അത്‌ലറ്റിക്സ്

വിവാദം ഭക്ഷിക്കുന്ന സമൂഹം വികലാംഗരോട് ചെയ്യുന്നത്

­പാ­രാ­ളി­മ്പി­ക്സ് അവ­സാ­നി­ച്ചു. മഹ­ത്ത­ര­മായ നി­ര­വ­ധി സന്ദേ­ശ­ങ്ങള്‍ നല്‍­കി­ക്കൊ­ണ്ടാ­ണ് പാ­രാ­ളി­മ്പി­ക്സ് കഴി­ഞ്ഞ ആഴ്ച ­ല­ണ്ടന്‍ ഒളി­മ്പി­ക് വി­ല്ല­ജില്‍ അവ­സാ­നി­ച്ച­ത്‌. ലോ­ക­ത്തി­ലെ മഹാ­ര­ഥ­ന്മാ­രായ കാ­യിക താ­ര­ങ്ങ­ളു­ടെ ശ്രേ­ണി­യി­ലേ­ക്ക് ഓസ്കാര്‍ പി­സ്ടോ­രി­യു­സി­നെ പോ­ലു­ള്ള പാ­രാ­ളി­മ്പി­ക് കാ­യിക പ്ര­തി­ഭ­കള്‍ സ്ഥാ­ന­ക്ക­യ­റ്റം നേ­ടി. ഹൈ­ജ­മ്പില്‍ വെ­ള്ളി മെ­ഡല്‍ നേ­ടിയ ­ഗി­രിഷ ഹൊ­സം­ഗ­രെ­ ഇന്ത്യ­യു­ടെ മാ­നം രക്ഷി­ച്ചു. ശാ­രീ­രിക വൈ­ക­ല്യ­ത്തി­ന്റെ പ്ര­തി­ബ­ന്ധ­ങ്ങ­ളെ പോ­രാ­ട്ട­വീ­ര്യ­ത്തി­ന്റെ തി­ര­മാ­ല­കള്‍ കൊ­ണ്ട് മറി­ക­ട­ന്ന കാ­യിക താ­ര­ങ്ങള്‍, ശു­ഭാ­പ്തി വി­ശ്വാ­സ­ത്തി­ന്റെ പു­ത്തന്‍ സം­സ്കാ­രം ലോക വി­ക­ലാംഗ സമൂ­ഹ­ത്തി­നു സമര്‍­പ്പി­ച്ചാ­ണ് ലണ്ടന്‍ പാ­രാ­ളി­മ്പി­ക്സി­നു സമാ­പ­നം കു­റി­ച്ച­ത്. പാ­രാ­ളി­മ്പി­ക്സില്‍ മാ­റ്റു­ര­ക്കാന്‍ ഒരു കാ­യി­ക­താ­ര­ത്തെ പോ­ലും സമ്മാ­നി­ക്കു­വാന്‍ മല­യാ­ള­ക്ക­ര­ക്ക് സാ­ധി­ച്ചി­ല്ല.

image

കളിനേരങ്ങളില്‍ നമ്മുടെ മൈതാനങ്ങള്‍

­ഗ്രീ­സി­ലെ മല­മു­ക­ളില്‍ നി­ന്നും കാ­യിക ലോ­ക­മാ­കെ പടര്‍­ന്നു കയ­റിയ ഒളി­മ്പി­ക് ജ്വാല അണ­ഞ്ഞു. ആ തീ ജ്വാ­ല­യില്‍ സ്ഫു­ടം ചെ­യിത തങ്ക­പ്പ­ത­ക്ക­ങ്ങ­ളു­മാ­യി ലോക കാ­യിക താ­ര­ങ്ങള്‍ അവ­ര­വ­രു­ടെ നാ­ട്ടി­ലേ­ക്ക് മട­ങ്ങി. ആ വി­ജ­യ­പ്പ­ത­ക്ക­ങ്ങ­ളു­ടെ പ്ര­ഭാ­കി­ര­ണ­ങ്ങള്‍ അവ­രു­ടെ നാ­ടി­നു എന്നും അഭി­മാ­ന­മാ­കും. ഈ ഒള്യ്മ്പി­ക്സി­നു ശേ­ഷ­വും അന്ത­കാ­ര­ത്തില്‍ കഴി­യു­ന്ന God's own country -ആയ കേ­ര­ള­ത്തെ, ഇങ്ക്ല­ണ്ടി­ലെ യോര്‍­ക്ക്‌­ക്ഷേര്‍ അഥ­വാ, 'God's Own County' പഠി­പ്പി­ക്കു­ന്ന പാ­ഠം വി­ല­മ­തി­ക്കാന്‍ ആകാ­ത്ത­താ­ണ്.

image

ലണ്ടന്‍ ഒളിമ്പിക്സും ന്യൂഡല്‍ഹിയിലെ കല്‍മാഡിക്കളിയും

ഒ­ളി­മ്പി­ക്സ് പു­രോ­ഗ­മി­ക്കു­ന്നു. കൂ­ടു­തല്‍ ഉയ­ര­ത്തി­നും കൂ­ടു­തല്‍ വേ­ഗ­ത്തി­നും വേ­ണ്ടി കാ­യിക ലോ­കം, ദി­ന­വും കാ­തോര്‍­ക്കു­ന്നു. മല­യാ­ളി­ക­ളു­ടെ മാ­ദ്ധ്യമ ലോ­കം സാ­ധാ­രണ പോ­ലെ തന്നെ, വി­വാ­ദ­ങ്ങള്‍­ക്ക് വേ­ണ്ടി കാ­ത്തി­രി­ക്കു­ന്നു. ബ്രി­ട്ട­നില്‍ സ്ഥി­ര­താ­മ­സ­മാ­ക്കി­യ­വ­രും അല്ലാ­ത്ത­വ­രു­മായ റി­പ്പോര്‍­ട്ടര്‍­മാര്‍ അധമ വാര്‍­ത്ത­കള്‍­ക്കു­ള്ള "മ­രു­ന്നി­നാ­യി " തു­ട­ര­ന്വേ­ഷ­ണം നട­ത്തി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്‌. ഇതി­നോ­ട­കം നമ്മു­ടെ മാ­ദ്ധ്യ­മ­ങ്ങ­ളില്‍ കൂ­ടു­തല്‍ പേ­രും നല്‍­കിയ ഒ­ളി­മ്പി­ക്സ് വി­മര്‍­ശ­ന­ങ്ങള്‍ ഒരു വലിയ പരി­ധി വരെ വി­ജ­യം കണ്ടി­ട്ടു­ണ്ട്. "അ­യ്യേ നാ­ണ­ക്കേ­ട്‌" എന്ന തല­ക്കെ­ട്ടില്‍ ബ്രി­ട്ട­നി­ലെ പ്ര­മുഖ മല­യാള വാര്‍­ത്താ മാ­ദ്ധ്യ­മ­ത്തില്‍ വന്ന ഒളി­മ്പി­ക്സ് റി­പ്പോര്‍­ട്ട്‌ തന്നെ ഏറ്റ­വും നല്ല ഉദാ­ഹ­ര­ണം. ഒളി­മ്പി­ക് വി­ല്ലെ­ജി­നെ­ക്കു­റി­ച്ചു നല്‍­കിയ ഈ നെ­ഗ­റ്റീ­വ് റി­പ്പോര്‍­ട്ടു­ക­ളില്‍ കൂ­ടു­ത­ലും 'അ­ഞ്ച് അന്ധ­ന്മാര്‍ ആന­യെ കണ്ടു വി­വ­ര­ണം നല്‍­കിയ പോ­ലെ ഉള്ള­താ­യി­രു­ന്നു' എന്ന് പറ­യേ­ണ്ടി വന്ന­തില്‍ ഖേ­ദി­ക്കു­ന്നു.

image
feedback