ക്രിക്കറ്റ്

മേഴ്സിസൈഡ് ക്രിക്കറ്റ് ക്ലബ് ലീഗ് ജേതാക്കള്‍

­മേ­ഴ്സി­സൈ­ഡ്: Merseyside Cricket & Cultural Club, Merseyside Cricket Competition 2012­ലെ ജേ­താ­ക്ക­ളാ­യി. നി­ര­വ­ധി ഇം­ഗ്ലീ­ഷ് ക്ല­ബു­കള്‍ മാ­റ്റു­ര­ച്ച ­ക്രി­ക്ക­റ്റ് ലീ­ഗില്‍ മല­യാ­ളി ക്ല­ബായ MCCC വന്‍ വി­ജ­യം നേ­ടി. കഴി­ഞ്ഞ സീ­സ­ണില്‍ നട­ന്ന ലീ­ഗ് മത്സ­ര­ങ്ങ­ളില്‍ ഏറ്റ­വും കൂ­ടു­തല്‍ പോ­യി­ന്റ് നേ­ടി­യാ­ണ് ഈ നേ­ട്ടം കൈ­വ­രി­ച്ച­ത്.

image

സച്ചിന്‍ - വിടവാങ്ങലിനൊരുങ്ങുമ്പോള്‍

­ലോ­ക­ക്രി­ക്ക­റ്റ് സൃ­ഷ്ടി­ച്ച ഏറ്റ­വും മഹാ­നായ ക്രി­ക്ക­റ്റര്‍ ­സ­ച്ചിന്‍ തെ­ണ്ടുല്‍­ക്കര്‍ വി­ട­വാ­ങ്ങ­ലി­നൊ­രു­ങ്ങു­ക­യാ­ണ്. നവം­ബ­റില്‍ നട­ക്കു­ന്ന ഇന്ത്യ - ഇം­ഗ്ല­ണ്ട് ടെ­സ്റ്റു പര­മ്പ­ര­യി­ലെ സ്വ­ന്തം പ്ര­ക­ട­ന­ത്തെ സ്വംയ വി­ല­യി­രു­ത്തി തന്റെ വി­ര­മി­ക്കല്‍ കാ­ര്യ­ത്തില്‍ ഉചി­ത­മായ തീ­രു­മാ­നം കൈ­ക്കൊ­ള്ളു­മെ­ന്ന് താ­രം തന്നെ പറ­യു­മ്പോള്‍ ഒരു യു­ഗ­ത്തി­ന്റെ അന്ത്യ­ത്തെ­ക്കു­റി­ച്ചു­ള്ള ഊഹാ­പോ­ഹ­ങ്ങള്‍­ക്കു വി­രാ­മ­മാ­കു­ക­യാ­ണ്. സച്ചി­ന്റെ വി­ര­മി­ക്കല്‍ ഏറെ­ക്കാ­ല­മാ­യി ­ക്രി­ക്ക­റ്റ് ലോ­ക­ത്ത് വാ­ദ­വി­വാ­ദ­ങ്ങ­ളും കോ­ലാ­ഹ­ല­ങ്ങ­ളു­മു­യര്‍­ത്തു­ന്ന­തി­നി­ടെ, ഇതാ­ദ്യ­മാ­യാ­ണ് സച്ചിന്‍ സ്വ­യം തന്റെ വി­ര­മി­ക്ക­ലി­നെ­ക്കു­റി­ച്ച് ഇത്ര­യും കൃ­ത്യ­മാ­യി പറ­യു­ന്ന­ത്.

image

കളി ജയിക്കാന്‍ മാത്രമല്ല

­ശ്രീ­ല­ങ്ക­യില്‍ നട­ന്ന ­ട്വെ­ന്റി 20 ലോ­ക­ക­പ്പില്‍­നി­ന്ന് ഇന്ത്യ സെ­മി ഫൈ­നല്‍ കാ­ണാ­തെ പു­റ­ത്താ­യ­തോ­ടെ ഇന്ത്യന്‍ ക്യാ­പ്റ്റന്‍ മഹേ­ന്ദ്ര­സിം­ഗ് ധോ­ണി­യു­ടെ തന്ത്ര­ജ്ഞ­ത­യും ക്യാ­പ്റ്റന്‍­സി­യും ചോ­ദ്യം ചെ­യ്യ­പ്പെ­ട്ടി­രി­ക്കു­ക­യാ­ണ്. പഴയ കളി­ക്കാ­രും നാ­യ­ക­ന്മാ­രു­മെ­ല്ലാം ധോ­ണി­യു­ടെ പരീ­ക്ഷ­ണ­ങ്ങ­ളെ പാ­ടേ വി­മര്‍­ശി­ച്ചു­കൊ­ണ്ട് രം­ഗ­ത്തെ­ത്തി­യി­രി­ക്കു­ന്നു. ദി­ലീ­പ് വെം­ഗ്‌­സര്‍­ക്ക­റും ചീ­ഫ് സെ­ല­ക്ടര്‍ കൂ­ടി­യായ കെ ശ്രീ­കാ­ന്തു­മൊ­ഴി­ച്ച് പല ഉന്ന­ത­രും ധോ­ണി­യെ വി­മര്‍­ശി­ക്കു­ക­യാ­ണ്. അവ­രില്‍ പ്ര­ധാ­നി­കള്‍ സു­നില്‍ ഗാ­വ­സ്‌­കര്‍, രവി­ശാ­സ്ത്രി, മനീ­ന്ദര്‍ സിം­ഗ്, ചേ­തന്‍ ശര്‍മ തു­ട­ങ്ങി­യ­വ­രാ­ണ്. ധോ­ണി­യു­ടെ ടീം സെ­ല­ക്ഷന്‍ മു­തല്‍ പല സമ­യ­ത്തു­മു­ള്ള തീ­രു­മാ­ന­ങ്ങ­ളും വരെ ചോ­ദ്യം ചെ­യ്യ­പ്പെ­ടു­ന്നു­.

image

യുവരാജെന്ന മഹാരാജ്

"­കാന്‍­സര്‍ അങ്ങ­നെ­യാ­ണ്, കാ­യി­ക­താ­ര­ങ്ങള്‍, കലാ­കാ­ര­ന്മാര്‍ തു­ട­ങ്ങിയ പ്ര­ശ­സ്ത­രെ ഒന്നു വി­ര­ട്ടി വി­ടും, സാ­ധാ­ര­ണ­ക്കാ­രെ മു­റു­ക്കി­പ്പി­ടി­ക്കു­ക­യും ചെ­യ്യും" - ഒരു സഹൃ­ദ­യ­ന്റെ അഭി­പ്രാ­യം. ശരി­യാ­ണ­ല്ലോ! പല പ്ര­ശ­സ്ത­രെ കു­റി­ച്ചും അങ്ങ­നെ വാര്‍­ത്ത­കള്‍ കാ­ണു­ന്നു; സാ­ധാ­ര­ണ­ക്കാ­രു­ടെ കഥ­കള്‍ കേള്‍­ക്കാ­നി­ല്ല. സൈ­ക്കിള്‍ റാ­ലി ചാ­മ്പ്യന്‍ ലാന്‍­സ് ആം­സ്ട്രോ­ങ്ങ് ആയി­രു­ന്നു ആദ്യം ഹീ­റോ. പക്ഷേ ഇപ്പോള്‍ താ­രം ­യു­വ­രാ­ജ് ആണ്. ഇതു യു­വി­യു­ടെ സമ­യം തന്നെ. ഒരു ഗം­ഭീ­രന്‍ മട­ങ്ങി­വ­ര­വോ­ടെ ലക്ഷ­ക്ക­ണ­ക്കി­നു ആരാ­ധ­ക­രു­ടെ ഹൃ­ദ­യ­ങ്ങ­ളി­ലെ സ്ഥാ­നം അര­ക്കി­ട്ടു­റ­പ്പി­ച്ചി­രി­ക്കു­ന്നു അദ്ദേ­ഹം­.

image

രവിചന്ദ്രഅശ്വിന്‍ - പുതിയൊരു കുത്തിത്തിരിവ്

ഇ­ന്ത്യന്‍ ക്രി­ക്ക­റ്റില്‍ ബോ­ളിം­ഗി­ന്റെ കാ­ര്യ­ത്തില്‍ എന്നും ­സ്പിന്‍ ബോ­ളിം­ഗി­ന് ഒരു സവി­ശേ­ഷ­സ്ഥാ­ന­മു­ണ്ട്. പേ­സ് ബോ­ളിം­ഗി­ന്റെ കാ­ര്യ­ത്തില്‍ വലിയ ദൌര്‍­ബ­ല്യ­ങ്ങള്‍ കാ­ട്ടു­ന്ന ഇന്ത്യന്‍ ­ബോ­ളിം­ഗ് നിര എന്നും അതി­ന്റെ വി­ജ­യ­ങ്ങള്‍­ക്ക്, പ്ര­ത്യേ­കി­ച്ച് ടെ­സ്റ്റ് വി­ജ­യ­ങ്ങള്‍­ക്ക് സ്പി­ന്നി­ന്റെ കു­ത്തി­ത്തി­രി­വു­ക­ളെ­യാ­ണ് ആശ്ര­യി­ച്ചി­ട്ടു­ള്ള­ത്.

image

വിരാട് കോലിയുടെ കാലം

ഇ­ന്ത്യന്‍ ക്രി­ക്ക­റ്റില്‍ ഇനി­യു­ള്ള­ത് വി­രാ­ട് കോ­ലി­യു­ടെ കാ­ല­മാ­ണെ­ന്ന­ത് പര­ക്കെ അം­ഗീ­ക­രി­ക്ക­പ്പെ­ട്ടു­ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഇന്ത്യന്‍ അണ്ടര്‍ നൈ­ന്റീന്‍ ടീ­മി­ന്റെ ക്യാ­പ്റ്റ­നാ­യി­പ്പോ­യി ലോ­ക­ക­പ്പ് നേ­ടി­വ­ന്ന­പ്പോള്‍­ത്ത­ന്നെ ശ്ര­ദ്ധ പി­ടി­ച്ചു­പ­റ്റി­യി­രു­ന്നു കോ­ലി. അന്ന് ടൂര്‍­ണ­മെ­ന്റി­ലു­ട­നീ­ളം അതി­മ­നോ­ഹ­ര­മാ­യി, സ്ഥി­ര­ത­യോ­ടെ­യാ­ണ് കോ­ലി ബാ­റ്റു­ചെ­യ്ത­ത്. വൈ­കാ­തെ മു­തിര്‍­ന്ന­വ­രു­ടെ ഇന്ത്യന്‍ ദേ­ശീയ ­ക്രി­ക്ക­റ്റ് ടീ­മില്‍ ഇടം­നേ­ടിയ കോ­ലി താന്‍ വെ­റും പയ്യ­ന­ല്ലെ­ന്ന് ആദ്യ­കാ­ലം മു­തല്‍­ത­ന്നെ തെ­ളി­യി­ച്ചു­പോ­ന്നി­രു­ന്നു­.

image

കളിദേശീയതയുടെ അവസാനഓവറുകള്‍

ഇ­ന്ത്യ­യു­ടെ കാ­യി­ക­സ്വ­ത്വ­ത്തി­ന്റെ ചോ­ര­യോ­ട്ട­മാ­യി­രു­ന്നു ­ക്രി­ക്ക­റ്റ്. എല്ലാ­വിധ ദേ­ശീ­യ­വി­കാ­ര­ങ്ങ­ളു­ടെ­യും ഏറ്റ­വും ഉയര്‍­ന്ന നി­ല­യി­ലു­ള്ള പ്ര­കാ­ശ­നം. രാ­ഷ്ട്രീ­യ­വും പാര്‍­ട്ടി­ക­ളും നമ്മു­ടെ സി­ര­ക­ളില്‍ നി­ന്ന് ആവേ­ശം ഊര്‍­ത്തി­ക്ക­ള­ഞ്ഞ കഴി­ഞ്ഞ ദശ­ക­ങ്ങ­ളില്‍ പക­രം ഉദി­ച്ചു­യര്‍­ന്നു­ജ്വ­ലി­ച്ച പു­തിയ വി­കാ­രം.

image

സച്ചിന്‍ വിശ്രമം തുടരുന്നു

­ശ്രീ­ല­ങ്കന്‍ പര്യ­ട­ന­ത്തി­നു­ള്ള ഇന്ത്യന്‍ ­ക്രി­ക്ക­റ്റ് ടീം പ്ര­ഖ്യാ­പി­ച്ചു. ­സ­ച്ചിന്‍ തെ­ണ്ടുല്‍­ക്ക­റു­ടെ സ്ഥാ­ന­മാ­യി­രി­ക്ക­ണം ഈ പര്യ­ട­ന­ത്തി­ലെ ഒരു ശ്ര­ദ്ധാ­വി­ഷ­യം. എന്നാല്‍, മുന്‍­കൂ­ട്ടി­ത്ത­ന്നെ സച്ചിന്‍ വി­ശ്ര­മം ആവ­ശ്യ­പ്പെ­ട്ടി­രു­ന്നെ­ന്നു ചൊ­ല്ലി സെ­ല­ക്ഷന്‍ കമ്മി­റ്റി അദ്ദേ­ഹ­ത്തി­നു വി­ശ്ര­മം അനു­വ­ദി­ച്ചി­രി­ക്കു­ക­യാ­ണ്. രണ്ടു­കൊ­ല്ല­ത്തോ­ള­മാ­യി സച്ചിന്‍ ഏക­ദി­ന­ത്തില്‍ തു­ട­രു­ന്ന വി­ശ്ര­മ­പ­ര­മ്പര അങ്ങ­നെ നീ­ളു­ക­യാ­ണ്.

image

ടെസ്റ്റ് 'ഗംഭീര'മാവുന്നു?

­ക്യാ­പ്റ്റന്‍ ­ധോ­നി­ സേ­വാ­ഗി­നോ­ടും ഗം­ഭീ­റി­നോ­ടും ചി­ല്ലറ സൗ­ന്ദ­ര്യ­പ്പി­ണ­ക്ക­മൊ­ക്കെ­യു­ണ്ടാ­ക്കി­യാ­ണ് ഇന്ത്യന്‍ ക്രി­ക്ക­റ്റി­ന്റെ കഴി­ഞ്ഞ സീ­സണ്‍ അവ­സാ­നി­ച്ച­ത്. ഇരു­വ­രേ­യും തഴ­ഞ്ഞ് ധോ­നി യു­വ­ര­ക്ത­മായ വി­രാ­ട് കോ­ഹ്ലി­യെ വൈ­സ് ക്യാ­പ്റ്റ­നാ­ക്കു­ക­യും ചെ­യ്തു. ആ ചെ­യ്ത്തൊ­രു സൂ­ചന തന്നെ­യാ­യി­രു­ന്നു. ധോ­നി പടി­യി­റ­ങ്ങി­ക്ക­ഴി­ഞ്ഞ് ആര് എന്ന ചോ­ദ്യ­ത്തി­നു­ള്ള 'ക്ലൂ­'. അത­ത്ര­യു­മെ­ത്തി നി­ന്ന­പ്പോള്‍ ഐ­.­പി­.എല്‍ അഞ്ചാം ഭാ­ഗം എത്തി.

image

ധോണീ ധോണീ... യേസ് പാപ്പ!

ഐ പി എല്ലില്‍ പു­റ­ത്താ­യെ­ന്നു തീ­രു­മാ­നി­ച്ച് വി­ട­വാ­ങ്ങിയ ടീ­മാ­യ, നി­ല­വി­ലെ ചാം­പ്യന്‍ കൂ­ടി­യായ ചെ­ന്നൈ ഇതാ ഫൈ­ന­ലി­ലെ­ത്തി­യി­രി­ക്കു­ന്നു. ബാം­ഗ്ലൂര്‍ ടീ­മി­നെ അപ്ര­തീ­ക്ഷി­ത­നി­മി­ഷ­ത്തില്‍ ഇത്ത­വ­ണ­ത്തെ ചൂ­ത്ത­ക­ളാ­യി­രു­ന്ന ഡെ­ക്കാന്‍ അട്ടി­മ­റി­ച്ച­തി­ന്റെ ആനു­കൂ­ല്യം കൊ­ണ്ടു­മാ­ത്രം, അതി­നു­മ­പ്പു­റം പഞ്ചാ­ബും രാ­ജ­സ്ഥാ­നും തോല്‍­വി­യ­ട­ഞ്ഞ­തു­കൊ­ണ്ടും കൂ­ടി, കഷ്ടി­ച്ച് പ്ലേ ഓഫില്‍ കട­ന്നു­കൂ­ടിയ ചെ­ന്നൈ ഇത്ത­വ­ണ­ത്തെ ടീ­മു­ക­ളില്‍ ഏറ്റ­വും കരു­ത്ത­രെ­ന്നു വി­ശേ­ഷി­പ്പി­ക്ക­പ്പെ­ട്ട ഡെല്‍­ഹി­യെ­യും വീ­ഴ്ത്തി­യാ­ണ് ഫൈ­ന­ലില്‍ സ്ഥാ­നം പി­ടി­ച്ചി­രി­ക്കു­ന്ന­ത്. ആദ്യ­ത്തെ എലി­മി­നേ­ഷന്‍ മത്സ­ര­ത്തില്‍ അവര്‍ മും­ബൈ­യെ­യും പു­റ­ത്താ­ക്കി­.

image
feedback