ടെന്നിസ്

ഉണ്ടചോറ് എല്ലിനിടയില്‍ കുത്തുമ്പോള്‍

ഒ­ളിം­പി­ക്സി­ലേ­ക്ക് ഇന്ത്യ­യില്‍­നി­ന്നു ­ടെ­ന്നി­സ് ടീ­മി­നെ അയ­യ്ക്കു­ന്ന­തു സം­ബ­ന്ധി­ച്ച് ഇന്ത്യന്‍ ഒളി­പിം­ക്സ് കമ്മി­റ്റി വരു­ത്തിയ ഡബിള്‍ ഫോള്‍­ട്ട് ഇന്ത്യ അയ­ച്ച ഇരു­ടീ­മു­ക­ളു­ടെ­യും ദയ­നീ­യ­മായ പു­റ­ത്താ­ക­ലോ­ടെ പൂര്‍­ണ­മാ­യി­രി­ക്കു­ന്നു. ടീ­മി­നെ നി­ശ്ച­യി­ച്ച­തില്‍ ഇന്ത്യന്‍ കമ്മി­റ്റി പു­ലര്‍­ത്തിയ സമീ­പ­ന­ത്തെ ചോ­ദ്യം ചെ­യ്ത കളി­ക്കാര്‍­ക്കു കമ്മി­റ്റി വഴ­ങ്ങി­ക്കൊ­ടു­ക്കു­ക­യാ­യി­രു­ന്നു.

image

ഇന്ത്യന്‍ ടെന്നിസ് അസോസിയേഷന്റെ ഡബിള്‍ ഫോള്‍ട്ടുകള്‍

ഇ­ന്ത്യന്‍ ­ടെ­ന്നി­സ് അസോ­സി­യേ­ഷന്‍ രാ­ജ്യ­ത്തി­നാ­യി ഒ­ളിം­പി­ക്സ് മത്സ­ര­ത്തി­ലേ­ക്ക് ടെ­ന്നി­സ് ടീ­മു­ക­ളെ തെ­ര­ഞ്ഞെ­ടു­ക്കു­ന്ന­തില്‍ കാ­ട്ടിയ പ്ര­ക­ട­നം ഡബിള്‍ ഫോള്‍­ട്ടു­ക­ളോ­ടെ മത്സ­ര­ത്തെ നി­രാ­ശ­ജ­ന­ക­മായ പത­ന­ത്തി­ലെ­ത്തി­ച്ചി­രി­ക്കു­ക­യാ­ണ്. ഒന്നി­നു പക­രം രണ്ട് പു­രു­ഷ­ഡ­ബിള്‍­സ് ടീ­മി­നെ­യും വൈല്‍­ഡ് കാര്‍­ഡ് എന്‍­ട്രി­യി­ലൂ­ടെ മി­ക്സ­ഡ് ഡബിള്‍­സ് ടീ­മി­നെ­യും അയ­യ്ക്കാന്‍ സാ­ധി­ക്കു­ന്നു­വെ­ങ്കി­ലും സം­തൃ­പ്തി­യോ­ടെ കളി­ക്കു­ന്ന ഒരു കളി­ക്കാ­ര­നു­മി­ല്ലാ­ത്ത ഒരു ടെ­ന്നി­സ് സം­ഘ­ത്തെ­യാ­ണ് നമു­ക്ക് അയ­യ്ക്കാന്‍ സാ­ധി­ക്കു­ന്ന­തെ­ന്ന­താ­ണു സത്യം.

image
feedback