മുഖം

അരാഷ്ട്രീയമാകുന്ന പാർട്ടികൾ, ജനങ്ങളെ പരാജയപ്പെടുത്തുന്ന തെരഞ്ഞെടുപ്പുകൾ

­ജ­ന­കീ­യ­പ്ര­തി­രോ­ധ­ങ്ങ­ളെ ജീ­വി­തോര്‍­ജ്ജ­മാ­ക്കിയ പ്ര­മുഖ ­പ­രി­സ്ഥി­തി­ പ്ര­വർ­ത്ത­കൻ സി ആർ നീ­ല­ക­ണ്ഠ­നു­മാ­യി അനിൽ വേ­ങ്കോ­ട് നട­ത്തിയ അഭി­മു­ഖ­മാ­ണു ചു­വ­ടെ. ഫി­നാന്‍­സ് ക്യാ­പി­റ്റ­ലി­നു പി­ന്നാ­ലെ ഭര­ണ­പ്ര­തി­പ­ക്ഷ­മു­ന്ന­ണി­കള്‍ പാ­യു­മ്പോള്‍ തെ­ര­ഞ്ഞെ­ടു­പ്പ് അപ്ര­സ­ക്ത­മാ­കു­ന്നു­വെ­ന്ന് സി ആര്‍ വി­ല­യി­രു­ത്തു­ന്നു. മുന്‍­ഗ­ണ­ന­ക­ളെ­ക്കു­റി­ച്ച് ഉറ­ക്കെ സം­സാ­രി­ക്കേ­ണ്ട­തു­ണ്ട് എന്ന ബോ­ധ്യം ആവര്‍­ത്തി­ച്ചു­റ­പ്പി­ക്കു­ന്ന സം­ഭാ­ഷ­ണ­ത്തില്‍ താ­ന­ട­ക്ക­മു­ള്ള­വര്‍ സമ­ര­നേ­താ­ക്ക­ന്മാ­ര­ല്ലെ­ന്നും മാ­ദ്ധ്യ­മ­ങ്ങള്‍­ക്കു മന­സ്സി­ലാ­വാ­ത്ത ജന­കീയ ഇച്ഛ­ക­ളെ ജന­ങ്ങള്‍­ക്കാ­യി പരി­ഭാ­ഷ­പ്പെ­ടു­ത്തി­ക്കൊ­ടു­ക്കു­ന്ന വി­വര്‍­ത്ത­ക­രാ­ണെ­ന്നും വി­ന­യം കൊ­ള്ളു­ന്നു. അഭി­മു­ഖ­ത്തി­ലേ­ക്ക്:

Country: 
Default Home Page
UK Home Page
image

ബാലേട്ടനും രാജമാണിക്യവും

­ടിഎ ഷാ­ഹി­ദ് എന്ന ­തി­ര­ക്ക­ഥാ­കൃ­ത്ത് അകാ­ല­ത്തില്‍ മര­ണ­ത്തി­നു കീ­ഴ­ട­ങ്ങു­മ്പോള്‍ മല­യാ­ള­സി­നി­മാ­ലോ­ക­ത്ത് ഒരു ലഘു­ന­ടു­ക്ക­മു­ണ­രാ­തെ പോ­കു­ന്ന­തെ­ന്ത് എന്ന­ത് വി­സ്മ­യ­ക­ര­മാ­ണ്. വി­ജ­യ­ങ്ങ­ളോ­ട് വി­ട­പ­റ­ഞ്ഞ്, താ­ര­സിം­ഹാ­സ­ന­ങ്ങ­ളു­ടെ തണ­ലു­ക­ളില്‍­നി­ന്ന് മാ­റി അക­ന്നു­പോയ അവ­സ്ഥ­യി­ലാ­ണ് ഷാ­ഹി­ദ് വി­ട­വാ­ങ്ങു­ന്ന­ത്. ബാ­ലേ­ട്ട­നെ­ന്ന വന്‍­വി­ജ­യ­ത്തില്‍ തു­ട­ങ്ങിയ ഷാ­ഹി­ദ് പക്ഷേ, അവ­സാ­നം ചെ­യ്ത ചി­ത്രം എം­എല്‍എ മണി പത്താം­ക്ലാ­സും ഗു­സ്തി­യു­മാ­ണ്. അങ്ങ­നെ­യു­മൊ­രു സി­നി­മ­യോ എന്നാ­വും പല­രും ഇപ്പോള്‍ അമ്പ­ര­ക്കു­ന്ന­ത്. അതേ, അങ്ങ­നെ­യൊ­രു സി­നി­മ­യി­റ­ങ്ങി. ആരു­മ­റി­യാ­തെ പോ­കു­ക­യും ചെ­യ്തു­. 

image

തിലകന്‍ എന്ന ഓര്‍മ

­ന­ടന്‍ ­തി­ല­കന്‍ കട­ന്നു­പോ­യി. അഭി­ന­യ­ത്തി­ന്റെ സമ­സ്ത­ഭാ­വ­പൂര്‍­ണ­ത­യാി മല­യാ­ളി ആഘോ­ഷി­ച്ച ആ നട­ന­വൈ­വി­ദ്ധ്യം കട­ന്നു­പോ­യി­.


image

ബാബു മൊശായ് - സാത് രംഗ് കേ സപ്നേ...

­ദൂര്‍­ദര്‍­ശന്‍ അര­ക്കി­ട്ടു­റ­പ്പി­ച്ച ഹി­ന്ദി­പ്രേ­മ­ത്തെ പു­തി­യ­താ­യി വന്ന സാ­റ്റ്‌­ലൈ­റ്റ്‌ ചാ­ന­ലു­ക­ളി­ലൊ­ന്നായ സോ­ണി ടി­.­വി. കട്ടു­കൊ­ണ്ടു­പോയ തൊ­ണ്ണൂ­റു­ക­ളി­ലൊ­രു­ദി­വ­സം. ചാ­ന­ലില്‍ ഹൃ­ഷി­കേ­ശ്‌ മു­ഖര്‍­ജി ഫെ­സ്റ്റി­വല്‍ നട­ക്കു­ന്നു. സി­നിമ- ആന­ന്ദ്‌. രാ­ജേ­ഷ്‌ ഖന്ന­യെ­ന്ന താ­ര­ത്തെ പ്ര­ശ­സ്‌­ത­നാ­ക്കു­ന്ന­തില്‍ പങ്കു­വ­ഹി­ച്ച സി­നി­മ­യാ­ണി­തെ­ന്ന്‌ ഇട­ത്ത­രം സി­നി­മാ­പ്രേ­മി­യായ അമ്മ­യു­ടെ സാ­ക്ഷ്യ­പ­ത്ര­വു­മു­ണ്ട്‌.

image

ഹനൂമാന്‍ എന്ന ഓര്‍മ

എം­ടി വാ­സു­ദേ­വന്‍ നാ­യര്‍ ഒരി­ക്കല്‍ എഴു­തി­യി­ട്ടു­ണ്ട്. ഇന്ത്യ­യില്‍ ജനി­ച്ചു­വ­ള­രു­ക­യും ഇവി­ട­ത്തെ ഇതി­ഹാ­സ­ക­ഥ­കള്‍ കേ­ട്ടു­റ­ങ്ങു­ക­യും ചെ­യ്യു­ന്ന കു­ട്ടി­ക­ളെ മു­ഴു­വന്‍ വശ­ത്താ­ക്കിയ രണ്ടു കഥാ­പാ­ത്ര­ങ്ങ­ളേ­യു­ള്ളൂ. ഒന്നാ­മ­ത്തെ ആള്‍ രാ­മാ­യ­ണ­ത്തി­ലെ ­ഹ­നൂ­മാന്‍. രണ്ടാ­മ­ത്തെ­യാള്‍ മഹാ­ഭാ­ര­ത­ത്തി­ലെ ഭീ­മ­സേ­നന്‍. ഒരു­പാ­ടു തി­ന്നു­ക­യും പോ­ത്തു­പോ­ലെ ഉറ­ങ്ങു­ക­യും ആര്‍­ക്കോ വേ­ണ്ടി ആളെ­ക്കൊ­ല്ലു­ക­യും ചെ­യ്യു­ന്ന പാ­വ­ത്തു­ങ്ങ­ളായ രണ്ടു കഥാ­പാ­ത്ര­ങ്ങള്‍. രണ്ടാ­ളും മാ­രു­തി­യു­ടെ മക്കള്‍.

image

മെഹ്ദി ഹസന്‍ പാടുന്നു, ഗുലാം അലി കേള്‍ക്കുന്നു...

­മെ­ഹ്ദി ഹസന്‍ കട­ന്നു­പോ­യി. പാ­ക്കി­സ്ഥാ­നും ഇന്ത്യ­യ്ക്കു­മി­ട­യില്‍ ഒരു പാ­ട്ടു­വ­ഴി, സോം­ഗ് റൂ­ട്ട് സൃ­ഷ്ടി­ച്ച ദൈ­വി­ക­പ്രേ­മ­ത്തി­ന്റെ പരി­ഭ­വ­പ്പാ­ട്ടു­കാ­രന്‍ പോ­യി­.

­ഗ­സല്‍ പ്രി­യ­ത­മ­യോ­ടു­ള്ള പ്രേ­മ­പ­രി­ഭ­വ­ത്തി­ന്റെ പു­റ­പ്പാ­ടാ­ണെ­ന്നാ­ണ് പറ­യ­പ്പെ­ടു­ന്ന­ത്. മദ്യ­ത്തോ­ടെ­യോ അല്ലാ­തെ­യോ ഉള്ള ഉന്മാ­ദ­ത്തി­ന്റെ ലഹ­രി സി­ര­ക­ളില്‍ നി­റ­ഞ്ഞു­തൂ­വു­മ്പോള്‍ ശോ­ക­ത്തി­ന്റെ എല്ലാ തന്തി­ക­ളെ­യും തഴു­കി­യു­ണര്‍­ത്തി പാ­ടു­ന്ന ­പാ­ട്ട്. രാ­വി­ന്റെ ചഷ­ക­ത്തില്‍ വീണ നി­ലാ­വി­ന്റെ വീ­ഞ്ഞു­തു­ള്ളി­കള്‍...

image

രണ്ടു മരണങ്ങള്‍

­ക­ഴി­ഞ്ഞ രണ്ടോ മൂ­ന്നോ ആഴ്ച­കള്‍­ക്കി­ടെ രണ്ടു മര­ണ­ങ്ങള്‍ മല­യാ­ള­സി­നി­മ­യു­മാ­യി ബന്ധ­പ്പെ­ട്ടു നട­ന്നു. രണ്ടാ­ളും മല­യാ­ളി­ക­ള­ല്ലാ­യി­രു­ന്നു. ആദ്യ­ത്തെ­യാള്‍, ഒന്നു രണ്ടു മല­യാ­ള­ചി­ത്ര­ങ്ങ­ളില്‍ മാ­ത്രം അഭി­ന­യി­ച്ച ­ത­രു­ണി­ എന്ന ബാ­ലി­ക. രണ്ടാ­മ­ത്തേ­ത്, ഒരു പതി­റ്റാ­ണ്ടെ­ങ്കി­ലും മുന്‍­പ് മല­യാ­ള­സി­നി­മ­യില്‍ നി­ന്നു വി­ര­മി­ച്ച വി­ല്ലന്‍­ന­ടന്‍ ഗാ­വന്‍. തരു­ണി ഉത്ത­രേ­ന്ത്യ­ക്കാ­രി­യെ­ങ്കില്‍ ­ഗാ­വന്‍ ശരി­ക്കും വി­ദേ­ശി­.

image

ഏകലവ്യന്‍ - പട്ടാളക്കഥാകാരന്മാരിലെ ഏകന്‍

ഏ­ക­ല­വ്യന്‍ കട­ന്നു­പോ­യി. കഴി­ഞ്ഞ തല­മു­റ­യില്‍­പ്പെ­ട്ട ഈ എഴു­ത്തു­കാ­ര­നെ ഇന്ന് സാ­ഹി­ത്യ­ത­ല്പ­ര­രായ പു­തു­ത­ല­മു­റ­ക്കാര്‍ അത്ര­യ­ധി­കം അറി­യി­ല്ലാ­യി­രി­ക്കാം. മി­ക­ച്ച എഴു­ത്തു­കാ­ര­നെ­ന്ന് അങ്ങ­നെ കൊ­ണ്ടാ­ട­പ്പെ­ട്ടി­ട്ടി­ല്ലാ­ത്ത­തു­കൊ­ണ്ടും കൂ­ടി ആ ­മ­ര­ണം­ ഒരു പാ­വം­പി­ടി­ച്ച മര­ണ­മാ­യി മാ­റു­ക­യാ­യി­രു­ന്നു. പത്ര­ത്താ­ളു­ക­ളി­ലെ ഒരൊ­റ്റ­ക്കോ­ളം മര­ണം.

image
feedback