യാത്ര

ഗോമുഖിലേക്കൊരു യാത്ര

­ഹ­രി­ദ്വാ­റില്‍ വണ്ടി­യി­റ­ങ്ങു­മ്പോള്‍ രാ­വി­ലെ നാ­ല് മണി­യാ­യി­രു­ന്നു സമ­യം. ചാ­റ്റല്‍ മഴ­പോ­ലെ മഞ്ഞു­പെ­യ്യു­ന്ന ഒരു നവം­ബര്‍ മാ­സം. ഭാം­ഗ് കു­ടി­ച്ചും ചര­സ് വലി­ച്ചും യൂ­ഡി­കൊ­ളോ­ണി­ന്റെ മണ­മു­ള്ള സു­ജാ­മെ­ഹ­റ­യെ സ്വ­പ്നം കണ്ടും എം. മു­കു­ന്ദ­ന്റെ രമേ­ശ് പണി­ക്കര്‍ കറ­ങ്ങി നട­ന്ന അതേ ­ഹ­രി­ദ്വാര്‍. ആവേ­ശം ചു­ര­മാ­ന്തിയ ഞാന്‍, ബേ­ഗില്‍ കരു­തി­യി­രു­ന്ന പോ­സ്റ്റ്കാര്‍­ഡെ­ടു­ത്ത് വഴി­യോ­ര­ത്തെ വി­ള­ക്കു­കാ­ലി­ന്റെ ചു­വ­ട്ടി­ലി­രു­ന്ന് വീ­ട്ടി­ലേ­ക്കെ­ഴു­തി - “അ­മ്മേ, ഞങ്ങള്‍ ഹരി­ദ്വാ­റി­ലെ­ത്തി. നല്ല തണു­പ്പ്. തെ­രു­വില്‍ നി­റ­യെ യാ­ച­ക­രും സന്യാ­സി­മാ­രും­...” ഇങ്ങി­നെ­യാ­യി­രു­ന്നി­രി­ക്ക­ണം തു­ട­ക്കം. ഒരു പോ­സ്റ്റ് കാര്‍­ഡി­ന്റെ ചതു­രം അനു­വ­ദി­ക്കു­ന്ന സ്വാ­ത­ന്ത്ര്യ­ത്തില്‍ എന്റെ ആദ്യ­ത്തെ യാ­ത്രാ­വി­വ­ര­ണം.

image
feedback