സാമ്പത്തികം

സ്വകാര്യ മൂലധനമേ, നിനക്കു വേണ്ടി

­പാര്‍­ല­മെ­ന്റി­ന്റെ ശീ­ത­കാല സമ്മേ­ള­ന­ത്തില്‍ ബാ­ങ്കിം­ഗ് ബില്‍ ഭേ­ദ­ഗ­തി പാ­സാ­ക്ക­പ്പെ­ട്ട­തോ­ടെ രാ­ജ്യ­ത്തി­ന്റെ ബാ­ങ്കിം­ഗ് മേ­ഖല നിര്‍­ണാ­യ­ക­മായ ഒരു വഴി­ത്തി­രി­വി­ലെ­ത്തി നില്‍­ക്കു­ക­യാ­ണ്. ഈ ഭേ­ദ­ഗ­തി­യു­ടെ ഏറ്റ­വും പ്ര­ധാ­ന­പ്പെ­ട്ട വശം അത് സ്വ­കാ­ര്യ കമ്പ­നി­കള്‍­ക്ക് ബാ­ങ്കു­കള്‍ രൂ­പീ­ക­രി­ക്കാ­നു­ള്ള വഴി­യൊ­രു­ക്കി കൊ­ടു­ക്കു­ന്നു എന്ന­താ­ണ്. മന്മോ­ഹന്‍ സിം­ഗ് സര്‍­ക്കാ­രി­ന്റെ ദീര്‍­ഘ­കാല ലക്ഷ്യ­ങ്ങ­ളി­ലൊ­ന്നാ­ണ് രാ­ജ്യ­ത്തെ ബാ­ങ്കിം­ഗ് മേ­ഖല സ്വ­കാ­ര്യ കോര്‍­പ­റേ­ഷ­നു­കള്‍­ക്കാ­യി തു­റ­ന്നി­ടുക എന്ന­ത്. മുന്‍ ധന­കാ­ര്യ മന്ത്രി ­പ്ര­ണ­ബ് മു­ഖര്‍­ജി­ 2010 ഫെ­ബ്രു­വ­രി­യി­ലെ തന്റെ ബജ­റ്റ് പ്ര­സം­ഗ­ത്തി­ലാ­ണ് ഒരു പു­തിയ സം­ഘം സ്വ­കാ­ര്യ കമ്പ­നി­കള്‍­ക്ക് ബാ­ങ്കു­കള്‍ തു­ട­ങ്ങാന്‍ അനു­വാ­ദം നല്‍­കു­മെ­ന്ന അപ്ര­തീ­ക്ഷിത പ്ര­ഖ്യാ­പ­നം നട­ത്തു­ന്ന­ത്. 'ബാ­ങ്കിം­ഗ് സേ­വ­ന­ങ്ങള്‍ കൂ­ടു­തല്‍ ജന­ങ്ങ­ളി­ലേ­ക്കു വ്യാ­പി­പ്പി­ക്കു­ക' എന്ന­താ­ണ് പു­തിയ നയ­ത്തി­ന്റെ ലക്ഷ്യം എന്നാ­ണ് സര്‍­ക്കാ­രി­ന്റെ അവ­കാ­ശ­വാ­ദം­.

image
feedback