ഇന്ത്യന്‍ തൊഴിലന്വേഷകരുടെയും തൊഴില്‍ സംരംഭകരുടെയും പറുദീസകളിലൊന്നായ സിംഗപ്പൂറില് വിസാനിയമങ്ങള്‍ കര്‍ക്കശമാക്കുന്നു. സിംഗപ്പൂരിലെ മൊത്തം ജനസംഖ്യയുടെ 9.2 ശതമാനം, അഥവാ, 3,53,000 പേര് ഇന്ത്യക്കാരാണ്. ഇത്രയും വലിയൊരു തൊഴില്മേഖലയായിരിക്കെ, അവിടത്തെ കുടിയേറ്റ, വിസാ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നത് ഏറ്റവുമേറെ ബാധിക്കുക ഇന്ത്യന്‍ തൊഴിലന്വേഷകരെയായിരിക്കുമെന്നതില് സംശയമില്ല.