അമ്മയ്ക്കു പുതുതായി ഭാരവാഹികള്‍ എന്നുകേട്ട് മലയാളസിനിമാതാരങ്ങളുടെ സംഘടനയുടെ കാര്യമാണെന്നു തെറ്റിദ്ധരിക്കേണ്ട. ഓസ്ട്രേലിയയിലെ അഡലൈഡ് മലയാളി അസോസിയേഷന് എന്ന സംഘടനയുടെ കാര്യമാണു പറഞ്ഞുവരുന്നത്. ഈ സംഘടനയുടെയും ചുരുക്കെഴുത്ത് അമ്മയെന്നുതന്നെ. അഡലൈഡിലെ അമ്മയുടെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഡട്ലി പാര്‍ക്കിലുള്ള സ്ലോവേനിയന്‍ ക്ലബ്ബിലാണു ഈയിടെ നടന്നത്. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെയാണു പുതുതായി തെരഞ്ഞെടുത്തത്.














