ലണ്ടന്‍: ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സിലിന്റെയും ഒ.ഐ.സി.സിയുടെയും പ്രതിനിധികള്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പ്രവാസികളുടെ പ്രശ്നങ്ങളും കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികളും സംഘം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തി. വൈദ്യുതിയും റോഡുമില്ലാതെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറാന്‍ കേരളത്തിന് കഴിയില്ലെന്ന് സംഘം പറഞ്ഞു.