അസോസിയേഷന്‍

യുകെ മലയാളികള്‍ പത്തിന വികസനനിര്‍ദ്ദേശം സ്പീക്കര്‍ക്കു സമര്‍പ്പിച്ചു

­ല­ണ്ടന്‍: ഗ്ലോ­ബല്‍ പ്ര­വാ­സി മല­യാ­ളി കൗണ്‍­സി­ലി­ന്റെ­യും ഒ.ഐ­.­സി­.­സി­യു­ടെ­യും പ്ര­തി­നി­ധി­കള്‍ നി­യ­മ­സ­ഭാ സ്പീ­ക്കര്‍ ജി. കാര്‍­ത്തി­കേ­യ­നെ സന്ദര്‍­ശി­ച്ച് ചര്‍­ച്ച നട­ത്തി. പ്ര­വാ­സി­ക­ളു­ടെ പ്ര­ശ്‌­ന­ങ്ങ­ളും കേ­ര­ള­ത്തില്‍ നി­ക്ഷേ­പം നട­ത്താന്‍ ആഗ്ര­ഹി­ക്കു­ന്ന പ്ര­വാ­സി­കള്‍ നേ­രി­ടു­ന്ന പ്ര­തി­സ­ന്ധി­ക­ളും സം­ഘം സ്പീ­ക്ക­റു­ടെ ശ്ര­ദ്ധ­യില്‍­പ്പെ­ടു­ത്തി. വൈ­ദ്യു­തി­യും റോ­ഡു­മി­ല്ലാ­തെ നി­ക്ഷേപ സൗ­ഹൃദ സം­സ്ഥാ­ന­മാ­യി മാ­റാന്‍ കേ­ര­ള­ത്തി­ന് കഴി­യി­ല്ലെ­ന്ന് സം­ഘം പറ­ഞ്ഞു.

image

നനീറ്റണില്‍ ഒരു വെടക്കന്‍ വീരഗാഥ

"­ഛി­ദ്ര­ങ്ങള്‍ ഛി­ദ്ര­ങ്ങ­ളെ നി­ങ്ങള്‍ സ്വര്‍­ഗ്ഗ­കു­മാ­രി­ക­ള­ല്ലോ­..."

­പാ­ട്ടൊ­ന്നു മാ­റ്റി­പ്പാ­ടി നോ­ക്കി­യ­താ­ണ്. ആലോ­ചി­ച്ചു നോ­ക്കി­യ­പ്പോള്‍ കറ­ക­റ­ക്ട്. പു­സ്ത­ക­ത്താ­ളില്‍ മയില്‍­പ്പീ­ലി പെ­റു­ന്ന­തു­പോ­ലെ സം­ഘ­ട­ന­കള്‍ പെ­രു­ക­ണ­മെ­ങ്കില്‍ അടി­ന­ട­ന്നി­രി­ക്ക­ണം. എന്നാല്‍ മാ­ത്ര­മേ എല്ലാ­വര്‍­ക്കും പ്ര­സി­ഡ­ന്റും സെ­ക്ര­ട്ട­റി­യും ആവാന്‍ പറ്റൂ. ഒരു വശ­ത്തു­നി­ന്ന് യു­ക്മ യു­കെ­യി­ലെ എല്ലാ ­മ­ല­യാ­ളി­ സം­ഘ­ട­ന­ക­ളേ­യും ഒന്നി­പ്പി­ക്കു­മെ­ന്ന് ശപ­ഥ­മെ­ടു­ത്തി­റ­ങ്ങു­മ്പോള്‍ ഇങ്ങ­നെ ചില കു­മി­ള­ക­ളൊ­ക്കെ പൊ­ട്ടി­യി­ല്ലെ­ങ്കില്‍ പി­ന്നെ വൈ­കി­ട്ടെ­ന്തു പരി­പാ­ടി­?

image

വായനക്കാരെ നേടാന്‍ വര്‍ഗ്ഗീയതയും ആയുധം

­മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­നം മു­മ്പും വ്യ­വ­സാ­യ­മാ­യി­രു­ന്നെ­ങ്കി­ലും നല്ല വാര്‍­ത്ത­കള്‍ നല്ല രീ­തി­യില്‍ നല്‍­കി­ക്കൊ­ണ്ടാ­ണ് അവര്‍ അതി­ലേര്‍­പ്പെ­ട്ടി­രു­ന്ന­ത്. ഇതി­നു­വി­രു­ദ്ധ­മാ­യി ഇക്കി­ളി­ക്ക­ഥ­ക­ളി­ലും നി­റം­പി­ടി­പ്പി­ച്ച കു­റ്റ­കൃ­ത്യ വര്‍­ണ്ണ­ന­യി­ലും അഴി­മ­തി­ക്ക­ഥ­ക­ളി­ലു­മൊ­ക്കെ നീ­രാ­ടി­യി­രു­ന്ന മാ­ദ്ധ്യ­മ­ങ്ങ­ളെ അവ­യു­ടെ ഉള്ള­ട­ക്ക­ത്തി­ന്റെ സ്വ­ഭാ­വ­മ­നു­സ­രി­ച്ച് മഞ്ഞ­പ്ര­ത്ര­മെ­ന്നോ കൊ­ച്ചു­പു­സ്ത­ക­മെ­ന്നോ വി­ളി­ച്ചു­പോ­ന്നു.

image

ഓണ്‍‌ലൈന്‍ പത്രങ്ങളുടെ പോര്, ബ്രിട്ടീഷ് മലയാളികളില്‍ ഭിന്നത

അ­നു­ദി­ന­മെ­ന്നോ­ണം പെ­രു­കി­വ­രു­ന്ന മല­യാ­ളം ഓണ്‍‌­ലൈന്‍ വാര്‍­ത്താ പോര്‍­ട്ട­ലു­ക­ളു­ടെ മത്സ­രം തു­റ­ന്ന പോ­രി­ലേ­ക്ക്. ബ്രി­ട്ട­നി­ലെ മല­യാ­ളി­വാ­യ­ന­ക്കാ­രെ പ്ര­ത്യേ­ക­മാ­യി ലക്ഷ്യ­മാ­ക്കു­ന്ന ചില ന്യൂ­സ് വെ­ബ്സൈ­റ്റു­ക­ളാ­ണ് രൂ­ക്ഷ­മായ തമ്മി­ല­ടി­യില്‍ ഏര്‍­പ്പെ­ട്ടി­രി­ക്കു­ന്ന­ത്. ­പ്ര­വാ­സി­ മല­യാ­ളി­ക­ളു­ടെ യഥാര്‍­ത്ഥ താ­ത്പ­ര്യ സം­ര­ക്ഷ­ക­രു­ടെ വേ­ഷം ആര്‍­ക്കാ­വ­ണം എന്ന­തി­നെ ചൊ­ല്ലി­യാ­ണ് ഈ പത്ര­ങ്ങ­ളു­ടെ കല­ഹം. ­മ­ല­യാ­ളി­ സം­ഘ­ട­ന­ക­ളു­ടെ പി­ളര്‍­പ്പി­ലേ­ക്കും വര്‍­ഗ്ഗീ­യാ­ടി­സ്ഥാ­ന­ത്തി­ലു­ള്ള ചേ­രി­തി­രി­വി­ലേ­ക്കും വരെ ഇത് ചെ­ന്നെ­ത്തു­മെ­ന്ന അവ­സ്ഥ­യാ­ണ് ഇപ്പോ­ഴു­ള്ള­ത്.

image
page-adv-space-img
feedback