വിദേശം

താലിബാന്‍ കല്ലേറും കൊലയും വീണ്ടും

അ­ഫ്ഗാ­നി­സ്ഥാ­നില്‍ ഗസി­നി­യില്‍ അമ്മ­യെ­യും മക­ളെ­യും കല്ലെ­റി­ഞ്ഞും ദ്രോ­ഹി­ച്ചും ഒടു­വില്‍ വെ­ടി­വെ­ച്ചും കൊ­ന്ന് ­താ­ലി­ബാന്‍ ക്രൂ­രത വീ­ണ്ടും. അവി­ഹി­ത­ബ­ന്ധ­ങ്ങള്‍ ആരോ­പി­ച്ചാ­ണ് കൊ­ല­കള്‍ അര­ങ്ങേ­റി­യ­ത്. വീ­ട്ടി­നു­ള്ളില്‍ കയ­റി അമ്മ­യെ­യും മക­ളെ­യും വലി­ച്ചി­റ­ക്കി തെ­രു­വി­ലൂ­ടെ കല്ലെ­റി­ഞ്ഞോ­ടി­ച്ച് ഒടു­വില്‍ കൊ­ല­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു.

image

മുഖംമറയ്ക്കാനുള്ള സ്വാതന്ത്ര്യം തേടി ഫ്രഞ്ച് വനിത തെരഞ്ഞെടുപ്പിന്

­പാ­രി­സ്: പൊ­തു­നി­ര­ത്തില്‍ ­മു­ഖാ­വ­ര­ണം­ ധരി­ക്കു­ന്ന­തി­നെ വി­ല­ക്കിയ ഫ്ര­ഞ്ച് സര്‍­ക്കാ­രി­നെ­തി­രെ പു­തിയ സമ­ര­പ­രി­പാ­ടി­യു­മാ­യി ഒരു സ്ത്രീ. അടു­ത്ത­വര്‍­ഷ­ത്തെ തി­ര­ഞ്ഞെ­ടു­പ്പില്‍ പ്ര­സി­ഡ­ന്റ് സ്ഥാ­നാര്‍­ത്ഥി­യാ­യി മത്സ­രി­ക്കു­മെ­ന്നാ­ണ് കെന്‍സ ഡ്രൈ­ഡര്‍ എന്ന മു­ഖാ­വ­രണ അനു­കൂ­ലി മു­ന്ന­റി­യി­പ്പു നല്‍­കു­ന്ന­ത്.

image

അസാന്‍ജെയുടെ സ്വകാര്യവസ്തുക്കള്‍ ലേലത്തിന്

­വാ­ഷിം­ഗ്ടണ്‍: സാ­മ്പ­ത്തിക പ്ര­തി­സ­ന്ധി മറി­ക­ട­ക്കു­ന്ന­തി­നാ­യി വി­ക്കി­ലീ­ക്‌­സ് സ്ഥാ­പ­കന്‍ ജൂ­ലി­യന്‍ അസാന്‍­ജെ സ്വ­കാ­ര്യ­വ­സ്തു­ക്കള്‍ ലേ­ല­ത്തി­നു വയ്ക്കു­ന്നു. അമേ­രി­ക്കന്‍ നയ­ത­ന്ത്ര രഹ­സ്യ­ങ്ങള്‍ പു­റ­ത്തു­വി­ട്ട അസാന്‍­ജെ­യു­ടെ ലാ­പ്‌­ടോ­പ്പ്, ജയി­ലി­ലാ­യി­രു­ന്ന­പ്പോള്‍ ഉപ­യോ­ഗി­ച്ചി­രു­ന്ന കോ­ഫി സഞ്ചി, അസാന്‍­ജെ­യു­ടെ കൈ­യ്യൊ­പ്പോ­ടു­കൂ­ടിയ ഐക്യ­രാ­ഷ്ട്ര­സ­ഭ­യേ­ക്കു­റി­ച്ചു­ള്ള വെ­ളി­പ്പെ­ടു­ത്ത­ലു­കള്‍ അട­ങ്ങിയ രഹ­സ്യ­രേ­ഖ­കള്‍, ഫോ­ട്ടോ­ഗ്രാ­ഫു­കള്‍ തു­ട­ങ്ങി അസാന്‍­ജെ­യു­ടെ പത്തു സ്വ­കാ­ര്യ ശേ­ഖ­ര­ങ്ങ­ളാ­ണ് ലേ­ല­ത്തി­നു­വ­യ്ക്കു­ന്ന­ത്.

image

നെയ്‌റോബിയല്‍ പെട്രോള്‍ പൈപ്പ് ലൈനില്‍ തീപിടിച്ച് നൂറിലധികം പേര്‍ മരിച്ചു

­നെ­യ്‌­റോ­ബി: കെ­നി­യന്‍ തല­സ്ഥാ­ന­മായ നെ­യ്‌­റോ­ബി­യില്‍ പെ­ട്രേ­ാള്‍ പൈ­പ്പ് ലൈ­നി­ലു­ണ്ടായ അഗ്നി­ബാ­ധ­യില്‍ നൂ­റി­ല­ധി­കം പേര്‍ മരി­ച്ചു. നഗ­ര­ത്തി­ലെ ലും­ഗ­ലുംഗ പ്ര­ദേ­ശ­ത്തെ വ്യാ­വ­സാ­യിക മേ­ഖ­ല­യ്ക്കു സമീ­പ­മാ­ണ് സം­ഭ­വം. തീ­യ­ണ­യ്ക്കു­ന്ന­തി­നാ­യി അഗ്നി­ശ­മ­ന­സേന ശ്ര­മം തു­ട­രു­ക­യാ­ണ്. പ്ര­ദേ­ശ­വാ­സി­കള്‍ ചോ­രു­ന്ന പെ­ട്രേ­ാള്‍ ശേ­ഖ­രി­ക്കാന്‍ തി­ര­ക്കു­കൂ­ട്ടി­യ­താ­ണ് മര­ണ­സം­ഖ്യ കൂ­ടാന്‍ കാ­ര­ണ­മാ­യ­ത്.

image

പത്രപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ കേസില്‍ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍

­പ­ത്ര­പ്ര­വര്‍­ത്ത­ക­യെ കൊ­ല­പ്പെ­ടു­ത്തിയ കേ­സില്‍ റഷ്യ­യില്‍ ഉന്നത പൊ­ലീ­സു­ദ്യേ­ാ­ഗ­സ്ഥന്‍ അറ­സ്റ്റില്‍.  മോ­സ്‌­കോ­യി­ലെ ­പൊ­ലീ­സ് ഓഫീ­സ­റാ­യി­രു­ന്ന ലഫ്.­കേ­ണല്‍ ദി­മി­ത്രി പവ്‌­ലൂ­ച്ചെ­കോ­വാ­ണ് പത്ര­പ്ര­വര്‍­ത്ത­ക­യായ അന്ന പൊ­ലി­ത്‌­കോ­വ്‌­സ്‌­ക­യെ കൊ­ല­പ്പെ­ടു­ത്തിയ കേ­സില്‍ അറ­സ്റ്റി­ലാ­യ­ത്.

image

കറാച്ചിയിലെ കലാപത്തില്‍ മരണം 78 ആയി

­ക­റാ­ച്ചി: തു­റ­മുഖ നഗ­ര­മായ കറാ­ച്ചി­യില്‍ അഞ്ചാം ദി­വ­സ­വും തു­ട­രു­ന്ന കലാ­പ­ത്തില്‍ മരി­ച്ച­വ­രു­ടെ എണ്ണം 78 ആയി. ആറ് പോ­ലീ­സു­കാ­ര­ട­ക്കം 11 പേ­രാ­ണ് ഇന്ന­ലെ  മരി­ച്ച­ത്. ചക്ര­ഗോ­ത് മേ­ഖ­ല­യില്‍ തീ­വ്ര­വാ­ദി­കള്‍ ബസി­ന് നേ­രെ നട­ത്തിയ ആക്ര­മ­ണ­ത്തി­ലാ­ണ് ആറ് പോ­ലീ­സു­കാര്‍ മരി­ച്ച­ത്. 50 പേര്‍­ക്ക് പരി­ക്കേ­റ്റു.

image

വിമാനം രണ്ടായിപ്പിളര്‍ന്നെങ്കിലും യാത്രക്കാര്‍ വിസ്മയകരമായി രക്ഷപ്പെട്ടു

­ജോര്‍­ജ്ടൗണ്‍: കരീ­ബി­യന്‍ രാ­ജ്യ­മായ ഗയാ­ന­യി­ലെ ജോര്‍­ജ്ടൗണ്‍ വി­മാ­ന­ത്താ­വ­ള­ത്തില്‍ ഇറ­ങ്ങു­ന്ന­തി­നി­ടെ ­വി­മാ­നം­ റണ്‍­വേ­യില്‍ നി­ന്ന് തെ­ന്നി­മാ­റി രണ്ടാ­യി പി­ളര്‍­ന്നു. വി­മാ­ന­ത്തി­ലു­ണ്ടാ­യി­രു­ന്ന 163 പേ­രും രക്ഷ­പ്പെ­ട്ടെ­ന്ന­ത് ദു­ര­ന്ത­ത്തി­നി­ട­യി­ലും ആശ്ച­ര്യ­ക­ര­മായ വാര്‍­ത്ത­യാ­യി. ന്യൂ­യോര്‍­ക്കില്‍ നി­ന്ന് വരി­ക­യാ­യി­രു­ന്നു വി­മാ­നം. കരീ­ബി­യന്‍ എയര്‍­ലൈന്‍­സി­ന്റെ ബോ­യി­ങ് 737-800 വി­മാ­ന­മാ­ണ് രണ്ടാ­യി­പ്പി­ളര്‍­ന്ന­ത്.

image

ഫുക്കുഷിമയിലെ കന്നുകാലി കയറ്റുമതി നിരോധിച്ചു

­ടോ­ക്കി­യോ: ആണവ വി­കി­ര­ണ­ഭീ­ഷ­ണി­യു­ണ്ടായ ഫു­ക്കു­ഷി­മ­യി­ലും പരി­സ­ര­പ്ര­ദേ­ശ­ങ്ങ­ളില്‍ നി­ന്നു­മു­ള­ള  കന്നു­കാ­ലി­ക­ളു­ടെ കയ­റ്റു­മ­തി ജപ്പാ­നീ­സ് സര്‍­ക്കാര്‍ നി­രോ­ധി­ച്ചു. ­റേ­ഡി­യേ­ഷന്‍ ബാ­ധി­ച്ചു­വെ­ന്ന് കരു­ത­പ്പെ­ടു­ന്ന കന്നു­കാ­ലി­ക­ളെ ജപ്പാ­നി­ലെ വി­വിധ ഭാ­ഗ­ങ്ങ­ളില്‍ വില്‍­പ്പ­ന­യ്ക്കാ­യി കൊ­ണ്ടു­പോ­യ­താ­യി വ്യ­ക്ത­മാ­യ­തി­നെ­ത്തു­ടര്‍­ന്നാ­ണ് സര്‍­ക്കാ­രി­ന്റെ കര്‍­ശന നി­യ­ന്ത്ര­ണ­മു­ണ്ടാ­യ­ത്.

image

നൈജീരിയന്‍ നടിക്ക് വധശിക്ഷ

അ­ബൂ­ജ: നൈ­ജീ­രി­യന്‍ നടി­ക്ക് ­വ­ധ­ശി­ക്ഷ. കാ­മു­ക­നെ കൊ­ല­പ്പെ­ടു­ത്തിയ കേ­സി­ലാ­ണ് നൈ­ജീ­രി­യന്‍ ­ന­ടി­ റാ­ബി ഇസ്മ­യി­ലി­നെ പര­മോ­ന്നത കോ­ട­തി വധ­ശി­ക്ഷ­യ്ക്ക് വധി­ച്ച­ത്. 2002­ലാ­ണ് കേ­സി­നാ­സ്പ­ദ­മായ സം­ഭ­വം നട­ക്കു­ന്ന­ത്. സ്വ­ത്തു­ക്കള്‍ കൈ­വ­ശ­പ്പെ­ടു­ത്തു­ന്ന­തി­നാ­യി കാ­മു­ക­നാ­യി­രു­ന്ന ഇബ്രാ­ഹി­മി­നെ റാ­ബി കൊ­ല­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു.

image

പിയോംഗ് ചാംഗ് ശരത്കാല ഒളിംപിക്‌സ് വേദി

­ഡര്‍­ബന്‍: ദക്ഷിണ കൊ­റി­യ­യി­ലെ ­പി­യോം­ഗ് ചാം­ഗ് 2018­ലെ ശര­ത്കാല ഒളിം­പി­ക്‌­സി­ന് വേ­ദി­യാ­കും. ഫ്രാന്‍­സി­ലെ അനേ­സി നഗ­ര­ത്തെ­യും ജര്‍­മ്മ­നി­യി­ലെ മൂ­ണി­ക്കി­നെ­യും പിന്‍­ത­ള്ളി­യാ­ണ് ദക്ഷിണ കൊ­റി­യന്‍ നഗ­രം വേ­ദി­യാ­യി തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട­ത്. ഡര്‍­ബ­നില്‍ നട­ന്ന അന്തര്‍­ദേ­ശീയ ഒളിം­പി­ക് കമ്മി­റ്റി­യു­ടെ 95 അം­ഗ­ങ്ങള്‍ പങ്കെ­ടു­ത്ത യോ­ഗ­ത്തി­ലാ­ണ് തീ­രു­മാ­നം കൈ­ക്കൊ­ണ്ട­ത്.

image
page-adv-space-img
feedback