രാഷ്ട്രീയം

പിതാവും പുത്രനും പരിശുദ്ധാത്മാക്കളും

­വ­നം സി­നി­മാ മന്ത്രി ഗണേ­ശ് കു­മാ­റും അദ്ദേ­ഹ­ത്തി­ന്റെ പി­താ­വ് ആര്‍ ബാ­ല­കൃ­ഷ്ണ­പി­ള്ള­യും തമ്മില്‍ അത്ര നല്ല സ്വ­ര­ച്ചേര്‍­ച്ച­യി­ല­ല്ല എന്നു നമു­ക്കൊ­ക്കെ അറി­യാം. സ്വ­രം നന്നാ­യി­രി­ക്കു­മ്പോ­ഴാ­ണു പാ­ട്ടു­നിര്‍­ത്തേ­ണ്ട­ത്, അല്ലാ­തെ സ്വ­ര­ച്ചേര്‍­ച്ച­യി­ല്ലാ­യ്മ നന്നാ­യി­രി­ക്കു­മ്പോ­ഴ­ല്ല എന്ന­റി­യാ­വു­ന്ന­തു­കൊ­ണ്ടാ­ണ് പി­ള്ള എത്ര കൈ­കാ­ലി­ട്ട­ടി­ച്ചി­ട്ടും പു­ള്ള മന്ത്രി­സ്ഥാ­നം വി­ട്ടു­മാ­റാന്‍ തയ്യാ­റാ­കാ­ത്ത­ത്. വി­ട്ടു­മാ­റാ­ത്ത ചുമ പോ­ലെ­യൊ­ന്നാ­ണ് ഈ മന്ത്രി­സ്ഥാ­നം വി­ട്ടു­മാ­റാ­നു­ള്ള മടി­യും എന്ന­റി­യാ­വു­ന്ന­തി­നാല്‍ ചാ­ണ്ടി­ച്ചന്‍ പു­ള്ളാ­ച്ചന്‍ പറ­യു­ന്ന­ത­ല്ല, അച്ഛ­ന്റെ പു­ള്ള പറ­യു­ന്ന­താ­ണു കേള്‍­ക്കു­ന്ന­ത് (ചാ­ണ്ടി­ച്ച­നു സപ്പ­റു ജോ­റാ­യേ എന്ന് മറ­വ­ത്തൂര്‍ കന­വ് എന്ന ചി­ത്ര­ത്തില്‍ അന്ത­രി­ച്ച ഗാ­ന­ര­ച­യി­താ­വ് ഗി­രീ­ഷ് പു­ത്ത­ഞ്ചേ­രി­).

image

വര്‍ഗ്ഗരാഷ്ട്രീയം വര്‍ഗ്ഗീയതയ്ക്കു വഴിമാറുമ്പോള്‍

­റ­വ­ലൂ­ഷ­ന­റി പാ­ർ­ട്ടി നേ­താ­വ് ടി­.­പി ചന്ദ്ര­ശേ­ഖ­ര­ന്റെ കൊ­ല­പാ­ത­ക­ത്തി­നു­ത്ത­ര­വാ­ദി­ത്വ­ത്തിൽ നി­ന്നു പു­റ­ത്തു­ക­ട­ക്കാ­നാ­കാ­തെ സി­പി­ഐ­(എം) പ്ര­യാ­സ­പ്പെ­ടു­മ്പോൾ തന്നെ പൊ­തു­പ്ര­വ­ണ­ത­ക്ക് വി­രു­ദ്ധ­മാ­യി തീ­ർ­ത്തും വ്യ­ത്യ­സ്ത­മായ നി­ല­പാ­ടു­കൾ കൈ­ര­ളി ചാ­ന­ലി­ലും, പാ­ർ­ട്ടി സെ­ക്ര­ട്ട­റി പി­ണ­റാ­യി വി­ജ­യ­നിൽ നി­ന്നു­മു­ണ്ടാ­യ­ത് പി­ന്നീ­ടു­ള്ള ബഹ­ള­ത്തിൽ മു­ങ്ങി­പ്പോ­യെ­ങ്കി­ലും, കേ­സ് അന്വേ­ഷ­ണം മു­ന്നോ­ട്ടു നീ­ങ്ങ­വെ അന്വേ­ഷണ സം­ഘം കണ്ടെ­ത്തിയ ചില വസ്തു­ത­ക­ളു­മാ­യി യാ­ദൃ­ശ്ചി­ക­മാ­യെ­ങ്കി­ലും ബന്ധ­മു­ള്ള­താ­ണ്.

image

കരിദിനമല്ല, കര്‍മനിരതത്വമാണു വേണ്ടത്

ഇ­ക്ക­ഴി­ഞ്ഞ ദി­വ­സം വലി­യൊ­രു ദി­വ­സ­മാ­യി­രു­ന്നു. കേ­ര­ള­ത്തി­ലെ ഏറ്റ­വും പു­തി­യ, അതാ­യ­ത് നി­ല­വി­ലു­ള്ള സര്‍­ക്കാ­രി­ന്റെ ഒന്നാം പി­റ­ന്നാള്‍. കഴി­ഞ്ഞ വര്‍­ഷം ജനി­ച്ച ­യു­ഡി­എ­ഫ് സര്‍­ക്കാ­രാ­ണ് കഴി­ഞ്ഞ ദി­വ­സം ഒന്നാം പി­റ­ന്നാ­ളു­ണ്ട­ത്. സര്‍­ക്കാ­രി­ന് ഒരു വയ­സ്സാ­യ­പ്പോള്‍, ആള്‍ നൂ­റു­മീ­റ്റര്‍ ഓട്ട­ത്തില്‍ പങ്കെ­ടു­ത്താല്‍ ട്രോ­ഫി­നേ­ടു­മെ­ന്ന അവ­സ്ഥ­യി­ലാ­ണ് എന്ന് യു­ഡി­എ­ഫ് നേ­താ­ക്കള്‍ പറ­യു­ന്നു. എല്‍­ഡി­എ­ഫ് നേ­താ­ക്കള്‍ പറ­യു­ന്ന­ത്, പയ്യന്‍ അല്ലെ­ങ്കില്‍ പയ്യി, ഇപ്പോ­ഴും പയ്യെ­പ്പോ നയ­മാ­ണ്. പി­ടി­ച്ചു­പി­ടി­ച്ചു­പോ­ലും നട­ക്കി­ല്ല, അവ­രു­ടെ നേ­താ­ക്ക­ന്മാ­രില്‍ ചി­ലര്‍­ക്കെ­ങ്കി­ലും മൂ­ക്കില്‍ പല്ലു­വ­ന്നെ­ങ്കി­ലും സര്‍­ക്കാ­രി­നു വാ­യില്‍ പല്ലു­പോ­ലും മു­ള­ച്ചി­ല്ല, ഒര­ക്ഷ­ര­മെ­ങ്കി­ലും പഠി­ച്ചി­ട്ടി­ല്ല എന്നൊ­ക്കെ­യാ­ണ്.

image

ബോളിവുഡ് ബൊണാന്‍സാ!

അ­ല്ലെ­ങ്കി­ലും ഈ ബോ­ളി­വു­ഡ് താ­ര­ങ്ങള്‍ എന്നും എല്ലാ­വര്‍­ക്കും മാ­തൃ­ക­യാ­ണ്. അവര്‍ ചെ­യ്യു­ന്ന ഓരോ കാ­ര്യ­ങ്ങ­ളും അനു­ക­രി­ക്കാന്‍ നമ്മള്‍ തയ്യാ­റാ­കു­ക­യാ­ണെ­ങ്കില്‍ ഈ ലോ­കം എത്ര സു­ന്ദ­ര­മാ­യി­ത്തീ­രു­മെ­ന്ന­തു പ്ര­വ­ചി­ക്കാ­നാ­വി­ല്ല. പി­ന്നെ, അവര്‍ ചെ­യ്യു­ന്ന­തു പല­തും നാം മന­സ്സി­ലാ­ക്കു­ന്നി­ല്ലെ­ന്നു­മാ­ത്രം. കാ­ര­ണം, സൂ­ഫി­ക­ളെ­യും യോ­ഗി­ക­ളെ­യും പോ­ലെ വി­ചി­ത്ര­മായ രീ­തി­യി­ലാ­ണ് അവ­ര­തു ചെ­യ്യു­ന്ന­ത്.

image

കഴുത്തു നോക്കാത്ത എഴുത്തുകാര്‍

­ടി­പി ചന്ദ്ര­ശേ­ഖ­ര­ന്റെ മര­ണ­ത്തില്‍, അല്ല, കൊ­ല­യില്‍ ഇവി­ടെ ഒരൊ­റ്റ എഴു­ത്തു­കാ­ര­നും വേ­ണ്ടും വണ്ണം പ്ര­തി­ക­രി­ച്ചി­ല്ലെ­ന്നും ഇതൊ­ക്കെ മി­ണ്ടാ­നു­ള്ള ധൈ­ര്യ­ക്കു­റ­വു കൊ­ണ്ടു­മാ­ത്ര­മ­ല്ലെ­ന്നും അധി­കാ­ര­സ്ഥാ­പ­ന­ങ്ങ­ളി­ലേ­ക്കു­ള്ള സാ­ദ്ധ്യ­ത­കള്‍ അട­ഞ്ഞു­പോ­കാ­തി­രി­ക്കാ­നു­ള്ള പോം­വ­ഴി­യാ­യി­ട്ടാ­ണെ­ന്നും ഈയി­ടെ സി ആര്‍ പര­മേ­ശ്വ­രന്‍ പറ­ഞ്ഞി­രു­ന്നു. പറ­ഞ്ഞ­ദ്ദേ­ഹം വാ­ക്കു നാ­യില്‍, സോ­റി, നാ­ക്കു വാ­യി­ലി­ട്ടി­ല്ല, കു­റേ­യ­ധി­കം എഴു­ത്തു­കാര്‍ പ്ര­സ്താ­വ­ന­യു­മാ­യി ചാ­ടി­വീ­ണി­ട്ടു­ണ്ട്.

image

ഉറവിടങ്ങളില്‍തന്നെ മാലിന്യസംസ്കരണം നവീന പദ്ധതി

­സം­സ്ഥാ­ന­ത്തെ മാ­ലി­ന്യ ­സം­സ്ക­ര­ണം­ കാ­ര്യ­ക്ഷ­മം ആക്ക­ണ­മെ­ന്ന് ആഹ്വാ­നം ചെ­യ്തു­കൊ­ണ്ട് മു­ഖ്യന്‍ ഫേ­സ്ബു­ക്കില്‍ 'സ്റ്റാ­റ്റ­സ്' നല്‍­കി­യി­രി­ക്കു­ന്നു. സ്ഥ­ല­പ­രി­മി­തി­മൂ­ലം കാ­ര്യ­ങ്ങള്‍ വ്യ­ക്ത­മാ­ക്കാന്‍ അദ്ദേ­ഹ­ത്തി­നു സാ­ധി­ക്കാ­ത്ത­തി­നാല്‍ അല്പം സഹാ­യി­ക്കു­ന്നു­.

image

ഒ രാജഗോപാല്‍ നിയമസഭയില്‍ എത്തിയാല്‍ ഭൂകമ്പമുണ്ടാകുമോ?

­തെ­ര­ഞ്ഞെ­ടു­പ്പ് അടു­ത്താല്‍ ഹി­ന്ദു­വാ­യാ­ലും മു­സ്ലീ­മാ­യാ­ലും ക്രി­സ്ത്യാ­നി­യാ­യാ­ലും ബഹു­ഭൂ­രി­പ­ക്ഷം കേ­ര­ളീ­യ­രും തി­ക­ഞ്ഞ മതേ­ത­ര­വാ­ദി­ക­ളാ­ണ്. സ്വ­ന്തം ജീ­വി­ത­വു­മാ­യി ബന്ധ­പ്പെ­ട്ട എല്ലാ കാ­ര്യ­ത്തി­ലും കടു­ത്ത മത­വാ­ദി­ക­ളും തി­ക­ഞ്ഞ വി­ശ്വാ­സി­ക­ളും (ചി­ല­പ്പോള്‍ വി­ശ്വാ­സി­ക­ളെ വെ­ല്ലു­ന്ന അന്ധ­വി­ശ്വാ­സി­ക­ളും) ആയ കേ­ര­ളീ­യര്‍ തെ­ര­ഞ്ഞെ­ടു­പ്പു­കാ­ല­ത്ത് മാ­ത്രം മതേ­ത­ര­വാ­ദി­ക­ളാ­യി പരി­ണ­മി­ക്കു­ന്ന­തി­ന്റെ രാ­സ­ഘ­ട­ന­യെ­ക്കു­റി­ച്ച് വലി­യൊ­രു ഗവേ­ഷ­ണ­ത്തി­ന് തന്നെ സ്‌­കോ­പ്പു­ണ്ട്.

image

ടി പി ചന്ദ്രശേഖരന്റെ മരണം ആര്‍ക്കെല്ലാം സന്തോഷമാകുന്നു?!

­റെ­വ­ല്യൂ­ഷ­ണ­റി മാര്‍­ക്സി­സ്റ്റു പാര്‍­ട്ടി­യു­ടെ നേ­താ­വും സി­പി­എ­മ്മില്‍­നി­ന്നു രാ­ജി­വ­ച്ച വി­മ­ത­സ്വ­ര­ത്തി­ന്റെ കാര്‍­ക്ക­ശ്യ­വു­മാ­യി­രു­ന്ന ടി­പി ചന്ദ്ര­ശേ­ഖ­രന്‍ കൊ­ല്ല­പ്പെ­ട്ടു. ആ കൊ­ല­പാ­ത­കം കേ­ര­ള­ത്തില്‍ ആര്‍­ക്കൊ­ക്കെ­യോ സന്തോ­ഷ­മാ­കു­ക­യാ­ണ്. അവ­രില്‍ നെ­യ്യാ­റ്റിന്‍­ക­ര­യില്‍ നി­ന്നു രാ­ജി­വ­ച്ച്, പാര്‍­ട്ടി മാ­റി, വീ­ണ്ടും ഉപ­തെ­ര­ഞ്ഞെ­ടു­പ്പില്‍ മത്സ­രി­ക്കാന്‍ പോ­കു­ന്ന ശെല്‍­വ­രാ­ജ് മു­തല്‍ നു­ണ­പ­രി­ശോ­ധ­ന­യ­ന്ത്ര­ത്തെ­പ്പോ­ലും ഇക്കാ­ര്യ­ത്തില്‍ വെ­ല്ലു­വി­ളി­ക്കു­ന്ന ചീ­ഫ് വി­പ്പ് പി­സി ജോര്‍­ജു വരെ­യു­ണ്ട്.

image

വെട്ടിനുറുക്കി എന്തിനീ ശരീരം ഉപേക്ഷിച്ചു?

­വെ­ട്ടി­നു­റു­ക്കി എന്തി­നീ ശരീ­രം ഉപേ­ക്ഷി­ച്ചു. അങ്ക­ക്ക­ലി  തീര്‍­ക്കാ­നി­ത് കൊ­ണ്ടു­പോ­യി ചു­ട്ടു­തി­ന്നാ­തി­രു­ന്ന­തെ­ന്തേ കാ­പാ­ലി­ക­രേ­... 

­മ­നു­ഷ്യ­നെ സ്‌­നേ­ഹി­ക്കു­ക­യും മനു­ഷ്യ­രു­ടെ ദു­രി­ത­ങ്ങ­ളില്‍ പങ്കു­ചേ­രു­ക­യും ചെ­യ്യു­ന്ന ഒരു മനു­ഷ്യ­നെ ഇങ്ങ­നെ തന്നെ കൊ­ല്ല­ണം. വെ­ട്ടി­വെ­ട്ടി നു­റു­ക്കി നു­റു­ക്കി കൊ­ല്ല­ണം. പെ­റ്റ­മ്മ പോ­ലും തി­രി­ച്ച­റി­യാ­ത്ത വി­ധം മു­ഖം കൊ­ത്തി­നു­റു­ക്ക­ണം. അന്യ­ന്റെ ശബ്ദം സം­ഗീ­തം പോ­ലെ കേള്‍­ക്കാന്‍ കഴി­യും വി­ധം സമ­ത്വ­സു­ന്ദര ലോ­കം കെ­ട്ടി­പ്പ­ടു­ക്കാന്‍ വേ­ണ്ടി വി­പ്ല­വ­കാ­രി­ക­ളാ­യി മാ­റിയ സഖാ­ക്ക­ളെ മര­ണം ഇങ്ങ­നെ തന്നെ കാ­ത്തി­രി­ക്ക­ണം­...  

image

ടി പി ചന്ദ്രശേഖരന്‍ - വാര്‍ത്തയ്ക്കുമപ്പുറം

­സി പി എം വി­മത നേ­താ­വ് ടി പി ചന്ദ്ര­ശ­ഖ­ര­ന്റെ ­കൊ­ല­പാ­ത­കം­ വട­ക്കന്‍ കേ­ര­ള­ത്തെ അക്ഷ­രാര്‍­ത്ഥ­ത്തില്‍ ഞെ­ട്ടി­ച്ചു. വെ­ള്ളി­യാ­ഴ്ച രാ­ത്രി പത്തേ­കാ­ലോ­ടെ വട­ക­ര­യ്ക്ക് വള്ളി­ക്കാ­ട്ട് വച്ചാ­ണ് ചന്ദ്ര­ശേ­ഖ­ര­നെ ഇന്നോവ കാ­റി­ലെ­ത്തിയ അക്ര­മി സം­ഘം വെ­ട്ടി­ക്കൊ­ല­പ്പെ­ടു­ത്തി­യ­ത്. രാ­ത്രി വീ­ട്ടി­ലേ­ക്ക് ബൈ­ക്കില്‍ പോ­വു­ക­യാ­യി­രു­ന്ന ചന്ദ്ര­ശേ­ഖ­ര­നെ ബോം­ബെ­റി­ഞ്ഞ് വീ­ഴ്ത്തി­യാ­ണ് വെ­ട്ടി­ക്കൊ­ല­പ്പെ­ടു­ത്തി­യ­ത്.

image
page-adv-space-img
feedback