രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള അറബ് മുസ്ളീം രാജ്യങ്ങളുടെ ചരിത്രത്തിലെ നിര്‍ണ്ണായകഘട്ടമാണ് 2011. കോളനിവാഴ്ചക്ക് ശേഷം പശ്ചിമേഷ്യന്‍ - ഉത്തരാഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ പുലരിയിലേക്കല്ല പ്രയാണം ചെയ്തത്, മറിച്ച് മേഖലയില്‍ പുതുതായി ഉദയം ചെയ്ത സ്വേഛാധിപതികള്‍ ആ നാടുകളെ സ്വകാര്യസ്വത്തുപോലെ തങ്ങളുടെ സമ്പൂര്‍ണ്ണ വരുതിയിലാക്കുകയായിരുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും പ്രതീക്ഷിച്ച അറബ് ജനത വീണ്ടും അടിമകളാക്കപ്പെട്ടു.