ദേശീയം

വാവ സുരേഷ് മുതല്‍ ബാബ രാംദേവ് വരെ

­ബാ­ബാ ­രാം­ദേ­വ് ഒരു ഒന്നൊ­ന്ന­ര­ക്കൊ­ല്ലം മുന്‍­പു വരെ ഇന്ത്യ­യില്‍ അത്ര­യ­ധി­കം ആളു­ക­ളൊ­ന്നും അറി­യു­ന്ന ആള­ല്ലാ­യി­രു­ന്നു. പക്ഷേ, ഒറി­ജി­നല്‍ ദൈ­വം അട­ക്കം എല്ലാ ദൈ­വ­ങ്ങ­ളു­ടെ­യും കാ­ര്യം അങ്ങ­നെ­ത­ന്നെ­യാ­ണ്. ഒറ്റ­ദി­വ­സം­കൊ­ണ്ട് കയ­റി­യ­ങ്ങു പെ­രു­ക്കു­ന്ന­ത്. ഇങ്ങ­നെ തന്നെ­യാ­യി­രു­ന്നു ധീ­രേ­ന്ദ്ര ബ്ര­ഹ്മ­ചാ­രി മു­തല്‍ ചന്ദ്ര­സ്വാ­മി വരെ­യു­ള്ള രാ­ഷ്ട്രീ­യ­യോ­ഗി­ക­ളു­ടെ­യും സത്യ­സാ­യി­ബാബ മു­തല്‍ ശ്രീ­ശ്രീ രവി­ശ­ങ്ക­റോ സന്തോ­ഷ് മാ­ധ­വ­നോ വരെ­യു­ള്ള ആള്‍­ദൈ­വ­ങ്ങ­ളു­ടെ­യും അവ­സ്ഥ.


image

പ്രതിഭയ്ക്കപ്പുറം പെട്രോദ?

­പ­റ­ന്നു­പോയ ലോ­ക്പാല്‍ ­ബി­ല്ലി­നും, ഒഴു­കി­പ്പോയ ഇറ്റാ­ലി­യന്‍ കപ്പ­ലി­നും ശേ­ഷം ഇന്ത്യന്‍ രാ­ഷ്ടീ­യ­ത്തി­ലെ ചൂ­ടേ­റിയ ചര്‍­ച്ചാ­വി­ഷ­യ­മാ­ണ് രാ­ഷ്ട്ര­പ­തി തി­ര­ഞ്ഞെ­ടു­പ്പ്. ജൂ­ലൈ പതി­ന്നാ­റി­നു രാ­ഷ്ട്രം അതി­ന്റെ പതി­മൂ­ന്നാ­മ­തു രാ­ഷ്ട്ര­പ­തി­യെ തി­ര­ഞ്ഞെ­ടു­ക്കു­ക­യാ­ണ്. മൂ­ന്നു മാ­സ­ങ്ങള്‍ അവ­ശേ­ഷി­ക്കു­ന്നു­ണ്ടെ­ങ്കി­ലും രാ­ഷ്ട്രീയ പാര്‍­ട്ടി­ക­ളെ­ല്ലാം തല്പര സ്ഥാ­നാര്‍­ത്ഥി­ക­ളെ നിര്‍­ദേ­ശി­ക്കു­വാന്‍ കൊ­ണ്ടു­പി­ടി­ച്ച ചര്‍­ച്ച­ക­ളി­ലാ­ണ്.

image

മഹാരാഷ്ട്രയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം: മഹത്തായ പാരമ്പര്യം, പുതിയ വെല്ലുവിളികള്‍

­സി­പി­എം ­മ­ഹാ­രാ­ഷ്ട്ര സം­സ്ഥാന സെ­ക്ര­ട്ട­റി അ­ശോ­ക്‍ ധവ്ളെ­ പ്രഗൊതിയില്‍ എഴു­തിയ ലേ­ഖ­ന­ത്തി­ന്റെ പരി­ഭാ­ഷ. പ്രീ­തി ശേ­ഖര്‍, കെ കെ പ്ര­കാ­ശന്‍ എന്നി­വ­രാ­ണ് വി­വര്‍­ത്ത­കര്‍:

­ക­മ്മ്യൂ­ണി­സ്റ്റ് പ്ര­സ്ഥാ­ന­ത്തി­നു മഹ­ത്തും സു­ദീര്‍­ഘ­വു­മായ പാ­ര­മ്പ­ര്യ­മു­ള്ള സം­സ്ഥാ­ന­ങ്ങ­ളി­ലൊ­ന്നാ­ണ് മഹാ­രാ­ഷ്ട്ര. ചെ­ങ്കൊ­ടി­ക്ക് കീ­ഴെ സം­ഘ­ടി­ച്ച എത്ര­യോ തൊ­ഴി­ലാ­ളി­ക­ളും കൃ­ഷി­ക്കാ­രും ­ബ്രി­ട്ടീ­ഷ് വി­രു­ദ്ധ സ്വാ­ത­ന്ത്ര്യ പോ­രാ­ട്ട­ത്തി­ന്റെ നി­ര­വ­ധി സമ­ര­മു­ഖ­ങ്ങ­ളില്‍ രക്ത­സാ­ക്ഷി­ത്വം വരി­ച്ച­തു മു­തല്‍­ക്കാ­രം­ഭി­ക്കു­ന്നു കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി­യു­ടെ മഹാ­രാ­ഷ്ട്ര­ത്തി­ലെ ജീ­വ­ച­രി­ത്രം­.

image

മുല്ലപ്പെരിയാര്‍ : പി.ബി. പറഞ്ഞതും മാധ്യമങ്ങള്‍ കേട്ടതും

­മു­ല്ല­പ്പെ­രി­യാര്‍ വി­ഷ­യ­ത്തില്‍ സി­.­പി­.ഐ. (എം) പോ­ളി­റ്റ്ബ്യൂ­റോ നട­ത്തിയ പ്ര­സ്താ­വന വല­തു­പ­ക്ഷ മാ­ദ്ധ്യ­മ­ങ്ങള്‍ പതി­വു­പോ­ലെ വാര്‍­ത്ത­യാ­ക്കു­ക­യു­ണ്ടാ­യി. കേ­ര­ള­ത്തി­ന്റെ വി­കാ­ര­ങ്ങള്‍ പ്ര­തി­ഫ­ലി­ക്കു­ന്ന­താ­യി­ല്ല പ്ര­സ്താ­വന എന്ന് പല കോ­ണു­ക­ളില്‍ നി­ന്നും വി­മര്‍­ശ­ന­മു­യര്‍­ന്നു. തമി­ഴ്‌­നാ­ടി­ന് വെ­ള്ളം കൊ­ടു­ക്കു­ന്ന കാ­ര്യ­മാ­ണ്, കേ­ര­ള­ത്തി­ലെ ജന­ങ്ങ­ളു­ടെ ആശ­ങ്ക­യ­ല്ല പ്ര­സ്താ­വ­ന­യു­ടെ ആദ്യ­ഭാ­ഗ­ത്തു­ണ്ടാ­യ­ത് എന്ന­താ­ണ് വി­മര്‍­ശ­കര്‍ ഉയര്‍­ത്തിയ പ്ര­ധാന ആക്ഷേ­പം.

image

സ്വന്തം കക്ഷിക്കു വഴിവിട്ടു സഹായം ചെയ്തു, ചിദംബരത്തിനെതിരെ പുതിയ ആരോപണം

­കേ­ന്ദ്ര ആഭ്യ­ന്ത­ര­മ­ന്ത്രി പി. ചി­ദം­ബ­ര­ത്തി­നെ­തി­രെ പു­തിയ ആ­രോ­പ­ണം­. അഭി­ഭാ­ഷ­ക­നായ അദ്ദേ­ഹം തന്റെ പഴയ കക്ഷി­ക്കെ­തി­രായ മൂ­ന്ന് കേ­സു­കള്‍ പിന്‍­വ­ലി­ക്കാന്‍ ആഭ്യ­ന്തര മന്ത്രാ­ല­യ­ത്തി­ന്റെ അധി­കാ­ര­മു­പ­യോ­ഗി­ച്ചു വഴി­വി­ട്ടു നട­പ­ടി­കള്‍ സ്വീ­ക­രി­ക്കാ­നി­ട­യാ­ക്കി എന്നാ­ണ് ആരോ­പ­ണം. ഇതി­നാ­യി മന്ത്രാ­ല­യം  നല്‍­കിയ ഉത്ത­ര­വാ­ണ് ഇപ്പോള്‍ വി­വാ­ദ­മാ­കു­ന്ന­ത്. ചി­ദം­ബ­രം നേ­ര­ത്തേ പ്ര­തി­ഭാ­ഗം അഭി­ഭാ­ഷ­ക­നാ­യി­രു­ന്ന­പ്പോ­ഴു­ള്ള­താ­ണ് കേ­സു­കള്‍.

image

മുഖ്യമന്ത്രിസ്ഥാനം തിരിച്ചുകൊടുത്തില്ലെങ്കില്‍ പാര്‍ട്ടിയോടു വിടയെന്നു യെദ്യൂരപ്പ

­കര്‍­ണാ­ട­ക­യി­ലെ വി­വാദ ­ബി­ജെ­പി­ നേ­താ­വും മുന്‍­മു­ഖ്യ­മ­ന്ത്രി­യു­മായ ­യെ­ദ്യൂ­ര­പ്പ വീ­ണ്ടും വീ­ണ്ടും വാര്‍­ത്ത­ക­ളില്‍ ഇടം­പി­ടി­ക്കു­ന്നു. നഷ്ട­മാ­ക്കിയ മു­ഖ്യ­മ­ന്ത്രി­സ്ഥാ­നം തി­രി­കെ കൊ­ടു­ക്കാന്‍ പാര്‍­ട്ടി താ­ല്പ­ര്യം എടു­ക്കു­ന്നി­ല്ലെ­ങ്കില്‍ പാര്‍­ട്ടി തന്നെ വി­ടു­മെ­ന്ന ഭീ­ഷ­ണി­യു­മാ­യി­ട്ടാ­ണ് യെ­ദ്യൂ­ര­പ്പ ദേ­ശീ­യ­വാര്‍­ത്ത സൃ­ഷ്ടി­ക്കു­ന്ന­ത്.

image

കള്ളപ്പണം - പ്രമേയം തള്ളി, ധവളപത്രം കൊണ്ടുവരുമെന്നു പ്രണബ്

ഇ­ന്ത്യ­ക്കാര്‍ വി­ദേ­ശ­ബാ­ങ്കു­ക­ളില്‍ ­ക­ള്ള­പ്പ­ണം­ കൂ­ട്ടി­വ­യ്ക്കു­ന്ന­തു­മാ­യി ബന്ധ­പ്പെ­ട്ട് കേ­ന്ദ്ര­സര്‍­ക്കാ­രി­ന്റെ ­ധ­വ­ള­പ­ത്രം­ വരു­ന്നു. ലോ­ക്സ­ഭ­യില്‍ ­ധ­ന­മ­ന്ത്രി­ പ്ര­ണ­ബ് മു­ഖര്‍­ജി അറി­യി­ച്ച­താ­ണി­ത്. കള്ള­പ്പ­ണ­വി­ഷ­യ­ത്തില്‍ ലോ­ക്‌­സ­ഭ­യില്‍ അവ­ത­രി­പ്പി­ക്ക­പ്പെ­ട്ട അടി­യ­ന്ത­ര­പ്ര­മേ­യ­ത്തി­ന് മറു­പ­ടി നല്‍­കു­ക­യാ­യി­രു­ന്നു മന്ത്രി.

image

സ്പെക്ട്രം കേസില്‍ ചിദംബരത്തിനു ക്ലീന്‍ ചിറ്റുമായി കപില്‍ സിബല്‍

ആ­ഭ്യ­ന്ത­ര­മ­ന്ത്രി പി. ചി­ദം­ബ­ത്തി­ന് മറ്റൊ­രു കേ­ന്ദ്ര­മ­ന്ത്രി­യായ കപില്‍ സി­ബ­ലി­ന്റെ വക ക്ലീന്‍ ചി­റ്റ്. 2ജി ഇട­പാ­ടില്‍ ചി­ദം­ബ­ര­ത്തി­ന് പങ്കു­ണ്ടെ­ന്ന് പ്ര­തി­പ­ക്ഷ­മായ ബി­.­ജെ­.­പി. ആരോ­പി­ച്ചി­രു­ന്നു. ഈ ആരോ­പ­ണം അസം­ബ­ന്ധ­വും  അടി­സ്ഥാ­ന­ര­ഹി­ത­വു­മാ­ണെ­ന്നും ഇക്കാ­ര്യ­ത്തില്‍ ചി­ദം­ബ­രം പൂര്‍­ണ­മാ­യും നി­ര­പ­രാ­ധി­യാ­ണെ­ന്നു­മാ­ണ് ടെ­ലി­കോം മന്ത്രി കപില്‍ സി­ബ­ലി­ന്റെ പക്ഷം. പാര്‍­ല­മെ­ന്റ­റി ജനാ­ധി­പ­ത്യ സമ്പ്ര­ദാ­യ­ത്തെ അട്ടി­മ­റി­ക്കാ­നു­ള്ള ബി­.­ജെ­.­പി­.­യു­ടെ ഗൂ­ഢ­ശ്ര­മ­മെ­ന്നാ­ണ് ആരോ­പ­ണ­ത്തെ­പ്പ­റ്റി ­ക­പില്‍ സി­ബല്‍ പറ­യു­ന്ന­ത്.

image

ചില്ലറവ്യാപാരരംഗത്തെ വിദേശനിക്ഷേപകാര്യത്തില്‍ ആശയക്കുഴപ്പം ബാക്കി

­ചി­ല്ല­റ­വി­ല്പന മേ­ഖ­ല­യി­ലെ വി­ദേ­ശ­നി­ക്ഷേ­പ­തീ­രു­മാ­നം ഘട­ക­ക­ക്ഷി­ക­ളു­ടെ­യും പ്ര­തി­പ­ക്ഷ­ത്തി­ന്റെ­യും കടു­ത്ത എതിര്‍­പ്പി­നെ­ത്തു­ടര്‍­ന്ന് കേ­ന്ദ്രം  മര­വി­പ്പി­ക്കു­മെ­ന്ന തൃ­ണ­മൂല്‍ കോണ്‍­ഗ്ര­സ് നേ­താ­വ് മമ­താ ബാ­നര്‍­ജി­യു­ടെ പ്ര­സ്താ­വ­ന­യ്ക്കു­മേല്‍ ആശ­യ­ക്കു­ഴ­പ്പം തു­ട­രു­ന്നു. ­പ്ര­ണ­ബ് മു­ഖര്‍­ജി­ തന്നെ സ്വ­കാ­ര്യ­മാ­യി സന്ദര്‍­ശി­ച്ച വേ­ള­യില്‍ സമ­വാ­യം പൂര്‍­ണ­മാ­കാ­തെ കേ­ന്ദ്ര­തീ­രു­മാ­നം നട­പ്പി­ലാ­ക്കി­ല്ലെ­ന്നു വ്യ­ക്ത­മാ­ക്കി­യെ­ന്നും ഇനി ഈ കാ­ര്യ­ത്തില്‍ സം­ശ­യ­ത്തി­ന് സ്ഥാ­ന­മി­ല്ലെ­ന്നും മമത പറ­ഞ്ഞി­രു­ന്നു.

image

ചില്ലറവ്യാപാരരംഗത്തെ വിദേശനിക്ഷേപകാര്യത്തില്‍ കേന്ദ്രനിലപാടിയില്‍ മാറ്റം

­ചി­ല്ലറ വി­ല്പ­ന­രം­ഗ­ത്ത് ബഹു­ബ്രാന്‍­ഡ് ­വി­ദേ­ശ­നി­ക്ഷേ­പം­ അനു­വ­ദി­ക്കാ­നു­ള്ള തീ­രു­മാ­ന­ത്തില്‍­നി­ന്നു കേ­ന്ദ്ര­മ­ന്ത്രി­സ­ഭ­യ്ക്ക് പി­ന്മാ­റ്റം. തീ­രു­മാ­നം മര­വി­പ്പി­ക്കാന്‍ നീ­ക്കം തു­ട­ങ്ങി. പ്ര­തി­പ­ക്ഷ­ത്തി­ന്റെ­യും ഇട­തു­പ­ക്ഷ­ത്തി­ന്റെ­യും കടു­ത്ത എതിര്‍­പ്പാ­ണ് തീ­രു­മാ­ന­കാ­ര്യ­ത്തില്‍ സര്‍­ക്കാ­രി­നു നേ­രി­ടേ­ണ്ടി­വ­ന്ന­ത്. ഘട­ക­ക­ക്ഷി­ക­ളി­ലും പല­രും എതിര്‍­പ്പു പ്ര­ക­ടി­പ്പി­ച്ചി­രു­ന്നു.

image
page-adv-space-img
feedback