വനം സിനിമാ മന്ത്രി ഗണേശ് കുമാറും അദ്ദേഹത്തിന്റെ പിതാവ് ആര് ബാലകൃഷ്ണപിള്ളയും തമ്മില്‍ അത്ര നല്ല സ്വരച്ചേര്‍ച്ചയിലല്ല എന്നു നമുക്കൊക്കെ അറിയാം. സ്വരം നന്നായിരിക്കുമ്പോഴാണു പാട്ടുനിര്ത്തേണ്ടത്, അല്ലാതെ സ്വരച്ചേര്‍ച്ചയില്ലായ്മ നന്നായിരിക്കുമ്പോഴല്ല എന്നറിയാവുന്നതുകൊണ്ടാണ് പിള്ള എത്ര കൈകാലിട്ടടിച്ചിട്ടും പുള്ള മന്ത്രിസ്ഥാനം വിട്ടുമാറാന്‍ തയ്യാറാകാത്തത്. വിട്ടുമാറാത്ത ചുമ പോലെയൊന്നാണ് ഈ മന്ത്രിസ്ഥാനം വിട്ടുമാറാനുള്ള മടിയും എന്നറിയാവുന്നതിനാല്‍ ചാണ്ടിച്ചന്‍ പുള്ളാച്ചന്‍ പറയുന്നതല്ല, അച്ഛന്റെ പുള്ള പറയുന്നതാണു കേള്‍ക്കുന്നത് (ചാണ്ടിച്ചനു സപ്പറു ജോറായേ എന്ന് മറവത്തൂര്‍ കനവ് എന്ന ചിത്രത്തില്‍ അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി).















