രാഷ്ട്രീയം

പത്തുവര്‍ഷങ്ങള്‍ കഴിയുമ്പോള്‍

­ബ്ലോ­ഗെ­ഴു­ത്തു് പ്ര­ചാ­രം നേ­ടി­ത്തു­ട­ങ്ങു­ന്ന കാ­ല­ത്തു് 2006 മാര്‍­ച്ചില്‍ ബെ­സ്റ്റ് ­മി­ഡില്‍ ഈസ്റ്റ് ആന്‍­ഡ് ആഫ്രി­ക്ക ­ബ്ലോ­ഗ് എന്ന വി­ഭാ­ഗ­ത്തില്‍ അന്താ­രാ­ഷ്ട്ര തല­ത്തി­ലു­ള്ള ബ്ലോ­ഗീ അവാര്‍­ഡ് ലഭി­ച്ച വെ­ബ് ലോ­ഗാ­ണു­്, ­ബാ­ഗ്ദാ­ദ് ബേ­ണി­ങ്. ആറ്റു­വ­ള­വെ­ന്നോ പു­ഴ­മ­ട­ക്കെ­ന്നോ നദി­ത്തി­രി­വെ­ന്നോ ഒക്കെ പരി­ഭാ­ഷ­പ്പെ­ടു­ത്താ­വു­ന്ന riverbend എന്ന തൂ­ലി­കാ­നാ­മ­ത്തില്‍ എഴു­തി­യി­രു­ന്ന അജ്ഞാ­ത­യായ ആ ഇറാ­ക്കി യു­വ­തി­യു­ടെ ബ്ലോ­ഗ് പോ­സ്റ്റു­കള്‍ യു­എ­സി­ന്റെ ബാ­ഗ്ദാ­ദ് അധി­നി­വേ­ശ­ത്തി­ന്റെ നേര്‍­ച്ചി­ത്ര­മാ­യി­രു­ന്നു. ഇറാ­ക്കി ജീ­വി­ത­ത്തി­ന്റെ സാം­സ്കാ­രി­ക­സ­വി­ശേ­ഷ­ത­ക­ളും അവി­ടു­ത്തെ സം­ഗീ­ത­വും ഭക്ഷ­ണ­വും ജീ­വി­ത­വു­മെ­ല്ലാം കട­ന്നു­വ­ന്ന കു­റി­പ്പു­ക­ളില്‍ സു­ന്നി-ഷിയ പോ­രാ­ട്ട­ങ്ങ­ളാല്‍ രക്താ­ഭ­മായ അധി­നി­വേ­ശാ­ന­ന്തര ഇറാ­ഖി­ന്റെ ­രാ­ഷ്ട്രീ­യം­ ഇഴ­വി­രി­യു­ന്നു. 2003 ഓഗ­സ്റ്റ് മു­തല്‍ 2007 സെ­പ്റ്റം­ബ­റില്‍ സി­റി­യ­യി­ലേ­ക്കു് പ്രാ­ണ­ര­ക്ഷാര്‍­ത്ഥം കു­ടി­യേ­റും­വ­രെ, ആ ബ്ലോ­ഗെ­ഴു­ത്തു നീ­ണ്ടു. സി­റി­യ­യി­ലെ­ത്തി ഒരു മാ­സം പി­ന്നി­ട്ട­പ്പോ­ഴെ­ത്തിയ പു­തിയ പോ­സ്റ്റോ­ടു­കൂ­ടി ആ ബ്ലോ­ഗ് നി­ശ­ബ്ദ­മാ­യി. പില്‍­ക്കാ­ല­ത്തു് സി­റി­യ­യി­ലും ആഭ്യ­ന്ത­ര­പ്പോ­രാ­ട്ടം രൂ­ക്ഷ­മാ­ക­വെ, അവര്‍­ക്കു് എന്തു­സം­ഭ­വി­ച്ചു­വെ­ന്നോ ജീ­വ­നോ­ടെ­യു­ണ്ടെ­ന്നു­ത­ന്നെ­യോ ആര്‍­ക്കും അറി­വു­ണ്ടാ­യി­രു­ന്നി­ല്ല; വര്‍­ഷ­ങ്ങള്‍­ക്കു് ശേ­ഷം ഇറാ­ക്ക് അധി­നി­വേ­ശ­ത്തി­ന്റെ പത്താം വാര്‍­ഷി­ക­ത്തി­നു­്, 2013 ഏപ്രി­ലില്‍ ഒരു­പ­ക്ഷെ അവ­സാ­ന­ത്തേ­തു് എന്ന ജാ­മ്യ­ത്തോ­ടെ പുതിയ കു­റി­പ്പെ­ത്തും­വ­രെ­. മു­മ്പു് ഇവ­രു­ടെ കു­റി­പ്പു­ക­ളില്‍ ചി­ലവ മല­യാ­ള­ത്തി­ലേ­ക്കു് പരി­ഭാ­ഷ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള രാ­ജീ­വ് ചേ­ല­നാ­ട്ട്, ഈ അവ­സാ­ന­കു­റി­പ്പും വി­വര്‍­ത്ത­നം ചെ­യ്തി­രി­ക്കു­ന്നു. മല­യാ­ള­ത്തി­ന്റെ വാ­യ­ന­ക്കാര്‍­ക്കാ­യി അതു് വി­വര്‍­ത്ത­ക­ന്റെ കു­റി­പ്പി­നൊ­പ്പം പു­നഃ­പ്ര­സി­ദ്ധീ­ക­രി­ക്ക­ട്ടെ­:

Country: 
Default Home Page
UK Home Page
image
feedback