മമതയെന്നാണു തന്റെ പേര്. മമതയെന്നാല്‍ എന്തിനോടെങ്കിലുമുള്ള മമത്വംതന്നെയെന്നാണ്. എന്നാല്‍, താന്‍ എന്നും മമ എന്ന രണ്ടക്ഷരത്തിലാണ് ഊന്നിയിട്ടുള്ളത്. മമ എന്നാല്‍ അവനവന്റേത് എന്നാണല്ലോ അര്‍ത്ഥം. പിന്നെ, മൂന്നാമത്തെ അക്ഷരമായ ത ആണെങ്കില്‍ തരൂ എന്നും അര്ത്ഥമുല്പാദിക്കും. ഉദാഹരണത്തിന് രൂപതാ, അതിരൂപതാ എന്നീ വാക്കുകള്‍ നിങ്ങള്‍ക്കേവര്‍ക്കും പരിചയമുണ്ടായിരിക്കുമല്ലോ.


















