രാഷ്ട്രീയം

കൊല്ലത്ത് കടുത്ത മത്സരമോ? ഒന്നു പോ, ആശാനേ...

മാധ്യമങ്ങള്‍, മാധ്യമനിരീക്ഷകര്‍, വിശകലനവിദഗ്ധര്‍, ഇലക്ഷന്‍ സര്‍വെക്കാര്‍ എന്നിവരുടെയൊക്കെ ദൃഷ്ടിയില്‍ കൊല്ലം പാര്‍ലമെന്റു മണ്ഡലത്തില്‍ നടക്കുന്നത് കടുത്ത മത്സരമാണ്. ഇഞ്ചോടിഞ്ചു പോരാട്ടമാണത്രേ. ഏഷ്യാനെറ്റ് സീഫോര്‍ സര്‍വെ എല്‍ഡിഎഫിന് പ്രവചിക്കുന്നത് 43 ശതമാനം വോട്ട്. യുഡിഎഫിന് 42 ശതമാനവും. ഏതു നിമിഷവും മണ്ഡലത്തിന്റെ മനസ് യുഡിഎഫിന് അനുകൂലമായി മറിയാം എന്നാണ് ധ്വനി. ''ആര്‍എസ്പിയുടെ ഹൃദയമായ കൊല്ലം സീറ്റ് കൊടുത്തില്ലെന്നു മാത്രമല്ല, ചോദിക്കാന്‍ ചെന്നപ്പോള്‍ പരിഹസിച്ചതിന്റെ വികാരവും കൊല്ലത്ത് അലയടിച്ചപ്പോള്‍ ആടിയുലഞ്ഞതു സിപിഎമ്മാണ്'' എന്നു നിരീക്ഷിക്കുന്നു, മനോരമയിലെ ജയചന്ദ്രന്‍ ഇലങ്കത്ത്. 

image

സുധീരന്‍ ധീരനായ കഥ

ചെത്തുതൊഴിലാളികളുടെയും കയര്‍ തൊഴിലാളികളുടെയും വിയര്‍പ്പും കണ്ണീരും ചോരയും വീണു പശപ്പാര്‍ന്നു ഇടത്തേക്ക് ഉറച്ചു പോയ മണ്ണാണ് അന്തിക്കാട്ടേത്. അവിടെ നിന്നും വഴിമാറി ചിന്തിച്ച് ഉയരങ്ങള്‍ താണ്ടിയ ആളാണ്‌ വൈലോപ്പിള്ളി ശങ്കരന്‍ മാമ മകന്‍ സുധീരന്‍ എന്ന വി എം സുധീരന്‍. ഗോഡ്‌ ഫാദര്‍മാരുടെ കൃപയില്‍ മാത്രം വളര്‍ച്ച സാധ്യമാകുന്ന കോൺഗ്രസിൽ പക്ഷെ സുധീരന്റെ പ്രയാണം വ്യത്യസ്തമായിരുന്നു. കണ്ടശ്ശാംകടവ് സ്കൂള്‍ പാര്‍ലമെന്റില്‍ നിന്നും ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുള്ള വളര്‍ച്ചയില്‍ ലിഫ്റ്റും റോക്കറ്റും ഇല്ലായിരുന്നു.

image

വീട്ടുജോലി എന്ന നന്ദികെട്ട തൊഴിൽ

ഇന്ത്യ, നേപ്പാൾ, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ: എന്നാണ് ഈ നാലുരാജ്യങ്ങൾക്കുമുള്ള സമാനത എന്നല്ലേ? ഗാർഹിക ജോലിക്ക് ആളുകളെ കയറ്റി അയക്കുന്ന രാജ്യങ്ങളിൽ പ്രഥമസ്ഥാനത്ത് നില്ക്കുന്ന ഏതാനം ചില രാജ്യങ്ങളാണിവ. ലോകത്ത് ഇന്ന് ഏതാണ്ട് 52 മില്യൺ ആളുകൾ (ഇതിൽ 80 ശതമാനവും സ്ത്രീകൾ) ആണ് ഗാർഹിക ജോലിചെയ്യുന്നവരായിട്ടുള്ളത്. ഇവരിൽ പലരും ധനിക ഭവനങ്ങളിലെ ജോലിക്കാരാണ്. അവരിൽ നയതന്ത്ര പ്രതിനിധികളുടെ വീടുകളും പെടും. മറ്റൊരു വിഭാഗം ആളുകൾ നിയമവിരുദ്ധമായി കുടിയേറിയരാണ്. ഒരു വീട്ടിലെ അമ്മയ്ക്കും അച്ഛനും ശേഷം ആ വീട്ടിൽ ഏറ്റവും വിശ്വസിക്കാവുന്ന ബന്ധുവാണ് ഗാർഹിക തൊഴിലാളി. അതേ സമയം തന്നെ ഏറ്റവും അധികം ചൂഷണത്തിനു വിധേയമാകുന്നവരും, ഏറ്റവും കുറഞ്ഞ കൂലിക്ക് കൂടുതൽ ജോലി ചെയ്യുന്നവരും ഒക്കെ ഇതേ ആളുകൾ ആണ്.

image

ദേവയാനിയും ചില ദളിത്‌, തൊഴിലാളിവർഗ്ഗ, ജനാധിപത്യ, നീതി സമസ്യകളും

ദേവയാനി ഖോബ്രഗഡെ എന്ന ഇന്ത്യൻ നയതന്ത്രഉദ്യോഗസ്ഥയ്ക്ക് അമേരിക്കയിൽ നേരിടേണ്ടിവന്ന അറസ്റ്റിനെയും തുടർന്നുണ്ടായ തുണിയുരിഞ്ഞുള്ള ദേഹപരിശോധനയുൾപ്പെടെയുള്ള പീഡനങ്ങളെയും നമ്മുടെ ജനാധിപത്യ സമൂഹം ഏതു വീക്ഷണകോണിലൂടെയാണ് നോക്കിക്കാണേണ്ടത്? അമേരിക്കൻ മാർഷൽ സർവീസിന്റെ ഈ നടപടി വംശീയ വിദ്വേഷത്തിൽനിന്ന് ഉണ്ടായതാണോ? അവർ ഒരു ദളിത്‌ സ്ത്രീയായതുകൊണ്ടാണോ നമ്മുടെ സർക്കാർ വേണ്ട വിധം ഇതിനോട് പ്രതികരിക്കാതിരുന്നത്?

image

വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി എന്ത്?

സിപിഐ(എം)ന്റെ പ്ലീനം പറയാതെ പറഞ്ഞുവച്ച ഒരു കാര്യമുണ്ട്. കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി എന്ത്? യുഡിഎഫ് തകർച്ചയുടെ വക്കിൽ എന്നുപറയുമ്പോൾ സിപിഐ(എം) പ്ലീനം യുഡിഎഫിലെ കക്ഷികളായ മുസ്ലിംലീഗൊ, കേരളാകോൺഗ്രസ്സൊ ഒരു തകർച്ചയെ നേരിടുന്നു എന്ന് പറഞ്ഞിട്ടുമില്ല. അതെ സമയം വലതുപക്ഷ രാഷ്ട്രീയ തകർച്ചയിൽ ഭരണമാറ്റം സംഭവിക്കം എന്നുപറയുന്നുമുണ്ട്.

image

പരസ്യപ്പുകിലില്‍ തേഞ്ഞുതീരുന്ന രാഷ്ട്രീയച്ചര്‍ച്ച

‌ഫലപ്രദമായി ഉപയോഗിക്കാവുന്ന ഊർജ്ജവും, സമയവും ‌വിവാദങ്ങൾക്കും, വിഭാഗീയതയ്ക്കുമായി ചിലവഴിക്കപ്പെട്ടതിനാൽ ഉണ്ടായ പിഴവുകൾ പരിഹരിക്കണമെന്ന് നിർദ്ദേശമെടുത്ത പാർടി പ്ലീനവുമായി ‌ബന്ധപ്പെട്ടു വന്നൊരു പരസ്യം ആ ‌നിർദ്ദേശത്തെ തന്നെ ഫലത്തിൽ റദ്ദു ചെയ്യാൻ ശ്രമിക്കുകയെന്ന വൈരുദ്ധ്യമാണ് ‌വിവാദ പരസ്യം ‌നിർവ്വഹിച്ചത്. ഒരു പരസ്യത്തിലെന്തിരിക്കുന്നു എന്നാണ് ‌ചോദ്യമെങ്കിൽ ഒരു പരസ്യത്തിൽ പലതുമിരിക്കുന്നു എന്നാണ് പറയേണ്ടി വരുന്നത്.

image

വിശുദ്ധ കുഞ്ഞുകുഞ്ഞു സഹദായുടെ ജനസമ്പര്‍ക്ക തിരുനാള്‍...

അമ്മ ദൈവങ്ങളും ആള്‍ ദൈവങ്ങളും മധ്യസ്ഥ പ്രാര്‍ത്ഥനക്കാരും സാക്ഷ്യംപറച്ചിലുകാരും ജാറങ്ങളില്‍ ഉറങ്ങുന്ന സിദ്ധരും നിര്‍ഭയം വിഹരിക്കുന്ന ദൈവങ്ങളുടെ സ്വന്തം നാട്. ആട്, തേക്ക്, മാഞ്ചിയം, ലബെല്ല മുതല്‍ സോളാര്‍ സരിത വരെ കോടികള്‍ കട്ടുമുടിച്ച സാക്ഷരകേരളം. ആ കേരളത്തില്‍ പുതുതായി അവതരിച്ച ആള്‍ ദൈവമത്രേ വിശുദ്ധ കുഞ്ഞുകുഞ്ഞു സഹദാ. പുതുപ്പള്ളിയില്‍ പൂത്ത മന്ദാരം. കണ്ടത്തില്‍ക്കാര്‍ കണ്ടെത്തിയ ദീനബന്ധു. കാരോട്ടു വള്ളക്കാലിലെ കറുത്ത മുത്ത്...

image

അതിജീവനമേ, നിന്നെ ഞാന്‍ നമസ്കരിക്കട്ടെ

ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ കിടന്നു തണുപ്പുകാലത്തെ റുമൈല. ബസ്രയുടെ പടിഞ്ഞാറന്‍ നഗരം.

image

നിര്‍ഭയ, ദാമിനി, ജ്യോതി : പേരെന്തുമാകട്ടെ, ഈ പ്രകാശം നിലനില്‍ക്കട്ടെ

ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു് തെരുവിലെറിഞ്ഞ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന കണ്ടെത്തല്‍ ആരും എതിര്‍ക്കുമെന്നു് കരുതുന്നില്ല. അവര്‍ക്കു് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കുകയും വേണം. ശിക്ഷ എന്തിനാണെന്ന ചോദ്യം പക്ഷെ ഉയരേണ്ടതുണ്ടു്. രണ്ടുകാരണങ്ങളാലാണു് കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷ ഉറപ്പാക്കേണ്ടതു്. ഒന്നു്, കുറ്റകൃത്യങ്ങള്‍ വ്യക്തിക്കും സമൂഹത്തിനും എതിരെയാണെന്നതിനാല്‍. രണ്ടു്, കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്നു് ഉറപ്പാക്കേണ്ടതുള്ളതിനാല്‍. നീതിയുക്തമായ സമൂഹം പുലരേണ്ടതിനുവേണ്ടിയാണു് നിയമങ്ങളും നീതിന്യായക്കോടതിയും വിചാരണയും ശിക്ഷാവിധിയും ഒക്കെ ഉണ്ടാകേണ്ടതു്. എന്നാല്‍ കേവലം deterrent എന്ന നിലയില്‍, കുറ്റവാളികള്‍ എന്ന ശല്യത്തെ ഒഴിവാക്കിയേക്കാം എന്ന നിലയില്‍ മാത്രമായി ഇവയെ സമീപിക്കുമ്പോള്‍ ആ കുറ്റകൃത്യമുണ്ടാകാനിടയാക്കിയ സാമൂഹ്യസാഹചര്യത്തെ നാം വെറുതെ വിടുകയാണു്.

image

ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കട്ടതു് എത്രകോടി?

കേരളത്തിലെ ഏറ്റവുമധികം തെരഞ്ഞെടുപ്പുകളില്‍ ഓടിയ അപസര്‍പ്പക കഥയാണു് പിഎസ്‌പി വൈദ്യുതി ഇടപാടിന്റേതു്. എല്‍ഡിഎഫിലെ മുഖ്യഘടകകക്ഷിയായ സിപിഐ(എം) നുള്ളിലെ വിഭാഗീയതയുമായി പൊക്കിള്‍ക്കൊടിബന്ധമുള്ള വിവാദം എന്നതാണു് ലാവലിന്‍ അഴിമതി ആരോപണത്തിന്റെ പ്രത്യേകത. കേരളത്തിലെ വൈദ്യുതപദ്ധതികളുടെ നവീകരണം സംബന്ധിച്ച കരാറാണു് വര്‍ഷങ്ങളായി കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന നിലയിലേക്കു് വളര്‍ന്നതു്.

Country: 
Default Home Page
UK Home Page
image
feedback