തങ്ങളാണു മറ്റാരേക്കാളും ബലുത്, മുയ്ത്തത്, മുയ്മനുമില്ലെങ്കിലും, എയ്ത്തും ബായനേം പയ്ത്തിട്ടില്ലെങ്കിലും കയ്ത്തും നീട്ടി നടക്കണത് എന്നെല്ലാം കരുതിക്കൂട്ടി നടക്കുന്നൊരു പാര്‍ട്ടീണ്ട്, അതാണതാണു ഞമ്മടെ പാര്‍ട്ടി. തങ്ങളാണു മറ്റാരേക്കാളും ബലുത് എന്നു കരുതണത് അഹങ്കാരം കൊണ്ടല്ല, മറിച്ച്, തീരെയും അതില്ലാത്തതുകൊണ്ടാണ്. അല്ലെങ്കില്‍ ഓരോരുത്തരും തങ്ങളല്ല, ഞമ്മളാണു ബലുത്, പിടിച്ചേനെക്കാളും ബലുത് അളേലുണ്ട് എന്ന മട്ടുകാരായിരുന്നെങ്കില് പാര്‍ട്ടി ഇപ്പൊ ബേലിയേക്കെടന്നതിനെ കോസ്മോപോളിറ്റന്‍ കോണറില്‍ കൊണ്ടുവച്ച കോയാന്റെ കണക്കാക്കായിപ്പോയേനേ!

















