വാര്‍ത്ത

പ്രതികരണനിയമം 2012

­സോ­ഷ്യല്‍ മീ­ഡി­യ­യി­ലെ മറ്റു സൈ­റ്റു­ക­ളെ അപേ­ക്ഷി­ച്ച് ഫേ­സ്ബു­ക്കും ട്വി­റ്റ­റും എത്തി­യ­പ്പോള്‍ കണ്ട പ്ര­ധാന വ്യ­ത്യാ­സം ആര്‍­ക്കും എന്തി­നെ­തി­രേ­യും ഏതു തര­ത്തി­ലും പ്ര­തി­ക­രി­ക്കാ­മെ­ന്ന­തും, അത് അനേ­ക­മാ­ളു­കള്‍ തങ്ങ­ളു­ടെ സ്ക്രീ­നി­നു മു­ന്നില്‍ കാ­ണു­മെ­ന്ന­താ­ണ്. ഒരു തര­ത്തില്‍ ഇവ രണ്ടും ആളു­ക­ളു­ടെ പ്ര­തി­ക­ര­ണ­ശേ­ഷി വര്‍­ധി­പ്പി­ച്ചു­വെ­ന്നു തന്നെ പറ­യാം. ഇന്ത്യ­യില്‍, അല്ലെ­ങ്കില്‍ കു­റ­ഞ്ഞ പക്ഷം നമ്മു­ടെ കേ­ര­ള­ത്തി­ലെ­ങ്കി­ലും കൂ­ടു­തല്‍ ജന­കീ­യ­മാ­യ­ത് ഫേ­സ്ബു­ക്കാ­ണ്, ട്വി­റ്റ­റി­നെ അപേ­ക്ഷി­ച്ച്. പ്ര­മുഖ ചാ­ന­ലു­ക­ളും പത്ര­ങ്ങ­ളും അവ­രു­ടെ വാര്‍­ത്ത­കള്‍ ഫേ­സ്ബു­ക്കില്‍ പോ­സ്റ്റ് ചെ­യ്യാന്‍ തു­ട­ങ്ങി­യ­തോ­ടെ അതി­ലേ­ക്ക് നേ­രി­ട്ട് ഒട്ടേ­റെ പ്ര­തി­ക­ര­ണ­ങ്ങ­ളെ­ത്തി­ത്തു­ട­ങ്ങി. നാ­മെ­ല്ലാ­മുള്‍­പ്പെ­ടു­ന്ന സമൂ­ഹി­ക­ജീ­വി­കള്‍­ക്ക് അഭി­പ്രാ­യ­ങ്ങള്‍ പങ്കു­വെ­യ്ക്കു­വാ­നും രോ­ഷം പ്ര­ക­ടി­പ്പി­ക്കു­വാ­നു­മെ­ല്ലാം പറ്റിയ ഒരു വേ­ദി ഉണ്ടാ­യി­രു­ന്നി­ല്ല­യെ­ന്നു തന്നെ പറ­യാം; ഉള്ള­താ­വ­ട്ടെ വള­രെ ചെ­റിയ അവ­സ­ര­ങ്ങള്‍ മാ­ത്ര­വും. അതു പ്ര­യോ­ജ­ന­പ്പെ­ടു­ത്ത­ണ­മെ­ങ്കില്‍ അതി­നാ­യി മി­ന­ക്കെ­ടേ­ണ്ട അവ­സ്ഥ. മാ­ത്ര­മ­ല്ല നമ്മു­ടെ പ്ര­തി­ക­ര­ണ­ങ്ങള്‍­ക്കു­ള്ള 'പ്ര­തി­ക­ര­ണ­ങ്ങള്‍' എങ്ങ­നെ­യാ­കു­മെ­ന്ന് പേ­ടി­യും കൂ­ട്ടി­നു­. 

image

കൊച്ചി ബിനാലെ : ഒരു ഓണ്‍ലൈന്‍ അങ്കം വെട്ടിന്റെ കഥ

­നേര്‍­ക്ക്‌ നേ­രു­ള്ള സം­വാ­ദ­മാ­ണ് സോ­ഷ്യല്‍ മീ­ഡി­യ­ക­ളു­ടെ പ്ര­ത്യേ­ക­ത. അ­ച്ച­ടി­ മാ­ദ്ധ്യ­മ­ങ്ങ­ളില്‍ നമു­ക്ക് വി­യോ­ജി­പ്പു­ള്ള കാ­ര്യ­ങ്ങ­ളില്‍ നമ്മു­ടെ അഭി­പ്രാ­യം അറി­യി­ക്കാന്‍ മാര്‍­ഗ്ഗ­ങ്ങള്‍ കു­റ­വാ­ണ്. എന്നാല്‍ സോ­ഷ്യല്‍ മീ­ഡി­യ­യില്‍ ഓരോ വാ­ക്കി­നെ­യും കീ­റി മു­റി­ച്ച് അഭി­പ്രാ­യം പറ­യാ­നു­ള്ള വേ­ദി കി­ട്ടു­ന്നു എന്ന­താ­ണ് അതി­നെ ജന­കീ­യ­മാ­ക്കു­ന്ന­ത്. മല­യാള സോ­ഷ്യല്‍ മീ­ഡി­യ­യു­ടെ ചരി­ത്ര­ത്തില്‍ ഏറ്റ­വും തീ­ക്ഷ്ണ­മായ വാദ പ്ര­തി­വാ­ദ­ങ്ങള്‍­ക്ക് ഇട നല്‍­കിയ ഒന്നാ­ണ് ­കൊ­ച്ചി­ ­ബി­നാ­ലെ­. അച്ച­ടി മാ­ദ്ധ്യ­മ­ങ്ങ­ളില്‍ നി­ന്നും ­സോ­ഷ്യല്‍ മീ­ഡി­യ പ്ര­ത്യേ­കി­ച്ച് ഫെ­യ്സ് ബു­ക്ക് ഏറ്റെ­ടു­ത്ത നേര്‍­ക്ക്‌ നേ­രു­ള്ള സം­വാ­ദ­മാ­യി­രു­ന്നു ബി­നാ­ല­യു­ടെ പേ­രില്‍ നട­ന്ന­ത്. എഴു­ത്തു­കാ­രും കലാ­കാ­ര­ന്മാ­രും മാ­ദ്ധ്യമ പ്ര­വര്‍­ത്ത­ക­രും ഉള്‍­പ്പെ­ടെ വലി­യൊ­രു ബൌ­ദ്ധിക നിര ഒന്നാ­യി രണ്ടു പക്ഷ­ത്തു­മാ­യി നി­ന്ന­പ്പോള്‍ സം­വാ­ദം ഉയര്‍­ന്ന നി­ല­വാ­ര­ത്തി­ലേ­ക്ക് ഉയ­രു­ക­യാ­യി­രു­ന്നു.

image

കടലോരജീവിതത്തിന്റെ ചലച്ചിത്ര പ്രതിനിധാനം

­കാ­ഴ്ച­ക­ളെ വി­പ­ണി­ത­ന്ത്ര­മാ­യി ഉപ­യോ­ഗി­ക്കുക എന്ന­ത് ദൃ­ശ്യ­മാ­ധ്യ­മ­ങ്ങ­ളു­ടെ ഏറ്റ­വും പ്ര­ക­ട­മായ രാ­ഷ്ട്രീ­യ­മാ­ണ്. പക്ഷ­പാ­ത­പ­ര­മായ കാ­ഴ്ച­ക­ളി­ലൂ­ടെ­യാ­ണ് ആധു­നിക ദൃ­ശ്യ­മാ­ധ്യ­മ­മായ ­സി­നി­മ അതി­ന്റെ ­രാ­ഷ്ട്രീ­യം­ പറ­യു­ന്ന­ത്. സമൃ­ദ്ധ­ങ്ങ­ളായ ദൃ­ശ്യാ­നു­ഭ­വ­ങ്ങ­ളു­ടെ കേ­ന്ദ്രീ­ക­ര­ണ­ത്തി­ലൂ­ടെ സി­നിമ സം­സ്ക്കാ­ര­ത്തി­ലി­ട­പെ­ടു­ക­യും വ്യ­ക്തി/ കു­ടും­ബം­/­സ­മൂ­ഹം­/­മ­തം­/­ജാ­തി­/­ലിം­ഗം­/­വര്‍­ണം തു­ട­ങ്ങി­യ­വ­യെ സി­നി­മ­യു­ടെ പ്ര­ത്യ­യ­ശാ­സ്ത്ര­ത്തിന്‍ കീ­ഴില്‍ വി­വ­രി­ക്കു­ക­യും ചെ­യ്യു­ന്നു. ഉപ­ഭോ­ഗം­/­പ്ര­തി­നി­ധാ­നം ഇവ­യെ കൂ­ട്ട്പി­ടി­ച്ചാ­ണ് സി­നിമ സം­സ്ക്കാ­ര­ത്തെ നിര്‍­വ്വ­ചി­ക്കു­ന്ന­ത്. ‘മ­ണ­വാ­ട്ടി’ എന്ന പേ­രു കേള്‍­ക്കു­മ്പോള്‍ നമ്മു­ടെ മന­സ്സി­ലേ­ക്ക് കട­ന്നു­വ­രു­ന്ന­ത് സ്വര്‍­ണ്ണ­ത്തില്‍ പൊ­തി­ഞ്ഞു പട്ടു­സാ­രി­യും ചു­റ്റി­നില്‍­ക്കു­ന്ന രൂ­പ­മാ­ണ്. സി­നി­മ­യു­ടെ­യും പര­സ്യ­ത്തി­ന്റേ­യും മണ­വാ­ട്ടി­യു­ടെ പ്ര­തി­നി­ധാ­ന­മാ­ണ് നമ്മെ സ്വാ­ധീ­നി­ക്കു­ന്ന­ത്. ബോ­ധ­പൂര്‍­വ്വ­മോ അബോ­ധ­പൂര്‍­വ്വ­മോ സി­നിമ പകര്‍­ത്തു­ന്ന ഇത്ത­രം ദൃ­ശ്യ­ങ്ങള്‍ നമ്മു­ടെ മന­സ്സില്‍ ഒരു സം­സ്ക്കാ­ര­ത്തി­ന്റെ നിര്‍­വ്വ­ച­ന­മാ­യി­ത്തീ­രു­ക­യും ചെ­യ്യു­ന്നു.

image

ശബരിഗിരി കീഴടക്കിയ അഴിമതിരാജന്‍

ഈ വര്‍­ഷ­ത്തെ ­ശ­ബ­രി­മ­ല ഉല്‍­സ­വം­ കൊ­ടി­യി­റ­ങ്ങി­യ­ത് അഴി­മ­തി­പാ­രാ­യ­ണോല്‍­സ­വ­ത്തി­നു കൊ­ടി­യേ­റ്റിയ ശേ­ഷം മാ­ത്ര­മാ­ണ്. അന­ധി­കൃ­ത­വും ആചാ­രാ­നു­ഷ്ഠാ­ന­ങ്ങ­ളെ നഗ്ന­മാ­യി ലം­ഘി­ച്ചു­കൊ­ണ്ടും നട­ത്തിയ ഒരു ദേ­വ­പ്ര­ശ്ന­മാ­ണ് അതി­നു വഴി­വെ­ച്ച­ത്. അനാ­വ­ശ്യ ­ദേ­വ­പ്ര­ശ്നം­ യഥാര്‍ഥ 'പ്ര­ശ്നം' തന്നെ ആയി. അഴി­മ­തി­യു­ടെ കൊ­ടു­മു­ടി കയ­റി ശബ­രി­മ­ല­യി­ലെ അഡ്മി­നി­സ്ട്രേ­റ്റീ­വ് ഓഫീ­സര്‍ കെ. രാ­ജന്‍ നട­ത്തിയ പച്ച­യായ പല വെ­ട്ടി­പ്പു­കള്‍­ക്കും വെ­ളി­ച്ചം കാ­ണാ­നാ­യ­ത് ഇതോ­ടെ­യാ­ണ്.

image

ഈ കഴുത്തറുപ്പില്‍ ആരെല്ലാം പ്രതികള്‍?

­കു­ട്ട­നാ­ട്ടില്‍ ­മു­ട്ടാര്‍ എന്ന സ്ഥ­ല­ത്ത് പതി­ന­ഞ്ചു­കാ­ര­നായ ലെ­ജിന്‍ എന്ന വി­ദ്യാര്‍­ത്ഥി സഹ­പാ­ഠി­യാല്‍ കഴു­ത്ത­റു­ത്തു കൊ­ല്ല­പ്പെ­ട്ട സം­ഭ­വം നടു­ക്ക­ത്തോ­ടെ­യാ­ണ് കേ­ര­ളം അറി­യു­ന്ന­ത്. ആ നടു­ക്ക­ത്തി­ന് നി­മി­ഷ­ങ്ങ­ളു­ടെ ആയു­സ്സേ ഉണ്ടാ­കൂ. അതി­നാല്‍, ഇട­യ്ക്കി­ടെ കേ­ര­ള­ത്തെ നടു­ക്കാന്‍ ഇനി­യും ഇത്ത­രം കഴു­ത്ത­റു­പ്പു­കള്‍ ഉണ്ടാ­കുക തന്നെ ചെ­യ്യും.

image

ചെമ്മീനിലെ താത്തിക്കുട്ടിയും പോയി

­ചെ­മ്മീന്‍.

­ത­ക­ഴി­യു­ടെ വി­ശ്വ­വി­ഖ്യാ­ത­മായ നോ­വല്‍. ലോ­ക­മൊ­ട്ടാ­കെ മി­ക്ക പ്ര­മു­ഖ­ഭാ­ഷ­ക­ളി­ലേ­ക്കും മൊ­ഴി­മാ­റ്റം ചെ­യ്യ­പ്പെ­ട്ട അന­ശ്വ­ര­പ്രേ­മ­ഗാ­ഥ.

­മ­ല­യാ­ള­ത്തില്‍ ആ ചി­ത്രം സി­നി­മ­യാ­യ­പ്പോ­ഴും അന­ശ്വ­ര­മായ കലാ­സൃ­ഷ്ടി­യാ­യി. രാ­മു­കാ­ര്യാ­ട്ടി­ന്റെ ചി­ത്ര­ഭാ­ഷ­യും ലോ­കം അം­ഗീ­ക­രി­ച്ചു. മല­യാ­ള­ത്തി­ന് ആ ചി­ത്രം ദേ­ശീ­യ­പു­ര­സ്കാ­രം നേ­ടി­ത്ത­ന്നു­.

ആ ചി­ത്ര­ത്തില്‍ ചെ­റി­യൊ­രു വേ­ഷ­ത്തി­ല­ഭി­ന­യി­ച്ച നടി­യാ­ണ് രാ­ജ­കു­മാ­രി. കടാ­പ്പു­റ­ത്തി­ന്റെ കാ­ണ­പ്പെ­ട്ട ദൈ­വം തു­റ­യി­ലാ­ശാ­ന്റെ ഭാ­ര്യ താ­ത്തി­ക്കു­ട്ടി. പി­ന്നീ­ട്, ഗതി­കേ­ടി­ലാ­കു­മ്പോള്‍ ചെ­മ്പന്‍­കു­ഞ്ഞി­ന്റെ രണ്ടാം­ഭാ­ര്യ­യാ­കു­ന്ന­വള്‍.

image

നദീസംയോജനം: കലാമിന്റെ യുട്ടോപ്യ, കേരളത്തിന്റെ കട്ടപ്പൊക!

ഏ­താ­ണ്ട് മൂ­ന്നു പതി­റ്റാ­ണ്ടി­ല­ധി­ക­മാ­യി കേ­ന്ദ്ര­സര്‍­ക്കാ­രി­ന്റെ­യും കോ­ട­തി­ക­ളു­ടെ­യും പരി­ഗ­ണ­ന­യി­ലാ­യി­രു­ന്ന നദീ­സം­യോ­ജ­ന­മെ­ന്ന മെ­ഗാ­പ­ദ്ധ­തി സം­ബ­ന്ധി­ച്ച് ഫെ­ബ്രു­വ­രി 27­നു് സു­പ്രീം­കോ­ട­തി അന്തി­മ­വി­ധി പ്ര­ഖ്യാ­പി­ച്ചി­രി­ക്കു­ന്നു. ഇന്ത്യ­യു­ടെ ചീ­ഫ് ജസ്റ്റി­സ് ജ. കപാ­ഡിയ അട­ക്ക­മു­ള്ള മൂ­ന്നം­ഗ­ബ­ഞ്ചാ­ണ് ദൂ­ര­വ്യാ­പ­ക­പ്ര­ത്യാ­ഘാ­ത­ങ്ങള്‍ സൃ­ഷ്ടി­ക്കു­ന്ന ഈ വി­ധി പ്ര­ഖ്യാ­പി­ച്ച­ത്.

image

അരാഷ്ട്രീയതയുടെ വിത്തു വിതയ്ക്കുന്നവർ

­കേ­രള സമൂ­ഹ­ത്തി­ലേ­ക്ക് അ­രാ­ഷ്ട്രീ­യ­ത കട­ന്നു വരു­ന്ന­ത് 1990­ക­ളി­ലാ­ണ്. 90­ക­ളിൽ രണ്ട് വഴി­ത്തി­രി­വു­കൾ ചരി­ത്ര­ത്തി­ലു­ണ്ടാ­യി. ഒന്ന് കമ്മ്യൂ­ണി­സ്റ്റ് ബ്‌­ളോ­ക്കി­ന്റെ തകർ­ച്ച, മറ്റൊ­ന്ന് ഇന്ത്യൻ സമ്പ­ദ്‌­വ്യ­വ­സ്ഥ­യു­ടെ ഉദാ­ര­വൽ­ക്ക­ര­ണം. ഇവ രണ്ടും നമ്മു­ടെ സമൂഹ നി­ർ­മ്മി­തി­യെ പ്ര­ത്യ­ക്ഷ­മാ­യി തന്നെ ബാ­ധി­ച്ചു. മറ്റൊ­രു പ്ര­ധാന സം­ഭ­വം ബാ­ബ­റി­പ്പ­ള്ളി­യു­ടെ ധ്വം­സ­ന­മാ­ണ്. രാ­ഷ്ട്രീ­യം ഒഴി­ഞ്ഞ മന­സു­ക­ളിൽ വർ­ഗ്ഗീ­യത കയ­റി പറ്റാൻ ബാ­ബ­റി­പ്പ­ള്ളി­യു­ടെ തകർ­ക്കൽ ഒരു കാ­ര­ണ­മാ­യി എന്ന­തും ഓർ­ക്കാ­തെ പോ­കു­ന്ന­ത് ശരി­യ­ല്ല.

image

ബൈ ബൈ എന്‍റിക്ക ലെക്സി (സായിപ്പേ, എങ്ങനെയുണ്ട് ഞങ്ങടെ കവാത്ത്?!)

ഇ­ന്ത്യന്‍ സമു­ദ്രാ­തിര്‍­ക്കു­ള്ളില്‍­വ­ച്ച് രണ്ട് ഇന്ത്യന്‍ മത്സ്യ­ബ­ന്ധ­ന­ത്തൊ­ഴി­ലാ­ളി­ക­ളെ കാ­ര­ണ­മൊ­ന്നും കൂ­ടാ­തെ വെ­ടി­വ­ച്ചു­കൊ­ന്ന കേ­സില്‍­പ്പെ­ട്ട ഇറ്റാ­ലി­യന്‍ ­ക­പ്പല്‍ എന്‍­റി­ക്ക ലെ­ക്സി­ പോ­കാ­നൊ­രു­ങ്ങു­ക­യാ­ണ്. കപ്പ­ലി­ന് ഉപാ­ധി­ക­ളോ­ടെ തീ­രം­വി­ടാ­മെ­ന്നു ­സു­പ്രീം കോ­ട­തി­ സമ്മ­തി­ച്ചി­രി­ക്കു­ന്നു. പ്ര­തി­ക­ളെ ആവ­ശ്യ­പ്പെ­ടു­മ്പോള്‍ കൊ­ണ്ടു­വ­രാ­മെ­ന്നും മൂ­ന്നു­കോ­ടി കോ­ട­തി­യില്‍ കെ­ട്ടി­വ­യ്ക്കാ­മെ­ന്നു­മു­ള്ള ഉപാ­ധി­ക­ളൊ­ക്കെ­യു­ണ്ട്.

image

ആനക്കാര്യം; ആര്‍ സി കാര്യം

ആ­ന­ക­ളും കെ­എ­സ്ആര്‍­ടി­സി ബസ്സും തമ്മില്‍ എന്താ­ണു ബന്ധം? കെ­എ­സ്ആര്‍­ടി­സി ബസ്സു­ക­ളെ പൊ­തു­വെ ആന­വ­ണ്ടി­കള്‍ എന്നു വി­ളി­ക്കാ­റു­ണ്ട്. പി­ന്നെ ആന­വ­ണ്ടി­ക­ളു­ടെ വശ­ങ്ങ­ളില്‍ ചാര്‍­ത്തി­യി­രി­ക്കു­ന്ന എം­പ്ലം രണ്ട് ആന­കള്‍ ഉള്‍­പ്പെ­ടു­ന്ന­താ­ണ്. കൂ­ടാ­തെ രണ്ടും റോ­ഡില്‍ ഇറ­ങ്ങി­യാല്‍ നമു­ക്ക് പേ­ടി­കൂ­ടാ­തെ യാ­ത്ര ചെ­യ്യാ­നാ­വി­ല്ല. ഇവ­യൊ­ക്കെ മാ­ത്ര­മാ­ണ് ഇത്ര­നാ­ളും പറ­യ­ത്ത­ക്ക­താ­യി ഉണ്ടാ­യി­രു­ന്ന ബന്ധം.

image
page-adv-space-img
feedback