മീഡിയ സ്കാന്‍

ലൈഫ് എലിമിനേറ്റഡ് അഥവാ ചീപ്പ്‌ലി ലൈവ്

­വര്‍­ഷ­ങ്ങ­ളാ­യി ഏഷ്യാ­നെ­റ്റില്‍ തി­ങ്കള്‍ മു­തല്‍ വെ­ള്ളി­വ­രെ സം­പ്രേ­ഷ­ണം ചെ­യ്തു­വ­രു­ന്ന ­സ്റ്റാര്‍ സി­ങ്ങര്‍ എന്ന പാ­ട്ടു­റി­യാ­ലി­റ്റി ഷോ വെ­ള്ളി, ശനി, ഞാ­യര്‍ ദി­വ­സ­ങ്ങ­ളി­ലേ­ക്ക് മാ­റു­ന്നു. പൊ­ന്നും­വി­ല­യു­ള്ള ആ പ്രൈം­ടൈ­മി­നെ ലക്ഷ്യം­വ­ച്ചു­ത­ന്നെ­യാ­വ­ണം, മറ്റൊ­രു പടം കളി­ച്ചു­തു­ട­ങ്ങി­യി­രി­ക്കു­ന്നു - 'സി­റ്റി ഗേള്‍­സ്' എന്ന റി­യല്‍ - റി­യല്‍ ഷോ. കടി­ച്ചു­കൊ­ണ്ടി­രു­ന്ന­തി­നേ­ക്കാ­ളും വലു­ത് അള­യി­ലാ­ണി­രു­ന്നി­രു­ന്ന­തെ­ന്ന് ആദ്യ­ത്തെ തല­നീ­ട്ട­ലില്‍­ത്ത­ന്നെ പ്ര­തി­ലോ­മ­പ­ര­ത­യില്‍ നീ­ലി­പ്പി­ച്ചു­ഞെ­ട്ടി­ച്ചു­കൊ­ണ്ട് ­ചാ­നല്‍ മാ­ട­മ്പി തെ­ളി­യി­ക്കു­ന്നു. അല്ലെ­ങ്കില്‍­ത്ത­ന്നെ കടി­ച്ച­തില്‍‌­ക്കു­റ­ഞ്ഞ എന്തി­നോ­ടാ­ണ് അസം­ഖ്യം സാം­സ്കാ­രി­ക­വാ­സു­കി­മാര്‍ ഊതി­ക്കേ­റ്റിയ വി­ഷ­ത്തില്‍ ഇതി­നോ­ട­കം അരാ­ഷ്ട്രീ­യ­പ്ര­തി­രോ­ധ­മാര്‍­ജ്ജി­ച്ചു­ക­ഴി­ഞ്ഞ കേ­ര­ള­ത്തി­ന്റെ സാം­സ്കാ­രി­ക­ശ­രീ­രം പ്ര­തി­ക­രി­ക്കാന്‍ പോ­കു­ന്ന­ത്?

image

ഏഷ്യാനെറ്റ് - അരിയെത്ര... ശെല്‍വരാജ് - പയറഞ്ഞാഴി...

ഏ­ഷ്യാ­നെ­റ്റില്‍ കഴി­ഞ്ഞ ദി­വ­സം ഒരു അഭി­മു­ഖ­മു­ണ്ടാ­യി­രു­ന്നു. ഇരു­മ്പാ­ണി തട്ടി മു­ള­യാ­ണി­വ­ച്ച് മാ­റ്റാന്‍ കൂ­ട്ട­ത്തി­ലേ­ക്കു ചാ­ടി­ര­ക്ഷ­പ്പെ­ട്ട ഒരു ചന്തു­വാ­യി­രു­ന്നു വി­ചാ­ര­ണ­യി­ലെ ഒന്നാം പ്ര­തി. പേ­ര് ശെല്‍­വ­രാ­ജ്. ഒരാള്‍ ഒരു പാര്‍­ട്ടി­യില്‍­നി­ന്നു പു­റ­ത്തു­പോ­കു­ന്ന­ത് ഒരു വലിയ കാ­ര്യ­മ­ല്ല. എന്നാല്‍, അയാള്‍ അടു­ത്ത ദി­വ­സം നേ­രേ എതിര്‍­രാ­ഷ്ട്രീ­യ­ദര്‍­ശ­നം മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന മറു­പാര്‍­ട്ടി­യില്‍ അഭ­യം പ്രാ­പി­ക്കു­ന്ന­തു­കാ­ണു­മ്പോള്‍ അതു കൌ­തു­ക­ക­ര­മാ­ണ്.

image

കൊളോസിയം കണ്ട പത്രക്കാര്‍

­സി­പി­ഐ­(എം) സം­സ്ഥാന സമ്മേ­ള­ന­ത്തി­ന്റെ സമാ­പന സമ്മേ­ളന വേ­ദി ഗ്രീ­ക്ക് - റോ­മന്‍ വാ­സ്തു­ശി­ല്പ മാ­തൃ­ക­യി­ലാ­യ­ത് കോ­ഴി­ക്കോ­ട്ടെ ആര്‍­ക്കോ പറ്റിയ ഒരു ബു­ദ്ധി­മോ­ശ­മാ­ണ്. പക്ഷേ, എന്നെ അതി­ലേ­റെ അത്ഭു­ത­പ്പെ­ടു­ത്തി­യ­ത് കേ­ര­ള­ത്തി­ലെ എല്ലാ പത്ര­ങ്ങ­ളി­ലെ­യും പത്രാ­ധി­പ­ന്മാ­രു­ടെ പൊ­തു­വി­ജ്ഞാന നി­ല­വാ­ര­മാ­ണ്. ആ നിര്‍­മി­തി റോ­മി­ലെ കൊ­ളോ­സി­യ­ത്തി­ന്റെ മാ­തൃ­ക­യി­ലാ­ണെ­ന്നാ­ണ് ഒന്നൊ­ഴി­യാ­തെ എല്ലാ പത്ര­ങ്ങ­ളും എഴു­തി­യി­രി­ക്കു­ന്ന­ത്.

image

ബിസിനസ് ജേണലിസ്റ്റിനെ കൊല്ലുന്ന വിധം

ഒ­രു മേ­ഖ­ല­യില്‍ സവി­ശേ­ഷ­മായ വൈ­ദ­ഗ്ദ്യം ഉള്ള­വര്‍ അവര്‍ പ്ര­വര്‍­ത്തി­ക്കു­ന്ന സ്ഥാ­പ­ന­ത്തി­ന് പ്ര­ത്യേ­കി­ച്ചും സമൂ­ഹ­ത്തി­ന് പൊ­തു­വി­ലും പ്രി­യ­പ്പെ­ട്ട­വ­രാ­ണ്. അതി­നാല്‍ തന്നെ എങ്ങ­നെ­യെ­ങ്കി­ലും ഇത്ത­ര­ക്കാ­രായ അപൂര്‍വ ജനു­സു­ക­ളെ പി­ടി­ച്ച് നിര്‍­ത്താന്‍ മാ­തൃ­സ്ഥാ­പ­നം പഠി­ച്ച പണി പതി­നെ­ട്ടും പയ­റ്റു­മെ­ന്ന­തും പി­ടി­ച്ചെ­ടു­ക്കാന്‍ മറ്റു­സ്ഥാ­പ­ന­ങ്ങള്‍ വല­വി­രി­ക്കു­മെ­ന്ന­തും വി­പ­ണി സമ­വാ­ക്യം. മനോ­രമ ന്യൂ­സില്‍ ബി­സി­ന­സ് ­വാര്‍­ത്ത കൈ­കാ­ര്യം ചെ­യ്തു­കൊ­ണ്ടി­രു­ന്ന സനില്‍ എബ്ര­ഹാം സ്ഥാ­പ­നം വി­ട്ട് ചേ­ക്കേ­റു­ന്ന­ത് ഓഹ­രി വി­ദ­ഗ്ദന്‍ പൊ­റി­ഞ്ചു വെ­ളി­യ­ത്തി­ന്റെ ഇക്വി­റ്റി ഇന്റ­ലി­ജന്‍­സ് എന്ന ധന­കാ­ര്യ സ്ഥാ­പ­ന­ത്തില്‍ വൈ­സ് പ്ര­സി­ഡ­ന്റാ­യി ആണ്.

image

ആരാകും യഥാര്‍ത്ഥ കോടീശ്വരന്‍ ?

­ടെ­ലി­വി­ഷ­ന്റെ മു­ന്നില്‍ നേ­രം പോ­ക്കി­നാ­യി ഇരി­ക്കു­ന്ന പ്രേ­ക്ഷ­ക­ന്റെ പോ­ക്ക­റ്റില്‍ കയ്യി­ട്ടു വാ­രി ചാ­നല്‍ മു­ത­ലാ­ളി­മാര്‍ കോ­ടീ­ശ്വ­ര­ന്മാര്‍ ആകു­ന്ന കാ­ല­ത്തി­ലാ­ണ് ഞാ­നും നി­ങ്ങ­ളും ജീ­വി­ക്കു­ന്ന­ത്. പണി­യെ­ടു­ക്കാ­തെ ചു­ളു­വില്‍ കാ­ശ് ഉണ്ടാ­ക്കുക എന്ന ഒരു സാ­ധാ­രണ മനു­ഷ്യ­ന്റെ ആഗ്ര­ഹ­ങ്ങള്‍­ക്ക് മേ­ലാ­ണ് "നി­ങ്ങള്‍­ക്കും ആകാം കോ­ടീ­ശ്വ­രന്‍" എന്ന ചാ­നല്‍ ­പ­ര­സ്യം­ ഫ്ലെ­ക്സ് പോ­ലെ വലി­ച്ചു കെ­ട്ടു­ന്ന­ത്.

image

മകരജ്യോതി - തെളിച്ചപ്പോള്‍ തെളിഞ്ഞതും മാഞ്ഞതും

­ക­ഴി­ഞ്ഞ ദി­വ­സം പൊ­ന്ന­മ്പ­ല­മേ­ട്ടില്‍ ­മ­ക­ര­ജ്യോ­തി­ സം­ഭ­വി­ച്ചു. സത്യം. അതി­നെ ഇത്ത­വ­ണ­യെ­ങ്കി­ലും സം­ഭ­വി­ച്ചു എന്നു­ത­ന്നെ പറ­യേ­ണ്ടി­വ­രും. ഒരു സം­ഭ­വം വെ­റും സം­ഭ­വം മാ­ത്ര­മാ­ണോ, അല്ല, കു­പ്ര­സി­ദ്ധ­മോ സു­പ്ര­സി­ദ്ധ­മോ ആയ സം­ഭ­വ­മാ­ണോ എന്ന കാ­ര്യം പരി­ശോ­ധി­ക്കേ­ണ്ട­ത് കോ­ട­തി­യാ­ണെ­ന്നു നമു­ക്കെ­ല്ലാ­മ­റി­യാം.

image

സമ്മേളനകാലെ മാദ്ധ്യമബുദ്ധി

­സ­ന്തോ­ഷ് ട്രോ­ഫി­യും നെ­ഹൃ ട്രോ­ഫി­യും കഴി­ഞ്ഞാല്‍ കേ­ര­ള­ത്തില്‍ ഏറ്റ­വു­മ­ധി­കം തവണ തത്സ­മ­യ­സം­പ്രേ­ഷ­ണം നട­ന്നി­ട്ടു­ള്ള­തു് ­സി­പി­എം­ സമ്മേ­ള­ന­ങ്ങള്‍­ക്കാ­വും. ഫോര്‍­വേ­ഡി­ന്റെ മു­ന്നേ­റ്റ­വും ഗോ­ളി­യു­ടെ സേ­വു­മൊ­ക്കെ റേ­ഡി­യോ­യി­ലൂ­ടെ കേള്‍­ക്കു­മ്പോ­ഴും ചു­ണ്ടന്‍­വ­ള്ള­ങ്ങ­ളു­ടെ ഹീ­റ്റ്സില്‍ കാ­രി­ച്ചാല്‍ ചമ്പ­ക്കു­ള­ത്തെ മറി­ക­ട­ക്കു­മ്പോ­ഴു­മൊ­ക്കെ ഉയ­രു­മാ­യി­രു­ന്ന ഹര്‍­ഷാ­ര­വ­ത്തി­ന്റെ പു­നഃ­സൃ­ഷ്ടി­ക്ക് ഇക്കാ­ല­ത്തു മാ­ദ്ധ്യ­മ­ങ്ങ­ളാ­ശ്ര­യി­ക്കു­ന്ന­ത് സി­പി­എ­മ്മി­ന്റെ മു­മ്മൂ­ന്നു­വര്‍­ഷം കൂ­ടു­മ്പോ­ഴു­ള്ള ഈ സമ്മേ­ള­ന­കാ­ല­ത്തെ­യാ­ണ്. കഥ കി­ട്ടി­യി­ല്ലെ­ങ്കി­ലും ഇല്ലാ­ത്ത പൊ­യ്ത്തി­ന്റെ വല്ലാ­ത്ത പു­കി­ല് വാ­യ­ന­ക്കാ­രി­ലും കാ­ഴ്ച­ക്കാ­രി­ലു­മെ­ത്തി­ക്കേ­ണ്ട­തു് മു­റി­ക്കു­ള്ളി­ലി­രു­ന്നു കു­രു­ക്ഷേ­ത്രം വി­വ­രി­ക്കു­ന്ന ഈ വി­­ദു­ര­രു­ത­ന്മാ­രാ­ണു­്.

image

മനോരമയുടെ ചാനല്‍ പോലീസ്

ഒ­രു കൊ­ല­പാ­ത­കം മല­യാ­ളി­കള്‍­ക്ക് മോ­റല്‍ പൊ­ലീ­സിം­ഗ് എന്ന മനോ­രോ­ഗ­ത്തെ­പ്പ­റ്റി ചര്‍­ച്ച ചെ­യ്യാന്‍ അവ­സ­ര­മൊ­രു­ക്കി. പ്ര­മു­ഖ­പ­ത്ര­ങ്ങള്‍ ഈ വൈ­കൃ­ത­ത്തെ­പ്പ­റ്റി മു­ഖ­പ്ര­സം­ഗ­മെ­ഴു­തി, ചാ­ന­ലു­കള്‍ ഗൌ­ര­വ­മാ­യി ഈ കാ­ര്യം ചര്‍­ച്ച ചെ­യ്തു. എന്നാല്‍ അപ്പോ­ഴും ലൈം­ഗിക സദാ­ചാ­ര­മാ­ണ് മു­ഖ്യ­മാ­യും വി­ഷ­യ­മാ­യ­ത്. അത്ത­രം കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി സം­സാ­രി­ക്കു­ന്ന­തില്‍ മോ­റല്‍ പൊ­ലീ­സി­ങ്ങി­ലെ­ന്ന പോ­ലെ­ത്ത­ന്നെ ഒരു സു­ഖ­മു­ണ്ട­ല്ലോ.

image

കുറ്റവാളിക്കു കുഴലൂതുന്നവരോട്...

­റി­പ്പോര്‍­ട്ടര്‍ ടി­വി­യു­ടെ ടെ­ലി­ഫോണ്‍ ഓപ്പ­റേ­ഷന്‍ സം­ബ­ന്ധി­ച്ച ­ബെര്‍­ളി തോ­മ­സ് എഴു­തിയ Reporter Effect (അല്‍­പം ജേ­ണ­ലി­സം) (ബ്ലോഗ് / ബസ്) എന്ന ലേ­ഖ­നം ഇങ്ങ­നെ തു­ട­ങ്ങു­ന്നു­:

ഏ­തു തൊ­ഴി­ലി­നും അതി­ന്റേ­തായ നി­യ­മ­ങ്ങ­ളു­ണ്ട്, തത്വ­ശാ­സ്ത്ര­ങ്ങ­ളും മാ­ന്യ­ത­യു­മു­ണ്ട്. ­പ­ത്ര­പ്ര­വര്‍­ത്ത­നം­ അത്ത­ര­ത്തില്‍ ലോ­ക­ത്ത് ഏറെ മൂ­ല്യ­ങ്ങ­ളു­ള്ള ഒരു തൊ­ഴില്‍­മേ­ഖ­ല­യാ­ണ്.അ­ത് തക­രു­മ്പോള്‍ ഇല്ലാ­താ­വു­ന്ന­ത് ഒരു പ്രൊ­ഫ­ഷ­ന്റെ മാ­ന്യത മാ­ത്ര­മ­ല്ല,­വി­ശ്വാ­സ്യത കൂ­ടി­യാ­ണ്.

image

മുഖപ്രസംഗം എഴുതുന്നവര്‍ പണിമുടക്കിലാണ്

­പാ­മോ­ലിന്‍ കേ­സില്‍ ഉമ്മന്‍ ചാ­ണ്ടി­ക്കെ­തി­രെ തു­ട­ര­ന്വേ­ഷ­ണ­ത്തി­ന് ഉത്ത­ര­വി­ട്ട ജസ്റ്റി­സ് ഹനീഫ കേ­സ് തു­ടര്‍­ന്ന് കേള്‍­ക്കു­ന്ന­തില്‍ നി­ന്ന് ഒഴി­ഞ്ഞ­ത് ശനി­യാ­ഴ്ച­യാ­യി­രു­ന്നു. "സു­പ്രീം­കോ­ട­തി­യു­ടെ ഉത്ത­ര­വു­ക­ളും രാ­ജ്യ­ത്തെ നി­യ­മ­ങ്ങ­ളും പരി­ഗ­ണി­ച്ചാ­ണ് പാ­മോ­യില്‍ കേ­സില്‍ താന്‍ തു­ട­ര­ന്വേ­ഷ­ണ­ത്തി­ന് ഉത്ത­ര­വി­ട്ട­ത്. എന്നാല്‍ തനി­ക്കെ­തി­രെ കു­റേ­നാ­ളു­ക­ളാ­യി മാ­ധ്യ­മ­ങ്ങ­ളി­ലൂ­ടെ വ്യ­ക്തി­പ­ര­മായ ആക്ഷേ­പ­ങ്ങ­ളാ­ണ് ചി­ലര്‍ ഉന്ന­യി­ക്കു­ന്ന­ത്. ഈ സാ­ഹ­ച­ര്യ­ത്തില്‍ കേ­സില്‍ വാ­ദം കേള്‍­ക്കു­ന്ന­തില്‍ നി­ന്ന് തന്നെ ഒഴി­വാ­ക്ക­ണ­മെ­ന്ന് ഹൈ­ക്കോ­ട­തി­യോ­ട് അഭ്യര്‍­ഥി­ക്കാന്‍ തീ­രു­മാ­നി­ച്ചു" എന്നാ­ണ് ­ജ­ഡ്ജി­ അറി­യി­ച്ച­ത്.

image
page-adv-space-img
feedback