കൊല്‍ക്കത്തയില്‍ സ്വകാര്യ ആശുപത്രിയില്‍ തീപ്പിടിത്തമുണ്ടായി, രണ്ടു മലയാളി നഴ്സുമാരടക്കം തൊണ്ണൂറുപേര്‍ മരിച്ചു. വന്‍കിട സ്വകാര്യ ആസ്പത്രിയായ, തെക്കന്‍ കൊല്‍ക്കത്തയിലെ, ധകുരിയയിലുള്ള എ.എം.ആര്.ഐ. ഹോസ്പിറ്റലിലാണ് വന്‍തീപ്പിടിത്തമുണ്ടായത്. തീവ്രപരിചരണവിഭാഗത്തിലാണ് തീപ്പിടിത്തമുണ്ടായത്. മരിച്ചവരിലേറെയും ഇവിടെ ചികിത്സയിലിരുന്ന രോഗികളാണ്.















