അങ്കാറ: തുര്‍ക്കി ഭൂകമ്പത്തില്‍ മരണമടഞ്ഞവരുടെ എണ്ണം ആയിരം കവിഞ്ഞെന്നു് കരുതപ്പെടുന്നു. ഞായറാഴ്ചയാണ് തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ പ്രദേശമായ വാന്‍ പ്രവിശ്യയില്‍ അതിശക്തമായ ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. പ്രധാനചലനത്തെത്തുടര്ന്ന് രണ്ട് തുടര്‍ ചലനങ്ങളുമുണ്ടായി.















