യുക്മ നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള സന്തര്ലാന്റ് സ്റ്റീല്‍സ് ക്ലബ് ഹാളില്‍വച്ച് ശനിയാഴ്ച അരങ്ങേറി. കാണികള്‍ക്ക് ആസ്വാദനത്തിന്റെ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ച് സന്തര്ലന്റിലെ കുരുന്നുപ്രതിഭകള്‍ നടനവൈഭവത്തിന്റെ കരുത്തുതെളിയിച്ചു. കലാമേളയില്‍ പങ്കെടുത്ത എല്ലാവരെയും യുക്മ നോര്‍ത്ത് ഈസ്റ്റ് നാഷണല്‍ റെപ്രസെന്റേറ്റീവ് മാത്യു ചിറ്റേത്ത് സ്വാഗതം ചെയ്തു.














