വിട

ചെമ്മീനിലെ താത്തിക്കുട്ടിയും പോയി

­ചെ­മ്മീന്‍.

­ത­ക­ഴി­യു­ടെ വി­ശ്വ­വി­ഖ്യാ­ത­മായ നോ­വല്‍. ലോ­ക­മൊ­ട്ടാ­കെ മി­ക്ക പ്ര­മു­ഖ­ഭാ­ഷ­ക­ളി­ലേ­ക്കും മൊ­ഴി­മാ­റ്റം ചെ­യ്യ­പ്പെ­ട്ട അന­ശ്വ­ര­പ്രേ­മ­ഗാ­ഥ.

­മ­ല­യാ­ള­ത്തില്‍ ആ ചി­ത്രം സി­നി­മ­യാ­യ­പ്പോ­ഴും അന­ശ്വ­ര­മായ കലാ­സൃ­ഷ്ടി­യാ­യി. രാ­മു­കാ­ര്യാ­ട്ടി­ന്റെ ചി­ത്ര­ഭാ­ഷ­യും ലോ­കം അം­ഗീ­ക­രി­ച്ചു. മല­യാ­ള­ത്തി­ന് ആ ചി­ത്രം ദേ­ശീ­യ­പു­ര­സ്കാ­രം നേ­ടി­ത്ത­ന്നു­.

ആ ചി­ത്ര­ത്തില്‍ ചെ­റി­യൊ­രു വേ­ഷ­ത്തി­ല­ഭി­ന­യി­ച്ച നടി­യാ­ണ് രാ­ജ­കു­മാ­രി. കടാ­പ്പു­റ­ത്തി­ന്റെ കാ­ണ­പ്പെ­ട്ട ദൈ­വം തു­റ­യി­ലാ­ശാ­ന്റെ ഭാ­ര്യ താ­ത്തി­ക്കു­ട്ടി. പി­ന്നീ­ട്, ഗതി­കേ­ടി­ലാ­കു­മ്പോള്‍ ചെ­മ്പന്‍­കു­ഞ്ഞി­ന്റെ രണ്ടാം­ഭാ­ര്യ­യാ­കു­ന്ന­വള്‍.

image

കൃഷ്ണന്‍കുട്ടിനായര്‍ ആരായിരുന്നു

­കൃ­ഷ്ണന്‍­കു­ട്ടി നാ­യര്‍ മരി­ച്ചു. അന്ത­രി­ച്ചു, ദി­വം­ഗ­ത­നാ­യി, നി­ര്യാ­ത­നാ­യി­... എന്തെ­ല്ലാം ബഹു­മാ­ന­പ­ദ­ങ്ങ­ളാ­ണ് ഒരാള്‍ മരി­ക്കു­മ്പോള്‍­പോ­ലും. ഇല്ല, അത്ത­രം ജാ­ഡ­ക­ളൊ­ന്നും കൃ­ഷ്ണന്‍­കു­ട്ടി­നാ­യര്‍ സഹി­ക്കു­മെ­ന്നു തോ­ന്നു­ന്നി­ല്ല. മരി­ച്ചു. അത്ര­മ­തി. അതാ­ണു സത്യ­വും. കൃ­ഷ്ണന്‍­കു­ട്ടി­നാ­യര്‍ മരി­ച്ചു. കെ­.എ­സ്. കൃ­ഷ്ണന്‍­കു­ട്ടി­നാ­യര്‍ എന്നോര്‍­ത്തെ­ടു­ക്കാം. അത്ര­മാ­ത്രം. അതി­ന­പ്പു­റ­മൊ­ന്നു­മി­ല്ല.

image

ഇനിയില്ല ആ ശബ്ദം

"എ­വി­ടെ നി­ന്നാ­ണ് ആ മു­ഴ­ക്കം കേള്‍­ക്കു­ന്ന­ത്? ഇട­ത­ട­വി­ല്ലാ­ത്ത ഒരു വാ­ക്പ്ര­വാ­ഹം എവി­ടെ നി­ന്നാ­രം­ഭി­ക്കു­ന്നു? ശ്രോ­താ­ക്ക­ളു­ടെ കര­ഘോ­ഷ­ത്തില്‍ നി­ന്നാ­രം­ഭി­ച്ച് അടു­ത്ത കര­ഘോ­ഷ­ത്തില്‍ അലി­ഞ്ഞു ചേ­രു­ന്ന ആ പദ­ധോ­ര­ണി­യു­ടെ ഉറ­വി­ടം അന്വേ­ഷി­ച്ച് ചെ­വി­വ­ട്ടം പി­ടി­ച്ചു­പി­ടി­ച്ചു നാം ചെ­ല്ലു­മ്പോള്‍ കാ­ണാം, ഒരു മെ­ലി­ഞ്ഞ ദേ­ഹം ക്ഷീ­ണം­കൊ­ണ്ടോ ആവേ­ശം­കൊ­ണ്ടോ വീ­ണു­പോ­കാ­തി­രി­ക്കാന്‍ ഉച്ച­ഭാ­ഷി­ണി­യു­ടെ ഉരു­ക്കു­ദ­ണ്ഡി­നെ­ത­ന്നെ ഇടം കൈ­കൊ­ണ്ടൊ­രു­മി­ച്ച് പി­ടി­ച്ചി­രി­ക്കു­ന്നു. വള­രെ മൃ­ദു­വായ ശബ്ദ­ത്തില്‍ കീ­ഴ്‌­സ്ഥാ­യി­യില്‍ തു­ട­ങ്ങി പതു­ക്കെ­പ്പ­തു­ക്കെ ദൃ­ഢ­മാ­യി ഗൗ­ര­വം കലര്‍­ന്ന സ്വ­ര­ത്തില്‍ ഇട­യ്ക്കല്‍­പം ഫലി­ത­വും പരി­ഹാ­സ­വും ചേര്‍­ത്ത, ഉച്ച­ണ്ഡ­മായ കാ­ല­വര്‍­ഷ­ക്കൊ­ടു­ങ്കാ­റ്റി­ന്റെ വീ­റും വീ­ര്യ­വും പ്ര­ദര്‍­ശി­പ്പി­ച്ച്, ഇത്രാ­മ­ത്തെ മി­നി­റ്റില്‍ സദ­സ്സി­നെ­ക്കൊ­ണ്ട് കയ്യ­ടി­പ്പി­ക്കാ­നു­ദ്ദേ­ശി­ച്ചു­വോ, ആ മി­നി­റ്റില്‍ തന്നെ കയ്യ­ടി­പ്പി­ക്കാന്‍ കഴി­വു­ള്ള വാ­ഗ്മി­ത്വ­വും വാ­ചാ­ല­ത­യും കൂ­ടി­ച്ചേര്‍­ന്ന ഒരു പ്ര­ക­ട­ന­മാ­ണ­ത്"

image

മരിയോ മിറാന്‍ഡ അന്തരിച്ചു

­ഗോ­വന്‍ സം­സ്‌­കാ­ര­ത്തെ വര­ക­ളി­ലൂ­ടെ ലോ­ക­ത്തി­നു മുന്‍­പാ­കെ സാ­ക്ഷാല്‍­ക്ക­രി­ച്ച പ്ര­ശ­സ്‌ത ചി­ത്ര­കാ­ര­നും കാര്‍­ട്ടൂ­ണി­സ്റ്റു­മായ മരി­യോ മി­റാന്‍ഡ അന്ത­രി­ച്ചു. 85 വയ­സ്സു­ണ്ടാ­യി­രു­ന്നു. ഇല­സ്‌­ട്രേ­റ്റ­ഡ്‌ വീ­ക്കി­ലി, ഫെ­മി­ന, ടൈം­സ്‌ ഓഫ്‌ ഇന്ത്യ, എക്ക­ണോ­മി­ക്‌­സ്‌ ടൈം­സ്‌ തു­ട­ങ്ങിയ പ്ര­മുഖ പത്ര­സ്ഥാ­പ­ന­ങ്ങ­ളില്‍ കാര്‍­ട്ടൂ­ണി­സ്റ്റാ­യി സേ­വ­ന­മ­നു­ഷ്‌­ഠി­ച്ചി­ട്ടു­ണ്ട്‌.

image

ഫുട്ബോള്‍ ഇതിഹാസം സോക്രട്ടീസ് അന്തരിച്ചു

­ബ്ര­സീല്‍ ഫു­ട്‌­ബേ­ാള്‍ ടീം മുന്‍ നാ­യ­ക­നും ഇതി­ഹാ­സ­താ­ര­വു­മായ സേ­ാ­ക്ര­ട്ടീ­സ്‌ അന്ത­രി­ച്ചു. 57 വയ­സ്സാ­യി­രു­ന്നു. ആമാ­ശ­യ­സം­ബ­ന്ധ­മായ അസു­ഖം ബാ­ധി­ച്ചി­രു­ന്ന ­സോ­ക്ര­ട്ടീ­സ് അല്പ­കാ­ല­മാ­യി ചി­കി­ത്സ­യി­ലാ­യി­രു­ന്നു. സാ­വോ പേ­ാ­ളേ­ാ­യി­ലെ ആല്‍­ബര്‍­ട്ട്‌ ഐന്‍­സ്‌­റ്റീന്‍ ഇസ്രാ­യേ­ലി ആശു­പ­ത്രി­യില്‍ വച്ചാ­ണ് മര­ണ­മു­ണ്ടാ­യ­ത്.

image

ദേവാനന്ദ് നിര്യാതനായി

­ബോ­ളി­വു­ഡി­ലെ നി­ത്യ­ഹ­രി­ത­നാ­യ­കന്‍ എന്നു പേ­രു­കേ­ട്ട നടന്‍ ­ദേ­വാ­ന­ന്ദ് അന്ത­രി­ച്ചു. 88 വയ­സ്സാ­യി­രു­ന്നു. ഹൃ­ദ­യാ­ഘാ­ത­മാ­ണ് മര­ണ­കാ­ര­ണം. വാര്‍­ദ്ധ­ക്യ­സ­ഹ­ജ­മായ അവ­ശ­ത­കള്‍ കാ­ര­ണം, പരി­ശോ­ധ­ന­കള്‍­ക്കാ­യി മകന്‍ സു­നി­ലി­നൊ­പ്പം ലണ്ട­നില്‍ എത്തി­യ­താ­യി­രു­ന്നു. അവി­ടെ വച്ചാ­ണു ­മ­ര­ണം­.

image

ജ്ഞാനപീഠജേത്രി ഇന്ദിരാ ഗോസാമി നിര്യാതയായി

­ജ്ഞാ­ന­പീ­ഠ­ജേ­ത്രി­യായ പ്ര­മുഖ അസ­മീ­സ് എഴു­ത്തു­കാ­രി ഇന്ദിര ഗോ­സ്വാ­മി നി­ര്യാ­ത­യാ­യി. എഴു­പ­തു വയ­സ്സാ­യി­രു­ന്നു. ഹൃ­ദം­സ്തം­ഭ­ന­മാ­ണു മര­ണ­കാ­ര­ണം. അസു­ഖ­ബാ­ധി­ത­താ­യി ഏറെ­ക്കാ­ല­മാ­യി ചി­കി­ത്സ­യി­ലാ­യി­രു­ന്ന ഇ­ന്ദി­രാ ഗോ­സാ­മി­ ഇന്നു പു­ലര്‍­ച്ചെ­യാ­ണ് മര­ണ­ത്തി­നു കീ­ഴ­ട­ങ്ങി­യ­ത്.

image

ഗോവ മേളയ്ക്കിടെ വിദേശസംവിധായകന്‍ കുഴഞ്ഞുവീണു മരിച്ചു

­ഗോ­വ­യില്‍ നട­ക്കു­ന്ന അന്താ­രാ­ഷ്ട്ര ചല­ച്ചി­ത്ര­മേ­ള­യില്‍ പങ്കെ­ടു­ക്കാ­നെ­ത്തിയ പ്ര­മുഖ ബ്ര­സീ­ലി­യന്‍ സം­വി­ധാ­യ­കന്‍ ഓസ്‌­കാര്‍ മാ­രോണ്‍ ഫില്‍­ഹോ ഹൃ­ദ­യാ­ഘാ­തം മൂ­ലം അന്ത­രി­ച്ചു. 56 വയ­സ്സാ­യി­രു­ന്നു. ഗോ­വന്‍ ചല­ച്ചി­ത്ര­മേ­ള­യില്‍ ഫു­ട്‌­ബോള്‍ സി­നി­മ­ക­ളു­ടെ പ്ര­ത്യേക വി­ഭാ­ഗ­ത്തി­ലുള്‍­പ്പെ­ടു­ത്തി­യ' മരി­യാ ഫില്‍­ഹോ: ദ ക്രി­യേ­റ്റര്‍ ഓഫ് ക്രൗ­ഡ്‌­സ്' എന്ന ഡോ­ക്യു­മെ­ന്റ­റി­യു­ടെ സം­വി­ധാ­യ­ക­നെ­ന്ന നി­ല­യില്‍ മേ­ള­യില്‍ പങ്കെ­ടു­ക്കാ­നെ­ത്തി­യ­താ­യി­രു­ന്നു അദ്ദേ­ഹം.

image

സാരംഗിവിദ്വാന്‍ ഉസ്താദ് സുല്‍ത്താന്‍ ഖാന്‍ അന്തരിച്ചു

അ­തി­പ്ര­ശ­സ്ത­നായ ­സാ­രം­ഗി­ വാ­ദ­ക­നും ഹി­ന്ദു­സ്ഥാ­നി ഗാ­യ­ക­നു­മായ ഉ­സ്താ­ദ് സുല്‍­ത്താന്‍ ഖാന്‍ അന്ത­രി­ച്ചു. 71 വയ­സ്സാ­യി­രു­ന്നു. ഞാ­യ­റാ­ഴ്ച വൈ­കീ­ട്ട് മും­ബൈ­യി­ലെ സ്വ­കാ­ര്യ ആശു­പ­ത്രി­യില്‍ വെ­ച്ച് നി­ര്യാ­ത­നായ ഉസ്താ­ദി­ന്റെ സം­സ്കാ­രം ഇന്നാ­ണു നട­ക്കു­ക.

image

ഏറ്റുമാനൂര്‍ സോമദാസന്‍ അന്തരിച്ചു

­ക­വി­യും ഗാ­ന­ര­ച­യി­താ­വു­മായ ഏ­റ്റു­മാ­നൂര്‍ സോ­മ­ദാ­സന്‍ അന്ത­രി­ച്ചു. എഴു­പ­ത്തി­യ­ഞ്ചു വയ­സ്സാ­യി­രു­ന്നു. കേ­രള സാ­ഹി­ത്യ അക്കാ­ദ­മി പു­ര­സ്‌­കാ­രം, വാ­മ­ദേ­വന്‍ പു­ര­സ്‌­കാ­രം, കൃ­ഷ്ണ­ഗീ­തി പു­ര­സ്‌­കാ­രം, മൂ­ലൂര്‍ കവി­താ അവാര്‍­ഡ്, ഉള്ളൂര്‍ സ്മാ­രക പു­ര­സ്‌­കാ­രം, പി. കു­ഞ്ഞി­രാ­മന്‍ നാ­യര്‍ സ്മാ­രക പു­ര­സ്‌­കാ­രം തു­ട­ങ്ങിയ പു­ര­സ്കാ­ര­ങ്ങള്‍ കവി­ത­കള്‍­ക്കു ലഭി­ച്ചി­ട്ടു­ണ്ട്. എ. തു­ള­സീ­ബാ­യി അമ്മ­യാ­ണ് ഭാ­ര്യ. മക്കള്‍: എസ്. കവി­ത, ഡോ. എസ്. പ്ര­തി­ഭ.

image
page-adv-space-img
feedback