വിദേശം

മലയാളം യുകെ എഡിഷന്‍: ലിന്‍സ് ഐനാട്ട് ചുമതലയേറ്റു

­യു­കെ: ന്യൂ­സ് അനാ­ലി­സി­സ് പോര്‍­ട്ട­ലായ http://malayal.am പ്ര­വര്‍­ത്ത­നം വ്യാ­പി­പ്പി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി പ്ര­ത്യേക ­യു­കെ­ പതി­പ്പ് ആരം­ഭി­ക്കു­ന്നു. യു­കെ­യില്‍ നി­ന്ന് ­മ­ല­യാ­ളം­ സന്ദര്‍­ശി­ക്കു­ന്ന­വര്‍­ക്ക് പ്രാ­ദേ­ശി­ക­മായ ഉള്ള­ട­ക്കം കൂ­ടു­ത­ലാ­യി ലഭ്യ­മാ­ക്കുക എന്ന ഉദ്ദേ­ശ്യ­ത്തോ­ടെ­യാ­ണ് ഈ വ്യാ­പ­നം. തു­ട­ക്ക­ത്തില്‍ ഹോ­പേ­ജി­ന്റെ മു­ക­ളില്‍ വല­തു­വ­ശ­ത്താ­യി ലഭ്യ­മാ­ക്കി­യി­രി­ക്കു­ന്ന ഡ്രോ­പ് ഡൌണ്‍ മെ­നു വഴി പ്ര­ത്യേ­കം സെ­ല­ക്റ്റ് ചെ­യ്ത് മാ­ത്ര­മേ യു­കെ പതി­പ്പി­ലേ­ക്ക് എത്താ­നാ­കൂ. http://malayal.am/home/uk എന്ന­താ­വും യു­കെ ഹോം­പേ­ജി­ന്റെ യു­ആര്‍എല്‍. ട്ര­യല്‍ റണ്‍ കഴി­യു­ന്ന­തോ­ടെ, യു­കെ­യില്‍ നി­ന്ന് മല­യാ­ളം സന്ദര്‍­ശി­ക്കു­ന്ന­വര്‍­ക്ക് നേ­രി­ട്ട് യു­കെ എഡി­ഷ­നി­ലേ­ക്ക് എത്താ­നാ­വു­ന്ന സൌ­ക­ര്യ­മു­ണ്ടാ­കും. രണ്ടു­വര്‍­ഷ­മാ­യി പരി­ചി­ത­മായ അന്താ­രാ­ഷ്ട്ര എഡി­ഷന്‍ തന്നെ വേ­ണ­മെ­ന്നു­ള്ള­വര്‍­ക്ക് അത് തെ­ര­ഞ്ഞെ­ടു­ക്കാ­നും കഴി­യും­വി­ധ­മാ­ണ് സാ­ങ്കേ­തി­ക­മായ സജ്ജീ­ക­ര­ണം.

image
feedback