വിശകലനം

കടലോരജീവിതത്തിന്റെ ചലച്ചിത്ര പ്രതിനിധാനം

­കാ­ഴ്ച­ക­ളെ വി­പ­ണി­ത­ന്ത്ര­മാ­യി ഉപ­യോ­ഗി­ക്കുക എന്ന­ത് ദൃ­ശ്യ­മാ­ധ്യ­മ­ങ്ങ­ളു­ടെ ഏറ്റ­വും പ്ര­ക­ട­മായ രാ­ഷ്ട്രീ­യ­മാ­ണ്. പക്ഷ­പാ­ത­പ­ര­മായ കാ­ഴ്ച­ക­ളി­ലൂ­ടെ­യാ­ണ് ആധു­നിക ദൃ­ശ്യ­മാ­ധ്യ­മ­മായ ­സി­നി­മ അതി­ന്റെ ­രാ­ഷ്ട്രീ­യം­ പറ­യു­ന്ന­ത്. സമൃ­ദ്ധ­ങ്ങ­ളായ ദൃ­ശ്യാ­നു­ഭ­വ­ങ്ങ­ളു­ടെ കേ­ന്ദ്രീ­ക­ര­ണ­ത്തി­ലൂ­ടെ സി­നിമ സം­സ്ക്കാ­ര­ത്തി­ലി­ട­പെ­ടു­ക­യും വ്യ­ക്തി/ കു­ടും­ബം­/­സ­മൂ­ഹം­/­മ­തം­/­ജാ­തി­/­ലിം­ഗം­/­വര്‍­ണം തു­ട­ങ്ങി­യ­വ­യെ സി­നി­മ­യു­ടെ പ്ര­ത്യ­യ­ശാ­സ്ത്ര­ത്തിന്‍ കീ­ഴില്‍ വി­വ­രി­ക്കു­ക­യും ചെ­യ്യു­ന്നു. ഉപ­ഭോ­ഗം­/­പ്ര­തി­നി­ധാ­നം ഇവ­യെ കൂ­ട്ട്പി­ടി­ച്ചാ­ണ് സി­നിമ സം­സ്ക്കാ­ര­ത്തെ നിര്‍­വ്വ­ചി­ക്കു­ന്ന­ത്. ‘മ­ണ­വാ­ട്ടി’ എന്ന പേ­രു കേള്‍­ക്കു­മ്പോള്‍ നമ്മു­ടെ മന­സ്സി­ലേ­ക്ക് കട­ന്നു­വ­രു­ന്ന­ത് സ്വര്‍­ണ്ണ­ത്തില്‍ പൊ­തി­ഞ്ഞു പട്ടു­സാ­രി­യും ചു­റ്റി­നില്‍­ക്കു­ന്ന രൂ­പ­മാ­ണ്. സി­നി­മ­യു­ടെ­യും പര­സ്യ­ത്തി­ന്റേ­യും മണ­വാ­ട്ടി­യു­ടെ പ്ര­തി­നി­ധാ­ന­മാ­ണ് നമ്മെ സ്വാ­ധീ­നി­ക്കു­ന്ന­ത്. ബോ­ധ­പൂര്‍­വ്വ­മോ അബോ­ധ­പൂര്‍­വ്വ­മോ സി­നിമ പകര്‍­ത്തു­ന്ന ഇത്ത­രം ദൃ­ശ്യ­ങ്ങള്‍ നമ്മു­ടെ മന­സ്സില്‍ ഒരു സം­സ്ക്കാ­ര­ത്തി­ന്റെ നിര്‍­വ്വ­ച­ന­മാ­യി­ത്തീ­രു­ക­യും ചെ­യ്യു­ന്നു.

image

ഈ കഴുത്തറുപ്പില്‍ ആരെല്ലാം പ്രതികള്‍?

­കു­ട്ട­നാ­ട്ടില്‍ ­മു­ട്ടാര്‍ എന്ന സ്ഥ­ല­ത്ത് പതി­ന­ഞ്ചു­കാ­ര­നായ ലെ­ജിന്‍ എന്ന വി­ദ്യാര്‍­ത്ഥി സഹ­പാ­ഠി­യാല്‍ കഴു­ത്ത­റു­ത്തു കൊ­ല്ല­പ്പെ­ട്ട സം­ഭ­വം നടു­ക്ക­ത്തോ­ടെ­യാ­ണ് കേ­ര­ളം അറി­യു­ന്ന­ത്. ആ നടു­ക്ക­ത്തി­ന് നി­മി­ഷ­ങ്ങ­ളു­ടെ ആയു­സ്സേ ഉണ്ടാ­കൂ. അതി­നാല്‍, ഇട­യ്ക്കി­ടെ കേ­ര­ള­ത്തെ നടു­ക്കാന്‍ ഇനി­യും ഇത്ത­രം കഴു­ത്ത­റു­പ്പു­കള്‍ ഉണ്ടാ­കുക തന്നെ ചെ­യ്യും.

image

നദീസംയോജനം: കലാമിന്റെ യുട്ടോപ്യ, കേരളത്തിന്റെ കട്ടപ്പൊക!

ഏ­താ­ണ്ട് മൂ­ന്നു പതി­റ്റാ­ണ്ടി­ല­ധി­ക­മാ­യി കേ­ന്ദ്ര­സര്‍­ക്കാ­രി­ന്റെ­യും കോ­ട­തി­ക­ളു­ടെ­യും പരി­ഗ­ണ­ന­യി­ലാ­യി­രു­ന്ന നദീ­സം­യോ­ജ­ന­മെ­ന്ന മെ­ഗാ­പ­ദ്ധ­തി സം­ബ­ന്ധി­ച്ച് ഫെ­ബ്രു­വ­രി 27­നു് സു­പ്രീം­കോ­ട­തി അന്തി­മ­വി­ധി പ്ര­ഖ്യാ­പി­ച്ചി­രി­ക്കു­ന്നു. ഇന്ത്യ­യു­ടെ ചീ­ഫ് ജസ്റ്റി­സ് ജ. കപാ­ഡിയ അട­ക്ക­മു­ള്ള മൂ­ന്നം­ഗ­ബ­ഞ്ചാ­ണ് ദൂ­ര­വ്യാ­പ­ക­പ്ര­ത്യാ­ഘാ­ത­ങ്ങള്‍ സൃ­ഷ്ടി­ക്കു­ന്ന ഈ വി­ധി പ്ര­ഖ്യാ­പി­ച്ച­ത്.

image

അരാഷ്ട്രീയതയുടെ വിത്തു വിതയ്ക്കുന്നവർ

­കേ­രള സമൂ­ഹ­ത്തി­ലേ­ക്ക് അ­രാ­ഷ്ട്രീ­യ­ത കട­ന്നു വരു­ന്ന­ത് 1990­ക­ളി­ലാ­ണ്. 90­ക­ളിൽ രണ്ട് വഴി­ത്തി­രി­വു­കൾ ചരി­ത്ര­ത്തി­ലു­ണ്ടാ­യി. ഒന്ന് കമ്മ്യൂ­ണി­സ്റ്റ് ബ്‌­ളോ­ക്കി­ന്റെ തകർ­ച്ച, മറ്റൊ­ന്ന് ഇന്ത്യൻ സമ്പ­ദ്‌­വ്യ­വ­സ്ഥ­യു­ടെ ഉദാ­ര­വൽ­ക്ക­ര­ണം. ഇവ രണ്ടും നമ്മു­ടെ സമൂഹ നി­ർ­മ്മി­തി­യെ പ്ര­ത്യ­ക്ഷ­മാ­യി തന്നെ ബാ­ധി­ച്ചു. മറ്റൊ­രു പ്ര­ധാന സം­ഭ­വം ബാ­ബ­റി­പ്പ­ള്ളി­യു­ടെ ധ്വം­സ­ന­മാ­ണ്. രാ­ഷ്ട്രീ­യം ഒഴി­ഞ്ഞ മന­സു­ക­ളിൽ വർ­ഗ്ഗീ­യത കയ­റി പറ്റാൻ ബാ­ബ­റി­പ്പ­ള്ളി­യു­ടെ തകർ­ക്കൽ ഒരു കാ­ര­ണ­മാ­യി എന്ന­തും ഓർ­ക്കാ­തെ പോ­കു­ന്ന­ത് ശരി­യ­ല്ല.

image

ബൈ ബൈ എന്‍റിക്ക ലെക്സി (സായിപ്പേ, എങ്ങനെയുണ്ട് ഞങ്ങടെ കവാത്ത്?!)

ഇ­ന്ത്യന്‍ സമു­ദ്രാ­തിര്‍­ക്കു­ള്ളില്‍­വ­ച്ച് രണ്ട് ഇന്ത്യന്‍ മത്സ്യ­ബ­ന്ധ­ന­ത്തൊ­ഴി­ലാ­ളി­ക­ളെ കാ­ര­ണ­മൊ­ന്നും കൂ­ടാ­തെ വെ­ടി­വ­ച്ചു­കൊ­ന്ന കേ­സില്‍­പ്പെ­ട്ട ഇറ്റാ­ലി­യന്‍ ­ക­പ്പല്‍ എന്‍­റി­ക്ക ലെ­ക്സി­ പോ­കാ­നൊ­രു­ങ്ങു­ക­യാ­ണ്. കപ്പ­ലി­ന് ഉപാ­ധി­ക­ളോ­ടെ തീ­രം­വി­ടാ­മെ­ന്നു ­സു­പ്രീം കോ­ട­തി­ സമ്മ­തി­ച്ചി­രി­ക്കു­ന്നു. പ്ര­തി­ക­ളെ ആവ­ശ്യ­പ്പെ­ടു­മ്പോള്‍ കൊ­ണ്ടു­വ­രാ­മെ­ന്നും മൂ­ന്നു­കോ­ടി കോ­ട­തി­യില്‍ കെ­ട്ടി­വ­യ്ക്കാ­മെ­ന്നു­മു­ള്ള ഉപാ­ധി­ക­ളൊ­ക്കെ­യു­ണ്ട്.

image

പെരുന്നയില്‍ നിന്ന് നെയ്യാറിലേക്കുള്ള ദൂരം

­സി­പി­എ­മ്മു­മാ­യി ബന്ധ­പ്പെ­ട്ട സം­ഭ­വ­ങ്ങ­ളെ പക്ഷം ചേര്‍­ന്നു മാ­ത്രം വി­ല­യി­രു­ത്തു­ന്ന വാര്‍­ത്താ­മാ­ദ്ധ്യ­മ­ങ്ങള്‍ വള­രെ ന്യൂ­ട്ര­ലാ­യി ഫാ­ക്ച്വല്‍ റി­പ്പോര്‍­ട്ടി­ങ് നട­ത്തിയ ഒരു സം­ഭ­വം ഈയി­ടെ അര­ങ്ങേ­റി. ­സി­പി­എം­ സം­സ്ഥാ­ന­ക­മ്മി­റ്റി­യം­ഗ­മായ എം വി­ജ­യ­കു­മാ­റി­ന്റെ ­പെ­രു­ന്ന സന്ദര്‍­ശ­ന­മാ­ണി­ത്. വി­ജ­യ­കു­മാര്‍ പെ­രു­ന്ന­യില്‍ രണ്ടു­ത­വണ പോയ കാ­ര്യ­വും പി­ന്നീ­ട് എന്‍എ­സ്എ­സും സി­പി­എ­മ്മു­മാ­യി ബന്ധ­പ്പെ­ട്ട പ്ര­ശ്ന­ങ്ങ­ളെ­ല്ലാം പരി­ഹ­രി­ച്ചു എന്ന അദ്ദേ­ഹ­ത്തി­ന്റെ പ്ര­സ്താ­വ­ന­യും മാ­ത്ര­മാ­ണു് നാം ചാ­ന­ലു­ക­ളില്‍ കണ്ട­തു­്. പത്ര­ങ്ങ­ളൊ­ന്നും ഇതു കാ­ര്യ­മാ­യി ഫോ­ളോ ചെ­യ്ത­തു­മി­ല്ല.

image

അള്ളാഹുവിന്റെ നാമത്തില്‍ അഥവാ, രാഷ്ട്രീയ ഫ്രാങ്കന്‍സ്റ്റെയ്ന്മാരുടെ പിറവി

­ദൈ­വ­നാ­മ­ത്തില്‍ സത്യ­പ്ര­തി­ജ്ഞ ചെ­യ്യു­ന്ന മന്ത്രി­മാ­രാ­ണ് ഇന്നും നമ്മു­ടെ മതേ­തര രാ­ഷ്ട്ര­ത്തി­ന്റെ ജനാ­ധി­പ­ത്യ­ത്തെ മു­ന്നോ­ട്ടു­ത­ള്ളി­ക്കൊ­ണ്ടു­പോ­കു­ന്ന­ത്. മതേ­ത­രം എന്ന­ത് ഏതു മത­ത്തെ­യും തരം­പോ­ലെ പു­ണ­രു­ക­യും പി­രി­യു­ക­യും ചെ­യ്യാ­നു­ള്ള കേ­വ­ല­സ്വാ­ത­ന്ത്ര്യം മാ­ത്ര­മ­ല്ല, സ്വ­ന്തം മത­വി­ശ്വാ­സ­ങ്ങ­ളെ ഉയര്‍­ത്തി­പ്പി­ടി­ക്കാ­നും അതില്‍ സ്വാ­ത­ന്ത്ര്യ­ത്തോ­ടെ­യും സമാ­ധാ­ന­ത്തോ­ടെ­യും അഭി­മാ­ന­ത്തോ­ടെ­യും ജീ­വി­ച്ചു­പോ­കാ­നു­ള്ള അവ­കാ­ശം കൂ­ടി­യാ­ണ്.

image

പെണ്മകള്‍ പൂക്കുന്ന ഓണ്‍ലൈനിടങ്ങള്‍

­പൊ­തു­വി­ട­ങ്ങ­ളി­ലെ ­സ്ത്രീ­ സാ­ന്നി­ധ്യം ഇന്നൊ­രു പു­തു­മ­യ­ല്ല. അതു­കൊ­ണ്ടു­ത­ന്നെ അടു­ക്ക­ള­യില്‍ നി­ന്നും അര­ങ്ങ­ത്തേ­ക്ക് എന്ന­ത് പോ­ലെ­യു­ള്ള രച­ന­കള്‍­ക്ക്ഇ­ന്നൊ­രു പ്ര­സ­ക്തി­യു­മി­ല്ല. മാ­റ് മറ­യ്ക്കാ­നും പൊ­തു­വി­ട­ങ്ങ­ളില്‍ സജീ­വ­മാ­കാ­നും വി­ദ്യാ­ഭ്യാ­സം നേ­ടാ­നും ജോ­ലി ചെ­യ്യാ­നും ഇന്ന­വള്‍­ക്ക് അവ­കാ­ശ­മു­ണ്ട്. തി­രു­വാ­തി­ര­ക­ളി­യും കു­മ്മി­യ­ടി­യും മാ­ത്ര­മാ­ണ് സ്ത്രീ­ക­ളു­ടെ സങ്കേ­ത­ങ്ങള്‍ എന്നു­ള്ള പഴയ സങ്കല്‍­പ്പ­ങ്ങ­ളില്‍ നി­ന്നും പൊ­തു­വി­ട­ങ്ങ­ളി­ലെ പെ­ണ്ണി­ന്റെ സ്വീ­കാ­ര്യ­ത­യി­ലേ­ക്ക് എത്തി­യ­തി­ന്റെ പി­ന്നില്‍ നവോ­ത്ഥാന നാ­യ­ക­ന്മാര്‍ നല്‍­കിയ സം­ഭാ­വ­ന­ക­ളും വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ പങ്കും എടു­ത്തു പറ­യേ­ണ്ട­വ­യാ­ണ്.

image

ആര്‍ക്കുവേണം, ഈ ദിനപ്പത്രങ്ങള്‍?

­കേ­ര­ള­ക്ക­ര­യി­ലാ­കെ എന്ന മട്ടില്‍ പത്രഏ­ജ­ന്റു­മാര്‍ തു­ട­ങ്ങി­വ­ച്ച ­സ­മ­രം­ അതി­ന്റെ രണ്ടാം വാ­ര­ത്തി­ലേ­ക്കു കട­ക്കു­ക­യാ­ണ്. ഇനി­യും പത്രഉ­ട­മ­കള്‍ സമ­ര­ത്തോ­ട് അനു­ഭാ­വ­പൂര്‍­വ­മായ ഒരു നി­ല­പാ­ടു സ്വീ­ക­രി­ച്ചി­ട്ടി­ല്ല എന്നു മാ­ത്ര­മ­ല്ല, തീര്‍­ത്തും ഉദാ­സീ­ന­മായ മു­ഖ­മാ­ണ് അതി­നോ­ടു ദീ­ക്ഷി­ച്ചി­ട്ടു­ള്ള­ത്. ഇതി­നി­ടെ, പത്ര­വി­ത­ര­ണ­ത്തി­ന് സവി­ശേ­ഷ­മായ ചില സമാ­ന്ത­ര­സാ­ദ്ധ്യ­ത­കള്‍ ഉട­മ­കള്‍ ആരാ­യു­ന്നു­മു­ണ്ട്. ഇതെ­ല്ലാം ചേര്‍­ന്ന് ഒരു വി­ചി­ത്ര­സ­ങ്കീര്‍­ണ­മായ സാ­മൂ­ഹി­കാ­വ­സ്ഥ സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്നു­മു­ണ്ട്. ഇവ ­വി­ശ­ക­ല­നം­ ചെ­യ്യേ­ണ്ട­ത് അത്യാ­വ­ശ്യ­മാ­യി മാ­റു­ന്നു.

image

കുറച്ച് തന്ന് കൂടുതല്‍ എടുക്കുന്ന ബഡ്ജറ്റ്

അ­ടു­ത്ത അഞ്ച് വര്‍­ഷം കഴി­ഞ്ഞ് ഓര്‍­ത്തു­വ­യ്ക്കാന്‍ പറ്റി­യ, അല്ലെ­ങ്കില്‍ വരും കാ­ല­ത്ത് വീ­ണ്ടും എടു­ത്ത് പറ­യാന്‍ കഴി­യു­ന്ന ദീര്‍­ഘ­കാ­ലാ­ടി­സ്ഥാ­ന­ത്തി­ലു­ള്ള പദ്ധ­തി­യോ നയ­വ്യ­തി­യാ­ന­മോ ഇല്ലാ­ത്ത ഒരു ­ബ­ജ­റ്റ്. കടു­ത്ത ആഘാ­ത­വും ഏല്‍­പ്പി­ക്കു­ന്നി­ല്ല, അമി­താ­ഹ്ലാ­ദ­ത്തി­നും വക­യി­ല്ല. ചു­രു­ക്ക­ത്തില്‍ പറ­ഞ്ഞാല്‍ അടു­ത്ത ഒരു വര്‍­ഷം സര്‍­ക്കാര്‍ സം­വി­ധാ­നം നട­ത്തി­ക്കൊ­ണ്ട് പോ­കാ­നു­ള്ള ഒരു അക്കൌ­ണ്ടന്‍­സി­പ­ര­മായ സ്റ്റേ­റ്റ്മെ­ന്റ്. ­പ്ര­തി­രോ­ധ­ത്തി­ന് മൊ­ത്തം വരു­മാ­ന­ത്തി­ന്റെ രണ്ട് ശത­മാ­നം നീ­ക്കി­യി­രു­ത്തി­യ­പ്പോള്‍ ആരോ­ഗ്യ കു­ടും­ബ­ക്ഷേമ കാ­ര്യ­ത്തി­നു­ള്ള നീ­ക്കി­വ­യ്പ്പ് ഇതി­ന്റെ നാ­ലി­ലൊ­ന്ന് പോ­ലും ഇല്ല.

image
page-adv-space-img
feedback