വാര്‍ത്ത

നരേന്ദ്രമോഡി: ബ്രാഹ്മണ്യ അജണ്ടയുടെ ചാവേർ

ഇന്ത്യൻ ബ്രാഹ്മണ്യ ഫാസിസത്തിനു ചരിത്രപരമായ ചില സവിശേഷതകൾ ഉണ്ട്. ജൂതസയനിസ്റ്റുകൾക്കൊപ്പം തന്നെ അണിയറയിലിരുന്നു കൊണ്ട് സവർണ്ണ ആധിപത്യതാല്പര്യങ്ങൾ സംരക്ഷിക്കാൻ പ്രാഗത്ഭ്യം തെളിയിച്ചവരാണവർ. സ്വന്തം നിലനില്പിന്നു വേണ്ടി ജനിതക എതിരാളികളെ തന്നെ ബലിയാടുകളാക്കി ലക്ഷ്യം നേടാൻ വൈദഗ്ദ്യം ലഭിച്ചവർ.

image

പ്രിന്റിലുള്ളതും വെബ്ബിലില്ലാത്തതുമായ സ്വാതന്ത്ര്യത്തെപ്രതി

പ്രിയ വായനക്കാരെ,

മലയാളം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പോടെ ഇന്നലെ ഞങ്ങള്‍ക്ക് ഒരു ഫോണ്‍ കോള്‍ ലഭിക്കുകയുണ്ടായി. മാതൃഭൂമി പത്രത്തിന്റെ എച്ച്ആര്‍ വിഭാഗത്തില്‍ നിന്നാണെന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണു്  ജനുവരി 18, ഉച്ചയ്ക്കു് 14.06നു് ഫോണ്‍ വരുന്നതു്. സ്വകാര്യതയെ മാനിക്കുന്നതിനാല്‍ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്തുന്നില്ല.

image

മാതൃഭൂമിയിലെ നാടുകടത്തലും മാദ്ധ്യമങ്ങളിലെ സ്വാതന്ത്ര്യവും

ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച് നിയമത്തിന്റെ ഭാഗമാക്കിയ മജീദിയ വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ നടത്തിയവര്‍ക്കെതിരെ മാതൃഭൂമി ദിനപ്പത്രത്തില്‍  നടപടികള്‍ തുടരുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഒരു പത്രം അതിലെ ജീവനക്കാര്‍ക്ക് പ്രതികരിക്കാനുള്ള കുറഞ്ഞ അവകാശം പോലും നിഷേധിക്കുന്നു. 

image

ഡെൽഹി കൂട്ടമാനഭംഗവും പുതിയ നിയമനിർമ്മാണവും

പാക്കിസ്ഥാനിലെ മൌലികവാദികളുടെ വധശ്രമത്തിന്ന് ഇരയാകേണ്ടി വന്ന മലാല എന്ന യുവതിയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾക്കൊപ്പം ഇന്ത്യൻ മാദ്ധ്യമങ്ങളിലും, സോഷ്യൽ നെറ്റ്‌വർക് സൈറ്റുകളിലും കൊണ്ടുപിടിച്ച പ്രചാരണം നടന്നു കൊണ്ടിരിക്കെ, രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ നടന്ന കൂട്ടബലാത്സംഗവും, ക്രൂരമായ കൊലപാതകവും ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്കുണ്ടാക്കിയ നാണക്കേട് ചെറുതല്ല. മലാല എന്ന യുവതിക്ക് നേരെ നടന്ന അക്രമങ്ങളെ മുൻ നിർത്തിക്കൊണ്ട് പാക്കിസ്ഥാനിലെ സ്ത്രീകൾ തീരെ സുരക്ഷിതരല്ല എന്ന നിലയ്ക്കുള്ള പ്രചാരണങ്ങൾ അഴിച്ചുവിടാൻ ഇന്ത്യൻ മാദ്ധ്യമങ്ങൾ കാണിച്ച അത്യുത്സാഹത്തിന്റെ മഷി ഉണങ്ങും മുൻപാണ് ഇന്ത്യക്ക് വൻനാണക്കേടുണ്ടാക്കിക്കൊണ്ട് തലസ്ഥാന നഗരിയായ ഡെൽഹിയിൽ കൂട്ടമാനഭംഗവും, കൊലപാതകവും അരങ്ങേറുന്നത്.

image

ജ്യോതിമാര്‍ ഉണ്ടാകുന്നത്...

'എനിക്ക് ജീവിക്കണം. ഞാന്‍ തിരികെ ജീവിതത്തിലേക്ക് മടങ്ങിയെത്തും. ജീവിക്കാനുള്ള സമരം ഞാന്‍ തുടരുക തന്നെ ചെയ്യും. ' ഈ ശബ്ദത്തിന്റെ ഉടമ ഇനി വിങ്ങുന്ന ഓര്‍മ്മയാണ്. ശതകോടീശ്വരന്മാരുള്ള രാജ്യം, 120 കോടിയുള്ള മാനവ ശേഷി. ലോകത്തെ ഏറ്റവും വലിയ, ശക്തമായ ജനാധിപത്യത്തിന്റെ പൊങ്ങച്ചങ്ങള്‍ ഇവിടെ തകര്‍ന്നു വീഴുന്നു. കൂട്ടമാനബംഗത്തിന് ശേഷം ജീവനു വേണ്ടി യാചിച്ച 23 വയസുകാരി ഡല്‍ഹി പെണ്‍കുട്ടി ഇന്ന് നമുക്കൊപ്പമില്ല. പക്ഷെ അവള്‍ കൊളുത്തിയ ജ്യോതി ഓരോ മനുഷ്യമനസിലും ജ്വാലാമുഖിപോലെ ആളിപ്പടരുകയാണ്.

image

ഗ്രാമങ്ങളില്‍ കുടിയേറുന്ന അതിര്‍ത്തിസേനകള്‍

ഒരു മതിലിനിരുപുറവും നില്‍ക്കുന്നു എന്നതൊഴിച്ചാല്‍ നമ്മളൊന്നാണ്. നമ്മുടെ വികാരങ്ങള്‍, പ്രശ്നങ്ങള്‍ എല്ലാമൊന്നാണ്... നാം ഭരിക്കപ്പെടുന്നവര്‍. ഇവിടുത്തെയും അവിടുത്തെയും അധികാരം കയ്യാളുന്ന വര്‍ഗ്ഗത്തിനും ഇതുപോലൊരു പൊതുസ്വഭാവം കാണാം. എന്നിട്ടും നമുക്കിടയിലെ മതിലിന്റെ പേരില്‍ നമ്മള്‍ പരസ്പരം പോരടിക്കാന്‍ നിര്‍ബന്ധിതരാവുന്നു. ഈ അതിര്‍ത്തി നിലനിര്‍ത്താന്‍ അവര്‍ കാവല്‍ക്കാരെ നിയോഗിച്ചു. നമ്മുടെ വിയര്‍പ്പുകൊണ്ടവര്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടി. നമ്മളുയര്‍ത്തുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ അവര്‍ എനിക്കും നിനക്കും നേരെ ആയുധങ്ങളേന്തി. അതിര്‍ത്തി സംരക്ഷണവും ആയുധസമ്പത്തും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. നമ്മളുയര്‍ത്തുന്ന പ്രശ്നങ്ങള്‍ അതെ പോലെ നിലനില്‍ക്കുന്നു...നമുക്കിടയിലെ വലിയ മതിലും.

image

ഡൂള്‍ ന്യൂസ് എഡിറ്റര്‍ക്ക് ഒരു തുറന്ന കത്ത്

.

.

ഡൂള്‍ ന്യൂസിലെ കര്‍സേവയും അതിലെ വൈരുദ്ധ്യങ്ങളും

 

പ്രിയപ്പെട്ട സുഹൈല്‍, 

അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കാതെയും പറയേണ്ട കാര്യങ്ങള്‍ സമയത്ത് പറയാതെയും തലയുയര്‍ത്തിപ്പിടിക്കേണ്ടപ്പോള്‍ തല കുനിക്കുകയും, കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയാന്‍ തയ്യാറാവുകയും ചെയ്യുന്ന ഒരു മാധ്യമ സംസ്‌കാരമാണ് ഇന്നുളളത്. കോര്‍പ്പറേറ്റ് ലോബികളുടെയും മതരാഷ്ട്രീയ സാമുദായിക കക്ഷികളുടെയും വാലോ തലയോ ആയി മാറിപ്പോയിരിക്കുന്നു മാധ്യമപ്രവര്‍ത്തനം.

ഈ വരികള്‍ ഓര്‍മ്മയുണ്ടാകുമല്ലോ. About Us എന്ന ലിങ്കില്‍ ഡൂള്‍ ന്യൂസിനെക്കുറിച്ചുളള നിങ്ങളുടെ അവകാശവാദത്തിന്റെ ആദ്യഖണ്ഡികയാണിത്. "ചില കാര്യങ്ങള്‍ ഉറക്കെ പറയേണ്ടതുണ്ടന്ന തിരിച്ചറിവാണ് ഡൂള്‍ ന്യൂസ്.കോം" എന്നും താങ്കള്‍ വീമ്പു പറയുന്നുണ്ട്. തുറന്നുചോദിക്കട്ടെ, സുഹൃത്തേ. നുണകളാണോ നിങ്ങള്‍ ഉറക്കെപ്പറയുന്നത്?

Country: 
Default Home Page
UK Home Page
image

വളര്‍ത്തു(ദോഷ)മൃഗങ്ങള്‍!

ഞാനൊരു കഥാകാരിയാണ്, കാര്യകാരണസഹിതം വസ്തുതകള്‍ വിശദീകരിക്കാന്‍ അറിയില്ല. അതിനാല്‍ തന്നെ ഉള്ള ചില അഭിപ്രായങ്ങളും സംശയങ്ങളും മറ്റും പറയാം. ആദ്യമേ പറയട്ടെ, ഡിസംബര്‍ 29നു ഞാനും മരിച്ചു, എന്റെയും ഒരു ഭാഗം മരിച്ചു... ഈ മരണം എനിക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന സാധ്യത തുറന്നു തന്നെയിരിക്കുന്നതിനാല്‍ ഞാന്‍ ഭയപ്പാടോടെ നോക്കുന്നു, സമൂഹത്തെ. സമൂഹത്തെ എന്നാല്‍ ബലം പ്രയോഗിക്കാന്‍ മടിയില്ലാത്ത പുരുഷനേയും അതിനെ ന്യായീകരിക്കുന്ന അതിനു വിധേയയാകുന്ന സ്ത്രീയേയും.

image

ഇന്ദുവിന്റെ മരണവും മാദ്ധ്യമങ്ങളുടെ കാസ്റ്റ് അജണ്ടയും

മൌനം കുറ്റകരമാവും എന്നതുകൊണ്ട്‌ ഈ കേസിനെ കുറിച്ചുള്ള ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു. മദനി വിഷയത്തില്‍ ഉണ്ടായത് പോലെ തന്നെ ഈ കേസിലും എനിക്ക് ആശ്ചര്യകരമായി തോന്നുന്ന ഒരു കാര്യം ഈ വാര്‍ത്ത എഴുതിയവരുടെ ഒക്കെ സോഴ്സ് ആരാണ് എന്നുള്ളതാണ്.

image

മാദ്ധ്യമക്കോടതിയിലെ കുറ്റവിചാരണയില്‍ ഒരു ചെറുപ്പക്കാരന്റെ ഭാവി

ക്രൈം വാര്‍ത്തകളില്‍ വര്‍ത്തമാനപ്പത്രങ്ങളെ വിശ്വാസത്തിലെടുക്കുംപോലെ മണ്ടത്തരം വേറൊന്നുമില്ല. ഫാക്ച്വല്‍ റിപ്പോര്‍ട്ടിങ് തൊട്ടുതീണ്ടിയിട്ടില്ലാത്ത ബീറ്റാണതു്. പൊലീസ് സോഴ്സ് പറയുന്നതെന്താണോ, അതാണു് ക്രൈം വാര്‍ത്ത. മള്‍ട്ടിപ്പിള്‍ സോഴ്സുകളെ ഉപയോഗിക്കുകയാവട്ടെ, സംശയങ്ങളുന്നയിക്കുകയാവട്ടെ, ഒന്നുമില്ല. പൊലീസ് ഭാഷ്യം അതേപടി വിഴുങ്ങിയശേഷം കഴിയുമെങ്കില്‍ മാദ്ധ്യമവിചാരണകൂടി ഫിറ്റ് ചെയ്തുകൊടുക്കുക. പൈങ്കിളിവാരികകളിലെ അപസര്‍പ്പകറിപ്പോര്‍ട്ടുകളെ വെല്ലുന്ന രീതിയിലാണു് ഇന്നിപ്പോള്‍ മുഖ്യധാരാ പത്രങ്ങളിലും ചാനലുകളിലും ക്രൈം റിപ്പോര്‍ട്ടിങ് നടക്കുന്നതു്. ലേഖകന്റെ അനുമാനങ്ങളും കഥയെഴുത്തുസാമര്‍ത്ഥ്യവും അനുസരിച്ചു് എരിവും പുളിയുമേറും. വായിക്കുന്നവര്‍ എഴുതിയതപ്പാടെ വിശ്വസിക്കണമെന്ന നിര്‍ബന്ധബുദ്ധി ഓരോ വാചകത്തിലുമുണ്ടാവും. പൊതുബോധനിര്‍മ്മിതികളെ ഊട്ടിയുറപ്പിക്കുക എന്നതില്‍ക്കവിഞ്ഞു് മാദ്ധ്യമങ്ങള്‍ക്കു് മറ്റൊരജണ്ടയുമില്ലെന്നു തോന്നും.

image
feedback