വാര്‍ത്ത

സെയിന്റ് ജനുവരിയോയിൽനിന്ന് സാവോ പോളോയിലേക്കുള്ള ദൂരം

ബ്രസീലിന് സാമൂഹിക പോരാട്ടങ്ങളിൽ ഫുട്ബോൾ എന്നുമൊരായുധമായിരുന്നു. യൂറോപ്യൻ കൊളോണിയലിസത്തിന്റെയും അതിൽ വേരുകളൂന്നി വളർന്ന വംശീയവിഭജനങ്ങളുടെയും കറുത്ത അദ്ധ്യായങ്ങളോട് ആ രാജ്യം പൊരുതി ജയിച്ചതിന്റെ ഒരുപാട് കഥകൾ ബ്രസീലിലെ ഓരോ ഫുട്ബോൾ സ്റ്റേഡിയത്തിനും പറയാനുണ്ടാവും. 64 വർഷങ്ങൾക്ക് ശേഷം ഒരിക്കൽക്കൂടി ബ്രസീൽ ലോകകപ്പ് വേദിയാകുമ്പോൾ, ആതിഥേയത്വത്തിന്റെ പേരിൽ നടക്കുന്ന കൊള്ളയ്ക്കെതിരെ ഒരു ജനത തെരുവിലിറങ്ങുന്നത് തങ്ങൾ മനസ്സിലേറ്റിയ ഫുട്ബോളെന്ന വികാരത്തെ സംരക്ഷിക്കാൻ കൂടിയാണ്.

Country: 
Default Home Page
UK Home Page
image

ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും

ന്ദ്രക്കലയില്ലാതെ മലയാളമെഴുതാനാവുമോ? അങ്ങനെയും ഒരു കാലമുണ്ടായിരുന്നു. ഇന്നത്തെ രൂപത്തിൽ മലയാളത്തിലെ ഒരു പ്രധാന ചിഹ്നമായി ചന്ദ്രക്കല മാറിയതിന്റെ ചരിത്രം മലയാളഭാഷാവികാസത്തിന്റെയും ഇന്നുകാണുന്ന വിധത്തിലുള്ള ലിപിയുടെയും ചരിത്രമാണ്. മലയാളം വിക്കിപ്പീഡിയയിലെ ചന്ദ്രക്കലയെ കുറിച്ചുള്ള ലേഖനത്തിന് ആവശ്യമായ അവലംബം അന്വേഷിച്ചുള്ള യാത്ര ഒടുവിൽ ബെഞ്ചമിൻ ബെയ്‌ലി ഫൗണ്ടേഷന്റെ പിയർ റിവ്യൂവ്ഡ് ജേണലായ മലയാളം റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധമായി മാറുകയായിരുന്നു എന്ന് ലേഖനകർത്താക്കളായ ഷിജു അലക്സ്, സിബു സി.ജെ., സുനിൽ വി.എസ്, എന്നിവർ പറയുന്നു. പ്രബന്ധത്തിൽ ലാറ്റിനിലെ ബ്രീവ് ചിഹ്നം ചന്ദ്രക്കലയായി മാറുന്നതിന്റെ ലഘുചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന കുഞ്ഞുവട്ടം, ഗ്രേവ് തുടങ്ങിയ ചിഹ്നങ്ങളെക്കുറിച്ചും പ്രബന്ധം വിശദമായി അന്വേഷിക്കുന്നു. ഏഴുമാസത്തെ പ്രയത്നഫലമാണ് ഈ ലേഖനം എന്നുകൂടി അറിയുക. രചന ഫോണ്ടുപയോഗിച്ച് ലാറ്റെക്കിൽ ടൈപ്പ് സെറ്റ് ചെയ്താണ് ലേഖനം ജേണലിൽ ഉൾപ്പെടുത്തിയത്. അത് വെബ്ബിലേക്ക് മാറ്റുമ്പോൾ പല പരാമർശങ്ങളും ആങ്കർടാഗ് ഉപയോഗിച്ച് ലേഖനത്തിനുള്ളിൽ തന്നെ ക്രോസ് റെഫർ ചെയ്യാൻ ശ്രദ്ധിച്ചിട്ടുണ്ട്. ചില വാക്കുകളോടു ചേർന്നു കാണുന്ന നക്ഷത്രചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ അതു സംബന്ധിച്ച വിശദീകരണം വായിക്കാനാവും. വായന കഴിഞ്ഞ് back എന്ന ലിങ്ക് അമർത്തി യഥാസ്ഥാനത്ത് തിരികെയെത്താം. ഈ സൈറ്റിൽ മലയാളം യൂണിക്കോഡ് ഫോണ്ടായ മീരയിൽ കാണാനായി ചിട്ടപ്പെടുത്തിയിരിക്കുന്നു. വായനക്കാരുടെ സിസ്റ്റത്തിൽ ഉള്ള മീരയുടെ വേർഷൻ പഴയതാണെങ്കിൽ ഇതിലുള്ള ചില ചിഹ്നങ്ങൾ കാണാനായെന്നു വരില്ല. സിസ്റ്റത്തിൽ ഫോണ്ടില്ലെങ്കിൽ മാത്രമേ വെബ് ഫോണ്ട് ലോഡാവൂ. മലയാളം ഭാഷയിലും ചരിത്രത്തിലും താത്പര്യമുള്ള ആരും വിട്ടുപോകാതെ വായിക്കേണ്ട ലേഖനം ഓൺലൈൻ വായനയ്ക്കായി സമർപ്പിക്കുന്നു. ലേഖനത്തിന്റെ പിഡിഎഫ് ഇവിടെ ലഭ്യമാണ്. - എഡിറ്റർ

Country: 
Default Home Page
UK Home Page
image

ബലാൽസംഗവും സ്ത്രീദർപ്പഹാരികളായ നമ്മുടെ സദാചാര സ്വയം സേവകരും

കേരളത്തിൽ സ്ത്രീശാക്തീകരണം ഒരു സാമൂഹ്യപ്രസ്ഥാനമെന്ന നിലയിൽ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നത് ഉത്തരാധുനിക കാലഘട്ടത്തിലാണെന്ന് പരക്കെ വിലയിരുത്തപ്പെടുന്നുണ്ട്. അത് ഏറെക്കുറെ ശരിയുമാണ്. എന്നാൽ അത്തരം ഒരു പരിപ്രേക്ഷ്യം പൂർണ്ണമായും ഉത്തരാധുനികമാണെന്ന് വിലയിരുത്താനാവില്ല. ഇന്ന് ആഗോളപ്രസക്തിയാർജ്ജിച്ച് കഴിഞ്ഞ സ്ത്രീശാക്തീകരണത്തിന്റെ സൈദ്ധാന്തികവേരുകൾ ലിംഗ, വർഗ്ഗ, വർണ്ണ ഭേദമില്ലാത്ത സമത്വം എന്ന ആശയത്തിന് സാംസ്കാരിക അപ്രമാദിത്വം നേടിക്കൊടുത്ത മാനവികതാപ്രസ്ഥാനത്തിലും ആധുനികതയിലുമൊക്കെയാണ്. കേരളത്തിൽ അതിന്റെ സാംസ്കാരികസാന്നിധ്യം വെളിപ്പെടുന്നത് നവോത്ഥാനം തൊട്ടാണ്.

image

അല്ല മാതൃഭൂമീ, ഏതാണ് യഥാർത്ഥ പത്രം?

യഥാർത്ഥ പത്രത്തിന്റെ ശക്തി എന്നാണ് മാതൃഭൂമിയുടെ ടാഗ്‌ലൈൻ. ഹരികൃഷ്ണൻസ് സിനിമയുടെ ഇരട്ടക്ലൈമാക്സ് പോലെയാണ് യഥാർത്ഥ പത്രം! മലബാറിൽ ഒരു ക്ലൈമാക്സും തിരുവിതാംകൂറിൽ വേറൊരു ക്ലൈമാക്സും. 

സംശയമുണ്ടെങ്കിൽ 2011 മെയ് 8 തീയതി വച്ചിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പ് പരിശോധിക്കാം. ആദ്യം പുറത്തിറങ്ങിയ ആഴ്ചപ്പതിപ്പിന്റെ മാസ്റ്റ്ഹെഡിനു മുകളിലായി സ്കൈലൈൻ സ്റ്റോറി "മഹാത്മാഗാന്ധി: ശരീരംകൊണ്ടുള്ള സത്യാന്വേഷണങ്ങൾ". ഗാന്ധിയൻ സമരങ്ങളുടെ പതാകാവാഹകരെന്നറിയപ്പെടുന്ന മാതൃഭൂമി അച്ചടിച്ച എണ്ണം പറഞ്ഞ ഗാന്ധി വിമർശനം.

image

വിശുദ്ധനരകം ഓർമ്മിപ്പിക്കുന്ന ഇരുന്നൂറ്റിതൊണ്ണൂറ്റിയഞ്ച് നിയമസമസ്യകൾ

ഗെയിൽ ട്രെഡ്‌വെൽ അമൃതാനന്ദമയിയുമൊത്തുള്ള പതിനഞ്ച് വർഷം നീണ്ട തന്റെ ആത്മീയ അന്വേഷണങ്ങളെക്കുറിച്ചെഴുതിയ കുമ്പസാര സ്വഭാവമുള്ള 'വിശുദ്ധ നരകം' എന്ന പുസ്തകം സാംസ്കാരിക കേരളത്തിൽ പുതിയതായി ഒരു ഞെട്ടലും ഉളവാക്കിയിരിക്കാൻ ഇടയില്ല. അവർ ആശ്രമത്തിലെ ഒരു സ്വാമിയാൽ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നതൊഴിച്ചാൽ ആ പുസ്തകത്തിലുള്ള വെളിപ്പെടുത്തലുകളിൽ പെട്ട ബാക്കി പലതും ഇതിനോടകം തന്നെ മലയാളിക്ക് കേട്ടറിവോ വായിച്ചറിവോ ഉള്ളവയാണ്. അതുകൊണ്ട് തന്നെ ഇവിടെ ഉള്ളടക്കമല്ല അതിന്റെ ഉറവിടമാണ് കൂടുതൽ ശ്രദ്ധേയം. ആരംഭഘട്ടം മുതൽക്കേ ആശ്രമത്തിലെ അന്തേവാസിയും അമ്മയുടെ സെക്രട്ടറി തന്നെയും ആയിരുന്ന ഒരാൾ നടത്തിയ വെളിപ്പെടുത്തൽ എന്ന നിലയ്ക്കാണ് ഗെയിലിന്റെ പുസ്തകം പ്രസക്തമാവുന്നത്. എന്നാൽ അതിലെ വെളിപ്പെടുത്തലുകളോടുള്ള നമ്മുടെ സാംസ്കാരികവും രാഷ്ട്രീയവും നീതിന്യായബന്ധിയുമായ പ്രതികരണങ്ങളാവട്ടെ തീർച്ചയായും ഞെട്ടിപ്പിക്കുന്നവ തന്നെയാണ്.

image

കേജരിവാളും അധികാരസംബന്ധിയായ ചില ഫൂക്കോവിയന്‍ ചിന്തകളും

അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധത്തിന്റെ പരിസമാപ്തിയില്‍ അധികാരത്തിലെത്തുകയും അതിശീഘ്രം അധികാരം വലിച്ചെറിഞ്ഞു കൂടുതല്‍ ശക്തരാകുകയും ചെയ്ത കേജരിവാളിന്റെയും സംഘത്തിന്റെയും രാഷ്ട്രീയ, സാമൂഹ്യഇടപെടലുകളെക്കുറിച്ച് ഏറെ പഠനങ്ങളും വിമര്‍ശനങ്ങളും നടക്കുന്നുണ്ട്. ഈ കുറിപ്പ്‌ എഴുതുമ്പോള്‍ കേജരിവാള്‍ അധികാരത്തിലിരിക്കുകയും പ്രസിദ്ധീകരണഘട്ടമായപ്പോഴേക്കും അദ്ദേഹം രാജിവക്കുകയും ചെയ്തു. രാജിവച്ചതോടുകൂടി കേജരിവാള്‍ കൂടുതല്‍ ശക്തനാകുകയും താമസംവിനാ അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്യും എന്നാണു ഞാന്‍ കരുതുന്നത്. അതുകൊണ്ടുതന്നെ തന്നെ താഴെപ്പറയുന്ന നിരീക്ഷണങ്ങള്‍ക്കു ഇനിയും പ്രസക്തിയുണ്ട് എന്നു തോന്നുന്നു.

image

ദേ ദാണ്ടെ ദിദ്‌ ദിപ്പോ പൊട്ടും...പൊട്ടും ...പോ...ട്ടി…...

കഴിഞ്ഞ ദിനം യു കെ യില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളീ വിഷന്‍ എന്ന മലയാളം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രത്യക്ഷപ്പെട്ട ഒരു സൊ കോള്‍ഡ്‌ അന്വേഷണ പരമ്പരയുടെ ആദ്യഭാഗം പരിചയപ്പെടുത്താം (അങ്ങനെയും കിട്ടട്ടെ കുറെ ക്ലിക്ക്‌!). സാധാരണയായി രാഷ്ട്രീയം - സാമൂഹ്യം - സില്‍മാ - അസോസിയേഷന്‍ - ഇക്കിളി - പൈങ്കിളി ലൈനില്‍ ആണ് ഹിറ്റു കിട്ടാനും നിലനില്‍ക്കാനും പടച്ചിറക്കുന്ന വേലത്തരങ്ങള്‍ എങ്കില്‍ ഇത്തവണ റൂട്ടു മാറ്റി സയന്‍സിന്‍റെ നെഞ്ചത്തിട്ടു ചവുട്ടി പുതിയ പൂഴിക്കടകന്‍ ഭീതിജനക റിപ്പോര്‍ട്ടുമായിട്ടാണ് വരവ്. രണ്ടായിരത്തി പന്ത്രണ്ടില്‍ ഇതേ വിഷയം പല രൂപത്തില്‍ ഇറക്കി അത്യാവശ്യം അലക്കും വെളുപ്പീരും കഴിഞ്ഞു ഷെഡില്‍ കയറ്റിയെങ്കിലും ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ എന്നൊക്കെ പറഞ്ഞു മനുഷ്യന്മാരെ പൊരിച്ചു വച്ചിരിക്കുന്ന നേരമായതിനാല്‍ ആ കലത്തിലോട്ടു തന്നെയിട്ടാല്‍ ഈ പരിപ്പൂടെയങ്ങു തട്ടി കൂട്ടുകറിയാക്കുകയും ആവാമല്ലോ.

image

മിമിക്രിയുടെ രാഷ്ട്രീയവും സാംസ്‌കാരിക അപചയവും

കേരളത്തിന്റെ സാംസ്കാരികവും സാമൂഹ്യപരവുമായ മുന്നേറ്റത്തിന്റെ മൂലകാരണങ്ങള്‍ പരിശോധിച്ചാല്‍ അത് നിരവധിയായ നവോത്ഥാനപ്രസ്ഥാനങ്ങളീലൂടെയാണെന്നു കാണാം. 1888ല്‍ അരുവിപ്പുറത്ത് ശ്രീനാരായണഗുരുവിന്റെ ശിവപ്രതിഷ്ഠയില്‍ തുടങ്ങുന്ന നമ്മുടെ നവോത്ഥാനചരിത്രം (കടപ്പാട്: പി. ഗോവിന്ദപിള്ള, കേരള നവോത്ഥാനചരിത്രം) നിരവധി നവോത്ഥാനനായകരിലൂടെയും പ്രസ്ഥാനങ്ങളിലൂടെയും പുരോഗമിച്ച് ഒടുവില്‍ ഇടതുപക്ഷമുന്നേറ്റങ്ങളിലൂടെ വികസിച്ചതാണെന്നതാണ് വാസ്തവം. നവോത്ഥാനമൂല്യങ്ങളുടെ പ്രചാരണത്തില്‍ കലാരൂപങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമുള്ള പങ്ക് വളരെ വലിയതാണെന്ന് ചരിത്രം തെളിയിക്കുന്നു.

image

ജനഹിതാധിഷ്ഠിത ജനാധിപത്യവാദം : സാധ്യതകളും അപകടങ്ങളും

എന്താണ് ജനാധിപത്യവും ജനഹിതവും തമ്മിലുള്ള ബന്ധം? എബ്രഹാം ലിങ്കണ്‍ നൽകിയ ജനപ്രിയനിർവചനപ്രകാരം ജനാധിപത്യം എന്നത് ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന ജനങ്ങളുടെ ഭരണമാണ്. അതായത് ഒരു ആദർശ ജനാധിപത്യവ്യവസ്ഥയിൽ ഭരണകൂടം പ്രതിഫലിപ്പിക്കുന്നത് ജനങ്ങളുടെ ഹിതത്തെ ആണ്, അഥവാ ആയിരിക്കണം.

image

ശാസ്ത്രവും ഗവേഷണവും എന്തിന്?

ഭാരതരത്നപുരസ്കാരത്തിന് സർക്കാർ തിരഞ്ഞെടുത്ത പ്രൊഫസർ സി. എൻ. ആർ. റാവു രാഷ്ട്രീയക്കാരെ വിഡ്ഢികൾ എന്ന് വിളിച്ചതായി വാർത്ത വന്നിരുന്നു. പ്രസ്താവന വിവാദമായപ്പോൾ അദ്ദേഹമത് തിരുത്തുകയും തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ശാസ്ത്രഗവേഷണത്തിന് പര്യാപ്തമായതോതിൽ പണം നല്കുന്നില്ല എന്നായിരുന്നു പ്രൊഫസർ റാവുവിന്റെ പരിഭവം. അദ്ദേഹം ഉന്നയിച്ച വിഷയം വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.

image
feedback