ബാംഗ്ലൂര്‍ (ഒക്‌ടോബര്‍ 16, 2012) : ഒന്‍പതാമത് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡോ. ജോര്‍ജ് എം. കാക്കനാട്ട്- യു.എസ്.എ, വല്‍സല രാജാറാം-മലേഷ്യ, ആന്റോച്ചന്‍ തോമസ് - ഹൈദരാബാദ്, ഡോ. ജോണ്‍സണ്‍ സി. ലൂക്കോസ്- കൊച്ചി, സതീശന്‍ ഗോപാലന്‍-മലേഷ്യ, കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് എന്നിവയെ യഥാക്രമം പ്രവാസി രത്‌ന, പ്രവാസി വനിത, യുവ പ്രവാസി, പ്രവാസി റിട്ടേണി, പ്രത്യേക ജൂറി പുരസ്‌കാരം, മികച്ച പ്രവാസി മലയാളി സംഘടന പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുത്തത്.


















