ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹൻ സിങ്ങ് ഇന്ധന വില വർദ്ധനയെയും ചില്ലറ വില്പന രംഗത്തെ വിദേശ നിക്ഷേപത്തെയും ന്യായീകരിച്ച് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ആ പ്രസംഗത്തിൽ അദ്ദേഹം ചോദിച്ചത് ഡീസൽ വിലയ്ക്ക് ഇപ്പോൾ നൽകുന്ന സബ്സിഡി 17 രൂപയാണ്, അതിൽ നിന്നും 5 രൂപയാണ് കുറച്ചത്, ധനികർ ഉപയോഗിക്കുന്ന എസ്.യു.വി. കാറുകളും ഫാക്ടറികളും വ്യവസായങ്ങളുമാണ് ഡീസൽ ഉപഭോഗത്തിന്റെ ഒരു വലിയ ഭാഗം, അത് സബ്സിഡൈസ് ചെയ്ത് ഗവണ്മെന്റ് വലിയ ധനകാര്യ കമ്മി വരുത്തേണ്ടതുണ്ടോ എന്നാണ്. ഇപ്പോൾ ഈ സബ്സിഡി കുറയ്ക്കൽ നടപടികൾ സ്വീകരിച്ചില്ലായിരുന്നെങ്കിൽ ഇന്ധന സബ്സിഡി ഈ വർഷം രണ്ട് ലക്ഷം കോടി രൂപയായേനെ, ഈ പണം എവിടെനിന്നു വരും, പണം മരത്തിൽ നിന്നും കായ്ക്കുന്നില്ല എന്നാണ് മന്മോഹൻ സിങ്ങ് പറയുന്നത്.















