Malayal.amൽ ഗവേഷകനും അദ്ധ്യാപകനും പത്രപ്രവർത്തകനുമായ ശ്രീ സുരേഷ് പി.എസ്. എഴുതിയ "വകതിരിവുകളും തലതിരിവുകളും" എന്ന ലേഖനം വായിച്ച് എന്റെ തല തിരിഞ്ഞു. ഗവേഷകനായ സ്ഥിതിയ്ക്ക് മൊബൈൽ ഫോണും ചെവിയിൽ വെച്ച് വഴിതെറ്റുന്ന സ്ത്രീകളുടെ കണക്കുകൾ കൊടുത്തിട്ടുണ്ടോ എന്നു നോക്കി, അങ്ങനെയൊന്നുമില്ല, നമ്മുടെ സ്ത്രീകൾ വഴിതെറ്റരുത്, ഭാരതസ്ത്രീകൾ ഭാവശുദ്ധി കാത്തുസൂക്ഷിക്കണം എന്ന പഴയമൊഴി തന്നെ. വിഷമം വന്നത് - ഈ സ്ത്രീകളെ വഴിതെറ്റിക്കുന്ന പുരുഷന്മാരുണ്ടല്ലോ - സുരേഷിന്റെ ഭാഷയിൽ സ്പ്രേയും പൂശി കയ്യിൽ ബ്രേസ്ലെറ്റും ധരിച്ച് അണിഞ്ഞൊരുങ്ങി വരുന്ന പുരുഷന്മാർ - അവർ വഴിതെറ്റുന്നതിൽ സുരേഷിനു പരിഭവമില്ല എന്നതിലാണ്. അവരും ഒരേപോലെ വഴിതെറ്റിപ്പോവുകയല്ലേ?


















