വാര്‍ത്ത

ചരിത്ര സ്മൃതികളുണര്‍ത്തി യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയനല്‍ സമ്മേളനം

യുക്മയുടെ തുടക്കത്തിനു നിദാനമായ ചരിത്ര സമ്മേളനത്തിനു ആതിഥ്യമരുളിയ ലെസ്റ്ററിൽ വച്ച് യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയനൽ പ്രസിഡന്റ് ഇഗ്നേഷ്യസ് പെട്ടയിലിന്റെ അദ്ധ്യക്ഷതയില്‍ ചരിത്ര സ്മ്രുതികളുണർത്തിയ സമ്മേളനം നടന്നു. യുക്മ നാഷണൽ ഇലക്ഷനെ മുൻ നിർത്തി റീജിയനുകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പോയ വർഷത്തെ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ വിശകലനം ചെയ്യുന്നതിനു ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ആതിഥ്യമരുളിയ യോഗത്തിൽ റീജിയണൽ സെക്രട്ടറി ബെന്നി ജോസ്  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും , ട്രഷറർ ജയ്മോൻ ജോർജ്ജ് വരവു ചിലവു കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.

image

ജെഎന്‍യുവിലെ എസ്എഫ്ഐ കലാപം ഒരടയാളനക്ഷത്രം ആകുന്നതെങ്ങനെ?

കേരളത്തില്‍ സിപിഎം അകത്തുനിന്നു കടുത്ത ജീര്‍ണത നേരിടുന്ന കാലമാണിതെന്ന് നമുക്കറിയാം. കേരളസംസ്ഥാനം കണ്ട ഏറ്റവും ദുര്‍ബലവും പൊരുത്തമില്ലായ്മ നിറഞ്ഞതുമായ ഭരണകൂടത്തെയും മുന്നണിയെയുമാണ് യുഡിഎഫ് അവതരിപ്പിച്ചിട്ടുള്ളതെങ്കിലും അതിനേക്കാള്‍ ദുര്‍ബലവും പിടിപ്പുകെട്ടതുമായ പ്രതിപക്ഷമായി മാറിക്കൊണ്ട് മുന്നണിനേതൃത്വം പോലും ശരിയാംവണ്ണം നിര്‍വഹിക്കാനാകാതെ സിപിഎം ചുഴിക്കറക്കം നടത്തുകയാണ്. ഇതിനിടെയാണ് അങ്ങു ന്യൂഡല്‍ഹിയില്‍ ഇടതുപക്ഷബുദ്ധിജീവികളുടെ റിക്രൂട്ടിംഗ് സെന്റര്‍ എന്നു പറയാവുന്ന ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഒരു കലാപക്കൊടുങ്കാറ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയ്ക്ക് അകത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

image

നിലവിളക്കിന്റെ നിലവിളിയും പച്ചയുടെ പര്യായങ്ങളും

പച്ച എന്ന നിറം ഏറെ അര്‍ത്ഥഗാംഭീര്യങ്ങളുള്‍ക്കൊള്ളുന്ന ഒന്നാണ്. അതിന്റെ പ്രായോഗികമായ തലങ്ങളില്‍ അര്‍ത്ഥവൈപരീത്യങ്ങളെത്തന്നെ അതുള്‍ക്കൊള്ളുന്നു. പച്ചക്കള്ളം എന്നാണു നാം പറയാറ്. അതുപോലെതന്നെ നേര്‍വിപരീതമായി പച്ചപരമാര്‍ത്ഥം എന്നും പറയും. പച്ചജീവന്‍, പച്ചയിറച്ചി, പച്ചവെള്ളം, പച്ചനോട്ടുകള്‍, പച്ചപ്പാതിരാ, പച്ചയ്ക്ക് എന്നിങ്ങനെ പ്രയോഗങ്ങളില്‍ ഇത്രയേറേ മുഖങ്ങള്‍ ലഭിച്ചിട്ടുള്ള വേറേ നിറമില്ല. കഥകളിയിലും നിറമായി പറയപ്പെടുന്നതൊന്നുമാത്രം - പച്ച. അതു കളിക്കുന്നയാള്‍ അകത്ത് വീരഭദ്രനില്ലാതെയാണ് അരങ്ങത്തേറുന്നതെങ്കില്‍ നാം പറയും, ആശാനിന്നു പച്ചയാണെന്ന്. വേഷവും പച്ച, ആളും പച്ച. അര്‍ത്ഥങ്ങള്‍ തലങ്ങും വിലങ്ങും മാറുന്നു. പച്ചയ്ക്കു കത്തിച്ചാല്‍ കരിയാകും എന്നു പറഞ്ഞാല്‍ കഥകളിയിലെ പ്രധാനപ്പെട്ട വേഷത്രയം പൂര്‍ത്തിയാകും.

image

ഉര്‍വശി, മനോജ്, കുഞ്ഞാറ്റ - മദ്യപാനത്തിന്റെ ജെന്‍ഡര്‍ പ്രശ്നങ്ങള്‍

ചലച്ചിത്രതാരദമ്പതികളായിരുന്ന ഉര്‍വശിയും മനോജ് കെ ജയനും തമ്മില്‍ വിവാഹബന്ധം വേര്‍പെടുത്തിയിട്ട് ഏതാനും വര്‍ഷങ്ങളായി. ഈ കാലമത്രയും അവര്‍ രണ്ടാളും തങ്ങളുടെ ഏകമകളായ കുഞ്ഞാറ്റയുടെ അവകാശത്തര്‍ക്കത്തിലും അതുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിലുമായിരുന്നു. ഈയിടെ ഈ വാര്‍ത്ത വീണ്ടും വന്‍പ്രാധാന്യം നേടിയത് ഇതാദ്യമായി കുഞ്ഞിന്റെ അവകാശകാര്യത്തില്‍ ഉര്‍വശിക്കു് അനുകൂലമായ വിധി കോടതിയുടെ ഭാഗത്തുനിന്നുണ്ടായതുമുതല്‍ തുടങ്ങുന്ന സംഭവവികാസങ്ങളോടെയാണ്.

image

മലയാളം യുകെ എഡിഷന്‍: ലിന്‍സ് ഐനാട്ട് ചുമതലയേറ്റു

യുകെ: ന്യൂസ് അനാലിസിസ് പോര്‍ട്ടലായ http://malayal.am പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക യുകെ പതിപ്പ് ആരംഭിക്കുന്നു. യുകെയില്‍ നിന്ന് മലയാളം സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രാദേശികമായ ഉള്ളടക്കം കൂടുതലായി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വ്യാപനം. തുടക്കത്തില്‍ ഹോപേജിന്റെ മുകളില്‍ വലതുവശത്തായി ലഭ്യമാക്കിയിരിക്കുന്ന ഡ്രോപ് ഡൌണ്‍ മെനു വഴി പ്രത്യേകം സെലക്റ്റ് ചെയ്ത് മാത്രമേ യുകെ പതിപ്പിലേക്ക് എത്താനാകൂ. http://malayal.am/home/uk എന്നതാവും യുകെ ഹോംപേജിന്റെ യുആര്‍എല്‍. ട്രയല്‍ റണ്‍ കഴിയുന്നതോടെ, യുകെയില്‍ നിന്ന് മലയാളം സന്ദര്‍ശിക്കുന്നവര്‍ക്ക് നേരിട്ട് യുകെ എഡിഷനിലേക്ക് എത്താനാവുന്ന സൌകര്യമുണ്ടാകും. രണ്ടുവര്‍ഷമായി പരിചിതമായ അന്താരാഷ്ട്ര എഡിഷന്‍ തന്നെ വേണമെന്നുള്ളവര്‍ക്ക് അത് തെരഞ്ഞെടുക്കാനും കഴിയുംവിധമാണ് സാങ്കേതികമായ സജ്ജീകരണം.

image

ഫെമിനിസം: ഏഴു ചോദ്യങ്ങള്‍

ഫെമിനിസത്തെ പറ്റി ഒരു സീരീസ്‌ എഴുതുക എന്ന് പറയുമ്പോള്‍ ഏതൊരു എഴുത്തുകാരിയുടെയും (എഴുത്തുകാരന്റെയും) മനസ്സില്‍ വരുന്ന ഒരു അന്ധാളിപ്പ് ഉണ്ട്. എവിടുന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്ന്. അത് എന്നെയും നല്ലവണ്ണം അലട്ടി. പിന്നെ മനസ്സില്‍ തോന്നി, വെറുതെ ആദ്യമേ സൈദ്ധാന്തികമായി സമീപിച്ചിട്ടു കാര്യമില്ല, കുറച്ചു ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമായി നമുക്ക് തുടങ്ങാം എന്ന്.

image

ജീവിതം സുഖകരമാകുമ്പോള്‍ വിപ്ലവം അസുഖകരമാകും

  • അപചയം ഇടതുപക്ഷത്തിനല്ല, സിപിഎമ്മിനു മാത്രം.
  • പിണറായിയുടെ സെല്‍ഫ് ഗോളില്‍ ഇടതുപക്ഷം തോറ്റു.
  • വിഎസ് മാത്രമാണു അവശേഷിക്കുന്ന രക്ഷ.
  • ടി പി ചന്ദ്രശേഖരന്റെ രക്ഷസാക്ഷിത്വം സിപിഎമ്മിനെ നന്നാക്കിയേക്കും.
  • കേരളത്തില്‍ ബംഗാള്‍ ആവര്‍ത്തിക്കില്ല.
  • വിഎസിനോട് ഈ പ്രായത്തില്‍ പാര്‍ട്ടി വിടാന്‍ പറയുന്നത് അനുചിതം.
  • അടിച്ചാല്‍ തിരിച്ചടിക്കുന്ന പാര്‍ട്ടിയല്ല ആര്‍എംപി.
  • ചന്ദ്രശേഖരന്റെ വധത്തില്‍ എന്തായാലും സി പി എമ്മിന് പങ്കുണ്ട്.
  • മോറല്‍ പോലീസിംഗ് എന്‍ഡിഎഫ് വക, മുസ്ലിം സമുദായത്തിന് കൂടുതല്‍ പ്രതികൂലം.
  • 22എഫ്‌കെയ്ക്ക് ലഭിക്കുന്ന അംഗീകാരം പ്രതീക്ഷാനിര്‍ഭരം.
  • കോണ്‍ഗ്രസ് ഭരണം ഒട്ടും നന്നല്ല.
  • ഭൂപരിഷ്കരണം വിപ്ലവത്തെ അകറ്റി

കേരളരാഷ്ട്രീയത്തില്‍ സ്ത്രീപക്ഷനിലപാടുകളുടെ പ്രസക്തി ഉറപ്പിക്കാന്‍ അന്വേഷി എന്ന സംഘടനയും അതിന്റെ സംഘാടകയും മുന്‍ നക്സല്‍ പ്രവര്‍ത്തകയുമായ അജിതയും വഹിക്കുന്ന പങ്ക് വിസ്മരിക്കാവുന്നതല്ല. കെ.അജിത കേരളത്തിലെ സമകാലിക രാഷ്ട്രീയ-സാമൂഹിക പരിതസ്ഥിതികളെ കുറിച്ച് സംസാരിക്കുന്നു. ഒപ്പം സംഘടിത എന്ന മാസികയുടെ നിലപാടും അവര്‍ വ്യക്തമാക്കുന്നു - യു. എ.ഇയില്‍ ഒരു ഹ്രസ്വ സന്ദര്‍ശനം നടത്തിയ വേളയില്‍ ഗള്‍ഫ് ടുഡേയില്‍ പത്രപ്രവര്‍ത്തകയായ നസീം ബീഗത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്:

image

പത്രസമരമുണ്ടോ എഡിറ്ററെ, ഒരു വാര്‍ത്ത മുക്കാന്‍?

വളരെക്കാലത്തിനു ശേഷം മൂന്നു മാസം ജന്മനാട്ടില്‍ ചെലവാക്കിയ ഒരു മറുനാടന്‍ മലയാളിയാണ് ഞാന്‍. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും വലിയ വില്ലന്‍മാരെ കാണാന്‍ ദൈവം തമ്പുരാന്‍ തന്നെ ഒരവസരമുണ്ടാക്കിത്തന്നെന്നാണ് ഞാനിപ്പോള്‍ കരുതുന്നത്.

പത്തനംതിട്ട ജില്ലയിലെ ഒരു കൊച്ചുഗ്രാമമാണ് എന്റെ നാട്. 1980 ല്‍ ഞാന്‍ അവിടം വിട്ടു. പിന്നീടൊരിക്കലും ഇരുപത്തിയഞ്ചു ദിവസത്തില്‍ കൂടുതല്‍ അടുപ്പിച്ചു നാട്ടില്‍ നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. അങ്ങിനെ 32 വര്‍ഷം കഴിഞ്ഞു മൂന്നു മാസം തികച്ചു നാട്ടില്‍ നില്‍ക്കാനൊരവസരം കിട്ടുകയാണ്. ആനന്ദലബ്ധിക്കിനി എന്തു വേണം?

image

സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ വിജയശതമാനം

മലയാളം പ്രസിദ്ധീകരിച്ച "അന്ന് മനോരമ പറഞ്ഞു, സ്വാശ്രയക്കോളജ് നാടിനാവശ്യമെന്ന്" എന്ന ലേഖനത്തോട് പ്രതികരിച്ച് എന്‍ ജെ ജോജു ബ്ലോഗില്‍ പ്രസിദ്ധീകരിച്ച വിയോജനക്കുറിപ്പ് ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു. തുടര്‍ന്നു വായിക്കുക:

വിജയശതമാനം കുറഞ്ഞ സ്വാശ്രയ എൻജിനീയറിംഗ് കോളേജുകൾ അടച്ചുപൂട്ടണം എന്ന കോടതി നിരീക്ഷണത്തെത്തുടർന്ന് സ്വാശ്രയ കോളേജുകളുടെ ഗുണനിലവാരം ചർച്ചാ വിഷയമാകുന്നതു നല്ലതു തന്നെ. പഴയകാലത്തിലേതിൽനിന്നും വിഭിന്നമായി സ്വാശ്രയപ്രവേശനം ഏറെക്കുറെ വിവാദങ്ങളുണ്ടാക്കാതെ നടക്കുമെന്ന പ്രതീക്ഷയുമാണുള്ളത്. "മലയാള"ത്തിലെ കിരൺ തോമസിന്റെ ലേഖനത്തിനുള്ള ഒരു പ്രതികരണമായാണ് ഈ പോസ്റ്റ് ഇടുന്നത്.

image

മലയാളിയുടെ മുഖംമൂടികള്‍

കേന്ദ്ര സര്‍ക്കാര്‍ ചില ഏജന്‍സികള്‍ തുടങ്ങി വച്ചിട്ടുണ്ട്. എനിക്ക് പലപ്പോഴും തോന്നാറ് ഇത് കേരളത്തിനെ സുഖിപ്പിക്കാനുള്ളതാണെന്നാണ്. മലയാളികള്‍ക്ക് ഇടയ്ക്കിടെ കേരളത്തെ കുറിച്ച് ഓര്‍ത്ത് ആനന്ദിക്കാനും അഭിമാനിക്കാനും ഓരോ വാര്‍ത്ത നല്‍കലാണ് ഇവരുടെ പ്രധാന ഉദ്ദേശ്യം. അതും വെറും വാര്‍ത്തയല്ല, കണക്കുകളാണ് വാര്‍ത്തയാക്കുക. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാക്കകള്‍ കേരളത്തിലാണ്, ഏറ്റവുമധികം റോഡുകള്‍ കേരളത്തിലാണ് അങ്ങനെയിങ്ങനെയൊക്കെ കണക്കുകള്‍. ഇടയ്ക്ക് ഏറ്റവുമധികം മദ്യം വിറ്റതും ഏറ്റവുമധികം കുടിയന്മാരുള്ളതും കേരളത്തിലാണെന്നു കേള്‍ക്കുമ്പോള്‍ ഏറെ പേര്‍ക്കു അഭിമാനവും, മറ്റുള്ളവര്‍ക്ക് ചര്‍ച്ചയ്ക്കുള്ള വകുപ്പും.

image
feedback