അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബാച്ചിലര്‍ പാര്‍ട്ടിയില്‍ പത്മപ്രിയയുടെ ഐറ്റം നമ്പരും. മലയാളത്തില്‍ അത്ര പരിചിതമല്ലാത്ത ഐറ്റം നമ്പര്‍ വല്ലപ്പോഴും മാത്രമാണിവിടെയുള്ളത്. ബോളിവുഡിലും ഇപ്പോള്‍ ടോളിവുഡ്, കോളിവുഡുകളിലും ഐറ്റം നമ്പര്‍ സ്ഥിരം നമ്പരാണ്. ഇവിടെ സാഗര്‍ ഏലിയാസ് ജാക്കിയില്‍ ജ്യോതിര്‍മയി, ബഡാ ദോസ്തില്‍ മേഘനാ നായിഡു, ഛോട്ടാ മുംബൈയില്‍ ഒരു ഉത്തരേന്ത്യന്‍ ഐറ്റം നമ്പര്‍ ഗേള്‍ എന്നിങ്ങനെ അപൂര്‍വമാണത്. എന്തായാലും മലയാളത്തില്‍ തിളങ്ങിയ ഒരു നായിക ഐറ്റം നമ്പര്‍ ചെയ്യുന്നത് അത്യപൂര്‍വം.















