കപടവാര്‍ത്ത

ശരവെടി ശരവണനുക്കും മ പത്രം വേണ്ടാം...

­ശി­വ­കാ­ശി: ഉത്സ­വ­ല­ഹ­രി­യില്‍ മാ­ല­പ്പ­ട­ക്ക­ത്തി­നും പൂ­ക്കു­റ്റി­ക്കും തറ­ച്ച­ക്ര­ത്തി­നു­മൊ­ക്കെ തി­രി കൊ­ളു­ത്തിയ മല­യാ­ളി അറി­യാ­തെ പോയ ഒരു രഹ­സ്യ­മു­ണ്ടാ­യി­രു­ന്നു ഇത്ത­വ­ണ­ത്തെ വി­ഷു­പ്പ­ട­ക്ക­ങ്ങ­ളില്‍. ഈ വി­ഷു­വി­നു പൊ­ട്ടിയ പട­ക്ക­ങ്ങ­ളു­ടെ അവ­ശി­ഷ്ട­ങ്ങ­ളില്‍ കമ്പി­ത്തി­രി കത്തി­ച്ച് നോ­ക്കി­യാല്‍ പോ­ലും മല­യാള പത്ര­ത്തി­ന്റെ തു­ണ്ടോ തു­രു­മ്പോ കാ­ണാന്‍ ഒക്കു­കി­ല്ലാ­യി­രു­ന്നു. കാ­ര­ണം വള­രെ നി­സ്സാ­രം. മാ­ല­പ്പ­ട­ക്ക­വും തറ­ച്ച­ക്ര­വും പൂ­ക്കു­റ്റി­യു­മൊ­ക്കെ പൊ­തി­യു­വാന്‍ ശി­വ­കാ­ശി­ക്കാര്‍  ഇത്ത­വണ ഉപ­യോ­ഗി­ച്ച­ത്  മല­യാള പത്ര­ങ്ങ­ള­ല്ലാ­യി­രു­ന്നു­...അ­ന്യ­ഭാ­ഷാ പത്ര­ങ്ങ­ളാ­യി­രു­ന്നു­വ­ത്രെ.

image

വിഎസിനെ പിബിയില്‍ എടുക്കാത്തതിനു പിന്നില്‍ ചാണക്യ തന്ത്രം

­കോ­ഴി­ക്കോ­ട്: രാ­ഷ്ടീയ നി­രീ­ക്ഷ­ക­രും മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­രും ഒരു പോ­ലെ ഉറ്റു­നോ­ക്കി­ക്കൊ­ണ്ടി­രു­ന്ന വി­എ­സി­ന്റെ പി­ബി പ്ര­വേ­ശ­നം ജല­രേ­ഖ­യാ­യ­തി­നു പി­ന്നില്‍ ഉന്നത തല ഗൂ­ഢാ­ലോ­ചന നട­ന്ന­താ­യി സം­ശ­യി­ക്ക­പ്പെ­ടു­ന്നു. ദേ­ശീയ സെ­ക്ര­ട്ട­റി­യാ­യി വീ­ണ്ടും തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട പ്ര­കാ­ശ് കാ­രാ­ട്ടും വി എസ് അച്യു­താ­ന­ന്ദ­നും തമ്മില്‍ തന്നെ­യാ­ണ് ഇതി­നു­ള്ള കരു­നീ­ക്ക­ങ്ങള്‍ നട­ന്ന­ത് എന്ന­തി­നെ അത്ഭു­ത­ത്തോ­ടെ­യാ­ണ് രാ­ഷ്ടീയ നി­രീ­ക്ഷ­കര്‍ വീ­ക്ഷി­ക്കു­ന്ന­ത്.

image

കടലില്‍ വെടി, ഇടി, കൊല... വെയ് രാജാ വെയ്...

ഇ­തി­പ്പോള്‍ കപ്പ­ല് മു­ത­ലാ­ളി­മാ­രു­ടെ കാ­ല­മാ­ണ്... റോ­ഡി­ലൂ­ടെ പോ­കു­ന്ന സൈ­ക്കിള്‍ യാ­ത്രി­ക­നെ ഇടി­ച്ചി­ട്ട് നിര്‍­ത്താ­തെ പോ­കു­ന്ന ബെന്‍­സ് പോ­ലെ കട­ലില്‍ ചെ­റു­വ­ള്ള­ങ്ങ­ളെ ഇടി­ച്ചി­ട്ടും, വെ­ടി­വെ­ച്ചും അര്‍­മ്മാ­ദി­ക്കു­ന്ന കപ്പ­ല് മു­ത­ലാ­ളി­മാ­രു­ടെ കാ­ലം. ഇക്ക­ണ്ട കപ്പ­ലി­നൊ­ക്കെ വെ­ടി വെ­ച്ചും ഇടി­ച്ചും കളി­ക്കാന്‍ ഈ കേ­രള തീ­രം മാ­ത്ര­മേ കണ്ടു­ള്ളു­വോ എന്റെ കര്‍­ത്താ­വേ എന്ന് ഉമ്മന്‍ ചാ­ണ്ടി മന­സ്സില്‍ പറ­യു­ന്നു­ണ്ടാ­കും. പി­റ­വം തെ­ര­ഞ്ഞെ­ടു­പ്പാ­ണെ­ങ്കില്‍ ഇങ്ങെ­ത്താ­റു­മാ­യി. പണ്ടൊ­രു ­ക­പ്പല്‍ വന്ന­തി­ന്റെ കേ­ട് ഇതു­വ­രെ മറ­ന്നി­ട്ടി­ല്ല. കപ്പല്‍ വന്ന­തും കെ വി തോ­മ­സ്‌ തോ­റ്റ­തും ഒന്നും അങ്ങ­നെ പെ­ട്ടെ­ന്ന് മറ­ക്കാന്‍ പറ്റു­മോ­?

image

ഡിങ്കോയിസം വ്യാപിക്കുന്നു, ധനുഷിന് ദേശീയഅവാര്‍ഡു കിട്ടിയതു ഡിങ്കശക്തികൊണ്ട്!

അ­മൃ­തൈ­ശ്വ­ര്യ­ത്തി­നും ശ്രീ­ശ്രീ­ത്വ­ത്തി­നും തത്തു­ല്യ­മായ മറ്റ് ആദ്ധ്യാ­ത്മി­ക­ദര്‍­ശ­ന­ങ്ങള്‍­ക്കും ആത്മീ­യ­ചൈ­ത­ന്യ­ങ്ങള്‍­ക്കും കന­ത്ത വെ­ല്ലു­വി­ളി­യു­യര്‍­ത്തി­ക്കൊ­ണ്ട് ഇപ്പോള്‍ പ്ര­ചാ­ര­ത്തില്‍ വരു­ന്ന ഡിങ്കോയിസത്തിന് വ്യാ­പ­ന­മേ­റു­ന്നു. ഡി­ങ്കോ­യി­സ­ത്തി­ലെ ചൈ­ത­ന്യ­മൂര്‍­ത്തി­യായ ഡി­ങ്ക­ന്റെ അദ്ഭു­ത­പ്ര­വര്‍­ത്ത­ന­ങ്ങള്‍ ദി­നം­ചെ­ല്ലു­ന്തോ­റും കൂ­ടു­ത­ലാ­യി സാ­ക്ഷ്യ­പ്പെ­ടു­ത്ത­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ക­യു­മാ­ണ്. ഇതി­നെ­ത്തു­ടര്‍­ന്ന് ഡി­ങ്ക­മ­ത­ത്തി­ന്റെ വേ­ദ­പു­സ്ത­ക­മായ ബാ­ല­മം­ഗ­ള­ത്തി­ന്റെ­യും പ്ര­ചാ­രം ഏറു­ന്നു. മീ­ശ­മാര്‍­ജാ­ര­നി­സ­ത്തി­ന്റെ വേ­ദ­പു­സ്ത­ക­മായ ബാ­ല­ഭൂ­മി, മാ­യാ­വി­സ­ത്തി­ന്റെ വേ­ദ­പു­സ്ത­ക­മായ ബാ­ല­രമ എന്നിവ അന്തം­വി­ട്ടു­നില്‍­ക്കു­ക­യാ­ണ്.

image

ആത്മഹത്യാ മുനമ്പില്‍ മറ്റൊരു കൂട്ടം കൃഷിക്കാര്‍

­ക്രൂ­ഡ് ഓയില്‍‌­പു­രം : വയ­നാ­ട്ടില്‍ ആത്മ­ഹ­ത്യ ചെ­യ്ത ഒന്നോ രണ്ടോ കര്‍­ഷ­ക­രെ സം­ബ­ന്ധി­ച്ച വാര്‍­ത്ത­കള്‍ പത്ര­ങ്ങ­ളി­ലും, ചാ­നല്‍ ചര്‍­ച്ച­ക­ളി­ലും, സൈ­ബര്‍ സ്പേ­സി­ലും ഇടം നേ­ടു­മ്പോള്‍ ആത്മ­ഹ­ത്യ­യു­ടെ വക്ക­ത്തെ­ത്തി നില്‍­ക്കു­ന്ന മറ്റൊ­രു കൂ­ട്ടം കൃ­ഷി­ക്കാ­രു­ടെ കദ­ന­കഥ എവി­ടെ­യും ഇടം തേ­ടാ­തെ പോ­കു­ന്നു. എന്ന് മാ­ത്ര­മ­ല്ല, പല­പ്പോ­ഴും ഇവര്‍ പഴി ചാ­ര­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. ­കോര്‍­പ്പ­റേ­റ്റ് വി­രോ­ധ­ത്തി­ന്റേ­തായ ഈ കാ­ല­ഘ­ട്ട­ത്തില്‍ കോര്‍­പ്പ­റേ­റ്റ് ആയി­രി­ക്കുക എന്ന­ത് തി­ക­ഞ്ഞ വി­പ്ല­വ­പ്ര­വര്‍­ത്ത­ന­മാ­ണെ­ന്ന് ജോര്‍­ജ്ജ് ഓര്‍­വെ­ല്ലി­നെ ഉദ്ധ­രി­ച്ച് കേ­ഴു­ക­യാ­ണ് ഈ പാ­വ­ങ്ങള്‍..

image

വൈദ്യശാസ്ത്ര നോബല്‍ കേരളത്തിലേക്ക്

­പൂ­ജ­പ്പു­ര: വൈ­ദ്യ­ശാ­സ്ത്ര­രം­ഗ­ത്തെ മൌ­ലിക നേ­ട്ട­ത്തി­നു­ള്ള നൊ­ബേല്‍ സമ്മാ­നം ഇത്ത­വണ കേ­ര­ള­ത്തി­ലേ­ക്ക് വരാ­നു­ള്ള സാ­ധ്യത തള്ളി­ക്ക­ള­യാ­നാ­വി­ല്ലെ­ന്ന് ഈ മേ­ഖ­ല­യി­ലെ വി­ദ­ഗ്ദര്‍ സൂ­ചി­പ്പി­ച്ചു. ആധു­നിക വൈ­ദ്യ­ശാ­സ്ത്ര­ത്തി­നു പ്ര­ഹേ­ളി­ക­യാ­യി­രു­ന്ന ഡി­സി­ലി­പി­ലി­ഡെ­മി­യ, ഹീ­മോ­ക്രോ­മോ­റ്റോ­സി­സ് വി­ത്ത് ക്രോ­ണി­ക്ക് ലി­വര്‍ ഡി­സീ­സ­സ്, ഡയ­ബ­റ്റി­ക് മെ­ലി­റ്റ­സ്, ഹി­യാ­റ്റ­സ് ഹെര്‍­മിയ വി­ത്ത് ജര്‍­ഡ്, സര്‍­വി­ക്കല്‍ സ്‌­പോ­ണ്ടി­ലോ­സി­സ്, അഡ്വാന്‍­സ്ഡ് കണ്ട­ക്ഷന്‍ സി­സ്റ്റം ഡി­സോര്‍­ഡര്‍, റൈ­റ്റ് ബണ്ടില്‍ ബ്രാ­ഞ്ച് ബ്ലോ­ക്ക് വി­ത്ത് പ്രീ­മെ­ച്ചര്‍ വെന്‍­ട്രി­ക്കു­ലാര്‍ കോണ്‍­ട്രാ­ക്ഷന്‍­സ്, ഡയ­ബ­റ്റി­ക്കല്‍ പെ­രി­ഫ­റല്‍ ന്യൂ­റോ­പ്പ­തി എന്നീ രോ­ഗ­ങ്ങള്‍­ക്ക് ഫല­പ്ര­ദ­മായ ചി­കി­ത്സ കണ്ടു­പി­ടി­ച്ച­ത് നൊ­ബല്‍ സമ്മാ­ന­ത്തി­നര്‍­ഹ­മായ മൌ­ലി­ക­മായ കണ്ടെ­ത്ത­ലാ­ണെ­ന്ന് വി­ദ­ഗ്ദര്‍ പറ­ഞ്ഞു.

image

ഗണേഷ്‌കുമാര്‍ വ്യക്തിയല്ല, പ്രസ്ഥാനമാണ്

­പ­ത്ത­നാ­പു­രം: മന്ത്രി ഗണേ­ഷ് കു­മാര്‍ അദ്ദേ­ഹ­ത്തി­ന്റെ പി­താ­വ് ബാ­ല­കൃ­ഷ്ണ­പ്പി­ള്ള­യെ­പ്പോ­ലെ തന്നെ ഒരു വ്യ­ക്തി­യ­ല്ലെ­ന്നും ഒരു പ്ര­സ്ഥാ­ന­മാ­ണെ­ന്നും കേ­രള കോണ്‍­ഗ്ര­സ് ബി ­പ­ത്ത­നാ­പു­രം­ ­മ­ണ്ഡ­ലം­ ഭാ­ര­വാ­ഹി വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ വ്യ­ക്ത­മാ­ക്കി. ‘ഗണേശിന്റെ അനു­ച­രര്‍­ക്ക് വി­ല­സാന്‍ ഒമ്പ­താം നമ്പര്‍ കാ­റു­കള്‍ അഞ്ച് ‘ എന്ന ­ദേ­ശാ­ഭി­മാ­നി­ വാര്‍­ത്ത­യോ­ട് പ്ര­തി­ക­രി­ച്ചു­കൊ­ണ്ട് വി­ളി­ച്ചു ചേര്‍­ത്ത വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അദ്ദേ­ഹം­.

image

പെട്രോളിനു താങ്ങുവില വര്‍ധിപ്പിച്ചു, നാടെങ്ങും ആഹ്ലാദം

­ജ­നാ­ഭി­ലാ­ഷ­ത്തി­നും ജന­കീ­യ­പ്ര­ക്ഷോ­ഭ­ത്തി­നും മു­ന്നില്‍ കേ­ന്ദ്ര­സര്‍­ക്കാര്‍ ഒരി­ക്കല്‍­ക്കൂ­ടി മു­ട്ടു­മ­ട­ക്കി. പെ­ട്രേ­ാള്‍ വില കൂ­ട്ടാ­നു­ള്ള പൊ­തു­ജ­ന­ത്തി­ന്റെ നി­ര­ന്ത­ര­മായ അഭ്യര്‍­ത്ഥ­ന­യ്ക്കും പ്ര­ക്ഷോ­ഭ­ങ്ങള്‍­ക്കും മു­ന്നില്‍ കാ­ലി­ട­റി വീണ സര്‍­ക്കാര്‍ ഓയില്‍­ക്ക­മ്പ­നി­കള്‍­ക്കു മേല്‍ കന­ത്ത സമ്മര്‍­ദ്ദം ചെ­ലു­ത്തി ­പെ­ട്രോള്‍ വില വീ­ണ്ടും കൂ­ട്ടി. 1.82 രൂ­പ­യാ­ണ് ഇത്തണ കൂ­ട്ടി­യ­ത്.

image

ഉമ്മന്‍ ചാണ്ടിയെ പരിശുദ്ധനായി പ്രഖ്യാപിച്ചു

ഉ­മ്മന്‍ ചാ­ണ്ടി­യെ പരി­ശു­ദ്ധ­നാ­യി പ്ര­ഖ്യാ­പി­ച്ചു. കേ­ര­ള­ത്തില്‍­നി­ന്ന് അല്‍­ഫോന്‍­സാ­മ്മ­യ്ക്കും ചാ­വറ ഏലി­യാ­സ് അച്ച­നും ഒക്കെ ശേ­ഷം ഉ­മ്മന്‍ ചാ­ണ്ടി­ കൂ­ടി പരി­ശു­ദ്ധ­നാ­യി പ്ര­ഖ്യാ­പി­ക്ക­പ്പെ­ടു­ന്ന­തോ­ടെ മല­യാ­ളി­ക­ളായ പരി­ശു­ദ്ധ­ന്മാ­രു­ടെ എണ്ണം കൂ­ടു­ക­യാ­ണ്. ഇനി­മു­തല്‍ ഉമ്മന്‍ ചാ­ണ്ടി സെ­യി­ന്റ് ഉമ്മന്‍ ചാ­ണ്ടി­യെ­ന്നാ­യി­രി­ക്കും അറി­യ­പ്പെ­ടു­ക. അതാ­യ­ത്, ഇനി­മു­തല്‍ മല­യാ­ള­ത്തില്‍ ഇട­നി­ല­പ്രാര്‍­ത്ഥ­ന­യ്ക്ക് കൂ­ടു­തല്‍ സൗ­ക­ര്യം ആയി­രി­ക്കും­.

image

മാമുക്കോയയ്ക്ക്‌ ഭ്രാന്ത്‌ - സർ സിഡ്‌നി പോറ്റിയേ

­മ­ല­യാ­ള­ത്തി­ലെ പ്ര­മു­ഖ­ഹാ­സ്യ­ന­ട­നായ മാമുക്കോയയ്ക്ക്‌ ചെ­റിയ മാ­ന­സി­ക­രോ­ഗ­മു­ണ്ടെ­ന്ന് വി­ശ്വ­പ്ര­സി­ദ്ധ­ന­ട­നും സം­വി­ധാ­യ­ക­നു­മായ സര്‍ സി­ഡ്‌­നി പോ­റ്റി­യേ­ പറ­ഞ്ഞു. തനി­യ്ക്ക­റി­യു­ന്ന ധാ­രാ­ളം മല­യാ­ളി­കള്‍ ഈ നട­നെ ആരാ­ധി­ക്കു­ന്നു­ണ്ടെ­ന്ന­തു­കൊ­ണ്ട്‌ കേ­ര­ളം ഒരു ഭ്രാ­ന്താ­ല­യ­മാ­യി­രി­ക്കാന്‍ പോ­ലും സാ­ധ്യ­ത­യു­ണ്ടെ­ന്ന് അദ്ദേ­ഹം അഭി­പ്രാ­യ­പ്പെ­ട്ടു. ടോ­ക്യോ­യി­ലെ 'വ­രേ­ണ്യ­വാ­ദി' എന്ന ഇന്‍­ഡ്യന്‍ റെ­സ്റ്റോ­റ­ന്റി­ന്റെ ഉദ്ഘാ­ട­ന­ച്ച­ട­ങ്ങില്‍ പങ്കെ­ടു­ത്ത­തി­നു ശേ­ഷം മസാ­ല­വട കഴി­ച്ചു­കൊ­ണ്ടി­രി­ക്കെ ഒരു സ്വ­കാ­ര്യ­സം­ഭാ­ഷ­ണ­ത്തി­ലാ­ണ്‌ അദ്ദേ­ഹം ഈ ലേ­ഖ­ക­നോ­ട്‌ ഈ അഭി­പ്രാ­യം പങ്കു­വെ­ച്ച­ത്‌.

image
page-adv-space-img
feedback