ചിത്രകല

വലിയ കാഴ്ചകളുടെ 'ബിനാലെ'

­ചി­ത്ര­ങ്ങ­ളും ശി­ല്പ­ങ്ങ­ളു­മെ­ല്ലാം കണ്ടു­തു­ട­ങ്ങിയ കാ­ല­ത്തെ ഓര്‍­ക്കു­ന്നു. ഇത് യാ­ത്ര­യു­ടെ­യും സൌ­ഹൃ­ദ­ത്തി­ന്റെ­യും­കൂ­ടി ഓര്‍­മ്മ­യാ­ണ്.

­ബെല്‍­ജി­യന്‍ സര്‍­റി­യ­ലി­സ്റ്റ് പെ­യ്ന്റര്‍ റെ­നെ മഗ്‌­റി­ത്തെ­യു­ടെ ചി­ത്ര­ങ്ങള്‍­ക്ക് മനു­ഷ്യ­നെ അഴി­ച്ചെ­ടു­ക്കു­ന്ന സ്വ­ഭാ­വ­മു­ണ്ട്. മു­ട്ട­യെ നോ­ക്കി കി­ളി­യെ വര­യ്ക്കു­ന്ന ചി­ത്ര­കാ­ര­നെ വര­ച്ച റെ­നെ­യു­ടെ ചി­ത്ര­ങ്ങ­ളില്‍­കൂ­ടി­യാ­ണ് ചി­ത്ര­ക­ല­യു­ടെ ലോ­ക­ങ്ങ­ളി­ലേ­ക്ക് പ്ര­വേ­ശി­ക്കു­ന്ന­ത്. മു­റി­യില്‍­നി­റ­ഞ്ഞു നില്‍­ക്കു­ന്ന ആപ്പി­ളും മല­ഞ്ചെ­രു­വി­ലെ കൂ­റ്റന്‍ ഗ്‌­ളാ­സില്‍ നി­റ­ഞ്ഞു­തു­ളു­മ്പു­ന്ന മേ­ഘ­വു­മെ­ല്ലാം ഒരി­സ­ത്തി­ന്റെ­യും ചു­വ­ടു­പി­ടി­ക്കാ­തെ ഞാ­നു­മാ­യി­/­ഞ­ങ്ങ­ളു­മാ­യി സം­വ­ദി­ക്കു­ക­യാ­യി­രു­ന്നു.

image

പിക്കാസോയുടെ ചിത്രം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

­കാ­ലി­ഫോര്‍­ണി­യ: സാന്‍­ഫ്രാന്‍­സി­സ്‌­കോ­യി­ലെ വെ­യ്ന്‍­സ്റ്റീന്‍ ആര്‍­ട് ഗ്യാ­ല­റി­യില്‍­ന്ന് പി­ക്കാ­സോ­യു­ടെ വി­ഖ്യാത ­ചി­ത്രം­ മോ­ഷ്ടി­ച്ച­യാ­ളെ പോ­ലീ­സ് പി­ടി­കൂ­ടി. കാ­ലി­ഫോര്‍­ണി­യ­യി­ലെ ഒരു ഹോ­ട്ട­ലില്‍ നി­ന്നാ­ണ് മു­പ്പ­തു­കാ­ര­നായ മാര്‍­ക് ലു­ഗോ എന്ന മോ­ഷ്ടാ­വി­നെ പി­ടി­കൂ­ടി­യ­ത്. കഴി­ഞ്ഞ ആഴ്ച­യാ­ണ് ആര്‍­ട് ഗ്യാ­ല­റി­യില്‍ നി­ന്ന് പി­ക്കാ­സോ­യു­ടെ ചി­ത്രം ­മോ­ഷ­ണം­ പോ­യ­ത്.

image

പിക്കാസോച്ചിത്രം മോഷണം പോയി

­സാന്‍­ഫ്രാന്‍­സി­സ്‌­കോ: ലോ­കൈക ചി­ത്ര­കാ­ര­ന്മാ­രി­ലൊ­ളായ പാ­ബ്ലോ പി­ക്കാ­സോ­യു­ടെ പ്ര­ശ­സ്ത­മാ­യൊ­രു രേ­ഖാ­ചി­ത്രം ­മോ­ഷ­ണം­ പോ­യി. ഏറെ സു­ര­ക്ഷ­ക­ളോ­ടെ പ്ര­വര്‍­ത്തി­ക്കു­ന്ന സാന്‍­ഫ്രാന്‍­സി­കോ ആര്‍­ട്ട് ഗാ­ല­റി­യില്‍ നി­ന്നാ­ണ് ചി­ത്രം മോ­ഷ­ണം പോ­യ­ത്. 'സ്ത്രീ­ശി­ര­സ്സ്' അഥ­വാ 'ടി­റ്റി ഡെ ഫെ­മ്മെ' എന്ന രേ­ഖാ­ചി­ത്ര­മാ­ണ് ഗാ­ല­റി­യില്‍ നി­ന്ന് മോ­ഷ­ണം പോ­യ­ത്. വന്‍­വി­ല­മ­തി­ക്കു­ന്ന ഈ ചി­ത്രം 1965-ല്‍ പി­ക്കാ­സോ വര­ച്ച­താ­ണ്. ചി­ത്ര­ത്തി­ന്റെ മതി­പ്പ് വില ഏക­ദേ­ശം ഒരു ലക്ഷം ഡോ­ള­റെ­ങ്കി­ലും വരും­.

image

പിക്കാസോയുടെ ചിത്രത്തിന് 13.5 ദശലക്ഷം പൗണ്ട്

­പി­ക്കാ­സോ­യു­ടെ ചി­ത്രം ലണ്ട­നില്‍ നട­ന്ന ലേ­ല­ത്തില്‍ 13.5 ദശ­ല­ക്ഷം പൗ­ണ്ടി­ന് വി­റ്റു. പി­ക്കാ­സോ­യു­ടെ തന്നെ കാ­മു­കി­യായ ജൂ­ണെ ഫി­ല്ലെ­യു­ടെ ചി­ത്ര­മാ­ണി­ത്. യൂ­ണി­വേ­ഴ്‌­സി­റ്റി ഓഫ് സി­ഡ്‌­നി­ക്ക് അജ്ഞാ­ത­നായ ഒരാള്‍ നല്‍­കിയ ചി­ത്ര­മാ­യി­രു­ന്നു ഇത്. ചി­ത്രം വി­റ്റു­കി­ട്ടു­ന്ന തുക ഗവേ­ഷ­ണ­ങ്ങള്‍­ക്ക് വി­നി­യോ­ഗി­ക്കു­മെ­ന്ന് സം­ഘാ­ട­കര്‍ അറി­യി­ച്ചു­.

image

അരുന്ധതിയെ നഗ്നയാക്കി ചിത്രകാരന്റെ പ്രതിഷേധം

ആ­ശ­യ­സാ­ക്ഷാല്‍­ക്കാ­ര­ത്തി­നും ആത്മ­സാ­ക്ഷാല്‍­ക്കാ­ര­ത്തി­നു­മു­ള്ള കലാ­സി­ദ്ധി­യെ ഉന്ന­ത­വ്യ­ക്തി­ത്വ­ങ്ങ­ളെ ആക്ഷേ­പി­ക്കാ­നു­ള്ള കു­റു­ക്കു­വ­ഴി­യാ­യും ഏറെ­പ്പേ­രെ വൈ­കാ­രി­ക­മാ­യി വ്ര­ണ­പ്പെ­ടു­ത്താ­നു­ള്ള വഴി­യാ­യും കലാ­കാ­ര­ന്മാര്‍­ക്ക് ഉപ­യോ­ഗ­പ്പെ­ടു­ത്താ­നാ­കും. ആവി­ഷ്കാ­ര­ത്തി­ലെ നന്മ­തി­ന്മ­കള്‍ കലാ­കാ­ര­ന്റെ വി­വേ­ച­ന­ബു­ദ്ധി­യെ ആശ്ര­യി­ച്ചി­രി­ക്കു­ന്നു. ആദ്യ­നോ­വല്‍­കൊ­ണ്ടു­ത­ന്നെ ബു­ക്കര്‍­സ­മ്മാ­നം നേ­ടി ഇന്ത്യ­യു­ടെ അഭി­മാ­ന­മാ­കു­ക­യും മനു­ഷ്യാ­വ­കാ­ശ­പ്ര­ശ്ന­ങ്ങ­ളി­ലെ മു­ന്ന­ണി­പ്പോ­രാ­ളി­യാ­യി നി­ല­കൊ­ള്ളു­ക­യും ചെ­യ്യു­ന്ന ഉന്ന­ത­യായ അരു­ന്ധ­തി റോ­യി­യെ അപ­ഹ­സി­ക്കാ­നും താ­റ­ടി­ക്കു­വാ­നും തന്റെ കലാ­സി­ദ്ധി  ദു­രു­പ­യോ­ഗ­പ്പെ­ടു­ത്തു­ക­യാ­ണ് പ്ര­ണ­വ് പ്ര­കാ­ശ് എന്ന ചി­ത്ര­കാ­രന്‍.

image

മൊണാലിസയുടെ പുരുഷസൗന്ദര്യം

­റോം: ലി­യ­നാര്‍­ഡോ ഡാ­വി­ഞ്ചി­യു­ടെ വി­ഖ്യാത ചി­ത്ര­മായ ­മൊ­ണാ­ലി­സ എന്നും വി­വാ­ദ­ങ്ങ­ളി­ലും പു­തിയ കണ്ടു­പി­ടു­ത്ത­ങ്ങ­ളി­ലും നി­റ­ഞ്ഞ­നി­ന്ന ഒന്നാ­ണ്. മൊ­ണാ­ലിസ ചി­രി­ക്കു­ക­യ­ല്ല, പക­രം പല്ലി­റു­മു­ക­യാ­ണെ­ന്നൊ­ക്കെ നേ­ര­ത്തെ പഠ­ന­ങ്ങള്‍ വന്നി­രു­ന്നു. എന്നാല്‍ പു­തിയ പഠ­ന­ങ്ങള്‍ പറ­യു­ന്ന­ത് മൊ­ണാ­ലിസ സ്ത്രീ­യ­ല്ല പു­രു­ഷ­നാ­ണെ­ന്നാ­ണ്. ഡാ­വി­ഞ്ചി­യു­ടെ കീ­ഴില്‍ അപ്ര­ന്റീ­സാ­യി­രു­ന്ന ഗി­യാന്‍ ഗി­യാ­ക്കോ­മോ കപ്രേ­ാ­ട്ടി­യാ­ണ്‌ മൊ­ണാ­ലി­സ­യ്ക്ക് മോ­ഡ­ലാ­യി­രു­ന്ന­ത­ത്രേ­!

image

വാന്‍ഗോഗിന്റെ മോഷണംപോയ ചിത്രം കണ്ടെത്തി

­കെ­യ്റോ: കെ­യ്റോ­യി­ലെ മ്യൂ­സി­യ­ത്തില്‍‌­നി­ന്നും മോ­ഷ­ണം­പോയ വിന്‍­സെ­ന്റ് വാന്‍­ഗോ­ഗി­ന്റെ അപൂര്‍­വ്വ ചി­ത്രം മണി­ക്കൂ­റു­കള്‍­ക്കു­ള്ളില്‍ കണ്ടെ­ത്തി. ­പോ­പ്പി ഫ്ള­വേ­ഴ്സ് എന്ന പെ­യ്ന്റിം­ഗാ­ണ് മു­ഹ­മ്മ­ദ് ഖാ­ലില്‍ മ്യൂ­സി­യ­ത്തില്‍­നി­ന്ന് മോ­ഷ­ണം പോ­യ­ത്. ചി­ത്രം മോ­ഷ്ടി­ച്ച­തെ­ങ്ങ­നെ­യെ­ന്ന് അറി­യി­ല്ലെ­ന്നും അന്വേ­ഷ­ണ­ത്തി­ന് ഉത്ത­ര­വി­ട്ടി­ട്ടു­ണ്ടെ­ന്നും ഈ­ജി­പ്ത് സാം­സ്കാ­രിക വി­ഭാ­ഗം അറി­യി­ച്ചി­രു­ന്നു­.

image

സി.എന്നുമായി ഒരു സംഭാഷണം

എ­ല്ലോ­റ­യി­ലും ഖജു­രാ­ഹോ­യി­ലും വര­ഞ്ഞി­ട്ടി­രി­ക്കു­ന്ന കാ­വ്യ­ചി­ത്ര­ങ്ങള്‍ കണ്ട്‌ സ്‌­തം­ഭി­ച്ചു നി­ന്നു­പോയ ഒരു യു­വാ­വ്‌ ഇന്നും സി എന്‍ കരു­ണാ­ക­ര­ന്റെ മന­സ്സി­ലു­ണ്ട്‌. കറു­പ്പി­നും വെ­ളു­പ്പി­നു­മ­പ്പു­റം നി­റ­ങ്ങ­ളു­ടെ വി­ഭി­ന്ന വശ­ങ്ങ­ളില്‍ ഒരു പു­രു­ഷാ­യു­സ്സോ­ളം ഇങ്ങ­നെ അഭി­ര­മി­ച്ച്‌ നീ­ങ്ങി­യ­തി­ന്‌ ശേ­ഷ­വും വാര്‍­ദ്ധ­ക്യ­ത്തെ പു­ത­ച്ച്‌ ആ മാ­ന്ത്രിക വി­ര­ലു­കള്‍­ക്ക്‌ ഉറ­ങ്ങാന്‍ കഴി­യാ­ത്ത­ത്‌ അതു­കൊ­ണ്ടാ­ണ്‌. മദ്രാ­സി­ലെ സ്‌­ക്കൂള്‍ ഓഫ്‌ ആര്‍­ട്‌­സി­ലും, കോ­ളേ­ജ്‌ ഓഫ്‌ ഫൈന്‍ ആര്‍­ട്‌­സി­ലു­മൊ­ക്കെ ഒന്നാം ക്ലാ­സ്സില്‍ ബി­രു­ദ­ങ്ങള്‍ നേ­ടാന്‍, പഠി­ച്ച പാ­ശ്ചാ­ത്യ ചി­ത്ര­ക­ലാ­ശാ­സ്‌­ത്ര­വും അതി­ന്റെ പരി­ണാ­മ­ഗ­തി­യും വര­പ്ര­സാ­ദ­ത്തി­ന്റെ നാള്‍­വ­ഴി­യില്‍ ഭാ­ര­തീ­യ­ചി­ത്ര­ക­ല­ക്ക്‌ വഴി­മാ­റി­യ­തും, അന്ന്‌ താന്‍­ക­ണ്ട വി­സ്‌­മയ വൈ­ശി­ഷ്‌­ട്യ­ത്തി­ന്റെ അപാ­ര­ത­യെ­ന്ന്‌ അദ്ദേ­ഹം വി­ല­യി­രു­ത്തും. ഭാ­ര­തീയ ചി­ത്ര­ക­ല­യോ­ടു­ള്ള അദ്ദേ­ഹ­ത്തി­ന്റെ ഉപാ­സന ആ കല­യു­ടെ ഉജ്ജീ­വ­ന­ത്തി­ന്‌ കാ­ര­ണ­മാ­യി എന്ന പ്ര­സ്‌­താ­വ­ന­യ്‌­ക്ക്‌­മേല്‍ സി എന്‍ വി­നീ­ത­നാ­കു­ന്നു­.

image

ഷങ്കറിന്റെ അടുത്ത പടത്തില്‍ വിജയ് ഇഡിയറ്റാകുന്നു

­ഷ­ങ്ക­റും ഇളയ ദള­പ­തി വി­ജ­യ്യും ഒന്നി­ക്കു­ന്നു. ഇതാ­ദ്യ­മാ­യാ­ണ് ഈ ജോ­ഡി ഒന്നി­ക്കാന്‍ പോ­കു­ന്ന­ത്. രജ­നി­കാ­ന്ത് നാ­യ­ക­നായ യന്തി­ര­നു­ശേ­ഷം ­ഷ­ങ്കര്‍ ഒരു­ക്കു­ന്ന ചി­ത്ര­ത്തി­ന് ­വി­ജ­യ് നാ­യ­ക­ത്വം പക­രു­മെ­ന്നാ­ണ് ഇപ്പോള്‍ പ്ര­ച­രി­ക്കു­ന്ന വാര്‍­ത്ത­കള്‍. എന്നു­മാ­ത്ര­മ­ല്ല, ഹി­ന്ദി­യില്‍ സൂ­പ്പര്‍ ഡ്യൂ­പ്പര്‍ ഹി­റ്റാ­യ, ആമിര്‍­ഖാ­ന്റെ രാ­ജ്കു­മാര്‍ ഹീ­റാ­നി­ച്ചി­ത്ര­മായ ത്രീ ഇഡി­യ­റ്റ്സി­ന്റെ ആശ­യാ­നു­വാ­ദ­മാ­യി­രി­ക്കും ഈ ചി­ത്ര­മെ­ന്നും കേള്‍­ക്കു­ന്നു.

image

ബോസ്‌ കൃഷ്‌ണമാചാരി സംസാരിക്കുന്നു

­മ­ല­യാ­ളി­ക­ളു­ടെ ദൃ­ശ്യ­ബോ­ധ­ത്തെ ചോ­ദ്യം ചെ­യ്യു­ന്ന­തില്‍ ചി­ത്ര­കാ­ര­ന്മാര്‍­ക്കും വ്യ­ക്ത­മായ പങ്കു­ണ്ട്‌. രവി­വര്‍­മ്മ­യില്‍ തു­ട­ങ്ങു­ന്ന­താ­ണ്‌ കേ­ര­ള­ത്തി­ലെ ചി­ത്ര­ക­ല­യു­ടെ ആധു­നിക ചരി­ത്ര­മെ­ങ്കി­ലും ഇപ്പോള്‍ അതി­നെ­യെ­ല്ലാം ബഹു­ദൂ­രം പി­ന്നി­ലാ­ക്കു­ന്ന തര­ത്തി­ലാ­ണ്‌ ചി­ത്ര­കാ­ര­ന്മാര്‍ നില്‍­ക്കു­ന്ന­ത്‌. ലോ­ക­ത്തി­ന്‌ മു­മ്പില്‍ ഉയിര്‍­ത്തേ­ഴു­ന്നേല്‍­ക്കു­ന്ന ഇന്ത്യന്‍ ചി­ത്ര­ക­ല­യില്‍ മല­യാ­ളി­ക­ളു­ടെ പങ്ക്‌ വള­രെ കൂ­ടു­ത­ലു­ണ്ട്‌. ­മ­ല­യാ­ളി­ കലാ­കാ­ര­ന്മാ­രു­ടെ വി­ജ­യ­ഗാഥ ചി­ത്ര­ക­ല­യില്‍ മാ­ത്ര­മൊ­തു­ങ്ങു­ന്ന­ത­ല്ല. ശി­ല്‌­പ­ക­ല, ഇന്‍­സ്റ്റ­ലേ­ഷന്‍ എന്നി­ങ്ങ­നെ വി­വിധ മേ­ഖ­ല­ക­ളി­ലാ­ണ്‌ മല­യാ­ളി­കള്‍ വ്യ­ക്തി­മു­ദ്ര പതി­പ്പി­ച്ചി­രി­ക്കു­ന്ന­ത്‌. ബോ­സ്‌ കൃ­ഷ്‌­ണ­മാ­ചാ­രി ഇന്ത്യ­യി­ലെ അറി­യ­പ്പെ­ടു­ന്ന ചി­ത്ര­കാ­രന്‍ എന്ന­തി­ലു­പ­രി കൊ­ണ്ടാ­ട­പ്പെ­ടു­ന്ന ഇന്‍­സ്റ്റ­ലേ­ഷന്‍ ആര്‍­ട്ടി­സ്റ്റു­മാ­ണ്. മല­യാ­ളം പ്ര­തി­നി­ധി ക്രി­സ്പിന്‍ ജോ­സ­ഫു­മാ­യി ചി­ത്ര/ ശി­ല്‌­പ­ക­ല­യെ­ക്കു­റി­ച്ചും ജീ­വി­ത­ത്തെ­ക്കു­റി­ച്ചും ­ബോ­സ്‌ കൃ­ഷ്‌­ണ­മാ­ചാ­രി­ സം­സാ­രി­ക്കു­ന്നു­.

image
page-adv-space-img
feedback