ടെലിവിഷം

ആകാശദൂതും തുടരുന്നു, ഇനി മിനി സ്ക്രീനിലൂടെ - ചില കൗതുകവിവരങ്ങളും

­ര­ണ്ടാം­ഭാ­ഗ­സി­നി­മ­യു­ടെ കാ­ല­മാ­ണ­ല്ലോ ഇത്. ഹി­റ്റാ­യ­വ­യും ഹി­റ്റാ­യെ­ന്നു പറ­ഞ്ഞു­പ­ര­ത്ത­പ്പെ­ട്ട­വ­യും ഒക്കെ രണ്ടാം ഭാ­ഗ­മാ­യെ­ത്തു­ന്നു. പോ­രാ­ത്ത­തി­ന് പഴയ സി­നി­മ­കള്‍­ത­ന്നെ പു­തു­താ­യി നിര്‍­മി­ക്ക­പ്പെ­ട്ടെ­ത്തു­ക­യും ചെ­യ്യു­ന്നു.

image

ഗുഡ്ബൈ മിസ്റ്റര്‍ ശ്രീകണ്ഠന്‍ നായര്‍, ഇന്നുമുതല്‍ ജഗദീഷിന്റെ നമ്മള്‍തമ്മില്‍

­ക­ണ്ടം­ചെ­യ്ത ശൈ­ലി­യു­മാ­യി ചര്‍­ച്ചാ­വേ­ദി­യെ തമ്മി­ല­ടി­വേ­ദി­യാ­ക്കി­മാ­റ്റി­യി­രു­ന്ന ശ്രീ­ക­ണ്ഠന്‍­നാ­യ­രു­ടെ നമ്മള്‍­ത­മ്മില്‍ ഇനി ഓര്‍­മ. അവ­സാ­ന­ത്തെ ഗു­ഡ്ബൈ­യും പറ­ഞ്ഞ് ­ശ്രീ­ക­ണ്ഠന്‍ നാ­യര്‍ ഏഷ്യാ­നെ­റ്റി­ന്റെ പടി­യി­റ­ങ്ങി. ശ്രീ­ക­ണ്ഠന്‍ നാ­യര്‍­ക്കു പക­രം ഇനി­മു­തല്‍ ഈ ജന­പ്രി­യ­ചര്‍­ച്ചാ­വേ­ദി അവ­ത­രി­പ്പി­ക്കുക പ്ര­മു­ഖ­താ­രം ജഗ­ദീ­ശാ­യി­രി­ക്കും. ജഗ­ദീ­ശി­ന്റെ ആദ്യ­ത്തെ ­ന­മ്മള്‍ തമ്മില്‍ ഇന്നാ­ണ് സം­പ്രേ­ഷ­ണം ചെ­യ്യു­ക.

image

ടിന്റുമോന്‍ ടീവീയിലെത്തുന്നു, സുരാജിന്റെ സഹോദരനും അഭിനയിക്കുന്നു

­ത­മാ­ശ­ലോ­ക­ത്തി­നു ആധു­നി­കാ­ന­ന്തര ആഗോള- ബൂ­ലോഗ മല­യാ­ളി­യു­ടെ സം­ഭാ­വ­ന­യായ ­ടി­ന്റു­മോന്‍ ഇനി ടെ­ലി­വി­ഷ­നി­ലൂ­ടെ പ്രേ­ക്ഷ­കര്‍­ക്കു­മു­ന്നില്‍ നേ­രി­ട്ടു പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. മുന്‍­ഷി പോ­ലെ അഞ്ചു­മി­നി­റ്റ് മി­നി എപ്പി­സോ­ഡു­ക­ളാ­യാ­ണു ടി­ന്റു­മോന്‍ ­ത­മാ­ശ പറ­യാ­നെ­ത്തു­ന്ന­ത്. സി­നി­മ­ക­ളി­ലൂ­ടെ­യും പര­മ്പ­ര­ക­ളി­ലൂ­ടെ­യും സ്റ്റേ­ജ് പ്രോ­ഗ്രാ­മു­ക­ളി­ലൂ­ടെ­യും പ്ര­ശ­സ്ത­നായ ജോ­ബി­യാ­ണ് ടി­ന്റു­മോ­നെ അവ­ത­രി­പ്പി­ക്കു­ന്ന­ത്. സു­രേ­ഷ് അച്ചൂ­സ് സം­വി­ധാ­നം ചെ­യ്യു­ന്ന പരി­പാ­ടി­യു­ടെ പേ­ര് ടി­ന്റു­മോന്‍­സ് കോര്‍­ണര്‍ എന്നാ­ണ്.

image

ക്രോര്‍പതിയുമായി ബച്ചന്‍ വീണ്ടുമെത്തുന്നു

­റി­യാ­ലി­റ്റി ഷോ­ക­ളി­ലെ ബി­ഗ് ബി­സി­ന­സാ­യി­മാ­റിയ 'കോന്‍ ബനേ­ഗാ ക്രോര്‍­പ­തി' എന്ന റി­യാ­ലി­റ്റി ക്വി­സ് പരി­പാ­ടി­യു­മാ­യി ഒരി­ക്കല്‍­ക്കൂ­ടി ബോ­ളി­വു­ഡി­ന്റെ ബി­ഗ് ബി­സി­ന­സായ ബി­ഗ് ബി അ­മി­താ­ഭ് ബച്ചന്‍ സ്വീ­ക­ര­ണ­മു­റി­ക­ളി­ലെ­ത്തു­ന്നു. കെ­ബി­സി­യു­ടെ നാ­ലാം സീ­സണ്‍ അമി­താ­ഭി­ന്റെ സഹ­ക­ര­ണ­ത്തോ­ടെ ചെ­യ്യാ­മെ­ന്നു തീ­രു­മാ­ന­മാ­യി. സ്റ്റാ­റി­നു പക­രം സോ­ണി­യാ­ണ് ഇത്ത­വണ ഷോ അവ­ത­രി­പ്പി­ക്കു­ന്ന­ത്.

image

മാനസപുത്രി തീര്‍ന്നു, കേരളം വിതുമ്പുന്നു

  • ­ഗ്ലോ­റി ഓര്‍­മ­യാ­യി, മല­യാ­ള­മ­ന­സ്സ് തേ­ങ്ങ­ല­ട­ക്കാ­തെ­...
  • ­സോ­ഫി സു­ര­ക്ഷി­ത, മല­യാ­ളി­വീ­ട്ട­മ്മ­മാര്‍­ക്ക് നെ­ടു­വീര്‍­പ്പ്
  • ഇ­നി­യു­മെ­ത്തു­മോ ഗ്ലോ­റി­യും സോ­ഫി­യും­?

അ­ങ്ങ­നെ അത­വ­സാ­നി­ച്ചു. എ­ന്റെ മാ­ന­സ­പു­ത്രി­ എന്ന സീ­രി­യല്‍ അവ­സാ­നി­ച്ചു. രണ്ടു ചാ­ന­ലു­ക­ളി­ലാ­യി ഏതാ­ണ്ട് ആയി­ര­ത്തോ­ളം എപ്പി­ഡോ­സു­കള്‍ (ക­ട­പ്പാ­ട് സി­ദ്ദീ­ഖ് ലാല്‍) നീ­ണ്ട മാ­ന­സ­പു­ത്രി­ക്കും അതി­ലൂ­ടെ പ്ര­ശ­സ്ത­രായ ഗ്ലോ­റി സോ­ഫി­മാര്‍­ക്കും കേ­ര­ള­ക്കര കണ്ണീ­രോ­ടെ വി­ട­ന­ല്കി. ലോ­ക­മൊ­ട്ടാ­കെ­യു­ള്ള മല­യാ­ളം ചാ­നല്‍­പ്രേ­ക്ഷ­കര്‍­ക്ക് സങ്ക­ടം ഇപ്പോ­ഴും അട­ക്കാ­നാ­വു­ന്നി­ല്ല. ഗ്ലോ­റി­യും സോ­ഫി­യു­മി­ല്ലാ­തെ എങ്ങ­നെ ഇനി­യു­ള്ള ദി­വ­സ­ങ്ങള്‍ തള്ളി­നീ­ക്കും എന്ന­റി­യാ­തെ ഉഴ­ലു­ക­യാ­ണ് പല വീ­ട്ട­മ്മ­മാ­രും. മാ­ന­സ­പു­ത്രി തീര്‍­ന്ന­തി­ന്റെ ആഘാ­തം താ­ങ്ങാ­നാ­വാ­തെ വീ­ട്ട­മ്മ­മാര്‍ ആത്മ­ഹ­ത്യ ചെ­യ്യാ­നി­ട­യു­ണ്ടെ­ന്നും അതി­നാല്‍ സാ­മൂ­ഹി­ക­ശാ­സ്ത്ര­ജ്ഞ­രും സര്‍­ക്കാര്‍ തന്നെ­യും ഉല്‍­ക്ക­ണ്ഠ­യി­ലാ­ണെ­ന്നും ചില അജ്ഞാ­ത­കേ­ന്ദ്ര­ങ്ങള്‍ റി­പ്പോര്‍­ട്ടു ചെ­യ്യു­ന്നു­.

image
page-adv-space-img
feedback