കുറേ വാക്കുകളും അവയുടെ പര്യായപദങ്ങളും കണ്ടുപിടിക്കാന്‍ ഗൃഹപാഠം കൊടുത്ത ടീച്ചര്‍ ഇത്രയും പ്രതീക്ഷിച്ചു കാണില്ല; നാലാം ക്ലാസ്സുകാരന്റെ നോട്ടുബുക്കില്‍ ആദ്യ വരിയിലെ പര്യായപദങ്ങള്‍ ഇതാ.. പീഡനം, മാനഭംഗം, ബലാല്‍സംഗം.. ഒരേ അര്‍ത്ഥം വരുന്ന പല വാക്കുകളാണല്ലോ പര്യായപദങ്ങളായി ഉദ്ദേശിച്ചത്. ഈ കണ്ട വാക്കുകളൊക്കെ ദിവസേന പത്രത്തില്‍ വരികയും, വായിക്കുമ്പോള്‍ സംഭവം എല്ലാം ഒന്നു തന്നെയെന്ന് മനസ്സിലാകുകയും ചെയ്യുന്ന ആ ക്ടാവിനെ പിന്നെ കുറ്റം പറയാനൊക്കുമോ? ഈ പോക്കു പോയാല്‍ അവന്റെ പേരിലും 'പര്യായം' പ്രയോഗിച്ചൊരു വാര്‍ത്ത എത്തിയേക്കും.














