പുസ്തകക്കൂട്ടം

I who am/not Cheri Joseph K writing about Anwar Abdullah’s Dracula

The Bloody Mirror

Anwar’s Dracula has in it a character Cheri Joseph K, a guest lecturer who teaches English literature at CMS College in 2006 – a JNU product, a son who has come back to his ancestral home at Olassa, Kottayam, a skeptic bachelor.

I am Cheri, the writer of this piece - Cheri Jacob K, a guest lecturer who taught English literature at CMS College till early 2006, currently working at UC College, Aluva – a JNU product, ancestral home at Olassa, Kottayam, married (and blest with a darling daughter Frieda).

image

സ്നേഹമെന്ന വരിയില്‍ ഓല കുടുങ്ങിയ കാസറ്റ് പ്ളെയര്‍ അഥവാ കവിതയുടെ പച്ചമരച്ചുവട്

­മ­ല­യാ­ള­ബൂ­ലോ­ഗ­ത്തില്‍ കവി­ത­കൊ­ണ്ടു­തീ­മൂ­ട്ടിയ യൌ­വ്വ­ന­ങ്ങ­ളില്‍ പ്ര­ധാ­നി­യാ­ണ് കു­ഴൂര്‍ വി­ത്സന്‍ . അച്ച­ടി­മ­ല­യാ­ളം നാ­ടു­ക­ട­ത്തിയ കവി­ത­കള്‍ എന്നു സ്വ­യം പ്ര­ഖ്യാ­പി­ച്ച്, താ­നി­നി വാ­രി­ക­കള്‍­ക്കു­വേ­ണ്ടി കവി­ത­ക­ളെ­ഴു­തി­ല്ലെ­ന്നു നി­ന­ച്ച് സധൈ­ര്യം സൈ­ബ­റാ­കാ­ശ­ത്ത് കവി­ത­ക­ളെ­ഴു­തി­നി­റ­ച്ച­വന്‍. "ആ­ദ്യം മരി­ച്ചാ­ല് നി­ന്നെ ആര് നോ­ക്കു­മെ­ന്ന­ല്ലാ­യി­രു­ന്നു സങ്ക­ടം; ആരെ­ല്ലാം നോ­ക്കു­മെ­ന്നാ­യി­രു­ന്നു­" (ഒ­രു നഗ­ര­പ്ര­ണ­യ­കാ­വ്യം / പാ­പ്പി­റ­സ് ബു­ക്സ്) എന്ന് മല­യാ­ളി­യെ­ന്ന ഇക്കി­ളി­പ്പ­ട­ത്തെ നോ­ക്കി ഊറി­ച്ചി­രി­ച്ച­വന്‍. മര­ങ്ങ­ളാ­ലെ കവി­ത­യു­ടെ താ­യ്‌­ത്ത­ടി പണി­ത­വന്‍ . വി­ത്സണ്‍ കവി­ത­ക­ളു­ടെ ഏറ്റ­വും പു­തിയ സമാ­ഹാ­ര­മാ­ണ് ഡി­സി ബു­ക്സ് പു­റ­ത്തി­റ­ക്കു­ന്ന "കു­ഴൂര്‍ വി­ത്സ­ന്റെ കവി­ത­കള്‍ ". തടാ­ക­ത്തില്‍ പ്ര­തി­ഫ­ലി­ക്കു­ന്ന ഈന്ത­പ്പ­ന­യു­ടെ നി­ഴല്‍ എന്നാ­ണ് മേ­തില്‍ രാ­ധാ­കൃ­ഷ്ണന്‍ ഈ കവി­ത­യെ അട­യാ­ള­പ്പെ­ടു­ത്തു­ന്ന­ത്. 2012 നവം­ബര്‍ 7ന് കൊ­ച്ചി പു­സ്ത­കോ­ത്സ­വ­ത്തില്‍ വച്ച് കു­ഴൂ­രി­ന്റെ ഈ കവി­താ­പു­സ്ത­കം പ്ര­കാ­ശ­നം ചെ­യ്യ­പ്പെ­ടും. പു­സ്ത­ക­ത്തില്‍ കവി ­വി­ഷ്ണു­പ്ര­സാ­ദ് എഴു­തിയ കു­റി­പ്പാ­ണ് ചു­വ­ടെ. ഒപ്പം അ­മ്പി സു­ധാ­ക­രന്‍ വര­ച്ച പെ­യി­ന്റി­ങ്ങു­ക­ളും.

image

പെരുമഴയത്തുനിന്ന കുട്ടിയും അവനെത്തേടിയ അച്ഛനും

­മ­ല­യാ­ളി­യു­ടെ രാ­ഷ്ട്രീ­യ­മ­ന­സ്സി­ലെ ഒരി­ക്ക­ലും തോ­രാ­ത്ത മഴ­യാ­ണ് ­രാ­ജന്‍. അ­ടി­യ­ന്തി­രാ­വ­സ്ഥ എന്ന രാ­ഷ്ട്രീ­യ­പൊ­തു­ത­ട­വു­കാ­ല­ത്തെ­ക്കു­റി­ച്ചു­ള്ള മല­യാ­ളി­യു­ടെ ഓര്‍­മ­യു­ടെ­യും ചി­ന്ത­യു­ടെ­യും പു­സ്ത­ക­ത്തി­ന്റെ മു­ഖ­ചി­ത്രം കൂ­ടി­യാ­ണ് ഈ ചെ­റു­പ്പ­ക്കാ­ര­ന്റെ രൂ­പം.
­രാ­ജന്‍...

image

ശ്രീബാലയുടെ സില്‍വിയാ പ്ലാത്ത്

­ര­ണ്ടെ­ഴു­ത്തു­കാ­രി സ്ത്രീ­സ്വ­ത്വ­ങ്ങ­ളു­ടെ വി­ദൂ­ര­മെ­ങ്കി­ലും ദീ­പ്ത­മായ സം­ഗ­മ­മാ­ണ് മാ­തൃ­ഭൂ­മി ബു­ക്സ് പു­റ­ത്തി­റ­ക്കിയ സില്‍­വി­യാ പ്ലാ­ത്തി­ന്റെ മാ­സ്റ്റര്‍­പീ­സ് എന്ന പു­സ്ത­കം. മല­യാ­ള­ക­ഥാ­ലോ­ക­ത്ത് ഏതാ­നും കഥ­കള്‍­കൊ­ണ്ടു­ത­ന്നെ ശ്ര­ദ്ധേ­യ­യാ­യി മാ­റിയ യുവ എഴു­ത്തു­കാ­രി ശ്രീ­ബാല കെ മേ­നോ­ന്റെ ആദ്യ­ക­ഥാ­സ­മാ­ഹാ­രം കൂ­ടി­യാ­ണി­ത്. കഥ­യി­ലെ സ്ത്രൈ­ണ­ഭാ­വ­ന­യു­ടെ നവ­ത­രം­ഗ­മു­ണ്ടായ പു­തു­സ­ഹ­സ്രാ­ബ്ദ­ത്തി­ലെ എഴു­ത്തു­കാ­രി­കള്‍­ക്കി­ട­യില്‍ സ്ഥാ­ന­മു­ള്ള ശ്രീ­ബാല തന്റെ സര­ള­പ്ര­തി­പാ­ദ­ന­രീ­തി­കൊ­ണ്ട് സവി­ശേ­ഷ­ത­യേ­കിയ പതി­നൊ­ന്നു കഥ­ക­ളാ­ണ് സില്‍­വി­യാ പ്ലാ­ത്തി­ന്റെ മാ­സ്റ്റര്‍­പീ­സി­ലു­ള്ള­ത്.

image

നീചവേദത്തിന്റെ അകപ്പൊരുളുകള്‍

­മ­ല­യാ­ള­ത്തില്‍ ഇന്ന് ഏറ്റ­വും പ്ര­ധാ­ന­പ്പെ­ട്ട യു­വ­ര­ച­യി­താ­വ് ഇ സന്തോ­ഷ്‌­കു­മാ­റാ­ണെ­ന്നു പറ­ഞ്ഞാല്‍ തെ­റ്റി­ല്ല. അ­ന്ധ­കാ­ര­ന­ഴി­ എന്ന സാ­മാ­ന്യം വലിയ നോ­വ­ലി­ന്റെ രച­ന­യോ­ടെ മല­യാ­ള­സാ­ഹി­ത്യ­ത്തില്‍ പു­തു­ത­ല­മു­റ­യി­ലെ ഏറ്റ­വും കരു­ത്ത­നായ ആഖ്യാ­താ­ക്ക­ളി­ലൊ­രാ­ളാ­യി സന്തോ­ഷ് മാ­റി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു. സു­ഭാ­ഷ് ചന്ദ്ര­നും തന്റെ കന്നി­നോ­വ­ലു­മാ­യി ഇതേ­സ­മ­യം വര­വ­റി­യി­ച്ചെ­ങ്കി­ലും മറ്റു പ്ര­മുഖ പു­തു­ത­ല­മു­റ­ര­ച­യി­താ­ക്കള്‍ നോ­വ­ലില്‍ അത്ര­മേല്‍ കൃ­ത­ഹ­സ്തത പ്ര­ക­ടി­പ്പി­ച്ചു­തു­ട­ങ്ങി­യി­ട്ടി­ല്ല. അഞ്ചി­ല­ധി­കം നോ­വ­ലു­ക­ളെ­ഴു­തിയ ഇന്ദു­ഗോ­പ­നും അത്ര തന്നെ നോ­വ­ലു­ക­ളു­ടെ രചന നിര്‍­വ­ഹി­ച്ചു­ക­ഴി­ഞ്ഞ സു­സ്മേ­ഷ് ചന്ത്രോ­ത്തും ആണു മറ്റു പ്ര­മു­ഖര്‍.

image

കവിതകളുടെ പൊട്ടാക്കലം: 'പൊട്ടക്കലം' പുസ്തകമാവുന്നു

­മ­ര­ണം, നി­ശ്ച­ല­മാ­യി­ത്തീ­ർ­ന്ന സാ­ന്നി­ധ്യ­ങ്ങ­ളെ ജീ­വി­ത­ത്തി­ന്റെ ചല­നാ­ത്മ­ക­ത­യി­ൽ­നി­ന്ന് ഉച്ചാ­ട­നം ചെ­യ്യു­ന്ന­ത് ഒരു അനു­ഷ്ഠാ­ന­ക­ല­യു­ടെ ചി­ട്ട­വ­ട്ട­ങ്ങ­ളോ­ടെ, സൗ­ന്ദ­ര്യ­നി­ഷ്ഠ­യോ­ടെ­യാ­കു­ന്നു. ആളെ­ക്കൂ­ട്ടി കൂ­ട്ട­ക്ക­ര­ച്ചി­ലി­ന് കോ­റ­സ്സു­ണ്ടാ­ക്കു­ന്ന­തു­തൊ­ട്ട്, സം­സ്കാ­ര­ച്ച­ട­ങ്ങും ദുഃ­ഖാ­ച­ര­ണ­വും അനു­ശോ­ച­ന­യോ­ഗ­വു­മൊ­ക്കെ­യാ­യി സശ്ര­ദ്ധം രൂ­പ­ക­ല്പന ചെ­യ്യ­പ്പെ­ട്ട വി­വി­ധ­ഘ­ട്ട­ങ്ങ­ളി­ലൂ­ടെ പു­രോ­ഗ­മി­ച്ച് പൂ­ർ­ത്തി­യാ­വു­ന്ന­താ­ണീ മാ­യ്ച്ചു­ക­ള­യൽ പ്ര­ക്രി­യ. അതിൽ ആരോ­പി­ക്ക­പ്പെ­ടു­ന്ന വി­ഷാ­ദ­മാ­ണ് ജീ­വി­ച്ചി­രി­ക്കു­വാൻ അനി­വാ­ര്യ­മായ ചില കയ്യൊ­ഴി­യ­ലു­ക­ളെ ആദർ­ശ­വൽ­ക്ക­രി­ച്ചെ­ടു­ത്ത് അടു­ത്ത ഊഴ­ത്തി­നു സജ്ജ­മാ­ക്കി­വ­യ്ക്കാൻ ജീ­വി­ത­ത്തെ പ്രാ­പ്ത­മാ­ക്കു­ന്ന­ത്.

image
feedback