ഒരു നദിയില്‍ രണ്ടുതവണ ഇറങ്ങാനാവില്ല എന്നു പറഞ്ഞത് പ്രാചീനയവനചിന്തകനായ ഹെറാക്ലീറ്റസാണ്. രണ്ടാമതും ഇറങ്ങുമ്പോഴേക്കും നദി മാറിയിരിക്കുന്നു, നിങ്ങളും മാറിയിരിക്കുന്നു. ഒരേ ആളും ഒരേ നദിയും ഒരുതവണയില്പ്പരം സംഗമിക്കുന്നില്ല. ഈ ദര്‍ശനമാണ് ഓഷോ രജനീഷിന്റെ ദര്‍ശനത്തിന്റെയും കാതല്‍. ഈ നിമിഷം മാത്രമാണു സത്യം എന്ന് ഓഷോ വീണ്ടും വീണ്ടും പറയുന്നു.















