അടുത്തകാലത്തെ പാട്ടുകളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ 'കൊലവെറി' തരംഗമാണ്ആദ്യം ശ്രദ്ധയില്‍ പെടുക. 'വൈ ദിസ് കൊലവെറി ഡി ' തയ്യാറാക്കുമ്പോള്‍ സിനിമാഗാന രംഗത്ത് ഒരു പുതിയ തരംഗം സൃഷ്ടിക്കുക എന്ന ഉദ്ദേശമൊന്നും ധനുഷിനോ കൂട്ടുകാര്‍ക്കോ ഉണ്ടായിരുന്നില്ല. എന്നല്ല പാട്ട് ഹിറ്റാകുമോ എന്ന ആത്മവിശ്വാസം പോലും ധനുഷിനു ഇല്ലായിരുന്നു. പക്ഷെ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ഒരു 'സുനാമി' തരംഗം തന്നെയാണ് ഉണ്ടായത് - സോഷ്യല്‍ മീഡിയ വഴി അത് ആഗോള തലത്തില്‍ പ്രചരിച്ചു... പരിഭാഷകള്‍, പാരഡികള്‍, അനിമേഷനുകള്‍... അങ്ങനെ 'കൊലവെറി' പാട്ട് പോപ്പുലര്‍ കള്‍ച്ചറിന്റെ ഭാഗമായി.















