ആത്മകഥ

സിനിമയും തേയിലയും

എ­ന്റെ പി­താ­വി­ന്റെ അസു­ഖം കൂ­ടി­ക്കൊ­ണ്ടേ ഇരു­ന്നു. അതു­കൊ­ണ്ട് തന്നെ കട­യില്‍ പോ­കു­ക­യെ­ന്ന­ത് എന്റെ ജീ­വി­ത­ച­ര്യ­യാ­യി­ക്കൊ­ണ്ടി­രു­ന്നു. സഹോ­ദ­ര­ങ്ങ­ളെ­ല്ലാം വി­വാ­ഹി­ത­രാ­യി. ഇനി എന്റെ ഊഴം. എന്റെ പ്ര­ണ­യം വീ­ട്ടില്‍ അറി­ഞ്ഞി­രു­ന്നു. പര­സ്പ­രം അറി­യു­ന്ന വീ­ട്ടു­കാര്‍. ജ്യേ­ഷ്ഠന്‍ ജോ­സ് പ്ര­കാ­ശി­ന്റെ ഭാ­ര്യ ചി­ന്ന­മ്മ - ഞങ്ങള്‍ ചേ­ച്ചി എന്നു വി­ളി­ച്ചി­രു­ന്നു- യാ­ണ് ഈ വി­വാ­ഹ­ത്തി­ന് മുന്‍­കൈ­യെ­ടു­ത്ത­ത്. അങ്ങ­നെ 1968 ഡി­സം­ബര്‍ 30 ന് ഞാ­നും ഡെ­യ്‌­സി­യും കോ­ട്ട­യം ലൂര്‍­ദു­പ­ള്ളി­യില്‍  ഭാ­ര്യാ­ഭര്‍­ത്താ­ക്ക­ന്മാ­രാ­യി. ഈ സമ­യ­ത്ത് തന്നെ ഡെ­യ്‌­സി­ക്ക് കോ­ട്ട­യം ബി­.­സി­.എം. കോ­ള­ജില്‍ ലക്ച­റ­റാ­യി ജോ­ലി കി­ട്ടി­യി­രു­ന്നു.

image

പ്രേം പ്രകാശല്ലെന്നേ, ഇതു കറിയാച്ചനാ!

അ­ദ്ധ്യാ­യം അഞ്ച്

എ­ന്റെ പേ­ര് ­പ്രേം പ്ര­കാ­ശ് എന്നു തന്നെ­യാ­ണെ­ന്നു കരു­തു­ന്ന­വര്‍ അനേ­ക­രാ­ണ്. വേ­റേ ചി­ല­രു­ടെ വി­ചാ­രം ജോ­സ് പ്ര­കാ­ശ് പേ­രു­മാ­റ്റി­യ­തു കണ്ട് ഞാന്‍ പേ­രു­മാ­റ്റി­യ­താ­ണെ­ന്നാ­ണ്. ജോ­സ് പ്ര­കാ­ശി­ന്റെ യഥാര്‍­ത്ഥ­പേ­രു ബേ­ബി എന്നാ­ണ്. ആ പേ­രു­മാ­റ്റി, ജോ­സ് പ്ര­കാ­ശ് എന്ന ഇടി­വെ­ട്ടു പേ­രി­ട്ട­ത്, മല­യാ­ള­സി­നി­മ­യി­ലെ പേ­രി­ടീല്‍ വി­ദ­ഗ്ദ്ധ­നാ­യി­രു­ന്ന തി­ക്കു­റി­ശ്ശി സു­കു­മാ­രന്‍ നാ­യ­രാ­യി­രു­ന്നു. ജോ­സ് പ്ര­കാ­ശെ­ന്ന പേ­രു­മാ­ത്ര­മ­ല്ല തി­ക്കു­റി­ശ്ശി­യു­ടെ സം­ഭാ­വ­ന. അബ്ദുള്‍ ഖാ­ദ­റി­നെ പ്രേം­ന­സീ­റാ­ക്കി­യ­തും കു­ഞ്ഞാ­ലി­യെ ബഹ­ദൂ­റാ­ക്കി­യ­തും ഒക്കെ തി­ക്കു­റി­ശ്ശി തന്നെ. അദ്ദേ­ഹം ഇട്ട പേ­രു­ക­ളില്‍ ഒന്നു­മാ­ത്ര­മേ ക്ല­ച്ചു­പി­ടി­ക്കാ­തെ പോ­യു­ള്ളു. കെ­.­പി­.ഉ­മ്മ­റി­ന് അദ്ദേ­ഹം സ്‌­നേ­ഹ­ജാ­നെ­ന്ന പേ­രാ­ണു നിര്‍­ദ്ദേ­ശി­ച്ച­ത്. പക്ഷേ, ഉമ്മര്‍ അധി­ക­കാ­ലം ആ പേ­രു ചു­മ­ന്നി­ല്ല. സ്‌­നേ­ഹ­ജാ­നെ­ന്ന വി­ചി­ത്ര­നാ­മം വി­ട്ട് അദ്ദേ­ഹം സ്വ­ന്തം പേ­രായ കെ­.­പി­.ഉ­മ്മ­റി­ലേ­ക്കു തി­രി­ച്ചു­പോ­യി, ആ പേ­രില്‍­ത്ത­ന്നെ പ്ര­ശ­സ്ത­നാ­കു­ക­യും ചെ­യ്തു.

image

സൈക്കിള്‍ മോഷ്‌ടാക്കള്‍

­പ്രേം­പ്ര­കാ­ശി­ന്റെ ആത്മ­ക­ഥ: ഭാ­ഗം നാ­ല്

അ­ദ്ധ്യാ­പ­കര്‍­ക്ക്‌ എന്നെ വലിയ ഇഷ്‌­ട­മാ­യി­രു­ന്നു. ഒരു കലാ­കാ­ര­നാ­ണെ­ന്ന തി­രി­ച്ച­റി­വാ­യി­രു­ന്നു ഇതി­നു കാ­ര­ണം. സ്‌­കൂള്‍ ജീ­വി­ത­കാ­ല­ത്തെ ഉഴ­പ്പു­കള്‍ ഒന്നും അപ്പോ­ളി­ല്ലാ­യി­രു­ന്നു സി­നി­മാ­കാ­ഴ്‌ച ഒഴി­ച്ച്‌. അതു­മാ­ത്രം മു­ട­ക്കാ­നാ­കു­ന്ന ഒരു കാ­ര്യ­മാ­യി­രു­ന്നി­ല്ല. മാ­ത്ര­മ­ല്ല, അത്‌ എന്നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഒരു­ഴ­പ്പു­പ­രി­പാ­ടി­യു­മാ­യി­രു­ന്നി­ല്ല. ഞാ­നേ­റ്റ­വും ഗൗ­ര­വ­ത്തോ­ടെ ചെ­യ്‌­തി­രു­ന്നൊ­രു പ്ര­വൃ­ത്തി­യും പഠ­ന­വു­മാ­യി­രു­ന്നു അത്‌. ഇന്നും ഞാ­നെ­ന്തെ­ങ്കി­ലും ആയി­ട്ടു­ണ്ടെ­ങ്കില്‍ അതി­നു പി­ന്നില്‍ അന്നു കണ്ടു­കൂ­ട്ടിയ സി­നി­മ­കള്‍ ചെ­റു­ത­ല്ലാ­ത്ത പങ്കു­വ­ഹി­ച്ചി­ട്ടു­ണ്ട്‌. 

image

കലാലയസ്‌മരണകളും ഹെലനും

ഒ­രു­കൊ­ല്ല­ത്തി­നു­ശേ­ഷം വീ­ണ്ടും ഞാന്‍ എന്റെ പഴയ സ്‌­കൂ­ളി­ലേ­ക്ക്‌ തി­രി­കെ­വ­ന്നു. എസ്‌. എച്ച്‌. മൗ­ണ്ടി­ലേ­ക്ക്‌. കഴി­ഞ്ഞ ഒരു­വര്‍­ഷം എന്നെ പാ­ക­പ്പെ­ടു­ത്താ­നും പരി­വര്‍­ത്തി­പ്പി­ക്കാ­നും നട­ത്തി­യൊ­രു പരീ­ക്ഷ­ണ­മാ­യി­രു­ന്നി­രി­ക്കാം. ആരൊ­ക്കെ­യാ­ണ്‌ അതി­ന്റെ പി­ന്ന­ണി­ക്കാര്‍ എന്ന്‌ ഇന്നും എനി­ക്ക­റി­യി­ല്ല. ഏതാ­യാ­ലും ഒരു വര്‍­ഷ­ത്തെ പറി­ച്ചു­ന­ട­ലി­നു­ശേ­ഷം എന്നെ വീ­ണ്ടും മൂ­ഷി­ക­സ്‌­ത്രീ­യാ­ക്കി­ക്കൊ­ണ്ട്‌ സ്‌­കൂ­ളും അതി­ന്റെ പര­മാ­ധി­കാ­രി ഫാ­ദര്‍ മ്യാ­ലി­ലും ഒരി­ക്കല്‍­ക്കൂ­ടി എന്റെ ജീ­വി­ത­ത്തി­നു­മേല്‍ നി­ഴല്‍ വി­രി­ച്ചു­. 

image

പാട്ടുപാടുന്ന ജീവിതം

അ­ദ്ധ്യാ­യം രണ്ട്‌

റേ­ഡി­യോ­യി­ലൂ­ടെ ഹി­ന്ദി­പ്പാ­ട്ടു മാ­ത്രം കേള്‍­ക്കു­ന്ന സ്വ­ഭാ­വ­മാ­യി­രു­ന്നു എന്റെ സഹോ­ദ­ര­ങ്ങള്‍­ക്ക്‌. അതു­കൊ­ണ്ടു­ത­ന്നെ ഞാ­നും അതി­ലേ­ക്ക്‌ ആകൃ­ഷ്‌­ട­നാ­യി. അങ്ങ­നെ­യാ­ണ്‌ മു­ഹ­മ്മ­ദു റാ­ഫി­യെ­യും തല­ത്‌ മഹ­മൂ­ദി­നേ­യും മു­കേ­ഷി­നെ­യും ഹേ­മ­ന്ത്‌ കു­മാ­റി­നെ­യും മന്നാ ഡേ­യെ­യും മഹേ­ന്ദ്ര കപൂ­റി­നെ­യും കി­ഷോര്‍ കു­മാ­റി­നെ­യും സു­ബീര്‍ സെ­ന്നി­നെ­യും ലതാ­മ­ങ്കേ­ഷ്‌­ക­റെ­യും ഗീ­താ ദത്തി­നെ­യും ആശാ ഭോ­സ്ലെ­യെ­യും സു­ര­യ്യ­യെ­യും ഷം­ഷ­ദ്‌ ബീ­ഗ­ത്തെ­യും ഒക്കെ ഞാ­നി­ഷ്‌­ട­പ്പെ­ട്ടു തു­ട­ങ്ങി­യ­ത്‌. ഇന്നും ഇവ­രൊ­ക്കെ­ത്ത­ന്നെ­യാ­ണ്‌ എന്റെ ദി­വ­സ­ങ്ങള്‍ ധന്യ­മാ­ക്കു­ന്ന­ത്‌. ഇന്നും എനി­ക്കേ­റെ­യി­ഷ്‌­ടം ഇവ­രു­ടെ പാ­ട്ടു­ക­ളാ­ണ്‌. ഞാ­ന­വ­യി­ന്നും പാ­ടാ­റു­ണ്ട്‌.

image

ജോസ് പ്രകാശിന്റെ അനിയന്‍

ഒ­രാ­ത്മ­കഥ എഴു­തി, സ്വ­ന്തം ജീ­വി­ത­ത്തെ­യും ഓര്‍­മ­ക­ളെ­യും ലോ­ക­ത്തെ അറി­യി­ക്കാന്‍ തക്ക യോ­ഗ്യ­ത­യു­ള്ള ആള­ല്ല ഞാന്‍. ഇങ്ങ­നൊ­രു ആവ­ശ്യം മു­ന്നില്‍­ക്ക­ണ്ട്‌ ഒന്നും കു­റി­ച്ചു­വ­ച്ചി­ട്ടു­മി­ല്ല. ഇത്ര­യൊ­ക്കെ വില എന്റെ ജീ­വി­ത­ത്തി­നു­ണ്ടെ­ന്നു കരു­തി­യി­രു­ന്നി­ല്ലെ­ന്നു പറ­യു­ന്ന­താ­കും ഭം­ഗി. കല­യെ സ്‌­നേ­ഹി­ക്കു­ന്ന, കലാ­കാ­ര­ന്മാ­രെ ബഹു­മാ­നി­ക്കു­ന്ന ഒരു വ്യ­ക്തി­യെ­ന്ന നി­ല­യില്‍­ക്ക­വി­ഞ്ഞ്‌ മഹ­ത്ത­ര­മാ­യി ഒന്നും എന്നി­ലി­ല്ല. അതു­കൊ­ണ്ടു­ത­ന്നെ ഇതി­നെ ഒരു ആ­ത്മ­ക­ഥ എന്ന­തി­ല­പ്പു­റം, ഓര്‍­മ­ക്കു­റി­പ്പു­കള്‍ എന്നു­വി­ളി­ക്കാ­നേ ഞാന്‍ ധൈ­ര്യ­പ്പെ­ടു­ന്നു­ള്ളൂ. ഈ കു­റി­പ്പ്‌ എഴു­താന്‍ എന്നോ­ടു ആവ­ശ്യ­പ്പെ­ട്ട­തു­ത­ന്നെ ഒരു ബഹു­മ­തി­യാ­യി ഞാന്‍ കാ­ണു­ന്നു. ചി­ട്ട­യാ­യി എഴു­തു­വാന്‍ ശ്ര­മി­ക്കു­ന്നു­.

image

പ്രേം പ്രകാശിന്റെ ആത്മകഥ - പ്രകാശവര്‍ഷങ്ങള്‍

­നിര്‍­മാ­താ­വും നട­നു­മായ പ്രേം പ്ര­കാ­ശി­ന്റെ ആ­ത്മ­ക­ഥ ആരം­ഭി­ക്കു­ക­യാ­ണ്. ചന്ദ്രിക വാ­രി­ക­യില്‍ പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ട ഈ ആത്മ­കഥ ഇവി­ടെ പു­നഃ­പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യാ­ണ്. ഈ ആത്മ­ക­ഥ­യില്‍ പത്മ­രാ­ജ­നും മമ്മൂ­ട്ടി­യും റഹ്മാ­നും സു­ഹാ­സി­നി­യും സി­ബി മല­യി­ലും ജഗ­തി ശ്രീ­കു­മാ­റും അച്ചന്‍­കു­ഞ്ഞും എല്ലാം കഥാ­പാ­ത്ര­മാ­കു­ന്നു. എഴു­പ­തു­ക­ളു­ടെ അവ­സാ­നം മു­ത­ലാ­രം­ഭി­ച്ച മല­യാ­ള­ത്തി­ലെ മദ്ധ്യ­വര്‍­ത്തി­സി­നി­മ­യു­ടെ ചരി­ത്രം കൂ­ടി­യാ­ണ് ഈ ആത്മ­ക­ഥ.

­പ്രേം പ്ര­കാ­ശ്

­പ്രേം 1968 ല്‍ കാര്‍­ത്തിക എന്ന ചി­ത്ര­ത്തി­ലൂ­ടെ ഗാ­യ­ക­നാ­യി ചല­ച്ചി­ത്ര രം­ഗ­ത്തു­വ­ന്നു . 1970 ല്‍ അഭി­നയ രം­ഗ­ത്ത­ത്തേ­ക്ക്‌. അര­നാ­ഴി­ക­നേ­രം ആയി­രു­ന്നു ആദ്യ­ചി­ത്രം, പണി­തീ­രാ­ത്ത വീ­ട്‌, ചട്ട­ക്കാ­രി, ശാ­പ­മോ­ക്ഷം, സീ­മ­ന്ത­പു­ത്രന്‍, അവള്‍ ഒരു ദേ­വാ­ല­യം, സു­പ്ര­ഭാ­തം, കു­ടെ­വി­ടെ, കള്ളന്‍ പവി­ത്രന്‍, ഒരി­ട­ത്തൊ­രു ഫയല്‍­മാന്‍, ഉദ­യം, ഈറ്റ, രാ­ത്രി­മ­ഴ, ജോ­ണി­വാ­ക്കര്‍, ആകാ­ശ­ദൂ­ത്‌, എന്റെ വീ­ട്‌ അപ്പൂ­ന്റേം, ചി­ന്താ­മ­ണി­കൊ­ല­ക്കേ­സ്‌, ട്രാ­ഫി­ക്‌, മേ­രി­ക്കു­ണ്ടൊ­രു കു­ഞ്ഞാ­ട്‌ തു­ട­ങ്ങി അന്‍­പ­തില്‍­പ്പ­രം സി­നി­മ­ക­ളില്‍ അഭി­നി­യി­ച്ചു.

image
feedback