ഗവി

­പ­ത്ത­നം­തി­ട്ട­യില്‍­നി­ന്ന് വന­ത്തി­ലൂ­ടെ യാ­ത്ര­ചെ­യ്ത് എത്താ­വു­ന്ന സ്ഥ­ല­മാ­ണ് ഗവി. 110 കി­ലോ­മീ­റ്റര്‍ യാ­ത്ര­യു­ണ്ട് പത്ത­നം­തി­ട്ട­യില്‍ നി­ന്ന് ഗവി­യി­ലേ­യ്ക്ക്. അതി­മ­നോ­ഹ­ര­മായ യാ­ത്രാ­നു­ഭ­വ­മാ­യി­രി­ക്കും ഗവി­യി­ലൂ­ടെ­യു­ള്ള­ത്. കാ­ടി­ന്റെ ഭം­ഗി മു­ഴു­വന്‍ നു­കര്‍­ന്നു­കൊ­ണ്ടു­ള്ള യാ­ത്ര. പത്ത­നം­തി­ട്ട­യില്‍­നി­ന്ന് ഗവി­യി­ലേ­യ്ക്ക് പോ­ക­വേ പ്ര­കൃ­തി മാ­റി­തു­ട­ങ്ങു­ന്ന­ത് ളാഹ എസ്റ്റേ­റ്റ് മു­ത­ലാ­ണ്. ഇവി­ടം മു­തല്‍ കാ­ന­ന­ഭം­ഗി തു­ട­ങ്ങു­ന്നു. ആങ്ങ­മൂ­ഴി­യില്‍ ചായ കു­ടി­ക്കാ­നു­ള്ള സൌ­ക­ര്യ­മു­ണ്ട്. അവി­ടെ­നി­ന്ന് വി­ട്ടാല്‍­പി­ന്നെ ഗവി­ക്കു മു­മ്പു­ള്ള കൊ­ച്ചു­പ­റ­മ്പ് എസ്റ്റേ­റ്റില്‍ മാ­ത്ര­മേ ഭക്ഷ­ണം കി­ട്ടു­ക­യു­ള്ളൂ­.

­ഗ­വി­യി­ലേ­ക്കു­ള്ള യാ­ത്ര­യില്‍ കൊ­ച്ചാ­ണ്ടി ചെ­ക്ക്പോ­സ്റ്റാ­ണ് കാ­ടി­ന്റെ ആദ്യ വാ­തില്‍. ഇവി­ടെ കര്‍­ശ­ന­പ­രി­ശോ­ധ­ന­യു­ണ്ട്. ശബ­രി­ഗി­രി ജല­വൈ­ദ്യൂ­ത­പ­ദ്ധ­തി­കള്‍ ഇവി­ടെ­യാ­ണു­ള്ള­ത്. അതു­കൊ­ണ്ടു­ത­ന്നെ പരി­ശോ­ധന വള­രെ കര്‍­ക്ക­ശ­മാ­ണ്. ബൈ­ക്കില്‍ വരു­ന്ന വി­നോ­ദ­സ­ഞ്ചാ­രി­ക­ളെ കൊ­ച്ചാ­ണ്ടി ചെ­ക്ക്പോ­സ്റ്റി­ന­പ്പു­റ­ത്തേ­ക്ക് കട­ത്തി­വി­ടാ­റി­ല്ല. ഏത് സമ­യ­ത്തും വന്യ­മൃ­ഗ­ങ്ങ­ളു­ടെ ശല്യ­മു­ണ്ടാ­കാന്‍ സാ­ധ്യ­ത­യു­ള്ള വന­മേ­ഖ­ല­യാ­ണി­ത്. അതു­കൊ­ണ്ടാ­ണ് ബൈ­ക്ക് യാ­ത്രി­ക­രെ കട­ത്തി­വി­ടാ­ത്ത­ത്.

­ഗ­വി­യില്‍ ട്ര­ക്കി­ങ്ങി­നും മറ്റു­മു­ള്ള സം­വി­ധാ­ന­മു­ണ്ട്. നേ­ര­ത്തെ ബു­ക്കു­ചെ­യ്യ­ണ­മെ­ന്നു­മാ­ത്രം­

­ഗ­വി ഡാം­

­മൂ­ടല്‍­മ­ഞ്ഞി­ന്റെ ഈ കെ­ട്ടി­ന­ക­ത്ത് ഇരി­ക്കു­ന്ന­ത് തന്നെ മനോ­ഹ­ര­മാ­ണ്. അതി­മ­നോ­ഹ­ര­മായ സ്ഥ­ല­മാ­ണ് ഗവി­ഡാം. ഇവി­ടെ ഇരി­ക്കു­ന്ന­ത് ഏതോ യൂ­റോ­പ്യാന്‍ രാ­ജ്യ­ത്ത് ഇരി­ക്കു­ന്ന­തു­പോ­ലെ­യെ­ന്ന് പറ­ഞ്ഞ­ത് ഏതോ സഞ്ചാ­രി­യാ­ണ്.

­വ­ഴി­

­പ­ത്ത­നം­തി­ട്ട­യില്‍­നി­ന്ന് ­ഗ­വി­ വഴി കു­മ­ളി­ക്ക് കെ­.എ­സ്.ആര്‍.­ടി­.­സി ബസ്സു­ണ്ട്. രാ­വി­ലെ 6.20­നും ഉച്ച­യ്ക്ക് 12.30 നു­മാ­ണ് പത്ത­നം­തി­ട്ട­യില്‍­നി­ന്നു­ള്ള ബസ്സു­കള്‍. 6.20­നു് ഉള്ള ബസ്സ് 11.45ഓ­ടെ ഗവി­യി­ലെ­ത്തും­.

­പ­ത്ത­നം­തി­ട്ട­യില്‍­നി­ന്ന് കു­മ­ളി­ക്കു­ള്ള ദൂ­രം 145 കി­ലോ­മീ­റ്റര്‍, ഗവി വരെ 101 കി­ലോ­മീ­റ്റര്‍. കു­മ­ളി­യില്‍­നി­ന്ന് വെ­ളു­പ്പി­ന് 5.30­ന് ആണ് ഗവി വഴി പത്ത­നം­തി­ട്ട­യ്ക്കു­ള്ള ബസ്സ്. രാ­വി­ലെ ആറി­നു മു­മ്പും വൈ­കു­ന്നേ­രം ആറി­നു­ശേ­ഷ­വും ഗവി വഴി ­യാ­ത്ര അനു­വ­ദി­ക്കി­ല്ല. കാ­ടി­ന്റെ ഭം­ഗി ആസ്വ­ദി­ക്കാ­നാ­ണ് യാ­ത്ര­യെ­ങ്കില്‍ പത്ത­നം­തി­ട്ട­യില്‍­നി­ന്നു­ള്ള യാ­ത്ര ആയി­രി­ക്കും നല്ല­ത്.

­സൌ­ക­ര്യ­ങ്ങള്‍

ഇ­വി­ടെ ടെ­ലി­ഫോണ്‍ സൌ­ക­ര്യ­മി­ല്ല എന്ന­താ­ണ് പ്ര­ധാ­ന­പ്പെ­ട്ട പോ­രാ­യ്മ. ഗവി­യി­ലെ ഫോ­റ­സ്റ്റ് മാന്‍­ഷ­നി­ലാ­ണ് താ­മ­സ­സൌ­ക­ര്യ­മു­ള്ള­ത്. ഫോ­റ­സ്റ്റ് മാന്‍­ഷ­നില്‍ ബു­ക്കി­ങ്ങി­നു­ള്ള മൊ­ബൈല്‍ നാ­ലി­നും അഞ്ചി­നും ഇട­യില്‍ മാ­ത്ര­മെ ലഭി­ക്കൂ. അല്ലെ­ങ്കില്‍ കോ­ട്ട­യ­ത്തോ കു­മ­ളി­യി­ലോ ഉള്ള ഫോ­റ­സ്റ്റ് ഓഫീ­സു­കള്‍ വഴി ബു­ക്കു­ചെ­യ്യ­ണം. താ­മ­സം, ഭക്ഷ­ണം, ട്ര­ക്കി­ങ്, ബോ­ട്ടി­ങ്, നൈ­റ്റ് സഫാ­രി ഇവ­യെ­ല്ലാം ഉള്‍­പ്പെ­ടു­ന്ന വി­വിധ പാ­ക്കേ­ജു­കള്‍ ലഭ്യ­മാ­ണ്.

­ഫോ­റ­സ്റ്റ് മാന്‍­ഷന്‍

­ഡേ ടൈം പാ­ക്കേ­ജ് . ട്ര­ക്കി­ങ്ങ്, ബോ­ട്ടി­ങ്ങ്, ഭക്ഷ­ണം, ഒരാള്‍­ക്ക് 850 രൂ­പ

ഓ­വര്‍ നൈ­റ്റ് പാ­ക്കേ­ജ്

­താ­മ­സം, ട്ര­ക്കി­ങ്ങ്, ബോ­ട്ടി­ങ്ങ്, ഭക്ഷ­ണം- ഒരാള്‍­ക്ക് 1750 രൂ­പ

­ജം­ഗിള്‍ ക്യാ­പ്

­ടെ­ന്റില്‍ താ­മ­സം, ട്ര­ക്കി­ങ്ങ്, ബോ­ട്ടി­ങ്ങ്, നൈ­റ്റ് സഫാ­രി- ഒരാള്‍­ക്ക് 2000 രൂ­പ

­ബു­ക്കി­ങ്ങ് നമ്പര്‍. (നാ­ലി­നും അഞ്ചി­നും ഇട­യില്‍). 91 9947492399
­ടൂ­റി­സ്റ്റ് റി­സ­പ്ഷന്‍ നമ്പര്‍ കു­മ­ളി. 91 4869 223270

­ക­ട­പ്പാ­ട്: വനി­ത

4 Comments

താങ്ക്സ് !!
ഞാനും എന്റെ ഫ്രിനെട്സും ഗവി സന്ദര്‍ശിക്കണം എന്ന് വിചാരിക്കുനുട്. പക്ഷെ ഒരു സംശയം. കൊച്ചാണ്ടി ചെക്ക്‌ പോസ്റ്റില്‍ പെര്മിസ്സഷന്‍ നേരത്തെ വാങ്ങണോ ? DFO യുടെ പെര്മിസ്സഷന്‍ വേണോ? ഞങ്ങള്‍ ഒരു സുമോ യില്‍ ആണ് അവിടെ വിസിറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

Editor's picture

പ്രിയ i my ideas,

താങ്കള്‍ ചോദിച്ച വിവരം അന്വേഷിച്ച് മറുപടി തരാന്‍ ശ്രമിക്കാം.
നന്ദി.

ഗവിയില്‍ ഒരു രാത്രി താങ്ങാന്‍ ആഗ്രഹമുണ്ട്, ജൂലൈ മാസത്തില്‍. കുഞ്ഞുങ്ങളെ ഉള്‍പെടെ കുടുംബം ആയി പോകാവുന്ന സ്ഥലം ആണോ? എന്തെങ്കിലും റിസ്ക്‌ ഉണ്ടോ? കാറില്‍ പോകുന്നതിലും നല്ലത് ബസ്സില്‍ പോകുന്നതാണെന്ന് പറയുന്നു, ശരിയാണോ?

Krispin Joseph's picture

ഗവിയില്‍ ഗസ്റ്റ് ഹൗസുണ്ട്. അവിടെ കുടുംബമായിട്ട് താമസിക്കാന്‍ അവിടെ സൗകര്യമുണ്ട്. പക്ഷേ നേരത്തെ വിളിച്ച് ബുക്ക് ചെയ്യണം. വണ്ടിക്ക് പോകുന്നതിലും നല്ലത് ബസ്സിന് പോകുന്നതാണ്. കാഴ്ചകള്‍ കാണാന്‍ രസം ബസില്‍ പോകുന്നതാണ്. കൊച്ചാണ്ടി ചെക്ക്പോസ്റ്റിനപ്പുറത്തേക്ക് പ്രൈവറ്റ് വാഹനങ്ങളെ കടത്തിവിടാറില്ല. ഗവിയില്‍ താമസിക്കുന്നത് നല്ലതാണ്. ട്രക്കിങ്ങിനും സൗകര്യമുണ്ട്. എന്നാല്‍ അതിനും നേരത്തെ ബുക്ക് ചെയ്യണം.

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
6 + 2 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback