പക്ഷിപാതാളം

­വ­യ­നാ­ട്ടി­ലെ വള­രെ പ്ര­ധാ­ന­പ്പെ­ട്ട ഒരു വി­നോ­ദ­സ­ഞ്ചാര കേ­ന്ദ്ര­മാ­ണ് പക്ഷി­പാ­താ­ളം. ബ്ര­ഹ്മ­ഗി­രി കു­ന്നു­ക­ളി­ലെ തി­രു­നെ­ല്ലി ക്ഷേ­ത്ര­ത്തി­ന് 7 കി­ലോ­മീ­റ്റര്‍ വട­ക്കു­കി­ഴ­ക്കാ­യി­ട്ടാ­ണ് ­പ­ക്ഷി­പാ­താ­ളം­ സ്ഥി­തി­ചെ­യ്യു­ന്ന­ത്. തി­രു­നെ­ല്ലി­ക്ക് മാ­ന­ന്ത­വാ­ടി­യില്‍ നി­ന്ന് 32 കി­ലോ­മീ­റ്റ­റും, കല്‍­പ്പ­റ്റ­യില്‍­നി­ന്ന് 66 കി­ലോ­മീ­റ്റ­റും യാ­ത്ര­ചെ­യ്യ­ണം­.

­പ­ക്ഷി­പാ­താ­ളം സമു­ദ്ര­നി­ര­പ്പില്‍­നി­ന്ന് 1740 കി­ലോ­മീ­റ്റര്‍ ഉയ­ര­ത്തില്‍ സ്ഥി­തി­ചെ­യ്യു­ന്ന ഒരു കു­ന്നാ­ണ്. ഉള്‍­ക്കാ­ട്ടി­ലൂ­ടെ 17 കി­ലോ­മീ­റ്റ­റോ­ളം ട്ര­ക്കി­ങ് നട­ത്തി­വേ­ണം പക്ഷി­പാ­താ­ള­ത്തി­ലെ­ത്താന്‍. ചെ­ങ്കു­ത്തായ മല­ഞ്ചെ­രു­വു­ക­ളും, കു­ത്ത­നെ­യു­ള്ള പാ­റ­ക­ളും മറ്റും ട്ര­ക്കിം­ഗി­നെ ബാ­ധി­ക്കു­ന്ന­താ­ണ്.

­പ­ക്ഷി­പാ­താ­ളം പക്ഷി നി­രീ­ക്ഷ­ക­രു­ടെ പ്ര­ധാ­ന­താ­വ­ള­മാ­ണ്. ഇവി­ടെ പക്ഷി­ക­ളെ നി­രീ­ക്ഷി­ക്കു­ന്ന­തി­ന് ടവര്‍ സ്ഥാ­പി­ച്ചി­ട്ടു­ണ്ട്. ഇവി­ടെ അപൂര്‍­വ്വ­യി­ന­ത്തില്‍­പ്പെ­ട്ട പക്ഷി­ക­ളു­ടെ കൂ­ട്ട­ത്തെ കാ­ണാ­നാ­കും. മാ­ത്ര­മ­ല്ല അപൂര്‍­വ്വ­ങ്ങ­ളായ വന്യ­മൃ­ഗ­ങ്ങ­ളും ഇവി­ടെ­യു­ണ്ട്.

ഇ­വി­ടെ പു­രാ­തന കാ­ലം മു­തല്‍ നി­ല­വി­ലു­ള്ള ഗു­ഹ­ക­ളു­ണ്ട്. ഋഷി­മാര്‍ തപ­സ്സു ചെ­യ്ത സ്ഥ­ല­മാ­ണി­തെ­ന്ന് വി­ശ്വ­സി­ക്ക­പ്പെ­ടു­ന്നു­.

­പ­ക്ഷി­പാ­താ­ള­ത്തില്‍ പോ­ക­ണ­മെ­ങ്കില്‍ ടൂ­റി­സം ഡി­പ്പാര്‍­ട്ട്മെ­ന്റി­ന്റെ പ്ര­ത്യേക സമ്മ­തം ആവ­ശ്യ­മു­ണ്ട്. ടൂ­റി­സം ഡി­പ്പാര്‍­ട്ട്മെ­ന്റ് ഗൈ­ഡു­ക­ളേ­യും, വാ­ഹ­ന­ങ്ങ­ളേ­യും, ക്യാ­മ്പി­നു­ള്ള ഉപ­ക­ര­ണ­ങ്ങള്‍​ എന്നിവ ഒരു­ക്കു­ന്ന­താ­ണ്.

­പ­ക്ഷി­പാ­താ­ള­ത്തി­ന് അടു­ത്താ­യി­ട്ട് ധാ­രാ­ളം വി­നോദ സഞ്ചാ­ര­കേ­ന്ദ്ര­ങ്ങള്‍ ഉണ്ട്. പൂ­ക്കോ­ട് തടാ­കം കല്‍­പ്പ­റ്റ­യില്‍­നി­ന്ന് 13 കി­ലോ­മീ­റ്റര്‍ മാ­റി­യാ­ണ് ഉള്ള­ത്. ഇത് വയ­നാ­ട്ടി­ലെ പ്ര­ധാ­ന­പ്പെ­ട്ട വി­നോദ സഞ്ചാ­ര­കേ­ന്ദ്ര­മാ­ണ്. കബ­നീ നദി­യു­ടെ തീ­ര­ത്തു­ള്ള കു­റു­വാ­ദ്വീ­പ് അതി­മ­നോ­ഹ­ര­മായ കാ­ഴ്ച­യാ­ണ്. 950 ഏക്കര്‍ സ്ഥ­ല­ത്താ­ണ് കു­റു­വാ­ദ്വീ­പ് സ്ഥി­തി­ചെ­യ്യു­ന്ന­ത്. കു­റു­വാ­ദ്വീ­പി­ലേ­ക്ക് മാ­ന­ന്ത­വാ­ടി­യില്‍­നി­ന്ന് 17 കി­ലോ­മീ­റ്റ­റു­ണ്ട്. ചെ­മ്പ്ര മല­യി­ലേ­ക്ക് കല്‍­പ്പ­റ്റ­യില്‍­നി­ന്ന് 14 കി­ലോ­മീ­റ്റര്‍ ദൂ­ര­മു­ണ്ട്.

­മാര്‍­ച്ച് ഏപ്രില്‍ മാ­സ­ങ്ങ­ളില്‍ വള്ളി­യൂര്‍­ക്കാ­വി­ലും തി­രു­നെല്‍­വേ­ലി­യും ഉത്സ­വ­ങ്ങള്‍ നട­ക്കു­ന്ന സമ­യ­മാ­യ­തു കൊ­ണ്ട് അപ്പോള്‍ പോ­കു­ന്ന­ത് നല്ല­താ­യി­രി­ക്കും.

­വ­ഴി, മറ്റ് വി­വ­ര­ങ്ങള്‍

ഏ­റ്റ­വും അടു­ത്തു­ള്ള എയര്‍­പോര്‍­ട്ട് കരി­പ്പൂര്‍ എയര്‍­പോര്‍­ട്ടാ­ണ്. കരി­പ്പൂര്‍ വി­മാ­ന­താ­വ­ള­ത്തി­ലേ­ക്ക് ഏക­ദേ­ശം 23 കി­ലോ­മീ­റ്റര്‍ ദൂ­ര­മു­ണ്ട് കോ­ഴി­ക്കോ­ടു­നി­ന്ന്. കോ­ഴി­ക്കോ­ടി­ന് മാ­ന­ന്ത­വാ­ടി­യില്‍­നി­ന്നും ഏക­ദേ­ശം 106 കി­ലോ­മീ­റ്റര്‍ ദൂ­ര­മു­ണ്ട്.

­ന­വം­ബര്‍ മു­തല്‍ ഏപ്രില്‍ വരെ­യു­ള്ള സമ­യ­മാ­ണ് ഏറ്റ­വും നല്ല­ത്.   

1 Comments

പക്ഷിപാതാളം എത്താന്‍ എട്ടു കിലോമീറ്റര്‍ നടന്നാല്‍ മതി.,തിരുനെല്ലിലിലെ ഫോറസ്റ്റ് ബമ്ഗ്ളാവില്‍ നിന്നും.പക്ഷികളെ നിരീക്ഷിക്കാന്‍ ഇവിടെ ടവറൊന്നുമില്ല..പോകുന്ന വഴിയില്‍ വനം വകുപ്പിന്റെ ഒരു ടവര്‍ ഉണ്ട്..-

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
4 + 1 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback