അണ്ണാ ഹസാരേ മഹാത്മാഗാന്ധിയാകുന്ന കാലവും ലോകവും ദേശവുമാണിത്. ഈ കാലലോകദേശാവസ്ഥയില് ആരും എന്തുമായിപ്പോകും. മന്‍മോഹന്‍സിംഗ് മാര്‍ക്സും അച്യുതാനന്ദന് ഏണസ്റ്റോ ചെഗുവേരയും ജോയ്സി ജോസഫ് കോണ്‍റാഡും കോട്ടയം പുഷ്പനാഥ് കോനന്‍ ഡോയലും ആകും. അല്ലെങ്കില്‍ ആണെന്നു നമ്മെ ധരിപ്പിക്കാന്‍ ആരാന്മാരും ആരാച്ചാരന്മാരും അക്ഷരങ്ങളെ കൂട്ടുപിടിച്ചിറങ്ങും.















