രാഷ്ട്രീയം http://malayal.am/taxonomy/term/29/all ml കങ്കാണിക്കുളങ്ങരയിലെ മനുഷ്യക്കമ്പം http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/22613/%E0%B4%95%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%82

­പ­ത്താം ക്ലാ­സ് പാ­സാ­യി­ട്ടി­ല്ലാ­ത്ത ആണു­ങ്ങൾ­ക്ക് എഞ്ചി­നി­യ­റി­ങ്ങ് കഴി­ഞ്ഞ പെ­ൺ­കു­ട്ടി­ക­ളെ ശക്തി­കു­ള­ങ്ങ­ര­യിൽ കെ­ട്ടി­ച്ചു കൊ­ടു­ക്കാ­റു­ണ്ട്. അൻ­പ­തു­ല­ക്ഷം രൂ­പ­യും നൂ­റു­പ­വൻ സ്വർ­ണ്ണ­വും ഇന്നോവ കാ­റു­മാ­ണ് ഈ അടു­ത്തി­ടെ ഇങ്ങ­നൊ­രു കല്യാ­ണ­ത്തി­ന് സ്ത്രീ­ധ­നം കൊ­ടു­ത്ത­ത്. പയ്യ­ന് ജോ­ലി­യു­ണ്ട് - ഗൾ­ഫിൽ കമ്പ­നി നട­ത്തു­ക­യാ­ണ്. എന്താ­ണ് കമ്പ­നി എന്നു ചോ­ദി­ച്ചാൽ ലേ­ബർ സപ്ലൈ കമ്പ­നി എന്നാ­വും ഉത്ത­രം­.

­യു­.എ­.ഇ­.­യി­ലെ ലേ­ബർ സപ്ലൈ കമ്പ­നി­ക­ളിൽ ഭൂ­രി­ഭാ­ഗ­വും നട­ത്തു­ന്ന­ത് കൊ­ല്ലം­കാ­രാ­ണ്. അതി­ൽ­ത്ത­ന്നെ ബഹു­ഭൂ­രി­പ­ക്ഷ­വും ശക്തി­കു­ള­ങ്ങ­ര­ക്കാ­രും. ശക്തി­കു­ള­ങ്ങ­ര­യി­ലെ മി­ക്ക വീ­ടു­ക­ളി­ലും നി­ന്ന് ഒരാ­ളെ­ങ്കി­ലും ലേ­ബർ സപ്ലൈ നട­ത്തു­ന്നു; അതി­ൽ­ത്ത­ന്നെ ചില കു­ടും­ബ­ങ്ങ­ളിൽ അപ്പ­നും മക്കൾ­ക്കും വെ­വ്വേ­റെ ലേ­ബർ സപ്ലൈ കമ്പ­നി­ക­ളു­ണ്ട്. പല­രും സ്കൂൾ പഠ­ന­മോ കോ­ളെ­ജ് വി­ദ്യാ­ഭ്യാ­സ­മോ പൂ­ർ­ത്തി­യാ­ക്കാൻ നി­ൽ­ക്കാ­തെ ഗൾ­ഫി­ലെ­ത്തി ലേ­ബർ സപ്ലൈ കമ്പ­നി തു­ട­ങ്ങു­ന്നു. ശക്തി­കു­ള­ങ്ങ­ര­യിൽ സ്ഥ­ലം വാ­ങ്ങാൻ കി­ട്ടാൻ പ്ര­യാ­സ­മാ­ണ്. ഒന്നാ­മ­തേ ശക്തി­കു­ള­ങ്ങ­ര­ക്കാ­ര­ല്ലാ­ത്ത­വർ­ക്ക് വി­ൽ­ക്കാ­റി­ല്ല; രണ്ടാ­മ­ത് - മി­ക്ക സ്ഥ­ല­വും വാ­ങ്ങി­യി­ട്ടി­രി­ക്കു­ന്ന­ത് ലേ­ബർ സപ്ലൈ നട­ത്തു­ന്ന­വ­രാ­ണ്.

­ലേ­ബർ സപ്ലൈ­യു­ടെ ബി­സി­ന­സ് മോ­ഡൽ എങ്ങ­നെ­യാ­ണെ­ന്നു നോ­ക്കാം. യു­.എ­.ഇ­.­യിൽ ഒരു കമ്പ­നി നട­ത്ത­ണ­മെ­ങ്കിൽ ലി­മി­റ്റ­ഡ് ലയ­ബി­ലി­റ്റി കോ­ണ്ട്രാ­ക്ട് (എ­ൽ.എ­ൽ.­സി­), സർ­വ്വീ­സ് കോ­ണ്ട്രാ­ക്റ്റ് എന്നി­ങ്ങ­നെ പ്ര­ധാ­ന­മാ­യും രണ്ട് വി­ധ­ത്തിൽ രജി­സ്റ്റർ ചെ­യ്യാം. എൽ.എ­ൽ.­സി. ആണെ­ങ്കിൽ ഭൂ­രി­പ­ക്ഷം (51% ഉട­മ­സ്ഥ­ത­യും ഒരു യു­.എ­.ഇ. പൗ­ര­ന്റേ­താ­വും, ലാ­ഭ­വും നഷ്ട­വും മു­തല്‍­മു­ട­ക്കും എൽ.എ­ൽ.­സി. കമ്പ­നി­യു­ടെ ഉട­മ­യും യു­.എ­.ഇ. പൗ­ര­നും വീ­തി­ക്ക­ണം. സർ­വ്വീ­സ് കോ­ണ്ട്രാ­ക്റ്റ് ആണെ­ങ്കിൽ ലാ­ഭ­മോ നഷ്ട­മോ വീ­തി­ക്ക­ണ്ട, വർ­ഷാ­വർ­ഷം ഒരു നി­ശ്ചിത തു­ക­യും തൊ­ഴി­ലാ­ളി­കൾ­ക്കു­ള്ള സ്പോ­ൺ­സർ­ഷി­പ്പ് ഫീ­സും കൊ­ടു­ത്താൽ മതി­.

[blurb:1:right] യു­.എ­.ഇ­.­യിൽ ഇങ്ങ­നെ ഒരു കമ്പ­നി തു­ട­ങ്ങി തൊ­ഴി­ലാ­ളി­ക­ളെ കൊ­ണ്ടു­വ­രു­ന്ന­തി­ന് എന്ത് ബി­സി­ന­സാ­ണ് ചെ­യ്യാൻ പോ­കു­ന്ന­തെ­ന്ന് കാ­ണി­ക്ക­ണം. (ഇ­ല­ക്ട്രി­ക്കൽ വർ­ക്കോ മെ­ക്കാ­നി­ക്കൽ വർ­ക്കോ അങ്ങ­നെ എന്തെ­ങ്കി­ലും ആകാം, ഇങ്ങ­നെ­യു­ള്ള ജോ­ലി­യു­ടെ ലൈ­സൻ­സും തൊ­ഴിൽ കോ­ണ്ട്രാ­ക്ടും കാ­ണി­ക്ക­ണം­). തൊ­ഴി­ലാ­ളി­ക­ളെ താ­മ­സി­പ്പി­ക്കാ­നു­ള്ള ഇടം ഉണ്ടെ­ന്ന് കാ­ണി­ക്ക­ണം. ഇതോ­ടെ (പ­രി­ശോ­ധ­ന­കൾ കഴി­ഞ്ഞ്) വിസ അനു­വ­ദി­ച്ചു­കി­ട്ടും­.

ഒ­രു തൊ­ഴി­ലാ­ളി­യു­ടെ വി­സ­യ്ക്ക് 7500 ദി­ർ­ഹം (ഇ­പ്പോൾ ഏക­ദേ­ശം ഒരു­ല­ക്ഷ­ത്തി പതി­നാ­യി­രം രൂ­പ) ചെ­ല­വു­ണ്ട്. ഇതിൽ 3500 ദി­ർ­ഹം വിസ ഫീ­സും 4000 ഡെ­പ്പോ­സി­റ്റു­മാ­ണ് - ഡെ­പ്പോ­സി­റ്റ് ­തൊ­ഴി­ലാ­ളി­ തി­രി­കെ­പ്പോ­കു­മ്പോൾ തി­രി­ച്ചു­കി­ട്ടും­.

എ­ന്നാൽ ഏക­ദേ­ശം എല്ലാ ലേ­ബർ സപ്ലൈ കമ്പ­നി­ക­ളും ചെ­യ്യു­ന്ന­ത് തൊ­ഴി­ലാ­ളി­യു­ടെ കൈ­യിൽ നി­ന്നും ഗൾ­ഫ് വി­സ­യ്ക്കാ­യി ഒരു­ല­ക്ഷം രൂപ വാ­ങ്ങി­ക്ക­ലാ­ണ്. ചി­ലർ തുക നാ­ട്ടിൽ നി­ന്നും വാ­ങ്ങി­യി­ട്ട് തൊ­ഴി­ലാ­ളി­യെ കൊ­ണ്ടു­വ­രും; മറ്റു­ചി­ലർ ആദ്യം തുക വാ­ങ്ങാ­തെ മാ­സാ­മാ­സം ശമ്പ­ള­ത്തിൽ നി­ന്നും പി­ടി­ക്കും. രണ്ട് വർ­ഷ­മാ­ണ് വി­സ­യു­ടെ കാ­ലാ­വ­ധി - വിസ തീ­രു­ന്ന­തോ­ടെ വീ­ണ്ടും വിസ വേ­ണ­മെ­ങ്കിൽ തൊ­ഴി­ലാ­ളി ഒരു­ല­ക്ഷം രൂപ കൊ­ടു­ക്ക­ണം.

­തൊ­ഴി­ലാ­ളി­യും ലേ­ബർ സപ്ലൈ നട­ത്തു­ന്ന കമ്പ­നി­യും തമ്മിൽ യു­.എ­.ഇ. നി­യ­മ­പ്ര­കാ­രം ഒരു തൊ­ഴിൽ കരാ­റിൽ ഏർ­പ്പെ­ട­ണം. അതിൽ ശമ്പ­ള­മാ­യി കാ­ണി­ക്കു­ന്ന തുക അറു­ന്നൂ­റോ അറു­ന്നൂ­റ്റ­മ്പ­തോ ദി­ർ­ഹം ആകും. (8500 - 9500 രൂ­പ). തൊ­ഴി­ലാ­ളി­യെ കൊ­ണ്ടു­വ­ന്നാൽ ലേ­ബർ സപ്ലൈ കമ്പ­നി­കൾ ചെ­യ്യു­ന്ന­ത് അവ­രെ തൊ­ഴി­ലാ­ളി­ക­ളെ ആവ­ശ്യ­മു­ള്ള കൺ­സ്ട്ര­ക്ഷൻ കമ്പ­നി­കൾ­ക്ക് വാ­ട­ക­യ്ക്കു കൊ­ടു­ക്ക­ലാ­ണ്. മണി­ക്കൂ­റി­ന് 5 ദി­ർ­ഹം ആയി­രി­ക്കും വേ­ത­നം; ഒരു ഇല­ക്ട്രീ­ഷ്യ­ന് മണി­ക്കൂ­റി­ന് 10 ദി­ർ­ഹ­വും­.

­മ­ണി­ക്കൂ­റി­ന് 5 ദി­ർ­ഹം ശമ്പ­ളം കി­ട്ടു­ന്ന­യാൾ ദി­വ­സം 12 മണി­ക്കൂർ വീ­തം മാ­സം 300 മണി­ക്കൂർ ജോ­ലി­ചെ­യ്യു­ന്നു. (മി­ക്ക­വ­രും വെ­ള്ളി­യാ­ഴ്ച്ച ജോ­ലി ചെ­യ്യാ­റി­ല്ല), ഇങ്ങ­നെ മാ­സം 1500 ദി­ർ­ഹം (ഏ­ക­ദേ­ശം 20,000 രൂ­പ) വരു­മാ­നം സമ്പാ­ദി­ക്കു­ന്നു. ഇതിൽ 350 - 400 ദി­ർ­ഹം ലേ­ബർ ക്യാ­മ്പി­ലെ താ­മ­സ­ത്തി­നും വാ­ട­ക­യ്ക്കു­മാ­യി കൊ­ടു­ക്ക­ണം. 1100 ദി­ർ­ഹം മാ­സം വരു­മാ­നം കി­ട്ടി­യാ­ൽ­പ്പോ­ലും രണ്ട് കൊ­ല്ല­ത്തെ സമ്പാ­ദ്യം 26,000 ദി­ർ­ഹം (ഇ­ന്ന­ത്തെ നി­ര­ക്കിൽ 3,80,000 രൂ­പ) ആണ്, ഇതിൽ നി­ന്നും വി­സ­യ്ക്ക് ഒരു­ല­ക്ഷം കൊ­ടു­ക്ക­ണം. അതാ­യ­ത് ഒരു ഐഡി­യൽ സാ­ഹ­ച­ര്യ­ത്തിൽ ലോ സ്കി­ൽ­ഡ് ലേ­ബ­റ­റി­നു സമ്പാ­ദി­ക്കാൻ (നാ­ട്ടി­ലേ­യ്ക്ക് അയ­ക്കാ­ൻ) പറ്റു­ന്ന­ത് മാ­സം 11,000 - 12,000 രൂ­പ­യോ­ളം ആണ്. ഒരു സ്കി­ൽ­ഡ് ലേ­ബ­റ­റി­ന് മാ­സം ഏക­ദേ­ശം 25,000 - 30,000 രൂ­പ­യും. ദി­വ­സം 12 മണി­ക്കൂർ ജോ­ലി 6 ദി­വ­സം ചെ­യ്തി­ട്ടാ­ണ് ഈ കൂ­ലി എന്ന് ഓർ­ക്ക­ണം­.

[blurb:2:left] ലേ­ബർ സപ്ലൈ കമ്പ­നി തൊ­ഴിൽ കണ്ടെ­ത്തി­യി­ല്ലെ­ങ്കിൽ (അ­വർ­ക്ക് കോ­ണ്ട്രാ­ക്റ്റ് ഒന്നും കി­ട്ടി­യി­ല്ലെ­ങ്കി­ൽ) തൊ­ഴി­ലാ­ളി­ക്ക് കോ­ണ്ട്രാ­ക്റ്റി­ലു­ള്ള മി­നി­മം വേ­ത­ന­മായ 600 ദി­ർ­ഹം - 650 ദി­ർ­ഹം കൊ­ടു­ത്താൽ മതി. ഇതു­കൊ­ണ്ട് തൊ­ഴി­ലാ­ളി­യു­ടെ ചെ­ല­വു­കൾ നട­ക്കി­ല്ല. ഇതി­നു പക­രം ഇവ­രെ മറ്റ് ലേ­ബർ സപ്ലൈ കമ്പ­നി­ക­ളി­ലേ­യ്ക്ക് മറി­ച്ചു­കൊ­ടു­ക്കും. ഇങ്ങ­നെ ചെ­യ്യു­മ്പോൾ മണി­ക്കൂ­റി­ന് 5 ദി­ർ­ഹം എന്ന­തി­നു പക­രം 4 ദി­ർ­ഹ­മാ­യി­രി­ക്കും പു­തിയ കമ്പ­നി തൊ­ഴി­ലാ­ളി­ക്ക് കൊ­ടു­ക്കു­ക; ഒരു ദി­ർ­ഹം തൊ­ഴി­ലാ­ളി­യെ കൊ­ണ്ടു­വ­ന്ന കമ്പ­നി­ക്ക് കൊ­ടു­ക്കും. (എ­ന്നാ­ൽ­പ്പോ­ലും വെ­റു­തെ ഇരി­ക്കു­ന്ന­തി­നെ­ക്കാ­ളും തൊ­ഴിൽ ചെ­യ്ത് കാ­ശ­യ­ക്കാൻ തൊ­ഴി­ലാ­ളി താ­ല്പ­ര്യ­പ്പെ­ടും, നാ­ട്ടി­ലേ­യ്ക്ക് എല്ലാ മാ­സ­വും ഒരു നി­ശ്ചിത തുക അയ­ച്ചി­ല്ലെ­ങ്കിൽ നാ­ട്ടി­ലെ കാ­ര്യ­ങ്ങൾ താ­ളം തെ­റ്റും­).

­ലേ­ബർ സപ്ലൈ കമ്പ­നി­കൾ ഒരു തൊ­ഴി­ലാ­ളി­യെ കൊ­ണ്ടു­വ­ന്നാൽ ആദ്യം ചെ­യ്യു­ന്ന­ത് അവ­ന്റെ പാ­സ്പോ­ർ­ട്ട് വാ­ങ്ങി­വ­യ്ക്ക­ലാ­ണ്. യു­.എ­.ഇ. നി­യ­മ­പ്ര­കാ­ര­വും അന്താ­രാ­ഷ്ട്ര നി­യ­മ­പ്ര­കാ­ര­വും ഒരാ­ളു­ടെ പാ­സ്പോ­ർ­ട്ട് മറ്റൊ­രാൾ കൈ­വ­ശം വയ്ക്കു­ന്ന­ത് നി­യ­മ­വി­രു­ദ്ധ­മാ­ണ്, പക്ഷേ ഏക­ദേ­ശം എല്ലാ കമ്പ­നി­ക­ളും തന്നെ പാ­സ്പോ­ർ­ട്ട് വാ­ങ്ങി വയ്ക്കു­ന്നു. പി­ന്നീ­ട് തൊ­ഴി­ലാ­ളി­ക്ക് യു­.എ­.ഇ. തൊ­ഴിൽ വകു­പ്പിൽ നി­ന്നും ലേ­ബർ കാ­ർ­ഡ് ലഭി­ക്കു­മ്പോൾ അതും തൊ­ഴി­ലു­ടമ വാ­ങ്ങി­വെ­ക്കും­.

എ­ന്തെ­ങ്കി­ലും കാ­ര­ണം കൊ­ണ്ട് തൊ­ഴി­ലാ­ളി­ക്ക് നാ­ട്ടി­ൽ­പ്പോ­ക­ണം എന്നി­രി­ക്ക­ട്ടെ, പോ­കാൻ പറ്റി­ല്ല, കാ­ര്യം പാ­സ്പോ­ർ­ട്ടി­ല്ല. ലേ­ബർ സപ്ലൈ കമ്പ­നി­ക്ക് എതി­രാ­യി പരാ­തി കൊ­ടു­ക്ക­ണ­മെ­ന്ന് വി­ചാ­രി­ച്ചാൽ പല ലേ­ബർ സപ്ലൈ കമ്പ­നി­ക­ളും നീ പാ­സ്പോ­ർ­ട്ടും രേ­ഖ­ക­ളും ഇല്ലാ­തെ എന്തു ചെ­യ്യാ­നാ­ണ് എന്ന്, നീ ജയി­ലി­ലാ­കും എന്ന് ഭീ­ഷ­ണി­പ്പെ­ടു­ത്തും. (യു­.എ­.ഇ. ലേ­ബർ കോ­ർ­ട്ടു­ക­ളിൽ തൊ­ഴി­ലാ­ളി­കൾ ചൂ­ഷ­ണ­ത്തി­ന് എതി­രെ കൊ­ടു­ക്കു­ന്ന പരാ­തി­ക­ളിൽ ഒട്ടു­മി­ക്ക­തും തൊ­ഴി­ലാ­ളി­ക്ക് അനു­കൂ­ല­മാ­യാ­ണ് വി­ധി വരാ­റു­ള്ള­ത്, പക്ഷേ ലേ­ബർ കോ­ർ­ട്ടി­ലേ­ക്ക് പോ­കു­ന്ന­തിൽ നി­ന്നും ലേ­ബർ സപ്ലൈ ഉട­മ­സ്ഥർ ഭീ­ഷ­ണി­പ്പെ­ടു­ത്തി വി­ല­ക്കും­).

­ലേ­ബർ സപ്ലൈ കമ്പ­നി നട­ത്തു­ന്ന­യാ­ൾ­ക്ക് കോ­ണ്ട്രാ­ക്റ്റ് അനു­സ­രി­ച്ചാ­ണ് ­പ­ണം­ ലഭി­ക്കു­ന്ന­ത്. (ഉ­ദാ: 100 തൊ­ഴി­ലാ­ളി­ക­ളെ 2 മാ­സ­ത്തേ­യ്ക്ക് നൽ­കു­ന്ന­തി­നു­ള്ള മൊ­ത്ത­ക്കൂ­ലി, അല്ലെ­ങ്കിൽ ഒരു കെ­ട്ടി­ടം പണി പൂ­ർ­ത്തി­യാ­ക്കു­ന്ന­തി­നു­ള്ള കൂ­ലി­). ശക്തി­കു­ള­ങ്ങ­ര­യിൽ നി­ന്നു­ള്ള പല­രും ചെ­യ്യു­ന്ന­ത് ആദ്യ­മേ ഈ തു­ക­യും പി­ന്നെ യു­.എ­.ഇ­.­യി­ലെ ബാ­ങ്കു­ക­ളിൽ നി­ന്നും കി­ട്ടാ­വു­ന്ന­ത്ര­യും ലോ­ണും എടു­ത്ത് നാ­ട്ടില്‍ സ്ഥ­ലം വാ­ങ്ങി­യി­ടും. എന്നി­ട്ട് തൊ­ഴി­ലാ­ളി­ക്ക് ശമ്പ­ളം കൊ­ടു­ക്കാൻ സമ­യ­മാ­കു­മ്പോൾ കൈ­മ­ലർ­ത്തും. കാ­ശ് പി­ന്നെ­ത്ത­രാം എന്നു പറ­യും. ഏതാ­നും വർ­ഷ­ങ്ങൾ­ക്കു മു­ൻ­പ് ആറു­മാ­സ­വും നാ­ല് മാ­സ­വും മറ്റും ശമ്പ­ളം കി­ട്ടാ­തെ തൊ­ഴി­ലാ­ളി­കൾ കി­ട­ന്ന് നര­കി­ക്കു­ന്ന­ത് സ്ഥി­രം വാ­ർ­ത്ത­യാ­യി­രു­ന്നു. മൂ­ന്നു­ദി­വ­സ­മാ­യി തൊ­ഴി­ലാ­ളി­കൾ പട്ടി­ണി­യി­ലാ­ണ് എന്നു­കേ­ട്ട് ഞാ­നും ഭാ­ര്യ­യും കൂ­ടി കു­റെ പല­ച­ര­ക്കു­സാ­മ­ഗ്രി­കൾ വാ­ങ്ങി ലേ­ബർ ക്യാ­മ്പിൽ പോ­യി­ട്ടു­ണ്ട്, ഇവർ­ക്കു കൊ­ടു­ക്കാ­നു­ള്ള ശമ്പ­ള­വും എടു­ത്ത് മല­യാ­ളി­യായ മു­ത­ലാ­ളി നാ­ടു­വി­ട്ടു; ഇപ്പോൾ ലേ­ബർ ക്യാ­മ്പിൽ കറ­ണ്ടി­ല്ല, വെ­ള്ള­മി­ല്ല, നാ­ൽ­പ്പ­ത്ത­ഞ്ച് ഡി­ഗ്രി ചൂ­ട് സഹി­ക്കാൻ പറ്റാ­തെ രാ­ത്രി അടു­ത്തു­ള്ള മൈ­താ­ന­ത്ത് പോ­യി­ക്കി­ട­ന്ന് ഉറ­ങ്ങും എന്നാ­ണ് അവർ പറ­ഞ്ഞ­ത്.

ഇ­ങ്ങ­നെ­യു­ള്ള ചൂ­ഷ­ണ­ങ്ങൾ തട­യാൻ യു­.എ­.ഇ. സർ­ക്കാർ വേ­ജ് പ്രൊ­ട്ട­ക്ഷൻ സി­സ്റ്റം നട­പ്പി­ലാ­ക്കി. ഇത­നു­സ­രി­ച്ച് ഓരോ തൊ­ഴി­ലാ­ളി­ക്കും ഒരു ബാ­ങ്ക് അക്കൗ­ണ്ട് / കാ­ഷ് അക്കൗ­ണ്ട് വേ­ണം. ഓരോ തൊ­ഴി­ലാ­ളി­ക്കും ഒരു കാ­ഷ് കാ­ർ­ഡ് കാ­ണും. ഈ കാ­ഷ് കാ­ർ­ഡ് ഉപ­യോ­ഗി­ച്ച് തൊ­ഴി­ലാ­ളി­ക്ക് യു­.എ­.ഇ. എക്സ്ചേ­ഞ്ച് / ആലു­ക്കാ­സ് എക്സ്ചേ­ഞ്ച് പോ­ലു­ള്ള ഏതെ­ങ്കി­ലും മണി എക്സ്ചേ­ഞ്ചിൽ നി­ന്നും കാ­ശെ­ടു­ക്കാം. എല്ലാ മാ­സ­വും 20-ആം തി­യ്യ­തി തൊ­ഴി­ലാ­ളി­യു­ടെ അക്കൗ­ണ്ടി­ലേ­ക്ക് കാ­ശെ­ത്ത­ണം. ഇത് സർ­ക്കാർ ഇല­ക്ട്രോ­ണി­ക്ക് ആയി നി­രീ­ക്ഷി­ക്കും. 25-ആം തി­യ്യ­തി­യോ­ടെ കാ­ശെ­ത്തി­യി­ല്ലെ­ങ്കിൽ ഈ വി­സ­കൾ സ്പോ­ൺ­സർ ചെ­യ്യു­ന്ന സ്വ­ദേ­ശി പൗ­ര­ന് പി­ന്നെ ഒരു വി­സ­യും സ്പോ­ൺ­സർ ചെ­യ്യാ­നോ ഉള്ള വി­സ­കൾ പു­തു­ക്കാ­നോ പറ്റി­ല്ല. അതോ­ടെ സ്വ­ദേ­ശി പൗ­രൻ ലേ­ബർ സപ്ലൈ ഉട­മ­യായ മല­യാ­ളി­യെ വി­ളി­ച്ച് ബഹ­ള­മു­ണ്ടാ­ക്കും, അങ്ങ­നെ കൂ­ടി­പ്പോ­യാൽ പത്തു ദി­വ­സ­ത്തി­ന­കം കാ­ശെ­ത്തും­.

ഈ സമ്പ്ര­ദാ­യ­ത്തെ­യും തകർ­ക്കാൻ ശക്തി­കു­ള­ങ്ങ­ര­ക്കാർ വഴി കണ്ടു­പി­ടി­ച്ചു. (ശ­ക്തി­കു­ള­ങ്ങ­ര­ക്കാ­രോ­ടാ­ണോ കളി­!). തൊ­ഴി­ലാ­ളി­യെ ഭീ­ഷ­ണി­പ്പെ­ടു­ത്തി അവ­ന്റെ കാ­ഷ് കാ­ർ­ഡും പാ­സ്‌­വേ­ഡും ലേ­ബർ സപ്ലൈ കമ്പ­നി വാ­ങ്ങി­ക്കും. അവ­ന്റെ അക്കൗ­ണ്ടി­ലേ­ക്ക് നി­യ­മ­പ്ര­കാ­രം മാ­സാ­മാ­സം കാ­ശി­ടും, എന്നി­ട്ട് അവ­ന്റെ പാ­സ്‌­വേ­ഡ് കു­ത്തി അതിൽ നി­ന്നും ലേ­ബർ സപ്ലൈ മു­ത­ലാ­ളി തന്നെ കാ­ശെ­ടു­ക്കും. എങ്ങ­നെ­യു­ണ്ട് വി­ദ്യ?

[blurb:3:right] എന്നാ­ൽ­പ്പോ­ലും ഭൂ­രി­പ­ക്ഷം തൊ­ഴിൽ ചൂ­ഷ­ണ­ങ്ങ­ളെ­യും തട­യാൻ യു­.എ­.ഇ­.­യു­ടെ ഇല­ക്ട്രോ­ണി­ക് വേ­ജ് പ്രൊ­ട്ട­ക്ഷൻ സി­സ്റ്റം കൊ­ണ്ട് സാ­ധി­ച്ചി­ട്ടു­ണ്ട്. തൊ­ഴി­ലാ­ളി­ക്ക് സമ­യാ­സ­മ­യം കാ­ശ് കി­ട്ടു­ന്നോ എന്ന് സർ­ക്കാർ ഉദ്യോ­ഗ­സ്ഥർ നേ­രി­ട്ട് മോ­ണി­റ്റർ ചെ­യ്യു­ന്നു­.

ഒ­ന്നാ­മ­തേ നട്ടെ­ല്ലൊ­ടി­ക്കു­ന്ന പണി, നാ­ട്ടിൽ നൂ­റു­കൂ­ട്ടം ചെ­ല­വു­കൾ - ഈ കാ­ശെ­ത്തി­യി­ട്ടു­വേ­ണം നാ­ട്ടിൽ ഫീ­സ് മു­തൽ ഇല­ക്ട്രി­സി­റ്റി ബിൽ വരെ അട­യ്ക്കാന്‍. പണി­ചെ­യ്ത് ഒടി­ഞ്ഞു തളർ­ന്നു വരു­ന്ന തൊ­ഴി­ലാ­ളി ശമ്പ­ളം വൈ­കു­മ്പോൾ സപ്ലൈ കമ്പ­നി­യു­ടെ ഓഫീ­സിൽ ചെ­ന്ന് തട്ടി­ക്ക­യ­റും. ഇവ­രെ പി­ടി­ച്ച് മു­റി­ക്ക­ക­ത്തി­ട്ട് ഇടി­ക്കു­ന്ന ലേ­ബർ സപ്ലൈ കമ്പ­നി­ക­ളു­ണ്ട്. പല­രും മൂ­ന്നും നാ­ലും മാ­സം ശമ്പ­ളം കി­ട്ടാ­തെ ബഹ­ളം വയ്ക്കു­ക­യോ പി­ന്നെ പണി­ക്കു­പോ­കാ­തി­രി­ക്കു­ക­യോ ചെ­യ്താൽ നാ­ട്ടി­ലെ ഗു­ണ്ട­ക­ളെ­ക്കൊ­ണ്ട് തൊ­ഴി­ലാ­ളി­യു­ടെ വീ­ട്ടി­ൽ­ച്ചെ­ന്ന് ഭീ­ഷ­ണി­പ്പെ­ടു­ത്തും. അതോ­ടെ തൊ­ഴി­ലാ­ളി മന­സു­ത­കർ­ന്ന് ജോ­ലി തു­ട­രും­.

­പ­ല­പ്പൊ­ഴും ലേ­ബർ ക്യാ­മ്പി­ലെ ജീ­വിത സാ­ഹ­ച­ര്യ­ങ്ങൾ വള­രെ മോ­ശ­മാ­യി­രി­ക്കും. യു­.എ­.ഇ. നി­യ­മ­പ്ര­കാ­രം ലേ­ബർ ക്യാ­മ്പി­ലെ ഒരു മു­റി­യിൽ 8 പേ­ർ­ക്കു­വ­രെ താ­മ­സി­ക്കാം, മു­റി­ക്ക് എ.­സി, ഓരോ എട്ടു­പേ­ർ­ക്കും രണ്ട് കക്കൂ­സ്, ഒരു കു­ളി­മു­റി, തു­ണി അല­ക്കാ­നു­ള്ള സ്ഥ­ലം, എന്നി­ങ്ങ­നെ വേ­ണം എന്നാ­ണ് നി­യ­മം. അടി­ക്ക­ടി യു­.എ­.ഇ. ലേ­ബർ ഇൻ­സ്പെ­ക്ടർ­മാ­രു­ടെ പരി­ശോ­ധ­ന­ക­ളും ഉണ്ട്. പരി­ശോ­ധ­ന­യിൽ ഫെ­യി­ലാ­യാൽ ലേ­ബർ ക്യാ­മ്പ് ഉട­മ­സ്ഥർ വലിയ ഫൈ­ന­ട­യ്ക്ക­ണം. എന്നാൽ ലേ­ബർ ക്യാ­മ്പു­ക­ളു­ടെ പരി­പാ­ല­ന­ത്തിൽ ലേ­ബർ സപ്ലൈ കമ്പ­നി­ക­ളു­ടെ മു­ത­ലാ­ളി­കൾ നി­ഷ്കർഷ കാ­ണി­ക്കാ­റി­ല്ല. പല­പ്പൊ­ഴും രാ­ത്രി കു­ടി­ച്ചി­ട്ട് മദ്യ­ക്കു­പ്പി ടോ­യ്ല­റ്റി­ന് അക­ത്ത് വീ­ണ് പൊ­ട്ടി­യി­ട്ടും മറ്റും സെ­പ്റ്റി­ക്ക് പൈ­പ്പ് ബ്ലോ­ക്കാ­കും, ഇത്ര­യും പേ­രു­ടെ ശൗച സാ­ഹ­ച­ര്യ­ങ്ങൾ നശി­ക്കും­.

(എ­ല്ലാ ലേ­ബർ ക്യാ­മ്പു­ക­ളും ഇങ്ങ­നെ­യാ­ണെ­ന്ന­ല്ല, നല്ല­രീ­തി­യിൽ നട­ത്തു­ന്ന ലേ­ബർ ക്യാ­മ്പു­ക­ളും ഉണ്ട്; സർ­ക്കാർ നി­യ­മ­ങ്ങ­ളും പരി­ശോ­ധ­ന­ക­ളും ജീ­വി­ത­സാ­ഹ­ച­ര്യ­ങ്ങൾ കു­റെ­യൊ­ക്കെ മനു­ഷ്യർ­ക്കു താ­മ­സി­ക്കാൻ പറ്റു­ന്ന­താ­ക്കി­യി­ട്ടു­ണ്ട്.)

­ലേ­ബർ ക്യാ­മ്പു­ക­ളിൽ മദ്യം സപ്ലൈ ചെ­യ്യാ­നാ­യി അന­ധി­കൃ­ത­മായ ലോ­ബി­കൾ തന്നെ­യു­ണ്ട്. പത്ത് ദി­ർ­ഹ­ത്തി­ന് ഒരു കു­പ്പി റം കി­ട്ടു­ന്ന ഏക സ്ഥ­ലം ലേ­ബർ ക്യാ­മ്പാ­യി­രി­ക്കും. തൊ­ഴി­ലാ­ളി­കൾ തന്നെ പര­സ്പ­രം (3 ദി­ർ­ഹ­ത്തി­നും മറ്റും) മു­ടി­വെ­ട്ടി­ക്കൊ­ടു­ക്കും­.

­ലേ­ബ­റേ­ഴ്സി­നെ തൊ­ഴിൽ സ്ഥ­ല­ത്തേ­യ്ക്ക് കൊ­ണ്ടു­പോ­വു­ക­യും തി­രി­കെ കൊ­ണ്ടു­വ­രി­ക­യും ചെ­യ്യു­ന്ന ബസ്സു­ക­ളിൽ ഒട്ടു­മി­ക്ക­തി­നും എ.­സി. ഇല്ല. തൊ­ഴിൽ സ്ഥ­ല­ത്തു­നി­ന്നും തി­രി­ച്ചു­വ­രു­ന്ന ബസ്സു­ക­ളിൽ തൊ­ഴി­ലാ­ളി­ക­ളു­ടെ വി­യർ­പ്പി­ന്റെ മണം കൊ­ണ്ട് അക­ത്തു­ക­യ­റാൻ പറ്റി­ല്ലെ­ന്നാ­ണ് ലേ­ബർ സപ്ലൈ കമ്പ­നി നട­ത്തു­ന്ന ഒരു സു­ഹൃ­ത്ത് പറ­ഞ്ഞ­ത്.

­ശ­ക്തി­കു­ള­ങ്ങ­ര­ക്കാ­രെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം വെ­റു­തേ സ്കൂൾ വി­ദ്യാ­ഭ്യാ­സ­വും കോ­ളെ­ജ് വി­ദ്യാ­ഭ്യാ­സ­വും മറ്റും പൂ­ർ­ത്തി­യാ­ക്കി സമ­യം കള­യാ­തെ­ത­ന്നെ ഗൾ­ഫിൽ 30,000 ദി­ർ­ഹ­ത്തി­നു മേൽ (നാ­ല­ര­ല­ക്ഷം രൂ­പ­യ്ക്കു മേ­ൽ) മാ­സം തോ­റും സമ്പാ­ദി­ക്കാൻ പറ്റു­ന്ന ഒരു വ്യ­വ­സാ­യ­മാ­ണ് ലേ­ബർ സപ്ലൈ. എഞ്ചി­നി­യ­റി­ങ്ങും മറ്റും പഠി­ച്ച ചെ­റു­പ്പ­ക്കാർ തന്നെ എഞ്ചി­നി­യ­റി­ങ്ങ് ജോ­ലി­കൾ­ക്കു പോ­കാ­തെ ഗൾ­ഫിൽ വന്ന് ലേ­ബർ സപ്ലൈ കമ്പ­നി­കൾ തു­ട­ങ്ങു­ന്നു. തൊ­ണ്ണൂ­റു ശത­മാ­നം ലേ­ബർ സപ്ലൈ കമ്പ­നി­ക­ളും ഒരു­ത­ര­ത്തിൽ അല്ലെ­ങ്കിൽ മറ്റൊ­രു­ത­ര­ത്തിൽ തൊ­ഴി­ലാ­ളി­ക­ളെ ­ചൂ­ഷ­ണം­ ചെ­യ്യു­ന്നു­.

[blurb:4:left] രണ്ട് വർ­ഷം കഴി­ഞ്ഞ് വീ­ണ്ടും വിസ എടു­ക്കു­മ്പോൾ മു­ൻ­പ് കൊ­ടു­ത്ത 4500 ദി­ർ­ഹം ഡെ­പ്പോ­സി­റ്റ് തൊ­ഴി­ലു­ട­മ­യ്ക്ക് സർ­ക്കാ­രിൽ നി­ന്നും തി­രി­ച്ചു­കി­ട്ടും. എങ്കി­ലും മി­ക്ക കമ്പ­നി­ക­ളും വീ­ണ്ടും വിസ കൊ­ടു­ക്കാൻ ഒരു­ല­ക്ഷം തന്നെ തൊ­ഴി­ലാ­ളി­യു­ടെ പക്കൽ നി­ന്ന് വാ­ങ്ങും. എന്നാൽ മി­ടു­ക്ക­നായ തൊ­ഴി­ലാ­ളി­യാ­ണെ­ങ്കിൽ പകു­തി­ക്കാ­ശ് വാ­ങ്ങു­ന്ന­വ­രും വീ­ണ്ടും വിസ കൊ­ടു­ക്കാൻ ഒരു കാ­ശും വാ­ങ്ങാ­ത്ത­വ­രും ഉണ്ട്. (ഒ­രു മി­ടു­ക്ക­നായ ഇല­ക്ട്രീ­ഷ­ന്റെ മറ­വിൽ അധി­കം പണി­യ­റി­യാ­ത്ത പത്ത് ഇല­ക്ട്രീ­ഷൻ­മാ­രെ­യും കോ­ണ്ട്രാ­ക്റ്റിൽ സപ്ലൈ ചെ­യ്യാം­).

­യു­.എ­.ഇ. സർ­ക്കാർ തൊ­ഴി­ലാ­ളി­കൾ­ക്കു­ള്ള കാ­ശ് കൊ­ടു­ത്തു തീ­ർ­ക്കാ­തെ ലേ­ബർ സപ്ലൈ മു­ത­ലാ­ളി­യെ തി­രി­ച്ചു പോ­കാൻ സമ്മ­തി­ക്കി­ല്ല. ആദ്യ­മേ കാ­ശെ­ടു­ത്തു മറി­ച്ച് നാ­ട്ടിൽ സ്ഥ­ല­വും മറ്റും വാ­ങ്ങു­ന്ന മു­ത­ലാ­ളി സമ­യ­ത്തി­ന് കാ­ശു കി­ട്ടാ­താ­വു­ന്ന­തോ­ടെ നാ­ട്ടിൽ നി­ന്നും ഹവാ­ല­യാ­യി പണം എത്തി­ച്ച് എങ്ങ­നെ­യും കു­ടി­ശ്ശിക തീ­ർ­ക്കാൻ നോ­ക്കും. നാ­ട്ടിൽ സ്ഥ­ലം വാ­ങ്ങി­യാൽ അടു­ത്ത­താ­യി മു­ത­ലാ­ളി ചെ­യ്യു­ന്ന­ത് കൂ­റ്റൻ ആഡം­ബ­ര­വീ­ടു­വെ­യ്ക്ക­ലാ­ണ്. ഒടു­വിൽ പണ­മി­ല്ലാ­തെ കു­ടു­ങ്ങു­മ്പോൾ കോ­ടി­കൾ ചെ­ല­വാ­ക്കിയ വീ­ട് പകു­തി­യും അതി­ൽ­ത്താ­ഴെ­യും വി­ല­യ്ക്ക് വി­ൽ­ക്കു­ന്ന­തും ശക്തി­കു­ള­ങ്ങ­ര­യി­ലെ കാ­ഴ്ച്ച­യാ­ണ്.

­നാ­ട്ടിൽ ദി­വ­സം 600 മു­തൽ 1000 രൂപ വരെ സമ്പാ­ദി­ക്കു­ന്ന­വ­രാ­ണ് (ഉ­ദാ: ശക്തി­കു­ള­ങ്ങ­ര­യിൽ മീൻ ലേ­ലം ചെ­യ്യു­ന്ന­യാ­ൾ­ക്ക് ദി­വ­സം 1000 രൂപ ഉണ്ടാ­ക്കാം) ഒരു­ല­ക്ഷം രൂപ ബ്ലേ­ഡിൽ നി­ന്നും മറ്റും എടു­ത്ത് വിസ വാ­ങ്ങി ലേ­ബ­റ­റാ­യി എത്തു­ന്ന­ത് എന്ന­ത് മറ്റൊ­രു വി­രോ­ധാ­ഭാ­സം. ഗൾ­ഫിൽ കക്കൂ­സു­ക­ഴു­കു­ന്ന പണി­യാ­യി­രി­ക്കും, എന്നാ­ലും നാ­ട്ടി­ലെ മൈ­ക്കാ­ട്ടു­പ­ണി­യെ­ക്കാ­ളും തെ­ങ്ങു­ക­യ­റു­ന്ന­തി­നെ­ക്കാ­ളും ഗ്ലാ­മ­റു­ള്ള അവ­സ്ഥ­യാ­ണ് ഗൾ­ഫു­കാ­ര­നാ­വു­ക.

ഇ­തി­നി­ട­യി­ലും ഒരേ തൊ­ഴി­ലാ­ളി തന്നെ വീ­ണ്ടും വീ­ണ്ടും ഒരേ ലേ­ബർ സപ്ലൈ കമ്പ­നി­യു­ടെ അടു­ത്തേ­യ്ക്കു തന്നെ തി­രി­കെ­പ്പോ­കു­ന്നു, എട്ടും പത്തും ഇരു­പ­തും വർ­ഷം ഗൾ­ഫിൽ ജോ­ലി ചെ­യ്യു­ന്നു. അങ്ങ­നെ നാ­ട്ടി­ലെ കു­ടും­ബം പു­ലർ­ത്തു­ന്നു. ഈയി­ടെ ഒരു തൊ­ഴി­ലാ­ളി ലേ­ബർ സപ്ലൈ നട­ത്തു­ന്ന എന്റെ സു­ഹൃ­ത്തി­ന്റെ അടു­ത്ത് അവ­ധി ചോ­ദി­ച്ച­ത് മക­ളു­ടെ മെ­ഡി­ക്കൽ സീ­റ്റ് അഡ്മി­ഷ­ന് ഫീ­സു­കെ­ട്ടാൻ നാ­ട്ടി­ൽ­പ്പോ­കാ­നാ­ണ് - പേ­മെ­ന്റ് സീ­റ്റിൽ തന്നെ മക­ളെ എം­.­ബി­.­ബി­.എ­സ്. കോ­ഴ്സി­നു വി­ടാൻ ഗൾ­ഫ് ജീ­വി­തം കൊ­ണ്ട് അയാ­ൾ­ക്കു പറ്റു­ന്നു­.

­ശ­ക്തി­കു­ള­ങ്ങ­ര­ക്കാർ 20 വർ­ഷം മു­തൽ­ക്കേ ലേ­ബർ സപ്ലൈ കമ്പ­നി­കൾ തു­ട­ങ്ങി, ഒരു കു­ടും­ബം പെ­ട്ടെ­ന്ന് പണ­ക്കാ­രാ­വു­ന്ന­തു കണ്ട് മറ്റ് കു­ടും­ബ­ങ്ങ­ളും ഇതേ ബി­സി­ന­സ് തു­ട­ങ്ങി­യ­താ­വും, ഇപ്പോൾ ശക്തി­കു­ള­ങ്ങ­ര­ക്കാ­രു­ടെ (പ്ര­ധാ­ന­മാ­യും പു­രു­ഷ­ന്മാ­രു­ടെ, ചില സ്ത്രീ­ക­ളു­ടെ­യും) പ്ര­ധാന വ്യ­വ­സാ­യ­മാ­ണ് ലേ­ബർ സപ്ലൈ.

<fieldset class="fieldgroup group-newsquotes"><legend>News Quotes</legend>

ഹ്യൂമന്‍ അവേഴ്സ് കണക്കാക്കി മനുഷ്യാധ്വാനം വാടകയ്ക്കു നല്‍കുകയാണ് ലേബര്‍ സപ്ലൈ കമ്പനികളുടെ പ്രവര്‍ത്തനരീതി. പണിസമയം നിജപ്പെടുത്താത്തതുകൊണ്ടുതന്നെ, ദിവസം 12 മണിക്കൂറോളം പണിയെടുത്താണ് തൊഴിലാളി നാട്ടിലേക്കയ്ക്കാന്‍ പണം കണ്ടെത്തുന്നത്. ജോലിക്കും വിനോദത്തിനും വിശ്രമത്തിനുമായി എട്ടുമണിക്കൂര്‍ വീതം വിഭജിച്ച മെയ്ദിന മുദ്രാവാക്യമെവിടെ, ഗള്‍ഫിലെ പണിസാഹചര്യമെവിടെ?

പണിയുണ്ടെങ്കിലും ഇല്ലെങ്കിലും മിനിമം വേതനം നല്‍കണം. വിസ കൊടുത്ത ലേബര്‍ സപ്ലൈ കമ്പനിക്കു വര്‍ക്‍ കോണ്‍ട്രാക്റ്റ് കിട്ടിയില്ലെങ്കില്‍ പണിക്കാരെ മറ്റുകമ്പനികള്‍ക്കു് മറിച്ചുകൊടുക്കും. ഫലം, തൊഴിലാളിക്കു ലഭിക്കുന്ന കൂലിയില്‍ അഞ്ചിലൊന്നുകുറയും. ലേബര്‍ കമ്പനിക്കു നഷ്ടമില്ലതാനും.

തൊഴിലാളിയുടെ പാസ്പോര്‍ട്ടും ലേബര്‍ കാര്‍ഡും നിയമവിരുദ്ധമായി കൈവശം വച്ചാണ് ലേബര്‍ കമ്പനികള്‍ തൊഴിലാളികളെ വരുതിയില്‍ നിര്‍ത്തുന്നത്. ലേബര്‍ കോടതിയില്‍ പോകുന്നതില്‍ നിന്നും തൊഴിലാളിയെ ഭീഷണിപ്പെടുത്തി തടയാനുള്ള വടിയാണിത്.

യുഎഇ കൊണ്ടുവന്ന വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തെ മറികടക്കാന്‍ തൊഴിലാളിയുടെ ക്യാഷ് കാര്‍ഡും പാസ്‍വേഡും കൈവശപ്പെടുത്തുന്ന ലേബര്‍ സപ്ലൈക്കാരുമുണ്ട്. ശമ്പളദിവസം അക്കൌണ്ടില്‍ കാശെത്തുമെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ അതില്‍ നിന്നു പണം പിന്‍വലിക്കുന്നതും കങ്കാണിമാരാവും. തൊഴില്‍ ചൂഷണത്തിനുള്ള അന്താരാഷ്ട്ര ബിരുദം കേരളത്തിലെ ആശുപത്രി/പള്ളിക്കൂട വ്യവസായികളില്‍ നിന്നാവും ഇവര്‍ കരസ്ഥമാക്കിയിട്ടുണ്ടാവുക!

</fieldset>

for representational purpose only

കേരളം

Country:

Default Home Page

UK Home Page

Authors:

Special Arrangement

http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/22613/%E0%B4%95%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%82#comments കേരളം കൊല്ലം ഗള്‍ഫ് ചൂഷണം തൊഴിലാളി തൊഴില്‍ പണം മനുഷ്യക്കടത്ത് മനുഷ്യാധ്വാനം മാനവവിഭവശേഷി യുഎഇ രാഷ്ട്രീയം ലേബര്‍ കോടതി ലേബര്‍ സപ്ലൈ ശക്തികുളങ്ങര Fri, 03 May 2013 17:01:09 +0000 Special Arrangement 22613 at http://malayal.am മോഡിത്വവും വ്യവസായവും തമ്മിലെന്ത്? http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/22603/%E0%B4%AE%E0%B5%8B%E0%B4%A1%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%B5%E0%B5%81%E0%B4%82-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82-%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D

­പ്ര­ധാ­ന­മ­ന്ത്രി­പ­ദം ലക്ഷ്യ­മി­ട്ടു­ള്ള ­ഗു­ജ­റാ­ത്ത് മു­ഖ്യൻ നരേ­ന്ദ്ര മോ­ഡി­യു­ടെ പബ്ലി­ക് റി­ലേ­ഷൻ / പ്ര­മോ­ഷൻ പരി­പാ­ടി­കൾ ഗു­ജ­റാ­ത്ത് വി­ട്ട് ഇങ്ങു കൊ­ച്ചു­കേ­ര­ള­ത്തിൽ വരെ സാ­ന്നി­ദ്ധ്യം അറി­യി­ക്കു­ക­യാ­ണ്. ഗു­ജ­റാ­ത്ത് വി­ക­സ­ന­മോ­ഡ­ലും ക്ര­മ­സ­മാ­ധാ­ന­വും സം­ബ­ന്ധി­ച്ച പ്രൊ­പ്പ­ഗാന്‍­ഡ­യ്ക്കു് ഒരു­കാ­ല­ത്തു കേ­ര­ള­വി­ക­സ­ന­മോ­ഡ­ലി­നെ­ക്കു­റി­ച്ചു­ള്ള ചര്‍­ച്ച­കള്‍­ക്ക് ഉണ്ടാ­യി­രു­ന്ന­തി­ലേ­റെ ഇടം മാ­ദ്ധ്യ­മ­ങ്ങ­ളി­ല­ട­ക്കം ലഭി­ക്കു­ന്നു. ഗു­ജ­റാ­ത്ത് വം­ശ­ഹ­ത്യ­യി­ലൂ­ടെ കു­പ്ര­സി­ദ്ധ­നായ ­ന­രേ­ന്ദ്ര മോ­ഡി­ എന്ന ഹി­ന്ദു­ത്വ നേ­താ­വി­നെ പര­മ്പ­രാ­ഗ­ത­മാ­യി പി­ന്തു­ണ­ക്കു­ന്ന­വ­ര­ല്ല ഇവി­ടെ മോ­ഡീ ഭര­ണ­ത്തെ കു­റി­ച്ച് പൊ­ടി­പ്പും തൊ­ങ്ങ­ലും ചേ­ർ­ത്ത് അവ­ത­രി­പ്പി­ക്കു­ന്ന­ത്; മറി­ച്ച് മോ­ഡി ഭര­ണ­ത്തി­ന്റെ തി­ക്ത­ഫ­ല­ങ്ങൾ അനു­ഭ­വി­ക്കാൻ വി­ധി­ക്ക­പ്പെ­ട്ട സമൂ­ഹ­ത്തിൽ നി­ന്നാ­ണ് മോ­ഡി ഭര­ണ­ത്തെ കു­റി­ച്ച് വാ­ചാ­ല­രാ­കു­ന്ന പു­തിയ പ്ര­മോ­ട്ടർ­മാർ എത്തു­ന്ന­ത്.

­മാ­ർ­ക്സി­സ്റ്റ് പാ­ർ­ട്ടി യു­വ­ജ­ന­നേ­താ­വാ­യി വളർ­ന്നു പി­ന്നീ­ട് കോ­ൺ­ഗ്ര­സി­ലേ­ക്ക് ചേ­ക്കേ­റിയ കണ്ണൂർ എം എൽ എ അബ്ദു­ള്ള­ക്കു­ട്ടി­യാ­ണ് ഗു­ജ­റാ­ത്തി­ലെ വി­ക­സ­ന­ത്തെ കു­റി­ച്ചു വാ­ചാ­ല­നായ ആദ്യ വ്യ­ക്തി. വർ­ഷ­ങ്ങൾ പി­ന്നി­ടു­മ്പോൾ ആ കൂ­ട്ട­ത്തി­ലേ­ക്ക് ഒരാൾ കൂ­ടി കട­ന്നു­വ­രു­ന്നു. ലീ­ഗി­ലെ തീ­പ്പൊ­രി പ്രാ­സം­ഗി­ക­നും, ‘തീ­വ്ര­വാദ വി­രു­ദ്ധ(?)’  നേ­താ­വും അഴീ­ക്കോ­ട് എം എൽ എയു­മായ കെ എം ഷാ­ജി­യാ­ണ് ഗു­ജ­റാ­ത്തി­നെ­പ്പ­റ്റി­യു­ള്ള ‘പു­തിയ അറി­വു­കൾ’ ലീ­ഗ് അണി­കൾ­ക്കും കേ­രള സമൂ­ഹ­ത്തി­നും പക­രാൻ ശ്ര­മി­ക്കു­ന്ന­തു­.

­ഷാ­ജി­യു­ടെ പു­തിയ വെ­ളി­പ്പെ­ടു­ത്ത­ലിൽ പ്ര­ധാ­ന­മാ­യ­ത് ഇവ­യാ­ണ്:

­മോ­ഡി ഹി­ന്ദു­വ­ല്ല

­ക­ലാ­പം നട­ത്തി­യ­ത് സം­ഘ­പ­രി­വാർ ലക്ഷ്യ­ത്തി­ന­ല്ല; മറി­ച്ച് വ്യാ­വ­സാ­യിക ലക്ഷ്യ­ത്തി­നാ­ണ്.

­ഗു­ജ­റാ­ത്തിൽ എല്ലാ­യി­ട­ത്തും അം­ബ­ര­ചും­ബി­ക­ളായ മി­നാ­ര­ങ്ങ­ളോ­ടു കൂ­ടിയ മു­സ്ലിം പള്ളി­കൾ കാ­ണു­ന്നു

­ഗു­ജ­റാ­ത്തി­ലെ വി­ക­സ­നം രാ­ജ്യ­ത്തെ മറ്റേ­തൊ­രു സം­സ്ഥാ­ന­ത്ത് നട­ന്ന വി­ക­സ­ന­ത്തെ­യും കവ­ച്ചു­വ­യ്ക്കു­ന്ന­താ­ണ്. ‌

­വാ­ർ­ത്ത വി­വാ­ദ­മാ­യ­പ്പോൾ നി­ഷേ­ധ­വു­മാ­യി ഷാ­ജി രം­ഗ­ത്തു വന്നെ­ങ്കി­ലും ഷാ­ജി പറ­ഞ്ഞ പ്ര­ധാന വി­ഷ­യ­ങ്ങൾ അദ്ദേ­ഹ­ത്തി­ന്റെ തന്നെ ഭാ­ഷ്യ­ത്തിൽ ചാ­ന­ലു­കൾ വഴി­യും സോ­ഷ്യൽ നെ­റ്റ്‌­വർ­ക് സൈ­റ്റു­കൾ വഴി­യും പ്ര­ച­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. മു­സ്ലിം ലീ­ഗ് നേ­താ­വ് മോ­ഡി­ക്ക് വേ­ണ്ടി രം­ഗ­ത്ത് എന്ന തല­ക്കെ­ട്ടോ­ടെ ഷാ­ജി­യു­ടെ പ്ര­സം­ഗ­ങ്ങൾ സം­ഘ­പ­രി­വാർ പ്ര­വർ­ത്ത­ക­രും വ്യാ­പ­ക­മാ­യി പ്ര­ച­രി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു­.

­ഗു­ജ­റാ­ത്തി­ന്റെ യാ­ഥാര്‍­ത്ഥ്യം­

­ലീ­ഗ് നേ­താ­വ് ഷാ­ജി­ക്ക് ഈ വി­ഷ­യ­ത്തി­ലു­ള്ള പ്ര­ത്യേക താ­ല്പ­ര്യ­ത്തെ വി­ശ­ക­ല­നം ചെ­യ്യു­ന്ന­തി­നു മു­ൻ­പെ കൊ­ട്ടി­ഗ്ഘോ­ഷി­ക്കു­ന്ന ഗു­ജ­റാ­ത്ത് മോ­ഡൽ എന്താ­ണെ­ന്നു പരി­ശോ­ധി­ക്കാം. ഇവർ പ്ര­ച­രി­പ്പി­ക്കും പോ­ലെ തേ­നും പാ­ലും ഒഴു­കു­ന്ന മാ­തൃ­കാ ഭര­ണം ആണോ ഗു­ജ­റാ­ത്തിൽ നട­ക്കു­ന്ന­തു­?

­രാ­ജ്യാ­ന്തര നി­ല­വാ­ര­ത്തി­ലു­ള്ള രാ­ജ­വീ­ഥി­കൾ, മറ്റു അടി­സ്ഥാന സൌ­ക­ര്യ­ങ്ങൾ, ആരോ­ഗ്യ­ക­ര­മായ വ്യാ­വ­സാ­യിക  അ­ന്ത­രീ­ക്ഷം, ഗു­ജ­റാ­ത്തി­ന്റെ ആഭ്യ­ന്ത­രോ­ത്പാ­ദ­ന­ത്തി­ലും ആളോ­ഹ­രി വരു­മാ­ന­ത്തി­ലും മോ­ഡി­ഭ­ര­ണ­കാ­ല­ത്ത് ഉണ്ടായ വർ­ദ്ധ­ന, ഗു­ജ­റാ­ത്ത് വം­ശ­ഹ­ത്യ ചരി­ത്ര­മാ­ണ്, വർ­ത്ത­മാ­ന­കാല ഗു­ജ­റാ­ത്ത് ശാ­ന്ത­മാ­ണ് എന്നി­ങ്ങ­നെ­യു­ള്ള ന്യാ­യീ­ക­ര­ണ­ങ്ങള്‍, മു­സ്ലിം­കൾ വരെ മോ­ദി­യെ പി­ന്തു­ണ­ക്കു­ന്നു എന്നി­വ­യൊ­ക്കെ വി­വിധ കണ­ക്കു­ക­ളും ചി­ത്ര­ങ്ങ­ളും വാ­ർ­ത്ത­ക­ളും നി­ര­ത്തി മോ­ഡീ സ്തു­തി­പാ­ഠ­കര്‍ സമർ­ത്ഥി­ക്കു­ന്നു. ഇതിൽ പല കാ­ര്യ­ങ്ങ­ളും യാ­ഥാ­ർ­ത്ഥ്യ­മാ­ണു­താ­നും­.

­മോ­ഡി എന്ന ഭര­ണാ­ധി­കാ­രി­യേ­ക്കാൾ ഗു­ജ­റാ­ത്തിൽ സ്വാ­ത­ന്ത്ര്യ­ത്തി­നു മു­ൻ­പു മു­തൽ നി­ല­നി­ൽ­ക്കു­ന്ന വ്യാ­വ­സാ­യിക അന്ത­രീ­ക്ഷ­മാ­ണ് ഇതില്‍ പ്ര­ധാന ഘട­കം എന്നു­്  വർ­ഷ­ങ്ങ­ളോ­ളം ഗു­ജ­റാ­ത്തിൽ മോ­ഡി­ക്ക് കീ­ഴിൽ ഏഡി­ജി­പി ആയി സേ­വ­നം അനു­ഷ്ഠി­ച്ച റി­ട്ട­യേ­ഡ് എഡി­ജി­പി ആർ ബി ശ്രീ­കു­മാർ പറ­യു­ന്നു. ശ്രീ­കു­മാ­റി­ന്റെ തന്നെ വാ­ക്കു­കള്‍ :

“ഇ­പ്പോ­ഴ­ത്തെ വി­ക­സന ചി­ത്രം ജന­ങ്ങ­ളെ തെ­റ്റി­ദ്ധ­രി­പ്പി­ക്കു­വാൻ വേ­ണ്ടി മാ­ത്ര­മാ­ണ്. ഗു­ജ­റാ­ത്തി­നു അതി­ന്റേ­തായ വി­ക­സ­ന­ച­രി­ത്രം ഉണ്ട്. ഗു­ജ­റാ­ത്തി­ലെ വ്യാ­വ­സാ­യിക അനു­കൂല അന്ത­രീ­ക്ഷം ഈ സം­സ്ഥാ­ന­ത്തി­ന്റെ മാ­ത്രം പ്ര­ത്യേ­ക­ത­യാ­ണ്. മാ­ത്ര­മ­ല്ല അതു സ്വാ­ത­ന്ത്ര്യ­ത്തി­നു മു­ൻ­പും വ്യാ­വ­സാ­യിക കേ­ന്ദ്രം എന്ന നി­ല­യ്ക്ക് ശ്ര­ദ്ധി­ക്ക­പ്പെ­ട്ട സം­സ്ഥാ­ന­മാ­ണ്. അതി­ന്റെ തു­ടർ­ച്ച മാ­ത്ര­മാ­ണ് മോ­ഡീ ഭര­ണ­കാ­ല­ത്തും നട­ന്ന­ത്. ഇവി­ടെ മോ­ഡി എന്തെ­ങ്കി­ലും പ്ര­ത്യേക വി­ക­സ­നം കൊ­ണ്ടു­വ­ന്നു എന്ന­തു തീ­ർ­ത്തും തെ­റ്റി­ദ്ധ­രി­പ്പി­ക്കൽ മാ­ത്ര­മാ­ണ്. മു­ൻ­മു­ഖ്യ­മ­ന്ത്രി മാ­ധ­വ് സിം­ഗ് സോ­ള­ങ്കി­യു­ടെ ഭര­ണ­കാ­ല­ത്ത് ഉണ്ടായ വി­ക­സ­നം പോ­ലും മോ­ഡി ഭര­ണ­കാ­ല­ത്ത് ഉണ്ടാ­യി­ട്ടി­ല്ല” ‌

അ­സ­മ­മായ വി­ക­സ­നം, അവ­ഗ­ണി­ക്ക­പ്പെ­ടു­ന്ന നാ­ട്ടു­മ്പു­റം­

­സ­മൂ­ഹ­ത്തി­ന്റെ കീ­ഴ്‌­ത്ത­ട്ടി­നെ അവ­ഗ­ണി­ച്ച് മൂ­ല­ധന ശക്തി­കൾ­ക്ക് അനു­യോ­ജ്യ­മായ മു­ഖം മി­നു­ക്കൽ മാ­ത്ര­മാ­ണ് ഗു­ജ­റാ­ത്തിൽ ഇപ്പോൾ നട­ക്കു­ന്ന വി­ക­സന മാ­മാ­ങ്കം എന്നു പറ­യു­ന്ന­തു ഗു­ജ­റാ­ത്തി­ലെ പ്ര­ശ­സ്ത സാ­മൂ­ഹ്യ­പ്ര­വർ­ത്ത­ക­യും നർ­ത്ത­കി­യു­മായ മല്ലി­കാ സാ­രാ­ഭാ­യ് ആണ്. റോ­ഡു­കൾ നന്നാ­ക്കി, ബസ് സർ­വീ­സ് സ്വ­കാ­ര്യ­വൽ­ക്ക­രി­ച്ചു, കെ­ട്ടിട സമു­ച്ച­യ­ങ്ങൾ വന്നു, വ്യ­വ­സാ­യ­ങ്ങ­ളെ പ്രോ­ത്സാ­ഹി­പ്പി­ച്ചു ഇതൊ­ക്കെ ശരി­യാ­ണ്. അതേ­സ­മ­യം മറു­വ­ശ­ത്ത് വെ­ള്ള­വും വൈ­ദ്യു­തി­യും സഞ്ചാര സം­വി­ധാ­ന­ങ്ങ­ളും എത്തി­നോ­ക്കാ­ത്ത നൂ­റു­ക­ണ­ക്കി­നു ഗ്രാ­മ­ങ്ങൾ, മത്സ്യ­ത്തൊ­ഴി­ലാ­ളി­കൾ. നർ­മ്മദ നദി­യു­ടെ 94 ശത­മാ­ന­വും ലഭ്യ­മാ­കു­ന്ന­ത് കു­ത്തക വ്യ­വാ­സാ­യി­കൾ­ക്കാ­ണ്. ആറു ശത­മാ­നം ലഭി­ക്കു­ന്ന കർ­ഷ­കർ­ക്കാ­ക­ട്ടെ അതു തങ്ങ­ളു­ടെ കൃ­ഷി­യി­ട­ത്തി­ലേ­ക്ക് എത്തി­ക്കാ­നു­ള്ള വൈ­ദ്യു­തി പോ­ലും ലഭ്യ­മ­ല്ല ഗു­ജ­റാ­ത്തി­ൽ. പാ­വ­പ്പെ­ട്ട­വർ­ക്കു നേ­രെ കണ്ണ­ട­ച്ചു­കൊ­ണ്ട് മൂ­ല­ധന ശക്തി­ക­ളു­ടെ അഭീ­ഷ്ട­ത്തി­നും താ­ല്പ­ര്യ­ത്തി­നും ഒത്ത് ഭര­ണം നട­ത്തു­ക­യാ­ണ് മോ­ഡി എന്നും മല്ലിക സാ­രാ­ഭാ­യ് വ്യ­ക്ത­മാ­ക്കു­ന്നു­.

­ഗു­ജ­റാ­ത്തി­ലെ ഗ്രാ­മ­ങ്ങൾ സോ­മാ­ലി­യ­യേ­ക്കാൾ പരി­താ­പ­ക­ര­മായ അന്ത­രീ­ക്ഷ­മാ­ണു­ള്ള­തെ­ന്നു പറ­യു­ന്ന­ത് റി­ട്ട­യേ­ഡ് സു­പ്രീം കോ­ട­തി ജസ്റ്റി­സ് മാ­ർ­ക്കു­ണ്ടേയ കഡ്ജു ആണ്.

­കര്‍­ഷ­ക­ദാ­രി­ദ്ര്യ­വും ആരോ­ഗ്യ­നി­ല­യും­

2008­ലെ ഹം­ഗര്‍ ഇന്‍­ഡ­ക്സില്‍ 17 വലിയ സം­സ്ഥാ­ന­ങ്ങ­ളില്‍ 13ാ­മ­താ­ണ് ഗു­ജ­റാ­ത്തി­ന്റെ സ്ഥാ­നം. ഒറീ­സ­പോ­ലും ഗു­ജ­റാ­ത്തി­ന് മു­ക­ളി­ലാ­ണ്. ഝാര്‍­ഖ­ണ്ഡ്, ബി­ഹാര്‍ , മധ്യ­പ്ര­ദേ­ശ് എന്നീ സം­സ്ഥാ­ന­ങ്ങള്‍ മാ­ത്ര­മാ­ണ് ഗു­ജ­റാ­ത്തി­നു പി­ന്നി­ലു­ള്ള­ത്. എത്യേ­ാ­പ്യ­യി­ലെ പട്ടി­ണി­യ്ക്ക് സമാ­ന­മാ­ണ് ഗു­ജ­റാ­ത്തി­ലെ­യും സ്ഥാ­നം. 31.8% ജന­ങ്ങള്‍ സമ്പൂര്‍ണ ദാ­രി­ദ്ര്യ­ത്തി­ലാ­ണ്. ദാ­രി­ദ്ര്യ­നി­ല­യു­യ­രു­മ്പോള്‍ കാര്‍­ഷിക മേ­ഖ­ല­യില്‍ ഇടി­വാ­ണ് ഗു­ജ­റാ­ത്തില്‍ . കാര്‍­ഷി­കോ­ത്പാ­ദ­നം 2003-2004 വര്‍­ഷ­ങ്ങ­ളില്‍ 65.71 ലക്ഷം ടണ്ണാ­യി­രു­ന്ന­പ്പോള്‍ 2004-50ല്‍  51.53 ലക്ഷം ടണ്ണാ­യി താ­ഴ്‍­ന്നു. 2005­ലെ നാ­ഷ­ണല്‍ സാം­പിള്‍ സര്‍­വ്വേ റി­പോര്‍­ട്ട് പ്ര­കാ­രം 40 ശത­മാ­നം കര്‍­ഷ­ക­രാ­ണ് കാര്‍­ഷി­ക­മേ­ഖല വി­ട്ട് മറ്റു ജോ­ലി തേ­ടി­പ്പോ­യ­ത്. 2007ല്‍ മോ­ഡി നി­യ­മ­സ­ഭ­യില്‍ പറ­ഞ്ഞ കണ­ക്കു­പ്ര­കാ­രം 148 കര്‍­ഷ­ക­രാ­ണ് കു­റ­ഞ്ഞ­മാ­സ­ത്തി­നി­ടെ ആത്മ­ഹ­ത്യ ചെ­യ്ത­ത്. ഒരു ഭാ­ഗ­ത്ത് വൈ­ദ്യു­തി മറ്റു­സം­സ്ഥാ­ന­ങ്ങള്‍­ക്ക് നല്‍­കു­മ്പോള്‍ വൈ­ദ്യു­തീ­ക­രി­ക്കാ­ത്ത ഗ്രാ­മ­ങ്ങ­ളേ­റെ­യു­ണ്ട്. ‌

­ദാ­രി­ദ്ര്യം മൂ­ല­മു­ണ്ടാ­കു­ന്ന അനീ­മി­യാ നി­ര­ക്ക് ഉയര്‍­ന്ന­താ­ണ് ഗു­ജ­റാ­ത്തില്‍. 2006­ലെ നാ­ഷ­ണല്‍ ഫാ­മി­ലി ഹെല്‍­ത്ത് സര്‍­വ്വേ പ്ര­കാ­രം 1999ല്‍ 46.3 ശത­മാ­ന­മാ­യി­രു­ന്നു സ്ത്രീ­ക­ളു­ടെ അനീ­മി­യാ നി­ര­ക്ക് 2004ല്‍ 55.5 ശത­മാ­ന­മാ­യി ഉയര്‍­ന്നു. കു­ട്ടി­ക­ളി­ലി­ത് 74.5 ശത­മാ­ന­ത്തില്‍ നി­ന്ന് 80.1 ശത­മാ­ന­മാ­യി. വൈ­ബ്ര­ന്റ് ഗു­ജ­റാ­ത്ത് സമ്മേ­ള­ന­ങ്ങ­ളും ബഹ­ള­ങ്ങ­ളു­മി­ല്ലാ­തെ തന്നെ ഛത്തീ­സ്ഗ­ഡ് ഗു­ജ­റാ­ത്തി­നേ­ക്കാള്‍, 3,61,909 കോ­ടി­യു­ടെ­യും ഒഡിസ 2,99,175 കോ­ടി­യു­ടെ­യും നി­ക്ഷേ­പ­മാ­ണ് സ്വ­ന്ത­മാ­ക്കി­യ­ത്.

അ­ഴി­മ­തി­രാ­ഹി­ത്യം എന്ന പച്ച­ക്ക­ള്ളം­

ഈ യാ­ഥാര്‍­ത്ഥ്യ­ങ്ങള്‍­ക്കൊ­പ്പ­മാ­ണ് അഴി­മ­തി­യെ­ക്കു­റി­ച്ചു­ള്ള യാ­ഥാര്‍­ത്ഥ്യ­ങ്ങ­ളും മോ­ഡി സര്‍­ക്കാ­റി­നെ മൂ­ടി നി­ല്ക്കു­ന്ന­ത്. സു­ജ­ലം സഫ­ലം പദ്ധ­തി­യില്‍ സര്‍­ക്കാര്‍ നട­ത്തി­യ­ത് 1700 കോ­ടി­യു­ടെ അഴി­മ­തി­യാ­ണ്. മഹാ­ത്മാ­ഗാ­ന്ധി ദേ­ശീയ തൊ­ഴി­ലു­റ­പ്പ് പദ്ധ­തി­യു­മാ­യി ബന്ധ­പ്പെ­ട്ടു­ണ്ടാ­യ­ത് 109 കോ­ടി­യു­ടെ അഴി­മ­തി. ഫി­ഷ­റീ­സ് അഴി­മ­തി 600 കോ­ടി­യു­ടേ­ത്. സര്‍­ക്കാ­റി­ലെ മി­ക്ക­വ­കു­പ്പു­കള്‍­ക്കെ­തി­രേ­യും അഴി­മ­തി­യാ­രോ­പ­ണ­മു­ണ്ട്. 2005 മു­തല്‍ ലോ­കാ­യു­ക്ത ഇല്ലാ­തി­രു­ന്ന­തി­നാല്‍ ഗവര്‍­ണര്‍­ക്ക് സര്‍­ക്കാ­റി­നെ മറി­ക­ട­ന്ന് ലോ­കാ­യു­ക്ത­യെ നി­യോ­ഗി­ക്കേ­ണ്ടി വന്നു. സാ­ധാ­ര­ണ­ക്കാ­രു­ടെ നി­ര­വ­ധി ഭൂ­മി മോ­ഡി സു­ഹൃ­ത്തു­ക്ക­ളായ വ്യ­വ­സാ­യി­കള്‍­ക്ക് പകു­ത്തു നല്കി. 21 ലക്ഷം കര്‍­ഷ­ക­രാ­ണ് അവ­രു­ടെ ഭൂ­മി ഏറ്റെ­ടു­ത്ത­തി­ന് നഷ്ട­പ­രി­ഹാ­രം കാ­ത്തു കഴി­യു­ന്ന­ത്.

­ന്യൂ­ന­പ­ക്ഷ­ത്തി­ന്റെ സാ­മ്പ­ത്തി­ക­നി­ല

­വം­ശ­ഹ­ത്യ­യ്ക്കു ശേ­ഷ­മു­ള്ള ഗു­ജ­റാ­ത്തില്‍ ഷാ ആലം ഉള്‍­പ്പ­ടെ­യു­ള്ള അഭ­യാര്‍­ത്ഥി­ക്യാം­പു­കള്‍ അട­ച്ചു­പൂ­ട്ടി­ക്കൊ­ണ്ടാ­യി­രു­ന്നു മോ­ഡി­യു­ടെ ‘വി­ക­സ­ന­ര­ഥ­യാ­ത്ര­യ്ക്ക്‘ തു­ട­ക്കം. നഗ­ര­ങ്ങ­ളി­ലെ ഇര­കള്‍ അതോ­ടെ നഗ­ര­ത്തി­ന്റെ മാ­ലി­ന്യ­ങ്ങള്‍­ക്കൊ­പ്പം പു­റ­മ്പോ­ക്കി­ലേ­ക്ക് തള്ള­പ്പെ­ട്ടു. അഭ­യാര്‍­ത്ഥി ക്യാം­പു­ക­ളെ­ക്കാള്‍ മോ­ശ­മായ സാ­ഹ­ച­ര്യ­ത്തി­ലാ­ണ് ഇപ്പോ­ഴും മു­സ്ലീം­കള്‍ അവി­ടെ കഴി­ഞ്ഞു പോ­രു­ന്ന­ത്.

­വം­ശ­ഹ­ത്യ കഴി­ഞ്ഞ് വർ­ഷ­ങ്ങൾ­ക്ക് ശേ­ഷ­മാ­ണെ­ങ്കി­ലും അതി­നെ ചെ­റിയ തോ­തി­ലെ­ങ്കി­ലും അതി­ജീ­വി­ച്ച­ത് ചെ­റി­യൊ­രു വി­ഭാ­ഗം വരു­ന്ന മു­സ്ലിം­ക­ച്ച­വ­ട­ക്കാ­രാ­ണ്. സം­സ്ഥാ­ന­ത്തി­നോ രാ­ജ്യ­ത്തി­നു തന്നെ­യോ പു­റ­ത്താ­യി­രു­ന്നു അവ­രു­ടെ ഇട­പാ­ടു­കാ­രില്‍ ഭൂ­രി­ഭാ­ഗ­വും. എന്നാല്‍ വ്യ­വ­സായ സൗ­ഹൃദ ഗു­ജ­റാ­ത്തില്‍ ഈ മു­സ്ലിം­വ്യ­വ­സാ­യി­കള്‍­ക്ക് സ്ഥാ­ന­മി­ല്ല. ഇവ­രു­ടെ നി­ക്ഷേ­പ­ങ്ങള്‍ സര്‍­ക്കാ­റി­ന്റെ സൗ­ഹൃ­ദ­പ­ദ്ധ­തി­യു­ടെ ഏഴ­യ­ല­ത്തു പോ­ലും വരി­ല്ല. ഇതി­നി­ടെ­യാ­ണ് ഭൂ­രി­പ­ക്ഷം വരു­ന്ന ദരി­ദ്ര­മു­സ്ലിം­കള്‍ സാ­മ്പ­ത്തി­ക­മാ­യി തകര്‍­ന്ന­ടി­ഞ്ഞ നി­ല­യില്‍ കഴി­യു­ന്ന­ത്.

­ജൂ­ഹു­പു­ര­യി­ലെ വ്യ­വ­സാ­യി­ക­ളു­ടെ ഉദാ­ഹ­ര­ണം തന്നെ­യെ­ടു­ക്കു­ക. മറ്റു നഗ­ര­ങ്ങ­ളെ കേ­ന്ദ്രീ­ക­രി­ച്ച് കച്ച­വ­ടം നട­ത്തി­യി­രു­ന്ന മു­സ്ലിം­ക­ളെ­ല്ലാം കു­ടും­ബ­ത്തെ­യും കൂ­ട്ടി ജു­ഹു­പു­ര­യി­ലേ­ക്ക് തി­രി­ച്ചു­വ­ന്നു. കച്ച­വ­ട­ങ്ങള്‍ മു­സ്ലിം­ഗ­ല്ലി­ക­ളില്‍ മാ­ത്ര­മാ­യൊ­തു­ങ്ങി. സ്ഥാ­പ­ന­ങ്ങ­ളു­ടെ ബോര്‍­ഡു­ക­ളില്‍ നി­ന്ന് മു­സ്ലിം­പേ­രു­കള്‍ അപ്ര­ത്യ­ക്ഷ­മാ­യി. ഭൂ­രി­പ­ക്ഷ ഹി­ന്ദു­ക്ക­ളു­ടെ സാ­മ്പ­ത്തിക ബഹി­ഷ്ക്ക­ര­ണം മാ­ത്ര­മാ­യി­രു­ന്നി­ല്ല ഇതി­നു കാ­ര­ണം. സര്‍­ക്കാര്‍­ത­ന്നെ മു­സ്ലിം­വ്യ­വ­സാ­യി­കള്‍­ക്ക് വള­രാ­നാ­വാ­ത്ത­വി­ധം സങ്കീര്‍­ണ­ത­കള്‍ സൃ­ഷ്ടി­ച്ചു­കൊ­ണ്ടി­രു­ന്നു­.

­മു­സ്ലിം­ക­ളു­ടെ വി­ദ്യാ­ഭ്യാ­സ­പു­രോ­ഗ­തി­യ്ക്കാ­യി പ്ര­വര്‍­ത്തി­ച്ചു കൊ­ണ്ടി­രു­ന്ന സം­ഘ­ട­ന­കള്‍ അടു­ത്ത­കാ­ല­ത്താ­യി സ്വ­യം­തൊ­ഴില്‍ കണ്ടെ­ത്താന്‍ യു­വാ­ക്ക­ളെ സഹാ­യി­ക്കു­ന്ന പദ്ധ­തി­കള്‍ ആവി­ഷ്ക്ക­രി­ച്ചു തു­ട­ങ്ങി­യെ­ന്ന­താ­ണ് സമീ­പ­കാ­ല­ത്ത് ഗു­ജ­റാ­ത്തി­ലു­ണ്ടായ ഒരു മാ­റ്റം. സര്‍­ക്കാര്‍ ജോ­ലി­യില്‍ നി­ന്ന് 2000 മു­തല്‍ തന്നെ അവര്‍ മാ­റ്റി നിര്‍­ത്ത­പ്പെ­ട്ടു തു­ട­ങ്ങി­യ­ത് തി­രി­ച്ച­റി­ഞ്ഞാ­യി­രു­ന്നു ഇത്.

­വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ അഭാ­വം­

­പ്ര­മുഖ സാ­മൂ­ഹ്യ ശാ­സ്ത്ര­ജ്ഞ­നായ അബു­സാ­ലി­ഹ് ശരീ­ഫി­ന്റെ പഠ­നം കാ­ണു­ക. പട്ടി­ണി­യില്‍ ഒറീ­സ­യ്ക്കും ബി­ഹാ­റി­നു­മൊ­പ്പ­മാ­ണ് ഗു­ജ­റാ­ത്ത് മു­സ്ലിം­ക­ളു­ടെ സ്ഥാ­നം. ഒരി­ക്കല്‍ വജ്ര, തു­ണി­വ്യാ­പാര മേ­ഖ­ല­യില്‍ മു­ന്നില്‍ നി­ന്നി­രു­ന്ന മു­സ്ലിം­കള്‍ ഏറെ പി­ന്നി­ലേ­ക്ക് തള്ള­പ്പെ­ട്ടു. അയ­ല്ക്കാ­ര­നായ ഉന്ന­ത­ജാ­തി ഹി­ന്ദു­വി­നെ­ക്കാള്‍ എട്ടി­ര­ട്ടി­യാ­ണ് മു­സ്ലിം­ക­ളു­ടെ ദാ­രി­ദ്ര്യം. 12 ശത­മാ­നം മു­സ്ലിം­കള്‍­ക്കും ബാ­ങ്ക് അക്കൗ­ണ്ടു­ണ്ടെ­ങ്കി­ലും ലോണ്‍ ലഭി­ച്ചി­രി­ക്കു­ന്ന­ത് 2.6 ശത­മാ­നം മു­സ്ലിം­കള്‍­ക്ക് മാ­ത്രം. 75 ശത­മാ­നം മു­സ്ലിം­കു­ട്ടി­കള്‍ മാ­ത്ര­മാ­ണ് സ്കൂ­ളില്‍­പ്പോ­കു­ന്ന­ത്. ഇവ­രില്‍ സ്കൂള്‍­പ­ഠ­നം പൂര്‍­ത്തി­യാ­ക്കു­ന്ന­ത് 26 ശത­മാ­നം മാ­ത്രം. 79 ശത­മാ­നം ദലി­ത് വി­ദ്യാര്‍­ത്ഥി­കള്‍ സ്കൂ­ളില്‍­പ്പോ­കു­മ്പോള്‍ അവ­രില്‍ 41 ശത­മാ­ന­ത്തി­ന് സ്കൂള്‍­പ­ഠ­നം പൂര്‍­ത്തി­യാ­ക്കാന്‍­ക­ഴി­യു­ന്നു­ണ്ട്.

­ഗു­ജ­റാ­ത്തി­ലെ പൊ­തു­വി­ദ്യാ­ഭ്യാസ നി­ല­വാ­രം ബി­ഹാ­റി­നെ­ക്കാള്‍ താ­ഴെ­യാ­ണെ­ന്ന് മും­ബൈ­യി­ലെ പ്ര­ധാം എന്ന സന്ന­ദ്ധ­സം­ഘ­ടന നട­ത്തിയ വി­ദ്യാ­ഭ്യാ­സം സം­ബ­ന്ധി­ച്ച പഠ­നം പറ­യു­ന്നു. സാ­മൂ­ഹ്യ­വി­ക­സ­ന­വു­മാ­യി ബന്ധ­പ്പെ­ട്ട ബജ­റ്റ് അലോ­ട്ട്മെ­ന്റില്‍ രാ­ജ്യ­ത്തെ വലിയ 18 സം­സ്ഥാ­ന­ങ്ങ­ളില്‍ 17ാ­മ­താ­ണ് ഗു­ജ­റാ­ത്തി­ന്റെ സ്ഥാ­നം. ഗല്ലി­വ­ത്ക­ര­ണ­ത്തോ­ടൊ­പ്പം മാ­ന­സിക പാര്‍­ശ്വ­വ­ത്ക­ര­ണ­വും ഗു­ജ­റാ­ത്തില്‍ ശക്ത­മാ­ണെ­ന്ന് റി­പ്പോര്‍­ട്ട് പറ­യു­ന്നു. ‌

­വൈ­ബ്ര­ന്റ് ലൈ

ഇ­തി­നി­ട­യി­ലാ­ണ് വൈ­ബ്ര­ന്റ് ഗു­ജ­റാ­ത്തെ­ന്ന ഞൊ­ടു­ക്കു വി­ദ്യ­യു­മാ­യി മോ­ഡി നല്ല­പി­ള്ള കളി­ക്കാന്‍ ശ്ര­മി­ക്കു­ന്ന­ത്. 106161 കോ­ടി­യു­ടെ നി­ക്ഷേ­പം ലഭി­ച്ചു­വെ­ന്ന് മോ­ഡി അവ­കാ­ശ­പ്പെ­ട്ട 2005­ലെ വൈ­ബ്ര­ന്റ് ഗു­ജ­റാ­ത്ത് പരി­പാ­ടി­യില്‍ യഥാര്‍­ത്ഥ­ത്തില്‍ ലഭി­ച്ച­ത് 74019 (63%) കോ­ടി­യു­ടെ പദ്ധ­തി മാ­ത്രം. ഇതില്‍ നട­പ്പാ­യ­ത് 24998 കോ­ടി­യു­ടെ (23.52%) പദ്ധ­തി. 2007ല്‍ ഗു­ജ­റാ­ത്ത് സര്‍­ക്കാര്‍ ഒപ്പി­ട്ട 363 ധാ­ര­ണാ­പ­ത്ര­ങ്ങള്‍ പ്ര­കാ­രം 461835 കോ­ടി­യു­ടെ പദ്ധ­തി­യ്ക്ക് നി­ക്ഷേ­പ­മാ­യെ­ന്നാ­യി­രു­ന്നു മോ­ഡി­യു­ടെ അവ­കാ­ശ­വാ­ദം. എന്നാല്‍ നി­ക്ഷേ­പ­വാ­ഗ്ദാ­നം യഥാര്‍­ത്ഥ­ത്തില്‍ 451835 കോ­ടി­യാ­യി­രു­ന്നു. ഇതില്‍ 264575 കോ­ടി­യു­ടെ നി­ക്ഷേ­പ­മാ­യെ­ന്ന് സര്‍­ക്കാര്‍ അവ­കാ­ശ­പ്പെ­ട്ട­പ്പോള്‍ വ്യ­വ­സായ കമ്മീ­ഷ­ണ­റു­ടെ രേ­ഖ­കള്‍ പ്ര­കാ­രം ഇത് 122400.66 കോ­ടി മാ­ത്ര­മാ­യി­രു­ന്നു. 2003,2005,2007 വര്‍­ഷ­ങ്ങ­ളി­ലാ­യി നട­ന്ന നി­ക്ഷേപ വാ­ഗ്ദാ­ന­ങ്ങ­ളില്‍ നട­പ്പാ­യ­ത് 20.28% ശത­മാ­നം മാ­ത്രം പദ്ധ­തി­ക­ളാ­യി­രു­ന്നു­.

­കൊ­ട്ടി­ഗ്ഘോ­ഷി­ക്ക­പ്പെ­ടു­ന്ന മോ­ഡീ വി­ക­സ­ന­ത്തി­ന്റെ ജീ­വി­ക്കു­ന്ന ചില സൂ­ച­ന­കൾ മാ­ത്ര­മാ­ണ് ഇതു. ഇത്ത­രം വി­ശ­ക­ല­ന­ങ്ങൾ ദി­നേ­ന­യെ­ന്നോ­ണം പു­റ­ത്തു­വ­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു. രാ­ജ്യ­ത്തി­ന്റെ വി­ക­സ­നം എന്നാൽ പൊ­ട്ടി­പ്പൊ­ളി­യാ­ത്ത രാ­ജ­വീ­ഥി­ക­ളും അം­ബ­ര­ചും­ബി­ക­ളായ കെ­ട്ടി­ട­ങ്ങ­ളും ആണെ­ന്നു തെ­റ്റി­ദ്ധ­രി­ച്ച­വ­രെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഗു­ജ­റാ­ത്ത് മോ­ഡൽ വി­ക­സ­നം തി­ക­ച്ചും മാ­തൃക തന്നെ. അതി­ന­പ്പു­റം വി­ക­സ­ന­മെ­ന്നാൽ ജന­ത­യു­ടെ ജീ­വി­ത­നി­ല­വാ­ര­ത്തിൽ ഉണ്ടാ­കു­ന്ന ഗു­ണ­പ­ര­മായ മാ­റ്റ­ങ്ങൾ ആണെ­ന്ന അടി­സ്ഥാന വി­ക­സന നയ­ത്തെ അടി­സ്ഥാ­ന­മാ­ക്കി ഗു­ജ­റാ­ത്തി­നെ വി­ല­യി­രു­ത്തി­യാൽ ഗു­ജ­റാ­ത്തി­ന്റെ സ്ഥാ­നം ആഫ്രി­ക്കൻ രാ­ജ്യ­ങ്ങൾ­ക്കൊ­പ്പ­വും ആണെ­ന്ന യാ­ഥാ­ർ­ത്ഥ്യം ഇവി­ടെ പ്ര­സ­ക്ത­മാ­കു­ന്നു. ഈ മറു­പു­റം മൂ­ടി­വെ­ച്ചു­കൊ­ണ്ടാ­ണ് മോ­ഡി­യു­ടെ പ്ര­മോ­ട്ടർ­മാർ ഗു­ജ­റാ­ത്ത് മോ­ഡ­ലി­നെ കു­റി­ച്ചും, മോ­ഡി­യു­ടെ വി­ക­സന നയ­ത്തെ കു­റി­ച്ചും വാ­ചാ­ല­രാ­കു­ന്ന­തു­.

­ഭ­യ­ത്തി­ന്റെ കരി­മ്പ­ടം പു­ത­ച്ച ശാ­ന്തി­

­മ­റ്റൊ­ന്നു ഗു­ജ­റാ­ത്തി­ലെ ക്ര­മ­സ­മാ­ധാ­ന­മാ­ണ്. ഗു­ജ­റാ­ത്ത് കലാ­പ­ത്തി­നു ശേ­ഷം സം­സ്ഥാ­ന­ത്ത് ശാ­ന്തി­യും സമാ­ധാ­ന­വും കളി­യാ­ടു­ന്നു­വെ­ന്ന പ്ര­ചാ­ര­ക­ന്മാ­രു­ടെ വാ­ദ­ത്തെ ഖണ്ഡി­ക്കു­ന്ന­ത് മുൻ എഡി­ജി­പി ആർ ബി ശ്രീ­കു­മാർ തന്നെ­യാ­ണ്. ഗു­ജ­റാ­ത്തിൽ ന്യൂ­ന­പ­ക്ഷ­ങ്ങൾ ജീ­വ­നെ ഭയ­ന്നു സക­ല­തും കടി­ച്ച­മർ­ത്തി കഴി­യാൻ നി­ർ­ബ­ന്ധി­ത­രാ­യി­രി­ക്കു­ക­യാ­ണ്. ഭയ­ത്തി­ന്റെ മേ­ലെ കെ­ട്ടി­പ്പ­ടു­ത്ത ശാ­ന്തി­യാ­ണ് ഇപ്പോൾ ഗു­ജ­റാ­ത്തിൽ പു­റ­മെ കാ­ണു­ന്ന­തു. ഇതു ആരോ­ഗ്യ­ക­ര­മ­ല്ല, ശാ­ശ­ത്വ­വു­മ­ല്ല എന്നു റി­ട്ട­യേ­ഡ് എഡി­ജി­പി പറ­യു­ന്നു­.

­മോ­ഡി­യു­ടെ­യും കു­ത്തക വ്യ­വാ­സാ­യി­ക­ളു­ടെ­യും ബി­സി­ന­സ് താ­ല്പ­ര്യം മാ­ത്ര­മാ­ണ് ഗു­ജ­റാ­ത്ത് കലാ­പ­ത്തി­നു കാ­ര­ണ­മാ­യ­ത് എന്ന കെ എം ഷാ­ജി­യു­ടെ പു­തിയ കണ്ടു­പി­ടു­ത്ത­വും ശ്രീ­കു­മാ­റി­ന്റെ വാ­ദ­ങ്ങ­ളിൽ അപ്ര­സ­ക്ത­മാ­കു­ന്നു. ഗോ­ദ്ര ട്രെ­യിൻ ദു­ര­ന്ത­ത്തി­നു പ്ര­തി­കാ­രം ചെ­യ്യാൻ ഹൈ­ന്ദ­വ­രെ അനു­വ­ദി­ക്ക­ണ­മെ­ന്നു പോ­ലീ­സ് ഉഗ്യോ­ഗ­സ്ഥ­രോ­ട് നേ­രി­ട്ടു തന്നെ മു­ഖ്യ­മ­ന്ത്രി എന്ന നി­ല­യ്ക്ക് നരേ­ന്ദ്ര­മോ­ഡി ആവ­ശ്യ­പ്പെ­ട്ടി­രു­ന്ന­താ­യി ശ്രീ­കു­മാർ വെ­ളി­പ്പെ­ടു­ത്തു­ന്നു. ഈ സത്യം വെ­ളി­പ്പെ­ടു­ത്തി­യ­തി­ന്റെ പേ­രി­ലാ­ണ് സഞ്ജീ­വ് ഭട്ട് എന്ന പൊ­ലീ­സ് ഉദ്യോ­ഗ­സ്ഥ­നെ മോ­ഡി ഭര­ണ­കൂ­ടം പീ­ഡി­പ്പി­ക്കു­ന്ന­തു­.

­ഹി­ന്ദു­ത്വ അജ­ണ്ട­യും മൂ­ല­ധ­ന­താ­ത്പ­ര്യ­വും കൈ­കോര്‍­ക്കു­മ്പോള്‍

­ബ്രാ­ഹ്മ­ണി­ക് ഹി­ന്ദു­ത്വ അജ­ണ്ട­യും മൂ­ല­ധ­ന­ശ­ക്തി­ക­ളും തമ്മി­ലു­ള്ള ബന്ധം എക്കാ­ല­ത്തും സു­ദൃ­ഢ­മാ­യി­രു­ന്നു. രണ്ട് ശക്തി­ക­ളു­ടെ­യും താ­ല്പ­ര്യ­ങ്ങ­ളും സമാ­ന­മാ­യി­രു­ന്നു. സ്വാ­ത­ന്ത്ര്യാ­ന­ന്തര ഇന്ത്യ­യിൽ ഉത്ത­രേ­ന്ത്യൻ നഗ­ര­ങ്ങ­ളിൽ നട­ന്ന, കലാ­പ­ങ്ങൾ എന്ന ഓമ­ന­പ്പേ­രി­ട്ട, മു­സ്ലിം കൂ­ട്ട­ക്കൊ­ല­കൾ­ക്കും സാ­മ്പ­ത്തിക ഉന്മൂ­ല­ന­ത്തി­നും തെ­ര­ഞ്ഞെ­ടു­ത്ത പ്ര­ദേ­ശ­ങ്ങ­ളു­ടെ പ്ര­ത്യേ­ക­ത­കൾ പരി­ശോ­ധി­ച്ചാൽ ഈ വസ്തുത ബോ­ധ്യ­പ്പെ­ടും. തു­കൽ വ്യ­വ­സാ­യ­ത്തി­നും, പൂ­ട്ടു വ്യ­വ­സാ­യ­ത്തി­നും, കര­കൌ­ശല മേ­ഖ­ല­ക­ളി­ലും മു­സ്ലിം­കൾ പ്രാ­ഗ­ത്ഭ്യം തെ­ളി­യി­ച്ച, സ്വ­യം പര്യാ­പ്ത­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന സ്ഥ­ല­ങ്ങൾ പ്ര­ത്യേ­കം തെ­ര­ഞ്ഞെ­ടു­ത്തു­കൊ­ണ്ടാ­ണ് ഈ കലാ­പ­ങ്ങൾ ഒക്കെ­യും നട­ന്ന­തു. മു­സ്ലിം­ക­ളെ മു­ഖ്യ­ധാ­ര­യിൽ നി­ന്ന് അക­റ്റു­ക, സാ­മ്പ­ത്തി­ക­മാ­യി ഇല്ലാ­യ്മ ചെ­യ്യു­ക. വ്യാ­വ­സാ­യി­ക, തൊ­ഴിൽ രം­ഗ­ത്തു­ള്ള വളർ­ന്നു­വ­രു­ന്ന സ്വാ­ധീ­നം ഇല്ലാ­താ­ക്കുക എന്ന ബഹു­മുഖ ലക്ഷ്യ­ത്തോ­ടെ ഹി­ന്ദു­ത്വ- മൂ­ല­ധന കൂ­ട്ടു­കെ­ട്ടു ഒത്തൊ­രു­മി­ച്ചു കൊ­ണ്ടാ­ണ് ഈ പ്ര­ദേ­ശ­ങ്ങ­ളി­ലെ കലാ­പ­ങ്ങൾ­ക്ക് നേ­തൃ­ത്വം നൽ­കി­യ­തും, ന്യൂ­ന­പ­ക്ഷ­ഹ­ത്യ നട­ത്തി­യ­തും­.

­ത­മി­ഴ്‍­നാ­ട്ടിൽ കു­പ്ര­സി­ദ്ധ­മായ കോ­യ­മ്പ­ത്തൂർ കലാ­പ­ത്തി­ലും ഹി­ന്ദു­ത്വ­ശ­ക്തി­കള്‍ ലക്ഷ്യ­മി­ട്ട­തും കോ­യ­മ്പ­ത്തൂ­രി­ലെ സജീ­വ­മായ മു­സ്ലിം വ്യാ­പാര സമു­ച്ച­യ­ങ്ങൾ ആണെ­ന്ന­തു യാ­ദൃ­ശ്ചി­ക­മാ­കി­ല്ല. ദക്ഷി­ണേ­ന്ത്യ­യി­ലെ തന്നെ അതി­പ്ര­ശ­സ്ത­മായ ടെ­ക്‍­സ്റ്റ­യില്‍­സ് ശൃം­ഖല പൂ­ർ­ണ്ണ­മാ­യി നശി­പ്പി­ക്കു­വാ­നും ആ വ്യാ­പാ­ര­ത്തെ കോ­യ­മ്പ­ത്തൂ­രിൽ നി­ന്നു കെ­ട്ടു­കെ­ട്ടി­ക്കു­വാ­നും ആ ­ക­ലാ­പം­ അവർ ഉപ­യോ­ഗ­പ്പെ­ടു­ത്തി. കേ­ര­ള­ത്തി­ലേ­ക്ക് വന്നാൽ കണ്ണൂർ ജി­ല്ല­യിൽ ഒരു ഗ്രാ­മ­ത്തിൽ ഇരു­വി­ഭാ­ഗ­ങ്ങ­ളിൽ പെ­ട്ട­വർ തമ്മി­ലു­ള്ള ചെ­റിയ സം­ഘർ­ഷ­ത്തി­ന്റെ മറ­വിൽ ഹി­ന്ദു­ത്വർ തീ­യി­ട്ടു നശി­പ്പി­ക്കാൻ ശ്ര­മി­ച്ച­തു കേ­ര­ള­ത്തി­ലെ പ്ര­ശ­സ്ത­മായ ഫർ­ണ്ണീ­ച്ചർ ഷോ­പ്പ് ആണെ­ന്ന­തും കൂ­ട്ടി­വാ­യി­ക്കു­ക. മാ­ത്ര­മ­ല്ല പെ­രു­മ്പാ­വൂ­രിൽ അമ്പ­ല­പ്പ­റ­മ്പിൽ ഗോ­ഹ­ത്യ നട­ന്നു എന്ന് പ്ര­ചാ­ര­ണം നട­ത്തി ടൌ­ണി­ലെ മു­സ്ലിം കട­കൾ കൊ­ള്ള­യ­ടി­ച്ച­തും ഈ ഹി­ന്ദു­ത്വ വ്യാ­വ­സാ­യിക കൂ­ട്ടു­കെ­ട്ട് തന്നെ­യാ­ണ്.

­ഭൂ­ത­കാ­ല­ത്തും വർ­ത്ത­മാ­ന­കാ­ല­ത്തും ഈ ശക്തി­കൾ പര­സ്പ­രം സഹ­ക­രി­ച്ചു­കൊ­ണ്ടാ­ണ് പ്ര­വർ­ത്തി­ക്കു­ന്ന­തു. ഇതിൽ ഒന്നി­നെ താ­ലോ­ടി മറ്റൊ­ന്നി­നെ മാ­ത്രം അപ­രാ­ധി­കൾ ആക്കു­ന്ന­ത് ഹി­ന്ദു­ത്വ ­രാ­ഷ്ട്രീ­യം­ എന്തെ­ന്നു അറി­യാ­ത്ത­തി­ന്റെ മാ­ത്രം പ്ര­ശ്ന­മാ­ണ്. മോ­ഡി­യു­ടെ ഹി­ന്ദു­ത്വ താ­ല്പ­ര്യം അല്ല വ്യ­വ­സാ­യി­ക­ളു­ടെ ബി­സി­ന­സ് താ­ല്പ­ര്യ­മാ­ണ് ഗു­ജ­റാ­ത്ത് വം­ശ­ഹ­ത്യ­ക്ക് കാ­ര­ണ­മാ­യ­തെ­ന്ന ഷാ­ജി­യു­ടെ പ്ര­ചാ­ര­ണ­ത്തി­ന്റെ കാ­ര­ണ­വും ഈ രാ­ഷ്ട്രീയ അജ്ഞത തന്നെ­.

അ­വി­ശ്വാ­സി­യായ മോ­ഡി­

അ­ഴീ­ക്കോ­ട് എം എൽ എ ഷാ­ജി­യു­ടെ മറ്റൊ­രു പ്ര­ചാ­ര­ണം മോ­ഡി­യു­ടെ ഹി­ന്ദു ബാ­ന്ധ­വം ആണ്. മോ­ഡി ഹി­ന്ദു അല്ല എന്നാ­ണ് ഷാ­ജി പറ­യു­ന്ന­തു. അതു­കൊ­ണ്ട് തന്നെ മോ­ഡി­ക്ക് ഹി­ന്ദു­ത്വ താ­ല്പ­ര്യ­വും ഇല്ല എന്നു ഷാ­ജി പറ­യു­ന്നു. വാ­സ്ത­വ­ത്തിൽ ഹി­ന്ദു-ഹി­ന്ദു­ത്വ എന്നിവ തമ്മി­ലു­ള്ള വ്യ­ത്യാ­സം തി­രി­ച്ച­റി­യാൻ ബഹു­മാ­ന്യ എം­എ­ൽഎ­ക്ക് സാ­ധി­ച്ചി­ട്ടി­ല്ലെ­ന്ന­തി­ന്റെ ഉത്ത­മോ­ദാ­ഹ­ര­ണ­മാ­ണ് ഈ വി­ശേ­ഷ­ണം­.

­ഹി­ന്ദു­മ­ത­വും ഹി­ന്ദു­ത്വ­വും വേ­റെ­വേ­റെ തന്നെ­യാ­ണ്. ഇന്ത്യ­യിൽ സഹ­സ്രാ­ബ്ദ­ങ്ങ­ളാ­യി നി­ല­നി­ൽ­ക്കു­ന്ന ബഹു­ദൈവ വി­ശ്വാ­സി­ക­ളാ­യ, വി­ശ്വ­സി­ച്ചി­ല്ലെ­ങ്കി­ലും ഈ പാ­ര­മ്പ­ര്യ­ത്തി­ന്റെ ഭാ­ഗ­മായ ജനത ആണ് ഹി­ന്ദു­ക്കൾ എന്ന പേ­രിൽ ബ്രി­ട്ടീ­ഷ് കാ­ലം മു­തൽ അറി­യ­പ്പെ­ടു­ന്ന­തു. അതേ സമ­യം പര­മ­ത­വി­ദ്വേ­ഷം അടി­സ്ഥാന ആശ­യ­മാ­യി സ്വീ­ക­രി­ച്ച ബ്രാ­ഹ്മ­ണി­ക് – ചാ­തു­ർ­വർ­ണ്യ ലക്ഷ്യ­ത്തി­നാ­യി തൊ­ള്ളാ­യി­ര­ത്തി ഇരു­പ­തു­ക­ളിൽ സം­ഘ­ട­നാ രൂ­പം കൊ­ണ്ട തീ­വ്ര­ദേ­ശീ­യ­ത­യിൽ അധി­ഷ്ഠി­ത­മായ ആശ­യ­ത്തെ­യാ­ണ് ‘ഹി­ന്ദു­ത്വ’ എന്നു പറ­യു­ന്ന­തു­.

‘­ഹി­ന്ദു­ത്വ’ ആശ­യ­ത്തി­ന്റെ വക്താ­വാ­കാൻ ഹി­ന്ദു­മത വി­ശ്വാ­സി ആക­ണ­മെ­ന്നി­ല്ല. ഹി­ന്ദു­ത്വ ആചാ­ര്യ­നായ സവർ­ക്കർ നാ­സ്തി­കൻ ആയി­രു­ന്നു. നാ­സ്തി­ക­ന്മാ­രായ ഒരു­പാ­ടു പേർ ഇപ്പോ­ഴും ഹി­ന്ദു­ത്വ സം­ഘ­ട­ന­ക­ളു­മാ­യി സഹ­ക­രി­ക്കു­ന്നു. ഹൈ­ന്ദവ ആചാ­ര­ങ്ങ­ളോ വി­ശ്വാ­സ­ങ്ങ­ളോ ഈ ഹി­ന്ദു­ത്വ­ത്തി­ന്റെ ഭാ­ഗ­വു­മ­ല്ല. ഹി­ന്ദു­ത്വ­ത്തി­ന്റെ വ്യാ­പ­ന­ത്തി­നു ഈ വി­ശ്വാ­സ­ങ്ങ­ളും ആചാ­ര­ങ്ങ­ളും അവർ ഉപ­യോ­ഗ­പ്പെ­ടു­ത്തു­ന്നു­ണ്ടാ­കാം. അതി­ന­പ്പു­റം ഹൈ­ന്ദവ സം­സ്കാ­ര­വു­മാ­യോ ഹൈ­ന്ദവ ജന­ത­യു­മാ­യോ ഹി­ന്ദു­ത്വ ആശ­യ­ത്തി­നു ഒരു ബന്ധ­വും ഇല്ല. ഇവി­ടെ മോ­ഡി വി­ശ്വാ­സി അല്ലെ­ന്നു ഷാ­ജി പറ­യു­മ്പോ­ൾ, ബി­സി­ന­സ് താ­ല്പ­ര്യം മാ­ത്ര­മാ­ണ് വം­ശ­ഹ­ത്യ­ക്ക് കാ­ര­ണ­മെ­ന്നു പറ­യു­മ്പോൾ ഷാ­ജി അറി­ഞ്ഞോ അറി­യാ­തെ­യോ രക്ഷ­പ്പെ­ടു­ത്താൻ ശ്ര­മി­ക്കു­ന്ന­ത് പര­മ­ത­വി­ദ്വേ­ഷം അടി­സ്ഥാന ആശ­യ­മാ­ക്കിയ ‘ഹി­ന്ദു­ത്വ­ത്തെ’ ആണെ­ന്നു ഓർ­മ്മ­പ്പെ­ടു­ത്തേ­ണ്ടി വരു­ന്നു­.

­സം­ഘ­ത്തോ­ടു മൃ­ദു­സ­മീ­പ­നം­

­മു­സ്ലിം ലീ­ഗി­ലെ യു­വ­തു­ർ­ക്കി എന്ന പേ­രിൽ അറി­യ­പ്പെ­ടു­ന്ന ­കെ എം ഷാ­ജി­ സ്വ­ന്തം നി­ല­പാ­ടു­കൾ കൊ­ണ്ട് മാ­ത്രം ശ്ര­ദ്ധേ­യ­നായ വ്യ­ക്തി­യാ­ണ്. ലീ­ഗി­നു­ള്ളി­ലെ തീ­വ്ര­വാ­ദ­വി­രു­ദ്ധ ചേ­രി­യു­ടെ സ്വ­യം പ്ര­ഖ്യാ­പിത നേ­താ­വാ­യി ഷാ­ജി മാ­റു­മ്പോൾ അറി­യാ­തെ പോ­ലും സം­ഘ­പ­രി­വാ­ര­ത്തെ വി­മർ­ശി­ക്കാൻ ഷാ­ജി സമ­യം ചെ­ല­വാ­ക്കാ­റി­ല്ല എന്ന­തു ശ്ര­ദ്ധേ­യ­മാ­ണ്. മാ­ത്ര­മ­ല്ല തീ­വ്ര­വാ­ദം ആരോ­പി­ച്ചു മു­സ്ലിം സം­ഘ­ട­ന­ക­ളെ പടി­ക്കു പു­റ­ത്തു നി­ർ­ത്താൻ ശ്ര­ദ്ധി­ക്കു­ന്ന ഷാ­ജി ­കെ പി ശശി­ക­ല എന്ന തീ­പ്പൊ­രി സം­ഘ­പ­രി­വാര പ്രാ­സം­ഗിക ഉൾ­പ്പെ­ടു­ന്ന ഹി­ന്ദു­ത്വ വേ­ദി­ക­ളു­മാ­യി സഹ­ക­രി­ക്കാൻ വി­മു­ഖത കാ­ണി­ക്കു­ന്നി­ല്ല എന്ന­തു ഇവി­ടെ കൂ­ട്ടി­വാ­യി­ക്കേ­ണ്ട­തു­ണ്ട്.

­കേ­ര­ള­ത്തി­ലെ ലീ­ഗി­നു­ള്ളി­ൽ, ലീ­ഗ് വേ­ദി­ക­ളിൽ മോ­ഡി­യും ഗു­ജ­റാ­ത്ത് വി­ക­സ­ന­വും ഒരു വി­ഷ­യ­മ­ല്ലാ­തി­രി­ക്കെ മോ­ഡി­യു­ടെ ഭരണ നൈ­പു­ണ്യ­ത്തെ കു­റി­ച്ചും, മോ­ഡി ഭര­ണ­കാ­ല­ത്ത് ഗു­ജ­റാ­ത്തിൽ നട­ന്ന വി­ക­സ­ന­ത്തെ കു­റി­ച്ചും, മോ­ഡി­യു­ടെ മത­ഭ­ക്തി­യെ കു­റി­ച്ചു­മൊ­ക്കെ ലീ­ഗ് അണി­കൾ­ക്ക് രാ­ഷ്ട്രീയ പാ­ഠം നൽ­കു­ന്ന­തു മാ­റിയ സാ­ഹ­ച­ര്യ­ത്തിൽ തീ­ർ­ത്തും നി­ഷ്‌­ക­ള­ങ്ക­മാ­യി വി­ല­യി­രു­ത്താൻ സാ­ധി­ക്കി­ല്ല. പ്ര­ത്യേ­കി­ച്ച് മൂ­ല­ധന വ്യ­വ­സായ ലോ­ക­ത്തി­ന്റെ പി­ന്തു­ണ­യോ­ടെ മോ­ഡി­യെ പ്ര­ധാ­ന­മ­ന്ത്രി­പ­ദ­ത്തിൽ അവ­രോ­ധി­ക്കുക എന്ന ലക്ഷ്യ­ത്തോ­ടെ വ്യാ­വ­സാ­യിക ലോ­കം പണ­മി­റ­ക്കി കളി­ക്കു­മ്പോൾ മു­സ്ലിം ലീ­ഗി­നു­ള്ളിൽ നി­ന്നു പോ­ലും മോ­ഡി­യെ കു­റി­ച്ചു സം­സാ­രി­ക്കാൻ ആളു­ണ്ടാ­കു­ന്നു എന്ന­തു സം­ശ­യാ­സ്പ­ദ­മാ­യി മാ­ത്ര­മേ വീ­ക്ഷി­ക്കാൻ സാ­ധി­ക്കൂ; വി­ശേ­ഷി­ച്ചും, ഒരു രാ­ഷ്ട്രീയ വി­ദ്യാ­ഭ്യാ­സ­വും ലഭി­ക്കാ­ത്ത ലീ­ഗ­ണി­ക­ളെ എങ്ങോ­ട്ടും വഴി­തി­രി­ച്ചു­വി­ടാൻ എളു­പ്പ­മാ­ണെ­ന്നി­രി­ക്കെ­...

­മോ­ഡി­യെ ഓര്‍­ക്കേ­ണ്ട­ത്

­മോ­ഡി ഹി­റ്റ്‌­ല­റെ പോ­ലെ ആണെ­ന്നു പറ­യു­ന്ന­ത് പ്ര­ശ­സ്ത ചല­ച്ചി­ത്ര താ­രം നന്ദി­താ ദാ­സ് ആണ്. ജർ­മ്മ­നി­യിൽ ഹി­റ്റ്‌­ല­റി­ന്റെ കാ­ല­ത്താ­ണ് ഏറ്റ­വും നല്ല രാ­ജ­വീ­ഥി­കൾ നി­ർ­മ്മി­ക്ക­പ്പെ­ട്ട­തു. ജർ­മ്മ­നി­ക്ക് ഏറ്റ­വും നല്ല ആശു­പ­ത്രി­ക­ളും ലഭ്യ­മാ­യ­ത് ഹി­റ്റ്‍­ല­റി­ന്റെ കാ­ല­ത്താ­യി­രു­ന്നു. ഹി­റ്റ്‍­ലർ സം­ഗീ­താ­സ്വാ­ദ­ക­നും, സസ്യ­ഭു­ക്കും, മദ്യ­വി­രോ­ധി­യും ആയി­രു­ന്നു. എന്നാൽ ജർ­മ്മൻ­കാർ ഹി­റ്റ്‍­ല­രെ ഓർ­ക്കു­ന്ന­തു ഈ പേ­രി­ല­ല്ല. മോ­ഡി­യും സ്മ­രി­ക്ക­പ്പെ­ടേ­ണ്ട­തു ഗു­ജ­റാ­ത്തി­ലെ ഉപ­രി­തല വി­ക­സ­ന­ത്തി­ന്റെ പേ­രിൽ അല്ല. അതി­നു ശ്ര­മി­ക്കു­ന്ന­വ­രെ അങ്ങി­നെ അല്ല എന്നു ഓർ­മ്മി­പ്പി­ക്കേ­ണ്ട കടമ സമൂ­ഹ­ത്തി­നു­ണ്ട്. അവർ ജന­പ്ര­തി­നി­ധി ആണെ­ങ്കിൽ വി­ശേ­ഷി­ച്ചും­.

­പി കെ നൌ­ഫല്‍

കെ എം ഷാജി

കേരളം

Country:

Default Home Page

UK Home Page

Authors:

പുലരി

http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/22603/%E0%B4%AE%E0%B5%8B%E0%B4%A1%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%B5%E0%B5%81%E0%B4%82-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82-%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D#comments ഇസ്ലാം കണ്ണൂര്‍ കലാപം കെ എം ഷാജി കെ പി ശശികല കേരളം കോയമ്പത്തൂര്‍ ഗുജറാത്ത് നരേന്ദ്ര മോഡി മുസ്ലീം മുസ്ലീം ലീഗ് രാഷ്ട്രീയം Sun, 17 Mar 2013 15:23:23 +0000 പുലരി 22603 at http://malayal.am വോട്ടവകാശമല്ല, പ്രവാസിക്കു വേണ്ടത് ജനപ്രതിനിധികളെ http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%82/22596/%E0%B4%B5%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B5%E0%B4%95%E0%B4%BE%E0%B4%B6%E0%B4%AE%E0%B4%B2%E0%B5%8D%E0%B4%B2-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81-%E0%B4%B5%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%8D-%E0%B4%9C%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%A7%E0%B4%BF%E0%B4%95%E0%B4%B3%E0%B5%86

“­വ­രു­വാ­നാ­രു­മി­ല്ല­പോ­കാ­നും­
ഒ­റ്റ­യ്ക്ക് ഒറ്റ­യ്ക്ക് ഒറ്റ­യ്ക്ക്
­സ­ഹി­ക്ക­ണം ഭൂ­മി­തന്‍ ചൂ­ടും ചൂ­രും­”

­കു­ഴൂർ വി­ത്സൺ

­ലോ­ക­ത്തി­ലെ ഏറ്റ­വും വലിയ പാ­ർ­ല­മെ­ന്റ­റി ജനാ­ധി­പ­ത്യ സമ്പ്ര­ദാ­യ­മു­ള്ള രാ­ജ്യ­മാ­ണ് ഇന്ന് ഇന്ത്യ. ഇന്ത്യൻ ജനാ­ധി­പ­ത്യ­ത്തി­ന്റെ ആന്ത­രി­ക­മായ എല്ലാ കു­റ­വു­ക­ളെ­യും ഉൾ­ക്കൊ­ണ്ടാ­ലും അത് വള­രെ വലു­തും കട­ന്നു­പോ­യ50-60 വർ­ഷ­ങ്ങൾ കൊ­ണ്ട് വളർ­ന്ന് ശക്ത­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു­മാ­ണ്. ജന­ങ്ങൾ­ക്ക് ജനാ­ധി­പ­ത്യ­ത്തിൽ അടി­യു­റ­ച്ച വി­ശ്വാ­സ­മു­ണ്ട്. ഭര­ണ­കൂ­ട­ങ്ങൾ തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ടു­ന്ന­തും ഇല്ലാ­താ­കു­ന്ന­തു­മൊ­ക്കെ ഇന്ത്യൻ ജനാ­ധി­പ­ത്യ­ത്തിൽ നി­ത്യ­കാ­ഴ്ച­ക­ളാ­ണ്. ഒരു ശക്ത­മായ തി­ര­ഞ്ഞെ­ടു­പ്പു കമ്മീ­ഷ­നും, അവർ തയ്യാ­റാ­ക്കു­ന്ന വോ­ട്ടർ­പ­ട്ടി­ക­യും ഇന്ത്യൻ ജനാ­ധി­പ­ത്യ­ത്തി­ന്റെ അടി­സ്ഥാ­ന­ങ്ങൾ ആണ് ഇന്ന്. ഈ വോ­ട്ടർ പട്ടി­ക­യിൽ ഇല്ലാ­തെ പോ­കു­ന്ന ഏതാ­ണ്ട് 4.5 മി­ല്യൺ വരു­ന്ന ഇന്ത്യൻ ജന­ത­യു­ടെ ജനാ­ധി­പ­ത്യാ­വ­കാ­ശ­ങ്ങൾ എങ്ങ­നെ ­പു­നഃ­­സ്ഥാ­പി­ക്കാം എന്ന­താ­ണ് ഇവി­ടെ വി­ഷ­യം­.

ഇ­ന്ത്യ­യു­ടെ പര­മ്പ­രാ­ഗത സു­ഹൃ­ദ് രാ­ജ്യ­ങ്ങ­ളായ അറ­ബ് ­ജി­സി­സി­ രാ­ജ്യ­ങ്ങ­ളിൽ ഇന്ന് ജീ­വി­ക്കു­ന്ന മനു­ഷ്യ­രിൽ 60 ശത­മാ­ന­വും വി­ദേ­ശ­രാ­ജ്യ­ങ്ങ­ളിൽ നി­ന്നും തൊ­ഴിൽ തേ­ടി എത്തി­യ­വ­രാ­ണ്. ഖത്ത­റി­ന്റെ ജന­സം­ഖ്യ­യു­ടെ 86.5% വും പ്ര­വാ­സി­കൾ ആണ്. ലോ­ക­ത്ത് ഏറ്റ­വും കൂ­ടു­തൽ പ്ര­വാ­സി­കൾ ആവ­സി­ക്കു­ന്ന രാ­ജ്യം എന്ന റെ­ക്കോ­ഡും ഇക്കാ­ര്യ­ത്തിൽ ഖത്ത­റി­ന് അർ­ഹ­മാ­ണ്. മറ്റു ജി­സി­സി രാ­ജ്യ­ങ്ങ­ളു­ടെ കണ­ക്ക് എടു­ത്താൽ യു­.എ­.ഇ യു­ടെ 70%, കു­വൈ­റ്റിൽ 68.8%, ബഹ്രൈ­നിൽ 39.1%, ഒമാ­നിൽ 28.4% സൌ­ദി അറേ­ബ്യ­യിൽ 28.8% എന്നി­ങ്ങ­നെ­യാ­ണ് ­പ്ര­വാ­സി­ ജന­ത­യു­ടെ കണ­ക്കു­കൾ ശത­മാ­ന­ത്തി­ൽ.

[blurb:1:right] ഏതാ­ണ്ട് 4.5 മി­ല്യൺ ഇന്ത്യ­ക്കാ­രാ­ണ് നി­ര­വ­ധി ജി­.­സി­.­സി രാ­ജ്യ­ങ്ങ­ളി­ലാ­യി ദശ­ക­ങ്ങ­ളാ­യി വസി­ക്കു­ന്ന­ത്. മി­ഡിൽ ഈസ്റ്റി­ന്റെ ഭൂ­പ­ടം എടു­ത്താൽ അതി­ലെ പല­രാ­ജ്യ­ങ്ങ­ളു­ടെ­യും മൊ­ത്തം ജന­സം­ഖ്യ­യേ­ക്കാൾ വലു­താ­ണ് പ്ര­വാ­സി ഇന്ത്യൻ ജന­ത­യു­ടെ വലു­പ്പം. ഇന്ന് ലോ­ക­ത്ത് പല­മാ­റ്റ­ങ്ങൾ­ക്കും ജനാ­ധി­പ­ത്യ പ്ര­ക്രി­യ­യ്ക്കും ശക്തി­പ­ക­രു­ന്ന­ത് ഇന്റർ­നെ­റ്റും സോ­ഷ്യൽ നെ­റ്റ്‌­വർ­ക്കു­മാ­ണ്. സോ­ഷ്യൽ നെ­റ്റ്‌­വർ­ക്കി­ലെ ഫെ­യ്സ്ബു­ക്കി­ന്റെ അം­ഗ­സം­ഖ്യ ഏതാ­ണ്ട് 1 ബി­ല്യൺ ആണ്. എന്നു പറ­ഞ്ഞാൽ ഫെ­യ്സ്ബു­ക്കി­നു ഒരു terra firma (ഉ­റ­പ്പു­ള്ള ഭൂ­മി) അടി­സ്ഥാ­ന­മാ­യി നല്കി­യാൽ ജന­സം­ഖ്യ­യിൽ ലോ­ക­ത്തി­ലെ 3ആ­മ­ത്തെ രാ­ജ്യ­മാ­യി­രി­ക്കും ഫെ­യ്സ്ബു­ക്ക്. അറ­ബ് വസ­ന്ത­ത്തിൽ ഈ ഭൂ­മി­യി­ല്ലാ­ത്ത ലോ­ക­ത്തു­നി­ന്നും ഫെ­യ്സ്ബു­ക്ക് അം­ഗ­ങ്ങൾ നട­ത്തിയ ഇട­പെ­ട­ലു­കൾ ശക്ത­മാ­യി­രു­ന്നു. പു­ത്തൻ ജനാ­ധി­പ­ത്യ­ത്തി­ന്റെ പി­റ­വി­യു­ടെ വേ­ദ­ന­യും കണ്ണു­നീ­രും ലോ­ക­ത്തെ­മു­ഴു­വൻ കീ­ഴ­ട­ക്കി­യ­താ­ണ്. അപ്പോൾ ഒരു ജനാ­ധി­പ­ത്യ­രാ­ജ്യ­ത്തി­ന്റെ പൌ­ര­ന്മാർ ആയി­ട്ടും ജനാ­ധി­പ­ത്യ­പ­ര­മായ അവ­കാ­ശ­ങ്ങൾ ഒക്കെ നഷ്ട­പ്പെ­ട്ട പ്ര­വാ­സി ഇന്ത്യ­ക്കാ­രു­ടെ സ്ഥി­തി എന്താ­ണ്? പ്ര­വാ­സി ഇന്ത്യ­ക്കാ­ർ­ക്ക് വേ­ണ്ട­ത് വോ­ട്ട­വ­കാ­ശ­മാ­ണോ അതൊ തങ്ങ­ളു­ടെ പ്ര­തി­നി­ധി ഇന്ത്യൻ പാ­ർ­ല­മെ­ന്റിൽ ഉണ്ടാ­കു­ന്ന­തൊ­?

70­ക­ളി­ലെ­യും­80­ക­ളി­ലെ­യും പ്ര­വാ­സ­ത്തി­ന്റെ രീ­തി­കൾ ഒക്കെ ഇന്ന് ജി­സി­സി രാ­ജ്യ­ങ്ങ­ളിൽ മാ­റി. 90% ബ്ലൂ­കോ­ളർ തൊ­ഴി­ലാ­ളി­ക­ളിൽ നി­ന്നും ഈ ജന­സം­ഖ്യ വളർ­ന്ന് ഏതാ­ണ്ട് 35% വരു­ന്ന ഇന്ത്യൻ പ്ര­വാ­സി­കൾ ഇന്ന് വൈ­റ്റ്കോ­ളർ ജോ­ലി­ചെ­യ്യു­ന്ന­വ­രും അതിൽ ബഹു­ഭൂ­രി­പ­ക്ഷ­വും തങ്ങ­ളു­ടെ കു­ടും­ബ­ത്തോ­ടൊ­പ്പം പ്ര­വാ­സ­ജീ­വി­തം നയി­ക്കു­ന്ന­വ­രു­മാ­ണ്. ഇന്ത്യ­യി­ലെ ഏതെ­ങ്കി­ലും സം­സ്ഥാ­ന­ത്തൊ, പഞ്ചാ­യ­ത്തി­ലൊ ­വോ­ട്ട­വ­കാ­ശം­ കി­ട്ടി­യി­ട്ട് ഈ പൌ­ര­ന്മാ­ർ­ക്ക് എന്തു നേ­ട്ട­മാ­ണു­ള്ള­ത്?

അ­വ­രു­ടെ പ്ര­വാസ ജീ­വി­ത­ത്തി­ന്റെ ദു­രി­ത­ങ്ങ­ളു­ടെ­യും പ്ര­തി­സ­ന്ധി­ക­ളൂ­ടെ­യും ശബ്ദ­മാ­ണ് ഇന്ത്യൻ ജനാ­ധി­പ­ത്യ­ത്തി­ന്റെ ഓരോ നി­യ­മ­നി­ർ­മ്മാണ സഭ­ക­ളി­ലും ഉച്ച­ത്തിൽ മു­ഴ­ങ്ങി­കേ­ൾ­ക്കേ­ണ്ട­ത്. അവ­രു­ടെ ആവ­ശ്യ­ങ്ങൾ, ആവ­ലാ­തി­കൾ, പ്ര­വാ­സി­കൾ­ക്ക് ആവ­ശ്യ­മായ നി­യ­മ­നി­ർ­മ്മാ­ണ­ങ്ങൾ, നി­യ­മ­ഭേ­ദ­ഗ­തി­കൾ എന്നി­വ­യൊ­ക്കെ­യാ­ണ് അവർ­ക്ക് ഇന്ത്യൻ ജനാ­ധി­പ­ത്യ­ത്തോ­ടു സം­സാ­രി­ക്കു­വാ­നും ആവ­ശ്യ­പ്പെ­ടു­വാ­നും ഉള്ള­ത്. പ്ര­വാ­സ­ത്തി­ലു­ള്ള­വ­രു­ടെ കു­ടും­ബ­ത്തി­ന്റെ പല ആവ­ശ്യ­ങ്ങൾ­ക്ക് നെ­ട്ടോ­ട്ടം ഓടേ­ണ്ട അവ­സ്ഥ ഇല്ലാ­താ­കു­വാ­ൻ, ഏതെ­ങ്കി­ലും ഒരു അത്യാ­വ­ശ്യം വന്നാൽ തങ്ങൾ­ക്കു­വേ­ണ്ടീ ജി­.­സി­.­സി രാ­ജ്യ­ങ്ങ­ളി­ലെ ജന­പ്ര­തി­നി­ധി­ക­ളോ­ടും ഭര­ണ­കൂ­ട­ത്തോ­ടും സം­സാ­രി­ക്കു­വാൻ അധി­കാ­‍­ര­വും അവ­കാ­ശ­വും ഉള്ള തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട പ്ര­വാ­സി പ്ര­തി­നി­ധി­.

[blurb:2:left] ഒരു കാ­ല­ത്തു കേ­ര­ള­ത്തിൽ നി­ന്നും മനു­ഷ്യർ ഇന്ത്യ­യി­ലെ പല­സം­സ്ഥാ­ന­ങ്ങ­ളി­ലും ആണ് തൊ­ഴിൽ അന്വേ­ഷി­ച്ച് പോ­യി­രു­ന്ന­ത്. ഇന്ത്യ­യി­ലെ എല്ലാ പ്ര­മുഖ പട്ട­ണ­ങ്ങ­ളി­ലും ഇന്ന് പ്ര­വാസ ജീ­വി­തം നയി­ക്കു­ന്ന മല­യാ­ളി­കൾ ഉണ്ട്. ഇവർ­ക്ക് ഒക്കെ അതാ­തു സ്ഥ­ല­ത്തു­ത­ന്നെ വോ­ട്ട­വ­കാ­ശ­വും ഉണ്ട്. താ­ഴെ നി­ര­വ­ധി ജി­.­സി­.­സി രാ­ജ്യ­ങ്ങ­ളി­ലെ­യും അതി­ന്റെ അയൽ രാ­ജ്യ­ങ്ങ­ളി­ലെ­യും പ്ര­വാ­സി ഇന്ത്യൻ ജന­ത­യു­ടെ കണ­ക്കു­കൾ ഉണ്ട്.

3.3 കോ­ടി ജന­സം­ഖ്യ­യു­ള്ള കേ­ര­ള­ത്തി­ലെ 20 ലോ­ക്സ­ഭാ നി­യോ­ജ­ക­മ­ണ്ഡ­ല­ങ്ങൾ ജന­സം­ഖ്യാ­നു­പാ­തി­ക­മാ­യി ഉള്ള­താ­ണ്. ഏതാ­ണ്ട് 15­ല­ക്ഷം ആളു­കൾ ചേ­രു­ന്ന ഒരു പാ­ർ­ല­മെ­ന്റ­റി നി­യോ­ജ­ക­മ­ണ്ഡ­ലം. എന്നു പറ­ഞ്ഞാൽ ജി­സി­സി രാ­ജ്യ­ങ്ങ­ളി­ലെ 4.5 കോ­ടി വരു­ന്ന ജന­സ­മൂ­ഹ­ത്തെ പ്ര­തി­നി­ധീ­ക­രി­ക്കു­വാൻ ഇന്ത്യൻ പാ­ർ­ല­മെ­ന്റിൽ കു­റ­ഞ്ഞ­ത് 25 ആളു­ക­ളെ എങ്കി­ലും പു­തു­താ­യി­വേ­ണ്ടി­വ­രും. ഈ ജന­ത­ക്കു­വേ­ണ്ട­ത് നാ­ട്ടി­ലെ ഏതെ­ങ്കി­ലും പഞ്ചാ­യ­ത്തിൽ വോ­ട്ട­വ­കാ­ശം അല്ല. മറി­ച്ച് തങ്ങൾ പ്ര­വാ­‍­സ­ത്തിൽ ആയി­രി­ക്കു­ന്ന നാ­ട്ടി­ലെ പ്ര­ശ്ന­ങ്ങ­ളും പരാ­തി­ക­ളും ഇന്ത്യൻ പാ­ർ­ല­മെ­ന്റില്‍ ഉന്ന­യി­ക്കു­വാ­നും അതി­നു പരി­ഹാ­രം കാ­ണു­വാ­നും തങ്ങ­ളാൽ തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട് തങ്ങ­ളെ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന അം­ഗ­ങ്ങ­ളെ­യാ­ണ് അവർ­ക്കു വേ­ണ്ട­ത്.

ഓ­രോ ജി­.­സി­.­സി രാ­ജ്യ­ങ്ങ­ളി­ലെ­യും ഇന്ത്യൻ ജന­ത­യു­ടെ കണ­ക്കു­കൾ എടു­ത്ത് അവർ­ക്ക് പ്ര­വാസ നി­യോ­ജ­ക­മ­ണ്ഡ­ല­ങ്ങ­ളും അതി­നു തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട പ്ര­തി­നി­ധി­ക­ളും ആണ് ആവ­ശ്യം­.

­ലോ­ക­ത്തി­ലെ ഏറ്റ­വും വലിയ മൂ­ന്നാ­മ­ത്തെ രാ­ജ്യം എന്നു വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന ഫെ­യ്സ്ബു­ക്കി­ന് സ്വ­ന്ത­മാ­യി ഭൂ­മി­യൊ രാ­ജ്യ­മൊ ഇല്ല പക്ഷെ ഇന്ന് ലോ­ക­ത്ത് വരു­ന്ന രാ­ഷ്ട്രീ­യ­മാ­റ്റ­ങ്ങൾ­ക്ക് ഫെ­യ്സ്ബു­ക്കി­ന്റെ ഭൂ­മിക വലിയ പങ്കാ­ണു വഹി­ക്കു­ന്ന­ത്. പ്ര­വാ­സി മല­യാ­ളി­യും പ്ര­വാ­സി ഇന്ത്യ­ക്കാ­ര­നും ഇതിൽ നി­ന്നും എങ്ങ­നെ­യാ­ണു വ്യ­ത്യ­സ്ത­നാ­വു­ന്ന­ത്. പി­റ­ന്ന നാ­ടും മണ്ണും അവ­നും അന്യ­മാ­ണ്. പക്ഷെ നാ­ടി­ന്റെ മാ­റ്റ­ങ്ങ­ളി­ലും വളർ­ച്ച­യി­ലും അവ­ന്റെ പങ്ക് മറ്റ് ആരെ­ക്കാ­ളും നി­ർ­ണ്ണാ­യ­ക­വും, പ്ര­ധാ­ന­വു­മാ­ണ്. പ്ര­വാ­സി­യു­ടെ അദ്ധ്വാ­ന­വും വി­യർ­പ്പും ഓരോ തു­ള്ളി­ച്ചോ­ര­യും വീ­ടി­ന്റെ­യും കു­ടും­ബ­ത്തി­ന്റെ­യും പി­റ­ന്ന നാ­ടി­ന്റെ­യും ക്ഷേ­മ­ത്തി­നും നന്മ­ക്കും അഭി­വൃ­ത്തി­ക്കു­മാ­യി അഹോ­രാ­ത്രം ചൊ­രി­യു­ന്ന­താ­ണ്. നാ­ടി­ന്റെ വി­ക­സ­ന­ത്തി­ന് പ്ര­വാ­സി നല്കു­ന്ന പങ്ക് എണ്ണി­പ്പ­റ­യു­വാൻ കഴി­യു­ന്ന­ത് അല്ല. തന്റെ പ്ര­വാ­സ­ജീ­വി­തം കൊ­ണ്ട് നാ­ടി­ന്റെ ക്ഷേ­മ­വും നന്മ­യും മാ­ത്രം ആഗ്ര­ഹി­ക്കു­ന്ന പ്ര­വാ­സി­ക്ക് വോ­ട്ട­വ­കാ­ശം കൊ­ണ്ട് എന്താ­ണ് നേ­ട്ടം? തന്റെ പ്ര­വാസ ജീ­വി­തം തന്നെ വീ­ടി­ന്റെ­യും കു­ടും­ബ­ത്തി­ന്റെ­യും ക്ഷേ­മ­ത്തി­നു സമർ­പ്പി­ക്കു­ന്ന­തി­ലൂ­ടെ നാ­ടി­ന്റെ നന്മ­ക്ക് തന്നെ­ത­ന്നെ ബലി­യാ­ഗ­മാ­യി അർ­പ്പി­ക്കു­ന്ന പ്ര­വാ­സി­ക്ക് വോ­ട്ട­വ­കാ­ശം എന്നു­പ­റ­യു­ന്ന­ത് തന്റെ നാ­ട്ടി­ലെ പഞ്ചാ­യ­ത്തി­ലെ ക്ഷേ­മ­പ്ര­വർ­ത്ത­ന­ങ്ങ­ളിൽ പങ്കാ­ളി ആകു­വാൻ ആണോ നാം നല്കേ­ണ്ട­ത്?

[blurb:3:right] ജനാ­ധി­പ­ത്യ­പ്ര­ക്രി­യ­യിൽ ഓരോ വ്യ­ക്തി­യും തങ്ങ­ളു­ടെ വോ­ട്ട­വ­കാ­ശം വി­നി­യോ­ഗി­ക്കു­ന്ന­ത് തങ്ങ­ളെ­ക്കൂ­ടെ നി­യ­മ­നി­ർ­മ്മാണ സഭ­ക­ളിൽ പ്ര­തി­നി­ധീ­ക­രി­ക്കു­വാൻ മറ്റൊ­രാ­ളെ തി­ര­ഞ്ഞെ­ടു­ക്കു­വാൻ ആണ്. പ്ര­വാ­സി­ക്കു വോ­ട്ട­വ­കാ­ശം എന്നു­പ­റ­യു­മ്പോൾ എന്തെ തനി­ക്കു­കൂ­ടെ ഒരു പ്ര­തി­നി­ധി ഇന്ത്യ­യു­ടെ നി­യമ നി­ർ­മ്മാണ സഭ­യിൽ വരു­ന്ന­തി­നു അവ­കാ­ശം ഇല്ലാ­തെ പോ­കു­ന്നു? ഓരോ ജി­.­സി­.­സി പ്ര­വാ­സി­യും ജന്മം കൊ­ണ്ടും ജീ­വി­തം കൊ­ണ്ടും ഇന്ത്യ­ക്കാ­ര­നാ­യി ജീ­വി­ക്കു­ന്നു, മരി­ക്കു­ന്നു. അവൻ പ്ര­വാ­സ­ത്തിൽ ആയി­രി­ക്കു­ന്ന നാ­ട്ടിൽ അവ­ന്റെ അവ­കാ­ശ­ങ്ങ­ളെ­യും അവ­ശ്യ­ങ്ങ­ളെ­യും ഇന്ത്യൻ നി­യ­മ­നി­ർ­മ്മാ­ണ­സ­ഭ­യിൽ മറ്റ് എല്ലാ ഇന്ത്യ­ക്കാ­ർ­ക്കും അവ­കാ­ശ­പ്പെ­ട്ട­തു­പോ­ലെ അവ­നെ­യും പ്ര­തി­നി­ധീ­ക­രി­ക്കു­വാൻ ആണ് അവർ­ക്ക് വോ­ട്ട­വ­കാ­ശം വേ­ണ്ട­ത്.

അ­തി­ന് ആവ­ശ്യം കേ­വ­ലം വോ­ട്ട് അവ­കാ­ശം മാ­ത്രം അല്ല. ജി­സി­സി രാ­ജ്യ­ങ്ങ­ളി­ലെ പ്ര­വാ­സി­ക­ളെ terra firma ഇല്ലാ­ത്ത ഇന്ത്യ­ക്കാ­രാ­യി അം­ഗീ­ക­രി­ച്ചു­കൊ­ണ്ട് അവർ ജീ­വി­ക്കു­ന്ന നാ­ടി­നെ പ്ര­തി­നി­ധീ­ക­രി­ക്കു­വാൻ പ്ര­വാസ നാ­ട്ടിൽ നി­ന്നും ആരെ­യും ജനാ­ധി­പ­ത്യ­പ­ര­മാ­യി തി­ര­ഞ്ഞെ­ടു­ക്കു­വാൻ അവ­കാ­ശം നല്കി തി­ര­ഞ്ഞെ­ടു­പ്പി­ന്റെ ഭാ­ഗ­മാ­യി ഓരോ പ്ര­വാ­സി­യെ­യും മാ­റ്റു­ക­യാ­ണ് വേ­ണ്ട­ത്.

ഇ­ന്ന് നി­ല­വി­ലു­ള്ള പാ­ർ­ല­മെ­ന്റിൽ ഓരോ 15 ലക്ഷം ഇന്ത്യ­ക്കാ­രെ­യും പ്ര­തി­നി­ധീ­ക­രി­ക്കു­വാൻ ഒരു എം­.­പി തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ടു­ന്നു എങ്കിൽ ജി­.­സി­.­സി പ്ര­വാ­സി­ക­ളെ­യും അതെ മാ­ന­ദ­ണ്ഡ­മു­പ­യോ­ഗി­ച്ച് അവർ ജീ­വി­ക്കു­ന്ന ജി­സി­സി പ്ര­ദേ­ശ­ങ്ങ­ളെ തരം തി­രി­ച്ച് അവർ­ക്ക് തി­ര­ഞ്ഞെ­ടു­പ്പി­ലൂ­ടെ തങ്ങ­ളു­ടെ പ്ര­തി­നി­ധി­ക­ളെ പാ­ർ­ല­മെ­ന്റിൽ എത്തി­ക്കു­വാൻ ആവ­ശ്യ­മായ ഭര­ണ­ഘ­ട­നാ ഭേ­ദ­ഗ­തി : അതാ­ണ് ആവ­ശ്യം­.

ഇ­ന്ത്യൻ പാ­ർ­ല­മെ­ന്റിൽ തങ്ങ­ളു­ടെ പ്ര­തി­നി­ധി­കൾ തങ്ങൾ­ക്കു­വേ­ണ്ടി ശബ്ദി­ക്കു­മ്പോൾ മാ­ത്ര­മാ­ണ് ഓരോ പ്ര­വാ­സി­യു­ടെ­യും ഉള്ളിൽ ജന്മ­നാ­ട് തങ്ങ­ളു­ടെ അധ്വാ­ന­ത്തി­നും വി­യർ­പ്പി­നും പ്ര­തി­ഫ­ല­മാ­യി അവ­ഗ­ണന മാ­ത്രം നല്കു­ന്നു എന്ന വി­ചാ­രം മാ­റു­വാ­നും തങ്ങൾ­കൂ­ടെ പങ്കാ­ളി­ക­ളായ ഒരു ജനാ­ധി­പ­ത്യ­പ്ര­ക്രി­യാ­യാ­ണ് ഇന്ത്യ­യി­ലെ തി­ര­ഞ്ഞെ­ടു­പ്പ് എന്ന് അഭി­മാ­ന­ത്തോ­ടു­കൂ­ടെ പറ­യു­വാ­നും പ്ര­വാ­സി­ക്കു കഴി­യൂ. ഇന്ത്യൻ പാ­ർ­ല­മെ­ന്റിൽ പ്ര­വാ­സി­കൾ തി­ര­ഞ്ഞെ­ടു­ത്ത തങ്ങ­ളു­ടെ പ്ര­തി­നി­ധി­കൾ പ്ര­വാ­സി­കൾ­ക്കു­വേ­ണ്ടി ശബ്ദ­മു­യർ­ത്തു­മ്പോൾ മാ­ത്ര­മേ നമ്മു­ടെ ജനാ­ധി­പ­ത്യ­ത്തെ­പ­റ്റി­യു­ള്ള സ്വ­പ്ന­ങ്ങൾ പൂ­ർ­ണ്ണ­മാ­വൂ. ഓരോ ഇന്ത്യൻ പൌ­ര­നും തങ്ങ­ളു­ടെ മണ്ണി­നു­പു­റ­ത്തും അവ­ഗ­ണി­ക്ക­പ്പെ­ടി­ല്ല എന്ന പൂ­ർ­ണ്ണ­മായ ഉറ­പ്പാ­ണ് ഭര­ണ­കൂ­ടം ഈ പ്ര­തി­നി­ധി­ക­ളി­ലൂ­ടെ അവർ­ക്കു നല്കു­ന്ന­ത്.

­വോ­ട്ട­വ­കാ­ശം അല്ല പ്ര­വാ­സി­ക്കു വേ­ണ്ട­ത്, മറി­ച്ച് പ്ര­വാ­സി­കൾ­ക്കു­വേ­ണ്ടി പ്ര­വാ­സി­ക­ളാൽ തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട പ്ര­വാ­സി­ക­ളു­ടെ പ്ര­തി­നി­ധി. ജനാ­ധി­പ­ത്യ­ത്തെ അതി­ന്റെ പൂ­ർ­ണ്ണ­ത­യി­ലേ­ക്കു നയി­ക്കു­വാൻ അതി­നു കൂ­ടു­തൽ അർ­ഥ­വും വ്യാ­പ്തി­യും നല്കു­വാൻ ഇതു നമ്മെ സഹാ­യി­ക്ക­ട്ടെ­!

­ദി­ലി­പ് എന്‍ നമ്പി­

<fieldset class="fieldgroup group-newsquotes"><legend>News Quotes</legend>

ഖത്തറിന്റെ ജനസംഖ്യയുടെ 86.5% വും പ്രവാസികൾ ആണ്. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികൾ ആവസിക്കുന്ന രാജ്യം എന്ന റെക്കോഡും ഇക്കാര്യത്തിൽ ഖത്തറിന് അർഹമാണ്. മറ്റു ജിസിസി രാജ്യങ്ങളുടെ കണക്ക് എടുത്താൽ യു.എ.ഇ യുടെ 70%, കുവൈറ്റിൽ 68.8%, ബഹ്രൈനിൽ 39.1%, ഒമാനിൽ 28.4% സൌദി അറേബ്യയിൽ 28.8% എന്നിങ്ങനെയാണ് പ്രവാസി ജനതയുടെ കണക്കുകൾ ശതമാനത്തിൽ.

ഏതാണ്ട് 4.5 മില്യൺ ഇന്ത്യക്കാരാണ് നിരവധി ജി.സി.സി രാജ്യങ്ങളിലായി ദശകങ്ങളായി വസിക്കുന്നത്. മിഡിൽ ഈസ്റ്റിന്റെ ഭൂപടം എടുത്താൽ അതിലെ പലരാജ്യങ്ങളുടെയും മൊത്തം ജനസംഖ്യയേക്കാൾ വലുതാണ് പ്രവാസി ഇന്ത്യൻ ജനതയുടെ വലുപ്പം.

ഈ ജനതക്കുവേണ്ടത് നാട്ടിലെ ഏതെങ്കിലും പഞ്ചായത്തിൽ വോട്ടവകാശം അല്ല. മറിച്ച് തങ്ങൾ പ്രവാ‍സത്തിൽ ആയിരിക്കുന്ന നാട്ടിലെ പ്രശ്നങ്ങളും പരാതികളും ഇന്ത്യൻ പാർലമെന്റില്‍ ഉന്നയിക്കുവാനും അതിനു പരിഹാരം കാണുവാനും തങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് തങ്ങളെ പ്രതിനിധീകരിക്കുന്ന അംഗങ്ങളെയാണ് അവർക്കു വേണ്ടത്.

</fieldset>

ജിസിസി രാഷ്ട്രങ്ങളുടെ ദേശീയപതാകകള്‍

ദേശാന്തരം

Country:

Default Home Page

UK Home Page

Authors:

Dilip N Nampi

http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%82/22596/%E0%B4%B5%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B5%E0%B4%95%E0%B4%BE%E0%B4%B6%E0%B4%AE%E0%B4%B2%E0%B5%8D%E0%B4%B2-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81-%E0%B4%B5%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%8D-%E0%B4%9C%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%A7%E0%B4%BF%E0%B4%95%E0%B4%B3%E0%B5%86#comments ജിസിസി തെരഞ്ഞെടുപ്പ് നിയനിര്‍മ്മാണസഭ പാര്‍ലമെന്റ് പ്രവാസം പ്രവാസി രാഷ്ട്രീയം ലോകസഭ വോട്ടവകാശം ദേശാന്തരം Fri, 08 Mar 2013 17:55:42 +0000 Dilip N Nampi 22596 at http://malayal.am യുദ്ധക്കൊതിയരുടെ ശ്രദ്ധയ്ക്ക് http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%82/22567/%E0%B4%AF%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%95%E0%B5%8D%E0%B4%95%E0%B5%8A%E0%B4%A4%E0%B4%BF%E0%B4%AF%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D

ഒ­ടു­വില്‍ പ്ര­ധാന മന്ത്രി­യും സം­സാ­രി­ച്ചി­രി­ക്കു­ന്നു. അതിര്‍­ത്തി സം­ഘര്‍­ഷ­ത്തി­നി­ടെ രണ്ടു ഇന്ത്യന്‍ പട്ടാ­ള­ക്കാര്‍ കൊ­ല്ല­പ്പെ­ട്ട് സ്ഥി­തി­ഗ­തി­കള്‍ വഷ­ളാ­യി ഒരാ­ഴ്ച­യ്ക്കു ശേ­ഷം ഇനി പാ­ക്കി­സ്ഥാ­നു­മാ­യി കാ­ര്യ­ങ്ങള്‍ പഴയ പടി തു­ട­രാ­നാ­വി­ല്ലെ­ന്നാ­ണ് പ്ര­ധാ­ന­മ­ന്ത്രി മന്‍‌­മോ­ഹന്‍ സിം­ഗ് ദി­ല്ലി­യില്‍ വച്ച് ജനു­വ­രി 15­ന് പറ­ഞ്ഞ­ത്. ഇതോ­ടെ താ­ത്കാ­ലി­ക­മാ­യെ­ങ്കി­ലും ഇന്ത്യാ-പാ­ക് ബന്ധ­ത്തി­ന് വരും­നാ­ളു­ക­ളില്‍ കാ­ര്യ­മായ ക്ഷ­ത­മേല്‍­ക്കു­മെ­ന്നു­റ­പ്പാ­യി. കഴി­ഞ്ഞ സെ­പ്തം­ബ­റില്‍ പാ­ക്കി­സ്ഥാ­നു­മാ­യി ഒപ്പു വച്ച വീസ കരാര്‍ നട­പ്പില്‍ വരു­ത്തു­ന്ന­ത് ഇ­ന്ത്യ വൈ­കി­ക്കു­ന്ന­തും, ഇന്ത്യ­യി­ലേ­ക്കെ­ത്തിയ ­പാ­ക്കി­സ്ഥാന്‍ ഹോ­ക്കി കളി­ക്കാ­രെ കളി­ക്കാ­ന­നു­വ­ദി­ക്കാ­തെ തി­രി­ച്ച­യ­ച്ച­തും ഇതി­നോ­ടു ചേര്‍­ത്തു വാ­യി­ക്കാ­വു­ന്ന­താ­ണ്. ഒപ്പം, വ്യോ­മ­സേ­നാ മേ­ധാ­വി­യും, കര­സേ­നാ മേ­ധാ­വി­യും, ഉത്ത­ര­മേ­ഖല ജന­റ­ലു­മുള്‍­പ്പെ­ടെ­യു­ള്ള സൈ­നിക നേ­താ­ക്ക­ളു­ടെ യു­ദ്ധ­വെ­റി നി­റ­ഞ്ഞ പ്ര­സ്താ­വ­ന­ക­ളും, ഒരു തല­ക്കു പക­രം പത്തു പാ­ക്കി­സ്ഥാ­നി തല­കള്‍ കൊ­ണ്ടു വര­ണ­മെ­ന്ന പ്ര­തി­പ­ക്ഷ­നേ­താ­വി­ന്റെ ആവ­ശ്യ­വും കൂ­ടെ­യാ­യ­പ്പോള്‍ ചി­ത്രം പൂര്‍­ണ­മാ­യി.

[blurb:1:right] ജനു­വ­രി 8ന് പാ­ക് പട്ടാ­ള­ക്കാര്‍ കാ­ശ്‌­മീ­രി­ലെ നി­യ­ന്ത്രണ രേഖ നു­ഴ­ഞ്ഞു കയ­റി പൂ­ഞ്ച് ജി­ല്ല­യി­ലെ ഒരു ഇന്ത്യ മി­ലി­ട്ട­റി പോ­സ്റ്റ് ആക്ര­മി­ച്ച് രണ്ടു ജവാ­ന്മാ­രെ കൊ­ല­പ്പെ­ടു­ത്തിയ വാര്‍­ത്ത ഇന്ത്യന്‍ മാ­ദ്ധ്യ­മ­ങ്ങള്‍­ക്കു കി­ട്ടി­യ­തോ­ടെ­യാ­ണ് പു­തിയ സം­ഭ­വ­വി­കാ­സ­ങ്ങ­ളു­ടെ തു­ട­ക്കം. പാ­ക്കി­സ്ഥാന്‍ തു­ടര്‍­ച്ച­യാ­യി ­വെ­ടി­നിര്‍­ത്തല്‍ കരാര്‍ ലം­ഘി­ക്കു­ന്നു­ണ്ടെ­ന്നും ഇന്ത്യ 'ശ­ക്ത­മാ­യി തി­രി­ച്ച­ടി­ക്ക­ണ'­മെ­ന്നു­മു­ള്ള നിര്‍­ദേ­ശ­ങ്ങള്‍ പല ഭാ­ഗ­ത്തു നി­ന്നും വന്നു. പ്ര­സ്തുത സം­ഭ­വം ഇരു രാ­ജ്യ­ങ്ങ­ളും തമ്മി­ലു­ള്ള സമാ­ധാന പ്ര­ക്രി­യ­യെ ബാ­ധി­ക്ക­രു­ത് എന്ന വി­ദേ­ശ­കാ­ര്യ മന്ത്രി സല്‍­മാന്‍ ഖൂര്‍­ഷി­ദി­ന്റെ പ്ര­സ്താ­വന മാ­ദ്ധ്യ­മ­ങ്ങള്‍ മനോ­ഹ­ര­മാ­യി മു­ക്കി. ഖൂര്‍­ഷി­ദി­ന്റെ പ്ര­സ്താ­വ­ന­യു­ടെ അടി­സ്ഥാ­ന­ത്തില്‍ ഈ വി­ഷ­യ­ത്തില്‍ ശക്ത­മായ ഒരു നി­ല­പാ­ട് എടു­ക്കാ­നോ, പ്ര­തി­സ­ന്ധി കൈ­വി­ട്ടു പോ­കു­ന്ന­തു തട­യാ­നോ സര്‍­ക്കാ­രും തയ്യാ­റാ­യി­ല്ല. പക­രം സം­സാ­രി­ച്ച­ത് മി­ലി­ട്ട­റി ജന­റല്‍­മാ­രാ­യി­രു­ന്നു. ഒടു­വില്‍ പ്ര­ധാന മന്ത്രി സം­സാ­രി­ച്ച­പ്പോള്‍ അത് സാ­ധൂ­ക­രി­ച്ച­ത് അദ്ദേ­ഹ­ത്തി­ന്റെ വി­ദേ­ശ­കാ­ര്യ മന്ത്രി­യെ­യ­ല്ല, മറി­ച്ച് പട്ടാള മേ­ധാ­വി­ക­ളെ­യാ­യി­രു­ന്നു­.

ആ­രാ­ണ് ഉത്ത­ര­വാ­ദി­

ഇ­പ്പോ­ഴ­ത്തെ പ്ര­തി­സ­ന്ധി­ക്ക് ആരാ­ണ് ഉത്ത­ര­വാ­ദി എന്ന ചോ­ദ്യ­ത്തി­ന് എന്നെ­ങ്കി­ലും ഉത്ത­രം കി­ട്ടു­മെ­ന്നു തോ­ന്നു­ന്നി­ല്ല. ഇന്ത്യന്‍ പട്ടാള നേ­താ­ക്ക­ളും, ദേ­ശീയ മാ­ദ്ധ്യ­മ­ങ്ങ­ളും ഇക്കാ­ര്യ­ത്തില്‍ ശക്ത­മാ­യി പാ­ക്കി­സ്ഥാ­നെ പഴി പറ­യു­ന്നു­ണ്ടെ­ങ്കി­ലും വെ­ടി­നിര്‍­ത്തല്‍ കരാര്‍ ലം­ഘ­ന­ത്തി­ന്റെ കാ­ര്യ­ത്തില്‍ ഇന്ത്യ­ക്കും ഉത്ത­ര­വാ­ദി­ത്വ­മു­ണ്ടെ­ന്നാ­ണ് റി­പ്പോര്‍­ട്ടു­കള്‍ സൂ­ചി­പ്പി­ക്കു­ന്ന­ത്. ഉദാ­ഹ­ര­ണ­ത്തി­ന്, ജനു­വ­രി 10­ന് 'ദ ഹി­ന്ദു' ദി­ന­പ്പ­ത്രം ഒന്നാം പേ­ജില്‍ പ്ര­സി­ദ്ധീ­ക­രി­ച്ച ഒരു വാര്‍­ത്ത­യ­നു­സ­രി­ച്ച് കഴി­ഞ്ഞ സെ­പ്തം­ബര്‍ മാ­സം മു­തല്‍ ഇന്ത്യ കരാര്‍ വ്യ­വ­സ്ഥ­കള്‍ ലം­ഘി­ച്ചു കൊ­ണ്ട് നി­യ­ന്ത്രണ രേ­ഖ­യ്ക്ക­ടു­ത്ത് നി­രീ­ക്ഷണ ബങ്ക­റു­കള്‍ പണി­യു­ന്നു­ണ്ടാ­യി­രു­ന്നു. ഇതേ തു­ടര്‍­ന്നാ­ണ് ഇപ്പോ­ഴ­ത്തെ പ്ര­തി­സ­ന്ധി ആരം­ഭി­ക്കു­ന്ന­തു തന്നെ. 'ഹി­ന്ദു­'­വി­ന് പ്ര­തി­രോധ മന്ത്രാ­ല­യം അടു­ത്ത ദി­വ­സം അയ­ച്ച മറു­പ­ടി കത്തില്‍ ബങ്കര്‍ നിര്‍­മാ­ണം നി­ഷേ­ധി­ക്കു­ന്നി­ല്ല എന്ന­തു ശ്ര­ദ്ധേ­യ­മാ­ണ്. പി­ന്നീ­ട് നട­ന്ന പത്ര­സ­മ്മേ­ള­ന­ത്തില്‍ കര­സേ­നാ മേ­ധാ­വി ബി­ക്രം സിം­ഗും ഇതു നി­ഷേ­ധി­ക്കു­ക­യു­ണ്ടാ­യി­ല്ല.

[blurb:2:left] ജനു­വ­രി 15­ന് മാ­ദ്ധ്യ­മ­ങ്ങ­ളോ­ടു സം­സാ­രി­ച്ച ഉത്തര മേ­ഖ­ലാ കമാന്‍­ഡിം­ഗ് ജന­റല്‍ പര്‍­ണാ­യി­ക് പറ­ഞ്ഞ­ത് ഇന്ത്യ അതിര്‍­ത്തി­യി­ലെ ഒരു കെ­ട്ടി­ട­ത്തെ നി­രീ­ക്ഷണ പോ­സ്റ്റാ­യി മാ­റ്റി­യി­രു­ന്നു­വെ­ന്നും, സൈ­നിക നീ­ക്ക­ങ്ങള്‍­ക്കാ­യി ട്രെ­ഞ്ചു­കള്‍ കു­ഴി­ച്ചി­രു­ന്നു­വെ­ന്നു­മാ­ണ്. ഇതേ തു­ടര്‍­ന്ന് പല­പ്പോ­ഴും വെ­ടി­വെ­പ്പു­മു­ണ്ടാ­യി­രു­ന്നു. ജനു­വ­രി 6ന് ഇന്ത്യന്‍ പട്ടാ­ള­ക്കാര്‍ ഒരു പാ­ക്കി­സ്ഥാ­നി സൈ­നി­ക­നെ കൊ­ല­പ്പെ­ടു­ത്തി­യെ­ന്ന് ഇസ്ലാ­മ­ബാ­ദ് അവ­കാ­ശ­പ്പെ­ടു­ന്നു. ജനു­വ­രി 8നാ­ണ് ഇന്ത്യന്‍ സൈ­നി­കര്‍ കൊ­ല്ല­പ്പെ­ടു­ന്ന­ത്. രണ്ടു ദി­വ­സ­ത്തി­നു ശേ­ഷം ഒരു പാ­ക്കി­സ്ഥാ­നി സൈ­നി­കന്‍ കൂ­ടി കൊ­ല്ല­പ്പെ­ട്ടു എന്നും റി­പ്പോര്‍­ട്ടു­ക­ളു­ണ്ട്. അതാ­യ­ത്, അതിര്‍­ത്തി­യി­ലെ ഇപ്പോ­ഴ­ത്തെ സം­ഘര്‍­ഷം ഒരു ജനു­വ­രി 8ന് പൊ­ട്ടി­മു­ള­ച്ച­ത­ല്ല. കഴി­ഞ്ഞ ഏതാ­നും മാ­സ­ങ്ങ­ളാ­യി തു­ടര്‍­ന്നു വരു­ന്ന­താ­ണ്. അതി­ലാ­ക­ട്ടെ, ഇരു രാ­ജ്യ­ങ്ങള്‍­ക്കും ഉത്ത­ര­വാ­ദി­ത്വ­മു­ണ്ടു താ­നും­.

­സം­ഘര്‍­ഷം നി­യ­ന്ത്രണ രേ­ഖ­യ്ക്കി­രു­പു­റ­വു­മാ­ണെ­ന്ന­ത് കാ­ര്യ­ത്തി­ന്റെ ഗൗ­ര­വം വര്‍­ധി­പ്പി­ക്കു­ന്നു. കാ­ര­ണം, 2013 ഇന്ത്യാ-പാ­ക്‍ വെ­ടി­നിര്‍­ത്തല്‍ കരാ­റി­ന്റെ പത്താം വര്‍­ഷ­മാ­ണ്. 2003 നവം­ബ­റില്‍ ഇരു രാ­ജ്യ­ങ്ങ­ളും തമ്മില്‍ വെ­ടി­നിര്‍­ത്തല്‍ സമ്മ­തി­ച്ച­തി­നു ശേ­ഷം ചെ­റു­തും വലു­തു­മായ ലം­ഘ­ന­ങ്ങള്‍ പല­പ്പോ­ഴും റി­പ്പോര്‍­ട്ട് ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ടെ­ങ്കി­ലും കരാ­റി­നു കാ­ര്യ­മായ വെ­ല്ലു­വി­ളി മും­ബൈ ആക്ര­മണ കാ­ല­ത്തു പോ­ലും ഉയര്‍­ന്നി­രു­ന്നി­ല്ല. ഇപ്പോ­ഴ­ത്തെ സം­ഭ­വ­വി­കാ­സ­ങ്ങ­ളും അവ­യു­ടെ പ്രാ­ദേ­ശിക പ്രാ­ധാ­ന്യ­ത്തി­ലാ­ണ് വി­ശ­ക­ല­നം ചെ­യ്യ­പ്പെ­ടേ­ണ്ട­ത്. പക്ഷേ, മാ­ദ്ധ്യ­മ­ങ്ങ­ളു­ടേ­യും, സൈ­നിക മേ­ധാ­വി­ക­ളു­ടേ­യും അമി­ത­മായ ഇട­പെ­ട­ലും, അതി­നു­ള്ള സര്‍­ക്കാ­രി­ന്റെ നി­ശ­ബ്ദ­മായ പി­ന്തു­ണ­യും, പ്ര­തി­പ­ക്ഷ­ത്തി­ന്റെ യു­ദ്ധ­വെ­റി­യു­മെ­ല്ലാം ചേര്‍­ന്ന് ഇതി­നെ ഒരു രാ­ജ്യ­ര­ക്ഷാ പ്ര­ശ്ന­മാ­യി ഉയര്‍­ത്തി­യി­രി­ക്കു­ന്നു­.

ഇ­ന്ത്യ­യും പാ­ക്കി­സ്ഥാ­നും തമ്മി­ലു­ള്ള അതിര്‍­ത്തി 3,323 കി­ലോ­മീ­റ്റര്‍ നീ­ളം വരും. അതില്‍ ഇരു­കാ­ശ്‌­മീ­രു­ക­ളേ­യും വേര്‍­തി­രി­ക്കു­ന്ന നി­യ­ന്ത്രണ രേഖ 740 കി­ലോ­മീ­റ്റര്‍ നീ­ള­ത്തില്‍ കി­ട­ക്കു­ന്നു. ഇതില്‍ തന്നെ ഏതാ­നും പോ­ക്ക­റ്റു­ക­ളില്‍ മാ­ത്ര­മാ­ണ് ഇപ്പോള്‍ സം­ഘര്‍­ഷം നി­ല­നില്‍­ക്കു­ന്ന­ത് - പ്ര­ധാ­ന­മാ­യും ഉരി, പൂ­ഞ്ച് മേ­ഖ­ല­ക­ളില്‍. അതു­കൊ­ണ്ടാ­ണ് പ്രാ­ദേ­ശിക ഘട­ക­ങ്ങ­ളാ­ണ് ഇപ്പോ­ഴ­ത്തെ കു­ഴ­പ്പ­ത്തി­നു കാ­ര­ണ­മെ­ന്ന് (ജ­നു­വ­രി 14­ലെ പത്ര­സ­മ്മേ­ള­ന­ത്തില്‍) കര­സേ­നാ മേ­ധാ­വി ജന­റല്‍ ബി­ക്രം സിം­ഗു പോ­ലും പറ­ഞ്ഞ­ത്. ഇത്ത­ര­ത്തില്‍ പര­സ്പ­ര­മു­ള്ള വെ­ടി­വെ­പ്പ് നട­ക്കു­ന്ന­തും ആദ്യ­മാ­യ­ല്ല. കഴി­ഞ്ഞ ഒരു വര്‍­ഷം തന്നെ എഴു­പ­ത്തി­യ­ഞ്ചോ­ളം വെ­ടി­നിര്‍­ത്തല്‍ കരാര്‍ ലം­ഘ­ന­ങ്ങള്‍ ഉണ്ടാ­യി­രു­ന്നു­വെ­ന്ന് സൈ­നിക വൃ­ത്ത­ങ്ങള്‍ സൂ­ചി­പ്പി­ക്കു­ന്നു­.

­ന­യ­ത­ന്ത്ര ബന്ധം

[blurb:3:right] 2008 നവം­ബ­റി­ലെ മും­ബൈ ആക്ര­മ­ണ­ത്തി­നു ശേ­ഷം ഉല­ഞ്ഞു പോയ നയ­ത­ന്ത്ര ബന്ധ­ത്തില്‍ കാ­ര്യ­മായ പു­രോ­ഗ­തി­യു­ണ്ടായ വര്‍­ഷ­മാ­യി­രു­ന്നു 2012. ഇന്ത്യ­യു­മാ­യി മെ­ച്ച­പ്പെ­ട്ട ബന്ധം വേ­ണ­മെ­ന്ന ആഗ്ര­ഹം പാ­ക്കി­സ്ഥാ­നി­ലെ സി­വി­ലി­യന്‍ നേ­തൃ­ത്വം പ്ര­ക­ടി­പ്പി­ക്കു­ക­യും അതി­നാ­യി കാ­ര്യ­മായ നട­പ­ടി­കള്‍ കൈ­ക്കൊ­ള്ളു­ക­യും ചെ­യ്തി­രു­ന്നു. കഴി­ഞ്ഞ വര്‍­ഷം രണ്ടു തവണ പ്ര­ധാ­ന­മ­ന്ത്രി മന്മോ­ഹന്‍ സിം­ഗ് പാ­ക്‍ പ്ര­സി­ഡ­ന്റ് ആസി­ഫ് അലി സര്‍­ദാ­രി­യു­മാ­യി നേ­രില്‍ കണ്ട് ചര്‍­ച്ച നട­ത്തി­യി­രു­ന്നു. ഏപ്രില്‍ മാ­സം സര്‍­ദാ­രി­യു­ടെ അജ്മീര്‍ സന്ദര്‍­ശ­ന­ത്തി­നി­ടെ ഇന്ത്യ­യില്‍ വച്ചും, ആഗ­സ്റ്റില്‍ ചേ­രി­ചേ­രാ രാ­ഷ്ട്ര­ങ്ങ­ളു­ടെ ഉച്ച­കോ­ടി നട­ക്കു­ന്ന­തി­നി­ട­യില്‍ ഇറേ­നി­യന്‍ തല­സ്ഥാ­ന­മായ തെ­ഹ്റാ­നില്‍ വച്ചും­.

­തെ­ഹ്റാന്‍ ഉച്ച­കോ­ടി­ക്കു ശേ­ഷം ഇന്ത്യ­യി­ലേ­ക്കു മട­ങ്ങ­വേ മന്‍‌­മോ­ഹന്‍ പറ­ഞ്ഞ­ത് ഇന്ത്യ­യും പാ­ക്കി­സ്ഥാ­നും തമ്മി­ലു­ള്ള ബന്ധ­ത്തില്‍ വെ­ല്ലു­വി­ളി­ക­ളു­ണ്ടെ­ങ്കി­ലും, നി­ല­വില്‍ ചെ­യ്യാന്‍ സാ­ധി­ക്കു­ന്ന ചില കാ­ര്യ­ങ്ങ­ളു­ണ്ടെ­ന്നും, അവ­യി­ലേ­ക്ക് ശ്ര­ദ്ധ കേ­ന്ദ്രീ­ക­രി­ക്കു­മെ­ന്നു­മാ­ണ്. സര്‍­ദാ­രി­യു­മാ­യു­ള്ള കൂ­ടി­ക്കാ­ഴ്ച­യില്‍ പ്ര­ധാ­ന­പ്പെ­ട്ട പല കാ­ര്യ­ങ്ങ­ളും ചര്‍­ച്ച ചെ­യ്തെ­ന്നും, സര്‍ ക്രീ­ക്കി­നെ പറ്റി­യു­ള്ള ­തര്‍­ക്കം­ പരി­ഹ­രി­ക്കാ­നാ­വു­മെ­ന്നും പ്ര­ധാ­ന­മ­ന്ത്രി പ്ര­ത്യാശ പ്ര­ക­ടി­പ്പി­ച്ചി­രു­ന്നു (റാന്‍ ഓഫ് കച്ചി­ലെ 96 കി­ലോ­മീ­റ്റര്‍ നീ­ള­ത്തില്‍ കി­ട­ക്കു­ന്ന ഒരു വാ­ട്ടര്‍ സ്ട്രി­പ്പാ­ണ് സര്‍ ക്രീ­ക്ക്). അതി­നു ശേ­ഷം സാര്‍­ക്‍ രാ­ജ്യ­ങ്ങ­ളു­ടെ ആഭ്യ­ന്തര മന്ത്രി­മാ­രു­ടെ സമ്മേ­ള­ന­ത്തി­നി­ട­യില്‍ സു­ശീല്‍ കു­മാര്‍ ഷിന്‍­ഡേ­യു­മാ­യി ചര്‍­ച്ച നട­ത്തിയ പാ­ക്‍ ഇന്റീ­രി­യര്‍ മി­നി­സ്റ്റര്‍ റഹ്മാന്‍ മല്ലി­ക് സര്‍ ക്രീ­ക്കി­നെ പറ്റി പ്ര­ധാന മന്ത്രി മന്മോ­ഹന്‍ സിം­ഗ് നട­ത്തിയ പരാ­മര്‍­ശ­ങ്ങള്‍ ആവര്‍­ത്തി­ച്ചു. തു­ടര്‍­ന്ന് ഇരു രാ­ജ്യ­ങ്ങ­ളും അതിര്‍­ത്തി­ക്ക് അപ്പു­റ­വു­മി­പ്പു­റ­വു­മു­ള്ള ജന­ങ്ങള്‍ തമ്മി­ലു­ള്ള ബന്ധ­വും, വ്യാ­പാര ബന്ധ­വും മെ­ച്ച­പ്പെ­ടു­ത്തു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി വീസ നി­യ­മ­ങ്ങള്‍ ഉദാ­ര­വ­ത്ക­രി­ക്കാ­നും തീ­രു­മാ­നി­ച്ചു­.

­മ­ന്മോ­ഹന്‍ സിം­ഗ് പാ­ക്കി­സ്ഥാ­നി­ലേ­ക്കു യാ­ത്ര ചെ­യ്യു­മെ­ന്നും, സര്‍ ക്രീ­ക്ക് തര്‍­ക്കം പരി­ഹ­രി­ക്കാന്‍ വേ­ണ്ട നട­പ­ടി­ക­ളെ­ടു­ക്കു­മെ­ന്നും, അതു ഇന്ത്യാ-പാ­ക് ബന്ധ­ത്തില്‍ പു­ത്ത­നു­ണര്‍­വു­ണ്ടാ­ക്കു­മെ­ന്നും പര­ക്കെ പ്ര­തീ­ക്ഷി­ക്ക­പ്പെ­ട്ടി­രു­ന്നു. അത്ത­ര­ത്തി­ലു­ള്ള നട­പ­ടി­കള്‍ ഇന്ത്യ­യു­ടെ ഭാ­ഗ­ത്തു നി­ന്നും ഉണ്ടാ­യി­ല്ലെ­ങ്കി­ലും ഇരു രാ­ജ്യ­ങ്ങ­ളും തമ്മില്‍ ബന്ധം മെ­ച്ച­പ്പെ­ട്ടു വരു­ന്നു എന്ന പ്ര­തീ­തി­യാ­ണ് പൊ­തു­വേ ഉണ്ടാ­യി­രു­ന്ന­ത്. അത്ത­ര­മൊ­രു സാ­ഹ­ച­ര്യ­ത്തി­ലാ­ണ് നി­യ­ന്ത്രണ രേ­ഖ­യി­ലെ വെ­ടി­വ­പ്പ് മൊ­ത്തം സമാ­ധാന പ്ര­ക്രി­യ­യെ തന്നെ അപ­ക­ട­ത്തി­ലാ­ക്കു­ന്ന തല­ത്തി­ലേ­ക്കു വള­രു­ന്ന­ത്.

­ദേ­ശീയ താ­ത്പ­ര്യം­

ഇ­വി­ടെ എന്താ­ണ് ഇന്ത്യ­യു­ടെ ദേ­ശീ­യ­താ­ത്പ­ര്യം? പാ­ക്കി­സ്ഥാ­നു­മാ­യു­ള്ള പ്ര­തി­സ­ന്ധി കൂ­ടു­തല്‍ മൂര്‍­ച്ഛി­ക്കു­ന്ന­താ­ണോ, അതോ ഇന്ത്യ അതി­ന്റെ ഇപ്പോ­ഴ­ത്തെ പാ­ക്കി­സ്ഥാന്‍ നയം - തന്ത്ര­പ­ര­മായ നി­യ­ന്ത്ര­ണം (strategic restraint) - തു­ട­രു­ന്ന­താ­ണോ? പാ­ക്കി­സ്ഥാ­ന്റെ ആഭ്യ­ന്തര രാ­ഷ്ട്രീ­യ­ത്തി­ലേ­ക്കു നോ­ക്കി­യാല്‍ ആ രാ­ജ്യ­ത്തെ സി­വി­ലി­യന്‍ നേ­തൃ­ത്വ­വും, പട്ടാ­ള­വും ഒരു­പോ­ലെ പ്ര­തി­സ­ന്ധി നേ­രി­ടു­ന്നു­ണ്ടെ­ന്നു കാ­ണാം. സി­വി­ലി­യന്‍ നേ­തൃ­ത്വം അഴി­മ­തി­യാ­രോ­പ­ണ­ങ്ങ­ളില്‍ മു­ങ്ങി കു­ളി­ച്ചു നില്‍­ക്കു­ന്നു. പ്ര­സി­ഡ­ന്റി­നെ­തി­രെ ഗു­രു­ത­ര­മായ ആരോ­പ­ണ­ങ്ങ­ളു­ണ്ട്. രണ്ടു പ്ര­ധാന മന്ത്രി­മാര്‍­ക്ക് സു­പ്രീം കോ­ട­തി­യു­ടെ ഇട­പെ­ട­ലി­നെ തു­ടര്‍­ന്ന് രാ­ജി വക്കേ­ണ്ടി വന്നു. രാ­ജ്യ­ത്തി­ന­ക­ത്ത് തീ­വ്ര­വാ­ദാ­ക്ര­മ­ണ­ങ്ങള്‍ പെ­രു­കു­ന്നു. പടി­ഞ്ഞാ­റന്‍ പാ­ക്കി­സ്ഥാന്‍ ഇന്നു താ­ലി­ബാ­ന്റെ ശക്തി­കേ­ന്ദ്ര­മാ­ണ്. മറു­ഭാ­ഗ­ത്ത് ഒസാമ ബിന്‍ ലാ­ദ­നെ അമേ­രി­ക്ക പട്ടാ­ള­ന­ഗ­ര­മായ അബോ­ട്ടാ­ബാ­ദില്‍ വച്ച് കൊ­ല­പ്പെ­ടു­ത്തി­യ­ത് പാ­ക്‍ സൈ­ന്യ­ത്തി­ന്റെ ശേ­ഷി­യെ തന്നെ വെ­ല്ലു­വി­ളി­ച്ചു­കൊ­ണ്ടാ­യി­രു­ന്നു. പടി­ഞ്ഞാ­റന്‍ പാ­ക്കി­സ്ഥാ­നില്‍ അമേ­രി­ക്കന്‍ മനു­ഷ്യ­ര­ഹിത വി­മാ­ന­ങ്ങള്‍ നട­ത്തു­ന്ന ആക്ര­മ­ണ­ങ്ങള്‍­ക്കെ­തി­രെ ഒരു ചെ­റു­വി­രല്‍ പോ­ലു­മ­ന­ക്കാന്‍ പാ­ക്‍ സൈ­ന്യ­ത്തെ കൊ­ണ്ടാ­വു­ന്നി­ല്ല. താ­ലി­ബാ­നു­മാ­യു­ള്ള സൈ­ന്യ­ത്തി­ന്റെ ബന്ധം ഇന്നും വി­വാ­ദ­മാ­ണ്.

[blurb:4:left]  ഇത്ത­ര­മൊ­രു സാ­ഹ­ച­ര്യ­ത്തില്‍ ഇന്ത്യ­യു­മാ­യി പ്ര­തി­സ­ന്ധി മൂര്‍­ച്ഛി­ക്കു­ന്ന­തു തന്നെ­യാ­യി­രി­ക്കും പാ­ക്‍ പട്ടാ­ള­ത്തി­നു സൗ­ക­ര്യ­പ്ര­ദം. തങ്ങള്‍­ക്കു നഷ്ട­പ്പെ­ട്ട വി­ശ്വാ­സ്യ­ത­യും ജന­പ്രീ­തി­യും വീ­ണ്ടെ­ടു­ക്കാന്‍ ഇന്ത്യാ-പാ­ക്‍ സം­ഘര്‍­ഷ­ത്തെ ഉപ­യോ­ഗി­ക്കാന്‍ പട്ടാ­ള­ത്തി­നു കഴി­യും. അതാ­യ­ത്, ഇന്ത്യ അതി­ന്റെ ഇപ്പോ­ഴ­ത്തെ നയ­ത­ന്ത്ര-കേ­ന്ദ്രിത പാ­ക്‍ നയ­ത്തില്‍ നി­ന്നും 'അ­ടി­ക്കു തി­രി­ച്ച­ടി' എന്ന വൈ­കാ­രിക പ്ര­ക­ട­ന­ത്തി­ലേ­ക്ക് ചു­വ­ടു മാ­റ്റു­ക­യാ­ണെ­ങ്കില്‍ അതു ആത്യ­ന്തി­ക­മാ­യി പാ­ക്‍ പട്ടാ­ള­ത്തി­ന്റെ ഇന്ത്യാ കേ­ന്ദ്രിത നയ­ത്തെ ശക്തി­പ്പെ­ടു­ത്തു­ക­യേ ഉള്ളൂ. അങ്ങി­നെ­യൊ­രു കെ­ണി ഇപ്പോ­ഴ­ത്തെ പ്ര­തി­സ­ന്ധി­യില്‍ മറ­ഞ്ഞി­രി­പ്പു­ണ്ട്. ഇന്ത്യന്‍ നേ­താ­ക്ക­ളു­ടെ ഇതു­വ­രെ­യു­ള്ള പ്ര­സ്താ­വ­ന­ക­ളും പ്ര­തി­ക­ര­ണ­ങ്ങ­ളും നോ­ക്കു­മ്പോള്‍ അവര്‍ ആ കെ­ണി­യി­ലേ­ക്ക് സ്വ­യം നട­ന്ന­ടു­ക്കു­ക­യാ­ണ് എന്നേ കാ­ണാന്‍ പറ്റൂ. പാ­ക്കി­സ്ഥാ­നി­ലെ സി­വി­ലി­യന്‍ നേ­തൃ­ത്വം മുന്‍­പ­ത്തെ­ക്കാ­ളും ദുര്‍­ബ­ല­മാ­ണ് എന്ന യാ­ഥാര്‍­ത്ഥ്യം കൂ­ടി പരി­ഗ­ണി­ക്കു­മ്പോ­ഴേ ഇപ്പോ­ഴ­ത്തെ സ്ഥി­തി­ഗ­തി­ക­ളു­ടെ ഗൗ­ര­വം പൂര്‍­ണ­മാ­യും മന­സി­ലാ­ക്കാന്‍ പറ്റൂ­.

അ­ടി­ക്കു തി­രി­ച്ച­ടി നയ­ത്തി­ന് എന്തെ­ങ്കി­ലും ഫല­മു­ണ്ടാ­ക്കാന്‍ പറ്റു­മോ? ശക്ത­മായ സൈ­നിക ബല­മു­ള്ള, ആണ­വാ­യു­ധ­മു­ള്ള, സാ­മ്പ്ര­ദാ­യി­കേ­തര യു­ദ്ധ­നൈ­പു­ണ്യ­മു­ള്ള ഒരു രാ­ഷ്ട്ര­മാ­ണ് പാ­ക്കി­സ്ഥാന്‍. അതില്‍ അവ­സാ­നം പറ­ഞ്ഞ­താ­ണ് ഇന്ത്യ­ക്കെ­തി­രെ­യു­ള്ള പാ­ക്കി­സ്ഥാ­ന്റെ തു­റു­പ്പു ചീ­ട്ട്. സാ­മ്പ്ര­ദാ­യിക യു­ദ്ധ­ങ്ങ­ളില്‍ ഇന്ത്യന്‍ പട്ടാ­ള­ത്തി­ന് കഴി­ഞ്ഞ കാ­ല­ത്ത് മേല്‍­ക്കോ­യ്മ­യു­ണ്ടാ­യി­ട്ടു­ണ്ട് എന്ന­തു ശരി­യാ­ണ്. പക്ഷേ, നു­ഴ­ഞ്ഞു കയ­റ്റ­വും, അതിര്‍­ത്തി പ്ര­ശ്ന­ങ്ങ­ളും ഇല്ലാ­താ­ക്കാന്‍ കരു­ത്തി­ന്റെ ഭാഷ ഇന്ത്യ­യെ ഒട്ടും തന്നെ സഹാ­യി­ച്ചി­ട്ടി­ല്ല. 1980­ക­ളു­ടെ അവ­സാ­നം മു­തല്‍ ഒരു പതി­റ്റാ­ണ്ട് ­കാ­ശ്മീര്‍ കു­രു­തി­ക്ക­ളം തന്നെ­യാ­യി­രു­ന്നു. 2002ല്‍, പാര്‍­ല­മെ­ന്റ് ആക്ര­മ­ണ­ത്തി­നു­ള്ള മറു­പ­ടി എന്ന പേ­രില്‍, വാ­ജ്പേ­യി സര്‍­ക്കാര്‍ ആരം­ഭി­ച്ച ഓപ്പ­റേ­ഷന്‍ പരാ­ക്ര­മ­യ്ക്കു വേ­ണ്ടി ഇന്ത്യ പൊ­ടി­ച്ച­ത് 21,000 കോ­ടി രൂ­പ­യും നഷ്ട­പ്പെ­ട്ട­ത് 1800ഓ­ളം പട്ടാ­ള­ക്കാ­രു­ടെ ജീ­വ­നു­മാ­ണ്. അതിര്‍­ത്തി കട­ന്നു­ള്ള വെ­ടി­വെ­പ്പില്‍ അന്നു കൊ­ല്ല­പ്പെ­ട്ട ഗ്രാ­മീ­ണ­രു­ടെ എണ്ണം വേ­റെ­യും. മറി­ച്ച് 2003ല്‍ വെ­ടി­നിര്‍­ത്തല്‍ കരാര്‍ നി­ല­വില്‍ വന്ന­തി­നു ശേ­ഷം, ഒറ്റ­പ്പെ­ട്ട സം­ഭ­വ­ങ്ങ­ളെ മാ­റ്റി നിര്‍­ത്തി­യാല്‍, അതിര്‍­ത്തി­യില്‍ പൊ­തു­വേ സമാ­ധാ­ന­മു­ണ്ടാ­യി­രു­ന്നു എന്നു കാ­ണാം. സമീ­പ­കാ­ല­ത്ത് ഇന്ത്യാ-പാ­ക്‍ ബന്ധ­ത്തി­ലു­ണ്ടാ­യി­ട്ടു­ള്ള ഏറ്റ­വും പ്ര­ധാ­ന­പ്പെ­ട്ട നേ­ട്ട­ങ്ങ­ളി­ലൊ­ന്നു­മാ­ണ് ഈ വെ­ടി­നിര്‍­ത്തല്‍. അതി­നു പക­രം പഴയ കു­രു­തി­ക്ക­ള­ത്തി­ലേ­ക്കു തി­രി­ച്ചു പോ­ണ­മെ­ന്നാ­ണോ രാ­ജ്യ­സ്നേ­ഹ­ത്തി­ന്റെ പേ­രില്‍ യു­ദ്ധ­പ്ര­സം­ഗം നട­ത്തു­ന്ന­വര്‍ ഉദ്ഘോ­ഷി­ക്കു­ന്ന­ത്?

­പ്ര­തി­സ­ന്ധി മൂര്‍­ച്ഛി­ക്കു­ന്ന­ത് ഒരു കാ­ര­ണ­വ­ശാ­ലും തങ്ങ­ളു­ടെ ദേ­ശീ­യ­താ­ത്പ­ര്യ­ങ്ങള്‍­ക്ക് എതി­ര­ല്ല എന്ന ബോ­ധ്യ­മാ­ണ് ഇന്ത്യന്‍ പ്ര­തി­ക­ര­ണ­ത്തി­ലു­ണ്ടാ­വേ­ണ്ട­ത്. ഇപ്പോ­ഴ­ത്തെ സം­ഭ­വ­ത്തെ ഒരു പ്രാ­ദേ­ശിക പ്ര­തി­സ­ന്ധി­യാ­യി കണ്ട് ആ തല­ത്തില്‍ തന്നെ അതി­നെ പരി­ഹ­രി­ക്കാന്‍ ശ്ര­മി­ക്ക­ണം. നി­ല­വില്‍ ഫീല്‍­ഡ് ജന­റല്‍ തല­ത്തി­ലും, ബ്രി­ഗേ­ഡി­യര്‍ തല­ത്തി­ലും ചര്‍­ച്ച­യ്ക്കു­ള്ള സം­വി­ധാ­ന­ങ്ങ­ളു­ണ്ട്. പക്ഷേ എന്നി­ട്ടും, വെ­ടി­നിര്‍­ത്ത­ലി­ന് വെ­ല്ലു­വി­ളി­ക­ളു­യ­രു­ന്നു എന്ന­ത് കൂ­ടു­തല്‍ ശ്ര­ദ്ധ­യോ­ടെ ഇതി­നെ സമീ­പി­ക്ക­ണം എന്ന സൂ­ച­ന­യാ­ണ് തരു­ന്ന­ത്.

­യു­ദ്ധം ഏതു വി­ഡ്ഢി­ക്കും ചെ­യ്യാ­വു­ന്ന­താ­ണ്. ജോര്‍­ജ് ബു­ഷി­നു വരെ. എന്നാല്‍ നയ­ത­ന്ത്ര പരി­ഹാ­ര­ങ്ങള്‍ കണ്ടെ­ത്തുക എളു­പ്പ­മ­ല്ല. ഭാ­വ­നാ സമ്പ­ന്ന­മായ നയ­ത­ന്ത്ര ഇട­പെ­ട­ലാ­ണ് ഇന്ത്യ നട­ത്തേ­ണ്ട­ത്. ഇത് ഏതാ­നും പട്ടാ­ള­ക്കാ­രു­ടെ ജീ­വ­ന്റെ മാ­ത്രം വി­ഷ­യ­മ­ല്ല, നൂ­റ്റി­നാ­ല്പ­തോ­ളം കോ­ടി ജന­ങ്ങ­ളു­ടെ വി­ഷ­യ­മാ­ണ്.

­സ്റ്റാന്‍­ലി ജോ­ണി

<fieldset class="fieldgroup group-newsquotes"><legend>News Quotes</legend>

ജനുവരി 10ന് 'ദ ഹിന്ദു' ദിനപ്പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയനുസരിച്ച് കഴിഞ്ഞ സെപ്തംബര്‍ മാസം മുതല്‍ ഇന്ത്യ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ട് നിയന്ത്രണ രേഖയ്ക്കടുത്ത് നിരീക്ഷണ ബങ്കറുകള്‍ പണിയുന്നുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി ആരംഭിക്കുന്നതു തന്നെ.

തങ്ങള്‍ക്കു നഷ്ടപ്പെട്ട വിശ്വാസ്യതയും ജനപ്രീതിയും വീണ്ടെടുക്കാന്‍ ഇന്ത്യാ-പാക്‍ സംഘര്‍ഷത്തെ ഉപയോഗിക്കാന്‍ പട്ടാളത്തിനു കഴിയും. അതായത്, ഇന്ത്യ അതിന്റെ ഇപ്പോഴത്തെ നയതന്ത്ര-കേന്ദ്രിത പാക്‍ നയത്തില്‍ നിന്നും 'അടിക്കു തിരിച്ചടി' എന്ന വൈകാരിക പ്രകടനത്തിലേക്ക് ചുവടു മാറ്റുകയാണെങ്കില്‍ അതു ആത്യന്തികമായി പാക്‍ പട്ടാളത്തിന്റെ ഇന്ത്യാ കേന്ദ്രിത നയത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ.

വാജ്പേയി സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ പരാക്രമയ്ക്കു വേണ്ടി ഇന്ത്യ പൊടിച്ചത് 21,000 കോടി രൂപയും നഷ്ടപ്പെട്ടത് 1800ഓളം പട്ടാളക്കാരുടെ ജീവനുമാണ്. അതിര്‍ത്തി കടന്നുള്ള വെടിവെപ്പില്‍ അന്നു കൊല്ലപ്പെട്ട ഗ്രാമീണരുടെ എണ്ണം വേറെയും. മറിച്ച് 2003ല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു ശേഷം, ഒറ്റപ്പെട്ട സംഭവങ്ങളെ മാറ്റി നിര്‍ത്തിയാല്‍, അതിര്‍ത്തിയില്‍ പൊതുവേ സമാധാനമുണ്ടായിരുന്നു. അതിനു പകരം പഴയ കുരുതിക്കളത്തിലേക്കു തിരിച്ചു പോണമെന്നാണോ രാജ്യസ്നേഹത്തിന്റെ പേരില്‍ യുദ്ധപ്രസംഗം നടത്തുന്നവര്‍ ഉദ്ഘോഷിക്കുന്നത്?

യുദ്ധം ഏതു വിഡ്ഢിക്കും ചെയ്യാവുന്നതാണ്. ജോര്‍ജ് ബുഷിനു വരെ. എന്നാല്‍ നയതന്ത്ര പരിഹാരങ്ങള്‍ കണ്ടെത്തുക എളുപ്പമല്ല. ഭാവനാ സമ്പന്നമായ നയതന്ത്ര ഇടപെടലാണ് ഇന്ത്യ നടത്തേണ്ടത്. ഇത് ഏതാനും പട്ടാളക്കാരുടെ ജീവന്റെ മാത്രം വിഷയമല്ല, നൂറ്റിനാല്പതോളം കോടി ജനങ്ങളുടെ വിഷയമാണ്.

</fieldset>

for representative purpose only

ദേശീയം

Country:

Default Home Page

UK Home Page

Authors:

Stanly Johny

http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%82/22567/%E0%B4%AF%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%95%E0%B5%8D%E0%B4%95%E0%B5%8A%E0%B4%A4%E0%B4%BF%E0%B4%AF%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D#comments ഇന്ത്യ കരാര്‍ലംഘനം കാശ്മീര്‍ തര്‍ക്കം തെഹ്റാന്‍ ഉച്ചകോടി നിയന്ത്രണരേഖ പാക്കിസ്ഥാന്‍ മന്മോഹന്‍ സിങ് യുദ്ധം രാഷ്ട്രീയം വെടിനിര്‍ത്തല്‍ സാര്‍ക്ക് ഉച്ചകോടി സൈന്യം ദേശീയം Fri, 18 Jan 2013 07:29:41 +0000 Stanly Johny 22567 at http://malayal.am കേരളത്തില്‍ മിച്ചഭൂമി ഇല്ലാതായതെങ്ങിനെ? http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/22563/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AE%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF-%E0%B4%87%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A4%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%A8%E0%B5%86

­സി പി എമ്മി­ന്റെ നേ­തൃ­ത്വ­ത്തില്‍ ബഹു­ജ­ന­ങ്ങ­ളെ അണി­നി­ര­ത്തി ആരം­ഭി­ച്ച ഐതി­ഹാ­സി­ക­മായ ­ഭൂ­സ­മ­രം­ ആവ­ശ്യ­ങ്ങ­ളോ­ട് ­ഭ­ര­ണ­കൂ­ടം­ അനു­കൂ­ല­മാ­യി പ്ര­തി­ക­രി­ച്ച­തി­നെ തു­ടര്‍­ന്ന് താ­ത്ക്കാ­ലി­ക­മാ­യി നിര്‍­ത്തി­വ­ച്ചി­രി­ക്ക­യാ­ണ­ല്ലോ. 1970-കളി­ലെ ­മി­ച്ച­ഭൂ­മി­ സമ­ര­ത്തി­നു ശേ­ഷം ഒറ്റ­പ്പെ­ട്ട ഭൂ­സ­മ­ര­ങ്ങള്‍ നട­ന്നി­ട്ടു­ണ്ടെ­ങ്കി­ലും ഇത്ര വലിയ ഒരു ഭൂ­സ­മ­രം ­കേ­ര­ളം­ കണ്ടി­ട്ടി­ല്ല. ഈ സമ­ര­ത്തി­ന്റെ തീ­ക്ഷ്ണ­ത­യും അതി­ന്റെ പി­ന്നി­ലു­ള്ള ആത്മ­വി­ശ്വാ­സ­വും എന്നും ഭൂ­സ്വാ­മി­മാ­രെ 'സ്വാ­മി­'­മാ­രാ­യി മാ­ത്രം കണ്ടു ശീ­ല­മു­ള്ള ഇന്ന­ത്തെ ഭര­ണ­വര്‍­ഗ­ത്തി­നെ ഞെ­ട്ടി­ച്ചി­ട്ടു­ണ്ട് എന്ന് അവ­രു­ടെ പ്ര­തി­ക­ര­ണ­ങ്ങ­ളില്‍ നി­ന്നും വ്യ­ക്ത­മാ­യി­ട്ടു­ണ്ട്. എന്നാല്‍ ഒപ്പം തന്നെ, സി പി എമ്മി­നെ കു­റ്റം പറ­ഞ്ഞു മാ­ത്രം ശീ­ല­മു­ള്ള അനു­ഭ­വ­ഹീ­ന­രായ മറ്റൊ­രു വി­ഭാ­ഗ­ത്തി­നാ­ക­ട്ടെ ആകെ­ക്കൂ­ടി വെ­പ്രാ­ള­വും മേ­ാ­ഹ­ഭം­ഗ­വും. ഇവ­രില്‍ മഞ്ഞ­പ്പി­ത്തം പോ­ലെ കമ്മ്യൂ­ണി­സ്റ്റു-വി­രു­ദ്ധത കൊ­ണ്ട് നട­ക്കു­ന്ന­വ­രു­ണ്ട്; സ്വ­ത്വ­വാ­ദ­ത്തി­ന്റെ ധര്‍­മോ­പ­ദേ­ശ­ക­രു­ണ്ട്‌; നല്ല ഉദ്ദേ­ശ്യ­ത്തേ­ാ­ടു കൂ­ടി­യ­വ­രെ­ങ്കി­ലും വഴി­പി­ഴ­ച്ചു പോ­യ­വ­രു­ണ്ട്. ഇവ­രെ­ല്ലാം കൂ­ടി ചേര്‍­ന്ന് ഈ ഭൂ­സ­മ­ര­ത്തെ ഇക­ഴ്ത്താന്‍ ആവേ­ശം കൊ­ള്ളു­ക­യാ­ണ്.

ഇ­വ­രു­ടെ പല­വിധ ആരോ­പ­ണ­ങ്ങള്‍ മാ­ദ്ധ്യ­മ­ങ്ങ­ളില്‍ കാ­ണു­ക­യും വാ­യി­ക്കു­ക­യും ചെ­യ്യാം. ഒന്നാ­മ­താ­യി, സി പി എമ്മി­ന് ഒരു കാ­ല­ത്തും ഭൂ­പ­രി­ഷ്ക്ക­ര­ണ­ത്തോ­ട് ആത്മാര്‍­ഥത ഉണ്ടാ­യി­രു­ന്നി­ല്ല; ഇന്ന് പറ­യു­ന്ന­തെ­ല്ലാം "ഭൂ­പ­രി­ഷ്ക­ര­ണ­ത്തി­ന്റെ യഥാര്‍­ത്ഥ വസ്തു­ത­കള്‍ മൂ­ടി­വ­ച്ചു­കൊ­ണ്ടു­ള്ള പ്ര­ചാ­ര­ണ­ങ്ങള്‍" ആണ്. രണ്ടാ­മ­താ­യി, വല­തു­പ­ക്ഷം ഭൂ­നി­യ­മ­ങ്ങ­ളില്‍ വെ­ള്ളം ചേര്‍­ത്ത­പ്പോ­ഴൊ­ക്കെ ഇട­തു­പ­ക്ഷം കയ്യും­കെ­ട്ടി­യി­രി­ക്കു­ക­യാ­യി­രു­ന്നു; പി­ന്നീ­ട് ഭര­ണ­ത്തില്‍ വന്ന­പ്പോ­ഴൊ­ന്നും അത് തി­രു­ത്താന്‍ ഒന്നും ചെ­യ്തി­ല്ല. ഇത്ത­ര­ത്തി­ലു­ള്ള പല­വി­ധ­മായ ആരോ­പ­ണ­ങ്ങള്‍ കമ്യൂ­ണി­സ്റ്റു-വി­രു­ദ്ധത എന്ന ഒറ്റ വി­കാ­ര­ത്തില്‍ നി­ന്നും രൂ­പം കൊ­ള്ളു­മ്പോള്‍ പൊ­തു­മ­ണ്ഡ­ല­ത്തി­നു കൈ­മോ­ശം വരു­ന്ന­ത് ചരി­ത്ര­ബോ­ധ­വും, അതില്‍ നി­ന്നു­മു­ണ്ടാ­വേ­ണ്ട സത്യ­ത്തോ­ടും വസ്തു­ത­ക­ളോ­ടു­മു­ള്ള അടി­സ്ഥാന ബഹു­മാ­ന­വു­മാ­ണ്. സത്യ­വും വസ്തു­ത­ക­ളും കൂ­ടു­തല്‍ ശക്തി­യാ­യി ജന­ങ്ങ­ളോ­ട് പറ­യുക എന്ന ഒറ്റ വഴി­യേ ഇതി­നു പോം­വ­ഴി­യാ­യു­ള്ളൂ­.

ആ­ധു­നിക കേ­ര­ള­ത്തി­നു് അടി­ത്ത­റ

ആ­ധു­നിക കേ­ര­ള­ത്തി­നു് അടി­ത്തറ പാ­കി­യ­ത്‌ ഭൂ­പ­രി­ഷ്ക്ക­ര­ണ­മാ­യി­രു­ന്നു. തി­രു­വി­താം­കൂ­റില്‍ പത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ന്റെ അവ­സാ­ന­കാ­ല­ത്ത് തന്നെ ഭൂ­പ­രി­ഷ്ക്ക­രണ നട­പ­ടി­കള്‍ ആരം­ഭി­ച്ചി­രു­ന്നു. 1885-ലെ പട്ടം പ്ര­ഖ്യാ­പ­ന­വും 1896-ലെ ജന്മി-കു­ടി­യാന്‍ നി­യ­മ­വും ജന്മി­മാ­രെ നി­യ­ന്ത്രി­ക്കു­ന്ന­തി­നും പാ­ട്ട­ഭൂ­മി­യില്‍ കു­ടി­യാ­ന്റെ അവ­കാ­ശം ഉറ­പ്പി­ക്കാ­നു­മു­ള്ള നട­പ­ടി­ക­ളാ­യി­രു­ന്നു. അതേ പോ­ലെ, കൊ­ച്ചി­യില്‍ 1914-ലെ­യും 1938-ലെ­യും ­കു­ടി­യാന്‍ നി­യ­മ­ങ്ങള്‍, 1943-ലെ വെ­റും­പാ­ട്ട­ക്കാ­രന്‍ നി­യ­മം എന്നിവ മു­ഖ്യ­മാ­യും പാ­ട്ട­ഭൂ­മി­യില്‍ കു­ടി­യാ­ന്റെ അവ­കാ­ശം ഉറ­പ്പി­ക്കാ­നാ­യി­രു­ന്നു­.

[blurb:1:right] ഈ നി­യ­മ­ങ്ങ­ളി­ലൊ­ന്നി­ലും ­കൃ­ഷി­ഭൂ­മി­ കൈ­വ­ശം വെ­ക്കു­ന്ന­തി­നു പരി­ധി­യോ, ഭൂ­ര­ഹിത കര്‍­ഷ­ക­ത്തൊ­ഴി­ലാ­ളി­ക്ക് ഭൂ­മി നല്‍­കു­ന്ന വി­ഷ­യ­മോ കട­ന്നു വന്നി­രു­ന്നേ­യി­ല്ല. അത് കൊ­ണ്ട് തന്നെ, തി­രു­വി­താം­കൂ­റി­ലോ കൊ­ച്ചി­യി­ലോ വന്‍­കിട ഭൂ­സ്വാ­മി­മാ­രു­ടെ സാ­മ്പ­ത്തിക-രാ­ഷ്ട്രീയ മേല്‍­ക്കേ­ാ­യ്‌­മ­യെ ദുര്‍­ബ­ല­പ്പെ­ടു­ത്താന്‍ ഈ നി­യ­മ­ങ്ങള്‍­ക്കു കഴി­ഞ്ഞി­രു­ന്നി­ല്ല. മല­ബാ­റി­ലാ­ക­ട്ടെ, കാ­ണ­ക്കാര്‍­ക്ക് അനു­കൂ­ല­മായ ഒരു നി­യ­മം 1930-ല്‍ വന്ന­തൊ­ഴി­ച്ചാല്‍ വെ­റും­പാ­ട്ട­ക്കാ­രു­ടെ വി­ഷ­യം തന്നെ പൂര്‍­ണ­മാ­യും അവ­ഗ­ണി­ക്ക­പ്പെ­ട്ടി­രു­ന്നു. 1950-ല്‍ പോ­ലും മല­ബാ­റി­ലെ ജന്മി­ത്തം അതി­ന്റെ എല്ലാ ഭീ­ക­ര­ത­യി­ലും നി­ല­നി­ന്നി­രു­ന്നു­.

ഇ എം എസ് നമ്പൂ­തി­രി­പ്പാ­ടി­ന്റെ അഭി­പ്രാ­യ­ത്തില്‍ 1940-കളി­ലെ കേ­രള സമൂ­ഹ­ത്തെ 'ജാ­തി-ജന്മി-നാ­ടു­വാ­ഴി സമൂ­ഹം' എന്ന് വി­ളി­ക്കു­ന്ന­താ­ണ് ഉചി­തം. ഭൂ­മി­ക്കു മേ­ലു­ള്ള ഒരു ചെ­റിയ വി­ഭാ­ഗ­ത്തി­ന്റെ ആധി­പ­ത്യം ഒരു സാ­മ്പ­ത്തിക വി­ഷ­യം മാ­ത്ര­മ­ല്ല എന്നാ­ണു ഇ എം എസ് വി­ല­യി­രു­ത്തി­യ­ത്. സാ­മ്പ­ത്തിക രം­ഗ­ത്ത് ജന്മി­യു­ടെ­യും ഭൂ­പ്ര­മാ­ണി­യു­ടെ­യും, സാ­മൂ­ഹ്യ രം­ഗ­ത്ത് സവര്‍­ണ­രു­ടെ­യും, രാ­ഷ്ട്രീയ രം­ഗ­ത്ത് നാ­ടു­വാ­ഴി­ക­ളു­ടെ­യും ആധി­പ­ത്യ­മാ­യി­രു­ന്നു അന്ന­ത്തെ കേ­രള സമൂ­ഹ­ത്തി­ന്റെ സവി­ശേ­ഷ­ത. ഈ ആധി­പ­ത്യ­ങ്ങ­ളു­ടെ ഭൌ­തിക അടി­ത്തറ ഭൂ­മി­ക്കു മേ­ലു­ള്ള ആധി­പ­ത്യം തന്നെ­യാ­യി­രു­ന്നു­.

­സ­മ­ഗ്ര­മായ ­ഭൂ­പ­രി­ഷ്ക­ര­ണം­ വഴി­യ­ല്ലാ­തെ, ഭൂ­മി­യു­ടെ പു­നര്‍­വി­ത­ര­ണ­ത്തി­ലൂ­ടെ­യ­ല്ലാ­തെ, നാ­ട്ടിന്‍­പു­റ­ങ്ങ­ളി­ലെ ജനാ­ധി­പ­ത്യ­വല്‍­ക്ക­ര­ണം അസാ­ധ്യ­മാ­ണ് എന്ന് കമ്മ്യൂ­ണി­സ്റ്റു പാര്‍­ട്ടി ആരം­ഭം മു­തല്‍ തന്നെ തി­രി­ച്ച­റി­ഞ്ഞി­രു­ന്നു. ഈ തി­രി­ച്ച­റി­വ് തന്നെ­യാ­യി­രു­ന്നു 1957-ല്‍ പ്ര­ഥമ കമ്മ്യൂ­ണി­സ്റ്റ് സര്‍­ക്കാര്‍ അധി­കാ­ര­ത്തി­ലെ­ത്തി­യ­പ്പോള്‍ ആ സര്‍­ക്കാ­രി­ന് മാര്‍­ഗ­ദര്‍­ശി. കേ­ര­ള­ത്തില്‍ മു­ഴു­വ­നാ­യി ഐക­രൂ­പ്യ­മു­ള്ള ഒരു ഭൂ­പ­രി­ഷ്ക­രണ നി­യ­മം കൊ­ണ്ട് വന്നു നട­പ്പില്‍ വരു­ത്തേ­ണ്ട കടമ ആ സര്‍­ക്കാര്‍ ഏറ്റെ­ടു­ത്തു­.

ഒ­ന്നാം ഇ എം എസ് സര്‍­ക്കാര്‍

1957 ഏപ്രില്‍ അഞ്ചാം തീ­യ­തി അധി­കാ­ര­ത്തില്‍ വന്ന ഇ എം എസ് സര്‍­ക്കാര്‍ ഭൂ­പ­രി­ഷ്ക്ക­ര­ണ­ത്തോ­ടു­ള്ള തങ്ങ­ളു­ടെ പ്ര­തി­ബ­ദ്ധത വ്യ­ക്ത­മാ­ക്കി ഏപ്രില്‍ പതി­നൊ­ന്നി­ന്നു തന്നെ ഒരു ഓര്‍­ഡി­നന്‍­സു പു­റ­പ്പെ­ടു­വി­ച്ചു. അന്‍­പ­തു­ക­ളു­ടെ ആദ്യം മു­തല്‍ തന്നെ ഭൂ­പ­രി­ഷ്ക്ക­ര­ണ­ത്തി­ന്റെ വര്‍­ത്ത­മാ­ന­ങ്ങള്‍ കേ­ട്ട് ഭയ­ന്ന ജന്മി­മാര്‍ നി­സ്സാര ന്യാ­യ­ങ്ങള്‍ നി­ര­ത്തി കു­ടി­യാ­ന്മാ­രെ ഭൂ­മി­യില്‍ നി­ന്നും ഒഴി­പ്പി­ച്ചു തു­ട­ങ്ങി­യി­രു­ന്നു. ഈ ഒഴി­പ്പി­ക്ക­ലു­കള്‍ അടി­യ­ന്തി­ര­മാ­യി തട­യുക എന്ന­താ­യി­രു­ന്നു ഓര്‍­ഡി­നന്‍­സി­ന്റെ മു­ഖ്യ ലക്ഷ്യം. കേ­ര­ള­പ്പി­റ­വി ദി­നം മു­തല്‍ മുന്‍­കാല പ്രാ­ബ­ല്യ­ത്തോ­ട് കൂ­ടി­യാ­ണ് ഈ ഓര്‍­ഡി­നന്‍­സു് ഒഴി­പ്പി­ക്ക­ലു­കള്‍ തട­ഞ്ഞ­ത്. ഈ ഓര്‍­ഡി­നന്‍­സു് 1957-ല്‍ തന്നെ Kerala Stay of Eviction Proceedings Act ആക്കി പാ­സാ­ക്കു­ക­യും ചെ­യ്തു. തു­ടര്‍­ന്ന്, സമ­ഗ്ര­മായ ഭൂ­പ­രി­ഷ്ക്ക­രണ നി­യ­മം പാ­സാ­ക്കാ­നു­ള്ള നട­പ­ടി­ക­ളും ചര്‍­ച്ച­ക­ളും ആരം­ഭി­ച്ചു­.

­ദീര്‍­ഘ­മായ ചര്‍­ച്ച­കള്‍­ക്കൊ­ടു­വില്‍ 1957 ഡി­സം­ബര്‍ മാ­സ­ത്തില്‍ Kerala Agrarian Relations Bill, 1957 നി­യ­മ­സ­ഭ­യില്‍ അവ­ത­രി­പ്പി­ക്ക­പ്പെ­ട്ടു. 1957 നവം­ബര്‍ മാ­സം കെ. ആര്‍. ഗൌ­രി­യ­മ്മ ബി­ല്ലി­ന്റെ നാ­ല് അടി­സ്ഥാന തത്വ­ങ്ങള്‍ ലി­സ്റ്റു ചെ­യ്ത­ത് ഇങ്ങി­നെ­:

­മ­ര്യാ­ദ­പ്പാ­ട്ടം;

­സ്ഥി­രാ­വ­കാ­ശം;

­ഭൂ­പ­രി­ധി നിര്‍­ണ്ണ­യം;

­കു­ടി­യാ­ന് ഭൂ­മി വി­ല­ക്ക് വാ­ങ്ങാ­നു­ള്ള അവ­കാ­ശം. ‌

ഒ­പ്പം­,

­ഭൂ­മി­യില്‍ മധ്യ­വര്‍­ത്തി­ക­ളെ­യും പ്ര­ത്യേക അവ­കാ­ശ­ങ്ങ­ളെ­യും റദ്ദു ചെ­യ്യു­ക,

­കു­ടി­യാ­ന്മ സമ്പ്ര­ദാ­യം കാ­ല­ക്ര­മേണ ഇല്ലാ­താ­ക്കു­ക, ‌

­കു­ടി­കി­ട­പ്പു­കാര്‍­ക്കു കു­ടി­കി­ട­പ്പ് ഭൂ­മി­യില്‍ അവ­കാ­ശം നല്‍­കു­ക, ‌

­ഭൂ­ബോര്‍­ഡു രൂ­പീ­ക­രി­ക്കു­ക,

അ­ഞ്ച് ഏക്ക­റില്‍ താ­ഴെ­യു­ള്ള­വര്‍­ക്ക് പാ­ട്ട­ബാ­ക്കി ഉണ്ടെ­ങ്കില്‍ അതി­ന്റെ റദ്ദു­ചെ­യ്യല്‍

എ­ന്നി­വ­യും ബി­ല്ലി­ന്റെ ലക്ഷ്യ­ങ്ങള്‍ ആയി­രു­ന്നു­.

­പ്ലാ­ന്റേ­ഷ­നു­ക­ളെ (തോ­ട്ട­ങ്ങ­ളെ) ഭൂ­പ­രി­ധി നിര്‍­ണ്ണ­യ­ത്തില്‍ നി­ന്നും ഒഴി­വാ­ക്കി നിര്‍­ത്തി­യി­രു­ന്നു. കേ­ന്ദ്ര സര്‍­ക്കാര്‍ സം­സ്ഥാന സര്‍­ക്കാ­രു­കള്‍­ക്ക് നല്‍­കിയ ഭൂ­പ­രി­ഷ്ക്ക­രണ-മാര്‍­ഗ­രേഖ അനു­സ­രി­ച്ചാ­യി­രു­ന്നു ഈ ഒഴി­വാ­ക്കല്‍. പ്ലാ­ന്റേ­ഷ­നു­ക­ളെ ഭൂ­പ­രി­ധി നി­യ­മ­ത്തില്‍ നി­ന്നും ഒഴി­വാ­ക്കാ­ത്ത ബില്‍ കേ­ന്ദ്ര സര്‍­ക്കാര്‍ അം­ഗീ­ക­രി­ക്കു­ന്ന പ്ര­ശ്ന­മി­ല്ലാ­യി­രു­ന്നു. 1950-കളി­ലെ ദേ­ശീയ വി­ക­സന കൌണ്‍­സില്‍ യോ­ഗ­ങ്ങ­ളി­ലെ­ല്ലാം തന്നെ കേ­ന്ദ്ര പ്ളാ­നി­ങ്ങ് മന്ത്രി­യാ­യി­രു­ന്ന ഗുല്‍­സാ­രി­ലാല്‍ നന്ദ ഇത് സം­ശ­യ­ങ്ങ­ളി­ല്ലാ­ത്ത വി­ധം സം­സ്ഥാ­ന­ങ്ങ­ളോ­ട് വ്യ­ക്ത­മാ­ക്കു­ക­യും ചെ­യ്തി­രു­ന്നു. ഒപ്പം, അന്ന് കേ­ര­ള­ത്തി­ലെ ഏറ്റ­വും വലിയ ഒരു തൊ­ഴി­ലാ­ളി വി­ഭാ­ഗം പ്ലാ­ന്റേ­ഷ­നു­ക­ളില്‍ പണി­യെ­ടു­ത്തി­രു­ന്നു. പ്ലാ­ന്റേ­ഷ­നു­ക­ളെ വെ­ട്ടി മു­റി­ച്ചാല്‍ ഇവ­രു­ടെ തൊ­ഴി­ല­വ­സ­ര­ങ്ങള്‍­ക്ക് എന്ത് സം­ഭ­വി­ക്കും എന്ന­തി­നെ കു­റി­ച്ചു വലിയ ഭീ­തി­ക­ളും നി­ല­നി­ന്നി­രു­ന്നു­.

­ബി­ല്ലി­നെ­തി­രെ ശക്ത­മായ പ്ര­തി­ഷേ­ധ­മാ­ണ് ജന്മി­മാ­രും, കോണ്‍­ഗ്ര­സ്സും പി എസ് പി­യും പോ­ലെ­യു­ള്ള അവ­രു­ടെ സു­ഹൃ­ദ്-പാര്‍­ട്ടി­ക­ളും അഴി­ച്ചു വി­ട്ട­ത്. നി­യ­മ­സ­ഭ­യ്ക്ക് അക­ത്തും പു­റ­ത്തും വലിയ സമ­ര­ങ്ങ­ളും ബഹ­ള­ങ്ങ­ളും ഉണ്ടാ­യി. ഉദാ­ഹ­ര­ണ­ത്തി­ന്, കൈ­വ­ശ­ഭൂ­മി­ക്കു പരി­ധി നിര്‍­ണ­യി­ക്കേ­ണ്ട­ത് വി­സ്തീര്‍­ണം നോ­ക്കി­യ­ല്ല, മറി­ച്ചു ഭൂ­മി­യില്‍ നി­ന്നും കി­ട്ടു­ന്ന അറ്റാ­ദാ­യം നോ­ക്കി വേ­ണം എന്നാ­യി­രു­ന്നു കെ പി സി സി പ്ര­സി­ഡ­ന്റ്‌ കെ എ ദാ­മോ­ദ­ര­മേ­നോ­ന്റെ വി­ചി­ത്ര­മായ ആവ­ശ്യം. ബില്‍ പരി­ഗ­ണി­ച്ച സെ­ലെ­ക്റ്റ് കമ്മി­റ്റി­യില്‍ ഈ ആവ­ശ്യ­മു­ന്ന­യി­ച്ചു ­കോണ്‍­ഗ്ര­സ് അം­ഗ­ങ്ങള്‍ ഭി­ന്നാ­ഭി­പ്രായ കു­റി­പ്പും നല്‍­കി­.

­ബി­ല്ലി­നെ പറ്റി ­പി­എ­സ്‌­പി­ നേ­താ­വ് പി എസ് നട­രാജ പി­ള്ള പ്ര­സ്താ­വി­ച്ച­ത് ഇങ്ങി­നെ­:

"­കാര്‍­ഷി­ക­ബ­ന്ധ ബി­ല്ല് ഭൂ­മി­യെ വീ­ണ്ടും തു­ണ്ടു­തു­ണ്ടാ­ക്കും; ഉത്പാ­ദ­ന­ത്തി­ന്റെ സന്ധി ബന്ധ­ങ്ങ­ളെ അത് തകര്‍­ത്ത് കള­യും­".

­കോണ്‍­ഗ്ര­സ്സും പി­എ­സ്‌­പി­യും മാ­ത്ര­മ­ല്ല പ്ര­തി­ഷേ­ധ­വു­മാ­യെ­ത്തി­യ­ത്. 'ദീ­പി­ക'­യും 'മാ­തൃ­ഭൂ­മി­'­യു­മ­ട­ക്ക­മു­ള്ള കമ്യൂ­ണി­സ്റ്റു-വി­രു­ദ്ധ പത്ര­ങ്ങ­ളും രം­ഗ­ത്തെ­ത്തി. കോണ്‍­ഗ്ര­സ്സു നേ­താ­ക്കള്‍ നട­ത്തി­യി­രു­ന്ന 'മാ­തൃ­ഭൂ­മി' പത്രം 1958 ജനു­വ­രി 25-ന് ഒരു എഡി­റ്റോ­റി­യല്‍ എഴു­തി; അതില്‍ പറ­ഞ്ഞ­തി­ങ്ങി­നെ­:

"­കേ­രള ­കാര്‍­ഷി­ക­ബ­ന്ധ ബില്‍ ഇപ്പോള്‍ പൊ­തു­ജ­നാ­ഭി­പ്രാ­യ­ത്തി­നു സമര്‍­പ്പി­ക്ക­പ്പെ­ട്ടി­രി­ക്കു­ക­യാ­ണ­ല്ലോ. നാ­നാ­ത­രം അഭി­പ്രാ­യ­ങ്ങള്‍ 'മാ­തൃ­ഭൂ­മി­'­യില്‍ വന്നു കഴി­ഞ്ഞു. ബി­ല്ലി­നെ സം­ബ­ന്ധി­ച്ചു രണ്ടു മൂ­ന്ന് കാ­ര്യ­ങ്ങള്‍ വ്യ­ക്ത­മാ­ക്കാന്‍ ഞങ്ങള്‍ ആഗ്ര­ഹി­ക്കു­ന്നു. ഈ ബില്‍ അത്ര വി­പ്ള­വ­ക­ര­മൊ­ന്നു­മ­ല്ല. അത് പ്ര­യോ­ഗ­ത്തില്‍ ഗു­ണ­ത്തെ­ക്കാ­ളേ­റെ ദോ­ഷം ചെ­യ്തേ­ക്കാ­നി­ട­യു­ണ്ടെ­ന്ന­ത് കൊ­ണ്ട് മാ­ത്രം വേ­ണ­മെ­ങ്കില്‍ അതി­നെ വി­പ്ള­വ­ക­രം എന്ന് വി­ശേ­ഷി­പ്പി­ക്കാം. കമ്യൂ­ണി­സ്റ്റു­ക­ളും അവ­രു­ടെ പ്ര­ചാ­ര­വേ­ല­ക്കാ­രും പറ­യും പോ­ലെ അത്ര വമ്പന്‍ കാ­ര്യ­ങ്ങ­ളൊ­ന്നും ഇതി­ലി­ല്ല...­പീ­റ്റ­റെ കൊ­ള്ള ചെ­യ്തു പോ­ളി­ന് കൊ­ടു­ക്കുക എന്നു­ള്ള തത്വം മാ­ത്രം അം­ഗീ­ക­രി­ക്കു­ന്ന­ത് നാ­ട്ടി­ന്റെ പൊ­തു­ക്ഷേ­മ­ത്തി­ന് ഗു­ണ­ക­ര­മാ­യി­രി­ക്കു­ക­യി­ല്ല..."

എ­തിര്‍­പ്പു­ക­ളൊ­ക്കെ മറി­ക­ട­ന്നു­്, 1959 ജൂ­ണി­ലാ­ണ് ഒടു­വില്‍ നി­യ­മ­സ­ഭ­യ്ക്ക് ബില്‍ പാ­സാ­ക്കി­യെ­ടു­ക്കാന്‍ കഴി­ഞ്ഞ­ത്. അപ്പോ­ഴേ­ക്കും കാര്‍­ഷി­ക­ബ­ന്ധ ബി­ല്ലി­നും വി­ദ്യാ­ഭ്യാസ നി­യ­മ­ത്തി­നും എതി­രെ വല­തു­പ­ക്ഷം വി­മോ­ചന സമ­രം അഴി­ച്ചു­വി­ട്ടു കഴി­ഞ്ഞി­രു­ന്നു. അതി­ന്റെ ഫല­മാ­യി കാര്‍­ഷി­ക­ബ­ന്ധ ബില്‍ പാ­സാ­ക്കി രണ്ടു മാ­സ­ത്തി­ന­കം, 1959 ജൂ­ലൈ 31-ന്, ഇ എം എസ് സര്‍­ക്കാര്‍ പി­രി­ച്ചു വി­ട­പ്പെ­ട്ടു. പാ­സായ ബി­ല്ലി­ന് രാ­ഷ്ട്ര­പ­തി അം­ഗീ­കാ­രം നല്‍­കു­ന്ന­തി­നും മു­മ്പാ­യി­രു­ന്നു ഈ ജനാ­ധി­പ­ത്യ ധ്വം­സ­നം­.

ആ­റു മാ­സ­ത്തെ രാ­ഷ്ട്ര­പ­തി ഭര­ണ­ത്തി­നു ശേ­ഷം 1960 ഫെ­ബ്രു­വ­രി­യില്‍ അധി­കാ­ര­ത്തില്‍ വന്ന­ത് കോണ്‍­ഗ്ര­സ്-പി എസ് പി മു­ന്ന­ണി; മു­ഖ്യ­മ­ന്ത്രി പട്ടം താ­ണു­പി­ള്ള. 1959-ല്‍ പാ­സാ­യ­തും, എന്നാല്‍ രാ­ഷ്ട്ര­പ­തി അം­ഗീ­കാ­രം നല്‍­കാ­ത്ത­തി­നാല്‍ ലാ­പ്സാ­യി പോ­യ­തു­മായ ബി­ല്ലി­ന് പക­രം ഈ മു­ന്ന­ണി നി­യ­മ­സ­ഭ­യില്‍ അവ­ത­രി­പ്പി­ച്ച­ത് അങ്ങേ­യ­റ്റം വെ­ള്ളം ചേര്‍­ത്ത ഒരു പു­തിയ ബി­ല്ലാ­യി­രു­ന്നു. ഫെ­ബ്രു­വ­രി 1961-ല്‍ പാ­സാ­ക്കി­യെ­ടു­ത്ത ഈ നി­യ­മ­ത്തി­ന്റെ പേ­ര് The Kerala Agrarian Relations Act (KARA), 1960.

­വെ­ള്ളം ചേര്‍­ത്ത ഈ ബി­ല്ലി­നെ­യും ജന്മി­മാ­രും ഭൂ­വു­ട­മ­ക­ളും വെ­റു­തെ വി­ട്ടി­ല്ല. അവ­ര­തി­നെ കോ­ട­തി­യില്‍ ചോ­ദ്യം ചെ­യ്തു. ഭര­ണ­ഘ­ട­ന­യ­നു­സ­രി­ച്ച് സ്വ­കാ­ര്യ സ്വ­ത്തി­നു മേല്‍ ജന­ങ്ങള്‍­ക്ക്‌ മൌ­ലി­ക­മായ അവ­കാ­ശ­ങ്ങ­ളു­ണ്ടെ­ന്നും, ഈ അവ­കാ­ശ­ങ്ങ­ളു­ടെ ലം­ഘ­നം ആണ് ഭൂ­പ­രി­ഷ്കാര നി­യ­മം എന്നു­മാ­യി­രു­ന്നു വാ­ദം. ഈ വാ­ദം അം­ഗീ­ക­രി­ച്ച കോ­ട­തി പ്ര­സ്തുത നി­യ­മ­ത്തെ ഭര­ണ­ഘ­ട­ന­യ്ക്ക് നി­യ­മേ­ാ­ല്ലാ­ഘി­യാ­യി (ultra vires) പ്ര­ഖ്യാ­പി­ച്ചു. ഇവി­ടെ തു­ട­ങ്ങു­ന്നു കേ­ര­ള­ത്തി­ലെ ഭൂ­പ­രി­ഷ്ക­ര­ണ­ത്തെ അട്ടി­മ­റി­ക്കു­ന്ന­തില്‍ വല­തു­പ­ക്ഷ ശക്തി­കള്‍­ക്കൊ­പ്പം കോ­ട­തി­ക­ളു­ടെ പങ്കു­്.

അ­ങ്ങി­നെ­യാ­ണ് 1964-ലെ Kerala Land Reforms Act രൂ­പ­പ്പെ­ടു­ന്ന­ത്. വെ­റു­തെ ഉണ്ടാ­യ­ത­ല്ല 1964-ലെ നി­യ­മം. കമ്യൂ­ണി­സ്റ്റു പാര്‍­ട്ടി­യും 1962-ല്‍ രൂ­പീ­ക­രി­ച്ച ഫാ­ദര്‍ വട­ക്ക­ന്റെ കര്‍­ഷക തൊ­ഴി­ലാ­ളി പാര്‍­ട്ടി­യും ചേര്‍­ന്ന് നട­ത്തിയ വലിയ പ്ര­ക്ഷോ­ഭ­ങ്ങള്‍­ക്ക് ഒടു­വില്‍ പു­തിയ നി­യ­മം കൊ­ണ്ട് വരാന്‍ നിര്‍­ബ­ന്ധി­ക്ക­പ്പെ­ടു­ക­യാ­യി­രു­ന്നു ആര്‍ ശങ്ക­റി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ണ്ടാ­യി­രു­ന്ന സര്‍­ക്കാര്‍. കോ­ട­തി­ക­ളു­ടെ പ്ര­തി­കൂല വി­ധി­ക­ളില്‍ നി­ന്നും സം­ര­ക്ഷി­ക്കാന്‍ ഭര­ണ­ഘ­ട­ന­യു­ടെ ഒമ്പ­താം ഷെ­ഡ്യൂ­ളില്‍ പെ­ടു­ത്തി­യാ­ണ് ഈ നി­യ­മ­ത്തെ പാ­സാ­ക്കി­യെ­ടു­ത്ത­ത്.

­വെ­ള്ളം ചേര്‍­ത്ത 1964-ലെ നി­യ­മം­

1964-ലെ Kerala Land Reforms Act-ഉം 1959-ലെ Kerala Agrarian Relations Bill-ഉം തമ്മില്‍ വലിയ വ്യ­ത്യാ­സ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. ഒന്നാ­മ­താ­യി, കേ­ര­ള­പ്പി­റ­വി ദി­നം മു­ത­ലു­ള്ള എല്ലാ ഒഴി­പ്പി­ക്ക­ലു­ക­ളും തട­ഞ്ഞ 1959-ലെ ബി­ല്ലി­ലെ ഉപ­വാ­ക്യം 1964-ലെ ബി­ല്ലില്‍ നി­ന്നും എടു­ത്തു മാ­റ്റി. ആയി­ര­ക്ക­ണ­ക്കി­ന് ഒഴി­പ്പി­ക്ക­ലു­കള്‍ അങ്ങി­നെ നി­യ­മ­വി­ധേ­യ­മാ­യി മാ­റി. രണ്ടാ­മ­താ­യി, ഒരു കു­ടും­ബ­ത്തി­നു 25 ഏക്കര്‍ ഭൂ­പ­രി­ധി­യാ­യി­രു­ന്നു 1959-ല്‍ നി­ശ്ച­യി­ക്ക­പ്പെ­ട്ടി­രു­ന്ന­ത് എങ്കില്‍, 1964-ലെ ബി­ല്ലില്‍ അത് ഒരു കു­ടും­ബ­ത്തി­നു 36 ഏക്കര്‍ എന്നാ­ക്കി ഉയര്‍­ത്തി. മൂ­ന്നാ­മ­താ­യി, ചില പ്ര­ത്യേക വി­ള­കള്‍ കൃ­ഷി ചെ­യ്യു­ന്ന ഭൂ­മി­ക­ളെ 1964-ല്‍ പു­തി­യ­താ­യി ഭൂ­പ­രി­ധി നി­ശ്ച­യി­ക്ക­പ്പെ­ടു­ന്ന­തില്‍ നി­ന്നും ഒഴി­വാ­ക്കി­യെ­ടു­ത്തു. ഉദാ­ഹ­ര­ണ­ത്തി­ന്, പത്തു ഏക്ക­റില്‍ കൂ­ടു­ത­ലായ ഭൂ­മി­യില്‍ കശു­മാ­വ് കൃ­ഷി ചെ­യ്യു­ന്നു­ണ്ടെ­ങ്കില്‍, അഞ്ചു ഏക്ക­റില്‍ കൂ­ടു­ത­ലായ ഭൂ­മി­യില്‍ തെ­ങ്ങോ കു­രു­മു­ള­കോ മാ­ത്ര­മാ­യി ഒറ്റ­വി­ള­യാ­യി കൃ­ഷി ചെ­യ്യു­ന്നു­ണ്ടെ­ങ്കില്‍, കു­ട്ട­നാ­ട്ടില്‍ കാ­യ­ലു­ക­ളില്‍ നി­ന്ന് കൃ­ഷി­ക്കാ­യി വീ­ണ്ടെ­ടു­ത്ത ഈര്‍­പ്പ­നി­ല­ങ്ങള്‍ ആണെ­ങ്കില്‍... ഇങ്ങി­നെ പോ­യി നി­യ­മ­ത്തി­ന്റെ പരി­ധി­യില്‍ നി­ന്നും ഭൂ­വു­ട­മ­കള്‍­ക്ക് ഒഴി­വാ­ക്കി കൊ­ടു­ത്ത കൃ­ഷി­ഭൂ­മി­ക­ളു­ടെ തര­ങ്ങള്‍. നാ­ലാ­മ­താ­യി, ഒരു ചെ­റു­കിട കൃ­ഷി­ക്കാ­ര­നെ 1959-ലെ നി­യ­മം നിര്‍­വ­ചി­ച്ചി­രു­ന്ന­ത് 5 ഏക്ക­റില്‍ കു­റ­ഞ്ഞ ഭൂ­മി­യു­ള്ള കു­ടും­ബം എന്നാ­യി­രു­ന്നു. 1964-ലെ നി­യ­മ­ത്തില്‍ ഇത് 24 ഏക്കര്‍ എന്നാ­ക്കി ഉയര്‍­ത്തി­.

ഇ­ത്ത­രം മാ­റ്റ­ങ്ങള്‍ മൂ­ലം നഷ്ട­പ്പെ­ട്ട­ത് സര്‍­ക്കാ­രി­ന് ഏറ്റെ­ടു­ത്തു വി­ത­ര­ണം ചെ­യ്യാ­മാ­യി­രു­ന്ന ലക്ഷ­ക്ക­ണ­ക്കി­ന്‌ ഏക്കര്‍ മി­ച്ച­ഭൂ­മി­യാ­ണ്. ഇത് മാ­ത്ര­മ­ല്ല, 1959-നും 1964-നും ഇട­യ്ക്കു കയ്യി­ലു­ണ്ടാ­യി­രു­ന്ന മി­ച്ച­ഭൂ­മി­യില്‍ ഒട്ടു­മു­ക്കാ­ലും ജന്മി­മാ­രും വന്‍­കിട ഭൂ­വു­ട­മ­ക­ളും സ്വ­ന്ത­ക്കാര്‍­ക്കും ഇഷ്ട­ക്കാര്‍­ക്കും കൈ­മാ­റ്റി കൊ­ടു­ത്ത് സം­ര­ക്ഷി­ച്ചു. 1966-ല്‍ നട­ത്ത­പ്പെ­ട്ട സം­സ്ഥാ­ന­തല ഭൂ­പ­രി­ഷ്ക­രണ സര്‍­വേ ഫല­ങ്ങള്‍ എടു­ത്തു നോ­ക്കി­യാല്‍ ഈ കൈ­മാ­റ്റ­ങ്ങ­ളു­ടെ ഒരു ഏക­ദേശ തോ­ത് വ്യ­ക്ത­മാ­കും­.

1957-നും 1966-നും ഇട­യ്ക്കു 2.2 ലക്ഷം ഏക്കര്‍ ഭൂ­മി­യി­ലാ­ണ് ജന്മി­മാര്‍ ഉട­മ­സ്ഥാ­വ­കാ­ശം കൈ­മാ­റ്റം ചെ­യ്ത­ത്. ഇതില്‍, 66 ശത­മാ­നം വി­റ്റ­തും, 33 ശത­മാ­നം ഇഷ്ട­ദാ­നം നല്‍­ക­പ്പെ­ട്ട­തും ആയി­രു­ന്നു. മാ­ത്ര­മ­ല്ല, ഈ ഭൂ­മി­യു­ടെ ഏക­ദേ­ശം 25 ശത­മാ­നം കു­ടി­യാ­ന്മാ­രു­ണ്ടാ­യി­രു­ന്ന ഭൂ­മി­യാ­യി­രു­ന്നു. ഇഷ്ട­ദാ­നം ചെ­യ്യ­പ്പെ­ട്ട ഭൂ­മി­യു­ടെ 76 ശത­മാ­ന­വും തി­രു­വി­താം­കൂ­റി­ലാ­യി­രു­ന്നു­.

1957-നും 1966-നും ഇട­യ്ക്കു തന്നെ, കൈ­വ­ശാ­വ­കാ­ശം കൈ­മാ­റ്റം ചെ­യ്യ­പ്പെ­ട്ട­ത് 1.9 ലക്ഷം ഏക്കര്‍ ഭൂ­മി­യില്‍. ഇത്ത­ര­ത്തി­ലു­ള്ള കൈ­മാ­റ്റ­ത്തി­ന്റെ 85 ശത­മാ­ന­വും കു­ടി­യാന്‍-അവ­കാ­ശ­ങ്ങ­ളു­ടെ കൈ­മാ­റ്റ­മാ­യി­രു­ന്നു. അതാ­യ­ത്, ഒന്നു­കില്‍ കു­ടി­യാന്‍ തന്റെ അവ­കാ­ശം തി­രി­ച്ചു ജന്മി­ക്കു മട­ക്കി കൊ­ടു­ത്തു, അല്ലെ­ങ്കില്‍ ഒരു കു­ടി­യാ­നില്‍ നി­ന്ന് മറ്റൊ­രു കു­ടി­യാ­നി­ലേ­ക്ക് (ഈ പു­തിയ "കു­ടി­യാന്‍" ജന്മി­യു­ടെ സ്വ­ന്ത­ക്കാ­ര­നോ സു­ഹൃ­ത്തോ ആവും) കൈ­വ­ശാ­വ­കാ­ശം കൈ­മാ­റ്റം ചെ­യ്യ­പ്പെ­ട്ടു. രണ്ടാ­യാ­ലും, ജന്മി­യു­ടെ ഭീ­ഷ­ണി­ക്ക് വഴ­ങ്ങി­യെ­ന്നു വ്യ­ക്തം­.

1957-ല്‍ എത്ര ഏക്കര്‍ മി­ച്ച­ഭൂ­മി­യാ­യു­ണ്ടാ­യി­രു­ന്നു എന്ന­ത് പല­വി­ധ­ത്തില്‍ കണ­ക്കാ­ക്കാം. പ്ലാ­ന്റേ­ഷ­നു­ക­ളെ ഭൂ­പ­രി­ധി­ക്കു­ള്ളില്‍ നിര്‍­ത്തി­യാല്‍ 17.5 ലക്ഷം ഏക്കര്‍ ഭൂ­മി മി­ച്ച­ഭൂ­മി­യാ­യു­ണ്ട് എന്നാ­യി­രു­ന്നു 1957-ലെ കണ­ക്കു­്. പ്ലാ­ന്റേ­ഷ­നു­ക­ളെ ഒഴി­വാ­ക്കി­യാല്‍ ഏക­ദേ­ശം 7.5 ലക്ഷം ഏക്കര്‍ മി­ച്ച­ഭൂ­മി 1957-ല്‍ കേ­ര­ള­ത്തി­ലു­ണ്ടാ­യി­രു­ന്ന­താ­യി കണ­ക്കാ­ക്കി­യി­ട്ടു­ണ്ട്. എന്നാല്‍ 1964-ല്‍ Kerala Land Reforms Act അവ­ത­രി­പ്പി­ച്ചു കൊ­ണ്ട് അന്ന­ത്തെ റവ­ന്യൂ മന്ത്രി നല്‍­കിയ കണ­ക്ക­നു­സ­രി­ച്ച് കേ­ര­ള­ത്തി­ലെ മി­ച്ച­ഭൂ­മി 1.2 ലക്ഷം ഏക്കര്‍ മാ­ത്രം! ഏഴു വര്‍­ഷ­ത്തി­നു­ള്ളില്‍ 6 ലക്ഷ­ത്തോ­ളം ഏക്കര്‍ മി­ച്ച­ഭൂ­മി നഷ്ട­മാ­യി എന്നര്‍­ത്ഥം. മി­ച്ച­ഭൂ­മി വി­ത­ര­ണ­ത്തി­ലെ ചരി­ത്ര­പ­ര­മായ പരാ­ജ­യം ഇവി­ടെ നി­ന്നും ആരം­ഭി­ക്കു­ന്നു. ഉത്ത­ര­വാ­ദി കോണ്‍­ഗ്ര­സ്സ് പാര്‍­ട്ടി മാ­ത്രം­.

­ര­ണ്ടാം ഇ എം എസ് സര്‍­ക്കാ­രും പു­തിയ ഭൂ­പ­രി­ഷ്ക­രണ നി­യ­മ­വും­

[blurb:2:left] ഈ അവ­സ­ര­ത്തി­ലാ­ണ് രണ്ടാം ഇ എം എസ് സര്‍­ക്കാര്‍ 1967-ല്‍ അധി­കാ­ര­ത്തില്‍ എത്തു­ന്ന­ത്. അധി­കാ­ര­ത്തില്‍ എത്തിയ ഉടന്‍, ആദ്യ മാ­സ­ത്തില്‍ തന്നെ (1967 ഏപ്രില്‍ അഞ്ചി­ന്), ഈ സര്‍­ക്കാര്‍ ഒരു കു­ടി­യൊ­ഴി­പ്പി­ക്കല്‍ നി­രോ­ധന ഓര്‍­ഡി­നന്‍­സ് പു­റ­ത്തി­റ­ക്കി. കേ­ര­ള­പ്പി­റ­വി ദി­നം മു­തല്‍ കു­ടി­യൊ­ഴി­പ്പി­ക്ക­പ്പെ­ട്ട എല്ലാ കു­ടി­യാ­ന്മാര്‍­ക്കും കു­ടി­കി­ട­പ്പു­കാര്‍­ക്കും 1964-ലെ നി­യ­മം അവ­കാ­ശം നി­ഷേ­ധി­ച്ചെ­ങ്കില്‍, ഈ ഓര്‍­ഡി­നന്‍­സ് ആ അവ­കാ­ശ­ങ്ങള്‍ അടി­യ­ന്തി­ര­മാ­യി പു­നഃ­ ­സ്ഥാ­പി­ച്ചു. ഇത് തന്നെ Kerala Stay of Eviction Proceedings Act, 1967 ആയി നി­യ­മ­സ­ഭ­യില്‍ പാ­സാ­ക്കു­ക­യും ചെ­യ്തു­.

അ­തി­നു ശേ­ഷം 1964-ലെ നി­യ­മ­ത്തെ കര്‍­ഷ­കര്‍­ക്കും ഭൂ­ര­ഹി­തര്‍­ക്കും അനു­കൂ­ല­മാ­ക്കി എങ്ങി­നെ ഭേ­ദ­ഗ­തി ചെ­യ്തെ­ടു­ക്കാം എന്ന­തി­നെ കു­റി­ച്ചു ചര്‍­ച്ച­കള്‍ ആരം­ഭി­ച്ചു. 1967-ല്‍ അധി­കാ­ര­ത്തില്‍ വന്ന സര്‍­ക്കാര്‍ 1968-ല്‍ തന്നെ ബി­ല്ലു­ണ്ടാ­ക്കി കേ­ന്ദ്ര­ത്തി­ലെ കോണ്‍­ഗ്ര­സ് സര്‍­ക്കാ­രി­ന് അയ­ച്ചു കൊ­ടു­ത്തി­രു­ന്നു­വെ­ങ്കി­ലും 1969 വരെ അതി­നു അനു­മ­തി കൊ­ടു­ക്കാ­തെ ദി­ല്ലി­യില്‍ പി­ടി­ച്ചു വെ­ച്ചി­രി­ക്കു­ക­യാ­യി­രു­ന്നു. ഒടു­വില്‍ ഒക്ടോ­ബര്‍ 1969-ല്‍ ഭേ­ദ­ഗ­തി ചെ­യ്ത കാര്‍­ഷി­ക­ബ­ന്ധ ബില്‍ പാ­സാ­യി. ജനു­വ­രി 1, 1970 മു­തല്‍­ക്കു ഇതി­നു നി­യമ പ്രാ­ബ­ല്യ­വും ലഭി­ച്ചു­.

1969-ലെ ഇ എം എസ് സര്‍­ക്കാ­രി­ന്റെ നി­യ­മം 1964-ലെ നി­യ­മ­ത്തി­നു മേല്‍ ഒട്ട­ന­വ­ധി ഭേ­ദ­ഗ­തി­കള്‍ കൊ­ണ്ടു­വ­ന്നു­ള്ള ഒരു പു­തിയ ബി­ല്ലാ­യി തന്നെ കാ­ണേ­ണ്ടി വരും. ഒന്നാ­മ­താ­യി, 1964-ലെ നി­യ­മ­ത്തി­ന്റെ ഒരു പ്ര­ധാന പ്ര­ശ്നം എത്ര ഭൂ­മി പോ­ലും ഇഷ്ട­ദാ­ന­മാ­യി നല്‍­കി കൊ­ണ്ട് ഭൂ­പ­രി­ധി നി­യ­മ­ങ്ങ­ളെ മറി­ക­ട­ക്കാന്‍ ജന്മി­മാ­രെ അനു­വ­ദി­ക്കു­ന്ന സെ­ക്ഷന്‍ 84 ആയി­രു­ന്നു. എന്താ­യി­രു­ന്നു 1964-ലെ സെ­ക്ഷന്‍ 84?

"all voluntary transfers effected after the date of publication of the KLR Bill, 1963 in the Gazette...by a family or any member of thereof or by an adult unmarried person owning or holding land in excess of the ceiling area, shall be deemed to be transfers calculated to defeat the provisions of this Act and shall be invalid."

അ­താ­യ­ത് 1963­നു ശേ­ഷം മി­ച്ച­ഭൂ­മി­യു­ള്ള കു­ടും­ബ­ങ്ങള്‍ നട­ത്തി­യി­ട്ടു­ള്ള എല്ലാ ഭൂ­മി കൈ­മാ­റ്റ­ങ്ങ­ളും ബി­ല്ലി­നെ പരാ­ജ­യ­പ്പെ­ടു­ത്താ­നാ­യു­ള്ള ശ്ര­മ­മാ­യി കണ്ടു അസാ­ധു­വാ­ക്കും. പക്ഷെ പ്ര­ശ്നം തൊ­ട്ട­ടു­ത്ത വരി­യി­ലാ­യി­രു­ന്നു. അവി­ടെ, ഈ വ്യ­വ­സ്ഥ­യില്‍ നി­ന്നും ഒഴി­വാ­ക്കി കൊ­ടു­ത്തി­ട്ടു­ള്ള കൈ­മാ­റ്റ­ങ്ങള്‍ ലി­സ്റ്റു ചെ­യ്യു­ന്നു­:

"(1) by way of partition; (2) on account of natural love and affection; (3) in favour of a tenant holding from before 27th July, 1960; and (4) in favour of a religious, charitable or educational institution..."

ഈ ഇഷ്ട­ദാന വ്യ­വ­സ്ഥ­കള്‍ അനു­സ­രി­ച്ചും 1964-നും 1967-നും ഇട­യ്ക്കു ലക്ഷ­ക­ണ­ക്കി­ന് ഏക്കര്‍ മി­ച്ച­ഭൂ­മി നഷ്ട­പ്പെ­ട്ടി­രു­ന്നു. പ്ര­ത്യേ­കി­ച്ചും, "on account of natural love and affection" ("­സ­ഹ­ജ­മായ സ്നേ­ഹ­വും പ്ര­തി­പ­ത്തി­യും" കാ­ര­ണ­മു­ള്ള ഇഷ്ട­ദാ­നം) എന്ന വ്യ­വ­സ്ഥ അനു­സ­രി­ച്ചു. 1969-ലെ നി­യ­മ­ത്തി­ലെ ഒരു പ്ര­ധാന ഭേ­ദ­ഗ­തി സെ­ക്ഷന്‍ 64-ലെ "on account of natural love and affection" എന്ന ഉപ­വാ­ക്യം എടു­ത്തു കള­ഞ്ഞ­താ­യി­രു­ന്നു. ഇഷ്ട­ദാന സമ്പ്ര­ദാ­യം തന്നെ അവ­സാ­നി­പ്പി­ക്കാ­നാ­ണ് ഈ ഭേ­ദ­ഗ­തി കൊ­ണ്ട് ഉദ്ദേ­ശി­ച്ച­ത്. ഒരു­പാ­ട് മി­ച്ച­ഭൂ­മി അപ്പോ­ഴേ­ക്കും തി­രി­ച്ചു കി­ട്ടാ­ത്ത രീ­തി­യില്‍ നഷ്ട­പ്പെ­ട്ടു പോ­യി­രു­ന്നെ­ങ്കി­ലും, 1969-ന് ശേ­ഷം കൂ­ടു­തല്‍ മി­ച്ച­ഭൂ­മി ഇത്ത­ര­ത്തി­ലു­ള്ള ഇഷ്ട­ദാ­നം വഴി നഷ്ട­പ്പെ­ടാ­തി­രി­ക്കാന്‍ ഈ ഭേ­ദ­ഗ­തി സഹാ­യി­ച്ചു­.

­ര­ണ്ടാ­മ­താ­യി, 1964-ലെ നി­യ­മ­ത്തി­ലെ സെ­ക്ഷന്‍ 83 അനു­സ­രി­ച്ചു, ഇഷ്ട­ദാ­ന­ത്തി­നു­ള്ള ഒരു പോം­വ­ഴി കൂ­ടി­യു­ണ്ടാ­യി­രു­ന്നു. സെ­ക്ഷന്‍ 83-ല്‍ പറ­ഞ്ഞി­രു­ന്ന­ത് ഇങ്ങി­നെ­:

"with effect from such date as may be notified by the Government in the Gazette, no family or adult unmarried person shall be entitled to own or hold or to possess under a mortgage lands in the aggregate in excess of the ceiling area".

ഇ­തേ സെ­ക്ഷ­നില്‍ തന്നെ, ഇതി­നു ഒരു ഒഴി­വാ­ക്ക­ലും ഉണ്ടാ­യി­രു­ന്നു­:

"to any adult member in a family to own land over the ceiling, necessary to make up the ceiling area of his lineal decendents".

അ­താ­യ­ത്, തന്റെ നേ­രെ­യു­ള്ള അന­ന്ത­ര­ഗാ­മി­ക്ക് ഭൂ­പ­രി­ധി­യില്‍ കു­റ­വേ ഭൂ­മി­യു­ള്ളൂ­വെ­ങ്കില്‍, ആ കു­റ­വി­ന് ആനു­പാ­തി­ക­മാ­യി ഏതൊ­രാള്‍­ക്കും ഭൂ­പ­രി­ധി­യില്‍ കൂ­ടു­തല്‍ ഭൂ­മി കൈ­വ­ശം വെ­ക്കാം. ഈ ഉപ­വാ­ക്യ­മ­നു­സ­രി­ച്ചും ആയി­ര­ക്ക­ണ­ക്കി­ന് കു­ടും­ബ­ങ്ങള്‍ പരി­ധി­യില്‍ കൂ­ടു­തല്‍ ഭൂ­മി 1964-നു ശേ­ഷ­വും കൈ­വ­ശം വച്ചി­രു­ന്നു. 1969-ലെ നി­യ­മ­ത്തില്‍ സെ­ക്ഷന്‍ 83-ലെ ഈ പഴു­തും അട­ച്ചു. ഈ ഒഴി­വാ­ക്കല്‍ ഉപ­വാ­ക്യം എടു­ത്തു മാ­റ്റി. അങ്ങി­നെ, കു­റ­ച്ചു കൂ­ടി കൂ­ടു­തല്‍ ഭൂ­മി മി­ച്ച­ഭൂ­മി­യാ­വാന്‍ വഴി­യൊ­രു­ങ്ങി­.

[blurb:3:right] മൂ­ന്നാ­മ­താ­യി, 1969-ലെ നി­യ­മ­ത്തില്‍ മി­ച്ച­ഭൂ­മി­യാ­യി കണ­ക്കാ­ക്കാ­നു­ള്ള ഭൂ­പ­രി­ധി 1964-ലെ 36 ഏക്ക­റില്‍ നി­ന്നും 20 ഏക്കര്‍ ആയി ചു­രു­ക്കി. 1964 മു­തല്‍ 1969 വരെ­യും മി­ച്ച­ഭൂ­മി കണ­ക്കാ­ക്കാ­നു­ള്ള ഭൂ­പ­രി­ധി സെ­ക്ഷന്‍ 83 അനു­സ­രി­ച്ചു ഗസ­റ്റില്‍ നോ­ട്ടി­ഫൈ ചെ­യ്തി­രു­ന്നി­ല്ല. 1969-ല്‍ മാ­ത്ര­മാ­ണ് ഈ നോ­ട്ടി­ഫി­ക്കേ­ഷന്‍ പു­റ­ത്തി­റ­ക്ക­പ്പെ­ട്ട­ത്. ഈ ഭേ­ദ­ഗ­തി­യും കൂ­ടു­തല്‍ മി­ച്ച­ഭൂ­മി സര്‍­ക്കാ­രി­ന്റെ കൈ­വ­ശം വരാന്‍ സഹാ­യി­ച്ചു­.

­നാ­ലാ­മ­താ­യി, എല്ലാ കു­ടി­യാ­ന്മാര്‍­ക്കും തങ്ങ­ളു­ടെ ഭൂ­മി­യു­ടെ മേ­ലു­ള്ള അവ­കാ­ശം 1969-ലെ നി­യ­മം നി­യ­മ­പ­ര­മാ­ക്കി മാ­റ്റി. കു­ടി­യാന്‍ വ്യ­വ­സ്ഥ നി­ല­നി­ന്നി­രു­ന്ന എല്ലാ ഭൂ­മി­യും ഈ നി­യ­മം വഴി സര്‍­ക്കാ­രില്‍ നി­ക്ഷി­പ്ത­മാ­ക്കി. ഇത്ത­ര­ത്തില്‍ സര്‍­ക്കാ­രില്‍ നി­ക്ഷി­പ്ത­മായ ഭൂ­മി ഓരോ കു­ടി­യാ­നും സര്‍­ക്കാ­രില്‍ നി­ന്നും ഒരു ചെ­റിയ വി­ല­ക്ക് (മ­ര്യാ­ദ­പ്പാ­ട്ട­ത്തി­ന്റെ 16 മട­ങ്ങ്‌) വാ­ങ്ങാ­മെ­ന്നും വ്യ­വ­സ്ഥ ചെ­യ്തു­.

ഈ വില സര്‍­ക്കാ­രി­ന് നല്‍­കി­യി­ല്ലെ­ങ്കി­ലും കു­ടി­യാ­ന് ഭൂ­മി കൈ­വ­ശം വെ­ക്കാം; അത് സര്‍­ക്കാ­രി­ന് കൊ­ടു­ക്കാ­നു­ള്ള കട­മാ­യി പരി­ഗ­ണി­ക്കും. സര്‍­ക്കാ­രി­ന് പാ­ട്ടം കൊ­ടു­ക്കു­ക­യും വേ­ണ്ട. മാ­ത്ര­മ­ല്ല, ഈ ആനു­കൂ­ല്യം കി­ട്ടാന്‍ കു­ടി­യാ­നാ­യി രജി­സ്റ്റര്‍ ചെ­യ്തി­ട്ടി­ല്ലെ­ങ്കി­ലും ഭൂ­മി കൈ­വ­ശം വെ­ച്ചി­രു­ന്നാല്‍ മാ­ത്രം മതി­യാ­കും. ഇതി­നു വേ­ണ്ടി 1968-ല്‍ Kerala Record of Rights Act, 1968 പ്ര­ത്യേ­ക­മാ­യി പാ­സാ­ക്ക­പ്പെ­ട്ടു. ഇതോ­ടെ, കേ­ര­ള­ത്തില്‍ കു­ടി­യാന്‍ വ്യ­വ­സ്ഥ എന്നെ­ന്നേ­ക്കു­മാ­യി അവ­സാ­നി­ച്ചു­.

അ­ഞ്ചാ­മ­താ­യി, ഓരോ കു­ടി­കി­ട­പ്പു­കാ­ര­നും തങ്ങ­ളു­ടെ കു­ടി­കി­ട­പ്പ് ഭൂ­മി ജന്മി­യില്‍ നി­ന്നും വാ­ങ്ങാ­മെ­ന്നും 1969-ലെ നി­യ­മം വ്യ­വ­സ്ഥ ചെ­യ്തു. നഗ­ര­ങ്ങ­ളില്‍ 3 സെ­ന്റും, മു­നി­സി­പ്പാ­ലി­റ്റി­യില്‍ 5 സെ­ന്റും പഞ്ചാ­യ­ത്തു­ക­ളില്‍ 10 സെ­ന്റും ഭൂ­മി ഇത്ത­ര­ത്തില്‍ കു­ടി­കി­ട­പ്പു­കാ­ര­ന് അവ­കാ­ശ­പ്പെ­ട്ട­താ­ണ്. ഇതി­നു വി­ല­യാ­ക­ട്ടെ, സാ­ധാ­രണ ഗതി­യില്‍ ആ ഭൂ­മി­യു­ടെ വി­പ­ണി വി­ല­യു­ടെ 25 ശത­മാ­ന­വും, ജന്മി­ക്കു മി­ച്ച­ഭൂ­മി­യു­ണ്ടെ­ങ്കില്‍ 12.5 ശത­മാ­ന­വും ആയി­രി­ക്കും. ഈ വി­ല­യു­ടെ പകു­തി സര്‍­ക്കാര്‍ ജന്മി­ക്കു നല്‍­കും. ബാ­ക്കി പകു­തി 12 ഗഡു­വാ­യി കൊ­ടു­ത്താല്‍ മതി (ഒ­രി­ട­ത്തും ഈ ഗഡു­ക്കള്‍ കൊ­ടു­ക്ക­പ്പെ­ട്ടു­മി­ല്ല). മി­ച്ച­ഭൂ­മി വലിയ തോ­തില്‍ നഷ്ട­പ്പെ­ട്ട അവ­സ്ഥ­യില്‍ ഇത്ത­ര­ത്തില്‍ കു­ടി­കി­ട­പ്പ­വ­കാ­ശം നി­യ­മ­പ­ര­മാ­ക്കി­യ­ത് ഭൂ­ര­ഹി­തര്‍­ക്ക് ഒരു വലിയ ആശ്വാ­സ­മാ­യി­രു­ന്നു­.

ഒ­രു പു­തിയ ഭൂ­പ­രി­ഷ്ക­രണ നി­യ­മം തന്നെ­യാ­ണ് ഈ ഭേ­ദ­ഗ­തി­കള്‍ വഴി 1970 ജനു­വ­രി ഒന്ന് മു­തല്‍ നട­പ്പില്‍ വന്ന­ത്. അന്ന് മു­ത­ലാ­ണ് കേ­ര­ള­ത്തില്‍ ഭൂ­പ­രി­ഷ്ക­രണ നി­യ­മ­ത്തി­ന്റെ നട­പ്പി­ലാ­ക്കല്‍ ശരി­ക്കും ആരം­ഭി­ച്ച­ത്.

­ഭൂ­പ­രി­ഷ്ക്ക­ര­ണ­ത്തി­ന്റെ അട്ടി­മ­റി­

അ­പ്പോ­ഴേ­ക്കും, ഇ എം എസ് മന്ത്രി­സ­ഭ­യെ മറി­ച്ചി­ട്ടു സി പി ഐയും കോണ്‍­ഗ്ര­സ്സും ചേര്‍­ന്ന മു­ന്ന­ണി അധി­കാ­ര­ത്തില്‍ എത്തി­യി­രു­ന്നു. ഈ മു­ന്ന­ണി­യു­ടെ രാ­ഷ്ട്രീയ അടി­ത്തറ ഭൂ­പ­രി­ഷ്ക­ര­ണ­ത്തി­നു അനു­കൂ­ല­മ­ല്ല എന്നും, ശക്തി­യായ പ്ര­ക്ഷോ­ഭ­ത്തി­ന്റെ ബല­ത്തില്‍ മാ­ത്ര­മേ കാ­ര്യ­ങ്ങള്‍ മു­ന്നോ­ട്ടു നീ­ങ്ങു­ക­യു­ള്ളൂ എന്നും സി പി ഐ (എം) മന­സ്സി­ലാ­ക്കി. അങ്ങി­നെ­യാ­ണ് 1969 ഡി­സം­ബര്‍ മാ­സ­ത്തില്‍ ആല­പ്പു­ഴ­യില്‍ വച്ചു രണ്ടാ­യി­ര­ത്തോ­ളം കര്‍­ഷ­ക­രും തൊ­ഴി­ലാ­ളി­ക­ളും പങ്കെ­ടു­ത്ത ഒരു വലിയ സമ്മേ­ള­നം സി പി ഐ (എം) സം­ഘ­ടി­പ്പി­ച്ച­ത്.

­സ­മ്മേ­ള­ന­ത്തോ­ട് അനു­ബ­ന്ധി­ച്ചു മൂ­ന്ന് ലക്ഷം പേര്‍ പങ്കെ­ടു­ത്ത ഒരു വന്‍-റാ­ലി­യും നട­ന്നു. എ കെ ജി, ഇ എം എസ്, ഹരേ­കൃ­ഷ്ണ കോ­ണാര്‍, പി സു­ന്ദ­ര­യ്യ എന്നി­വര്‍ പങ്കെ­ടു­ത്ത ആ സമ്മേ­ള­നം ഇനി­യും ഭൂ­പ­രി­ഷ്ക­ര­ണം നീ­ട്ടി­ക്കൊ­ണ്ട് പോ­കാന്‍ സമ്മ­തി­ക്കി­ല്ല എന്ന് പ്ര­ഖ്യാ­പി­ച്ചു. പക്ഷെ, അന്ന­ത്തെ സര്‍­ക്കാ­രി­ന് ഭൂ­പ­രി­ഷ്ക്ക­ര­ണ­ത്തില്‍ തീ­രെ താ­ത്പ­ര്യ­മു­ണ്ടാ­യി­രു­ന്നി­ല്ല എന്ന­താ­യി­രു­ന്നു വാ­സ്ത­വം; മേ­ല്ലെ­പ്പോ­ക്കാ­യി­രു­ന്നു നയം­.

1970-ലെ നി­യ­മ­മ­നു­സ­രി­ച്ചു കേ­ര­ള­ത്തി­ലെ എല്ലാ കു­ടും­ബ­ങ്ങ­ളും നിര്‍­ബ­ന്ധ­മാ­യും സീ­ലിം­ഗ് റി­ട്ടെര്‍­ണു­കള്‍ സര്‍­ക്കാ­രി­ന് സമര്‍­പ്പി­ക്കേ­ണ്ടി­യി­രു­ന്നു. എന്നാല്‍ മാര്‍­ച്ച്‌ 1972 വരെ­യു­ള്ള കണ­ക്കെ­ടു­ത്താല്‍, മൊ­ത്തം 60,000 ഏക്കര്‍ മി­ച്ച­ഭൂ­മി കൈ­വ­ശ­മു­ണ്ടാ­യി­രു­ന്ന 691 പേ­രു­ടെ സീ­ലിം­ഗ് റി­ട്ടെര്‍­ണു­കള്‍ മാ­ത്ര­മേ സര്‍­ക്കാ­രില്‍ സമര്‍­പ്പി­ക്ക­പ്പെ­ട്ടി­രു­ന്നു­ള്ളൂ. 1964-ലെ റവ­ന്യൂ മന്ത്രി­യു­ടെ ഒരു പ്ര­ഖ്യാ­പ­ന­മ­നു­സ­രി­ച്ചു കേ­ര­ള­ത്തില്‍ 4200 പേ­രു­ടെ കയ്യില്‍ മി­ച്ച­ഭൂ­മി­യു­ണ്ടാ­യി­രു­ന്നു. സീ­ലിം­ഗ് റി­ട്ടെര്‍­ണു­കള്‍ സമര്‍­പ്പി­ക്കാ­ത്ത ബാ­ക്കി­യു­ള്ള­വ­രില്‍ ഒരൊ­റ്റ­യാ­ളെ പോ­ലും സര്‍­ക്കാര്‍ അറ­സ്റ്റു ചെ­യ്യു­ക­യോ അവര്‍­ക്കെ­തി­രെ മറ്റു നട­പ­ടി­കള്‍ സ്വീ­ക­രി­ക്കു­ക­യോ ചെ­യ്തി­ല്ല.

[blurb:4:left] ഈ മെ­ല്ലെ­പ്പോ­ക്ക് നയം ഭൂ­പ­രി­ഷ്ക്ക­ര­ണം അട്ടി­മ­റി­ക്കാ­നു­ള്ള ഒരു അട­വാ­ണെ­ന്ന് തി­രി­ച്ച­റി­ഞ്ഞാ­ണ് 1972 മെ­യ്‌ മാ­സം കൊ­ച്ചി­യില്‍ നട­ന്ന മറ്റൊ­രു സമ്മേ­ള­ന­ത്തില്‍ വച്ചു ഉടന്‍ തന്നെ ഒരു ­മി­ച്ച­ഭൂ­മി സമ­രം­ ആരം­ഭി­ക്കേ­ണ്ട­തു­ണ്ടെ­ന്നു സി പി ഐ (എം) തീ­രു­മാ­നി­ച്ച­ത്‌. അങ്ങി­നെ, 1972 മെ­യ്‌ മു­തല്‍ ഓഗ­സ്റ്റ്‌ വരെ 80 ദി­വ­സ­വും നവം­ബര്‍-ഡി­സം­ബര്‍ മാ­സ­ങ്ങ­ളില്‍ 47 ദി­വ­സ­വും നീ­ണ്ട ചരി­ത്ര­പ­ര­മായ ആ സമ­ര­ത്തില്‍ വോ­ള­ന്റി­യര്‍­മാര്‍ മി­ച്ച­ഭൂ­മി­ക­ളില്‍ കയ­റി അവി­ട­ങ്ങ­ളില്‍ കര്‍­ഷക തൊ­ഴി­ലാ­ളി­ക­ളു­ടെ അവ­കാ­ശം ഉറ­പ്പി­ച്ചു. ഇത്ര­യൊ­ക്കെ­യാ­യി­ട്ടും, മെ­യ്‌ 1973 വരെ­യു­ള്ള കണ­ക്കെ­ടു­ത്താല്‍, വി­ത­ര­ണ­ത്തി­ന് സര്‍­ക്കാര്‍ ഏറ്റെ­ടു­ത്ത മി­ച്ച­ഭൂ­മി വെ­റും 956 ഏക്കര്‍!

ഇ­തി­നി­ട­യില്‍ 1972-ല്‍ അച്യു­ത­മേ­നോന്‍ സര്‍­ക്കാര്‍ 1969-ലെ ബി­ല്ലി­നെ അട്ടി­മ­റി­ക്കാന്‍ ഒരു ഭേ­ദ­ഗ­തി കൊ­ണ്ട് വന്നു. അതി­നു വേ­ണ്ടി Kerala Land Reforms (Amendment) Act, 1972 പാ­സാ­ക്ക­പ്പെ­ട്ടു. 1969-ലെ ബില്‍ ഒട്ടു­മി­ക്ക ഇഷ്ട­ദാ­ന­ങ്ങ­ളെ­യും ഇല്ലാ­യ്മ ചെ­യ്തു കഴി­യു­ന്ന­ത്ര മി­ച്ച­ഭൂ­മി ഏറ്റെ­ടു­ക്കല്‍ ലക്ഷ്യ­മാ­ക്കി­യെ­ങ്കില്‍, 1972-ലെ ഭേ­ദ­ഗ­തി­യാ­ക­ട്ടെ ഇഷ്ട­ദാ­ന­ങ്ങള്‍ തി­രി­കെ കൊ­ണ്ട് വരാ­നു­ള്ള ഒരു കു­ത്സി­ത­ശ്ര­മ­മാ­യി­രു­ന്നു. മാ­ത്ര­മ­ല്ല, ഇത്ത­ര­ത്തില്‍ തി­രി­കെ കൊ­ണ്ട് വരാന്‍ ശ്ര­മി­ച്ച ഇഷ്ട­ദാ­ന­ങ്ങള്‍­ക്ക് ഒരു കാ­ല­പ­രി­ധി­യും എര്‍­പ്പെ­ടു­ത്തി­യു­മി­ല്ല.

1969-ലെ സെ­ക്ഷന്‍ 83, 84 എന്നിവ കൂ­ട്ടു­കു­ടും­ബ­വ്യ­വ­സ്ഥ അം­ഗീ­കൃ­ത­മായ ഹി­ന്ദു സമു­ദാ­യ­ത്തി­ലെ അം­ഗ­ങ്ങള്‍­ക്ക് അനു­കൂ­ല­വും, അം­ഗീ­കൃ­ത­മ­ല്ലാ­ത്ത മു­സ്ലിം-ക്രി­സ്ത്യന്‍ സമു­ദാ­യ­ങ്ങ­ളി­ലെ അം­ഗ­ങ്ങള്‍­ക്ക് പ്ര­തി­കൂ­ല­വു­മാ­ണ് എന്ന വി­ചി­ത്ര­മായ വാ­ദ­മു­യര്‍­ത്തി­യാ­ണ് അച്യു­ത­മേ­നോന്‍ സര്‍­ക്കാര്‍ 1972-ലെ ഭേ­ദ­ഗ­തി അവ­ത­രി­പ്പി­ച്ച­ത്. ഹി­ന്ദു സമു­ദാ­യ­ത്തി­ലെ കൂ­ട്ടു­കു­ടുംബ വ്യ­വ­സ്ഥ അനു­സ­രി­ച്ചു കു­ടും­ബ­ത്തി­ലെ എല്ലാ അം­ഗ­ങ്ങള്‍­ക്കും ഭൂ­മി­ക്കു മേല്‍ ജന്മ­നാ അവ­കാ­ശ­മു­ണ്ട്‌. അത് കൊ­ണ്ട്, ഇവ­രി­ലോ­രോ അം­ഗ­ങ്ങള്‍­ക്കും 1970-നു ശേ­ഷ­വും, 1970-ല്‍ സ്വ­ത്തി­ന്റെ വി­ഭ­ജ­നം നട­ന്നു എന്ന പോ­ലെ, ഭൂ­പ­രി­ധി­യു­ടെ­യ­ത്ര­യും ഭൂ­മി കൈ­വ­ശം വെ­ക്കാം. എന്നാല്‍ മു­സ്ലിം-ക്രി­സ്ത്യന്‍ സമു­ദാ­യ­ങ്ങ­ളി­ലാ­ക­ട്ടെ, കു­ടും­ബ­ത്തി­ലെ അം­ഗ­ങ്ങള്‍­ക്ക് ഭൂ­മി­ക്കു മേല്‍ ജന്മ­നാ അവ­കാ­ശ­മി­ല്ലാ­ത്ത­തി­നാല്‍ ഇത്ത­ര­ത്തില്‍ ഭൂ­മി കൈ­വ­ശം വെ­ക്കാന്‍ സാ­ധ്യ­മ­ല്ല. ഇതൊ­രു അസ­ന്തു­ലി­താ­വ­സ്ഥ­യാ­ണെ­ന്നും, ഇത് തി­രു­ത്ത­ണ­മെ­ന്നും ഈ സമു­ദാ­യ­ങ്ങ­ളി­ലെ ഭൂ­പ്ര­മാ­ണി­മാര്‍ ആവ­ശ്യ­മു­ന്ന­യി­ച്ചു. ഒപ്പം കേ­രള കോണ്‍­ഗ്ര­സ്സും മു­സ്ലീം ലീ­ഗും­.

ഈ ആവ­ശ്യ­ങ്ങള്‍ അം­ഗീ­ക­രി­ച്ചു കൊ­ണ്ടാ­ണ് 1972-ല്‍ ഭേ­ദ­ഗ­തി വരു­ന്ന­ത്. സെ­ക്ഷന്‍ 84-ലെ ആര്‍­ക്കു ഇഷ്ട­ദാ­നം കൊ­ടു­ത്ത ഭൂ­മി­യും നി­യ­മ­പ്രാ­ബ­ല്യ­മി­ല്ലാ­ത്ത­താ­ണ് എന്ന ഉപ­വാ­ക്യം മാ­റ്റി, കു­ടും­ബ­ത്തി­ലെ ചി­ലര്‍­ക്ക് ഭൂ­മി ഇഷ്ട­ദാ­ന­മാ­യി നല്‍­കാം എന്നാ­ക്കി മാ­റ്റി. അതാ­യ­ത്, "son or daughter or the son or daughter of his pre-deceased son or daughter" ("­മ­കന്‍, മകള്‍, അല്ലെ­ങ്കില്‍ മരി­ച്ചു പോയ മക­ന്റെ­യോ മക­ളു­ടെ­യോ മകന്‍, മകള്‍") എന്നി­വര്‍­ക്ക് ഭൂ­മി ഇഷ്ട­ദാ­നം കൊ­ടു­ക്കാം; അങ്ങി­നെ കൊ­ടു­ത്ത ഭൂ­മി ഭൂ­പ­രി­ധി നി­യ­മ­ത്തി­ന്റെ പരി­ധി­യില്‍ വരി­ല്ല. ഇതാ­യി­രു­ന്നു ഭേ­ദ­ഗ­തി­യു­ടെ അന്ത­സ­ത്ത. ഈ ഭേ­ദ­ഗ­തി­യു­ടെ ഗു­ണ­ഭോ­ക്താ­ക്കള്‍ മു­സ്ലിം-ക്രി­സ്ത്യന്‍ സമു­ദാ­യ­ങ്ങ­ളി­ലെ ഭൂ­പ്ര­മാ­ണി­മാര്‍ മാ­ത്ര­മാ­യി­രു­ന്നു. എന്നാല്‍, ഇതേ സമു­ദാ­യ­ങ്ങ­ളി­ലെ ഭൂ­ര­ഹി­തര്‍­ക്ക­ട­ക്കം കി­ട്ടേ­ണ്ട ആയി­ര­ക്ക­ണ­ക്കി­ന് ഏക്കര്‍ മി­ച്ച­ഭൂ­മി­യാ­ണ് ഇത് വഴി നഷ്ട­പ്പെ­ട്ട­ത്‌.

ഈ നി­യ­മ­ത്തെ കേ­രള ഹൈ­ക്കോ­ട­തി 1974-ല്‍ അസാ­ധു­വാ­ക്കി. അതി­നൊ­രു കാ­ര­ണ­മു­ണ്ടാ­യി­രു­ന്നു. 1972-ലെ ഭേ­ദ­ഗ­തി­യ­നു­സ­രി­ച്ചു താ­ലൂ­ക്ക് ലാന്‍­ഡ്‌ ബോര്‍­ഡു­കള്‍ മി­ച്ച­ഭൂ­മി ഏറ്റെ­ടു­ക്കു­ന്ന­തി­നു മു­മ്പ് തന്നെ ഒരു­പാ­ട് ഭൂ­വു­ട­മ­കള്‍ മക­ന്റെ­യോ മക­ളു­ടെ­യോ പേ­രില്‍ ഭൂ­മി എഴു­തി വച്ചു ഭൂ­പ­രി­ധി നി­യ­മ­ത്തില്‍ നി­ന്നും രക്ഷ­പ്പെ­ടാന്‍ ശ്ര­മി­ച്ചി­രു­ന്നു. ഈ ഭൂ­മി പി­ടി­ച്ചെ­ടു­ക്കാന്‍ താ­ലൂ­ക്ക് ലാന്‍­ഡ്‌ ബോര്‍­ഡു­കള്‍ ശ്ര­മി­ച്ച­പ്പോള്‍ ഭൂ­വു­ട­മ­കള്‍ കേ­സി­ന് പോ­യി. അങ്ങി­നെ­യൊ­രു കേ­സാ­യി­രു­ന്നു നാ­രാ­യ­ണന്‍ നമ്പൂ­തി­രി vs. താ­ലൂ­ക്ക് ലാന്‍­ഡ്‌ ബോര്‍­ഡ്‌, പെ­രി­ന്തല്‍­മ­ണ്ണ എന്ന 1975 KLT 171 കേ­സ്. ഈ കേ­സി­ന്റെ വി­ധി പറ­ഞ്ഞു കൊ­ണ്ട് ജസ്റ്റി­സ് ഗോ­പാ­ലന്‍ നമ്പ്യാ­രും ജസ്റ്റി­സ് ചന്ദ്ര­ശേ­ഖര മേ­നോ­നും കാ­ല­പ­രി­ധി­യി­ല്ലാ­തെ ഇഷ്ട­ദാ­ന­ങ്ങള്‍ അനു­വ­ദി­ക്കു­ന്ന­ത് നി­യ­മ­വി­ധേ­യ­മ­ല്ല എന്ന് വി­ധി പറ­ഞ്ഞു. അതാ­യ­ത്, 1-1-1970 നു ശേ­ഷം ഭൂ­പ­രി­ധി­ക്ക് മു­ക­ളി­ലു­ള്ള എല്ലാ ഭൂ­മി­യും മി­ച്ച­ഭൂ­മി­യാ­ണ്; ആ തീ­യ­തി­ക്കു ശേ­ഷ­മു­ള്ള എല്ലാ കൈ­മാ­റ്റ­ങ്ങ­ളും ഇഷ്ട­ദാ­ന­ങ്ങ­ളും (അ­ത് മക­നാ­യാ­ലും, മക­ളാ­യാ­ലും, ചെ­റു­മ­ക­നാ­യാ­ലും, ചെ­റു­മ­ക­ളാ­യാ­ലും) നി­യ­മ­വി­രു­ദ്ധ­മാ­ണ്. വി­ധി­യു­ടെ പ്ര­സ­ക്ത ഭാ­ഗം ഇങ്ങി­നെ­:

"...any transfer a person effects of such excess land to whomsoever and in whatever manner, could only be subject to the liability of the transferor to surrender his excess land. The consequences arising from the transferor's liability to surrender his excess lands, the extent and identity of which are to be determined under S.85 (5) (c), on the basis of state of affairs existing as on 1-1-1970, cannot be avoided by any mode of transfer though such transfer may be valid under S.84 or by the fact that at the time of transfer, the transferor continued to be the owner of the property (as the excess land had not vested in the government under S.86 because no determination under S.85 (5) had taken place then). S.83 and 85 make it clear that the ceiling area will have to be determined on the basis of ownership and possession as on 1-1-1970. Such transfer may not be invalid for all purposes; but they will certainly have to be ignored in the matter of fixing the ceiling limit" (1975 KLT 171, Narayanan Namboodiri Vs. Taluk Land Board, Perintalmanna, 05-Nov-1974).

ഇ­തോ­ടെ 1972-ലെ നി­യ­മം മു­ഴു­വ­നാ­യി തന്നെ അസാ­ധു­വാ­യി. ഒപ്പം, 1-1-1970 മു­തല്‍ 5-11-1974 വരെ മകന്‍, മകള്‍, അല്ലെ­ങ്കില്‍ മരി­ച്ചു പോയ മക­ന്റെ­യോ മക­ളു­ടെ­യോ മകന്‍, മകള്‍ എന്നി­വര്‍­ക്ക് നല്‍­ക­പ്പെ­ട്ട എല്ലാ ഇഷ്ട­ദാ­ന­ങ്ങ­ളും അസാ­ധു­വാ­യി­.

[blurb:5:right] 1972-ലെ ഭേ­ദ­ഗ­തി­ക്ക് വേ­ണ്ടി വാ­ദി­ച്ച കേ­രള കോണ്‍­ഗ്ര­സ്, മു­സ്ലീം ലീ­ഗ് എന്നീ പാര്‍­ട്ടി­കള്‍­ക്കും അവ­യി­ലെ പ്ര­മാ­ണി­മാര്‍­ക്കും ഇതൊ­രു വലിയ തി­രി­ച്ച­ടി­യാ­യി. തൊ­ട്ട­ടു­ത്ത വര്‍­ഷം, 1975-ല്‍, അടി­യ­ന്തി­രാ­വ­സ്ഥ പ്ര­ഖ്യാ­പി­ക്ക­പ്പെ­ട്ടു. ഈ സ്ഥി­തി­യില്‍ കേ­രള കോണ്‍­ഗ്ര­സ്, മു­സ്ലീം ലീ­ഗ് എന്നീ പാര്‍­ട്ടി­ക­ളു­ടെ പി­ന്തുണ ഭരി­ച്ചി­രു­ന്ന സി­.­പി­.ഐ-കോണ്‍­ഗ്ര­സ് മു­ന്ന­ണി­ക്ക്‌ അത്യ­ന്താ­പേ­ക്ഷി­ത­മാ­യി­രു­ന്നു. 1974-ലെ കോ­ട­തി വി­ധി മറി­ക­ട­ക്കാന്‍ പ്ര­ത്യേക നി­യ­മ­നിര്‍­മാ­ണം നട­ത്താം എന്ന് കേ­രള കോണ്‍­ഗ്ര­സ്സി­നു ഉറ­പ്പു കൊ­ടു­ത്ത­തി­ന്റെ അടി­സ്ഥാ­ന­ത്തില്‍, 1976-ല്‍ കേ­രള കോണ്‍­ഗ്ര­സ് ഭര­ണ­മു­ന്ന­ണി­യില്‍ ചേര്‍­ന്നു. ഭര­ണ­മു­ന്ന­ണി­യു­ടെ ലയ­സണ്‍ കമ്മി­റ്റി യോ­ഗം 1976 ഒക്ടോ­ബര്‍ 15-നു പ്ര­ത്യേ­ക­മാ­യി ചേര്‍­ന്നു; പു­തിയ ഇഷ്ട­ദാന നി­യ­മ­നിര്‍­മാ­ണം ചര്‍­ച്ച ചെ­യ്യുക എന്ന­താ­യി­രു­ന്നു ഈ യോ­ഗ­ത്തി­ന്റെ ഒരേ­യൊ­രു അജ­ണ്ട. ഇതി­നു ശേ­ഷ­വും ഒട്ട­ന­വ­ധി ചര്‍­ച്ച­കള്‍ ഭരണ മു­ന്ന­ണി­യില്‍ നട­ന്നു. അങ്ങി­നെ­യൊ­ടു­വില്‍, 1974 ലെ ഹൈ­ക്കോ­ട­തി വി­ധി മറി­ക­ട­ക്കാന്‍, കേ­രള കോണ്‍­ഗ്ര­സ്സി­ന്റെ­യും മു­സ്ലീം ലീ­ഗി­ന്റെ­യും സമ്മര്‍­ദ്ധ­ത്തി­നു വഴ­ങ്ങി കൊ­ണ്ടു­വ­ന്ന­താ­ണ് 1979-ല്‍ പാ­സാ­ക്കിയ കു­പ്ര­സി­ദ്ധ­മായ ഇഷ്ട­ദാന നി­യ­മം. മി­ച്ച­ഭൂ­മി ഇല്ലാ­താ­ക്കു­ന്ന­തില്‍ ഈ നി­യ­മം വഹി­ച്ച പങ്കു വള­രെ വലു­താ­ണ്‌.

­കൂ­ട്ട­ത്തില്‍ പറ­യ­ട്ടെ, ഈ കാ­ല­ഘ­ട്ടം മു­ഴു­വ­നാ­യി തന്നെ (1970-കളു­ടെ ആദ്യ­പ­കു­തി) മി­ച്ച­ഭൂ­മി­ക്ക് വേ­ണ്ടി­യു­ള്ള സമ­ര­ഭൂ­മി­ക­ളി­ലാ­യി­രു­ന്നു സി പി ഐ (എം­). കേ­ര­ള­ത്തി­ലെ വര്‍­ഗ­സ­മ­ര­ത്തി­ന്റെ ചരി­ത്ര­പ­ര­മായ ഒരു ഏട് തന്നെ­യാ­യി­രു­ന്നു മി­ച്ച­ഭൂ­മി സമ­രം. എന്നാല്‍ ഈ സമ­ര­ങ്ങ­ളെ­യൊ­ക്കെ തന്നെ നി­ഷ്ഠൂ­ര­മാ­യി അടി­ച്ച­മര്‍­ത്താ­നാ­യി­രു­ന്നു അന്ന­ത്തെ സര്‍­ക്കാ­രി­ന്റെ ശ്ര­മം­.

­കു­പ്ര­സി­ദ്ധ­മായ ഇഷ്ട­ദാന നി­യ­മം­

­ര­ണ്ടു പ്ര­ധാന മാ­റ്റ­ങ്ങ­ളാ­ണ് 1979-ലെ നി­യ­മം കൊ­ണ്ട് വന്ന­ത്. ഒന്നാ­മ­താ­യി, 1964-ലെ നി­യ­മ­ത്തി­ലെ സെ­ക്ഷന്‍ 84-ല്‍ ഭേ­ദ­ഗ­തി വരു­ത്തി. 1-1-1970 മു­തല്‍ 5-11-1974 വരെ മകന്‍, മകള്‍, അല്ലെ­ങ്കില്‍ മരി­ച്ചു പോയ മക­ന്റെ­യോ മക­ളു­ടെ­യോ മകന്‍, മകള്‍ എന്നി­വര്‍­ക്ക് നല്‍­ക­പ്പെ­ട്ട എല്ലാ ഇഷ്ട­ദാ­ന­ങ്ങ­ളും നി­യ­മ­വി­ധേ­യ­മ­ല്ലാ­താ­കു­ന്നി­ല്ല എന്നാ­യി­രു­ന്നു ഈ ഭേ­ദ­ഗ­തി. ഈ ഇഷ്ട­ദാ­ന­ങ്ങള്‍ ഒക്കെ തന്നെ അങ്ങി­നെ നി­യ­മ­വി­ധേ­യ­മാ­യി­.

­ര­ണ്ടാ­മ­താ­യി, സെ­ക്ഷന്‍ 6-ല്‍ 6A, 6B എന്ന രണ്ടു ഉപ­വാ­ക്യ­ങ്ങള്‍ കഴി­ഞ്ഞു 6C എന്ന ഒരു ഉപ­വാ­ക്യം പു­തി­യ­താ­യി കൂ­ട്ടി­ച്ചേര്‍­ത്തു. ഈ പു­തിയ ഉപ­വാ­ക്യ­മ­നു­സ­രി­ച്ചു 1-4-1964 നു ശേ­ഷം പു­തി­യ­താ­യി രൂ­പം കൊ­ണ്ട എല്ലാ കു­ടി­യാ­ന്മാ-ബന്ധ­ങ്ങ­ളും നി­യ­മ­വി­ധേ­യ­മാ­യി മാ­റി. 6C-ല്‍ പറ­ഞ്ഞ­ത് ഇങ്ങി­നെ­:

"Notwithstanding anything contained in section 74, or in any contract, or in any judgment, decree or order of any court or other authority, any person in occupation at the commencement of the Kerala Land Reforms (Amendment) Act, 1969, of the land of another person on the basis of a lease deed executed after the 1st day of April, 1964, shall be deemed to be a tenant if-

(a) he (including any member of his family) did not own or hold land in excess of four acres in extent on the date of execution of the lease deed; and

(b) he or any member of his family has made substantial improvements on the land.

Explanation.-

For the purposes of this section, improvements shall be deemed to be substantial improvements if the value of such improvements is more than fifty per cent of the value of the land on the date of execution of the lease deed.”

എ­ന്താ­ണ് ഇതി­ന്റെ അര്‍­ഥം? കു­ടി­യാന്‍ വ്യ­വ­സ്ഥ അവ­സാ­നി­ച്ച­തി­നു ശേ­ഷ­വും ഒരു­പാ­ട് പേര്‍ ഭൂ­മി പാ­ട്ട­ത്തി­നെ­ടു­ത്തി­ട്ടു­ണ്ട്. അവര്‍ ആ ഭൂ­മി­യില്‍ ഒരു­പാ­ട് സ്ഥി­ര­നി­ക്ഷേ­പ­ങ്ങള്‍ നട­ത്തി­യി­ട്ടു­ണ്ട്. അവര്‍­ക്കും കൈ­വ­ശാ­വ­കാ­ശം വേ­ണം. ഒറ്റ­നോ­ട്ട­ത്തില്‍ ശരി­യെ­ന്നു തോ­ന്നും ഈ വാ­ദം. എന്നാല്‍ ലക്ഷ്യം വേ­റെ­യാ­യി­രു­ന്നു. മി­ച്ച­ഭൂ­മി കൈ­വ­ശം വച്ചി­രി­ക്കു­ന്ന ഭൂ­വു­ട­മ­കള്‍­ക്ക് അവ സം­ര­ക്ഷി­ച്ചു നിര്‍­ത്താന്‍ ഒരു വഴി കൂ­ടി വേ­ണ­മാ­യി­രു­ന്നു. അതി­ന­വര്‍ സു­ഹൃ­ത്തു­ക്ക­ളെ­യും കു­ടും­ബ­ക്കാ­രെ­യും കു­ടി­യാ­ന്മാ­രാ­യി പ്ര­തി­ഷ്ഠി­ച്ചു, അവര്‍ ഭൂ­മി­യില്‍ നി­ക്ഷേ­പ­ങ്ങള്‍ നട­ത്തി­യി­ട്ടു­ണ്ട് എന്ന് വാ­ദി­ച്ചു, എന്നി­ട്ട് മി­ച്ച­ഭൂ­മി അവ­രു­ടെ പേ­രില്‍ മാ­റ്റി വാ­ങ്ങി. അങ്ങി­നെ മി­ച്ച­ഭൂ­മി അവ­രു­ടെ കയ്യില്‍ തന്നെ സു­ര­ക്ഷി­ത­മാ­യി നി­ന്നു. കു­ന്ന­ത്തു­നാ­ടില്‍ നി­ന്നു­ള്ള എം എല്‍ എ ആയി­രു­ന്ന പി പി എസ്തോ­സ് നി­യ­മ­സ­ഭ­യില്‍ ഇത് പ്ര­ശ്നം ലളി­ത­മാ­യി അവ­ത­രി­പ്പി­ച്ച­ത് ഇങ്ങി­നെ­:

"100 ഏക്ക­റു­ള്ള ധന­വാ­ന്മാ­രാ­യു­ള്ള ആളു­കള്‍ മൂ­ന്നര ഏക്ക­റു­ള്ള പാ­വ­പ്പെ­ട്ട­വ­നെ വി­ളി­ച്ചു വരു­ത്തി ഒരേ­ക്കര്‍ ഭൂ­മി കൂ­ടി നി­ന്റെ പേ­രില്‍ ലീ­സെ­ഴു­തി­യി­രി­ക്കു­ന്നു, അത് കൊ­ണ്ട് നീ ഇന്ന് മു­തല്‍ പാ­ട്ട­ക്കാ­ര­നാ­കു­ന്നു, ഇന്ന് മു­തല്‍ വാ­ര­ക്കാ­ര­നാ­കു­ന്നു എന്ന് പറ­ഞ്ഞു പാ­ട്ടം വാ­ങ്ങി­യി­ട്ടു­ള്ള പാ­വ­പ്പെ­ട്ട ആളു­കള്‍ ഇന്ന് വരെ ആ ഭൂ­മി കണ്ടി­ട്ടി­ല്ല. അതെ­ല്ലാം ജന്മി­മാ­രു­ടെ കയ്യില്‍ തന്നെ­യാ­ണ് ഇപ്പോ­ഴും ഇരി­ക്കു­ന്ന­ത്."

ഇ­ഷ്ട­ദാന നി­യ­മ­മെ­ന്നാല്‍ ആദ്യ ഭേ­ദ­ഗ­തി മാ­ത്ര­മാ­ണ് എന്ന് പല­രും കരു­തി­യി­ട്ടു­ണ്ട്. എന്നാല്‍, അത്ര തന്നെ അപ­ക­ട­കാ­രി­യാ­യി­രു­ന്നു ഈ രണ്ടാ­മ­ത്തെ ഭേ­ദ­ഗ­തി­യും­.

ഇ­ഷ്ട­ദാന നി­യ­മ­മ­നു­സ­രി­ച്ചു എത്ര ഭൂ­മി നഷ്ട­പ്പെ­ട്ടു എന്ന് പണ്ഡി­തര്‍ കണ­ക്കു കൂ­ട്ടി­യി­ട്ടു­ണ്ട്. പ്ര­ശ­സ്ത സാ­മ്പ­ത്തിക വി­ദ­ഗ്ദന്‍ പി. കെ. മൈ­ക്കിള്‍ തര­ക­ന്റെ കണ­ക്കു പ്ര­കാ­രം 22,000 ഭൂ­ര­ഹിത-ദളി­ത്‌ കു­ടും­ബ­ങ്ങള്‍­ക്ക് വി­ത­ര­ണം ചെ­യ്യാ­മാ­യി­രു­ന്ന ഏക­ദേ­ശം 14,000 ഏക്കര്‍ ഭൂ­മി­യാ­ണ്‌ 1979-ലെ ഇഷ്ട­ദാന നി­യ­മം കാ­ര­ണം നഷ്ട­മാ­യ­ത്.

­ശ­ക്ത­മായ ചെ­റു­ത്തു­നില്‍­പ്പാ­ണ് ഇഷ്ട­ദാന ബി­ല്ലി­നെ­തി­രെ സി പി ഐ (എം) അക്കാ­ല­ത്ത് നട­ത്തി­യ­ത്. 1979-ല്‍ 'ചി­ന്ത' വാ­രി­ക­യില്‍ പ്ര­സി­ദ്ധീ­ക­രി­ച്ച ഒരു ലേ­ഖ­ന­ത്തില്‍ സി പി ഐ (എം­)­ന്റെ നി­ല­പാ­ട് വ്യ­ക്ത­മാ­യി കു­റി­ച്ചി­ട്ടു­ണ്ട്:

­വര്‍­ഗാ­ടി­സ്ഥാ­ന­ത്തില്‍ ആരം­ഭി­ച്ച കേ­ര­ള­ത്തി­ലെ ഭൂ­പ­രി­ഷ്ക്ക­രണ പ്ര­ക്രി­യ­യെ വര്‍­ഗീ­യ­ത­യു­ടെ പേ­രില്‍ കു­രു­തി കഴി­ക്കാ­നാ­ണ് ഇപ്പോ­ഴ­ത്തെ നീ­ക്കം. ന്യൂ­ന­പ­ക്ഷ വി­ഭാ­ഗ­ങ്ങ­ളി­ലെ ഏതാ­നും ഭൂ­പ്ര­ഭു­ക്കള്‍­ക്ക് വേ­ണ്ടി അവ­യില്‍ തന്നെ­യു­ള്ള ആയി­ര­ക്ക­ണ­ക്കി­ന് പാ­വ­പ്പെ­ട്ട­വ­രു­ടെ അവ­കാ­ശം നി­ഷേ­ധി­ക്കാ­നാ­ണ് ശ്ര­മം­... ആളു­ക­ള­ധി­ക­വും സാ­ധു­ക്ക­ളാ­ണ്, അവ­രെ­ക്കൊ­ണ്ടു എന്ത് വി­ഡ്ഢി­വേ­ഷ­വും കെ­ട്ടി­ക്കാം എന്ന ഹു­ങ്കാ­ണ് ഇതി­നു പി­ന്നി­ലു­ള്ള­ത്. അല്ലെ­ങ്കില്‍, ന്യൂ­ന­പ­ക്ഷ മത­വി­ഭാ­ഗ­ങ്ങ­ളില്‍ പെ­ട്ട­വ­രൊ­ക്കെ സ്വ­ത്തു­കൈ­മാ­റ്റം സം­ബ­ന്ധി­ച്ചു വി­ഷ­മ­ത്തി­ലാ­ണെ­ങ്കില്‍, 'ഇ­ഷ്ട­ദാ­ന' ബി­ല്ല­ല്ല, മു­സ്ലീം-ക്രി­സ്ത്യന്‍ പി­ന്തു­ടര്‍­ച്ചാ­വ­കാശ നി­യ­മ­ങ്ങള്‍­ക്കു­ള്ള ഭേ­ദ­ഗ­തി­യാ­ണ് കൊ­ണ്ടു­വ­രേ­ണ്ട­ത്...

­വി­വേ­ച­ന­മു­ണ്ട് -- നെ­ടു­നാ­ളാ­യി ഭൂ­മി കയ്യ­ട­ക്കി വച്ച ഭൂ­പ്ര­ഭു­ക്കള്‍­ക്കെ­തി­രാ­യി­ട്ടു; ആ ഭൂ­മി­ക­ളില്‍ തല­മു­റ­ക­ളാ­യി വി­യര്‍­പ്പൊ­ഴു­ക്കി മി­ച്ച­മൂ­ല്യം ഉണ്ടാ­ക്കി വന്ന കൃ­ഷി­ക്കാര്‍­ക്കും കര്‍­ഷക തൊ­ഴി­ലാ­ളി­കള്‍­ക്കും അനു­കൂ­ല­മാ­യി­ട്ടു­്. അത് വര്‍­ഗീ­യാ­ടി­സ്ഥാ­ന­ത്തി­ല­ല്ല, വര്‍­ഗാ­ടി­സ്ഥാ­ന­ത്തി­ലാ­ണ്.

­പു­തിയ കു­ടി­യാ­ന്മ­ക­ളെ അം­ഗീ­ക­രി­ക്കു­ന്ന സം­ഗ­തി­യില്‍ ന്യൂ­ന­പ­ക്ഷ സമു­ദായ പ്ര­ശ്നം പോ­ലും ചൂ­ണ്ടി­ക്കാ­ട്ടാ­നി­ല്ല. 15 കൊ­ല്ല­മാ­യി നി­ല­വി­ലി­രി­ക്കു­ന്ന ഒരു നി­യ­മ­വ്യ­വ­സ്ഥ­യെ പെ­ട്ടെ­ന്നൊ­രു ദി­വ­സം വലി­ച്ചെ­റി­യു­ന്ന­തില്‍ കള്ള­ക്കൈ­മാ­റ്റ­ങ്ങ­ളു­ടെ കെ­ട്ട­ഴി­ക്കാ­നു­ള്ള വെ­മ്പ­ല­ല്ലാ­തെ മറ്റൊ­ന്നും കാ­ണാ­നി­ല്ല.

1980-ല്‍ നാ­യ­നാര്‍ സര്‍­ക്കാര്‍ അധി­കാ­ര­ത്തില്‍ വന്ന­പ്പോള്‍ ഉട­ന­ടി നി­യ­മ­സ­ഭ­യില്‍ പാ­സാ­ക്കിയ ഒരു നി­യ­മം The Kerala Land Reforms (Amendment) Bill, 1980 ആയി­രു­ന്നു. കു­ടി­യാ­ന്മ തി­രി­ച്ചു കൊ­ണ്ടു­വ­രാന്‍ ശ്ര­മി­ച്ച 6C എന്ന വകു­പ്പ് ഈ നി­യ­മം വഴി നാ­യ­നാര്‍ സര്‍­ക്കാര്‍ റദ്ദു ചെ­യ്തു. ഒറ്റ വാ­ച­കം മാ­ത്ര­മു­ള്ള ഒരു ചെ­റിയ ബി­ല്ലാ­യി­രു­ന്നു അത്:

Omission of Section 6 C:

Section C of the Kerala Land Reforms Act 1963 (1 of 1964), shall be omitted.

6C എടു­ത്തു മാ­റ്റി­യ­ത് കൊ­ണ്ട് മാ­ത്രം നഷ്ടം തീര്‍­ന്നി­ല്ല. 1957 മു­തല്‍­ക്കു എത്ര മി­ച്ച­ഭൂ­മി നഷ്ട­പ്പെ­ട്ടു എന്ന് നോ­ക്കി­യാല്‍ നഷ്ട­ത്തി­ന്റെ ഒരു ഏക­ദേശ ബോ­ധ്യം കി­ട്ടും. വല­തു­പ­ക്ഷ പാര്‍­ട്ടി­ക­ളും, അവ­രു­ടെ ചില ഇട­തു­പ­ക്ഷ സു­ഹൃ­ത്തു­ക്ക­ളും, ജന്മി-ഭൂ­വു­ട­മാ ലോ­ബി­യും സമര്‍­ത്ഥ­മാ­യി കളി­ച്ച രാ­ഷ്ട്രീ­യ­ക്ക­ളി വഴി നഷ്ടം സഹി­ക്കേ­ണ്ടി വന്ന­ത് ലക്ഷ­ക്ക­ണ­ക്കി­ന്‌ ഭൂ­ര­ഹിത കര്‍­ഷക തൊ­ഴി­ലാ­ളി­കള്‍. അവര്‍­ക്ക് കി­ട്ടി­യ­ത് 1969-ലെ നി­യ­മ­പ്ര­കാ­രം 10 സെ­ന്റു, 5 സെ­ന്റു, അല്ലെ­ങ്കില്‍ 3 സെ­ന്റു. 1969-ലെ നി­യ­മ­മി­ല്ലാ­യി­രു­ന്നെ­ങ്കില്‍ എന്താ­കും സ്ഥി­തി എന്ന് ആലോ­ചി­ക്കാന്‍ പോ­ലും കഴി­യി­ല്ല.

[blurb:6:left] 1980-നു ശേ­ഷം എപ്പോ­ഴൊ­ക്കെ ഇട­തു മു­ന്ന­ണി അധി­കാ­ര­ത്തില്‍ വന്നി­ട്ടു­ണ്ടോ അപ്പോ­ഴൊ­ക്കെ സര്‍­ക്കാ­രി­ന്റെ കയ്യി­ലു­ള്ള മി­ച്ച­ഭൂ­മി വി­ത­ര­ണം ചെ­യ്യു­വാ­നും അതോ­ടൊ­പ്പം മി­ച്ച­ഭൂ­മി­ക­ളു­മാ­യി ബന്ധ­പ്പെ­ട്ട കേ­സു­കള്‍ വേ­ഗ­ത്തില്‍ തീര്‍­പ്പാ­ക്കാ­നും നട­പ­ടി­കള്‍ സ്വീ­ക­രി­ച്ചി­ട്ടു­ണ്ട്. മി­ച്ച­ഭൂ­മി വി­ത­ര­ണ­ത്തി­ന്റെ കാ­ര്യ­മാ­ണെ­ങ്കില്‍, 1987 മു­തല്‍ 1991 അധി­കാ­ര­ത്തി­ലി­രു­ന്ന രണ്ടാം നാ­യ­നാര്‍ സര്‍­ക്കാര്‍ പി­ടി­ച്ചെ­ടു­ത്ത മി­ച്ച­ഭൂ­മി 3915 ഏക്കര്‍ വരും. ഇതില്‍ 3245 ഏക്കര്‍ ഭൂ­മി 17,536 ഗു­ണ­ഭോ­ക്താ­ക്കള്‍­ക്ക് വി­ത­ര­ണം ചെ­യ്ത­തി­നു ശേ­ഷ­മാ­ണ് ആ സര്‍­ക്കാര്‍ പു­റ­ത്തു പോ­യ­ത്. അതേ പോ­ലെ, 1996 മു­തല്‍ 2001 വരെ അധി­കാ­ര­ത്തി­ലി­രു­ന്ന മൂ­ന്നാം നാ­യ­നാര്‍ സര്‍­ക്കാര്‍ വി­ത­ര­ണം ചെ­യ്ത മി­ച്ച­ഭൂ­മി ഏക­ദേ­ശം 1500 ഏക്കര്‍ വരും (അ­പ്പോ­ഴേ­ക്കും സര്‍­ക്കാ­രി­ന്റെ കയ്യി­ലു­ള്ള മി­ച്ച­ഭൂ­മി­യും ഏറെ കു­റ­വാ­യി­രു­ന്നു­വെ­ന്നോര്‍­ക്ക­ണം­).

­കേ­സു­കള്‍ തീര്‍­പ്പാ­ക്കാ­നു­ള്ള നട­പ­ടി­ക­ളെ­ടു­ത്താല്‍, 1980-ല്‍ ഭര­ണ­ത്തി­ലി­രു­ന്ന ആദ്യ­ത്തെ നാ­യ­നാര്‍ സര്‍­ക്കാ­രാ­യി­രു­ന്നു കോ­ട­തി­ക­ളില്‍ കെ­ട്ടി കി­ട­ക്കു­ന്ന മി­ച്ച­ഭൂ­മി കേ­സു­കള്‍ വേ­ഗം തീര്‍­പ്പാ­ക്കാന്‍ ചീ­ഫ് ജസ്റ്റി­സി­ന് പ്ര­ത്യേക അപേ­ക്ഷ നല്‍­കി­യ­ത്. അതി­ന്റെ ഫല­മാ­യി­ട്ടാ­ണ് അന്ന­ത്തെ ചീ­ഫ് ജസ്റ്റി­സ് ഒരു ജഡ്ജി­യെ അതി­നു വേ­ണ്ടി നീ­ക്കി വെ­ക്കു­ക­യും അതി­നു വേ­ണ്ടി ചില പ്ര­ത്യേക സം­വി­ധാ­ന­ങ്ങള്‍ ഏര്‍­പ്പെ­ടു­ത്തു­ക­യും ചെ­യ്ത­ത്. എന്നാല്‍ അധിക കാ­ലം അത് നീ­ണ്ടു നി­ന്നി­ല്ല; അടു­ത്ത കരു­ണാ­ക­രന്‍ സര്‍­ക്കാ­രാ­ക­ട്ടെ ഒരു ലയ­സണ്‍ ആപ്പീ­സ­റെ നി­യ­മി­ച്ചു കൈ­ക­ഴു­കി­.

­പി­ന്നീ­ട് 1987-ല്‍ അധി­കാ­ര­ത്തില്‍ വന്ന അടു­ത്ത നാ­യ­നാര്‍ മന്ത്രി­സ­ഭ­യാ­യി­രു­ന്നു മി­ച്ച­ഭൂ­മി കേ­സു­കള്‍ വേ­ഗ­ത്തില്‍ തീര്‍­പ്പാ­ക്കാന്‍ ആദ്യ­മാ­യി സി­റ്റി­ങ് ഹൈ­ക്കോ­ട­തി ജഡ്ജി ചെ­യര്‍­മാ­നാ­യി ഒരു സ്പെ­ഷെല്‍ ട്രി­ബ്യൂ­ണല്‍ രൂ­പീ­ക­രി­ക്കു­വാന്‍ നി­യ­മു­ണ്ടാ­ക്കി­യ­ത്. അതാ­ണ്‌ 1989-ലെ ഭൂ­പ­രി­ഷ്ക്ക­രണ ഭേ­ദ­ഗ­തി ബി­ല്ല്. നി­യ­മ­ത്തി­നു പ്ര­സി­ഡ­ന്റി­ന്റെ അം­ഗീ­കാ­രം വാ­ങ്ങി, ഒരു സി­റ്റി­ങ് ഹൈ­ക്കോ­ട­തി ജഡ്ജി­ക്ക് വേ­ണ്ടി ചീ­ഫ് ജസ്റ്റി­സി­ന് കത്തെ­ഴു­തി കഴി­ഞ്ഞാ­ണ് ആ മന്ത്രി­സഭ പു­റ­ത്തു പോ­യ­ത്.

അ­ത് പോ­ലെ തന്നെ, മി­ച്ച­ഭൂ­മി നിര്‍­ണ്ണ­യ­ത്തില്‍ അപാ­ക­ത­കള്‍ വന്നി­ട്ടു­ണ്ടെ­ങ്കില്‍ അത് പു­നഃ­പ­രി­ശോ­ധി­ക്കു­ന്ന­തി­നു­ള്ള കാ­ലാ­വ­ധി മൂ­ന്നു വര്‍­ഷ­ത്തില്‍ നി­ന്നും ഏഴു വര്‍­ഷ­മാ­യി ഉയര്‍­ത്തി. ഒപ്പം, മു­മ്പ് തീ­രു­മാ­ന­മായ കേ­സു­ക­ളില്‍ ഏതെ­ങ്കി­ലും കാ­ര­ണ­വ­ശാല്‍ മി­ച്ച­ഭൂ­മി വി­ട്ടു­പോ­യി­ട്ടു­ണ്ടെ­ങ്കില്‍ അങ്ങി­നെ­യു­ള്ള കേ­സു­കള്‍ പു­നര്‍­വി­ചാ­ര­ണ­ക്കെ­ടു­ത്തു നഷ്ട­പ്പെ­ട്ടു പോയ മി­ച്ച­ഭൂ­മി തി­രി­ച്ചു പി­ടി­ക്കു­ന്ന­തി­നും, അതി­നു വേ­ണ്ടി ഒരു താ­ലൂ­ക്ക് ലാന്‍­ഡ്‌ ബോര്‍­ഡു­ക­ളെ ചു­മ­ത­ല­പ്പെ­ടു­ത്തു­ന്ന­തി­നും, 1989-ലെ ബി­ല്ലില്‍ വകു­പ്പു­ണ്ടാ­യി­രു­ന്നു. ഈ ചരി­ത്ര­മൊ­ന്നു­മ­റി­യാ­തെ­യാ­ണ് എല്‍ ഡി എഫ് സര്‍­ക്കാ­രു­കള്‍ മി­ച്ച­ഭൂ­മി പി­ടി­ച്ചെ­ടു­ക്കാ­നും വി­ത­ര­ണം ചെ­യ്യാ­നും ഒന്നും ചെ­യ്തി­ട്ടി­ല്ല എന്നൊ­ക്കെ ചില വി­വ­ര­ദോ­ഷി­കള്‍ എഴു­ന്നെ­ള്ളി­ച്ചു വി­ടു­ന്ന­ത്.

­വര്‍­ത്ത­മാ­ന­കാ­ല­ത്തെ ഭൂ­പ­രി­ഷ്ക­ര­ണം­

ഇ­ന്ന­ത്തെ മി­ച്ച­ഭൂ­മി എത്ര­യു­ണ്ട്? വി­ശ­ദ­മായ കണ­ക്കി­ല്ലാ­തെ ഈ വി­ഷ­യ­ത്തെ കു­റി­ച്ചു സം­സാ­രി­ക്കാന്‍ സാ­ധ്യ­മ­ല്ല. പട്ടിക 1 കാ­ണു­ക. 1996-ലെ­യും 2012-ലെ­യും കണ­ക്കു­ക­ളാ­ണ് പട്ടി­ക­യില്‍ കൊ­ടു­ത്തി­ട്ടു­ള്ള­ത്. മൊ­ത്ത­ത്തില്‍ ഏറ്റെ­ടു­ക്കാന്‍ കഴി­യു­ന്ന മി­ച്ച­ഭൂ­മി 2012-ല്‍ 138,861 ഏക്ക­റാ­ണ്. ഇത്ര­യും മി­ച്ച­ഭൂ­മി­യില്‍ 103,421 ഏക്കര്‍ മാ­ത്ര­മേ ഏറ്റെ­ടു­ക്കാന്‍ കഴി­ഞ്ഞി­ട്ടു­ള്ളൂ. ബാ­ക്കി കി­ട­ക്കു­ന്ന 35,440 ഏക്കര്‍ ഭൂ­മി എവി­ടെ പോ­യി? ഈ 35,440 ഏക്കര്‍ മി­ച്ച­ഭൂ­മി കേ­സി­ലോ തര്‍­ക്ക­ങ്ങ­ളി­ലോ പെ­ട്ട് കി­ട­ക്കു­ക­യാ­ണ്.

2012 വരെ ഏറ്റെ­ടു­ത്ത 103,421 ഏക്കര്‍ മി­ച്ച­ഭൂ­മി­യില്‍ 73,796 ഏക്കര്‍ ഭൂ­മി മാ­ത്ര­മേ 2012 വരെ­യും വി­ത­ര­ണം ചെ­യ്തി­ട്ടു­ള്ളൂ. ബാ­ക്കി കി­ട­ക്കു­ന്ന 29,625 ഏക്കര്‍ ഭൂ­മി എവി­ടെ പോ­യി? ഇതില്‍ 12,562 ഏക്കര്‍ ഭൂ­മി പൊ­തു­ആ­വ­ശ്യ­ങ്ങള്‍­ക്കാ­യി മാ­റ്റി വച്ചി­രി­ക്കു­ക­യാ­ണ്. മറ്റൊ­രു 15,561 ഏക്കര്‍ ഭൂ­മി കേ­സു­ക­ളി­ലോ, തര്‍­ക്ക­ങ്ങ­ളി­ലോ, പ്ര­തി­കൂല കൈ­വ­ശ­ങ്ങ­ളി­ലോ (adverse possession) ആണ്. പി­ന്നെ­യും മറ്റൊ­രു 1502 ഏക്കര്‍ വി­ത­ര­ണ­ത്തി­ന് ഉണ്ടാ­യി­രു­ന്നി­ട്ടും വി­ത­ര­ണം ചെ­യ്യാ­തെ സര്‍­ക്കാ­രി­ന്റെ കൈ­വ­ശം ഇരി­ക്കു­ക­യാ­ണ്.

­ചു­രു­ക്ക­ത്തില്‍ പറ­ഞ്ഞാല്‍, ഹൈ­ക്കോ­ട­തി സ്റ്റേ മാ­ത്രം ഒഴി­വാ­ക്കി­യെ­ടു­ത്താല്‍ 27,731 ഏക്കര്‍ മി­ച്ച­ഭൂ­മി വി­ത­ര­ണ­ത്തി­നാ­യി കി­ട്ടും. ഈ കേ­സു­കള്‍ എത്ര­യും വേ­ഗം തീര്‍­പ്പാ­ക്കാന്‍ പ്ര­ത്യേക കോ­ട­തി­ക­ളെ നി­യ­മി­ക്ക­ണം. കൃ­ത്യ­മാ­യി കേ­സ് നട­ത്തു­ക­യും പി­ടി­ച്ചെ­ടു­ക്കാ­നു­ള്ള മി­ച്ച­ഭൂ­മി പി­ടി­ച്ചെ­ടു­ക്കു­ക­യും ചെ­യ്‌­താല്‍ ഏക­ദേ­ശം ഇത്ര­യും ഭൂ­മി ഭൂ­ര­ഹി­തര്‍­ക്ക് ലഭ്യ­മാ­ക്കാം­.

ഇ­തേ പോ­ലെ തന്നെ­യാ­ണ് പല­ത­രം തര്‍­ക്ക­ങ്ങ­ളില്‍ പെ­ട്ട് കി­ട­ക്കു­ന്ന മി­ച്ച­ഭൂ­മി. ഇതില്‍ ഏറ്റ­വും പ്ര­ധാ­നം വനം വകു­പ്പും റവ­ന്യൂ വകു­പ്പും തമ്മി­ലു­ള്ള തര്‍­ക്ക­ങ്ങ­ളാ­ണ്. ഇത്ത­രം വകു­പ്പ്-തല തര്‍­ക്ക­ങ്ങള്‍ പരി­ഹ­രി­ച്ചാല്‍ മറ്റൊ­രു 16,216 ഏക്കര്‍ ഭൂ­മി കൂ­ടി വി­ത­ര­ണ­ത്തി­നാ­യി കി­ട്ടും. ഒപ്പം കയ്യില്‍ റെ­ഡി­യാ­യി­രി­ക്കു­ന്ന 1502 ഏക്കര്‍ മി­ച്ച­ഭൂ­മി കൂ­ടി എത്ര­യും വേ­ഗം വി­ത­ര­ണം ചെ­യ്യ­ണം­.

­പ­ട്ടിക 1: കേ­ര­ള­ത്തി­ലെ മി­ച്ച­ഭൂ­മി ഏറ്റെ­ടു­ക്ക­ലും വി­ത­ര­ണ­വും, 1996­ലും 2012­ലും, എക്ക­റി­ലും എണ്ണ­ത്തി­ലും

ഉ­ത്ത­ര­വി­റ­ക്ക­പ്പെ­ട്ട മി­ച്ച­ഭൂ­മി എത്ര?

31-10-1996 വരെ­

30-10-2012 വരെ­

ഏ­റ്റെ­ടു­ക്കാന്‍ ഉത്ത­ര­വായ മി­ച്ച­ഭൂ­മി (ഏ­ക്കര്‍)

172295

172295

­ഹൈ­ക്കോ­ട­തി ഉത്ത­ര­വ് മൂ­ലം ഏറ്റെ­ടു­ക്കാന്‍ കഴി­യാ­തെ പോ­യ­ത് (ഏ­ക്കര്‍)

34616

33434

­ബാ­ക്കി ഏറ്റെ­ടു­ക്കാന്‍ ഉത്ത­ര­വാ­യ­ത് (ഏ­ക്കര്‍)

137679

138861

­ഹൈ­ക്കോ­ട­തി സ്റ്റേ നി­ല­നില്‍­ക്കു­ന്ന ഭൂ­മി (ഏ­ക്കര്‍)

22575

23534

ഇ­തില്‍ തര്‍­ക്ക­ത്തില്‍ പെ­ട്ട് കി­ട­ക്കു­ന്ന ഭൂ­മി­യും വന­ഭൂ­മി­യും (ഏ­ക്കര്‍)

18006

11906

ഏ­റ്റെ­ടു­ത്ത മി­ച്ച­ഭൂ­മി (ഏ­ക്കര്‍)

95626

103421

ഉ­ത്ത­ര­വാ­യ­തില്‍ ഏറ്റെ­ടു­ക്കാന്‍ ബാ­ക്കി­യു­ള്ള മി­ച്ച­ഭൂ­മി (ഏ­ക്കര്‍)

1472

4820

­മി­ച്ച­ഭൂ­മി വി­ത­ര­ണം എത്ര?

ഏ­റ്റെ­ടു­ത്ത മി­ച്ച­ഭൂ­മി (ഏ­ക്കര്‍)

95626

103421

­പൊ­തു ആവ­ശ്യ­ങ്ങള്‍­ക്ക് കരു­തി വെ­ച്ചി­ട്ടു­ള്ള മി­ച്ച­ഭൂ­മി (ഏ­ക്കര്‍)

20356

12562

­ഹൈ­ക്കോ­ട­തി സ്റ്റേ നി­ല­നില്‍­ക്കു­ന്ന മി­ച്ച­ഭൂ­മി (ഏ­ക്കര്‍)

4610

4197

­തര്‍­ക്ക­ത്തില്‍ പെ­ട്ട് കി­ട­ക്കു­ന്ന മി­ച്ച­ഭൂ­മി (ഏ­ക്കര്‍)

4887

4310

­പ്ര­തി­കൂല കൈ­വ­ശ­ത്തില്‍ (adverse possession) കി­ട­ക്കു­ന്ന മി­ച്ച­ഭൂ­മി (ഏ­ക്കര്‍)

7054

­വി­ത­ര­ണം ചെ­യ്ത കഴി­ഞ്ഞ മി­ച്ച­ഭൂ­മി (ഏ­ക്കര്‍)

64400

73796

­വി­ത­ര­ണം ചെ­യ്യാന്‍ ബാ­ക്കി കി­ട­ക്കു­ന്ന മി­ച്ച­ഭൂ­മി (ഏ­ക്കര്‍)

1373

1502

­ഗു­ണ­ഭോ­ക്താ­ക്ക­ളു­ടെ എണ്ണം എത്ര?

­മി­ച്ച­ഭൂ­മി കി­ട്ടിയ പട്ടി­ക­ജാ­തി­ക്കാര്‍ (എ­ണ്ണം­)

60830

61267

­പ­ട്ടി­ക­ജാ­തി­ക്കാര്‍­ക്ക് കി­ട്ടിയ മി­ച്ച­ഭൂ­മി (ഏ­ക്കര്‍)

23866

24957

­മി­ച്ച­ഭൂ­മി കി­ട്ടിയ പട്ടി­ക­വര്‍­ഗ­ക്കാര്‍ (എ­ണ്ണം­)

7505

10325

­പ­ട്ടി­ക­വര്‍­ഗ­ക്കാര്‍­ക്ക് കി­ട്ടിയ മി­ച്ച­ഭൂ­മി (ഏ­ക്കര്‍)

5179

9418

­മി­ച്ച­ഭൂ­മി കി­ട്ടിയ മറ്റു­ള്ള­വര്‍ (എ­ണ്ണം­)

75916

97249

­മ­റ്റു­ള്ള­വര്‍­ക്ക് കി­ട്ടിയ മി­ച്ച­ഭൂ­മി (ഏ­ക്കര്‍)

35355

39419

­മൊ­ത്തം ഗു­ണ­ഭോ­ക്താ­ക്കള്‍ (എ­ണ്ണം­)

145890

168841

­മൊ­ത്ത­ത്തില്‍ കൊ­ടു­ത്ത മി­ച്ച­ഭൂ­മി­

64400

73796

അ­വ­ലം­ബം: റവ­ന്യൂ ഡി­പ്പാര്‍­ട്ട്മെ­ന്റു രേ­ഖ­കള്‍.

ഇ­നി വരു­ന്ന­ത് തോ­ട്ട­ങ്ങ­ളു­ടെ കാ­ര്യം. പല തര­മു­ണ്ട് തോ­ട്ട­ങ്ങള്‍: പാ­ട്ട­ക്കാ­ലാ­വ­ധി കഴി­ഞ്ഞ തോ­ട്ട­ങ്ങള്‍, പാ­ട്ട­വ്യ­വ­സ്ഥ ലം­ഘി­ച്ച തോ­ട്ട­ങ്ങള്‍, കൃ­ഷി ചെ­യ്യാ­തെ വെ­റു­തെ­യി­ട്ടി­രി­ക്കു­ന്ന തോ­ട്ട­ങ്ങള്‍, അന­ധി­കൃ­ത­മാ­യി ഉട­മ­കള്‍ കയ്യേ­റി വച്ചി­രി­ക്കു­ന്ന തോ­ട്ട­ങ്ങള്‍. ഇന്ന് പല­രും ഉയര്‍­ത്തു­ന്ന ഒരു ആവ­ശ്യ­മാ­ണ്‌ തോ­ട്ട­ങ്ങ­ളെ­ല്ലാം സര്‍­ക്കാര്‍ ഏറ്റെ­ടു­ക്ക­ണം എന്ന­ത്. 1957­ലെ­യും 1964­ലെ­യും ഭൂ­പ­രി­ഷ്ക്ക­രണ നി­യ­മ­ങ്ങള്‍ അനു­സ­രി­ച്ചു തോ­ട്ട­ങ്ങ­ളെ ഭൂ­പ­രി­ധി നി­യ­മ­ങ്ങ­ളില്‍ നി­ന്നും ഒഴി­വാ­ക്കി­യി­രു­ന്നു. 2011-ലെ കണ­ക്കെ­ടു­ത്താല്‍ 15 ലക്ഷം കു­ടും­ബ­ങ്ങ­ളാ­ണ് ഈ ­തോ­ട്ടം­ മേ­ഖ­ല­യില്‍ തൊ­ഴി­ലാ­ളി­ക­ളാ­യും അല്ലാ­തെ­യും ഉപ­ജീ­വ­നം കണ്ടെ­ത്തു­ന്ന­ത്. ഇവര്‍­ക്കി­ട­യി­ലും ദളി­ത­രും ആദി­വാ­സി­ക­ളു­മു­ണ്ട്‌; മറ്റു പാ­വ­പ്പെ­ട്ട­വ­രു­മു­ണ്ട്. എല്ലാ തോ­ട്ട­ങ്ങ­ളെ­യും ഒറ്റ­യ­ടി­ക്ക് ഭൂ­പ­രി­ധി നി­യ­മ­ത്തിന്‍ കീ­ഴില്‍ കൊ­ണ്ട് വന്നാല്‍ ഇത്ര­യും കു­ടും­ബ­ങ്ങള്‍ ഒറ്റ­യ­ടി­ക്ക് തൊ­ഴില്‍­ര­ഹി­ത­രാ­കും. അത് കൊ­ണ്ട് തന്നെ എല്ലാ തോ­ട്ട­ങ്ങ­ളെ­യും ഏറ്റെ­ടു­ക്കുക എന്ന വാ­ദം മനു­ഷ്യ­ത്വ­ര­ഹി­ത­മാ­ണ്. അത്ത­ര­ത്തില്‍ തോ­ട്ട­ങ്ങ­ളെ­യും മി­ച്ച­ഭൂ­മി പ്ര­ശ്ന­ത്തെ­യും യാ­ന്ത്രി­ക­മാ­യി കൂ­ട്ടി­കെ­ട്ടാന്‍ കഴി­യി­ല്ല. പി­ന്നെ എന്ത് ചെ­യ്യാന്‍ കഴി­യും­?

[blurb:7:right] കേ­ര­ള­ത്തില്‍ തോ­ട്ട­ങ്ങള്‍ എന്ന് പറ­യാന്‍ കഴി­യു­ന്ന 29 ലക്ഷം ഏക്കര്‍ ഭൂ­മി­യു­ണ്ട്. ഇതില്‍ ഏക­ദേ­ശം 11 ലക്ഷം ഏക്കര്‍ ഭൂ­മി ചെ­റു­കിട കര്‍­ഷ­ക­രു­ടെ കയ്യി­ലാ­ണ്; അതാ­യ­ത്, കമ്പ­നി­ക­ള­ല്ല കു­ടും­ബ­ങ്ങ­ളാ­ണ് ഇവി­ടെ കൃ­ഷി ചെ­യു­ന്ന­ത് (ഉ­ദാ­ഹ­ര­ണം: ചെ­റു­കിട കാ­പ്പി­/­റ­ബ്ബര്‍ കര്‍­ഷ­കര്‍). ബാ­ക്കി 18 ലക്ഷം ഏക്കര്‍ ഭൂ­മി­യാ­ണ്‌ തോ­ട്ട­ങ്ങ­ളാ­യി വന്‍­കിട കമ്പ­നി­ക­ളു­ടെ കയ്യില്‍ ഉള്ള­ത്. ഇതി­നു­ള്ളി­ലാ­ണ് ഭാ­വി­യില്‍ കൂ­ടു­തല്‍ ആവ­ശ്യ­മു­ള്ള മി­ച്ച­ഭൂ­മി തേ­ടേ­ണ്ട­ത്.

ഒ­ന്നാ­മ­താ­യി, പാ­ട്ട­ക്കാ­ലാ­വ­ധി കഴി­ഞ്ഞ തോ­ട്ട­ങ്ങള്‍ സര്‍­ക്കാര്‍ ഉട­ന­ടി ഏറ്റെ­ടു­ക്ക­ണം. ഈ തോ­ട്ട­ങ്ങ­ളില്‍ പണി­യെ­ടു­ക്കു­ന്ന തൊ­ഴി­ലാ­ളി­ക­ളു­ടെ താ­ത്പ­ര്യ­ങ്ങള്‍ ഹനി­ക്കാ­തെ വേ­ണം തോ­ട്ട­ങ്ങള്‍ ഏറ്റെ­ടു­ക്കേ­ണ്ട­ത്. രണ്ടാ­മ­താ­യി, നി­ല­വി­ലെ തോ­ട്ട­ങ്ങള്‍­ക്കു­ള്ളില്‍ തന്നെ കൃ­ഷി ചെ­യ്യാ­തെ തരി­ശി­ട്ടി­രി­ക്കു­ന്ന ആയി­ര­ക്ക­ണ­ക്കി­ന് ഏക്കര്‍ ഭൂ­മി­യു­ണ്ട്. ഇങ്ങി­നെ തരി­ശി­ടു­ന്ന­ത് പാ­ട്ട­ക്ക­രാ­റു­കള്‍­ക്ക് വി­രു­ദ്ധ­മാ­ണ്. പല തോ­ട്ട­ങ്ങ­ളി­ലും പാ­ട്ട­ഭൂ­മി­യു­ടെ വി­സ്തീര്‍­ണ്ണ­വും പണി­യെ­ടു­ക്കു­ന്ന തൊ­ഴി­ലാ­ളി­ക­ളു­ടെ എണ്ണ­വും തമ്മില്‍ ഒരു ബന്ധ­വു­മു­ണ്ടാ­വി­ല്ല; തൊ­ഴി­ലാ­ളി­ക­ളു­ടെ എണ്ണം വി­സ്തീര്‍­ണ്ണ­ത്തെ അപേ­ക്ഷി­ച്ചു വള­രെ കു­റ­വാ­യി­രി­ക്കും. അതി­നര്‍­ത്ഥം ബാ­ക്കി ഭൂ­മി തരി­ശു കി­ട­ക്കു­ന്നു എന്നാ­ണു. തൊ­ഴി­ലാ­ളി­ക­ളു­ടെ എണ്ണം നോ­ക്കി കൃ­ഷി ചെ­യ്യു­ന്ന ഭൂ­മി­യു­ടെ വി­സ്തീര്‍­ണ്ണം കണ­ക്കാ­ക്കു­ക­യും, ബാ­ക്കി കി­ട­ക്കു­ന്ന ഭൂ­മി മി­ച്ച­ഭൂ­മി­യാ­യി കണ്ടു ഏറ്റെ­ടു­ക്കു­ക­യും ചെ­യ്യേ­ണ്ട­തു­ണ്ട്. ഇങ്ങി­നെ ചെ­യ്‌­താല്‍ അവി­ട­ങ്ങ­ളില്‍ പണി­യെ­ടു­ക്കു­ന്ന തൊ­ഴി­ലാ­ളി­ക­ളു­ടെ ഉപ­ജീ­വ­ന­ത്തെ­യും തൊ­ഴി­ലി­നേ­യും സം­ര­ക്ഷി­ക്കു­ക­യും ചെ­യ്യാം. ഇതി­നു വേ­ണ്ടി തോ­ട്ടം മേ­ഖ­ല­യില്‍ ഒരു പഠ­നം അടി­യ­ന്തി­ര­മാ­യി സര്‍­ക്കാര്‍ ഏര്‍­പ്പെ­ടു­ത്ത­ണം. ഈ രണ്ടു മാര്‍­ഗ­ങ്ങള്‍ വഴി കി­ട്ടു­ന്ന മി­ച്ച­ഭൂ­മി വി­ത­ര­ണം ചെ­യ്യു­ന്ന­തില്‍ മുന്‍­ഗ­ണന ദളി­ത്‌-ആദി­വാ­സി വി­ഭാ­ഗ­ങ്ങള്‍­ക്ക് നല്‍­ക­ണം. ഇതി­നാ­ണ് സര്‍­ക്കാ­രു­കള്‍ പ്ര­യ­ത്നി­ക്കേ­ണ്ട­ത്.

­മി­ച്ച­ഭൂ­മി ഏറ്റെ­ടു­ക്കല്‍ പ്ര­ക്രിയ ത്വ­രി­ത­പ്പെ­ടു­ത്തുക എന്ന­തി­നൊ­പ്പം, തോ­ട്ട­ങ്ങള്‍ സം­ബ­ന്ധി­ച്ച ഭൂ­നി­യ­മ­ങ്ങ­ളില്‍ വെ­ള്ളം ചേര്‍­ക്കു­ന്ന യു ഡി എഫ് സര്‍­ക്കാ­രി­ന്റെ നയ­ങ്ങ­ളെ ചെ­റു­ക്കുക എന്ന­തും ഭൂ­സ­മ­ര­ത്തി­ന്റെ അജ­ണ്ട­യാ­ണ്. എന്താ­ണ് ഇന്ന­ത്തെ യു ഡി എഫ് സര്‍­ക്കാര്‍ ചെ­യ്യു­ന്ന­ത്? മൂ­ന്നു പ്ര­ധാന മാ­റ്റ­ങ്ങ­ളാ­ണ് കൊ­ണ്ട് വരു­ന്ന­ത്.

­ഭൂ­പ­രി­ധി­യില്‍ നി­ന്ന് ഒഴി­വാ­ക്ക­പ്പെ­ട്ട തോ­ട്ട­വി­ള­ക­ളില്‍ തോ­ട്ട­ങ്ങ­ളു­ടെ നിര്‍­വ­ച­ന­ത്തില്‍­പ്പെ­ടാ­ത്ത മറ്റു ചില സം­രം­ഭ­ങ്ങള്‍ ആരം­ഭി­ച്ചാല്‍ ആ തോ­ട്ട­ങ്ങള്‍­ക്ക് പരി­ര­ക്ഷ നല്‍­കും;

­തോ­ട്ട­ങ്ങ­ളില്‍ 5 ശത­മാ­നം വരെ ഭൂ­മി കാര്‍­ഷിക വി­ള­കള്‍­ക്കോ, ഔഷധ സസ്യ­കൃ­ഷി­ക്കോ, പച്ച­ക്ക­റി-പൂ­ന്തോ­ട്ട കൃ­ഷി­ക്കോ, വി­നോ­ദ­സ­ഞ്ചാര പദ്ധ­തി­കള്‍­ക്കോ ഉപ­യോ­ഗി­ക്കാം;

­തോ­ട്ട­ങ്ങള്‍ എന്ന നിര്‍­വ­ച­ന­ത്തില്‍ കശു­മാ­വി­നെ­ക്കൂ­ടി ഉള്‍­പ്പെ­ടു­ത്തി കശു­മാ­വു­കൃ­ഷി ചെ­യ്യു­ന്ന പ്ര­ദേ­ശ­ങ്ങ­ളെ­ക്കൂ­ടി തോ­ട്ട­ങ്ങ­ളാ­യി പ്ര­ഖ്യാ­പി­ക്കും.

ഈ നയ­ങ്ങള്‍ വഴി കേ­ര­ള­ത്തി­ലെ ഭൂ­ര­ഹി­ത­രായ കര്‍­ഷക തൊ­ഴി­ലാ­ളി­കള്‍­ക്കും ദളി­ത്‌-ആദി­വാ­സി വി­ഭാ­ഗ­ങ്ങള്‍­ക്കും കി­ട്ടേ­ണ്ട ബാ­ക്കി മി­ച്ച­ഭൂ­മി കൂ­ടി എന്നെ­ന്നേ­ക്കു­മാ­യി ഇല്ലാ­താ­ക്കാ­നാ­ണ് ശ്ര­മം­.

­കോണ്‍­ഗ്ര­സ്സി­നെ സം­ബ­ന്ധി­ച്ചു ഇതൊ­രു പു­തിയ കാ­ര്യ­മ­ല്ല. ഇത്ത­ര­ത്തില്‍ ഭൂ­പ­രി­ഷ്ക്ക­രണ നട­പ­ടി­ക­ളോ­ട് മു­ഖം തി­രി­ച്ചു നില്‍­ക്കു­ക­യും അവ­യെ അട്ടി­മ­റി­ക്കു­ക­യും ചെ­യ്ത ചരി­ത്ര­മേ കോണ്‍­ഗ്ര­സ്സി­നു എന്നു­മു­ണ്ടാ­യി­ട്ടു­ള്ളൂ. അത് 1957-ല്‍ ആയാ­ലും ഇപ്പോ­ഴാ­യാ­ലും. ഇത് അല്‍­പ്പ­മെ­ങ്കി­ലും വി­വേ­ക­മു­ള്ള കോണ്‍­ഗ്ര­സ്സു­കാര്‍ എന്നും തു­റ­ന്നു പറ­ഞ്ഞി­ട്ടു­മു­ണ്ട്. ഉദാ­ഹ­ര­ണ­ത്തി­ന്, 1958 ജനു­വ­രി 15­നു കോണ്‍­ഗ്ര­സ്സി­ന്റെ അഖി­ലേ­ന്ത്യാ സമ്മേ­ള­നം ആസ്സാ­മി­ലെ പ്രാ­ഗ്ജ്യോ­തി­ഷ്പ്പൂ­രില്‍ നട­ക്കു­മ്പോള്‍ അന്ന­ത്തെ പ്ര­സി­ഡ­ന്റ്‌ യു. എന്‍. ധേ­ബാര്‍ തന്റെ അധ്യ­ക്ഷ പ്ര­സം­ഗ­ത്തില്‍ തു­റ­ന്ന­ടി­ച്ച­ത് ഇങ്ങി­നെ­:

"­കേ­ര­ളം കോണ്‍­ഗ്ര­സ്സി­ന്റെ കവ­ച­ത്തില്‍ വന്നി­ട്ടു­ള്ള ഒരു വി­ട­വാ­ണ്... ഒരു കാ­ല­ത്ത് ഗ്രാ­മ­ങ്ങ­ളെ പറ്റി ഒച്ച­പ്പാ­ടു­ണ്ടാ­ക്കി­യി­രു­ന്ന­ത് നമ്മ­ളാ­ണെ­ങ്കില്‍, ഇന്ന് ആ സ്ഥി­തി നേ­രെ തി­രി­ച്ച­ടി­ക്കു­ക­യാ­ണ്. ഗ്രാ­മ­ങ്ങ­ളെ അവ­ഗ­ണി­ക്കു­ന്ന­വര്‍ നമ്മ­ളാ­ണ്. ഒഴി­പ്പി­ക്കല്‍ ഭീ­ഷ­ണി­യില്‍ നി­ന്ന് കൃ­ഷി­ക്കാര്‍­ക്ക് രക്ഷ നല്‍­കാന്‍ നമു­ക്ക് സാ­ധി­ച്ചി­ട്ടു­ണ്ടോ? പു­തിയ ജീ­വി­ത­ത്തി­ന്റെ മൂ­ല്യ­ങ്ങ­ളോ­ടു­ള്ള കൂ­റി­ന്റെ ഒരു ഉര­ക­ല്ലാ­ണ് ഇത്. ഭൂ­പ­രി­ധി നിര്‍­ണ്ണ­യി­ക്ക­ണ­മെ­ന്ന ആവ­ശ്യ­വു­മു­ണ്ട്. നീ­തി­യെ അടി­സ്ഥാ­ന­പ്പെ­ടു­ത്തി മാ­ത്ര­മ­ല്ല, രാ­ജ്യ­താ­ല്പ­ര്യ­ത്തി­നു­മാ­വ­ശ്യ­മാ­ണ് ഇത്. ഇതി­ന്റെ പരി­ഹാ­ര­ത്തി­ലെ­ത്തു­മ്പോള്‍ നാം പരു­ങ്ങി പോ­കു­ന്നു. പരി­ഹാ­ര­മി­ല്ലാ­ഞ്ഞി­ട്ട­ല്ല. പ്ര­ശ്ന­ത്തെ പറ്റി വ്യ­ക്ത­ത­യി­ല്ലാ­ഞ്ഞി­ട്ടു­മ­ല്ല. അടി­സ്ഥാന കൂ­റ് സം­ബ­ന്ധി­ച്ചാ­ണ് പ്ര­ശ്നം നില്‍­ക്കു­ന്ന­ത്."

­ധേ­ബാര്‍ പറ­ഞ്ഞ­ത് പോ­ലെ 1950-കളില്‍ തന്നെ കോണ്‍­ഗ്ര­സ്സി­നു ജന­ങ്ങ­ളോ­ടു­ള്ള അടി­സ്ഥാന കൂ­റ് നഷ്ട­പ്പെ­ട്ടി­രു­ന്നു­വെ­ങ്കില്‍, 1990­ക­ളി­ലെ നവ-ലി­ബ­റല്‍ നയ­ങ്ങ­ളോ­ട് കൂ­ടി ഒരു പരി­പൂര്‍ണ ജന­വി­രു­ദ്ധ പാര്‍­ട്ടി­യാ­യി കോണ്‍­ഗ്ര­സ് അധ­പ്പ­ധി­ച്ചു. നവ­ലി­ബ­റല്‍ നയ­ങ്ങ­ളു­ടെ ഒരു പ്ര­ധാന ലക്ഷ്യ­മാ­ണ്‌ ഭൂ­പ­രി­ഷ്ക്ക­ര­ണ­ത്തി­ന്റെ അട്ടി­മ­റി. അടു­ത്ത കാ­ല­ത്തെ ഒരു അഭി­മു­ഖ­ത്തില്‍ പ്ര­ധാ­ന­മ­ന്ത്രി മന്‍­മോ­ഹന്‍ സിം­ഗ് പറ­ഞ്ഞ­ത് ഇങ്ങി­നെ­:

"ഇ­ന്ത്യ­യില്‍ കൃ­ഷി­ഭൂ­മി­യു­ടെ പു­നര്‍­വി­ത­ര­ണം അട­ങ്ങു­ന്ന വി­ജ­യ­ക­ര­മായ ഭൂ­പ­രി­ഷ്ക്ക­ര­ണം നട­പ്പില്‍ വരു­ത്തു­ന്ന­തി­നു­ള്ള സാ­ധ്യ­ത­കള്‍ പരി­മി­ത­മാ­ണ് എന്ന് നമ്മള്‍ മന­സ്സി­ലാ­ക്ക­ണം­".

എ­ന്താ­ണ് അദ്ദേ­ഹ­ത്തി­ന്റെ ബദല്‍ പദ്ധ­തി? ­ഭൂ­പ­രി­ഷ്ക­രണ നി­യ­മ­ങ്ങള്‍ മെ­ല്ലെ മെ­ല്ലെ ദുര്‍­ബ­ല­പ്പെ­ടു­ത്തു­ക; ഭൂ­പ­രി­ധി­കള്‍ എടു­ത്തു കള­യു­ക­യോ വലിയ രീ­തി­യില്‍ ഉയര്‍­ത്തു­ക­യോ ചെ­യ്യു­ക; കമ്പ­നി­ക­ളെ­യും സ്ഥാ­പ­ന­ങ്ങ­ളെ­യും ആ സ്ഥാ­ന­ത്തു പരി­ധി­യി­ല്ലാ­തെ കൃ­ഷി നട­ത്താന്‍ അനു­വ­ദി­ക്കു­ക; അത്ത­രം കൃ­ഷി­യി­ട­ങ്ങ­ളില്‍ നി­ന്നും അവി­ടെ­യി­പ്പോള്‍ കൃ­ഷി ചെ­യ്യു­ന്ന ഭക്ഷ്യ­ധാ­ന്യ­ങ്ങള്‍ മാ­റ്റി വി­ദേശ-വി­പ­ണി­യു­ള്ള പഴ­വും പച്ച­ക്ക­റി­യും ഒക്കെ കൃ­ഷി നട­ത്താന്‍ അനു­വ­ദി­ക്കു­ക; ആവ­ശ്യ­മു­ള്ള ഭക്ഷ്യ­ധാ­ന്യ­ങ്ങള്‍ വി­ദേശ വി­പ­ണി­ക­ളില്‍ നി­ന്നും ലോ­ക­വ്യാ­പാര കരാ­റു­കള്‍ വഴി ഇറ­ക്കു­മ­തി ചെ­യ്യു­ക. ഇതാ­ണ് ഇന്ത്യ­യില്‍ നവ-ലി­ബ­റ­ലി­സം വി­ഭാ­വ­നം ചെ­യ്യു­ന്ന ബദല്‍ കാര്‍­ഷിക പദ്ധ­തി­. അ­തി­നു ഭൂ­പ­രി­ഷ്ക്ക­ര­ണം ഒരു തട­യാ­ണ്, വി­ഘാ­ത­മാ­ണ്. കോണ്‍­ഗ്ര­സ്സു ഭരി­ക്കു­ന്ന മഹാ­രാ­ഷ്ട്രം പോ­ലെ­യു­ള്ള പല സം­സ്ഥാ­ന­ങ്ങ­ളി­ലും ഇത്ത­ര­ത്തില്‍ ഭൂ­പ­രി­ഷ്ക്ക­രണ നി­യ­മ­ങ്ങള്‍­ക്കു ഭേ­ദ­ഗ­തി­കള്‍ കൊ­ണ്ട് വന്നു കഴി­ഞ്ഞു­.

എ­ന്നാല്‍, ലക്ഷ­ക്ക­ണ­ക്കി­ന്‌ ജന­ങ്ങ­ളു­ടെ ത്യാ­ഗ­ത്തി­ന്റെ­യും സഹ­ന­ത്തി­ന്റെ­യും ഫല­മാ­യി കേ­ര­ള­ത്തില്‍ നട­പ്പില്‍ വരു­ത്ത­പ്പെ­ട്ട ഭൂ­പ­രി­ഷ്ക്ക­ര­ണം ഇത്ത­ര­ത്തില്‍ അട്ടി­മ­റി­ക്ക­പ്പെ­ടാന്‍ ഇട­വ­ര­രു­ത്. അതി­നു കോണ്‍­ഗ്ര­സ്സി­നെ­യും യു ഡി എഫി­നെ­യും അനു­വ­ദി­ക്ക­രു­ത്. മി­ച്ച­ഭൂ­മി ഏറ്റെ­ടു­ക്കു­ന്ന­തില്‍ ഉണ്ടാ­യി­ട്ടു­ള്ള പി­ഴ­വു­കള്‍ പരി­ഹ­രി­ച്ചു, ബാ­ക്കി­യു­ള്ള മി­ച്ച­ഭൂ­മി കൂ­ടി അടി­യ­ന്തി­ര­മാ­യി ഏറ്റെ­ടു­ത്തു­്, അവ വി­ത­ര­ണം ചെ­യ്തു കൊ­ണ്ടു­ള്ള ഒരു സമ­ഗ്ര­മായ ചു­വ­ടു­വ­യ്പ്പാ­ണ്‌ ഇന്നാ­വ­ശ്യം. അതി­നു മാര്‍­ഗ­ദര്‍­ശി­യും പ്ര­ചോ­ദ­ന­വു­മാ­ക­ട്ടെ ഇന്ന­ത്തെ ഭൂ­സ­മ­രം­.

ആര്‍ രാ­മ­കു­മാര്‍

(­ചി­ന്ത വാ­രി­ക­യ്ക്കു് വേ­ണ്ടി തയ്യാ­റാ­ക്കിയ ലേ­ഖ­നം­)

<fieldset class="fieldgroup group-newsquotes"><legend>News Quotes</legend>

പ്ലാന്റേഷനുകളെ ഭൂപരിധി നിയമത്തില്‍ നിന്നും ഒഴിവാക്കാത്ത ബില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്ന പ്രശ്നമില്ലായിരുന്നു. 1950-കളിലെ ദേശീയ വികസന കൌണ്‍സില്‍ യോഗങ്ങളിലെല്ലാം തന്നെ കേന്ദ്ര പ്ളാനിങ്ങ് മന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ ഇത് സംശയങ്ങളില്ലാത്ത വിധം സംസ്ഥാനങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

പ്ലാന്റേഷനുകളെ ഭൂപരിധിക്കുള്ളില്‍ നിര്‍ത്തിയാല്‍ 17.5 ലക്ഷം ഏക്കര്‍ ഭൂമി മിച്ചഭൂമിയായുണ്ട് എന്നായിരുന്നു 1957-ലെ കണക്കു്. പ്ലാന്റേഷനുകളെ ഒഴിവാക്കിയാല്‍ ഏകദേശം 7.5 ലക്ഷം ഏക്കര്‍ മിച്ചഭൂമി. എന്നാല്‍ 1964-ല്‍ Kerala Land Reforms Act അവതരിപ്പിച്ച് അന്നത്തെ റവന്യൂ മന്ത്രി നല്‍കിയ കണക്കില്‍ കേരളത്തിലെ മിച്ചഭൂമി 1.2 ലക്ഷം ഏക്കര്‍ മാത്രം! ഏഴു വര്‍ഷത്തിനുള്ളില്‍ 6 ലക്ഷത്തോളം ഏക്കര്‍ മിച്ചഭൂമി നഷ്ടമായി.

മാര്‍ച്ച്‌ 1972 വരെയുള്ള കണക്കെടുത്താല്‍, മൊത്തം 60,000 ഏക്കര്‍ മിച്ചഭൂമി കൈവശമുണ്ടായിരുന്ന 691 പേരുടെ സീലിംഗ് റിട്ടെര്‍ണുകള്‍ മാത്രമേ സര്‍ക്കാരില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നുള്ളൂ. 1964-ലെ റവന്യൂ മന്ത്രിയുടെ ഒരു പ്രഖ്യാപനമനുസരിച്ചു കേരളത്തില്‍ 4200 പേരുടെ കയ്യില്‍ മിച്ചഭൂമിയുണ്ടായിരുന്നു. സീലിംഗ് റിട്ടെര്‍ണുകള്‍ സമര്‍പ്പിക്കാത്ത ബാക്കിയുള്ളവരില്‍ ഒരൊറ്റയാളെ പോലും സര്‍ക്കാര്‍ അറസ്റ്റു ചെയ്യുകയോ അവര്‍ക്കെതിരെ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല.

1969-ലെ ബില്‍ ഒട്ടുമിക്ക ഇഷ്ടദാനങ്ങളെയും ഇല്ലായ്മ ചെയ്തു കഴിയുന്നത്ര മിച്ചഭൂമി ഏറ്റെടുക്കല്‍ ലക്ഷ്യമാക്കിയെങ്കില്‍, 1972-ലെ ഭേദഗതിയാകട്ടെ ഇഷ്ടദാനങ്ങള്‍ തിരികെ കൊണ്ട് വരാനുള്ള ഒരു കുത്സിതശ്രമമായിരുന്നു. മാത്രമല്ല, ഇത്തരത്തില്‍ തിരികെ കൊണ്ട് വരാന്‍ ശ്രമിച്ച ഇഷ്ടദാനങ്ങള്‍ക്ക് ഒരു കാലപരിധിയും എര്‍പ്പെടുത്തിയുമില്ല.

1974 ലെ ഹൈക്കോടതി വിധി മറികടക്കാന്‍, കേരള കോണ്‍ഗ്രസ്സിന്റെയും മുസ്ലീം ലീഗിന്റെയും സമ്മര്‍ദ്ധത്തിനു വഴങ്ങി കൊണ്ടുവന്നതാണ് 1979-ല്‍ പാസാക്കിയ കുപ്രസിദ്ധമായ ഇഷ്ടദാന നിയമം. മിച്ചഭൂമി ഇല്ലാതാക്കുന്നതില്‍ ഈ നിയമം വഹിച്ച പങ്കു വളരെ വലുതാണ്‌.

പ്രശസ്ത സാമ്പത്തിക വിദഗ്ദന്‍ പി. കെ. മൈക്കിള്‍ തരകന്റെ കണക്കു പ്രകാരം 22,000 ഭൂരഹിത-ദളിത്‌ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാമായിരുന്ന ഏകദേശം 14,000 ഏക്കര്‍ ഭൂമിയാണ്‌ 1979-ലെ ഇഷ്ടദാന നിയമം കാരണം നഷ്ടമായത്.

1987 മുതല്‍ 1991 അധികാരത്തിലിരുന്ന രണ്ടാം നായനാര്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത മിച്ചഭൂമി 3915 ഏക്കര്‍ വരും. ഇതില്‍ 3245 ഏക്കര്‍ ഭൂമി 17,536 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തതിനു ശേഷമാണ് ആ സര്‍ക്കാര്‍ പുറത്തു പോയത്. അതേ പോലെ, 1996 മുതല്‍ 2001 വരെ അധികാരത്തിലിരുന്ന മൂന്നാം നായനാര്‍ സര്‍ക്കാര്‍ വിതരണം ചെയ്ത മിച്ചഭൂമി ഏകദേശം 1500 ഏക്കര്‍ വരും

പല തോട്ടങ്ങളിലും പാട്ടഭൂമിയുടെ വിസ്തീര്‍ണ്ണവും പണിയെടുക്കുന്ന തൊഴിലാളികളുടെ എണ്ണവും തമ്മില്‍ ഒരു ബന്ധവുമുണ്ടാവില്ല; തൊഴിലാളികളുടെ എണ്ണം വിസ്തീര്‍ണ്ണത്തെ അപേക്ഷിച്ചു വളരെ കുറവായിരിക്കും. അതിനര്‍ത്ഥം ബാക്കി ഭൂമി തരിശു കിടക്കുന്നു എന്നാണു. തൊഴിലാളികളുടെ എണ്ണം നോക്കി കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം കണക്കാക്കുകയും, ബാക്കി കിടക്കുന്ന ഭൂമി മിച്ചഭൂമിയായി കണ്ടു ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ട്.

</fieldset>

സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ഭൂസമരം

കേരളം

Country:

Default Home Page

UK Home Page

Authors:

R. Ramakumar

http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/22563/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AE%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF-%E0%B4%87%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A4%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%A8%E0%B5%86#comments ഇഎംഎസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കര്‍ഷകത്തൊഴിലാളി കര്‍ഷകന്‍ കാണം കാര്‍ഷികബന്ധ ബില്‍ കുടിയാന്‍ കൃഷിഭൂമി കെ ആര്‍ ഗൌരിയമ്മ കെ ആര്‍ ഗൗരിയമ്മ കെ എ ദാമോദരമേനോന്‍ കെപിസിസി കേരളം കൊച്ചി കോണ്‍ഗ്രസ് ചരിത്രം ചരിത്രബോധം ജന്മിത്വം ജാതി തിരുവിതാംകൂര്‍ തോട്ടം തോട്ടംതൊഴിലാളി ദളിതര്‍ നാടുവാഴി പാട്ടഭൂമി പിഎസ്‌പി പൊതുസമൂഹം പ്ലാന്റേഷന്‍ ഭരണകൂടം ഭൂപരിഷ്കരണം ഭൂസമരം മലബാര്‍ മിച്ചഭൂമി മിച്ചഭൂമി സമരം രാഷ്ട്രീയം വിദ്യാഭ്യാസ ബില്‍ വിമോചനസമരം സവര്‍ണ്ണത സിപിഎം സിപിഐ സ്വത്വവാദം Thu, 17 Jan 2013 11:17:42 +0000 R. Ramakumar 22563 at http://malayal.am ഒലിച്ചുപോകാവുന്ന നിക്ഷേപം പെന്‍ഷനാവുന്നതെങ്ങനെ? http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%82/22566/%E0%B4%92%E0%B4%B2%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%AA%E0%B5%8B%E0%B4%95%E0%B4%BE%E0%B4%B5%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%AA%E0%B4%82-%E0%B4%AA%E0%B5%86%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B7%E0%B4%A8%E0%B4%BE%E0%B4%B5%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86

­പ­ങ്കാ­ളി­ത്ത ­പെന്‍­ഷന്‍ പദ്ധ­തി നട­പ്പാ­ക്കു­ന്ന­തി­നെ­തി­രെ കേ­ര­ള­ത്തി­ലെ ­സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ നട­ത്തിയ ­സ­മ­രം­ പിന്‍­വ­ലി­ച്ചെ­ങ്കി­ലും അതി­നാ­ധാ­ര­മായ വി­ഷ­യം സജീവ ചര്‍­ച്ച­യില്‍ നില്‍­ക്കു­ന്നു. സാ­മൂ­ഹി­ക­സു­ര­ക്ഷി­ത­ത്വം എന്ന ലക്ഷ്യം നേ­ട­ണ­മെ­ങ്കില്‍ എല്ലാ­വര്‍­ക്കും പെന്‍­ഷന്‍ നല്‍­കേ­ണം എന്നി­രി­ക്കെ സമ­ര­ങ്ങ­ളി­ലൂ­ടെ പെന്‍­ഷന്‍ അവ­കാ­ശം നേ­ടി­യെ­ടു­ത്ത സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ എന്തോ അരു­താ­ത്ത­തു് പറ്റു­ന്നു­വെ­ന്നും അവര്‍­ക്കു് സ്റ്റാ­റ്റ്യൂ­ട്ട­റി പെന്‍­ഷ­ന്റെ ആവ­ശ്യ­മി­ല്ലെ­ന്നു­മു­ള്ള അസൂ­യ­യില്‍ പൊ­തി­ഞ്ഞ നി­ല­പാ­ടാ­ണു് സര്‍­ക്കാര്‍ സര്‍­വ്വീ­സി­നു പു­റ­ത്തു­ള്ള, വരു­മാ­ന­മു­ള്ള­വ­രും അല്ലാ­ത്ത­വ­രു­മായ അന­വ­ധി­യാ­ളു­കള്‍ കൈ­ക്കൊ­ണ്ട­തു­്. ഇത്ത­ര­മൊ­രു അഭി­പ്രായ രൂ­പീ­ക­ര­ണ­ത്തില്‍ വര്‍­ത്ത­മാ­ന­പ­ത്ര­ങ്ങള്‍ വഹി­ച്ച പങ്കു ചെ­റു­ത­ല്ല.

ഇ­തി­നോ­ടൊ­പ്പം, തങ്ങ­ളെ ബാ­ധി­ക്കാ­ത്ത കാ­ര്യ­ത്തില്‍ തങ്ങ­ളെ­ന്തി­നു സമ­രം ചെ­യ്യ­ണം എന്ന പെ­റ്റി­ബ്യൂര്‍­ഷ്വാ നി­ല­പാ­ടെ­ടു­ത്ത സര്‍­ക്കാര്‍ ജീ­വ­ന­ക്കാ­രും ഉണ്ടാ­യി­രു­ന്നു എന്ന­തു വാ­സ്ത­വം. ആന്റ­ണി സര്‍­ക്കാ­രി­ന്റെ കാ­ല­ത്തു് തീ­രു­മാ­ന­മെ­ടു­ത്ത­തു­പ്ര­കാ­രം അന്നേ ­പ­ങ്കാ­ളി­ത്ത പെന്‍­ഷന്‍ നട­പ്പാ­ക്കി­യി­രു­ന്നെ­ങ്കില്‍ 2004 മു­തല്‍ സര്‍­വ്വീ­സില്‍ കയ­റി­യ­വര്‍­ക്കും സ്റ്റാ­റ്റ്യൂ­ട്ട­റി പെന്‍­ഷന്‍ നഷ്ട­മാ­യേ­നെ എന്നോര്‍­ക്കു­ക. സെ­ക്ര­ട്ടേ­റി­യ­റ്റ് അസി­സ്റ്റ­ന്റ്മാ­ര­ട­ക്കം ഒട്ട­ധി­കം ജീ­വ­ന­ക്കാ­രാ­ണു് അതി­നു­ശേ­ഷം സര്‍­വ്വീ­സി­ലെ­ത്തി­യ­തു­്. പത്ര­ങ്ങള്‍ പറ­യു­ന്ന­തു വി­ശ്വ­സി­ക്കാ­മെ­ങ്കില്‍ പു­തിയ പെന്‍­ഷന്‍ സമ്പ്ര­ദാ­യ­ത്തില്‍ പെ­ടാ­തെ തങ്ങ­ളെ സം­ര­ക്ഷി­ച്ച­തി­ന്റെ നന്ദി­പോ­ലും ഇവ­രില്‍ ഏറിയ പങ്കും ഇട­തു­പ­ക്ഷ യൂ­ണി­യ­നു­ക­ളോ­ടു പു­ലര്‍­ത്തി­യി­ല്ല എന്നു് കഴി­ഞ്ഞ വെ­ള്ളി­യാ­ഴ്ച­ത്തെ ഹാ­ജര്‍ നില സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു­.

ഈ അവ­സ­ര­ത്തില്‍ വള­രെ­ക്കാ­ലം­മു­മ്പു­ത­ന്നെ സമാ­ന­മായ പെന്‍­ഷന്‍ പദ്ധ­തി നട­പ്പാ­ക്കിയ യു­എ­സി­ലെ റി­ട്ട­യര്‍­മെ­ന്റ് സ്ഥി­തി എന്താ­ണെ­ന്ന ഒരു പരി­ശോ­ധന അവ­ശ്യ­മാ­ണെ­ന്നു ഞങ്ങള്‍ കരു­തു­ന്നു. പെന്‍­ഷന്‍ ആനു­കൂ­ല്യ­മെ­ന്നാല്‍ അതു സ്റ്റാ­റ്റ്യൂ­ട്ട­റി­യാ­ക­ണ­മെ­ന്നും കോണ്‍­ട്രി­ബ്യൂ­ട്ട­റി ആകു­ന്ന­തോ­ടെ അതു പെന്‍­ഷ­നു പക­രം ഒരു നി­ക്ഷേ­പ­പ­ദ്ധ­തി മാ­ത്ര­മാ­യി തീ­രു­മെ­ന്നും മന­സ്സി­ലാ­ക്കാന്‍ ഇതു സഹാ­യി­ക്കു­മെ­ന്നും ഞങ്ങള്‍ കരു­തു­ന്നു. മല­യാ­ള­ത്തി­നു വേ­ണ്ടി ന്യൂ യോര്‍­ക്കില്‍ നി­ന്നും ­റെ­ജി പി. ജോര്‍­ജ് എഴു­തു­ന്നു­:

­റി­ട്ട­യർ­മെ­ന്റ് പ്ലാ­നു­കൾ എന്നാ­ണ് പെ­ൻ­ഷൻ സാ­ധാ­രണ അമേ­രി­ക്ക­യിൽ അറി­യ­പ്പെ­ടു­ന്ന­ത്. റി­ട്ട­യർ­മെ­ന്റ് പ്ലാ­നു­കൾ സാ­ധാ­ര­ണ­യാ­യി സർ­ക്കാ­ർ, തൊ­ഴിൽ ദാ­താ­ക്ക­ളു­ടെ സം­ഘ­ട­ന­കൾ, തൊ­ഴി­ലാ­ളി യൂ­ണി­യ­നു­കൾ, ഇൻ­ഷ്വ­റൻ­സ് കമ്പ­നി­കൾ എന്നീ സ്ഥാ­പ­ന­ങ്ങൾ ആണ് നട­ത്താ­റു­ള്ള­ത്. പെ­ൻ­ഷൻ സാ­ധാ­രണ സി­വി­യ­റൻ­സ് പേ (Severance Pay) ആയി തെ­റ്റി­ദ്ധ­രി­ക്കാ­റു­ണ്ട്. പെ­ൻ­ഷൻ ഒരു നി­ശ്ചിത സമ­യ­പ­രി­ധി­യിൽ തു­ടർ­ച്ച­യാ­യി കൊ­ടു­ക്കു­ന്ന തു­ക­യാ­ണ്. എന്നാൽ സി­വി­യ­റൻ­സ് പേ എന്ന­ത് ഒറ്റ­ത­വ­ണ­യാ­യി നല്കു­ന്ന ഒരു തു­ക­യാ­ണ്. റി­ട്ട­യർ­മെ­ന്റ് പ്ലാ­നു­കൾ­ക്കു­മേ­ലു­ള്ള നി­യ­ന്ത്ര­ണം മു­ക­ളിൽ പറ­ഞ്ഞി­രി­ക്കു­ന്ന പെ­ൻ­ഷൻ നട­പ്പി­ലാ­ക്കു­ന്ന സ്ഥാ­പ­ന­ങ്ങൾ­ക്കാ­ണ്. എന്നാൽ സി­വി­യ­റൻ­സ് പേ­യു­ടെ മേ­ലു­ള്ള നി­യ­ന്ത്ര­ണം അതാ­തു വ്യ­ക്തി­കൾ­ക്കു­മാ­ണ്.

ഇ­ന്ന് കോ­ണ്ട്രി­ബ്യൂ­ട്ട­റി പെ­ൻ­ഷൻ എന്നോ ഡി­ഫൈൻ­ഡ് കോ­ണ്ട്രി­ബ്യൂ­ട്ട­റി പ്ലാൻ എന്നൊ ഒക്കെ അറി­യ­പ്പെ­ടു­ന്ന പ്ലാ­നു­കൾ പെ­ൻ­ഷൻ അല്ല മറി­ച്ച് അതൊ­രു സി­വി­യ­റൻ­സ് പേ മാ­ത്ര­മാ­ണ്. അമേ­രി­ക്ക­യിൽ Internal Revenue Code (Title 26) Section 401(k) എന്ന നി­യ­മ­ത്തി­ലൂ­ടെ രൂ­പ­പ്പെ­ടു­ത്തിയ 401(k) എന്ന് പൊ­തു­വെ അറി­യ­പ്പെ­ടു­ന്ന സേ­വി­ങ്സ് അക്കൌ­ണ്ട് ആണ് ഇത്. ഇത് ഒരു പെ­ൻ­ഷൻ അല്ല, മറി­ച്ച് ഒരാൾ റി­ട്ട­യർ ആകു­മ്പോൾ പെ­ൻ­ഷ­നൊ­പ്പം അയാ­ളു­ടെ ശമ്പ­ള­ത്തിൽ നി­ന്നും ഒരു വി­ഹി­തം മാ­സാ­മാ­സം ഒരു നി­ക്ഷേ­പ­മാ­ക്കി വളർ­ത്തു­വാൻ സർ­ക്കാർ നി­ർ­മ്മി­ച്ച ഒരു നി­യ­മം ആണ്.

1978 ൽ പ്രാ­ബ­ല്യ­ത്തിൽ വന്ന ഈ നി­യ­മ­ത്തി­ന്റെ പ്ര­ത്യേ­കത മാ­സം തോ­റും ശമ്പ­ള­മാ­യി ഒരു തുക കൈ­പ്പ­റ്റു­ന്ന­തി­നു പക­രം അതിൽ നി­ന്നു ഒരു നി­ശ്ചിത തുക ടാ­ക്സ് കൊ­ടു­ക്കു­ന്ന­തി­നു മു­മ്പ് റി­ട്ട­യർ­മെ­ന്റ് പ്ലാ­നി­ലേ­ക്കു മാ­റ്റാം എന്ന­താ­ണ്. അങ്ങ­നെ മൊ­ത്തം ശമ്പ­ള­ത്തി­നും ഒരാൾ ടാ­ക്സ് കൊ­ടു­ക്കു­ന്ന­തി­നു പക­രം അതിൽ ഒരു ഭാ­ഗം ഒരു നി­ക്ഷേ­പ­മാ­യി മാ­റ്റാ­നാ­വു­ന്ന­തും ടാ­ക്സ് കൊ­ടു­ക്കു­ന്ന­ത് ലാ­ഭി­ക്ക­ലു­മാ­ണ് ഇതി­ലൂ­ടെ ഉള്ള പ്ര­യോ­ജ­നം­.

ഈ നി­ക്ഷേ­പം കഴി­ച്ചു­ള്ള തുക മാ­ത്ര­മേ ടാ­ക്സ­ബി­ളാ­വൂ എന്നു പറ­ഞ്ഞ­ല്ലോ. എന്നാല്‍ ഈ നി­ക്ഷേ­പം റി­ട്ട­യര്‍ ആകും­മു­മ്പ് ഇട­യ്ക്കു­വ­ച്ചു് പിന്‍­വ­ലി­ച്ചാല്‍ നി­ക്ഷേ­പി­ച്ച പണ­വും അതി­നു­മേല്‍ ലഭി­ച്ച വരു­മാ­ന­വും തി­രി­കെ ടാ­ക്സ­ബി­ളാ­വും­.

1978­ക­ളിൽ ഒരു വർ­ഷം 10,000 ഡോ­ളർ വരെ ഇങ്ങ­നെ നി­ക്ഷേ­പി­ക്കാ­മാ­യി­രു­ന്നു എങ്കിൽ ഇപ്പോൾ ഏതാ­ണ്ട് 17,000 ഡോ­ളർ ആണ് ടാ­ക്സ് കൊ­ടു­ക്കാ­തെ ഒരു വർ­ഷം ശമ്പ­ള­ത്തിൽ നി­ന്നും നീ­ക്കി­വ­യ്ക്കാ­വു­ന്ന­ത്. അതാ­യ­ത് 50,000 ഡോ­ളർ വാ­ർ­ഷിക വരു­മാ­നം ഉള്ള ഒരാൾ ആ വർ­ഷം 3,000 ഡോ­ളർ ഇങ്ങ­നെ മാ­റ്റി­യാൽ അയാൾ ബാ­ക്കി വരു­ന്ന 47,000 ഡോ­ള­റി­നു മാ­ത്രം ടാ­ക്സ് കൊ­ടു­ത്താൽ മതി. അപ്പോൾ അയാൾ നി­ല­വി­ലു­ള്ള ടാ­ക്സ് ബ്രാ­യ്ക്ക­റ്റി­നു പു­റ­ത്തു­വ­രു­ക­യും കൊ­ടു­ക്കേ­ണ്ട ടാ­ക്സ് കു­റ­യു­ക­യോ പൂ­ർ­ണ്ണ­മാ­യി ഇല്ലാ­താ­വു­ക­യോ ചെ­യ്യും­.

അ­മേ­രി­ക്ക­യിൽ പെ­ൻ­ഷൻ പ്ര­തി­സ­ന്ധി­യെ­കു­റി­ച്ചു സം­സാ­രി­ക്കു­ന്ന ഒട്ടു­മി­ക്ക സാ­മ്പ­ത്തിക വി­ദ­ഗ്ദ്ധ­രും എഴു­ത്തു­കാ­രു­മൊ­ക്കെ ഡി­ഫേ­ഡ് കോ­ണ്ട്രി­ബ്യൂ­ഷൻ അല്ലെ­ങ്കിൽ 401(k) എന്ന­ത് ഒരു പെ­ൻ­ഷൻ അല്ല മറി­ച്ച് പെ­ൻ­ഷ­നെ കൊ­ന്നി­ട്ട് അതി­ന്റെ സ്ഥാ­നം കൈ­ക്ക­ലാ­ക്കു­ന്ന സം­വി­ധാ­നം എന്നു­മാ­ത്ര­മാ­ണ് വി­ശേ­ഷി­പ്പി­ക്കാ­റു­ള്ള­ത്. 1980ൽ ടെ­ഡ് ബെ­ന്നാ എന്ന ഒരു ഫൈ­നാ­ൻ­സ് കൺ­സൾ­ട്ട­ന്റ് അയാ­ളു­ടെ ഒരു ക്ല­യ­ന്റി­ന്റെ സാ­മ്പ­ത്തിക കാ­ര്യ­ങ്ങൾ പരി­ശോ­ധി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ മന­സ്സി­ലാ­ക്കി­യ­താ­ണ് തൊ­ഴി­ലാ­ളി­കൾ­ക്ക് ടാ­ക്സ് ലാ­ഭി­ച്ചു­കൊ­ണ്ട് റി­ട്ട­യർ­മെ­ന്റ് വരു­മാ­ന­മാ­യി ഈ 401(k) യെ മാ­റ്റു­വാൻ കഴി­യും എന്ന­ത്.

അ­ങ്ങ­നെ കൃ­ഷി­യു­ടെ ഇട­യിൽ മറ്റു കു­ഴ­പ്പ­ങ്ങൾ ഒന്നും ഉണ്ടാ­ക്കാ­ത്ത ഒരു കള­പോ­ലെ കൃ­ഷി­ക്ക് ഒപ്പം വളർ­ന്നു കൃ­ഷി­യെ മൊ­ത്ത­മാ­യി തി­ന്നു­ന­ശി­പ്പി­ച്ച കഥ­യാ­ണ്, റി­ട്ട­യർ­മെ­ന്റു കാ­ല­ത്തേ­ക്ക് ചെ­റിയ കരു­തല്‍ നി­ക്ഷേ­പ­ത്തി­നും അല്പം ടാ­ക്സ് ലാ­ഭി­ക്ക­ലി­നു­മാ­യി തു­ട­ങ്ങിയ 401(k)­ക്ക് പറ­യു­വാ­നു­ള്ള­ത്. കട­ന്നു­പോയ വർ­ഷ­ങ്ങ­ളിൽ ബാ­ങ്കു­കൾ അട­ച്ചു­പൂ­ട്ടി­ക്കൊ­ണ്ടി­രു­ന്ന­പ്പോൾ അമേ­രി­ക്ക­യി­ലെ ബഹു­ഭൂ­രി­പ­ക്ഷ­ത്തി­ന്റേ­യും ചോ­ദ്യം സാ­മ്പ­ത്തിക പ്ര­തി­സ­ന്ധി­യെ­പ­റ്റി ആയി­രു­ന്നി­ല്ല, മറി­ച്ച് ഈ സാ­മ്പ­ത്തിക പ്ര­തി­സ­ന്ധി എങ്ങ­നെ തങ്ങ­ളു­ടെ 401(k) നി­ക്ഷേ­പ­ത്തെ ബാ­ധി­ക്കും എന്നാ­യി­രു­ന്നു. എന്നു പറ­ഞ്ഞാൽ ഒരു റി­ട്ട­യർ­മെ­ന്റ് സാ­ധ്യ­മാ­കു­മോ എന്ന ചോ­ദ്യം­.

ഏ­താ­ണ്ട് 3 ട്രി­ല്യൺ യു­എ­സ് ഡോ­ള­റിൽ അധി­കം നി­ക്ഷേ­പം ഉള്ള ഈ 401(k) ആണ് അമേ­രി­ക്ക­യി­ലെ ഏറ്റ­വും ജന­പ്രിയ റി­ട്ട­യർ­മെ­ന്റ് നി­ക്ഷേപ പദ്ധ­തി. അതിൽ 2 ട്രി­ല്യൻ യു­എ­സ് ഡോ­ളർ ആണ് സാ­മ്പ­ത്തിക മാ­ന്ദ്യ­ത്തിൽ ഒലി­ച്ചു­പോ­യ­ത്. 1990­ക­ളിൽ അതി­വേ­ഗ­ത്തിൽ വളർ­ന്നു­കൊ­ണ്ടി­രു­ന്ന കമ്പ­നി­ക­ളി­ലെ തൊ­ഴി­ലാ­ളി­കൾ അവ­രു­ടെ 401(k)­യു­ടെ 90% ഉം അതേ കമ്പ­നി­ക­ളു­ടെ സ്റ്റോ­ക്കിൽ തന്നെ നി­ക്ഷേ­പി­ച്ചു. എൻ­റോ­ണും, വേ­ൾ­ഡ് കോ­മും 2001-2002 കാ­ല­ത്തു തകർ­ന്നു തരി­പ്പ­ണ­മാ­കു­മ്പോൾ 800 മി­ല്യൺ അമേ­രി­ക്കൻ ഡോ­ളർ 401(k) നി­ക്ഷേ­പ­മാ­ണ് അതോ­ടൊ­പ്പം പോ­യ­ത്.

ഇ­പ്പോ­ഴ­ത്തെ സാ­മ്പ­ത്തിക മാ­ന്ദ്യം 2007 മു­തൽ ഏതാ­ണ്ട് 401(k)­യു­ടെ 20% ആണ് കൊ­ണ്ടു­പോ­യ­ത്. ഇന്ന് അമേ­രി­ക്ക മു­ഴു­വൻ ഉയ­രു­ന്ന ചോ­ദ്യ­വും കോ­ണ്ട്രി­ബ്യൂ­ട്ട­റി പെ­ൻ­ഷൻ എന്ന് പര­ക്കെ അറി­യ­പ്പെ­ടു­ന്ന 401(k)­യു­ടെ വി­ശ്വാ­സ്യ­ത­യാ­ണ്. എത്ര ആളു­കൾ­ക്ക് റി­ട്ട­യർ ചെ­യ്യു­വാൻ സാ­ധി­ക്കും? റി­ട്ട­യർ ചെ­യ്യു­ന്ന­വർ­ക്ക് മാ­ന്യ­മായ ഒരു റി­ട്ട­യർ­മെ­ന്റ് ജീ­വി­തം സാ­ധ്യ­മാ­ണോ­?

The Society of Professional Asset-Managers and Record Keepers പറ­യു­ന്ന­ത് അമേ­രി­ക്ക­യു­ടെ തൊ­ഴിൽ സേ­ന­യു­ടെ 50% അല്ലെ­ങ്കിൽ ഏതാ­ണ്ട് 73 മി­ല്യൺ അമേ­രി­ക്ക­ക്കാ­രു­ടെ റി­ട്ട­യർ­മെ­ന്റ് സമ്പാ­ദ്യം 401(k)ൽ നി­ക്ഷി­പ്തം ആണെ­ന്നാ­ണ്. ഒരു സമൂ­ഹ­മെ­ന്ന നി­ല­ക്ക് അമേ­രി­ക്ക­യിൽ തൊ­ഴിൽ ചെ­യ്യു­ന്ന­വർ ഏതാ­ണ്ട് 200 ബി­ല്യൺ ഡോ­ളർ ഓരോ വർ­ഷ­വും ഈ അക്കൌ­ണ്ടു­ക­ളിൽ നി­ക്ഷേ­പി­ക്കു­ന്നു എന്നാ­ണ്. പക്ഷെ ഇവ­രൊ­ക്കെ റി­ട്ട­യർ ചെ­യ്യു­ന്ന­ത് മെ­ച്ച­പ്പെ­ട്ട സമ്പാ­ദ്യ­വു­മാ­യി­ട്ടാ­ണോ­?

ഈ കാ­ര്യ­ത്തിൽ ഒരു പന്ത­യ­ത്തി­ന്റെ ആവ­ശ്യ­മേ ഇല്ല! ആവ­റേ­ജ് 401(k)­യി­ലെ ബാ­ലൻ­സ് 45,519 അമേ­രി­ക്കൻ ഡോ­ളർ മാ­ത്ര­മാ­ണ്. എന്നു­പ­റ­ഞ്ഞാൽ പു­ത്തൻ പെ­ൻ­ഷൻ അക്കൌ­ണ്ടു­ക­ളിൽ 60 വയ­സ്സു­മു­തൽ അടു­ത്ത 75-80 വയ­സ്സു­വ­രെ ഒരു അമേ­രി­ക്ക­ക്കാ­രൻ ജീ­വി­ക്കു­വാൻ ബാ­ക്കി­യു­ള്ള റി­ട്ട­യർ­മെ­ന്റ് സമ്പാ­ദ്യ­മാ­ണ് ഈ തു­ക. രണ്ടു വർ­ഷം കോ­ളേ­ജിൽ പോ­യി പഠി­ക്കു­വാൻ ഇതി­നേ­ക്കാൾ കൂ­ടു­തൽ തുക അമേ­രി­ക്ക­യിൽ ചെ­ല­വാ­ക്ക­ണം­.

­ഞെ­ട്ടി­ക്കു­ന്ന കണ­ക്ക് മറ്റൊ­ന്നാ­ണ്. 401(k) എന്ന കോ­ണ്ട്രി­ബ്യൂ­ട്ട­റി പെ­ൻ­ഷ­നിൽ അക്കൌ­ണ്ടു­ള്ള അമേ­രി­ക്ക­ക്കാ­രിൽ 46% നു 10,000 അമേ­രി­ക്കൻ ഡോ­ള­റിൽ താ­ഴെ മാ­ത്ര­മാ­ണ് സമ്പാ­ദ്യ­മാ­യി­ട്ടു­ള്ള­ത്.

ഇ­ന്ന­ത്തെ കണ­ക്കു­പ്ര­കാ­രം വെ­റും 21% അമേ­രി­ക്ക­കാ­ർ­ക്കു­മാ­ത്ര­മേ പര­മ്പ­രാ­ഗത പെ­ൻ­ഷൻ ആയ defined benefit pension plan ന്റെ പരി­ര­ക്ഷ ഉള്ളൂ. ഈ ശത­മാന കണ­ക്ക് വള­രെ വേ­ഗ­ത്തിൽ ചു­രു­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ബോ­സ്റ്റൺ കോ­ളേ­ജി­ലെ Center for Retirement Research മേ­ധാ­വി അലി­ഷാ മു­ന്നെൽ പറ­യു­ന്ന­ത് 401(k) പ്ലാ­നി­നെ അതി­ന്റെ പൂ­ർ­വ്വ സ്ഥി­തി­യി­ലേ­ക്കു മട­ക്കി­ക്കൊ­ണ്ടു­പോ­യി റി­ട്ട­യർ­മെ­ന്റ് പ്ലാ­നി­നും സോ­ഷ്യൽ സെ­ക്യൂ­രി­റ്റി­ക്കും ഒപ്പം ഒരു മൂ­ന്നാ­മ­ത്തെ സമ്പാ­ദ്യ­മാ­ക്കി മാ­റ്റേ­ണ്ട സമ­യ­മാ­യി­രി­ക്കു­ന്നു എന്നാ­ണ്. ഈ 401(k) ഒന്നും വാ­ർ­ദ്ധ­ക്യ കാ­ല­ത്ത് റി­ട്ട­യർ­മെ­ന്റ് ജീ­വി­ത­ത്തിൽ ആശ്വാ­സ­മാ­വും എന്ന് നമു­ക്ക് വി­ശ്വ­സി­ക്കാ­നാ­വി­ല്ല എന്ന് അവർ തു­ട­രു­ന്നു. Government Accountability Office പറ­ഞ്ഞ­ത് 401(k) എന്ന കോ­ണ്ട്രി­ബ്യൂ­ട്ട­റി പെ­ൻ­ഷ­നെ നി­യ­ന്ത്രി­ച്ചി­ല്ലെ­ങ്കിൽ നല്ലൊ­രു­ശ­ത­മാ­നം അമേ­രി­ക്ക­ക്കാ­ര­നെ­യും കാ­ത്തി­രി­ക്കു­ന്ന­ത് വള­രെ ദയ­നീ­യ­മായ റി­ട്ട­യർ­മെ­ന്റ് ജീ­വ­ത­മാ­വും എന്നാ­ണ്.

­ഫൈ­നാ­ൻ­സ് പ്ലാ­നിം­ഗ് എന്ന തൊ­ഴിൽ മൊ­ത്തം ഒറ്റ­ക്കെ­ട്ടാ­യി വള­രെ സമർ­പ്പ­ണ­ത്തോ­ടു­കൂ­ടെ അമേ­രി­ക്ക­ക്കാ­രോ­ടു തു­ടർ­ച്ച­യാ­യി പറ­യു­ന്ന­ത് നി­ങ്ങ­ളു­ടെ റി­ട്ട­യർ­മെ­ന്റി­നു നി­ങ്ങൾ കാ­ശു­മു­ട­ക്ക­ണം എന്നാ­ണ്. 401(k) ആണ് റി­ട്ട­യർ­മെ­ന്റി­ന്റെ മു­ഖ്യ ഘട­ക­മാ­യി­ട്ട് ചൂ­ണ്ടി­ക്കാ­ണി­ക്ക­പ്പെ­ടു­ന്ന­ത്. കു­ട്ടി­ക­ളെ കോ­ള­ജിൽ വി­ടു­വാ­നൊ സ്വ­ന്ത­മാ­യി വീ­ടു­വാ­ങ്ങു­വാ­നൊ കഴി­വി­ല്ലാ­ത്ത­വ­രോ­ടു­പോ­ലും പറ­യു­ന്ന­ത് നി­ങ്ങ­ളു­ടെ റി­ട്ട­യർ­മെ­ന്റി­നു­വേ­ണ്ടി 401(k) നി­ക്ഷേ­പം ആരം­ഭി­ക്കു എന്നാ­ണ്.

ഇ­ത് അത്ര മോ­ശ­മായ ഒരു ഉപ­ദേ­ശം ഒന്നും അല്ല. കാ­ര­ണം ഈ നി­ക്ഷേ­പ­ത്തി­ന് ടാ­ക്സ് കൊ­ടു­ക്കേ­ണ്ട­തി­ല്ല, ആരോ­ഗ്യ ഇൻ­ഷ്വ­റൻ­സ് പോ­ലെ തൊ­ഴിൽ നഷ്ട­പ്പെ­ട്ടാ­ലും ഈ നി­ക്ഷേ­പം നി­ങ്ങൾ­ക്കു നഷ്ട­പ്പെ­ടി­ല്ല. ഒക്കെ ശരി­യാ­ണ്. ഇതൊ­ക്കെ വി­ശ്വ­സി­ച്ച അമേ­രി­ക്ക­ക്കാർ തങ്ങ­ളു­ടെ റി­ട്ട­യർ­മെ­ന്റി­നു­വേ­ണ്ടി മറ്റ് എന്ന­ത്തേ­ക്കാ­ളും അധി­കം നി­ക്ഷേ­പ­ങ്ങൾ നട­ത്തി. എന്നി­ട്ടെ­ന്തു­ണ്ടാ­യി? കഴി­ഞ്ഞു­പോയ ചില വർ­ഷ­ങ്ങൾ കാ­ട്ടി­ത്ത­ന്ന­ത്, അവ­രു­ടെ ഈ പു­ത്തൻ നി­ക്ഷേ­പ­ങ്ങൾ­ക്കൊ­പ്പം തങ്ങ­ളു­ടെ ബാ­ങ്ക് അക്കൌ­ണ്ടു­കൾ പോ­ലും കൂ­ടു­തൽ അപ­ക­ട­ത്തിൽ ആകു­ന്ന­താ­ണ്. തൊ­ഴിൽ ദാ­താ­വ് ഉറ­പ്പു­ത­ന്നി­രു­ന്ന സാ­ധ­രണ പെ­ൻ­ഷ­ന്റെ കാ­ല­ത്തേ­തി­നേ­ക്കാ­ളും കു­റ­ഞ്ഞ തു­ക­മാ­ത്ര­മാ­യി­രി­ക്കും റി­ട്ട­യർ­മെ­ന്റ് കാ­ല­ത്തെ പെ­ൻ­ഷൻ വരു­മാ­നം 401(k)­യി­ലൂ­ടെ. 44% അമേ­രി­ക്ക­ക്കാ­രും തങ്ങ­ളു­ടെ സമ്പാ­ദ്യം എല്ലാം നഷ്ട­പ്പെ­ടു­ന്ന അവ­സ്ഥ­യി­ലാ­ണ് ഇന്ന്.

ഇ­ൻ­സ്റ്റ­ന്റ് ക്യാ­മ­റ­യും ഫി­ലി­മും നി­ർ­മ്മി­ക്കു­ന്ന പോ­ള­റോ­യ്ഡ് കോ­ർ­പ്പ­റേ­ഷ­നി­ലെ ആയി­ര­ക്ക­ണ­ക്കി­നു ജോ­ലി­ക്കാ­രിൽ ഒരാ­ളായ ബെ­റ്റി മോ­സ്സി­ന്റെ കഥ ഒരു ഉദാ­ഹ­ര­ണ­മാ­ണ്. കമ്പ­നി­യെ മറ്റൊ­രു കോ­ർ­പ്പ­റേ­റ്റ് ടേ­ക് ഓവ­റിൽ നി­ന്നും രക്ഷി­ക്കു­വാൻ കൂ­ടെ­യാ­ണ് തങ്ങ­ളു­ടെ ശമ്പ­ള­ത്തി­ന്റെ 8% കമ്പ­നി­യു­ടെ ഓഹ­രി­യാ­ക്കി മാ­റ്റി റി­ട്ട­യർ­മെ­ന്റ് ബെ­ന­ഫി­റ്റ് പ്രോ­ഗ്രാ­മിൽ ചേ­ർ­ക്കു­ന്ന­ത്. ഡി­ജി­റ്റൽ വി­പ്ല­വ­ത്തി­ന്റെ കാ­ല­ത്ത് പോ­ള­റോ­യ്ഡ് കമ്പ­നി വലിയ മാ­റ്റ­ങ്ങൾ­ക്കു തയ്യാ­റാ­കാ­തി­രു­ന്ന­തി­നാൽ ആണ് 1995-1998 കാ­ല­ത്ത് 359 മി­ല്യൺ ഡോ­ള­റി­ന്റെ നഷ്ടം കമ്പ­നി­ക്കു നേ­രി­ടേ­ണ്ടി­വ­ന്ന­ത്. കമ്പ­നി­യു­ടെ ബാ­ലൻ­സ് ഷീ­റ്റ് അതോ­ടെ കു­ത്തു­പാള എടു­ത്തു­തു­ട­ങ്ങി. തൊ­ഴി­ലാ­ളി­കൾ­ക്കു വി­റ്റ ഓഹ­രി­യു­ടെ വി­ല­യും അതോ­ടെ തകർ­ന്നു തരി­പ്പ­ണ­മാ­യി. ഒക്ടോ­ബർ 2001ൽ പോ­ള­റോ­യ്ഡ് പാ­പ്പർ ഹർ­ജി ഫയൽ ചെ­യ്തു. അതോ­ടെ പോ­ള­റോ­യ്ഡി­ന്റെ ഷെ­യർ വില 1997­ലെ 60 ഡോ­ള­റിൽ നി­ന്നും ഒരു കു­പ്പി കൊ­ക്ക കോ­ള­യു­ടെ വി­ല­യ്ക്കും താ­ഴേ­ക്കു­വ­ന്നു പതി­ച്ചു. ‌

­ബെ­റ്റി മോ­സ്സി­നെ­പ്പോ­ലു­ള്ള 6000 തൊ­ഴി­ലാ­ളി­ക­ളു­ടെ 300 മി­ല്യൺ ഡോ­ള­റി­ന്റെ റി­ട്ട­യർ­മെ­ന്റ് സമ്പാ­ദ്യം കമ്പ­നി­യു­ടെ ഷെ­യർ എന്ന കോ­ണ്ട്രി­ബ്യൂ­ട്ട­റി പെ­ൻ­ഷൻ എന്നൊ സി­വി­യ­റൻ­സ് പേ എന്നൊ വി­ളി­ക്കാ­വു­ന്ന നി­ക്ഷേ­പ­ഖ­നി­യിൽ നി­ന്നും 9 അമേ­രി­ക്കൻ നയാ­പൈസ വി­ല­യ്ക്ക് ജീ­വ­ന­ക്കാ­രിൽ നി­ന്നും കമ്പ­നി തി­രി­കെ വാ­ങ്ങി. പലർ­ക്കും 100,000 മു­തൽ 200,000 വരെ അമേ­രി­ക്കൻ ഡോ­ളർ ആണു ഒറ്റ­യ­ടി­ക്കു നഷ്ട­മാ­യ­ത്.

അ­മേ­രി­ക്ക­യിൽ മനു­ഷ്യർ തൊ­ഴിൽ ചെ­യ്യു­വാൻ സ്വ­പ്നം­കാ­ണു­ന്ന ഒരു സ്ഥ­ലം എന്നാ­ണ് അവർ കമ്പ­നി­ക­ളെ വി­ശേ­ഷി­പ്പി­ക്കാ­റു­ള്ള­ത്. 2005ൽ 60 വയ­സ്സു­ണ്ടാ­യി­രു­ന്ന ബെ­റ്റി 35 വർ­ഷം പോ­ള­റോ­യ്ഡ് കമ്പ­നി­യിൽ ജോ­ലി­ചെ­യ്തു. ഒരു ഫയൽ ക്ലർ­ക്കാ­യി തു­ട­ങ്ങി ഏറ്റ­വു­മൊ­ടു­വില്‍ സീ­നി­യർ റീ­ജ­നൽ ഓപ്പ­റേ­ഷൻ­സ് മാ­നേ­ജർ ആയി അറ്റ്ലാ­ന്റ­യിൽ സേ­വ­ന­മ­നു­ഷ്ഠി­ച്ചു. തൊ­ഴി­ലാ­ളി­കൾ­ക്കു റി­ട്ട­യർ­മെ­ന്റ് നി­ക്ഷേ­പ­മാ­യി കമ്പ­നി­യു­ടെ ഓഹ­രി വാ­ങ്ങു­വാൻ അവ­സ­രം വന്ന­പ്പോൾ ബെ­റ്റി ഓർ­ക്കു­ന്നു, എല്ലാ തൊ­ഴി­ലാ­ളി­ക­ളും അതി­നു­പി­ന്നാ­ലെ പാ­യു­ക­യാ­യി­രു­ന്നു. പറ­ഞ്ഞു­വി­ശ്വ­സി­പ്പി­ച്ച­തിന്‍­പ്ര­കാ­ര­മാ­ണ് തൊ­ഴി­ലാ­ളി­ക­ളെ­ല്ലാം അതി­നു­പി­ന്നാ­ലെ പാ­ഞ്ഞ­ത്.

­പോ­ള­റോ­യ്ഡ് പാ­പ്പർ ഹർ­ജി നല്കി­യ­തോ­ടെ ബെ­റ്റി­യും അവ­രു­ടെ റി­ട്ട­യർ ചെ­യ്ത സഹ­പ്ര­വർ­ത്ത­ക­രും ഒരു കൈ­യ്ക്കു­ന്ന പാ­ഠം പഠി­ച്ചു. പഴയ പോ­ള­റോ­യ്ഡ് കമ്പ­നി­യു­ടെ മൂ­ല്യ­ത്തി­ന്റെ മു­ന്നിൽ ഒന്നു­മ­ല്ലാ­ത്ത 255 മി­ല്യൺ ഡോ­ള­റി­നു കമ്പ­നി വി­റ്റു­പോ­യി. അതിൽ തന്നെ പു­ത്തൻ മു­ത­ലാ­ളി­മാർ ഉപ­യോ­ഗി­ച്ച­ത് പോ­ള­റോ­യ്ഡ് കമ്പ­നി­യു­ടെ തന്നെ 138 മി­ല്യൺ ഡോ­ളർ ആണ്. ദോ­ഷം പറ­യ­രു­ത­ല്ലോ, ബാ­ങ്ക്റ­പ­റ്റ്സി കോ­ട­തി പാ­വം പി­ടി­ച്ച തൊ­ഴി­ലാ­ളി­ക­ളെ വി­ട്ട­ത് വെ­റും കൈ­യോ­ടെ അല്ല. ബെ­റ്റി മോ­സ്സ് ഒരി­ക്ക­ലും മറ­ക്കി­ല്ല ആ ദി­വ­സം. അവർ­ക്ക് 47 ഡോ­ള­റി­ന്റെ ഒരു ചെ­ക്ക് കൈ­യിൽ കി­ട്ടി­!

"­നി­ങ്ങൾ ഈ തമാ­ശ­യും കൂ­ടെ കേ­ൾ­ക്ക­ണം­," ബെ­റ്റി പറ­യു­ന്നു; "ആ ദി­വ­സം അടു­ത്തു­ള്ള മക്ഡൊ­ണാ­ൾ­ഡിൽ ഞങ്ങൾ തൊ­ഴി­ലാ­ളി­കൾ കൂ­ടി ആ 47 ഡോ­ളർ തീ­ർ­ത്തി­ട്ടാ­ണ് വന്ന­ത്."

­ഫോ­ർ­ച്യൂൺ മാ­ഗ­സി­ന്റെ കോ­ള­മി­സ്റ്റും എഡി­റ്റ­റും പി­ന്നീ­ട് ന്യൂ­യോ­ർ­ക്ക് ടൈം­സി­ന്റെ ബി­സി­ന­സ്സ് കോ­ള­മി­സ്റ്റു­മാ­യി മാ­റിയ പ്ര­മുഖ മാ­ദ്ധ്യ­മ­പ്ര­വർ­ത്ത­കൻ ജോ നോ­സെ­റാ കഴി­ഞ്ഞ ഏപ്രി­ലിൽ അദ്ദേ­ഹ­ത്തി­ന്റെ അറു­പ­താം ജന്മ­ദി­ന­ത്തി­ന് ന്യൂ­യോ­ർ­ക്ക് ടൈം­സിൽ എഴു­തി­യ­ത് ഇങ്ങ­നെ­യാ­ണ്:

60 വയ­സ്സ് ആകുക എന്നു­പ­റ­ഞ്ഞാൽ പു­ത്തൻ 50 ആണെ­ന്ന­ത് തീ­ർ­ച്ച­യാ­യും തെ­റ്റാ­ണ്. എന്റെ ശരീ­രം ക്ഷീ­ണി­ക്ക­യും ഞെ­രി­പി­രി­കൊ­ള്ളു­ക­യും ഒക്കെ ചെ­യ്യു­ന്നു­ണ്ട്. എന്റെ കണ്ണു­കൾ ആ പഴയ കണ്ണു­കൾ അല്ല, ഇപ്പോ­ൾ. കട­ന്നു­പോയ ഏതാ­നും വർ­ഷ­ങ്ങ­ളിൽ ഞാൻ ഉറ­ങ്ങി­യ­തു­പോ­ലെ­യു­ള്ള ഉറ­ക്കം ഒന്നും ഇപ്പോൾ എനി­ക്കു കി­ട്ടാ­റി­ല്ല. സ്ഥി­ര­മാ­യി ഡോ­ക്ട­റെ കാ­ണാ­റു­ണ്ട്. പെ­ട്ടെ­ന്ന് വീ­ട്ടി­ലെ­ത്തി സ്വ­സ്ഥ­മാ­കു­വാ­നു­ള്ള ആഗ്ര­ഹം ഓടി­ക്ക­ട­ന്നു­വ­രു­ന്നു. ഇൻ­ഷ്വ­റൻ­സ്, വി­ല്പ­ത്രം തയ്യാ­റാ­ക്കൽ എന്നി­ങ്ങ­നെ­യു­ള്ള പല­തും ചെ­യ്ത് തീ­ർ­ക്ക­ണം. എന്റെ ചെ­ക് ലി­സ്റ്റിൽ ഇപ്പോ­ഴും ഇല്ലാ­ത്ത ഒരു കാ­ര്യം എന്റെ 401(k) പ്ലാൻ ആണ്. എന്റെ റി­ട്ട­യർ­മെ­ന്റ് ജീ­വി­ത­ത്തെ സം­ര­ക്ഷി­ക്കേ­ണ്ട ഈ പ്ലാൻ മി­ക്ക­വാ­റും തരി­പ്പ­ണ­മാ­യി­രി­ക്ക­യാ­ണ്.

­ര­ണ്ടാം ലോ­ക­മ­ഹാ­യു­ദ്ധാ­ന­ന്ത­ര­മു­ണ്ടായ ബേ­ബീ ബൂ­മേ­ഴ്സ് തല­മു­റ­യി­ലെ ലക്ഷ­ക്ക­ണ­ക്കി­ന് ആളു­ക­ളെ­പ്പോ­ലെ ഈ പദ്ധ­തി ആരം­ഭി­ച്ച 1970­ക­ളു­ടെ ഒടു­ക്ക­ത്തിൽ ഞാ­നും എന്റെ പണം 401(k)­യിൽ നി­ക്ഷേ­പി­ച്ചു. 1982 കളി­ലെ സ്റ്റോ­ക് മാ­ർ­ക്ക­റ്റ് കു­തി­ച്ചു­ചാ­ട്ട സമ­യ­ത്ത് ഒരു യുവ പത്ര­പ്ര­വർ­ത്ത­ക­നായ എനി­ക്ക് അധി­കം പണം ഒന്നും ഇല്ലാ­യി­രു­ന്നു, നി­ക്ഷേ­പി­ക്കു­വാ­ൻ. പക്ഷെ മാ­ർ­ക്ക­റ്റ് ഉണർ­ന്ന­തി­ന­നു­സ­രി­ച്ച് എന്റെ 401(k) അക്കൌ­ണ്ടും വളർ­ന്നു. ബുൾ മാ­ർ­ക്ക­റ്റ് എന്റെ നി­ക്ഷേ­പ­ത്തി­നു­ള്ള കഴി­വി­നെ­യും പെ­രു­പ്പി­ച്ച് ബലൂൺ പോ­ലെ വീ­ർ­പ്പി­ച്ചു­.

ഈ പു­ത്തൻ നി­ക്ഷേപ സം­സ്കാ­ര­ത്തിൽ ആകൃ­ഷ്ട­നായ ഞാൻ എന്റെ ആദ്യ പു­സ്ത­കം എഴു­തി. 1990ൽ അതി­നു ഞാൻ പേ­രി­ട്ട­ത് “പ­ണ­ത്തി­ന്റെ ജനാ­ധി­പ­ത്യ­വ­ത്ക­ര­ണം” എന്നാ­ണ്. 2000ൽ ബലൂ­ണി­ന്റെ കു­മിള പൊ­ട്ടു­ന്ന­തു­പോ­ലെ സ്റ്റോ­ക്‍­മാ­ർ­ക്ക­റ്റ് പൊ­ട്ടി എന്റെ പോ­ർ­ട്ട്ഫോ­ളി­യോ അതി­ന്റെ പകു­തി­യി­ലേ­ക്ക് താ­ണു­പോ­യി­.

ഇ­പ്പോ­ഴും 60ആ­മ­ത്തെ വയ­സ്സിൽ എനി­ക്കു പണി­ചെ­യ്യു­വാൻ കഴി­യും. ഒരു നി­ർ­ബ­ന്ധിത റി­ട്ട­യർ­മെ­ന്റ് പ്രാ­യം എന്റെ ജോ­ലി­ക്ക് ഇല്ല. വലിയ ഭാ­രം ഒന്നും ഉയർ­ത്തു­ക­യൊ ചു­മ­ക്കു­ക­യൊ ചെ­യ്യേ­ണ്ട ആവ­ശ്യം ഇല്ല. എന്തെ­ങ്കി­ലും പരി­ക്കു­പ­റ്റി­യാൽ എനി­ക്ക് ഒരു അസി­സ്റ്റ­ഡ് ലി­വിം­ഗ് ഇൻ­ഷ്വ­റൻ­സ് ഉണ്ട്. അല്ലാ­ത്ത പക്ഷം എഴു­ത്തു തു­ട­രു­വാൻ കഴി­യും. പക്ഷെ എന്റെ തല­മു­റ­യി­ലെ ലക്ഷ­ക്ക­ണ­ക്കി­നു ആളു­കൾ എന്നേ­പ്പോ­ലെ അല്ല. സ്റ്റോ­ക്‍­മാ­ർ­ക്ക­റ്റിൽ നി­ക്ഷേ­പി­ക്കു­വാ­നു­ള്ള താ­ത്പ­ര്യം അവ­രു­ടെ റി­ട്ട­യർ­മെ­ന്റി­നെ ഇല്ലാ­താ­ക്കി­.

­പെ­ൻ­ഷ­നെ ഇല്ലാ­താ­ക്കു­ന്ന­ത് ബു­ഷ് ഭര­ണ­കൂ­ട­വും അമേ­രി­ക്കൻ കോ­ൺ­ഗ്ര­സ്സും, വാ­ൾ­സ്ട്രീ­റ്റും ഒരു പൊ­തു­ധാ­ര­ണ­യു­ടെ അടി­സ്ഥാ­ന­ത്തിൽ പ്ര­വർ­ത്തി­ച്ച­തി­ന്റെ ഫല­മാ­യി­ട്ടാ­ണ്.

­പെ­ൻ­ഷൻ പ്ര­തി­സ­ന്ധി എന്നു­പ­റ­യു­ന്ന­ത് സർ­ക്കാർ പെ­ൻ­ഷൻ കൊ­ടു­ക്കു­വാൻ മാ­റ്റി­വ­ച്ചി­രി­ക്കു­ന്ന പണ­മൊ അതി­ന്റെ സ്രോ­ത­സൊ സർ­ക്കാ­രി­ന്റെ പെ­ൻ­ഷൻ കട­മ­ക­ളു­മാ­യി ഒത്തു­പോ­കാ­തെ വരു­ന്ന­തിൽ നി­ന്നും ഉണ്ടാ­കു­ന്ന­താ­ണ്. പാ­ശ്ചാ­ത്യ രാ­ജ്യ­ങ്ങ­ളിൽ ഇത് പല കാ­ര­ണ­ങ്ങൾ കൊ­ണ്ട് ഉണ്ടാ­വാം. പാ­ശ്ചാ­ത്യ­ലോ­കം നേ­രി­ടു­ന്ന പ്ര­ധാന വെ­ല്ലു­വി­ളി ഒരു രാ­ജ്യ­ത്തെ അല്ലെ­ങ്കിൽ ഒരു സം­സ്ഥാ­ന­ത്തെ­യൊ, പഞ്ചാ­യ­ത്തി­ലെ­യൊ ജന­സം­ഖ്യ­യി­ലു­ണ്ടാ­വു­ന്ന മാ­റ്റ­മാ­ണ്. റി­ട്ട­യർ ചെ­യ്യു­ന്ന ആളു­കൾ­ക്ക് ആനു­പാ­തി­ക­മാ­യി പു­തിയ തല­മു­റ­യിൽ നി­ന്നും ജീ­വ­ന­ക്കാ­രെ­യും തൊ­ഴി­ലാ­ളി­ക­ളെ­യും കി­ട്ടാ­തെ വരു­ന്ന­തു­മൂ­ലം ഉള്ള പ്ര­തി­സ­ന്ധി. ‌

­തൊ­ഴിൽ ചെ­യ്യു­ന്ന­വ­രിൽ നി­ന്നും സ്വീ­ക­രി­ക്കു­ന്ന സോ­ഷ്യൽ സെ­ക്യൂ­രി­റ്റി ടാ­ക്സ് കൊ­ണ്ടാ­ണ് റി­ട്ട­യർ ചെ­യ്യു­ന്ന­വർ­ക്ക് സർ­ക്കാർ തങ്ങ­ളു­ടെ ക്ഷേ­മ­പെ­ൻ­ഷൻ നല്കാ­റു­ള്ള­ത്. 1970ൽ ഒരാൾ റി­ട്ട­യർ ചെ­യ്യു­മ്പോൾ 5.3 പേർ ആയി­രു­ന്നു പക­രം ജോ­ലി­ചെ­യ്യു­ന്ന­വ­രാ­യി­ട്ടു­ണ്ടാ­യി­രു­ന്ന­ത്. 2010ൽ ഇത് ഒരാ­ൾ­ക്ക് 4.5 എന്ന കണ­ക്കി­ലേ­ക്ക് കു­റ­ഞ്ഞു. 2050 ആകു­മ്പോ­ഴേ­ക്കും ഇത് 2.6 എന്ന അവ­സ്ഥ­യി­ലേ­ക്ക് എത്തും എന്നാ­ണ് കണ­ക്കു­കൾ പറ­യു­ന്ന­ത്. ഇതി­നു പല കാ­ര­ണ­ങ്ങൾ ഉണ്ട്. കു­റ­ഞ്ഞ ജനന മരണ നി­ര­ക്കു­കൾ തന്നെ പ്ര­ധാ­നം. റി­ട്ട­യർ ചെ­യ്യു­ന്ന­വർ കൂ­ടു­തൽ കാ­ലം ജീ­വി­ക്കു­ന്നു. അതി­ന് ആനു­പാ­തി­ക­മാ­യി ജന­സം­ഖ്യ­യിൽ 20-64 വയ­സ്സു­വ­രെ­യു­ള്ള­വ­രു­ടെ എണ്ണം ഇല്ല എന്ന­ത്.

2008ഓ­ടു­കൂ­ടെ അമേ­രി­ക്ക­യി­ലെ പെ­ൻ­ഷൻ ഫണ്ടു­കൾ ഒരു ട്രി­ല്യൺ ഡോ­ളർ കു­റ­വ് ഉണ്ടാ­യി­രു­ന്നു. ഇത് രൂ­പ­യു­ടെ മൂ­ല്യം കണ­ക്കാ­ക്കു­ന്ന (The present value) രീ­തി അനു­സ­രി­ച്ച് 2010 ഓഗ­സ്റ്റിൽ ഏതാ­ണ്ട് 5.4 ട്രി­ല്യൺ ഡോ­ളർ വരും. ഈ പറ­യു­ന്ന തുക ഇന്ന­ത്തെ­യൊ നാ­ള­ത്തെ­യൊ ആവ­ശ്യ­ത്തി­നു­ള്ള­ത് അല്ല. മറി­ച്ച്, വരു­ന്ന 75 വർ­ഷ­ത്തേ­ക്ക് അമേ­രി­ക്ക­യി­ലെ സോ­ഷ്യൽ സെ­ക്യൂ­രി­റ്റി ലഭി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­വർ­ക്കും ഈ കാ­ല­ത്ത് സോ­ഷ്യൽ സെ­ക്യൂ­രി­റ്റി പെ­ൻ­ഷ­നി­ലേ­ക്ക് വരു­ന്ന­വർ­ക്കും കൊ­ടു­ക്കേ­ണ്ട പെ­ൻ­ഷ­നു ടാ­ക്സ് റവ­ന്യു­വി­ൽ­നി­ന്നു­ള്ള വരു­മാ­ന­ത്തിൽ വരു­ന്ന കു­റ­വ് നി­ക­ത്തു­വാൻ ഉള്ള­താ­ണ് ഈ തു­ക­യും അതി­ന്റെ പലി­ശ­യും­.

ഈ 5.4 ട്രി­ല്യന്‍ ഡോ­ള­റി­ന്റെ കമ്മി കണ്ടെ­ത്തു­വാൻ അമേ­രി­ക്ക­ക്കു­മു­ന്നിൽ പല മാ­ർ­ഗ്ഗ­ങ്ങൾ ഉണ്ട്. ജോ­ലി­ചെ­യ്യു­ന്ന­വ­രും റി­ട്ട­യർ ചെ­യ്യു­ന്ന­വ­രു­മാ­യു­ള്ള അന്ത­രം കു­റ­യ്ക്കു­ക, അതി­നു റി­ട്ട­യർ­മെ­ന്റ് പ്രാ­യം കൂ­ട്ടു­ക. പങ്കാ­ളി­ത്ത­പെ­ൻ­ഷൻ, പെ­ൻ­ഷ­നി­ലേ­ക്കു­ള്ള മു­ട­ക്ക് കൂ­ട്ടു­ക, സോ­ഷ്യൽ സെ­ക്യൂ­രി­റ്റി ടാ­ക്സ് കൂ­ട്ടുക ഇങ്ങ­നെ പല­തും ഉണ്ട്.

­പ­ങ്കാ­ളി­ത്ത പെ­ൻ­ഷൻ നട­പ്പി­ലാ­കു­ന്ന­തി­ന്റെ വലിയ ദു­രി­ത­ങ്ങൾ ഒന്നും അനു­ഭ­വി­ക്കേ­ണ്ടി വരി­ല്ലാ­ത്ത കേ­ര­ള­ത്തി­ലെ സർ­ക്കാർ ജീ­വ­ന­ക്കാർ ആണ് സമ­ര­ത്തി­നു മു­ന്നി­ട്ടി­റ­ങ്ങി­യ­ത്. അവർ ആക്ര­മി­ക്ക­പ്പെ­ട്ടു, അറ­സ്റ്റു ചെ­യ്യ­പ്പെ­ട്ടു, ശമ്പ­ളം നഷ്ട­പ്പെ­ട്ടു. പക്ഷെ ഈ സമ­ര­ത്തെ എതി­ർ­ക്കു­വാൻ പല­കാ­ര­ണ­ങ്ങൾ പറ­ഞ്ഞ മദ്ധ്യ­വർ­ഗ്ഗം അറി­യാ­തെ പോയ ഒരു കാ­ര്യം ഉണ്ട്.

ഇ­ന്ത്യ വാ­ൾ­മാ­ർ­ട്ട് അട­ക്ക­മു­ള്ള മൾ­ട്ടി നാ­ഷ­ണൽ കമ്പ­നി­കൾ­ക്ക് വാ­തിൽ മലർ­ക്കെ തു­റ­ക്കു­ക­യാ­ണ്. അതു വന്നി­ല്ലെ­ങ്കിൽ പോ­ലും സ്വ­ദേ­ശി കു­ത്ത­ക­കൾ ഇഷ്ടം പോ­ലെ ഉണ്ട്. ടാ­റ്റാ, ബി­ർ­ളാ, മു­തൽ അമ്പാ­നി പു­ത്ര­ന്മാർ വരെ­.

­നാ­ളെ ഈ കമ്പ­നി­ക­ളി­ലൊ­ക്കെ ജോ­ലി തേ­ടി എത്തു­ന്ന­വ­രോ­ടും കമ്പ­നി­കൾ പറ­യു­വാൻ പോ­കു­ന്ന­ത് ഞങ്ങ­ളു­ടെ കമ്പ­നി­യു­ടെ പങ്കാ­ളി­ത്ത പെ­ൻ­ഷ­നിൽ ചേ­ർ­ന്നേ മതി­യാ­വു എന്നാ­വും. ശമ്പ­ള­ത്തി­ന്റെ 10% കമ്പ­നി­യു­ടെ ഷെ­യ­റാ­യി­ട്ട് മാ­റും. 60 വയ­സ്സിൽ റി­ട്ട­യർ ചെ­യ്യു­മ്പോൾ ഈ പറ­യു­ന്ന കമ്പ­നി­ക­ളിൽ എത്ര എണ്ണം കാ­ണും, 10% തി­രി­കെ കോ­ണ്ട്രി­ബ്യൂ­ട്ട­റി പെ­ൻ­ഷൻ ആയി­ട്ടു നല്കു­വാ­ൻ?

­റെ­ജി പി ജോര്‍­ജ്

for representative purpose only

ദേശാന്തരം

Country:

Default Home Page

UK Home Page

Authors:

Regi P George

http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%82/22566/%E0%B4%92%E0%B4%B2%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%AA%E0%B5%8B%E0%B4%95%E0%B4%BE%E0%B4%B5%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%AA%E0%B4%82-%E0%B4%AA%E0%B5%86%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B7%E0%B4%A8%E0%B4%BE%E0%B4%B5%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86#comments ആനുകൂല്യം പങ്കാളിത്ത പെന്‍ഷന്‍ പിഎഫ്ആര്‍ഡിഎ പെന്‍ഷന്‍ രാഷ്ട്രീയം സമരം സര്‍ക്കാര്‍ ജീവനക്കാര്‍ ദേശാന്തരം Thu, 17 Jan 2013 08:45:54 +0000 Regi P George 22566 at http://malayal.am പട്ടികജാതി ക്ഷേമസമിതി എന്തിന്? http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/22550/%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B4%9C%E0%B4%BE%E0%B4%A4%E0%B4%BF-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%AE%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D

­സി­പി­ഐ­(എം­)­ന്റെ നേ­തൃ­ത്വ­ത്തില്‍ ഈയി­ടെ സം­ഘ­ടി­പ്പി­ച്ച ­പ­ട്ടി­ക­ജാ­തി­ ക്ഷേമ സമി­തി­ക്കെ­തി­രെ ചില കോ­ണു­ക­ളില്‍ നി­ന്ന് വി­മര്‍­ശ­ന­ങ്ങള്‍ ഉയര്‍­ന്നു­വ­രി­ക­യു­ണ്ടാ­യി­.  ­സി­പി­ഐ­(എം­) ­ജാ­തി­ സം­ഘ­ടന ഉണ്ടാ­ക്കു­ന്നു എന്ന­താ­യി­രു­ന്നു വി­മര്‍­ശ­ന­ങ്ങ­ളു­ടെ കേ­ന്ദ്ര­ബി­ന്ദു. ജാ­തി­യെ വല്ലാ­തെ പ്ര­ണ­യി­ക്കു­ന്ന ചി­ലര്‍, ‘ഒ­ടു­വില്‍ നി­ങ്ങള്‍ ജാ­തി­യു­ടെ പ്രാ­ധാ­ന്യം തി­രി­ച്ച­റി­ഞ്ഞ­ല്ലോ’ എന്ന് പറ­ഞ്ഞ­പ്പോള്‍ ജാ­തി വി­രു­ദ്ധ­രു­ടെ ആക്ഷേ­പം , സി­പി­ഐ­(എം) ­വര്‍­ഗ്ഗ­രാ­ഷ്ട്രീ­യം­ ഉപേ­ക്ഷി­ച്ച് ­ജാ­തി­രാ­ഷ്ട്രീ­യം­ സ്വീ­ക­രി­ക്കു­ന്നു എന്നാ­യി­രു­ന്നു.

ഉ­പ­രി­പ്ളവ ധാ­ര­ണ­ക­ളു­ടെ ധാ­രാ­ളി­ത്ത­ങ്ങ­ളില്‍ ജീ­വി­ക്കാന്‍ പരി­ശീ­ലി­പ്പി­ക്ക­പ്പെ­ട്ട ചി­ലര്‍, സ്വാ­ഭാ­വി­ക­മാ­യും ഈ പ്ര­ച­ര­ണ­ങ്ങ­ളില്‍ കു­ടു­ങ്ങാ­നി­ട­യു­ണ്ട്. അത്ത­ര­ക്കാ­രെ ലക്ഷ്യം വച്ചു­കൊ­ണ്ടു­ള്ള പതി­വ് മാ­ദ്ധ്യ­മ­ചര്‍­ച്ചാ പരി­പാ­ടി­ക­ളില്‍ സി­പി­ഐ­(എം) ന്റെ ‘ഇ­ര­ട്ട­ത്താ­പ്പി­നെ­’­ക്കു­റി­ച്ചും ­നി­ല­പാ­ട് മാ­റ്റ­ത്തെ­ക്കു­റി­ച്ചും പരാ­മര്‍­ശ­ങ്ങ­ളു­ണ്ടാ­യി. ജാ­തി-സമു­ദായ സം­ഘ­ട­ന­കള്‍ വലി­യ­തോ­തില്‍ സമൂ­ഹ­ത്തെ സ്വാ­ധീ­നി­ക്കാന്‍ ശ്ര­മി­ക്കു­ന്ന ഇക്കാ­ല­ത്ത് സി­പി­ഐ­(എം) നി­ല­പാ­ടി­ന്റെ ന്യാ­യീ­ക­ര­ണ­മെ­ന്താ­ണ് എന്നാ­യി­രു­ന്നു വി­മര്‍­ശ­ക­രു­ടെ പ്ര­ധാന ചോ­ദ്യം­.

[blurb:1:right] ആദ്യ­മേ പറ­യേ­ണ്ട ഒരു കാ­ര്യം സി­പി­ഐ­(എം) ഒരു ജാ­തി സം­ഘ­ട­ന­യും ഉണ്ടാ­ക്കി­യി­ട്ടി­ല്ല എന്നാ­ണ്. ജാ­തി രാ­ഷ്ട്രീ­യ­ത്തി­നും സ്വ­ത്വ രാ­ഷ്ട്രീ­യ­ത്തി­നും എക്കാ­ല­വും എതി­രാ­യ­തി­നാല്‍ ഒരി­ക്ക­ലും പാര്‍­ട്ടി ജാ­തി സം­ഘ­ടന ഉണ്ടാ­ക്കാ­നും പോ­കു­ന്നി­ല്ല. അപ്പോള്‍ ചരി­ത്ര­ത്തില്‍ മാ­ത്ര­മ­ല്ല; സാ­മാ­ന്യ യു­ക്തി­യി­ലും ഇട­ങ്കോ­ലി­ട്ടു­കൊ­ണ്ട് ഒരു അല്‍­പ്പ­ബു­ദ്ധി ചോ­ദി­ക്കും­:

“അ­ങ്ങി­നെ­യാ­ണെ­ങ്കില്‍ ഇപ്പോള്‍ ഉണ്ടാ­ക്കി­യ­തോ­?”

­തി­ക­ച്ചും ലളി­ത­മാ­ണ് അതി­നു­ള്ള ഉത്ത­രം­.

­സി­പി­ഐ­(എം) ഇപ്പോള്‍ ഉണ്ടാ­ക്കി­യ­ത് ജാ­തി സം­ഘ­ട­ന­യ­ല്ല; പട്ടി­ക­ജാ­തി ജന­വി­ഭാ­ഗ­ങ്ങ­ളു­ടെ വര്‍­ഗ്ഗ സം­ഘ­ട­ന­യാ­ണ്. പട്ടി­ക­ജാ­തി എന്നൊ­രു ജാ­തി­യി­ല്ലെ­ന്നും അതൊ­രു ഭര­ണ­ഘ­ട­നാ പരി­കല്‍­പ്പ­ന­യാ­ണെ­ന്നും ആദ്യ­മേ മന­സ്സി­ലാ­ക്ക­ണം. ചെ­റുമ സമു­ദായ മു­ന്ന­ണി, പാ­ണന്‍ മഹാ­സ­ഭ, മണ്ണാന്‍ സം­ര­ക്ഷണ സമി­തി തു­ട­ങ്ങിയ സം­ഘ­ട­ന­ക­ളൊ­ന്നും പാര്‍­ട്ടി­യു­ടെ നേ­തൃ­ത്വ­ത്തില്‍ സം­ഘ­ടി­പ്പി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല. ഭര­ണ­ഘ­ട­ന­യില്‍, പ്ര­ത്യേക പട്ടി­ക­യില്‍ (schedule) ഉള്‍­പ്പെ­ടു­ത്തിയ ജന­വി­ഭാ­ഗ­ത്തെ പൊ­തു­വേ വി­ളി­ക്കു­ന്ന പേ­രാ­ണ് പട്ടി­ക­ജാ­തി എന്ന­ത്. സാ­മ്പ­ത്തി­ക­മാ­യും സാ­മൂ­ഹ്യ­പ­ര­മാ­യും രാ­ഷ്ട്രീ­യ­മാ­യും പി­ന്നാ­ക്കം നില്‍­ക്കു­ന്ന­വ­രാ­യ­തി­നാല്‍ പ്ര­ത്യേക പരി­ഗ­ണന അര്‍­ഹി­ക്കു­ന്ന­വര്‍ എന്ന നി­ല­യി­ലാ­ണ് അവര്‍ പ്ര­ത്യേക പട്ടി­ക­യി­ലാ­യ­ത്. അവ­രു­ടെ ഉന്ന­മ­ന­ത്തി­നാ­യി പ്ര­ത്യേ­കം പരി­ശ്ര­മി­ക്കു­ന്ന വര്‍­ഗ­സം­ഘ­ട­ന­യാ­ണ് പട്ടി­ക­ജാ­തി ക്ഷേ­മ­സ­മി­തി­.

അ­പ്പോള്‍ ഉന്ന­യി­ക്ക­പ്പെ­ടാ­വു­ന്ന ചോ­ദ്യം, ഇതു തന്നെ­യ­ല്ലേ ജാ­തി സം­ഘ­ട­ന­ക­ളും പറ­യു­ന്ന­ത് എന്നാ­ണ്. തീര്‍­ച്ച­യാ­യും അല്ല. ഓരോ ജാ­തി­യി­ലും ഉള്‍­പ്പെ­ട്ട ജന­വി­ഭാ­ഗ­ങ്ങ­ളെ പ്ര­ത്യേ­കം സം­ഘ­ടി­പ്പി­ക്കു­ന്ന ജാ­തി സം­ഘ­ട­ന­കള്‍ ചെ­യ്യു­ന്ന­ത് അവര്‍­ക്ക് മാ­ത്ര­മാ­യി ഒരു പ്ര­ത്യേക ­സ്വ­ത്വം­ (identity) ഉണ്ട് എന്ന് വി­ശ്വ­സി­പ്പി­ക്കു­ക­യാ­ണ്. അത് ജാ­തി­യില്‍ മാ­ത്രം ഊന്നി­ക്കൊ­ണ്ടു­ള്ള ഒരു സങ്കല്‍­പ­മാ­ണ്. പട്ടി­ക­ജാ­തി ജന­വി­ഭാ­ഗ­ങ്ങ­ളു­ടെ വര്‍­ഗ്ഗ­പ­ശ്ചാ­ത്ത­ലം അവര്‍ കാ­ണു­ന്നേ­യി­ല്ല.

എ­ന്നാല്‍ പട്ടി­ക­ജാ­തി ജന­വി­ഭാ­ഗ­ങ്ങ­ളെ ജാ­തി എന്ന നി­ല­യ്ക്ക­ല്ല, വര്‍­ഗം എന്ന നി­ല­യ്ക്കാ­ണ് സി­പി­ഐ­(എം) പരി­ഗ­ണി­ക്കു­ന്ന­ത്. അതാ­യ­ത്  പാര്‍­ട്ടി അവ­രോ­ട് പറ­യു­ന്ന­ത് ‘നി­ങ്ങ­ളൊ­രു ജാ­തി­യ­ല്ല, വര്‍­ഗ­മാ­ണ് ’ എന്നാ­ണ്. നി­ങ്ങ­ളൊ­രു ‘ജാ­തി മാ­ത്ര­മാ­ണ്’ എന്ന് നി­ര­ന്ത­ര­മാ­യി അവ­രെ വി­ശ്വ­സി­പ്പി­ക്കാന്‍ പരി­ശ്ര­മം നട­ക്കു­ന്ന­കാ­ല­ത്ത് ‘നി­ങ്ങ­ളൊ­രു വര്‍­ഗ്ഗ­മാ­ണ്’ എന്ന് അവ­രെ ബോ­ദ്ധ്യ­പ്പെ­ടു­ത്തേ­ണ്ട­ത് അത്യാ­വ­ശ്യ­മാ­ണ് എന്ന് പാര്‍­ട്ടി കരു­തു­ന്നു. അതി­നാ­യി അവ­രെ പ്ര­ത്യേ­കം സം­ഘ­ടി­പ്പി­ക്കുക തന്നെ വേ­ണം­.

[blurb:2:left] കേ­ര­ള­ത്തില്‍ സി­പി­ഐ­(എം) ന്റെ അടി­ത്തറ പട്ടി­ക­ജാ­തി ജന­വി­ഭാ­ഗ­ങ്ങ­ളാ­ണ് എന്ന­താ­ണ് പരി­ഗ­ണി­ക്ക­പ്പെ­ടേ­ണ്ട മറ്റൊ­രു വസ്തു­ത.  ഇതൊ­രു വര്‍­ഗ്ഗ­പ­ര­മായ അടി­ത്തറ തന്നെ­യാ­ണ്. അതേ­സ­മ­യം അവ­രോ­രു­ത്ത­രും വി­ഭി­ന്ന  ജാ­തി­ക­ളില്‍ ഉള്‍­പ്പെ­ടു­ന്ന­വ­രു­മാ­ണ്.

ആ­ഗോ­ള­വല്‍­ക്ക­രണ നയ­ങ്ങ­ളു­ടെ ദു­രി­തം അനു­ഭ­വി­ക്കു­ന്ന ജന­ങ്ങ­ളെ, ആ നയ­ങ്ങള്‍­ക്കെ­തി­രാ­യി സം­ഘ­ടി­പ്പി­ക്കുക എന്ന­താ­ണ് പാര്‍­ട്ടി ആഗ്ര­ഹി­ക്കു­ന്ന­ത്. (സ്വാ­ഭാ­വി­ക­മാ­യും പട്ടി­ക­ജാ­തി വി­ഭാ­ഗ­ങ്ങള്‍­ക്ക് പു­റ­ത്തു­ള്ള­വ­രും അതില്‍ ഉള്‍­പ്പെ­ടും­.) എന്നാല്‍ ജാ­തി സം­ഘ­ട­ന­കള്‍ പരി­ശ്ര­മി­ക്കു­ന്ന­ത്, ഈ വര്‍­ഗ്ഗ ഐക്യ­ത്തെ തകര്‍­ക്കാ­നും വര്‍­ഗ്ഗ­പ­ര­മായ ഉള്ള­ട­ക്ക­മു­ള്ള­വ­രെ­പ്പോ­ലും ജാ­തി സ്വ­ത്വ­ത്തില്‍ തള­ച്ചി­ടാ­നു­മാ­ണ്.

ഇ­ന്ത്യന്‍ സമൂ­ഹ­ത്തി­ന്റെ പ്ര­ത്യേ­ക­ത, അതി­ന്റെ ജാ­തി -സ­മു­ദായ കെ­ട്ടു­പാ­ടു­ക­ളാ­ണ്.  ആയി­ര­ക്ക­ണ­ക്കി­ന് വര്‍­ഷ­ങ്ങ­ളാ­യി നി­ല­നില്‍­ക്കു­ന്ന ഈ അവ­സ്ഥ ഒരു സാ­മൂ­ഹ്യ യാ­ഥാര്‍­ത്ഥ്യ­മാ­ണ്. സി­പി­ഐ­(എം) ആഗ്ര­ഹി­ക്കു­ന്ന­ത് ഒരു ജാ­തി­ര­ഹിത സമൂ­ഹ­മാ­ണ്. കാ­ര­ണം ജാ­തി­യും അതു­മാ­യി ബന്ധ­പ്പെ­ട്ട ആചാ­ര­ങ്ങ­ളും വലിയ തോ­തില്‍ സമൂ­ഹ­ത്തെ പി­റ­കോ­ട്ട് വലി­ക്കു­ക­യാ­ണ് ചെ­യ്യു­ന്ന­ത്. ഇന്ത്യന്‍ സമൂ­ഹ­ത്തി­ന്റെ പി­ന്നാ­ക്കാ­വ­സ്ഥ­ക്ക് ജാ­തി­വ്യ­വ­സ്ഥ എത്ര­മാ­ത്രം കാ­ര­ണ­മാ­യി­ട്ടു­ണ്ടെ­ന്ന് അസ­ന്നി­ഗ്ദ­മാ­യി വി­ശ­ദീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ട്.

ഒ­രു നൂ­റ്റാ­ണ്ട് മുന്‍­പു­വ­രെ പോ­ലും കേ­ര­ള­വും ഈയൊ­രു പൊ­തു­ധാ­ര­യില്‍ തന്നെ­യാ­യി­രു­ന്നു. എന്നാല്‍ പത്തൊന്‍­പ­താം നൂ­റ്റാ­ണ്ടി­ന്റെ അവ­സാ­നം തൊ­ട്ട് ഇരു­പ­താം നൂ­റ്റാ­ണ്ടി­ന്റെ മധ്യം വരെ­യു­ള്ള കാ­ല­ത്ത്, ജാ­തി­യില്‍ നി­ന്നു­യര്‍­ന്ന് മനു­ഷ്യ­നാ­വുക എന്ന വലിയ ആശ­യം കേ­ര­ള­ത്തെ സ്വാ­ധീ­നി­ക്കു­ക­യു­ണ്ടാ­യി. ശ്രീ­നാ­രാ­യണ ഗു­രു­വും, അയ്യ­ങ്കാ­ളി­യും, ചട്ട­മ്പി സ്വാ­മി­ക­ളും ഉള്‍­പ്പെ­ട്ട കേ­ര­ളീയ നവോ­ത്ഥാ­ന­മാ­ണ് ഈ പരി­വര്‍­ത്ത­ന­ത്തി­ന് തു­ട­ക്ക­മി­ട്ട­ത്.

ഇ­തി­ന് തു­ല്യ­മായ നി­ല­യില്‍ ഇന്ത്യ­യി­ലെ മറ്റ് സം­സ്ഥാ­ന­ങ്ങ­ളി­ലും അത്ത­രം മു­ന്നേ­റ്റ­ങ്ങ­ളു­ണ്ടാ­യി­ട്ടു­ണ്ട്. എന്നാല്‍ കേ­ര­ള­ത്തി­ലു­ണ്ടായ വ്യ­ത്യാ­സം, കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി­യു­ടെ രൂ­പീ­ക­ര­ണ­വും അതി­ലൂ­ടെ നവോ­ത്ഥാന മൂ­ല്യ­ങ്ങ­ളു­ടെ രാ­ഷ്ട്രീയ ഉള്ള­ട­ക്കം ചോര്‍­ന്നു പോ­കാ­തെ­യു­ള്ള അതി­ന്റെ വി­കാ­സ­വു­മാ­യി­രു­ന്നു. ഈയൊ­രു രാ­ഷ്ട്രീയ പ്ര­ക്രി­യ­യാ­ണ് കേ­ര­ള­ത്തില്‍, വി­വിധ ജാ­തി­ക­ളില്‍ ഉള്‍­പ്പെ­ട്ടി­ട്ടു­ള്ള പട്ടി­ക­ജാ­തി വി­ഭാ­ഗ­ങ്ങ­ളെ വലി­യൊ­ര­ള­വില്‍  സമൂ­ഹ­ത്തി­ന്റെ മു­ഖ്യ­ധാ­ര­യില്‍ എത്തി­ച്ച­ത്.

എ­ന്നാല്‍ കഴി­ഞ്ഞ രണ്ട് ദശ­ക­ങ്ങ­ളി­ലെ ആഗോ­ള­വല്‍­ക്ക­രണ നയ­ങ്ങള്‍ കാ­ര്യ­ങ്ങ­ളെ കു­റ­ച്ചു­കൂ­ടി ദു­ഷ്ക­ര­മാ­ക്കി­യ­താ­യി കാ­ണാ­നാ­കും. സമൂ­ഹ­ത്തി­ലെ എല്ലാ വി­ഭാ­ഗം ജന­ങ്ങ­ളേ­യും ചൂ­ഷ­ണം ചെ­യ്യാന്‍ കു­ത്തക മു­ത­ലാ­ളി­ത്ത­ത്തി­ന് സമ്പൂര്‍­ണ്ണ­മായ അവ­സ­ര­മൊ­രു­ക്കു­ക­യാ­ണ് അത് ചെ­യ്ത­ത്. പട്ടിക ജാ­തി വി­ഭാ­ഗ­ങ്ങ­ളില്‍ നി­ന്ന് ഏതെ­ങ്കി­ലും തര­ത്തില്‍ ഉയര്‍­ന്നു­വ­രാ­നു­ള്ള എല്ലാ സാ­ദ്ധ്യ­ത­ക­ളേ­യും അത് മങ്ങ­ലേല്‍­പി­ച്ചു. കേ­ര­ള­ത്തി­ലെ എയ്ഡ­ഡ് വി­ദ്യാ­ഭ്യാസ മേ­ഖല പരി­ശോ­ധി­ച്ചാല്‍ അതില്‍ അദ്ധ്യാ­പ­ക­രായ പട്ടി­ക­ജാ­തി­ക്കാ­രു­ടെ എണ്ണം വി­ര­ലില്‍ എണ്ണാ­വു­ന്ന­തേ ഉണ്ടാ­കൂ എന്ന് കാ­ണാ­നാ­കും­.  സ്വ­കാ­ര്യ മൂ­ല­ധ­ന­ത്തി­ന് പ്രാ­ധാ­ന്യം ഏറി­വ­രു­ന്ന എല്ലാ മേ­ഖ­ല­ക­ളി­ലും ഇത് തന്നെ­യാ­ണ് അവ­സ്ഥ. അത്ത­രം സന്ദര്‍­ഭ­ങ്ങ­ളില്‍ അവര്‍­ക്കി­ട­യില്‍ ഉണ്ടാ­കു­ന്ന സ്വാ­ഭാ­വിക അസം­തൃ­പ്തി­യെ  ജാ­തി­സ്വ­ത്വ­ബോ­ധ­ത്തില്‍  തള­ച്ചി­ടാ­നാ­ണ് ജാ­തി സം­ഘ­ട­ന­കള്‍ ശ്ര­മി­ക്കു­ന്ന­ത്.

[blurb:3:right] ആഗോ­ള­വല്‍­ക്ക­രണ നയ­ങ്ങള്‍ ശക്തി­പ്പെ­ട്ട അതേ കാ­ല­ത്താ­ണ് ജാ­തി സം­ഘ­ട­ന­ക­ളും ശക്തി­പ്പെ­ട്ട­ത് എന്ന­ത് യാ­ദൃ­ശ്ചി­ക­മ­ല്ല. അതാ­യ­ത് ഇരു­പ­താം­നൂ­റ്റാ­ണ്ടി­ന്റെ തു­ട­ക്ക­ത്തില്‍ കേ­ര­ള­ത്തില്‍ രൂ­പ­പ്പെ­ട്ട ജാ­തി­സം­ഘ­ട­ന­ക­ള­ല്ല ഇരു­പ­ത്തി­യൊ­ന്നാം നൂ­റ്റാ­ണ്ടി­ന്റെ  തു­ട­ക്ക­ത്തില്‍ ഉണ്ടാ­യി­ട്ടു­ള്ള­ത് എന്നര്‍­ത്ഥം. ‘ച­രി­ത്രം രണ്ടാ­മ­ത് ആവര്‍­ത്തി­ക്കുക ദു­ര­ന്ത­മാ­യി­ട്ടാ­യി­രി­ക്കും’ എന്ന മാര്‍­ക്സി­ന്റെ പ്ര­സ്താ­വന അതി­ന്റെ അസാ­ധാ­ര­ണ­മായ പ്ര­വ­ച­നാ­ത്മ­കത കൊ­ണ്ട് ഇപ്പോള്‍ ശ്ര­ദ്ധേ­യ­മാ­യി­രി­ക്ക­യാ­ണ്.

ഇ­ത്ത­ര­മൊ­രു സാ­ഹ­ച­ര്യ­ത്തില്‍ ആധു­നിക കേ­ര­ള­ത്തെ സൃ­ഷ്ടി­ക്കു­ന്ന­തില്‍ നിര്‍­ണ്ണാ­യക പങ്ക് വഹി­ച്ച കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി എന്ത് ചെ­യ്യ­ണ­മെ­ന്നാ­ണ് വി­മര്‍­ശ­കര്‍ പറ­യു­ന്ന­ത്? ആ രൂ­പീ­ക­ര­ണ­ത്തില്‍ പങ്കാ­ളി­ക­ളായ അടി­സ്ഥാന ജന­വി­ഭാ­ഗ­ങ്ങ­ളെ, വ്യ­ക്ത­മായ രാ­ഷ്ട്രീ­യഅ­ജ­ണ്ട­യു­ടെ പേ­രില്‍ ജാ­തി സം­ഘ­ട­ന­കള്‍ പകു­ത്തെ­ടു­ക്കാന്‍ ശ്ര­മി­ക്കു­മ്പോള്‍ നി­ശ്ശ­ബ്ദ­മാ­യി ഇരി­ക്ക­ണ­മെ­ന്നാ­ണോ? അങ്ങി­നെ ആവ­ശ്യ­പ്പെ­ടു­ന്ന­വര്‍­ക്ക് അത് തു­ട­രാ­വു­ന്ന­താ­ണ്. എന്നാല്‍ അവ­രു­ടെ അത്ത­രം ആവ­ശ്യ­ങ്ങള്‍ പിന്‍­പ­റ്റാന്‍ വര്‍­ഗ്ഗ വീ­ക്ഷ­ണ­ങ്ങ­ളു­ള്ള സി­പി­ഐ­(എം­)­ന് ഒരു ബാ­ദ്ധ്യ­ത­യു­മി­ല്ല.

‘­ജാ­തി­യി­ല്ല എന്ന­ല്ലേ ഇത് വരെ നി­ങ്ങള്‍ പറ­ഞ്ഞി­രു­ന്ന­ത്’ എന്ന് ഇപ്പോള്‍ സ്ഥി­ര­മാ­യി ഉന്ന­യി­ക്ക­പ്പെ­ടു­ന്നു­ണ്ട്. ഇത്ത­രം ആക്ഷേ­പ­ങ്ങള്‍ ഉന്ന­യി­ക്കു­ന്ന­വര്‍ കാ­ര്യ­ങ്ങ­ളെ തീ­രെ ലളി­ത­വല്‍­ക്ക­രി­ക്കു­ക­യോ വള­ച്ചൊ­ടി­ക്കു­ക­യോ ആണ് ചെ­യ്യു­ന്ന­ത്. ജാ­തി­യി­ല്ല എന്ന­ല്ല, ജാ­തി വേ­ണ്ട എന്നാ­ണ് സി­പി­ഐ­(എം) പറ­യു­ന്ന­ത്. ജാ­തി­യി­ല്ല എന്ന് പറ­യു­ന്ന­തും ജാ­തി വേ­ണ്ട എന്നു പറ­യു­ന്ന­തും രണ്ടു കാ­ര്യ­ങ്ങ­ളാ­ണ്. ജാ­തി ഒരു സാ­മൂ­ഹ്യ യാ­ഥാര്‍­ത്ഥ്യ­മാ­ണെ­ന്നും അത് സമൂ­ഹ­ത്തി­ന്റെ നി­ശ്ച­ലാ­വ­സ്ഥ­ക്ക് കാ­ര­ണ­മാ­കും എന്നും കണ്ടാ­ണ്  ‘ജാ­തി­ര­ഹി­ത­സ­മൂ­ഹം’ എന്ന  ലക്ഷ്യം പാര്‍­ട്ടി മു­ന്നോ­ട്ടു­വെ­യ്ക്കു­ന്ന­ത്. അതാ­ക­ട്ടെ പു­തി­യൊ­രു മു­ദ്രാ­വാ­ക്യ­മ­ല്ല­താ­നും­.

­സ­മൂ­ഹ­ത്തില്‍ ജാ­തി­യു­ടെ സ്വാ­ധീ­ന­മു­ണ്ട് എന്നും അത് ശക്തി­പ്പെ­ടു­ത്താ­നു­ള്ള ആസൂ­ത്രിത നീ­ക്ക­ങ്ങള്‍ നട­ക്കു­ന്നു­ണ്ട് എന്നും മന­സ്സി­ലാ­ക്കി അതി­നെ ഇല്ലാ­താ­ക്കാ­നു­ള്ള പരി­ശ്ര­മ­ങ്ങള്‍ നട­ത്തുക എന്ന­ത് തി­ക­ച്ചും എളു­പ്പ­മു­ള്ള കാ­ര്യ­മ­ല്ല. ജാ­തി­ര­ഹിത സമൂ­ഹ­ത്തി­ന് വേ­ണ്ടി­യു­ള്ള കേ­വ­ല­മായ ആഹ്വാ­ന­ങ്ങള്‍ മാ­ത്രം അതി­ന് മതി­യാ­കി­ല്ല. ഈയൊ­രു സാ­ഹ­ച­ര്യ­ത്തി­ലാ­ണ് തി­ക­ച്ചും വൈ­രു­ദ്ധ്യാ­ത്മ­ക­മാ­യി ഈ വി­ഷ­യ­ത്തെ സി­പി­ഐ­(എം) സമീ­പി­ക്കു­ന്ന­ത്. അതാ­യ­ത്, ജാ­തി വേ­ണ്ട എന്ന് പറ­യു­മ്പോള്‍ തന്നെ ജാ­തി സം­വ­ര­ണ­ത്തെ അനു­കൂ­ലി­ക്കു­ന്ന­തും ഒരു വര്‍­ഗ്ഗ­സം­ഘ­ടന എന്ന നി­ല­യില്‍ പട്ടി­ക­ജാ­തി ക്ഷേ­മ­സ­മി­തി രൂ­പീ­ക­രി­ക്കു­ന്ന­തും ജാ­തി­യെ നി­ല­നിര്‍­ത്താ­ന­ല്ല; ജാ­തി സ്വ­ത്വ­ബോ­ധ­ത്തില്‍ നി­ന്ന് വര്‍­ഗ്ഗ വീ­ക്ഷ­ണ­ങ്ങ­ളി­ലേ­ക്ക് ജന­ങ്ങ­ളെ ഉയര്‍­ത്താ­നാ­ണ്.

­കെ. ജയ­ദേ­വന്‍

<fieldset class="fieldgroup group-newsquotes"><legend>News Quotes</legend>

സിപിഐ(എം) ഇപ്പോള്‍ ഉണ്ടാക്കിയത് ജാതി സംഘടനയല്ല; പട്ടികജാതി ജനവിഭാഗങ്ങളുടെ വര്‍ഗ്ഗ സംഘടനയാണ്. പട്ടികജാതി എന്നൊരു ജാതിയില്ലെന്നും അതൊരു ഭരണഘടനാ പരികല്‍പ്പനയാണെന്നും ആദ്യമേ മനസ്സിലാക്കണം. ചെറുമ സമുദായ മുന്നണി, പാണന്‍ മഹാസഭ, മണ്ണാന്‍ സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളൊന്നും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടില്ല.

ഓരോ ജാതിയിലും ഉള്‍പ്പെട്ട ജനവിഭാഗങ്ങളെ പ്രത്യേകം സംഘടിപ്പിക്കുന്ന ജാതി സംഘടനകള്‍ ചെയ്യുന്നത് അവര്‍ക്ക് മാത്രമായി ഒരു പ്രത്യേക സ്വത്വം (identity) ഉണ്ട് എന്ന് വിശ്വസിപ്പിക്കുകയാണ്. അത് ജാതിയില്‍ മാത്രം ഊന്നിക്കൊണ്ടുള്ള ഒരു സങ്കല്‍പമാണ്. പട്ടികജാതി ജനവിഭാഗങ്ങളുടെ വര്‍ഗ്ഗപശ്ചാത്തലം അവര്‍ കാണുന്നേയില്ല.

ജാതി വേണ്ട എന്ന് പറയുമ്പോള്‍ തന്നെ ജാതി സംവരണത്തെ അനുകൂലിക്കുന്നതും ഒരു വര്‍ഗ്ഗസംഘടന എന്ന നിലയില്‍ പട്ടികജാതി ക്ഷേമസമിതി രൂപീകരിക്കുന്നതും ജാതിയെ നിലനിര്‍ത്താനല്ല; ജാതി സ്വത്വബോധത്തില്‍ നിന്ന് വര്‍ഗ്ഗ വീക്ഷണങ്ങളിലേക്ക് ജനങ്ങളെ ഉയര്‍ത്താനാണ്.

</fieldset>

പട്ടികജാതിക്ഷേമസമിതിയുടെ രൂപീകരണ സമ്മേളനത്തില്‍ സിപിഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രസംഗിക്കുന്നു

കേരളം

Country:

Default Home Page

UK Home Page

Authors:

K Jayadevan

http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/22550/%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B4%9C%E0%B4%BE%E0%B4%A4%E0%B4%BF-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%AE%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D#comments ഇടതുപക്ഷം ഇരട്ടത്താപ്പ് കേരളം ജാതി ജാതിരാഷ്ട്രീയം നിലപാട് പട്ടികജാതി രാഷ്ട്രീയം വര്‍ഗ്ഗം വര്‍ഗ്ഗരാഷ്ട്രീയം വര്‍ഗ്ഗസമരം സമുദായം സിപിഎം സിപിഐ(എം) സ്വത്വം സ്വത്വബോധം സ്വത്വരാഷ്ട്രീയം Mon, 31 Dec 2012 17:18:33 +0000 K Jayadevan 22550 at http://malayal.am ലൈംഗിക വധശിക്ഷയില്‍ ഇന്ത്യ അഭിരമിക്കുമ്പോള്‍ http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%82/20749/%E0%B4%B2%E0%B5%88%E0%B4%82%E0%B4%97%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%A7%E0%B4%B6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF-%E0%B4%85%E0%B4%AD%E0%B4%BF%E0%B4%B0%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D

­ക­ഴി­ഞ്ഞ കു­റേ ദി­വ­സ­ങ്ങ­ളാ­യി ഈ പോര്‍­ട്ടല്‍ നി­ശ­ബ്ദ­മാ­യി­രു­ന്നു. ഈ ലേ­ഖ­ക­ന്റെ ഒരു സ്വ­കാ­ര്യ­ദു­ര­ന്ത­മാ­ണു് ആ അവ­സ്ഥ­യു­ണ്ടാ­ക്കി­യ­തു­്. എഡി­റ്റര്‍ എന്ന നി­ല­യില്‍ മറ്റ് സം­വി­ധാ­ന­ങ്ങ­ളൊ­രു­ക്കാന്‍ കഴി­യാ­തെ വന്ന­തു് വ്യ­ക്തി­പ­ര­മായ പരാ­ജ­യം­കൂ­ടി­യാ­ണു­്.  വാ­യ­ന­ക്കാ­രോ­ടു് മാ­പ്പ്. ഡി­സം­ബര്‍ നാ­ലി­നു ശേ­ഷം ഇതേ­വ­രെ ഞാന്‍ ഒന്നും എഴു­തി­യി­ട്ടി­ല്ല. യാ­തൊ­ന്നും വാ­യി­ച്ച­തു­മി­ല്ല. പു­റം­ലോ­ക­ത്തു് എന്തൊ­ക്കെ സം­ഭ­വി­ച്ചു­വെ­ന്നോ ആരെ­ല്ലാം എന്തെ­ല്ലാം പറ­ഞ്ഞു­വെ­ന്നോ സോ­ഷ്യല്‍ നെ­റ്റ്‌­വര്‍­ക്കു­ക­ളി­ലെ പു­തിയ ചര്‍­ച്ച­ക­ളെ­ന്തി­നെ­ക്കു­റി­ച്ചാ­ണെ­ന്നോ നോ­ക്കി­യി­ല്ല. ചു­റ്റു­മു­ള്ള വാര്‍­ത്ത­ക­ള­ധി­കം അറി­ഞ്ഞ­തു­മി­ല്ല. പത്ര­ങ്ങ­ളൊ­ന്നും വാ­യി­ക്കു­ന്നു­ണ്ടാ­യി­രു­ന്നി­ല്ല. സങ്ക­ടം പൊ­തി­യു­മ്പോ­ഴും എവി­ടെ­യോ എന്റെ ­രാ­ഷ്ട്രീ­യം­ എന്നെ തി­രി­ച്ചു­വി­ളി­ക്കു­ന്നു. അതു­കൊ­ണ്ടു­മാ­ത്രം ഈ കു­റി­പ്പു­്.

ഇ­ന്ന­ലെ ഡല്‍­ഹി­യി­ലെ ബഹ­ളം ടെ­ലി­വി­ഷ­നില്‍ കണ്ടു. ബലാ­ത്സം­ഗി­ക്കു് വധ­ശി­ക്ഷ വി­ധി­ക്കാന്‍ സി­ആര്‍­പി­സി ഭേ­ദ­ഗ­തി ചെ­യ്യു­മെ­ന്നു് കേ­ന്ദ്ര ആഭ്യ­ന്ത­ര­മ­ന്ത്രി സു­ശീല്‍ കു­മാര്‍ ഷിന്‍­ഡെ പറ­യു­ന്ന­താ­യി വാര്‍­ത്ത­യില്‍ കേ­ട്ടു. ചി­ത്ര­വ­ധ­ത്തി­ന്റെ കാ­ലം തി­രി­ച്ചു­വ­രി­ക­യാ­യി­...

­ക­ണ്ണി­നു കണ്ണു­്, പല്ലി­നു പല്ലു് എന്ന പ്രാ­കൃ­ത­നി­യ­മം മറി­ക­ട­ക്കാന്‍ ഇനി­യും വളര്‍­ന്നി­ട്ടി­ല്ല നമ്മു­ടെ സമൂ­ഹം. പക്ഷെ പ്ര­തി­ക­ര­ണ­ങ്ങ­ളു­ടെ ജാ­തി­പ്പോ­രി­ശ­കള്‍ പഴ­യ­തി­ലും കെ­ങ്കേ­മ­മാ­വു­ന്നു­ണ്ടു­്.

­ഡല്‍­ഹി­യില്‍ ബസി­നു­ള്ളില്‍ പെണ്‍­കു­ട്ടി ക്രൂ­ര­മാ­യി ­ബ­ലാ­ത്സം­ഗം­ ചെ­യ്യ­പ്പെ­ട്ട­തു് വസ്തു­ത­യാ­ണു­്. അതു­പ­ക്ഷെ സ്ത്രീ­കള്‍­ക്കെ­തി­രെ തല­സ്ഥാ­ന­ത്തു­ന­ട­ക്കു­ന്ന ആദ്യ അതി­ക്ര­മ­മ­ല്ല.

1995­ലാ­ണു് കോണ്‍­ഗ്ര­സ് പ്ര­വര്‍­ത്ത­ക­യായ നൈന സാ­ഹ്നി എന്ന യു­വ­തി­യെ യൂ­ത്ത് കോണ്‍­ഗ്ര­സ് നേ­താ­വും എം­എല്‍എ­യു­മാ­യി­രു­ന്ന അവ­രു­ടെ ഭര്‍­ത്താ­വു് സു­ശീല്‍ ശര്‍­മ്മ കഷ­ണ­ങ്ങ­ളാ­ക്കി തണ്ടൂ­രി­യ­ടു­പ്പില്‍ ചു­ട്ടു­ക­രി­ക്കു­ന്ന­തു­്. ഡല്‍­ഹി, ന്യൂ ഡല്‍­ഹി­വി­ട്ടു് നോ­യി­ഡ­യി­ലേ­ക്കും ഹരി­യാ­ന­യു­ടെ തരി­ശു­ക­ളി­ലേ­ക്കും വള­രാന്‍ തു­ട­ങ്ങിയ കാ­ല­മാ­യി­രു­ന്നു അതു­്. നാ­ഷ­ണല്‍ ക്യാ­പി­റ്റല്‍ റീ­ജി­യ­ന്റെ വി­കാ­സ­ത്തി­നൊ­പ്പം ­ഡല്‍­ഹി­ ഡേ­റ്റ്‌­ലൈ­നി­ലെ കു­റ്റ­കൃ­ത്യ­വാര്‍­ത്ത­ക­ളു­ടെ പെ­രു­ക്ക­വും പത്ര­ത്താ­ളു­ക­ളില്‍ വാ­യി­ച്ചെ­ടു­ക്കാം. പൊ­ലീ­സ് ഐജി­യു­ടെ മക­നായ സന്തോ­ഷ് കു­മാര്‍ സി­ങ് ഇരു­പ­ത്ത­ഞ്ചു­കാ­രി­യായ നി­യ­മ­വി­ദ്യാര്‍­ത്ഥി­നി പ്രി­യ­ദര്‍­ശി­നി മാ­ട്ടു­വി­നെ 1996ല്‍ ബലാ­ത്സം­ഗം ചെ­യ്തു­കൊ­ന്ന­തും ഹരി­യാ­ന­യി­ലെ ഒരു കോണ്‍­ഗ്ര­സ് രാ­ജ്യ­സ­ഭാം­ഗ­ത്തി­ന്റെ മക­നായ സി­ദ്ദാര്‍­ത്ഥ് വസി­ഷ്ഠ് എന്ന മനു ശര്‍­മ്മ, മോ­ഡ­ലായ ജസീ­ക്ക ലാ­ലി­നെ 1999ല്‍ ഒരു റേ­വ് പാര്‍­ട്ടി­ക്കി­ടെ വെ­ടി­വ­ച്ചു­കൊ­ന്ന­തും തെ­ഹല്‍­ക്ക ആയു­ധഇ­ട­പാ­ടില്‍ കു­രു­ങ്ങിയ ആയു­ധ­വ്യ­വ­സാ­യി­യും ബി­സി­ന­സു­കാ­ര­നു­മായ സഞ്ജീ­വ് നന്ദ മൂ­ന്നു് പൊ­ലീ­സു­കാ­രു­ടെ­യും തെ­രു­വി­ലു­റ­ങ്ങി­ക്കി­ട­ന്ന അഞ്ചാ­റു­പേ­രു­ടെ­യും ശരീ­ര­ത്തി­ലൂ­ടെ ബി­എം­ഡ­ബ്ല്യൂ ഓടി­ച്ചു­ക­ളി­ച്ച­തും അട­ക്ക­മു­ള്ള ഹൈ­പ്രൊ­ഫൈല്‍ കേ­സു­കള്‍ വേ­റെ­.

അ­പ­ക­ട­ക­ര­മായ ക്രി­ക്ക­റ്റ് ദേ­ശീ­യ­ത­യു­ടെ ഫാ­സി­സ്റ്റ് സ്വ­ഭാ­വം വെ­ളി­പ്പെ­ടു­ത്തു­ന്ന­താ­യി­രു­ന്നു, 1999ല്‍ നോ­ഡി­യ­ഡില്‍ നട­ന്ന മറ്റൊ­രു കൂ­ട്ട ബലാ­ത്സം­ഗം. പ്രാ­ദേ­ശി­ക­മായ ഒരു ക്രി­ക്ക­റ്റ് മാ­ച്ച് കഴി­ഞ്ഞു മട­ങ്ങു­ക­യാ­യി­രു­ന്ന പതി­നൊ­ന്നംഗ സം­ഘം വി­ജ­യോ­ന്മാ­ദ­ത്താല്‍ വഴി­മ­ദ്ധ്യേ ക്രി­ക്ക­റ്റ് ബാ­റ്റു­ക­ളു­മാ­യി റോ­ഡി­ലി­റ­ങ്ങി ഒരു കാര്‍ തട­ഞ്ഞു­നിര്‍­ത്തു­ക­യും കാര്‍ യാ­ത്രി­ക­രും എം­ബിഎ വി­ദ്യാര്‍­ത്ഥി­ക­ളു­മാ­യി­രു­ന്ന യു­വ­തീ­യു­വാ­ക്ക­ളില്‍ യു­വാ­വി­നെ മര്‍­ദ്ദി­ച്ചു­വ­ഴി­യില്‍ തള്ളി­യ­ശേ­ഷം യു­വ­തി­യെ പിന്‍­സീ­റ്റില്‍ തള്ളി­യി­ട്ടു് കാര്‍ ഗ്രാ­മ­ച്ചെ­രി­വി­ലേ­ക്കു് കൊ­ണ്ടു­പോ­യി അവ­രെ ­കൂ­ട്ട­ബ­ലാ­ത്സം­ഗം­ ചെ­യ്ത­തും കേ­സി­ന്റെ വി­ചാ­ര­ണ­യ്ക്കു് ഹാ­ജ­രാ­യാല്‍ ഇരു­വ­രെ­യും കൊ­ല്ലു­മെ­ന്നു് ഭീ­ഷ­ണി ഉയര്‍­ന്ന­തി­നെ തു­ടര്‍­ന്നു് യു­വാ­വി­ന്റെ പരാ­തി­യില്‍ കേ­സ് കോ­ട­തി മാ­റ്റി­യ­തും ഒക്കെ ഡല്‍­ഹി­ക്കു് പു­റ­ത്തു് കാ­ര്യ­മാ­യി അച്ച­ടി­ക്ക­പ്പെ­ട്ട വാര്‍­ത്ത­യ­ല്ല. നോ­യി­ഡ­യില്‍ തന്നെ­യാ­ണു് കഴി­ഞ്ഞ ഫെ­ബ്രു­വ­രി­യില്‍ പി­റ­ന്നാള്‍ വി­രു­ന്നി­നു­ശേ­ഷം ഒരു പത്താം­ക്ലാ­സ് വി­ദ്യാര്‍­ത്ഥി­നി­യെ സമീ­പ­സ്ഥ­രായ അഞ്ചു് പയ്യ­ന്മാര്‍ ചേര്‍­ന്നു് അതി­ലൊ­രു­വ­ന്റെ കാ­റില്‍ ബല­മാ­യി പി­ടി­ച്ചു­ക­യ­റ്റി നഗ­ര­പ്ര­ദ­ക്ഷി­ണം നട­ത്തി­ക്കൊ­ണ്ടു് മാ­റി­മാ­റി ബലാല്‍­സം­ഗം ചെ­യ്ത­തും ഈ പെണ്‍­കു­ട്ടി­യു­ടെ പേ­ര­ട­ക്കം പൊ­ലീ­സ് വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ വെ­ളി­പ്പെ­ടു­ത്തി­യ­തും അവള്‍ സ്വ­മേ­ധ­യാ പയ്യ­ന്മാര്‍­ക്കൊ­പ്പം 'വോ­ഡ്ക' കഴി­ച്ച­താ­ണു് കു­ഴ­പ്പ­ങ്ങള്‍­ക്കു കാ­ര­ണ­മെ­ന്നു് കണ്ടു­പി­ടി­ച്ചു­ക­ള­ഞ്ഞ­തും രോ­ഷാ­കു­ല­രായ 'നാ­ട്ടു­കാര്‍' പെണ്‍­കു­ട്ടി­യു­ടെ വീ­ടി­നു കല്ലെ­റി­ഞ്ഞ­തും­.

ഏ­ഷ്യന്‍ ഗെ­യിം­സി­നു­വേ­ണ്ടി കല്‍­മാ­ഡി­ക്കൂ­ട്ടം ഡല്‍­ഹി­യെ ഫ്ലൈഓ­വ­റു­ക­ളു­ടെ ഇസ്തി­രി­വ­ടി­വി­ലേ­ക്കു് വി­രി­വ­ച്ചെ­ടു­ത്ത­തോ­ടെ വലിയ ആസ്തി­യു­ള്ള­വര്‍­ക്കു­മാ­ത്രം താ­ങ്ങാ­നാ­വു­ന്ന നി­ല­യി­ലേ­ക്കു് വാ­സ­സ്ഥ­ല­ങ്ങ­ളു­ടെ അങ്ങാ­ടി­നി­ല­വാ­രം കാ­ള­ക്കു­തി­പ്പു­ന­ട­ത്തി. രാ­ജ­കു­മാ­രി­യു­ടെ ഭര്‍­ത്താ­വു­മാ­യി പങ്കാ­ളി­ത്ത­ക്ക­രാ­റി­ലേര്‍­പ്പെ­ട്ട റി­യല്‍ എസ്റ്റേ­റ്റ് കമ്പ­നി അതി­ഭീ­മ­മാ­യി വളര്‍­ന്ന­തും എന്‍­സി­ആര്‍ വി­ക­സി­പ്പി­ച്ചു­കൊ­ണ്ടാ­ണു­്. ഗു­ണ­ഭോ­ക്താ­ക്ക­ളും കി­ട­പ്പാ­ടം നഷ്ട­പ്പെ­ട്ട­വ­രും തമ്മില്‍ അനി­വാ­ര്യ­മാ­യി ഉണ്ടാ­കേ­ണ്ട ഉര­സ­ലു­ക­ളെ രാ­ഷ്ട്രീയ ഊര്‍­ജ്ജ­മാ­യി പരി­വര്‍­ത്ത­നം ചെ­യ്യാന്‍ കഴി­യു­ന്ന ഇട­തു­പ­ക്ഷ പാര്‍­ട്ടി­കള്‍ ഇപ്ര­ദേ­ശ­ങ്ങ­ളില്‍ ശക്ത­മ­ല്ലാ­ത്ത സാ­ഹ­ച­ര്യം പ്ര­സ­ക്ത­മാ­ണു­്. ചേ­രി­ക­ളൊ­ഴി­ഞ്ഞ ദി­ല്ലി­യു­ടെ ഈ വി­ക­സ­ന­ത്തി­നു് കൊ­ടു­ക്കേ­ണ്ടി­വ­ന്ന വില കൂ­ടി­യാ­ണു­്, സു­ര­ക്ഷി­ത­സ­ന്ധ്യ­ക­ളെ ഡല്‍­ഹി­ത്തെ­രു­വു­കള്‍­ക്കു് അപ­രി­ചി­ത­മാ­ക്കി­യ­തു­്.

­മേല്‍­വി­വ­രി­ച്ച കേ­സു­ക­ളി­ലൊ­ന്നും മാ­ദ്ധ്യ­മ­ങ്ങ­ളു­ടെ ഒച്ച­പ്പാ­ടു­ക­ളും ബന്ധു­ക്ക­ളു­ടെ­യോ സു­ഹൃ­ത്തു­ക്ക­ളു­ടെ­യോ ഇട­പെ­ട­ലു­ക­ളും ഒഴി­കെ ഇര­കള്‍­ക്ക­നു­കൂ­ല­മാ­യി ജന­കീ­യ­പ്ര­ക്ഷോ­ഭ­ങ്ങള്‍ കാ­ര്യ­മാ­യി ഉണ്ടാ­യി­ല്ല എന്നു കാ­ണേ­ണ്ട­തു­ണ്ടു­്. ഡല്‍­ഹി കു­റ്റ­കൃ­ത്യ­ങ്ങ­ളു­ടെ - അവ­യില്‍ ശി­ക്ഷി­ക്ക­പ്പെ­ടു­ന്ന­വ­രു­ടെ­യും - വര്‍­ഗ്ഗ­വും ജാ­തി­യും പ്ര­സ­ക്ത­മാ­കു­ന്ന­തു് ഇവി­ടെ­യാ­ണു­്.

അ­തേ സമ­യം നാ­ടൊ­ട്ടു­ക്കും മെ­ഴു­കു­തി­രി­ക­ത്തി­ക്ക­ലും മൌ­നാ­ച­ര­ണ­വു­മു­ണ്ടായ മറ്റു­ര­ണ്ടു­കേ­സു­കള്‍ കൂ­ടി­യു­ണ്ടു­്. രാ­ത്രി­യില്‍ പണി­ക­ഴി­ഞ്ഞു­മ­ട­ങ്ങിയ ജേ­ണ­ലി­സ്റ്റ് യു­വ­തി­യെ വണ്ടി­യി­ടി­ച്ചു­വീ­ഴ്ത്തി ബലാ­ത്സം­ഗം ചെ­യ്തു­കൊ­ന്ന­തും ബി­പിഒ കമ്പ­നി­യി­ലെ ലേ­റ്റ് നൈ­റ്റ് ഷി­ഫ്റ്റി­നു­ശേ­ഷം കമ്പ­നി­വാ­ഹ­ന­ത്തില്‍ താ­മ­സ­സ്ഥ­ല­ത്തേ­ക്കു പോയ യു­വ­തി­യെ ക്യാ­ബ് ഡ്രൈ­വര്‍ തന്നെ ബലാ­ത്സം­ഗം ചെ­യ്ത­തും ആയ കേ­സു­ക­ളി­ലാ­യി­രു­ന്നു ജന­ങ്ങ­ളു­ടെ പ്ര­തി­ഷേ­ധം ഇതി­നു­മു­മ്പു് ഡല്‍­ഹി കണ്ട­തു­്. അതും ഇപ്പോള്‍ സം­ഭ­വി­ച്ച, ഓടു­ന്ന ബസി­നു­ള്ളി­ലെ അതി­ക്രൂ­ര­മായ ബലാ­ത്സം­ഗ­വു­മാ­യി ചില സാ­മ്യ­ങ്ങ­ളു­ണ്ടു­്. നേ­ര­ത്തെ സൂ­ചി­പ്പി­ച്ച കേ­സു­ക­ളി­ലൊ­ക്കെ പ്ര­തി­ക­ളാ­യി­രു­ന്ന­വര്‍ ഏറെ­ക്കു­റെ influential ആയ വ്യ­ക്തി­ക­ളും മേല്‍­ജാ­തി­ക്കാ­രു­മാ­യി­രു­ന്നെ­ങ്കില്‍ ഈ മൂ­ന്നു­കേ­സു­ക­ളില്‍ ഉള്‍­പ്പെ­ട്ട കു­റ്റ­വാ­ളി­കള്‍ കീ­ഴ്‌­ക്കെ­ട­ജോ­ലി­കള്‍ ചെ­യ്യു­ന്ന­വ­രും ജാ­തി­ശ്രേ­ണി­യില്‍ അത്ര മു­ക­ളി­ലൊ­ന്നു­മ­ല്ലാ­ത്ത­വ­രു­മാ­ണു­്. സമീ­പ­സം­സ്ഥാ­ന­ത്തെ ദരി­ദ്ര­കര്‍­ഷ­ക­ന്റെ മകന്‍ അനാ­കര്‍­ഷ­ക­വും ലാ­ഭ­ര­ഹി­ത­വു­മായ കൃ­ഷി­പ്പ­ണി വി­ട്ടു് കാ­ത­ങ്ങ­ള­ക­ലെ­യു­ള്ള നഗ­ര­കാ­ന്താ­ര­ത്തില്‍ വന്നു് ബസ് കണ്ട­ക്റ്റര്‍ പണി എടു­ക്കു­ക­യും അവി­ടെ affluent class­ന്റെ ജീ­വി­ത­നി­ല­വാ­ര­ത്തോ­ടു് അസൂയ രൂ­പ­പ്പെ­ടു­ക­യും ചെ­യ്യു­ന്ന സാ­മൂ­ഹ്യ­സാ­ഹ­ച­ര്യം ഏതൊ­ക്കെ­യോ തര­ത്തില്‍ ഈ കേ­സില്‍ പ്ര­തി­സ്ഥാ­ന­ത്തു­വ­രു­ന്നി­ല്ലേ എന്നു് സം­ശ­യം തോ­ന്നു­ന്നു. ഇന്ത്യന്‍ ഭൂ­രി­പ­ക്ഷ­ത്തി­ന്റെ inherent ആയ സ്ത്രീ­വി­രു­ദ്ധ­ത­യും ആണ്‍­കു­ട്ടി­ക­ളെ­യും പെണ്‍­കു­ട്ടി­ക­ളെ­യും തമ്മില്‍ തൊ­ടീ­ക്കാ­തെ­യു­ള്ള വളര്‍­ത്തല്‍ വി­ശേ­ഷ­ങ്ങ­ളും ഒക്കെ­ത്ത­ന്നെ പ്ര­തി­സ്ഥാ­ന­ത്തു­ണ്ടാ­വ­ണം. രാ­ജ­സ്ഥാ­നി­ലെ­യും മറ്റും ഖാ­പ് പഞ്ചാ­യ­ത്തു­ക­ളു­ടെ തെ­മ്മാ­ടി­ത്ത­ര­ങ്ങള്‍ എത്ര­യോ നാ­ളാ­യി ദേ­ശീ­യ­മാ­ദ്ധ്യ­മ­ങ്ങ­ളില്‍ ഇട­യ്ക്കി­ടെ വാര്‍­ത്ത­യാ­കു­ന്നു. പു­രു­ഷാ­ധി­പ­ത്യ­മൂ­ല്യ­വ്യ­വ­സ്ഥ­യില്‍ കെ­ട്ടി­പ്പ­ടു­ത്ത അത്ത­രം ഫ്യൂ­ഡല്‍ അധി­കാ­ര­സ്ഥാ­പ­ന­ങ്ങ­ളെ പൊ­ളി­ച്ചു­ക­ള­യാന്‍ മു­ത­ലാ­ളി­ത്ത­ഭ­ര­ണ­കൂ­ട­ങ്ങള്‍ മടി­ക്കു­ന്നി­ട­ത്തും കി­ട­പ്പു­ണ്ടു­്, ശരാ­ശ­രി ഇന്ത്യന്‍ ആണി­ന്റെ ബലാ­ത്സം­ഗ­ത്വ­ര­യു­ടെ വി­ത്തു­കള്‍.

­ഞാ­നീ­പ്പ­റ­യു­ന്ന­തു് ദരി­ദ്ര തൊ­ഴി­ലാ­ളി­കള്‍ പ്ര­തി­സ്ഥാ­ന­ത്തു­വ­രു­ന്ന­തു­കൊ­ണ്ടു് ബലാ­ത്സം­ഗം ബലാ­ത്സം­ഗ­മാ­കാ­തെ പോ­കു­ന്നു­വെ­ന്നും കു­റ്റ­വാ­ളി­കള്‍ കു­റ്റ­വാ­ളി­ക­ള­ല്ലാ­താ­വു­ന്നു­വെ­ന്നു­മ­ല്ല. അത്ത­രം അപ­ക­ട­വാ­യ­ന­കള്‍ മാ­റ്റി­വ­യ്ക്കേ­ണ്ട­തു­ണ്ടു­്. പൊ­തു­വെ തന്നെ ബലാ­ത്സം­ഗ­ക്കേ­സു­ക­ളില്‍ ശി­ക്ഷി­ക്ക­പ്പെ­ടു­ന്ന­വ­രു­ടെ എണ്ണം പാ­ടെ കു­റ­വാ­ണെ­ന്ന­തും ഇനി അഥ­വാ ശി­ക്ഷി­ക്ക­പ്പെ­ടു­ന്നു­ണ്ടെ­ങ്കില്‍ അതൊ­ക്കെ­ത്ത­ന്നെ, മി­ടു­ക്കു­ള്ള ക്രി­മി­നല്‍ വക്കീ­ലി­നെ നി­യ­മി­ക്കാന്‍ കാ­ശി­ന്റെ പിന്‍­ബ­ല­മോ കോ­ട­തി­ക­ളു­ടെ സൌ­ജ­ന്യ­മാ­ധു­ര്യ­ങ്ങള്‍ പി­ടി­ച്ചു­പ­റ്റാന്‍ തക്ക തൊ­ലി­വെ­ളു­പ്പോ ജാ­തി­വാ­ലോ ഇല്ലാ­ത്ത­വ­രാ­ണെ­ന്ന അവ­സ്ഥ പക്ഷെ പരി­ഗ­ണി­ക്കാ­തെ വി­ടേ­ണ്ട­ത­ല്ല. കോ­ട­തി­കള്‍ മനഃ­പൂര്‍­വ്വം കീ­ഴ്‌­ജാ­തി ക്രി­മി­ന­ലു­ക­ളെ ശി­ക്ഷി­ക്ക­യും മേല്‍­ജാ­തി ക്രി­മി­ന­ലു­ക­ളെ വി­ട്ട­യ­ക്കു­ക­യും ചെ­യ്യു­ന്നു എന്നും ഇതി­നര്‍­ത്ഥ­മി­ല്ല. പക്ഷെ നമ്മു­ടെ അന്വേ­ഷ­ണ, നി­തീ­പാ­ലക സം­വി­ധാ­ന­ങ്ങ­ളൊ­ന്ന­ട­ങ്കം പിന്‍­പ­റ്റു­ന്ന ഭൂ­രി­പ­ക്ഷ­സ­വര്‍­ണ്ണാ­ധീ­ശ­മൂ­ല്യ­ങ്ങള്‍ ആ അവ­സ്ഥ സൃ­ഷ്ടി­ക്കാന്‍ ഇട­യാ­ക്കു­ന്നു­ണ്ടു­്.

ഈ ബാ­ക്‍­ഡ്രോ­പ്പി­ലാ­ണു് ബലാ­ത്സം­ഗ­ത്തി­നു് വധ­ശി­ക്ഷ എന്ന മു­റ­വി­ളി­യെ പരി­ശോ­ധി­ക്കേ­ണ്ട­തു­്. കേ­ര­ള­ത്തി­ലെ പ്ര­മാ­ദ­മായ സൂ­ര്യ­നെ­ല്ലി­ക്കേ­സില്‍ പ്ര­തി­സ്ഥാ­ന­ത്തു­ണ്ടാ­യി­രു­ന്ന­വ­രും കു­റ്റ­മാ­രോ­പി­ക്ക­പ്പെ­ട്ട­വ­രു­മെ­ല്ലാം ഇന്നെ­വി­ടെ­യെ­ന്നും ഇര­യായ പെണ്‍­കു­ട്ടി­യു­ടെ അവ­സ്ഥ­യെ­ന്തെ­ന്നും ആലോ­ചി­ക്കാ­വു­ന്ന­താ­ണു­്. വട­ക്കു­കി­ഴ­ക്കന്‍ സം­സ്ഥാ­ന­ങ്ങ­ളി­ലും കാ­ശ്മീ­രി­ലും മറ്റും പട്ടാ­ളം തന്നെ ബലാ­ത്സം­ഗ­ത്തെ ജന­ത­യ്ക്കെ­തി­രായ ആയു­ധ­മാ­യി വി­ക­സി­പ്പി­ച്ചെ­ടു­ത്തി­രി­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്നും പരി­ശോ­ധി­ക്കാ­വു­ന്ന­താ­ണു­്. ഇന്ത്യന്‍ നി­യ­മ­ത്തില്‍ ബലാ­ത്സം­ഗ­ത്തി­നു് നല്‍­കു­ന്ന പര­മാ­വ­ധി ശി­ക്ഷ ഏഴു­വര്‍­ഷ­ത്തെ തട­വാ­ണു­്. ഈ തട­വില്‍ നി­ന്നു­പോ­ലും കയ്യൂ­ക്കു­ള്ള പ്ര­തി­കള്‍ ഊരി­പ്പോ­കു­ന്ന അവ­സ്ഥ­യ്ക്കു് മാ­റ്റം വരു­ത്തുക എന്ന­താ­ണു് പ്രാ­ഥ­മി­ക­മാ­യി ചെ­യ്യേ­ണ്ട­തു­്. സമൂ­ഹ­ത്തി­നു് അപ­ക­ട­കാ­രി­ക­ളായ കു­റ്റ­വാ­ളി­ക­ളെ ക്വാ­ര­ന്റൈന്‍ ചെ­യ്യാന്‍ തക്ക­വ­ണ്ണം നി­യ­മ­വ്യ­വ­സ്ഥ­കള്‍ കര്‍­ക്ക­ശ­പ്പെ­ടു­ത്താ­വു­ന്ന­താ­ണു­്. എന്നാല്‍ ജീ­വന്‍­കൊ­ടു­ക്കാന്‍ കഴി­യാ­ത്ത ഭര­ണ­കൂ­ടം എന്തി­ന്റെ പേ­രി­ലാ­യാ­ലും ഒരു ജീ­വന്‍ എടു­ക്കു­ന്ന­തു് സ്റ്റേ­റ്റ് ചെ­യ്യു­ന്ന കൊ­ല­പാ­ത­കം തന്നെ­യാ­ണു­്. പരി­ഷ്കൃ­ത­മായ സമൂ­ഹ­ത്തി­നു് ചേര്‍­ന്ന­ത­ല്ല, അതു­്. ബലാ­ത്സം­ഗ­ങ്ങ­ളില്‍ തെ­ളി­വു­ന­ശി­പ്പി­ക്കാന്‍ ഇര­യേ­യും സാ­ക്ഷി­ക­ളെ­യും കൊ­ന്നു­ത­ള്ളു­ന്ന­തി­ലേ­ക്കു് കു­റ്റ­വാ­ളി­ക­ളെ പ്രേ­രി­പ്പി­ക്കാന്‍ മാ­ത്ര­മേ, ബലാ­ത്സം­ഗ­ത്തി­നു് വധ­ശി­ക്ഷ എന്ന മു­ദ്രാ­വാ­ക്യം ഉപ­ക­രി­ക്കു­ക­യു­ള്ളൂ. അതാ­യ­തു് നി­ല­വി­ലു­ള്ള വള­രെ നേ­രിയ conviction rate പോ­ലും താ­ഴാ­നാ­വും ഈ നി­യ­മ­നിര്‍­മ്മാ­ണം ഇട­യാ­ക്കു­ക. അഥ­വാ ആരെ­ങ്കി­ലും gallows­ലേ­ക്കു് പോ­കു­ന്നു­ണ്ടെ­ങ്കില്‍ അതു് പണ­മി­ല്ലാ­ത്ത­വര്‍ മാ­ത്ര­മാ­കും. അതാ­ണോ ഗാ­ന്ധി­ജി വി­ഭാ­വ­നം ചെ­യ്ത ഗ്രാ­മ­സ്വ­രാ­ജ് എന്നു് വെ­റു­തെ­യാ­ലോ­ചി­ക്കു­ക.

­പോ­സ്റ്റ് സ്ക്രി­പ്റ്റ്: ഡല്‍­ഹി­യി­ലെ സമ­ര­ത്തെ തള്ളി­പ്പ­റ­യാ­നും ഞാ­നി­ല്ല. അതില്‍ പങ്കെ­ടു­ക്കു­ന്ന­വ­രു­ടെ വര്‍­ഗ്ഗ­ജാ­തി­പ­ദ­വി­കള്‍ എന്താ­യി­രു­ന്നാ­ലും പൊ­ലീ­സി­ന്റെ മര്‍­ദ്ദ­ന­ങ്ങ­ളെ സധൈ­ര്യം നേ­രി­ട്ടു് അവര്‍ മു­ന്നോ­ട്ടു­വ­രു­ന്നു. ആ സമ­രം അടി­ച്ച­മര്‍­ത്ത­പ്പെ­ട്ടേ­ക്കാം. പരാ­ജി­ത­സ­മ­ര­ങ്ങ­ളു­ടെ പട്ടി­ക­യില്‍ ഇടം­പി­ടി­ച്ചേ­ക്കാം. എന്നാല്‍ ഒരു സമ­ര­വും ആത്യ­ന്തി­ക­മാ­യി പരാ­ജ­യ­മ­ല്ല. അവ വലിയ വി­ജ­യ­ങ്ങ­ളു­ണ്ടാ­ക്കാ­തെ കെ­ട്ട­ട­ങ്ങി­പ്പോ­യാല്‍ പോ­ലും ദീര്‍­ഘ­കാ­ല­ത്തേ­ക്കു് ചില മു­ദ്രാ­വാ­ക്യ­ങ്ങ­ളെ സമൂ­ഹ­മ­ന­സ്സില്‍ അവ­ശേ­ഷി­പ്പി­ച്ചു­കൊ­ണ്ടാ­കും വി­ട­വാ­ങ്ങു­ക. പരാ­ജ­യ­പ്പെ­ട്ട സമ­ര­ങ്ങ­ളി­ലൂ­ടെ­യാ­ണു് സം­സ്കാ­രം അതി­ന്റെ വളര്‍­ച്ച­യ്ക്കു­ള്ള ഊര്‍­ജ്ജം കൈ­ക്കൊ­ള്ളു­ന്ന­തു­്. വി­ജ­യി­ച്ച സമ­ര­ങ്ങള്‍ അധി­കാ­ര­ഗര്‍­വ്വ­ങ്ങള്‍­ക്കു് മാ­ത്ര­മേ ഈറ്റു­മു­റി­യൊ­രു­ക്കു­ക­യു­ള്ളൂ. പരാ­ജി­ത­സ­മ­ര­ങ്ങ­ളാ­വ­ട്ടെ വ്യാ­ജ­പ്ര­തീ­ക്ഷ­ക­ളു­ടെ കു­മി­ള­കള്‍ പൊ­ട്ടി­ച്ചു് യാ­ഥാര്‍­ത്ഥ്യ­ത്തി­ന്റെ കയ്പ്പു­നീര്‍ കു­ടി­ക്കാന്‍ സമൂ­ഹ­ത്തെ പ്രാ­പ്ത­രാ­ക്കും­.

­സെ­ബിന്‍ ഏബ്ര­ഹാം ജേ­ക്ക­ബ്

ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ യുവതിയ കൂട്ടബലാത്സംഗം ചെയ്തതിനെതിരെ ഉയര്‍ന്ന യുവരോഷം

ദേശീയം

Country:

Default Home Page

UK Home Page

Authors:

Sebin Abraham Jacob

http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%82/20749/%E0%B4%B2%E0%B5%88%E0%B4%82%E0%B4%97%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%A7%E0%B4%B6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF-%E0%B4%85%E0%B4%AD%E0%B4%BF%E0%B4%B0%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D#comments അക്രമം അതിക്രമം എന്‍സിആര്‍ കൂട്ടബലാത്സംഗം ഡല്‍ഹി നോയിഡ പുരുഷന്‍ ബലാത്സംഗം രാഷ്ട്രീയം ലൈംഗികത സ്ത്രീ ദേശീയം Sun, 23 Dec 2012 14:38:30 +0000 Sebin Abraham Jacob 20749 at http://malayal.am വധശിക്ഷയെക്കുറിച്ച് ചില വിചാരങ്ങള്‍ http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%82/15470/%E0%B4%B5%E0%B4%A7%E0%B4%B6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B4%AF%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%B2-%E0%B4%B5%E0%B4%BF%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D

­മും­ബൈ ഭീ­ക­രാ­ക്ര­മ­ണ­ക്കേ­സി­ലെ പ്ര­തി അ­ജ്മല്‍ കസ­ബ് തൂ­ക്കി­ലേ­റ്റ­പ്പെ­ട്ടു. ഈ പശ്ചാ­ത്ത­ല­ത്തില്‍ ദേ­ശാ­ഭി­മാ­ന­പ്ര­ചോ­ദി­ത­മായ അഭി­പ്രാ­യ­പ്ര­ക­ട­ന­ങ്ങ­ളു­ടെ കു­ത്തൊ­ഴു­ക്കാ­ണ് സോ­ഷ്യല്‍ നെ­റ്റ്‌­വര്‍­ക്കു­ക­ളില്‍. അതി­നി­ട­യി­ലും ­വ­ധ­ശി­ക്ഷ എന്ന പ്രാ­കൃത ശി­ക്ഷാ­ക്ര­മ­ത്തോ­ടു വി­യോ­ജി­ക്കു­ന്ന­തും ബാല്‍ താ­ക്ക­റെ­യു­ടെ മര­ണ­ത്തോ­ട് മാ­ദ്ധ്യ­മ­ങ്ങ­ളും ഭര­ണ­കൂ­ട­വും പു­ലര്‍­ത്തിയ സമീ­പ­ന­വു­മാ­യി താ­ര­ത­മ്യ­പ്പെ­ടു­ത്തു­ന്ന­തു­മായ പ്ര­സ്താ­വ­ന­ക­ളും കാ­ണാം. ഒരു­പ­ക്ഷെ ദേ­ശീ­യ­താ­പ്ര­ള­യ­ത്തില്‍ മു­ങ്ങി­പ്പോ­യേ­ക്കാ­വു­ന്ന അത്ത­രം ശബ്ദ­ങ്ങ­ളില്‍ ചി­ല­തി­നെ കൂ­ടു­തല്‍ കാ­ല­ത്തേ­ക്കാ­യി അട­യാ­ള­പ്പെ­ടു­ത്താ­നു­ള്ള ശ്ര­മ­മാ­ണ്, ഈ curation. വി­വിധ ഫേ­സ്ബു­ക്‍ ഹാന്‍­ഡി­ലു­ക­ളു­ടേ­താ­യി ഇന്നു കണ്ട വി­ല­യി­രു­ത്ത­ലു­ക­ളു­ടെ ശേ­ഖ­രം. ശ്ര­ദ്ധ­യില്‍ പെ­ടു­ന്ന മു­റ­യ്ക്കു് കൂ­ടു­തല്‍ ചേര്‍­ക്കു­ന്ന­താ­യി­രി­ക്കും.

­ദീ­പ­ക്‍ ശങ്ക­ര­നാ­രാ­യ­ണന്‍ എഴുതുന്നു:

ഇന്ത്യന്‍ നീ­തി­ന്യാ­യ­വ്യ­വ­സ്ഥ­യു­ടെ ദീ­പ­സ്തം­ഭ­മാ­യി­രു­ന്നു അജ്മല്‍ കസ­ബി­ന്റെ വി­ചാ­ര­ണ. കു­റ്റ­വാ­ളി­യെ­ന്ന് ക്ര­മ­സ­മാ­ധാ­ന­പാ­ല­ന­സം­വി­ധാ­നം ആരോ­പി­ക്കു­ന്ന ഒരു വ്യ­ക്തി­ക്ക് നി­യ­മം അനു­ശാ­സി­ക്കു­ന്ന എല്ലാ പരി­ഗ­ണ­ന­ക­ളോ­ടും­കൂ­ടി­ത്ത­ന്നെ മുന്‍­വി­ധി­ക­ളി­ല്ലാ­ത്ത ന്യാ­യ­മായ വി­ചാ­രണ കസ­ബി­ന് ലഭി­ച്ചു­വെ­ന്നാ­ണ് മന­സ്സി­ലാ­ക്കു­ന്ന­ത്. കൊ­ല്ല­വ­നെ എന്ന് ആര്‍­ത്തു­വി­ളി­ക്കു­ന്ന വെ­ളി­വി­ല്ലാ­ത്ത ജന­ത്തി­ന്റെ­യും പ്ര­കൃ­ത്യാ വി­വ­രം­കെ­ട്ട­വ­രായ മീ­ഡി­യ­ക്കും ഇട­യില്‍ നി­ന്നു­കൊ­ണ്ട് നട­ത്തിയ ആ വി­ചാ­രണ ഇന്ത്യന്‍ നീ­തി­ന്യാ­യ­വ്യ­വ­സ്ഥ­യു­ടെ അപൂര്‍­വ്വം അഭി­മാ­ന­ങ്ങ­ളി­ലൊ­ന്നാ­ണ്. കോ­ട­തി­യു­ടെ ബോ­ദ്ധ്യ­ത്തി­ന്റെ അടി­സ്ഥാ­ന­ത്തില്‍ രാ­ജ്യ­ത്തെ ഏറ്റ­വും വലിയ ശി­ക്ഷ­ത­ന്നെ വി­ധി­ക്കാ­തെ വഴി­യി­ല്ലാ­യി­രു­ന്നു എന്നു­ത­ന്നെ കരു­ത­ണം­.

­പ്ര­ശ്നം രാ­ജ്യ­ത്തെ ഏറ്റ­വും വലിയ ശി­ക്ഷ വധ­ശി­ക്ഷ­യാ­വു­ന്ന­താ­ണ്. ആധു­നി­ക­നി­യ­മ­വ്യ­വ­സ്ഥ­യില്‍ ശി­ക്ഷ­യു­ടെ സ്ഥാ­നം പ്ര­തി­കാ­ര­ത്തി­ന്റേ­തോ ഇര­യു­ടെ മാ­ന­സി­ക­സം­തൃ­പ്തി­യു­ടേ­തോ വെ­ളി­വി­ല്ലാ­ത്ത ഇന്ത്യന്‍ കോ­ട­തി­കള്‍ പല­പ്പോ­ഴും പരാ­മര്‍­ശി­ക്കാ­റു­ള്ള­തു­പോ­ലെ 'സ­മൂ­ഹ­ത്തി­ന് പാ­ഠ­മാ­കേ­ണ്ട­തി­'­ന്റെ­യോ അല്ല. ശി­ക്ഷാ­കാ­ലാ­വ­ധി നിര്‍­ണ്ണ­യി­ക്കു­ന്ന­ത് താ­ത്വി­ക­മാ­യി കു­റ്റ­വാ­ളി­ക്ക് മാ­ന­സാ­ന്ത­ര­പ്പെ­ടാ­നു­ള്ള കാ­ലം എന്ന നി­ല­ക്കാ­ണ്. (മാ­ന­സാ­ന്ത­ര­പ്പെ­ടാന്‍ അഞ്ഞു­റു­കൊ­ല്ല­മെ­ടു­ക്കു­മെ­ങ്കില്‍ അത്ര­യും കാ­ല­ത്തെ ശി­ക്ഷ, അത്ര­യും കാ­ലം പ്ര­തി ജീ­വി­ച്ചി­രി­ക്കു­മോ എന്ന് നോ­ക്കേ­ണ്ട കാ­ര്യം നി­യ­മ­ത്തി­നി­ല്ല). വധ­ശി­ക്ഷ ആ സാ­ദ്ധ്യ­ത­യെ എന്നെ­ന്നേ­ക്കു­മാ­യി ഇല്ലാ­താ­ക്കു­ന്നു, അത് നീ­തി­യു­ടെ മാ­ത്ര­മ­ല്ല, അടി­സ്ഥാ­ന­നി­യ­മ­യു­ക്തി­യു­ടെ­ക്കൂ­ടി നി­ഷേ­ധ­മാ­ണ്.

­വ­ധ­ശി­ക്ഷ ലോ­ക­ത്തെ കൊ­ള്ളാ­വു­ന്ന നി­യ­മ­വ്യ­വ­സ്ഥ­ക­ളെ­ല്ലാം എടു­ത്തു­ക­ള­ഞ്ഞ­താ­ണ­ത്. അബു സലീ­മി­നെ ഇന്ത്യ­ക്ക് വി­ട്ടു­കൊ­ടു­ക്കു­മ്പോള്‍ പോര്‍­ചു­ഗല്‍ വച്ച കണ്‍­ഡീ­ഷന്‍ ഓര്‍­ക്കു­ക, വധ­ശി­ക്ഷ­ക്ക് വി­ധി­ക്കി­ല്ലെ­ന്ന ഉറ­പ്പ്. കൊ­ളോ­ണീ­യല്‍ കാ­ല­ത്ത് പോര്‍­ചു­ഗ­ലി­നെ­പ്പോ­ലെ പ്രാ­കൃ­ത­രായ യൂ­റോ­പ്യന്‍ രാ­ജ്യ­മു­ണ്ടാ­യി­രു­ന്നി­ല്ല. അവര്‍ കോ­ള­നി­ക­ളോ­ട് ചെ­യ്തി­ട്ടു­ള്ള ക്രൂ­ര­ത­കള്‍­ക്ക് കണ­ക്കി­ല്ല. അഞ്ഞു­റു­കൊ­ല്ല­ത്തി­നു­ശേ­ഷം അതി­ലൊ­രു കോ­ള­നി­ക്ക് ഒരു കു­റ്റാ­രോ­പി­ത­നെ കൈ­മാ­റു­മ്പോള്‍ അയാള്‍­ക്ക് നീ­തി ഉറ­പ്പാ­ക്കാ­നു­ള്ള വ്യ­വ­സ്ഥ അതേ പോര്‍­ചു­ഗല്‍ മു­ന്നോ­ട്ടു­വ­ക്കു­ന്ന­ത് രാ­ഷ്ട്രീ­യ­വി­ധി­യു­ടെ വി­ള­യാ­ട്ട­മാ­യി­രി­ക്ക­ണം­!

­വ­ധ­ശി­ക്ഷ ശി­ക്ഷാ­വി­ധി­യ­ല്ല, അതി­പ്രാ­കൃ­ത­മായ പ്ര­തി­കാ­ര­മാ­ണ്. അത് എത്ര­യും പെ­ട്ടെ­ന്ന് അത് നിര്‍­ത്ത­ലാ­ക്കുക എന്ന­താ­ണ് ഒരു ജനാ­ധി­പ­ത്യ­ഭ­ര­ണ­കൂ­ടം ചെ­യ്യേ­ണ്ട­ത്. ആര്‍­ത്ത­ല­ക്കു­ന്ന വെ­ളി­വു­കെ­ട്ട മോ­ബി­ന്റെ ചീ­റ­ലു­ക­ളെ അവ­ഗ­ണി­ച്ചു­കൊ­ണ്ട് അത് അടി­യ­ന്തി­ര­മാ­യി നട­പ്പി­ലാ­ക്കേ­ണ്ട­തു­ണ്ട്. അത് ശി­ക്ഷാ­വി­ധി­യു­ടെ മാ­ത്രം പ്ര­ശ്ന­മ­ല്ല, ഉയര്‍­ന്ന ഒരു മന­സ്ഥി­തി­യി­ലേ­ക്കു­ള്ള രാ­ജ്യ­ത്തി­ന്റെ സ്വ­യം ഉയര്‍­ച്ച­യാ­ണ്. പ്ര­തി­കാ­ര­ത്തി­ന്റെ വ്യ­ക്തി­ഗ­ത­ത­ല­ത്തില്‍­നി­ന്ന് സ്റ്റേ­യ്റ്റ് ഉയ­രു­ന്ന­തി­ന്റെ ആദ്യ­ത്തെ പടി. പ്ര­തി­കാ­ര­മെ­ന്ന് നി­ല­ക്ക് കൊ­ല­പാ­ത­ക­ത്തി­ന് സോ­ഷ്യല്‍ സൈ­ക്കി­യി­ലു­ള്ള സ്റ്റേ­യ്റ്റി­ന്റെ പരോ­ക്ഷ പി­ന്തു­ണ­യാ­ണ് വധ­ശി­ക്ഷ എടു­ത്തു­ക­ള­യു­ന്ന­തോ­ടു­കൂ­ടി ഇല്ലാ­താ­കു­ന്ന­ത്. സ്റ്റേ­യ്റ്റ് ചെ­യ്യേ­ണ്ട­താ­ണ് താന്‍ ചെ­യ്യു­ന്ന­തെ­ന്ന പൌ­ര­ന്റെ ഫാ­സി­സ്റ്റ് മനോ­നി­ല­ക്കു­ള്ള ചി­കി­ത്സ­കൂ­ടി­യാ­ണ­ത്.

­സ­ജി മര്‍­ക്കോ­സ് എഴുതുന്നു:

രണ്ടു പേർ മരി­ച്ചു­.

അ­തിൽ ഒരാ­ളെ നി­യ­മം തൂ­ക്കി­കൊ­ന്നു­
മറ്റേ­യാൾ പ്രാ­യാ­ധി­ക്യം കൊ­ണ്ട് മരി­ച്ചു­.

അ­തിൽ ഒരാൾ പു­റ­ത്തു നി­ന്നും വന്ന്, രാ­ജ്യ­ത്തി­ന്റെ പ്ര­ജ­ക­ളെ കൊ­ന്നു­.
മറ്റേ­യാൾ പു­റ­ത്തു നി­ന്നും വരു­ന്ന പ്ര­ജ­ക­ളെ കൊ­ല്ലാൻ ജന­ത്തെ ഇള­ക്കി­.

­ര­ണ്ടും കൊ­ല­യാ­ളി­കൾ തന്നെ . പക്ഷേ­,

ഒ­രാ­ളു­ടെ ശവ­ത്തിൽ ദേ­ശീയ പതാ­ക.
മറ്റേ­യാ­ൾ­ക്ക് പു­ത­യ്ക്കാൻ ജയി­ലി­ലെ പഴ­കിയ വെ­ള്ള­ത്തു­ണി­.

അ­തിൽ ഒരു നീ­തി­യും ഇല്ല

എ­ന്റെ നോ­ട്ട­ത്തിൽ തൂ­ക്കി­കൊ­ല്ല­പ്പെ­ട്ട­വ­നാ­യി­രു­ന്നു ആയി­രു­ന്നു ഭേ­ദം. 165 ജീ­വ­നു­മാ­ത്രം അവൻ മറു­പ­ടി പറ­ഞ്ഞാൽ മതി­.

­പ­ക്ഷേ, മറ്റേ­യാൾ സമൂ­ഹ­ത്തിൽ പര­ത്തിയ വി­ഷ­വും, ഇനി­യും എത്ര­യോ വർ­ഷ­ങ്ങൾ നീ­ണ്ടു നി­ൽ­ക്കു­ന്ന പക­യും­,അ­തു സമൂ­ഹ­ത്തി­ന് ദൂ­ര­വ്യാ­പ­ക­മാ­യി ഉണ്ടാ­ക്കി­യ­തും ഉണ്ടാ­ക്കി­ക്കൊ­ണ്ടി­രി­യ്ക്കു­ന്ന­തും ഉണ്ടാ­ക്കാൻ പോ­കു­ന്ന­തു­മായ ഡാ­മേ­ജും നോ­ക്കു­മ്പോൽ തൂ­ക്കി­കൊ­ല്ല­പ്പെ­ട്ട­വൻ 1000 വട്ടം ഭേ­ദ­മാ­യി­രു­ന്നു­.

­രാ­കേ­ഷ് കോ­ന്നി­ എഴുതുന്നു:

കൂട്ടക്കൊലകൾ നട­ത്തിയ പല­രും ഇവി­ടെ ദേ­ശീ­യ­പ­താക പു­ത­ച്ചു­റ­ങ്ങു­ന്നു­ണ്ട്. ചില മര­ണ­ങ്ങൾ സന്തോ­ഷി­പ്പി­ക്കാ­റു­ണ്ട്. അതൊ­രു സാ­ഡി­സ­മാ­യി സ്വ­യം വി­ല­യി­രു­ത്താൻ കഴി­യു­ന്നി­ല്ല. കാ­ര­ണം, ഇനി­യും വി­ഷം വി­ത­യ്ക്കാ­ൻ, പാ­വ­ങ്ങ­ളു­ടെ ജീ­വ­നെ­ടു­ക്കാൻ അയാൾ ബാ­ക്കി­യി­ല്ല­ല്ലോ എന്ന ആശ്വാ­സ­മാ­ണ് ആ സന്തോ­ഷ­ത്തി­ന്റെ പി­ന്നി­ൽ. പക്ഷെ ആ സന്തോ­ഷ­ത്തി­നാ­യി ആരെ­യും കൊ­ല്ല­ണം എന്ന് അഭി­പ്രാ­യ­മി­ല്ല.

166­ന്റെ കണ­ക്കു­മാ­യി കൊ­ല­യെ ന്യാ­യീ­ക­രി­ക്കു­ന്ന­വ­രൊ­ക്കെ ഇതു­വ­രെ എണ്ണം തി­ട്ട­പ്പെ­ടു­ത്തി­യി­ട്ടി­ല്ലാ­ത്ത­ത്ര നര­ഹ­ത്യ­കൾ നട­ത്തി നാ­ടി­നെ തന്നെ കൊ­ന്ന് ഇന്നും ഞെ­ളി­ഞ്ഞു നട­ക്കു­ന്ന മഹാ­നു­ഭാ­വ­ന്മാ­രെ­യും തൂ­ക്കി­ക്കൊ­ല്ല­ണം എന്ന് വാ­ദി­ക്കു­മോ­!! വി­ഷ­ത്തേ­ക്കാള്‍ ഭീ­ക­രര്‍ അത് പര­ത്തു­ന്ന ആളു­കള്‍ തന്നെ. കസ­ബ് വെ­റും വി­ഷം മാ­ത്രം­.

ഒ­രാ­ഴ്ച­കൊ­ണ്ട് രണ്ട് മര­ണ­ങ്ങൾ! അപൂ­ർ­വ്വ­ങ്ങ­ളിൽ അപൂ­ർ­വ്വ­ങ്ങ­ളായ രണ്ട് മനു­ഷ്യ­ദ്രോ­ഹി­കള്‍ ചത്തു. കാ­ളി­യന്‍ ചത്തു. വെ­റും ഉപ­ക­ര­ണം മാ­ത്ര­മാ­യി­രു­ന്ന­തി­നെ കൊ­ന്നു. ഒന്നു­കിൽ രണ്ടും "ചാ­വ­ണ­മാ­യി­രു­ന്നു" അല്ലെ­ങ്കിൽ രണ്ടി­നെ­യും "കൊ­ല്ല­ണ­മാ­യി­രു­ന്നു­", അല്ലെ­ങ്കിൽ ഇവി­ടെ­യു­ള്ള­ത് സെ­ല­ക്ടീ­വ് ജസ്റ്റീ­സ് എന്ന് തന്നെ പറ­യേ­ണ്ടി­വ­രും (കാ­ര്യം അങ്ങ­നെ തന്നെ­യാ­ണെ­ന്ന­ത് സത്യം­)

ഒ­രു ജി­ങ്ഗോ­യി­സ്റ്റ് അല്ലാ­ത്ത­തി­നാ­ലും വധ­ശി­ക്ഷ­യോ­ട് വി­യോ­ജി­പ്പു­ള്ള­തി­നാ­ലും രണ്ടാ­മ­ത്തേ­തി­ന്റെ ആഘോ­ഷം ആദ്യ­ത്തേ­തി­നോ­ളം സന്തോ­ഷം നല്കു­ന്നി­ല്ല.

താജുദ്ദീന്‍ പി റ്റി­ എഴു­തു­ന്നു­:

It has been in the interest of Indian Muslim to hang Kasab without any delay. There are vested interests systematically spreading canards that his sentence is postponed to placate Muslims as if Indian Muslims are very much concerned about his life. Remember the widespread FaceBook campaign initiated by the same sources few months back highlighting Rs 50 Core spent on him and alleging that that the expenditure is for his comfort including Biriyani every day. Actually the entire cost is for tightening physical security at the prison and for the salary of additional security forces with the sole aim of preserving the right of the State to kill him. In fact, the newspaper report made it very clear that the amount of money spent for his food is just Rs. 27 only per day (Is biriyani available for Rs 27 in Mumbai?) Even if he is sleeping with Bollywood heroins every day, the amount would not have reached Rs. 50 Crore for two years.

I hail the hanging of Kasab!

­ക­സ­ബി­നെ തൂ­ക്കി­ലേ­റ്റിയ നട­പ­ടി­യില്‍ സന്തോ­ഷി­ക്കു­ന്നു, വി­ധി നട­പ്പി­ലാ­ക്കിയ സര്‍­ക്കാ­രി­നെ അഭി­ന­ന്ദി­ക്കു­ന്നു. മനു­ഷ്യ മന­സാ­ക്ഷി­യെ മര­വ­പ്പി­ച്ച ഒരു കൊ­ടും ക്രൂര കൃ­ത്യ­ത്തില്‍ ജീ­വ­നോ­ടെ പി­ടി­ക്കാന്‍ കഴി­ഞ്ഞ ഒരേ ഒരു കൊ­ടും കു­റ്റ­വാ­ളി­ക്ക് നല്‍­കാ­വു­ന്ന ഏറ്റ­വും ചെ­റിയ ശി­ക്ഷ തന്നെ­യാ­ണ് വധ­ശി­ക്ഷ.

­വധ ശി­ക്ഷ നട­പ്പി­ലാ­ക്കി­യ­ത്തില്‍ ഒരു പക്ഷെ ഏറ്റ­വും കൂ­ടു­തല്‍ സന്തോ­ഷി­ക്കു­ന്ന­ത് ഇന്ത്യന്‍ മു­സ്ലിം­കള്‍ തന്നെ­യാ­യി­രി­ക്കും. നി­ക്ഷി­പ്ത താ­ല്പ­ര്യ­ക്കാര്‍ കസ­ബി­ന്റെ വധ­ശി­ക്ഷ നട­പ്പി­ലാ­ക്കാ­ത്ത­ത് ഇന്ത്യന്‍ മു­സ്ലിം­ക­ളെ സു­ഖി­പ്പി­ക്കാ­നും പ്രീ­ണി­പ്പി­ക്കാ­നും ആണെ­ന്ന് വ്യാ­പ­ക­മാ­യി പ്ര­ച­രി­പ്പി­ച്ചി­രു­ന്നു, മു­സ്ലിം­കള്‍­ക്ക് കസ­ബി­ന്റെ ജീ­വന്‍ നി­ല­നിര്‍­ത്താന്‍ പ്ര­ത്യേക താ­ല്പ­ര്യം ഉണ്ടെ­ന്ന രീ­തി­യില്‍. ഇന്ത്യന്‍ നീ­തി­ന്യായ വ്യ­വ­സ്ഥ­യില്‍ വധ ശി­ക്ഷ സു­പ്രീ കോ­ട­തി അം­ഗീ­ക­രി­ച്ചു പ്ര­സി­ഡ­ന്റ്‌ ദയാ ഹര­ജി തള്ളി­യ­തി­നു മാ­ത്ര­മേ നട­പ്പി­ലാ­ക്കാന്‍ കഴി­യൂ എന്ന അടി­സ്ഥാന വസ്തുത പോ­ലും മറ­ച്ചു വെ­ച്ച് അവ­നെ ജയി­ലില്‍ അട­ച്ച അന്ന് തൊ­ട്ടേ തു­ട­ങ്ങി­യ­താ­ണ്‌ അവ­നെ സര്‍­ക്കാര്‍ ഉടന്‍ കൊ­ല്ലാ­ത്ത­ത് മു­സ്ലിം­ക­ളെ പ്രീ­ണി­പ്പി­ക്കാ­നാ­ണ് എന്നു­ള്ള പരാ­തി! പി­ടി­ച്ച ഉടന്‍ തൂ­ക്കി കൊ­ല്ലാന്‍ ഇന്ത്യ എന്താ ബനാന റി­പ്പ­ബ്ലി­ക്കോ­?

ഇ­ത് പോ­ലെ വ്യാ­പ­ക­മായ ഒരു ഫേ­സ് ബു­ക്ക് പ്ര­ച­ര­ണം കസ­ബി­ന്റെ സു­ര­ക്ഷ­യ്ക്ക് വേ­ണ്ടി അമ്പ­തു കോ­ടി ചി­ല­വാ­ക്കി­യ­തി­നെ പറ്റി­യും ഉണ്ടാ­യി­രു­ന്നു. മു­ഴു­വന്‍ തു­ക­യും ചി­ല­വാ­ക്കി­യ­ത് ജയി­ലി­ന്റെ സു­ര­ക്ഷ കൂ­ട്ടാ­നും അധി­കം സു­ര­ക്ഷാ ജീ­വ­ന­ക്കാ­രു­ടെ നി­യ­മ­ന­ത്തി­നു­മാ­യി­രു­ന്നു. കസ­ബി­നെ മറ്റാ­രും കൊ­ല്ലാ­തി­രി­ക്കാ­നും കൊ­ല്ലാ­നു­ള്ള അവ­കാ­ശം സര്‍­ക്കാ­രി­ന് തന്നെ എന്ന് ഉറ­പ്പു വരു­ത്താ­നു­മാ­ണ് ഈ ഭീ­മ­മായ തുക ചി­ല­വ­ഴി­ച്ച­ത് (പ­ല­രും കസ­ബി­ന്റെ ചി­ല­വില്‍ കോ­ടീ­ശ്വ­ര­ന്മാര്‍ ആയി കാ­ണും എന്ന­ത് മറ്റൊ­രു കാ­ര്യം. അല്ലെ­ങ്കില്‍ യി­ലി­ന്റെ സു­ര­ക്ഷ കൂ­ട്ടാന്‍ അമ്പ­ത് കോ­ടി ചി­ല­വാ­കു­മോ­!) കസ­ബി­ന്റെ ഭക്ഷ­ണ­ത്തി­നു വേ­ണ്ടി ഒരു ദി­വ­സം വെ­റും ഇരു­പ­ത്തി ഏഴു രൂപ മാ­ത്ര­മാ­ണ് ചി­ല­വാ­ക്കി­യ­ത് എന്നും അധി­കൃ­തര്‍ വ്യ­ക്ത­മാ­ക്കി­യി­രു­ന്നു. ഈ വസ്തുത മറ­ച്ചു വെ­ച്ച് കസ­ബി­നു എന്നും ബി­രി­യാ­ണി സല്ക്ക­രി­ക്കു­ക­യാ­ണ് സര്‍­ക്കാര്‍ എന്നാ­യി­രു­ന്നു ആരോ­പ­ണം. ഇരു­പ­ത്തി ഏഴു രൂ­പ­യ്ക്കു മും­ബ­യില്‍ ബി­രി­യാ­ണി കി­ട്ടു­മോ? കസ­ബി­ന്റെ കൂ­ടെ കി­ട­ക്കാന്‍ ബോ­ളി­വു­ഡ് നാ­യി­ക­മാ­രെ ദി­വ­സ­വം നല്‍­കി­യാ­ലും അമ്പ­ത് കോ­ടി രണ്ടു വര്‍­ഷ­ത്തി­നു­ള്ളില്‍ ചി­ല­വാ­കി­ല്ല.

ഏ­താ­യാ­ലും വി­ധി നട­പ്പി­ലാ­ക്കാന്‍ കാ­ണി­ച്ച ധീ­ര­ത­യെ അഭി­ന­ന്ദി­ക്കു­ന്നു. നന്ദി അറി­യി­ക്കു­ന്നു­.

അ­ജി­ത്ത്കു­മാര്‍ എ എസ് എഴുതുന്നു:

Its not rarest of the rare.its commonest of the common cruel nationalism,state murder.

when state does it secretly it is legal ,other wise it is conspiracy..murder!!!!

അരുണ്‍ ജോ­സ­ഫ് എഴുതുന്നു:

Two deaths.. Both deserves same status.. One external terrorism and other internal terrorism.. But irony is one body is draped in Tricolour.. Hope both the souls meets in hell !!

­ര­ജേ­ഷ് ഒ പോ­സി­റ്റീ­വ് എഴുതുന്നു:

കണ്ണിനു പക­രം കണ്ണ് , പല്ലി­നു പക­രം പല്ല് ...

ഈ നി­യ­മാ­വ­ലി­യു­ടെ സം­ര­ക്ഷ­കന്‍ ആയി­രു­ന്നു കസ­ബ് , അതെ നി­യ­മം കസ­ബി­ന്റെ ജീ­വന്‍ എടു­ത്തു­..

­ക­സ­ബും അയാ­ളെ തൂ­ക്കി­ലേ­റ്റിയ നി­യ­മ­വും തമ്മില്‍ കസ­ബി­ന്റെ കാ­ര്യ­ത്തില്‍ മാ­ത്രം വ്യ­ത്യാ­സ­മി­ല്ലാ­താ­യി. കസ­ബ് കൊ­ല­യാ­ളി ആണെ­ങ്കില്‍ അതി­നെ­കാല്‍ എത്ര­യോ കൂ­ടു­തല്‍ കൊ­ല­പാ­ത­ക­ങ്ങള്‍ അയാ­ളെ­തൂ­ക്കി­ലേ­റ്റാന്‍ വി­ധിച ഭര­ണ­കൂ­ടം ചെ­യ്യു­ന്നു. ഒരു ജന­ത­യെ കൊ­ന്നൊ­ടു­ക്കാന്‍ നേ­തൃ­ത്വം നല്‍­കിയ മോ­ഡി ഇന്നും അധി­കാ­ര­സ്ഥാ­ന­ങ്ങ­ളു­ടെ തല­പ്പ­ത്ത് തു­ട­രു­ന്നു­.. സി­ക്ക് കൂ­ട്ട­കൊ­ല­ക്ക് നേ­തൃ­ത്വം നല്‍­കി­യ­വര്‍ ഇന്നും രാ­ജ്യം ഭരി­ക്കു­ന്നു. വ്യ­ക്തി താ­ല്പ­ര്യ­ത്തി­നാ­യി രാ­ജ്യ­ത്ത് അടി­യ­ന്ത­രാ­വ­സ്ഥ നട­പ്പാ­ക്കിയ ഇന്ദിര മാ­ല­യ­ണി­ഞ്ഞ് നമ്മു­ടെ ചു­വ­രു­ക­ളില്‍ നമ്മെ നോ­ക്കി നോ­ക്കി പു­ഞ്ചി­രി തൂ­കു­ന്നു­.

­ബീ­ജാ­പ്പൂ­രില്‍ ആദി­വാ­സി കു­ഞ്ഞു­ങ്ങ­ളെ കൂ­ട്ട­കൊല നട­ത്തിയ പട്ടാ­ളം നമ്മു­ടെ സം­ര­ക്ഷ­ക­രാ­യി നാം ഇന്നും കരു­തു­ന്നു. ഇന്ത്യന്‍ പട്ടാ­ളം നട­ത്തു­ന്ന കൊ­ല­പ­ത­ങ്ങ­ളെ­
അ­നി­വാ­ര്യ­ത­യാ­യി കാ­ണാന്‍ നമു­ക്ക് കഴി­യു­ന്നു. രാ­ജ്യ­ത്തെ ജന­ങ്ങ­ളെ കൊ­ന്നൊ­ടു­ക്കാന്‍ ഏറ്റ­വും അധി­കം ആയു­ധ­ങ്ങള്‍ വാ­ങ്ങി­കൂ­ട്ടു­ന്ന രാ­ജ്യം എന്ന നി­ല­യില്‍ ഓരോ ഇന്ത്യ­കാ­രു­ടെ­യും രാ­ജ്യ സ്നേ­ഹം വര്‍­ദ്ധി­ക്കു­ന്നു­...

ഇ­നി ബാ­റ്റ­റി വാ­ങ്ങിയ കു­റ്റ­ത്തി­ന് തൂ­ക്കു­ക­യര്‍ കാ­ത്തു­കി­ട­ക്കു­ന്ന പെ­ര­രി­വാ­ളി­ന്റെ, ജന­വി­കാ­രം മാ­നി­ച്ചു കോ­ട­തി വധ­ശി­ക്ഷ വി­ധി­ച്ച അഫ്സല്‍ ഗു­രു­വി­ന്റെ, മര­ണ­ങ്ങള്‍ നമു­ക്ക് ആഘോ­ഷി­ക്കാം­.. പി­ന്നീ­ട് വധ ശി­ക്ഷ­ക്ക് എതി­രെ വാ­തോ­രാ­തെ വാ­ചാ­ല­രാ­കാം­..

­സ­ന്തോ­ഷ് ജനാര്‍­ദ്ദ­നന്‍ എഴുതുന്നു:

There are many Mass Murderers in India, in greatly respected positions. Ajmal Kasab was just a specimen who got caught.

­ബി­ജു ജോണ്‍ എഴുതുന്നു:

വധശിക്ഷക്ക് ഞാന്‍ പൂര്‍­ണ­മാ­യും എതി­രാ­ണ് അത് കസ­ബി­നെ­യാ­യാ­ലും ,,­കൊ­ല­ക്ക് കൊ­ല­യ­ല്ല പ്ര­ധി­വി­ധി , ഒരു പീറ ചെ­റു­ക്ക­നെ കൊ­ന്ന­ത് കൊ­ണ്ടൊ­ന്നും ഭീ­കര വാ­ദം അവ­സാ­നി­ക്കാന്‍ പോ­കു­ന്നി­ല്ല . പി­ന്നെ ഇത് കൊ­ണ്ട് ദേശ സ്നേ­ഹം പറ­യു­ന്ന കു­റെ പേ­രെ , തൃ­പ്തി­പ്പെ­ടു­ത്താന്‍ കഴി­യു­മാ­യി­രി­ക്കും . ഇത് പറ­യു­മ്പം എന്നെ ഒരു പക്ഷെ ദേ­ശ­ദ്രോ­ഹി എന്ന് വി­ളി­ച്ചേ­ക്കാം , ഞാന്‍ അങ്ങ് സഹി­ച്ചു .

­റ­ഫീ­ക്‍ ഉമ്പാ­ച്ചി­ എഴുതുന്നു:

മുസ്ലിം സു­ഹൃ­ത്തു­ക്ക­ളേ­,

­നി­ങ്ങൾ­ക്ക് രാ­ജ്യ സ്നേ­ഹം പ്ര­ക­ടി­പ്പി­ക്കാൻ ഒരു സു­വർ­ണാ­വ­സ­രം­.
­വ­രു­വി­ൻ, പങ്കെ­ടു­പ്പി­ൻ, ദേ­ശ­സ്നേ­ഹി­ക­ളാ­കു­വി­ൻ...

-അവ­ന­തു തന്നെ കി­ട്ട­ണം­.

ആ­രി­ഫ് സെ­യ്ന്‍ എഴുതുന്നു:

സഹതാപത്തോടെ എന്നെ നോ­ക്ക­രു­ത്...­പ്ലീ­....­സ്‌., കസ­ബ്‌.... എന്‍­റെ ആരു­മ­ല്ല. എന്‍­റെ നാ­ട്ടു­കാ­രെ കൊ­ന്നു തള്ളി­യ, എന്‍­റെ രാ­ജ്യ­ത്തിന്‍­റെ ആത്മാ­ഭി­മാ­ന­ത്തി­നു നേ­രെ നി­റ­യൊ­ഴി­ച്ച ഒരു കൊ­ല­യാ­ളി. അത്ര തന്നെ­.

­സ­മി സെ­യ്ദ് അലി­ എഴുതുന്നു:

Kasab: Was he a terrorist? Or was he not?
-- in the dilemma of what stand I should take on the subject.. !! :-/

­ബി ആര്‍ പി ഭാ­സ്കര്‍ എഴുതുന്നു:

വധശിക്ഷയിൽ വി­ശ്വ­സി­ക്കു­ന്ന സം­വി­ധാ­നം, ശി­ക്ഷ എന്നാൽ പ്ര­തി­കാ­രം എന്നർ­ത്ഥ­മാ­ക്കു­ന്ന സമൂ­ഹം, ഇവ രണ്ടും ചേ­ർ­ന്ന് അജ്മൽ കസ­ബി­ന്റെ വി­ധി നേ­ര­ത്തെ തീ­രു­മാ­നി­ച്ചു കഴി­ഞ്ഞി­രു­ന്നു. കമാ­ൻ­ഡൊ­യു­ടെ കയ്യിൽ പെ­ടാ­തെ സാ­ധാ­രണ പൊ­ലീ­സു­കാ­ര­ന്റെ മു­ന്നിൽ ചെ­ന്നു­പെ­ട്ട­തു­കൊ­ണ്ട് അയാ­ൾ­ക്ക് കോ­ട­തി­യിൽ നി­ര­പ­രാ­ധി­ത്വം തെ­ളി­യി­ക്കാ­നു­ള്ള അവ­സ­രം ലഭി­ച്ചു. പക്ഷെ മത­തീ­വ്ര­വാ­ദം ­മ­ര­ണം­ വി­ത­റു­ന്ന മനു­ഷ്യ­യ­ന്ത്ര­മാ­ക്കി മാ­റ്റിയ അയാ­ൾ­ക്ക് അതെ­ങ്ങ­നെ പ്ര­യോ­ജ­ന­പ്പെ­ടു­ത്താ­നാ­കും? ഒടു­വിൽ ഭര­ണ­ക­ക്ഷി­ക്ക് രാ­ഷ്ട്രീ­യ­ലാ­ഭം ഉണ്ടാ­ക്കാ­നാ­വു­ന്ന വി­ധ­ത്തി­ൽ, അഥ­വാ മു­ഖ്യ­പ്ര­തി­പ­ക്ഷ­ക­ക്ഷി­ക്ക് രാ­ഷ്ട്രീ­യ­ലാ­ഭം നി­ഷേ­ധി­ക്കാ­നാ­വു­ന്ന വി­ധ­ത്തിൽ ആ വി­ധി നട­പ്പാ­ക്ക­പ്പെ­ട്ടു­.

­കി­രണ്‍ തോ­മ­സ് എഴുതുന്നു:

മറ്റെന്തിനേക്കാലും ഉപ­രി സ്വ­ന്തം രാ­ഷ്ട്ര­ത്തെ സ്നേ­ഹി­ച്ച­തി­ന്റെ പേ­രില്‍ ജീ­വ­നെ­ടു­ക്ക­പ്പെ­ട്ട അജ­മല്‍ കസ­ബി­ന്‌ ആദ­രാ­ജ്ഞ­ലി­കള്‍. ഇദ്ദേ­ഹ­ത്തി­ന്റെ ജീ­വി­തം രാ­ജ്യ­സ്നേ­ഹി­കള്‍­ക്ക് മാ­തൃക ആക­ട്ടെ­

­ലേ­ബല്‍: മരി­ച്ചു കി­ട­ക്കു­ന്ന­വ­രെ പറ്റി നല്ല­ത് പറ­യാ­നു­ള്ള ആത്മീയ ഔന്ന­ത്യം ഉണ്ടാ­ക്കാ­നു­ള്ള ശ്ര­മം­

­ഷെ­മിന്‍ ജോ­യ് എഴുതുന്നു:

to write or not that i am against death penalty?

­റീന ഫി­ലി­പ്പ് എഴുതുന്നു:

വേട്ടക്കുപയോഗിച്ച നാ­യ്ക്കള്‍ തൂ­ക്കി­ലേ­റ്റ­പെ­ടു­മ്പോള്‍ വേ­ട്ട­ക്കാര്‍ സു­ഖ­വാ­സ­കേ­ന്ദ്ര­ങ്ങ­ളില്‍ വാ­ഴു­ന്നു ....

Soor yan എഴുതുന്നു:

ഒരു കസ­ബി­നെ തൂ­ക്കി കൊ­ല്ലു­മ്പോള്‍....... കസ­ബി­നെ ഒരു­ക്കി­യ­വര്‍ സു­ര­ക്ഷി­ത­രാ­യി മാ­റ്റ് കസ­ബു­ക­ളെ സൃ­ഷ്ടി­ക്കു­ക­യാ­വും­..

­ക­സ­ബ്‌ ഒരു ഇര മാ­ത്ര­മാ­ണ്....

­പാ­ക്കി­സ്ഥാ­നി­ലും ഇന്ത്യ­യി­ലും­...!

­ക­സ­ബി­നെ­പ്പോ­ലെ നി­ര­വ­ധി ചെ­റു­പ്പ­ക്കാര്‍ ഇര­ക­ലാ­ക്ക­പ്പെ­ടു­ന്നു­.... ഒരു കസ­ബി­നെ തൂ­ക്കി­ലേ­റ്റി ഭര­ണ­കൂ­ടം ജന­ങ്ങ­ളു­ടെ കണ്ണില്‍ പൊ­ടി­യി­ടു­ന്നു­....!

­ക­ണ്ണില്‍ വീണ പൊ­ടി കഴു­കി കള­യാ­നും യഥാര്‍­ത്ഥ കാ­ഴ്ച കാ­ണാ­നു­മാ­ണ് ജന­ങ്ങള്‍­ക്ക്‌ കഴി­യേ­ണ്ട­ത്..!

­ഷാ­ജി കെ എ എഴുതുന്നു:

A man on suicide mission was hanged. When he landed Mumbai shore along with nine other terrorists, Kasab's intention was to die. By sending him to gallows, we have fulfilled his wish. If he was allowed to undergo a life imprisonment, that may have been a severe punishment to him. As far as Kasab was concerned, other terrorists in his team were successful in their missions while he was a failure. Capital punishment often lacks logic.

ആ­ദര്‍­ശ് വി കെ­ എഴുതുന്നു:

ജീവനെടുക്കാന്‍ ആര്‍­ക്കെ­ങ്കി­ലും അധി­കാ­ര­മു­ണ്ടോ­?

­കു­റ്റാ­രോ­പി­തര്‍ അല്ലെ­ങ്കില്‍ ഭീ­ക­രര്‍ പാ­വം ജന­ങ്ങ­ളെ കൊ­ന്നി­ട്ടു­ണ്ട­ന്ന­തില്‍ തര്‍­ക്ക­ത്തി­നി­ല്ല അതി­ന് അവര്‍­ക്ക് പര­മാ­വ­ധി ശി­ക്ഷ നല്‍­ക­ണം എന്നാല്‍ വധ­ശി­ക്ഷ ഈ പു­രോ­ഗ­മ­ന­കാ­ല­ത്ത് അം­ഗീ­ക­രി­ക്കാ­നാ­കു­മോ. കു­റ്റ­വാ­ളി­ക­ളു­ടെ എല്ലാ സ്വാ­ത­ന്ത്ര്യ­ങ്ങ­ളും തട­യു­ക, അതാ­ണ­ല്ലോ ജയില്‍.

­ജ­നാ­ധി­പ­ത്യ ഭര­ണ­കൂ­ടം ശ്ര­മി­ക്കേ­ണ്ട­ത് ഏകാ­ധി­പ­ത്യ ഭര­ണ­ത്തെ പോ­ലെ അല്ല. കാ­ലം ചെ­ല്ലു­ന്തോ­റും മാ­റേ­ണ്ട നി­യ­മ­ങ്ങ­ളും ഇല്ലേ­.

­ക­ണ്ണി­ന് കണ്ണ് എന്ന­ത് ജനാ­ധി­പ­ത്യ­ഭ­ര­ണ­കൂ­ട­ത്തി­ന് ചേര്‍­ന്ന­താ­ണോ അത് ഭീ­ക­ര­വാ­ദി­കള്‍­ക്ക­ല്ലേ ചേ­രു­ക, അല്ലെ­ങ്കില്‍ പട്ടാള ഭര­ണ­കൂ­ട­ത്തി­ന്.

­നി­ല­വി­ലെ നി­യ­മം അനു­സ­രി­ച്ച് സര്‍­ക്കാര്‍ ചെ­യ്ത­ത് ശരി­യാ­കാം, അതില്‍ വാ­ദി­ക്കു­ന്നി­ല്ല. എന്നാല്‍ പാര്‍­ല­മെ­ന്റി­ലും പൊ­തു­സ­മൂ­ഹ­ത്തി­ലും ചര്‍­ച്ച ചെ­യ്ത് വധ­ശി­ക്ഷ ഒഴി­വാ­ക്കാന്‍ പറ്റു­മെ­ങ്കില്‍ അതി­ന് ശ്ര­മി­ക്ക­ണം. അതാ­ണ് കാ­ലം ആവ­ശ്യ­പ്പെ­ടു­ന്ന­ത്.

­ശാ­ലി­നി വേ­ണു­ഗോ­പാല്‍ എഴുതുന്നു:

Thank God.. Kasab was hanged to death in a top secret operation, the news didn't get leaked to the media earlier...

­മു­ര­ളി ഗോ­പി­ എഴുതുന്നു:

Celebrating a hanging, whether it is that of a terrorist or not, whether it is that of a culprit or not, is not honourable to a civilisation such as ours. This is a time, I think, when we should be subtly silent, and reserve our 'patriotism' for more deserving situations. Battles must be fought with a strong sense of honour and war ethics. Otherwise, these would be no better than Dog vs Dog. :-)

­മേ­രി ലി­ല്ലി എഴുതുന്നു:

അജ്മല്‍ കസ­ബി­നെ രഹ­സ്യ­മാ­യി തൂ­ക്കി കൊ­ന്ന­താ­യി വാര്‍­ത്ത. ഇതി­പ്പോള്‍ സദാം ഹു­സൈ­ന്റെ കാ­ര്യ­ത്തില്‍ അമേ­രി­ക്ക കാ­ണി­ച്ച വെ­പ്രാ­ളം പോ­ലെ­യാ­യി. വധ­ശി­ക്ഷ പ്രാ­കൃ­ത­മാ­ണ്. ഇന്ത്യ­യെ പോ­ലു­ള്ള ഒരു രാ­ജ്യ­ത്ത് അത് നിര്‍­ത്ത­ലാ­ക്ക­ണം എന്നാ­ണ് എന്‍­റെ വ്യ­ക്തി­പ­ര­മായ അഭി­പ്രാ­യം. ഒരാ­ളെ തൂ­ക്കി കൊ­ന്നു എന്ന് കേള്‍­ക്കു­മ്പോള്‍ അതാ­രു­മാ­യി കൊ­ള്ള­ട്ടെ, സന്തോ­ഷി­ക്കാന്‍ എനി­ക്ക് കഴി­യു­ന്നി­ല്ല.

and later:

­വ­ധ­ശി­ക്ഷ­യെ­ക്കു­റി­ച്ച് എന്‍­റെ തി­ക­ച്ചും വ്യ­ക്തി­പ­ര­മായ അഭി­പ്രാ­യ­മാ­ണ് ഞാന്‍ ഇന്ന് അജ്മല്‍ കസ­ബി­ന്റെ വി­ഷ­യ­ത്തില്‍ പോ­സ്റ്റ്‌ ചെ­യ്ത­ത്. അതി­ന് ആളു­കള്‍ ഇത്ര­മാ­ത്രം കയ­റു പൊ­ട്ടി­ക്കേ­ണ്ട ആവ­ശ്യം ഉണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. ഒരു കാ­ര്യ­ത്തില്‍ എല്ലാ­വ­രും ഒരു­പോ­ലെ സന്തോ­ഷി­ച്ചാല്‍ അത് രാ­ജ്യ­സ്നേ­ഹം ആണെ­ന്ന് വി­ചാ­രി­ക്കു­ന്ന­ത് വെ­റും അറി­വി­ല്ലാ­യ്മ ആണ്. എല്ലാ­വ­രും ഒരു­പോ­ലെ ചി­ന്തി­ക്ക­ണം, ഒരു­പോ­ലെ സന്തോ­ഷി­ക്ക­ണം, ഒരു­പോ­ലെ കര­യ­ണം എന്ന­ത­ല്ല രാ­ജ്യ­സ്നേ­ഹ­ത്തി­ന്റെ അള­വു­ക്കോല്‍. ഓരോ വി­ഷ­യ­ത്തി­ലും ഓരോ­രു­ത്തര്‍­ക്കും വി­ഭി­ന്ന അഭി­പ്രാ­യ­ങ്ങള്‍ ഉണ്ടാ­യി­രി­ക്കും. എനി­ക്കും ഉണ്ട്. അജ്മല്‍ കസ­ബി­നു ശി­ക്ഷ വി­ധി­ച്ച­തോ തൂ­ക്കി കൊ­ന്ന­തി­നെ­യോ അല്ല ഞാ­നി­വി­ടെ പരാ­മര്‍­ശി­ച്ച­ത്. വധ­ശി­ക്ഷ­യെ­ക്കു­റി­ച്ച് എന്റെ കാ­ഴ്ച­പ്പാ­ടാ­ണ് ചെ­റിയ ചില വരി­ക­ളില്‍ എഴു­തി­യ­ത്. അതില്‍ ആര് എന്ത് പറ­യു­ന്നു എന്ന­ത് എന്റെ വി­ഷ­യം അല്ല. എനി­ക്ക് പറ­യാ­നു­ള്ള­ത് നി­വര്‍­ന്നു നി­ന്ന് പറ­യുക എന്ന­താ­ണ് എന്നെ സം­ബ­ന്ധി­ച്ച­ത്തോ­ളം പ്ര­ധാ­ന­മായ കാ­ര്യം­.

ആ­ണ്ടൂര്‍ സഹ­ദേ­വന്‍ എഴുതുന്നു:

എത്ര യാ­ദൃ­ച്ഛി­കം­!

‘അ­പൂ­ർ­വ­ങ്ങ­ളിൽ അപൂ­ർ­വം’ എന്നു വി­ശേ­ഷി­പ്പി­ക്ക­പ്പെ­ട്ട് വധ­ശി­ക്ഷ വി­ധി­ക്കു­ന്ന രീ­തി പു­ന­പ­രി­ശോ­ധി­ക്ക­ണ­മെ­ന്ന് ജസ്റ്റി­സ് കെ എസ് രാ­ധാ­കൃ­ഷ്ണൻ ജസ്റ്റി­സ് മദൻ ലോ­കുർ എന്നി­വ­രു­ടെ ബെ­ഞ്ച് ഒരു നി­ർ­ണാ­യക ന്യാ­യാ­ഭി­പ്രാ­യം പു­റ­പ്പെ­ടു­വി­ച്ചി­രി­ക്കു­ന്നു. ഇത്ത­രം വധ ശി­ക്ഷ­ക­ളിൽ ശി­ക്ഷ വി­ധി­ക്കു­ന്ന ജഡ്ജി­മാ­രു­ടെ ആത്മ­നി­ഷ്ടാ­പ­ര­മായ നി­ല­പാ­ട് സ്വാ­ധീ­നി­ക്കു­ന്ന­താ­യാ­ണ്‌ ഈ ന്യാ­യാ­ധി­പ­ന്മാ­രു­ടെ നി­രീ­ക്ഷ­ണം. ഇത്ത­രം വധ­ശി­ക്ഷ­ക­ളിൽ അം­ഗീ­ക­രി­ക്ക­പ്പെ­ട്ട പ്ര­മാ­ണ­ത്തി­ന്‌ ഒരേ സ്വ­ഭാ­വം പ്ര­ക­ട­മാ­വു­ന്നി­ല്ല. മി­ക്ക­തും ജഡ്ജി­കേ­ന്ദ്രി­ത­മാ­വു­ന്നു. ....­വ­ധ­ശി­ക്ഷ നി­ർ­ത്ത­ലാ­ക്ക­ണ­മെ­ന്ന ഐക്യ­രാ­ഷ്ട്ര­സ­ഭ­യു­ടെ കര­ട് നി­ർ­ദ്ദേ­ശം ഇന്ത്യ­യും അമേ­രി­ക്ക­യും പാ­കി­സ്ഥാ­നും ചൈ­ന­യും ഇറാ­നും ഇറാ­ഖും കു­വൈ­ത്തും ലി­ബി­യ­യും അട­ക്കം 39 രാ­ജ്യ­ങ്ങൾ എതി­ർ­ത്ത­പ്പോൾ 36 രാ­ജ്യ­ങ്ങൾ വി­ട്ടു നി­ന്നു. അനു­കൂ­ലി­ച്ച­ത് 110 രാ­ജ്യ­ങ്ങ­ളാ­ണെ­ന്ന് ഓർ­ക്കു­ക­യും വേ­ണം. വധ­ശി­ക്ഷ വേ­ണ­മെ­ന്ന­ഭി­പ്രാ­യ­പ്പെ­ടു­ന്ന രാ­ജ്യ­ങ്ങ­ളു­ടെ മൂ­ന്നി­ര­ട്ടി രാ­ജ്യ­ങ്ങ­ളാ­ണ്‌ വധ­ശി­ക്ഷ­യെ എതി­ർ­ക്കു­ന്ന­ത് എന്നോ­ർ­മ്മി­ക്ക­ണം. പക്ഷെ ന്യൂ­ന­പ­ക്ഷാ­ഭി­പ്രാ­യ­മെ ഇനി­യും നി­ല­നി­ല്ക്കൂ­!
ഈ അവ­സ­ര­ത്തി­ലാ­ണ്‌ കസ­ബി­ന്റെ വധ­ശി­ക്ഷ നട­പ്പി­ലായ വാ­ർ­ത്ത വരു­ന്ന­ത്.

ഇ­തെ­ല്ലാം മനു­ഷ്യൻ എഴു­തു­ന്ന ജീ­വി­ത­ത്തി­ന്റെ തി­ര­ക്ക­ഥ! സർ­വ്വ­ശ­ക­ത­നായ ദൈ­വ­ത്തി­ന്‌ ഇതി­ലൊ­ന്നും കാ­ര്യ­മി­ല്ലെ­ന്നാ­ണ്‌ ദൈ­വ­ത്തെ­കു­റി­ച്ച് വ്യ­ക്തി­പ­ര­മായ സങ്ക­ല­പ്പ­വും വി­ശ്വാ­സ­വും ഉള്ള ഞാൻ ദൃ­ഢ­മാ­യി വി­ശ്വ­സി­ക്കു­ന്ന­ത്.

­ലീന മണി­മേ­ഖ­ലൈ എഴുതുന്നു:

Shame to live in a country executing capital punishment!

Court Murders cannot be justified on any cases including heinous crimes!

വീണ്ടും

The idea of justice is not revenge but to bring a sense of closure to the victims. Justice should be restorative, not retributive.#CapitalPunishment #hangingkasab

­ശ്രു­തി ജയ­കു­മാര്‍ സു­പ്രി­യ എഴുതുന്നു:

Kasab's hanging? Congratulations... you made him a martyr! Well... you really think he didn't know he would die when he set out to do what he did? Then how exactly is this a punishment? It is simple vendetta for blood thirsty Indian public. A distraction for those dogs who want a bloody piece of bone to chew on. Nothing more, nothing less. Looks like our society has absolutely no idea of what justice or punishment is.

­സു­നില്‍ കി­ണ­റ്റു­പ­റ­മ്പില്‍ എഴുതുന്നു:

ഭീകര പ്ര­വര്‍­ത്ത­ന­വും വധ­ശി­ക്ഷ­യും ഒരേ നാ­ണ­യ­ത്തി­ന്റെ രണ്ട് വശ­ങ്ങള്‍ മാ­ത്ര­മാ­ണ്. രണ്ടും മാ­നു­ഷി­ക­ത­ക്കെ­തി­രായ ക്രി­മി­നല്‍ കൃ­ത്യ­ങ്ങള്‍ തന്നെ. ഏറ്റു­മു­ട്ടല്‍ കൊ­ല­പാ­ത­ക­ത്തി­ന്റെ നി­യമ പരി­ര­ക്ഷ­യു­ള്ള വക­ഭേ­ദം മാ­ത്ര­മാ­ണ് വധ­ശി­ക്ഷ. ഭര­ണ­കൂ­ടം നട­ത്തു­ന്ന സം­ഘ­ടിത ഭീ­കര പ്ര­വര്‍­ത്ത­ന­ങ്ങ­ളെ ജന­ങ്ങള്‍­ക്ക്‌ എങ്ങ­നെ തട­യാ­നാ­കും? ഹിം­സ­യും പ്ര­തി­ഹിം­സ­യും ജനാ­ധി­പ­ത്യ സമൂ­ഹ­ങ്ങള്‍­ക്ക് പി­ന്തു­ട­രാ­വു­ന്ന മാ­തൃ­ക­ക­ള­ല്ല, ഭീ­ക­ര­വാ­ദ­വും തൂ­ക്കി­ക്കൊ­ല­യും പര­സ്പര യു­ദ്ധ­ങ്ങള്‍­ക്ക് ഊര്‍­ജം പക­രാ­നു­ള്ള ഇന്ധ­ന­ങ്ങ­ളാ­ണ്.

­രൂ­പേ­ഷ് കു­മാര്‍ എഴുതുന്നു:

If people and state seek revenge through capital punishment, no doubt they are the volcanoes of violence.

Not only silent leaders and rulers, but silent killers too.

­ഹി­രണ്‍ വേ­ണു­ഗോ­പാ­ലന്‍ എഴുതുന്നു:

If you think hanging Kasab is something patriotic, you are seeing the 'punishment' as a 'revenge'. Its not the way law should work, human should think. Consider it as as a move against terrorism "supported by current law". Its not patriotism.

­റോ­ഷന്‍ രവി­ എഴുതുന്നു:

One hell of an irony, isn't it. a terrorist came here on a suicide mission to kill some people, accomplished killing part and the government facilitated the "suicide" part of that mission.

­ജോ­സ­ഫ് തോ­മ­സ് എഴുതുന്നു:

So many comments today in my timeline from the 'peaceful aarsha bhaaratha makkal', saying that the government should have done the Kasab hanging in public. The same lot who have been worrying about the public hanging in Saudi Arabia and called it barbarian.

­മൈ­ത്രേയ മൈ­ത്രേ­യന്‍ എഴുതുന്നു:

In Democracy, punishment is given as a learning experience to an individual to recognize, regret and reintegrate into a society. Capital Punishment was invented by Kings to obliterate an individual to 'teach' others of the severe repercussion, if they violate or react against the King...So punishment in Democracy implies reintegration of the individual back into the society at all levels. There is no point in killing someone to bring justice, you can't 'bomb people to bring peace', it does not belong to Democracy but a vestige of old monarchy, hence Capital Punishment should be abolished...There may be individuals whom we can never release back into society because they may not change or regret, yet we can't kill them. But then, that is the price we pay for the 'freedom and respect' an individual experience in a Democratic society... In Democracy, we can only 'protect' and extend the individual's existence and rights to all possible quarters of life... I am pained again by the killing of Kasab.. :(

അ­ബ്ദുള്‍ കരീം­ എഴുതുന്നു:

"May Allah forgive me, Such a mistake will never occur again" were the last words of Kasab, who, we were always told that never showed any remorse.

ആ­ന­ന്ദ് രാ­ജ എഴുതുന്നു:

To hang a man who has already determined to suicide doesn't look like a punishment to me .... BAN CAPITAL PUNISHMENT !!!!

­ക­രി­മീന്‍ പൊ­ള്ളി­ച്ച­ത് എഴുതുന്നു:

പണ്ട് ആകാ­ശ­വാ­ണി­യില്‍ കൊ­ല്ല­ത്ത് നി­ന്ന് മനു­,­സു­നു­,­സ­നു­,­വി­നു എന്നി­വ­രാ­വ­ശ്യ­പ്പെ­ട്ട ഗാ­ന­ങ്ങള്‍ , കൊ­ട്ടാ­ര­ക്കര നി­ന്ന് രാ­മന്‍,­കോ­മന്‍,­മാ­മന്‍ എന്നി­വര്‍ ആവ­ശ്യ­പ്പെ­ട്ട ഗാ­ന­ങ്ങള്‍ എന്നൊ­ക്കെ പറ­യു­ന്ന­തു പോ­ലെ ഭീ­ക­രാ­ക്ര­മണ കേ­സു­ക­ളില്‍ പാ­ക്കി­സ്താന്‍ സ്വ­ദേ­ശി­ക­ളായ അജ്മല്‍, റഹ്മാന്‍, സലീം ....അ­ഷ­റ­ഫ്, മു­ഷ­റ­ഫ്, അസ്കര്‍..എ­ന്നൊ­ക്കെ പേ­രു­കള്‍ കാ­ണാം­...

ഈ അജ്മല്‍ കസ­ബി­ന്റെ ജന്മ­ദേ­ശം , മാ­താ പി­താ­ക്കള്‍ , ബോം­ബെ­യില്‍ എത്തു­ന്ന­തു­വ­രെ­യു­ള്ള പ്ര­വര്‍­ത്ത­നം എന്നിവ സം­ബ­ന്ധി­ച്ച് വി­ശദ വി­വ­ര­ങ്ങള്‍ ലഭ്യ­മാ­ണോ ?..അ­തു സം­ബ­ന്ധി­ച്ച് അന്വേ­ഷ­ണം പൂര്‍­ത്തി­യാ­യി­ട്ടു­ണ്ടോ ? മൃ­ത­ദേ­ഹം ബന്ധു­ക്കള്‍ ഏറ്റു­വാ­ങ്ങു­ന്നു­ണ്ടോ ?

­ഷാ­ജി മു­ള്ളൂര്‍­ക്കാ­രന്‍ എഴുതുന്നു:

താക്കറെയുടെ മൃ­ത­ദേ­ഹ­ത്തില്‍ ദേ­ശീയ പതാക പു­ത­പ്പി­ക്കാ­മെ­ങ്കില്‍ കസ­ബി­നു എന്തു­കൊ­ണ്ട് പറ്റി­ല്ല ?

­ക­സ­ബ്‌ പു­റ­ത്തു­നി­ന്നും വന്നു ഈ രാ­ജ്യ­ത്തി­നെ­തി­രെ പ്ര­വര്‍­ത്തി­ച്ചു , താ­ക്ക­റെ ഇവി­ടെ ജനി­ച്ചു ജീ­വി­ച്ചു ഈ രാ­ജ്യ­ത്തി­നെ­തി­രെ പ്ര­വര്‍­ത്തി­ച്ചു .... വ്യ­ത്യാ­സ­മൊ­ന്നു­മി­ല്ല.

Afthab Ellath എഴുതുന്നു:

two lives that committed horrendous crimes against the fellow humanbeings ended this week... Indian state subserviently allowed one to complete the long 85 years to continue the brutal atrocities, and finally gifted the tricolour to cover the nakedness of the body, while preparing the noose for the other to end it at the age of 25 years..

അജ്മല്‍ കസബ്

ദേശീയം

Country:

Default Home Page

UK Home Page

Authors:

deepak s

Saji Markose

Rakesh S

A S Ajith Kumar

Arif Zain

Rafeeq Thiruvalloor

VK Adarsh

Sruthi J S

http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%82/15470/%E0%B4%B5%E0%B4%A7%E0%B4%B6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B4%AF%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%B2-%E0%B4%B5%E0%B4%BF%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D#comments അജ്മല്‍ കസബ് ആദരം ബാല്‍ താക്കറെ ഭീകരാക്രമണം മരണം മുംബൈ ഭീകരാക്രമണം രാഷ്ട്രം രാഷ്ട്രീയം വധശിക്ഷ ദേശീയം Wed, 21 Nov 2012 06:22:39 +0000 News Desk 15470 at http://malayal.am ഇന്ത്യന്‍ ഐടി നിയമം ലംഘിക്കാതെ എങ്ങനെ ഒരു ബ്ലോഗ് പോസ്റ്റ് എഴുതാം http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%82/15451/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%90%E0%B4%9F%E0%B4%BF-%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%82-%E0%B4%B2%E0%B4%82%E0%B4%98%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A4%E0%B5%86-%E0%B4%8E%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%97%E0%B5%8D-%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B4%BE%E0%B4%82

[blurb:1:right]

[blurb:2:left]

­പിന്‍­കു­റി­പ്പു­്: ഈ പോ­സ്റ്റി­ലൂ­ടെ ഒരാ­ളു­ടെ­യും വി­കാ­രം വ്ര­ണ­പ്പെ­ടാ­തി­രി­ക്കാന്‍ ആവ­ശ്യ­മായ എല്ലാ ശ്ര­ദ്ധ­യും ഞങ്ങള്‍ പു­ലര്‍­ത്തി­യി­ട്ടു­ണ്ടു­്. എങ്കി­ലും അബ­ദ്ധ­വ­ശാ­ലോ അന­വ­ധാ­നത മൂ­ല­മോ കു­റ്റ­ക­ര­മോ അഭി­മാ­ന­ക്ഷ­ത­മു­ണ്ടാ­ക്കു­ന്ന­തോ ആയ എന്തെ­ങ്കി­ലും ഈ പോ­സ്റ്റില്‍ പെ­ട്ടു­പോ­യി­ട്ടു­ണ്ടെ­ങ്കില്‍ ഞങ്ങ­ളെ അറി­യി­ക്ക­ണ­മെ­ന്നും പ്ര­ശ്ന­കാ­രി­യായ ഭാ­ഗം ഈ പോ­സ്റ്റില്‍ നി­ന്നും നീ­ക്കം ചെ­യ്യാന്‍ തയ്യാ­റാ­ണെ­ന്നും മുന്‍­കൂ­ട്ടി അറി­യി­ക്കു­ന്നു­.

(­സ്രോ­ത­സ്: ഫെയ്ക്കിങ് ന്യൂ­സ്)

<fieldset class="fieldgroup group-newsquotes"><legend>News Quotes</legend>

</fieldset>

ദേശീയം

Country:

Default Home Page

UK Home Page

Authors:

Gossip Mongers

http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%82/15451/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%90%E0%B4%9F%E0%B4%BF-%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%82-%E0%B4%B2%E0%B4%82%E0%B4%98%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A4%E0%B5%86-%E0%B4%8E%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%97%E0%B5%8D-%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B4%BE%E0%B4%82#comments അഭിപ്രായ സ്വാതന്ത്ര്യം ഐടി കരിനിയമം പോസ്റ്റ് ബ്ലോഗ് രാഷ്ട്രീയം സ്വകാര്യത ദേശീയം Mon, 19 Nov 2012 16:34:07 +0000 Gossip Mongers 15451 at http://malayal.am ഇസ്രായേലേ, സ്വസ്തി; ഭീതി നിന്നോടുകൂടെ http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%82/15444/%E0%B4%87%E0%B4%B8%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AF%E0%B5%87%E0%B4%B2%E0%B5%86-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%AD%E0%B5%80%E0%B4%A4%E0%B4%BF-%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%81%E0%B4%95%E0%B5%82%E0%B4%9F%E0%B5%86

ഇ­തു പോ­ലെ ഒരു അമേ­രി­ക്കന്‍ പ്ര­സി­ഡ­ന്റ് തെ­ര­ഞ്ഞെ­ടു­പ്പു കഴി­ഞ്ഞ് പു­തിയ പ്ര­സി­ഡ­ന്റി­ന്റെ സ്ഥാ­നാ­രോ­ഹ­ണ­ത്തി­നാ­യി ലോ­കം മു­ഴു­വന്‍ കാ­ത്തി­രി­ക്കു­ന്ന വേ­ള­യി­ലാ­ണ് ഇതി­നു മുന്‍­പ് ഇസ്ര­യേല്‍ ഗാ­സ­യെ ആക്ര­മി­ക്കു­ന്ന­ത്. 2008 ഡി­സം­ബര്‍ - 2009 ജനു­വ­രി കാ­ല­ത്തെ ആ യു­ദ്ധ­ത്തില്‍ ഇസ്ര­യേ­ലി പട്ടാ­ളം ചെ­യ്തു കൂ­ട്ടിയ മനു­ഷ്യാ­വ­കാശ ലം­ഘ­ന­ങ്ങ­ളു­ടേ­യും, കെ­ടു­തി­ക­ളു­ടേ­യും വി­ശ­ദ­വും ആധി­കാ­രി­ക­വു­മായ റി­പോര്‍­ട്ട് പി­ന്നീ­ട് ഐക്യ­രാ­ഷ്ട്ര സഭ­യു­ടെ ഗോള്‍­ഡ്സ്റ്റോണ്‍ കമ്മി­ഷന്‍ തന്നെ പു­റ­ത്തു വി­ടു­ക­യു­ണ്ടാ­യി; അതി­ന്മേല്‍ പതി­വു പോ­ലെ ഉത്ത­ര­വാ­ദി­ത്വ­പ്പെ­ട്ട ഇട­ങ്ങ­ളില്‍ ഗൗ­ര­വ­മായ ചര്‍­ച്ച­ക­ളോ, നട­പ­ടി­ക­ളോ ഒന്നും തന്നെ ഉണ്ടാ­യി­ല്ലെ­ങ്കി­ലും. ആയി­ര­ത്തി­യ­ഞ്ഞൂ­റോ­ളം പല­സ്തീന്‍­കാര്‍ കൊ­ല്ല­പ്പെ­ട്ട 'ഓ­പ­റേ­ഷന്‍ കാ­സ്റ്റ് ലീ­ഡി­'­ന്റെ സമ­യ­ത്ത് അന്ന­ത്തെ പ്ര­സി­ഡ­ന്റ്-ഇല­ക്റ്റ് ബറാ­ക് ഒബാമ ഇസ്ര­യേ­ലി­നെ­തി­രെ ഒന്നു ശബ്ദ­മു­യര്‍­ത്തുക പോ­ലു­മു­ണ്ടാ­യി­ല്ല. ഇന്ന്, ഒബാമ പ്ര­സി­ഡ­ന്റാ­യി വീ­ണ്ടും തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട് രണ്ടാം­ഘ­ട്ട അഭി­ഷേ­ക­ത്തി­നാ­യി കാ­ത്തി­രി­ക്കു­ന്ന സമ­യ­ത്തു തന്നെ ഇസ്ര­യേല്‍ ഒരി­ക്കല്‍ കൂ­ടി ഗാ­സ­യെ ആക്ര­മി­ക്കു­ന്ന­ത് യാ­ദൃ­ശ്ചി­ക­ത­യാ­വാന്‍ തര­മി­ല്ല.

എ­ന്തു­കൊ­ണ്ട് യു­ദ്ധം?

'ഓ­പ­റേ­ഷന്‍ കാ­സ്റ്റ് ലീ­ഡ്' തത്കാ­ല­ത്തേ­ക്ക് ഹാ­മാ­സി­ന്റെ സൈ­നിക ശേ­ഷി­ക്ക് പ്ര­ഹ­ര­മേ­ല്പി­ക്കു­ന്ന­തില്‍ വി­ജ­യി­ച്ചെ­ങ്കി­ലും, ഇസ്ര­യേ­ലി­ന്റെ മറ്റു സമീ­പ­കാല സൈ­നീക നീ­ക്ക­ങ്ങ­ളെ പോ­ലെ ദീര്‍­ഘ­കാല ലക്ഷ്യ­ങ്ങള്‍ നേ­ടു­ന്ന­തില്‍ പരാ­ജ­യ­പ്പെ­ടു­ക­യാ­ണു­ണ്ടാ­യ­ത്. അല്ലെ­ങ്കില്‍ ഇസ്ര­യേ­ലി­ന് ഇപ്പോ­ഴ­ത്തെ യു­ദ്ധ­ത്തി­ന്റെ ആവ­ശ്യം തന്നെ ഉണ്ടാ­കു­മാ­യി­രു­ന്നി­ല്ല.

­ഗാ­സ­യില്‍ നി­ന്നും ഹമാ­സ് അയ­യ്ക്കു­ന്ന ഹ്ര­സ്വ­ദൂര റോ­ക്ക­റ്റു­കള്‍ ഇസ്ര­യേല്‍ ജന­ത­യു­ടെ ശാ­ന്ത­ജീ­വി­ത­ത്തി­നു തട­സ­മാ­ണെ­ന്നും, ആ റോ­ക്ക­റ്റ് ഇന്‍­ഫ്ര­സ്റ്റ്ര­ക്ചര്‍ പൂര്‍­ണ­മാ­യും നശി­പ്പി­ക്കു­മെ­ന്നും പറ­ഞ്ഞു കൊ­ണ്ടാ­ണ് 2008­ലെ ­യു­ദ്ധം­ ആരം­ഭി­ക്കു­ന്ന­ത്. കഷ്ടി അഞ്ചു കി­ലോ­മീ­റ്റര്‍ റേ­ഞ്ചു­ള്ള, ഗാ­സ­യില്‍ തന്നെ നിര്‍­മി­ക്കു­ന്ന ഖസം റോ­ക്ക­റ്റു­ക­ളാ­യി­രു­ന്നു ഹാ­മാ­സി­ന്റെ പ്ര­ധാന ആയു­ധം. വ്യോ­മാ­ക്ര­മ­ണ­വും, കര­യാ­ക്ര­മ­ണ­വും നട­ത്തി ഗാ­സ­യില്‍ പര­മാ­വ­ധി നാ­ശ­ന­ഷ്ടം വി­ത­ച്ച് പി­ന്മാ­റുക എന്ന­താ­യി­രു­ന്നു ഇസ്ര­യേ­ലി­ന്റെ തന്ത്രം. തത്കാ­ല­ത്തെ റോ­ക്ക­റ്റു വീ­ഴ്ച­യ്ക്ക് ഇസ്ര­യേല്‍ അന്നു പരി­ഹാ­രം കണ്ടെ­ങ്കി­ലും, 'ഹ­മാ­സി­ന്റെ റോ­ക്ക­റ്റ് ഭീ­ഷ­ണി' ഇല്ലാ­താ­ക്കാന്‍ ഓപ­റേ­ഷന്‍ കാ­സ്റ്റ് ലീ­ഡി­നാ­യി­ല്ല. ഇന്ന്, ഖസ­മി­നേ­ക്കാള്‍ മാ­ര­ക­മായ റോ­ക്ക­റ്റു­കള്‍ ഹാ­മാ­സി­ന്റെ കൈ­വ­ശ­മു­ണ്ടെ­ന്ന് ഇസ്ര­യേല്‍ അവ­കാ­ശ­പ്പെ­ടു­ന്നു. അതു നശി­പ്പി­ക്കുക എന്ന ലക്ഷ്യ­ത്തോ­ടെ­യാ­ണ് ഓപ­റേ­ഷന്‍ പി­ല്ലര്‍ ഓഫ് ഡി­ഫന്‍­സി­ന് ആരം­ഭം കു­റി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­ത്.

­ക­ഴി­ഞ്ഞ ഒക്ടോ­ബര്‍ 23­ന് സു­ഡാന്‍ തല­സ്ഥാ­ന­മായ ഖാര്‍­ത്തൂ­മില്‍ നട­ന്ന ഒരു വ്യോ­മാ­ക്ര­മ­ണ­ത്തെ കു­റി­ച്ച് അമേ­രി­ക്കന്‍ സ്വ­കാ­ര്യ ഇന്റ­ലി­ജന്‍­സ് കമ്പ­നി­യായ സ്ട്രാ­റ്റ്ഫോര്‍ റി­പോര്‍­ട്ട് ചെ­യ്തി­രു­ന്നു. ഔദ്യോ­ഗിക സ്ഥി­തീ­ക­ര­ണ­മൊ­ന്നും വന്നി­ട്ടി­ല്ലെ­ങ്കി­ലും, ഖാര്‍­ത്തൂ­മി­ലെ യാര്‍­മു­ക് ആയുധ ഫാ­ക്ട­റി­യാ­ണ് അന്നു രാ­ത്രി അജ്ഞാ­ത­മായ യു­ദ്ധ­വി­മാ­ന­ങ്ങള്‍ ബോം­ബി­ട്ടു നശി­പ്പി­ച്ച­തെ­ന്നാ­ണ് റി­പോര്‍­ട്ട്. ഈ ഫാ­ക്ട­റി, ആന്റി-ടാ­ങ്ക്, ആന്റി-എയര്‍­ക്രാ­ഫ്റ്റ് മി­സൈ­ലു­ക­ളും, ദീര്‍­ഘ­ദൂര ഫജര്‍ മി­സൈ­ലു­ക­ളും ഉണ്ടാ­ക്കാ­നാ­യി ഇറാന്‍ ഉപ­യോ­ഗി­ച്ചു വരു­ക­യാ­യി­രു­ന്നു­വെ­ന്നാ­ണ് സ്ട്രാ­റ്റ്ഫോ­റി­ന്റെ കണ്ടെ­ത്തല്‍. ഇവി­ടെ നിര്‍­മി­ക്ക­പ്പെ­ടു­ന്ന ഫജര്‍ മി­സൈ­ലു­ക­ളില്‍ നല്ലൊ­രു ഭാ­ഗ­വും മെ­ഡി­റ്റ­റേ­നി­യന്‍ സമു­ദ്രം വഴി ഗാ­സ­യില്‍ ഹാ­മാ­സി­ലേ­ക്കെ­ത്തു­ന്നു­ണ്ട് എന്ന ഇന്റ­ലി­ജന്‍­സ് വി­വ­ര­ത്തി­ന്റെ അടി­സ്ഥാ­ന­ത്തി­ലാ­ണ് ഇസ്ര­യേല്‍ ഖാര്‍­ത്തൂം ആക്ര­മി­ക്കു­ന്ന­ത്. ഇതി­നു പി­ന്നാ­ലെ­യാ­ണ് ഗാ­സ­യി­ലെ റോ­ക്ക­റ്റ് പ്രോ­ഗ്രാ­മി­ന്റെ മു­ഖ്യ ശി­ല്പി­യാ­യി­രു­ന്ന അഹ­മ്മ­ദ് ജബാ­റി­യെ കൊ­ല­പ്പെ­ടു­ത്താ­നാ­യി ഇസ്ര­യേല്‍ നവം­ബര്‍ 14­ന് ­വ്യോ­മാ­ക്ര­മ­ണം­ നട­ത്തു­ന്ന­ത്. ആ ആക്ര­മ­ണ­ത്തില്‍ ജബാ­റി­ക്കു പു­റ­മേ, ഇരു­പ­തോ­ളം പല­സ്തീ­നി­ക­ളും കൊ­ല്ല­പ്പെ­ട്ടു. അങ്ങി­നെ ഓപ­റേ­ഷന്‍ പി­ല്ലര്‍ ഡി­ഫന്‍­സി­നു കള­മൊ­രു­ങ്ങി­.

ഇ­സ്ര­യേ­ലി­ന്റെ സു­ര­ക്ഷാ ഡി­ലമ

­സു­ര­ക്ഷാ ചരി­ത്ര­കാര്‍ പറ­യു­ന്ന ക്ലാ­സി­ക്കല്‍ സു­ര­ക്ഷാ ഡി­ല­മ­യി­ലാ­ണ് ഇന്ന­ത്തെ ഇസ്ര­യേല്‍. തങ്ങള്‍ നേ­രി­ടു­ന്ന സു­ര­ക്ഷാ വെ­ല്ലു­വി­ളി­ക­ളെ നേ­രി­ടാ­നാ­യി ഇസ്ര­യേല്‍ എന്തൊ­ക്കെ ചെ­യ്യു­ന്നു­ണ്ടോ അതൊ­ക്കെ ആ രാ­ജ്യ­ത്തി­ന്റെ സു­ര­ക്ഷാ വെ­ല്ലു­വി­ളി­കള്‍ വര്‍­ധി­പ്പി­ക്കു­ക­യാ­ണ് ചെ­യ്യു­ന്ന­ത്. ഇറാന്‍ എന്ന ഭീ­ഷ­ണി­യെ നേ­രി­ടു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി­ട്ടാ­യി­രു­ന്നു ഇസ്ര­യേല്‍ 2006ല്‍ ലെ­ബ­നോ­നെ ആക്ര­മി­ച്ച­ത്. ഇറാ­ന്റെ പ്ര­ധാന സഖ്യ­സം­ഘ­ട­ന­നായ ഹെ­സ്ബൊ­ല്ല­യെ തകര്‍­ത്ത് ഇറാ­നെ കൂ­ടു­തല്‍ ദുര്‍­ബ­ല­മാ­ക്കുക എന്ന­താ­യി­രു­ന്നു ആ യു­ദ്ധ­ത്തി­ന്റെ പ്ര­ധാന ലക്ഷ്യ­ങ്ങ­ളി­ലൊ­ന്ന്. എന്നാല്‍ ഒരു മാ­സം നീ­ണ്ടു നി­ന്ന യു­ദ്ധ­ത്തി­നൊ­ടു­വില്‍, ഹെ­സ്ബൊ­ല്ല­യ്ക്ക് കാ­ര്യ­മായ പരു­ക്കു­ക­ളൊ­ന്നും ഏല്പി­ക്കാ­നാ­വാ­തെ തന്നെ ഇസ്ര­യേ­ലി­ന് യു­ദ്ധ­ത്തില്‍ നി­ന്നും പി­ന്മാ­റേ­ണ്ടി വന്നു. ഇന്ന്, 2006­ലു­ള്ള­തി­നേ­ക്കാള്‍ ആയു­ധ­ങ്ങള്‍ ഹെ­സ്ബൊ­ല്ല­യ്ക്കു­ണ്ട് എന്നു മാ­ത്ര­മ­ല്ല, പശ്ചി­മേ­ഷ്യന്‍ രാ­ഷ്ട്രീ­യ­ത്തി­ലു­ള്ള ഇറാ­ന്റെ സ്വാ­ധീ­ന­വും വലു­താ­ണ്. അതു­പോ­ലെ 2008­ലെ ഗാ­സാ ആക്ര­മ­ണ­വും പരി­ശോ­ധി­ക്കാം. ഗാ­സ­യെ ആക്ര­മി­ച്ച് പര­മാ­വ­ധി ആള്‍­നാ­ശ­വും, ആയു­ധ­നാ­ശ­വും വി­ട്ട് ഇസ്ര­യേല്‍ പി­ന്മാ­റി. സ്വാ­ഭാ­വി­ക­മാ­യും ഹാ­മാ­സ് കൂ­ടു­തല്‍ ആയു­ധ­ങ്ങള്‍ നേ­ടി, സൈ­നീക ശേ­ഷി വീ­ണ്ടു­മാര്‍­ജി­ച്ചു­.

­യൂ­ണി­വേ­ഴ്സി­റ്റി ഓഫ് ഷി­ക്കാ­ഗോ പൊ­ളി­റ്റി­ക്കല്‍ സയ­ന്റി­സ്റ്റ് ജോണ്‍ മി­യര്‍­ഷെ­യ്‌­മ­റു­ടെ അഭി­പ്രാ­യ­ത്തില്‍ ഹാ­മാ­സി­നെ സൈ­നീ­ക­മാ­യി നേ­രി­ടാന്‍ ഇസ്ര­യേ­ലി­ന്റെ കയ്യില്‍ മൂ­ന്നു തന്ത്ര­ങ്ങ­ളേ­യു­ള്ളൂ. അവ മൂ­ന്നും പരാ­ജ­യ­പ്പെ­ട്ട തന്ത്ര­ങ്ങ­ളാ­ണ്. ഒന്നാ­മ­ത്തേ­ത്, ഹാ­മാ­സ് നേ­താ­ക്ക­ളെ ഉന്മൂ­ല­നം ചെ­യ്യു­ക. ഹാ­മാ­സി­ന്റെ ആത്മീ­യാ­ചാ­ര്യന്‍ ഷേ­ക്ക് അഹ­മ്മ­ദ് യാ­സിന്‍ മു­തല്‍ ഇപ്പോള്‍ ജബാ­റി വരെ ഇസ്ര­യേല്‍ കൊ­ന്നി­ട്ടു­ള്ള നേ­താ­ക്ക­ളു­ടെ നിര വലു­താ­ണ്. എന്നാല്‍ ഈ കൊ­ല­പാ­ത­ക­ങ്ങള്‍ ഹാ­മാ­സി­നെ തളര്‍­ത്തി­യി­ട്ടി­ല്ല എന്നു മാ­ത്ര­മ­ല്ല, പു­തിയ നേ­തൃ­ത്വം പഴയ നേ­താ­ക്ക­ളേ­ക്കാള്‍ കരു­ത്ത­രും, കൂ­ടു­തല്‍ റാ­ഡി­ക്ക­ലു­മാ­ണ്. ഹെ­സ്ബൊ­ല്ല­യു­ടെ കാ­ര്യം തന്നെ നോ­ക്കു­ക. ഹെ­സ്ബൊ­ല്ല സെ­ക്ര­ട്ട­റീ ജന­റല്‍ ഷേ­ക്ക് അബ്ബാ­സ് അല്‍-മു­സാ­വി­യെ 1992ല്‍ ഇസ്ര­യേല്‍ കൊ­ല­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു. എന്നാല്‍ പി­ന്നീ­ട് വന്ന ഷേ­ക്ക് ഹസന്‍ നസ്ര­ല്ല ഇന്ന് മു­സ്ലിം ലോ­ക­ത്തെ ഏറ്റ­വും ശക്ത­നായ നേ­താ­ക്ക­ളി­ലൊ­രാ­ളാ­ണ്.

­ര­ണ്ടാ­മ­ത്തെ തന്ത്രം, ഗാ­സ­യെ ആക്ര­മി­ച്ച്, ഹാ­മാ­സി­നെ അധി­കാ­ര­ത്തില്‍ നി­ന്നും പു­റ­ത്താ­ക്കി അവി­ടെ അധി­നി­വേ­ശ­മു­റ­പ്പി­ക്കുക എന്ന­താ­ണ്. ഇതി­നു മുന്‍­പ് ലെ­ബ­നോ­നി­ലേ­യും, ഗാ­സ­യി­ലേ­യും അധി­നി­വേ­ശ­ങ്ങള്‍ നാ­ണം കെ­ട്ട് അവ­സാ­നി­പ്പി­ച്ച് സ്വ­യം പിന്‍‌­വാ­ങ്ങേ­ണ്ടി വന്ന ഇസ്ര­യേല്‍ ചരി­ത്രം അധി­കം പു­റ­കി­ല­ല്ല. മാ­ത്ര­മ­ല്ല, പു­റ­ത്തു നി­ന്നും വന്ന് വ്യോ­മാ­ക്ര­മ­ണം നട­ത്തി, നാ­ശം വി­ത­ച്ചു പിന്‍‌­വാ­ങ്ങു­ന്ന­തു പോ­ലെ­യ­ല്ല, അധി­നി­വേ­ശം. അതു കൂ­ടു­തല്‍ അപ­ക­ട­ക­ര­മാ­ണ്. ഗാ­സ­യില്‍ നി­ന്നു­ണ്ടാ­വു­ന്ന ചെ­റു­ത്തു നി­ല്പി­നു പു­റ­മേ, ഇസ്ര­യേ­ലി­നെ­തി­രെ­യു­ള്ള ലോ­കാ­ഭി­പ്രാ­യം കൂ­ടു­തല്‍ ശക്ത­മാ­വു­ക­യും, അതു അറ­ബ് ലോ­ക­ത്ത് കാ­ര്യ­മായ ചല­ന­ങ്ങ­ളു­ണ്ടാ­ക്കു­ക­യും ചെ­യ്യും. അത്ര­യും വലിയ ഒരു റി­സ്കെ­ടു­ക്കാന്‍ ഇസ്ര­യേല്‍ തയ്യാ­റാ­വാ­നു­ള്ള സാ­ധ്യത വി­ര­ള­മാ­ണ്.

­മൂ­ന്നാ­മ­ത്തെ തന്ത്രം 'നാ­ശം വി­ത­യ്ക്കു­ക, പി­ന്മാ­റു­ക' എന്ന­താ­ണ്. അതാ­ണ് 2006ല്‍ ലെ­ബ­നോ­നി­ലും, 2008-09ല്‍ ഗാ­സ­യി­ലും നാം കണ്ട­ത്. എന്നാല്‍ ഈ രണ്ടി­ട­ത്തും ആ നയം പരാ­ജ­യ­മാ­യി­രു­ന്നു എന്നു നാം കണ്ടു. പര­മാ­വ­ധി നി­ര­പ­രാ­ധി­ക­ളായ മനു­ഷ്യ­രെ കൊ­ല്ലാന്‍ കഴി­യും എന്ന­തി­ന­പ്പു­റ­ത്തേ­ക്ക് ഈ നീ­ക്ക­ത്തി­ന് എന്തെ­ങ്കി­ലും സ്ട്രാ­റ്റ­ജി­ക് ലക്ഷ്യ­ങ്ങള്‍ നേ­ടാ­നാ­വി­ല്ല. കാ­ര­ണം ഇസ്ര­യേല്‍ പി­ന്മാ­റി കഴി­ഞ്ഞാല്‍ ഹാ­മാ­സാ­യാ­ലും, ഹെ­സ്ബൊ­ല്ല­യാ­യാ­ലും ചെ­റു­ത്തു­നി­ല്പി­നാ­യു­ള്ള ആയു­ധ­ങ്ങള്‍ വീ­ണ്ടും സമാ­ഹ­രി­ക്കാന്‍ തു­ട­ങ്ങും. അവ നശി­പ്പി­ക്കാ­നാ­യി ഇസ്ര­യേ­ലി­ന് വീ­ണ്ടും യു­ദ്ധം തു­ട­ങ്ങേ­ണ്ടി വരും. ഇപ്പോള്‍ നട­ക്കു­ന്ന യു­ദ്ധം പോ­ലെ. അതാ­യ­ത്, പരാ­ജ­യ­പ്പെ­ട്ട മൂ­ന്നു തന്ത്ര­ങ്ങ­ളാ­ണ് ഇന്ന­ത്തെ ഇസ്ര­യേ­ലി­ന്റെ സു­ര­ക്ഷാ­ന­യം നിര്‍­ണ­യി­ക്കു­ന്ന­ത്.

­പു­തിയ അറ­ബ് ലോ­കം?

ഈ­ജി­പ്തില്‍ ഹോ­സ്നി മു­ബാ­റ­ക്ക­ല്ല ഭര­ണ­ത്തില്‍ എന്ന­ത് വാ­സ്ത­വ­ത്തില്‍ ഇസ്ര­യേ­ലി­നൊ­രു തി­രി­ച്ച­ടി­യാ­ണ്. ഇസ്ര­യേ­ലി ബോം­ബ­റു­കള്‍ ഗാ­സ­യെ ആക്ര­മി­ച്ച­തി­നു ശേ­ഷം ഈജി­പ്ഷ്യന്‍ പ്ര­ധാന മന്ത്രി ഹി­ഷാം ഖാന്‍­ഡില്‍ ­ഗാ­സ സന്ദര്‍­ശി­ച്ചു എന്ന­തി­നു വലിയ പ്ര­സ­ക്തി­യു­ണ്ട്. അതു­പോ­ലെ, തുര്‍­ക്കി­യും ഗാ­സാ പ്ര­തി­സ­ന്ധി­ക്ക് എത്ര­യും പെ­ട്ടെ­ന്ന് പരി­ഹാ­രം കാ­ണ­ണ­മെ­ന്ന് അഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ണ്ട്. ഈ വാ­ക്കു­കള്‍­ക്ക­തീ­ത­മാ­യി അറ­ബ് രാ­ജ്യ­ങ്ങ­ളും തുര്‍­ക്കി­യും എന്തു ചെ­യ്യും എന്ന­താ­ണ് കാ­ണേ­ണ്ട­ത്. ഒന്നും ചെ­യ്തി­ല്ലെ­ങ്കില്‍ അതു ജന­രോ­ഷം തങ്ങള്‍­ക്കെ­തി­രെ തി­രി­ച്ചേ­ക്കാം എന്നു ഭയ­ക്കു­ന്ന രാ­ജാ­ക്ക­ന്മാര്‍ ഇന്ന­ത്തെ അറ­ബ് ലോ­ക­ത്തു­ണ്ട്. പ്ര­ത്യേ­കി­ച്ചും ജോര്‍­ഡാന്‍ രാ­ജാ­വ് അബ്ദു­ള്ള. ഇസ്ര­യേ­ലു­മാ­യി സമാ­ധാന ഉട­മ്പ­ടി­ക­ളു­ള്ള രണ്ടു അറ­ബ് രാ­ജ്യ­ങ്ങ­ളാ­ണ് ഈജി­പ്തും, ജോര്‍­ഡാ­നും. ഈജി­പ്തില്‍ മു­സ്ലിം ബ്ര­ദര്‍­ഹു­ഡ് ഭര­ണ­ത്തി­ലാ­ണെ­ങ്കില്‍, ജോര്‍­ഡാ­നി­ലെ മു­ഖ്യ പ്ര­തി­പ­ക്ഷ­മാ­ണ്. ബ്ര­ദര്‍­ഹു­ഡ് ഈ വി­ഷ­യ­ത്തില്‍ എടു­ക്കു­ന്ന നി­ല­പാ­ട് ഈ രണ്ടു പ്ര­മുഖ രാ­ജ്യ­ങ്ങ­ളേ­യും സ്വാ­ധീ­നി­ക്കാന്‍ ശേ­ഷി­യു­ള്ള­താ­യി­രി­ക്കും­.

­മ­റ്റു വാ­ക്കു­ക­ളില്‍ പറ­ഞ്ഞാല്‍ 'അ­റ­ബ് വസ­ന്തം' ഇസ്ര­യേ­ലി­നെ എങ്ങി­നെ ബാ­ധി­ച്ചി­രി­ക്കു­ന്നു എന്നു ലോ­കം മന­സി­ലാ­ക്കു­ന്ന ദി­വ­സ­ങ്ങള്‍ കൂ­ടി­യാ­യി­രി­ക്കും വരാ­നി­രി­ക്കു­ന്ന ദി­വ­സ­ങ്ങള്‍. 2008­ലേ­തു പോ­ലെ ദീര്‍­ഘ­മായ ഒരു സൈ­നീക ആക്ര­മ­ണ­മാ­ണ് ഇസ്ര­യേല്‍ പദ്ധ­തി­യെ­ങ്കില്‍, അതി­നു ഒരു­പ­ക്ഷേ ഇസ്ര­യേല്‍ പ്ര­തീ­ക്ഷി­ക്കാ­ത്ത പ്ര­തി­ക­ര­ണ­ങ്ങള്‍, നയ­ത­ന്ത്ര­രം­ഗ­ത്തെ­ങ്കി­ലും, ഉണ്ടാ­യേ­ക്കാ­നി­ട­യു­ണ്ട്.

­സ്റ്റാന്‍­ലി ജോ­ണി­

ദേശാന്തരം

Country:

Default Home Page

UK Home Page

Authors:

Stanly Johny

http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%82/15444/%E0%B4%87%E0%B4%B8%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AF%E0%B5%87%E0%B4%B2%E0%B5%86-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%AD%E0%B5%80%E0%B4%A4%E0%B4%BF-%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%81%E0%B4%95%E0%B5%82%E0%B4%9F%E0%B5%86#comments അമേരിക്ക ഇസ്രായേല്‍ ഗാസ പാലസ്തീന്‍ ഫലസ്തീന്‍ ഭീകരത യുഎസ് യുദ്ധം രാഷ്ട്രീയം വ്യോമാക്രമണം ദേശാന്തരം Mon, 19 Nov 2012 10:15:56 +0000 Stanly Johny 15444 at http://malayal.am മുസ്ലിം ലീഗിന്റെ വിലാപങ്ങൾ http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/15340/%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%82-%E0%B4%B2%E0%B5%80%E0%B4%97%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE

­മു­സ്ലിം ലീ­ഗി­നെ സം­ഘ­ടി­ത­മാ­യി ചി­ലർ വള­ഞ്ഞി­ട്ടാ­ക്ര­മി­ക്കു­ക­യാ­ണെ­ന്നു ലീ­ഗ് നേ­താ­വ് ഇ ടി മു­ഹ­മ്മ­ദ് ബഷീർ വി­ല­പി­ക്കു­ന്നു. ലീ­ഗി­നെ­തി­രെ ഓരോ ദി­വ­സ­വും ഓരോ കഥ­കൾ മെ­ന­യു­ക­യാ­ണ് ചി­ല­രെ­ന്നു പ്ര­മുഖ മല­യാള പത്ര­ത്തിൽ പ്ര­സി­ദ്ധീ­ക­രി­ച്ച ലേ­ഖ­ന­ത്തിൽ ഇടി മു­ഹ­മ്മ­ദ് ബഷീർ പരി­ത­പി­ക്കു­ന്നു. പ്ര­ധാ­ന­മാ­യും കേ­ര­ള­ത്തി­ലെ മത­സൌ­ഹാ­ർ­ദ്ദ­വും സാ­മു­ദാ­യിക സന്തു­ല­ന­വും മു­സ്ലിം ലീ­ഗ് തകർ­ക്കു­ന്നു, ലീ­ഗ് തീ­വ്ര­വാ­ദ­ത്തെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്നു, അധി­കാ­ര­ത്തി­ലി­രു­ന്നു­കൊ­ണ്ട് ലീ­ഗ് അനർ­ഹ­മാ­യ­തു വാ­ങ്ങി­ക്കൂ­ട്ടു­ന്നു, മു­സ്ലിം ലീ­ഗാ­ണ് ഇപ്പോ­ഴു­ള്ള ­യു­ഡി­എ­ഫ് സർ­ക്കാ­രി­നെ നി­യ­ന്ത്രി­ക്കു­ന്ന­ത്, ഭൂ­രി­പ­ക്ഷ­ത്തി­നു ഈ ഭര­ണ­ത്തിൽ രക്ഷ­യി­ല്ല എന്നി­ത്യാ­ധി ആരോ­പ­ണ­ങ്ങ­ളാ­ണ് ലീ­ഗി­നെ­തി­രെ വി­വി­ധ­കോ­ണു­ക­ളിൽ നി­ന്നു ഉയർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന­തെ­ന്നാ­ണ് ലീ­ഗ് പരാ­തി­പ്പെ­ടു­ന്ന­തു­്. മാ­ത്ര­മ­ല്ല യു­ഡി­എ­ഫി­ലെ ചി­ലർ തന്നെ ലീ­ഗി­നെ ഒറ്റ­പ്പെ­ടു­ത്താൻ ശ്ര­മി­ക്കു­ന്നു എന്ന ആരോ­പ­ണ­വും ലീ­ഗ് ഉന്ന­യി­ക്കു­ന്നു­ണ്ട്.

ഇ­തി­നു മാ­ത്രം ലീ­ഗ് എന്തു ചെ­യ്തു­?  ലീ­ഗ് ഒന്നും ചെ­യ്തി­ട്ടി­ല്ല, അനർ­ഹ­മാ­യ­തു പോ­ക­ട്ടെ, അർ­ഹ­മാ­യ­ത് പോ­ലും ചെ­യ്തി­ട്ടി­ല്ല. എന്നി­ട്ടും പഴി മു­ഴു­വ­നും ലീ­ഗി­ന്റെ തല­യി­ൽ. അർ­ഹ­ത­പ്പെ­ട്ട­തും അതി­ലേ­റെ അനർ­ഹ­മാ­യ­തും ഭര­ണ­കൂ­ട­ത്തിൽ സമ്മർ­ദ്ദം ചെ­ലു­ത്തി വാ­ങ്ങി­ക്കൂ­ട്ടു­ന്ന­വ­രാ­ക­ട്ടെ ചി­ത്ര­ത്തിൽ എവി­ടെ­യു­മി­ല്ല­താ­നും. മാ­ത്ര­മ­ല്ല ലീ­ഗി­നെ­തി­രെ ആരോ­പ­ണം ഉന്ന­യി­ക്കു­ന്ന­വ­രു­ടെ നേ­തൃ­സ്ഥാ­ന­ത്തു് ഭര­ണ­ത്തിൽ നി­ന്നു് അനർ­ഹ­മാ­യ­തു വാ­രി­ക്കൂ­ട്ടു­ന്ന­വ­രു­മു­ണ്ട് എന്ന­താ­ണ് രസ­ക­രം. എന്നാൽ അവർ­ക്കെ­തി­രെ വസ്തു­ത­കൾ വി­ശ­ദ­മാ­ക്കി­ക്കൊ­ണ്ടു­ള്ള മറു­പ­ടി പ്ര­ചാ­ര­ണ­ങ്ങൾ­ക്ക് ലീ­ഗ് നേ­തൃ­ത്വം എന്തു­കൊ­ണ്ടോ മടി­ക്കു­ന്നു­.

[blurb:1:right] ആരൊ­ക്കെ­യാ­ണ് ലീ­ഗ് നേ­തൃ­ത്വ­ത്തി­ന്റെ തന്നെ ഭാ­ഷ­യിൽ 'പാ­ർ­ട്ടി­യെ വള­ഞ്ഞി­ട്ടാ­ക്ര­മി­ക്കു­ന്ന'­തെ­ന്ന് പരി­ശോ­ധി­ക്കേ­ണ്ട­തു­ണ്ട്. സമീ­പ­കാല വി­വാ­ദ­ങ്ങൾ പരി­ഗ­ണി­ക്കു­മ്പോൾ പ്ര­ധാ­ന­മാ­യും എൻ എസ് എസ് – എസ് എൻ ഡി പി ഉൾ­പ്പെ­ടു­ന്ന ജാ­തി സം­ഘ­ട­ന­കൾ, ­ബി­ജെ­പി­ ഉൾ­പ്പെ­ടു­ന്ന സം­ഘ­പ­രി­വാ­രം, കോ­ൺ­ഗ്ര­സ്സി­ലെ തന്നെ ഒരു വി­ഭാ­ഗം, പി­ന്നെ പ്ര­ധാന പ്ര­തി­പ­ക്ഷ­മായ സി­പി­എ­മ്മു­മാ­ണ് ലീ­ഗി­നെ­തി­രെ­യു­ള്ള ആക്ര­മ­ണ­ങ്ങൾ­ക്ക് നേ­തൃ­ത്വം നൽ­കു­ന്ന­തു­്.

ഇ­തിൽ എൻ എസ് എസ് – എസ് എൻ ഡി പി ജാ­തി­സം­ഘ­ട­ന­കൾ നാ­ളി­തു­വ­രെ ലീ­ഗു­മാ­യി സൌ­ഹാ­ർ­ദ്ദ­ത്തിൽ കഴി­ഞ്ഞി­രു­ന്ന വി­ഭാ­ഗ­ങ്ങ­ളാ­ണ്. അടു­ത്ത­കാ­ല­ത്താ­ണ് വെ­ള്ളാ­പ്പ­ള്ളി­യും സു­കു­മാ­രൻ നാ­യ­രു­മ­ട­ങ്ങു­ന്ന ഈ വി­ഭാ­ഗം ലീ­ഗി­നെ­തി­രെ തി­രി­യു­ന്ന­തു­്.

എൻ എസ് എസ് നേ­തൃ­സ്ഥാ­ന­ത്തു നാ­രാ­യ­ണ­പ്പ­ണി­ക്ക­രിൽ നി­ന്നു സു­കു­മാ­രൻ നാ­യ­രി­ലേ­ക്കു­ള്ള വഴി ദൂ­ര­മാ­ണ് എൻ എസ് എസ് നി­ല­പാ­ടു­ക­ളു­ടെ അടി­സ്ഥാന മാ­റ്റ­ങ്ങൾ­ക്ക് പ്ര­ചോ­ദ­ന­മാ­കു­ന്ന­തു­്. ജാ­തി­യും മത­വും നി­ര­ന്ത­രം പറ­ഞ്ഞു­കൊ­ണ്ട് അധി­കാ­ര­വി­ല­പേ­ശൽ നട­ത്തു­ക­യാ­ണ് സമു­ദായ സം­ഘ­ട­ന­കൾ ചെ­യ്യേ­ണ്ട­തെ­ന്ന ‘പ്രാ­യോ­ഗി­ക’ അജ­ണ്ട­യു­ടെ വക്താ­വെ­ന്ന നി­ല­യ്ക്കാ­ണ് സു­കു­മാ­രൻ നാ­യർ അറി­യ­പ്പെ­ടു­ന്ന­തു­്. സവർ­ണ്ണ­രെ തി­രു­വ­ന­ന്ത­പു­രം നാ­യ­രെ­ന്നും ഡൽ­ഹി നാ­യ­രെ­ന്നും തരം തി­രി­ച്ചു് അധി­കാ­ര­സ്ഥാ­ന­ങ്ങൾ കൈ­ക്ക­ലാ­ക്കു­വാൻ വി­ദ­ഗ്ദ്ധ­നു­മാ­ണ് സു­കു­മാ­രൻ നാ­യർ.

അ­തേ സമ­യം വെ­ള്ളാ­പ്പ­ള്ളി നടേ­ശൻ ഒരേ സമ­യം ജാ­തി രാ­ഷ്ട്രീ­യ­ത്തി­ന്റെ­യും ഹി­ന്ദു­ത്വ മു­ദ്രാ­വാ­ക്യ­ത്തി­ന്റെ­യും വക്താ­വാ­കു­ക­വ­ഴി രാ­ഷ്ട്രീയ ഇടം കണ്ടെ­ത്താ­നു­ള്ള ശ്ര­മ­ത്തി­ലാ­ണ്.   ബാൽ താ­ക്ക­റെ­യു­ടെ കേ­രള മോ­ഡല്‍ ആകു­വാ­നു­ള്ള ശ്ര­മം വെ­ള്ളാ­പ്പ­ള്ളി­യിൽ നി­ന്നു പല­ത­വണ ഉണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ഹി­ന്ദു­ക്കൾ ചാ­വേ­റു­ക­ളാ­ക­ണ­മെ­ന്ന ബാൽ താ­ക്ക­റെ എന്ന വർ­ഗ്ഗീയ രാ­ഷ്ട്രീയ നേ­താ­വി­ന്റെ വർ­ഷ­ങ്ങള്‍­ക്കു മു­ൻ­പു­ള്ള പ്ര­സ്താ­വന കേ­ര­ള­ത്തി­നു പരി­ച­യ­പ്പെ­ടു­ത്തി­യ­തു വെ­ള്ളാ­പ്പ­ള്ളി നടേ­ശ­നാ­ണ്. ഈഴവ രാ­ഷ്ട്രീ­യ­ത്തേ­ക്കാൾ സവർ­ണ്ണ­രെ കൂ­ടെ ഉൾ­ക്കൊ­ള്ളി­ച്ചു­ള്ള ഹി­ന്ദു­ത്വ രാ­ഷ്ട്രീ­യ­ത്തി­നു­ള്ള ശ്ര­മ­മാ­ണ് അടു­ത്ത­കാ­ല­ത്താ­യി വെ­ള്ളാ­പ്പ­ള്ളി നടേ­ശ­ന്റെ നേ­തൃ­ത്വ­ത്തിൽ നട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന­തു­്. സം­ഘ­പ­രി­വാർ സം­ഘ­ട­ന­കൾ ഉയർ­ത്തി­ക്കൊ­ണ്ടു­വ­രാൻ ശ്ര­മി­ക്കു­ന്ന പല പ്ര­ചാ­ര­ണ­ങ്ങൾ­ക്കും വർ­ഗ്ഗീയ അജ­ണ്ട­കൾ­ക്കും മു­ഖ്യ­കാ­ർ­മ്മി­ക­ത്വം വഹി­ക്കു­ന്ന­തു വെ­ള്ളാ­പ്പ­ള്ളി നടേ­ശ­നും മകൻ തു­ഷാർ വെ­ള്ളാ­പ്പ­ള്ളി­യും ഇവർ നേ­തൃ­ത്വം കൊ­ടു­ക്കു­ന്ന മാ­ദ്ധ്യ­മ­ങ്ങ­ളു­മാ­ണ്. സ്വാ­ഭാ­വി­ക­മാ­യും ലീ­ഗി­നെ­തി­രെ­യു­ള്ള രാ­ഷ്ട്രീയ പോ­രാ­ട്ട­ത്തി­നു് ഈ ജാ­തി­സം­ഘ­ട­ന­കൾ മു­ൻ­പിൽ തന്നെ ഉണ്ട്.

[blurb:2:left] സം­ഘ­പ­രി­വാര സം­ഘ­ട­ന­ക­ളാ­ണ് മു­സ്ലിം ലീ­ഗി­നെ ലക്ഷ്യം വച്ചു­ള്ള പ്ര­ചാ­ര­ണ­ങ്ങൾ­ക്ക് നേ­തൃ­ത്വം കൊ­ടു­ക്കു­ന്ന മറ്റൊ­രു പ്ര­ധാന വി­ഭാ­ഗം. അതെ, വട­ക­ര­യി­ലും ബേ­പ്പൂ­രും പരീ­ക്ഷി­ച്ച് നോ­ക്കിയ ലീ­ഗു­ൾ­പ്പെ­ടു­ന്ന കു­പ്ര­സി­ദ്ധ­മായ കോ­ലീ­ബി മു­ന്ന­ണി­യി­ലെ  പ്ര­ധാന സഖ്യ­ക­ക്ഷി­ത­ന്നെ. സം­ഘ­പ­രി­വാ­ര­ത്തി­നും ലീ­ഗ് എന്ന രാ­ഷ്ട്രീ­യ­പാ­ർ­ട്ടി­യോ­ടു് അടു­ത്ത­കാ­ലം വരെ അസ്‌­പൃ­ശ്യത ഇല്ലാ­യി­രു­ന്നു. മാ­ത്ര­മ­ല്ല മു­സ്ലിം ലീ­ഗും ഇട­തു­പ­ക്ഷ പാ­ർ­ട്ടി­ക­ളും നേ­ർ­ക്കു­നേർ മത്സര രം­ഗ­ത്തു വരു­മ്പോൾ പ്ര­ധാന ശത്രു­വായ ഇട­തു­പ­ക്ഷ­ത്തെ പരാ­ജ­യ­പ്പെ­ടു­ത്താൻ മു­സ്ലിം ലീ­ഗ് എന്ന മി­ത്ര­ത്തെ വി­ജ­യി­പ്പി­ക്കാ­നാ­ണ് സം­ഘ­പ­രി­വാർ ആഗ്ര­ഹി­ച്ചി­രു­ന്ന­തു­്. തി­രി­ച്ചു വട­കര ലോ­ക­സ­ഭാ മണ്ഡ­ല­ത്തി­ലും ബേ­പ്പൂർ നി­യ­മ­സ­ഭാ മണ്ഡ­ല­ത്തി­ലും സം­ഘ­പ­രി­വാർ നോ­മി­നി­ക­ളായ പൊ­തു­സ്ഥാ­നാ­ർ­ഥി­കൾ­ക്കു വേ­ണ്ടി വോ­ട്ടു ചോ­ദി­ക്കാ­നും­,  ഡോ. മാ­ധ­വൻ കു­ട്ടി­ക്കും അഡ്വ: രത്ന­സിം­ഗി­നു­മൊ­ക്കെ സ്വ­യം വോ­ട്ടു­കു­ത്താ­നും മു­സ്ലിം ലീ­ഗി­നും സന്തോ­ഷ­മാ­യി­രു­ന്നു­.

എ­ന്നാൽ കഴി­ഞ്ഞ കു­റ­ച്ചു­കാ­ല­മാ­യി സം­ഘ­പ­രി­വാ­ര­വും മു­സ്ലിം ലീ­ഗി­നെ­തി­രെ ശക്ത­മായ പ്ര­ചാ­ര­ണം നട­ത്തു­ന്നു. ലീ­ഗി­ന്റെ ഓരോ നട­പ­ടി­ക­ളും വർ­ഗ്ഗീ­യ­വി­വാ­ദ­മാ­ക്കാൻ ശ്ര­ദ്ധി­ക്കു­ന്നു. ലീ­ഗ് നേ­താ­ക്ക­ളിൽ ചി­ല­രെ വ്യ­ക്തി­പ­ര­മാ­യി ആക്ര­മി­ക്കു­ന്നു. എന്തു­കൊ­ണ്ട് സം­ഘ­പ­രി­വാ­രം ഇത്ത­ര­മൊ­രു സമീ­പ­നം സ്വീ­ക­രി­ച്ചു­?

­മ­ല­ബാ­റി­ലെ മു­സ്ലിം ലീ­ഗ് രാ­ഷ്ട്രീയ ആധി­പ­ത്യ­മാ­ണ് ഇന്ത്യ­യി­ലെ പൊ­തു­ധാ­ര­യിൽ നി­ന്നു വ്യ­ത്യ­സ്ത­മാ­യി കേ­ര­ള­ത്തി­ലെ­ങ്കി­ലും മു­സ്ലിം സമു­ദാ­യ­ത്തി­ന്റെ അധി­കാ­ര­പ്രാ­പ്തി­യു­ടെ പ്ര­ധാ­ന­കാ­ര­ണം. ഈ രാ­ഷ്ട്രീയ ആധി­പ­ത്യം അവ­സാ­നി­ച്ചാൽ മാ­ത്ര­മേ മു­സ്ലിം സമു­ദാ­യ­ത്തി­ന്റെ കേ­ര­ള­ത്തി­ലെ അധി­കാ­ര­പ­ങ്കാ­ളി­ത്ത­ത്തി­നു വി­രാ­മ­മി­ടാൻ സാ­ധി­ക്കൂ എന്നു സം­ഘ­പ­രി­വാ­രം തി­രി­ച്ച­റി­യു­ന്നു. സ്വാ­ഭാ­വി­ക­മാ­യും മു­സ്ലിം ലീ­ഗി­ന്റെ രാ­ഷ്ട്രീയ സ്വാ­ധീ­ന­ത്തെ എതി­ർ­ത്തി­ല്ലാ­താ­ക്കാ­നും അതു­വ­ഴി മു­സ്ലിം അധി­കാര ­രാ­ഷ്ട്രീ­യം­ തന്നെ ഉന്മൂ­ല­നം ചെ­യ്യു­വാ­നും സം­ഘ­പ­രി­വാ­ര­വും മുൻ നി­ര­യിൽ തന്നെ ഉണ്ട്.

­യു­ഡി­എ­ഫി­ലാ­ക­ട്ടെ കോ­ൺ­ഗ്ര­സി­ലെ  മു­സ്ലിം നാ­മ­ധാ­രി­ക­ളായ ചില നേ­താ­ക്ക­ളാ­ണ് ലീ­ഗി­നെ­തി­രെ­യു­ള്ള ആക്ര­മ­ണ­ങ്ങൾ­ക്ക് നേ­തൃ­ത്വം നൽ­കു­ന്ന­തു­്. മു­സ്ലിം സമു­ദാ­യ­ത്തി­നെ­തി­രെ­യും മു­സ്ലിം ലീ­ഗി­നെ­തി­രെ­യും നാ­ലു­വർ­ത്ത­മാ­നം പറ­ഞ്ഞാ­ല­ല്ലാ­തെ കോ­ൺ­ഗ്ര­സി­നു­ള്ളിൽ നി­ല­നി­ൽ­പ്പി­ല്ല എന്ന ധാ­രണ വച്ചു­പു­ലർ­ത്തു­ന്ന­വ­രാ­ണ് ഈ നേ­താ­ക്കൾ. കഴി­ഞ്ഞ നി­യ­മ­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പിൽ അനു­കൂല സാ­ഹ­ച­ര്യം ഉണ്ടാ­യി­ട്ടും അതു മു­ത­ലെ­ടു­ക്കാ­നാ­കാ­തെ പോയ കോ­ൺ­ഗ്ര­സ് സം­ഘ­ട­നാ സം­വി­ധാ­ന­ത്തിൽ നി­ന്ന് വി­ഭി­ന്ന­മാ­യി ലീ­ഗ് നേ­ടിയ മെ­ച്ച­പ്പെ­ട്ട വി­ജ­യ­ത്തിൽ അസ­ഹി­ഷ്ണു­ത­യു­ള്ള­വ­രു­മാ­ണ് കോ­ൺ­ഗ്ര­സി­ലെ മു­സ്ലിം നാ­മ­ധാ­രി­ക­ളായ ഈ നേ­താ­ക്കൾ. സ്വ­ന്തം സ്ഥാ­നം ലീ­ഗും ലീ­ഗ് നേ­താ­ക്ക­ളും കയ്യ­ട­ക്കു­മോ എന്ന വ്യ­ക്തി­പ­ര­മായ ആശ­ങ്ക­യിൽ നി­ന്നു് ഉയർ­ന്നു­വ­രു­ന്ന വി­രോ­ധം. യു­ഡി­എ­ഫ് എതി­രാ­ളി­കൾ ലീ­ഗി­നെ­തി­രെ നട­ത്തു­ന്ന പ്ര­ചാ­ര­ണ­ങ്ങൾ­ക്ക് മു­ന്ന­ണി­ക്കു­ള്ളിൽ ശക്തി­പ­ക­രുക എന്ന­താ­ണ് ഈ നേ­താ­ക്ക­ളു­ടെ നാ­ളി­തു­വ­രെ­യു­ള്ള ദൌ­ത്യം. പല­പ്പോ­ഴും എതി­രാ­ളി­ക­ളേ­ക്കാൾ മു­ന്ന­ണി­ക്കു­ള്ളി­ലെ ഇത്ത­രം എതി­ർ­പ്പു­ക­ളാ­ണ് ലീ­ഗി­നെ അലോ­സ­ര­പ്പെ­ടു­ത്തു­ന്ന­തും. ഇവ­രിൽ പല­രും ജയി­ച്ചു കയ­റു­ന്ന­തു് ലീ­ഗ് വോ­ട്ടു­കൾ കൊ­ണ്ടു­മാ­ണെ­ന്ന­താ­ണ് രസ­ക­രം­.

[blurb:3:right] പാ­ര­മ്പ­ര്യ എതി­രാ­ളി­ക­ളായ ­സി­പി­എം­ ആക­ട്ടെ അടു­ത്ത­കാ­ല­ത്താ­യി ലീ­ഗി­നെ­തി­രെ ശക്ത­മായ നി­ല­പാ­ടാ­ണ് സ്വീ­ക­രി­ക്കു­ന്ന­ത്. സി­പി­എം സം­ഘ­ട­നാ­ത­ല­ത്തിൽ നേ­രി­ടേ­ണ്ടി­വ­രു­ന്ന ഏറ്റ­വും വലിയ രാ­ഷ്ട്രീയ എതി­രാ­ളി­ക­ളാ­ണ് മു­സ്ലിം ലീ­ഗെ­ന്ന­ത് ഇവി­ടെ പ്ര­സ­ക്ത­മാ­ണ്. മല­ബാ­റി­ലെ രാ­ഷ്ട്രീയ ആധി­പ­ത്യ­ത്തി­നു വേ­ണ്ടി സി­പി­എ­മ്മും ലീ­ഗും തമ്മി­ലാ­ണ് വലിയ കി­ട­മ­ത്സ­രം നട­ക്കു­ന്ന­തു­്. ഈ മത്സ­രം പല­പ്പോ­ഴും സം­ഘർ­ഷ­ത്തി­ലും കലാ­ശി­ക്കു­ന്നു. മാ­ത്ര­മ­ല്ല അടു­ത്ത­കാ­ല­ത്താ­യി സി­പി­എ­മ്മി­ന്റെ ഒരു വി­ഭാ­ഗം നേ­താ­ക്ക­ളി­ലും അണി­ക­ളി­ലും ആരോ­പി­ക്ക­പ്പെ­ടു­ന്ന സം­ഘ­പ­രി­വാ­ര­സ്വാ­ധീ­ന­വും ലീ­ഗി­നെ­തി­രെ­യു­ള്ള പ്ര­ത്യേ­ക­ല­ക്ഷ്യം വച്ചു­ള്ള ആക്ര­മ­ണ­ത്തി­നു കാ­ര­ണ­മാ­കു­ന്നു­ണ്ട്.

­മ­ല­ബാ­റി­ലെ രാ­ഷ്ട്രീയ സം­ഘർ­ഷ­ങ്ങൾ പല­പ്പോ­ഴും വർ­ഗ്ഗീയ സം­ഘർ­ഷ­ത്തി­ലേ­ക്കു വഴി­മാ­റി­പ്പോ­കു­ന്ന സാ­ഹ­ച­ര്യ­ത്തിൽ മു­സ്ലിം സമു­ദാ­യി­ക­ത­യു­ടെ നേ­തൃ­ത്വം ലീ­ഗിൽ ആരോ­പി­ക്ക­പ്പെ­ടു­ക­യും എതിര്‍­പ­ക്ഷ­ത്തു­ള്ള സി­പി­എ­മ്മി­നെ ഹി­ന്ദു സാ­മു­ദാ­യി­ക­ത­യു­ടെ പ്ര­തി­നി­ധി­യാ­യി ചി­ല­രെ­ങ്കി­ലും കാ­ണു­ക­യും ചെ­യ്യും. സി­പി­എ­മ്മു­മാ­യി പര­സ്യ­സ­ഖ്യ­ത്തി­നു് ആഹ്വാ­നം മു­ഴ­ക്കാൻ സം­ഘ­പ­രി­വാര മാ­ദ്ധ്യ­മ­ങ്ങൾ തയ്യാ­റാ­കു­ന്നി­ട­ത്തോ­ളം ഈ സ്വാ­ധീ­ന­ത്തി­ന്റെ ആഴം ശക്ത­മാ­ണ്. അതെ­ന്താ­യാ­ലും ലീ­ഗി­നെ­തി­രെ­യു­ള്ള ആക്ര­മ­ണം മു­ൻ­പെ­ന്ന­ത്തെ­ക്കാ­ളും ശക്ത­മാ­ക്കി സി­പി­എ­മ്മും സജീ­വ­മാ­ണ്.

­മു­സ്ലിം ലീ­ഗ് സമു­ദാ­യ­ത്തി­നു എന്തു നൽ­കി­?

­മു­സ്ലിം ലീ­ഗ് എന്ന വട­വൃ­ക്ഷ­ത്തെ ഇല്ലാ­യ്മ­ചെ­യ്യാൻ പല­കോ­ണിൽ നി­ന്നും ശ്ര­മം നട­ക്കു­ന്നു. ഈ വി­ഭാ­ഗ­ങ്ങ­ളു­ടെ രാ­ഷ്ട്രീയ പ്ര­ചാ­ര­ണ­ങ്ങൾ­ക്ക് മു­സ്ലിം ലീ­ഗി­നെ അക്ര­മി­ക്കേ­ണ്ട­തു് ആവ­ശ്യ­മാ­ണെ­ന്ന­തൊ­ഴി­ച്ചാൽ ഇവർ ആരോ­പി­ക്കു­മ്പോ­ലെ ലീ­ഗ് സമു­ദാ­യ­ത്തി­നു വേ­ണ്ടി അനർ­ഹ­മാ­യ­തു പോ­ക­ട്ടെ അർ­ഹ­മാ­യ­ത് തന്നെ നേ­ടി­ക്കൊ­ടു­ത്തോ എന്ന ചോ­ദ്യം പ്ര­സ­ക്ത­മാ­ണ്.

­ന്യൂ­ന­പ­ക്ഷ­ങ്ങൾ എന്ന നി­ല­യ്ക്കു് ഇന്ത്യൻ മു­സ്ലിം­കൾ നി­ല­നി­ല്പു ഭീ­ഷ­ണി നേ­രി­ടു­ന്ന ഘട്ട­ങ്ങ­ളിൽ സമു­ദാ­യ­ത്തി­ന്റെ കൂ­ടെ­യാ­യി­രു­ന്നോ മു­സ്ലിം ലീ­ഗ് നി­ല­യു­റ­പ്പി­ച്ച­ത്? വി­ദ്യാ­ഭ്യാ­സ­പ­ര­മാ­യും സാ­മൂ­ഹി­ക­മാ­യും പി­ന്നോ­ക്കാ­വ­സ്ഥ­യിൽ കഴി­യു­ന്ന ഈ സമു­ദാ­യ­ത്തി­ന്റെ ഉന്ന­മ­ന­ത്തി­നു വേ­ണ്ടി ലീ­ഗി­ന്റെ അധി­കാ­രം ഉപ­യോ­ഗ­പ്പെ­ട്ടു­വോ? ഒരു രാ­ഷ്ട്രീ­യ­ശ­ക്തി­യാ­യി ഇനി­യും വളർ­ന്നു­വ­രാൻ കഴി­ഞ്ഞി­ട്ടി­ല്ലാ­ത്ത ഇന്ത്യൻ മു­സ്ലിം­കൾ­ക്ക് ആശ്വാ­സ­മാ­യി മു­സ്ലിം ലീ­ഗി­ന്റെ ശക്തി­യും സ്വാ­ധീ­ന­വും രാ­ജ്യ­ത്തി­ന്റെ വി­വിധ മേ­ഖ­ല­ക­ളി­ലേ­ക്ക് ചെ­ന്നെ­ത്തി­യോ? പ്ര­സ­ക്ത­മാ­ണ് ഈ ചോ­ദ്യ­ങ്ങൾ. ഒരു­പ­ക്ഷെ മറു­പ­ടി പറ­യാൻ ലീ­ഗ് ഒട്ടും താ­ല്പ­ര്യ­പ്പെ­ടാ­ത്ത ചോ­ദ്യ­ങ്ങൾ.

[blurb:4:left] അൻ­പ­തു­കൊ­ല്ല­ത്തോ­ള­മാ­യി മു­സ്ലിം ലീ­ഗ് കേ­രള രാ­ഷ്ട്രീ­യ­ത്തിൽ സജീ­വ­മാ­ണ്. ദശാ­ബ്ദ­ങ്ങ­ളാ­യി ലീ­ഗ് യു­ഡി­എ­ഫ് എന്ന മു­ന്ന­ണി­യു­ടെ ശക്ത­മായ ഭാ­ഗ­വു­മാ­ണ്. യു­ഡി­എ­ഫ് അധി­കാ­ര­ത്തി­ലേ­റിയ സന്ദർ­ഭ­ങ്ങ­ളി­ലൊ­ക്കെ റവ­ന്യൂ­വ­രു­മാ­ന­ത്തി­ന്റെ അൻ­പ­തു­ശ­ത­മാ­ന­ത്തോ­ളം വരു­ന്ന വകു­പ്പു­കൾ കൈ­കാ­ര്യം ചെ­യ്യാ­നു­ള്ള അവ­സ­രം ലീ­ഗി­നു ലഭി­ച്ചു. സമു­ദാ­യം ലീ­ഗിൽ ആശ്വാ­സം കണ്ടെ­ത്താൻ ശ്ര­മി­ച്ചു­കൊ­ണ്ട് വീ­ണ്ടും വീ­ണ്ടും ലീ­ഗി­നെ അധി­കാ­ര­ത്തി­ലേ­റ്റി­യ­പ്പോ­ഴും ലീ­ഗ് ഈ സമു­ദാ­യ­ത്തി­നു ന്യാ­യ­മായ എന്താ­ണ് തി­രി­ച്ചു നൽ­കി­യ­ത്?

ഉ­ദാ­ഹ­ര­ണ­മാ­യി വി­ദ്യാ­ഭ്യാസ വകു­പ്പു തന്നെ. കേ­രള ഭര­ണ­ത്തിൽ ഒരു കക്ഷി എന്ന നി­ല­ക്ക് വി­ദ്യാ­ഭ്യാസ വകു­പ്പു് ഏറ്റ­വും കൂ­ടു­തൽ കൈ­കാ­ര്യം ചെ­യ്ത­തു മു­സ്ലിം ലീ­ഗ് ആണ്. വി­ദ്യാ­ഭ്യാസ പു­രോ­ഗ­തി­യു­ടെ വി­ഷ­യ­ത്തിൽ ഇതര സമു­ദാ­യ­ങ്ങൾ വള­രെ മു­ൻ­പെ തന്നെ സു­ര­ക്ഷി­ത­മായ സ്ഥ­ല­ത്തു അവ­രോ­ധി­ക്ക­പ്പെ­ട്ടി­രി­ക്കെ ചരി­ത്ര­പ­ര­മായ കാ­ര­ണ­ങ്ങ­ളാല്‍ വി­ദ്യാ­ഭ്യാ­സ­ല­ബ്ധി­യിൽ നി­ന്നു പു­റ­കോ­ട്ടു മാ­റ്റ­പ്പെ­ട്ട ഈ സമു­ദാ­യ­ത്തി­ന്റെ വി­ദ്യാ­ഭ്യാസ പു­രോ­ഗ­തി­ക്ക് എന്തു സം­ഭാ­വ­ന­യാ­ണ് ലീ­ഗ് നൽ­കി­യ­തു? കാ­ലി­ക്ക­റ്റ് യൂ­ണി­വേ­ഴ്സി­റ്റി അട­ക്ക­മു­ള്ള ഒരു­പി­ടി സ്ഥാ­പ­ന­ങ്ങൾ മല­ബാർ കേ­ന്ദ്രീ­ക­രി­ച്ച് സ്ഥാ­പി­ക്ക­പ്പെ­ട്ടു എന്ന­തൊ­ഴി­ച്ചാൽ സമു­ദാ­യ­ത്തിൽ ഇന്നു കാ­ണു­ന്ന വി­ദ്യാ­ഭ്യാസ പു­രോ­ഗ­തി­യിൽ ലീ­ഗി­നേ­ക്കാൾ പങ്കു­വ­ഹി­ച്ച­തു് ഗൾ­ഫി­ലെ­ത്ത­പ്പെ­ട്ട പ്ര­വാ­സി­ക­ളായ രക്ഷാ­കർ­ത്താ­ക്ക­ളു­ടെ തി­രി­ച്ച­റി­വ് മാ­ത്ര­മാ­ണെ­ന്ന­തു നി­ഷേ­ധി­ക്കാ­നാ­കി­ല്ല.

ഇ­ന്നും പത്താം ക്ലാ­സ് കഴി­ഞ്ഞു് ഉപ­രി­പ­ഠ­നം നട­ത്തു­വാൻ തക്ക­വ­ണ്ണം ഉപ­രി­പ­ഠന കേ­ന്ദ്ര­ങ്ങ­ളു­ടെ അഭാ­വം മല­ബാർ മേ­ഖല നേ­രി­ടു­ന്ന വലിയ പ്ര­തി­സ­ന്ധി­യാ­ണ്. അതേ സമ­യം തന്നെ തി­രു­വി­താം­കൂർ മേ­ഖ­ല­യി­ലാ­ക­ട്ടെ ഉപ­രി­പ­ഠ­ന­ത്തി­നു വി­ദ്യാ­ർ­ഥി­ക­ളെ കാ­ത്തു വി­ദ്യാ­ഭ്യാസ കേ­ന്ദ്ര­ങ്ങൾ സു­ല­ഭ­മായ സാ­ഹ­ച­ര്യ­വും. ഇത്ത­രം ചെ­റിയ കു­റ­വു­കള്‍ നി­ക­ത്താൻ പോ­ലും നാ­ളി­തു­വ­രെ­യു­ള്ള ലീ­ഗ് ഭര­ണ­ത്തിൽ സാ­ധി­ച്ചി­ട്ടി­ല്ല.

­ലീ­ഗ് മന്ത്രി­മാർ അധി­കാ­ര­ത്തി­ലി­രി­ക്കു­മ്പോൾ തന്നെ­യാ­ണ് പല വി­ദ്യാ­ഭ്യാസ സ്ഥാ­പ­ന­ങ്ങ­ളി­ലും മു­സ്ലിം വി­ദ്യാ­ർ­ഥി­നി­കൾ തല­മ­റ­ച്ച­തി­ന്റെ പേ­രിൽ തു­ടർ­പ­ഠ­നം നി­ര­ന്ത­രം നി­ഷേ­ധി­ക്ക­പ്പെ­ടു­ന്ന­തു­്. ഭര­ണ­ഘ­ടന ഉറ­പ്പു നൽ­കു­ന്ന മൌ­ലി­കാ­വ­കാ­ശം ഉറ­പ്പു­വ­രു­ത്താൻ പോ­ലും ലീ­ഗ് ഭര­ണം­കൊ­ണ്ട് സാ­ധി­ക്കു­ന്നി­ല്ല. മല­ബാ­റിൽ അനു­വ­ദി­ക്ക­പ്പെ­ടു­ന്ന വി­ദ്യാ­ഭ്യാസ സ്ഥാ­പ­ന­ങ്ങ­ളാ­ക­ട്ടെ സമു­ദാ­യ­ത്തി­ലെ വരേ­ണ്യ വി­ഭാ­ഗ­ത്തി­നു മാ­ത്രം പ്രാ­പ്യ­മാ­കു­ന്ന നി­ല­യ്ക്കാ­ണ്. ഭൂ­രി­ഭാ­ഗം വരു­ന്ന പാ­വ­പ്പെ­ട്ട­വർ­ക്കോ ഇട­ത്ത­ര­ക്കാ­ർ­ക്കോ ഈ സ്ഥാ­പ­ന­ങ്ങ­ളി­ലെ പ്ര­വേ­ശ­നം പല­പ്പോ­ഴും സ്വ­പ്നം മാ­ത്ര­മാ­യി അവ­ശേ­ഷി­ക്കു­ന്നു. ഈ സ്ഥാ­പ­ന­ങ്ങ­ളിൽ പഠി­ക്കു­ന്ന­വ­രും പഠി­പ്പി­ക്കു­ന്ന­വ­രിൽ ഭൂ­രി­ഭാ­ഗ­വും മു­സ്ലിം സമു­ദാ­യ­വു­മാ­യി ബന്ധ­മി­ല്ലാ­ത്ത­വർ.

[blurb:5:right] ചു­രു­ക്ക­ത്തിൽ ലീ­ഗി­ന്റെ നാ­ളി­തു­വ­രെ­യു­ള്ള വി­ദ്യാ­ഭ്യാസ നേ­ട്ട­ങ്ങ­ളു­ടെ ബാ­ക്കി­പ­ത്ര­മാ­ണി­തെ­ല്ലാം. മല­ബാ­റി­ലെ, പ്ര­ത്യേ­കി­ച്ച് മല­പ്പു­റം ജി­ല്ല­യിൽ അടു­ത്ത­കാ­ല­ത്താ­യി കണ്ടു­വ­രു­ന്ന വി­ദ്യാ­ഭ്യാസ നവ­ജാ­ഗ­ര­ണ­ത്തി­നു ലീ­ഗ് പല­പ്പോ­ഴും അവ­കാ­ശ­മു­ന്ന­യി­ക്കാ­റു­ണ്ടെ­ങ്കിൽ മു­ൻ­പ് സൂ­ചി­പ്പി­ച്ച­തു­പോ­ലെ അത് ലീ­ഗി­ന­വ­കാ­ശ­പ്പെ­ട്ട­ത­ല്ല, മറി­ച്ചു വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ അഭാ­വ­ത്തിൽ അവ­സ­ര­ങ്ങള്‍ നി­ഷേ­ധി­ക്ക­പ്പെ­ട്ട ഒരു വലിയ വി­ഭാ­ഗം പി­താ­ക്ക­ളു­ടെ തി­രി­ച്ച­റി­വാ­ണ് ഇന്നു കാ­ണു­ന്ന പു­രോ­ഗ­തി­യു­ടെ അടി­സ്ഥാ­നം­.

ഇ­ന്ത്യ­യി­ലെ എറ്റ­വും വലിയ മു­സ്ലിം രാ­ഷ്ട്രീയ പ്ര­സ്ഥാ­ന­മാ­ണ് ഇന്ത്യൻ യൂ­ണി­യന്‍ മു­സ്ലിം ലീ­ഗ്. കേ­ര­ള­ത്തിൽ പ്ര­ത്യേ­കി­ച്ച് മല­ബാ­റി­ലാ­ണ് പാ­ർ­ട്ടി­യു­ടെ സ്വാ­ധീ­ന­മെ­ങ്കി­ലും നി­യ­മ­സ­ഭ­യി­ലും ലോ­ക­സ­ഭ­യി­ലു­മൊ­ക്കെ പ്രാ­തി­നി­ധ്യ­ത്തി­നു ലീ­ഗി­നു നി­ര­ന്ത­രം അവ­സ­രം ലഭി­ക്കു­ന്നു. ലോ­ക­സ­ഭ­യിൽ എക്കാ­ല­വും രണ്ടോ­ളം എം പി­മാർ സ്ഥി­ര­മാ­യി ലീ­ഗ് പ്ര­തി­നി­ധി­ക­ളാ­യി ഉണ്ടാ­കു­ന്നു­.

ഇ­ന്ത്യൻ മു­സ്ലിം­കൾ അസ്തി­ത്വ­പ­ര­മായ പ്ര­തി­സ­ന്ധി­കൾ നേ­രി­ടു­ന്ന വി­വി­ധ­ഘ­ട്ട­ങ്ങ­ളിൽ രാ­ജ്യ­ത്തെ ഏറ്റ­വും വലിയ സാ­മു­ദാ­യിക പാ­ർ­ട്ടി­യു­ടെ നി­ല­പാ­ടു­കൾ എന്തൊ­ക്കെ­യാ­യി­രു­ന്നു? ബാ­ബ­റി മസ്ജി­ദ് വി­ഷ­യ­ത്തി­ൽ, കരി­നി­യ­മ­ങ്ങ­ളായ ടാ­ഡ, പോ­ട്ട, UAPA എന്നി­വ­യു­ടെ വി­ഷ­യ­ത്തി­ൽ, രാ­ജ്യ­ത്ത് നട­ക്കു­ന്ന വ്യാജ ഏറ്റു­മു­ട്ടൽ കൊ­ല­പാ­ത­ക­ങ്ങ­ളു­ടെ വി­ഷ­യ­ത്തി­ൽ, മു­സ്ലിം ചെ­റു­പ്പ­ക്കാ­രെ അകാ­ര­ണ­മാ­യി അറ­സ്റ്റ് ചെ­യ്തു വി­ചാ­ര­ണ­യി­ല്ലാ­തെ വർ­ഷ­ങ്ങ­ളോ­ളം തട­വി­ലി­ടു­ന്ന വി­ഷ­യ­ത്തി­ൽ, ഹി­ന്ദു­ത്വ ഫാ­സി­സ്റ്റ് ഭീ­ഷ­ണി­യെ നേ­രി­ടു­ന്ന വി­ഷ­യ­ത്തി­ലൊ­ക്കെ മു­സ്ലിം ലീ­ഗ് എന്തു നി­ല­പാ­ട് സ്വീ­ക­രി­ച്ചു­?

ഈ വി­ഷ­യ­ങ്ങ­ളി­ലെ­ല്ലാം സമു­ദാ­യം ഒരു വശ­ത്തും മു­സ്ലിം ലീ­ഗി­ന്റെ അധി­കാര താ­ല്പ­ര്യ­ങ്ങ­ളും, കോ­ൺ­ഗ്ര­സ് വി­ധേ­യ­ത്വ­വും മറു­വ­ശ­ത്തു­മാ­ണ് എക്കാ­ല­വും നി­ല­യു­റ­പ്പി­ച്ച­തു­്. ബാ­ബ­രീ വി­ഷ­യ­ത്തിൽ ലീ­ഗ് സ്വീ­ക­രി­ച്ച വഞ്ച­നാ­പ­ര­മായ നി­ല­പാ­ടു­കൾ ചരി­ത്ര­ത്തിൽ ഇടം പി­ടി­ക്കു­വാൻ യോ­ഗ്യ­ത­യു­ള്ള­താ­ണ്. രാ­ജ്യ­ത്ത് നി­ര­ന്ത­രം നട­ക്കു­ന്ന ഏറ്റു­മു­ട്ടൽ കൊ­ല­പ­ത­ക­ങ്ങൾ­ക്കെ­തി­രെ, അകാ­ര­ണ­മായ അറ­സ്റ്റു­കൾ­ക്കെ­തി­രെ ഒരു നീ­ക്ക­വും ഈ പാ­ർ­ട്ടി­യു­ടെ ഭാ­ഗ­ത്തു നി­ന്നു നാ­ളി­തു­വ­രെ ഉണ്ടാ­യി­ട്ടി­ല്ല. മാ­ത്ര­മ­ല്ല ഒരു ദശാ­ബ്ദ­ക്കാ­ലം കോ­യ­മ്പ­ത്തൂർ ജയി­ലിൽ അന്യാ­യ­മാ­യി തട­വി­ലാ­ക്ക­പ്പെ­ട്ടി­രു­ന്ന മദ­നി­യു­ടെ അറ­സ്റ്റി­നു പി­ന്നിൽ ചില ലീ­ഗ് നേ­താ­ക്ക­ളു­ടെ കര­ങ്ങള്‍ പ്ര­വർ­ത്തി­ച്ചു എന്ന ആരോ­പ­ണ­വും ഉയർ­ന്നു­വ­ന്നു­.

[blurb:6:left] കേ­ര­ള­ത്തിൽ ലീ­ഗ് ഭര­ണ­പ­ക്ഷ­ത്തും പ്ര­തി­പ­ക്ഷ­ത്തും നി­ല­യു­റ­പ്പി­ച്ച സന്ദർ­ഭ­ങ്ങ­ളി­ലെ­ല്ലാം ഭര­ണ­കൂ­ട­ത്തി­ന്റെ ഭാ­ഗ­ത്തു­നി­ന്നു മു­സ്ലിം സമു­ദാ­യ­ത്തി­നെ­തി­രെ പല­നീ­ക്ക­ങ്ങ­ളും ഉണ്ടാ­യി. ലീ­ഗ് പ്ര­വർ­ത്ത­ക­ര­ട­ക്കം പല­രെ­യും പൊ­ലീ­സ് വെ­ടി­വ­ച്ചു കൊ­ന്നു. പല­രെ­യും അകാ­ര­ണ­മാ­യി അറ­സ്റ്റ് ചെ­യ്തു തട­വി­ലി­ട്ടു. ഈ വി­ഷ­യ­ത്തി­ലൊ­ന്നും ഒരു പ്ര­തി­ഷേ­ധ­സ്വ­രം പോ­ലും ലീ­ഗി­ന്റെ ഭാ­ഗ­ത്തു നി­ന്നു­ണ്ടാ­യി­ല്ല. പ്ര­തി­ഷേ­ധി­ച്ചാൽ മതേ­ത­ര­മു­ഖം നഷ്ട­പ്പെ­ടു­മോ എന്ന ഭയ­മാ­കാം ഒരു കാ­ര­ണം. അത­ല്ല അധി­കാ­ര­ത്തി­ലേ­റാൻ ഇത്ത­രം നി­ല­പാ­ടു­കൾ തട­സ്സ­മാ­കു­മോ എന്ന ഭയ­മാ­കാം. എന്തു കാ­ര­ണം കൊ­ണ്ടാ­യാ­ലും രാ­ജ്യ­ത്തെ ഏറ്റ­വും വലിയ മു­സ്ലിം സാ­മു­ദാ­യിക പാ­ർ­ട്ടി എന്ന­വ­കാ­ശ­പ്പെ­ടു­ന്ന ലീ­ഗി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം സമു­ദാ­യം നേ­രി­ടു­ന്ന വെ­ല്ലു­വി­ളി­കൾ­ക്കു നേ­രെ മു­ഖം തി­രി­ച്ചു­കൊ­ണ്ട് അധി­കാര രാ­ഷ്ട്രീ­യ­വു­മാ­യി ഒട്ടി­നി­ൽ­ക്കാ­നു­ള്ള പ്ര­വ­ണ­ത­യാ­ണ് എക്കാ­ല­വും കണ്ടു­വ­രു­ന്ന­തു­്.

ഇ­ന്ത്യാ രാ­ജ്യ­ത്ത് മു­സ്ലിം ജന­സം­ഖ്യ­യിൽ വെ­റും നാ­ലു ശത­മാ­നം മാ­ത്ര­മാ­ണ് കേ­ര­ള­ത്തി­ലെ മു­സ്ലിം പ്രാ­തി­നി­ധ്യം. തൊ­ണ്ണൂ­റു ശത­മാ­ന­ത്തി­ല­ധി­കം മു­സ്ലിം ജന­സം­ഖ്യ­യും കേ­ര­ള­ത്തി­നു പു­റ­ത്തു, പ്ര­ത്യേ­കി­ച്ച് ഉത്ത­രേ­ന്ത്യൻ സം­സ്ഥാ­ന­ങ്ങ­ളി­ലാ­ണ് അധി­വ­സി­ക്കു­ന്ന­തു­്. മതേ­തര പ്ര­സ്ഥാ­ന­ങ്ങൾ എന്നു സ്വ­യം പരി­ച­യ­പ്പെ­ടു­ത്തു­ന്ന എന്നാൽ പ്രാ­യോ­ഗി­ക­ത­ല­ത്തിൽ ഒട്ടും മതേ­ത­ര­മ­ല്ലാ­ത്ത പാ­ർ­ട്ടി­ക­ളു­ടെ വോ­ട്ടു­ബാ­ങ്കു­ക­ളാ­ണ് ഈ സം­സ്ഥാ­ന­ങ്ങ­ളി­ലെ മു­സ്ലിം­കൾ. കേ­ര­ള­ത്തി­ലെ മു­സ്ലിം ജന­ത­യു­ടെ ഒരു വി­ഭാ­ഗ­മെ­ങ്കി­ലും ഗൾ­ഫ് കു­ടി­യേ­റ്റം കൊ­ണ്ട് കു­റെ­കൂ­ടെ മെ­ച്ച­പ്പെ­ട്ട സാ­ഹ­ച­ര്യ­ത്തിൽ ജീ­വി­ക്കാൻ അവ­സ­രം ലഭി­ച്ച­പ്പോൾ അതു­പോ­ലും നി­ഷേ­ധി­ക്ക­പ്പെ­ട്ടു സമൂ­ഹ­ത്തി­ലെ പി­ന്നാ­മ്പു­റ­ങ്ങ­ളി­ലേ­ക്ക് തള്ള­പ്പെ­ട്ട അവ­സ്ഥ­യി­ലാ­ണ് ഈ സം­സ്ഥാ­ന­ങ്ങ­ളി­ലെ മു­സ്ലിം­കൾ.

­ചെ­രു­പ്പു­കു­ത്തി­ക­ളും റി­ക്ഷാ­വ­ലി­ക്കാ­രും അട­ങ്ങു­ന്ന, മാ­ഫി­യാ പ്ര­വർ­ത്ത­ന­ങ്ങ­ളില്‍ പെ­ട്ടു­പോ­കാ­നും എന്തി­നേ­റെ, ജീ­വി­ക്കാൻ സ്വ­ന്തം ശരീ­രം വി­ൽ­ക്കാൻ പോ­ലും നി­ർ­ബ­ന്ധി­ത­രാ­കു­ന്ന ഒരു സമൂ­ഹം. സ്വാ­ത­ന്ത്ര്യ ലബ്ധി­ക്കു  ശേ­ഷം ഹി­ന്ദു­ത്വ ഫാ­സി­സ്റ്റു­ക­ളു­ടെ നി­ര­ന്തര ആക്ര­മ­ണ­ങ്ങൾ­ക്ക് വി­ധേ­യ­രാ­ക്ക­പ്പെ­ട്ട ജന­ത. ഒരു­വേള കാ­ലി­ത്തൊ­ഴു­ത്തു­ക­ളേ­ക്കാൽ മ്ലേ­ഛ­മായ അന്ത­രീ­ക്ഷ­ത്തിൽ ജീ­വി­തം തള്ളി­നീ­ക്കാൻ നി­ർ­ബ­ന്ധി­ത­രാ­യ­വർ.

[blurb:7:right] മു­സ്ലിം ലീ­ഗി­ന്റെ ഇക്കാ­ല­മ­ത്ര­യു­മു­ള്ള ചരി­ത്ര­വും പ്ര­വർ­ത്ത­ന­വും വി­ല­യി­രു­ത്തി­യാൽ ഈ സമൂ­ഹ­ത്തി­നു വേ­ണ്ടി പാ­ർ­ട്ടി എന്തു ചെ­യ്തു എന്ന ചോ­ദ്യം പ്ര­സ­ക്ത­മാ­ണ്. അസം­ഘ­ടി­ത­രാ­യ, അശ­ര­ണ­രാ­യ, എല്ലാം നഷ്ട­പ്പെ­ട്ട­തി­നു തു­ല്യ­മാ­യി ജീ­വി­ക്കു­ന്ന ഈ ജന­ത­ക്കു വേ­ണ്ടി ലീ­ഗ് നാ­ളി­തു­വ­രെ എന്തെ­ങ്കി­ലും ഒരു നീ­ക്കം നട­ത്തി­യി­ട്ടു­ണ്ടോ? കലാ­പ­ങ്ങ­ളിൽ ഉറ്റ­വ­രെ­യും ഉട­യ­വ­രെ­യും നഷ്ട­പ്പെ­ടു­മ്പോൾ അവ­രു­ടെ കണ്ണീ­രൊ­പ്പാൻ ലീ­ഗ് എന്നെ­ങ്കി­ലും തയ്യാ­റാ­യി­ട്ടു­ണ്ടോ? ഒരു നേ­ര­ത്തെ ഭക്ഷ­ണ­മെ­ങ്കി­ലും അവർ­ക്കു നൽ­കി ആശ്വ­സി­പ്പി­ക്കാ­ൻ, മാ­റു­മ­റ­യ്ക്കാ­നു­ത­കു­ന്ന ഒരു വസ്ത്രം നൽ­കി സഹാ­യി­ക്കാൻ പാ­ർ­ട്ടി ഇക്കാ­ല­മ­ത്ര­യും ശ്ര­മി­ച്ചി­ട്ടു­ണ്ടോ? ഇല്ല ഇല്ല ഇല്ല എന്നു­മാ­ത്ര­മെ ഉത്ത­രം പറ­യാ­നു­ണ്ടാ­കൂ. മാ­ത്ര­മ­ല്ല ഇവ­രെ സ്വ­ന്തം പാ­ർ­ട്ടി­ക്കു കീ­ഴിൽ സം­ഘ­ടി­പ്പി­ക്കാൻ പോ­ലും ലീ­ഗ് ശ്ര­മി­ച്ചി­ട്ടി­ല്ല. രാ­ജ്യ­സ­ഭ­യി­ലും, ലോ­ക­സ­ഭ­യി­ലും നി­ര­ന്ത­രം പ്ര­തി­നി­ധി­കൾ ഉണ്ടാ­യി­ട്ടു­കൂ­ടി മല­ബാ­റി­നു പു­റ­ത്തു, കേ­ര­ള­ത്തി­നു വെ­ളി­യിൽ പാ­ർ­ട്ടി­ക്ക് സ്വാ­ധീ­നം ഉണ്ടാ­ക്ക­നു­ള്ള ഒരു ശ്ര­മ­വും നട­ന്നി­ല്ല. മാ­ത്ര­മ­ല്ല ഒരു കാ­ല­ത്തു ബം­ഗാ­ളില്‍ നി­ല­നി­ന്നി­രു­ന്ന സാ­മാ­ന്യം ശക്ത­മായ മു­സ്ലിം ലീ­ഗ് സ്വാ­ധീ­നം പോ­ലും പി­ന്നീ­ട് ഇല്ലാ­തായ കാ­ഴ്ച­യാ­ണ് കണ്ട­തു­്.

­മു­സ്ലിം സമു­ദാ­യം ലീ­ഗി­നു അധി­കാ­ര­ത്തി­ന്റെ ഭാ­ഗ­മാ­കു­വാ­നു­ള്ള ജന­സ­മ്മ­തി നി­ര­ന്ത­രം നൽ­കി­യ­പ്പോൾ തി­രി­കെ ഈ വി­ഭാ­ഗ­ത്തി­നു പാ­ർ­ട്ടി എന്തു നൽ­കി എന്ന­തി­ന്റെ ഉത്ത­ര­മാ­ണ് ഇവി­ടെ വി­ശ­ദീ­ക­രി­ക്ക­പ്പെ­ട്ട­തു­്. എന്നി­ട്ടും വീ­ണ്ടും വീ­ണ്ടും ലീ­ഗ് തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു, അധി­കാ­ര­ത്തി­ന്റെ ഭാ­ഗ­മാ­യി­.

എ­ന്തു­കൊ­ണ്ടി­ങ്ങ­നെ സം­ഭ­വി­ച്ചു എന്ന ചോ­ദ്യ­ത്തി­നു് ഒരു­ത്ത­ര­മേ ഉള്ളൂ. ഈ സ്വാ­ധീ­നം, കേ­ര­ള­ത്തി­ലെ­ങ്കി­ലും നി­ല­നി­ൽ­ക്കു­ന്ന അധി­കാ­ര­ത്തി­ലെ പ്രാ­തി­നി­ധ്യം ഇല്ല­താ­ക്ക­രു­തെ­ന്ന, നി­ല­നി­ന്നു കാ­ണ­ണ­മെ­ന്ന സമു­ദാ­യ­ത്തി­ന്റെ പൊ­തു താ­ല്പ­ര്യ­മാ­ണ് ഭി­ന്ന­ത­കൾ മറ­ന്നും ലീ­ഗി­നോ­ടു­ള്ള രാ­ഷ്ട്രീയ അഭി­പ്രാ­യ­വ്യ­ത്യാ­സം അവ­ഗ­ണി­ച്ചും, ലീ­ഗി­ന്റെ നാ­ളി­തു­വ­രെ­യു­ള്ള പ്ര­വർ­ത്ത­ന­പ­രാ­ജ­യ­ങ്ങ­ളെ കണ്ടി­ല്ലെ­ന്നു നടി­ച്ചും വീ­ണ്ടും വീ­ണ്ടും ലീ­ഗിൽ സമു­ദാ­യം പ്ര­തീ­ക്ഷ­കൾ അർ­പ്പി­ക്കു­ന്ന­തു­്. സമു­ദാ­യ­ത്തി­ന്റെ ശത്രു­ക്കൾ ആഗ്ര­ഹി­ക്കും തര­ത്തിൽ നാ­മ­മാ­ത്ര­മായ ഈ ഭര­ണ­സ്വാ­ധീ­ന­വും ഇല്ലാ­താ­ക്കാൻ സമു­ദാ­യ­ത്തി­ന് ആഗ്ര­ഹ­മി­ല്ലെ­ന്ന സദു­ദ്ദേ­ശ്യം­.

[blurb:8:left] ലീ­ഗി­നെ ഒറ്റ­പ്പെ­ടു­ത്തു­ന്നു, വള­ഞ്ഞി­ട്ടാ­ക്ര­മി­ക്കു­ന്നു, തീ­വ്ര­വാദ ബന്ധം ആരോ­പി­ക്കു­ന്നു എന്നൊ­ക്കെ ലീ­ഗ് നേ­താ­ക്കൾ പരി­ത­പി­ക്കു­മ്പോ­ൾ, ഇര­വേ­ഷം അണി­യു­മ്പോൾ തരം കി­ട്ടി­യാൽ ലീ­ഗി­നു് അഭി­മ­ത­രാ­യ­വർ­ക്കെ­തി­രെ ലീ­ഗി­ന്റെ രാ­ഷ്ട്രീയ നി­ല­പാ­ടു­ക­ളെ വി­മർ­ശി­ക്കു­ന്ന­വ­രെ ഇതേ ആരോ­പ­ണം കൊ­ണ്ട് വലി­ഞ്ഞു­മു­റു­ക്കാൻ മു­സ്ലിം ലീ­ഗ് നേ­താ­ക്കൾ മറ്റാ­രേ­ക്കാൾ മു­ൻ­പെ ഉണ്ടാ­കു­മെ­ന്ന­തും കൂ­ട്ടി­വാ­യി­ക്കേ­ണ്ട­തു­ണ്ട്. അപ്പോൾ ലീ­ഗി­നു വേ­ട്ട­ക്കാ­രു­ടെ സ്വ­ഭാ­വ­മാ­യി­രി­ക്കു­മെ­ന്നു മാ­ത്രം­.

ഇ­ന്നു ലീ­ഗി­നെ ആരോ­പ­ണ­ങ്ങൾ കൊ­ണ്ട് വരി­ഞ്ഞു­മു­റു­ക്കു­ന്ന, അണി­ക­ളെ കൊ­ന്നു തി­ണ്ണ­മി­ടു­ക്ക് കാ­ണി­ക്കു­ന്ന­വർ­ക്കൊ­പ്പം നി­ന്നു­കൊ­ണ്ട് ലീ­ഗി­നി­ഷ്ട­മി­ല്ലാ­ത്ത­വ­രെ­യെ­ല്ലാം മേ­ല്പ­റ­ഞ്ഞ ലീ­ഗി­നെ­തി­രെ ഉന്ന­യി­ക്ക­പ്പെ­ട്ട ആരോ­പ­ണ­ങ്ങൾ ഒന്നൊ­ഴി­യാ­തെ ഉന്ന­യി­ക്കാൻ ലീ­ഗ് എക്കാ­ല­വും ശ്ര­മി­ച്ചി­ട്ടു­ണ്ട്. മാ­ത്ര­മ­ല്ല ഇപ്പോൾ ലീ­ഗി­നെ­തി­രെ അക്ര­മ­ണം നട­ത്തു­ന്ന ഫാ­സി­സ്റ്റ് സം­ഘ­ട­ന­ക­ളു­മാ­യി ലീ­ഗ് നേ­താ­ക്കൾ ഇപ്പോ­ഴും അടു­പ്പം പു­ലർ­ത്തു­ന്നു. സം­ഘ­പ­രി­വാ­ര­ത്തി­ന്റെ തീ­പ്പൊ­രി വർ­ഗ്ഗീയ പ്ര­ഭാ­ഷ­കർ­ക്കൊ­പ്പം വേ­ദി പങ്കി­ടാൻ ലീ­ഗ് നേ­താ­ക്കൾ ഔത്സു­ക്യം കാ­ണി­ക്കു­ന്നു. ലീ­ഗു­മാ­യി രാ­ഷ്ട്രീയ വി­യോ­ജി­പ്പു­ള്ള, ലീ­ഗിൽ ആധി­പ­ത്യ­മു­ള്ള മത­സം­ഘ­ട­ന­ക­ളിൽ നി­ന്നു വ്യ­ത്യ­സ്ത അഭി­പ്രാ­യം കൊ­ണ്ടു നട­ക്കു­ന്നു എന്ന ഒരെ­യൊ­രു കാ­ര­ണ­ത്താൽ സമു­ദാ­യ­ത്തിൽ തന്നെ­യു­ള്ള ഇതര സം­ഘ­ട­ന­ക­ളു­മാ­യു­ള്ള സൌ­ഹാ­ർ­ദ്ദം വി­ല­ക്കു­ന്ന ലീ­ഗ്, പക്ഷെ ലീ­ഗി­നെ ഇപ്പോൾ വള­ഞ്ഞി­ട്ടാ­ക്ര­മി­ക്കു­ന്ന, മു­സ്ലിം ലീ­ഗ് സമം പാ­ക്കി­സ്ഥാൻ എന്ന മു­ദ്രാ­വാ­ക്യം മു­ഴ­ക്കു­ന്ന സം­ഘ­പ­രി­വാ­രി­കൾ­ക്ക് ഇന്നും പ്രി­യ­പ്പെ­ട്ട­വ­രാ­ണെ­ന്നു വരു­മ്പോൾ ലീ­ഗ് മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന രാ­ഷ്ട്രീ­യ­വും താ­ല്പ­ര്യ­ങ്ങ­ളും എന്തെ­ന്നു വ്യ­ക്തം. ഒരെ സമ­യം ഇര­വേ­ഷം അണി­ഞ്ഞ് പരി­ത­പി­ക്കു­ക, അതേ സമ­യം തന്നെ വേ­ട്ട­ക്കാ­ർ­ക്കൊ­പ്പം ഇര­ക­ളെ വേ­ട്ട­യാ­ടാൻ മറ്റാ­രേ­ക്കാ­ളും ആവേ­ശം കാ­ണി­ക്കു­ക. മു­സ്ലിം ലീ­ഗി­ന്റെ ഇത­പ­ര്യ­ന്ത­മായ രാ­ഷ്ട്രീയ ശൈ­ലി­യാ­ണി­തു­്.

­ലീ­ഗ് ഒന്നും ചെ­യ്തി­ല്ലെ­ങ്കിൽ പോ­ലും പ്ര­തി­യോ­ഗി­ക­ളു­ടെ പ്ര­ചാ­ര­ണം കൊ­ണ്ട് മു­സ്ലിം ലീ­ഗ് സമു­ദാ­യ­ത്തി­നു വേ­ണ്ടി എന്തൊ­ക്കെ­യോ ചെ­യ്യു­ന്നു, ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്നു എന്ന സമു­ദാ­യ­ത്തി­ന്റെ തെ­റ്റായ ധാ­ര­ണ­യു­ടെ പു­റ­ത്താ­ണ് മു­സ്ലിം ലീ­ഗ് സ്വ­ന്തം രാ­ഷ്ട്രീയ ഇടം സു­ര­ക്ഷി­ത­മാ­ക്കു­ന്ന­തെ­ന്ന­ത് പറ­യാ­തെ വയ്യ. സമു­ദാ­യ­ത്തി­നു വേ­ണ്ടി ലീ­ഗ് ഒന്നും ചെ­യ്യാ­തെ തന്നെ എതി­രാ­ളി­ക­ളു­ടെ രാ­ഷ്ട്രീയ പ്ര­ചാ­ര­ണ­ത്തി­ന്റെ ബല­ത്തിൽ ലീ­ഗ് കൂ­ടു­തൽ സു­ര­ക്ഷി­ത­രാ­കു­ന്നു. അതാ­യ­തു മു­സ്ലിം ലീ­ഗി­നെ വള­ഞ്ഞി­ട്ടാ­ക്ര­മി­ക്കു­ന്നു എന്ന് ലീ­ഗ് നേ­താ­ക്കൾ പറ­യു­മ്പോൾ പോ­ലും ആത്യ­ന്തി­ക­മാ­യി ഇതി­ന്റെ രാ­ഷ്ട്രീയ ഗു­ണം മു­സ്ലിം ലീ­ഗി­നു തന്നെ എന്നു വ്യ­ക്തം­.

­പി കെ നൌ­ഫൽ

<fieldset class="fieldgroup group-newsquotes"><legend>News Quotes</legend>

ജാതിയും മതവും നിരന്തരം പറഞ്ഞ് അധികാരവിലപേശൽ നടത്തുകയാണ് സമുദായ സംഘടനകൾ ചെയ്യേണ്ടതെന്ന ‘പ്രായോഗിക’ അജണ്ടയുടെ വക്താവാണ് സുകുമാരൻ നായർ . സവർണ്ണരെ തിരുവനന്തപുരം നായരെന്നും ഡൽഹി നായരെന്നും തരം തിരിച്ചു് അധികാരസ്ഥാനങ്ങൾ കൈക്കലാക്കുവാൻ വിദഗ്ദ്ധനുമാണ് ഇദ്ദേഹം.

ഒരേ സമയം ജാതി രാഷ്ട്രീയത്തിന്റെയും ഹിന്ദുത്വ മുദ്രാവാക്യത്തിന്റെയും വക്താവാകുകവഴി രാഷ്ട്രീയ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് വെള്ളാപ്പള്ളി. ഈഴവ രാഷ്ട്രീയത്തേക്കാൾ സവർണ്ണരെ കൂടെ ഉൾക്കൊള്ളിച്ചുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിനാണ് ശ്രമം. സംഘപരിവാറിന്റെ പ്രചാരണങ്ങൾക്കും വർഗ്ഗീയ അജണ്ടകൾക്കും മുഖ്യകാർമ്മികത്വം വഹിക്കുന്നതു വെള്ളാപ്പള്ളി നടേശനും മകൻ തുഷാറും ഇവർ നേതൃത്വം കൊടുക്കുന്ന മാദ്ധ്യമങ്ങളുമാണ്.

മുസ്ലിം ലീഗിന് മലബാറിലുള്ള രാഷ്ട്രീയ ആധിപത്യമാണ് കേരളത്തിലെങ്കിലും മുസ്ലിം സമുദായത്തിന്റെ അധികാരപ്രാപ്തിയുടെ പ്രധാനകാരണം. ഈ രാഷ്ട്രീയ ആധിപത്യം അവസാനിച്ചാൽ മാത്രമേ മുസ്ലിം സമുദായത്തിന്റെ അധികാരപങ്കാളിത്തത്തിനു വിരാമമിടാൻ സാധിക്കൂ.

യുഡിഎഫ് അധികാരത്തിലേറിയ സന്ദർഭങ്ങളിലൊക്കെ റവന്യൂവരുമാനത്തിന്റെ അൻപതുശതമാനത്തോളം വരുന്ന വകുപ്പുകൾ കൈകാര്യം ചെയ്യാനുള്ള അവസരം ലീഗിനു ലഭിച്ചു. സമുദായം ലീഗിൽ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചുകൊണ്ട് വീണ്ടും വീണ്ടും ലീഗിനെ അധികാരത്തിലേറ്റിയപ്പോഴും ലീഗ് ഈ സമുദായത്തിനു ന്യായമായ എന്താണ് തിരിച്ചു നൽകിയത്?

സമുദായത്തിൽ ഇന്നു കാണുന്ന വിദ്യാഭ്യാസ പുരോഗതിയിൽ ലീഗിനേക്കാൾ പങ്കുവഹിച്ചതു് ഗൾഫിലെത്തപ്പെട്ട പ്രവാസികളായ രക്ഷാകർത്താക്കളുടെ തിരിച്ചറിവ് മാത്രമാണ്. വിദ്യാഭ്യാസത്തിന്റെ അഭാവത്തിൽ അവസരങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു വലിയ വിഭാഗം തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കി.

ബാബറി മസ്ജിദ് വിഷയത്തിൽ, കരിനിയമങ്ങളായ ടാഡ, പോട്ട, UAPA എന്നിവയുടെ കാര്യത്തിൽ, രാജ്യത്ത് നടക്കുന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ, മുസ്ലിം ചെറുപ്പക്കാരെ അകാരണമായി അറസ്റ്റ് ചെയ്തു വിചാരണയില്ലാതെ വർഷങ്ങളോളം തടവിലിടുന്നതിൽ, ഹിന്ദുത്വ ഫാസിസ്റ്റ് ഭീഷണിയെ നേരിടുന്നതിലൊക്കെ മുസ്ലിം ലീഗ് എന്തു നിലപാട് സ്വീകരിച്ചു?

കലാപങ്ങളിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുമ്പോൾ അവരുടെ കണ്ണീരൊപ്പാൻ ലീഗ് എന്നെങ്കിലും തയ്യാറായിട്ടുണ്ടോ? ഒരു നേരത്തെ ഭക്ഷണമെങ്കിലും അവർക്കു നൽകി ആശ്വസിപ്പിക്കാൻ, മാറുമറയ്ക്കാനുതകുന്ന ഒരു വസ്ത്രം നൽകി സഹായിക്കാൻ പാർട്ടി ഇക്കാലമത്രയും ശ്രമിച്ചിട്ടുണ്ടോ? ഇല്ല ഇല്ല ഇല്ല എന്നുമാത്രമെ ഉത്തരം പറയാനുണ്ടാകൂ. മാത്രമല്ല ഇവരെ സ്വന്തം പാർട്ടിക്കു കീഴിൽ സംഘടിപ്പിക്കാൻ പോലും ലീഗ് ശ്രമിച്ചിട്ടില്ല.

ലീഗ് ഒന്നും ചെയ്തില്ലെങ്കിൽ പോലും പ്രതിയോഗികളുടെ പ്രചാരണം കൊണ്ട് മുസ്ലിം ലീഗ് സമുദായത്തിനു വേണ്ടി എന്തൊക്കെയോ ചെയ്യുന്നു, ചെയ്തുകൊണ്ടിരിക്കുന്നു എന്ന സമുദായത്തിന്റെ തെറ്റായ ധാരണയുടെ പുറത്താണ് മുസ്ലിം ലീഗ് സ്വന്തം രാഷ്ട്രീയ ഇടം സുരക്ഷിതമാക്കുന്നത്. എതിരാളികളുടെ രാഷ്ട്രീയ പ്രചാരണത്തിന്റെ ബലത്തിൽ ലീഗ് കൂടുതൽ സുരക്ഷിതരാകുന്നു.

</fieldset>

for representative purpose only

കേരളം

Country:

Default Home Page

UK Home Page

Authors:

പുലരി

http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/15340/%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%82-%E0%B4%B2%E0%B5%80%E0%B4%97%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#comments ഇ ടി മുഹമ്മദ് ബഷീര്‍ എന്‍എസ്എസ് എസ്എന്‍ഡിപി കേരളം കോണ്‍ഗ്രസ് ബിജെപി മുസ്ലീം ലീഗ് യുഡിഎഫ് രാഷ്ട്രീയം വെള്ളാപ്പള്ളി നടേശന്‍ സിപിഎം സുകുമാരന്‍ നായര്‍ Sun, 18 Nov 2012 14:39:53 +0000 പുലരി 15340 at http://malayal.am കേന്ദ്രമന്ത്രിസഭാപുനഃസംഘടനയും വാലുമുറിയന്‍ പല്ലികളും http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B9%E0%B4%BE%E0%B4%B8%E0%B4%82/15271/%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AA%E0%B5%81%E0%B4%A8%E0%B4%83%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8%E0%B4%AF%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BE%E0%B4%B2%E0%B5%81%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%AA%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%82

­കേ­ന്ദ്ര­മ­ന്ത്രി­സഭ പു­നഃ­സം­ഘ­ടി­പ്പി­ച്ചു. മു­ഖം­മി­നു­ക്കല്‍ എന്നാ­ണു മാ­ദ്ധ്യ­മ­ങ്ങള്‍ സം­ഭ­വ­ത്തെ വി­ശേ­ഷി­പ്പി­ച്ച­ത്. പക്ഷേ, സം­ഭ­വ­ത്തില്‍ കോണ്‍­ഗ്ര­സി­ലെ കേ­ര­ള­പ്രാ­ദേ­ശി­ക­മു­ന്ന­ണി­യി­ലെ രണ്ടു പ്ര­ധാ­ന­സം­ഘാം­ഗ­ങ്ങള്‍­ക്കും പരാ­തി­യാ­ണു മി­ച്ച­മു­ള്ള­ത്. ഉണ്ട­വ­നു പാ­കി­ട്ടാ­ഞ്ഞി­ട്ടാ­ണു വാ പൊ­ളി­യു­ന്ന­തെ­ങ്കില്‍, ഉണ്ണാ­ത്ത­വ­ന് ഉരുള കി­ട്ടാ­ഞ്ഞി­ട്ടാ­ണു കൈ ചൊ­റി­യു­ന്ന­ത് എന്ന വ്യ­ത്യാ­സ­മേ­യു­ള്ളൂ­.

­മാ­ണി­ക്കോണ്‍­ഗ്ര­സാ­ണ് ആദ്യം പരാ­തി­യു­ടെ ഭാ­ണ്ഡ­ക്കെ­ട്ട­ഴി­ച്ച­ത്. കേ­ന്ദ്ര­മ­ന്ത്രി­സ­ഭാ­പ്ര­വേ­ശം കഥ­ക­ളി, അഥ­വാ, കേ­ന്ദ്ര­സര്‍­ക്കാ­രില്‍ പേ­രി­നെ­ങ്കി­ലും ഒരു സീ­റ്റ് എന്ന ആ ഭാ­ണ്ഡ­ക്കെ­ട്ട് അവര്‍­ക്ക് ഒസ്യ­ത്താ­യി­ക്കി­ട്ടി­യ­താ­ണ്. ഇട­യ്ക്കി­ട­യ്ക്ക് അഴി­ക്കും. പന്ന­ക്ക­വും പരി­ദേ­വ­ന­വും നെ­ഞ്ച­ത്ത­ടി­യും നി­ല­വി­ളി­യും നട­ത്തും. പി­ന്നെ­യും ഭദ്ര­മാ­യി പൊ­തി­ക്കെ­ട്ട് പൊ­തി­ഞ്ഞു പാ­ലാ­യില്‍ പര­ണ­ത്തു­വ­യ്ക്കും, ഇനി­യും വരു­മ­ല്ലോ മന്ത്രി­സ­ഭാ­പു­നഃ­സം­ഘ­ട­ന. അന്നും സീ­റ്റു­ത­രാ­തി­രി­ക്കു­മ­ല്ലോ. അന്നെ­ടു­ക്കാം എന്ന മട്ടില്‍. ഇനി­യെ­ങ്ങാ­നും ഒരു മന്ത്രി­സ്ഥാ­ന­മെ­ങ്ങാ­നും കി­ട്ടി­പ്പോ­യാ­ലാ­ണ് സം­ഗ­തി പ്ര­ശ്‌­ന­മാ­കുക എന്നു­വ­രെ വേ­ണ­മെ­ങ്കില്‍ പറ­യാം­.

­പ­ണ്ടൊ­രി­ക്കല്‍ എന്‍­ഡിഎ മന്ത്രി­സ­ഭ­യി­ലൊ­രു ഒടി­ഞ്ഞ­തെ­ങ്കില്‍ ഒടി­ഞ്ഞ കസേര കി­ട്ടി­പ്പോ­യേ­ക്കാ­മാ­യി­രു­ന്നു. അന്നാ­ണ്, പി സി തോ­മ­സി­നെ വെ­ട്ടി, കോ­ട്ടും സ്യൂ­ട്ടും മല­യാ­ളം ഗ്ലാ­സ്‌­നോ­സ്തി­ന്റെ ഒന്നു­ര­ണ്ടു­പ്ര­തി­ക­ളു­മാ­യി ­കെ എം മാ­ണി­ ഡല്‍­ഹി­ക്കു വണ്ടി­പി­ടി­ച്ച­ത്. വണ്ടി പതി­വി­നു­വി­രു­ദ്ധ­മാ­യി ലേ­റ്റാ­കാ­തെ ഡല്‍­ഹി തൊ­ട്ടു. പാ­ലം വി­മാ­ന­ത്താ­വ­ള­ത്തി­ലാ­ണോ ഇറ­ങ്ങി­യ­തെ­ന്നു നി­ശ്ച­യ­മി­ല്ല. പക്ഷേ, ആരോ പാ­ലം­വ­ലി­ച്ചു. മാ­ണി­സാര്‍ കി­ട്ടിയ വണ്ടി­ക്കു തി­രി­ച്ചു­കേ­ര­ള­ത്തി­ലേ­ക്കു പോ­രേ­ണ്ടി­വ­ന്നു. ഭാ­ണ്ഡം വീ­ണ്ടു­മെ­ടു­ത്തു തു­റ­ന്നു കര­ഞ്ഞു­.

അ­ന്നാ­ണ് നാ­യ­നാര്‍ മാ­ണി­യെ കളി­യാ­ക്കി­യ­ത്. കേ­ന്ദ്ര­മ­ന്ത്രി­സ­ഭാ­പു­നഃ­സം­ഘ­ട­ന­യു­ടെ ചരി­ത്ര­ത്തില്‍ കരി­ഞ്ഞ ലി­പി­ക­ളില്‍ എഴു­തി­വ­ച്ചി­രി­ക്കു­ന്ന സം­ഭ­വ­മാ­ണ് മേല്‍­പ്പ­റ­ഞ്ഞ മാ­ണി­മാ­ധ­വം കഥ. നല്ല മാ­ണി­ക്കോ­ത്ത് കസേ­ര­യൊ­രെ­ണ്ണ­മാ­ണ് അവ­സാ­ന­നി­മി­ഷം കൈ­വി­ട്ടു­പോ­യ­ത്.

ഇ­പ്പോ­ഴും സം­ഘ­ട­ന­യി­ലും പു­നഃ­സം­ഘ­ട­ന­യി­ലും മന്ത്രി­യി­ല്ലാ­തെ വേ­വു­ക­യാ­ണു മാ­ണി­മ­ന­സ്സ്. പു­ത്രന്‍ ജോ­സ് കെ മാ­ണി­യെ എം­പി­യാ­ക്കി­യെ­ടു­ത്ത­പ്പോള്‍ ഇനി മന്ത്രി­യാ­ക്കുക എന്ന­താ­യി­രു­ന്നു മന­സ്സി­ലി­രു­പ്പ്. എന്നാല്‍, മനോ­മോ­ഹ­ന­വി­ചാ­രം അതേ പേ­രു­ള്ള സിം­ഹ­ത്തി­ന്റെ അടു­ത്ത് എത്തി­യി­ല്ല. യു­വ­ത്വം എന്നാല്‍ അറു­പ­തു­വ­യ­സ്സ് എന്നു ഗു­ണ­ന­പ്പ­ട്ടിക തെ­റ്റാ­യി­ച്ചൊ­ല്ലി­ശീ­ലി­ച്ച രാ­ഹു­ലന്‍ രാ­ഹു­വാ­യി­.

­ലീ­ഗി­ന് ഒരേ­യൊ­രു എം­പി മാ­ത്ര­മു­ള്ള­പ്പോള്‍ അവര്‍­ക്കു മന്ത്രി­സ്ഥാ­നം കൊ­ടു­ത്ത­തി­നെ­ച്ചൊ­ല്ലി­യാ­യി പരി­ദേ­വ­നം. സം­ഗ­തി ശരി­യാ­ണ്. ലീ­ഗി­ന് ഒരു എം­പി പോ­ലു­മി­ല്ലാ­ത്ത­പ്പോ­ഴും മന്ത്രി­സ്ഥാ­നം കൊ­ടു­ത്തെ­ന്നി­രി­ക്കും. കാ­ര­ണം ലീ­ഗ് കോണ്‍­ഗ്ര­സി­ന്റെ സം­സ്ഥാ­ന­ഘ­ട­ക­ത്തി­ന് ആ വി­ധ­ത്തില്‍ ഒരു വെ­ല്ലു­വി­ളി­യ­ല്ല. ലീ­ഗ് എന്ന­ത് സം­സ്ഥാ­ന­കോണ്‍­ഗ്ര­സി­നു പു­റ­ത്തു­ള്ള ഒരു സം­ഗ­തി­യാ­ണ്. കേ­ര­ള­കോണ്‍­ഗ്ര­സ് അത­ല്ല, അത് സം­സ്ഥാന കോണ്‍­ഗ്ര­സി­നു­ള്ളില്‍­നി­ന്നു വി­രി­ഞ്ഞു­വ­ന്ന­തും സം­സ്ഥാ­ന­ത്തു­ത­ന്നെ കൃ­ത്യം മദ്ധ്യ­ത്തില്‍ സ്ഥി­തി ചെ­യ്യു­ന്ന­തു­മായ ഒരു അരൂ­പി­യാ­കു­ന്നു. അതി­ന് വള­രാന്‍ വെ­ള്ള­വും വള­വും മന്ത്രി­സ്ഥാ­ന­വും ഒഴി­ച്ചു­കൊ­ടു­ക്കാ­നും­മാ­ത്രം തല­യില്‍ ആള്‍­താ­മ­സ­മി­ല്ലാ­ത്ത­വ­രാ­ണോ കോണ്‍­ഗ്ര­സു­കാര്‍? ഇതേ സ്ട്രാ­റ്റ­ജി തന്നെ­യാ­ണ് സം­സ്ഥാ­ന­ത്തും സീ­റ്റും മന്ത്രി­സ്ഥാ­ന­വും പങ്കു­വ­യ്ക്കു­മ്പോ­ഴും സം­ഭ­വി­ക്കു­ന്ന­തെ­ന്ന് പാ­വം മാ­ണി­സാ­റി­ന് അറി­യാ­ഞ്ഞി­ട്ടാ­ണോ അതോ മൊ­ത്ത­ത്തില്‍ അങ്ങ­നെ പ്രി­ട്ട­ന്റു ചെ­യ്യു­ക­യാ­ണോ­?

ഇ­പ്പോള്‍ മാ­ണി­യു­ടെ ഭാ­ഷ­യില്‍ പറ­ഞ്ഞാല്‍ ഉണ്ടി­രി­ക്കു­ന്ന­വ­നും പാ­യ­യ്ക്കു­വേ­ണ്ടി ആവ­ലാ­തി­യും കോ­ട്ടു­വാ­യും വി­ട്ടു­തു­ട­ങ്ങി­യി­രി­ക്കു­ന്നു. ലീ­ഗി­ന് മന്ത്രി­യു­ണ്ട്, പക്ഷേ, കാ­ബി­ന­റ്റി­ല്ല. മന്ത്രി ലീ­ഗി­ന്റെ സ്ഥി­രം ഡല്‍­ഹി­ക്കു­റ്റി­യായ ഇ അഹ­മ്മ­ദു തന്നെ. പക്ഷേ, കാ­ബി­ന­റ്റി­നു­പ­ക­രം കാല്‍ ബി­ന­റ്റേ ഉള്ളൂ. എന്നു പറ­ഞ്ഞാല്‍ ഒരു കാ­ബി­ന­റ്റു മന്ത്രി­യു­ടെ കാല്‍­ഭാ­ഗം പവ­റേ ഈ മന്ത്രി­ക്കു­ള്ളൂ­വെ­ന്ന്. അതാ­ണ­വ­റ്റേ­ന്റെ പരാ­തി­.

ഒ­രേ­യൊ­രു എം­പി­യും ഒന്ന­ര­ജി­ല്ല­യില്‍ സ്വാ­ധീ­ന­വു­മു­ള്ള­വ­നും വേ­ണ്ട­ത് കാ­ബി­ന­റ്റ് പദ­വി. പണ്ട് മു­സ്ലിം ലീ­ഗി­ന്റെ നേ­താ­വ് കേ­രള സം­സ്ഥാന മു­ഖ്യ­മ­ന്ത്രി­യാ­യി. അന്ന­ത് ­കോണ്‍­ഗ്ര­സ് മു­ന്ന­ണി­യി­ലെ അല­മ്പു­കാ­ര­ണ­മാ­യി­രു­ന്നു. എന്നാ­ലും ആ പാ­ര­മ്പ­ര്യം വച്ചു­കൊ­ണ്ട് മു­സ്ലിം ലീ­ഗ് പ്ര­ധാ­ന­മ­ന്ത്രി­സ്ഥാ­നം ചോ­ദി­ക്കാ­ത്ത­തു­ത­ന്നെ ഇന്ത്യന്‍ ജനാ­ധി­പൈ­ത്യ­ത്തി­ന്റെ മു­ജ്ജ­ന്മ­സു­കൃ­തം­!

ജോസ് കെ മാണി

പരിഹാസം

Country:

Default Home Page

UK Home Page

Authors:

Gossip Mongers

http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B9%E0%B4%BE%E0%B4%B8%E0%B4%82/15271/%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AA%E0%B5%81%E0%B4%A8%E0%B4%83%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8%E0%B4%AF%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BE%E0%B4%B2%E0%B5%81%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%AA%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%82#comments ഇ അഹമ്മദ് കെ എം മാണി കേന്ദ്രമന്ത്രിസഭ കേരള കോണ്‍ഗ്രസ് എം കോണ്‍ഗ്രസ് പുനഃസംഘടന മുസ്ലീം ലീഗ് രാഷ്ട്രീയം പരിഹാസം Tue, 06 Nov 2012 03:39:35 +0000 Gossip Mongers 15271 at http://malayal.am ച്ഛര്‍ദ്ദിയും ഭക്ഷണവും തമ്മിലുള്ള വ്യത്യാസങ്ങള്‍ http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/15141/%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A6%E0%B5%8D%E0%B4%A6%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AD%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D

­പ്ര­തി­പ­ക്ഷ­നേ­താ­വും തല­മു­തിര്‍­ന്ന ­സി­പി­എം­ നേ­താ­വു­മായ ­വി എസ് അച്യു­താ­ന­ന്ദന്‍ കഴി­ഞ്ഞ കു­റ­ച്ചു­നാ­ളു­ക­ളാ­യി പാര്‍­ട്ടി­യു­ടെ പ്ര­ഖ്യാ­പി­ത­ന­യ­ത്തി­നും പെ­രു­മാ­റ്റ­സം­ഹി­ത­യ്ക്കും തീ­രു­മാ­ന­ങ്ങള്‍­ക്കും വി­രു­ദ്ധ­മാ­യി താന്‍​ നട­ത്തിയ പ്ര­വൃ­ത്തി­കള്‍ തെ­റ്റാ­യി­പ്പോ­യെ­ന്നു പര­സ്യ­മാ­യി ഏറ്റു­പ­റ­ഞ്ഞി­രി­ക്കു­ന്നു.

­നെ­യ്യാ­റ്റിന്‍­കര ഉപ­തെ­ര­ഞ്ഞെ­ടു­പ്പു­ദി­വ­സം കാ­ല­ത്തു­ത­ന്നെ അവി­ചാ­രി­ത­മാ­യി വി­മ­ത­നേ­താ­വ് ടി പി ചന്ദ്ര­ശേ­ഖ­ര­ന്റെ ഒഞ്ചി­യ­ത്തെ വീ­ട്ടില്‍ സന്ദര്‍­ശ­നം നട­ത്തി­യ­ത്, പാര്‍­ട്ടി അം­ഗീ­ക­രി­ച്ചി­രി­ക്കു­ന്ന ­കൂ­ടം­കു­ളം­ ആണ­വ­നി­ല­യ­ത്തി­ന് എതി­രാ­യി, കൂ­ടം­കു­ളം സമ­ര­സ­മി­തി­യോ­ട് ഐക്യ­ദാര്‍­ഢ്യം പ്ര­ഖ്യാ­പി­ച്ചു­കൊ­ണ്ട് അവി­ടേ­ക്ക് യാ­ത്ര പു­റ­പ്പെ­ട്ട­ത്, ചന്ദ്ര­ശേ­ഖ­രന്‍ വധ­വു­മാ­യി ബന്ധ­പ്പെ­ട്ട ഒരു മാ­ദ്ധ്യ­മ­സം­വാ­ദ­ത്തില്‍­വ­ച്ച് സി­പി­എം സം­സ്ഥാ­ന­സെ­ക്ര­ട്ട­റി പി­ണ­റാ­യി വി­ജ­യ­നെ ഡാ­ങ്കേ എന്ന പഴ­യ­കാല നേ­താ­വി­നോ­ട് ഉപ­മി­ച്ച­ത് എന്നി­വ­യാ­ണ് പ്ര­ധാ­ന­മാ­യും വി എസ് നട­ത്തിയ ഗു­രു­ത­ര­മായ തെ­റ്റു­ക­ളാ­യി പാര്‍­ട്ടി­നേ­തൃ­ത്വം കാ­ണു­ന്ന­ത്. ഇക്കാ­ര്യം നേ­ര­ത്തേ­ത­ന്നെ വി­എ­സി­നെ അറി­യി­ച്ചി­രു­ന്ന­തു­മാ­ണ്. ഇക്കാ­ര്യ­ത്തില്‍​ അത്ര പര­സ്യ­മാ­യി­ട്ട­ല്ലാ­തെ ­വി­എ­സ് തെ­റ്റു­കു­റ്റം ഏറ്റു­പ­റ­യു­ക­യും ചെ­യ്തി­രു­ന്ന­താ­ണ്. എന്നാല്‍ മാ­ദ്ധ്യ­മ­ങ്ങള്‍­ക്കു മു­മ്പാ­കെ അദ്ദേ­ഹം നട­ത്തിയ പ്ര­സ്താ­വ­ങ്ങള്‍ മാ­ദ്ധ്യ­മ­ങ്ങള്‍­ക്കും അതു­വ­ഴി ജന­ങ്ങള്‍­ക്കും മു­മ്പാ­കെ ഏറ്റു­പ­റ­ഞ്ഞു­കൊ­ണ്ടു പര­സ്യ­പ്ര­സ്താ­വന നട­ത്തി­യാ­ലേ പാര്‍­ട്ടി നേ­രി­ട്ട പ്ര­തി­സ­ന്ധി­ക്കു പരി­ഹാ­ര­മാ­കൂ എന്ന കേ­ന്ദ്ര­നേ­തൃ­ത്വ­ത്തി­ന്റെ തീ­രു­മാ­ന­വും ജന­റല്‍ സെ­ക്ര­ട്ട­റി പ്ര­കാ­ശ് കാ­രാ­ട്ടി­ന്റെ നി­ല­പാ­ടു­മാ­ണ് ഇപ്പോള്‍ വി­എ­സി­നെ ഇങ്ങ­നെ­യൊ­രു പര­സ്യ­പ്ര­സ്താ­വ­ന­യ്ക്കു വി­ധേ­യ­നാ­ക്കി­യ­ത്.

[blurb:1:right] ഇവി­ടെ, തീര്‍­ച്ച­യാ­യും വി­രു­ദ്ധ­മു­ന്ന­ണി­ക്കാര്‍­ക്കു കാ­ര്യ­മാ­യി സ്കോര്‍ ചെ­യ്യാന്‍ അവ­സ­ര­വും സാ­ഹ­ച­ര്യ­വും സന്ദര്‍­ഭ­വു­മെ­ല്ലാം കാ­ര്യ­മാ­യി­ത്ത­ന്നെ­യു­ണ്ട്. വി­രു­ദ്ധ­പ­ക്ഷ­മെ­ന്ന­ത് സ്വാ­ഭാ­വി­ക­മാ­യും കേ­ര­ള­ത്തി­ലെ, ഇന്ത്യ­യി­ലെ­ത്ത­ന്നെ സാ­ഹ­ച­ര്യ­മ­നു­സ­രി­ച്ച് കോണ്‍­ഗ്ര­സാ­ണ്. കേ­ര­ള­ത്തി­ലെ കോണ്‍­ഗ്ര­സ് പാര്‍­ട്ടി­യു­ടെ സ്ഥാ­ന­പ­ര­മായ മൂ­പ്പ­നായ കെ­പി­സി­സി പ്ര­സി­ഡന്‍­റ് ­ര­മേ­ശ് ചെ­ന്നി­ത്ത­ല അക്കാ­ര്യം മന­സ്സി­ലാ­ക്കു­ക­യും ഗം­ഭീ­ര­പ്പെ­ട്ടൊ­രു പ്ര­സ്താ­വ­ന­യു­മാ­യി രം­ഗ­ത്തു­വ­രി­ക­യും ചെ­യ്തി­ട്ടു­ണ്ട്. പ്ര­സ്താ­വന ഉഷാ­റാ­ണെ­ങ്കി­ലും അത­ത്ര പു­തു­മൊ­ഴി­വ­ഴ­ക്ക­മൊ­ന്നു­മ­ല്ല. ഇത്ത­രം സാ­ഹ­ച­ര്യ­ങ്ങ­ളില്‍ മുന്‍­കാ­ല­ങ്ങ­ളില്‍ ഒരു­പാ­ടു നേ­താ­ക്ക­ന്മാര്‍ എടു­ത്തു­ചാ­മ്പിയ ഒരു ഗതി­കി­ട്ടാ­പ്രേ­ത­മാ­ണാ പ്ര­സ്താ­വം. സാ­ഹി­ത്യ­ത്തി­ന്റെ പഞ്ചാ­ര­വാ­ക്കില്‍ പറ­ഞ്ഞാല്‍ ഒന്നാ­ന്ത­ര­മൊ­രു ക്ലി­ഷേ. ചര്‍­വി­ത­ചര്‍­വ­ണ­ത്താല്‍ ആവര്‍­ത്ത­ന­വി­ര­സ­വും ചണ്ടി­യൂ­റ്റി­യ­തു­മായ (ചാ­ണ്ടി­യ­ല്ല, ശ്ര­ദ്ധി­ച്ചു­വാ­യി­ക്കു­ക) ഒരു പ്ര­സ്താ­വം. രമേ­ശ് ചെ­ന്നി­ത്ത­ല­യു­ടെ തല­യില്‍ നി­ന്നു­ദി­ച്ചു­ചാ­ടിയ ആ​ പ്ര­സ്താ­വം ഇങ്ങ­നെ­യാ­ണ്: "വി­എ­സ് ച്ഛര്‍­ദ്ദി­ച്ച­തു തി­ന്നു­ന്നു­."

ഈ പ്ര­സ്താ­വം പ്ര­ത്യ­ക്ഷ­ത്തില്‍, വെ­റും ക്ലി­ഷേ­യാ­ണെ­ന്ന തമാശ മാ­റ്റി­നിര്‍­ത്തി­യാല്‍ ഗം­ഭീ­ര­വും സന്ദര്‍­ഭോ­ചി­ത­വും അര്‍­ത്ഥ­പൂര്‍­ണ­വു­മായ ഒരു അടി­യാ­യി തോ­ന്നാം. എന്നാല്‍ ഇവി­ടെ ഇതി­നെ കീ­റി­മു­റി­ച്ചു­പ­രി­ശോ­ധി­ച്ചാല്‍​ സം­ഭ­വം നേ­രേ­തി­രി­യു­ക­യും ആന­മ­ണ്ടന്‍ പ്ര­സ്താ­വ­വും അസ­ഭ്യ­വ­വു­മാ­യി­ത്തീ­രു­ക­യാ­ണു­ണ്ടാ­കു­ക.

­പ­രി­ശോ­ധി­ക്കാം­.

­വി­എ­സ് ചെ­യ്ത­തെ­ന്താ­ണ്?

­വി­എ­സ് ആണോ പാര്‍­ട്ടി­യു­ടെ നി­ല­പാ­ടാ­ണോ ശരി എന്ന ചോ­ദ്യം അവി­ടെ മാ­റ്റി­വ­യ്ക്കു­ക. ഒരു­പ­ക്ഷേ, വി­എ­സ് ചെ­യ്ത­താ­കാം ശരി. പാര്‍­ട്ടി തെ­റ്റു­മാ­കാം. പാര്‍­ട്ടി­യു­ടെ തെ­റ്റു ചൂ­ണ്ടി­ക്കാ­ട്ടുക എന്ന­ത് വി­എ­സി­ന്റെ അവ­കാ­ശ­മാ­ണ്. എന്നാല്‍​ പല­വ­ട്ടം ശ്ര­മി­ച്ചി­ട്ടും പാര്‍­ട്ടി അതി­ന്റെ തെ­റ്റു തി­രു­ത്താന്‍ തയ്യാ­റാ­കാ­തി­രി­ക്കു­ക­യും പാര്‍­ട്ടി­യി­ലെ പ്ര­ബ­ല­വി­ഭാ­ഗം ആ ഭാ­ഗ­ത്തു­നി­ല­യു­റ­പ്പി­ക്കു­ക­യും ചെ­യ്യു­മ്പോള്‍ ജനാ­ധി­പ­ത്യ­പ­ര­മാ­യും കമ്യൂ­ണി­സ്റ്റു­പാര്‍­ട്ടി­യാ­യ­തി­നാല്‍ സമ­ഗ്രാ­ധി­പ­ത്യ­പ­ര­മാ­യും ആ പ്ര­ബ­ല­നി­ല­പാ­ടി­നാ­ണു പ്രാ­മു­ഖ്യം ലഭി­ക്കേ­ണ്ട­ത്. അങ്ങ­നെ വരു­മ്പോള്‍ പാര്‍­ട്ടി­യില്‍­നി­ന്നു വി­ട്ട് തന്റെ നി­ല­പാ­ടു­മാ­യി പു­തിയ നി­ല­പാ­ടു­ത­റ­യൊ­രു­ക്കു­ക­യോ പാര്‍­ട്ടി­ക്കു­ള്ളില്‍ അതി­ന്റെ രീ­തി­ശാ­സ്ത്ര­ത്തി­നു വി­ധേ­യ­മാ­യി തെ­റ്റു­തി­രു­ത്തി­ക്കാ­നു­ള്ള നട­പ­ടി­കള്‍ നീ­ക്കു­ക­യോ ആണു വി­എ­സ് എന്ന­ല്ല, ഏതൊ­രു നേ­താ­വും അണി­യും ചെ­യ്യേ­ണ്ട­ത്. ആ അര്‍­ത്ഥ­ത്തില്‍​ അദ്ദേ­ഹം നട­ത്തിയ മൂ­ന്നു സാ­ഹ­സ­ങ്ങ­ളും പാര്‍­ട്ടി­വി­രു­ദ്ധ­പ്ര­വര്‍­ത്ത­ന­ങ്ങള്‍ തന്നെ­യാ­യി മാ­റു­ന്നു. ഇവി­ടെ­യാ­ണ് വി­എ­സ് പാര്‍­ട്ടി­നേ­തൃ­ത്വ­ത്തി­നു കീ­ഴ­ട­ങ്ങി തന്റെ തെ­റ്റു­കള്‍ ഏറ്റു­പ­റ­യാന്‍ തയ്യാ­റാ­കു­ന്ന­ത്.

­തെ­ര­ഞ്ഞെ­ടു­പ്പു­ദി­വ­സം കാ­ല­ത്തു­മാ­ത്ര­മ­ല്ല വോ­ട്ടെ­ടു­പ്പു നട­ക്കു­ന്ന­തെ­ന്നും അന്ന് കാ­ല­ത്തു­ത­ന്നെ രക്ത­സാ­ക്ഷി­യായ വി­മ­ത­നേ­താ­വി­ന്റെ വീ­ട്ടില്‍ സന്ദര്‍­ശ­നം നട­ത്തു­ന്ന­ത് മാ­ദ്ധ്യ­മ­ങ്ങ­ളില്‍ വരു­മെ­ന്നും തു­ടര്‍­ന്നു­ള്ള ദി­വ­സ­ത്തെ വോ­ട്ടെ­ടു­പ്പി­നെ അതു സ്വാ­ധീ­നി­ക്കാന്‍ ചെ­റു­ത­ല്ലാ­ത്ത സാ­ദ്ധ്യ­ത­യു­ണ്ടെ­ന്നും മന­സ്സി­ലാ­ക്കാന്‍ കെ­ല്പി­ല്ലാ­ത്ത ഒരാ­ള­ല്ല വി­എ­സ് എന്ന­തു വ്യ­ക്തം. അതു­പോ­ലെ, ഡാ­ങ്കേ­യെ­ന്ന വി­മ­ത­ദാര്‍­ശ­നി­ക­നെ ഇന്നു പാര്‍­ട്ടി എങ്ങ­നെ­യാ­ണു കാ­ണു­ന്ന­തെ­ന്നും വി­എ­സി­ന് അറി­യാ­ത്ത­ത­ല്ല. ‌

[blurb:2:left] ഡാ­ങ്കേ എന്ന പേ­ര് ഇന്നു പൊ­തു­ജ­ന­ത്തി­ന് എത്ര­മാ­ത്രം അറി­യാ­മെ­ന്ന­ത് അവി­ടെ പ്ര­ശ്ന­മ­ല്ല. പാര്‍­ട്ടി­ക്കു­ള്ളില്‍ ആ പ്ര­സ്താ­വം താ­നു­ദ്ദേ­ശി­ക്കു­ന്ന നേ­താ­വി­ന് എത്ര­മാ­ത്രം പരി­ക്കേ­ല്പി­ക്കു­മെ­ന്ന ഉത്ത­മ­ബോ­ദ്ധ്യ­ത്തോ­ടെ­ത­ന്നെ­യാ­ണ് വി­എ­സ് ആ പദം എടു­ത്തു­പ­യോ­ഗി­ക്കു­ന്ന­ത്. കൂ­ടം­കു­ളം നി­ല­യ­ത്തി­ന്റെ കാ­ര്യ­ത്തില്‍​ പാര്‍­ട്ടി­ന­യം എന്താ­ണെ­ന്നു വ്യ­ക്ത­മാ­യ­റി­യാ­വു­ന്ന വി­എ­സ് പ്ര­തി­പ­ക്ഷ­നേ­താ­വെ­ന്ന നി­ല­യില്‍ ആണു താന്‍ ആ​ വി­ഷ­യ­ത്തെ സമീ­പി­ക്കു­ന്ന­തെ­ന്നു പറ­ഞ്ഞാല്‍, പണ്ടു സോ­മ­നാ­ഥ­ചീ­റ്റര്‍­ജി പറ­ഞ്ഞ­തെ­ല്ലാം ശരി­യാ­ണെ­ന്നും വരും. അങ്ങ­നെ ഏതു­നി­ല­യ്ക്കു­നോ­ക്കി­യാ­ലും വി­എ­സി­ന്റെ പെ­രു­മാ­റ്റ­ങ്ങള്‍ പാര്‍­ട്ടി­യു­ടെ പ്ര­ഖ്യാ­പി­ത­നി­ല­പാ­ടി­നു വി­രു­ദ്ധ­മാ­യി­രു­ന്നെ­ന്നു സാ­രം­.

ഒ­ന്നു­കില്‍ പാര്‍­ട്ടി­വി­ട്ടു തന്റെ ശരി­ക­ളില്‍ മു­റു­ക്കി­പ്പി­ടി­ക്കു­ക. അല്ലെ­ങ്കില്‍ പാര്‍­ടി നി­ല­പാ­ട് ഇതാ­ണ്, തന്റെ വ്യ­ക്തി­പ­ര­മായ നി­ല­പാ­ടു മറി­ച്ചാ­ണ് എന്നൊ­രു അയ­ഞ്ഞ നി­ല­പാ­ടു കൈ­ക്കൊ­ള്ളു­ക. ഇതു­ര­ണ്ടു­മ­ല്ലാ­തെ, പാര്‍­ട്ടി­യെ രണ്ടു കഷ­ണ­മാ­ക്കി പൊ­തു­സ­മൂ­ഹ­ത്തി­ന്റെ മു­ന്നില്‍ അവ­ത­രി­പ്പി­ക്കാ­നു­ള്ള തി­ക­ച്ചും ഗു­ഢ­വും ദു­രു­പ­ദി­ഷ്ട­വു­മായ നീ­ക്ക­മാ­ണു വി­എ­സ് നട­ത്തി­യ­ത്. തന്റെ ജന­പി­ന്തു­ണ­യെ ഭയ­ക്കു­ന്ന പാര്‍­ട്ടി തന്റെ സാ­ഹ­സ­ങ്ങള്‍ പൊ­റു­ക്കാന്‍ നിര്‍­ബ­ന്ധി­ത­മാ­കും എന്ന വി­ചാ­ര­മാ­ണു വി­എ­സി­നെ നയി­ച്ചി­രു­ന്ന­ത്.

ഇ­നി­യാ­ണു ച്ഛര്‍­ദ്ദി­യും ഭക്ഷ­ണ­വും തമ്മി­ലു­ള്ള ആശ­യ­ക്കു­ഴ­പ്പം വരു­ന്ന­ത്.

­തെ­റ്റു­കള്‍ പര­സ്യ­മാ­യി ഏറ്റു­പ­റ­യാ­തെ പാര്‍­ട്ടി­ക്കു­ള്ളില്‍ നി­ല­നി­ല്പി­ല്ലെ­ന്നു വരു­ന്ന­തോ­ടെ അതി­നു വി­എ­സ് തയ്യാ­റാ­കു­ന്നു. മൂ­ന്നു വി­ഷ­യ­ത്തി­ലും താന്‍ ചെ­യ്ത പ്ര­വൃ­ത്തി­കള്‍ സാ­ങ്കേ­തി­ക­മായ അര്‍­ത്ഥ­ത്തില്‍​ പാര്‍­ട്ടി­വി­രു­ദ്ധ­പ്ര­വര്‍­ത്ത­ന­മാ­യി­രു­ന്നെ­ന്നും അതു­തി­രി­ച്ച­റി­യു­ന്നെ­ന്നും അതില്‍ മാ­പ്പു­പ­റ­യു­ന്നെ­ന്നും ഉള്ള നി­ല­പാ­ട് പര­സ്യ­മാ­യി അദ്ദേ­ഹം വ്യ­ക്ത­മാ­ക്കി­.

ഇ­വി­ടെ­യാ­ണു രമേ­ശ് ചെ­ന്നി­ത്ത­ല­യു­ടെ പ്ര­സ്താ­വ­ത്തി­ന്റെ അപ­ഹാ­സ്യത വരു­ന്ന­ത്. വി­എ­സ് സത്യ­ത്തില്‍​ ചെ­യ്ത­ത് ച്ഛര്‍­ദ്ദി­ച്ച­തു വാ­രി­വി­ഴു­ങ്ങു­ക­യാ­യി­രു­ന്നോ? അല്ല. മുന്‍­പു താന്‍ ച്ഛര്‍­ദ്ദി­ച്ച­തി­നെ ചൂ­ണ്ടി­ക്കാ­ട്ടി, പൊ­തു­വ­ഴി­യില്‍ താന്‍ അന്നു ചി­ല­തെ­ല്ലാം ച്ഛര്‍­ദ്ദി­ച്ചു­പോ­യി, ആരും അതു­വാ­രി­വി­ഴു­ങ്ങ­രു­തേ എന്നു പറ­യു­ക­യാ­ണ് അദ്ദേ­ഹം ഇന്നു ചെ­യ്ത­ത്. അതു സ്വ­ന്തം അണി­ക­ളോ­ടു­ള്ള ആഹ്വാ­നം മാ­ത്ര­മാ­യി­രു­ന്നെ­ങ്കില്‍ അദ്ദേ­ഹ­ത്തെ­ക്കൊ­ണ്ട­തു പാര്‍­ട്ടി­ക്ക് അതി­ന്റെ അക­ത്ത­ള­ത്തില്‍ ചെ­യ്യി­ച്ചാല്‍ മതി­യാ­യി­രു­ന്നു. കേ­ന്ദ്ര­ക്ക­മ്മി­റ്റി­യില്‍ പറ­യി­ക്കു­ക­യും പ്ര­സ്താ­വം കീ­ഴ്ഘ­ട­ക­ങ്ങ­ളി­ലേ­ക്കു പടര്‍­ത്തു­ക­യും ചെ­യ്താല്‍​ മതി­യാ­യി­രു­ന്നു. എന്നാല്‍​­പാര്‍­ട്ടി­പ്ര­വര്‍­ത്ത­കര്‍ എന്ന­തു­പോ­ലെ ഇത­ര­പാര്‍­ട്ടി­നേ­താ­ക്ക­ളും പ്ര­വര്‍­ത്ത­ക­രും വഴി­യാ­ത്ര­ക്കാ­രും പൊ­തു­ജ­ന­വും ഒന്നും ആ ച്ഛര്‍­ദ്ദി വാ­രി­വി­ഴു­ങ്ങ­രു­തേ, അഥ­വാ, വി­ഴു­ങ്ങി­യ­വ­രു­ണ്ടെ­ങ്കില്‍ അത് ആവ­ണ­ക്കെ­ണ്ണ­യോ സം­സ്കൃ­ത­ത്തില്‍ ആസ­ക്തി­യു­ള്ളര്‍ ഗന്ധര്‍­വ­ഹ­സ്താ­ദി­എ­ര­ണ്ട­മോ കണ­ക്ക­റ്റു സേ­വി­ച്ച് തൂ­റ്റി­ക്ക­ള­യ­ണ­മേ­... വമ­ന­വി­രേ­ച­നാ­ദി­കള്‍­ക്കു താ­മ­സ­മ­രു­തേ­... എന്നെ­ല്ലാം നല്ല മന­സ്സു­ള്ള­തു­കൊ­ണ്ടാ­ണ് പാര്‍­ട്ടി അദ്ദേ­ഹ­ത്തോ­ടു പര­സ്യ­പ്ര­സ്താ­വന എന്നു പറ­ഞ്ഞ­ത്. അതുള്‍­ക്കൊ­ണ്ടാ­ണ് വി­എ­സ് അതു ചെ­യ്ത­ത്. അങ്ങ­നെ, താന്‍ തെ­രു­വില്‍​­തൂ­കിയ ച്ഛര്‍­ദ്ദി­യെ പൊ­തു­താ­ല്പ­ര്യാര്‍­ത്ഥം ചൂ­ണ്ടി­ക്കാ­ണി­ക്കുക എന്ന മഹാ­കൃ­ത്യ­മാ­ണ­ദ്ദേ­ഹം ചെ­യ്തി­രി­ക്കു­ന്ന­ത്.

അ­പ്പോ­ഴാ­ണ്, രമേ­ശ് ചെ­ന്നി­ത്തല ച്ഛര്‍­ദ്ദി­പ്ര­ഖ്യാ­പ­ന­വു­മാ­യി വരു­ന്ന­ത്. സത്യ­ത്തില്‍ ആരാ­ണു ച്ഛര്‍­ദ്ദി വാ­രി­വി­ഴു­ങ്ങി­യ­ത്. ചെ­ന്നി­ക്കു­ത്തു­മൂ­ലം താന്‍ ച്ഛര്‍­ദ്ദി­ച്ച­തി­നെ കാ­ട്ടി­ക്കൊ­ടു­ക്കു­ക­മാ­ത്രം ചെ­യ്ത വി­എ­സോ തൊ­ഴു­ത്തില്‍­ക്കു­ത്തു­മൂ­ലം പാര്‍­ട്ടി­യു­ടെ തല­പ്പ­ത്തു കയ­റി­യി­രി­ക്കു­ന്ന ചെ­ന്നി­ത്ത­ല­യോ­?​

­ര­മേ­ശ് ചെ­ന്നി­ത്ത­ല­യെ­പ്പോ­ലൊ­രു സമു­ന്ന­ത­നായ നേ­താ­വി­നെ ച്ഛര്‍­ദ്ദി വാ­രി­വി­ഴു­ങ്ങു­ന്ന­വന്‍ എന്നൊ­ക്കെ എഴു­താ­മോ എന്ന് ഇതു­വാ­യി­ക്കു­ന്ന­വര്‍ വി­സ്മ­യി­ക്കു­ന്നു­ണ്ടാ­കാം. അതി­ന്റെ ആവ­ശ്യ­മി­ല്ല. കാ­ര­ണം, തന്നേ­ക്കാള്‍ പ്രാ­യ­വും അനു­ഭ­വ­സ­മ്പ­ത്തു­മു­ള്ള വള­രെ മു­തിര്‍­ന്ന നേ­താ­വായ വി­എ­സി­നെ­ക്കു­റി­ച്ച് ചെ­ന്നി­ത്തല പറ­ഞ്ഞ­തു തന്നെ­യേ ഞങ്ങള്‍ ചെ­ന്നി­ത്ത­ല­യെ­ക്കു­റി­ച്ചും പറ­യു­ന്നു­ള്ളൂ. കേ­ര­ള­ത്തി­ലെ കോണ്‍­ഗ്ര­സ് ആസ്ഥാ­ന­ത്തെ ഏറ്റ­വും വലിയ സ്ഥാ­ന­ത്തി­രി­ക്കു­ന്ന നേ­താ­വ് മറ്റൊ­രു നേ­താ­വി­നെ ച്ഛര്‍­ദ്ദി­ച്ച­തു വി­ഴു­ങ്ങു­ന്ന­വന്‍ എന്നാ­ണോ പറ­യേ­ണ്ട­ത്? ഈ​­രാ­ഷ്ട്രീ­യ­സം­സ്കാ­രം ആണോ നമു­ക്കു വേ­ണ്ട­ത്? താന്‍ പറ­ഞ്ഞ­തി­നെ തള്ളി­പ്പ­റ­യേ­ണ്ട ഗതി­കേ­ടി­ലാ­ണി­പ്പോള്‍ വി­എ­സ് എന്നോ സ്വ­ന്തം നി­ല­പാ­ടില്‍ നി­ന്നു സ്ഥാ­ന­സം­ര­ക്ഷ­ണ­ത്തി­നാ­യി വി­ട്ടു­വീ­ഴ്ച ചെ­യ്യു­ന്ന ആളാ­ണു വി­എ­സ് എന്നു തെ­ളി­ഞ്ഞി­രി­ക്കു­ന്നു എന്നോ ഒക്കെ സഭ്യ­മാ­യി­ട്ടും ഇതേ­വി­ഷ­യ­ത്തില്‍​ പ്ര­സ്താ­വം സാ­ദ്ധ്യ­മാ­ണ­ല്ലോ­.

ഏ­താ­യാ­ലും വി­എ­സ് ച്ഛര്‍­ദ്ദി­ച്ച­തു വി­ഴു­ങ്ങു­ക­യാ­ണെ­ങ്കില്‍ അന്ന് ആ പഴയ ച്ഛര്‍­ദ്ദി­യും ഇന്നീ പു­തിയ ച്ഛര്‍­ദ്ദി­യും വാ­രി­മു­ണു­ങ്ങി ഓരി­യി­ടു­ക­യാ­ണു രമേ­ശ് ചെ­ന്നി­ത്ത­ല­യെ­ന്ന കാ­ര്യ­ത്തില്‍​ തര്‍­ക്ക­മി­ല്ല.

<fieldset class="fieldgroup group-newsquotes"><legend>News Quotes</legend>

കേരളത്തിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെ ഏറ്റവും വലിയ സ്ഥാനത്തിരിക്കുന്ന നേതാവ് മറ്റൊരു നേതാവിനെ ച്ഛര്‍ദ്ദിച്ചതു വിഴുങ്ങുന്നവന്‍ എന്നാണോ പറയേണ്ടത്? ഈ​രാഷ്ട്രീയസംസ്കാരം ആണോ നമുക്കു വേണ്ടത്? താന്‍ പറഞ്ഞതിനെ തള്ളിപ്പറയേണ്ട ഗതികേടിലാണിപ്പോള്‍ വിഎസ് എന്നോ സ്വന്തം നിലപാടില്‍ നിന്നു സ്ഥാനസംരക്ഷണത്തിനായി വിട്ടുവീഴ്ച ചെയ്യുന്ന ആളാണു വിഎസ് എന്നു തെളിഞ്ഞിരിക്കുന്നു എന്നോ ഒക്കെ സഭ്യമായിട്ടും ഇതേവിഷയത്തില്‍​ പ്രസ്താവം സാദ്ധ്യമാണല്ലോ.

ഒന്നുകില്‍ പാര്‍ട്ടിവിട്ടു തന്റെ ശരികളില്‍ മുറുക്കിപ്പിടിക്കുക. അല്ലെങ്കില്‍ പാര്‍ടി നിലപാട് ഇതാണ്, തന്റെ വ്യക്തിപരമായ നിലപാടു മറിച്ചാണ് എന്നൊരു അയഞ്ഞ നിലപാടു കൈക്കൊള്ളുക. ഇതുരണ്ടുമല്ലാതെ, പാര്‍ട്ടിയെ രണ്ടു കഷണമാക്കി പൊതുസമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കാനുള്ള തികച്ചും ഗുഢവും ദുരുപദിഷ്ടവുമായ നീക്കമാണു വിഎസ് നടത്തിയത്. തന്റെ ജനപിന്തുണയെ ഭയക്കുന്ന പാര്‍ട്ടി തന്റെ സാഹസങ്ങള്‍ പൊറുക്കാന്‍ നിര്‍ബന്ധിതമാകും എന്ന വിചാരമാണു വിഎസിനെ നയിച്ചിരുന്നത്.

</fieldset>

രമേശ് ചെന്നിത്തലയും വി എസ് അച്യുതാനന്ദനും

കേരളം

Country:

Default Home Page

UK Home Page

Authors:

News Desk

http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/15141/%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A6%E0%B5%8D%E0%B4%A6%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AD%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D#comments എസ് എ ഡാങ്കെ കൂടംകുളം കേരളം ടി പി ചന്ദ്രശേഖരന്‍ പിണറായി വിജയന്‍ രമേശ് ചെന്നിത്തല രാഷ്ട്രീയം വി എസ് അച്യുതാനന്ദന്‍ വിഎസ് സിപിഎം Fri, 19 Oct 2012 15:38:50 +0000 Anvar Abdullah 15141 at http://malayal.am സംഘപരിവാർ സൌഹൃദഹസ്തം എന്ന ധൃതരാഷ്ട്രാലിംഗനം http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/15066/%E0%B4%B8%E0%B4%82%E0%B4%98%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B5%E0%B4%BE%E0%B5%BC-%E0%B4%B8%E0%B5%8C%E0%B4%B9%E0%B5%83%E0%B4%A6%E0%B4%B9%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%82-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%A7%E0%B5%83%E0%B4%A4%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%82%E0%B4%97%E0%B4%A8%E0%B4%82

­മ­ഹാ­ഭാ­ര­ത­യു­ദ്ധ­ത്തിൽ കൌ­ര­വ­രെ പരാ­ച­യ­പ്പെ­ടു­ത്തി വി­ജ­യ­ശ്രീ­ലാ­ളി­ത­രായ പാ­ണ്ഡ­വർ, വലി­യ­ച്ച­നും ശത്രു­പ­ക്ഷ­മായ കൌ­ര­വ­രു­ടെ പി­താ­വു­മായ കൌ­ര­വ­രാ­ജാ­വ് ധൃ­ത­രാ­ഷ്ട്ര­രെ സന്ദർ­ശി­ക്കു­ന്ന സന്ദർ­ഭം. പു­ത്ര­ന­ഷ്ടം കടി­ച്ച­മർ­ത്തി­ക്കൊ­ണ്ട് പഞ്ച­പാ­ണ്ഡ­വ­രെ ഒരോ­രു­ത്ത­രാ­യി ആലിം­ഗ­നം ചെ­യ്യു­ക­യാ­ണ് ധൃ­ത­രാ­ഷ്ട്രർ. ധൃ­ത­രാ­ഷ്ട്ര­രു­ടെ പ്ര­ത്യേക മാ­ന­സിക അവ­സ്ഥ കണ്ട­റി­ഞ്ഞ പാ­ണ്ഡവ പക്ഷ­ത്തു­ള്ള ശ്രീ­കൃ­ഷ്ണൻ പാ­ണ്ഡ­വ­രിൽ മൂ­ത്ത­വ­നായ യു­ധി­ഷ്ടി­ര­നു ശേ­ഷം ആലിം­ഗ­ന­ത്തി­നു തയ്യാ­റെ­ടു­ക്കു­ന്ന ഭീ­മ­നു പക­രം ഭീ­മ­ന്റെ മാ­തൃ­ക­യിൽ ഉള്ള പാ­റ­ക്ക­ക്ഷ്ണം അന്ധ­നായ ധൃ­ത­രാ­ഷ്ട്ര­രു­ടെ മു­ൻ­പിൽ വച്ചു­കൊ­ടു­ക്കു­ന്നു. ഭീ­മ­നോ­ടു­ള്ള പക മന­സിൽ വച്ച് ധൃ­ത­രാ­ഷ്ട്രർ ശക്ത­മാ­യി നട­ത്തു­ന്ന ആലിം­ഗ­ന­ത്തി­ന്നി­ടെ ഭീ­മ­നു പക­രം വച്ച പാ­റ­ക്ക­ല്ലു തകർ­ന്നു തരി­പ്പ­ണ­മായ സം­ഭ­വം മഹാ­ഭാ­രത കഥ­യിൽ വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ട്. മന­സ്സിൽ പക­വെ­ച്ചു, മു­ഖ­ത്ത് ചി­രി­വ­രു­ത്തി ശത്രു­വി­നെ വലി­ച്ചു­മു­റു­ക്കി നശി­പ്പി­ക്കു­ന്ന ഈ സ്വ­ഭാ­വ­സ­വി­ശേ­ഷ­ത­യാ­ണ് പി­ന്നീ­ട് ‘ധൃ­ത­രാ­ഷ്ട്രാ­ലിം­ഗ­നം’ എന്ന പേ­രിൽ കു­പ്ര­സി­ദ്ധി നേ­ടി­യ­ത്.

­ഞെ­ക്കി­ക്കൊ­ല്ലാൻ സാ­ധി­ച്ചി­ല്ലെ­ങ്കിൽ നക്കി­ക്കൊ­ല്ലു­ക. ഭാ­ര­താം­ബ­യു­ടെ കണ്ണി­ലെ കര­ടാ­യും, കാ­ൻ­സ­റാ­യും സം­ഘ­പ­രി­വാ­രം വി­ല­യി­രു­ത്തി ശത്രു­പ­ക്ഷ­ത്തു നി­ർ­ത്തു­ന്ന ന്യൂ­ന­പ­ക്ഷ­ങ്ങൾ, കമ്മ്യൂ­ണി­സ്റ്റു­കൾ എന്നി­വ­രെ ഞെ­ക്കി­ക്കൊ­ല്ലാ­നും, നക്കി­ക്കൊ­ല്ലാ­നു­മൊ­ക്കെ കാ­ലാ­കാ­ല­ങ്ങ­ളാ­യി ശ്ര­മം നട­ക്കു­ന്നു. സം­ഘ­പ­രി­വാ­ര­ത്തി­ന്റെ ആഗ­മ­ന­ത്തോ­ടെ ആരം­ഭി­ച്ച ന്യൂ­ന­പ­ക്ഷ വം­ശ­ഹ­ത്യ­ക­ളും, കലാ­പ­ങ്ങ­ളു­മൊ­ക്കെ ഒരു വശ­ത്ത് നട­ക്കു­മ്പോൾ തന്നെ­യാ­ണ് വി­വിധ മത­മേ­ല­ദ്ധ്യ­ക്ഷ­ന്മാ­രെ വശ­ത്താ­ക്കി നക്കി­ക്കൊ­ല്ലാ­നു­ള്ള ശ്ര­മ­ങ്ങ­ളും മറു­വ­ശ­ത്ത് അര­ങ്ങേ­റി­യി­രു­ന്ന­തു. അത്ത­ര­മൊ­രു ധൃ­ത­രാ­ഷ്ട്രാ­ലിം­ഗ­ന­ശ്ര­മം തന്ന­യാ­ണ് സം­ഘ­പ­രി­വാ­ര­ത്തി­ന്റെ ഭാ­ഗ­ത്തു നി­ന്നു മാ­ർ­ക്സി­സ്റ്റ് പാ­ർ­ട്ടി­യോ­ടു­ള്ള പു­തിയ അട­വു­ന­യ­ത്തി­ന്റെ പേ­രിൽ രൂ­പം കൊ­ള്ളു­ന്ന­ത്. ബ്രാ­ഹ്മ­ണി­സം തന്നി­ലേ­ക്കാ­വാ­ഹി­ച്ചി­ല്ലാ­താ­ക്കിയ മറ്റേ­തൊ­രു വി­ഭാ­ഗ­ങ്ങ­ളെ­യും പോ­ലെ­ത­ന്നെ വാ­രി­പ്പു­ണർ­ന്നു വ്യ­ക്തി­ത്വം നശി­പ്പി­ക്കാ­നും, ഇല്ലാ­യ്മ­ചെ­യ്യാ­നു­ള്ള ശ്ര­മം­.

­വ­ള­രെ തന്ത്ര­പ­ര­മാ­ണ് സം­ഘ­പ­രി­വാർ നീ­ക്കം. ടി­പി വധ­ത്തോ­ടു കൂ­ടി പാ­ർ­ട്ടി­യു­ടെ ജന­കീയ അടി­ത്ത­റ­യിൽ നേ­രിയ തോ­തി­ലെ­ങ്കി­ലും വി­ള്ളൽ വീ­ണു­കൊ­ണ്ടി­രി­ക്കു­ന്ന, ചരി­ത്ര­ത്തി­ലാ­ദ്യ­മാ­യി പാ­ർ­ട്ടി എന്ന നി­ല­യിൽ ഘട­നാ­പ­ര­മാ­യി പ്ര­തി­സ­ന്ധി­നേ­രി­ടു­ന്ന സന്ദര്‍­ഭം തന്നെ­യാ­ണ് ഫാ­സി­സ്റ്റു­ക­ളു­ടെ സഹാ­യ­ഹ­സ്തം സി പി എമ്മി­നു നേ­രെ നീ­ളു­ന്ന­തെ­ന്ന­തു ശ്ര­ദ്ധേ­യ­മാ­ണ്. മാ­ർ­ക്സി­സ്റ്റ് പാ­ർ­ട്ടി­യു­മാ­യു­ള്ള തന്ത്ര­പ­ര­മായ കൂ­ട്ടു­കെ­ട്ടി­നു വേ­ണ്ടി­യു­ള്ള സം­ഘ­പ­രി­വാർ നീ­ക്ക­ത്തോ­ടു­ള്ള കെ­പി­സി­സി പ്ര­സി­ഡ­ന്റി­ന്റെ പ്ര­തി­ക­ര­ണം ഇവി­ടെ കൂ­ട്ടി­വാ­യി­ക്കു­ന്ന­ത് ഉചി­ത­മാ­യി­രി­ക്കും. ടി­പി വധ­ക്കേ­സിൽ സി­പി­എ­മ്മി­നെ­തി­രെ ഒരു പ്ര­സ്താ­വന പോ­ലും ഇറ­ക്കാ­ത്ത ഒരു വി­ഭാ­ഗം ഉണ്ടെ­ങ്കിൽ അതു സം­ഘ­പ­രി­വാ­രം ആണെ­ന്നാ­ണ് രമേ­ശ് ചെ­ന്നി­ത്തല പ്ര­തി­ക­രി­ച്ച­തു. ­സി­പി­എം­ പ്ര­തി­സ­ന്ധി നേ­രി­ടു­ന്ന ഈ ഘട്ട­ത്തി­ൽ, പാ­ർ­ട്ടി എതി­രാ­ളി­കൾ കി­ട്ടിയ അവ­സ­രം മു­ത­ലെ­ടു­ത്ത് പാ­ർ­ട്ടി­ക്കെ­തി­രെ പ്ര­ചാ­ര­ണം ശക്ത­മാ­ക്കി­യ­പ്പോൾ തീ­ർ­ത്തും മൌ­ന­മ­വ­ലം­ഭി­ച്ച സം­ഘ­പ­രി­വാർ നി­ല­പാ­ടു­കൾ ഒരേ സമ­യം ദു­രൂ­ഹ­വും ശ്ര­ദ്ധേ­യ­വു­മാ­യി­രു­ന്നു. അതി­ലു­പ­രി അടു­ത്ത­കാ­ല­ത്താ­യി സി­പി­എ­മ്മി­ന്റെ മു­ൻ­ഗ­ണ­നാ­ക്ര­മ­ത്തി­ലും പാ­ർ­ട്ടി പ്ര­ചാ­ര­ണ­ങ്ങ­ളി­ലും വന്നു­കൊ­ണ്ടി­രി­ക്കു­ന്ന ചില മാ­റ്റ­ങ്ങൾ ഇത്ത­ര­ത്തി­ലു­ള്ള സൌ­ഹൃ­ദാ­ഹ്വാ­ന­ത്തി­നു സം­ഘ­പ­രി­വാ­ര­ത്തെ പ്രേ­രി­പ്പി­ച്ചി­രി­ക്കാം­.

­വാ­സ്ത­വ­ത്തിൽ ചി­ര­വൈ­രി­ക­ളായ മാ­ർ­ക്സി­സ്റ്റ് പാ­ർ­ട്ടി­ക്കും സം­ഘ­പ­രി­വാ­റി­നും ഇട­യിൽ എന്താ­ണ് സം­ഭ­വി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തു? മാ­ർ­ക്സി­സ­വും ഫാ­സി­സ­വും അടി­സ്ഥാ­ന­പ­ര­മാ­യി വി­രു­ദ്ധ­ധ്രു­വ­ങ്ങ­ളി­ലാ­ണ് നി­ല­കൊ­ള്ളു­ന്ന­തു. ­ഫാ­സി­സം­ മു­ന്നോ­ട്ടു വയ്ക്കു­ന്ന അക്ര­മാ­സ­ക്ത­വും ഏക­പ­ക്ഷീ­യ­വു­മായ മതാ­ത്മക ദേ­ശീ­യ­ത­യെ­ന്ന അടി­സ്ഥന ആശ­യ­ത്തി­നെ­തി­രെ­യു­ള്ള നി­ല­പാ­ടു­ക­ളും ആശ­യ­ങ്ങ­ളു­മാ­ണ് ലോ­ക­ത്തെ­മ്പാ­ടു­മു­ള്ള ഇട­തു­പ­ക്ഷ പ്ര­സ്ഥാ­ന­ങ്ങൾ മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന­തു. തീ­വ്ര­ദേ­ശീ­യത എന്ന വാ­ദം തന്നെ മാ­ർ­ക്സി­സം പാ­ടെ നി­രാ­ക­രി­ക്കു­ന്നു. പക­രം ദേ­ശ­ത്തി­ന്റെ അതി­രു­കൾ­ക്ക­പ്പു­റ­മു­ള്ള ഐക്യ­മാ­ണ് അടി­സ്ഥാ­ന­പ­ര­മാ­യി മാ­ർ­ക്സി­സം ഊന്നൽ നൽ­കു­ന്ന­തു. ചരി­ത്ര­ത്തി­ലു­ട­നീ­ളം ഫാ­സി­സ­വും മാ­ർ­ക്സി­സ­വും വി­രു­ദ്ധ ചേ­രി­യി­ലാ­ണ് നി­ല­കൊ­ണ്ട­ത്. വ്യ­ത്യ­സ്ത പാ­ത­ക­ളി­ലൂ­ടെ­യാ­ണ് സഞ്ച­രി­ച്ച­തു. അക്ര­മാ­സ­ക്ത ഫാ­സി­സ­ത്തി­ന്റെ­യും തീ­വ്ര­ദേ­ശീ­യ­ത­യു­ടെ­യും കി­രാ­ത­മായ അടി­ച്ച­മർ­ത്ത­ലു­കൾ നേ­രി­ട്ടു­കൊ­ണ്ടും അതി­ജീ­വി­ച്ചു കൊ­ണ്ടു­മാ­ണ് ലോ­ക­ത്തെ ഇട­തു­പ­ക്ഷ പ്ര­സ്ഥാ­ന­ങ്ങൾ നാ­ളി­തു­വ­രെ സഞ്ച­രി­ച്ച­തു. എന്നി­ട്ടും മാ­ർ­ക്സി­സ്റ്റ് പാ­ർ­ട്ടി­യു­മാ­യി സഹ­ക­ര­ണം ആകാ­മെ­ന്ന നി­ല­യ്ക്കു­ള്ള നി­ല­പാ­ടു­മാ­യി സം­ഘ­പ­രി­വാർ മു­ന്നോ­ട്ടു­വ­രാൻ പ്രേ­രി­പ്പി­ച്ച ഘട­കം എന്താ­ണ്? മാ­റ്റം ആർ­ക്കാ­ണു­ണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു? ഫാ­സി­സ്റ്റു­കൾ­ക്കോ അതോ മാ­ർ­ക്സി­സ്റ്റ് പാ­ർ­ട്ടി­ക്കോ? മതേ­തര രാ­ഷ്ട്രീയ പ്ര­സ്ഥാ­ന­മായ സി­പി­എ­മ്മു­മാ­യി സഹ­ക­രി­ക്കാൻ തയ്യാ­റാ­ണെ­ന്ന വർ­ഗ്ഗീയ ഫാ­സി­സ്റ്റു­ക­ളു­ടെ ആഹ്വാ­ന­ത്തി­ന്റെ നെ­ല്ലും പതി­രും എന്തു? പി­ണ­റാ­യി വി­ജ­യ­ന്റെ ഒരു പത്ര­പ്ര­സ്താ­വ­ന­യ്ക്കും നി­ഷേ­ധ­ക്കു­റി­പ്പി­നു­മ­പ്പു­റം മാ­ന­ങ്ങൾ ഈ വി­ഷ­യ­ത്തിൽ ഉണ്ട്.

ഇ­ന്ത്യ­യി­ലെ­യും കേ­ര­ള­ത്തി­ലെ­യും വർ­ത്ത­മാ­ന­കാല ­രാ­ഷ്ട്രീ­യം­ വി­ല­യി­രു­ത്തു­ന്ന ആർ­ക്കും ഫാ­സി­സ്റ്റു­ക­ളു­ടെ അടി­സ്ഥാന സ്വ­ഭാ­വ­ത്തി­ലോ, ഹിം­സാ­ത്മക അജ­ണ്ട­ക­ളി­ലോ മാ­റ്റം കാ­ണുക സാ­ധ്യ­മ­ല്ല. എന്നു മാ­ത്ര­മ­ല്ല പതി­വിൽ കരു­ത്തോ­ടെ പര­മ­ത­വി­ദ്വേ­ഷം മു­ഖ്യ അജ­ണ്ട­യാ­ക്കിയ സ്വ­ന്തം പ്ര­വർ­ത്ത­ന­പ­ദ്ധ­തി­ക­ളു­മാ­യി യഥേ­ഷ്ടം മു­ന്നോ­ട്ടു പോ­യി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ് ഫാ­സി­സം. കി­ട്ടിയ ഏത­വ­സ­ര­വും രാ­ഷ്ട്രീ­യ­മാ­യി മു­ത­ലെ­ടു­ക്കാൻ പാ­ക­ത്തിൽ വർ­ഗ്ഗീ­യ­വൽ­ക്ക­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. കേ­ര­ള­ത്തിൽ തന്നെ ലവ്ജി­ഹാ­ദ്, ലാ­ൻ­ഡ് ­ജി­ഹാ­ദ്, മെ­ഡി­ക്കൽ ജി­ഹാ­ദ്, സി­നി­മാ ജി­ഹാ­ദ്, ഹി­ന്ദു ടാ­ക്സി, ഹി­ന്ദു ഡ്രൈ­വർ എന്നി­ങ്ങ­നെ­യു­ള്ള വി­വിധ വി­ഷ­യ­ങ്ങൾ മു­തൽ അവ­സാ­നം ഷവർ­മ്മ­യിൽ വരെ എത്തി­നി­ൽ­ക്കു­ന്നു ഫാ­സി­സ­ത്തി­ന്റെ ഭീ­ക­ര­സ്പർ­ശം. കാ­ല­ങ്ങള്‍­ക്കു ശേ­ഷം ന്യൂ­ന­പ­ക്ഷ­ങ്ങൾ­ക്കു നേ­രെ­യും, ന്യൂ­ന­പ­ക്ഷ സ്ഥാ­പ­ന­ങ്ങൾ­ക്കു നേ­രെ­യു­മു­ള്ള സം­ഘ­പ­രി­വാർ അതി­ക്ര­മം സമീ­പ­കാ­ല­ത്ത് വർ­ദ്ധി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. നി­സാര പ്ര­ശ്ന­ങ്ങ­ളു­ടെ പേ­രിൽ ന്യൂ­ന­പ­ക്ഷ സ്ഥാ­പ­ന­ങ്ങൾ ഫാ­സി­സ്റ്റ് അതി­ക്ര­മ­ങ്ങൾ­ക്കി­ര­യാ­കു­ന്നു. ഹി­ന്ദു­ത്വ നേ­താ­ക്ക­ളാ­ക­ട്ടെ വി­ഷം വമി­ക്കു­ന്ന അത്യ­ന്തം പ്ര­കോ­പ­ന­ക­ര­മായ പ്ര­സം­ഗ­ങ്ങ­ളു­മാ­യി നാ­ടു­ചു­റ്റു­ന്നു. ന്യൂ­ന­പ­ക്ഷ­ങ്ങൾ­ക്കു നേ­രെ­യു­ള്ള കട­ന്നാ­ക്ര­മ­ണ­ങ്ങ­ളാ­ണ് ഈ പ്ര­സം­ഗ­ങ്ങ­ളി­ലെ­ല്ലാം. മു­സ്ലിം ലീ­ഗെ­ന്ന പാ­ർ­ട്ടി­യു­ടെ ഭര­ണ­പ­ങ്കാ­ളി­ത്ത­ത്തെ തീ­ർ­ത്തും അസ­ഹി­ഷ്ണു­ത­യോ­ടെ വീ­ക്ഷി­ച്ചു പ്ര­ചാ­ര­ണം നട­ത്തു­ന്നു. ഹി­ന്ദു­ത്വ ഫാ­സി­സ­ത്തി­ന്റെ അടി­സ്ഥാ­ന­നി­ല­പാ­ടു­ക­ളി­ലൊ പ്ര­വർ­ത്ത­ന­ങ്ങ­ളി­ലോ ഒരു മാ­റ്റ­വും ഉണ്ടാ­യി­ട്ടി­ല്ലെ­ന്ന് വ്യ­ക്തം­.

ഇ­വി­ടെ­യാ­ണ് എക്കാ­ല­വും ഫാ­സി­സ­ത്തി­ന്റെ എതിർ ചേ­രി­യിൽ അടി­സ്ഥാ­ന­പ­ര­മാ­യി നി­ല­കൊ­ണ്ട ചരി­ത്ര­മു­ള്ള മാ­ർ­ക്സി­സ്റ്റ് പാ­ർ­ട്ടി­യു­ടെ നയ­ങ്ങ­ളി­ലും പ്ര­വർ­ത്ത­ന­ങ്ങ­ളി­ലും സമീ­പ­കാ­ല­ത്ത് സം­ഭ­വി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന വ്യ­തി­യാ­ന­ങ്ങൾ പ്ര­സ­ക്ത­മാ­കു­ന്ന­തു. കേ­ര­ള­ത്തി­ലെ കോ­ൺ­ഗ്ര­സ് പാ­ർ­ട്ടി­യെ വി­മർ­ശ­കർ ക്രൈ­സ്തവ കോ­ൺ­ഗ്ര­സ് എന്നു വി­ശേ­ഷി­പ്പി­ക്കും പോ­ലെ, കേ­ര­ള­ത്തി­ലേ ഏറ്റ­വും വലിയ ഹി­ന്ദു­പാ­ർ­ട്ടി എന്നാ­ണ് പല­രും സി­പി­എ­മ്മി­നെ വി­ല­യി­രു­ത്തി­യി­ട്ടു­ള്ള­ത്. ഭൂ­രി­പ­ക്ഷം വരു­ന്ന ഹി­ന്ദു­സ­മൂ­ഹ­ത്തെ പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന, ­മാര്‍­ക്സി­സം­ അടി­സ്ഥാന ആശ­യ­മാ­ക്കിയ പാ­ർ­ട്ടി. അടു­ത്ത കാ­ല­ത്ത് മാ­ത്ര­മാ­ണ് ന്യൂ­ന­പ­ക്ഷ­ങ്ങൾ വലി­യ­തോ­തിൽ മാ­ർ­ക്സി­സ്റ്റ് പാ­ർ­ട്ടി­യോ­ട് അടു­ക്കു­ന്ന­തും പാ­ർ­ട്ടി­യു­ടെ സഹ­യാ­ത്രി­ക­രാ­കു­ന്ന­തും. അതും കോ­ൺ­ഗ്ര­സി­ന്റെ മൌ­നാ­നു­വാ­ദ­ത്തോ­ടെ ഫാ­സി­സ്റ്റു­കൾ നട­ത്തിയ ബാ­ബ­രീ ധ്വം­സ­ന­ത്തി­നു ശേ­ഷം. ബാ­ബ­രീ മസ്ജി­ദ് വി­ഷ­യ­ത്തിൽ കോ­ൺ­ഗ്ര­സ് സ്വീ­ക­രി­ച്ച മൃ­ദു­ഹി­ന്ദു­ത്വ നി­ല­പാ­ടു­കൾ­ക്കെ­തി­രെ­യും, കോ­ൺ­ഗ്ര­സി­നോ­ടു­ള്ള ലീ­ഗ് ദാ­സ്യ­ത്തി­നെ­തി­രെ­യും ഇട­തു­പ­ക്ഷ പ്ര­സ്ഥാ­ന­ങ്ങൾ സ്വീ­ക­രി­ച്ച ശക്ത­മായ നി­ല­പാ­ടു­ക­ളാ­ണ് കേ­ര­ള­ത്തി­ലെ പ്ര­ധാന ന്യൂ­ന­പ­ക്ഷ­മായ മു­സ്ലിം­ക­ളെ ഇട­തു­പ­ക്ഷ­ത്തോ­ടു അടു­പ്പി­ക്കു­ന്ന­തു. പാ­ർ­ട്ടി­ക്ക് മു­ന്നിൽ എക്കാ­ല­വും പ്ര­തി­രോ­ധ­വ­ല­യം തീ­ർ­ത്ത, പാ­ർ­ട്ടി­ക്ക് കട­ന്നു­ക­യ­റാൻ സാ­ധി­ക്കാ­തി­രു­ന്ന മല­ബാ­റി­ലെ മു­സ്ലിം മേ­ഖ­ല­യിൽ കട­ന്നു­ക­യ­റു­വാ­നും ചെ­ങ്കൊ­ടി നാ­ട്ടു­വാ­നും ഇതോ­ടു­കൂ­ടി മാ­ർ­ക്സി­സ്റ്റ് പാ­ർ­ട്ടി­ക്ക് കഴി­ഞ്ഞു. എത്ര­ത്തോ­ള­മെ­ന്നാൽ ലീ­ഗി­ന്റെ എക്കാ­ല­ത്തെ­യും പൊ­ന്നാ­പു­രം കോ­ട്ട­ക­ളായ മഞ്ചേ­രി­യും, കു­റ്റി­പ്പു­റ­വു­മെ­ല്ലാം ഇട­തു­പ­ക്ഷ പട­യോ­ട്ട­ത്തിൽ തകർ­ന്ന­ടി­ഞ്ഞു. ലീ­ഗി­ലെ പല പ്ര­മു­ഖ­രും ചരി­ത്ര­ത്തിൽ ആദ്യ­മാ­യി പരാ­ച­യ­ത്തി­ന്റെ കയ്പ്പു­നീർ കു­ടി­ച്ചു­.

ഇ­തെ­ല്ലാം മു­സ്ലിം കേ­ന്ദ്ര­ങ്ങ­ളിൽ നി­ന്നു പാ­ർ­ട്ടി­ക്ക് ലഭി­ച്ച നേ­ട്ട­ങ്ങ­ളാ­ണെ­ങ്കിൽ പാ­ർ­ട്ടി ഈ സമൂ­ഹ­ത്തി­നു തി­രി­ച്ചെ­ന്തു നൽ­കി എന്ന ചോ­ദ്യ­ത്തി­നു­ത്ത­ര­മാ­ണ് സം­ഘ­പ­രി­വാർ നട­ത്തിയ സൌ­ഹൃ­ദ­ക്ഷ­ണ­ത്തോ­ള­മെ­ത്തിയ പാ­ർ­ട്ടി നി­ല­പാ­ടു­കൾ. ലീ­ഗി­ന്റെ നെ­ടും­കോ­ട്ട­ക­ളി­ല­ട­ക്കം ഇട­തു­പ­ക്ഷ­ത്തെ വി­ജ­യി­പ്പി­ച്ചെ­ടു­ത്ത മു­സ്ലിം സമൂ­ഹ­ത്തി­നു അധി­കാ­ര­ത്തി­ലേ­റിയ ഇട­തു­പ­ക്ഷ സർ­ക്കാർ നൽ­കിയ ആദ്യ സമ്മാ­നം തന്നെ ചരി­ത്ര­ത്തിൽ ആദ്യ­മാ­യി ചീ­ഫ് സെ­ക്ര­ട്ട­റി­യായ മു­സ്ലിം നാ­മ­ധാ­രി­യെ പു­റ­ത്താ­ക്കി­ക്കൊ­ണ്ടാ­ണ്. അതും ഇല­ക്ഷ­നിൽ ഇട­തു­പ­ക്ഷ­ത്തെ പരാ­ച­യ­പ്പെ­ടു­ത്താൻ മു­ന്നി­ട്ടി­റ­ങ്ങിയ വി­ഭാ­ഗ­ത്തെ കൂ­ടെ­നി­ർ­ത്താൻ വേ­ണ്ടി­മാ­ത്രം. കേ­ര­ള­ത്തി­ലെ ഒരു വി­ഭാ­ഗം പൊ­ലീ­സ് ഉദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ പി­ന്തു­ണ­യോ­ടെ മല­പ്പു­റം ജി­ല്ല­യെ ലക്ഷ്യ­മാ­ക്കി നട­ന്ന കു­പ്ര­ച­ര­ണ­വും ഭീ­ക­ര­വേ­ട്ട­യെ­ന്ന പേ­രിൽ നട­ന്ന മു­സ്ലിം പീ­ഡ­ന­വു­മാ­ണ് പി­ന്നീ­ട് ഇട­തു­പ­ക്ഷ സർ­ക്കാ­രി­ന്റെ കാ­ല­ത്ത് നട­ന്ന­തു. എൺ­പ­തു പി­ന്നി­ട്ട വന്ദ്യ­വ­യോ­ധി­ക­രെ പോ­ലും അർ­ദ്ധ­രാ­ത്രി വീ­ടു­വ­ള­ഞ്ഞ് സം­ശ­യ­ത്തി­ന്റെ പേ­രിൽ പോ­ലീ­സ് പി­ടി­ച്ചു­കൊ­ണ്ടു­പോ­യി. ഇട­തു­പ­ക്ഷ പാ­ള­യ­ത്തിൽ അഭ­യം തേ­ടി­യ­വർ­ക്ക് ലഭി­ച്ച അടു­ത്ത സമ്മാ­നം. വി­ദ്യാ­ഭ്യാ­സ­വ­കു­പ്പു­മാ­യി ബന്ധ­പ്പെ­ട്ട ഭര­ണ­ന­ട­പ­ടി­ക­ളിൽ നി­ന്നു മു­സ്ലി കേ­ന്ദ്ര­ങ്ങൾ മാ­ത്രം അവ­ഗ­ണന നേ­രി­ട്ടു. മല­ബാ­റ് എന്നും ശോ­ഷി­ച്ചും തി­രു­വി­താം­കൂർ എന്നും വയ­റു വീ­ർ­ത്തും കാ­ണ­പ്പെ­ട്ടു­.

­തി­രു­വ­ന­ന്ത­പു­രം ജി­ല്ല­യി­ലെ ബീ­മാ­പ­ള്ളി­ക്ക­ടു­ത്തു­ള്ള ചെ­റി­യ­തു­റ­യിൽ ഒരു ക്രി­മി­ന­ലി­നു വേ­ണ്ടി പൊ­ലീ­സ് വെ­ടി­വെ­ച്ചു കൊ­ന്ന­ത് ആറ് മു­സ്ലിം ചെ­റു­പ്പ­ക്കാ­രെ. അതും കൂ­ത്തു­പ­റ­മ്പ് വെ­ടി­വെ­പ്പി­ന്റെ ധീ­ര­സ്മ­ര­ണ­കൾ മന­സ്സിൽ താ­ലോ­ലി­ക്കു­ന്ന പാ­ർ­ട്ടി­യു­ടെ പോ­ലീ­സ് തന്നെ. അതു കഴി­ഞ്ഞ് മാ­സ­ങ്ങൾ­ക്കു­ള്ളിൽ കാ­സർ­ഗോ­ഡും സമാ­ന­മായ വെ­ടി­വെ­പ്പും കൊ­ല­പാ­ത­ക­വും. ഫാ­സി­സ്റ്റ് നി­യ­ന്ത്ര­ണ­മു­ള്ള സോ­ഷ്യൽ സൈ­റ്റ്മീ­ഡിയ കേ­ന്ദ്രീ­ക­രി­ച്ചു തു­ട­ക്ക­മി­ട്ട ലവ്ജി­ഹാ­ദ് എന്ന പ്ര­ഹേ­ളി­ക­ക്ക് ആദ്യ­ഘ­ട്ട­ത്തിൽ സർ­വ്വ പി­ന്തു­ണ­യും നൽ­കി വഷ­ളാ­ക്കി­യ­ത് ഇട­തു­പ­ക്ഷ സർ­ക്കാർ തന്നെ. മു­സ്ലിം സമു­ദാ­യ­ത്തെ പ്ര­തി­സ്ഥാ­ന­ത്തു നി­ർ­ത്തു­ന്ന നി­ല­യ്ക്കു­ള്ള നി­ല­പാ­ടു­കൾ പോ­ലീ­സും പാ­ർ­ട്ടി അണി­ക­ളും സ്വീ­ക­രി­ച്ചു. പല­പ്പോ­ഴും സം­ഘ­പ­രി­വാ­റി­നേ­ക്കാൾ ആവേ­ശ­ത്തോ­ടെ ഇട­തു­പ­ക്ഷ പ്ര­വർ­ത്ത­കർ ഈ ദു­രാ­രോ­പ­ണം പ്ര­ച­രി­പ്പി­ച്ചു. മല­ബാ­റിൽ ലീ­ഗു­മാ­യു­ള്ള രാ­ഷ്ട്രീയ സം­ഘർ­ഷ­ങ്ങൾ പല­പ്പോ­ഴും സാ­മു­ദാ­യി­ക­മാ­യി മാ­റി­യ­തും ഈ കാ­ല­ത്തു തന്നെ. സി­പി­എം അണി­ക­ളിൽ സം­ഘ­പ­രി­വാ­രം സ്വാ­ധീ­നം ചെ­ലു­ത്തു­ന്നു എന്ന ആരോ­പ­ണ­വും ഈ സമ­യ­ത്തു തന്നെ ഉയ­രു­ക­യു­ണ്ടാ­യി­.

­ലീ­ഗു­മാ­യി ഉട­ലെ­ടു­ക്കു­ന്ന സം­ഘർ­ഷ­ത്തി­നു വി­ല­കൊ­ടു­ക്കേ­ണ്ടി വന്ന­ത് പള്ളി­ക­ളും, മദ്ര­സ­ക­ളും, അനാ­ഥാ­ല­യ­ങ്ങ­ളു­മാ­യി­രു­ന്നു. സം­ഘ­പ­രി­വാ­ര­ത്തേ­ക്കാൾ ആവേ­ശ­ത്തോ­ടെ മു­സ്ലിം സ്ഥാ­പ­ന­ങ്ങൾ­ക്കു നേ­രെ­യും ചി­ഹ്ന­ങ്ങൾ­ക്ക് നേ­രെ­യും ഇട­തു­പ­ക്ഷ പ്ര­വർ­ത്ത­കർ അക്ര­മം അഴി­ച്ചു­വി­ട്ടു. പല­പ്പോ­ഴും സം­ഘ­പ­രി­വാർ പ്ര­ചാ­ര­ണ­ങ്ങ­ളും പദ­പ്ര­യോ­ഗ­ങ്ങ­ളും ഇട­തു­പ­ക്ഷ­വും ഉപ­യോ­ഗി­ച്ചു. അഞ്ചാം മന്ത്രി വി­ഷ­യ­ത്തി­ലും, എയി­ഡ­ഡ് സ്ഥാ­പ­ന­ങ്ങ­ളു­ടെ വി­ഷ­യ­ത്തി­ലു­മെ­ല്ലാം ഇരു­പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ­യും പ്ര­ചാ­ര­ണ­ങ്ങള്‍­ക്ക് സമാ­ന­ത­കൾ ഏറെ­യാ­യി­രു­ന്നു. അവ­സാ­നം മാ­ഷാ അല്ല­യില്‍ എത്തി­നില്‍­ക്കു­ന്നു­... മാ­ർ­ക്സി­സ്റ്റ് പാ­ർ­ട്ടി­ക്കും സം­ഘ­പ­രി­വാ­റി­നു­മി­ട­യിൽ മാ­റ്റം സം­ഭ­വി­ക്കു­ന്ന­ത് എവി­ടെ എന്നു വ്യ­ക്തം. സം­ഘ­പ­രി­വാ­രം സ്വ­ന്തം ആശ­യ­ങ്ങ­ളും പ്ര­ചാ­ര­ണ­ങ്ങ­ളു­മാ­യി മു­ന്നോ­ട്ടു പോ­ക­വെ, സി­പി­എ­മ്മിൽ സം­ഭ­വി­ക്കു­ന്ന­ത് എക്കാ­ല­വും ഉയർ­ത്തി­പ്പി­ടി­ച്ചി­രു­ന്ന, പാ­ർ­ട്ടി­യു­ടെ അടി­സ്ഥാ­നാ­ശ­യ­ങ്ങ­ളിൽ നി­ന്നു­ള്ള വ്യ­തി­ച­ല­നം തന്നെ­യെ­ന്നു പാ­ർ­ട്ടി സ്വീ­ക­രി­ച്ച സമീ­പ­കാല നി­ല­പാ­ടു­കൾ വ്യ­ക്ത­മാ­ക്കു­ന്നു. കേ­ര­ള­ത്തി­ലെ ഏറ്റ­വും വലിയ ഹി­ന്ദു അണി­കൾ ഉള്ള പാ­ർ­ട്ടി­യായ മാ­ർ­ക്സി­സ്റ്റ് പാ­ർ­ട്ടി­യിൽ നി­ന്നു സം­ഘ­പ­രി­വാ­രം പ്ര­തീ­ക്ഷി­ക്കു­ന്ന­തും ഇത്ത­രം നി­ല­പാ­ടു­കൾ തന്നെ­യാ­ണ്. ന്യൂ­ന­പ­ക്ഷ­ങ്ങൾ­ക്കെ­തി­രെ ഭൂ­രി­പ­ക്ഷ ജന­ത­യു­ടെ കൂ­ട്ടു­കെ­ട്ടു­.

അ­തേ­സ­മ­യം ഇക്കാ­ല­മ­ത്ര­യും ഇത്ത­ര­മൊ­രു ആഹ്വാ­ന­ത്തി­നു മു­ൻ­കൈ­യെ­ടു­ക്കാൻ സം­ഘ­പ­രി­വാ­ര­ത്തി­നു ധൈ­ര്യം വന്നി­ല്ല എന്ന­ത് പ്ര­സ­ക്ത­മാ­ണ്. മാ­ർ­ക്സി­സ്റ്റ് പാ­ർ­ട്ടി­ക്കെ­തി­രെ ലീ­ഗ് സ്ഥാ­നാ­ർ­ഥി­ക്കു വോ­ട്ടു മറി­ച്ചു നൽ­കിയ ചരി­ത്ര­മു­ള്ള­വ­രാ­ണ് കേ­ര­ള­ത്തി­ലെ സം­ഘ­പ­രി­വാ­രം. വട­ക­ര­യി­ലും ബേ­പ്പൂ­രും തു­ട­ക്ക­മി­ട്ട കു­പ്ര­സി­ദ്ധ­മായ കോ­ലീ­ബി കൂ­ട്ടു­കെ­ട്ടു പോ­ലും മാ­ർ­ക്സി­സ്റ്റ് പാ­ർ­ട്ടി­യെ മാ­ത്രം ലക്ഷ്യം വച്ചു­കൊ­ണ്ടാ­യി­രു­ന്നു. ലീ­ഗി­നോ­ടു സഹ­ക­രി­ച്ചാൽ പോ­ലും മാ­ർ­ക്സി­സ്റ്റ് പാ­ർ­ട്ടി­യെ സഹി­ക്കി­ല്ല എന്ന സം­ഘ­പ­രി­വാർ നി­ല­പാ­ട്. അതി­നു കാ­ര­ണം സി­പി­എം എക്കാ­ല­വും ഉയർ­ത്തി­പ്പി­ടി­ച്ച ഉറ­ച്ച ഫാ­സി­സ്റ്റ് വി­രു­ദ്ധ നി­ല­പാ­ടു­കൾ തന്നെ­യാ­യി­രു­ന്നു. പക്ഷെ സാ­ഹ­ച­ര്യം മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്നു എന്നും മാ­ർ­ക്സി­സ്റ്റ് പാ­ർ­ട്ടി­യിൽ വ്യ­തി­യാ­ന­ങ്ങൾ സം­ഭ­വി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു എന്നും മറ്റാ­രേ­ക്കാ­ളും നന്നാ­യി മന­സ്സി­ലാ­ക്കി­യി­രി­ക്കു­ന്നു സം­ഘ­പ­രി­വാ­രം. ഒരു കാ­ല­ത്ത് കു­പ്ര­സി­ദ്ധി നേ­ടിയ കോ­ലീ­ബി കൂ­ട്ടു­കെ­ട്ടി­നു പക­രം ഇപ്പോൾ കേ­ൾ­ക്കു­ന്ന­ത് മാ­ർ­ക്സി­സ്റ്റ് പാ­ർ­ട്ടി - ബി­ജെ­പി കൂ­ട്ടു­കെ­ട്ടാ­ണ്. കഴി­ഞ്ഞ പഞ്ചാ­യ­ത്ത് തെ­ര­ഞ്ഞെ­ടു­പ്പിൽ സി­പി­എ­മ്മു­മാ­യി തന്ത്ര­പ­ര­മായ അട­വു­ന­യം ഉണ്ടാ­യി­രു­ന്ന­താ­യി വെ­ളി­പ്പെ­ടു­ത്തി­യ­ത് ബി­ജെ­പി നേ­താ­വ് ഓ രാ­ജ­ഗോ­പാൽ തന്നെ­യാ­ണ്. അത്ത­രം അത്മ­വി­ശ്വാ­സ­ത്തിൽ നി­ന്നാ­ണ് മാ­ർ­ക്സി­സ്റ്റ് പാ­ർ­ട്ടി­യോ­ടു­ള്ള ഫാ­സി­സ­ത്തി­ന്റെ സൌ­ഹൃ­ദ­ഹ­സ്ത­ത്തെ വി­ല­യി­രു­ത്തേ­ണ്ട­തു­.

­സി­പി­എം സം­സ്ഥാ­ന­സെ­ക്ര­ട്ട­റി സഖാ­വു പി­ണ­റാ­യി വി­ജ­യൻ സം­ഘ­പ­രി­വാ­രം നീ­ട്ടിയ ഈ സൌ­ഹൃ­ദ­ഹ­സ്ത­ത്തെ തത്വ­ത്തിൽ നി­രാ­ക­രി­ച്ചെ­ങ്കി­ലും പാ­ർ­ട്ടി­ക്കു­ള്ളിൽ സ്വാ­ധീ­ന­മു­റ­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ഫാ­സി­സ്റ്റ് പ്ര­വ­ണ­ത­ക­ളെ ചെ­റു­ത്തു തോ­ല്പി­ക്കാ­നു­ള്ള നീ­ക്ക­മൊ­ന്നും പാ­ർ­ട്ടി­ത­ല­ത്തിൽ ഉണ്ടാ­കു­ന്നി­ല്ല എന്ന­ത് ശ്ര­ദ്ധേ­യ­മാ­ണ്. സി­പി­എം എക്കാ­ല­വും ഉയർ­ത്തി­പ്പി­ടി­ച്ചി­രു­ന്ന മത­നി­ര­പേ­ക്ഷ­ത­യിൽ വെ­ള്ളം ചേ­ർ­ത്തു­്, സം­ഘ­പ­രി­വാര പ്ര­ചാ­ര­ണ­ങ്ങ­ളാല്‍ അറി­ഞ്ഞൊ അറി­യാ­തെ­യോ സ്വാ­ധീ­നി­ക്ക­പ്പെ­ട്ടാൽ അതി­ന്റെ ഗു­ണം പാ­ർ­ട്ടി­ക്ക­ല്ല മറി­ച്ച് സം­ഘ­പ­രി­വാ­റി­നു മാ­ത്ര­മാ­ണെ­ന്ന­ത് നെ­യ്യാ­റ്റി­ങ്കര തെ­ര­ഞ്ഞെ­ടു­പ്പി­ലെ ബി­ജെ­പി­യു­ടെ വൻ മു­ന്നേ­റ്റം തന്നെ ഉദാ­ഹ­ര­ണം. ഒരു­കാ­ല­ത്ത് ഉത്ത­രേ­ന്ത്യൻ രാ­ഷ്ട്രീ­യ­ത്തെ നി­യ­ന്ത്രി­ച്ചി­രു­ന്ന കോ­ൺ­ഗ്ര­സി­നു ഇന്നു യു­പി­യി­ലും ബീ­ഹാ­റി­ലും അടി­ത്തറ നഷ്ട­പ്പെ­ടു­ത്തി­യ­തും ഈ മൃ­ദു­ഹി­ന്ദു­ത്വ നയ­ങ്ങൾ തന്നെ­യാ­ണ്.

­ഫാ­സി­സം ഒരു ആശ­യ­മെ­ന്ന നി­ല­യ്ക്ക് സം­ഘ­പ­രി­വാർ പ്ര­സ്ഥാ­ന­ങ്ങൾ­ക്ക­പ്പു­റം സ്വാ­ധീ­ന­മു­റ­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കെ അതി­നെ­തി­രെ ചരി­ത്ര­പ­ര­മായ പ്ര­തി­രോ­ധം തീ­ർ­ക്കേ­ണ്ട ഇ­ട­തു­പ­ക്ഷം­ സ്വ­യം തന്നെ സം­ഘ­പ­രി­വാര ആശ­യ­ങ്ങൾ­ക്ക് അറി­ഞ്ഞോ അറി­യാ­തെ­യോ വശം­വ­ദ­രാ­യാൽ നേ­ട്ടം ഫാ­സി­സ്റ്റു­കൾ­ക്കു മാ­ത്ര­മാ­യി­രി­ക്കും. നഷ്ടം രാ­ജ്യ­ത്തി­നും പി­ന്നെ പാ­ർ­ട്ടി­ക്കും. യു­പിഎ സർ­ക്കാ­രി­ന്റെ ജന­വി­രു­ദ്ധ­ന­യ­ങ്ങ­ളിൽ മനം­മ­ടു­ത്തു രാ­ജ്യ­ത്തെ ജനത വീ­ണ്ടും ഫാ­സി­സ്റ്റ് രാ­ഷ്ട്രീ­യ­ത്തി­നു സ്വീ­കാ­ര്യത നൽ­കാൻ സാ­ധ്യത കാ­ണു­ന്ന വർ­ത്ത­മാ­ന­കാല സാ­ഹ­ച­ര്യ­ത്തിൽ ഇട­തു­പ­ക്ഷം ഉയർ­ത്തി­പ്പി­ടി­ക്കേ­ണ്ട മതേ­തര പ്ര­തി­ബ­ദ്ധ­ത­യു­ടെ പ്ര­സ­ക്തി വർ­ദ്ധി­ച്ചു വരി­ക­യാ­ണ്. എന്തി­നെ­യും വെ­ട­ക്കാ­ക്കി തനി­ക്കാ­ക്കുക എന്ന നയ­ത്തി­ന്റെ ഭാ­ഗം മാ­ത്ര­മാ­ണ് മാ­ർ­ക്സി­സ്റ്റ് പാ­ർ­ട്ടി­യോ­ടു­ള്ള സം­ഘ­പ­രി­വാ­ര­ത്തി­ന്റെ പു­തിയ നി­ല­പാ­ടു­കൾ എന്നു ബ്രാ­ഹ­മ­ണ്യം സ്വ­ന്തം ചി­റ­കി­ലൊ­തു­ക്കി ഒന്നു­മ­ല്ലാ­താ­യി മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്ന ദലി­ത് ജന­ത­യു­ടെ ഇന്ന­ത്തെ അവ­സ്ഥ തന്നെ ഉദാ­ഹ­ര­ണം­.

­പി­.­കെ നൌ­ഫല്‍

indian facism

കേരളം

Country:

Default Home Page

UK Home Page

Authors:

പുലരി

http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/15066/%E0%B4%B8%E0%B4%82%E0%B4%98%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B5%E0%B4%BE%E0%B5%BC-%E0%B4%B8%E0%B5%8C%E0%B4%B9%E0%B5%83%E0%B4%A6%E0%B4%B9%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%82-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%A7%E0%B5%83%E0%B4%A4%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%82%E0%B4%97%E0%B4%A8%E0%B4%82#comments ആര്‍എസ്എസ് ഇടതുപക്ഷം ഇസ്ലാം കമ്മ്യൂണിസം കേരളം ജിഹാദ് ഫാസിസം മതേതരത്വം മാര്‍ക്സിസം മുസ്ലീം മുസ്ലീം ലീഗ് രാഷ്ട്രീയം സംഘപരിവാര്‍ സിപിഎം Mon, 15 Oct 2012 20:25:48 +0000 പുലരി 15066 at http://malayal.am