വാര്‍ത്ത http://malayal.am/taxonomy/term/44/all ml അല്ല മാതൃഭൂമീ, ഏതാണ് യഥാർത്ഥ പത്രം? http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D/22692/%E0%B4%85%E0%B4%B2%E0%B5%8D%E0%B4%B2-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%AD%E0%B5%82%E0%B4%AE%E0%B5%80-%E0%B4%8F%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D-%E0%B4%AF%E0%B4%A5%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5-%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82

­യ­ഥാ­ർ­ത്ഥ പത്ര­ത്തി­ന്റെ ശക്തി എന്നാ­ണ് മാ­തൃ­ഭൂ­മി­യു­ടെ ടാ­ഗ്‌­ലൈൻ. ഹരി­കൃ­ഷ്ണൻ­സ് സി­നി­മ­യു­ടെ ഇര­ട്ട­ക്ലൈ­മാ­ക്സ് പോ­ലെ­യാ­ണ് യഥാ­ർ­ത്ഥ പത്രം! മല­ബാ­റിൽ ഒരു ക്ലൈ­മാ­ക്സും തി­രു­വി­താം­കൂ­റിൽ വേ­റൊ­രു ക്ലൈ­മാ­ക്സും­.

­സം­ശ­യ­മു­ണ്ടെ­ങ്കിൽ 2011 മെ­യ് 8 തീ­യ­തി വച്ചി­റ­ങ്ങിയ ­മാ­തൃ­ഭൂ­മി­ ആ­ഴ്ച­പ്പ­തി­പ്പ് പരി­ശോ­ധി­ക്കാം. ആദ്യം പു­റ­ത്തി­റ­ങ്ങിയ ആഴ്ച­പ്പ­തി­പ്പി­ന്റെ മാ­സ്റ്റ്ഹെ­ഡി­നു മു­ക­ളി­ലാ­യി സ്കൈ­ലൈൻ സ്റ്റോ­റി "മ­ഹാ­ത്മാ­ഗാ­ന്ധി: ശരീ­രം­കൊ­ണ്ടു­ള്ള സത്യാ­ന്വേ­ഷ­ണ­ങ്ങൾ". ഗാ­ന്ധി­യൻ സമ­ര­ങ്ങ­ളു­ടെ പതാ­കാ­വാ­ഹ­ക­രെ­ന്ന­റി­യ­പ്പെ­ടു­ന്ന മാ­തൃ­ഭൂ­മി അച്ച­ടി­ച്ച എണ്ണം പറ­ഞ്ഞ ­ഗാ­ന്ധി­ വി­മർ­ശ­നം­.

­ഗാ­ന്ധി വി­മർ­ശി­ക്ക­പ്പെ­ട­രു­ത് എന്നൊ­ന്നും പറ­യു­ന്ന­തിൽ അർ­ത്ഥ­മി­ല്ല. ഏതു പൊ­തു­പ്ര­വർ­ത്ത­ക­നും എന്ന­തു­പോ­ലെ ഗാ­ന്ധി­യും വി­മർ­ശ­ന­ങ്ങൾ­ക്ക് അർ­ഹൻ തന്നെ. എന്നാൽ വി­മർ­ശ­നം എന്ന­തി­നേ­ക്കാൾ ഗാ­ന്ധി നി­ന്ദ മു­ഴ­ച്ചു­നി­ന്ന ലേ­ഖ­നം. ലേ­ഖ­കൻ വി­ജു വി നാ­യർ. ഉള്ളി­ലെ­ത്തു­മ്പോൾ ലേ­ഖ­ന­ത്തി­ന്റെ തല­വാ­ച­കം മാ­റു­ന്നു: "ഗാ­ന്ധി­യൻ ശരീ­ര­പ­രീ­ക്ഷ­ണ­ങ്ങൾ". ടാ­ഗ്‌­ലൈൻ രാ­ഷ്ട്ര­പി­താ­വി­ന്റെ ശരീ­രം. മാ­തൃ­ഭൂ­മി­യേ­ക്കാൾ ക്രൈ­മി­നു രു­ചി­ക്കു­ന്ന വി­ഷ­യം. ഗാ­ന്ധി­യു­ടെ രാ­ഷ്ട്രീ­യ­മ­ല്ല, അദ്ദേ­ഹ­ത്തി­ന്റെ ലൈം­ഗി­ക­ത­യും രതി­യു­മാ­ണ് ചർ­ച്ചാ­വി­ഷ­യം­.

­ജോ­സ­ഫ് ലെ­ലി വെ­ൽ­ഡി­ന്റെ ദ ഗ്രേ­റ്റ് സോൾ മഹാ­ത്മാ­ഗാ­ന്ധി ആൻ­ഡ് ഹി­സ് സ്ട്ര­ഗിൾ  വി­ത്ത് ഇന്ത്യ എന്ന പു­സ്ത­ക­ത്തെ ആസ്പ­ദ­മാ­ക്കി­യാ­ണ് ലേ­ഖ­ന­ര­ച­ന. ലേ­ഖ­ന­ത്തി­ന്റെ ഉള്ള­ട­ക്കം ഇതെ­ഴു­തു­ന്ന­യാ­ളു­ടെ വി­ഷ­യ­മ­ല്ല. എന്നാൽ ഈ ലേ­ഖ­നം ഗാ­ന്ധി വി­മർ­ശ­ന­ത്തിൽ നി­ന്ന് ഗാ­ന്ധി­നി­ന്ദ­യി­ലേ­ക്ക് കട­ന്നു­നി­ൽ­ക്കു­ന്ന­താ­ണെ­ന്ന പരാ­തി അന്നേ ഉയർ­ന്നു. കേ­സ് വന്നാൽ സം­ഗ­തി രാ­ജ്യ­ദ്രോ­ഹ­മാ­ണ്. ദേ­ശീ­യ­പ്ര­സ്ഥാ­ന­ത്തി­നു­വേ­ണ്ടി തൂ­ലിക ചലി­പ്പി­ച്ച പത്ര­ത്തി­നെ­തി­രെ ദേ­ശ­ദ്രോ­ഹ­ക്കു­റ്റ­മോ? ആര­വി­ടെ­... എത്ര­യെ­ത്ര ക്രൈം സ്റ്റോ­റി­കൾ അച്ച­ടി­ക്ക­യും കു­ഴി­ച്ചു­മൂ­ടു­ക­യും ചെ­യ്ത പ്ര­സ് ആണ്. നി­ര­ത്തൂ അച്ചൊ­ന്നു­കൂ­ടി എന്നു­ത്ത­ര­വാ­യ­ത്രേ­.

ഏ­താ­യാ­ലും സം­സ്ഥാ­ന­ത്ത് ചില ഭാ­ഗ­ത്ത് വി­ത­ര­ണം ചെ­യ്ത­ത് ഗാ­ന്ധി­നി­ന്ദ­യ­ട­ങ്ങിയ ഈ മാ­തൃ­ഭൂ­മി. അതി­നു­ശേ­ഷം തങ്ങ­ളി­ങ്ങ­നെ­യൊ­രു ചെ­യ്തി അറി­ഞ്ഞി­ട്ടേ­യി­ല്ലെ­ന്ന മട്ടിൽ അതേ തീ­യ­തി­യിൽ അതേ കവർ വച്ച്, സ്കൈ­ലൈൻ ടൈ­റ്റിൽ മാ­ത്രം മാ­റ്റി, അക­ത്തു­നി­ന്ന് ഈ ലേ­ഖ­നം ഒഴി­വാ­ക്കി മറ്റൊ­രു മാ­തൃ­ഭൂ­മി ഉട­നി­റ­ങ്ങി. അതി­ന്റെ കവ­റിൽ സ്കൈ­ലൈൻ ലീ­ഡ് ഇങ്ങ­നെ മൊ­ഴി­യു­ന്നു: "അ­മേ­രി­ക്ക­യ്ക്ക് അടി തെ­റ്റു­മോ? നോം ചോം­സ്കി­"

അ­ടി തെ­റ്റി­യ­ത് അമേ­രി­ക്ക­യ്ക്കാ­ണോ മാ­തൃ­ഭൂ­മി­ക്കാ­ണോ എന്ന് നി­ശ്ച­യ­മി­ല്ല. പക്ഷെ ആളെ വടി­യാ­ക്കുക എന്ന­ല്ലാ­തെ ഇതി­നു വേ­റൊ­രു വി­ശേ­ഷ­ണ­മി­ല്ല. സ്വ­ന്തം ലേ­ഖ­ന­ത്തിൽ ഉറ­ച്ചു­നി­ൽ­ക്കാൻ മാ­തൃ­ഭൂ­മി­ക്ക് ആമ്പി­യ­റി­ല്ലെ­ങ്കിൽ തങ്ങൾ­ക്ക് അബ­ദ്ധം പറ്റി ഒരു ലേ­ഖ­നം അച്ച­ടി­ച്ചു­പോ­യെ­ന്നും അത് പി­ൻ­വ­ലി­ക്കു­ന്നു­വെ­ന്നും തു­റ­ന്നു­പ­റ­യാ­നു­ള്ള ആർ­ജ്ജ­വ­വും സത്യ­സ­ന്ധ­ത­യും പത്രാ­ധി­പർ­ക്കു­ണ്ടാ­വേ­ണ്ടേ? അതി­നു­പ­ക­രം കേ­സ് വന്നാൽ രക്ഷ­പ്പെ­ടാൻ ഒരേ ലക്കം രണ്ടു­മാ­തൃ­ഭൂ­മി എന്ന പത്ത­ര­മാ­റ്റ് പത്ര­പ്ര­വർ­ത്ത­നം മാ­തൃ­ഭൂ­മി പഠി­ച്ച­ത് അതേ നഗ­ര­ത്തിൽ നി­ന്ന് പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന മറ്റൊ­രു കള­രി­യിൽ നി­ന്നാ­ണോ എന്നേ അറി­യാ­നു­ള്ളൂ. അതു­കൊ­ണ്ട്, പ്രിയ മാ­തൃ­ഭൂ­മി, ഒന്ന­റി­യി­ക്കു­ക. 2011 മെ­യ് 8 - 14 ലക്കം ഏതാ­ണ് യഥാ­ർ­ത്ഥ മാ­തൃ­ഭൂ­മി­?

­മാ­തൃ­ഭൂ­മി­യു­ടെ രണ്ടു­ക­വർ പേ­ജു­ക­ളു­ടെ സ്കാൻ ഇതോ­ടൊ­പ്പം­.

­ഗാ­ന്ധി­യു­ടെ രതി­യും ലൈം­ഗി­ക­ത­യും ചർ­ച്ച ചെ­യ്യു­ന്ന ഉൾ­പ്പേ­ജി­ലെ ലേ­ഖ­നം. പകർ­പ്പ­വ­കാ­ശ­ലം­ഘ­നം ഒഴി­വാ­ക്കാൻ സൈ­സ് ചെ­റു­താ­ക്കി നൽ­കു­ന്നു. ഒരു മാ­ധ്യ­മം കാ­ട്ടു­ന്ന ഒളി­ച്ചു­ക­ളി­യും ഇര­ട്ട­ത്താ­പ്പും വാ­യ­ന­ക്കാ­രെ അറി­യി­ക്കുക മാ­ത്ര­മാ­ണ് ഞങ്ങ­ളു­ടെ ലക്ഷ്യം. അല്ലാ­തെ ഗാ­ന്ധി­നി­ന്ദ അട­ങ്ങിയ ലേ­ഖ­ന­ത്തി­ന് വാ­യ­ന­ക്കാ­രെ നൽ­കു­ക­യ­ല്ല എന്ന­തും വലി­പ്പം ചെ­റു­താ­ക്കാൻ കാ­ര­ണ­മാ­ണ്.

അ­പ്പോൾ പ്രിയ മാ­തൃ­ഭൂ­മി­...
ഏ­താ­ണ് യഥാ­ർ­ത്ഥ പത്രം­?

മീഡിയ സ്കാന്‍

Country:

Default Home Page

UK Home Page

Authors:

Gossip Mongers

http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D/22692/%E0%B4%85%E0%B4%B2%E0%B5%8D%E0%B4%B2-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%AD%E0%B5%82%E0%B4%AE%E0%B5%80-%E0%B4%8F%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D-%E0%B4%AF%E0%B4%A5%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5-%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82#comments ആഴ്ചപ്പതിപ്പ് ഗാന്ധി ഗാന്ധിജി നോം ചോംസ്കി മഹാത്മാ ഗാന്ധി മാതൃഭൂമി മാതൃഭൂമി ആഴ്ചപ്പതിപ്പ് മോഹൻദാസ് കരംചന്ദ് ഗാന്ധി മീഡിയ സ്കാന്‍ വാര്‍ത്ത Sun, 06 Apr 2014 11:04:06 +0000 Gossip Mongers 22692 at http://malayal.am വിശുദ്ധനരകം ഓർമ്മിപ്പിക്കുന്ന ഇരുന്നൂറ്റിതൊണ്ണൂറ്റിയഞ്ച് നിയമസമസ്യകൾ http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%BF%E0%B4%B6%E0%B4%95%E0%B4%B2%E0%B4%A8%E0%B4%82/22690/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A8%E0%B4%B0%E0%B4%95%E0%B4%82-%E0%B4%93%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%87%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%A4%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%AF%E0%B4%95%E0%B5%BE

­ഗെ­യിൽ ട്രെ­ഡ്‌­വെൽ അമൃ­താ­ന­ന്ദ­മ­യി­യു­മൊ­ത്തു­ള്ള പതി­ന­ഞ്ച് വർ­ഷം നീ­ണ്ട തന്റെ ആത്മീയ അന്വേ­ഷ­ണ­ങ്ങ­ളെ­ക്കു­റി­ച്ചെ­ഴു­തിയ കു­മ്പ­സാര സ്വ­ഭാ­വ­മു­ള്ള 'വി­ശു­ദ്ധ നര­കം' എന്ന പു­സ്ത­കം സാം­സ്കാ­രിക കേ­ര­ള­ത്തിൽ പു­തി­യ­താ­യി ഒരു ഞെ­ട്ട­ലും ഉള­വാ­ക്കി­യി­രി­ക്കാൻ ഇട­യി­ല്ല. അവർ ആശ്ര­മ­ത്തി­ലെ ഒരു സ്വാ­മി­യാൽ ബലാല്‍­സം­ഗം ചെ­യ്യ­പ്പെ­ട്ടു എന്ന­തൊ­ഴി­ച്ചാൽ ആ പു­സ്ത­ക­ത്തി­ലു­ള്ള വെ­ളി­പ്പെ­ടു­ത്ത­ലു­ക­ളിൽ പെ­ട്ട ബാ­ക്കി പല­തും ഇതി­നോ­ട­കം തന്നെ മല­യാ­ളി­ക്ക് കേ­ട്ട­റി­വോ വാ­യി­ച്ച­റി­വോ ഉള്ള­വ­യാ­ണ്. അതു­കൊ­ണ്ട് തന്നെ ഇവി­ടെ ഉള്ള­ട­ക്ക­മ­ല്ല അതി­ന്റെ ഉറ­വി­ട­മാ­ണ് കൂ­ടു­തൽ ശ്ര­ദ്ധേ­യം. ആരം­ഭ­ഘ­ട്ടം മു­തൽ­ക്കേ ആശ്ര­മ­ത്തി­ലെ അന്തേ­വാ­സി­യും അമ്മ­യു­ടെ സെ­ക്ര­ട്ട­റി തന്നെ­യും ആയി­രു­ന്ന ഒരാൾ നട­ത്തിയ വെ­ളി­പ്പെ­ടു­ത്തൽ എന്ന നി­ല­യ്ക്കാ­ണ് ഗെ­യി­ലി­ന്റെ പു­സ്ത­കം പ്ര­സ­ക്ത­മാ­വു­ന്ന­ത്. എന്നാൽ അതി­ലെ വെ­ളി­പ്പെ­ടു­ത്ത­ലു­ക­ളോ­ടു­ള്ള നമ്മു­ടെ സാം­സ്കാ­രി­ക­വും രാ­ഷ്ട്രീ­യ­വും നീ­തി­ന്യാ­യ­ബ­ന്ധി­യു­മായ പ്ര­തി­ക­ര­ണ­ങ്ങ­ളാ­വ­ട്ടെ തീ­ർ­ച്ച­യാ­യും ഞെ­ട്ടി­പ്പി­ക്കു­ന്നവ തന്നെ­യാ­ണ്.

­വാ­ർ­ത്ത പു­റ­ത്ത് വന്ന അന്ന് മു­തൽ­ക്കേ സൈ­ബർ ലോ­ക­ത്ത് ഇതി­നെ­ക്കു­റി­ച്ച് ചർ­ച്ച­ക­ളും സം­വാ­ദ­ങ്ങ­ളും ഉണ്ടാ­യെ­ങ്കി­ലും മു­ഖ്യ­ധാ­രാ മാ­ധ്യ­മ­ങ്ങൾ ആദ്യ­നാ­ളു­ക­ളിൽ ഈ വി­ഷ­യ­ത്തിൽ മൗ­നം പാ­ലി­ക്കു­ക­യാ­യി­രു­ന്നു. ഒടു­വിൽ ആ മൗ­നം ഭഞ്ജി­ച്ച­ത് തങ്ങ­ളു­ടെ ന്യൂ­സ് അവർ പരി­പാ­ടി­യിൽ പ്ര­സ്തുത വി­ഷ­യ­ത്തെ ചർ­ച്ച­യ്ക്കെ­ടു­ത്ത ഇന്ത്യാ­വി­ഷൻ ചാ­ന­ലാ­യി­രു­ന്നു. പി­ന്നീ­ട് പ്ര­ശ­സ്ത­സാ­ഹി­ത്യ­കാ­ര­നും പു­രോ­ഗ­മ­ന­വാ­ദി­യു­മായ സഖ­റി­യ­യു­ടെ പ്ര­തി­ക­ര­ണം പു­റ­ത്ത് വന്നു. തു­ടർ­ന്ന് രണ്ട് മൂ­ന്നു ചാ­ന­ലു­കൾ ഈ വി­ഷ­യം ചർ­ച്ച ചെ­യ്യാൻ മു­ന്നോ­ട്ട് വന്നു­വെ­ങ്കി­ലും മറ്റു­ള്ള ചാ­ന­ലു­കൾ ഈ വാ­ർ­ത്ത­യെ ഏതാ­ണ്ട് തമ­സ്ക­രി­ക്കുക തന്നെ­യാ­യി­രു­ന്നു­.

[blurb:1:right] സി­.­പി­.എം. സം­സ്ഥാന സെ­ക്ര­ട്ട­റി ­പി­ണ­റാ­യി വി­ജ­യൻ ഒഴി­കെ­യു­ള്ള മറ്റു പ്ര­മുഖ രാ­ഷ്ട്രീ­യ­നേ­താ­ക്ക­ളാ­രും ഇതിൽ അഭി­പ്രാ­യം പറ­യാൻ മെ­ന­ക്കെ­ട്ടി­ല്ല. ഒരു നല്ല ശത­മാ­നം ബു­ദ്ധി­ജീ­വി­ക­ളും സാം­സ്കാ­രി­ക­പ്ര­വർ­ത്ത­ക­രും നി­ഷ്പ­ക്ഷ നി­ശ­ബ്ദ­ത­യി­ലാ­യി­രു­ന്നു. മു­ഖ്യ­മ­ന്ത്രി, അമ്മ­യു­ടെ സേ­വ­ന­ങ്ങ­ളെ­ക്കു­റി­ച്ച് ഒന്നും അറി­യാ­ത്ത­വർ­ക്കെ ആശ്ര­മ­ത്തി­നെ­തി­രേ അന്വേ­ഷ­ണം വേ­ണ­മെ­ന്ന് പറ­യാ­നാ­വൂ എന്ന് വി­നീ­ത­വി­ധേ­യ­നാ­യി പ്ര­തി­ക­രി­ച്ചു. പൊ­ലീ­സാ­ക­ട്ടെ പതി­വു­പോ­ലെ അവ­രു­ടെ നി­ല­പാ­ട് ഉടൻ അറി­യി­ച്ചു. മേ­ല്പ­റ­ഞ്ഞ പു­സ്ത­ക­ത്തി­ലെ വെ­ളി­പ്പെ­ടു­ത്ത­ലു­ക­ളും ആരോ­പ­ണ­ങ്ങ­ളും മു­ൻ­നി­ർ­ത്തി നട­പ­ടി­കൾ ഒന്നും ഉണ്ടാ­യി­ല്ലെ­ങ്കി­ലും, ഏതോ അമ്മ­ഭ­ക്തൻ കൊ­ടു­ത്ത പരാ­തി­യി­ന്മേൽ ഉട­ന­ടി പു­സ്ത­ക­ത്തി­ലെ വെ­ളി­പ്പെ­ടു­ത്ത­ലു­ക­ളോ­ട് അനു­ഭാ­വം പു­ലർ­ത്തി­ക്കൊ­ണ്ട് പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ട ചില ഫെ­യ്സ്ബു­ക്ക് പോ­സ്റ്റു­കൾ­ക്കെ­തി­രെ അപ­കീ­ർ­ത്തി­ക്ക് കേ­സെ­ടു­ത്ത് അന്വേ­ഷ­ണം തു­ട­ങ്ങി­!

അ­ധി­കം വൈ­കാ­തെ തന്നെ കൈ­ര­ളി ചാ­നൽ ഗയാ­ന­യി­ലേ­യ്ക്ക് ചെ­ന്ന് ഗെ­യിൽ ട്രെ­ഡ് വെ­ലി­ന്റെ ഒരു അഭി­മു­ഖം തര­പ്പെ­ടു­ത്തി അത് സം­പ്രേ­ഷ­ണം ചെ­യ്തു. അതോ­ടെ സം­ഗ­തി­ക­ളു­ടെ കി­ട­പ്പും ഗൌ­ര­വ­വും മാ­റി . അതു­വ­രെ ആത്മീ­യ­പ്രൗ­ഢ­മായ സം­യ­മ­നം പാ­ലി­ച്ച മഠം നി­യ­മ­ന­ട­പ­ടി­ക­ളു­മാ­യി രം­ഗ­ത്തു­വ­ന്നെ­ന്ന വാ­ർ­ത്ത­കൾ പു­റ­ത്ത് വന്നു. ഒടു­വിൽ കോ­ട­തി­യും ഇട­പെ­ട്ടു. ഇട­പെ­ടൽ പക്ഷേ ട്രെ­ഡ്‌­വെ­ൽ­നും, മൂ­ന്നു ചാ­ന­ലു­കൾ­ക്കും രണ്ട് പത്ര­ങ്ങൾ­ക്കും എതി­രേ കേ­സെ­ടു­ക്കാൻ പൊ­ലീ­സി­നു ശു­പാ­ർശ ചെ­യ്തു­കൊ­ണ്ടാ­യി­രു­ന്നു എന്ന് മാ­ത്രം­.

അ­പ­കീ­ർ­ത്തി നി­യ­മം­

ഏ­ത് ആരോ­പ­ണ­വും ആർ­ക്കെ­തി­രെ ആരോ­പി­ക്ക­പ്പെ­ടു­ന്നു­വോ അയാ­ൾ­ക്ക് അപ­കീ­ർ­ത്തി­പ­ര­മാ­യി തോ­ന്നാം. എന്നാൽ അത്ത­രം തോ­ന്ന­ലു­കൾ­ക്കെ­ല്ലാം നി­യമ സാ­ധുത ഉണ്ടാ­വി­ല്ല എന്ന് മാ­ത്രം. ഐ പി സി സെ­ക്ഷൻ 499ൽ അപ­കീ­ർ­ത്തി നി­യ­മ­ത്തി­ലെ പത്ത് അപ­വാ­ദ­ങ്ങ­ളെ­ക്കു­റി­ച്ച് വി­ശ­ദ­മാ­യി പറ­യു­ന്നു­ണ്ട്. അതിൽ ആദ്യ­ത്തേ­ത് ഇങ്ങ­നെ­.

"First Exception.- Imputation of truth which public good requires to be made or published.- It is not defamation to impute anything which is true concerning any person, if it be for the public good that the imputation should be made or published. Whether or not it is for the public good is a question of fact."

­സ­ത്യ­സ­ന്ധ­മായ ആരോ­പ­ണ­ങ്ങൾ, അവ പൊ­തു­ന­ന്മ ഉദ്ദേ­ശി­ച്ച് ഉന്ന­യി­ക്ക­പ്പെ­ടു­ന്ന­വ­യെ­ങ്കിൽ അവ­യെ അപ­കീ­ർ­ത്തി­പ്പെ­ടു­ത്ത­ലാ­യി കാ­ണാ­നാ­വി­ല്ല. മു­ൻ­വി­ധി­ക­ളി­ല്ലാ­ത്ത സ്വ­ത­ന്ത്ര­മായ അന്വേ­ഷ­ണ­മ­ല്ലാ­തെ മറ്റെ­ന്താ­ണ് ആ ആരോ­പ­ണ­ങ്ങ­ളു­ടെ സത്യ­സ­ന്ധ­ത­യെ വി­ല­യി­രു­ത്തു­വാ­നു­ള്ള മാ­ന­ദ­ണ്ഡം? ഇവി­ടെ ഗെ­യിൽ ട്രെ­ഡ്‌­വെൽ തന്റെ പു­സ്ത­ക­ത്തി­ലൂ­ടെ വെ­ളി­പ്പെ­ടു­ത്തി­യ­തും സൈ­ബർ­ലോ­കം ചർ­ച്ച ചെ­യ്ത­തു­മായ ആരോ­പ­ണ­ങ്ങ­ളി­ലെ സത്യ­സ­ന്ധത അന്വേ­ഷ­ണ­ത്തി­ലൂ­ടെ മാ­ത്രം വെ­ളി­പ്പെ­ടാ­വു­ന്ന­താ­ണെ­ന്നി­രി­ക്കെ നമ്മു­ടെ കോ­ട­തി അവ­യിൽ വസ്തു­ത­യോ, സത്യ­മോ ഇല്ലെ­ന്നും അതു­കൊ­ണ്ട് അവ അപ­കീ­ർ­ത്തി­ക­ര­മാ­ണെ­ന്നും എക­പ­ക്ഷീ­യ­മാ­യി തീ­രു­മാ­നി­ക്കു­ക­യാ­ണ്. അതു­കൊ­ണ്ടാ­വ­ണ­മ­ല്ലൊ കോ­ട­തി ഗെ­യി­ലി­നും അവ­രെ­ഴു­തിയ പു­സ്ത­കം വാ­ർ­ത്ത­യാ­ക്കു­ക­യും അതി­ന്മേൽ ചർ­ച്ച­കൾ സം­ഘ­ടി­പ്പി­ക്കു­ക­യും ചെ­യ്ത മാ­ധ്യ­മ­ങ്ങൾ­ക്കും എതി­രേ കേ­സെ­ടു­ക്കാൻ പോ­ലീ­സി­നു നി­ർ­ദ്ദേ­ശം നല്കി­യ­ത്. ഗെ­യി­ലി­ന്റെ ആരോ­പ­ണ­ങ്ങൾ മു­ൻ­നി­ർ­ത്തി എഫ്.ഐ­.ആർ രെ­ജി­സ്റ്റർ ചെ­യ്യ­ണ­മെ­ന്ന് ആവ­ശ്യ­പ്പെ­ട്ടു­കൊ­ണ്ട് കരു­നാ­ഗ­പ്പ­ള്ളി പോ­ലീ­സ് സ്റ്റേ­ഷ­നിൽ അന്യാ­യം കൊ­ടു­ത്ത സു­പ്രീം കോ­ട­തി അഭി­ഭാ­ഷ­കൻ ദീ­പ­ക്ക് പ്ര­കാ­ശി­നെ­തി­രെ­യും ഉണ്ട് കേ­സ്!

­സ്യൂ­വോ മോ­ട്ടോ സ്ത്രീ­പ­ക്ഷം­!

­സ്ത്രീ­പീ­ഡ­നം പോ­ലെ ഒരു കു­റ്റ­കൃ­ത്യ­മോ അതി­നു­ള്ള ശ്ര­മ­മോ നട­ന്ന­താ­യി അറി­യു­ന്ന ആർ­ക്കും അതി­നെ­തി­രേ പരാ­തി­പ്പെ­ടാം. അത്ത­രം ഒന്ന് ശ്ര­ദ്ധ­യിൽ പെ­ട്ടാൽ കോ­ട­തി­ക്കോ, പോ­ലീ­സി­നോ പ്ര­സ്തുത കൃ­ത്യ­ത്തി­നു­മേൽ സ്യൂ­വോ മോ­ട്ടോ കേ­സെ­ടു­ക്കാം. ഈ വകു­പ്പു­ക­ളൊ­ക്കെ അല­മാ­രി­യി­ലി­രി­ക്കു­മ്പോ­ളാ­ണ് ബലാ­ൽ­സം­ഗ­ക്കു­റ്റം ആരോ­പി­ക്ക­പ്പെ­ട്ട സ്വാ­മി­ക്കെ­തി­രേ ഇല്ലാ­ത്ത അന്വേ­ഷ­ണ­ത്തി­ന് ആരോ­പ­ണം വസ്തു­താ­വി­രു­ദ്ധ­മെ­ന്ന് തെ­ളി­യി­ക്ക­പ്പെ­ടും­വ­രെ ഇര­യാ­യി കരു­തേ­ണ്ട വാ­ദി­യായ സ്ത്രീ­യ്ക്കും, അവ­രു­ടെ വാ­ദം പൊ­തു­ശ്ര­ദ്ധ­യിൽ പെ­ടു­ത്തി­ക്കൊ­ണ്ട് ഈ വി­ഷ­യ­ത്തിൽ അന്വേ­ഷ­ണം വേ­ണം എന്ന് പറ­ഞ്ഞ മാ­ധ്യ­മ­ങ്ങൾ­ക്കും, സു­പ്രീം കോ­ട­തി അഭി­ഭാ­ഷ­ക­നും, തങ്ങ­ളു­ടെ അഭി­പ്രാ­യം ചർ­ച്ച­യ്ക്ക് വച്ച സൈ­ബർ വ്യ­ക്തി­ത്വ­ങ്ങൾ­ക്കും എതി­രേ കേ­സെ­ടു­ക്കാൻ കോ­ട­തി ഉത്ത­ര­വ്!

­ഡൽ­ഹി കൂ­ട്ട­ബ­ലാ­ൽ­സം­ഗ­ത്തി­ന്റെ പശ്ചാ­ത്ത­ല­ത്തിൽ സ്ത്രീ­കൾ­ക്കെ­തി­രേ ഉള്ള ലൈം­ഗീ­കാ­തി­ക്ര­മ­ങ്ങൾ കു­റ­യ്ക്കു­വാൻ നീ­തി­ന്യാ­യ­സം­വി­ധാ­ന­ങ്ങൾ­ക്ക് എന്ത് ചെ­യ്യു­വാ­നാ­കും എന്ന­തി­നെ­ക്കു­റി­ച്ച് വമ്പൻ ചർ­ച്ച­കൾ നട­ന്നു. അവ­യു­ടെ വെ­ളി­ച്ച­ത്തിൽ നി­യ­മ­ഭേ­ദ­ഗ­തി­കൾ ഉണ്ടാ­യി. പക്ഷേ ഫല­ത്തിൽ അതു­കൊ­ണ്ടൊ­ക്കെ എന്ത് മാ­റ്റ­മാ­ണു­ണ്ടാ­യ­തെ­ന്ന് നാം ഗൌ­ര­വ­മാ­യി ചി­ന്തി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. അധി­കാ­ര­മു­ള്ള­വ­നും ഇല്ലാ­ത്ത­വ­നും രണ്ട് തരം നീ­തി­യാ­യി­രി­ക്കും എന്ന് മറ്റ് പല കേ­സു­ക­ളെ­ന്ന പോ­ലെ ഇതും തെ­ളി­യി­ക്കു­ന്നു. നീ­തി എപ്പോ­ഴും ഇര­ക­ളു­ടെ പക്ഷ­ത്താ­യി­രി­ക്കും, അവർ അധി­കാ­ര­മു­ള്ള­വ­രു­ടെ മറു­പ­ക്ഷ­ത്താ­വാ­ത്തി­ട­ത്തോ­ളം­!

295 A

ഇ­ന്ത്യൻ ശി­ക്ഷാ നി­യ­മ­ത്തി­ലെ 295 A ഇപ്ര­കാ­രം പറ­യു­ന്നു­.

"295A. 5[Deliberate and malicious acts intended to outrage religious feelings of any class by insulting its religion or religious beliefs.-- Whoever, with deliberate and malicious intention of outraging the religious feelings of any class of 6[ citizens of India], 7[by words, either spoken or written, or by signs or by visible representations or otherwise] insults or attempts to insult the religion or the religious beliefs of that class, shall be punished with imprisonment of either description for a term which may extend to 8[ three years], or with fine, or with both.]"

എ­ന്നാൽ ഇന്ത്യൻ ഭര­ണ­ഘ­ട­ന­യു­ടെ 25 ആം വകു­പ്പ് ഇപ്ര­കാ­ര­വും പറ­യു­ന്നു­

"(1) Subject to public order, morality and health and to the other provisions of this Part, all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion"

ഏ­ക­ദൈ­വ­വി­ശ്വാ­സ­ത്തെ മു­റു­കെ­പ്പി­ടി­ക്കു­ന്ന സെ­മി­റ്റി­ക്ക് മത­ങ്ങൾ തൊ­ട്ട് മു­പ്പ­ത്തി­മു­ക്കോ­ടി ദൈ­വ­ങ്ങ­ളു­ള്ള പേ­ഗൻ മത­ങ്ങൾ വരെ, ഒരു­ത­രം സാ­മ്യ­ങ്ങ­ളും അവ­കാ­ശ­പ്പെ­ടാ­നാ­വാ­ത്ത വി­ശ്വാ­സ­ങ്ങ­ളും ആചാ­രാ­നു­ഷ്ഠാ­ന­ങ്ങ­ളും വച്ചു­പു­ലർ­ത്തു­ന്ന നി­ര­വ­ധി മത വി­ഭാ­ഗ­ങ്ങ­ളു­ണ്ട് ഇന്ത്യ­യി­ൽ. ഏക­ദൈ­വ­ത്തിൽ വി­ശ്വ­സി­ക്കു­ന്ന­വർ­ക്ക് ബഹു­ദൈ­വ­വി­ശ്വാ­സം അഹി­ത­മാ­യും അപ­മാ­ന­ക­ര­മാ­യും തോ­ന്നാം. ഏക­ദൈ­വ­വി­ശ്വാ­സി­കൾ­ക്കി­ട­യിൽ തന്നെ ഏതാ­ണീ യഥാ­ർ­ത്ഥ ഏക­ദൈ­വം എന്ന തർ­ക്കം ഉണ്ടാ­വാം. മത­വി­ശ്വാ­സം പോ­ലെ ആ വി­ശ്വാ­സ­ത്തി­ന്റെ സമാ­ധാ­ന­പ­ര­മായ പ്ര­ച­ര­ണ­വും മൗ­ലീക അവ­കാ­ശ­മാ­ണ് എന്ന് പറ­യു­ന്ന ഒരു ഭര­ണ­ഘ­ടന തന്നെ വാ­ക്കു കൊ­ണ്ടോ, പ്ര­വൃ­ത്തി കൊ­ണ്ടോ, ആവി­ഷ്കാ­ര­ങ്ങൾ കൊ­ണ്ടോ ഒരു വി­ഭാ­ഗ­ത്തി­ന്റെ വി­ശ്വാ­സ­ത്തെ മന­പ്പൂര്‍­വം മു­റി­പ്പെ­ടു­ത്തു­ന്ന­ത് കു­റ്റ­ക­ര­മാ­ണെ­ന്ന് കൂ­ടി പറ­യു­മ്പോൾ മത­വി­കാ­രം വൃ­ണ­പ്പെ­ടു­ത്തു­വാ­നാ­യി മന­പ്പൂ­ർ­വ്വം നി­വർ­ത്തി­യ്ക്ക­പ്പെ­ടു­ന്ന ദ്വേ­ഷ­പ്ര­വർ­ത്തി എന്താ­ണെ­ന്ന­ത് പൂ­ർ­ണ്ണ­മാ­യും വി­ധി­കർ­ത്താ­വി­ന്റെ ആത്മ­നി­ഷ്ഠ­വ്യാ­ഖ്യാ­ന­ത്തെ ആശ്ര­യി­ച്ചു നി­ല­നി­ല്ക്കു­ന്ന ഒന്നാ­യി ചു­രു­ങ്ങു­ന്നു. കാ­ര­ണം മത­സ്വാ­ത­ന്ത്ര്യം വി­ധേ­യ­മാ­യി­രി­ക്കു­ന്ന സാ­മൂ­ഹ്യ­ക്ര­മം, സദാ­ചാ­രം, ആരോ­ഗ്യം തു­ട­ങ്ങിയ കല്പ­ന­ക­ളൊ­ന്നും നമ്മു­ടെ രാ­ജ്യ­ത്ത് പൊ­തു­വാ­യി നി­ല­നി­ൽ­ക്കു­ന്ന­ത­ല്ലെ­ന്ന­താ­ണ്. നമ്മു­ടെ രാ­ജ്യ­ത്ത് പല­യി­ട­ത്തും ഗോ ആരാ­ധന അവി­ടെ നി­ല­നി­ല്ക്കു­ന്ന സാ­മൂ­ഹ്യ­ക്ര­മ­ത്തി­ന്റെ ഭാ­ഗ­മാ­ണ്, അതു­കൊ­ണ്ട് ഗോ­വ­ധം നി­രോ­ധി­ത­വും. എന്നാൽ മറ്റു പല­യി­ട­ങ്ങ­ളി­ലും ഗോ­മാം­സം പഥ്യാ­ഹാ­ര­മാ­ണ്. അമ്മാ­വൻ അന­ന്തി­ര­വ­ളെ വി­വാ­ഹം ചെ­യ്യു­ന്ന­ത് തമി­ഴ് സദാ­ചാ­ര­ത്തി­ന്റെ ഭാ­ഗ­മാ­ണ്. മറ്റ് പല­യി­ട­ങ്ങ­ളി­ലും ഇത് കടു­ത്ത സദാ­ചാ­ര­ലം­ഘ­ന­മാ­ണ്. മത­വി­ശ്വാ­സ­ത്തി­ന്റെ ഭാ­ഗ­മാ­യി മനു­ഷ്യ­ന്റെ അഴു­കിയ ശവ­ശ­രീ­രം ഭക്ഷി­ക്കു­ന്ന അഖോ­രി­കൾ ജീ­വി­ക്കു­ന്ന­ത് ഈ ഇന്ത്യ­യിൽ തന്നെ­യാ­ണ്. ഇതേ രാ­ജ്യ­ത്ത് തന്നെ­യാ­ണ് പഴ­കിയ മാം­സം ഭക്ഷി­ക്കു­ന്ന­ത് ആരോ­ഗ്യ­ത്തി­ന് ഹാ­നി­ക­ര­മാ­ണെ­ന്ന ബോ­ധ്യ­ത്തി­നു­മേൽ ഹെ­ൽ­ത്ത് ഇൻ­സ്പെ­ക്ടർ­മാർ ഹോ­ട്ട­ലു­കൾ പരി­ശോ­ധി­ക്കു­ന്ന­തും നട­പ­ടി എടു­ക്കു­ന്ന­തും­!

ഒ­രു­വ­ന്റെ­യോ, ഒരു സമൂ­ഹ­ത്തി­ന്റെ­യോ നി­ല­വി­ലു­ള്ള മതം സത്യ­മാ­ണെ­ന്ന് സമ്മ­തി­ച്ചു­കൊ­ണ്ട് മറ്റൊ­രാ­ൾ­ക്ക് എങ്ങ­നെ­യാ­ണ് അവർ­ക്കി­ട­യിൽ തങ്ങ­ളു­ടെ മതം പ്ര­ച­രി­പ്പി­ക്കാ­നാ­വു­ക? നി­ല­വി­ലു­ള്ള മത­ത്തി­ലെ പ്ര­ശ്ന­ങ്ങ­ളെ തു­റ­ന്നു കാ­ട്ടി­യും, അതി­നു­ള്ളി­ലെ നീ­തി­നി­ഷേ­ധ­ങ്ങ­ളെ ഉപ­യോ­ഗി­ച്ചും വേ­ണ്ടി­വ­ന്നാൽ പ്ര­ലോ­ഭ­ന­വും ആയു­ധം തന്നെ­യും ഉപ­യോ­ഗി­ച്ചു­മാ­ണ് മത­പ്ര­ച­ര­ണ­വും, പരി­വർ­ത്ത­ന­വും നട­ന്നി­ട്ടു­ള്ള­ത്, എല്ലാ സമൂ­ഹ­ങ്ങ­ളി­ലും. ഈ പ്ര­വർ­ത്തി­ക­ളൊ­ക്കെ ഒരോ­രു­ത്ത­രു­ടെ­യും സാ­മൂ­ഹ്യ­വും വ്യ­ക്തി­പ­ര­വു­മായ അവ­സ്ഥ­കൾ­ക്കും താ­ല്പ­ര്യ­ങ്ങൾ­ക്കും അനു­സ­രി­ച്ച് വ്യ­ക്തി­കൾ­ക്ക് വൃ­ണ­പ്പെ­ടു­ത്ത­ലാ­യും വൃ­ണ­ചി­കി­ത്സ­യാ­യും അനു­ഭ­വ­പ്പെ­ടാം. ഉദാ­ഹ­ര­ണ­ത്തി­ന് ഹി­ന്ദു­മ­ത­ത്തി­ലെ വർ­ണ്ണ­വ്യ­വ­സ്ഥ­യു­ടെ ഇര­ക­ളാ­യ­വ­രെ സം­ബ­ന്ധി­ച്ച് മറ്റേ­തൊ­രു മത­ത്തി­ന്റെ പ്ര­ചാ­ര­ക­നും ഒരു വ്ര­ണ­ചി­കി­ത്സ­ക­നാ­യാ­വും അനു­ഭ­വ­പ്പെ­ടു­ക. എന്നാൽ അതി­ലെ സവർ­ണ്ണ­വി­ഭാ­ഗ­ങ്ങൾ­ക്കാ­വ­ട്ടെ അവർ ചെ­യ്യു­ന്ന­ത് മന­പൂ­ർ­വ്വം മത­ദ്വേ­ഷം പ്ര­ച­രി­പ്പി­ക്കു­ന്ന ഒരു പ്ര­വർ­ത്തി­യാ­യാ­വും അനു­ഭ­വ­പ്പെ­ടു­ക. ഇവി­ടെ എങ്ങ­നെ ഒരു തീ­ർ­പ്പു­ണ്ടാ­വും? മത­പ­രി­വർ­ത്ത­നം നി­രോ­ധി­ച്ച സം­സ്ഥാ­ന­ങ്ങൾ ഈ ഭര­ണ­ഘ­ട­നാ വകു­പ്പു­കൾ നി­ല­നി­ല്ക്കെ അതെ­ങ്ങ­നെ സാ­ധ്യ­മാ­ക്കി എന്ന­ത് ആലോ­ചി­ച്ചാൽ മതി ഉത്ത­ര­ത്തി­ന് .

ഇ­വി­ടെ ഉന്ന­യി­ക്കാ­വു­ന്ന ഒരു വാ­ദം ഒരു മത­ത്തിൽ വി­ശ്വ­സി­ക്കു­ന്ന ഒരാൾ മറ്റൊ­രു മത­ത്തെ വി­മർ­ശി­ക്കാൻ പാ­ടി­ല്ല എന്ന­താ­ണ്. അതി­നെ മു­ഖ­വി­ല­യ്ക്കെ­ടു­ത്താ­ലും ഒരു മത­വി­ശ്വാ­സി സ്വ­ന്തം അറി­വി­ന്റെ­യും ബോ­ധ്യ­ങ്ങ­ളു­ടെ­യും അടി­സ്ഥാ­ന­ത്തിൽ സ്വ­ന്തം മത­ത്തി­ന്റെ ഏതെ­ങ്കി­ലും വീ­ക്ഷ­ണ­ത്തി­നെ­യൊ, നി­ല­പാ­ടി­നെ­യൊ, നി­യ­മ­ത്തെ­യോ വി­മർ­ശി­ക്കു­ന്ന­ത് മറ്റ് വി­ശ്വാ­സി­കൾ­ക്ക് അഹി­ത­മാ­യും അപ­മാ­നി­ക്ക­ലാ­യും തോ­ന്നി­യാ­ലോ? അപ്പോൾ അടി­സ്ഥാ­ന­പ­ര­മാ­യി ഈ നി­യ­മം മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന­ത് മത­ങ്ങ­ളെ വി­മർ­ശി­ക്കാ­നേ പാ­ടി­ല്ല എന്നാ­ണ്. അഥ­വാ വി­മർ­ശി­ച്ചാൽ അത് അതി­ലെ ഭൂ­രി­പ­ക്ഷം വി­ശ്വാ­സി­ക­ളെ­യും വി­ശ്വാ­സ­ത്തിൽ എടു­ത്തു­കൊ­ണ്ടാ­യി­രി­ക്ക­ണം. ഇല്ലെ­ങ്കിൽ മത­വി­കാ­രം വൃ­ണ­പ്പെ­ടു­ക­യും ഉത്ത­ര­വാ­ദി അക­ത്താ­വു­ക­യും ചെ­യ്യും­!

­യാ­ഥാ­സ്ഥി­തിക പൊ­തു­ബോ­ധ­ത്തി­നു നി­ര­ക്കാ­ത്ത­തൊ­ന്നും ഭര­ണ­കൂ­ട­ത്തി­നും അതി­ന്റെ ഭര­ണ­ഘ­ട­നാ വ്യാ­ഖ്യാ­ന­ങ്ങൾ­ക്കും അം­ഗീ­ക­രി­ക്കാ­നാ­വി­ല്ല എന്നാ­ണ് ഇതി­ല്നി­ന്നൊ­ക്കെ നാം മന­സി­ലാ­ക്കേ­ണ്ട­ത്. അങ്ങ­നെ­യെ­ങ്കിൽ ഇന്ത്യ­യിൽ ഒരു മത­നി­ന്ദാ­നി­യ­മം ഇല്ലെ­ന്നും ഇതൊ­രു മതേ­തര ജനാ­ധി­പ­ത്യ റി­പ­ബ്ലി­ക്കാ­ണെ­ന്നു­മു­ള്ള അവ­കാ­ശ­വാ­ദ­മെ­ങ്കി­ലും മാ­റ്റി­വ­യ്ക്കേ­ണ്ടി­വ­രും. കാ­ര­ണം ഒരു ജനാ­ധി­പ­ത്യ­രാ­ജ്യ­ത്തി­ന്റെ നീ­തി­ബോ­ധം നി­ർ­ണ്ണ­യി­ക്കേ­ണ്ട­ത് പൊ­തു­ബോ­ധം ആയി­ക്കൂ­ടാ എന്ന­ത് തന്നെ. എന്താ­ണ് ഇത്ത­രം ആന്ത­രി­ക­വൈ­രു­ദ്ധ്യ­ങ്ങ­ളെ നേ­രി­ടാൻ നമ്മു­ടെ പക്ക­ലു­ള്ള യു­ക്തി? അതി­ന്റെ രീ­തി­ശാ­സ്ത്രം എന്താ­ണ്?

­നീ­തി­യു­ടെ അവ­ലം­ബം­

­ന­മ്മു­ടെ ഭര­ണ­ഘ­ട­ന­യി­ലെ 19(1) (A) വകു­പ്പ് ഉറ­പ്പ് നല്കു­ന്ന അഭി­പ്രാ­യ­സ്വാ­ത­ന്ത്ര്യ­വും നമ്മു­ടെ തന്നെ ശി­ക്ഷാ­നി­യ­മ­ത്തി­ലെ 124എ, 153എ, 153­ബി, 292, 293, 295എ വകു­പ്പു­ക­ളും തമ്മിൽ പ്ര­യോ­ഗ­ത­ല­ത്തിൽ നി­ര­വ­ധി വൈ­രു­ദ്ധ്യ­ങ്ങ­ളു­ണ്ട് . കാ­ര­ണം അവ കലാ­സാ­ഹി­ത്യ ബന്ധി­യായ നി­യ­മ­ങ്ങൾ പോ­ലെ ആത്മ­നി­ഷ്ഠ­വും വ്യാ­ഖ്യാ­നാ­വ­ലം­ബി­ത­വും ആണെ­ന്ന­ത് തന്നെ. കലാ­സാ­ഹി­ത്യ­രൂ­പ­ങ്ങ­ളെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അതി­നെ വി­ല­യി­രു­ത്തു­ന്ന വ്യ­ക്തി­കൾ­ക്ക­നു­സ­രി­ച്ച് അതി­ന്റെ സത്ത­യും മാ­റി­ക്കൊ­ണ്ടി­രി­ക്കും. പല­പ്പോ­ഴും ഈ ഏറ്റ­ക്കു­റ­ച്ചി­ലു­ക­ളിൽ മേ­ൽ­ക്കൈ നേ­ടു­ന്ന­ത് അതാ­ത് സമൂ­ഹ­ങ്ങ­ളിൽ മു­ൻ­തൂ­ക്കം നേ­ടി­ക്ക­ഴി­ഞ്ഞ, അനി­വാ­ര്യ­മാ­യും അധി­കാ­ര­പ­ക്ഷ­ത്ത് നി­ല്ക്കു­ന്ന യാ­ഥാ­സ്ഥി­തിക സൗ­ന്ദ­ര്യ­ശാ­സ്ത്ര­മാ­യി­രി­ക്കും. പക്ഷേ ഒരു പു­രോ­ഗ­മ­നോ­ന്മുഖ ജനാ­ധി­പ­ത്യ സമൂ­ഹ­ത്തി­ലെ നീ­തി­ബ­ന്ധി­യായ പരി­ക­ല്പ­ന­കൾ ആവി­ധം യഥാ­സ്ഥി­തി­ക­മാ­വു­ന്ന­ത് ജനാ­ധി­പ­ത്യ­മൂ­ല്യ­ങ്ങൾ തന്നെ തകർ­ത്തെ­റി­യാൻ പോ­ന്ന­വ­ണ്ണം ഋണാ­ത്മ­ക­മായ ഒരു പ്ര­വ­ണ­ത­യാ­ണ്.

എ­ല്ലാ സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­കൾ­ക്കും അവ­യു­ടെ­തായ നീ­തി­ബോ­ധ­വു­മു­ണ്ടാ­വും. അവ അതാ­തി­ന്റെ കാ­ല­ത്ത് മേ­ൽ­ക്കൈ നേ­ടു­ന്ന സാം­സ്കാ­രിക ബോ­ധ്യ­ങ്ങ­ളെ അവ­ലം­ബ­മാ­ക്കി­യു­ള്ള­തു­മാ­യി­രി­ക്കും. ജന്മി­ത്ത­വ്യ­വ­സ്ഥ­യിൽ തൊ­ഴി­ലെ­ടു­ക്കാൻ വി­സ­മ്മ­തി­ക്കു­ന്ന കു­ടി­യാ­നെ­ക്കൊ­ണ്ട് ജന്മി ബലം പ്ര­യോ­ഗി­ച്ച് ജോ­ലി ചെ­യ്യി­ക്കു­ന്ന­തോ, തീ­ണ്ടാ­പ്പാ­ട­ക­ലം തെ­റ്റി­ക്കു­ന്ന അവർ­ണ്ണ­നെ സവർ­ണ്ണൻ കൊ­ന്നു­ത­ള്ളു­ന്ന­തു­പോ­ലു­മോ നമ്മു­ടെ കേ­ര­ള­ത്തിൽ ഒരു നീ­തി­ലം­ഘ­ന­മാ­യി­രു­ന്നി­ല്ല. കാ­ര­ണം ആ സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­യു­ടെ സാം­സ്കാ­രി­ക­ബോ­ധ്യ­ങ്ങൾ ജാ­തി­വ്യ­വ­സ്ഥ­യേ­യും, കീ­ഴാ­ചാ­ര­ങ്ങ­ളേ­യും അവ­ലം­ബി­ച്ച് നി­ർ­മ്മി­ക്ക­പ്പെ­ട്ട­വ­യാ­യി­രു­ന്നു. അപ്പോൾ പ്ര­ശ്നം നീ­തി­യു­ടെ­ത­ല്ല, അത് അവ­ലം­ബ­മാ­ക്കു­ന്ന ബോ­ധ്യ­ങ്ങ­ളു­ടെ­താ­ണെ­ന്ന് വ്യ­ക്ത­മാ­കു­ന്നു. അങ്ങ­നെ­യെ­ങ്കിൽ എന്താ­ണ് സ്വ­ത­ന്ത്ര ജനാ­ധി­പ­ത്യ ഭാ­ര­ത­ത്തി­ന്റെ നീ­തി­ബോ­ധ­ത്തി­ന­വ­ലം­ബം­?

[blurb:2:left] നമ്മു­ടെ ഭര­ണ­ഘ­ടന പൌ­ര­ന് ഭര­ണ­ഘ­ട­നാ­പ­ര­മായ അവ­കാ­ശ­ങ്ങൾ മാ­ത്ര­മ­ല്ല ബാ­ദ്ധ്യ­ത­ക­ളെ­യും പര­സ്യ­പ്പെ­ടു­ത്തു­ന്നു­ണ്ട്. അതിൽ ഒന്ന് ശാ­സ്ത്രീയ അവ­ബോ­ധ­ത്തെ പ്ര­ച­രി­പ്പി­ക്കുക എന്ന­താ­ണ്. നാം പറ­ഞ്ഞു­വ­ന്ന നീ­തി­യാ­വ­ട്ടെ ബോ­ധ്യ­ങ്ങ­ളെ അവ­ലം­ബ­മാ­ക്കു­ന്ന­തും. അങ്ങ­നെ­യെ­ങ്കിൽ നീ­തി പരി­ക­ല്പ­നാ തല­ത്തിൽ അവ­ലം­ബ­മാ­ക്കെ­ണ്ടു­ന്ന ബോ­ധ്യ­ങ്ങ­ളു­ടെ ആധാ­രം ശാ­സ്ത്രീ­യ­മായ വസ്തു­നി­ഷ്ഠ­ത­യാ­വ­ണൊ അതോ യാ­ഥാ­സ്ഥി­തി­ക­മായ ആത്മ­നി­ഷ്ഠ­ത­യാ­വ­ണോ? ഭര­ണ­ഘ­ട­നാ­പ­ര­മാ­യെ­ങ്കി­ലും ഉത്ത­രം വ്യ­ക്ത­മാ­ണ്. എല്ലാ­വർ­ക്കും തു­ല്യ­നീ­തി എന്ന ലക്ഷ്യം മു­ൻ­നി­ർ­ത്തി രചി­ക്ക­പ്പെ­ട്ട ഒരു ഭര­ണ­ഘ­ടന പൗ­ര­നിൽ നി­ന്ന് പ്ര­തീ­ക്ഷി­ക്കു­ന്ന ബാ­ദ്ധ്യ­ത­ക­ളിൽ ഒന്ന് ശാ­സ്ത്രീയ അവ­ബോ­ധ­ത്തി­ന്റെ പ്ര­ചാ­ര­ണ­മാ­കു­ന്ന­ത് ആ യു­ക്തി കേ­ന്ദ്ര­ത്തി­ലൂ­ടെ നീ­തി വസ്തു­നി­ഷ്ഠ­വും ശാ­സ്ത്രീ­യ­വും പു­രോ­ഗ­മ­ന­പ­ര­വും ആകും എന്ന ദർ­ശ­ന­ത്തിൽ നി­ന്നാ­ണ് . ഉത്ത­രാ­ധു­നിക ശാ­സ്ത്ര­വി­മർ­ശ­നം ഇതി­നൊ­രു സൈ­ദ്ധാ­ന്തിക മറു­പ­ക്ഷ­വും ഉണ്ടാ­ക്കു­ന്നി­ല്ലേ എന്ന ചോ­ദ്യം ഉണ്ടാ­വാം. അതി­ന് ഉത്ത­രം ശാ­സ്ത്രീ­യ­സി­ദ്ധാ­ന്ത­ങ്ങ­ളി­ൽ­നി­ന്ന് മനു­ഷ്യൻ ഉണ്ടാ­ക്കു­ന്ന ഉപ­ക­ര­ണ­ങ്ങൾ ധനാ­ത്മ­ക­മോ ഋണാ­ത്മ­ക­മോ ആയ പ്ര­യോ­ഗ­ച­രി­ത്രം രചി­ച്ചേ­ക്കാം, എങ്കി­ലും സി­ദ്ധാ­ന്തം അത് യാ­ഥാ­ർ­ഥ്യ­മാ­യി­രി­ക്കു­ന്നി­ട­ത്തോ­ളം സ്വ­യം വി­ധ്വം­സ­ക­മാ­വി­ല്ല എന്ന­ത് തന്നെ. നി­യ­മം നീ­തി­യു­ടെ നട­ത്തി­പ്പി­ന് വേ­ണ്ടി­യു­ള്ള ഒരു ഉപ­ക­ര­ണ­മാ­ണ്. അതി­ന് നി­ല­വിൽ അവ­ലം­ബി­ക്കാ­വു­ന്ന ഏറ്റ­വും വസ്തു­നി­ഷ്ഠ­വും ഭദ്ര­വു­മായ ബോ­ധ്യം ശാ­സ്ത്രീ­യ­മായ യു­ക്തി­യു­ടേ­തും രീ­തി­ശാ­സ്ത്രം എമ്പെ­രി­സി­സ­ത്തി­ന്റെ­തും ആണെ­ന്നി­രി­ക്കെ ശാ­സ്ത്രീയ അവ­ബോ­ധ­ത്തി­ന്റെ പ്ര­ച­ര­ണം പൌ­ര­ന്റെ ബാ­ദ്ധ്യ­ത­യാ­യി കാ­ണു­ന്ന, അഭി­പ്രാ­യ, ആവി­ഷ്കാര സ്വാ­ത­ന്ത്ര്യം അവ­ന്റെ അവ­കാ­ശ­മാ­യി കാ­ണു­ന്ന ഒരു ഭര­ണ­ഘ­ട­ന­യെ അതി­ന്റെ തന്നെ ശി­ക്ഷാ­നി­യ­മ­ത്തി­ലെ വകു­പ്പു­കൾ റദ്ദ് ചെ­യ്യു­ന്നു­!

ഇ­തി­നു കാ­ര­ണം കാ­ലി­ക­മാ­യി നമ്മു­ടെ ശി­ക്ഷാ­നി­യ­മ­ത്തിൽ വന്ന ഭേ­ദ­ഗ­തി­കൾ പല­തും പൊ­തു­ബോ­ധ­ത്തി­ന്റെ അതി­വൈ­കാ­രി­ക­മായ പ്ര­തി­ക­ര­ണ­ങ്ങ­ളെ തൃ­പ്തി­പ്പെ­ടു­ത്താ­നെ­ന്ന­തി­ല­പ്പു­റം ഒരു ദീ­ർ­ഘ­ദർ­ശ­ന­വും അവ­കാ­ശ­പ്പെ­ടാ­നി­ല്ലാ­ത്ത­വ­യാ­യി­രു­ന്നു എന്ന­താ­ണ്. ഒരു പശു­വി­നെ കൊ­ന്ന് അമ്പ­ല­പ്പ­റ­മ്പിൽ കൊ­ണ്ടി­ട്ടാ­ൽ, ഒരു പന്നി­യെ കൊ­ന്ന് മസ്ജി­ദിൽ കൊ­ണ്ടി­ട്ടാൽ സാ­ധി­ക്കാ­വു­ന്ന­ത്ര എളു­പ്പ­മാ­ണ് നമ്മു­ടെ നാ­ട്ടിൽ ഒരു സാ­മു­ദാ­യിക കലാ­പം ഉണ്ടാ­ക്കു­ക­യെ­ങ്കിൽ അതി­ന് കാ­ര­ണം മത­നി­ന്ദാ നി­യ­മ­ത്തി­ന്റെ വ്യാ­പ്തി­ക്കു­റ­വ­ല്ല, മറി­ച്ച് നമ്മു­ടെ ജനാ­ധി­പ­ത്യ­ത്തി­ന്റെ, നീ­തി­ന്യായ നി­ർ­വ­ഹ­ണ­സം­വി­ധാ­ന­ത്തി­ന്റെ വ്യാ­പ്തി­ക്കു­റ­വും കെ­ടു­കാ­ര്യ­സ്ഥ­ത­യു­മാ­ണ്. അതി­ന് പരി­ഹാ­രം അധി­കാ­ര­ത്തി­ന് എങ്ങ­നെ­യും വ്യാ­ഖ്യാ­നി­ക്കാ­നും അതി­ന്റെ താ­ല്പ­ര്യ­ങ്ങൾ­ക്ക് വേ­ണ്ടി ഉപ­യോ­ഗി­ക്കാ­നും കഴി­യു­ന്ന­ത്ര പഴു­തു­കൾ ഉള്ള കരി­നി­യ­മ­ങ്ങൾ പട­യ്ക്കുക എന്ന­ത­ല്ല. നീ­തി ആത്മ­നി­ഷ്ഠ­മാ­വുക എന്നു­വ­ച്ചാൽ അത് അധി­കാ­ര­ത്തി­ന്റെ, പൊ­തു­ബോ­ധ­ത്തി­ന്റെ ഹെ­ഗ­മ­ണി­ക്ക് താ­ല്പ­ര്യ­ങ്ങൾ­ക്ക് വശം­വ­ദ­മാ­വുക എന്നാ­ണ്. അതി­ലൂ­ടെ സം­ഭ­വി­ക്കു­ന്ന­ത് നമ്മു­ടെ ഭര­ണ­ഘ­ട­നാ മൂ­ല്യ­ങ്ങ­ളായ മതേ­ത­ര­ത്വം, തു­ല്യ­നീ­തി തു­ട­ങ്ങിയ കല്പ­ന­ക­ളു­ടെ ജനാ­ധി­പ­ത്യ­ത്തിൽ നി­ന്നു­ള്ള നാ­ടു­ക­ട­ത്ത­ലും­!

295 A ­യു­ടെ വൃ­ണ­ച­രി­ത്രം

­റാ­ഷിദ ജഹാ­ൻ

ഇ­രു­നൂ­റ്റി തോ­ണ്ണു­റ്റി അഞ്ചാം വകു­പ്പി­ന്റെ വൃണ ചരി­ത്രം സ്വാ­ത­ന്ത്ര്യ പൂ­ർ­വ്വ കാ­ല­ത്തു­നി­ന്നേ തു­ട­ങ്ങു­ന്ന­താ­ണ്. 1932ൽ ഇസ്ളാ­മിക മത­നി­യ­മ­ങ്ങൾ മു­ന്നോ­ട്ട് വയ്ക്കു­ന്ന വി­ല­ക്കു­ക­ളെ­യും, അവ­യെ വ്യാ­ഖ്യാ­നി­ക്കു­ന്ന മത പണ്ഢി­ത­രു­ടെ കപട സദാ­ചാ­ര­ബോ­ധ­ത്തെ­യും വി­മർ­ശി­ക്കു­ന്ന 'അം­ഗാ­രേ ' എന്ന ഒരു ഉർ­ദു കഥാ സമാ­ഹാ­രം പ്ര­സി­ദ്ധീ­ക­രി­ച്ച­തി­ന്റെ പേ­രിൽ ­റാ­ഷിദ ജഹാ­ൻ എന്ന യു­വ­തി­യ്ക്കെ­തി­രേ നട­പ­ടി ഉണ്ടാ­യി. 295A വകു­പ്പ് പ്ര­കാ­രം അന്ന് അധി­കൃ­തർ ആ പു­സ്ത­കം നി­രോ­ധി­ക്കു­ക­യും കോ­പ്പി­കൾ കണ്ടു­കെ­ട്ടു­ക­യും ചെ­യ്തു. തൊ­ട്ട­ടു­ത്ത വർ­ഷം ഡോ. ഡി­'അ­വോ­ണി (Dr.D'Avoine) എന്ന മൌ­റി­ഷ്യ­സിൽ ജനി­ച്ച യു­ക്തി­വാ­ദി­യായ ഭി­ഷ­ഗ്വ­ര­നെ­തി­രെ­യും ഇതേ വകു­പ്പ് ചു­മ­ത്തി നട­പ­ടി ഉണ്ടാ­യി. 'റീ­സൺ' എന്ന പേ­രിൽ യു­ക്തി­വാ­ദി­കൾ ഇറ­ക്കി­യി­രു­ന്ന ഒരു മാ­ഗ­സി­നിൽ അദ്ദേ­ഹം എഴു­തിയ 'മ­ത­വും സദാ­ചാ­ര­വും' എന്ന ലേ­ഖ­നം മത­വി­കാ­ര­ത്തെ വൃ­ണ­പ്പെ­ടു­ത്തു­ന്നു എന്നാ­യി­രു­ന്നു കേ­സ്. ഇത്ത­വണ ജഡ്ജി പക്ഷേ " to combat all religious and social beliefs and customs that cannot stand the test of reason and to endeavor to create a scientific and tolerant mentality among the masses of the country" എന്ന മാ­ഗ­സി­ന്റെ സോ­ദ്ദേ­ശ­പ­ര­മായ ലക്‌­ഷ്യം മുൻ നി­ർ­ത്തി രചി­ക്ക­പ്പെ­ട്ട­താ­ണ് ആ ലേ­ഖ­നം എന്ന് കണ്ടെ­ത്തി കേ­സ് തള്ളി­.

ഇ­തി­ൽ­നി­ന്ന് എന്താ­ണ് മന­സി­ലാ­ക്കേ­ണ്ട­ത്? സാ­ഹി­ത്യം ഒരു സാം­സ്കാ­രിക മാ­ധ്യ­മ­മാ­ണ്. അതി­ന് സാം­സ്കാ­രി­ക­മായ വി­മർ­ശ­ന­ത്തി­ന്റെ­യും, ചെ­റു­ക്ക­ലി­ന്റെ­യും സാ­ധ്യ­ത­കൾ അതി­നു­ള്ളിൽ തന്നെ ഉണ്ട്. അവ ഉപ­യോ­ഗി­ക്കാ­തെ സാം­സ്കാ­രിക യു­ക്തി­ക­ളെ അധി­കാ­ര­ത്തി­ന്റെ­യും, പൊ­തു­ബോ­ധ­ത്തി­ന്റെ­യും, അവ­യു­ടെ പക്ഷം പി­ടി­ക്കു­ന്ന നി­യമ വ്യാ­ഖ്യാ­ന­ങ്ങ­ളു­ടെ­യും പേ­ശീ­ബ­ലം ഉപ­യോ­ഗി­ച്ച് നി­ശ­ബ്ദ­മാ­ക്കു­ന്ന­ത് ഒരു ഫാ­സി­സ്റ്റ് പ്ര­വ­ണ­ത­യാ­ണ്.ഉ­ള്ള­ട­ക്ക­ത്തി­ന്റെ കരു­ത്തി­നും, ദൗ­ർ­ബ­ല്യ­ത്തി­നും, യു­ക്തി­യ്ക്കും യു­ക്തി ഹീ­ന­ത­യ്ക്കും ഉപ­രി ഏതൊ­രു പു­സ്ത­ക­വും നി­യ­മ­പ­ര­മാ­യി നി­രോ­ധി­ക്ക­പ്പെ­ടു­മ്പോൾ സം­ഭ­വി­ക്കു­ന്ന­തും അത് തന്നെ. മേ­ല്പ­റ­ഞ്ഞ രണ്ട് സം­ഭ­വ­ങ്ങ­ളി­ൽ; രാ­ഷിദ ജഹാ­ന്റെ­യും, ഡീ' അവോ­ണി­യു­ടെ­യും കേ­സു­ക­ളിൽ രണ്ട് വി­ധി­യു­ണ്ടാ­യ­ത് അതാ­ത് പാ­ഠ­ങ്ങ­ളിൽ ന്യാ­യാ­ധി­പർ നട­ത്തിയ ആത്മ­നി­ഷ്ഠ­മായ വ്യാ­ഖ്യാ­ന­ങ്ങ­ളു­ടെ അടി­സ്ഥാ­ന­ത്തി­ലാ­ണ്. അത് ഒരു ജനാ­ധി­പ­ത്യ രാ­ഷ്ട്ര­ത്തി­ലെ നീ­തി­വ്യ­വ­സ്ഥ­യ്ക്ക് ഭൂ­ഷ­ണ­മ­ല്ല.

[blurb:3:right] ബ്രി­ട്ടീ­ഷ് ഭര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി­രു­ന്ന ഈ വകു­പ്പ് കാ­ര്യ­മായ മാ­റ്റ­ങ്ങ­ളൊ­ന്നും ഇല്ലാ­തെ നമ്മു­ടെ ഭരണ ഘട­ന­യി­ലേ­യ്ക്ക് ഉൾ­ച്ചേ­ർ­ക്ക­പ്പെ­ട്ടു എന്ന് വേ­ണം മന­സി­ലാ­ക്കാ­ൻ. എന്നാൽ 1957ൽ റാം­ജി ലാൽ മോ­ഡി­യ്ക്ക് എതി­രേ ഉണ്ടായ കേ­സ് മാ­റ്റി നി­ർ­ത്തി­യാൽ തോ­ണ്ണൂ­റു­കൾ വരെ­യു­ള്ള കാ­ല­ഘ­ട്ട­ത്തിൽ ഈ വകു­പ്പി­ന്റെ പ്ര­യോ­ഗം താ­ര­ത­മ്യേ­നെ കു­റ­വാ­യി­രു­ന്നു. ഉത്ത­രാ­ധു­നി­ക­ത­യു­ടെ വര­വോ­ടെ കഥ ആകെ മാ­റി. യു­ക്തി­ചി­ന്ത, ശാ­സ്ത്രീയ അവ­ബോ­ധം തു­ട­ങ്ങിയ സങ്കൽ­പ്പ­ങ്ങ­ളൊ­ക്കെ പഴ­ഞ്ച­നാ­യി വ്യാ­ഖ്യാ­നി­ക്ക­പ്പെ­ടുക പോ­ട്ടെ, ആധു­നി­ക­മാ­യി വി­മർ­ശി­ക്ക­പ്പെ­ടു­ക­യും കൊ­ളോ­ണി­യ­ലി­സ­ത്തി­ന്റെ­യും യൂ­റോ­കേ­ന്ദ്രീ­ക­ര­ണ­ത്തി­ന്റെ­യും എതിർ യു­ക്തി­കൾ എന്ന നി­ല­യിൽ പാ­ര­മ്പ­ര്യ ചി­കി­ത്സ, വാ­സ്തു ശാ­സ്ത്രം, ജ്യോ­തി­ഷം തൊ­ട്ട് മന്ത്ര­വാ­ദം വരെ അം­ഗീ­ക­രി­ക്ക­പ്പെ­ടും വി­ധം സാം­സ്കാ­രി­ക­ലോ­ക­ത്ത് സൈ­ദ്ധാ­ന്തി­ക­മായ ഒരു­ത­രം തി­രി­ച്ചി­ടൽ നട­ക്കു­ക­യും ചെ­യ്തു. ഉത്ത­രാ­ധു­നി­കത മു­ന്നോ­ട്ട് വച്ച ദർ­ശ­ന­ങ്ങൾ എല്ലാം ഋണാ­ത്മ­ക­മാ­യി­രു­ന്നു എന്ന­ല്ല ഇതി­ന്റെ അർ­ത്ഥം. സാം­സ്കാ­രി­ക­പ­രി­ണാ­മ­ങ്ങ­ളു­ടെ വി­വിധ ഘട്ട­ങ്ങൾ പരി­ശോ­ധി­ച്ചാൽ അവ­യ്ക്കൊ­ക്കെ ഇട­യിൽ അനി­ശ്ചി­ത­ത്വ­ങ്ങ­ളു­ടെ­യും, ആശ­യ­ക്കു­ഴ­പ്പ­ങ്ങ­ളു­ടെ­യു­മായ ചില ഹൃ­സ്വ­മായ ഇട­വേ­ള­കൾ കണ്ടെ­ത്താ­നാ­വും. ആധു­നി­ക­ത­യി­ൽ­നി­ന്ന് ഉത്ത­രാ­ധു­നി­ക­ത­യി­ലേ­യ്ക്കു­ള്ള സാം­സ്കാ­രിക വി­കാ­സ­ത്തി­നും അത്ത­രം ഒരു ഇട­വേള ഉണ്ടാ­യി­രു­ന്നു. ആ ഇട­വേ­ള­യി­ലെ അവ്യ­ക്ത­കൾ­ക്കും ആശ­യ­ക്കു­ഴ­പ്പ­ങ്ങൾ­ക്കും ഇട­യി­ലൂ­ടെ ഒളി­ച്ച് കട­ത്ത­പ്പെ­ട്ട­വ­യാ­ണ് മേ­ൽ­പ്പ­റ­ഞ്ഞ­വ­യൊ­ക്കെ­.

ഇ­രു­പ­ത്തി­യൊ­ന്നാം നൂ­റ്റാ­ണ്ടിൽ ഈ വൃ­ണ­വ­കു­പ്പി­ന്റെ ഉപ­യോ­ഗം വ്യാ­പ­ക­മാ­കു­ന്നു­ണ്ട്. ഇതിൽ ഏറ്റ­വും വി­ചി­ത്രം 2006ൽ ക്രി­ക്ക­റ്റ് കളി­ക്കാ­ര­നായ രവി­ശാ­സ്ത്രി­യ്ക്ക് എതി­രേ എടു­ത്ത കേ­സാ­ണ്. ജോ­ഹാ­ന­സ് ബർ­ഗിൽ വച്ച് നട­ന്ന ടെ­സ്റ്റ്‌ മത്സ­ര­ത്തി­നി­ട­യിൽ ശാ­സ്ത്രി ബീ­ഫ് ഭക്ഷി­ച്ച­താ­ണ് കേ­സി­ന് ആധാ­ര­മായ സം­ഭ­വം. അത് അദ്ദേ­ഹം ഉൾ­പ്പെ­ടു­ന്ന മത­വി­ഭാ­ഗ­ത്തി­ന്റെ വി­ശ്വാ­സ­ത്തെ വൃ­ണ­പ്പെ­ടു­ത്തി­യ­ത്രെ! ഈ കേ­സിൽ ശാ­സ്ത്രി ശി­ക്ഷി­ക്ക­പ്പെ­ട്ടോ ഇല്ല­യോ എന്ന­ത­ല്ല പ്ര­ശ്നം: ഇത്ത­രം ഒരു വി­ചി­ത്ര­മായ യു­ക്തി വച്ചും ഒരു മനു­ഷ്യ­നെ­തി­രേ കേ­സെ­ടു­ക്കാൻ ഈ വകു­പ്പ് ഇടം നല്കു­ന്നു­ണ്ട് എന്ന­താ­ണ്.

2007 ൽ ജൈന മത­വി­ശ്വാ­സി­ക­ളായ ദി­ഗം­ബ­ര­സ­ന്യാ­സി­കൾ പൊ­തു­സ്ഥ­ല­ത്ത് നഗ്ന­രാ­യി നട­ക്കു­ന്ന­തി­നെ വി­മർ­ശി­ച്ച് എഴു­തി­യ­തി­ന്റെ പേ­രിൽ ബി. വി. സീ­താ­റാം എന്ന പത്ര­പ്ര­വർ­ത്ത­കൻ അറ­സ്റ്റ് ചെ­യ്യ­പ്പെ­ട്ടു. ഇന്ത്യൻ പീ­നൽ കോ­ഡി­ന്റെ 292ആം വകു­പ്പ് ഉപ­യോ­ഗി­ച്ച് നഗ്ന­നാ­യി നട­ക്കു­ന്ന ഒരു സാ­ധാ­രണ മനു­ഷ്യ­നെ സാ­മൂ­ഹ്യ­സ­ഭ്യ­ത­യു­ടെ ലം­ഘ­ന­ത്തി­ന് അറ­സ്റ്റ് ചെ­യ്യാം. എന്നാൽ ഇതേ കൃ­ത്യം മത­വി­ശ്വാ­സ­ത്തി­ന്റെ പേ­രിൽ ആണ് ചെ­യ്യു­ന്ന­തെ­ങ്കിൽ അത് കു­റ്റ­കൃ­ത്യ­മ­ല്ല. ഇതാ­വ­ണ­മ­ല്ലൊ ദി­ഗം­ബ­ര­സ­ന്യാ­സി­ക­ളെ 292 ആം വകു­പ്പ് ഒഴി­വാ­ക്കു­ക­യും അവ­രെ വി­മർ­ശി­ച്ച­തി­നു സീ­താ­രാ­മി­നെ 295 ആം വകു­പ്പ് ചു­മ­ത്തി അറ­സ്റ്റ് ചെ­യ്യു­ക­യും ചെ­യ്ത­തി­ന്റെ പി­ന്നി­ലെ യു­ക്തി! എന്നാൽ ഇതേ വർ­ഷം പ്ര­ശ­സ്ത­ചി­ത്ര­കാ­ര­നായ എം. എഫ് ഹു­സൈ­നെ­തി­രെ­യും ഇതേ ഇരു­ന്നൂ­റ്റി­തൊ­ണ്ണു­റ്റി­യ­ഞ്ചാം വകു­പ്പ് പ്ര­കാ­രം കേ­സേ­ടു­ക്ക­പ്പെ­ട്ടു. കു­റ്റം ഭാ­രത മാ­താ­വി­നെ നഗ്ന­യാ­യി ചി­ത്രീ­ക­രി­ച്ചു എന്ന­താ­ണ്. ഭാ­രത മാ­താ­വ് ഒരു ഹി­ന്ദു ദേ­വ­താ സങ്ക­ല്പ­മാ­ണ്. അതാ­യ­ത് ചി­ത്ര­കാ­രൻ ഹു­സൈ­നു പക­രം ഏതെ­ങ്കി­ലും ഒരു ഹരി­നാ­രാ­യ­ണ­നും, ഉദ്ദേ­ശം കല­യു­ടെ ആവി­ഷ്കാ­രം എന്ന­തി­നു പക­രം മത­വി­ശ്വാ­സ­ത്തി­ന്റെ ആവി­ഷ്കാ­ര­വും ആയി­രു­ന്നെ­ങ്കിൽ അയാ­ൾ­ക്ക് 292 ആം വകു­പ്പി­ന്റെ പരി­ര­ക്ഷ ലഭി­ക്കു­ക­യും അയാ­ളെ വി­മർ­ശി­ക്കു­ന്ന­വർ­ക്കെ­തി­രേ 295 ആം വകു­പ്പ് ചു­മ­ത്ത­പ്പെ­ടു­ക­യും ചെ­യ്തേ­നെ­!

ഈ വകു­പ്പി­ന്റെ വൃ­ണ­ച­രി­ത്ര­ത്തി­ന് ഇനി­യും എത്ര­യോ ദൈർ­ഘ്യ­മു­ണ്ട്. തനി­ക്ക് ഇഷ്ട­മു­ള്ള മത­ത്തെ­യോ വി­ശ്വാ­സ­ത്തെ­യൊ പി­ൻ­പ­റ്റാ­നും അത് ആച­രി­ക്കാ­നും പ്ര­ച­രി­പ്പി­ക്കു­വാ­നും ഓരോ പൗ­ര­നും അവ­കാ­ശ­മു­ണ്ട്. അതേ സമ­യം ശാ­സ്ത്രീയ അവ­ബോ­ധ­ത്തെ­യും യു­ക്തി­ചി­ന്ത­യെ­യും പ്രോ­ത്സാ­ഹി­പ്പി­ക്കുക അവ­ന്റെ കട­മ­യും ആണ്. ഒരാൾ തന്റെ ഭര­ണ­ഘ­ട­നാ­പ­ര­മായ കട­മ­യു­ടെ ഭാ­ഗ­മാ­യി ചെ­യ്യു­ന്ന­ത് മറ്റൊ­രാ­ളി­ന്റെ വി­ശ്വാ­സ­ത്തി­നും അത് പ്ര­ച­രി­പ്പി­ക്കാൻ അയാൾ നട­ത്തു­ന്ന ശ്ര­മ­ങ്ങൾ­ക്കും വി­രു­ദ്ധ­മാ­യി തീ­രു­ന്നു എന്ന് വയ്ക്കു­ക. ഇവി­ടെ ഒരു മതേ­തര ഭര­ണ­ഘ­ടന എന്ത് നി­ല­പാ­ടെ­ടു­ക്ക­ണം? എല്ലാ­വർ­ക്കും ഒരു­പോ­ലെ നീ­തി­യും നി­യ­മ­പ­രി­ര­ക്ഷ­യും ഉറ­പ്പു വരു­ത്തുക എന്ന ലക്ഷ്യ­ത്തോ­ടെ രൂ­പീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള ഇന്ത്യൻ പീ­നൽ കോ­ഡ് നീ­തി­യു­ടെ തു­ല്യ­വി­ത­ര­ണ­മെ­ന്ന അതി­ന്റെ ആദർ­ശ­ല­ക്ഷ്യ­ത്തി­നാ­യി അവ­ലം­ബി­ക്കെ­ണ്ടു­ന്ന യു­ക്തി­പ­ദ്ധ­തി എന്താ­യി­രി­ക്ക­ണം? അതി­ന്റെ രീ­തി­ശാ­സ്ത്രം എന്താ­യി­രി­ക്ക­ണം­?

­യു­ക്തി ചി­ന്ത­യു­ടെ കേ­രള ചരി­ത്രം­

എ­ബ്ര­ഹാം ടി കോ­വൂ­ർ

അ­മൃ­താ­ന­ന്ദ­മ­യി ഇന്ത്യ കണ്ട ആദ്യ­ത്തെ ആൾ­ദൈ­വം ഒന്നു­മ­ല്ല. അവർ­ക്ക് മു­മ്പും ആൾ ദൈ­വ­ങ്ങ­ളു­ണ്ടാ­യി­ട്ടു­ണ്ട്. അവ­രെ യു­ക്തി­ചി­ന്ത­യും ശാ­സ്ത്രിയ അവ­ബോ­ധ­വും ഉപ­ക­ര­ണ­മാ­ക്കി മനു­ഷ്യർ വി­മർ­ശന വി­ധേ­യ­മാ­ക്കി­യി­ട്ടു­മു­ണ്ട്. എബ്ര­ഹാം ടി കോ­വൂർ തന്റെ പു­സ്ത­ക­ങ്ങ­ളി­ലൂ­ടെ സത്യ­സാ­യി­ബാബ എന്ന ആൾ­ദൈ­വ­ത്തെ തു­റ­ന്നു കാ­ട്ടു­ക­യും അയാ­ളെ പര­സ്യ­മാ­യി വെ­ല്ലു­വി­ളി­ക്കു­ക­വ­രെ­യും ചെ­യ്തി­ട്ടു­ണ്ട്. അതി­ന്റെ വി­ശ­ദാം­ശ­ങ്ങൾ കൊ­വൂ­രി­ന്റെ ഡയ­റി­ക്കു­റി­പ്പു­കൾ എന്ന പേ­രിൽ പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ട പു­സ്ത­ക­ത്തിൽ ഉണ്ട്. അതിൽ സാ­യീ ബാബ നട­ത്തി­വ­ന്നി­രു­ന്ന ദി­വ്യാ­ത്ഭു­ത­ങ്ങ­ളു­ടെ പൊ­ളി­ച്ചെ­ഴു­ത്ത് മാ­ത്ര­മ­ല്ല, അദ്ദേ­ഹം നട­ത്തി പോ­ന്നി­രു­ന്ന ഇൻ­ഫെ­ർ­ട്ടി­ലി­റ്റി ട്രീ­റ്റ്മെ­ന്റു­ക­ളെ­ക്കു­റി­ച്ചു­വ­രെ­യു­ള്ള ഞെ­ട്ടി­പ്പി­ക്കു­ന്ന കഥ­ക­ളും ഉണ്ട്. എന്നി­ട്ടും അന്ന് ആ പു­സ്ത­കം നി­രോ­ധി­ക്ക­പ്പെ­ട്ടി­ല്ല. അതി­ന്റെ പേ­രിൽ മത സൌ­ഹാ­ർ­ദ്ദ­വും തകർ­ന്നി­ല്ല. സാ­യി­ബാബ ചെ­യ്ത സൽ­കർ­മ്മ­ങ്ങ­ളെ­ക്കു­റി­ച്ച് അറി­യു­ന്ന ആരും അയാ­ൾ­ക്കെ­തി­രെ ആരോ­പ­ണം ഉന്ന­യി­ക്കി­ല്ല എന്ന് പറ­യാൻ തക്ക­വ­ണ്ണം ലജ്ജാ­ഹീ­ന­രായ ഭര­ണാ­ധി­കാ­രി­ക­ളും അന്നു­ണ്ടാ­യി­രു­ന്നി­ല്ല. പക്ഷെ ഇന്ന് അത­ല്ല കഥ.

എ­ഴു­പ­തു­ക­ളി­ലും എൺ­പ­തു­ക­ളി­ലും നമ്മൾ ഒരു യു­ക്തി­വാ­ദി സമൂ­ഹ­മാ­യി വി­ക­സി­ച്ചി­രു­ന്നൊ­ന്നു­മി­ല്ലെ­ങ്കി­ലും ആൾ ദൈ­വ­ങ്ങ­ളും അനാ­ചാ­ര­ങ്ങ­ളും അന്ധ­വി­ശ്വാ­സ­ങ്ങ­ളും ഒന്നും അന്ന് ചു­രു­ങ്ങി­യ­ത് ഫാ­ഷ­ന­ബിൾ എങ്കി­ലും ആയി­രു­ന്നി­ല്ല. ചെ­റു­പ്പ­ക്കാ­രു­ടെ ഇട­യി­ലെ­ങ്കി­ലും മത­ചി­ഹ്ന­ങ്ങൾ പു­രോ­ഗ­മ­ന­വി­രു­ദ്ധ­മാ­യി കരു­ത­പ്പെ­ട്ടി­രു­ന്നു. ജാ­തി, മത, സം­ഘ­ട­ന­കൾ­ക്ക് അതാ­ത് സമു­ദാ­യ­ങ്ങ­ളിൽ പോ­ലും നി­ർ­ണ്ണാ­യക സ്വാ­ധീ­ന­മാ­കാൻ കഴി­ഞ്ഞി­രു­ന്നി­ല്ല. എന്നാൽ തൊ­ണ്ണൂ­റു­കൾ തൊ­ട്ട് നാം അതി­ജീ­വി­ച്ചു­ക­ഴി­ഞ്ഞു എന്ന് കരു­തി­യി­രു­ന്ന ജീ­ർ­ണ്ണ­ത­കൾ സൈ­ദ്ധാ­ന്തി­ക­പി­ൻ­ബ­ലം ആർ­ജ്ജി­ച്ച് തി­രി­ച്ചു­വ­രു­ന്ന­താ­ണ് പി­ന്നീ­ടു കണ്ട­ത്. പ്ര­ക­ട­മായ അടി­സ്ഥാന വസ്തു­ത­ക­ളും ബോ­ധ്യ­ങ്ങ­ളും വരെ വ്യാ­ജ­മാ­യി സങ്കീ­ർ­ണ­വൽ­ക്ക­രി­ക്ക­പ്പെ­ട്ടു. പഠി­ക്കാൻ ആളു­ണ്ടെ­ങ്കിൽ മന്ത്ര­വാ­ദം വരെ പാ­ഠ്യ­വി­ഷ­യ­മാ­കാം എന്ന അവ­സ്ഥ­യി­ലാ­ണ് ഇന്ന് നമ്മു­ടെ വി­ദ്യാ­ഭ്യാസ മേ­ഖല പോ­ലും­.

ഈ ഒരു പശ്ചാ­ത്ത­ല­ത്തിൽ നി­ന്ന് വേ­ണം നമ്മൾ തൊ­ണ്ണു­റു­ക­ളിൽ ശ്രി­നീ പട്ട­ത്താ­ന­ത്തി­നും, കഴി­ഞ്ഞ വർ­ഷം സനൽ ഇട­മ­റു­കി­നും ഇപ്പോൾ ഗെ­യിൽ ട്രെ­ഡ്‌­വെ­ൽ­നും അവർ എഴു­തിയ പു­സ്ത­ക­ത്തോ­ട് അനു­ഭാ­വം പ്ര­ക­ടി­പ്പി­ച്ച ഫെ­യ്സ്ബു­ക്ക് പോ­സ്റ്റു­കൾ­ക്കും, ആ വാ­ർ­ത്ത പ്ര­ച­രി­പ്പി­ച്ച അച്ച­ടി-ദൃ­ശ്യ മാ­ധ്യ­മ­ങ്ങൾ­ക്കും എതി­രെ ഉണ്ടായ നി­യ­മ­ന­ട­പ­ടി­ക­ളെ കാ­ണാ­ൻ. ശ്രി­നീ പട്ട­ത്താ­നം അ­മൃ­താ­ന­ന്ദ­മ­യി­ എന്ന സ്വ­യം പ്ര­ഖ്യാ­പിത ദൈ­വ­ത്തെ അവ­രു­ടെ പ്ര­വൃ­ത്തി­ക­ളു­ടെ ചരി­ത്രം മു­ൻ­നി­ർ­ത്തി തു­റ­ന്നു കാ­ട്ടുക എന്ന ഒരു മതേ­ത­ര­ജ­നാ­ധി­പ­ത്യ രാ­ജ്യ­ത്തി­ലെ പൌ­ര­ന്റെ ഭര­ണ­ഘ­ട­നാ­പ­ര­മായ ഉത്ത­ര­വാ­ദി­ത്തം നി­ർ­വ­ഹി­ക്കുക മാ­ത്ര­മാ­ണ് ചെ­യ്ത­ത­തെ­ങ്കിൽ ഈ അടു­ത്തി­ടെ സനൽ ഇട­മ­റു­ക് ചെ­യ്ത­ത് സാ­മാ­ന്യ­മായ ഒരു ഭൗ­തീക ശാ­സ്ത്ര പ്ര­തി­ഭാ­സം മു­ൻ­നി­ർ­ത്തി ദി­വ്യാ­ത്ഭു­ത­മെ­ന്ന് വ്യാ­ഖ്യാ­നി­ക്ക­പ്പെ­ട്ട ഒരു തട്ടി­പ്പി­നെ തു­റ­ന്നു കാ­ട്ടു­ക­യാ­ണ്. ഗെ­യിൽ ട്രെ­ഡ്വെ­ലി­ന്റെ വെ­ളി­പ്പെ­ടു­ത്തൽ അതും കട­ന്ന് ആത്മീയ സ്ഥാ­പ­നം എന്ന മറ­യ്ക്കു­പി­ന്നിൽ നട­ക്കു­ന്ന നി­യമ ലം­ഘ­ന­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള ഒരു കു­മ്പ­സാ­ര­മാ­ണ്. ഈ മൂ­ന്നു സം­ഭ­വ­ങ്ങ­ളി­ലും അധി­കാ­രി­ക­ളു­ടെ ഭാ­ഗ­ത്ത് നി­ന്നു­ണ്ടാ­യ­ത് അന്വേ­ഷ­ണ­മ­ല്ല, മറി­ച്ച് ഭര­ണ­ഘ­ട­നാ­പ­ര­മായ ചില അവ്യ­ക്ത­ത­ക­ളെ മറ­യാ­ക്കി­ക്കൊ­ണ്ടു­ള്ള അടി­ച്ച­മർ­ത്ത­ലോ, ഭീ­ഷ­ണി­പ്പെ­ടു­ത്ത­ലോ ഒക്കെ­യാ­ണ്.

ആ­ത്മ­നി­ഷ്ഠ­മായ നീ­തി­

എം എഫ് ഹു­സൈൻ

ആ­ത്മ­നി­ഷ്ഠ­മായ വ്യാ­ഖ്യാ­ന­ങ്ങൾ ഒരേ വസ്തു­ത­യെ അതി­ന്റെ നേർ വി­പ­രീ­ത­ങ്ങ­ളാ­യി അപ­നി­ർ­മ്മി­ച്ചെ­ടു­ത്തേ­ക്കാം. വന്ദ്യ­വ­യോ­ധി­ക­നായ ചി­ത്ര­കാ­രൻ എം. എഫ് ഹു­സൈ­ന് മാ­തൃ­രാ­ജ്യ­മായ ഇന്ത്യ­യി­ൽ­നി­ന്ന് പലാ­യ­നം ചെ­യ്യേ­ണ്ടി­വ­ന്ന­ത് ഹി­ന്ദു­ദൈ­വ­മായ സര­സ്വ­തി­യെ നഗ്ന­യാ­യി ചി­ത്രീ­ക­രി­ച്ചു എന്ന കു­റ്റ­ത്തി­നാ­ണ്. യഥാ­ത­ഥ­സ­മ്പ്ര­ദാ­യ­ത്തിൽ വര­യ്ക്ക­പ്പെ­ട്ട­ത­ല്ലാ­ത്ത ആ ചി­ത്ര­ത്തിൽ ആരോ­പി­ക്ക­പ്പെ­ടു­ന്ന നഗ്നത ഒരു വ്യാ­ഖ്യാ­നം മാ­ത്ര­മാ­ണ്. എന്നാൽ അതേ സര­സ്വ­തി നഗ്ന­യാ­യി നാ­വിൻ തു­മ്പിൽ നൃ­ത്ത­മാ­ട­ണേ എന്ന് അക്ഷ­രാ­ർ­ത്ഥ­ത്തിൽ പ്രാ­ർ­ത്ഥി­ച്ചി­ട്ടു­ണ്ട് നമ്മു­ടെ എഴു­ത്ത­ച്ഛൻ. അത് അദ്ദേ­ഹ­ത്തി­ന് ദേ­വി­യു­ടെ നഗ്നത ആസ്വ­ദി­ക്കാ­നു­ള്ള മോ­ഹം കൊ­ണ്ടാ­ണെ­ന്ന് ആരെ­ങ്കി­ലും വ്യാ­ഖ്യാ­നി­ച്ചാൽ അദ്ധ്യാ­ത്മ­രാ­മാ­യ­ണം കി­ളി­പ്പാ­ട്ട് നി­രോ­ധി­ക്കാ­നും പ്ര­തി­കൾ കണ്ടു­കെ­ട്ടാ­നും ഉത്ത­ര­വി­ടു­മോ കോ­ട­തി? സ്വ­വർ­ഗ്ഗ­ര­തി കു­റ്റ­ക­ര­മാ­ണെ­ന്ന് പറ­ഞ്ഞ കോ­ട­തി ആ കു­റ്റ­ത്തെ ഐതീ­ഹ്യ­വൽ­ക്ക­രി­ക്കു­ന്ന ഒന്നാ­ണ് അയ്യ­പ്പന്‍­റെ കഥ­യെ­ന്ന് ഒരാൾ ആവ­ലാ­തി­പ്പെ­ട്ടാൽ അത് നി­രോ­ധി­ക്കു­മോ അതോ അങ്ങ­നെ പറ­ഞ്ഞ ആളി­നെ­തി­രേ മത­നി­ന്ദ­യ്ക്ക് കേ­സെ­ടു­ക്കു­മോ­?

­നീ­തി എന്ന കല്പ­ന­യെ ആവു­ന്ന­ത്ര വസ്തു­നി­ഷ്ഠ­മാ­ക്കുക എന്ന­താ­ണ് നി­യ­മ­ങ്ങ­ളു­ടെ ധർ­മ്മം. അതു­കൊ­ണ്ടാ­ണ് അവ ധനാ­ത്മ­ക­മാ­യി നി­ര­ന്ത­രം പരി­ഷ്ക­രി­ക്ക­പ്പെ­ട്ടു­കൊ­ണ്ടേ­യി­രി­ക്കേ­ണ്ട­തും. ആത്മ­നി­ഷ്ഠ­മായ നീ­തി­യെ­ന്ന­ത് പല­പ്പോ­ഴും നീ­തി­നി­ഷേ­ധം തന്നെ­യാ­ണ്. പ്ര­ത്യേ­കി­ച്ച് സമൂ­ഹ­വും പൊ­തു­ബോ­ധ­വും യാ­ഥാ­സ്ഥി­തി­ക­ത്വ­ത്തി­ലേ­യ്ക്ക് വ്യാ­പ­ക­മാ­യി മട­ങ്ങി­പ്പൊ­യ്ക്കൊ­ണ്ടി­രി­ക്കു­ന്ന കാ­ല­ത്ത്. പക്ഷേ നീ­തി­യു­ടെ വസ്തു­നി­ഷ്ഠത ഉറ­പ്പു­വ­രു­ത്തു­ന്ന­തി­ന് ന്യാ­യാ­ധി­പ­ന്മാർ പൊ­തു സൽ­ക്കാ­ര­ങ്ങൾ നട­ത്താ­നോ, അവ­യിൽ പങ്കെ­ടു­ക്കാ­നോ ഉപ­ഹാ­ര­ങ്ങൾ കൈ­മാ­റാ­നോ പാ­ടി­ല്ല തു­ട­ങ്ങിയ ഉപ­രി­പ്ള­വ­ങ്ങ­ളായ പെ­രു­മാ­റ്റ­ച്ച­ട്ട­ങ്ങൾ മാ­ത്രം പോ­ര. അവി­ടെ­യാ­ണ് നീ­തി­യ്ക്ക് വസ്തു­നി­ഷ്ഠ­വും, അയാ­ഥാ­സ്ഥി­തി­ക­വും, പു­രോ­ഗ­മ­നോ­ന്മു­ഖ­വു­മായ ഒരു ശാ­സ്ത്രീയ അവ­ലം­ബ­വും എമ്പെ­രി­ക്ക­ലായ ഒരു രീ­തി­ശാ­സ്ത്ര­വും അനി­വാ­ര്യ­മാ­ണെ­ന്ന് വരു­ന്ന­ത്. അങ്ങ­നെ ആവാ­ത്തി­ട­ത്തോ­ളം കൂ­ടു­തൽ കൂ­ടു­തൽ യാ­ഥാ­സ്ഥി­തി­ക­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന നമ്മു­ടെ സമൂ­ഹ­ത്തി­ലെ നീ­തി കൂ­ടു­തൽ കൂ­ടു­തൽ വി­ചി­ത്ര­മാ­യി­ക്കൊ­ണ്ടേ­യി­രി­ക്കും. ബാ­ബ­റി­മ­സ്ജി­ദ് പോ­ലു­ള്ള സി­വിൽ കേ­സു­കൾ ഭൂ­രി­പ­ക്ഷ വി­ശ്വാ­സ­ത്തി­ന്റെ അടി­സ്ഥാ­ന­ത്തിൽ തീ­ർ­പ്പാ­ക്ക­പ്പെ­ടും! ബൻ­വാ­രി ദേ­വി ബലാ­ത്സംഗ കേ­സി­ലെ­പ്പോ­ലെ പ്ര­തി­കൾ അയി­ത്തം നോ­ക്കെ­ണ്ട സവർ­ണ്ണ­രാ­യ­തി­നാ­ലും, തീ­ണ്ടാ­തെ സം­ഗം സാ­ധ്യ­മ­ല്ല എന്ന­തി­നാ­ലും പ്ര­സ്തുത കു­റ്റം നട­ന്നി­രി­ക്കാ­നി­ട­യി­ല്ല എന്ന് കണ്ടെ­ത്തി കു­റ്റാ­രോ­പി­തർ വെ­റു­തെ വി­ട­പ്പെ­ടും! വി­ശു­ദ്ധ ജലം എന്നു­ക­രു­തി ഓട­വെ­ള്ളം കു­ടി­ച്ചു­കൊ­ണ്ടി­രു­ന്ന വി­ശ്വാ­സി­ക­ളായ സഹ­ജീ­വി­കൾ­ക്കാ­യി വാ­സ്ത­വം വെ­ളി­പ്പെ­ടു­ത്തി അവ­രു­ടെ ആരോ­ഗ്യം കാ­ക്കു­ക­യും അതി­ലൂ­ടെ തന്റെ ഭര­ണ­ഘ­ട­നാ പര­മായ ഉത്ത­ര­വാ­ദി­ത്വം നി­റ­വേ­റ്റു­ക­യും ചെ­യ്ത സനൽ ഇട­മ­റു­കാ­വ­ട്ടെ ഇന്ത്യ­യിൽ അങ്ങോ­ളം ഇങ്ങോ­ളം രജി­സ്റ്റർ ചെ­യ്യ­പ്പെ­ട്ടി­ട്ടു­ള്ള മത­നി­ന്ദാ­കേ­സു­കൾ­ക്കും അതി­ന്റെ മനു­ഷ്യ­നെ കൊ­ല്ലാ­ക്കൊല ചെ­യ്യു­ന്ന നൂ­ലാ­മാ­ല­കൾ­ക്കും പു­റ­മേ നല്ല ഒറി­ജി­നൽ വധ­ഭീ­ഷ­ണി­ക­ളും ഉള്ള പശ്ചാ­ത്ത­ല­ത്തിൽ അന്യ­ദേ­ശ­ങ്ങ­ളിൽ നി­ർ­ബ­ന്ധിത പ്ര­വാ­സ­ത്തിൽ ജീ­വി­തം തള്ളി നീ­ക്കും­.

­ശോ­ഭ­നം തന്നെ­യ­ല്ലേ നമ്മു­ടെ ഭാ­വി­?

<fieldset class="fieldgroup group-newsquotes"><legend>News Quotes</legend>

ഏത് ആരോപണവും ആർക്കെതിരെ ആരോപിക്കപ്പെടുന്നുവോ അയാൾക്ക് അപകീർത്തിപരമായി തോന്നാം. എന്നാൽ അത്തരം തോന്നലുകൾക്കെല്ലാം നിയമ സാധുത ഉണ്ടാവില്ല എന്ന് മാത്രം.

ഡൽഹി കൂട്ടബലാൽസംഗത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകൾക്കെതിരേ ഉള്ള ലൈംഗീകാതിക്രമങ്ങൾ കുറയ്ക്കുവാൻ നീതിന്യായസംവിധാനങ്ങൾക്ക് എന്ത് ചെയ്യുവാനാകും എന്നതിനെക്കുറിച്ച് വമ്പൻ ചർച്ചകൾ നടന്നു. അവയുടെ വെളിച്ചത്തിൽ നിയമഭേദഗതികൾ ഉണ്ടായി. പക്ഷേ ഫലത്തിൽ അതുകൊണ്ടൊക്കെ എന്ത് മാറ്റമാണുണ്ടായതെന്ന് നാം ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

ഭാരത മാതാവ് ഒരു ഹിന്ദു ദേവതാ സങ്കല്പമാണ്. ചിത്രകാരൻ ഹുസൈനു പകരം ഏതെങ്കിലും ഒരു ഹരിനാരായണനും, ഉദ്ദേശം കലയുടെ ആവിഷ്കാരം എന്നതിനു പകരം മതവിശ്വാസത്തിന്റെ ആവിഷ്കാരവും ആയിരുന്നെങ്കിൽ അയാൾക്ക് 292 ആം വകുപ്പിന്റെ പരിരക്ഷ ലഭിക്കുകയും അയാളെ വിമർശിക്കുന്നവർക്കെതിരേ 295 ആം വകുപ്പ് ചുമത്തപ്പെടുകയും ചെയ്തേനെ!

</fieldset>

വിശകലനം

Country:

Default Home Page

UK Home Page

Authors:

Visakh Sankar

http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%BF%E0%B4%B6%E0%B4%95%E0%B4%B2%E0%B4%A8%E0%B4%82/22690/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A8%E0%B4%B0%E0%B4%95%E0%B4%82-%E0%B4%93%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%87%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%A4%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%AF%E0%B4%95%E0%B5%BE#comments അമൃതാനന്ദമയി ആത്മകഥ ആവിഷ്കാരസ്വാതന്ത്ര്യം ഇന്ത്യ വിഷൻ എം എഫ് ഹുസൈൻ ഏബ്രഹാം ടി കോവൂർ ഗെയ്ൽ ട്രെഡ്‌വെൽ ജനാധിപത്യം നിരോധനം പിണറായി വിജയൻ പീഡനം ബലാത്സംഗം മാതാ അമൃതാനന്ദമയീ മഠം മീഡിയ വണ്‍ റാഷിദ ജഹാൻ വിശകലനം വിശുദ്ധനരകം വാര്‍ത്ത Fri, 04 Apr 2014 13:06:12 +0000 Visakh Sankar 22690 at http://malayal.am കേജരിവാളും അധികാരസംബന്ധിയായ ചില ഫൂക്കോവിയന്‍ ചിന്തകളും http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%BF%E0%B4%B6%E0%B4%95%E0%B4%B2%E0%B4%A8%E0%B4%82/22687/%E0%B4%95%E0%B5%87%E0%B4%9C%E0%B4%B0%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B3%E0%B5%81%E0%B4%82-%E0%B4%85%E0%B4%A7%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B0%E0%B4%B8%E0%B4%82%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%AF-%E0%B4%9A%E0%B4%BF%E0%B4%B2-%E0%B4%AB%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%81%E0%B4%82

അ­ഴി­മ­തി­ക്കെ­തി­രെ­യു­ള്ള കു­രി­ശു­യു­ദ്ധ­ത്തി­ന്റെ പരി­സ­മാ­പ്തി­യില്‍ അധി­കാ­ര­ത്തി­ലെ­ത്തു­ക­യും അതി­ശീ­ഘ്രം അ­ധി­കാ­രം­ വലി­ച്ചെ­റി­ഞ്ഞു കൂ­ടു­തല്‍ ശക്ത­രാ­കു­ക­യും ചെ­യ്ത കേ­ജ­രി­വാ­ളി­ന്റെ­യും സം­ഘ­ത്തി­ന്റെ­യും രാ­ഷ്ട്രീ­യ, സാ­മൂ­ഹ്യഇ­ട­പെ­ട­ലു­ക­ളെ­ക്കു­റി­ച്ച് ഏറെ പഠ­ന­ങ്ങ­ളും വി­മര്‍­ശ­ന­ങ്ങ­ളും നട­ക്കു­ന്നു­ണ്ട്. ഈ കു­റി­പ്പ്‌ എഴു­തു­മ്പോള്‍ കേ­ജ­രി­വാള്‍ അധി­കാ­ര­ത്തി­ലി­രി­ക്കു­ക­യും പ്ര­സി­ദ്ധീ­ക­ര­ണ­ഘ­ട്ട­മാ­യ­പ്പോ­ഴേ­ക്കും അദ്ദേ­ഹം രാ­ജി­വ­ക്കു­ക­യും ചെ­യ്തു. രാ­ജി­വ­ച്ച­തോ­ടു­കൂ­ടി കേ­ജ­രി­വാള്‍ കൂ­ടു­തല്‍ ശക്ത­നാ­കു­ക­യും താ­മ­സം­വി­നാ അധി­കാ­ര­ത്തില്‍ തി­രി­ച്ചെ­ത്തു­ക­യും ചെ­യ്യും എന്നാ­ണു ഞാന്‍ കരു­തു­ന്ന­ത്. അതു­കൊ­ണ്ടു­ത­ന്നെ തന്നെ താ­ഴെ­പ്പ­റ­യു­ന്ന നി­രീ­ക്ഷ­ണ­ങ്ങള്‍­ക്കു ഇനി­യും പ്ര­സ­ക്തി­യു­ണ്ട് എന്നു തോ­ന്നു­ന്നു­.

­കേ­ജ­രി­വാ­ളി­നു സമ്പൂര്‍­ണ്ണ പി­ന്തു­ണ­യു­മാ­യി ഒരു ഉപ­രി­വര്‍­ഗ്ഗ psyche രൂ­പ­പ്പെ­ടു­ക­യും അതി­ന്റെ ഭാ­ഗ­മാ­യി ഇതാ­ണ് രണ്ടാം സ്വാ­ത­ന്ത്ര്യ­സ­മ­ര­മെ­ന്നും കേ­ജ­രി­വാ­ളാ­ണ് ഇന്ത്യ­യു­ടെ രക്ഷ­യ്ക്കു­ള്ള അവ­സാ­ന­ത്തെ മി­ശി­ഹാ­യെ­ന്നു­മു­ള്ള മു­റ­വി­ളി­കള്‍ ഉയ­രു­ന്നു­മു­ണ്ട്. നമ്മു­ടെ വ്യ­വ­സ്ഥ­യു­ടെ സാ­മൂ­ഹ്യ-സാ­മ്പ­ത്തിക ഘട­ന­ക­ളെ ആഴ­ത്തില്‍ മന­സ്സി­ലാ­ക്കാ­തെ കേ­ജ­രി­വാ­ളി­നെ­പ്പോ­ലെ നല്ല ഉദ്ദേ­ശ്യ­ശു­ദ്ധി­യും ഉന്നത വി­ദ്യാ­ഭ്യാ­സ­വു­മു­ള്ള മി­ശി­ഹാ­മാ­രെ ജയി­പ്പി­ച്ചു വി­ട്ടാല്‍ എല്ലാ പ്ര­ശ്ന­ങ്ങ­ളും തീ­രും എന്ന ചി­ന്താ­ഗ­തി­യെ പ്ര­ഭാ­ത്‌ പട്നാ­യി­ക് ചോ­ദ്യം­ചെ­യ്യു­ന്നു­.

ആം ആദ്മി പാര്‍­ടി അധി­കാ­ര­ത്തി­ലെ­ത്തി­യ­പ്പോള്‍ ഞങ്ങ­ള­ല്ല ജന­ങ്ങ­ളാ­ണ് അധി­കാ­രം നേ­ടി­യ­ത് എന്നാ­യി­രു­ന്നു കേ­ജ­രി­വാ­ളി­ന്റെ പ്ര­ഖ്യാ­പ­നം. അധി­കാ­രം എന്ന സങ്കല്‍­പ­ത്തെ തല­കീ­ഴാ­യി മറി­ച്ചി­ടു­ന്നു എന്ന നി­ല­പാ­ടാ­ണ് ഈ വി­ഷ­യ­ത്തില്‍ ഫൂ­ക്കോ­വി­യന്‍ ചി­ന്ത അനി­വാ­ര്യ­മാ­ക്കു­ന്ന­ത്. വ്യ­ക്തി­ക­ളും അധി­കാ­ര­വും ഫൂ­ക്കോ­യു­ടെ ഇഷ്ട വി­ഷ­യ­ങ്ങ­ളാ­യി­രു­ന്ന­ല്ലോ. ഓരോ നയ­ങ്ങ­ളി­ലും നി­ല­പാ­ടു­ക­ളി­ലും സാ­മ്പ്ര­ദാ­യിക ജനാ­ധി­പ­ത്യ­രീ­തി­ക­ളെ തകി­ടം­മ­റി­ക്കു­ന്നു എന്ന തോ­ന്ന­ലു­ള­വാ­ക്കാന്‍ കേ­ജ­രി­വാള്‍ പ്ര­ത്യേ­കം ശ്ര­ദ്ധി­ക്കു­ന്നു­ണ്ട്.

അ­ഴി­മ­തി­ക്കാ­രായ ഉദ്യോ­ഗ­സ്ഥ­രെ സ്റ്റിം­ഗ് ഓപ്പ­റേ­ഷ­നി­ലൂ­ടെ കു­ടു­ക്കാ­നു­ള്ള കേ­ജ­രി­വാ­ളി­ന്റെ പദ്ധ­തി­യെ ഫൂ­ക്കൊ­യു­ടെ പാ­നോ­പ്ടി­സി­സം (panopticism) എന്ന ആശ­യ­വു­മാ­യി ബന്ധി­പ്പി­ക്കാ­വു­ന്ന­താ­ണ്. ഈ വി­ഷ­യ­ത്തില്‍ പൌ­ര­ന്മാ­രെ സൈ­ബോര്‍­ഗു­ക­ളാ­ക്കു­ന്ന­തി­നെ­പ്പ­റ്റി മാ­ധ്യ­മ­ത്തില്‍ ഡോ. ടി. ടി. ശ്രീ­കു­മാര്‍ എഴു­തി­യി­രു­ന്നു. പതി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലെ ഇം­ഗ്ലീ­ഷ്‌ ചി­ന്ത­ക­നാ­യി­രു­ന്ന ജെ­റെ­മി ബെ­ന്തം മു­ന്നോ­ട്ടു വച്ച പാ­നോ­പ്ടി­കോണ്‍ (panopticon) എന്ന ആശ­യം മുന്‍­നിര്‍­ത്തി­യാ­ണ് ­ഫൂ­ക്കോ­ വ്യ­ക്തി­കള്‍ തമ്മി­ലു­ള്ള അധി­കാ­ര­ബ­ന്ധ­ങ്ങ­ളു­ടെ ഘടന വി­ശ­ദീ­ക­രി­ക്കു­ന്ന­ത്.

­ത­ട­വു­പു­ള്ളി­ക­ളെ വൃ­ത്താ­കൃ­തി­യി­ലു­ള്ള ഒരു കെ­ട്ടി­ട­ത്തില്‍ ഒറ്റ­യ്ക്കൊ­റ്റ­യ്ക്കു­ള്ള സെ­ല്ലു­ക­ളില്‍ പാര്‍­പ്പി­ക്കു­ക­യും അതി­ന്റെ മദ്ധ്യ­ത്തില്‍ നിര്‍­മി­ച്ച ഒരു കെ­ട്ടി­ട­ത്തില്‍ നി­ന്ന് കു­റ്റ­വാ­ളി­ക­ളെ നി­ര­ന്ത­ര­മാ­യി നി­രീ­ക്ഷി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യും ചെ­യ്യുക എന്ന­താ­ണ് പാ­നോ­പ്ടി­കോണ്‍ എന്ന ആശ­യം കൊ­ണ്ട് ജെ­റെ­മി ബെ­ന്തം ഉദ്ദേ­ശി­ച്ച­ത്. ഇതി­ന്റെ ഭാ­ഗ­മാ­യി വി­ല­ങ്ങു­ക­ളും അന്നു­വ­രെ­യു­ണ്ടാ­യി­രു­ന്ന പ്രാ­കൃ­ത­മായ മര്‍­ദ്ദ­ന­മു­റ­ക­ളും വേ­ണ്ടാ­തെ വരി­ക­യും നി­ര­ന്ത­ര­മായ നി­രീ­ക്ഷ­ണ­ത്തി­ലൂ­ടെ തട­വു­പു­ള്ളി­ക­ളു­ടെ പെ­രു­മാ­റ്റം നി­യ­ന്ത്രി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. ഇങ്ങ­നെ കി­രാ­ത­വും പ്രാ­കൃ­ത­വു­മായ പര­മാ­ധി­കാ­ര­ത്തെ ചരി­ത്ര­പ­ര­മായ ഉരു­ത്തി­രി­യ­ലി­ലൂ­ടെ കൂ­ടു­തല്‍ കഴി­വു­റ്റ­തും മി­ക­ച്ച­തു­മാ­ക്കി മാ­റ്റു­ന്ന­തി­നെ­യാ­ണ് പാ­നോ­പ്ടി­സി­സം എന്ന് ഫൂ­ക്കോ വി­ളി­ക്കു­ന്ന­ത്. തട­വ­റ­ക­ളില്‍ നി­ന്ന് സമൂ­ഹ­ത്തി­ന്റെ വി­വിധ മേ­ഖ­ല­ക­ളി­ലേ­ക്ക് പതു­ക്കെ­പ്പ­തു­ക്കെ പാ­നോ­പ്ടി­സി­സം വ്യാ­പി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചു ഫൂ­ക്കോ എഴു­തി­യി­ട്ടു­ണ്ട്.

ഇ­തു­ത­ന്നെ­യാ­ണ് ജനാ­ധി­പ­ത്യ­വ്യ­വ­സ്ഥ­യില്‍ അയല്‍­രാ­ജ്യ­ങ്ങ­ളെ­യും പ്ര­തി­യോ­ഗി­ക­ളെ­യും പൌ­ര­ന്മാ­രെ­യും ഒക്കെ നി­രീ­ക്ഷി­ക്കു­ന്ന അമേ­രി­ക്കന്‍ ഭര­ണ­കൂ­ട­വും തി­രു­വ­ഞ്ചൂ­രി­ന്റെ പൊ­ലീ­സു­മൊ­ക്കെ ചെ­യ്ത­ത്. പാ­നോ­പ്ടി­സി­സ­ത്തി­ലൂ­ടെ വ്യ­ക്തി എന്ന­ത് കേ­വ­ലം ഒരു ‘subject’ മാ­ത്ര­മാ­യി­ത്തീ­രു­ക­യും വ്യ­ക്തി­കള്‍ തമ്മി­ലു­ള്ള അധി­കാ­ര­ത്തി­ന്റെ ഒരു hierarchy രൂ­പ­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. അറി­വും ശാ­സ്ത്ര­പു­രോ­ഗ­തി­യും അധി­കാ­ര­ത്തെ ഇല്ലാ­താ­ക്കു­ക­യും വി­മോ­ച­നം സാ­ധ്യ­മാ­ക്കു­ക­യും ചെ­യ്യു­ന്നു എന്ന സങ്കല്‍­പ­ത്തെ വെ­ല്ലു­വി­ളി­ക്കു­ന്ന ഫൂ­ക്കോ പു­തിയ അറി­വു­കള്‍ പു­തിയ അധി­കാ­ര­ഘ­ട­ന­ക­ളെ സൃ­ഷ്ടി­ക്കു­ന്നു എന്നു നി­രീ­ക്ഷി­ക്കു­ന്നു­.

­സ്റ്റേ­റ്റി­ന്റെ അധി­കാ­ര­മു­പ­യോ­ഗി­ച്ചു പൌ­രന്‍ നി­ര­ന്ത­രം നി­രീ­ക്ഷി­ക്ക­പ്പെ­ടു­ന്ന­തി­നു പക­രം പൌ­ര­നി­ലൂ­ടെ സ്റ്റേ­റ്റ് നി­രീ­ക്ഷി­ക്ക­പ്പെ­ടു­ന്നു എന്ന­തു­കൊ­ണ്ട് കേ­ജ­രി­വാ­ളി­ന്റെ പദ്ധ­തി­യെ കൌ­ണ്ടര്‍ പാ­നോ­പ്ടി­സി­സം (counter panopticism) എന്നു വി­ളി­ക്കാ­മെ­ന്നു തോ­ന്നു­ന്നു. പക്ഷേ ഇതി­ലൂ­ടെ പാ­നോ­പ്ടി­സി­സം നി­വര്‍­ത്തി­ക്കു­ന്ന പ്ര­തി­ലോ­മ­ക­ര­മായ അധി­കാ­ര­സം­സ്ഥാ­പ­ന­ത്തെ റദ്ദു­ചെ­യ്യാന്‍ കേ­ജ­രി­വാ­ളി­നു കഴി­യു­ന്നി­ല്ല. അ­ഴി­മ­തി­ നി­റ­ഞ്ഞ ബ്യൂ­റോ­ക്ര­സി­യെ നി­രീ­ക്ഷി­ക്കാന്‍ ആവ­ശ്യ­പ്പെ­ടു­ന്ന കേ­ജ­രി­വാള്‍ താ­നും മന്ത്രി­മാ­രും അട­ങ്ങു­ന്ന സം­ഘ­ത്തെ അതി­ന്റെ പരി­ധി­യില്‍ ഉള്‍­പ്പെ­ടു­ത്തു­ന്നു­ണ്ടോ എന്നു സം­ശ­യ­മാ­ണ്. അങ്ങ­നെ അധി­കാ­ര­സം­ബ­ന്ധി­യായ ഒരു ഉപ­രി­ഘ­ട­ന­യാ­യി ഈ സം­ഘം വേ­റി­ട്ടു­നില്‍­ക്കു­ക­യും ചെ­യ്യു­ന്നു­.

അ­ധി­കാ­രം ജന­ങ്ങ­ളില്‍ എത്തു­ക­യും അതി­ലൂ­ടെ അവര്‍ കൂ­ടു­തല്‍ സ്വ­ത­ന്ത്ര­രാ­കു­ക­യും ചെ­യ്യു­ന്നു എന്നാ­ണു കേ­ജ­രി­വാള്‍ അവ­കാ­ശ­പ്പെ­ടു­ന്ന­ത്. എന്നാല്‍ ഈ pseudo സ്വാ­ത­ന്ത്ര്യ­ബോ­ധം കൂ­ടു­തല്‍ ശക്ത­മായ അധി­കാ­ര­സം­സ്ഥാ­പ­ന­ത്തെ സൃ­ഷ്ടി­ക്കു­മോ എന്ന് സം­ശ­യി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. അധി­കാ­ര­പ്ര­യോ­ഗം സ്വ­ത­ന്ത്ര­രായ വ്യ­ക്തി­ക­ളി­ലെ സാ­ധി­ക്കു­ക­യു­ള്ളൂ എന്ന ഫൂ­ക്കൊ­യു­ടെ നി­രീ­ക്ഷ­ണം ഇവി­ടെ ഏറെ പ്ര­സ­ക്ത­മാ­ണ്‌.

­മ­റ്റൊ­ന്ന്, ബൂ­റോ­ക്ര­സി­യെ നി­രീ­ക്ഷി­ക്കാന്‍ ആവ­ശ്യ­പ്പെ­ടു­ന്ന­തി­ലെ സത്യ­സ­ന്ധ­ത­യി­ല്ലാ­യ്മ­യാ­ണ്. ജന­ങ്ങ­ളില്‍ നി­ന്നു ലഭി­ച്ച 1200ഓ­ളം കഴ­മ്പു­ള്ള പരാ­തി­ക­ളു­ടെ അടി­സ്ഥാ­ന­ത്തില്‍ ആകെ മൂ­ന്ന് അറ­സ്റ്റു­ക­ളെ നട­ന്നി­ട്ടു­ള്ളൂ എന്ന് ടൈം­സ്‌ ഓഫ് ഇന്ത്യ സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു­.

അ­ഴി­മ­തി­ക്കാ­രായ ഉദ്യോ­ഗ­സ്ഥ­രെ ജന­ങ്ങ­ളെ ഉപ­യോ­ഗി­ച്ച് കു­ടു­ക്കാ­നു­ള്ള നീ­ക്ക­വും ഒരര്‍­ത്ഥ­ത്തില്‍ ഒരു അധി­കാ­ര­പ്ര­യോ­ഗ­മാ­ണ്. അധി­കാ­രം നി­ല­നില്‍­ക്കു­ന്ന­ത് വ്യ­ക്തി­കള്‍ തമ്മി­ലു­ള്ള കേ­വ­ലം ബന്ധ­ങ്ങ­ളി­ലൂ­ടെ­യ­ല്ല മറി­ച്ച് അതു ചില പ്ര­വര്‍­ത്തി­കള്‍ മറ്റു പ്ര­വര്‍­ത്തി­ക­ളെ രൂ­പാ­ന്ത­രീ­ക­ര­ണം ചെ­യ്യു­ക­യോ പരി­വര്‍­ത്ത­ന­പ്പെ­ടു­ത്തു­ക­യോ ചെ­യ്യു­ന്ന­തി­ലൂ­ടെ­യാ­ണെ­ന്ന് ഫൂ­ക്കോ സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു. ഇവി­ടെ അഴി­മ­തി തട­യുക എന്ന ഉദ്ദേ­ശ്യ­ത്തോ­ടെ­യാ­ണെ­ങ്കി­ലും അതു കേ­ജ­രി­വാ­ള­ട­ങ്ങു­ന്ന സര്‍­ക്കാര്‍ സം­വി­ധാ­ന­ത്തി­ന് ജന­ങ്ങ­ളെ ഉപ­യോ­ഗി­ച്ച് ഉദ്യോ­ഗ­സ്ഥര്‍­ക്കു­മേല്‍ കൂ­ടു­തല്‍ ശക്ത­മാ­യ­തും ആഴ­ത്തി­ലു­ള്ള­തു­മായ അധി­കാ­ര­പ്ര­യോ­ഗ­ത്തി­ന് വഴി­യൊ­രു­ക്കു­ന്നു­.

ഇ­ത്ത­രം ക്യാ­മറ നി­രീ­ക്ഷ­ണ­ങ്ങ­ളി­ലൂ­ടെ­യും, അഴി­മ­തി­വി­രു­ദ്ധ മു­ദ്രാ­വാ­ക്യ­ങ്ങ­ളി­ലൂ­ടെ­യും ഇന്ത്യന്‍ ജനാ­ധി­പ­ത്യ­ത്തെ­യാ­കെ പരി­ഷ്ക­രി­ക്കാന്‍ പോ­കു­ന്നു എന്ന തോ­ന്ന­ലു­ണ്ടാ­ക്കു­ന്നു­ണ്ട് കേ­ജ­രി­വാള്‍. പക്ഷേ കേ­ജ­രി­വാ­ളി­ന്റെ പു­രോ­ഗ­മ­ന­പ­രത മന­സ്സി­ലാ­ക്കാന്‍ ഖാ­പ്‌ പഞ്ചാ­യ­ത്തു­ക­ളോ­ടു­ള്ള അദ്ദേ­ഹ­ത്തി­ന്റെ നി­ല­പാ­ട് പരി­ശോ­ധി­ച്ചാല്‍ മതി. അത്യ­ന്തം പ്രാ­കൃ­ത­വും പു­രു­ഷ, ­ജാ­തി­ കേ­ന്ദ്രീ­കൃ­ത­വു­മായ ഖാ­പ്‌ പഞ്ചാ­യ­ത്തു­കല്‍ നി­രോ­ധി­ക്കേ­ണ്ട­തി­ല്ല, മറി­ച്ച് അവ നമ്മു­ടെ സം­സ്കാ­ര­ത്തി­ന്റെ ഭാ­ഗ­മാ­ണ് എന്നാ­ണു അദ്ദേ­ഹ­ത്തി­ന്റെ അഭി­പ്രാ­യം. ഇതു­ത­ന്നെ­യാ­ണ് അദ്ദേ­ഹ­ത്തി­ന്റെ സഹ­പ്ര­വര്‍­ത്ത­ക­ന്റെ മല­യാ­ളി നേ­ഴ്സു­മാ­രോ­ടു­ള്ള സമീ­പ­ന­ത്തി­ലും കണ്ട­ത്.

­ചു­രു­ക്ക­ത്തില്‍ ന്യൂ­ജ­ന­റേ­ഷന്‍ സി­നി­മ­ക­ളു­ടെ കാ­ര്യ­ത്തില്‍ അന്‍­വര്‍ അബ്ദു­ള്ള പറ­യു­ന്ന­തു­പോ­ലെ­യാ­ണ് ആം ആദ്മി പാര്‍­ടി­യു­ടെ നി­ല­പാ­ടു­കള്‍. ന്യൂ­ജ­ന­റേ­ഷന്‍ സി­നി­മ­കള്‍ പു­രോ­ഗ­മ­ന­പ­ര­മായ പു­ത്തന്‍ മൂ­ല്യ­ങ്ങ­ളെ കൊ­ണ്ടു­വ­രു­ന്നു എന്ന തോ­ന്ന­ലു­ണ്ടാ­ക്കു­ക­യും വാ­സ്ത­വ­ത്തില്‍ അറു­പ­ഴ­ഞ്ചന്‍ യാ­ഥാ­സ്ഥി­തിക നി­ല­പാ­ടു­ക­ളെ പുല്‍­കു­ക­യും ചെ­യ്യു­ന്നു. അതു­പോ­ലെ ആം ആദ്മി പാര്‍­ടി­യും ഇന്ത്യന്‍ ജനാ­ധി­പ­ത്യ­ത്തി­നു പു­ത്തന്‍ ഉണര്‍­വു­ണ്ടാ­ക്കു­ന്നു എന്നു തോ­ന്നി­പ്പി­ക്കു­മ്പോള്‍­ത്ത­ന്നെ അവ­രു­ടെ നയ­ങ്ങ­ളി­ലും നി­ല­പാ­ടു­ക­ളി­ലും തി­ക­ഞ്ഞ പി­ന്തി­രി­പ്പന്‍ മനോ­ഭാ­വ­മാ­ണ് കാ­ണു­ന്ന­ത്. അതു­കൊ­ണ്ടു­ത­ന്നെ കേ­ജ­രി­വാള്‍ ഉയര്‍­ത്തി­പ്പി­ടി­ക്കു­ന്ന രാ­ഷ്ട്രീ­യ­ത്തെ അല്‍­പം സം­ശ­യ­ത്തോ­ടെ­യും വി­മര്‍­ശ­ന­പ­ര­മാ­യും സമീ­പി­ക്കു­ന്ന­തില്‍ തെ­റ്റി­ല്ല എന്നു തോ­ന്നു­ന്നു. എങ്കി­ലും കേ­ജ­രി­വാ­ളി­ന്റെ രാ­ഷ്ട്രീ­യ­ത്തി­ന്റെ പ്ര­സ­ക്തി­യും അതി­ജീ­വന സാ­ധ്യ­ത­യു­മൊ­ക്കെ കാ­ലം ഇനി­യും തെ­ളി­യി­ക്കേ­ണ്ട­താ­ണ്.

­വര്‍­ഗീ­സ് ജോ­യ്‌

(അ­യര്‍­ല­ണ്ടില്‍ ഗവ­ണ്മെ­ന്റ്‌ ഹെല്‍­ത്ത്‌ സെ­ക്ട­റില്‍ ക്ലി­നി­കല്‍ നേ­ഴ്സ് മാ­നേ­ജര്‍ ആയി ജോ­ലി ചെ­യ്യു­ന്നു. പു­തു­താ­യി രൂ­പം ഇന്ത്യന്‍ വര്‍­ക്കേ­ഴ്സ് അസോ­സി­യേ­ഷ­ന്റെ കണ്‍­വീ­നര്‍ ആയി പ്ര­വര്‍­ത്തി­ക്കു­ന്നു­.)

അരവിന്ദ് കെജ്രിവാള്‍

വിശകലനം

Country:

Default Home Page

UK Home Page

Authors:

Varghese Joy

http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%BF%E0%B4%B6%E0%B4%95%E0%B4%B2%E0%B4%A8%E0%B4%82/22687/%E0%B4%95%E0%B5%87%E0%B4%9C%E0%B4%B0%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B3%E0%B5%81%E0%B4%82-%E0%B4%85%E0%B4%A7%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B0%E0%B4%B8%E0%B4%82%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%AF-%E0%B4%9A%E0%B4%BF%E0%B4%B2-%E0%B4%AB%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%81%E0%B4%82#comments അധികാരം അരവിന്ദ് കെജ്രിവാള്‍ അഴിമതി ആം ആദ്മി പാര്‍ട്ടി എഎപി ഖാപ് പഞ്ചായത്ത് ജനാധിപത്യം ജാതി പ്രഭാത് പട്നായിക് ഫൂക്കോ വിശകലനം വാര്‍ത്ത Thu, 20 Feb 2014 18:30:59 +0000 Varghese Joy 22687 at http://malayal.am ദേ ദാണ്ടെ ദിദ്‌ ദിപ്പോ പൊട്ടും...പൊട്ടും ...പോ...ട്ടി…... http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D/22681/%E0%B4%A6%E0%B5%87-%E0%B4%A6%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%86-%E0%B4%A6%E0%B4%BF%E0%B4%A6%E0%B5%8D%E2%80%8C-%E0%B4%A6%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8B-%E0%B4%AA%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%82-%E0%B4%AA%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%82-%E0%B4%AA%E0%B5%8B-%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E2%80%A6

­ക­ഴി­ഞ്ഞ ദി­നം യു കെ യില്‍ നി­ന്നും പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന മല­യാ­ളീ വി­ഷന്‍ എന്ന മല­യാ­ളം ഓണ്‍­ലൈന്‍ പോര്‍­ട്ട­ലില്‍ പ്ര­ത്യ­ക്ഷ­പ്പെ­ട്ട ഒരു സൊ കോള്‍­ഡ്‌ അന്വേഷണ പര­മ്പ­ര­യു­ടെ ആദ്യ­ഭാ­ഗം പരി­ച­യ­പ്പെ­ടു­ത്താം (അ­ങ്ങ­നെ­യും കി­ട്ട­ട്ടെ കു­റെ ക്ലി­ക്ക്‌!). സാ­ധാ­ര­ണ­യാ­യി രാ­ഷ്ട്രീ­യം - സാ­മൂ­ഹ്യം - സില്‍­മാ - അസോ­സി­യേ­ഷന്‍ - ഇക്കി­ളി - പൈ­ങ്കി­ളി ലൈ­നില്‍ ആണ് ഹി­റ്റു കി­ട്ടാ­നും നി­ല­നില്‍­ക്കാ­നും പട­ച്ചി­റ­ക്കു­ന്ന വേ­ല­ത്ത­ര­ങ്ങള്‍ എങ്കില്‍ ഇത്ത­വണ റൂ­ട്ടു മാ­റ്റി സയന്‍­സിന്‍­റെ നെ­ഞ്ച­ത്തി­ട്ടു ചവു­ട്ടി പു­തിയ പൂ­ഴി­ക്ക­ട­കന്‍ ഭീ­തി­ജ­നക റി­പ്പോര്‍­ട്ടു­മാ­യി­ട്ടാ­ണ് വര­വ്. രണ്ടാ­യി­ര­ത്തി പന്ത്ര­ണ്ടില്‍ ഇതേ വി­ഷ­യം പല രൂ­പ­ത്തില്‍ ഇറ­ക്കി അത്യാ­വ­ശ്യം അല­ക്കും വെ­ളു­പ്പീ­രും കഴി­ഞ്ഞു ഷെ­ഡില്‍ കയ­റ്റി­യെ­ങ്കി­ലും ഗാ­ഡ്ഗില്‍ - കസ്തൂ­രി­രം­ഗന്‍ എന്നൊ­ക്കെ പറ­ഞ്ഞു മനു­ഷ്യ­ന്മാ­രെ പൊ­രി­ച്ചു വച്ചി­രി­ക്കു­ന്ന നേ­ര­മാ­യ­തി­നാല്‍ ആ കല­ത്തി­ലോ­ട്ടു തന്നെ­യി­ട്ടാല്‍ ഈ പരി­പ്പൂ­ടെ­യ­ങ്ങു തട്ടി കൂ­ട്ടു­ക­റി­യാ­ക്കു­ക­യും ആവാ­മ­ല്ലോ­.

അ­ജ്ഞ­ത­യെ അല­ങ്കാ­ര­മാ­ക്കി മാ­റ്റു­ക­യും അതി­നെ മനു­ഷ്യ­നെ തെ­റ്റി­ദ്ധ­രി­പ്പി­ച്ചു പേ­ടി­പ്പി­ക്കാ­നു­ള്ള ലൈ­സന്‍­സ്‌ ആയി കൊ­ണ്ടു നട­ക്കു­ക­യും അതിന്‍­റെ പലിശ തി­ന്നു കഞ്ഞി കു­ടി­ച്ചു പോ­വു­ക­യും ചെ­യ്യു­ന്ന ഈ ജാ­തി ടീ­മു­കള്‍ സഹ­താ­പ­ത്തേ­ക്കാള്‍ അര്‍­ഹി­ക്കു­ന്ന­ത് വേ­റെ പല­തു­മാ­ണ്. കാ­ര്യ­ത്തി­ലേ­ക്കും റി­പ്പോര്‍­ട്ടില്‍ എഴു­തി തള്ളി വച്ചി­രി­ക്കു­ന്ന വെ­ളി­വു­കേ­ടി­ലേ­ക്കും കട­ക്കാം­.

­കേ­രള അതിര്‍­ത്തി­ക്ക­ടു­ത്ത് തമി­ഴ്‌­നാ­ട്ടി­ലെ ­തേ­നി­ ജി­ല്ല­യില്‍ ബോ­ഡി­നാ­യ്ക്ക­നൂര്‍ പൊ­ട്ടി­പ്പു­റം എന്ന ഗ്രാ­മ­ത്തി­ന­ടു­ത്തു നിര്‍­മി­ക്കു­ന്ന ഇന്ത്യന്‍ ന്യൂ­ട്രീ­നോ നി­രീ­ക്ഷണ ശാ­ല (INO - ഈനോ) യു­ടെ ഭാ­ഗ­മാ­യു­ള്ള നിര്‍­മാണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ , പ്ര­ത്യേ­കി­ച്ച് അതിന്‍­റെ ഭാ­ഗ­മാ­യി ഉള്ള 50,000 ടണ്‍ ഇല­ക്ട്രോ മാ­ഗ്ന­റ്റ്‌ ഉയര്‍­ത്തു­ന്ന ഭീ­ഷ­ണി - ഗ്രാ­മ­വാ­സി­ക­ളു­ടെ ആശ­ങ്ക (ലേ­ഖ­കന്‍­റെ ശങ്ക - ഊള­ത്ത­ര­ത്തെ ആണ് ഈ ശങ്ക എന്ന­തു കൊ­ണ്ടു­ദ്ദേ­ശി­ക്കു­ന്ന­ത്) ആണ് യു എച്ച് സി­ദ്ദി­ക്ക് എന്ന ലേ­ഖ­കന്‍­റെ പേ­രില്‍ എഴു­തി­പ്പി­ടി­പ്പി­ച്ചി­രി­ക്കു­ന്ന ഈ കോമഡി ബണ്ടി­ലിന്‍­റെ­­കോര്‍. എഴു­തി­യാ­ലും പറ­ഞ്ഞാ­ലും കൂ­ടി­പ്പോ­കും എന്നു­ള്ള­തു കൊ­ണ്ട് റി­പ്പോര്‍­ട്ടില്‍ എഴു­തി വച്ചി­രി­ക്കു­ന്ന ബ്ല­ണ്ടര്‍ - അതിന്‍­റെ വാ­സ്ത­വം / യാ­ഥാര്‍­ത്ഥ്യം എന്ന രീ­തി­യില്‍ കാ­ര്യ­ങ്ങ­ളെ സം­ഗ്ര­ഹി­ക്കാം­.

ഒ­രു വസ്തുത മു­ന്ന­മേ പറ­യാം. ടി തേ­ജ­സ്‌ ലേ­ഖ­കന്‍­റെ ഇദം­പ്ര­ഥമ ന്യൂ­ട്രീ­നോ വധം ബാ­ലെ അല്ല ഇത്. കൂ­ടു­തല്‍ ചി­രി­ച്ചു മരി­ക്കേ­ണ്ട­വർ­ക്ക് ഇവിടം സന്ദര്‍­ശി­ക്കാം. ഇത്ത­വണ മല­യാ­ളീ വി­ഷം ചൂ­ണ്ട­യില്‍ കൊ­രു­ത്തെ­ന്നെ ഉള്ളൂ. എനി­വേ­“­ന്യൂ­ട്രീ­നോ വി­രി­യി­ക്കാന്‍ 50,000 ടണ്‍ ഇല­ക്ട്രോ­മാ­ഗ്ന­റ്റ്‌. കരി­മ്പാ­റ­ക്കെ­ട്ടി­നു­ള്ളില്‍ എല്ലാം ഭദ്ര­മാ­കു­മോ­”. ദി­താ­ണ് ദതി­നു തട്ടി­യി­രി­ക്കു­ന്ന തല­ക്കെ­ട്ട്‌. ഡി­യർ, തല­യ്ക്കു­ള്ളില്‍ ചെ­ളി ആവാം. നോ പ്രോ­ബ്ലം. അതൊ­രു കു­റ്റ­മ­ല്ല. പക്ഷേ അതു നാ­ട്ടു­കാ­രു മു­ഴു­വന്‍ കാ­ണ­ണ­മെ­ന്നു കൂ­ടി വാ­ശി പി­ടി­ച്ചാല്‍ നോ വണ്‍ കാന്‍ ഹെല്‍­പ്‌ !

എ­ന്താ­യാ­ലും ഈ മാ­തി­രി ഗു­ണ്ടു­കള്‍ വി­ഴു­ങ്ങാന്‍ വി­ധി­ക്ക­പ്പെ­ട്ട പ്രിയ സു­ഹൃ­ത്തു­ക്ക­ളെ; പ്ര­സ­ക്ത­മായ ചില കാ­ര്യ­ങ്ങള്‍ ചു­രു­ക്കി പറ­യാം. അറി­യു­ക

എ­ന്താ­ണ് ഈ പറ­യ­ണ ന്യൂട്രീനോകൾ?

­പ്ര­പ­ഞ്ച­ത്തി­ലെ ദ്ര­വ്യ­മാ­ക­മാ­നം നിര്‍­മി­ത­മായ അടി­സ്ഥാന (മൌ­ലി­ക) കണ­ങ്ങ­ളെ ക്വാര്‍­ക്കു­കള്‍ , ലെ­പ്ടോ­ണു­കള്‍ , ഗേ­ജ് ബോ­സോ­ണു­കള്‍ എന്നി­ങ്ങ­നെ വി­വിധ മാ­ന­ദ­ണ്ഡ­ങ്ങള്‍­ക്ക­നു­സ­രി­ച്ച് തി­രി­ച്ചി­ട്ടു­ണ്ട്. അവ­യില്‍ ലെ­പ്ടോണ്‍ വി­ഭാ­ഗ­ത്തില്‍ പെ­ട്ട ഒരു കണം ആണ് ‘ന്യൂ­ട്രീ­നോ­’. 1930 ല്‍ വുള്‍­ഫ് ഗാം­ഗ് പോ­ളി എന്ന ശാ­സ്ത്ര­ജ്ഞന്‍ പ്ര­വ­ചി­ച്ച ന്യൂ­ട്രീ­നോ കണ­ങ്ങ­ളു­ടെ സാ­ന്നി­ധ്യം സ്ഥി­രീ­ക­രി­ക്ക­പ്പെ­ട്ട­ത് 1956 ല്‍ ക്ലെ­യി­ഡ് കൌണ്‍­സ്‌, ഫ്രെ­ഡ്രി­ക് റയന്‍­സ് എന്നീ ഗവേ­ഷ­ക­രു­ടെ നേ­തൃ­ത്വ­ത്തില്‍ നട­ത്തിയ പരീ­ക്ഷ­ണ­ങ്ങള്‍ വഴി­യാ­ണ്.

എ­ന്താ­ണ് അതിന്‍­റെ സവി­ശേ­ഷ­ത­കള്‍ - സ്വ­ഭാ­വം­?

­പ്ര­കാ­ശ­ത്തിന്‍­റെ വേ­ഗ­ത്തോ­ട് (­സെ­ക്ക­ണ്ടില്‍ മൂ­ന്ന് ലക്ഷം കി­മീ­) അടു­ത്തു­ള്ള വേ­ഗ­ത­യിൽ സഞ്ച­രി­ക്കു­ന്ന ന്യൂ­ട്രീ­നോ­കള്‍ ന്യൂ­ട്രല്‍ ചാര്‍­ജു­ള്ള­വ­യും മറ്റു കണ­ങ്ങ­ളോ­ട് താ­ര­ത­മ്യ­പ്പെ­ടു­ത്തു­മ്പോള്‍ നി­സ്സാ­ര­മായ (­കൃ­ത്യ­മാ­യി നിര്‍­ണ­യി­ക്കാന്‍ കഴി­യാ­ത്ത­ത്ര നി­സാ­രം­) മാ­സും ഉള്ള കണ­ങ്ങള്‍ ആണ്. സാ­ധാ­ര­ണ­ദ്ര­വ്യ­ത്തി­ലൂ­ടെ കട­ന്നു പോ­കു­മ്പോള്‍ വള­രെ­ക്കു­റ­ച്ചു മാ­ത്ര­മേ മാ­റ്റം സം­ഭ­വി­ക്കു­ന്നു­ള്ളൂ എന്ന­തി­നാൽ തന്നെ ന്യൂ­ട്രി­നോ­യെ കണ്ടെ­ത്താൻ വള­രെ പ്ര­യാ­സ­മാ­ണ്. ന്യൂ­ട്രീ­നോ­കള്‍ അവ കട­ന്നു പോ­കു­ന്ന ദ്ര­വ്യ­ത്തോ­ട്‌ അങ്ങി­നെ പ്ര­തി­പ്ര­വര്‍­ത്തി­ക്കാ­റി­ല്ല - weakly interacting) മൂ­ന്നു തരം ന്യൂ­ട്രി­നോ­കൾ ആണു­ള്ള­ത്.: ഇല­ക്ട്രോൺ ­ന്യൂ­ട്രി­നോ­ (νe), മ്യൂ­ഓൺ ന്യൂ­ട്രി­നോ (νμ), ടൗ ന്യൂ­ട്രി­നോ (ντ). ഇനി ഇവ­യി­ലോ­രോ­ന്നി­നും പ്ര­തി­ക­ണ­ങ്ങ­ളായ ആന്‍­റി­ന്യൂ­ട്രി­നോ­ക­ളു­മു­ണ്ട്.

­ന്യൂ­ട്രീ­നോ­കള്‍ എവി­ടെ നി­ന്നു വരു­ന്നു? എവി­ടെ­യൊ­ക്കെ ഉണ്ട്?

­നൂ­ക്ലി­യര്‍ പ്ര­വര്‍­ത്ത­ന­ങ്ങള്‍ - റേ­ഡി­യോ ആക്ടീ­വ് പ്ര­വര്‍­ത്ത­ന­ങ്ങള്‍ ഇവ വഴി­യാ­ണ് ന്യൂ­ട്രി­നോ­കൾ പ്ര­ധാ­ന­മാ­യും സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന­ത്. അന്ത­രീ­ക്ഷ­ത്തി­ലെ കണ­ങ്ങ­ളു­മാ­യി കോ­സ്മി­ക് രശ്മി­കൾ പ്ര­തി­പ്ര­വർ­ത്തി­ക്കു­ന്ന­തി­ലൂ­ടെ­യും ന്യൂ­ട്രി­നോ­കൾ സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്നു­ണ്ട്. കോ­സ്മി­ക്ക് രശ്മി­ക­ളു­ടെ പ്ര­തി­പ്ര­വർ­ത്ത­ന­ഫ­ല­മാ­യു­ണ്ടാ­കു­ന്ന പു­തിയ കണ­ങ്ങൾ പല­തും അസ്ഥി­ര­മാ­ണ്. ന്യൂ­ട്രി­നോ­യു­ടെ പ്ര­തി­ക­ണ­മായ ആന്റി­ന്യൂ­ട്രി­നോ ആണ് ഈ രീ­തി­യില്‍ ഉത്പാ­ദി­പ്പി­ക്ക­പ്പെ­ടു­ക. ഈ അസ്ഥി­ര­ക­ണ­ങ്ങൾ ക്ഷ­യി­ക്കു­മ്പോൾ ന്യൂ­ട്രി­നോ­കൾ ഉണ്ടാ­കു­ന്നു. റേ­ഡി­യോ ആക്ടീ­വത വഴി­യും ന്യൂ­ട്രീ­നോ­കള്‍ ഉണ്ടാ­കു­ന്നു എന്നു പറ­ഞ്ഞ­ല്ലോ. നി­ങ്ങള്‍ വി­ശ്വ­സി­ക്കാന്‍ തയ്യാ­കു­മെ­ങ്കില്‍ നമ്മു­ടെ ശരീ­ര­ത്തി­ലെ ഏതാ­നും മി­ല്ലി­ഗ്രാം മാ­ത്ര­മു­ള്ള പൊട്ടാസ്യം - 40 എ­ന്ന റേ­ഡി­യോ ആക്ടീ­വ് ഐസോ­ടോ­പ്പ് പോ­ലും ന്യൂ­ട്രീ­നോ­ക­ളെ ഉത്സര്‍­ജി­ക്കു­ന്നു­ണ്ട്. നമ്മു­ടെ ജീ­വി­ത­കാ­ലം മു­ഴു­വന്‍! അല്ലാ­തെ സി­ദ്ദി­ഖി­യന്‍ സി­ദ്ധാ­ന്തം പറ­യണ മാ­യി­രി ന്യൂ­ട്രീ­നോ­കള്‍ കാ­ന്ത­ത്തി­നു­ള്ളില്‍ മൊ­ട്ട­യി­ട്ടു വി­രി­യി­ച്ചു പറ­ന്നു പാ­റി നട­ക്കണ കി­ടു­പി­ടി­കള്‍ അല്ല.

­സൂ­ര്യ­നി­ലും മറ്റു നക്ഷ­ത്ര­ങ്ങ­ളി­ലും നട­ക്കു­ന്ന നൂ­ക്ലി­യര്‍ - ഊര്‍ജ പ്ര­ക്രി­യ­ക­ളു­ടെ ഭാ­ഗ­മാ­യി കോ­ടി­ക്ക­ണ­ക്കി­ന് ന്യൂ­ട്രി­നോ­കള്‍ നി­ർ­മ്മി­ക്ക­പ്പെ­ടു­ന്നു. ഈ സൌ­ര­ന്യൂ­ട്രി­നോ­കൾ അന്ത­രീ­ക്ഷ­ത്തി­ലൂ­ടെ­യും ഭൂ­മി­യി­ലൂ­ടെ­യും മറ്റു വസ്തു­ക്ക­ളി­ലൂ­ടെ­യു­മെ­ല്ലാം നി­ര­ന്ത­രം സഞ്ച­രി­ക്കു­ന്നു. എന്‍­റെ­യും നി­ങ്ങ­ളു­ടെ­യും ഒക്കെ ശരീ­ര­ത്തി­ലൂ­ടെ ഇതു വാ­യി­ക്കു­മ്പോള്‍ തന്നെ കോ­ടി­ക്ക­ണ­ക്കി­ന് ന്യൂ­ട്രി­നോ­കൾ കട­ന്നു പോ­കു­ന്നു. കണ­ക്കു പറ­ഞ്ഞാല്‍ ഒരു ചതു­ര­ശ്ര സെ­ന്റി­മീ­റ്റ­റി­ലൂ­ടെ ഒരു സെ­ക്ക­ന്റിൽ 65 ബി­ല്യൺ (ഒ­രു ബി­ല്യണ്‍ = നൂ­റു കോ­ടി­) ന്യൂ­ട്രി­നോ­ക­ളാ­ണ് ഭൂ­മി­യി­ലൂ­ടെ കട­ന്നു­പോ­കു­ന്ന­ത്. ഒരു­പ­ദ്ര­വ­വും പ്ര­തി പ്ര­വര്‍­ത്ത­ന­വും ഉണ്ടാ­ക്കാ­തെ ആണി­ത് എന്ന് പ്ര­ത്യേ­കം ഓര്‍­ക്കു­ക. മറ്റു കണ­ങ്ങ­ളു­മാ­യും ദ്ര­വ്യ­വു­മാ­യും പ്ര­തി­പ്ര­വർ­ത്തി­ക്കാൻ ന്യൂ­ട്രി­നോ­കൾ കാ­ണി­ക്കു­ന്ന വി­മു­ഖ­ത­യാ­ണ് ന്യൂ­ട്രി­നോ­ക­ളെ കണ്ടെ­ത്താ­നു­ള്ള ഏറ്റ­വും വലിയ തട­സ്സം­.

­ശ­രി. അപ്പോള്‍ എന്താ­ണ് ന്യൂ­ട്രീ­നോ­കള്‍ - അവ­യു­ടെ സ്വ­ഭാ­വം - അവ­യു­ടെ പ്ര­സ­ക്തി - ഇവ നമ്മള്‍ മന­സി­ലാ­ക്കി. ഇനി രണ്ടു ചോ­ദ്യ­ങ്ങള്‍ കൂ­ടി ഉത്ത­രി­ച്ച് നമു­ക്ക് സി­ദ്ദി­ഖ് അണ്ണന്‍­റെ എഴു­ത്തി­ലേ­ക്ക്‌ വരാം­.

എ­ന്തി­നാ­ണ് ഇത്ര പണി­പ്പെ­ട്ട് വലിയ പണ­വും അദ്ധ്വാ­ന­വും ചെ­ല­വാ­ക്കി നമ്മള്‍ ഇവ­റ്റ­ക­ളെ പി­ടി­ക്കാന്‍ ഇറ­ങ്ങു­ന്ന­ത്?

എ­ന്തി­നാ­ണ് ഈ കി­ടി­നാ­പ്പു­കള്‍ ഭൂ­മി തു­ര­ന്നു കു­ഴി­ക്ക­ടി­യില്‍ സ്ഥാ­പി­ക്കു­ന്ന­ത്? പറ­യാം­.

അ­ന്ത­രീ­ക്ഷ ന്യൂ­ട്രീ­നോ­ക­ളെ സം­ബ­ന്ധി­ച്ച പഠ­ന­ങ്ങ­ളില്‍ ഇന്ത്യ­യി­ലെ കോ­ലാര്‍ ഖനി­ക­ളില്‍ തൊ­ള്ളാ­യി­ര­ത്തി അറു­പ­തു­ക­ളില്‍ നട­ന്ന പരീ­ക്ഷ­ണ­ങ്ങ­ളില്‍ (അ­തൊ­രു ഇന്‍­ഡോ-ജാ­പ്പ­നീ­സ്‌ - യു കെ സം­യു­ക്ത സം­രം­ഭം ആയി­രു­ന്നു­) നിര്‍­ണാ­യ­ക­മായ കണ്ടെ­ത്ത­ലു­കള്‍ ഉണ്ടാ­യി. മനു­ഷ്യ നിര്‍­മി­ത­മ­ല്ലാ­ത്ത ന്യൂ­ട്രീ­നോ­ക­ളെ ലോ­ക­ത്ത് ആദ്യ­മാ­യി ഡി­റ്റ­ക്ട് ചെ­യ്യാന്‍ സാ­ധി­ച്ച­തും അവി­ടെ­യാ­ണ്. കോ­ളാര്‍ ഖനി­കള്‍ തൊ­ണ്ണൂ­റു­ക­ളില്‍ അട­ച്ചു പൂ­ട്ടി­യ­തോ­ടെ ഇതു­മാ­യി ബന്ധ­പ്പെ­ട്ട പരീ­ക്ഷ­ണ­ങ്ങ­ളും അവ­സാ­നി­പ്പി­ക്കേ­ണ്ടി വന്നു. ഈ­നോ­ നമ്മു­ടെ രണ്ടാ­മ­ത്തെ സം­രം­ഭം ആണ്. ന്യൂ­ട്രീ­നോ­ക­ളു­ടെ സവി­ശേ­ഷ­ത­കള്‍ , അവ­യു­ടെ പ്ര­തി­പ്ര­വര്‍­ത്ത­ന­ത്തി­ലെ പ്ര­ത്യേ­ക­ത­കള്‍ ഇവ മന­സി­ലാ­ക്കല്‍ അവ­യു­ടെ പി­ണ്ഡം കൃ­ത്യ­മാ­യി നിര്‍­ണ­യി­ക്കല്‍ തു­ട­ങ്ങിയ പ്രാ­ഥ­മിക ലക്ഷ്യ­ങ്ങള്‍ മുന്‍ നിര്‍­ത്തി ആണ് ഈനോ പ്ര­വര്‍­ത്തി­ക്കു­ക. ഈ പഠ­ന­ങ്ങ­ളില്‍ നി­ന്നു­ള്ള അറി­വു­കള്‍ ആസ്ട്രോ­ഫി­സി­ക്സ് - പാര്‍­ട്ടി­ക്കിള്‍ ഫി­സി­ക്സ് മേ­ഖ­ല­ക­ളി­ലെ സങ്കീര്‍­ണ­മായ ചോ­ദ്യ­ങ്ങള്‍­ക്കു­ള്ള സൂ­ച­ന­കള്‍ ആയേ­ക്കാം. അതി­നാല്‍ ന്യൂ­ട്രീ­നോ ഭൌ­തി­ക­ശാ­സ്ത്ര പഠ­ന­ങ്ങള്‍ ശാ­സ്ത്ര­ലോ­ക­ത്തെ സം­ബ­ന്ധി­ച്ച് വള­രെ പ്ര­ധാ­ന­പ്പെ­ട്ട­താ­ണ്. ജപ്പാ­നി­ലെ സൂ­പ്പർ കാ­മി­യോ­ക്കാ­ണ്ടേ, അന്റാര്‍­ട്ടി­ക്ക­യി­ലെ ഐസ് ക്യൂ­ബ്, അന്താ­റെ­സ്സ്, തു­ട­ങ്ങി നി­ര­വ­ധി സമാന പരീ­ക്ഷ­ണ­ശാ­ല­കള്‍ ലോ­ക­ത്തിന്‍­റെ വി­വിധ ഭാ­ഗ­ങ്ങ­ളില്‍ പ്ര­വര്‍­ത്തി­ക്കു­ന്നു­ണ്ട്.

­ന്യൂ­ട്രി­നോ­ക­ളെ കണ്ടെ­ത്തു­ന്ന­ത് പ്ര­യാ­സ­ക­ര­മാ­ണ് എന്നു നേ­ര­ത്തെ സൂ­ചി­പ്പി­ച്ച­ല്ലോ. എന്നാല്‍ അവ­യിൽ വള­രെ കു­റ­ച്ചെ­ണ്ണം അണു­കേ­ന്ദ്ര­ങ്ങ­ളി­ലെ മറ്റു കണ­ങ്ങ­ളു­മാ­യി പ്ര­തി­പ്ര­വർ­ത്തി­ച്ചു­കൊ­ണ്ട് ചില ചാ­ർ­ജ്ഡ് കണ­ങ്ങ­ളെ ഉൽ­പ്പാ­ദി­പ്പി­ക്കും. (ഉ­ദാ : മ്യു­വോണ്‍ കണം) ഈ കണ­ങ്ങ­ളെ കണ്ടെ­ത്താ­നാ­ണ് ഈനോ­യി­ലെ ഡി­റ്റ­ക്റ്റ­റു­കൾ ഉപ­യോ­ഗി­ക്കു­ന്ന­ത്. പ്ര­തി­പ്ര­വർ­ത്ത­ന­ശേ­ഷി തീ­രെ­യി­ല്ലാ­ത്ത­തി­നാല്‍ തന്നെ എമ­ണ്ടന്‍ ഡി­റ്റ­ക്റ്റ­റു­കൾ ഉപ­യോ­ഗി­ച്ചാ­ലെ ഒന്നോ രണ്ടോ ന്യൂ­ട്രി­നോ­ക­ളെ­യെ­ങ്കി­ലും നമു­ക്കു കണ്ടെ­ത്താ­നാ­വൂ. അന്ത­രീ­ക്ഷ­ത്തില്‍ ആണെ­ങ്കി­ലോ? കോ­സ്മി­ക് രശ്മി­കള്‍ പോ­ലെ ന്യൂ­ട്രി­നോ­ക­ളു­ടെ പ്ര­വർ­ത്ത­നം കൊ­ണ്ടു­ണ്ടാ­കു­ന്ന­തി­നേ­ക്കാൾ വള­രെ കൂ­ടു­തല്‍ ചാ­ർ­ജ്ഡ് കണ­ങ്ങൾ നമ്മു­ടെ അന്ത­രീ­ക്ഷ­ത്തി­ലു­ണ്ട് അതി­നാല്‍ ഒരു ന്യൂ­ട്രി­നോ ഡി­റ്റ­ക്റ്റ­റി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഭൂ­മി­യു­ടെ ഉപ­രി­ത­ല­ത്തില്‍ 'ശ­ല്യ­ങ്ങള്‍ ' (noise) വള­രെ കൂ­ടു­ത­ലാ­ണ്. ന്യൂ­ട്രി­നോ­കൾ­ക്ക് ഭൂ­മി­യെ തു­ള­ച്ചു­ക­ട­ക്കാൻ നി­ഷ്പ്ര­യാ­സം സാ­ധി­ക്കും; പക്ഷേ, മറ്റു കണ­ങ്ങൾ­ക്ക് ഇത് എളു­പ്പ­മ­ല്ല. അതി­നാല്‍ അവ­യെ ഡി­റ്റ­ക­റ്റ് ചെ­യ്യാന്‍ സാ­ദ്ധ്യ­ത­യും സൌ­ക­ര്യ­വും പര­മാ­വ­ധി വര്‍­ധി­പ്പി­ക്കു­വാന്‍ ഉത­കു­ന്ന രീ­തി­യില്‍ ഭൂ­മി­ക്ക­ടി­യി­ലാ­ണ് ശക്ത­മായ കണി­കാ­പി­ടി­യന്‍ സം­വി­ധാ­ന­ങ്ങള്‍ ഒരു­ക്കു­ന്ന­ത്. ക്ലി­യര്‍ ?

ഇ­നി ഈ റി­പ്പോര്‍­ട്ടി­ലെ എപ്പി­ക്‌ കോ­മ­ഡി ഇവി­ടെ ഉദ്ധ­രി­ക്കാം­.

“­ക­രി­മ്പാ­റ­ക്കെ­ട്ടു­കള്‍ തു­റ­ന്നു­ണ്ടാ­ക്കു­ന്ന രണ്ടു കി­ലോ മീ­റ്റര്‍ നീ­ള­മേ­റിയ തു­ര­ങ്ക­ത്തി­നു­ള്ളില്‍ പണി­തു­യര്‍­ത്തു­ന്ന പരീ­ക്ഷ­ണ­ശാ­ല­യ്ക്ക് ലോ­ക­ത്തെ ഏറ്റ­വും വലിയ കാ­ന്തിക വലയ സു­ര­ക്ഷ­യാ­ണ് സൃ­ഷ്ടി­ക്കാന്‍ പോ­കു­ന്ന­ത്. പ്ര­കാശ രശ്മി­ക­ളി­ലൂ­ടെ ഒഴു­കി നട­ക്കു­ന്ന ന്യൂ­ട്രീ­നോ­ക­ളെ പ്ര­ത്യേക കു­ഴ­ലു­ക­ളി­ലൂ­ടെ പരീ­ക്ഷ­ണ­ശാ­ല­യി­ലെ മാ­സീ­വ്‌ ഡി­റ്റ­ക്റ്റ­റില്‍ എത്തി­ച്ചു ശു­ദ്ധീ­ക­രി­ച്ചാ­ണ് (എ­ന്തെ­ഡേ­യ് കഴു­വി വെ­ളു­പ്പി­ക്കാന്‍ ന്യൂ­ട്രീ­നോ പ്പൊ­റ­ത്ത് ഇച്ചീ­ച്ചി പറ്റ്യാ­?) പരീ­ക്ഷ­ണ­ത്തി­നു വി­ധേ­യ­മാ­ക്കു­ന്ന­ത്.­ശു­ദ്ധീ­ക­രണ പ്ര­ക്രി­യ­യ്ക്കി­ടെ പു­റ­മേ നി­ന്നു­ള്ള മാ­ലി­ന്യ­ങ്ങള്‍ അക­ത്തേ­ക്കു കട­ക്കാ­തി­രി­ക്കാ­നും ന്യൂ­ട്രീ­നോ കണി­ക­ക­ളെ ശു­ദ്ധീ­ക­രി­ക്കു­മ്പോള്‍ ഉണ്ടാ­കു­ന്ന മാ­ലി­ന്യ­ങ്ങള്‍ പു­റ­ത്തേ­ക്കു വമി­ക്കാ­തി­രി­ക്കാ­നും ആണ ‘ത്രേ' 50,000 ടണ്‍ ഇല­ക്ട്രോ­മാ­ഗ്ന­റ്റി­ക്‌ സു­ര­ക്ഷാ വല­യം ഒരു­ക്കു­ന്ന­ത്. ഇതു ശാ­സ്ത്ര സം­ഘം നല്‍­കു­ന്ന ഉറ­പ്പ്. എങ്കി­ലും ഈ കാ­ന്തിക വല­യ­ത്തി­ന്റെ പ്ര­ഭാ­വം കരി­മ്പാ­റ­ക്കെ­ട്ടി­നു­ള്ളില്‍ തന്നെ അവ­സാ­നി­ക്കു­മോ? ശാ­സ്ത്ര സം­ഘ­ത്തി­ന് സം­ശ­യം ഇല്ലെ­ങ്കി­ലും ടി ഇല­ക്ട്രോ മാ­ഗ്ന­റ്റ്‌ പ്ര­വര്‍­ത്തി­ച്ചു തു­ട­ങ്ങു­ന്ന­തോ­ടെ തങ്ങ­ളു­ടെ എട­പാ­ടു തീര്‍­ന്നു എന്നു തന്നെ ‘നി­ഷ്ക­ള­ങ്ക­രാ­യ’ ഗ്രാ­മീ­ണര്‍ വി­ശ്വ­സി­ക്കു­ന്നു­”

-- പൊ­ട്ടി­പ്പു­റ­ത്തു നി­ന്നും പൂര്‍ വി­ല്ലേ­ജെ­ഴ്സ്ന്‍­റെ ഇട­യില്‍ നി­ന്നു­കൊ­ണ്ട് യു ഹെ­ച് സി­ദ്ദി­ഖ്‌! എങ്ങ­നു­ണ്ട്? ചി­രി­ക്ക­ണോ കര­യ­ണോ­?

­കേ­ള്, ഈ വാര്‍­ത്ത­യില്‍ ഘോര ഘോ­രം ആവര്‍­ത്തി­ച്ചി­രി­ക്കു­ന്ന ഭീ­കര കാ­ന്തം എന്ന­ത് പൂര്‍­ണ­മാ­യും തദ്ദേ­ശീ­യ­മാ­യി വി­ക­സി­പ്പി­ച്ച ഒരു Magnetised Iron Calorimeter Detector ആണ്. (വി­ശ­ദ­വും ശാ­സ്ത്രീ­യ­വും ആയ വി­വ­ര­ങ്ങള്‍ ഇവിടെ). അന്‍­പ­തി­നാ­യി­രം ടണ്‍ ഇരു­മ്പു കൊ­ണ്ടു­ള്ള, മാ­ലി­ന്യ പ്ര­ശ്നം ഒഴി­വാ­ക്കു­വാ­നു­ള്ള കാ­ന്തിക സു­ര­ക്ഷാ കവ­ച­വും മണ്ണാ­ങ്ക­ട്ട­യും ഒന്നു­മ­ല്ല ടി സം­വി­ധാ­നം എന്നു മന­സി­ലാ­ക്കു­ക. കണി­ക­ക­ളെ പി­ടി­ക്കാന്‍ പല ഭാ­ഗ­ങ്ങ­ളാ­യി വി­ഭ­ജി­ച്ചി­ട്ടു­ള്ള, ഇരു­മ്പു പാ­ളി­കള്‍ / കോ­യി­ലു­കള്‍ കൊ­ണ്ട് സൃ­ഷ്ടി­ച്ചി­രി­ക്കു­ന്ന ഒരു അചല സം­വി­ധാ­നം മാ­ത്ര­മാ­ണ­ത്. ഏതാ­ണ്ട് നൂ­റ്റി അന്‍­പ­തോ­ളം സ്ഫ­ടിക ഡി­റ്റ­ക്ട­റു­കള്‍ ഈ ഇരു­മ്പു പാ­ളി­കള്‍­ക്കി­ട­യില്‍ സ്ഥാ­പി­ച്ചി­രി­ക്കും. വള­രെ കു­റ­ച്ചു ന്യൂ­ട്രീ­നോ­കള്‍ (അ­ല്ലെ­ങ്കില്‍ അവ­യു­ടെ പ്ര­തി പ്ര­വര്‍­ത്ത­ന­ങ്ങള്‍ മൂ­ലം ഉണ്ടാ­വു­ന്ന മ്യു­വോ­ണു­കള്‍ ) മാ­ത്ര­മേ ഈ ഇരു­മ്പു പാ­ളി­കള്‍­ക്കി­ട­യില്‍ നി­ന്നു ഡി­റ്റ­ക്റ്റു ചെ­യ്തു കി­ട്ടൂ. കോ­ടി കോ­ടി ന്യൂ­ട്രീ­നോ­കള്‍ കട­ന്നു പോ­കു­മ്പോ­ഴും ഒരു വര്‍­ഷം ഏതാ­ണ്ട് ആയി­രം എണ്ണം പ്ര­തി­പ്ര­വര്‍­ത്ത­ന­ങ്ങള്‍ മാ­ത്ര­മാ­ണ് ഈനോ പ്ര­തീ­ക്ഷി­ക്കു­ന്ന­ത്. ഇനി സി­ദ്ദി­ഖ്‌ അണ്ണൈ പറ­യണ ഒരു ‘പ്ര­ഭാ­വ­വും’ ഈ പറ­ഞ്ഞ സൊ കോള്‍­ഡ്‌ ഫീ­ക­രന്‍ ‘കാ­ന്തം’ ഉണ്ടാ­ക്കു­ന്നി­ല്ല. ഒരു തര­ത്തി­ലു­ള്ള വി­കി­രണ പ്ര­വര്‍­ത്ത­ന­ങ്ങ­ളും ഇവി­ടെ ഉണ്ടാ­വു­ന്നി­ല്ല.

­ന്യൂ­ട്രീ­നോ­കള്‍ കട­ന്നു പോ­കു­മ്പോ­ഴും പോ­യി­ക്ക­ഴി­യും­പോ­ഴും ഒക്കെ­യും ഇരു­മ്പും കാ­ന്ത­വും കു­ന്ത­വും എല്ലാം ഒരു ‘ഭാ­വ­ഭേ­ദ­വും’ ഇല്ലാ­തെ അപ്പ­ടി അവി­ടി­രി­ക്കും. ഇനി ടി അന്‍­പ­തി­നാ­യി­രം ടണ്‍ ഇരു­മ്പ് ആവ­ശ്യം കഴി­ഞ്ഞ് തു­രു­മ്പാ­വാ­തെ അണ്ണ­ന് തന്നെ വേ­ണ­മെ­ങ്കില്‍ വന്ന് കാ­ണ്ഡം കാ­ണ്ഡ­മാ­യി അഴി­ച്ചെ­ടു­ത്തു കൊ­ണ്ടു പോ­യി കപ്പ­ലു പണി­യു­ക­യോ മറ്റോ ചെ­യ്യാം. (ചോ­ദി­ച്ചി­ട്ടു ചെ­യ്യ­ണേ­... ചു­മ്മാ പു­ലി­വാ­ലാ­ക്ക­ണ്ട)

­ഡി­റ്റ­ക്റ്റര്‍ സം­വി­ധാ­ന­ത്തിന്‍­റെ രേ­ഖാ ചി­ത്രം. അവ­ലം­ബം : ഈനോ വെ­ബ്സൈ­റ്റ്‌

ഇ­നി ‘പ്ര­കാശ രശ്മി­യു­ടെ കൂ­ടെ ഐസ്ക്രീ­മും തി­ന്നു ചു­റ്റി­യ­ടി­ച്ചു നട­ക്കു­ന്ന ടി ന്യൂ­ട്രീ­നോ ഉണ്ടം­പൊ­രി­ക­ളെ ഏതോ കൊ­ഴ­ലീ­ക്കു­ടെ കൊ­ണ്ട­ന്ന് കു­ളി­പ്പി­ച്ചു കു­ട്ട­പ്പ­ന്മാ­രാ­ക്കണ ആ ‘ശു­ദ്ധീ­ക­ര­ണ' കല­ശം ഒണ്ട­ല്ല. അത് വാ­യ­ന­ക്കാര്‍­ക്കു വി­ടു­ന്നു. ആ ചി­ത്ര­മൊ­ക്കെ മന­സിൽ വര­ച്ച് ഇതെ­ഴു­തി ഉണ്ടാ­ക്കിയ ആ തല­യു­ണ്ട­ല്ലോ. ലതാ­ണ്‌ മോ­നെ തല. അയാം എന്‍­വി­യ­സ്. റി­യ­ലി­.

ഇ­നി പാ­രി­സ്ഥി­തിക ആശ­ങ്ക­ക­ളെ­ക്കു­റി­ച്ചു കൂ­ടി മാ­ത്രം പറ­യാം­.­ഗ്രാ­മീ­ണ­രു­ടെ സ്വാ­ഭാ­വി­ക­മായ ആശ­ങ്ക - (ഇ­നി അവര്‍­ക്ക് ആശ­ങ്ക­യെ­ങ്ങാ­നും ഉണ്ടാ­യി­ല്ലെ­ങ്കി­ലോ എന്ന ആശ­ങ്ക വേ­ണ്ട - അതു­ണ്ടാ­ക്കി അവ­രെ പേ­ടി­പ്പി­ക്കാ­നും വാര്‍­ത്ത­യെ­ഴു­തി കഞ്ഞി കു­ടി­ക്കാ­നും ഞങ്ങ ഫോര്‍­ത്ത്‌ എസ്റ്റേ­റ്റ് പ്ര­തി­ബ­ദ്ധ­ത­യും വാ­രി­ക്കു­ന്ത­വു­മാ­യി ഇവി­ടെ കാ­വ­ലു­ണ്ട­ല്ലോ­.­സൊ അക്കാ­ര്യ­ത്തില്‍ നി­ങ്ങള്‍ കു­ണ്ഠി­ത­രാ­വേ­ണ്ട.­ഗോ ഓണ്‍) ശാ­സ്ത്ര­ജ്ഞര്‍ നല്‍­കു­ന്ന ഉറ­പ്പൊ­ക്കെ അവി­ടു­ണ്ട്. പക്ഷെ ന്നാ­ലും ഒരു… പി­ന്നെ വി­ശ്വാ­സം അത­ല്ലെ എല്ലാം­.

അ­റി­യു­ക. സ്വാ­ഭാ­വി­ക­മാ­യി നട­ക്കാന്‍ സാ­ധ്യ­ത­യു­ള്ള തീ­പി­ടി­ത്ത­മോ മറ്റോ അല്ലാ­തെ യാ­തൊ­രു തര­ത്തി­ലു­ള്ള വി­കി­രണ - ബോം­ബ്‌ - സ്ഫോ­ടന - പാറ തു­ര­ന്നു പു­റ­ത്തു വരു­ന്ന പ്ര­ഭാ­വ­മോ മറ്റോ ന്യൂ­ട്രീ­നോ പരീ­ക്ഷണ ശാ­ല­യു­മാ­യി ബന്ധ­പ്പെ­ട്ട് തീര്‍­ച്ച­യാ­യും ഇല്ല.അ­ങ്ങ­നെ­യൊ­രു പ്ര­ശ്ന­മേ ഉദി­ക്കു­ന്നി­ല്ല.ഇ­നി കെ­മി­ക്കല്‍ - വാ­തക കാ­ര്യ­ത്തില്‍ ആണെ­ങ്കില്‍ ഒരു സാ­ധാ­രണ ലബോ­റ­ട്ട­റി­യില്‍ ഉപ­യോ­ഗി­ക്കു­ന്ന തര­ത്തില്‍ ഉള്ള ആര്‍­ഗണ്‍ , ഐസോ ബ്യൂ­ട്ടെന്‍,­സള്‍­ഫര്‍ ഹെ­ക്സാ ഫ്ലൂ­റൈ­ഡ് തു­ട­ങ്ങിയ രാസ വസ്തു­ക്കള്‍ മാ­ത്ര­മേ ഇവി­ടെ ഉപ­യോ­ഗി­ക്കു­ന്നു­ള്ളൂ. കൃ­ത്യ­മായ സു­ര­ക്ഷാ മാ­ന­ദ­ണ്ഡ­ങ്ങള്‍ പാ­ലി­ച്ചു മാ­ത്ര­മേ ഏതൊ­രു പ്ര­വര്‍­ത്ത­ന­വും നട­ത്തു­ക­യു­മു­ള്ളൂ. ഇതൊ­ന്നും യാ­തൊ­രു തര­ത്തി­ലും പരി­സ്ഥി­തി­യെ­യും ഗ്രാ­മീ­ണ­രെ­യും ബാ­ധി­ക്കു­ന്ന തര­ത്തി­ലേ­ക്ക് വരു­ന്ന­തു­മി­ല്ല. ഇതു പൂര്‍­ണ­മാ­യും hazard free ആയ ഒരു ശാ­സ്ത്ര പരീ­ക്ഷ­ണ­ശാല മാ­ത്ര­മാ­ണ്. അവി­ടെ നട­ക്കു­ന്ന പരീ­ക്ഷ­ണ­ങ്ങ­ളു­ടെ­യും അതി­നു വേ­ണ്ടി ഒരു­ക്കു­ന്ന സം­വി­ധാ­ന­ങ്ങ­ളെ­യും സം­ബ­ന്ധി­ച്ചും അതി­നു പി­ന്നി­ലെ ശാ­സ്ത്രീ­യ­മായ കാ­ര­ണ­ങ്ങള്‍ സം­ബ­ന്ധി­ച്ചു­മു­ള്ള അജ്ഞത മാ­ത്ര­മാ­ണ് ഈ ആശ­ങ്ക­കള്‍­ക്ക് കാ­ര­ണം. പി­ന്നീ­ട് ഇതു പോ­ലെ സെന്‍­സി­റ്റീ­വ് വാര്‍­ത്ത­കള്‍ പട­ച്ചു മു­ത­ലെ­ടു­പ്പു നട­ത്തു­ന്ന അല്‍­പ്പ­ജ്ഞാ­നി­ക­ളു­ടെ ബോ­ധ­മി­ല്ലാ­യ്മ­യും­.

­ഭൂ­മി­ക്ക­ടി­യില്‍ ഏതാ­ണ്ട് ഒന്നര കി­ലോ­മീ­റ്റ­റോ­ളം ആഴ­ത്തില്‍ നി­ർ­മ്മി­ക്കു­ന്ന ഈ നി­രീ­ക്ഷ­ണ­ശാ­ല­യി­ലേ­ക്കു­ള്ള ഗതാ­ഗ­ത­ത്തി­ന് ഏതാ­ണ്ട് രണ്ടു കി­ലോ­മീ­റ്റര്‍ ദൂ­ര­മു­ള്ള ഒരു തു­ര­ങ്കം നിര്‍­മി­ക്കു­ന്നു­ണ്ട്. ഈ ആവ­ശ്യ­ത്തി­നാ­യി പാറ പൊ­ട്ടി­ക്കു­ന്ന­തും ഭൂ­മി തു­ര­ക്കു­ന്ന­തും മറ്റും ഭൂ­ച­ല­ന­ങ്ങ­ളു­ണ്ടാ­ക്കി സ്പോ­ട്ടില്‍ നി­ന്നും അക­ലെ­യ­ല്ലാ­ത്ത ഇടു­ക്കി­യ­ട­ക്ക­മു­ള്ള അണ­ക്കെ­ട്ടു­കൾ­ക്ക് ഭീ­ഷ­ണി­യാ­കു­മെ­ന്നും പാ­റ­പൊ­ട്ടി­ക്കു­മ്പോൾ ഉണ്ടാ­കു­ന്ന പൊ­ടി­പ­ട­ല­ങ്ങ­ളും മറ്റു മാ­ലി­ന്യ­ങ്ങ­ളും ഇടു­ക്കി-തേ­നി ജി­ല്ല­ക­ളി­ലെ പരി­സ്ഥി­തി­യെ ബാ­ധി­ക്കു­മെ­ന്നു­മാ­ണ് വാ­ദം­.

അ­റി­യു­ക,ഈ പദ്ധ­തി­യെ സം­ബ­ന്ധി­ച്ച നിര്‍­ദേ­ശ­ങ്ങള്‍ വന്ന­പ്പോള്‍ മു­തല്‍ അതിന്‍­റെ സവി­ശേഷ സ്വ­ഭാ­വ­ത്തി­നു അനു­സൃ­ത­മാ­യി പൂര്‍­ണ­മാ­യും പാ­രി­സ്ഥി­തിക ആഘാത രഹി­ത­മായ പ്ര­വര്‍­ത്ത­ന­ങ്ങ­ളാ­ണ് (പ്ര­ത്യേ­കി­ച്ച് നിര്‍­മാണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ ) അവ­ലം­ബി­ച്ചി­ട്ടു­ള്ള­ത്. മാ­ത്ര­മ­ല്ല, ഈ പദ്ധ­തി­യു­ടെ പാ­രി­സ്ഥി­തിക ആഘാ­ത­ങ്ങള്‍ സം­ബ­ന്ധി­ച്ച് സാ­ലിം അലി സെന്‍­റര്‍ ഫോര്‍ ഓര്‍­ണി­ത്തോ­ള­ജി & നാ­ച്ചു­റല്‍ ഹി­സ്റ്റ­റി നട­ത്തിയ വി­ശ­ദ­മായ പഠ­ന­ത്തിന്‍­റെ­യും റി­പ്പോര്‍­ട്ടി­ന്റെ­യും അടി­സ്ഥാ­ന­ത്തില്‍ ആണ് കേ­ന്ദ്ര വനം പരി­സ്ഥി­തി മന്ത്രാ­ല­യം വേ­ണ്ട അനു­മ­തി­കള്‍ നല്‍­കി­യി­ട്ടു­ള്ള­ത്. കൂ­ടാ­തെ പ്ര­ത്യേ­ക­മാ­യി പാ­രി­സ്ഥി­തിക ആഘാ­തം മി­ത­പ്പെ­ടു­തു­ന്ന രീ­തി­യി­ലു­ള്ള പ്ര­വര്‍­ത്ത­ന­ങ്ങള്‍ നട­ത്തു­ന്ന­തി­ന് ഈനോ തന്നെ ഒരു­ പാരിസ്ഥിതിക നയം­ ­പ്ര­ഖ്യാ­പി­ച്ചി­ട്ടു­ണ്ട്.ഇ­വ­യെ­ല്ലാം സം­ബ­ന്ധി­ച്ച പൂര്‍ണ വി­വ­ര­ങ്ങള്‍ പബ്ലി­ക്‌ സ്ഫി­യ­റിൽ ലഭ്യ­മാ­ണ് താ­നും. നിര്‍­മാ­ണം പൂര്‍­ത്തി­യായ ശേ­ഷം ഇങ്ങ­നെ­യൊ­ന്ന് അവി­ടെ ഉണ്ടോ എന്നു പോ­ലും അറി­യാന്‍ പറ്റാ­ത്ത വണ്ണം നി­ശ­ബ്ദ­മാ­യി പ്ര­വര്‍­ത്തി­ക്കാന്‍ കഴി­യു­ന്ന ഒരു ഗവേ­ഷണ സ്ഥാ­പ­നം മാ­ത്ര­മാ­ണ­ത്.

­ര­ണ്ടു കി­ലോ­മീ­റ്റ­റില്‍ കൂ­ടു­തല്‍ ഉള്ള വലിയ തു­ര­ങ്ക­ങ്ങൾ തമി­ഴ്‌­നാ­ട് ഇല­ക്ട്രി­സി­റ്റി ബോ­ർ­ഡ് തന്നെ തേ­നി ജി­ല്ല­യിൽ തു­ര­ന്നി­ട്ടു­ണ്ട്. ഈനോ­യ്ക്കു വേ­ണ്ടി തു­ര­ങ്ക­വും പരീ­ക്ഷ­ണ­ശാ­ല­യും നി­ർ­മ്മി­ക്കാ­നാ­യി നീ­ക്കം ചെ­യ്യേ­ണ്ട പാ­റ­യു­ടെ­യും മണ്ണിന്‍­റെ­യും വ്യാ­പ്തി കണ­ക്കാ­ക്കി­യി­രി­ക്കു­ന്ന­ത് ഏതാ­ണ്ട് ഒന്നര ലക്ഷ­ത്തോ­ളം ഘന­മീ­റ്റർ ആണ്. ഏതാ­ണ്ട് രണ്ടര ഏക്കര്‍ വി­സ്തീ­ർ­ണ്ണ­വും പത്തു പതി­ന­ഞ്ചു മീ­റ്റർ താ­ഴ്ച­യു­മു­ള്ള ഒരു സാ­ധാ പാറ ക്വാ­റി­യു­ടെ വ്യാ­പ്ത­ത്തി­നു തു­ല്യ­മാ­ണി­ത്. ഈ ശങ്ക­പ്പെ­ടു­ന്ന സാര്‍ കേള്‍­ക്കു­ക, കട­ലാ­സില്‍ മാ­ത്രം പത്തു മു­ന്നൂ­റു ക്വാ­റി­കൾ പ്ര­വര്‍­ത്തി­ക്കു­ന്ന ജി­ല്ല­യാ­ണ് ഇടു­ക്കി; മറ­ക്ക­രു­ത്. ഇവി­ടെ ഈനോ­യ്ക്കാ­യി പാറ പൊ­ട്ടി­ക്കു­ന്ന­ത് ഭൂ­മി­യു­ടെ ഉപ­രി­ത­ല­ത്തി­ൽ­നി­ന്നും ഒന്നര കി­ലോ­മീ­റ്റ­റോ­ളം താ­ഴെ­യാ­ണു താ­നും. അതിന്‍­റെ ആഘാ­തം ക്വാ­റി­ക­ളിൽ പാ­റ­പൊ­ട്ടി­ക്കു­ന്ന­തി­നേ­ക്കാള്‍ വള­രെ കു­റ­വാ­യി­രി­ക്കു­ക­യും ചെ­യ്യും. ഈ പാറ പൊ­ട്ടി­ക്കു­ന്ന­ത് കി­ലോ­മീ­റ്റ­റു­കള്‍ അപ്പു­റ­ത്തു­ള്ള ഇ­ടു­ക്കി­ - ­മു­ല്ല­പ്പെ­രി­യാര്‍ അണ­ക്കെ­ട്ടു­ക­ളില്‍ ഫീ­ക­ര­പ്ര­ഭാ­വം ഉണ്ടാ­ക്കു­മെ­ന്നാ­ണ് ഗു­ണ്ട്. നി­യ­ന്ത്രിത പാറ ഘന­നം - പാ­രി­സ്ഥി­തിക ആഘാ­തം പര­മാ­വ­ധി കു­റ­ച്ചു കൊ­ണ്ടു­ള്ള മറ്റു നിര്‍­മാണ പ്ര­വര്‍­ത്തന രീ­തി­കള്‍ - മാ­ലി­ന്യ­ങ്ങള്‍ ഒഴി­വാ­ക്കു­ന്ന­തി­നും അവ പ്ര­ത്യേ­കി­ച്ചും മനു­ഷ്യ­വാസ മേ­ഖ­ല­ക­ളെ­യും കാ­ടി­നെ­യും ഒരു തര­ത്തി­ലും ബാ­ധി­ക്കാ­തെ­യി­രി­ക്കു­ന്ന­തി­നും എന്തെ­ല്ലാം കാ­ര്യ­ങ്ങള്‍ ചെ­യ്യു­ന്നു എന്ന് കൃ­ത്യ­മാ­യി സ്റ്റേ­റ്റ്‌ ചെ­യ്തി­ട്ടാ­ണ് ഈ പണി തു­ട­ങ്ങി­യി­രി­ക്കു­ന്ന­തും­.

­ലേ­ഖ­കന്‍­റെ റേ­ഞ്ച് എന്താ­യാ­ലും വെ­ളി­വാ­യി. (ആ­ശാന്‍­റെ ആദ്യ ലേ­ഖ­ന­ങ്ങ­ളി­ലെ ആശ­ങ്ക­യ­ല്ല ലി­തി­ലെ ആശ­ങ്ക.അ­തി­ങ്ങ­നെ തരാ­ത­രം മാ­റി­ക്കൊ­ണ്ടി­രി­ക്കും. പോ­ട്ടെ­.) എന്താ­യാ­ലും ഇതി­നു സ്ഥ­ലം കൊ­ടു­ത്ത മു­ഖ്യ പത്രാ­ധി­പ­രോ­ട് ഒര­പേ­ക്ഷ. :

­തേ­നി­യി­ലെ ന്യൂ­ട്രീ­നോ പരീ­ക്ഷണ ശാല - അതു സം­ബ­ന്ധി­ച്ചു­ള്ള യു­ക്ത­വും ശാ­സ്ത്രീ­യ­വും സമ്പൂര്‍­ണ­വു­മായ വി­വ­ര­ങ്ങള്‍ - പല കോ­ണു­ക­ളില്‍ നി­ന്ന് ഉയര്‍­ന്ന ആശ­ങ്ക­കള്‍ - അവ­യ്ക്കു­ള്ള വി­ശ­ദീ­ക­ര­ണ­ങ്ങള്‍ , പരി­സ്ഥി­തി പ്ര­ശ്ന­ങ്ങള്‍ , പാ­രി­സ്ഥി­തിക ആഘാത പഠ­ന­ങ്ങള്‍ , റി­പ്പോര്‍­ട്ടു­കള്‍ , ഇടു­ക്കി, മു­ല്ല­പ്പെ­രി­യാര്‍ ഉള്‍­പ്പെ­ടെ ഡാ­മു­കള്‍­ക്ക് ഇതു­മാ­യി ബന്ധ­പ്പെ­ട്ട് എന്തെ­ങ്കി­ലും പ്ര­ശ്ന­ങ്ങള്‍ ഉണ്ടോ? ഭൂ­മി ഏറ്റെ­ടു­ക്കല്‍ , വി­നി­യോ­ഗം, റേ­ഡി­യോ ആക്ടീ­വ് വി­കി­ര­ണം, സി­ദ്ദി­ഖി­യന്‍ സി­ദ്ധാ­ന്തം - കാ­ന്ത­ത്തില്‍ നി­ന്നു­ള്ള താ­ങ്ങാ­നാ­വാ­ത്ത വി­കി­ര­ണം, ഒഴു­കി നട­ക്കു­ന്ന ന്യൂ­ട്രീ­നോ­ക­ളെ പി­ടി­ച്ചു സര്‍­ഫ്‌ മു­ക്കി അല­ക്കി വെ­ളു­പ്പി­ച്ച് വെ­യി­ല­ത്തി­ട്ടു­ണ­ക്കു­മ്പോള്‍ പൊ­ട്ടി­ത്തെ­റി­ച്ചാല്‍ എന്തു ചെ­യ്യും, ചു­റ്റു­മു­ള്ള പാ­വം ഗ്രാ­മീ­ണര്‍­ക്ക് ചൂ­ടു­വെ­ള്ള­ത്തില്‍ കു­ളി­ക്കാ­മോ തു­ട­ങ്ങി സകല ആശ­ങ്ക­കള്‍­ക്കും സകല ചോ­ദ്യ­ങ്ങള്‍­ക്കും കൃ­ത്യ­മായ ഉത്ത­ര­ങ്ങള്‍ സവിസ്തരം (ഇം­ഗ്ലീ­ഷില്‍ ആണ്.­പൊ­റു­ക്ക­ണം) നല്‍­കി­യി­രി­ക്കു­ന്നു. രേ­ഖാ ചി­ത്ര­ങ്ങ­ളും സ്ഥി­തി വി­വ­ര­ക്ക­ണ­ക്കു­ക­ളും സഹി­തം. വ്യ­ക്തി­പ­ര­മായ സജ­ഷന്‍ എന്ന നി­ല­യ്ക്ക് ഹി­ന്ദു ദി­ന­പ­ത്ര­ത്തി­ലെ ഈ ലേഖനം, ഇന്ത്യാ വി­ഷന്‍ പോര്‍­ട്ട­ലി­ലെ­ അഭിമുഖം, പാ­പ്പൂ­ട്ടി മാ­ഷു­ടെ­ ലേഖനം, അജി­ത്തിന്‍­റെ വി­ശ­ദ­മാ­യ ലേഖനം, നവ­നീ­തിന്‍­റെ­ എഴുത്ത് ഇവയൊക്കെ വെ­ളി­വും ബോ­ധ­വു­മു­ള്ള നേ­രം കു­റ­ച്ചു സമ­യ­മെ­ടു­ത്തി­രു­ന്നു വാ­യി­ച്ചു ബോ­ധ്യ­പ്പെ­ട്ട് ഈ പര­മ്പ­ര­യു­ടെ ബാ­ക്കി പ്ര­സി­ദ്ധീ­ക­രി­ച്ചു മനു­ഷ്യ­ന്മാ­രെ ചി­രി­പ്പി­ച്ചു കൊ­ല്ലാ­തെ കാ­ക്ക­ണം. പ്ലീ­സ്‌..

­കൂ­ടാ­തെ ജ്യോ­തി­ശാ­സ്ത്ര പ്ര­ചാര സം­ഘ­ട­ന­യാ­യ ആസ്ട്രോ കേ­ര­ള ഇ­തു സം­ബ­ന്ധി­ച്ച് തി­രു­വ­ന­ന­ത­പു­ര­ത്തു സം­ഘ­ടി­പ്പി­ച്ച പരി­പാ­ടി­യില്‍ ഈനോ ഡയ­റ­ക്ടര്‍ ഡോ­.­ന­ബാ കെ മൊന്‍­ഡാല്‍ തന്നെ നട­ത്തിയ പ്ര­ഭാ­ഷ­ണ­ത്തിന്‍­റെ­ വീഡിയോ കാണാം. ഇതി­നി­ടെ ശ്രീ­.­പ­ദ്മ­നാ­ഭന്‍ എന്ന ആശാന്‍ ഉയര്‍­ത്തി­യ മൊണ്ണത്തരങ്ങള്‍. അതി­നു ഈനോ നല്‍­കിയ കൃ­ത്യ­വും ക്ലി­പ്ത­വും ആയ മറു­പ­ടി­കള്‍ (ഒന്ന്, രണ്ട്). കൂ­ടാ­തെ ലോ­ക­ത്തൊ­ട്ടാ­കെ കണി­കാ പി­ടി­ത്ത­വു­മാ­യി ബന്ധ­പ്പെ­ട്ടു നട­ക്കു­ന്ന സമാന പ്ര­വര്‍­ത്ത­ന­ങ്ങ­ളു­ടെ സം­ഗ്ര­ഹം ഈ ലിങ്കില്‍. ഇവ­യൊ­ക്കെ കൂ­ടി വി­ശ­ദ­മാ­യി വാ­യി­ക്കു­ക. അറി­യു­ക. മല­യാ­ളീ വി­ഷം തി­ന്നു ആത്മ­ഹ­ത്യ ചെ­യ്യാന്‍ (ചി­രി­ച്ചു മരി­ക്കാന്‍) തല്‍­ക്കാ­ലം താല്‍­പ­ര്യ­മി­ല്ല.

­പ­രി­സ്ഥി­തി­യെ ചൊ­ല്ലി നെ­ഞ്ച­ത്ത­ടി­ച്ചു നി­ല­വി­ളി­ക്കു­ന്ന പ്രി­യ­പ്പെ­ട്ട ഗ്രീന്‍ ഗൈ­സ്, പാറ പൊ­ട്ടി­ച്ചും മണ­ലു മാ­ന്തി­യും റി­സോര്‍­ട്ടു പെ­ട്ടി­ക്കൂ­ടു­കള്‍ കെ­ട്ടി­പ്പൊ­ക്കി­യും കാ­ശു കൊ­ള്ള­യ­ടി­ക്കാന്‍ കാ­ണി­ക്കു­ന്ന കു­രു­ട്ടു ബു­ദ്ധി­യൊ­ന്നും ഈ ശാ­സ്ത്ര പരീ­ക്ഷ­ണം നട­ത്തു­ന്ന­വര്‍­ക്കി­ല്ല എന്ന­റി­യു­ക. കൂ­ടം­കു­ള­ത്തും കമ്പ­ത്തും തേ­നി­യി­ലു­മൊ­ക്കെ കു­ളം കു­ത്താന്‍ പി­ക്കാ­സും കൊ­ണ്ടു വരു­മ്പോ പണ്ട് ഉസ്കൂ­ളില്‍ പഠി­ച്ച (­പ­ഠി­ച്ചി­ട്ടു­ണ്ടേല്‍ മതീ­ട്ടോ­.­ല്ലേല്‍ ഡോ­ണ്ട് വറി­) പഴയ ഫി­സി­ക്സ് കെ­മി­സ്ട്രി പൊ­ത്ത­ക­ങ്ങള്‍ ഒന്നു പൊ­ടി തട്ടി­യെ­ടു­ത്തു വാ­യി­ച്ചി­ട്ട് വന്നാല്‍ നന്നാ­യി­രി­ക്കും. മേ­ലും കീ­ഴു­മി­ല്ലാ­തെ അഫി­വ­ന്ദ്യ നേ­താ­ക്ക­ളും മനു­ഷ്യ സ്നേ­ഹി­ക­ളും തട്ടി വി­ടു­ന്ന­തിന്‍­റെ വാ­ലേല്‍ തൂ­ങ്ങാന്‍ പോ­യാല്‍ സ്വ­യം ഊള­യാ­വാം എന്ന­ല്ലാ­തെ വേ­റെ നഷ്ട­മൊ­ന്നും വരാ­നി­ല്ല.

എ­ന്താ­യാ­ലും ഇമ്മാ­തി­രി ഗു­ണ്ടു­ക­ളൊ­ക്കെ പൊ­ട്ടി­ച്ചു ആളെ എട­ങ്ങേ­റാ­ക്കി­ക്കോ. കേ­ട്ടു­ട­നെ കയ­റെ­ടു­ക്കാ­നും ആശ­ങ്ക­യു­ടെ ശൂ­ല­ത്തെ കേ­റാ­നും ഇഷ്ടം മാ­തി­രി മന്ദി­പ്പു­കള്‍ പി­റ­കേ വരും. പക്ഷെ അതി­നു ശാ­സ്ത്ര­ത്തെ കൂ­ട്ടു പി­ടി­ക്ക­ണ്ടാ­ട്ടോ. ഹി­റ്റു കൂ­ട്ടാ­നും മക്കാ­റാ­ക്കാ­നും ഐറ്റം­സ് വേ­റെ നോ­ക്ക്. അപ്പൊ ചെ­ന്നാ­ട്ടെ­…

­വി എസ് ശ്യാം­

വാർത്തയുടെ സ്ക്രീൻ ഷോട്ട്

മീഡിയ സ്കാന്‍

Country:

Default Home Page

UK Home Page

Authors:

veeyess

http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D/22681/%E0%B4%A6%E0%B5%87-%E0%B4%A6%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%86-%E0%B4%A6%E0%B4%BF%E0%B4%A6%E0%B5%8D%E2%80%8C-%E0%B4%A6%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8B-%E0%B4%AA%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%82-%E0%B4%AA%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%82-%E0%B4%AA%E0%B5%8B-%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E2%80%A6#comments ഇടുക്കി ഈനോ കണികാപരീക്ഷണം ജ്യോതിശാസ്ത്രം തേനി ന്യൂട്രിനോ മുല്ലപ്പെരിയാര്‍ ശാസ്ത്രം മീഡിയ സ്കാന്‍ വാര്‍ത്ത Sat, 18 Jan 2014 10:42:11 +0000 veeyess 22681 at http://malayal.am മിമിക്രിയുടെ രാഷ്ട്രീയവും സാംസ്‌കാരിക അപചയവും http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22677/%E0%B4%AE%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82-%E0%B4%B8%E0%B4%BE%E0%B4%82%E0%B4%B8%E0%B5%8D%E2%80%8C%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95-%E0%B4%85%E0%B4%AA%E0%B4%9A%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82

­കേ­ര­ള­ത്തി­ന്റെ സാം­സ്കാ­രി­ക­വും സാ­മൂ­ഹ്യ­പ­ര­വു­മായ മു­ന്നേ­റ്റ­ത്തി­ന്റെ മൂ­ല­കാ­ര­ണ­ങ്ങള്‍ പരി­ശോ­ധി­ച്ചാല്‍ അത് നി­ര­വ­ധി­യായ നവോ­ത്ഥാ­ന­പ്ര­സ്ഥാ­ന­ങ്ങ­ളീ­ലൂ­ടെ­യാ­ണെ­ന്നു കാ­ണാം. 1888ല്‍ അരു­വി­പ്പു­റ­ത്ത് ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­ന്റെ ശി­വ­പ്ര­തി­ഷ്ഠ­യില്‍ തു­ട­ങ്ങു­ന്ന നമ്മു­ടെ നവോ­ത്ഥാ­ന­ച­രി­ത്രം (ക­ട­പ്പാ­ട്: പി. ഗോ­വി­ന്ദ­പി­ള്ള, കേ­രള നവോ­ത്ഥാ­ന­ച­രി­ത്രം) നി­ര­വ­ധി നവോ­ത്ഥാ­ന­നാ­യ­ക­രി­ലൂ­ടെ­യും പ്ര­സ്ഥാ­ന­ങ്ങ­ളി­ലൂ­ടെ­യും പു­രോ­ഗ­മി­ച്ച് ഒടു­വില്‍ ഇട­തു­പ­ക്ഷ­മു­ന്നേ­റ്റ­ങ്ങ­ളി­ലൂ­ടെ വി­ക­സി­ച്ച­താ­ണെ­ന്ന­താ­ണ് വാ­സ്ത­വം. നവോ­ത്ഥാ­ന­മൂ­ല്യ­ങ്ങ­ളു­ടെ പ്ര­ചാ­ര­ണ­ത്തില്‍ കലാ­രൂ­പ­ങ്ങള്‍­ക്കും പ്ര­സ്ഥാ­ന­ങ്ങള്‍­ക്കു­മു­ള്ള പങ്ക് വള­രെ വലി­യ­താ­ണെ­ന്ന് ചരി­ത്രം തെ­ളി­യി­ക്കു­ന്നു­.

­ന­മ്പൂ­തി­രി­സ­മു­ദാ­യ­ത്തി­ലെ അനാ­ചാ­ര­ങ്ങള്‍­ക്കെ­തി­രെ വി. ടി. ഭട്ട­തി­രി­പ്പാ­ട്, എം. ആര്‍. ബി തു­ട­ങ്ങി­യ­വര്‍ ‘അ­ടു­ക്ക­ള­യില്‍ നി­ന്ന് അര­ങ്ങ­ത്തേ­ക്ക്’ ‘മ­റ­ക്കു­ട­ക്കു­ള്ളി­ലെ മഹാ­ന­ര­കം’ തു­ട­ങ്ങിയ നാ­ട­ക­ങ്ങ­ളെ­യാ­ണ്‌ പൊ­തു­ബോ­ധ­നിര്‍­മി­തി­ക്കു ഉപ­യോ­ഗി­ച്ച­ത്. കെ. പി. എ. സി­യു­ടെ നി­ര­വ­ധി­യായ നാ­ട­ക­ങ്ങള്‍ (ഉ­ദാ: നി­ങ്ങ­ളെ­ന്നെ കമ്മ്യൂ­ണി­സ്റ്റാ­ക്കി) ഇട­തു­പ­ക്ഷ­മു­ന്നേ­റ്റ­ങ്ങള്‍­ക്കു­ള്ള രാ­സ­ത്വ­ര­ക­ങ്ങ­ളാ­യി വര്‍­ത്തി­ച്ചി­രു­ന്നു. പി­ന്നീ­ട് ജന­പ്രീ­തി­യാര്‍­ജി­ച്ച സി­നി­മ­യും ഇത്ത­രം സാ­മൂ­ഹ്യ­മാ­റ്റ­ങ്ങ­ളെ പ്ര­തി­ഫ­ലി­പ്പി­ക്കു­ക­യും പ്ര­തി­നി­ധീ­ക­രി­ക്കു­ക­യും ചെ­യ്തു. സമൂ­ഹ­ത്തില്‍ വലിയ ചല­ന­ങ്ങ­ളു­ണ്ടാ­ക്കിയ മി­ക്ക നാ­ട­ക­ങ്ങ­ളും പി­ന്നീ­ട് സി­നി­മ­ക­ളാ­യി ആവി­ഷ്ക­രി­ക്ക­പ്പെ­ട്ടു. കെ. പി. എ. സി­യു­ടെ നാ­ട­ക­ങ്ങള്‍ പോ­ലെ രാ­ഷ്ട്രീ­യ­പ­ര­ങ്ങ­ള­ല്ലെ­ങ്കി­ലും മറ്റു ജന­പ്രിയ നാ­ട­ക­ങ്ങ­ളും വലിയ സാ­മൂ­ഹ്യ­വി­മര്‍­ശ­ന­ങ്ങള്‍ നട­ത്തി (ഉ­ദാ: എന്‍. എന്‍. പി­ള്ള­യു­ടെ കാ­പാ­ലി­ക, ക്രോ­സ്സ് ബെല്‍­റ്റ്‌)

­കേ­ര­ളീ­യ­സ­മൂ­ഹ­ത്തി­ന്റെ ഇന്ന­ത്തെ സാം­സ്കാ­രി­ക­മായ അപ­ച­യ­ത്തി­നും നവോ­ത്ഥാ­ന­മൂ­ല്യ­ങ്ങ­ളോ­ടു­ള്ള നി­രാ­സ­ത്തി­നും പ്ര­ധാ­ന­കാ­ര­ണ­മാ­യി ഇതെ­ഴു­തു­ന്ന­യാള്‍ കരു­തു­ന്ന­ത് രണ്ട് കലാ­രൂ­പ­ങ്ങ­ളു­ടെ വര്‍­ധി­ച്ചു­വ­രു­ന്ന ജന­പ്രീ­തി­യാ­ണ്. ഒന്ന് മി­മി­ക്രി­യും രണ്ടു ടി­വി­സീ­രി­യ­ലും. ഇതില്‍ മി­മി­ക്രി­യു­ടെ പങ്ക്‌ പരി­ശോ­ധി­ക്കു­ക­യാ­ണ് ഈ ലേ­ഖ­ന­ത്തി­ന്റെ ഉദ്ദേ­ശ്യം­.

[blurb:1:right] സമൂ­ഹ­പ­രി­ഷ്ക­ര­ണ­പ്ര­ക്രി­യ­യില്‍ നാ­ട­ക­ങ്ങ­ളു­ടെ പങ്ക് മു­ക­ളില്‍ സൂ­ചി­പ്പി­ക്കാന്‍­ത­ന്നെ കാ­ര­ണം മി­മി­ക്രി­യു­ടെ മു­ന്നേ­റ്റം നാ­ട­ക­ങ്ങ­ളു­ടെ ജന­പ്രീ­തി­യെ തളര്‍­ത്തി എന്നു­ള്ള­തു­കൊ­ണ്ടാ­ണ്. പഴ­യ­കാ­ല­ത്തു അമ്പ­ല­ങ്ങ­ളി­ലും പള്ളി­ക­ളി­ലും ഉത്സ­വ/­പെ­രു­ന്നാള്‍ സമ­യ­ങ്ങ­ളില്‍ നാ­ട­ക­ങ്ങ­ളാ­ണ് പ്ര­ദര്‍­ശി­പ്പി­ച്ചി­രു­ന്ന­തെ­ങ്കി­‍ല്‍ പി­ന്നീ­ടവ ഗാ­ന­മേ­ള­കള്‍­ക്കും മി­മി­ക്സ് പരേ­ഡി­നും വഴി­മാ­റി. അതു­പോ­ലെ പണ്ട് നാ­ട­ക­ങ്ങ­ളില്‍ നി­ന്നാ­ണ് ആര്‍­ടി­സ്റ്റു­കള്‍ സി­നി­മ­യി­ലെ­ത്തി­യി­രു­ന്ന­തെ­ങ്കില്‍ ഇന്ന­ത് മി­മി­ക്രി­യില്‍ നി­ന്നും സീ­രി­യ­ലില്‍ നി­ന്നു­മാ­യി. നാ­ട­ക­പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ തളര്‍­ച്ച­യില്‍ മി­മി­ക്രി­ക്കു­ള്ള പങ്ക് ഇതു വ്യ­ക്ത­മാ­ക്കു­ന്നു. ഇന്നും സ്കൂള്‍ ഓഫ് ഡ്രാ­മ­ക­ളും നാ­ട­ക­പ്ര­സ്ഥാ­ന­ങ്ങ­ളും സജീ­വ­മാ­ണെ­ങ്കി­ലും ഒറ്റ മു­ഖ്യ­ധാ­രാ­ചാ­ന­ലു­ക­ളും അവ സം­പ്രേ­ഷ­ണം ചെ­യ്യു­ന്നി­ല്ല എന്ന­തും ശ്ര­ദ്ദേ­യ­മാ­ണ്. പക­രം മി­മി­ക്രി­യും സീ­രി­യ­ലു­ക­ളു­മാ­ണ് ആ സമ­യം മു­ഴു­വന്‍ അപ­ഹ­രി­ക്കു­ന്ന­ത്.

­മി­മി­യു­ടെ രാ­ഷ്ട്രീ­യ­പ­രി­സ­രം ഏറെ സങ്കീര്‍­ണ്ണ­മാ­ണ്. ­മി­മി­ക്രി­ സ്കി­റ്റു­കള്‍ ആഴ­ത്തി­ലു­ള്ള രാ­ഷ്ട്രീ­യ­വി­മര്‍­ശ­നം നട­ത്തു­ന്നി­ല്ല. പക­രം അവ രാ­ഷ്ട്രീ­യ­ക്കാ­രു­ടെ രൂ­പ­ത്തെ­യാ­ണ് കളി­യാ­ക്കു­ന്ന­ത്. ഉമ്മന്‍­ചാ­ണ്ടി­യു­ടെ­യോ ആന്റ­ണി­യു­ടേ­യോ വി. എസി­ന്റെ­യോ രാ­ഷ്ട്രീ­യ­നി­ല­പാ­ടു­ക­ളെ വി­മര്‍­ശ­ന­വി­ധേ­യ­മാ­ക്കാ­തെ അവ­രോ­ടു രൂ­പ­സാ­ദൃ­ശ്യ­മു­ള്ള കലാ­കാ­ര­ന്മാ­രെ അണി­നി­ര­ത്തി കോ­പ്രാ­യ­ങ്ങള്‍ കാ­ട്ടി­ക്കൂ­ട്ടു­ന്നു. കരു­ണാ­ക­രന്‍ എന്ന ഏകാ­ധി­പ­തി­യും ഫാ­സ്സി­സ്റ്റ്‌ സ്വ­ഭാ­വ­ങ്ങള്‍ പ്ര­ക­ടി­പ്പി­ച്ചി­ട്ടു­ള്ള­തു­മായ (അ­ടി­യ­ന്തി­രാ­വ­സ്ഥ­ക്കാ­ല­ത്ത്) ഒരു നേ­താ­വി­നെ വെ­റും നി­ഷ്ക­ള­ങ്ക­നും കണ്ണി­റു­ക്കി­ക്കാ­ണി­ക്കു­ന്ന­യാ­ളു­മാ­യി പൊ­തു­ബോ­ധ­നിര്‍­മ്മി­തി നട­ത്തി­യ­ത് വാ­സ്ത­വ­ത്തില്‍ മി­മി­ക്രി­ക്കാ­രാ­ണ്.

­സ­ങ്കു­ചി­ത­മായ പ്രാ­ദേ­ശി­ക­ത­യാ­ണ് മി­മി­ക്രി­ക്കാ­രു­ടെ മു­ഖ­മു­ദ്ര. ഉദാ­ഹ­ര­ണ­ത്തി­ന് ഒരു മി­മി­ക്രി സ്കി­റ്റില്‍ കു­ടി­ച്ചു­കൂ­ത്താ­ടി­നില്‍­ക്കു­ന്ന ഒരു മല­യാ­ളി കഥാ­പാ­ത്രം വഴി­യില്‍ നില്‍­ക്കു­ന്ന ഒരാ­ളോ­ട് സം­സാ­രി­ക്കാന്‍ ശ്ര­മി­ക്കു­ക­യും അയാള്‍ ബം­ഗാ­ളി­യില്‍ മറു­പ­ടി പറ­യു­ക­യും ചെ­യ്യു­ന്നു. അപ്പോള്‍ ‘‘അ­യ്യോ ഇവന്‍ ബം­ഗാ­ളി­യാ­ണ്’’ എന്ന് പറ­ഞ്ഞു ഞെ­ട്ടി­ത്തെ­റി­ച്ച് പി­ന്മാ­റു­ക­യും പ്രേ­ക്ഷ­ക­രും ജഡ്ജായ ജഗ­ദീ­ഷും പൊ­ട്ടി­ച്ചി­രി­ക്കു­ക­യും ചെ­യ്യു­ന്നു. ഒരാള്‍ ബം­ഗാ­ളി­യാ­ണെ­ന്ന­തില്‍ ഇത്ര­ക്ക് ഞെ­ട്ടാ­നും ചി­രി­ക്കാ­നും എന്താ­ണെ­ന്ന് എത്ര ആലോ­ചി­ച്ചി­ട്ടും പി­ടി­കി­ട്ടി­യി­ല്ല. മാ­ത്ര­മ­ല്ല, കു­ടി­ച്ചു­കൂ­ത്താ­ടി­നില്‍­ക്കു­ന്ന ആ മല­യാ­ളി കഥാ­പാ­ത്ര­ത്തെ­ക്കാള്‍ എത്ര­യോ അന്ത­സ്സു­ള്ള­വ­നാ­ണ് പണി­യെ­ടു­ത്ത് ജീ­വി­ക്കാന്‍ വന്ന ആ ബം­ഗാ­ളി­.

­മ­റ്റൊ­രു സ്കി­റ്റില്‍ ഒരു ചാ­യ­ക്ക­ട­രം­ഗ­ത്തില്‍ ഒരു കഥാ­പാ­ത്രം മറ്റൊ­രു കഥാ­പാ­ത്ര­ത്തോ­ട് കു­ശ­ലം ചോ­ദി­ക്കു­ന്ന­ത് ‘‘എ­ടെ നീ അറി­ഞ്ഞി­ല്ലേ നാ­ട്ടില്‍ ബ്ലാ­ക്ക്‌­മാന്‍ ഇറ­ങ്ങി­യ­ത്’’ എന്നാ­ണു. ബ്ലാ­ക്ക്‌­മാന്‍ എന്ന സം­ഭ­വം വാ­സ്ത­വ­ത്തില്‍ ദളി­ത­രെ ആക്ര­മി­ക്കാന്‍ ചില സവര്‍­ണ­തീ­വ്ര­വാദ സം­ഘ­ട­ന­കള്‍ ആസൂ­ത്ര­ണം ചെ­യ്ത ഒരു പദ്ധ­തി­യാ­യി­രു­ന്നു. മേല്‍­പ്പ­റ­ഞ്ഞ മി­മി­ക്രി­ക­ഥാ­പാ­ത്ര­ത്തി­നു ലോ­ക­ത്തി­ലെ മറ്റൊ­രു രാ­ഷ്ട്രീ­യ,­സാ­മൂ­ഹ്യ­വി­ഷ­യ­വും പ്ര­ശ്ന­മ­ല്ല മറി­ച്ചു ബ്ലാ­ക്ക്‌­മാ­നാ­ണ് ഏക­പ്ര­ശ്നം­.

അ­തു­പോ­ലെ മി­മി­ക്രി സ്കി­റ്റു­ക­ളു­ടെ ഒരു പ്ര­ധാന ഐറ്റം കറു­ത്ത­വ­രെ­യും വി­ക­ലാം­ഗ­രെ­യും കളി­യാ­ക്ക­ലാ­ണ്. മറ്റു പരി­ഷ്‌­കൃത സാ­മൂ­ഹ­ങ്ങ­ളി­ലോ പാ­ശ്ചാ­ത്യ രാ­ജ്യ­ങ്ങ­ളി­ലോ ആയി­രു­ന്നെ­ങ്കില്‍ വി­ക­ലാം­ഗ­രെ കളി­യാ­ക്ക­ലൊ­ക്കെ നി­യ­മ­പ­ര­മാ­യി തട­യ­പ്പെ­ടു­മാ­യി­രു­ന്നു. ഇത് ഒരു പക്ഷേ മി­മി­ക്രി­ക്കാര്‍ സ്വ­യം തി­രി­ച്ച­റി­യാ­തെ നട­ത്തു­ന്ന സാ­മൂ­ഹ്യ­കു­റ്റ­കൃ­ത്യ­മാ­യി­രി­ക്കാം. പക്ഷേ അത് അവര്‍ ചെ­യ്യു­ന്ന­തി­ന്റെ ന്യാ­യീ­ക­ര­ണ­മാ­കു­ന്നി­ല്ല.

­ക­ലാ­കാ­രന്‍ താന്‍ ജീ­വി­ക്കു­ന്ന സമൂ­ഹ­ത്തി­ന്റെ രാ­ഷ്ട്രീ­യ, സാ­മ്പ­ത്തി­ക­മാ­റ്റ­ങ്ങ­ളാല്‍ സ്വാ­ധീ­നി­ക്ക­പ്പെ­ടു­ന്നു­ണ്ട്, അതു അയാള്‍ തി­രി­ച്ച­റി­യു­ന്നു­ണ്ടെ­ങ്കി­ലും ഇല്ലെ­ങ്കി­ലും എന്ന് മാര്‍­ക്സും എം­ഗല്‍­സും നി­രീ­ക്ഷി­ക്കു­ന്നു­ണ്ട്‌ (ക­ട­പ്പാ­ട്: അലന്‍ വൂ­ട്സ്‌ www.marxist.com). ഇത്ത­രം മി­മി­ക്രി­ക്കാ­രു­ടെ സാം­സ്കാ­രി­ക, രാ­ഷ്ട്രീയ ജീര്‍­ണ­ത­കള്‍ തി­രി­ച്ച­റി­ഞ്ഞ് അവ­യെ വി­മര്‍­ശ­ന­പ­ര­മാ­യി സമീ­പി­ക്കു­ന്ന രാ­ഷ്ട്രീ­യ­പ്ര­ബു­ദ്ധ­രായ ഒരു പ്രേ­ക്ഷ­ക­സ­മൂ­ഹ­മാ­ണ് രൂ­പ­പ്പെ­ടേ­ണ്ട­ത്. അതു­പോ­ലെ മു­ഖ്യ­ധാ­രാ ചാ­ന­ലു­ക­ളു­ടെ തമ­സ്ക­ര­ണ­ത്തെ അതി­ജീ­വി­ക്കാന്‍ പ്രാ­പ്ത­മായ ജന­കീയ നാ­ട­ക­പ്ര­സ്ഥാ­ന­ങ്ങ­ളും ഉയര്‍­ന്നു വരേ­ണ്ട­തു­ണ്ട്.

­വര്‍­ഗീ­സ് ജോ­യ്

<fieldset class="fieldgroup group-newsquotes"><legend>News Quotes</legend>

മിമിക്രി സ്കിറ്റുകള്‍ ആഴത്തിലുള്ള രാഷ്ട്രീയവിമര്‍ശനം നടത്തുന്നില്ല. പകരം അവ രാഷ്ട്രീയക്കാരുടെ രൂപത്തെയാണ് കളിയാക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെയോ ആന്റണിയുടേയോ വി. എസിന്റെയോ രാഷ്ട്രീയനിലപാടുകളെ വിമര്‍ശനവിധേയമാക്കാതെ അവരോടു രൂപസാദൃശ്യമുള്ള കലാകാരന്മാരെ അണിനിരത്തി കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നു. കരുണാകരന്‍ എന്ന ഏകാധിപതിയും ഫാസ്സിസ്റ്റ്‌ സ്വഭാവങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ളതുമായ ഒരു നേതാവിനെ വെറും നിഷ്കളങ്കനും കണ്ണിറുക്കിക്കാണിക്കുന്നയാളുമായി പൊതുബോധനിര്‍മ്മിതി നടത്തിയത് വാസ്തവത്തില്‍ മിമിക്രിക്കാരാണ്.

</fieldset>

for representative purpose only

നിരീക്ഷണം

Country:

Default Home Page

UK Home Page

Authors:

Varghese Joy

http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22677/%E0%B4%AE%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82-%E0%B4%B8%E0%B4%BE%E0%B4%82%E0%B4%B8%E0%B5%8D%E2%80%8C%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95-%E0%B4%85%E0%B4%AA%E0%B4%9A%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82#comments അപചയം ടിവി ടെലിവിഷന്‍ മിമിക്രി സാംസ്കാരികം സിനിമ സീരിയല്‍ നിരീക്ഷണം വാര്‍ത്ത Fri, 10 Jan 2014 17:33:24 +0000 Varghese Joy 22677 at http://malayal.am ജനഹിതാധിഷ്ഠിത ജനാധിപത്യവാദം : സാധ്യതകളും അപകടങ്ങളും http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%BF%E0%B4%B6%E0%B4%95%E0%B4%B2%E0%B4%A8%E0%B4%82/22675/%E0%B4%9C%E0%B4%A8%E0%B4%B9%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0%E0%B4%BF%E0%B4%A4-%E0%B4%9C%E0%B4%A8%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82-%E0%B4%B8%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4%E0%B4%95%E0%B4%B3%E0%B5%81%E0%B4%82-%E0%B4%85%E0%B4%AA%E0%B4%95%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82

എ­ന്താ­ണ് ജനാ­ധി­പ­ത്യ­വും ജന­ഹി­ത­വും തമ്മി­ലു­ള്ള ബന്ധം? എബ്ര­ഹാം ലി­ങ്കണ്‍ നൽ­കിയ ജന­പ്രി­യ­നി­ർ­വ­ച­ന­പ്ര­കാ­രം ­ജ­നാ­ധി­പ­ത്യം­ എന്ന­ത് ജന­ങ്ങൾ­ക്ക് വേ­ണ്ടി ജന­ങ്ങൾ നട­ത്തു­ന്ന ജന­ങ്ങ­ളു­ടെ ഭര­ണ­മാ­ണ്. അതാ­യ­ത് ഒരു ആദർശ ജനാ­ധി­പ­ത്യ­വ്യ­വ­സ്ഥ­യിൽ ­ഭ­ര­ണ­കൂ­ടം­ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന­ത് ജന­ങ്ങ­ളു­ടെ ഹി­ത­ത്തെ ആണ്, അഥ­വാ ആയി­രി­ക്ക­ണം­.

ആ­റ് പതി­റ്റാ­ണ്ടു­കൾ വൈ­കി­യാ­ണെ­ങ്കി­ലും നമു­ക്ക് ഇപ്പോൾ അത്ത­രം ഒരു ഭര­ണ­കൂ­ട­ത്തെ ലഭി­ച്ചി­രി­ക്കു­ന്നു. അതും നമ്മു­ടെ തല­സ്ഥാ­ന­ത്തു തന്നെ. അവർ സ്ഥാ­നാ­ർ­ത്ഥി­യെ നി­ർ­ത്തി­യ­ത് തൊ­ട്ട് സർ­ക്കാർ രൂ­പീ­ക­രി­ച്ച­തു­വ­രെ ­ജ­ന­ഹി­തം­ ആരാ­ഞ്ഞ് അതി­ന­നു­സ­രി­ച്ചാ­ണ് എന്ന­ത് പര­ക്കെ അം­ഗീ­ക­രി­ക്ക­പ്പെ­ട്ടു കഴി­ഞ്ഞ ഒരു വസ്തു­ത­യാ­ണ­ല്ലൊ. ജന­ഹി­തം അനു­സ­രി­ച്ചാ­ണെ­ങ്കിൽ പോ­ലും, അവർ അട്ടി­മ­റി­ച്ച കോണ്‍­ഗ്ര­സ്സ് ഭര­ണ­ത്തി­ന് തി­ര­ഞ്ഞെ­ടു­പ്പ് കഴി­ഞ്ഞ് നി­യ­മ­സ­ഭ­യിൽ ശേ­ഷി­ച്ച നീ­ക്കി­യി­രി­പ്പായ എട്ട് എം എൽ എമാ­രു­ടെ പു­റ­ത്തു­നി­ന്നു­ള്ള പി­ന്തുണ സ്വീ­ക­രി­ച്ചാ­ണ് അവർ­ക്ക് സർ­ക്കാർ രൂ­പീ­ക­രി­ക്കേ­ണ്ടി­വ­ന്ന­തെ­ന്ന­തി­നാ­ലും, മു­ഖ്യ­മ­ന്ത്രി­തൊ­ട്ട് എല്ലാ മന്ത്രി­മാ­ർ­ക്കും പൊ­തു­വാ­യു­ള്ള ഭര­ണ­പ­രി­ച­യ­ക്കു­റ­വി­നാ­ലും, ഇതി­നോ­ട­കം ദു­ഷി­ച്ചു കഴി­ഞ്ഞ ഒരു ഉദ്യോ­ഗ­സ്ഥ­ഘ­ട­ന­യെ ഒട്ടൊ­ക്കെ നി­ല­നി­ർ­ത്തി­ക്കൊ­ണ്ടാ­ണ് ഭരി­ക്കേ­ണ്ട­ത് എന്ന­തി­നാ­ലും അവ­രു­ടെ പ്ര­ക­ട­ന­പ­ത്രി­ക­യി­ലെ വാ­ഗ്ദാ­ന­ങ്ങ­ളു­ടെ നട­പ്പി­ലാ­ക്കൽ തീ­ർ­ത്തും ദു­ഷ്ക­ര­മാ­വും എന്ന പര­മ്പ­രാ­ഗത രാ­ഷ്ട്രീ­യ­വി­ശ­ക­ല­നം അവി­ടെ നി­ല്ക്ക­ട്ടെ. 700 ലി­റ്റർ വെ­ള്ളം സൗ­ജ­ന്യ­മാ­യി ലഭ്യ­മാ­ക്കി­ക്കൊ­ണ്ട്, വൈ­ദ്യു­തി നി­ര­ക്ക് പകു­തി­യാ­ക്കി കു­റ­ച്ചു­കൊ­ണ്ട് ഈ ചു­രു­ങ്ങിയ സമ­യ­ത്തി­നു­ള്ളിൽ അവർ ആ ദി­ശ­യിൽ മു­ന്നേ­റ്റം തു­ട­ങ്ങി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്ന സാ­ഹ­ച­ര്യ­ത്തിൽ പ്ര­ത്യേ­കി­ച്ചും­.

­പു­ത്തൻ ജനാ­ധി­പ­ത്യ വി­പ്ല­വം

അ­ര­വി­ന്ദ് കെ­ജ്രി­വാൾ നയി­ക്കു­ന്ന ദി­ല്ലി­യി­ലെ ആം ആദ്മി­ സർ­ക്കാർ പ്ര­സ­ക്ത­മാ­വു­ന്ന­ത് മേ­ല്പ­റ­ഞ്ഞ തരം പ്ര­വ­ച­ന­ങ്ങൾ­ക്ക് അപ്പു­റം അടി­മു­ടി ജന­ഹി­ത­ത്തിൽ ഊന്നി നി­ല്ക്കു­ന്ന ഒരു ജന­കീയ ഭര­ണം നട­പ്പി­ലാ­ക്കാൻ അവർ നട­ത്തു­ന്ന ശ്ര­മം ഉണർ­ത്തു­ന്ന പ്ര­തീ­ക്ഷ­ക­ളു­ടെ സാ­ധ്യ­ത­യി­ലാ­ണ്. ആ സാ­ധ്യ­ത­ക­ളു­ടെ വി­ദ­ഗ്ദ്ധ­മായ ഉപ­യോ­ഗ­മാ­ണ് വള­രെ ചു­രു­ങ്ങിയ ഒരു കാ­ല­യ­ള­വി­നു­ള്ളിൽ പതി­റ്റാ­ണ്ടു­ക­ളു­ടെ രാ­ഷ്ട്രീ­യ­പ­രി­ച­യ­മു­ള്ള വ്യ­വ­സ്ഥാ­പിത രാ­ഷ്ട്രീ­യ­ക­ക്ഷി­ക­ളെ­യും അവ­രു­ടെ രാ­ഷ്ട്രീ­യ­രീ­തി­ശാ­സ്ത്ര­ത്തെ­യും അടു­മു­ടി മറി­ച്ചി­ട്ട് ദി­ല്ലി­യിൽ തേ­രോ­ട്ടം തു­ട­ങ്ങാൻ ആം ആദ്മി പാ­ർ­ട്ടി­യെ പ്രാ­പ്ത­രാ­ക്കിയ പൊ­ളി­റ്റി­ക്കൽ സ്ട്രാ­റ്റ­ജി­.

­ത­ല­സ്ഥാ­ന­ത്ത് അതു­ണ്ടാ­ക്കിയ രാ­ഷ്ട്രീ­യ­പ്ര­ക­മ്പ­ന­ങ്ങ­ളു­ടെ അല­കൾ അവി­ടെ മാ­ത്രം തു­ട­ങ്ങി­യൊ­ടു­ങ്ങു­ന്ന­ത­ല്ലെ­ന്ന് നാം കണ്ടു­ക­ഴി­ഞ്ഞു. കേ­ര­ള­ത്തിൽ മാ­ത്രം ആം ആദ്മി­യു­ടെ ഔദ്യോ­ഗിക അം­ഗ­ങ്ങ­ളു­ടെ എണ്ണം അര ലക്ഷം കഴി­ഞ്ഞി­രി­ക്കു­ന്നു. ഇന്ത്യ ഒരു പു­ത്തൻ ജനാ­ധി­പ­ത്യ വി­പ്ള­വ­ത്തി­ന്റെ വക്കി­ലാ­ണോ­?

ആ­ണെ­ന്നോ­,അ­ല്ലെ­ന്നോ ഉള്ള ഒറ്റ­വാ­ക്കി­ലു­ള്ള ഉത്ത­ര­ങ്ങൾ­ക്ക­പ്പു­റം പ്ര­സ­ക്ത­മാ­ണ് ആം ആദ്മി പാ­ർ­ട്ടി ഇന്ത്യൻ ജനാ­ധി­പ­ത്യ­ത്തി­ന്റെ പരി­പ്രേ­ക്ഷ്യ­ങ്ങ­ളിൽ വരു­ത്തിയ മാ­റ്റം. അത് സമൂ­ല­മായ ഒന്നാ­ണോ, അതി­ന്റെ നി­ല­നി­ല്പി­ന്റെ ദൈർ­ഘ്യം എന്താ­യി­രി­ക്കും തു­ട­ങ്ങിയ ചോ­ദ്യ­ങ്ങൾ­ക്ക് ഉത്ത­രം ഊഹി­ച്ച് കണ്ടെ­ത്താൻ ശ്ര­മി­ക്കു­ന്ന­തി­ലും സാ­ർ­ത്ഥ­ക­മാ­യി­രി­ക്കും ആ മാ­റ്റ­ത്തെ­ക്കു­റി­ച്ചു­ള്ള അന്വേ­ഷ­ണം­.

ആം ആദ്മി പാ­ർ­ട്ടി ഇന്ത്യൻ ജനാ­ധി­പ­ത്യ­ത്തിൽ വരു­ത്തിയ പരി­പ്രേ­ക്ഷ്യ­ബ­ന്ധി­യായ മാ­റ്റം പൂ­ർ­വ്വ­നി­ശ്ചി­ത­മായ നയ­ങ്ങൾ­ക്കും പ്ര­ത്യ­യ­ശാ­സ്ത്ര­നി­ല­പാ­ടു­കൾ­ക്കും അനു­കൂ­ല­മാ­യി ജന­ഹി­ത­ത്തെ രൂ­പീ­ക­രി­ക്കുക എന്ന­തി­ൽ­നി­ന്ന് ജന­ഹി­തം മന­സി­ലാ­ക്കു­ക­യും അതി­ന­നു­സ­രി­ച്ച് നയ­ങ്ങ­ളും നി­ല­പാ­ടു­ക­ളും രൂ­പ­പ്പെ­ടു­ത്തു­ക­യും ചെ­യ്യുക എന്ന പ്ര­ക്രി­യ­യി­ലേ­യ്ക്ക് പാ­ർ­ല­മെ­ന്റ­റി ജനാ­ധി­പ­ത്യ­ത്തി­ലെ രാ­ഷ്ട്രി­യ­ക­ക്ഷി­ക­ളു­ടെ പ്ര­വർ­ത്തി­പ­ദ്ധ­തി­ക­ളെ മാ­റ്റി കേ­ന്ദ്രീ­ക­രി­ച്ചു എന്ന­താ­ണ്. ജനം ആഗ്ര­ഹി­ക്കു­ന്ന­ത് നട­പ്പി­ലാ­ക്കാ­നാ­ണ് സർ­ക്കാ­ർ. ഭര­ണ­ത്തിൽ ഒരു ആദർ­ശ­പ­ര­മായ പങ്കാ­ളി­ത്ത­ത്തി­ന് ജന­ത­യെ ക്ഷ­ണി­ക്കു­ക­യാ­ണ് അര­വി­ന്ദ് കെ­ജ്രി­വാ­ൾ.

­ജ­ന­ഹി­ത­വും ജനാ­ധി­പ­ത്യ­വും

­പ­ക്ഷേ ഇവി­ടെ ഒരു പ്ര­ശ്നം ഉദി­ക്കു­ന്നു­ണ്ട്. എന്താ­ണ് ജന­ഹി­തം എന്ന ചോ­ദ്യ­മാ­ണ­ത് . ഇന്ത്യ പോ­ലെ­യു­ള്ള ഒരു രാ­ജ്യ­ത്തി­ലെ­ങ്കി­ലും അത്ത­രം ഒരു ഏക­ശി­ലോ­ന്മു­ഖ­മായ ജന­ഹി­തം വസ്തു­താ­പ­ര­മാ­യി സാ­ധ്യ­മാ­ണോ? അല്ല എന്ന് സ്ത്രീ, ലൈം­ഗി­ക, മത, വം­ശീയ ന്യൂ­ന­പ­ക്ഷ­ങ്ങ­ളു­ടെ­യും, ദളി­ത­രു­ടെ­യും ബഹു­മു­ഖ­മായ പ്ര­ശ്ന­ങ്ങ­ളിൽ ഏതെ­ങ്കി­ലും ഒന്ന് ചർ­ച്ച­യ്ക്കെ­ടു­ക്കു­മ്പോൾ തന്നെ വ്യ­ക്ത­മാ­വും­.

ഇ­ന്ത്യ­യെ പോ­ലൊ­രു രാ­ജ്യ­ത്തെ മനു­ഷ്യ­രു­ടെ സ്വ­ത്വ­ത്തി­ന് ഏക­മാ­ന­മായ ഒരു വർ­ഗ്ഗീ­ക­ര­ണം സാ­ധ്യ­മ­ല്ല. അതു­കൊ­ണ്ട് തന്നെ അവ­രു­ടെ പ്ര­ശ്ന­ങ്ങ­ളും , താ­ല്പ­ര്യ­ങ്ങ­ളും ഹി­താ­ഹി­ത­ങ്ങ­ളും ഒന്ന­ല്ല എന്ന് മാ­ത്ര­മ­ല്ല അവ­രു­ടെ അസ്തി­ത്വം പ്ര­ശ്നാ­ധി­ഷ്ഠി­ത­മാ­യി പര­സ്പ­രം സഹ­ക­രി­ക്കു­ക­യും അതു­പോ­ലെ കല­ഹി­ക്കു­ക­യും ചെ­യ്യു­ന്ന ബഹു­സ്വ­ത്വ­ങ്ങ­ളു­ടെ ഒരു സഞ്ച­യ­മാ­ണ്. നമ്മു­ടെ നി­ല­നി­ൽ­ക്കു­ന്ന സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­യിൽ ലിം­ഗ­ഭേ­ദ­മി­ല്ലാ­തെ ദളി­ത് സ്വ­ത്വം ഒരു­പോ­ലെ അഭി­മു­ഖീ­ക­രി­ക്കു­ന്ന അനീ­തി­കൾ ഉണ്ട്. എന്നാൽ അതി­നൊ­പ്പം അവർ തങ്ങൾ­ക്കു­ള്ളിൽ നി­ല­നി­ർ­ത്തി­പോ­രു­ന്ന പേ­ട്രി­യാ­ർ­കി­ക് സാ­മൂ­ഹ്യ­ഘ­ടന ദളി­ത് പു­രു­ഷ­ന് അനു­ഭ­വി­ക്കേ­ണ്ടാ­ത്ത അനീ­തി­കൾ ദളി­ത് സ്ത്രീ­യിൽ അടി­ച്ചേ­ൽ­പ്പി­ക്കു­ന്നു­ണ്ട്.

­കാ­ഞ്ച എല­യ്യ­യെ പോ­ലു­ള്ള­വർ നി­രീ­ക്ഷി­ക്കു­ന്ന­തു­പോ­ലെ ഇത് സവർ­ണ്ണ­സ­മൂ­ഹ­ങ്ങ­ളെ അപേ­ക്ഷി­ച്ച് ദളി­ത­സ­മൂ­ഹ­ങ്ങ­ളിൽ കു­റ­വാ­ണെ­ന്ന­ത് സത്യ­മാ­യി­രി­ക്കു­മ്പോ­ഴും ആപേ­ക്ഷി­ക­മായ ആ കു­റ­വ് ദളിത സ്ത്രീ­യു­ടെ അനു­ഭ­വ­ത­ല­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഒരു ആശ്വാ­സ­മേ അല്ല. കാ­ര­ണം അവർ ഒരു അധി­കാ­ര­വ്യ­വ­സ്ഥ എന്ന നി­ല­യിൽ പേ­ട്രി­യാ­ർ­ക്കി­ക്ക് സ്വ­ന്തം സമൂ­ഹ­ത്തി­നു­ള്ളി­ലും അതി­നു പു­റ­ത്തും ഇര­യാ­കേ­ണ്ടി­വ­രു­ന്നു എന്ന­താ­ണ്. ഈ വസ്തുത ദളി­ത് എന്ന സ്വ­ത്വ­ത്തി­നു­ള്ളിൽ ദളി­ത് സ്ത്രീ എന്ന വ്യ­തി­രി­ക്ത­മായ മറ്റൊ­രു അട­രു­കൂ­ടി സൃ­ഷ്ടി­ക്കു­ന്നു­.

ഇ­നി ഇതേ വി­ഭാ­ഗ­ത്തിൽ പി­റ­ക്കു­ന്ന ലൈം­ഗി­ക­ന്യൂ­ന­പ­ക്ഷ­ത്തിൽ പെ­ടു­ന്ന മനു­ഷ്യ­രു­ടെ അവ­സ്ഥ പരി­ഗ­ണി­ച്ചാ­ലോ? (ലൈം­ഗിക ന്യൂ­ന­പ­ക്ഷം എന്ന വി­വ­ക്ഷ എതിർ ലിം­ഗ­ത്തോ­ട് മാ­ത്രം ആകർ­ഷ­ണം സാ­ധ്യ­മായ ഒരു ഭൂ­രി­പ­ക്ഷ­ത്തി­ന്റെ ലൈം­ഗിക ചോ­ദ­ന­യ്ക്ക് പു­റ­ത്ത് നി­ല്ക്കു­ന്ന, എന്നാൽ അതിൽ തന്നെ നി­ര­വ­ധി ആന്ത­രിക വർ­ഗീ­ക­ര­ണ­ങ്ങ­ളു­ള്ള വി­ഭാ­ഗ­ങ്ങ­ളെ­യെ­ല്ലാം പൊ­തു­വിൽ ഉൾ­ക്കൊ­ള്ളി­ക്കു­ന്ന­താ­ണ്) ഇവി­ടെ ദളി­ത­യാ­യി പി­റ­ക്കു­ന്ന ഒരു സ്ത്രീ­യ്ക്ക് തന്റെ ലൈം­ഗി­ക­ചോ­ദന ഭൂ­രി­പ­ക്ഷേ­ത­ര­മാ­യാൽ ഒരേ സമ­യം അനു­ഭ­വി­ക്കേ­ണ്ടി­വ­രു­ന്ന­ത് മൂ­ന്ന് തരം അനീ­തി­ക­ളെ­യാ­വും. ഒന്ന് ജാ­തി സ്വ­ത്വ­വു­മാ­യി ബന്ധ­പ്പെ­ട്ട­ത്. രണ്ട് ലിം­ഗ­പ­ര­മാ­യ­ത് . മു­ന്നാ­മ­ത്തേ­ത് തന്റെ ലൈം­ഗിക ചോ­ദ­ന­യു­മാ­യി ബന്ധ­പ്പെ­ട്ട­ത്. വർ­ഗ്ഗ­പ­ര­വും, വം­ശീ­യ­വും ആയ വ്യ­ത്യാ­സ­ങ്ങൾ ഈ സ്വ­ത്വ­വർ­ഗ്ഗീ­ക­ര­ണ­ത്തെ വീ­ണ്ടും സങ്കീ­ർ­ണ­മാ­ക്കു­ന്നു­.

ഓ­സ്കാർ വൈൽ­ഡി­ന്റെ­യും, മാ­ർ­ട്ടിന നവ­ര­തി­ലോ­വ­യു­ടെ­യും പ്ര­ശ്ന­ങ്ങ­ള­ല്ല ലൈം­ഗീ­ക­ന്യൂ­ന­പ­ക്ഷ­ങ്ങ­ളെ­ന്ന നി­ല­യിൽ ഇന്ത്യ­യി­ലെ ഒരു സമ്പ­ന്ന­സ­വർ­ണ്ണ പു­രു­ഷ­നോ, സ്ത്രീ­യോ അനു­ഭ­വി­ക്കു­ന്ന­ത്. പൊ­തു­വാ­യി പങ്കു­വ­യ്ക്കാൻ പല­തും ഉണ്ടാ­കു­മ്പോ­ഴും ആ വി­ഭാ­ഗ­ത്തിൽ തന്നെ പെ­ടു­ന്ന ദരി­ദ്ര­സ­വർ­ണ്ണ­യു­ടെ­യോ സവർ­ണ­ന്റെ­യോ പ്ര­ശ്ന­ങ്ങൾ വി­ശ­ദാം­ശ­ങ്ങ­ളിൽ മേ­ല്പ­റ­ഞ്ഞ ഉപ­രി­വർ­ഗ്ഗ സവർ­ണ്ണ­ന്റേ­തി­ന് സമം ആയി­രി­ക്കി­ല്ല. ഈ രണ്ടു സവർ­ണ്ണ­വർ­ഗ്ഗ­ങ്ങ­ളു­ടെ­യും അനു­ഭ­വ­ത­ല­മ­ല്ല അതേ ലൈം­ഗി­ക­ചോ­ദ­ന­കൾ പങ്കു­വെ­ക്കു­മ്പോ­ഴും ഒരു ദളി­ത്‌, ആഫ്രി­ക്കൻ സ്ത്രീ­യ്ക്കോ പു­രു­ഷ­നോ ഉണ്ടാ­വു­ന്ന­ത്.

­ജ­നാ­ധി­പ­ത്യ­ത്തി­ലെ അന്യ­സ­മൂ­ഹ­ങ്ങൾ

­ദേ­ശീ­യത എന്ന സ്വ­ത്വ­സ­ങ്കൽ­പം പോ­ലും നോ­ർ­ത്തീ­സ്റ്റി­ലേ­യ്ക്കും കാ­ശ്മീ­രി­ലേ­യ്ക്കും എത്തു­മ്പോൾ മാ­റി­മ­റി­യു­ന്നു. നമ്മൾ നമ്മു­ടെ ജനാ­ധി­പ­ത്യ­ത്തി­ന്റെ നേ­ട്ട­ങ്ങ­ളാ­യി എണ്ണു­ന്ന വ്യ­ക്തി­സ്വാ­ത­ന്ത്ര്യം, സഞ്ചാ­ര­സ്വാ­ത­ന്ത്ര്യം, അഭി­പ്രാ­യ­സ്വാ­ത­ന്ത്ര്യം, സം­ഘ­ട­നാ­സ്വാ­ത­ന്ത്ര്യം തു­ട­ങ്ങി­യ­വ­യൊ­ക്കെ ഇവർ­ക്ക് പതി­റ്റാ­ണ്ടു­ക­ളാ­യി നി­ഷേ­ധി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു എന്ന് മാ­ത്ര­മ­ല്ല, കോ­ട­തി­യെ­ന്ന ഭര­ണ­കൂ­ട­ത്തി­ന്റെ മൂ­ന്നാം തൂ­ണും എല്ലാ പൌ­ര­ന്മാ­ർ­ക്കും വി­ഭാ­വ­നം ചെ­യ്യു­ന്ന തു­ല്യ­നീ­തി­യോ, സ്വ­ത­ന്ത്ര­വും നീ­തി­യു­ക്ത­വു­മായ വി­ചാ­ര­ണാ­സ്വാ­ത­ന്ത്ര്യം പോ­ലു­മോ അവർ­ക്ക് ലഭി­ക്കു­ന്നി­ല്ല. ചില പ്ര­ത്യേ­ക­നി­യ­മ­ങ്ങ­ളാൽ അവ­യെ­ല്ലാം അവർ­ക്ക് മാ­ത്ര­മാ­യി റദ്ദ് ചെ­യ്യ­പ്പെ­ടു­ന്നു. ഇതി­നെ­തി­രെ അവർ നട­ത്തു­ന്ന അഹിം­സാ­ത്മ­ക­മായ ഗാ­ന്ധി­യൻ സമ­ര­ങ്ങൾ ദശാ­ബ്ദ­ങ്ങൾ കട­ന്ന് തു­ട­രു­ന്നു. ഇത്ത­രം ഒരു നാ­നാ­ത്വ­ത്തി­ലെ ഏക­ത്വ­ത്തി­ൽ­നി­ന്ന് എന്താ­ണ് അള­ന്നെ­ടു­ക്കാ­വു­ന്ന ജന­ഹി­തം? അങ്ങ­നെ­യൊ­ന്നു­ണ്ടെ­ങ്കിൽ അത് ഭൂ­രി­പ­ക്ഷ­ത്തി­ന്റെ മാ­ത്രം ജന­ഹി­ത­മാ­ണ്.

ഇ­വി­ടെ പ്ര­സ­ക്ത­മാ­കു­ന്ന ചോ­ദ്യം ജനാ­ധി­പ­ത്യം എന്ന­ത് ഭൂ­രി­പ­ക്ഷ­ത്തി­നു­വേ­ണ്ടി ഭൂ­രി­പ­ക്ഷ­ങ്ങ­ളാൽ നട­ത്ത­പ്പെ­ടു­ന്ന ഭൂ­രി­പ­ക്ഷ ഭര­ണ­മാ­ണോ എന്ന­താ­ണ്. ജന­ഹി­ത­ത്തെ അധി­ഷ്ഠി­ത­മാ­ക്കി രൂ­പ­പ്പെ­ടു­ത്ത­പ്പെ­ടു­ന്ന നയ­ങ്ങ­ളും നി­ല­പാ­ടു­ക­ളും ന്യൂ­ന­പ­ക്ഷ­ങ്ങ­ളെ സമീ­പി­ക്കു­ന്ന­ത് എങ്ങ­നെ­യാ­യി­രി­ക്കും­?

­ഗു­ജ­റാ­ത്ത് പോ­ലു­ള്ള ഒരു സം­സ്ഥാ­ന­ത്ത് ഭൂ­രി­പ­ക്ഷ മത­വും, ഭൂ­രി­പ­ക്ഷ­ത്തി­ന്റെ ഹി­ത­വും യാ­ഥാ­സ്ഥി­തി­ക­മ­ത­ഹി­ത­മാ­യി ഉൾ­ചേ­രു­ന്ന­ത് നാം കണ്ട­താ­ണ്. ഗോ­ധ്ര സം­ഭ­വ­ത്തെ­ത്തു­ടർ­ന്നു­ണ്ടായ വം­ശ­ഹ­ത്യ­ക്ക് അര­ങ്ങൊ­രു­ക്കി­കൊ­ടു­ക്കുക എന്ന ജന­ഹി­ത­ത്തി­ന്റെ നട­പ്പി­ലാ­ക്ക­ലിൽ വഹി­ച്ച പങ്കി­ന്റെ പ്ര­തി­ഫ­ല­മാ­യി­രു­ന്നു കൂ­ട്ട­ക്കൊ­ല­യ്ക്ക് മാ­സ­ങ്ങൾ ശേ­ഷം നട­ന്ന തി­ര­ഞ്ഞെ­ടു­പ്പിൽ മോ­ഡി­യ്ക്ക് ജന­ഹി­തം നല്കിയ 182 ഇൽ 127 എന്ന മൂ­ന്നിൽ രണ്ട് ഭൂ­രി­പ­ക്ഷം. അത് രണ്ട് തി­ര­ഞ്ഞെ­ടു­പ്പു­കൾ കൂ­ടി കഴി­ഞ്ഞ് ഇപ്പോ­ഴും തു­ട­രു­ന്നു­.

ഒ­രു ജനാ­ധി­പ­ത്യ­സ­മൂ­ഹം എന്ന­നി­ല­യിൽ നമ്മു­ടെ മൂ­ല്യ­ങ്ങ­ളു­ടെ തകർ­ത്തെ­റി­യ­ലി­ന് സാ­ക്ഷ്യം വഹി­ച്ച വർ­ഷ­മാ­യി­രു­ന്നു 1992. അതി­ന്റെ മു­ഖ്യ സൂ­ത്ര­ധാ­ര­ക­രും കാ­ർ­മ്മി­ക­രും അട­ങ്ങിയ ഭാ­ര­തീയ ജന­താ പാ­ർ­ട്ടി­യെ­ന്ന ജനാ­ധി­പ­ത്യ രാ­ഷ്ട്രീ­യ­ക­ക്ഷി­ക്ക് അന്ന് പാ­ർ­ല­മെ­ന്റിൽ 120 സീ­റ്റ് മാ­ത്ര­മേ ഉണ്ടാ­യി­രു­ന്നു­ള്ളു­വെ­ങ്കിൽ ഈ ഹീ­ന­കൃ­ത്യ­ത്തി­നു കാ­ർ­മ്മി­ക­ത്വം വഹി­ച്ച­തി­ന് ശേ­ഷം നട­ന്ന രണ്ട് തി­ര­ഞ്ഞെ­ടു­പ്പു­ക­ളി­ലൂ­ടെ അത് 189 ആയി വി­ക­സി­ക്കു­ക­യാ­ണു­ണ്ടാ­യ­ത്. അതാ­യ­ത് തു­ട­ക്ക­ത്തിൽ പു­ലർ­ത്തി­പ്പോ­ന്ന താ­ര­ത­മ്യേ­നെ ജനാ­ധി­പ­ത്യ­പ­ര­മെ­ന്ന് വി­ളി­ക്കാ­വു­ന്ന നി­ല­പാ­ടു­ക­ളി­ൽ­നി­ന്ന് 1984ൽ അദ്വാ­നി­യു­ടെ നേ­തൃ­ത്വ­ത്തിൽ തീ­വ്ര­ഹി­ന്ദു­ത്വ നി­ല­പാ­ടു­ക­ളി­ലേ­യ്ക്ക് മാ­റി­ന­ട­ക്കാൻ തീ­രു­മാ­നി­ച്ച ബി ജെ പി­ക്ക് തു­ടർ­ന്നു­ള്ള 15 വർ­ഷ­ങ്ങൾ­ക്കി­ട­യിൽ തങ്ങ­ളു­ടെ ജന­പി­ന്തുണ കു­റ­യു­ക­യാ­യി­രു­ന്നി­ല്ല, മറി­ച്ച് ശത­മാ­ന­ക്ക­ണ­ക്കിൽ ഏഴി­ൽ­നി­ന്ന് ഇരു­പ­ത്തി­യ­ഞ്ചി­ലേ­യ്ക്ക് വള­രു­ക­യാ­യി­രു­ന്നു­.

ഈ കണ­ക്കു­കൾ ഇവി­ടെ ഉദ്ധ­രി­ച്ച­ത് ജന­ഹി­തം എന്ന­ത് എല്ലാ ജന­ങ്ങ­ളു­ടെ­യും ഹി­ത­മാ­വി­ല്ല ഒരി­ക്ക­ലും എന്ന് സൂ­ചി­പ്പി­ക്കാ­നാ­ണ്. അനി­വാ­ര്യ­മായ ഒരു തി­ര­ഞ്ഞെ­ടു­പ്പ് ഉപ­ക­ര­ണ­മാ­യി അതി­നെ ഉപ­യോ­ഗി­ക്കാം എന്ന് മാ­ത്രം­.

ഇ­വി­ടെ മറ്റൊ­രു വി­മർ­ശ­നം ഉയർ­ന്നു­വ­രു­ന്നു. അത് ജനാ­ധി­പ­ത്യ­ത്തിൽ ജന­ങ്ങ­ളു­ടെ അധീ­ശ­ത്വം പോ­ളി­ങ്ങ് ബൂ­ത്തിൽ മാ­ത്ര­മാ­യി ചു­രു­ങ്ങു­ന്നു എന്ന­താ­ണ്. ആൾ­ക്കാ­രെ തി­ര­ഞ്ഞെ­ടു­ത്ത് വി­ട്ടു­ക­ഴി­ഞ്ഞാൽ പി­ന്നെ ജന­ങ്ങ­ളു­ടെ താ­ല്പ­ര്യ­ങ്ങൾ­ക്കും അഭി­പ്രാ­യ­ങ്ങൾ­ക്കും അടു­ത്ത അഞ്ച് വർ­ഷ­ത്തേ­യ്ക്ക് ഭര­ണ­ത്തിൽ ഒരു റോ­ളും വഹി­ക്കാ­നി­ല്ല.

എ­ന്നാൽ ആം ആദ്മി മു­ന്നോ­ട്ട് വയ്ക്കു­ന്ന­ത് ഒരോ ഭര­ണ­പ­ര­മായ തീ­രു­മാ­ന­വും ജന­ഹി­ത­മ­നു­സ­രി­ച്ചാ­യി­രി­ക്കും എന്ന­താ­ണ്. മാ­ധ്യ­മ­ങ്ങ­ളു­ടെ ജന­പ്രിയ ബു­ദ്ധി­ജീ­വി അഡ്വ: ജയ­ശ­ങ്കർ തൊ­ട്ട് കേ­ര­ള­ത്തി­ന്റെ പ്രിയ മഹാ­ക­വ­യി­ത്രി സു­ഗ­ത­കു­മാ­രി­യെ­വ­രെ ആവേ­ശം കൊ­ള്ളി­ക്കാൻ പോ­ന്ന­താ­ണി­ത് എന്ന് നാം കണ്ടു­ക­ഴി­ഞ്ഞു. പക്ഷെ ആ തീ­രു­മാ­നം അനു­സ­രി­ച്ച് ഒരോ ഭര­ണ­പ­ര­മായ തീ­രു­മാ­ന­വും ജന­ഹി­ത­ത്തി­നു വി­ട്ടു­കൊ­ടു­ത്താൽ എന്ത് സം­ഭ­വി­ക്കും? രണ്ട­ഭി­പ്രാ­യ­മു­ള്ള കാ­ര്യ­ങ്ങ­ളിൽ (പ­ല­പ്പോ­ഴും അഭി­പ്രാ­യം രണ്ടൊ­ന്നു­മ­ല്ല എന്ന­ത് വേ­റെ കാ­ര്യം) എങ്ങ­നെ തീ­രു­മാ­നം എടു­ക്കും? സ്വാ­ഭാ­വി­ക­മാ­യും ഭൂ­രി­പ­ക്ഷ­മ­നു­സ­രി­ച്ച്. ഇല്ലെ­ങ്കിൽ പി­ന്നെ എന്തി­നു ഹി­ത­പ­രി­ശോ­ധ­ന?

­ജ­ന­ഹിത പ്ര­തി­സ­ന്ധി

ഒ­രു മതേ­തര സമൂ­ഹ­ത്തി­ന് ബഹു­സ്വ­ര­മാ­കാ­തി­രി­ക്കാ­നാ­വി­ല്ല. അതേ­സ­മ­യം ഒരു ഭര­ണ­ഘ­ട­നാ നി­ർ­വ­ചി­ത­മായ ദേ­ശീ­യ­സ­മൂ­ഹ­ത്തി­ലെ ഓരോ ആന്ത­രിക സമൂ­ഹ­ങ്ങ­ളെ­യും അവർ­ക്ക് തോ­ന്നു­ന്ന­പോ­ലെ ജീ­വി­ക്കാൻ അനു­വ­ദി­ക്കാൻ ഒരു ഭര­ണ­കൂ­ട­ത്തി­നാ­വു­ക­യു­മി­ല്ല. കാ­ര­ണം താ­ല്പ­ര്യ­ങ്ങൾ പല­പ്പോ­ഴും വി­രു­ദ്ധ­സ്വ­ഭാ­വം ഉള്ള­വ­യാ­ണെ­ന്ന­ത് തന്നെ. അപ്പോൾ ജന­ഹി­ത­മ­നു­സ­രി­ച്ചു­ള്ള ഭര­ണം ഭൂ­രി­പ­ക്ഷ­ത്തി­ന്റെ ഹി­ത­മ­നു­സ­രി­ച്ചു­ള്ള ഭര­ണം തന്നെ­യാ­വും. ഹി­തം വി­ഭ­ജി­ത­മാ­യി­രി­ക്കു­മ്പോൾ ഭൂ­രി­പ­ക്ഷം പല­പ്പോ­ഴും ശത­മാ­ന­ക്ക­ണ­ക്കിൽ അൻ­പ­ത്തി­യൊ­ന്ന് പോ­യി­ട്ട് ഒൻ­പ­ത് പോ­ലും ആക­ണ­മെ­ന്നു­മി­ല്ല. കൂ­ടാ­തെ ഹി­ത­പ­രി­ശോ­ധ­ന­ക­ളിൽ മാ­ന­ദ­ണ്ഡം അതിൽ രേ­ഖ­പ്പെ­ടു­ന്ന ഹി­ത­ങ്ങൾ മാ­ത്ര­മാ­യി­രി­ക്കു­ക­യും ചെ­യ്യും­.

ഇ­ങ്ങ­നെ­യൊ­രു രാ­ജ്യം 1951ൽ ഒരു ജനാ­ധി­പ­ത്യ റി­പ്പ­ബ്ലി­ക്കാ­യി രൂ­പം കൊ­ണ്ടു എന്ന­തു­പോ­ലും അറി­യാ­ത്ത കോ­ടി­ക്ക­ണ­ക്കി­ന് പൗ­ര­ന്മാ­രു­ണ്ട് ഇന്ത്യ­യി­ൽ. നാ­വേ ഇല്ലാ­ത്ത അവർ എങ്ങ­നെ ഹി­ത­പ­രി­ശോ­ധ­ന­ക­ളിൽ സ്വ­യം രേ­ഖ­പ്പെ­ടു­ത്തും? ഇവി­ടെ­യാ­ണ് ചു­രു­ങ്ങി­യ­ത് വർ­ത്ത­മാന ഇന്ത്യൻ സാ­ഹ­ച­ര്യ­ങ്ങ­ളി­ലെ­ങ്കി­ലും ജനാ­ധി­പ­ത്യം എന്ന ഭര­ണ­വ്യ­വ­സ്ഥ­യെ ജന­ഹി­ത­വാ­ഴ്ച­യാ­യി കാ­ണു­ന്ന­തി­ലെ അപ­ക­ടം­.

ഏ­കാ­ധി­പ­ത്യം എന്നാൽ ഒരു മനു­ഷ്യ­ന്റെ ആധി­പ­ത്യ­മാ­ണ്. ശരി. അപ്പോൾ ജനാ­ധി­പ­ത്യ­മോ? ജന­ങ്ങ­ളു­ടെ ആധി­പ­ത്യം. അതും സമ്മ­തി­ച്ചു. പക്ഷേ ജന­ങ്ങൾ അവ­രു­ടേ­ത­ല്ലാ­ത്ത കാ­ര­ണ­ങ്ങൾ കൊ­ണ്ട് പല സാം­സ്കാ­രിക അവ­സ്ഥ­ക­ളി­ലാ­യി , പല സ്വ­ത്വ വി­ഭാ­ഗ­ങ്ങ­ളി­ലാ­യി വി­ഭ­ജി­ക്ക­പ്പെ­ട്ട് നി­ല­നി­ല്ക്കു­ന്ന ഒരു സമൂ­ഹ­ത്തി­ലെ ജനാ­ധി­പ­ത്യ­മോ? അത് അതി­ലെ പ്ര­ബല വി­ഭാ­ഗ­ത്തി­ന്റെ ആധി­പ­ത്യം ആയി­രി­ക്കും എന്ന­താ­ണ് നാം ഇന്നു­വ­രെ കണ്ടു­വ­ന്ന സത്യം­.

എ­ന്നാൽ അതി­നെ ജന­ഹി­ത­ത്തി­ന­നു­സ­രി­ച്ച് രൂ­പീ­ക­രി­ക്ക­പ്പെ­ടു­ന്ന നയ­ങ്ങ­ളും നി­ല­പാ­ടു­ക­ളും കൊ­ണ്ട് ഭര­ണ­ത­ല­ത്തിൽ മറി­ക­ട­ക്കാ­നാ­വു­മോ? ഒരു വസ്തു­നി­ഷ്ഠ ആധാ­ര­വു­മി­ല്ലാ­തെ കേ­വ­ലം ധനാ­ത്മ­ക­ചി­ന്ത­യു­ടെ ആദർ­ശ­സാ­ധ്യ­ത­ക­ളെ മാ­ത്രം അടി­സ്ഥാ­ന­മാ­ക്കി ഉണ്ടാ­ക്കി­യെ­ടു­ന്ന ശു­ഭാ­പ്തി­വി­ശ്വാ­സ­ത്തി­ൽ­നി­ന്ന­ല്ലെ­ങ്കിൽ ഉത്ത­രം ഇല്ല എന്ന് ആവും. ആ ഉത്ത­ര­ത്തി­നോ­ടാ­ണ് യോ­ജി­ക്കാ­നാ­വാ­ത്ത­ത്.

­ജ­നാ­ധി­പ­ത്യം ആൾ­ക്കൂ­ട്ട­വാ­ഴ്ച­യ­ല്ല. അതി­ന് ആൾ­ക്കൂ­ട്ട­ത്തി­ന്റെ മന­ശാ­സ്ത്ര­ത്തി­നു മു­ക­ളിൽ നി­ല്ക്കു­ന്ന ചില മൂ­ല്യ­ങ്ങ­ളു­ണ്ട്. മതേ­ത­ര­ത്വം എന്ന­ത് അതാ­ണ്. കേ­വ­ലം മത­ങ്ങ­ളി­ലേ­യ്ക്ക് ചു­രു­ക്കേ­ണ്ട­ത­ല്ല ആ ഇത­ര­ത്വം . അത് ഹി­ത­ബ­ന്ധി കൂ­ടി­യാ­ണ്. മതേ­ത­ര­ത്വം എന്നാൽ തങ്ങ­ളു­ടെ വ്യ­ക്തി­ഗ­ത­ഹി­ത­ങ്ങൾ­ക്ക­പ്പു­റം സാ­മൂ­ഹ്യ­നീ­തി­യ്ക്ക് സമ­ഗ്ര­മായ ഒരു എമ്പെ­രി­ക്കൽ തലം ഉണ്ടെ­ന്ന വസ്തു­ത­യെ അം­ഗീ­ക­രി­ക്ക­ലാ­ണ്.

എ­മ്പെ­രി­ക്കൽ എന്ന ആം­ഗ­ലേ­ത­ര­വേ­രു­ക­ളു­ള്ള പദ­ത്തി­ന് ഒറ്റ­വാ­ക്കിൽ ഒരു വി­വർ­ത്ത­നം അസാ­ധ്യ­മാ­ണ്. വസ്തു­നി­ഷ്ഠ­മാ­യി നി­ര­ന്ത­രം പരി­ഷ്ക­രി­ക്ക­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന­ത് എന്ന് അതി­നെ നി­ർ­വ­ചി­ക്കാ­മെ­ങ്കിൽ അത്ത­ര­മൊ­രു എമ്പെ­രി­ക്കൽ നീ­തി­യെ ആധാ­ര­മാ­ക്കു­ന്ന­താ­വ­ണം ജനാ­ധി­പ­ത്യ­ത്തി­ന്റെ ഭര­ണ­ഘ­ട­നാ മൂ­ല്യം. അതാ­യ­ത് ഒരു പു­രോ­ഗ­മന ജനാ­ധി­പ­ത്യ­സ­മൂ­ഹ­ത്തി­ന്റെ ഭര­ണ­ഘ­ടന തൊ­ട്ട് അങ്ങോ­ട്ടു­ള്ള ആധാ­ര­ങ്ങ­ളും തൂ­ണു­ക­ളും ഒക്കെ എമ്പെ­രി­ക്കൽ സയൻ­സി­നെ അടി­സ്ഥാ­ന­മാ­ക്കു­ന്ന വ്യാ­ഖ്യാ­ന­ങ്ങ­ളു­ടെ­യും പരി­ഷ്കാ­ര­ങ്ങ­ളു­ടെ­യും ധനാ­ത്മ­ക­സാ­ധ്യ­ത­ക­ളിൽ അധി­ഷ്ഠി­ത­മാ­യി നി­ല­കൊ­ള്ള­ണം­.

­ജ­നാ­ധി­പ­ത്യ­ത്തി­ലെ നീ­തി ജന­ഹി­തം തീ­രു­മാ­നി­ക്കു­ന്ന­ത­ല്ല, എമ്പെ­രി­ക്കൽ യു­ക്തി തീ­രു­മാ­നി­ക്കു­ന്ന­താ­വ­ണ­മെ­ന്ന്. കാ­ര­ണം നീ­തി­യ്ക്ക് ഒരി­ക്ക­ലും എല്ലാ സാ­ഹ­ച­ര്യ­ങ്ങ­ളി­ലും ഒരു പൊ­തു­ഹി­ത­മാ­യി നി­ല­നി­ൽ­ക്കാ­നാ­വി­ല്ല എന്ന വസ്തുത തന്നെ. പൊ­തു­വായ ഹി­ത­ങ്ങ­ളി­ല്ല. അവ വം­ശ, വർ­ഗ്ഗ, ലിം­ഗ, ലൈം­ഗി­ക, മത, ജാ­തി താ­ല്പ­ര്യ­ങ്ങ­ളാൽ നി­യ­ന്ത്രി­ക്ക­പ്പെ­ടു­ന്ന കൂ­ട്ട­ങ്ങ­ളു­ടെ (സെ­ക്ട്) ഹി­ത­ങ്ങ­ളാ­യാ­ണ് നി­ല­നി­ല്ക്കു­ന്ന­ത്. അതു­കൊ­ണ്ട് തന്നെ ജന­ഹി­ത­പ്ര­കാ­ര­മു­ള്ള ഭര­ണ­ത്തി­ന് ഒരി­ക്ക­ലും ജനാ­ധി­പ­ത്യ­പ­ര­മായ മൂ­ല്യ­ങ്ങൾ ഉൾ­ക്കൊ­ള്ളു­ന്ന ഒന്നാ­വാൻ കഴി­യി­ല്ല. ആം ആദ്മി­യിൽ സു­ഗ­ത­കു­മാ­രി കേ­ട്ട ഗാ­ന്ധി­യു­ടെ ശബ്ദ­ത്തി­ന്റെ ഉറ­വി­ട­മായ അണ്ണാ ഹസാ­രെ­യു­ടെ ആദർശ ഗ്രാ­മം വരെ ഒന്നു പോ­യി­വ­ന്നാൽ അത് മന­സി­ലാ­കാ­വു­ന്ന­തേ­യു­ള്ളു­.

­വി­ശാ­ഖ് ശങ്കര്‍

for representative purpose only

വിശകലനം

Country:

Default Home Page

UK Home Page

Authors:

Visakh Sankar

http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%BF%E0%B4%B6%E0%B4%95%E0%B4%B2%E0%B4%A8%E0%B4%82/22675/%E0%B4%9C%E0%B4%A8%E0%B4%B9%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0%E0%B4%BF%E0%B4%A4-%E0%B4%9C%E0%B4%A8%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82-%E0%B4%B8%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4%E0%B4%95%E0%B4%B3%E0%B5%81%E0%B4%82-%E0%B4%85%E0%B4%AA%E0%B4%95%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82#comments അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി ഏബ്രഹാം ലിങ്കണ്‍ ജനഹിതം ജനാധിപത്യം ഭരണകൂടം വിശകലനം വാര്‍ത്ത Mon, 06 Jan 2014 19:01:55 +0000 Visakh Sankar 22675 at http://malayal.am ശാസ്ത്രവും ഗവേഷണവും എന്തിന്? http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22672/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%81%E0%B4%82-%E0%B4%97%E0%B4%B5%E0%B5%87%E0%B4%B7%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D

­ഭാ­ര­ത­ര­ത്ന­പു­ര­സ്കാ­ര­ത്തി­ന് സർ­ക്കാർ തി­ര­ഞ്ഞെ­ടു­ത്ത പ്രൊ­ഫ­സർ സി. എൻ. ആർ. റാ­വു രാ­ഷ്ട്രീ­യ­ക്കാ­രെ വി­ഡ്ഢി­കൾ എന്ന് വി­ളി­ച്ച­താ­യി വാ­ർ­ത്ത വന്നി­രു­ന്നു. പ്ര­സ്താ­വന വി­വാ­ദ­മാ­യ­പ്പോൾ അദ്ദേ­ഹ­മ­ത് തി­രു­ത്തു­ക­യും തന്റെ നി­ല­പാ­ട് വ്യ­ക്ത­മാ­ക്കു­ക­യും ചെ­യ്തു. ശാ­സ്ത്ര­ഗ­വേ­ഷ­ണ­ത്തി­ന് പര്യാ­പ്ത­മാ­യ­തോ­തിൽ ­പ­ണം­ നല്കു­ന്നി­ല്ല എന്നാ­യി­രു­ന്നു പ്രൊ­ഫ­സർ റാ­വു­വി­ന്റെ പരി­ഭ­വം. അദ്ദേ­ഹം ഉന്ന­യി­ച്ച വി­ഷ­യം വള­രെ പ്രാ­ധാ­ന്യം അർ­ഹി­ക്കു­ന്ന­താ­ണ്.

ഇ­ന്ത്യ­യില്‍ ഗവേ­ഷ­ണ­ത്തി­നാ­യി ചെ­ല­വ­ഴി­ക്കു­ന്ന­ത് മൊ­ത്ത ആഭ്യ­ന്തര ഉത്പാ­ദ­ന­ത്തി­ന്റെ (GDP) 0.9 ശത­മാ­നം മാ­ത്ര­മാ­ണ്. രണ്ടാ­യി­ര­ത്തി­പ്പ­തി­നേ­ഴോ­ടെ ഇത് രണ്ടു­ശ­ത­മാ­ന­മാ­യി ഉയർ­ത്ത­ണ­മെ­ന്ന് പ്ര­ധാ­ന­മ­ന്ത്രി ജനു­വ­രി­യിൽ പ്ര­സ്താ­വി­ച്ചി­രു­ന്നു. അതാ­യ­ത് അഞ്ചു വർ­ഷം­കൊ­ണ്ട് 100 ശത­മാ­ന­ത്തി­ല­ധി­കം വർ­ദ്ധ­ന. എന്നാൽ ഈ വര്‍­ഷം രാ­ജ്യ­ത്തെ ആണ­വോര്‍­ജ്ജം, ആരോ­ഗ്യം തു­ട­ങ്ങിയ പ്ര­ധാന ഗവേ­ഷ­ണ­വി­ഭാ­ഗ­ങ്ങൾ­ക്ക് നല്കിയ തു­ക­യി­ലു­ണ്ടായ വർ­ദ്ധന വെ­റും നാ­ല് ശത­മാ­നം മാ­ത്ര­മാ­ണ്.

­വി­ക­സിത രാ­ജ്യ­ങ്ങ­ളിൽ ഭൂ­രി­ഭാ­ഗ­വും തങ്ങ­ളു­ടെ അഭ്യ­ന്തര ഉത്പാ­ദ­ന­ത്തി­ന്റെ 2 ശത­മാ­ന­ത്തോ­ളം ഗവേ­ഷ­ണ­ത്തി­നാ­യി ചെ­ല­വ­ഴി­ക്കു­ന്നു­ണ്ട്. ഏറ്റ­വും കൂ­ടു­തൽ ചെ­ല­വ­ഴി­ക്കു­ന്ന­ത് ഇസ്രാ­യേൽ ആണ് (4.2 ശത­മാ­നം­). സൗ­ദി അറേ­ബ്യ, ചൈന എന്നീ രാ­ജ്യ­ങ്ങ­ളും ഇന്ത്യ­യേ­ക്കാൾ കൂ­ടു­തൽ ഗവേ­ഷ­ണ­ത്തി­നാ­യി ചെ­ല­വ­ഴി­ക്കു­ന്നു­ണ്ട്.

ഇ­ന്ത്യ­യെ­പ്പോ­ലൊ­രു വി­ക­സ്വ­ര­രാ­ജ്യം എന്തി­നു ശാ­സ്ത്ര­ഗ­വേ­ഷ­ണ­ത്തി­ന് നി­കു­തി­പ്പ­ണം ചെ­ല­വ­ഴി­ക്ക­ണം എന്ന് ചി­ലർ­ക്കെ­ങ്കി­ലും സം­ശ­യം തോ­ന്നാം. ശാ­സ്ത്ര­ഗ­വേ­ഷ­ണം കൊ­ണ്ട് എന്തൊ­ക്കെ ഗു­ണ­ങ്ങ­ളാ­ണു­ള്ള­ത്? ഒരു രാ­ജ്യ­ത്തെ വി­ക­സ­ന­വും, അവി­ടു­ത്തെ ഗവേ­ഷ­ണ­വും വള­രെ­യ­ധി­കം ബന്ധ­പ്പെ­ട്ടു­കി­ട­ക്കു­ന്നു എന്ന­താ­ണ് ഏറ്റ­വും പ്ര­ധാ­നം. ഒരു രാ­ജ്യം സാ­മ്പ­ത്തി­ക­മാ­യി വി­ക­സി­ക്കു­ന്തോ­റും മറ്റു മേ­ഖ­ല­ക­ളി­ലെ­ന്ന­പോ­ലെ ഗവേ­ഷ­ണ­ത്തി­നാ­യും കൂ­ടു­തൽ പണം ചെ­ല­വ­ഴി­ക്കാ­നാ­വും. എന്നാൽ ഇതി­നൊ­രു മറു­വ­ശം കൂ­ടി­യു­ണ്ട്. ഗവേ­ഷ­ണ­ത്തി­നാ­യി കൂ­ടു­തൽ തുക ചെ­ല­വ­ഴി­ക്കു­മ്പോള്‍ കൂ­ടു­തൽ സാ­മ്പ­ത്തിക വളർ­ച്ച­യു­മു­ണ്ടാ­വും­.

­പൊ­തു­മേ­ഖ­ല­യി­ലോ സ്വ­കാ­ര്യ­മേ­ഖ­ല­യി­ലോ ഒരു ­മ­രു­ന്ന് നി­ർ­മ്മി­ക്കാ­നു­ള്ള ­ഗ­വേ­ഷ­ണം­ നട­ത്തു­ന്നു­വെ­ന്നു കരു­തു­ക. വർ­ഷ­ങ്ങ­ളു­ടെ ശ്ര­മ­ഫ­ല­മാ­യി ഒരു മരു­ന്ന് കണ്ടു­പി­ടി­ക്കു­മ്പോള്‍ അത് പൊ­തു­വി­പ­ണി­യിൽ വി­ൽ­ക്കാ­മ്പ­റ്റിയ ഒരു­ൽ­പ്പ­ന്നം കൂ­ടി­യാ­കു­ന്നു. മരു­ന്നു­ൽ­പ്പാ­ദ­നം മാ­ത്ര­മ­ല്ല, മോ­ട്ടോര്‍ വാ­ഹ­നം, മൊ­ബൈൽ ഫോണ്‍, ഇല­ക്ട്രോ­ണി­ക് ഉൽ­പ്പ­ന്ന­ങ്ങൾ, കാര്‍­ഷി­ക­വി­ള­കൾ, കാ­ലാ­വ­സ്ഥാ പ്ര­വ­ച­നം, മാ­ന­സി­കാ­രോ­ഗ്യം എന്നു­വേ­ണ്ട മി­ക്ക­വാ­റും ഏതു­മേ­ഖ­ല­യി­ലും ഗവേ­ഷ­ണ­ങ്ങൾ അന്തി­മ­മാ­യി സാ­മ്പ­ത്തിക വളർ­ച്ച­യെ സഹാ­യി­ക്കു­ന്നു. പല ബഹു­രാ­ഷ്ട്ര കമ്പ­നി­കൾ­ക്കും സ്വ­ന്ത­മാ­യി ഗവേ­ഷ­ണ­വി­ഭാ­ഗ­ങ്ങ­ളു­ള്ള­തും ഇതേ കാ­ര­ണ­ത്താ­ലാ­ണ്.

എ­ന്നാൽ സാ­മ്പ­ത്തിക വളർ­ച്ച മാ­ത്ര­മ­ല്ല ഗവേ­ഷ­ണം ചെ­യ്യു­ന്ന­തി­ന്റെ ഉദ്ദേ­ശ്യം. വി­വിധ വി­ഷ­യ­ങ്ങ­ളിൽ ഗവേ­ഷ­ണം നട­ത്തു­മ്പോൾ നേ­രി­ട്ട­ല്ലാ­തെ പരോ­ക്ഷ­മാ­യും വള­രെ­യ­ധി­കം ഗു­ണ­ങ്ങൾ ഉണ്ടാ­വു­ന്നു­ണ്ട്. മു­ൻ­പ് പറ­ഞ്ഞ മരു­ന്നി­ന്റെ കണ്ടു­പി­ടു­ത്തം വെ­റു­മൊ­രു ഉൽ­പ്പ­ന്ന­തി­ന്റെ കണ്ടു­പി­ടു­ത്തം മാ­ത്ര­മ­ല്ല. ഒരു അസു­ഖ­ത്തെ നി­യ­ന്ത്രി­ക്കു­മ്പോൾ അതി­ലൂ­ടെ സാ­മൂ­ഹി­ക­വും, മാ­നു­ഷി­ക­വും, മാ­ന­സി­ക­വു­മാ­യി പല­ത­ട്ടി­ലു­ള്ള പ്ര­ശ്ന­ങ്ങൾ­ക്കാ­ണ് പരി­ഹാ­ര­മാ­വു­ന്ന­ത്.

­മ­റ്റൊ­രു ഉദാ­ഹ­ര­ണ­മെ­ടു­ക്കു­ക­യാ­ണെ­ങ്കിൽ ജപ്പാ­നിൽ ഭൂ­ക­മ്പ­ങ്ങൾ സര്‍­വ്വ­സാ­ധാ­ര­ണ­മാ­ണ്. അവി­ടെ ബഹു­നി­ല­ക്കെ­ട്ടി­ട­ങ്ങൾ­പ്പോ­ലും ഭൂ­ക­മ്പ­ങ്ങ­ളെ ചെ­റു­ക്കാൻ പാ­ക­ത്തി­നാ­ണ് രൂ­പ­കൽ­പ്പന ചെ­യ്യു­ന്ന­ത്. ഭൂ­ക­മ്പ­ത്തെ കു­റി­ച്ച് പഠി­ക്കാൻ മാ­ത്ര­മാ­യി അവി­ടെ സ്ഥാ­പ­നം ഉണ്ട്. നമു­ക്കി­ന്ന് കൃ­ഷി­ക്കാ­രെ­യും മത്സ്യ­ബ­ന്ധ­ന­ത്തി­ന് പോ­കു­ന്ന­വ­രെ­യും സഹാ­യി­ക്കു­ന്ന കാ­ല­വ­സ്ഥാ പ്ര­വ­ച­നം, മൊ­ബൈൽ ഉപ­യോ­ഗം, ഇന്റർ­നെ­റ്റ്‌ വഴി­യു­ള്ള ആശ­യ­വി­നി­മ­യം എന്നി­വ­യൊ­ക്കെ സാ­ദ്ധ്യ­മാ­വു­ന്ന­ത് പല­രും മു­ൻ­പ്ചെ­യ്ത ഗവേ­ഷ­ണ­ത്തി­ന്റെ ഫല­മാ­യാ­ണ്. ജീ­വി­ത­നി­ല­വാ­ര­മു­യർ­ത്താൻ ഗവേ­ഷ­ണം സഹാ­യി­ക്കും എന്നർ­ത്ഥം­.

ഇ­ത്ത­രം കാ­ര്യ­ങ്ങ­ളിൽ ഒതു­ങ്ങു­ന്നി­ല്ല ശാ­സ്ത്ര­ത്തി­ന്റെ സം­ഭാ­വ­ന. "മ­ത­ത്തി­ന്റെ അഭാ­വ­ത്തിൽ ­ശാ­സ്ത്രം­ മു­ട­ന്ത­നാ­ണ്, ശാ­സ്ത്ര­ത്തി­ന്റെ അഭാ­വ­ത്തിൽ മതം അന്ധ­മാ­ണ്‌" # (Science without religion is lame, religion without science Is blind) എന്ന് ഐൻ­സ്റ്റൈൻ പറ­ഞ്ഞി­ട്ടു­ണ്ട­ത്രേ. അതാ­യ­ത് മത­വും ശാ­സ്ത്ര­വും പര­സ്പര പൂ­ര­ക­മാ­ണെ­ന്ന്. എന്നാൽ ഇതു­കൂ­ടാ­തെ ധാ­ർ­മ്മി­കത രൂ­പ­പ്പെ­ടു­ത്തു­ന്ന­തി­ലും ശാ­സ്ത്രം പ്ര­ധാ­ന­പ­ങ്കു­വ­ഹി­ക്കു­ന്നു. ഒരു സമൂ­ഹം രൂ­പ­പ്പെ­ടു­ത്തു­ന്ന ധാ­ർ­മ്മി­ക­മായ ചട്ട­ക്കൂ­ട് മറ്റു­പല ഘട­ക­ങ്ങ­ളെ എന്ന­പോ­ലെ വി­വിധ വി­ഷ­യ­ങ്ങ­ളിൽ ആ സമൂ­ഹ­ത്തി­ന് പൊ­തു­വാ­യു­ള്ള അറി­വി­നെ­യും ആശ്ര­യി­ച്ചി­രി­ക്കും. ഒരു ഉദാ­ഹ­ര­ണം എടു­ക്കു­ക­യാ­ണെ­ങ്കി­ൽ, പണ്ട് കു­ട്ടി­കൾ ഉണ്ടാ­വാ­ത്ത­വ­രും (പ്ര­ത്യേ­കി­ച്ച് സ്ത്രീ­കൾ) ചില മാ­ന­സി­ക­മോ ശാ­രീ­രി­ക­മോ ആയ അസു­ഖ­ങ്ങൾ ഉള്ള­വ­രു­മൊ­ക്കെ സമൂ­ഹ­ത്തി­ന് ശപി­ക്ക­പ്പെ­ട്ട­വ­രോ ബാ­ധ­കേ­റി­യ­വ­രോ ഒക്കെ­യാ­യി­രു­ന്നു. പല­പ്പോ­ളും ഈ "കു­റ്റ­ങ്ങൾ"­ക്ക് ശി­ക്ഷ­യും പതി­വാ­യി­രു­ന്നു. അറി­വി­ല്ലാ­യ്മ­യാ­യി­രു­ന്നു ഇതി­നു­നി­ദാ­നം. ഇന്ന് ശാ­സ്ത്ര­പു­രോ­ഗ­തി­യു­ടെ ഫല­മാ­യി ഇത്ത­രം അവ­സ്ഥ­കൾ­ക്ക് കാ­ര­ണം എന്താ­ണെ­ന്ന് വ്യ­ക്ത­മാ­യി നമു­ക്ക­റി­യാം. അങ്ങ­നെ ഈ "കു­റ്റ­ങ്ങൾ" പല­തും കു­റ്റ­ങ്ങൾ അല്ലാ­താ­വു­ന്നു, പക­രം അവ­യെ ചി­കി­ത്സി­ച്ചു ഭേ­ദ­മാ­ക്കാൻ നമു­ക്കി­ന്ന് സാ­ധി­ക്കു­ന്നു. അതു­പോ­ലെ ഹരി­ത­വാ­തക ബഹിര്‍­ഗ­മ­നം, പു­രു­ഷ­മേ­ധാ­വി­ത്വം എന്നി­വ­യൊ­ക്കെ ധാ­ർ­മ്മി­ക­ചോ­ദ്യ­ങ്ങ­ളാ­വു­ന്ന­ത് നമു­ക്ക് അവ­യെ­ക്കു­റി­ച്ച് അവ­ബോ­ധം ഉണ്ടാ­വു­മ്പോ­ളാ­ണ്. ഇത്ത­രം വി­ഷ­യ­ങ്ങ­ളിൽ ശരി­യായ അവ­ബോ­ധം സൃ­ഷ്ടി­ക്കു­ന്ന­തി­ന് ശാ­സ്ത്ര­മാ­ണ് മു­ഖ്യ­പ­ങ്കു­വ­ഹി­ക്കു­ന്ന­ത്.

ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണെ­ങ്കി­ലും പല ശാ­സ്ത്ര­ഞ്ജ­രും ഗവേ­ഷ­ണ­ത്തെ അവ­രു­ടെ പ്ര­വർ­ത്ത­ന­മേ­ഖ­ല­യാ­യി തി­ര­ഞ്ഞെ­ടു­ക്കാ­നു­ള്ള കാ­ര­ണം അവര്‍­ക്ക­തി­ലു­ള്ള അഭി­രു­ചി­യാ­ണ്. പു­തിയ കാ­ര്യ­ങ്ങ­ളെ കു­റി­ച്ചു­ള്ള ജി­ജ്ഞാസ നമ്മു­ക്ക് ചെ­റു­പ്രാ­യ­ത്തിൽ തന്നെ കി­ട്ടു­ന്നു. കു­ട്ടി­കൾ അവർ കാ­ണു­ന്ന എന്തി­നെ­യും­പ­റ്റി ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കു­ന്ന­ത് അതു­കൊ­ണ്ടാ­ണ്. ശാ­സ്ത്ര­ത്തെ തി­ര­ഞ്ഞെ­ടു­ക്കു­ന്ന­വർ ചു­ട്ട­യി­ലെ ഈ ശീ­ല­ത്തെ പരീ­ക്ഷ­ണ­ശാ­ല­യി­ലേ­ക്ക് എത്തി­ക്കു­ന്നു എന്നു­മാ­ത്രം. അവർ ചോ­ദി­ക്കു­ന്ന ചോ­ദ്യ­ങ്ങൾ നമു­ക്ക് ചു­റ്റും കാ­ണു­ന്ന "വ­ലി­യ" കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചാ­വു­ന്നു­.

ഇ­ന്ത്യ­യിൽ ശാ­സ്ത്ര­ത്തി­ന്റെ പു­രോ­ഗ­തി­ക്കാ­യി നാം എന്തു­ചെ­യ്യ­ണം? പ്രൊ­ഫ­സര്‍ റാ­വു പറ­ഞ്ഞ­ത് പോ­ലെ ശാ­സ്ത്ര­ഗ­വേ­ഷ­ണ­ത്തി­നാ­യി നാം നീ­ക്കി­വ­ക്കു­ന്ന തുക കൂ­ട്ടു­ക­യാ­ണ് പ്ര­ധാ­ന­മാ­യും ചെ­യ്യേ­ണ്ട കാ­ര്യം. ശാ­സ്ത്രാ­ഭി­രു­ചി­യു­ള്ള പല­രും ഗവേ­ഷ­ണ­ത്തി­ന് മു­തി­രാ­ത്ത­ത്തി­നു കാ­ര­ണം സ്വ­കാ­ര്യ മേ­ഖ­ല­യിൽ മറ്റു ജോ­ലി­കൾ­ക്ക് കൂ­ടു­തൽ നല്ല വേ­ത­നം ലഭി­ക്കും എന്ന­തി­നാ­ലാ­ണ്. ഇതി­നൊ­രു മാ­റ്റം വരേ­ണ്ട­താ­ണ്. അതു­പോ­ലെ ഒരു ഗവേ­ഷണ ലാ­ബ്‌ നട­ത്തി­ക്കൊ­ണ്ട് പോ­വാ­നു­ള്ള ചെ­ല­വ് വള­രെ കൂ­ടു­ത­ലാ­ണ്. ഇന്ന് പല ലാ­ബു­കൾ­ക്കും രാ­സ­വ­സ്തു­ക്ക­ളും, ഉപ­ക­ര­ണ­ങ്ങ­ളും ഇറ­ക്കു­മ­തി ചെ­യ്യേ­ണ്ടി­വ­രു­ന്നു. ഇവ­യൊ­ക്കെ ഇന്ത്യ­യിൽ തന്നെ ഉല്പാ­ദി­പ്പി­ക്കാൻ സാ­ധി­ച്ചാൽ ചെ­ല­വ് കു­റ­ക്കാൻ സാ­ധി­ക്കു­മെ­ന്നു­മാ­ത്ര­മ­ല്ല, അവ കയ­റ്റു­മ­തി ചെ­യ്ത് വരു­മാ­ന­മു­ണ്ടാ­ക്കു­വാ­നും സാ­ധി­ക്കും­.

­ശാ­സ്ത്ര­ജ്ഞർ­ക്ക് അവർ അർ­ഹി­ക്കു­ന്ന അം­ഗീ­കാ­രം കൊ­ടു­ക്കുക എന്ന­താ­ണ് മറ്റൊ­രു­കാ­ര്യം. ലോ­ക­ത്ത് അറി­യ­പ്പെ­ടു­ന്ന ഇ. സി. ജി. സു­ദർ­ശൻ, അശോ­ക്‌ സെ­ൻ, ജി. എൻ. രാ­മ­ച­ന്ദ്രൻ തു­ട­ങ്ങിയ ഭാ­ര­തീ­യ/­മ­ല­യാ­ളി ശാ­സ്ത്ര­ജ്ഞർ­പോ­ലും നമ്മു­ടെ സമൂ­ഹ­ത്തി­നു സു­പ­രി­ചി­ത­ര­ല്ല എന്ന­താ­ണ് സത്യം. അതു­പോ­ലെ അടു­ത്ത തല­മു­റ­യെ വാ­ർ­ത്തെ­ടു­ക്കാ­നാ­യി കു­ട്ടി­ക­ളിൽ ശാ­സ്ത്ര­ത്തെ­ക്കു­റി­ച്ച് മതി­പ്പു­ള­വാ­ക്കാ­നു­ള്ള ശ്ര­മം ഉണ്ടാ­വേ­ണ്ട­താ­ണ്. പ്ര­മു­ഖ­ശാ­സ്ത്ര­ജ്ഞർ­ക്കും മാ­ധ്യ­മ­ങ്ങള്‍­ക്കു­മൊ­ക്കെ ഇതിൽ പങ്കു വഹി­ക്കാ­നാ­വും­.

# ഐൻ­സ്റ്റൈ­നി­ന്റെ മത­വി­ശ്വാ­സം ഒരു തർ­ക്ക­വി­ഷ­യ­മാ­ണ്. ഒരു വ്യ­ക്ത്യാ­ധി­ഷ്ഠി­ത­മായ ദൈ­വ­ത്തിൽ വി­ശ്വ­സി­ക്കു­ന്നി­ല്ലെ­ന്ന് അദ്ദേ­ഹം തന്നെ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ട്.

for representative purposes only

നിരീക്ഷണം

Country:

Default Home Page

UK Home Page

Authors:

Praveen Nedumbilly

http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22672/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%81%E0%B4%82-%E0%B4%97%E0%B4%B5%E0%B5%87%E0%B4%B7%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D#comments ഗവേഷണം ജപ്പാന്‍ ജീവിതനിലവാരം പഠനം പണം പൊതുമേഖല ഭാരതരത്ന ഭൂകമ്പം മരുന്ന് ശാസ്ത്രം സമ്പത്ത് സാമ്പത്തിക വളര്‍ച്ച സിഎന്‍ആര്‍ റാവു സ്വകാര്യമേഖല നിരീക്ഷണം വാര്‍ത്ത Tue, 31 Dec 2013 12:12:20 +0000 Praveen Nedumbilly 22672 at http://malayal.am ചിറ്റിലപ്പീയാറിലൂടെ ഒഴുകുന്ന പരസ്യനദി http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D/22667/%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%80%E0%B4%AF%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%B2%E0%B5%82%E0%B4%9F%E0%B5%86-%E0%B4%92%E0%B4%B4%E0%B5%81%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF

'Leaders are not born, they are made...' എന്ന വാ­ച­കം കൊ­ച്ചൗ­സേ­പ്പ് ചി­റ്റി­ല­പ്പ­ള്ളി­യു­ടെ വി­ശ്വാ­സ­വ­ച­ന­മാ­ണ്. അദ്ദേ­ഹ­ത്തി­ന്റെ വെ­ബ്‌­സൈ­റ്റി­ലെ ആദ്യ വാ­ച­കം­.

ഈ വാ­ച­കം­പോ­ലെ­ത­ന്നെ­യാ­ണ് കൊ­ച്ചൗ­സേ­പ്പ് ചി­റ്റി­ല­പ്പ­ള്ളി നേ­താ­വാ­യ­തും. ഒറ്റ­ദി­വ­സം കൊ­ണ്ടാ­യി­രു­ന്നി­ല്ല അത്. 1994 മു­തല്‍ 1996 വരെ സം­സ്ഥാന സര്‍­ക്കാ­രി­ന് ഏറ്റ­വു­മ­ധി­കം വരു­മാ­ന­നി­കു­തി കൊ­ടു­ത്ത വ്യ­ക്തി­യെ­ന്നു വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്ന കൊ­ച്ചൗ­സേ­പ്പ് തന്റെ വരു­മാ­ന­ത്തി­ന്റെ ഒരു പങ്ക് സാ­മൂ­ഹ്യ­സേ­വ­ന­ത്തി­നാ­യി മാ­റ്റി­വ­ച്ചാ­ണ് താ­ര­പ­ദ­വി­യില്‍ തു­ട­രു­ന്ന­ത്. അതി­നു­മു­മ്പേ വ്യ­വ­സായ സം­രം­ഭ­ക­നെ­ന്ന നി­ല­യില്‍ കൊ­ച്ചൗ­സേ­പ്പ് മാ­ധ്യ­മ­ങ്ങ­ളു­ടെ ഞാ­യ­റാ­ഴ്ച­പ്പ­തി­പ്പു­ക­ളില്‍ അവ­ത­രി­പ്പി­ക്ക­പ്പെ­ട്ടി­രു­ന്നു. വി­ജ­യ­ക­ഥ­കള്‍ പിന്‍­ത­ല­മു­റ­കള്‍­ക്ക് ആവേ­ശം പക­രു­മെ­ന്ന പര­മ്പ­രാ­ഗ­ത­വി­ശ്വാ­സ­ത്തി­ന്റെ ചു­വ­ടു­പി­ടി­ച്ച് വന്ന കഥ­കള്‍. അതൊ­ന്നും മറ്റ് സം­രം­ഭ­ക­രില്‍ നി­ന്ന് കൊ­ച്ചൗ­സേ­പ്പി­നെ വ്യ­തി­രി­ക്ത­നാ­ക്കി­യി­ല്ല.

അ­ങ്ങി­നെ­യി­രി­ക്കെ­യാ­ണ് വലി­യൊ­രു മാ­നു­ഷി­ക­പ്ര­വര്‍­ത്ത­ന­ത്തി­ലേ­ക്ക് അദ്ദേ­ഹം ചി­ടി­വീ­ണ­ത്. സ്വ­ന്തം വൃ­ക്ക­ക­ളി­ലൊ­ന്ന് അപ­രി­ചി­ത­നായ ഒരു വൃ­ക്ക­രോ­ഗി­ക്ക് പ്ര­തി­ഫ­ലേ­ച്ഛ­യി­ല്ലാ­തെ മു­റി­ച്ചു­നല്‍­കി­യാ­യി­രു­ന്നു അത്. മാ­ത്ര­മ­ല്ല, ഇത്ത­ര­ത്തില്‍ വൃ­ക്ക­യും കര­ളും ദാ­നം ചെ­യ്യാന്‍ സന്ന­ദ്ധ­രാ­യ­വര്‍­ക്കെ­ല്ലാം അഞ്ചു­ല­ക്ഷം രൂപ വീ­തം സമ്മാ­ന­ത്തുക നല്‍­കി ആ അവ­യ­വ­ദാ­ന­ങ്ങള്‍­ക്ക് കൊ­ച്ചൗ­സേ­പ്പ് വി­ല­യി­ടു­ക­കൂ­ടി ചെ­യ്തു­.

ഓ­രോ വീ­ടു­ക­ളി­ലേ­യും ടി­വി­യും ഫ്രി­ഡ്ജും ഉള്‍­പ്പെ­ടെ­യു­ള്ള ഇല­ക്ട്രേ­ാ­ണി­ക്‌­സ് ഉപ­ക­ര­ണ­ങ്ങ­ളെ വൈ­ദ്യു­തി­യു­ടെ കട­ന്നാ­ക്ര­മ­ണ­ത്തില്‍ നി­ന്നു രക്ഷ­പ്പെ­ടു­ത്താന്‍ 'വി ഗാര്‍­ഡ്' എന്ന ഉല്‍­പ­ന്ന­ത്തി­ലൂ­ടെ സം­ര­ക്ഷി­ക്ക­ണ­മെ­ന്ന കണ്ടെ­ത്ത­ലും നിര്‍­ദ്ദേ­ശ­വു­മാ­യി രം­ഗ­ത്തി­റ­ങ്ങിയ കച്ച­വ­ട­ക്കാ­ര­നാ­ണ് കൊ­ച്ചൗ­സേ­പ്പ്. സ്റ്റെ­ബി­ലൈ­സ­റെ­ന്നാല്‍ ­വി ഗാര്‍­ഡ് എന്ന ചി­ന്ത മല­യാ­ളി­യു­ടെ ബോ­ധ­മ­ണ്ഡ­ല­ത്തില്‍ പതി­ച്ചു­വ­ച്ച കൊ­ച്ചൗ­സേ­പ്പ് പര­സ്പ­ര­ബ­ന്ധ­മി­ല്ലാ­ത്ത മേ­ഖ­ല­ക­ളില്‍ പരീ­ക്ഷ­ണ­ത്തി­നി­റ­ങ്ങിയ സം­രം­ഭ­ക­നാ­യി­രു­ന്നു­.

[blurb:1:right] 'വി­'­യില്‍ തു­ട­ങ്ങു­ന്ന പല ഉല്‍­പ­ന്ന­ങ്ങള്‍­ക്കും പി­ന്നീ­ട­ദ്ദേ­ഹം തു­ട­ക്ക­മി­ട്ടു. 'വി­ജില്‍' എന്ന പേ­രില്‍ ഇറ­ക്കിയ സോ­പ്പ് അധി­ക­കാ­ലം ഓടി­യി­ല്ല. 'വെ­ലേ­റോ­'­യെ­ന്ന പേ­രില്‍ പു­രു­ഷ­ന്മാ­രെ അടി­വ­സ്ത്ര­മി­ടു­വി­ച്ച കൊ­ച്ചൗ­സേ­പ്പ് പി­ന്നീ­ട് 'വ­നേ­സ'­യെ­ന്ന പേ­രില്‍ സ്ത്രീ­ക­ളു­ടെ രഹ­സ്യ­ഭാ­ഗ­ങ്ങള്‍­ക്കും ഭം­ഗി­യേ­കി. 'ലി­റ്റില്‍ വനേ­സ'­യെ­ന്ന പേ­രില്‍ പെണ്‍­കു­ട്ടി­ക­ളേ­യും 'ലി­റ്റില്‍ വെ­ലേ­റോ­'­യെ­ന്ന പേ­രില്‍ ആണ്‍­കു­ട്ടി­ക­ളേ­യും തന്റെ വി സ്റ്റാര്‍ ക്രി­യേ­ഷന്‍­സി­ലൂ­ടെ ചി­റ്റി­ല­പ്പ­ള്ളി ആദ്യ­മാ­യി അടി­വ­സ്ത്രം ധരി­പ്പി­ച്ചു! അങ്ങി­നെ, വനി­ത­യും ഗൃ­ഹ­ല­ക്ഷ്മി­യും പോ­ലു­ള്ള സ്ത്രീ­പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളില്‍ നി­ന്ന് ബാ­ല­ര­മ­യും ബാ­ല­ഭൂ­മി­യും പോ­ലു­ള്ള കു­ട്ടി­ക­ളു­ടെ പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളു­ടെ വരെ പര­സ്യ­ദാ­താ­വാ­യി ചി­റ്റി­ല­പ്പ­ള്ളി മാ­റി­.

ഇ­തോ­ടൊ­പ്പ­മാ­ണ് കൊ­ച്ചി­യില്‍ വീ­ഗാ­ലാന്‍­ഡും ബാം­ഗ്ലൂ­രില്‍ വണ്ടര്‍­ലാ­യും തു­റ­ന്ന­ത്. കൊ­ച്ചി­യി­ലെ വീ­ഗാ­ലാന്‍­ഡി­നെ പി­ന്നീ­ട് വണ്ടര്‍­ലാ­യാ­ക്കി മാ­റ്റി തന്റെ വാ­ട്ടര്‍ തീം പാര്‍­ക്കു­ക­ളു­ടെ ബ്രാന്‍­ഡ് നെ­യിം കൊ­ച്ചൗ­സേ­പ്പ് ഏകീ­ക­രി­ച്ചു. ഇതൊ­ന്നും­കൂ­ടാ­തെ ഇപ്പോള്‍ റി­യല്‍ എസ്‌­റ്റേ­റ്റ് മേ­ഖ­ല­യി­ലും കൊ­ച്ചൗ­സേ­പ്പ് ഒരു കൈ പയ­റ്റി­ത്തു­ട­ങ്ങി­യി­ട്ടു­ണ്ട്.

­വ്യ­വ­സാ­യ­ങ്ങള്‍ വരാന്‍ മടി­ക്കു­ന്നു­വെ­ന്നു പല­രും പറ­യു­ന്ന കേ­ര­ള­ത്തില്‍ ധൈ­ര്യ­പൂര്‍­വ്വം മു­ന്നേ­റു­ന്ന വ്യ­വ­സാ­യി­യാ­ണ് കൊ­ച്ചൗ­സേ­പ്പ് ചി­റ്റി­ല­പ്പ­ള്ളി. തന്റെ സ്ഥാ­പ­ന­ത്തി­ലേ­ക്കു വന്ന ചര­ക്കി­റ­ക്കാന്‍ നോ­ക്കു­കൂ­ലി ചോ­ദി­ച്ച ചു­മ­ട്ടു­തൊ­ഴി­ലാ­ളി­ക­ളു­മാ­യി കല­ഹി­ച്ച് കൊ­ച്ചൗ­സേ­പ്പ് മു­ത­ലാ­ളി നേ­രി­ട്ട് ചര­ക്കി­റ­ക്കി­യ­പ്പോള്‍ ഒരു വൃ­ക്ക മാ­ത്ര­മു­ള്ള­യാ­ളെ­ന്ന സഹ­താ­പം­കൂ­ടി ആ പ്ര­വര്‍­ത്ത­ന­ത്തി­ന്റെ വാര്‍­ത്ത­കള്‍­ക്ക് കരു­ത്തേ­കി­യി­രു­ന്നു. അങ്ങി­നെ കേ­ര­ള­ത്തില്‍ പൊ­രു­തി മു­ന്നേ­റാന്‍ തീ­രു­മാ­നി­ച്ച വ്യ­ക്തി­യാ­യി കൊ­ച്ചൗ­സേ­പ്പ് മാ­റി. ഓരോ വര്‍­ഷ­വും കോ­ടി­കള്‍ വരു­ന്ന പര­സ്യ­ത്തി­ലൂ­ടെ മാ­ധ്യ­മ­ങ്ങ­ളു­ടെ­യെ­ല്ലാം അന്ന­ദാ­താ­വാ­യ­തി­നാല്‍ മാ­ധ്യ­മ­പി­ന്തു­ണ­യ്ക്കും കു­റ­വു­ണ്ടാ­യി­ല്ല.

ഇ­തൊ­ന്നും കൊ­ച്ചൗ­സേ­പ്പ് ചി­റ്റി­ല­പ്പ­ള്ളി­യെ­ന്ന വ്യ­വ­സാ­യി­യു­ടെ മാ­നു­ഷി­ക­പ്ര­വര്‍­ത്ത­ന­ങ്ങ­ളു­ടെ വി­ല­കു­റ­യ്ക്കു­ന്നി­ല്ല. കൊ­ച്ചൗ­സേ­പ്പ് വൃ­ക്ക നല്‍­കി­യ­തി­ന്റെ വാര്‍­ത്ത­കള്‍ മറ്റു ചി­ലര്‍­ക്കെ­ങ്കി­ലും വൃ­ക്ക­ദാ­ന­ത്തി­നു­ള്ള പ്ര­ചോ­ദ­ന­മാ­യി­ട്ടു­ണ്ടെ­ങ്കില്‍ അതൊ­രു വലിയ മാ­നു­ഷി­ക­പ്ര­വര്‍­ത്ത­ന­വും മാ­തൃ­ക­യു­മാ­ണെ­ന്ന കാ­ര്യ­ത്തില്‍ സം­ശ­യി­ക്കേ­ണ്ട­തു­മി­ല്ല.

ഇ­തേ­രീ­തി­യില്‍ മാ­നു­ഷി­ക­പ്ര­വര്‍­ത്ത­നം നട­ത്തു­ന്ന മറ്റൊ­രു വ്യ­ക്തി­യാ­ണ് ബോ­ബി ചെ­മ്മ­ണ്ണൂര്‍. ചെ­മ്മ­ണ്ണൂര്‍ ജ്വ­ല്ല­റി­യെ­ന്ന സ്ഥാ­പ­ന­ത്തി­ന്റെ ഉട­മ. വെ­ളു­ത്ത മു­ണ്ടും വെ­ളു­ത്ത കു­പ്പാ­യ­വും വള്ളി­ച്ചെ­രു­പ്പും മാ­ത്രം ധരി­ച്ച് സ്വര്‍­ണ്ണ­ക്ക­ച്ച­വ­ടം നട­ത്തു­ന്ന­യാള്‍. അതോ­ടൊ­പ്പം തെ­രു­വില്‍ അല­യു­ന്ന­വ­രെ സം­ര­ക്ഷി­ക്കാ­നാ­യി ലക്ഷ­ങ്ങള്‍ ചെ­ല­വാ­ക്കു­ക­യും അതേ­പ്പ­റ്റി അതി­ന്റെ പല മട­ങ്ങ് തുക ചെ­ല­വാ­ക്കി ­പ­ര­സ്യം­ നല്‍­കു­ക­യും ചെ­യ്യു­ന്ന­യാള്‍! ഇവ­രു­ടെ­യെ­ല്ലാം ലക്ഷ്യം പദ്മ­പു­ര­സ്‌­കാ­ര­ങ്ങ­ളാ­ണെ­ന്ന് ഈ പര­സ്യം കാ­ണു­ന്ന­വര്‍ പറ­യാ­റു­ണ്ട്. ഇവ­രെ­യൊ­ക്കെ ലക്ഷ്യം വച്ചാ­ണ് രഞ്ജി­ത്ത് 'പ്രാ­ഞ്ചി­യേ­ട്ടന്‍ ആന്‍­ഡ് ദി സെ­യി­ന്റ്' എന്ന പടം പി­ടി­ച്ച­ത്.

­ജീ­വ­കാ­രു­ണ്യ­പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്കാ­യി പണം ചെ­ല­വ­ഴി­ക്കാ­നാ­യി നി­ല­വില്‍ പ്ര­മുഖ കമ്പ­നി­കള്‍­ക്കെ­ല്ലാം 'കോര്‍­പ്പ­റേ­റ്റ് സോ­ഷ്യല്‍ റെ­സ്‌­പോണ്‍­സ­ബി­ലി­റ്റി' എന്ന പേ­രില്‍ പ്ര­ത്യേക വി­ഭാ­ഗ­വും ഫണ്ടും നി­ല­വി­ലു­ണ്ട്. ജീ­വ­കാ­രു­ണ്യ­പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്കൊ­പ്പം സാ­മൂ­ഹ്യ­സേ­വ­ന­ത്തി­നു­മാ­ണ് ഇതില്‍ നി­ന്നു­ള്ള തുക കമ്പ­നി­കള്‍ വി­നി­യോ­ഗി­ക്കാ­റ്. പക്ഷെ, അത് പല­പ്പോ­ഴും കമ്പ­നി­ക­ളു­ടെ പര­സ്യ­ങ്ങള്‍­ക്ക് ഉത­കാ­റി­ല്ലെ­ന്നു മാ­ത്രം. കൊ­ച്ചൗ­സേ­പ്പ് ചി­റ്റി­ല­പ്പ­ള്ളി­യു­ടെ സ്ഥാ­പ­ന­വും ചെ­മ്മ­ണ്ണൂര്‍ ഗ്രൂ­പ്പു­മൊ­ക്കെ ഇത്ത­ര­ത്തില്‍ എന്തൊ­ക്കെ പ്ര­വര്‍­ത്ത­ന­ങ്ങള്‍ ചെ­യ്യു­ന്നു­ണ്ടെ­ന്ന കാ­ര്യം വ്യ­ക്ത­മ­ല്ല.

­ത­ങ്ങ­ളു­ടെ സ്ഥാ­പ­ന­ങ്ങ­ളു­ടെ­യും ഉല്‍­പ­ന്ന­ങ്ങ­ളു­ടെ­യും പ്ര­ച­ര­ണ­ത്തി­നാ­യി ഇവ­രെ­ല്ലാം വന്‍­തുക തന്നെ പര­സ്യ ഇന­ത്തില്‍ ചെ­ല­വ­ഴി­ക്കു­ന്നു­ണ്ട്. അതു­കൂ­ടാ­തെ­യാ­ണ് ബ്രാന്‍­ഡ് ബില്‍­ഡിം­ഗി­നും മറ്റു­മാ­യി പര­സ്യ­മ­ല്ലാ­തെ പബ്ലി­ക് റി­ലേ­ഷന്‍­സ് നട­ത്തു­ന്ന­തി­ലൂ­ടെ ഇവര്‍ ജന­മ­ന­സ്സില്‍ സ്ഥാ­നം നേ­ടാന്‍ നട­ത്തു­ന്ന ശ്ര­മ­ങ്ങള്‍. ബോ­ബി ചെ­മ്മ­ണ്ണൂ­രി­ന്റെ ജീ­വ­കാ­രു­ണ്യ­പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക് ഇതു­വ­രെ മാ­ധ്യ­മ­ങ്ങള്‍ വേ­ണ്ട­ത്ര വാര്‍­ത്താ പി­ന്തുണ നല്‍­കി­ക്കാ­ണു­ന്നി­ല്ല. അതു­കൊ­ണ്ടു­ത­ന്നെ­യാ­വ­ണം ഫു­ട്‌­ബോള്‍ ഇതി­ഹാ­സം മറ­ഡോ­ണ­യെ തന്റെ സ്ഥാ­പ­ന­ത്തി­ന്റെ ഉദ്ഘാ­ട­ന­ത്തി­നാ­യി കൊ­ണ്ടു­വ­ന്ന് ബോ­ബി ചെ­മ്മ­ണ്ണൂര്‍ വലി­യൊ­രു ­വാര്‍­ത്ത സൃ­ഷ്ടി­ച്ച­ത്.

­മ­ഞ്ജു വാ­ര്യ­രു­ടെ തി­രി­ച്ചു­വ­ര­വ് കല്യാണ്‍ ജൂ­വ­ലേ­ഴ്‌­സ് ആഘോ­ഷ­മാ­ക്കി­യ­തി­നു പി­ന്നി­ലെ വി­കാ­ര­വും മറ്റൊ­ന്ന­ല്ല. മാ­ധ്യ­മ­ങ്ങ­ളില്‍ പര­സ്യ­ത്തി­ന്റെ­യും വാര്‍­ത്ത­യു­ടെ­യും അതിര്‍­വ­ര­മ്പു­കള്‍ നേര്‍­ത്തി­ല്ലാ­താ­കു­ന്ന­ത് ഇത്ത­രം സാ­ഹ­ച­ര്യ­ങ്ങ­ളി­ലാ­ണ്. മഞ്ജു­വും ബച്ച­നും ചേര്‍­ന്ന­ഭി­ന­യി­ച്ച പര­സ്യം അറു­ബോ­റാ­യി­രു­ന്ന­തി­നാല്‍ വള­രെ പെ­ട്ടെ­ന്ന് അത് പിന്‍­വ­ലി­ക്കാന്‍ കല്യാണ്‍ ജൂ­വ­ലേ­ഴ്‌­സ് നിര്‍­ബ­ന്ധി­ത­രാ­യി. പക്ഷെ, അത്ത­ര­മൊ­രു പര­സ്യം വരാന്‍ പോ­കു­ന്നു­വെ­ന്ന വാര്‍­ത്ത­ക­ളി­ലൂ­ടെ, പത്ര­ങ്ങ­ളു­ടെ ഒന്നാം പേ­ജു­ക­ളി­ലും ചാ­ന­ലു­ക­ളി­ലെ പ്രൈം ടൈ­മി­ലും ഇവര്‍ നേ­ടി­യെ­ടു­ത്ത ഇടം, മു­ട­ക്കിയ മു­ത­ലി­ന്റെ പതി­ന്മ­ട­ങ്ങ് മൂ­ല്യ­മു­ള്ള­താ­യി­രു­ന്നു­.

[blurb:2:left] കൊ­ച്ചൗ­സേ­പ്പ് ചി­റ്റി­ല­പ്പ­ള്ളി വൃ­ക്ക ദാ­നം ചെ­യ്ത­തു മു­തല്‍ കയ­റി­പ്പ­റ്റി­യ­ത് ഇതു­വ­രെ കേ­ര­ള­ത്തി­ലെ­ന്ന­ല്ല, ലോ­ക­ത്തു­ത­ന്നെ ഒരു വ്യ­വ­സാ­യി­യും പ്ര­വേ­ശി­ച്ചി­ട്ടി­ല്ലാ­ത്ത ഒരി­ട­ത്തി­ലേ­ക്കാ­ണ്. കേ­ര­ള­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അവ­യവ ദാ­ന­മെ­ന്ന­ത് ഒട്ടും പരി­ചി­ത­മാ­യി­രു­ന്നി­ല്ല അതു­വ­രെ. 'ട്രാ­ഫി­ക്' എന്ന സി­നി­മ­യു­ടെ വര­വും ചി­റ്റി­ല­പ്പ­ള്ളി­യു­ടെ വൃ­ക്ക­ദാ­ന­വു­മാ­യി­രു­ന്നു അതി­നു വഴി­യൊ­രു­ക്കി­യ­തെ­ന്ന­താ­ണ് വസ്തു­ത. അതി­നു­മു­മ്പും ദാ­ന­ങ്ങള്‍ പല­തു നട­ന്നി­ട്ടു­ണ്ടെ­ങ്കി­ലും ഇവി­ടെ വൃ­ക്ക ദാ­നം ചെ­യ്ത­ത് ചി­റ്റി­ല­പ്പ­ള്ളി­യെ­ന്ന വ്യ­വ­സാ­യി­യാ­യ­തി­നാല്‍ അതി­ന് വാര്‍­ത്താ­പ്രാ­ധാ­ന്യം ഏറെ­യാ­യി­രു­ന്നു. അതൊ­ന്നും കേ­വ­ലം ജീ­വ­കാ­രു­ണ്യ­ത്തി­നു­ള്ള­തു മാ­ത്ര­മ­ല്ല, തന്റെ പ്ര­ച­ര­ണ­ത്തി­നു­കൂ­ടി­യാ­ണ് ചി­റ്റി­ല­പ്പ­ള്ളി ഉപ­യോ­ഗി­ച്ച­തെ­ന്നു മന­സ്സി­ലാ­ക്കാന്‍ അദ്ദേ­ഹ­ത്തി­ന്റെ വെ­ബ്‌­സൈ­റ്റില്‍ നി­ര­ത്തി­യി­രി­ക്കു­ന്ന പത്ര­വാര്‍­ത്ത­ക­ളു­ടെ ക്ലി­പ്പിം­ഗു­കള്‍ മാ­ത്രം മതി തെ­ളി­വാ­യി­.

­പി­ന്നീ­ട­ങ്ങോ­ട്ട് ചി­റ്റി­ല­പ്പ­ള്ളി താ­ര­മാ­യി മാ­റു­ക­യാ­യി­രു­ന്നു. വൃ­ക്ക­ദാ­ന­ത്തി­ലൂ­ടെ ലഭി­ച്ച പ്ര­ച­ര­ണം ഒട്ടും പി­ന്നോ­ട്ടു പോ­കാ­തി­രി­ക്കാന്‍ അദ്ദേ­ഹം കഴി­യു­ന്ന­ത്ര ശ്ര­ദ്ധി­ച്ചു. ഓരോ മാ­സ­വും പല കാ­ര്യ­ങ്ങ­ളി­ലും കൊ­ച്ചൗ­സേ­പ്പ് ധന­സ­ഹാ­യ­വു­മാ­യെ­ത്തി. കരള്‍­മാ­റ്റ ശസ്ത്ര­ക്രി­യ­ക്ക് വി­ധേ­യ­യായ സ്വാ­തി­ക്ക് കരള്‍ പകു­ത്തു­നല്‍­കിയ മാ­തൃ­സ­ഹോ­ദ­രി­ക്കും, തൃ­ശൂ­രില്‍ നി­ന്ന് അവ­യ­വ­മാ­റ്റ­ത്തി­നാ­യി ഒരാ­ളെ മി­ന്നല്‍ വേ­ഗ­ത്തില്‍ കൊ­ച്ചി­യി­ലെ ആശു­പ­ത്രി­യി­ലെ­ത്തി­ച്ച ആം­ബു­ലന്‍­സ് ഡ്രൈ­വര്‍­ക്കു­മൊ­ക്കെ കൊ­ച്ചൗ­സേ­പ്പ് തന്റെ വരു­മാ­ന­ത്തില്‍ നി­ന്ന് ഒരു വി­ഹി­തം നല്‍­കി. അതി­ന്റെ അവ­സാ­ന­ത്തെ ലാ­പ്പാ­യി­രു­ന്നു സന്ധ്യ­യെ­ന്ന സ്ത്രീ­യ്ക്ക് കൊ­ച്ചൗ­സേ­പ്പ് ചി­റ്റി­ല­പ്പ­ള്ളി വച്ചു­നീ­ട്ടിയ അഞ്ചു ലക്ഷം­.

­വീ ഗാര്‍­ഡി­ന്റെ ഏതെ­ങ്കി­ലും ഒരു ഉല്‍­പ­ന്ന­ത്തി­ന്റെ പേ­രി­ലാ­യി­രു­ന്നി­ല്ല ഇതൊ­ന്നും. കൊ­ച്ചൗ­സേ­പ്പ് ചി­റ്റി­ല­പ്പ­ള്ളി എന്ന വ്യ­ക്തി­യു­ടെ പേ­രി­ലാ­യി­രു­ന്നു. അങ്ങി­നെ സൃ­ഷ്ടി­ക്ക­പ്പെ­ട്ട വാര്‍­ത്ത­ക­ളില്‍ പല­യി­ട­ത്താ­യി വി ഗാര്‍­ഡും വണ്ടര്‍­ലാ­യു­മെ­ല്ലാം സ്ഥാ­നം നേ­ടി­യി­രു­ന്നു. വലി­യൊ­രു ബ്രാന്‍­ഡ് ബില്‍­ഡിം­ഗാ­ണ് ഇതി­ലൂ­ടെ സം­ഭ­വി­ച്ചു­കൊ­ണ്ടി­രു­ന്ന­ത്. മാ­ധ്യ­മ­ങ്ങള്‍­ക്ക് വാ­രി­ക്കോ­രി പര­സ്യം നല്‍­കു­ന്ന­തി­നാല്‍ വാര്‍­ത്ത­കള്‍ നല്‍­കാന്‍ ആര്‍­ക്കും ബു­ദ്ധി­മു­ട്ടു­മു­ണ്ടാ­യി­ല്ല.

­സ­ന്ധ്യ­യെ­ന്ന വീ­ട്ട­മ്മ­യ്ക്ക് കൊ­ച്ചൗ­സേ­പ്പ് ­ധ­ന­സ­ഹാ­യം­ പ്ര­ഖ്യാ­പി­ച്ച വാര്‍­ത്ത പത്ര­ങ്ങ­ളില്‍ പല­തും മുന്‍­പേ­ജി­ലും ചാ­ന­ലു­കള്‍ പ്രൈം­ടൈ­മി­ലും ആഘോ­ഷി­ച്ചു. ഇതേ­പ്പ­റ്റി മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­നും മീ­ഡിയ കണ്‍­സള്‍­ട്ട­ന്റു­മായ രാ­ജേ­ഷ് ടി സി ഫെ­യ്‌­സ് ബു­ക്കില്‍ കു­റി­ച്ചി­ട്ട ഒരു കണ­ക്ക് നോ­ക്കു­ക:

'ഇ­ന്ന­ത്തെ മല­യാള മനോ­ര­മ­യു­ടെ ഒന്നാം പേ­ജില്‍ വി ഗാര്‍­ഡ് ചെ­യര്‍­മാ­നും എം­ഡി­യു­മായ കൊ­ച്ചൗ­സേ­പ്പ് ചി­റ്റി­ല­പ്പ­ള്ളി­യു­ടെ ഉദാ­ര­മ­ന­സ്‌­ക­ത­യു­ടെ വാര്‍­ത്ത വന്നി­രി­ക്കു­ന്ന­ത് 68 ചതു­ര­ശ്ര സെ­മീ വലി­പ്പ­ത്തി­ലാ­ണ്. മനോ­ര­മ­യു­ടെ കേ­ര­ള­ത്തി­ന­ക­ത്തും പു­റ­ത്തു­മു­ള്ള എഡി­ഷ­നു­ക­ളില്‍ ഇത്ര­യും വലി­പ്പി­ത്തില്‍ പര­സ്യം ചെ­യ്യാന്‍ ബ്ലാ­ക്ക് ആന്‍­ഡ് വൈ­റ്റി­ന്റെ നി­ര­ക്ക് 68x1750 = 1,19,000 രൂ­പ. ഒന്നാം പേ­ജി­ലാ­കു­മ്പോള്‍ സാ­ധാ­രണ നി­ര­ക്കി­ന്റെ 250 ശത­മാ­നം അധി­കം തുക നല്‍­ക­ണം. അപ്പോള്‍ ഇത് 2,97,500 രൂ­പ­യാ­കും. കള­റി­ലാ­ണെ­ങ്കില്‍ ഇര­ട്ടി­യാ­കു­മെ­ങ്കി­ലും ഇത് അങ്ങി­നെ കൂ­ട്ടു­ന്നി­ല്ല.

­നി­ല­വില്‍ ആഗോള രീ­തി­യ­നു­സ­രി­ച്ച് പര­സ്യ­ത്തി­ന്റെ അഞ്ചി­ര­ട്ടി മൂ­ല്യ­മാ­ണ് വാര്‍­ത്ത­യാ­യി വരു­മ്പോള്‍ ലഭി­ക്കു­ന്ന­ത്. അതാ­യ­ത് ഈ വാര്‍­ത്ത­യു­ടെ ഏറ്റ­വും കു­റ­ഞ്ഞ മൂ­ല്യം 14,87,500 രൂ­പ. സൗ­ക­ര്യ­ത്തി­നാ­യി 15 ലക്ഷം രൂ­പ­യെ­ന്നു കണ­ക്കു­കൂ­ട്ടാം. ഇതു മനോ­ര­മ­യി­ലെ മാ­ത്രം കാ­ര്യം. മറ്റു പത്ര­ങ്ങ­ളി­ലെ­യും ചാ­ന­ലു­ക­ളി­ലേ­യും നി­ര­ക്കു­കള്‍ കൂ­ടി നോ­ക്കി­യാല്‍ ഇതെ­ത്ര­യാ­യി ഉയ­രു­മെ­ന്നു നോ­ക്കു­ക.

­ചി­റ്റി­ല­പ്പ­ള്ളി­ക്കു മു­ട­ക്ക് കേ­വ­ലം അഞ്ചു ലക്ഷം. ലഭി­ച്ച പബ്ലി­സി­റ്റി, ചീ­പ്പാ­യാ­ലും അല്ലെ­ങ്കി­ലും, എത്ര രൂപ മൂ­ല്യ­മു­ള്ള­താ­ണെ­ന്നു കണ­ക്കു­കൂ­ട്ടി നോ­ക്കൂ­....'

­മ­നോ­ര­മ­യു­ടെ തന്നെ പല എഡി­ഷ­നു­ക­ളി­ലും പല വലി­പ്പ­ത്തി­ലാ­ണ് വാര്‍­ത്ത വന്ന­തെ­ന്ന­തി­നാല്‍ തന്നെ മൂ­ല്യം പതി­ന­ഞ്ചു­ല­ക്ഷ­ത്തി­നു­മ­പ്പു­റ­ത്താ­ണ്. മറ്റു­ള്ളവ കൂ­ടി കൂ­ട്ടു­മ്പോള്‍ അത് കോ­ടി­ക­ളി­ലെ­ത്തും­.

[blurb:3:right] ഇത്ര­യും മൂ­ല്യ­മു­ള്ള വാര്‍­ത്താ­പ­ര­സ്യ­ങ്ങ­ളി­ലൂ­ടെ വി ഗാര്‍­ഡി­ന്റെ ഏതെ­ങ്കി­ലും ഉല്‍­പ­ന്ന­ത്തി­ന്റെ വില്‍­പന വര്‍­ധി­ക്കു­ക­യോ വി­ഗാ­ലാന്‍­ഡി­ലേ­ക്ക് ആളി­ടി­ച്ചു­ക­യ­റു­ക­യോ ഒന്നും ചെ­യ്‌­തെ­ന്നു വരി­ല്ലാ­യി­രി­ക്കാം. ഇനി മു­തല്‍ വെ­ലോ­റോ­യും വനേ­സ­യു­മൊ­ക്കെ­യേ ഞങ്ങള്‍ ധരി­ക്കു­ക­യു­ള്ളു­വെ­ന്ന് കൊ­ച്ചൗ­സേ­പ്പില്‍ നി­ന്ന് ധന­സ­ഹാ­യം കി­ട്ടി­യ­വര്‍ പോ­ലും തീ­രു­മാ­നി­ച്ചെ­ന്നും വരി­ല്ല. പക്ഷെ, വി­ഗാര്‍­ഡ് ചെ­യര്‍­മാ­നും എം­ഡി­യു­മായ കൊ­ച്ചൗ­സേ­പ്പ് ചി­റ്റി­ല­പ്പ­ള്ളി­യെ­ന്ന പേ­ര് ആളു­ക­ളു­ടെ മന­സ്സില്‍ പോ­സി­റ്റീ­വാ­യി പതി­ഞ്ഞു­കി­ട­ക്കാന്‍ ഈ ചെ­റിയ മു­തല്‍ മു­ട­ക്കി­ലു­ള്ള വാര്‍­ത്താ­പ്ര­ചാ­ര­ത്തി­ലൂ­ടെ സാ­ധി­ക്കു­മെ­ന്ന­റി­യി­ല്ലെ­ങ്കില്‍ അതു പറ­ഞ്ഞു­കൊ­ടു­ക്കാന്‍ തല­യില്‍ മൂ­ള­യു­ള്ള ഏതെ­ങ്കി­ലും ഒരു പി­ആര്‍ കള്‍­സള്‍­ട്ട­ന്റ് മാ­ത്രം മതി­.

­കൊ­ച്ചൗ­സേ­പ്പി­ന് ഒരു­പ­ക്ഷേ, അത് സ്വ­യം മന­സ്സി­ലാ­ക്കാ­നു­ള്ള ബു­ദ്ധി­യു­ണ്ടാ­കും. ബോ­ബി ചെ­മ്മ­ണ്ണൂ­രി­ന് ഇല്ലാ­തെ­പോ­യ­ത് ആ ബു­ദ്ധി­യാ­ണ്. ഇവര്‍­ക്കൊ­ക്കെ ഇത്ത­രം പബ്ലി­സി­റ്റി­യു­ടെ ആവ­ശ്യ­മു­ണ്ടോ എന്നു പല­രും ചോ­ദി­ച്ചേ­ക്കാം­.

ഇ­ത്ത­രം വ്യ­ക്തി­ക­ളും സ്ഥാ­പ­ന­ങ്ങ­ളു­മാ­യി താ­ര­ത­മ്യം ചെ­യ്യു­മ്പോള്‍ മാ­ധ്യ­മ­ങ്ങള്‍­ക്ക് വള­രെ കു­റ­ച്ചു­മാ­ത്രം പര­സ്യം നല്‍­കു­ന്ന മാ­താ അമൃ­താ­ന­ന്ദ­മ­യി മഠ­ത്തി­ന്റെ കാ­ര്യം നോ­ക്കു­ക. അമൃ­ത­യു­ടെ പല സ്ഥാ­പ­ന­ങ്ങ­ളി­ലും നട­ക്കു­ന്ന കൊ­ള്ള­രു­താ­യ്മ­കള്‍ മറ­ച്ചു­വ­യ്ക്കാന്‍ തയ്യാ­റാ­കു­ന്ന മാ­ധ്യ­മ­ങ്ങള്‍ ഇവ­രു­ടെ ജീ­വ­കാ­രു­ണ്യ­പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക് മോ­ശ­മ­ല്ലാ­ത്ത പ്ര­ച­ര­ണ­വും കൊ­ടു­ക്കാ­റു­ണ്ട്. എന്നി­ട്ടു­പോ­ലും അമൃ­താ­ന­ന്ദ­മ­യി­യു­ടെ അറു­പ­താം പി­റ­ന്നാള്‍ ആഘോ­ഷ­ങ്ങള്‍ മാ­ധ്യ­മ­ങ്ങ­ളി­ലൂ­ടെ ജന­ങ്ങ­ളി­ലെ­ത്തി­ക്കാന്‍ ന്യൂ­ഡല്‍­ഹി ആസ്ഥാ­ന­മാ­യി പ്ര­വര്‍­ത്തി­ക്കു­ന്ന ഒരു പി­ആര്‍ ഏജന്‍­സി നി­യോ­ഗി­ക്ക­പ്പെ­ട്ടു. അതി­ലൂ­ടെ ദേ­ശീയ അന്തര്‍­ദേ­ശീയ മാ­ധ്യ­മ­ങ്ങ­ളി­ലേ­ക്ക് മാ­താ­അ­മൃ­താ­ന­ന്ദ­മ­യി­യു­ടെ സല്‍­കര്‍­മ­ങ്ങള്‍ പ്ര­ച­രി­പ്പി­ക്ക­പ്പെ­ട്ടു. അമൃ­ത­യില്‍ നഴ്‌­സു­മാര്‍ പീ­ഡി­പ്പി­ക്ക­പ്പെ­ട്ട­തും സത്‌­നാം­സിം­ഗി­ന്റെ മര­ണ­വു­മൊ­ക്കെ കേ­ര­ള­ത്തി­ലൊ­ടു­ങ്ങി­.

­ന­രേ­ന്ദ്ര­മോ­ഡി ഇന്ത്യ­യി­ലെ ജന­ങ്ങള്‍­ക്കി­ട­യില്‍ പ്ര­ശ­സ്തി നേ­ടു­ന്ന­ത് വി­ദേ­ശ­ത്തു­ള്ള ഒരു പി­ആര്‍ ഏജന്‍­സി­യു­ടെ പ്ര­ച­ര­ണാ­സൂ­ത്ര­ണ­ങ്ങ­ളി­ലൂ­ടെ­യാ­ണ്. ദു­ഷ്‌­പേ­രി­നെ കട­ത്തി­വെ­ട്ടി­യാ­ണ് മോ­ഡി ഇന്ത്യ­യില്‍ നല്ല­വ­നാ­യ­ത്. ഇതൊ­ക്കെ പബ്ലി­ക് റി­ലേ­ഷന്‍­സി­ന്റെ നേ­ട്ട­മാ­ണെ­ന്ന് ഇതേ­പ്പ­റ്റി സാ­മാ­ന്യ­ബോ­ധ­മു­ള്ള ഏതൊ­രാള്‍­ക്കും നന്നാ­യി­ട്ട­റി­യാം­.

­പ­ക്ഷ, സന്ധ്യ­ക്കു പണം നല്‍­കിയ കൊ­ച്ചൗ­സേ­പ്പി­ന്റെ ബു­ദ്ധി പിന്‍­ബു­ദ്ധി­യാ­യി­പ്പോ­യെ­ന്ന­താ­ണ് വസ്തു­ത. അതാ­രെ­ങ്കി­ലും ഉപ­ദേ­ശി­ച്ച­താ­കാന്‍ വഴി­യി­ല്ല. സമ­ര­ക്കാ­രോ­ട് ക്ഷോ­ഭി­ക്കു­ന്ന സന്ധ്യ­യു­ടെ ചി­ത്ര­വും വാര്‍­ത്ത­യും മാ­ധ്യ­മ­ങ്ങള്‍ ആഘോ­ഷി­ച്ച­തോ­ടെ മുന്‍ പിന്‍ നോ­ക്കാ­തെ കൊ­ച്ചൗ­സേ­പ്പ് അഞ്ചു­ല­ക്ഷം രൂപ ഇനാം പ്ര­ഖ്യാ­പി­ച്ചു. കൃ­ത്യ­മായ രാ­ഷ്ട്രീ­യ­മു­ഖ­മു­ള്ള ഒരു പ്ര­ശ്‌­ന­മാ­ണി­തെ­ന്നോ കൊ­ച്ചൗ­സേ­പ്പ് ചി­റ്റി­ല­പ്പ­ള്ളി സമ­കാ­ല­കേ­രള രാ­ഷ്ട്രീ­യ­ത്തില്‍ പ്ര­തി­ഷ്ഠി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന ഇട­ത്തെ കൂ­ടു­തല്‍ ഉറ­പ്പി­ക്കു­ന്ന ഒന്നാ­യി അതു മാ­റു­മെ­ന്നോ അദ്ദേ­ഹം ഓര്‍­മി­ച്ചി­ല്ല. നോ­ക്കു­കൂ­ലി പ്ര­ശ്‌­ന­ത്തി­ലൂ­ടെ കോണ്‍­ഗ്ര­സ് അനു­ഭാ­വി­യും ഇട­തു­വി­രു­ദ്ധ­നു­മാ­യി പ്ര­തി­ഷ്ഠി­ക്ക­പ്പെ­ട്ട കൊ­ച്ചൗ­സേ­പ്പി­നെ ഒരു 'സാ­ദാ കോണ്‍­ഗ്ര­സു­കാ­രന്‍ മു­ത­ലാ­ളി­'­യാ­യി മാ­ത്രം പു­നഃ­പ്ര­തി­ഷ്ഠി­ക്കാ­നേ ഈ ധന­സ­ഹാ­യം­കൊ­ണ്ടു സാ­ധി­ച്ചു­ള്ളു­വെ­ന്ന­താ­ണ് വസ്തു­ത.

­ക്ലി­ഫ് ഹൗ­സ് ഉപ­രോ­ധി­ച്ച ഇട­തു­മു­ന്ന­ണി നേ­താ­ക്ക­ളു­ടെ മു­ഖ­ത്തു നോ­ക്കി ­സ­ന്ധ്യ വി­ളി­ച്ച അസ­ഭ്യ­ങ്ങ­ളെ­ന്തൊ­ക്കെ­യെ­ന്ന് ഒരു മാ­ധ്യ­മ­വും പറ­ഞ്ഞി­ല്ല. മാ­ധ്യ­മ­ങ്ങള്‍ സൃ­ഷ്ടി­ച്ചു­വി­ട്ട സന്ധ്യ­യ്ക്ക് ചി­റ്റി­ല­പ്പ­ള്ളി ധന­സ­ഹാ­യം പ്ര­ഖ്യാ­പി­ച്ച­തോ­ടെ തങ്ങ­ളു­ടെ സൃ­ഷ്ടി വി­ജ­യി­ച്ച സന്തോ­ഷ­ത്തില്‍ അവര്‍ അതും ഏറ്റെ­ടു­ത്തു. പക്ഷെ, ആധു­നി­ക­കാ­ല­ത്ത് മാ­ധ്യ­മ­ങ്ങ­ളു­ടെ ഏകാ­ധി­പ­ത്യ­ത്തെ തകര്‍­ക്കു­ന്ന സോ­ഷ്യല്‍ മീ­ഡിയ ആ ഏറ്റെ­ടു­ക്ക­ലി­നെ ചെ­റു­ക്കു­ക­യാ­യി­രു­ന്നു. അവ­സാ­നം കൊ­ച്ചൗ­സേ­പ്പ് ചി­റ്റി­ല­പ്പ­ള്ളി അഞ്ചു ലക്ഷം രൂപ കൊ­ടു­ത്ത­തി­ലൂ­ടെ നേ­ടിയ പബ്ലി­സി­റ്റി­യു­ടെ നല്ലൊ­രു ശത­മാ­നം നെ­ഗ­റ്റീ­വാ­യി മാ­റി. വീ­ഗാ­ലാന്‍­ഡി­ലെ റൈ­ഡില്‍ നി­ന്നു വീണ യു­വാ­വി­നെ അവ­ഗ­ണി­ച്ചു­വെ­ന്ന വാര്‍­ത്ത­യ്ക്കും പ്ര­ച­ര­ണ­ത്തി­നും മറു­പ­ടി­യു­മാ­യി രം­ഗ­ത്തു­വ­രാന്‍ ചി­റ്റി­ല­പ്പ­ള്ളി നിര്‍­ബ­ന്ധി­ത­നാ­യി. ഇതു­വ­രെ­ചെ­യ്ത നല്ല കാ­ര്യ­ങ്ങ­ളൊ­ക്കെ­യും ചി­റ്റി­ല­പ്പ­ള്ളി ചീ­പ്പ് പബ്ലി­സി­റ്റി­ക്കു­വേ­ണ്ടി ചെ­യ്ത­താ­ണെ­ന്ന് നല്ലൊ­രു ശത­മാ­നം ആളു­ക­ളും സം­ശ­യി­ക്കു­ന്നി­ട­ത്തു­വ­രെ കാ­ര്യ­ങ്ങ­ളെ­ത്തി. ഇക്കാ­ര്യ­ത്തില്‍ ചി­റ്റി­ല­പ്പ­ള്ളി­യെ സം­ര­ക്ഷി­ക്കാന്‍ കോണ്‍­ഗ്ര­സി­നോ മാ­ധ്യ­മ­ങ്ങള്‍­ക്കോ സാ­ധി­ച്ചു­മി­ല്ല.

­പ­ക്ഷേ, അതു­കൊ­ണ്ട് ചി­റ്റി­ല­പ്പ­ള്ളി­ക്ക് കാ­ര്യ­മായ നഷ്ട­മൊ­ന്നും വരാ­നി­ല്ല. വി­ഗാര്‍­ഡി­ന്റെ ഉല്‍­പ­ന്ന­ങ്ങള്‍ ബഹി­ഷ്‌­ക­രി­ക്കു­മെ­ന്ന് സോ­ഷ്യല്‍ മീ­ഡി­യ­യില്‍ ചി­ല­രൊ­ക്കെ പ്ര­ഖ്യാ­പി­ച്ചെ­ങ്കി­ലും, ഇത്ത­രം പര­സ്യ­ങ്ങ­ളി­ലൂ­ടെ ഉല്‍­പ­ന്ന­ത്തി­ന്റെ വി­പ­ണ­ന­മോ ലാ­ഭ­മോ അല്ല ലക്ഷ്യ­മി­ടു­ന്ന­തെ­ന്ന­തി­നാല്‍ അതൊ­രു നഷ്ട­മ­ല്ല. മാ­ത്ര­മ­ല്ല, ആ ബഹി­ഷ്‌­ക­ര­ണ­മൊ­ക്കെ മൊ­ത്തം വില്‍­പ­ന­യു­ടെ നേ­രി­യൊ­രു ശത­മാ­ന­ത്തേ­യേ ബാ­ധി­ച്ചാ­ലും ബാ­ധി­ക്കൂ­.

­സൂ­ക്ഷി­ച്ച് കൈ­കാ­ര്യം ചെ­യ്തി­ല്ലെ­ങ്കില്‍ അണു­വി­ട­യ്ക്ക് വഴു­തി­പ്പോ­കു­ന്ന­തും ചി­ല­പ്പോ­ഴെ­ങ്കി­ലും തി­രി­ച്ച­ടി­ക്കു­ന്ന­തു­മാ­യി, അറി­ഞ്ഞോ അറി­യാ­തെ­യോ ചെ­യ്യു­ന്ന പബ്ലി­ക് റി­ലേ­ഷന്‍ മാ­റു­മെ­ന്ന­തി­ന്റെ ഉത്ത­മോ­ദാ­ഹ­ര­ണ­മാ­ണ് ചി­റ്റി­ല­പ്പ­ള്ളി­യു­ടെ സന്ധ്യ­ക്കു­ള്ള സഹാ­യം. ഇനി ഒരു രാ­ത്രി ഇരു­ട്ടി വെ­ളു­ക്കു­ന്ന­തു­വ­ര­യെ­ങ്കി­ലും ചി­റ്റി­ല­പ്പ­ള്ളി­ക്ക് കാ­ത്തി­രു­ന്നേ മതി­യാ­കൂ, പു­തിയ സല്‍­ക്കര്‍­മ­ങ്ങള്‍ ചെ­യ്യാന്‍.

<fieldset class="fieldgroup group-newsquotes"><legend>News Quotes</legend>

വ്യവസായങ്ങള്‍ വരാന്‍ മടിക്കുന്നുവെന്നു പലരും പറയുന്ന കേരളത്തില്‍ ധൈര്യപൂര്‍വ്വം മുന്നേറുന്ന വ്യവസായിയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. തന്റെ സ്ഥാപനത്തിലേക്കു വന്ന ചരക്കിറക്കാന്‍ നോക്കുകൂലി ചോദിച്ച ചുമട്ടുതൊഴിലാളികളുമായി കലഹിച്ച് കൊച്ചൗസേപ്പ് മുതലാളി നേരിട്ട് ചരക്കിറക്കിയപ്പോള്‍ ഒരു വൃക്ക മാത്രമുള്ളയാളെന്ന സഹതാപംകൂടി ആ പ്രവര്‍ത്തനത്തിന്റെ വാര്‍ത്തകള്‍ക്ക് കരുത്തേകിയിരുന്നു. അങ്ങിനെ കേരളത്തില്‍ പൊരുതി മുന്നേറാന്‍ തീരുമാനിച്ച വ്യക്തിയായി കൊച്ചൗസേപ്പ് മാറി.

മഞ്ജുവും ബച്ചനും ചേര്‍ന്നഭിനയിച്ച പരസ്യം അറുബോറായിരുന്നതിനാല്‍ വളരെ പെട്ടെന്ന് അത് പിന്‍വലിക്കാന്‍ കല്യാണ്‍ ജൂവലേഴ്‌സ് നിര്‍ബന്ധിതരായി. പക്ഷെ, അത്തരമൊരു പരസ്യം വരാന്‍ പോകുന്നുവെന്ന വാര്‍ത്തകളിലൂടെ, പത്രങ്ങളുടെ ഒന്നാം പേജുകളിലും ചാനലുകളിലെ പ്രൈം ടൈമിലും ഇവര്‍ നേടിയെടുത്ത ഇടം, മുടക്കിയ മുതലിന്റെ പതിന്മടങ്ങ് മൂല്യമുള്ളതായിരുന്നു.

അമൃതയുടെ പല സ്ഥാപനങ്ങളിലും നടക്കുന്ന കൊള്ളരുതായ്മകള്‍ മറച്ചുവയ്ക്കാന്‍ തയ്യാറാകുന്ന മാധ്യമങ്ങള്‍ ഇവരുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മോശമല്ലാത്ത പ്രചരണവും കൊടുക്കാറുണ്ട്. എന്നിട്ടുപോലും അമൃതാനന്ദമയിയുടെ അറുപതാം പിറന്നാള്‍ ആഘോഷങ്ങള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കാന്‍ ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പിആര്‍ ഏജന്‍സി നിയോഗിക്കപ്പെട്ടു. അതിലൂടെ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളിലേക്ക് മാതാഅമൃതാനന്ദമയിയുടെ സല്‍കര്‍മങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു. അമൃതയില്‍ നഴ്‌സുമാര്‍ പീഡിപ്പിക്കപ്പെട്ടതും സത്‌നാംസിംഗിന്റെ മരണവുമൊക്കെ കേരളത്തിലൊടുങ്ങി.

</fieldset>

കൊച്ചൌസേഫ് ചിറ്റിലപ്പള്ളി

മീഡിയ സ്കാന്‍

Country:

Default Home Page

UK Home Page

Authors:

News Desk

http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D/22667/%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%80%E0%B4%AF%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%B2%E0%B5%82%E0%B4%9F%E0%B5%86-%E0%B4%92%E0%B4%B4%E0%B5%81%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF#comments കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി ധനസഹായം പബ്ലിക്‍ റിലേഷന്‍ പരസ്യം മാദ്ധ്യമങ്ങള്‍ വണ്ടര്‍ലാ വനേസ വി ഗാര്‍ഡ് വീഗാലാന്‍ഡ് സന്ധ്യ മീഡിയ സ്കാന്‍ വാര്‍ത്ത Sun, 15 Dec 2013 18:54:32 +0000 News Desk 22667 at http://malayal.am കാലഹരണപ്പെട്ട സമര രൂപങ്ങളും ആം ആദ്മിയുടെ സന്ധ്യാ ബിംബവും http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22666/%E0%B4%95%E0%B4%BE%E0%B4%B2%E0%B4%B9%E0%B4%B0%E0%B4%A3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%B8%E0%B4%AE%E0%B4%B0-%E0%B4%B0%E0%B5%82%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82-%E0%B4%86%E0%B4%82-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE-%E0%B4%AC%E0%B4%BF%E0%B4%82%E0%B4%AC%E0%B4%B5%E0%B5%81%E0%B4%82

­പ്രിയ കഥാ­കൃ­ത്ത് മു­കു­ന്ദ­നും സന്ധ്യാ­വേ­ശം. സമ­ര­ത്തി­നെ­തി­രേ പ്ര­തി­ക­രി­ച്ച സന്ധ്യ­യു­ടെ കയ്യിൽ അദൃ­ശ്യ­മായ ഒരു ചൂ­ലു കണ്ട­ത്രെ പു­ള്ളി! സമ­ര­ങ്ങൾ തു­ടർ­ച്ച­യാ­യി പരാ­ജ­യ­പ്പെ­ട്ടി­ട്ടും സീ പീ എം പാ­ഠം പഠി­ക്കു­ന്നി­ല്ല എന്ന പരാ­തി­യ്ക്ക് പു­റ­മേ കാ­ല­ഹ­ര­ണ­പ്പെ­ട്ട സമര മാ­ർ­ഗ്ഗ­ങ്ങൾ ഉപേ­ക്ഷി­ക്കു­വാൻ ഒരു ആഹ്വാ­ന­വു­മു­ണ്ട് മു­കു­ന്ദൻ വക.

­നൂ­റു കണ­ക്കി­ന് കോ­ടി­ക­ളി­ലേ­യ്ക്ക് വ്യാ­പി­ക്കാ­മാ­യി­രു­ന്ന ഒരു വൻഅ­ഴി­മ­തി­യ്ക്കു­ള്ള മാ­സ്റ്റർ പ്ളാ­നാ­യി­രു­ന്നു സരി­ത­യു­ടെ സോ­ളാർ പദ്ധ­തി­യെ­ന്ന് ഇന്ന് ആരും സമ്മ­തി­ക്കു­മെ­ന്ന് കരു­തു­ന്നു. അതിൽ മു­ഖ്യ­മ­ന്ത്രി­യ്ക്കു­ള്ള പ്ര­ത്യ­ക്ഷ­മോ പരോ­ക്ഷ­മോ ആയ പങ്കും കടു­ത്ത കക്ഷി­രാ­ഷ്ട്രീ­യ­പ­ക്ഷ­പാ­തം ഉള്ള­വർ­ക്ക­ല്ലാ­തെ മറ്റാ­ർ­ക്കും മന­സി­ലാ­വാ­തെ പോ­കു­മെ­ന്ന് തോ­ന്നു­ന്നി­ല്ല. ആഴ്ച­കൾ കത്തി­നി­ന്ന സാ­യാ­ഹ്ന­ചർ­ച്ച­ക­ളും, വി­വാ­ദ­കോ­ലാ­ഹ­ല­ങ്ങ­ളും, വാ­ദ­പ്ര­തി­വാ­ദ­ങ്ങ­ളും കഴി­ഞ്ഞ് മാ­ധ്യ­മ­ശ്ര­ദ്ധ­യി­ൽ­നി­ന്നും അതി­ലൂ­ടെ പൊ­തു­ബോ­ധ­ത്തി­ൽ­നി­ന്ന് തന്നെ­യും മെ­ല്ലെ മാ­ഞ്ഞു­പൊ­യ്ക്കോ­ണ്ടി­രി­ക്കു­ന്ന സോ­ളാർ തട്ടി­പ്പ് ഇപ്പോൾ ഇട­യ്ക്കെ­ങ്കി­ലും നമ്മെ ഓർ­മ്മി­പ്പി­ക്കു­ന്ന­ത് ഇ­ട­തു­പ­ക്ഷം­ നയി­ക്കു­ന്ന സമ­ര­മാ­ണ്. അത് പരാ­ജ­യ­പ്പെ­ട്ടു എന്ന് വി­ധി­യെ­ഴു­താ­നാ­ണ് ഇപ്പോൾ മാ­ധ്യ­മ­ങ്ങൾ­ക്കും ബു­ദ്ധി­ജീ­വി­കൾ­ക്കും തി­ടു­ക്കം­.

[blurb:1:right] പാ­ർ­ല­മെ­ന്റ­റി ജനാ­ധി­പ­ത്യ­വ്യ­വ­സ്ഥ­യെ അം­ഗീ­ക­രി­ച്ചു­കൊ­ണ്ട് പ്ര­വർ­ത്തി­ക്കു­ന്ന ഒരു സം­ഘ­ട­ന­യ്ക്ക് മു­ഖ്യ­മ­ന്ത്രി­യെ കാ­യി­ക­മാ­യി കീ­ഴ്പെ­ടു­ത്തി രാ­ജി­വ­യ്പ്പി­ച്ച് ഒരു ­സ­മ­രം­ വി­ജ­യി­പ്പി­ക്കാ­നാ­വി­ല്ല. ചെ­യ്യാ­നാ­വു­ന്ന­ത് ജന­ങ്ങ­ളു­ടെ പ്ര­തി­ഷേ­ധ­ത്തി­ന്റെ ജനാ­ധി­പ­ത്യ­പ­ര­മായ പ്ര­ക­ട­ന­രൂ­പം എന്ന നി­ല­യ്ക്ക് സമ­ര­ങ്ങൾ സം­ഘ­ടി­പ്പി­ക്കുക എന്ന­ത് മാ­ത്ര­മാ­ണ്. അവ­യെ അവ­ഗ­ണി­ച്ചു­കൊ­ണ്ട് പരാ­ജ­യ­പ്പെ­ടു­ത്തുക എന്ന ഭര­ണ­കൂ­ട­ത­ന്ത്രം വി­ജ­യി­ച്ചാൽ തോ­ല്ക്കു­ന്ന­ത് സമ­ര­ത്തി­നു നേ­തൃ­ത്വം നല്കിയ സം­ഘ­ട­ന­യ­ല്ല, ­ജ­നാ­ധി­പ­ത്യം­ തന്നെ­യാ­ണ്. ജന­ങ്ങൾ തന്നെ­യാ­ണ്. അത് തി­രി­ച്ച­റി­യാ­തെ­യാ­ണ് ജന­ങ്ങ­ളും ജന­പ്രിയ മാ­ധ്യ­മ­ങ്ങ­ളും അതി­നെ ആഘോ­ഷി­ക്കു­ന്ന­ത്. ഈ സമ­ര­മാ­ർ­ഗ്ഗം കാ­ല­ഹ­ര­ണ­പ്പെ­ട്ട­ത് എന്ന് വി­ധി­യെ­ഴു­തു­ന്ന ഇവർ­ക്ക് പക­രം നി­ർ­ദ്ദേ­ശി­ക്കു­വാ­നു­ള്ള­ത് ഏത് സമര രൂ­പ­മാ­ണ്? ചി­റ്റി­ല­പ്പ­ള്ളി­മാർ പു­ച്ഛ­ത്തോ­ടെ ഉപ­ദേ­ശി­ക്കു­ന്ന അരി­ലാ­ഭം ബോ­ണ­സാ­യി കി­ട്ടു­ന്ന ഉപ­വാ­സ­സ­മ­ര­മോ­?

അ­ടി­മു­ടി അരാ­ഷ്ട്രീ­യ­വ­ല്ക്ക­രി­ക്ക­പ്പെ­ട്ട മധ്യ­വർ­ഗ്ഗ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അവ­ന­വ­നെ നേ­രി­ട്ട് ബാ­ധി­ക്കാ­ത്ത ഒന്നും ഒരു പ്ര­ശ്ന­മ­ല്ല. അത്ത­രം പ്ര­ശ്ന­ങ്ങ­ളെ മു­ൻ­നി­ർ­ത്തി സം­ഘ­ടി­പ്പി­ക്ക­പ്പെ­ടു­ന്ന സമ­ര­ങ്ങൾ അവർ­ക്ക് കേ­വ­ലം ശല്യ­ങ്ങൾ മാ­ത്ര­മാ­യി­രി­ക്കും. ദി­ല്ലി­യി­ലെ ആം­ആ­ദ്മി­വി­പ്ള­വം അഴി­മ­തി­യ്ക്കും വി­ല­ക്ക­യ­റ്റ­ത്തി­നും എതി­രേ­യു­ള്ള ഒരു താ­ക്കീ­താ­യി വ്യാ­ഖ്യാ­നി­ക്കു­മ്പോൾ കാ­ണാ­തെ പോ­കു­ന്ന ചി­ല­തു­ണ്ട്. വി­ല­ക്ക­യ­റ്റം ഒരു ദി­വ­സം കൊ­ണ്ട് ഉണ്ടാ­കു­ന്ന­ത­ല്ല. അത് ഭര­ണ­കൂ­ട­ത്തി­ന്റെ സാ­മ്പ­ത്തിക വി­ക­സന നയ­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി ഉണ്ടാ­കു­ന്ന­താ­ണ്. ഇന്ന് ഗ്യാ­സി­ന്റെ­യും, കറ­ണ്ടി­ന്റെ­യും, പച്ച­ക്ക­റി പല­വ്യ­ഞ്ജ­ന­ങ്ങ­ളു­ടെ­യും ബി­ല്ലാ­യി അവ­രു­ടെ കയ്യിൽ ഇരു­ന്നു പൊ­ള്ളി­ക്കു­ന്ന­ത് ഒന്നര പതി­റ്റാ­ണ്ടാ­യി അവർ പി­ന്തു­ണ­ച്ചു പോ­ന്ന സാ­മ്പ­ത്തിക വി­ക­സന സങ്കൽ­പ്പ­ങ്ങൾ തന്നെ­യാ­ണ്. ഇന്ന­ലെ­വ­രെ അത് നല്ല റോ­ഡും മെ­ട്രോ റെ­യി­ൽ­വേ­യും ഒക്കെ­യാ­യി അവർ­ക്ക് അനു­കൂ­ല­മാ­യി­രു­ന്നു. ഇന്ന­ത് അവ­രെ­യും ബാ­ധി­ക്കാൻ തു­ട­ങ്ങി­യ­തോ­ടെ കാ­ര്യം മാ­റി, കളി മാ­റി­!

­ത­ങ്ങ­ളെ നേ­രി­ട്ട് ബാ­ധി­ക്കു­ന്ന പ്ര­ശ്ന­ങ്ങ­ളിൽ ഈ മധ്യ­വർ­ഗ്ഗ­ത്തി­നു കാ­ല­ഹ­ര­ണ­പ്പെ­ട്ട സമ­ര­മാ­ർ­ഗ്ഗ­ങ്ങൾ പോ­ട്ടെ, അക്രമ സമ­ര­ങ്ങ­ളെ വരെ അവ­ലം­ബി­ക്കാൻ മടി­യി­ല്ല. എന്നാൽ പെ­ട്രോൾ ഗ്യാ­സ് വില വർ­ദ്ധ­ന­യി­ലേ­യ്ക്ക് നയി­ച്ച സ്വ­കാ­ര്യ­വ­ല്ക്ക­രണ നയ­ങ്ങൾ­ക്കെ­തി­രേ, പെ­ൻ­ഷൻ ബി­ല്ലി­നെ­തി­രെ, ഇൻ­ഷ്വ­റൻ­സ് ബി­ല്ലി­നെ­തി­രെ ചെ­റു­കിട കച്ച­വട രം­ഗ­ത്തേ­യ്ക്ക് വി­ദേ­ശ­കു­ത്ത­ക­കൾ­ക്ക് കത­കു തു­റ­ന്നു­കൊ­ടു­ക്കു­ന്ന­തി­നെ­തി­രേ ഉള്ള സമ­ര­ങ്ങൾ അവർ­ക്ക് ശല്യ­ങ്ങ­ളാ­ണ്. മധ്യ­വർ­ഗ്ഗ ­പൊ­തു­ബോ­ധം­ മുൻ നി­ര­യിൽ നി­ന്ന് നയി­ക്കു­ന്ന­ത­ല്ലാ­ത്ത സമ­ര­ങ്ങ­ളൊ­ന്നും സമ­ര­ങ്ങ­ള­ല്ല എന്ന­താ­ണ് നമ്മു­ടെ മാ­ധ്യമ മത­വും­.

[blurb:2:left] ഇന്ത്യൻ ജനാ­ധി­പ­ത്യ­ത്തി­ലെ നൂ­തന ടെ­ക്നോ-രാ­ഷ്ട്രീയ വി­പ്ള­വ­ങ്ങ­ളു­ടെ പരീ­ക്ഷ­ണ­വേ­ദി­യായ ദി­ല്ലി­യിൽ തന്നെ ഈ ഡി­സം­ബർ പതി­മൂ­ന്നാം തി­യ­തി ഒരു സം­യു­ക്ത ട്രേ­ഡ് യൂ­ണി­യൻ മാ­ർ­ച്ചും നട­ന്നി­രു­ന്നു. മണി­പ്പൂ­രിൽ നി­ന്ന് തൊ­ട്ട് കന്യാ­കു­മാ­രി­യി­ൽ­നി­ന്ന് വരെ പ്ര­തി­നി­ധി­കൾ എത്തി­ച്ചേ­ർ­ന്ന് സ്ത്രീ­ക­ളും കു­ട്ടി­ക­ളും ഉൾ­പ്പെ­ടെ ലക്ഷ­ങ്ങൾ കൈ­കോ­ർ­ത്ത അടി­സ്ഥാന വർ­ഗ്ഗ­ത്തി­ന്റെ ഈ മാ­ർ­ച്ചും അവ­രു­ടെ ആവ­ശ്യ­ങ്ങ­ളും മു­ദ്രാ­വാ­ക്യ­ങ്ങ­ളും പക്ഷേ ഒരു മാ­ധ്യ­മ­ത്തി­നും പ്ര­സ­ക്ത­മാ­യി തോ­ന്നി­യി­ല്ല. ദേ­ശാ­ഭി­മാ­നി­യി­ല­ല്ലാ­തെ മറ്റൊ­രി­ട­ത്തും അത് പ്ര­മുഖ വാ­ർ­ത്ത­യാ­യി­ല്ല. ഇതി­ന് ഏഴു ദി­വ­സം മു­മ്പ് അം­ബേ­ദ്‌­കർ ജന്മ­ദി­ന­ത്തോ­ട­നു­ബ­ന്ധി­ച്ച് നട­ന്ന രണ്ട് മി­ല്ല്യണ്‍ ദളി­തർ ഒത്തു­ചേ­ർ­ന്ന സമ്മേ­ള­ന­ത്തെ­ക്കു­റി­ച്ചു­ള്ള വാ­ർ­ത്ത­കൾ നഗ­രം ഇനി എങ്ങ­നെ വൃ­ത്തി­യാ­ക്കും എന്ന­തി­നെ കു­റി­ച്ചാ­യി­രു­ന്നു ഏറിയ പങ്കും. ചൂ­ലു­യർ­ത്തു­ന്ന പൊ­തു­ബോ­ധ­ത്തി­ന്റെ രാ­ഷ്ട്രീ­യം വ്യ­ക്ത­മ­ല്ലേ­?

­ദി­ല്ലി­യിൽ അഴി­മ­തി­ഭ­ര­ണം തൂ­ത്തി­റ­ക്കാ­നാ­യി ആം ആദ്മി­ കയ്യി­ലെ­ടു­ത്ത ചൂ­ലാ­ണ് തി­രു­വ­ന­ന്ത­പു­ര­ത്തു­കാ­രി വീ­ട്ട­മ്മ സന്ധ്യ­യു­ടെ കയ്യി­ലെ അദൃ­ശ്യ­സാ­ന്നി­ദ്ധ്യ­മാ­യി മു­കു­ന്ദൻ കണ്ടെ­ടു­ത്ത് ബിം­ബ­വൽ­ക്ക­രി­ക്കു­ന്ന­ത്. എന്നാൽ ആ സന്ധ്യ­ക്കോ, അവ­രെ ആം ആദ്മി ബിം­ബ­മാ­ക്കിയ മാ­ധ്യമ സാ­ഹി­ത്യ ബു­ദ്ധി­ജീ­വി­കൾ­ക്കോ അവർ ചൂ­ലെ­ടു­ത്ത­ത് ഒരു വൻഅ­ഴി­മ­തി­യ്ക്കെ­തി­രേ നട­ത്തി­വ­രു­ന്ന സമ­ര­ത്തി­നെ­തി­രെ ആണെ­ന്ന­തി­ലെ വൈ­രു­ദ്ധ്യം കാ­ണാ­നാ­വു­ന്നി­ല്ല. തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട മു­ഖ്യ­മ­ന്ത്രി അഞ്ചു വർ­ഷം ഭരി­ച്ചോ­ട്ടെ എന്ന­താ­ണ് ഇരു­പ­ത്തി­ര­ണ്ട് ക്യാ­ര­റ്റ് അ­ഴി­മ­തി­ വി­രു­ദ്ധ മു­ദ്രാ­വാ­ക്യം! അതിൽ രാ­ഷ്ട്രീ­യ­മി­ല്ലെ­ന്നാ­ണ് വ്യാ­ഖ്യാ­നം. ശരി­യാ­ണ്, പക്ഷെ രാ­ഷ്ട്രീ­യ­മി­ല്ലാ­യ്മ എന്ന അ­രാ­ഷ്ട്രീ­യ­ത തന്നെ­യാ­ണ് വല­തു­രാ­ഷ്ട്രീ­യം എന്ന് മാ­ത്രം­.

­മ­ധ്യ­വർ­ഗ്ഗ­ത്തി­നും അവ­രു­ടെ ബു­ദ്ധി­ജീ­വി­കൾ­ക്കും രാ­ഷ്ട്രീ­യ­വും രാ­ഷ്ട്രീ­യ­സം­ഘ­ട­ന­ക­ളും അവ­രു­ടെ പ്ര­ത്യ­യ­ശാ­സ്ത്ര­ങ്ങ­ളും ഒക്കെ കാ­ല­ഹ­ര­ണ­പ്പെ­ട്ട­തെ­ന്ന് തോ­ന്നു­ന്ന­ത് അവ ആ വർ­ഗ്ഗ­ത്തി­ന്റെ താ­ല്പ­ര്യ­ങ്ങ­ളെ മാ­ത്ര­മാ­യി പ്ര­തി­നി­ധീ­ക­രി­ക്കു­ക­യോ അവ­യെ മു­ന്നോ­ട്ട് വയ്ക്കു­ക­യോ ചെ­യ്യു­ന്നി­ല്ല എന്ന­തു­കൊ­ണ്ടാ­ണ്. ആം ആദ്മി പാ­ർ­ട്ടി അവർ­ക്ക് പഥ്യ­മാ­കു­ന്ന­തും അതു­കൊ­ണ്ടാ­ണ്. പ്ര­ഭാ­ത് പട്നാ­യി­ക് നി­രീ­ക്ഷി­ച്ച­തു­പോ­ലെ ആം ആദ്മി പാ­ർ­ട്ടി മു­ന്നോ­ട്ട് വയ്ക്കു­ന്ന­ത് ഒരു തരം തി­രി­ച്ചി­ട­ലി­ന്റെ രാ­ഷ്ട്രീ­യ­മാ­ണ്. സാ­ധാ­രണ രാ­ഷ്ട്രീ­യ­ക­ക്ഷി­കൾ സാ­മ്പ­ത്തി­ക,­സാ­മൂ­ഹ്യ, രാ­ഷ്ട്രീയ നയ­ങ്ങ­ളെ­ക്കു­റി­ച്ച് തങ്ങൾ­ക്കു­ള്ള വീ­ക്ഷ­ണ­ങ്ങ­ളെ­യും നി­ല­പാ­ടു­ക­ളെ­യും ജന­ങ്ങ­ളു­ടെ മു­ൻ­പിൽ അവ­ത­രി­പ്പി­ച്ച് അവ­യു­ടെ സാ­ധുത തേ­ടു­മ്പോൾ ആം ആദ്മി പാ­ർ­ട്ടി ചെ­യ്യു­ന്ന­ത് പൊ­തു­ബോ­ധ­ത്തെ സൂ­ക്ഷ്മ­മാ­യി നി­രീ­ക്ഷി­ക്കു­ക­യും അതി­ലെ ജന­പ്രിയ പ്ര­വ­ണ­ത­ക­ളു­ടെ അടി­സ്ഥാ­ന­ത്തിൽ അപ്പ­പ്പോൾ തങ്ങ­ളു­ടെ നയ­ങ്ങ­ളും നി­ല­പാ­ടു­ക­ളും രൂ­പീ­ക­രി­ക്കുക എന്ന­തും ആണ്. നമ്മു­ടെ പൊ­തു­ബോ­ധ­മാ­യി നവ­വും പര­മ്പ­രാ­ഗ­ത­വു­മായ മാ­ധ്യ­മ­ങ്ങ­ളി­ലൂ­ടെ അവ­ത­രി­പ്പി­ക്ക­പ്പെ­ടു­ന്ന­ത് ഇവി­ട­ത്തെ മധ്യ­വർ­ഗ്ഗ­ത്തി­ന്റെ നയ­ങ്ങ­ളാ­ണെ­ന്ന­തും, അതി­ന്റെ പാ­റ്റേ­ണു­ക­ളെ പി­ന്തു­ട­രുക എന്ന­തി­ല­പ്പു­റം ഒരു രാ­ഷ്ട്രീയ വ്യ­ക്തത ആർ­ജ്ജി­ച്ചി­ട്ടി­ല്ലാ­ത്ത­വ­രാ­ണ് നമ്മു­ടെ അടി­സ്ഥാന വർ­ഗ്ഗ­മെ­ന്ന­തും കൂ­ട്ടി വാ­യി­ക്കു­മ്പോൾ ചി­ത്രം വള­രെ വ്യ­ക്ത­മാ­ണ്.

­ന­മ്മു­ടെ ജനാ­ധി­പ­ത്യ വ്യ­വ­സ്ഥ­ക­ളി­ലെ ന്യൂ­ന­ത­കൾ­ക്കൊ­ക്കെ ഒരു ചൂ­ലു­കൊ­ണ്ട് പരി­ഹാ­രം നി­ശ്ച­യി­ക്കു­ന്ന ആം ആദ്മി പാ­ർ­ട്ടി­യു­ടെ അലി­ഖിത മാ­നി­ഫെ­സ്റ്റോ ആയ ഈ പൊ­തു­ബോ­ധം എത്ര­ത്തോ­ളം ഏക­പ­ക്ഷീ­യ­വും, അണ്‍ സെ­ക്കു­ല­റും, പു­രോ­ഗ­മന വി­രു­ദ്ധ­വും ആണെ­ന്ന­തി­നും, ഭര­ണ­ഘ­ട­ന­യു­ടെ നാ­ല് തൂ­ണു­ക­ളെ­യും സ്വാ­ധീ­നി­ക്കാൻ പോ­ന്ന­വ­ണ്ണം പ്ര­ബ­ല­മാ­ണെ­ന്ന­തി­നും അയോ­ധ്യാ കേ­സി­ലെ നീ­ക്കു­പോ­ക്കു വി­ധി തൊ­ട്ട് അഫ്സൽ ഗു­രു­വി­ന്റെ വധ­ശി­ക്ഷ നട­പ്പാ­ക്കൽ വരെ സമീ­പ­കാല ചരി­ത്ര­ത്തി­ൽ­നി­ന്ന് തന്നെ നി­ര­വ­ധി സാ­ക്ഷ്യ­ങ്ങൾ കണ്ടെ­ടു­ക്കാ­നാ­വും. പക്ഷേ ഇതിൽ പതി­യി­രി­ക്കു­ന്ന അപ­ക­ടം നമ്മു­ടെ പു­രോ­ഗ­മന പക്ഷ ബു­ദ്ധി­ജീ­വി­കൾ­ക്ക് പോ­ലും മന­സി­ലാ­കാ­തെ പോ­കു­ന്ന­തി­ലെ രഹ­സ്യം മാ­ത്രം എത്ര ആലോ­ചി­ച്ചി­ട്ടും മന­സി­ലാ­വാ­തെ തു­ട­രു­ന്നു­.

­വി­ശാ­ഖ് ശങ്കര്‍

<fieldset class="fieldgroup group-newsquotes"><legend>News Quotes</legend>

പാർലമെന്ററി ജനാധിപത്യവ്യവസ്ഥയെ അംഗീകരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒരു സംഘടനയ്ക്ക് മുഖ്യമന്ത്രിയെ കായികമായി കീഴ്പെടുത്തി രാജിവയ്പ്പിച്ച് ഒരു സമരം വിജയിപ്പിക്കാനാവില്ല. ചെയ്യാനാവുന്നത് ജനങ്ങളുടെ പ്രതിഷേധത്തിന്റെ ജനാധിപത്യപരമായ പ്രകടനരൂപം എന്ന നിലയ്ക്ക് സമരങ്ങൾ സംഘടിപ്പിക്കുക എന്നത് മാത്രമാണ്. അവയെ അവഗണിച്ചുകൊണ്ട് പരാജയപ്പെടുത്തുക എന്ന ഭരണകൂടതന്ത്രം വിജയിച്ചാൽ തോല്ക്കുന്നത് സമരത്തിനു നേതൃത്വം നല്കിയ സംഘടനയല്ല, ജനാധിപത്യം തന്നെയാണ്.

തങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളിൽ ഈ മധ്യവർഗ്ഗത്തിനു കാലഹരണപ്പെട്ട സമരമാർഗ്ഗങ്ങൾ പോട്ടെ, അക്രമ സമരങ്ങളെ വരെ അവലംബിക്കാൻ മടിയില്ല. എന്നാൽ പെട്രോൾ ഗ്യാസ് വില വർദ്ധനയിലേയ്ക്ക് നയിച്ച സ്വകാര്യവല്ക്കരണ നയങ്ങൾക്കെതിരേ, പെൻഷൻ ബില്ലിനെതിരെ, ഇൻഷ്വറൻസ് ബില്ലിനെതിരെ ചെറുകിട കച്ചവട രംഗത്തേയ്ക്ക് വിദേശകുത്തകകൾക്ക് കതകു തുറന്നുകൊടുക്കുന്നതിനെതിരേ ഉള്ള സമരങ്ങൾ അവർക്ക് ശല്യങ്ങളാണ്.

</fieldset>

എം മുകുന്ദന്‍, ഫോട്ടോ ക്രെഡിറ്റ്: http://ml.wikipedia.org/wiki/User:Sreedharantp

നിരീക്ഷണം

Country:

Default Home Page

UK Home Page

Authors:

Visakh Sankar

http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22666/%E0%B4%95%E0%B4%BE%E0%B4%B2%E0%B4%B9%E0%B4%B0%E0%B4%A3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%B8%E0%B4%AE%E0%B4%B0-%E0%B4%B0%E0%B5%82%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82-%E0%B4%86%E0%B4%82-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE-%E0%B4%AC%E0%B4%BF%E0%B4%82%E0%B4%AC%E0%B4%B5%E0%B5%81%E0%B4%82#comments അംബേദ്കര്‍ അഫ്സല്‍ ഗുരു അയോധ്യ അരാഷ്ട്രീയത അഴിമതി ആം ആദ്മി ഇടതുപക്ഷം ഉപരോധം ഉമ്മന്‍ ചാണ്ടി എം മുകുന്ദന്‍ എഎപി ക്ലിഫ് ഹൗസ് ജനാധിപത്യം ഡോ. ബി ആര്‍ അംബേദ്കര്‍ തൊഴിലാളിസമരം ദളിത് പൊതുബോധം മദ്ധ്യവര്‍ഗ്ഗം രാജി വഴിതടയല്‍ സന്ധ്യ സമരം സരിത സിപിഐ(എം) സോളാര്‍ നിരീക്ഷണം വാര്‍ത്ത Sun, 15 Dec 2013 08:23:23 +0000 Visakh Sankar 22666 at http://malayal.am പാര്‍ട്ടി പ്ലീനവും ചാക്കിന്റെ വാക്കും http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D/22659/%E0%B4%AA%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B2%E0%B5%80%E0%B4%A8%E0%B4%B5%E0%B5%81%E0%B4%82-%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82

­കേ­ര­ള­കൗ­മു­ദി­ക്ക് ഒരു വാ­രി­ക­യു­ണ്ട്. മം­ഗ­ളം, ­മ­ല­യാള മനോ­ര­മ തു­ട­ങ്ങിയ വാ­രി­ക­ക­ളു­ടെ അതേ ലൈ­നി­ലു­ള്ള സം­ഭ­വം. ഏറെ­ക്കാ­ലം ശങ്കര്‍ ഹി­മ­ഗി­രി­യാ­യി­രു­ന്നു, അതി­ന്റെ എഡി­റ്റര്‍ . അദ്ദേ­ഹം വാ­രിക എഡി­റ്റ് ചെ­യ്തു­കൊ­ണ്ടി­രി­ക്കെ­യാ­ണ് , അടു­പ്പി­ച്ചു രണ്ടാ­ഴ്ച മല­യാള മനോ­രമ ആഴ്ച­പ്പ­തി­പ്പി­ന്റെ ­പ­ര­സ്യം­ അതി­ന്റെ ഫ്ര­ണ്ട് ഇന്‍­സൈ­ഡ് കവ­റില്‍ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു­.

­ക­വ­റി­ലേ­ക്കു­ള്ള പര­സ്യം മി­ക്ക­പ്പോ­ഴും പതി­നൊ­ന്നാം മണി­ക്കൂ­റി­ലാ­വും എത്തു­ക. പ്ര­സില്‍ കയ­റാ­നു­ള്ള സമ­യ­മേ ഉണ്ടാ­വൂ. ഏതാ­ണെ­ന്നു­വ­ച്ചാല്‍ എടു­ത്തു­വ­ച്ചു പ്രി­ന്റ് ചെ­യ്യുക എന്ന­തേ രക്ഷ­യു­ള്ളൂ. മാര്‍­ക്ക­റ്റി­ങ് വി­ഭാ­ഗ­മാ­ണ് പര­സ്യം കൊ­ണ്ടു­വ­രു­ന്ന­ത്. ആദ്യ ആഴ്ച പര­സ്യം അച്ച­ടി­ച്ചു­വ­ന്ന­പ്പോ­ഴേ എഡി­റ്റോ­റി­യല്‍ മീ­റ്റി­ങ്ങില്‍ ബഹ­ള­മാ­യി. ഒടു­വില്‍ പര­സ്യ­വി­ഭാ­ഗ­ത്തോ­ടു വി­ശ­ദീ­ക­ര­ണം ചോ­ദി­ക്കാന്‍ തീ­രു­മാ­ന­മാ­യി. വാ­രിക അച്ച­ടി­ക്കാന്‍ പണം വേ­ണോ അതോ ഹോം അഡ്വര്‍­ടൈ­സി­ങ് ഇട്ടു പോ­ണോ എന്നു നി­ങ്ങള്‍ തീ­രു­മാ­നി­ച്ചാല്‍ മതി എന്ന ലൈ­നാ­യി പര­സ്യ­വി­ഭാ­ഗ­ത്തി­ന്.

­പ­ര­സ്യ­വി­ഭാ­ഗം തന്നെ വി­ജ­യി­ച്ചു. പി­റ്റേ ആഴ്ച­യും മനോ­രമ വാ­രി­ക­യു­ടെ പര­സ്യം കയ­റി. പക്ഷെ ഇത്ത­വണ ­ശ­ങ്കര്‍ ഹി­മ­ഗി­രി­ ഒരു പണി­പ­റ്റി­ച്ചു. മനോ­രമ പോ­ലും പര­സ്യം ചെ­യ്യാന്‍ ആഗ്ര­ഹി­ക്കു­ന്ന വാ­രിക എന്ന ടാ­ഗ് ലൈ­നോ­ടെ ­കേ­ര­ള­കൗ­മു­ദി­ വാ­രി­ക­യു­ടെ പര­സ്യം വാ­രി­ക­യി­ലും കൂ­ടാ­തെ ദി­ന­പ്പ­ത്ര­ത്തില്‍ ഇന്‍­സേര്‍­ട്ട് ചെ­യ്യാ­നും കൊ­ടു­ത്തു. ഡിം. അതോ­ടു­കൂ­ടി മനോ­ര­മ­യു­ടെ പര­സ്യം അവ­സാ­നി­ച്ചു­.

­പാര്‍­ല­മെ­ന്റ് തെ­ര­ഞ്ഞെ­ടു­പ്പു­കാ­ലം. കോ­ട്ട­യ­ത്ത് ­സോ­ണിയ ഗാ­ന്ധി­ വരു­ന്നു. കോണ്‍­ഗ്ര­സി­ന്റെ രമേ­ശ് ചെ­ന്നി­ത്ത­ല­യാ­യി­രു­ന്നു, യു­ഡി­എ­ഫ് സ്ഥാ­നാര്‍­ത്ഥി എന്നാ­ണോര്‍­മ്മ. മറു­വ­ശ­ത്ത് സി­പി­ഐ­(എം­)­ന്റെ ­സു­രേ­ഷ് കു­റു­പ്പ് എല്‍­ഡി­എ­ഫി­നു­വേ­ണ്ടി പട­യ്ക്കി­റ­ങ്ങു­ന്നു­.

­രാ­ഷ്ട്ര­ദീ­പിക മദ്ധ്യാ­ഹ്ന ദി­ന­പ്പ­ത്ര­ത്തി­ന്റെ സു­വര്‍­ണ­കാ­ല­മാ­ണ് . കോ­ട്ട­യ­ത്തെ പര­സ്യ­സ്ഥാ­പ­ന­മായ ക്രി­യേ­റ്റീ­വ് മൈന്‍­ഡ്സ് സോ­ണി­യാ ഗാ­ന്ധി­യു­ടെ സന്ദര്‍­ശ­ന­ദി­വ­സ­ത്തെ രാ­ഷ്ട്ര­ദീ­പി­ക­യു­ടെ ഫ്ര­ണ്ട് പേ­ജ് അഡ്വര്‍­ടൈ­സി­ങ് സ്ലോ­ട്ട് നേ­ര­ത്തെ­കൂ­ട്ടി ബു­ക്കു­ചെ­യ്തു. പത്രം അച്ച­ടി­ക്കു­ന്ന സമ­യ­മാ­യി­ട്ടും അഡ്വര്‍­ടൈ­സി­ങ് എത്തി­യി­ട്ടി­ല്ല. ദീ­പി­ക­യില്‍ നി­ന്ന് വി­ളി­യോ­ടു­വി­ളി­യാ­ണ് . പ്ലേ­റ്റ് എടു­ത്ത് അച്ച­ടി തു­ട­ങ്ങി­യേ മതി­യാ­വൂ­.

­നെ­ഹൃ സ്റ്റേ­ഡി­യ­ത്തില്‍ സോ­ണിയ പ്ര­സം­ഗി­ച്ചു­തു­ട­ങ്ങി. അതി­ന്റെ വാര്‍­ത്ത­യു­മാ­യി ഇറ­ങ്ങു­ന്ന പത്രം ചൂ­ട­പ്പം പോ­ലെ വി­റ്റ­ഴി­യും. തെ­ര­ഞ്ഞെ­ടു­പ്പാ­വേ­ശ­ത്തില്‍ തടി­ച്ചു­കൂ­ടിയ 'ഭ­ക്ത­ജ­ന­ങ്ങള്‍' പി­രി­ഞ്ഞു­പോ­കും­മു­മ്പെ പത്രം അവി­ടെ­യെ­ത്ത­ണം. പതി­മ്മൂ­ന്നാം മണി­ക്കൂ­റി­ലാ­ണ് ക്രി­യേ­റ്റീ­വ് മൈന്‍­ഡ്സ് പര­സ്യം റി­ലീ­സ് ചെ­യ്ത­ത്. പി­ന്നെ നോ­ക്കി­നില്‍­ക്കാ­നൊ­ന്നും സമ­യ­മി­ല്ല. നേ­രെ പ്ര­സി­ലേ­ക്ക് കയ­റ്റി പട­പ­ടാ പത്രം അടി­ച്ചി­റ­ക്കി. മി­നി­റ്റു­കള്‍­ക്ക­കം പത്രം നെ­ഹൃ സ്റ്റേ­ഡി­യ­ത്തി­ലെ­ത്തി­.

ഒ­ന്ന­ര­രൂപ കൊ­ടു­ത്ത് പത്രം വാ­ങ്ങി­യ­വ­നൊ­ക്കെ തെ­റി­യോ­ടു തെ­റി. സോ­ണിയ ഗാ­ന്ധി പൊ­ലീ­സ് മൈ­താ­നി­യില്‍ ഹെ­ലി­കോ­പ്റ്റ­റില്‍ വന്നി­റ­ങ്ങു­ന്ന ചി­ത്രം. നി­റ­യെ ആവേ­ശ­ത്തി­ര­യി­ള­ക്ക­മു­ണ്ടാ­ക്കേ­ണ്ട തല­ക്കെ­ട്ട് അതി­നു ചു­വ­ടെ അരി­വാള്‍ ചു­റ്റിക നക്ഷ­ത്രം ചി­ഹ്ന­ത്തില്‍ സഖാ­വ് സു­രേ­ഷ് കു­റി­പ്പി­ന് വോ­ട്ടു­ചെ­യ്യാ­ന­ഭ്യര്‍­ത്ഥി­ച്ചു­കൊ­ണ്ട്, കു­റു­പ്പി­ന്റെ മനം­മ­യ­ക്കി­ച്ചി­രി­യു­മാ­യി ഒരു കി­ടി­ലന്‍ പര­സ്യം. സോ­ണി­യ­യേ­ക്കാള്‍ എറി­ച്ചു­നില്‍­ക്കു­ന്ന­ത് സാ­ക്ഷാല്‍ സു­രേ­ഷ് കു­റു­പ്പ്!

­പ­റ­ഞ്ഞു­വ­ന്ന­ത്, ഇതൊ­ക്കെ സ്ഥി­രം സം­ഭ­വി­ക്കു­ന്ന­താ­ണ് . അതൊ­ഴി­വാ­ക്കാന്‍ നല്ല ജാ­ഗ്രത വേ­ണം. ആരേ­ലും ഇത്ത­രം പണി തരും എന്ന് മുന്‍­കൂ­ട്ടി പ്ര­വ­ചി­ക്കാ­നാ­വി­ല്ല.

[blurb:1:right] ചാ­ക്ക് രാ­ധാ­കൃ­ഷ്ണ­ന്റെ ഒരു പര­സ്യം ദേ­ശാ­ഭി­മാ­നി­യില്‍ വന്നു­വെ­ന്നു­വ­ച്ചു പ്ര­ശ്ന­മൊ­ന്നു­മി­ല്ല. പത്രം എന്ന നി­ല­യില്‍ അതില്‍ ആരു­ടെ­യും പര­സ്യം വരാം. പര­സ്യ­മി­ല്ലാ­തെ പത്ര­ത്തി­ന് നി­ല­നില്‍­പ്പി­ല്ല. പര­സ്യം തരാന്‍ വരു­ന്ന­വ­രു­ടെ­യെ­ല്ലാം ജാ­ത­കം പരി­ശോ­ധി­ച്ചി­ട്ടു മാ­ത്ര­മേ പര­സ്യം അച്ച­ടി­ക്ക­ണ­മോ എന്നു തീ­രു­മാ­നി­ക്കൂ എന്നു­പ­റ­യു­ന്ന­തില്‍ കാ­ര്യ­മി­ല്ല. ഇത്ത­രം ജാ­ത­ക­പ­രി­ശോ­ധന നട­ത്തി­യാല്‍ അച്ച­ടി­ക്കാന്‍ പര­സ്യ­മു­ണ്ടാ­വി­ല്ല. കേ­ര­ള­ത്തി­ലെ സ്വര്‍­ണ്ണ­ക്ക­ട­ക­ളു­ടെ, ജൌ­ളി­ക്ക­ട­ക­ളു­ടെ, റി­ല­യന്‍­സ് ഗ്രൂ­പ്പി­ന്റെ, അദാ­നി ഗ്രൂ­പ്പി­ന്റെ, ആദി­ത്യ ബിര്‍ള ഗ്രൂ­പ്പി­ന്റെ, ടാ­റ്റ ഗ്രൂ­പ്പി­ന്റെ തു­ട­ങ്ങി ഏതു ഗ്രൂ­പ്പി­ന്റെ പര­സ്യം സ്വീ­ക­രി­ക്കും? പാ­പ­ക്കറ പു­ര­ളാ­ത്ത, പൂര്‍­ണ്ണ­മാ­യും ശു­ദ്ധ­രായ എത്ര ക്യാ­പി­റ്റ­ലി­സ്റ്റു­കള്‍ കാ­ണും­?

അ­തേ സമ­യം മല­ബാര്‍ സി­മ­ന്റ്സ് അഴി­മ­തി­യു­മാ­യി ബന്ധ­പ്പെ­ട്ട ഒരു വി­വാ­ദം, നി­ല­വില്‍ യു­ഡി­എ­ഫ് മന്ത്രി­സ­ഭ­യി­ലെ ഒരു പ്ര­മു­ഖ­നെ പോ­ലും ബന്ധി­പ്പി­ക്കു­ന്ന ഒന്ന്, ഇനി­യും കെ­ട്ട­ട­ങ്ങാ­തെ നില്‍­ക്കെ അതി­ന്റെ പ്ര­ധാ­ന­സൂ­ത്ര­ധാ­ര­നെ­ന്ന് വി­ശ്വ­സി­ക്ക­പ്പെ­ടു­ന്ന ഒരാള്‍ സ്വ­ന്തം തല­യും­വ­ച്ച് പാര്‍­ട്ടി പ്ലീ­ന­ത്തി­ന് ആശം­സ­യര്‍­പ്പി­ക്കു­ന്ന പര­സ്യ­മാ­വു­മ്പോള്‍ കളി മാ­റും. പാര്‍­ട്ടി അപ­ഹാ­സ്യ­മാ­കും. അതാ­ണ് ഇന്നു സം­ഭ­വി­ച്ച­ത്. ആ കളി തി­രി­ച്ച­റി­യാ­ത്ത­വ­രാ­വി­ല്ല­ല്ലോ പത്ര­ത്തി­ന്റെ പര­സ്യ­വി­ഭാ­ഗം കൈ­കാ­ര്യം ചെ­യ്യു­ന്ന­ത്.

­ദേ­ശാ­ഭി­മാ­നി­യു­ടെ നയം തീ­രു­മാ­നി­ക്കാന്‍ ഞങ്ങള്‍­ക്ക­റി­യാം എന്ന ന്യാ­യീ­ക­ര­ണം­കൊ­ണ്ട് ഇതി­നെ നേ­രി­ടു­ന്ന­തില്‍ പരം അബ­ദ്ധം വേ­റൊ­ന്നി­ല്ല. ജനാ­ധി­പ­ത്യം പ്ര­വര്‍­ത്തി­ക്കു­ന്ന­ത് അട­യാ­ള­ങ്ങ­ളി­ലൂ­ടെ­യാ­ണ്. ജനാ­ധി­പ­ത്യ­ത്തി­ന്റെ പ്ര­യോ­ഗ­ത്തി­ന് പാ­ക­മാ­കാ­ത്ത മന­സ്സു­മാ­യി ജന­കീ­യ­ജ­നാ­ധി­പ­ത്യ­വി­പ്ല­വം സം­ഘ­ടി­പ്പി­ക്കാന്‍ ശ്ര­മി­ച്ചാല്‍ അനു­കൂ­ലി­കള്‍ പോ­ലും അറ­ച്ചു­മാ­റു­ക­യേ­യു­ള്ളൂ. സാ­ന്റി­യാ­ഗോ മാര്‍­ട്ടി­നില്‍ നി­ന്ന് പര­സ്യ­ത്തി­ന് അഡ്വാന്‍­സാ­യി വാ­ങ്ങിയ തുക തി­രി­ച്ചു­കൊ­ടു­ക്കേ­ണ്ടി­വ­രി­ക­യും അതി­ന്റെ­പേ­രില്‍ ദേ­ശാ­ഭി­മാ­നി­യു­ടെ ജന­റല്‍ മാ­നേ­ജര്‍ സ്ഥാ­ന­ത്തു­നി­ന്ന് മാ­റി­നില്‍­ക്കേ­ണ്ടി­വ­രി­ക­യും ചെ­യ്ത ഒര­നു­ഭ­വം ഇ പി ജയ­രാ­ജ­നു­ണ്ട്. ഒര­ബ­ദ്ധം­കൊ­ണ്ട് പാ­ഠം­പ­ഠി­ക്കാ­ത്ത­വര്‍ പി­ന്നെ ചെ­യ്യു­ന്ന­തൊ­ന്നും അബ­ദ്ധ­മാ­യി ജനം കണ­ക്കു­കൂ­ട്ട­ണ­മെ­ന്നി­ല്ല. ആ സാ­ഹ­ച­ര്യ­ത്തില്‍ അത് അബ­ദ്ധ­മ­ല്ല, ഞങ്ങ­ളു­ടെ തീ­രു­മാ­ന­മാ­ണ് എന്നു­കൂ­ടി സമര്‍­ത്ഥി­ച്ചാ­ലോ­?

­സൂ­ര്യ ഗ്രൂ­പ്പി­ന്റെ അഡ്വര്‍­ടൈ­സ്മെ­ന്റ് എന്നേ തങ്ങ­ള­റി­ഞ്ഞി­രു­ന്നു­ള്ളൂ, രാ­ധാ­കൃ­ഷ്ണ­ന്റെ വ്യ­ക്തി­പ­ര­മായ ആശം­സാ­പ­ര­സ്യ­മാ­ണെ­ന്ന് മുന്‍­കൂ­ട്ടി അറി­ഞ്ഞി­രു­ന്നി­ല്ല. ഇത്ത­രം പി­ഴ­വു­കള്‍ പറ്റാ­തെ നോ­ക്കേ­ണ്ട­താ­യി­രു­ന്നു എന്നു­മാ­ത്രം പറ­ഞ്ഞൊ­ഴി­ഞ്ഞാല്‍ തീ­രാ­മാ­യി­രു­ന്ന പ്ര­ശ്ന­മാ­ണ് തീ­രു­മാ­ന­മെ­ടു­ക്കാ­നു­ള്ള സ്വാ­ത­ന്ത്ര്യ­ത്തില്‍ കയ­റി ആരും ചു­ര­ണ്ടാന്‍ വരേ­ണ്ടെ­ന്ന ലെ­വ­ലി­ലേ­ക്കു വലി­ച്ചു­നീ­ട്ടു­ന്ന­ത്. പണ്ട് തദ്ദേ­ശ­സ്വ­യം­ഭ­ര­ണ­സ്ഥാ­പ­ന­ങ്ങള്‍ സഹ­ക­ര­ണ­ബാ­ങ്കില്‍ പണം നി­ക്ഷേ­പി­ക്കു­ന്ന­തി­നെ­തി­രെ നി­ല­പാ­ടെ­ടു­ത്ത ഫി­നാന്‍­സ് സെ­ക്ര­ട്ട­റി­യു­ടെ കു­റി­പ്പി­നു­ചു­വ­ടെ സാ­ക്ഷാല്‍ പി­ണ­റാ­യി വി­ജ­യ­നെ­ഴു­തിയ വരി­കള്‍ വീ­ണ്ടും എഴു­തേ­ണ്ടി­വ­രു­ന്ന­ത് വല്ലാ­ത്തൊ­ര­വ­സ്ഥ­യാ­ണ് . വര­ദാ­ചാ­രി­യു­ടെ മാ­ത്ര­മ­ല്ല, പരി­ശോ­ധി­ക്ക­പ്പെ­ടേ­ണ്ട തല!

ഇ­തേ ചാ­ക്ക് മു­മ്പ് രമേ­ശ് ചെ­ന്നി­ത്ത­ല­യു­ടെ കേ­ര­ള­യാ­ത്ര­യ്ക്ക് അഭി­വാ­ദ്യ­മര്‍­പ്പി­ച്ചു വീ­ക്ഷ­ണ­ത്തില്‍ പര­സ്യം ചെ­യ്തി­രു­ന്നു. ആ പത്രം പി­ന്നെ ­ര­മേ­ശ് ചെ­ന്നി­ത്ത­ല പോ­ലും കാ­ണി­ല്ലാ­ത്ത­തു­കൊ­ണ്ട് അതാ­രും ശ്ര­ദ്ധി­ച്ചി­ല്ല. ഇത്ത­വണ പക്ഷെ ചാ­ക്കി­ന്റെ ഏറ് കൃ­ത്യ­മാ­യി­രു­ന്നു. സിന്‍­ഡി­ക്കേ­റ്റ്കാ­രെ­ക്കൊ­ണ്ട് തന്റെ ബ്രാന്‍­ഡ് വാ­ല്യൂ വര്‍­ദ്ധി­പ്പി­ക്കാന്‍ ഇക്കു­റി പറ്റി. പര­സ്യ­ത്തേ­ക്കാള്‍ വലിയ പര­സ്യ­മ­ല്ലേ, അതി­നെ­ക്കു­റി­ച്ചു­ള്ള വി­മര്‍­ശ­ന­ങ്ങള്‍ വഴി, ന്യൂ മീ­ഡിയ വഴി, സോ­ഷ്യല്‍ മീ­ഡിയ വഴി, നമ്മു­ടെ righteous moral indignation വഴി സൂ­ര്യ ഗ്രൂ­പ്പി­ന് കി­ട്ടി­ക്കൊ­ട്ടി­രി­ക്കു­ന്ന­ത്! ­ദേ­ശാ­ഭി­മാ­നി­ ജന­റല്‍ മാ­നേ­ജര്‍ തന്നെ അതി­ന് വഴി­യൊ­രു­ക്കു­ക­യും കൂ­ടി­യാ­യാല്‍?

­ലേ­ബല്‍ : കാ­ക്ക­ക്കൂ­ടില്‍ കു­യി­ലി­ന്റെ മു­ട്ട

- വി സി സാ­ജന്‍

<fieldset class="fieldgroup group-newsquotes"><legend>News Quotes</legend>

ജനാധിപത്യം പ്രവര്‍ത്തിക്കുന്നത് അടയാളങ്ങളിലൂടെയാണ്. ജനാധിപത്യത്തിന്റെ പ്രയോഗത്തിന് പാകമാകാത്ത മനസ്സുമായി ജനകീയജനാധിപത്യവിപ്ലവം സംഘടിപ്പിക്കാന്‍ ശ്രമിച്ചാല്‍ അനുകൂലികള്‍ പോലും അറച്ചുമാറുകയേയുള്ളൂ. ഒരബദ്ധംകൊണ്ട് പാഠംപഠിക്കാത്തവര്‍ പിന്നെ ചെയ്യുന്നതൊന്നും അബദ്ധമായി ജനം കണക്കുകൂട്ടണമെന്നില്ല. ആ സാഹചര്യത്തില്‍ അത് അബദ്ധമല്ല, ഞങ്ങളുടെ തീരുമാനമാണ് എന്നുകൂടി സമര്‍ത്ഥിച്ചാലോ?

</fieldset>

ദേശാഭിമാനി ദിനപ്പത്രത്തില്‍ 2013 നവംബര്‍ 29നു പ്രത്യക്ഷപ്പെട്ട പരസ്യം

മീഡിയ സ്കാന്‍

Country:

Default Home Page

UK Home Page

Authors:

VC Sajan

http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D/22659/%E0%B4%AA%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B2%E0%B5%80%E0%B4%A8%E0%B4%B5%E0%B5%81%E0%B4%82-%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82#comments കേരളകൗമുദി ചാക്ക് രാധാകൃഷ്ണന്‍ ദേശാഭിമാനി പരസ്യം മലയാള മനോരമ രമേശ് ചെന്നിത്തല രാഷ്ട്രദീപിക ശങ്കര്‍ ഹിമഗിരി സിപിഐ(എം) സുരേഷ് കുറുപ്പ് സൂര്യ ഗ്രൂപ്പ് സോണിയ ഗാന്ധി മീഡിയ സ്കാന്‍ വാര്‍ത്ത Fri, 29 Nov 2013 09:48:06 +0000 VC Sajan 22659 at http://malayal.am ഫിൻലാന്‍ഡിന്റെ വിദ്യാഭ്യാസ നേട്ടങ്ങൾക്ക്‌ പിന്നിൽ http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/22657/%E0%B4%AB%E0%B4%BF%E0%B5%BB%E0%B4%B2%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D%E0%B4%A1%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8-%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D%E2%80%8C-%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B5%BD

(theatlantic.com-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച 'What Americans Keep Ignoring About Finland's School Success' എ­ന്ന 'ANU PARTANEN' എഴു­തിയ ലേ­ഖ­ന­ത്തി­ന്റെ സ്വ­ത­ന്ത്ര മല­യാള പരി­ഭാ­ഷ.)

'­ഫിന്‍­ലാന്‍­ഡ്' എന്ന പടി­ഞ്ഞാ­റൻ വി­ദ്യാ­ഭ്യാസ ശക്തി വി­ദ്യാ­ഭ്യാസ പരി­ഷ്ക­ര­ണ­ത്തെ­പ്പ­റ്റി­യു­ള്ള ഇന്ന­ത്തെ ചർ­ച്ച­ക­ളിൽ വള­രെ­യ­ധി­കം പരാ­മർ­ശി­ക്ക­പ്പെ­ടു­ന്നു­ണ്ട്. എന്നാൽ ഫിന്‍­ലാന്‍­ഡി­ലെ വി­ദ്യാ­ല­യ­ങ്ങ­ളെ­പ്പ­റ്റി­യു­ള്ള ചർ­ച്ച­കൾ മി­ക്ക­പ്പോ­ഴും ശരി­യായ വി­ഷ­യ­ങ്ങ­ളെ സ്പർ­ശി­ക്കാ­റി­ല്ല.

­ഫിന്‍­ലാന്‍­ഡ് എന്ന ചെ­റിയ രാ­ജ്യം മൊ­ബൈൽ ഫോണ്‍ ഭീ­മ­നായ നോ­ക്കി­യ­യു­ടെ പേ­രി­ലാ­ണ് പൊ­തു­വെ അറി­യ­പ്പെ­ടു­ന്ന­ത്. എന്നാൽ ­ഫിന്‍­ലാന്‍­ഡ് അടു­ത്തി­ട­യാ­യി ജീ­വിത സാ­ഹ­ച­ര്യ­ങ്ങ­ളെ­പ്പ­റ്റി­യു­ള്ള അന്താ­രാ­ഷ്‌­ട്ര സർ­വ്വേ­ക­ളിൽ ശ്ര­ദ്ധ­യാ­കർ­ഷി­ക്കു­ക­യാ­ണ്. അതി­ൽ­ത്ത­ന്നെ ഫിന്‍­ലാന്‍­ഡി­ന്റെ ദേ­ശീയ വി­ദ്യാ­ഭ്യാസ സമ്പ്ര­ദാ­യം പ്ര­ത്യേ­ക­മായ പ്ര­ശംസ നേ­ടു­ന്നു. ഇതി­നു കാ­ര­ണം കഴി­ഞ്ഞ കു­റ­ച്ചു വര്‍­ഷ­ങ്ങ­ളാ­യി ഫിന്‍­ലാന്‍­ഡി­ലെ വി­ദ്യാ­ർ­ത്ഥി­കൾ ലോ­ക­ത്തി­ലെ ഏറ്റ­വും മി­ക­വ് പു­ലർ­ത്തു­ന്ന­വ­രാ­യി മാ­റി എന്ന­താ­ണ്.

[blurb:1:right] ­ഫിന്‍­ലാന്‍­ഡി­ലെ സ്കൂ­ളു­കൾ ഇപ്പോൾ നേ­ടു­ന്ന പ്ര­ശ­സ്തി­ക്ക് അവർ പ്ര­ധാ­ന­മാ­യും കട­പ്പെ­ട്ടി­രി­ക്കു­ന്ന­ത് 'Organization for Economic Co-operation and Development (OECD)' മൂ­ന്നു വർ­ഷം കൂ­ടു­മ്പോൾ നട­ത്തു­ന്ന 'PISA survey'­യ്ക്കാ­ണ്. ഈ സർ­വ്വേ വി­വിധ രാ­ജ്യ­ങ്ങ­ളി­ലെ പതി­ന­ഞ്ചു വയ­സ്സു­കാ­രെ വാ­യ­ന, ഗണി­തം, ശാ­സ്ത്രം എന്നി­വ­യില്‍ താ­ര­ത­മ്യം ചെ­യ്യു­ന്നു. 2000 മു­ത­ലു­ള്ള എല്ലാ സർ­വ്വേ­ക­ളി­ലും ഫിന്‍­ലാന്‍­ഡ് ഈ മൂ­ന്നു നൈ­പു­ണ്യ­ങ്ങ­ളി­ലും വൻ­നേ­ട്ട­ക്കാ­രായ ദക്ഷിണ ­കൊ­റി­യ, സിം­ഗ­പ്പൂർ എന്നി­വ­രോ­ടോ­പ്പ­മോ അവർ­ക്ക് മു­ക­ളി­ലോ ആണ്. 2009-ലെ സർ­വ്വേ­യിൽ ചൈ­ന­യി­ലെ ഷാ­ങ്ങ്ഹാ­യി­ലെ വി­ദ്യാ­ർ­ത്ഥി­കൾ ഏറ്റ­വും മി­ക­ച്ച സ്കോ­റു­കൾ നേ­ടി­യ­തു­മൂ­ലം അല്പം പി­ന്നോ­ട്ട് പോ­യെ­ങ്കി­ലും ഫിന്‍­ലാന്‍­ഡി­ലെ വി­ദ്യാ­ർ­ത്ഥി­കൽ ആ സ്കോ­റു­കൾ­ക്ക് വള­രെ അടു­ത്തു തന്നെ­യാ­ണ്. അതേ­സ­മ­യം PISA സർ­വ്വേ­ക­ളിൽ യു­.എ­സ്സി­ന് ശരാ­ശ­രി പ്ര­ക­ട­നം മാ­ത്ര­മാ­ണ് നട­ത്താൻ കഴി­ഞ്ഞ­ത്.

­ഫിന്‍­ലാന്‍­ഡി­ന്റെ വി­ജ­യം ജി­ജ്ഞാസ ഉയർ­ത്തു­ന്ന­തി­ന് പ്ര­ധാന കാ­ര­ണം മണി­ക്കൂ­റു­കൾ നീ­ളു­ന്ന ആയ­സ­ക­ര­മായ മനഃ­പാ­ഠം പഠി­പ്പി­ക്ക­ലും അറി­വ് കു­ത്തി­നി­റ­യ്ക്ക­ലും ശീ­ല­മാ­ക്കിയ പൂ­ർ­വ്വ ഏഷ്യൻ മാ­തൃ­ക­യ്ക്ക് വി­രു­ദ്ധ­മാ­യി, ഫിന്‍­ലാന്‍­ഡി­ലെ സ്കൂ­ളു­കൾ കു­ട്ടി­കൾ­ക്ക് വള­രെ കു­റ­ച്ചു­മാ­ത്രം ഗൃ­ഹ­പാ­പാ­ഠ­ങ്ങൾ നല്കു­ക­യും സർ­ഗ്ഗ­ശേ­ഷി ഉണർ­ത്തു­ന്ന പ്ര­വർ­ത്ത­ന­ങ്ങ­ളിൽ കു­ട്ടി­ക­ളെ കൂ­ടു­ത­ലാ­യി ഏർ­പ്പെ­ടു­ത്തു­ക­യും ചെ­യ്യു­ന്നു എന്നു­ള്ള­താ­ണ്. ഇത് ഫിന്‍­ലാന്‍­ഡി­ലെ സ്കൂ­ളു­കൾ സന്ദർ­ശി­ക്കാ­നും അവി­ട­ത്തെ വി­ദ്യാ­ഭ്യാസ വി­ച­ക്ഷ­ണ­ന്മാ­രു­മാ­യി ചർ­ച്ച നട­ത്താ­നും വി­ദേശ പ്ര­തി­നി­ധി­ക­ളു­ടെ ഒഴു­ക്കി­നു­ത­ന്നെ കാ­ര­ണ­മാ­യി. കൂ­ടാ­തെ മാ­ധ്യ­മ­ങ്ങ­ളിൽ 'ഫി­ന്നി­ഷ് അത്ഭു­ത'­ത്തി­ന് വൻ കവ­റേ­ജും ലഭി­ക്കു­ക­യു­ണ്ടാ­യി­.

­ഫിന്‍­ലാന്‍­ഡി­ലെ വി­ദ്യാ­ഭ്യാസ സമ്പ്ര­ദാ­യ­ത്തി­ന്റെ ഒരു പ്ര­ധാന പ്ര­ത്യേ­കത അവി­ടെ സ്വ­കാ­ര്യ­സ്കൂ­ളു­കൾ ഇല്ല എന്നു­ള്ള­താ­ണ്. വി­ര­ലിൽ എണ്ണാ­വു­ന്ന സ്വ­ത­ന്ത്ര വി­ദ്യാ­ല­യ­ങ്ങൾ ഉണ്ടെ­ങ്കി­ലും അവ­യും പൊ­തു­മേ­ഖ­ലാ ധന­സ­ഹാ­യം നേ­ടി പ്ര­വർ­ത്തി­ക്കു­ന്ന­വ­യാ­ണ്. ട്യൂ­ഷൻ ഫീ­സ്‌ ഇടാ­ക്കാൻ ഒരു വി­ദ്യാ­ല­യ­ത്തി­നും അനു­വാ­ദ­മി­ല്ല. സ്വ­കാ­ര്യ സർ­വ്വ­ക­ലാ­ശാ­ല­ക­ളും ഫിന്‍­ലാന്‍­ഡിൽ ഇല്ല. അതാ­യ­ത് ഫിന്‍­ലാന്‍­ഡി­ലെ ഓരോ വ്യ­ക്തി­യും, നഴ്സ­റി മു­തൽ പി­.എ­ച്ച്.­ഡി വരെ പഠ­ന­ത്തി­നു ആശ്ര­യി­ക്കു­ന്ന­ത് പൊ­തു­വി­ദ്യാ­ല­യ­ങ്ങ­ളെ­യാ­ണ്.

'Finnish Educational Center for International Mobility'­യു­ടെ ഡയ­റ­ക്ട­റും 'Finnish Lessons: What can the world learn from educational change in Finland?' എന്ന പു­സ്ത­ക­ത്തി­ന്റെ രച­യി­താ­വു­മായ പാ­സി സാ­ൽ­ബർ­ഗ് 2011-ൽ യു­.എ­സ്.എ സന്ദർ­ശി­ക്കു­ക­യു­ണ്ടാ­യി. അദ്ദേ­ഹ­ത്തി­ന്റെ അഭി­പ്രാ­യ­ത്തിൽ അമേ­രി­ക്ക­ക്കാ­രെ അല­ട്ടു­ന്ന പ്ര­ശ്ന­ങ്ങൾ താ­ഴെ­പ്പ­റ­യു­ന്ന­വ­യാ­ണ്.

­തു­ടർ­ച്ച­യായ പരീ­ക്ഷ­കൾ നട­ത്തി­യി­ല്ലെ­ങ്കിൽ വി­ദ്യാ­ർ­ത്ഥി­ക­ളു­ടെ പഠ­ന­നി­ല­വാ­രം എങ്ങ­നെ മന­സി­ലാ­ക്കും­?

­മോ­ശം അദ്ധ്യാ­പ­ക­രെ തി­രി­ച്ച­റി­യു­ക­യും നല്ല അദ്ധ്യാ­പ­കർ­ക്ക് അതി­ന­നു­സ­രി­ച്ച് കൂ­ടു­തൽ പ്ര­തി­ഫ­ലം നല്കു­ക­യും ചെ­യ്തി­ല്ലെ­ങ്കിൽ അദ്ധ്യാ­പ­നം എങ്ങ­നെ മെ­ച്ച­പ്പെ­ടു­ത്താൻ കഴി­യും­?

എ­ങ്ങ­നെ­യാ­ണ് നി­ങ്ങൾ മത്സ­ര­ത്തെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ക­യും സ്വ­കാ­ര്യ­മേ­ഖ­ല­യെ ഉൾ­പ്പെ­ടു­ത്തു­ക­യും ചെ­യ്യു­ന്ന­ത്?

എ­ങ്ങ­നെ­യാ­ണ് സ്കൂ­ളു­ക­ളു­ടെ തെ­ര­ഞ്ഞെ­ടു­പ്പ് സാ­ധ്യ­മാ­കു­ന്ന­ത്?

­ഫിന്‍­ലാന്‍­ഡ് ഈ ചോ­ദ്യ­ങ്ങ­ളെ കാ­ണു­ന്ന­ത് അമേ­രി­ക്ക­യി­ലെ വി­ദ്യാ­ഭ്യാസ പരി­ഷ്കർ­ത്താ­ക്കൾ കാ­ണു­ന്ന­തി­നു നേ­ർ­വി­പ­രീത ദി­ശ­യി­ലാ­ണ്. ഉദാ­ഹ­ര­ണ­ത്തി­ന് ഫിന്‍­ലാന്‍­ഡിൽ പൊ­തു­പ­രീ­ക്ഷ എന്ന സമ്പ്ര­ദാ­യം തന്നെ­യി­ല്ല. ഇതി­നു ഒരേ­യൊ­രു അപ­വാ­ദം നി­ർ­ബ­ന്ധിത അപ്പർ പ്രൈ­മ­റി വി­ദ്യാ­ഭ്യാ­സ­ത്തി­നു­ശേ­ഷം എല്ലാ­വ­രും എഴു­തേ­ണ്ട നാ­ഷ­ണൽ മെ­ട്രി­ക്കു­ലേ­ഷൻ എക്സാം മാ­ത്ര­മാ­ണ്. പൊ­തു­പ­രീ­ക്ഷ­കൾ­ക്ക്‌ പക­രം പൊ­തു­വി­ദ്യാ­ല­യ­ങ്ങ­ളി­ലെ അദ്ധ്യാ­പ­കർ സ്വ­ത­ന്ത്ര­മാ­യി ടെ­സ്റ്റു­കൾ നട­ത്തു­ന്നു. ക്ലാ­സി­ലെ കു­ട്ടി­ക­ളെ ഇങ്ങ­നെ വി­ല­യി­രു­ത്താൻ അവർ­ക്ക് പ്ര­ത്യേ­കം ലഭി­ക്കു­ന്നു. ഓരോ സെ­മ­സ്റ്റ­റി­നു ശേ­ഷ­വും എല്ലാ കു­ട്ടി­കള്‍­ക്കും റി­പ്പോ­ർ­ട്ട്‌ കാ­ർ­ഡ്‌ ലഭി­ക്കു­ന്നു. എന്നാൽ ഈ റി­പ്പോ­ർ­ട്ടു­കൾ അടി­സ്ഥാ­ന­മാ­ക്കു­ന്ന­ത് ഓരോ ടീ­ച്ച­റും നല്കു­ന്ന ഗ്രേ­ഡു­ക­ളാ­ണ്. നി­ശ്ചിത കാ­ല­യ­ള­വിൽ വി­വിധ സ്കൂ­ളു­ക­ളിൽ നി­ന്ന് സാ­മ്പി­ളു­കൾ ശേ­ഖ­രി­ച്ച് വി­ദ്യാ­ഭ്യാ­സ­വ­കു­പ്പ് ഇതി­ന്റെ പു­രോ­ഗ­തി പഠി­ക്കു­ന്നു­.

അ­ദ്ധ്യാ­പ­ക­രു­ടെ­യും മറ്റും ശമ്പ­ള­വും സ്കൂ­ളി­ലെ മറ്റു ഫണ്ടു­ക­ളും വി­ദ്യാ­ർ­ത്ഥി­ക­ളു­ടെ മാ­ർ­ക്കു­ക­ളു­മാ­യി ബന്ധി­പ്പി­ക്കു­ന്ന ചില സ്കൂ­ളു­ക­ളു­ടെ നയ­മാ­ണ് "Accountability". ഇതി­നെ­പ്പ­റ്റി ചോ­ദ്യ­മു­യർ­ന്ന­പ്പോൾ ഇങ്ങ­നെ ഒരു വാ­ക്കു­ത­ന്നെ ഫി­ന്നി­ഷ് ഭാ­ഷ­യിൽ ഇല്ല എന്നാ­ണ് സാ­ൽ­ബർ­ഗ് പറ­ഞ്ഞ­ത്. ഉത്ത­ര­വാ­ദി­ത്വ­ബോ­ധം മാ­റ്റി­വെ­ച്ചാൽ ബാ­ക്കി­യാ­വു­ന്ന­തെ­ന്തോ അതാ­ണ്‌ "accountability" എന്നാ­ണ് അദ്ദേ­ഹ­ത്തി­ന്റെ മതം. സാ­ൽ­ബർ­ഗ്ഗി­ന്റെ അഭി­പ്രാ­യ­ത്തിൽ അദ്ധ്യാ­പ­കർ­ക്ക് അന്ത­സ്സും, മി­ക­ച്ച ശമ്പ­ള­വും ഒപ്പം കൂ­ടു­തൽ ഉത്ത­ര­വാ­ദി­ത്വ­വും നല്കുക എന്ന­താ­ണ് പ്ര­ധാ­നം. ഫിന്‍­ലാന്‍­ഡിൽ അദ്ധ്യാ­പ­ന­ത്തിൽ പ്ര­വേ­ശി­ക്കു­ന്ന­തി­ന് മാ­സ്റ്റേ­ഴ്സ് ഡി­ഗ്രി ആവ­ശ്യ­മാ­ണ്‌. അദ്ധ്യാ­പ­ക­രു­ടെ പരി­ശീ­ല­നം എന്ന­ത് രാ­ജ്യ­ത്തെ ഏറ്റ­വും പ്രൊ­ഫ­ഷ­ണൽ ആയി നട­ത്ത­പ്പെ­ടു­ന്ന സം­വി­ധാ­ന­ങ്ങ­ളിൽ ഒന്നാ­ണ്. ഒരു ടീ­ച്ചർ മോ­ശ­മാ­ണെ­ങ്കിൽ അത് മന­സി­ലാ­ക്കു­ന്ന­തും അതിൽ ഇട­പെ­ടു­ന്ന­തും പ്ര­ധാ­നാ­ദ്ധ്യാ­പ­ക­രു­ടെ ചു­മ­ത­ല­യാ­ണ്.

അ­മേ­രി­ക്ക­ക്കാർ 'മ­ത്സ­ര­ത്തെ­'­പ്പ­റ്റി സം­സാ­രി­ക്കാൻ ഇഷ്ട­പ്പെ­ടു­ന്നു. എന്നാൽ അതു­പോ­ലെ ഫി­ൻ­ലാന്‍­ഡു­കാ­രെ അസ്വ­സ്ഥ­മാ­ക്കു­ന്ന ഒന്നു­മി­ല്ല. തന്റെ പു­സ്ത­ക­ത്തിൽ ഫി­ന്നി­ഷ് എഴു­ത്തു­കാ­രൻ സമു­ലി പരോ­ന­ന്റെ ഒരു വാ­ക്യം അദ്ദേ­ഹം ഉപ­യോ­ഗി­ച്ചി­ട്ടു­ണ്ട്, "Real winners do not compete." ഫിന്‍­ലാന്‍­ഡി­ലെ സ്കൂ­ളു­ക­ളു­ടെ വി­ജ­യം സൂ­ചി­പ്പി­ക്കു­ന്ന­ത് ഈ മനോ­ഭാ­വ­ത്തി­ന്റെ ഗു­ണ­ഫ­ലം തന്നെ­യാ­ണ്. മി­ക­ച്ച സ്കൂ­ളു­ക­ളു­ടെ­യോ അദ്ധ്യാ­പ­ക­രു­ടേ­യോ പട്ടിക ഫിന്‍­ലാന്‍­ഡിൽ പ്ര­സി­ദ്ധീ­ക­രി­ക്കാ­റി­ല്ല. അദ്ധ്യാ­പ­ക­രും സ്കൂ­ളു­ക­ളും തമ്മി­ലു­ള്ള മത്സ­ര­മ­ല്ല മറി­ച്ച് സഹ­ക­ര­ണ­മാ­ണ് അവ­രു­ടെ വി­ദ്യാ­ഭ്യാ­സ­ന­യ­ത്തി­ന്റെ അടി­ത്ത­റ. ഫിന്‍­ലാന്‍­ഡിൽ സ്കൂ­ളു­ക­ളു­ടെ പ്ര­ശ­സ്തി­ക്ക് ഒരു പ്രാ­ധാ­ന്യ­വു­മി­ല്ല. അദ്ദേ­ഹം തു­ട­രു­ന്നു­:

"അ­മേ­രി­ക്ക­യി­ലും മറ്റും രക്ഷ­കർ­ത്താ­ക്കൾ­ക്ക് സ്വ­കാ­ര്യ സ്കൂ­ളു­കൾ തെ­ര­ഞ്ഞെ­ടു­ക്കാം; ഒരു മാ­ർ­ക്ക­റ്റ് പോ­ലെ. സ്കൂ­ളു­കൾ കട­ക­ളാ­ണ്, രക്ഷ­കർ­ത്താ­ക്കൾ അവർ­ക്ക് ആവ­ശ്യ­മു­ള്ള­ത് വാ­ങ്ങു­ന്നു. ഫിന്‍­ലാന്‍­ഡി­ലെ രക്ഷി­താ­ക്കൾ­ക്കും തെ­ര­ഞ്ഞെ­ടു­ക്കാം, പക്ഷെ ഓപ്ഷ­നു­ക­ളെ­ല്ലാം ഒരു­പോ­ലെ തന്നെ­യാ­ണ്."

­ദ­ശ­ക­ങ്ങൾ­ക്കു­മു­മ്പ്, ഫിന്‍­ലാന്‍­ഡി­ലെ വി­ദ്യാ­ഭ്യാ­സ­രം­ഗം പരി­ഷ്ക്ക­രി­ക്കേ­ണ്ട­ത് അത്യാ­വ­ശ്യ­മാ­യി വന്ന­പ്പോൾ അവർ ലക്ഷ്യ­മി­ട്ട­ത് ശ്രേ­ഷ്ഠ­ത­യ­ല്ല, മറി­ച്ച് നീ­തി­യാ­ണ്. അതി­ന്ന് വലിയ വി­ജ­യ­മാ­വു­ക­യും ചെ­യ്തു. കു­ടും­ബ­പ­ശ്ചാ­ത്ത­ലം, വരു­മാ­നം, പ്ര­ദേ­ശം എന്നീ വേ­ർ­തി­രി­വു­ക­ളി­ല്ലാ­തെ എല്ലാ കു­ട്ടി­കൾ­ക്കും പഠി­ക്കു­ന്ന­തി­നു ഒരേ അവ­സ­രം ലഭ്യ­മാ­വ­ണം എന്ന­താ­ണ് 1980 മു­തൽ ഫി­ന്നി­ഷ് വി­ദ്യാ­ഭ്യാ­സ­ന­യ­ത്തി­ന്റെ ലക്ഷ്യം. റാ­ങ്ക് ജേ­താ­ക്ക­ളെ സൃ­ഷ്ടി­ക്കുക എന്ന­തി­ന­ല്ല മറി­ച്ച് സാ­മൂ­ഹ്യ അസ­മ­ത്വം ഇല്ലാ­താ­ക്കാ­നു­ള്ള പ്ര­ധാന ആയു­ധ­മാ­യാ­ണ് അവർ വി­ദ്യാ­ഭ്യാ­സ­ത്തെ ഉപ­യോ­ഗ­പ്പെ­ടു­ത്തി­യ­ത്. സ്കൂ­ളു­കൾ ആരോ­ഗ്യ­ക­ര­മായ അന്ത­രീ­ക്ഷം കു­ട്ടി­കൾ­ക്ക് പ്ര­ദാ­നം ചെ­യ്യ­ണം എന്ന­താ­ണ് അവ­രു­ടെ ആശ­യം. സൗ­ജ­ന്യ ഉച്ച­ഭ­ക്ഷ­ണം, ആരോ­ഗ്യ­പ­രി­പാ­ല­നം, മാ­ന­സിക പ്ര­ബോ­ധ­നം, വഴി­കാ­ട്ടൽ എന്നിവ വി­ദ്യാ­ർ­ത്ഥി­കൾ­ക്ക് സ്കൂ­ളു­ക­ളിൽ നി­ന്ന് ലഭി­ക്കു­ന്നു­.

[blurb:2:left] യഥാ­ർ­ത്ഥ­ത്തിൽ 2001-ലെ PISA സർ­വ്വേ­യിൽ ഒന്നാ­മ­തെ­ത്തി­യ­പ്പോൾ പല ഫിന്‍­ലാന്‍­ഡു­കാ­രും അത് വി­ശ്വ­സി­ച്ചി­ല്ല. കാ­ര­ണം ഒന്നാ­മ­തെ­ത്തു­ക, റാ­ങ്ക് നേ­ടുക എന്ന­ത് അവ­രു­ടെ ലക്ഷ്യ­മേ ആയി­രു­ന്നി­ല്ല എന്ന­തു­ത­ന്നെ. എന്നാൽ പി­ന്നീ­ടു­ള്ള PISA ടെ­സ്റ്റു­കൾ ഫിന്‍­ലാന്‍­ഡി­ന്റെ മി­ക­വ് യാ­ദൃ­ശ്ചി­ക­മ­ല്ല എന്ന് തെ­ളി­യി­ച്ചു. നീ­തി­യും സമ­ത്വ­വും ലക്ഷ്യ­മാ­ക്കു­മ്പോ­ൾ­ത്ത­ന്നെ മി­ക­വും സാ­ധ്യ­മാ­ണ് എന്ന് ഫിന്‍­ലാന്‍­ഡ് തെ­ളി­യി­ക്കു­ക­യാ­യി­രു­ന്നു. സാ­മ്പ­ത്തിക പ്ര­തി­സ­ന്ധി­യും "Occupy" പ്ര­ക്ഷോ­ഭ­ങ്ങ­ളും പു­റ­ത്തു കൊ­ണ്ടു­വ­ന്ന അമേ­രി­ക്ക­യി­ലേ­യും സമാന രാ­ജ്യ­ങ്ങ­ളി­ലേ­യും അസ­മ­ത്വ­ങ്ങൾ ഈ അവ­സ­ര­ത്തിൽ പ്ര­സ­ക്ത­മാ­ണ്. വള­രെ ഉയർ­ന്ന ട്യൂ­ഷൻ ഫീ­സും, എന്തി­നു മി­ക­ച്ച സ്കൂ­ളു­കൾ ഉള്ള പ്ര­ദേ­ശ­ത്ത് വീ­ടു­പോ­ലു­മോ സാ­ധ്യ­മാ­കു­ന്ന­വ­രും, അത് സാ­ധ്യ­മാ­കാ­ത്ത "99 ശത­മാ­ന­വും" തമ്മി­ലു­ള്ള വി­ട­വ് വേ­ദ­നാ­ജ­ന­ക­മാ­ണ്.

'Finnish Lessons' എന്ന തന്റെ പു­സ്ത­കം മറ്റു രാ­ജ്യ­ങ്ങ­ളി­ലെ വി­ദ്യാ­ഭ്യാസ രം­ഗം മെ­ച്ച­പ്പെ­ടു­ത്തു­ന്ന­തി­നു­ള്ള റെ­ഡി­മെ­യി­ഡ് ഗൈ­ഡ് അല്ല എന്ന് പാ­സി സാ­ൽ­ബർ­ഗ് വ്യ­ക­ത­മാ­ക്കു­ന്നു­ണ്ട്. എല്ലാ രാ­ജ്യ­ങ്ങ­ളും വ്യ­ത്യ­സ്ത­മാ­ണ്. ഫിന്‍­ലാന്‍­ഡ് ഏതാ­ണ്ട് ഒരേ തര­ത്തി­ലു­ള്ള ജനത വസി­ക്കു­ന്ന ഒരു ചെ­റിയ രാ­ജ്യ­മാ­ണ്. എന്നാൽ കഴി­ഞ്ഞ കു­റ­ച്ചു വർ­ഷ­ങ്ങ­ളാ­യി വി­ദേശ രാ­ജ്യ­ങ്ങ­ളിൽ നി­ന്ന് ഫിന്‍­ലാന്‍­ഡിൽ പഠ­ന­ത്തി­നാ­യി എത്തു­ന്ന വി­ദ്യാ­ർ­ഥി­ക­ളു­ടെ എണ്ണം വർ­ദ്ധി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. എന്നാൽ അതൊ­ന്നും ഫിന്‍­ലാന്‍­ഡി­ലെ വി­ദ്യാ­ഭ്യാസ നി­ല­വാ­രം കു­റ­യ്ക്കു­ന്നി­ല്ല എന്ന് PISA സർ­വ്വേ­കൾ സൂ­ചി­പ്പി­ക്കു­ന്നു. മറ്റൊ­രു പ്ര­ധാന കാ­ര്യം ഫിന്‍­ലാന്‍­ഡി­നു സമാ­ന­മായ ഏക­താ­നത അവ­കാ­ശ­പ്പെ­ടാ­വു­ന്ന നോ­ർ­വ്വേ പോ­ലു­ള്ള രാ­ജ്യ­ങ്ങ­ളു­ടെ പ്ര­ക­ട­ന­മാ­ണ്. ഫിന്‍­ലാന്‍­ഡി­നെ­ക്കാ­ളു­പ­രി അമേ­രി­ക്ക­യു­മാ­യാ­ണ് നോ­ർ­വെ­യ്ക്ക് വി­ദ്യാ­ഭ്യാസ നയ­ങ്ങ­ളിൽ സമാ­ന­ത. ഫല­മോ, PISA സർ­വ്വേ­ക­ളിൽ ഒട്ടും മെ­ച്ച­മ­ല്ലാ­ത്ത പ്ര­ക­ട­നം. അതു­കൊ­ണ്ടു­ത­ന്നെ വലു­പ്പ­ത്തി­നോ, വർ­ഗ്ഗ­പ­ര­മായ സവി­ശേ­ഷ­ത­കൾ­ക്കോ ഉപ­രി­യാ­യി വി­ദ്യാ­ഭ്യാ­സ­ന­യ­മാ­ണ് ഫിന്‍­ലാന്‍­ഡി­ന്റെ ഈ മി­ക­വി­ന് കാ­ര­ണം എന്നു­കാ­ണാം­.

എ­ഴു­പ­തു­ക­ളി­ലാ­ണ് ഫിന്‍­ലാന്‍­ഡി­ലെ വി­ദ്യാ­ഭ്യാ­സ­രം­ഗം പരി­ഷ്ക­രി­ക്കാൻ തീ­രു­മാ­ന­മെ­ടു­ത്ത­ത്. പ്ര­കൃ­തി സമ്പ­ത്തി­ലൊ, ഉത്പാ­ദ­ന­ത്തി­ലൊ കൂ­ടി മാ­ത്രം തങ്ങൾ­ക്ക് മു­ന്നേ­റാൻ കഴി­യി­ല്ല എന്നു­മ­ന­സി­ലാ­ക്കി­യാ­ണ് വി­ദ്യാ­ഭ്യാ­സ­ത്തിൽ നി­ക്ഷേ­പി­ക്കാൻ അവർ തീ­രു­മാ­നി­ച്ച­ത്. ഫിന്‍­ലാന്‍­ഡി­ലെ പരീ­ക്ഷ­ണം വ്യ­ക്ത­മാ­ക്കു­ന്ന­ത് വി­ദ്യാ­ഭ്യാസ രം­ഗ­ത്ത്‌ വി­ജ­യി­ക്കാൻ ഒരു രാ­ജ്യം തങ്ങ­ളു­ടെ ജന­ത­യിൽ ഒരു വി­ഭാ­ഗ­ത്തെ മാ­ത്ര­മ­ല്ല, മറി­ച്ച് മു­ഴു­വൻ പേ­രെ­യും സജ്ജ­മാ­ക്ക­ണം എന്നാ­ണ്. ലോ­ക­ത്തി­ലെ ഏറ്റ­വും മി­ക­ച്ച ചില സ്കൂ­ളു­കൾ ഉണ്ടാ­യാ­ലും, മു­ഴു­വൻ കു­ട്ടി­കൾ­ക്കും ­വി­ദ്യാ­ഭ്യാ­സം­ എത്തി­ക്കാൻ കഴി­ഞ്ഞി­ല്ലെ­ങ്കിൽ വി­ദ്യാ­ഭ്യാ­സ­രം­ഗ­ത്ത് മു­ന്നേ­റാൻ കഴി­യി­ല്ല എന്നും ഇത് തെ­ളി­യി­ക്കു­ന്നു­.

­സാ­ൽ­ബർ­ഗി­ന്റെ വാ­ക്കു­ക­ളി­ൽ,

"­കെ­ന്ന­ഡി ശാ­സ്ത്ര­സാ­ങ്കേ­തിക രം­ഗ­ങ്ങ­ളിൽ മു­ന്നേ­റ്റം നട­ത്തി അറു­പ­തു­ക­ളു­ടെ അവ­സാ­നം ചന്ദ്ര­നിൽ മനു­ഷ്യ­നെ എത്തി­ക്കാൻ ആഹ്വാ­നം ചെ­യ്ത­പ്പോൾ അതു­പ­ല­രും വി­ശ്വ­സി­ച്ചി­ല്ല. എന്നാൽ അദ്ദേ­ഹ­ത്തി­ന് ഒരു സ്വ­പ്ന­മു­ണ്ടാ­യി­രു­ന്നു. കു­റ­ച്ചു­വർ­ഷ­ങ്ങൾ­ക്കു ശേ­ഷം മാ­ർ­ട്ടിൻ ലൂ­തർ കിം­ഗി­ന് ഉണ്ടാ­യ­തു­പോ­ലെ. ആ സ്വ­പ്ന­ങ്ങൾ യാ­ഥാ­ർ­ത്ഥ്യ­മാ­യി. എവി­ടെ­യാ­ണോ വസി­ക്കു­ന്ന­ത്, ഏത് തര­ത്തി­ലു­ള്ള കു­ടും­ബ­ത്തിൽ നി­ന്നാ­ണോ വരു­ന്ന­ത് എന്ന­തി­നു­പ­രി­യാ­യി എല്ലാ കു­ട്ടി­കൾ­ക്കും പൊ­തു­വി­ദ്യാ­ഭ്യാ­സം സാ­ധ്യ­മാ­ക്ക­ണം എന്ന­താ­യി­രു­ന്നു ഫിന്‍­ലാന്‍­ഡി­ന്റെ സ്വ­പ്നം. എന്നാൽ ഫിന്‍­ലാന്‍­ഡി­ലു­ള്ള ചി­ലർ പോ­ലും അത് സാ­ദ്ധ്യ­മ­ല്ല എന്ന് കരു­തി­."

എ­ന്നാൽ അവർ­ക്ക് തെ­റ്റി. സമ­ത്വം സാ­ധ്യ­മാ­ണ്. വി­ദ്യാ­ഭ്യാസ പരി­ഷ്ക്ക­ര­ണം എന്ന വി­ഷ­യ­ത്തിൽ അമേ­രി­ക്കൻ ചി­ന്താ­ധാ­ര­യ്ക്ക് വി­രു­ദ്ധ­മായ ഫിന്‍­ലാന്‍­ഡി­ന്റെ അനു­ഭ­വം സൂ­ചി­പ്പി­ക്കു­ന്ന­ത് ഇതാ­ണ്; മത്സ­ര­ത്തെ­ക്കാ­ളു­പ­രി­യാ­യി സഹ­ക­ര­ണ­ത്തി­ന് പ്രാ­ധാ­ന്യം നല്കു­ന്ന­തു­വ­ഴി, തെ­ര­ഞ്ഞെ­ടു­ക്കാ­നു­ള്ള സ്വാ­ത­ന്ത്ര്യ­ത്തി­നെ­ക്കാ­ളു­പ­രി സമ­ത്വ­ത്തി­ന് പ്രാ­ധാ­ന്യം നല്കു­ന്ന­ത് വഴി മി­ക­വ് സാ­ധ്യ­മാ­ണ്. സാ­മ്പ­ത്തിക അസ­മ­ത്വം ഏറ്റ­വും വലിയ പ്ര­ശ്ന­മാ­യി വള­രു­ന്ന കാ­ല­ത്ത് 'ഫി­ന്നി­ഷ് മോ­ഡൽ' അവ­ഗ­ണി­ക്കാ­നാ­വാ­ത്ത­തി­ന് കാ­ര­ണ­വും ഇതു­ത­ന്നെ­.

­പ­രി­ഭാ­ഷ: കര്‍­ണ്ണന്‍

<fieldset class="fieldgroup group-newsquotes"><legend>News Quotes</legend>

ഫിന്‍ലാന്‍ഡിലെ പരീക്ഷണം വ്യക്തമാക്കുന്നത് വിദ്യാഭ്യാസ രംഗത്ത്‌ വിജയിക്കാൻ ഒരു രാജ്യം തങ്ങളുടെ ജനതയിൽ ഒരു വിഭാഗത്തെ മാത്രമല്ല, മറിച്ച് മുഴുവൻ പേരെയും സജ്ജമാക്കണം എന്നാണ്. ലോകത്തിലെ ഏറ്റവും മികച്ച ചില സ്കൂളുകൾ ഉണ്ടായാലും, മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിദ്യാഭ്യാസരംഗത്ത് മുന്നേറാൻ കഴിയില്ല.

മികച്ച സ്കൂളുകളുടെയോ അദ്ധ്യാപകരുടേയോ പട്ടിക ഫിന്‍ലാന്‍ഡിൽ പ്രസിദ്ധീകരിക്കാറില്ല. അദ്ധ്യാപകരും സ്കൂളുകളും തമ്മിലുള്ള മത്സരമല്ല മറിച്ച് സഹകരണമാണ് അവരുടെ വിദ്യാഭ്യാസനയത്തിന്റെ അടിത്തറ. ഫിന്‍ലാന്‍ഡിൽ സ്കൂളുകളുടെ പ്രശസ്തിക്ക് ഒരു പ്രാധാന്യവുമില്ല.

</fieldset>

Finland

വര്‍ത്തമാനം

Country:

Default Home Page

UK Home Page

Authors:

Karnan

http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/22657/%E0%B4%AB%E0%B4%BF%E0%B5%BB%E0%B4%B2%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D%E0%B4%A1%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8-%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D%E2%80%8C-%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B5%BD#comments അണ്‍എയ്ഡഡ് സ്കൂള്‍ അദ്ധ്യയനം കൊറിയ ജപ്പാന്‍ ഡിപിഇപി നോര്‍വേ പഠനം ഫിന്‍ലാന്‍ഡ് മത്സരം യുഎസ്എ വിദ്യാഭ്യാസം വിദ്യാഭ്യാസനയം ശിശുകേന്ദ്രിത വിദ്യാഭ്യാസം സര്‍വ്വശിക്ഷാ അഭിയാന്‍ സ്കൂളിങ് വര്‍ത്തമാനം വാര്‍ത്ത Sat, 23 Nov 2013 17:25:51 +0000 Karnan 22657 at http://malayal.am മനുഷ്യനും മൃഗവും എങ്ങനെ വ്യത്യാസപ്പെടുന്നു http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/22655/%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%81%E0%B4%82-%E0%B4%AE%E0%B5%83%E0%B4%97%E0%B4%B5%E0%B5%81%E0%B4%82-%E0%B4%8E%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81

­ക­മ്മ്യൂ­ണി­സ്റ്റു­കാ­ർ­ക്ക് ­പ­രി­സ്ഥി­തി­ പ്ര­ശ്ന­ങ്ങൾ സം­ബ­ന്ധി­ച്ച് വ്യ­ക്ത­മായ ധാ­രണ ഉണ്ട്. പ്ര­കൃ­തി­യിൽ ഇട­പെ­ട്ടു­കൊ­ണ്ടും അതി­നെ ഉപ­യോ­ഗ­പ്പെ­ടു­ത്തി­യു­മാ­ണ് ­വി­ക­സ­നം­ സാ­ധ്യ­മാ­കു­ന്ന­ത്. അതു­കൊ­ണ്ട് പ്ര­കൃ­തി­യില്‍ ഇട­പെ­ടാ­തെ മനു­ഷ്യ­നു പോ­കാ­നു­മാ­വി­ല്ല. പ്ര­കൃ­തി­യെ തൊ­ടാന്‍ പാ­ടി­ല്ലെ­ന്ന കേ­വല പരി­സ്ഥി­തി വാ­ദം മനു­ഷ്യ­ച­രി­ത്ര­ത്തി­ന്റെ വി­കാ­സ­ത്തി­നു തന്നെ തട­സ്സ­മാ­യി നില്‍­ക്കു­ന്ന­തു­മാ­ണ്. പരി­സ്ഥി­തി­യും വി­ക­സ­ന­വും തമ്മില്‍ ഇത്ത­ര­ത്തി­ലു­ള്ള പൊ­രു­ത്ത­പ്പെ­ടു­ത്ത­ലു­കള്‍ അനി­വാ­ര്യ­മാ­ണ്.

ഈ കാ­ഴ്ച­പ്പാ­ട് ആണ് കസ്തൂ­രി രം­ഗൻ റി­പ്പോര്‍­ട്ടി­ന്റെ കാ­ര്യ­ത്തി­ലും പാ­ർ­ട്ടി മു­ന്നോ­ട്ടു വെ­ക്കു­ന്ന­ത്. സി പി ഐ എം സം­സ്ഥാന സെ­ക്ര­ട്ട­റി­യേ­റ്റ് പ്ര­സ്താ­വ­ന­യിൽ ഇങ്ങ­നെ പറ­യു­ന്നു­:

"­നി­യ­മ­സഭ ഏക­ക­ണ്ഠ­മാ­യി അം­ഗീ­ക­രി­ച്ച പ്ര­മേ­യ­വും ­ക­സ്തൂ­രി­രം­ഗന്‍ കമ്മി­റ്റി മു­മ്പാ­കെ സര്‍­ക്കാ­രും മു­ഴു­വന്‍ രാ­ഷ്ട്രീ­യ­പാര്‍­ടി­ക­ളും പ്ര­ക­ടി­പ്പി­ച്ച അഭി­പ്രാ­യ­ങ്ങ­ളും പരി­ഗ­ണി­ച്ചി­ട്ടി­ല്ല. റി­പ്പോര്‍­ട്ട് ഈ നി­ല­യില്‍ നട­പ്പാ­ക്കി­യാല്‍ സം­സ്ഥാ­ന­ത്തി­ന് വലിയ ആഘാ­ത­മാ­കും. മല­യോര കര്‍­ഷ­കര്‍ ഉള്‍­പ്പെ­ടെ പ്ര­തി­ഷേ­ധ­വു­മാ­യി രം­ഗ­ത്തി­റ­ങ്ങി­യ­ത് ഈ പശ്ചാ­ത്ത­ല­ത്തി­ലാ­ണ്. ഗാ­ഡ്ഗില്‍ റി­പ്പോര്‍­ട്ടി­നെ­തി­രായ എതിര്‍­പ്പ് പരി­ഗ­ണി­ച്ചാ­ണ് കസ്തൂ­രി­രം­ഗ­ന്റെ നേ­തൃ­ത്വ­ത്തില്‍ പു­തിയ വി­ദ­ഗ്ധ­സ­മി­തി­യെ കേ­ന്ദ്രം നി­യോ­ഗി­ച്ച­ത്. ഗാ­ഡ്ഗില്‍ റി­പ്പോര്‍­ട്ടി­ലെ ശു­പാര്‍­ശ­ക­ളില്‍­നി­ന്ന് വ്യ­ത്യ­സ്ത­വും പല കാ­ര്യ­ങ്ങ­ളി­ലും വി­രു­ദ്ധ­വു­മായ റി­പ്പോര്‍­ട്ടാ­ണ് കസ്തൂ­രി­രം­ഗന്‍ കമ്മി­റ്റി സമര്‍­പ്പി­ച്ച­ത്. ഇതി­ലേ­താ­ണ് ശരി­യെ­ന്ന് ഉദ്യേ­ാ­ഗ­സ്ഥ­ത­ല­ത്തില്‍­മാ­ത്രം തീ­രു­മാ­നി­ക്കേ­ണ്ട­ത­ല്ല. എല്ലാ മേ­ഖ­ല­യി­ലെ­യും വി­ദ­ഗ്ധ­രു­മാ­യും ജന­പ്ര­തി­നി­ധി­ക­ളു­മാ­യും പ്രാ­ദേ­ശിക-സം­സ്ഥാന സര്‍­ക്കാ­രു­ക­ളു­മാ­യും ചര്‍­ച്ച­ചെ­യ്ത ശേ­ഷ­മേ ഇത്ത­രം റി­പ്പോര്‍­ട്ടു­കള്‍ അം­ഗീ­ക­രി­ക്കാ­വൂ. പശ്ചി­മ­ഘ­ട്ട പ്ര­ദേ­ശ­ത്തെ സര്‍­ക്കാ­രു­കള്‍, ജന­പ്ര­തി­നി­ധി­കള്‍, തദ്ദേ­ശ­സ്ഥാ­പ­ന­ങ്ങള്‍ എന്നി­വ­രോ­ട് ചര്‍­ച്ച നട­ത്താ­തെ­യാ­ണ് ഗാ­ഡ്ഗില്‍ കമ്മി­റ്റി റി­പ്പോര്‍­ട്ട് തയ്യാ­റാ­ക്കി­യ­ത്.

­കോ­ടി­ക്ക­ണ­ക്കി­നാ­ളു­ക­ളെ ബാ­ധി­ക്കു­ന്ന പ്ര­ശ്നം, ഏതാ­നും വി­ദ­ഗ്ധ­രും ഉദ്യേ­ാ­ഗ­സ്ഥ­രും മാ­ത്രം കൈ­കാ­ര്യം ചെ­യ്യേ­ണ്ട­ത­ല്ല. എല്ലാ മേ­ഖ­ല­യി­ലെ­യും വി­ദ­ഗ്ധര്‍ പഠ­ന­ത്തി­ന് നി­യോ­ഗി­ക്കു­ന്ന കമ്മി­റ്റി­ക­ളി­ലു­ണ്ടാ­ക­ണം. പരി­സ്ഥി­തി­സം­ര­ക്ഷ­ണം ഉറ­പ്പാ­ക്കേ­ണ്ട­ത് ഇത്ത­രം ഒരു പ്ര­ക്രി­യ­യി­ലൂ­ടെ­യാ­ക­ണം. എന്നാല്‍, വി­ദ­ഗ്ധ കമ്മി­റ്റി­കള്‍ ഒരു മാ­ന­ദ­ണ്ഡ­വും പാ­ലി­ച്ചി­ട്ടി­ല്ല. റി­പ്പോര്‍­ട്ട് വന്ന ഉടന്‍ കേ­ര­ള­ത്തെ എങ്ങി­നെ ബാ­ധി­ക്കു­മെ­ന്ന് റി­പ്പോര്‍­ട്ട് നല്‍­കാന്‍ സര്‍­ക്കാര്‍ സമി­തി­യെ നി­യോ­ഗി­ച്ചി­രു­ന്നു. അവ­രു­ടെ പഠ­നം പൂര്‍­ത്തി­യാ­യി­ട്ടി­ല്ല."

ആ­ശ­ങ്ക വ്യാ­പ­ക­മാ­ണ്.

"These directions will come into force with immediate effect and remain in force till further orders. In case of any violation, appropriate legal action under the Environment (Protection) Act, 1986 shall be taken. "

എ­ന്നാ­ണു കേ­ന്ദ്ര വനം പരി­സ്ഥി­തി മന്ത്രാ­ല­യ­ത്തി­ലെ ഉത്ത­ര­വിൽ (F. No. 1-4/2012 - RE (Pt.) )കാ­ണു­ന്ന­ത്. നട­പ്പാ­ക്കു­ന്ന­ത് മാ­റ്റി­വെ­ച്ചു എന്ന­തും വെ­റും നി­ർ­ദേ­ശ­ങ്ങൾ മാ­ത്ര­മാ­ണ് എന്ന­തും തെ­റ്റായ പ്ര­ചാ­ര­ണം­.

In the ESA, which is well-defined area, emanating from the natural landscape of the Western Ghats, building and construction projects 20,000 sq. m and above will not be allowed.

എ­ന്ന് മാ­ത്ര­മ­ല്ല കസ്തൂ­രി രം­ഗൻ റി­പ്പോ­ർ­ട്ടിൽ ഉള്ള­ത്.­തു­ടർ­ന്ന്,

" Townships and area development projects will be prohibited. Therefore, only projects, which are not currently under the EIA notification and therefore, not considered to have adverse impacts on the environment, will be permitted."

എ­ന്നും ഉണ്ട്. ആശ­ങ്ക ഉണര്‍­ത്തു­ന്ന അവ്യ­ക്ത­ത­കൾ എമ്പാ­ടു­മു­ണ്ട് എന്നര്‍­ത്ഥം. അത്ത­രം ആശ­ങ്ക പങ്കു­വെ­ച്ചാ­ണ് മനോ­രമ എഴു­തു­ന്ന­ത്‌:

"­ചി­ന്ന­ക്ക­നാല്‍, പൂ­പ്പാ­റ, രാ­ജ­കു­മാ­രി, ശാ­ന്തന്‍­പാ­റ, ചതു­രം­ഗ­പ്പാ­റ, ഉടു­മ്പന്‍­ചോല എന്നീ വി­ല്ലേ­ജു­ക­ളി­ലാ­ണ് കൂ­ടു­തല്‍ വന­പ്ര­ദേ­ശ­ങ്ങ­ളും വന്യ­ജീ­വി സങ്കേ­ത­ങ്ങ­ളു­മു­ള്ള­ത്. ആന­ത്താ­ര­കള്‍ കൂ­ടു­ത­ലു­ള്ള ഇവി­ടം പരി­സ്ഥി­തി അതി­ലോല പ്ര­ദേ­ശ­ങ്ങ­ളാ­ണ്. ഇവി­ട­ങ്ങ­ളില്‍ വര്‍­ഷ­ങ്ങള്‍­ക്കു മുന്‍­പ് കു­ടി­യേ­റിയ ഇതു­വ­രെ പട്ട­യം ലഭി­ക്കാ­ത്ത­വ­രും, കു­ത്ത­ക­പ്പാ­ട്ട വ്യ­വ­സ്ഥ­യില്‍ ഭൂ­മി കൈ­വ­ശം വച്ചി­രു­ന്ന­വര്‍­ക്കും റി­പ്പോര്‍­ട്ട് ആധി­യു­ണര്‍­ത്തു­ന്നു. ഖനന പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക് നി­യ­ന്ത്ര­ണം വരു­ന്ന­ത് നിര്‍­മാണ മേ­ഖ­ല­യെ സ്തം­ഭി­പ്പി­ക്കും­.

­പ­രി­സ്ഥി­തി മന്ത്രാ­ല­യ­ത്തി­ന്റെ ഉത്ത­ര­വ് ലം­ഘി­ക്ക­പ്പെ­ടു­ക­യാ­ണെ­ങ്കില്‍ 1986­ലെ പരി­സ്ഥി­തി സം­ര­ക്ഷണ നി­യ­മ­പ്ര­കാ­രം നി­യ­മ­ന­ട­പ­ടി­യു­ണ്ടാ­കു­മെ­ന്ന­തും സാ­ധാ­ര­ണ­ക്കാ­രെ ആശ­ങ്ക­യി­ലാ­ഴ്ത്തു­ന്നു. "

അ­തേ ആശ­ങ്ക മല­യോര മേ­ഖ­ല­യി­ലെ ജന­ങ്ങ­ളിൽ മഹാ­ഭൂ­രി­പ­ക്ഷ­ത്തി­നും ഉണ്ട്. അത് പരി­ഹ­രി­ക്ക­പ്പെ­ട്ടേ തീ­രൂ. അതി­നു പക­രം സം­ശ­യം പറ­യു­ന്ന­വ­രെ­ല്ലാം മോ­ശ­ക്കാർ എന്നോ റി­പ്പോര്‍­ട്ടി­ലെ ജന­ങ്ങ­ളെ ബാ­ധി­ക്കു­ന്ന സമീ­പ­ന­ങ്ങൾ ചൂ­ണ്ടി­ക്കാ­ട്ടു­ന്ന­തു മഹാ­മോ­ശം എന്നോ വി­ല­പി­ച്ചി­ട്ട് കാ­ര്യ­മി­ല്ല.

­ക­സ്തൂ­രി­രം­ഗന്‍ റി­പ്പോര്‍­ട്ട് ഏക­പ­ക്ഷീ­യ­മാ­യി നട­പ്പാ­ക്കാ­നു­ള്ള കേ­ന്ദ്ര­സര്‍­ക്കാര്‍ തീ­രു­മാ­നം ഉടന്‍ പിന്‍­വ­ലി­ക്ക­ണ­മെ­ന്നും ജന­ങ്ങ­ളു­ടെ ആശ­ങ്ക­യ­ക­റ്റ­ണ­മെ­ന്നു­മാ­ണ്‌ സി­പിഐ എം ആവ­ശ്യ­പ്പെ­ട്ടി­ട്ടു­ള്ള­ത്. അത് തന്നെ­യാ­ണ് ഇട­തു­പ­ക്ഷ ജനാ­ധി­പ­ത്യ മു­ന്ന­ണി­യു­ടെ­യും നി­ല­പാ­ട്. അത് സഹി­ക്കാ­ത്ത­വ­രിൽ മര­മൗ­ലിക വാ­ദി­ക­ളു­ണ്ടാ­കാം, യു ഡി എഫ് സര്‍­ക്കാ­രി­നെ ന്യാ­യീ­ക­രി­ക്കാൻ മന­സ്സും ശരീ­ര­വും സമർ­പ്പി­ച്ച­വർ ഉണ്ടാ­കാം. അവര്‍­ക്കു­പി­ന്നാ­ലെ പോ­കു­ന്ന­ത­ല്ല വി­വേക ബു­ദ്ധി­യു­ള്ള മനു­ഷ്യ­മ­ന­സ്സ്.

"ഇടുക്കിയില്‍ 11 ലക്ഷം പേ­രെ ബാ­ധി­ക്കും­" എന്ന ദേ­ശാ­ഭി­മാ­നി ­വാര്‍­ത്ത മേ­ല്പ­റ­ഞ്ഞ വസ്തു­ത­ക­ളിൽ നി­ന്നു­ണ്ടാ­യ­താ­ണ്.

"­പാ­റ­പൊ­ട്ടി­ക്കല്‍, വന്‍­കിട കെ­ട്ടി­ട­നിര്‍­മാ­ണം, താ­പ­വൈ­ദ്യുത നി­ല­യ­ങ്ങള്‍, ജല­വൈ­ദ്യുത പദ്ധ­തി­കള്‍ എന്നി­വ­യ്ക്ക് നി­യ­ന്ത്ര­ണം വരു­ന്ന­തോ­ടെ ലക്ഷ­ക്ക­ണ­ക്കി­നാ­ളു­ക­ളു­ടെ ജീ­വി­തം വഴി­മു­ട്ടും. നിര്‍­മാണ നട­പ­ടി­കള്‍ തു­ട­ങ്ങിയ 342 മെ­ഗാ­വാ­ട്ട് ഉല്‍­പ്പാ­ദ­നം പ്ര­തീ­ക്ഷി­ക്കു­ന്ന 14 വൈ­ദ്യുത പദ്ധ­തി­ക­ളു­ടെ പ്ര­വര്‍­ത്ത­ന­മാ­ണ് ഇതു­മൂ­ലം താ­ളം­തെ­റ്റു­ക. മറ്റ് ജി­ല്ല­ക­ളെ അപേ­ക്ഷി­ച്ച് ഇടു­ക്കി­യി­ലാ­ണ് ഏറ്റ­വും­കൂ­ടു­തല്‍ വി­ല്ലേ­ജു­കള്‍ പരി­സ്ഥി­തി ദുര്‍­ബല മേ­ഖ­ല­യില്‍ ഉള്‍­പ്പെ­ടു­ന്ന­ത്. "

ഇ­ങ്ങ­നെ തു­ട­രു­ന്ന വാര്‍­ത്ത­യ്ക്കെ­തി­രെ രം­ഗ­ത്തി­റ­ങ്ങി ദേ­ശാ­ഭി­മാ­നി­യെ അപ­ഹ­സി­ക്കു­ന്ന­വർ­ക്ക് പരി­സ്ഥി­തി സ്നേ­ഹം ഉണ്ടാ­കും. പക്ഷെ മനു­ഷ്യ­ന്റെ ജീ­വി­തം, അതി­നെ­ക്കു­റി­ച്ചു­ള്ള ആശ­ങ്ക - അത് അവ­രെ അല­ട്ടു­ന്നി­ല്ല. അതാ­ണ്‌ വ്യ­ത്യാ­സം­.

­മ­നു­ഷ്യന്‍ പ്ര­കൃ­തി­യു­ടെ ഭാ­ഗ­മാ­ണ് എന്ന­ത് തി­രി­ച്ച­റി­യ­പ്പെ­ട­ണം. മൃ­ഗ­ങ്ങള്‍ പ്ര­കൃ­തി­യു­മാ­യി പൊ­രു­ത്ത­പ്പെ­ട്ട് ജീ­വി­ക്കു­മ്പോള്‍ പ്ര­കൃ­തി­യെ തനി­ക്ക് വേ­ണ്ട രൂ­പ­ത്തില്‍ മാ­റ്റം വരു­ത്താ­നാ­ണ് മനു­ഷ്യന്‍ പരി­ശ്ര­മി­ക്കു­ന്ന­ത്. അതി­നു മനു­ഷ്യ­നെ സഹാ­യി­ക്കു­ന്ന­ത് അധ്വാ­നി­ക്കാ­നു­ള്ള ഉപ­ക­ര­ണ­ങ്ങ­ളാ­ണ്. മൃ­ഗ­ങ്ങള്‍­ക്ക് അധ്വാ­നി­ക്കാ­നു­ള്ള ഉപ­ക­ര­ണ­ങ്ങള്‍ ഉണ്ടാ­ക്കാ­നു­ള്ള ശേ­ഷി­യി­ല്ല. എന്നാല്‍ മനു­ഷ്യ­നു ഈ ഉപ­ക­ര­ണ­ങ്ങള്‍ ഉണ്ടാ­ക്കാ­നും അതു­പ­യോ­ഗി­ച്ച് പ്ര­കൃ­തി­യെ മാ­റ്റി­മ­റി­ക്കാ­നു­മു­ള്ള ശേ­ഷി­യു­ണ്ട്. പണി­യാ­യു­ധ­ങ്ങള്‍ ഉപ­യോ­ഗി­ച്ച് പ്ര­കൃ­തി­യില്‍ അധ്വാ­നി­ച്ചു­കൊ­ണ്ടാ­ണ് മനു­ഷ്യന്‍ വി­ക­സ­ന­ത്തി­ന്റെ ഓരോ പട­വു­ക­ളും മു­ന്നോ­ട്ടു­ക­യ­റി­യ­ത്.

ഈ പ്ര­ശ്ന­ത്തെ സമീ­പി­ക്കു­മ്പോൾ മനു­ഷ്യ­നെ­യും മൃ­ഗ­ത്തെ­യും തി­രി­ച്ച­റി­യാ­നു­ള്ള സാ­മാ­ന്യ വക­തി­രി­വ് വേ­ണം എന്ന് സാ­രം. അതു­ള്ള­ത്‌ കൊ­ണ്ടാ­ണ് കമ്യൂ­ണി­സ്റ്റു­കാർ ജന­ങ്ങ­ളെ വി­ശ്വാ­സ­ത്തി­ലെ­ടു­ത്ത് മാ­ത്ര­മേ തീ­രു­മാ­നം പാ­ടു­ള്ളൂ എന്ന് പറ­യു­ന്ന­ത്.

­പി എം മനോ­ജ്

for representative purposes only

വര്‍ത്തമാനം

Country:

Default Home Page

UK Home Page

Authors:

P M Manoj

http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/22655/%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%81%E0%B4%82-%E0%B4%AE%E0%B5%83%E0%B4%97%E0%B4%B5%E0%B5%81%E0%B4%82-%E0%B4%8E%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81#comments കയ്യേറ്റം കസ്തൂരിരംഗന്‍ കുടിയേറ്റം കൃഷി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി പരിസ്ഥിതി ദുര്‍ബല പ്രദേശം പരിസ്ഥിതിലോലമേഖല പശ്ചിമഘട്ടം പാരിസ്ഥിതിക പ്രശ്നങ്ങള്‍ പ്രകൃതി പ്രകൃതി സംരക്ഷണം മാധവ് ഗാഡ്ഗില്‍ വികസനം വര്‍ത്തമാനം വാര്‍ത്ത Mon, 18 Nov 2013 11:45:20 +0000 P M Manoj 22655 at http://malayal.am ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം, ആശങ്കകള്‍ക്ക് പരിഹാരവും വേണം http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/22654/%E0%B4%97%E0%B4%BE%E0%B4%A1%E0%B5%8D%E0%B4%97%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%A8%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B4%82-%E0%B4%86%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B9%E0%B4%BE%E0%B4%B0%E0%B4%B5%E0%B5%81%E0%B4%82-%E0%B4%B5%E0%B5%87%E0%B4%A3%E0%B4%82

­ദ­ക്ഷി­ണേ­ന്ത്യ­യി­ലെ 25 കോ­ടി ജന­ങ്ങ­ളു­ടെ ജീ­വി­ത­ത്തെ­ ­ഗ­ണ്യ­മാ­യി സ്വ­ധീ­നി­ക്കു­ന്ന പരി­സ്ഥി­തി വ്യ­വ­സ്ഥ­യാ­ണ് ­പ­ശ്ചി­മ­ഘ­ട്ടം­. ലോ­ക­ത്തി­ലെ തന്നെ അപൂര്‍­വ­മാ­യ ഒ­രു ജൈവ കല­വ­റ­യാ­ണ് അത്. ­വന്‍ പാ­രി­സ്ഥി­തിക പ്രാ­ധാ­ന്യ­മു­ള്ള മേ­ഖ­ല­യാ­ണ് പശ്ചി­മ­ഘ­ട്ട­മൊ­ന്നാ­കെ. പല­കാ­ര­ണ­ങ്ങ­ളാല്‍ അ­തി­ന്ന് നാ­ശ­ത്തെ നേ­രി­ടു­ന്നു­.

­പ­ശ്ചി­മ­ഘ­ട്ട­ത്തി­ന്റെ സം­ര­ക്ഷ­ണം മനു­ഷ്യ­രാ­ശി­യു­ടെ ദൌ­ത്യ­മാ­ണ്. അതു തി­രി­ച്ച­റി­യു­ന്ന­വ­രാ­ണ് ­മാ­ധ­വ് ഗാ­ഡ്ഗില്‍ കമ്മി­റ്റി­യു­ടെ പൊ­തു­സ­മീ­പ­ന­ത്തെ അം­ഗീ­ക­രി­ക്കു­ന്ന­ത്. എന്നാല്‍ ആ റി­പ്പോര്‍­ട്ട് കു­റ്റ­മ­റ്റ­താ­ണ് എന്ന അഭി­പ്രാ­യ­വു­മി­ല്ല. പക്ഷേ, ലക്ഷ്യം പശ്ചി­മ­ഘ­ട്ട സം­ര­ക്ഷ­ണ­മാ­യ­തു­കൊ­ണ്ട് ആ പൊ­തു­സ­മീ­പ­നം അം­ഗീ­ക­രി­ച്ചു­കൊ­ണ്ടാ­ണ് വി­മര്‍­ശ­ന­ങ്ങള്‍ ഉന്ന­യി­ക്കു­ന്ന­തും പരി­ഹാ­രം ആരാ­യു­ന്ന­തും­.

­വി­ശ­ദാം­ശ­ങ്ങ­ളില്‍ വി­യോ­ജി­പ്പു­ളള ഗാ­ഡ്ഗില്‍ ശു­പാര്‍­ശ­ക­ളു­ണ്ട്. ഡാം സം­ബ­ന്ധി­ച്ച നിര്‍­ദ്ദേ­ശം, അതി­ര­പ്പ­ള്ളി­യി­ലെ എടു­ത്തു ചാ­ട്ടം, താ­ലൂ­ക്കു­കള്‍ പേ­രെ­ടു­ത്തു പറ­ഞ്ഞ അബ­ദ്ധം, അതോ­റി­ട്ടി രൂ­പീ­ക­രി­ക്കാ­നു­ള്ള നിര്‍­ദ്ദേ­ശം ഇങ്ങ­നെ പല­തും. പരി­സ്ഥി­തി ലോല മേ­ഖ­ല­കള്‍ നി­ശ്ച­യി­ച്ച­തും പ്ര­ഖ്യാ­പി­ച്ച­തും തി­ക­ച്ചും യാ­ന്ത്രി­ക­മാ­യി­പ്പോ­യി. പക്ഷെ അതൊ­ന്നും പശ്ചി­മ­ഘ­ട്ട­ത്തില്‍ ഇന്ന­ത്തെ നില തു­ട­രു­ന്ന­തി­നു­ള്ള നീ­ക്ക­ങ്ങള്‍­ക്ക് ന്യാ­­യീ­ക­ര­ണ­മാ­കു­ന്നി­ല്ല. ആതി­ര­പ്പ­ള­ളി­യെ­ക്കു­റി­ച്ചു­ളള പരാ­മര്‍­ശം ഗാ­ഡ്ഗില്‍ കമ്മി­റ്റി നിര്‍­ദ്ദേ­ശ­ങ്ങ­ളു­ടെ ഭാ­ഗ­മാ­യ­തും അബ­ദ്ധ­മാ­യി എന്നേ പറ­യാ­നാ­കൂ­.

[blurb:1:right] ­പ­രി­സ്ഥി­തി ലോല സോ­ണു­കള്‍ നി­ശ്ച­യി­ച്ച രീ­തി­യെ­ടു­ക്കാം. സോ­ണു­കള്‍ നിര്‍­ണ­യി­ക്കു­ന്ന­തി­നു­ള്ള മാ­ദ­ണ്ഡ­ങ്ങള്‍ നി­ശ്ച­യി­ക്കുക മാ­ത്ര­മ­ല്ല ഗാ­ട്ഗില്‍ ചെ­യ്ത­ത്. ഓരോ സോ­ണി­ലും പെ­ടു­ന്ന താ­ലൂ­ക്കു­കള്‍ ഏതൊ­ക്കെ എന്ന പട്ടിക പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യും ചെ­യ്തു. ഗ്രാ­മ­സ­ഭ­ക­ളി­ലെ ചര്‍­ച്ച­യ്ക്കു വി­ധേ­യ­മാ­യി വേ­ണം­ ഇ­ത് അന്തി­മ­മാ­ക്കേ­ണ്ട­ത് എന്നും കമ്മി­റ്റി പറ­യു­ന്നു. അതെ സമ­യം ഈ ലി­സ്റ്റ് പ്ര­കാ­രം പരി­സ്ഥി­തി സം­ര­ക്ഷണ നി­യ­മ­ത്തിന്‍ കീ­ഴില്‍ പരി­സ്ഥി­തി ലോല പ്ര­ദേ­ശം വി­ജ്ഞാ­പ­നം പു­റ­പ്പെ­ടു­വി­ക്ക­ണ­മെ­ന്നു­കൂ­ടി നിര്‍­ദ്ദേ­ശി­ച്ചു­.

­ത­ങ്ങ­ളു­ടെ താ­ലൂ­ക്കു­കള്‍ പരി­സ്ഥി­തി ലോല പ്ര­ദേശ ലി­സ്റ്റില്‍ കണ്ടെ­ത്തു­ന്ന മല­യോ­ര­വാ­സി­കള്‍ പരി­ഭ്രാ­ന്ത­രാ­കുക സ്വാ­ഭാ­വി­കം. പ്ര­ത്യേ­കി­ച്ച് ഉദ്യോ­ഗ­സ്ഥ മേ­ധാ­വി­ത്ത­ത്തി­ന്റെ ദു­രി­ത­ങ്ങള്‍ അനു­ഭ­വി­ച്ച­വര്‍. ലോ­ല­ത­യു­ടെ മാ­ദ­ണ്ഡ­ങ്ങള്‍ മാ­ത്രം കമ്മി­റ്റി നിര്‍­ണ­യി­ക്കു­ക­യും അതി­രു­കള്‍ തി­രി­ക്കാ­നു­ള്ള അവ­കാ­ശം പ്രാ­ദേ­ശിക ജന­ത­യ്ക്കും പ്രാ­ദേ­ശിക ഭര­ണ­കൂ­ട­ങ്ങള്‍­ക്കും നല്‍­കു­ക­യു­മാ­യി­രു­ന്നു ചെ­യ്യേ­ണ്ടി­യി­രു­ന്ന­ത്. സമ­യ­പ­രി­ധി­യും നി­ശ്ച­യി­ക്കാ­മാ­യി­രു­ന്നു­. ­സ്വാ­ഭാ­വി­ക­മാ­യും ആ നിര്‍­ദ്ദേ­ശം രാ­ഷ്ട്രീ­യ­പ്പാര്‍­ട്ടി­ക­ളെ കൂ­ടു­തല്‍ ഉത്ത­ര­വാ­ദി­ത്ത­ത്തോ­ടെ ഇട­പെ­ടാ­നും പ്ര­തി­ക­രി­ക്കാ­നും പ്രേ­രി­പ്പി­ക്കു­മാ­യി­രു­ന്നു­.

­റി­പ്പോര്‍­ട്ടി­ലെ നിര്‍­ദ്ദേ­ശ­ങ്ങ­ളെ­ച്ചൊ­ല്ലി കൃ­ഷി­ക്കാര്‍­ക്കു­ണ്ടായ ആശ­ങ്ക­യും അടി­സ്ഥാ­ന­ര­ഹി­ത­മെ­ന്നു വി­ല­യി­രു­ത്താ­നാ­വി­ല്ല. ചില ഉദാ­ഹ­ര­ണ­ങ്ങള്‍ നോ­ക്കൂ. ഒന്നാം സോ­ണില്‍ 5 കൊ­ല്ലം കൊ­ണ്ട് ജൈവ കൃ­ഷി­യി­ലേ­ക്ക് മാ­റ­ണം എന്നു­ണ്ട്. അതാ­യ­ത് കീ­ടാ­ശി­നി­യും രാ­സ­വ­ള­വും ഉപ­യോ­ഗി­ക്കാ­നാ­വി­ല്ല. രാ­സ­വ­ള­ത്തെ­യും കീ­ടാ­ശി­നി­യെ­യും ഒരു­പോ­ലെ കാ­ണു­ന്ന സമീ­പ­നം ശാ­സ്ത്രീ­യ­മാ­ണോ? സം­ശ­യ­മാ­ണ്.

­രാ­സ­വ­ളം പൂര്‍­ണ­മാ­യും­ ഒ­ഴി­വാ­ക്ക­ണ­മെ­ന്ന നി­ബ­ന്ധന കൃ­ഷി­ക്കാര്‍­ക്ക് അം­ഗീ­ക­രി­ക്കാ­നാ­വി­ല്ല. കാ­ല­ങ്ങ­ളാ­യി രാ­സ­വ­ള­ങ്ങള്‍ ഉപ­യോ­ഗി­ക്കു­ന്ന കൃ­ഷി­ഭൂ­മി­കള്‍ വെ­റും 5 കൊ­ല്ലം കൊ­ണ്ട് പൂര്‍­ണ­മാ­യും ജൈ­വ­വ­ള­ത്തി­ലേ­ക്ക് മാ­റുക പ്രാ­യോ­ഗി­ക­മാ­ണോ­? ഇ­ത്ത­ര­മൊ­രു മാ­റ്റം ഉല്‍­പാ­ദ­ന­ത്തില്‍ എന്തു പ്ര­തി­ഫ­ല­മു­ണ്ടാ­ക്കു­മെ­ന്ന് ശാ­സ്ത്രീ­യ­മാ­യി­ത്ത­ന്നെ വി­ല­യി­രു­ത്തേ­ണ്ട­തു­ണ്ട്.

30 ശത­മാ­ന­ത്തി­ല­ധി­കം ചരി­വു­ള്ള സ്ഥ­ല­ത്തെ കൃ­ഷി­യെ സം­ബ­ന്ധി­ക്കു­ന്ന നിര്‍­ദ്ദേ­ശം മറ്റൊ­രു­ദാ­ഹ­ര­ണം. ഇതി­ല­ധി­കം ചരി­വു­ള്ള സ്ഥ­ല­ത്ത് ഇപ്പോള്‍ തന്നെ നാം കൃ­ഷി ചെ­യ്യു­ന്നു­ണ്ട്. തട്ടു­കള്‍ തി­രി­ച്ച് സമര്‍­ത്ഥ­മാ­യി വാര്‍­ഷിക വി­ള­കള്‍ തന്നെ ഇറ­ക്കു­ന്നു­ണ്ട്. ജാ­ഗ്ര­ത­യോ­ടെ­യു­ള്ള മണ്ണ് ജല സം­ര­ക്ഷണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ വേ­ണ­മെ­ന്നു മാ­ത്രം. ചരി­വു­ക­ളി­ലെ കൃ­ഷി കര്‍­ശ­ന­മാ­യി നി­യ­ന്ത്രി­ക്ക­ണം­ എ­ന്ന നി­ബ­ന്ധ­ന­യെ­ക്കാള്‍ എന്തു­കൊ­ണ്ടും യു­ക്തി­സ­ഹം, ശാ­സ്ത്രീ­യ­മായ കൃ­ഷി­രീ­തി­ക­ളും അനു­ബ­ന്ധ­പ്ര­വര്‍­ത്ത­ന­ങ്ങ­ളും കര്‍­ഷ­ക­രെ അഭ്യ­സി­പ്പി­ക്കു­ക­യാ­ണ്. മണ്ണു ജല സം­ര­ക്ഷ­ണം പാ­റ­മട നട­ത്തു­ന്ന­വ­രു­ടെ ചു­മ­ത­ല­യ­ല്ല­ല്ലോ. ഈ പ്ര­തി­സ­ന്ധി കണ്ട­റി­ഞ്ഞു പ്ര­തി­വി­ധി ഉണ്ടാ­ക്കേ­ണ്ട­ത് രാ­ഷ്ട്രീ­യ­വും സാ­മൂ­ഹി­ക­വു­മായ ഉത്ത­ര­വാ­ദി­ത്ത­മാ­ണ്. ആ പശ്ചാ­ത്ത­ല­ത്തില്‍ കര്‍­ഷ­ക­രു­ടെ ആശ­ങ്ക പ്ര­ധാ­നം തന്നെ­യാ­ണ്.

[blurb:2:left] ­ത­ങ്ങ­ളു­ടെ കൃ­ഷി­ഭൂ­മി­യ്ക്കും കൂ­ര­യ്ക്കും പരി­സ്ഥി­തി­ലോല പ്ര­ദേ­ശ­ത്ത് എന്താ­ണ് സം­ഭ­വി­ക്കുക എന്ന ജന­ങ്ങ­ളു­ടെ ആകു­ലത തി­ക­ച്ചും ന്യാ­യ­മാ­ണ്. ഒരു പ്ര­ദേ­ശ­ത്തെ പരി­സ്ഥി­തി­ലോ­ല­മാ­യി പ്ര­ഖ്യാ­പി­ക്കു­ന്ന­ത് ജന­ങ്ങ­ളെ­യും അവ­രു­ടെ ജീ­വി­താ­യോ­ധ­ന­ത്തെ­യും പറി­ച്ചെ­റി­യാ­ന­ല്ല എന്ന് അവ­രെ ബോ­ധ്യ­പ്പെ­ടു­ത്ത­ണം. പ്രാ­ഥ­മി­ക­മായ ജീ­വി­താ­വ­ശ്യ­ങ്ങള്‍­ക്കു­പോ­ലും ഉദ്യോ­ഗ­സ്ഥ­രു­ടെ അനു­മ­തി വേ­ണ­മെ­ന്ന അവ­സ്ഥ­യ്ക്കു മാ­റ്റ­മു­ണ്ടാ­ക്കു­ക­യും വേ­ണം. പറി­ച്ചു മാ­റ്റി­യു­ള്ള പരി­ര­ക്ഷ­ണം (conservation by exclusion) ആശ­ങ്ക­യു­ണ്ടാ­ക്കു­ന്ന സം­ഗ­തി തന്നെ­യാ­ണ്. ജൈ­വ­കൃ­ഷി നട­ത്തി­യാല്‍ പ്രോ­ത്സാ­ഹ­നം, കൃ­ഷി തു­ടര്‍­ന്നാല്‍ പ്രോ­ത്സാ­ഹ­നം എന്നൊ­ക്കെ­യു­ളള ചെ­പ്പ­ടി വി­ദ്യ­ക­ളില്‍ ജനം വീ­ഴി­ല്ല. കാ­ര­ണം, അവര്‍ അനു­ഭ­വി­ക്കു­ന്ന ഉദ്യാ­ഗ­സ്ഥ­ദു­ഷ്‌­പ്ര­ഭു­ത്വം അത്ര­മേല്‍ കടു­ത്ത­താ­ണ്.

ഇ­ത്ത­ര­ത്തില്‍ കൃ­ഷി­ക്കാ­ര­ന്റെ ആശ­ങ്ക­കള്‍ ന്യാ­യ­മാ­യി പരി­ശോ­ധി­ക്കാ­നു­ള്ള സം­വി­ധാ­നം ഉണ്ടാ­ക്കി­യേ തീ­രൂ. അതി­നു­വേ­ണ്ടി­യാ­ണ് ഉത്ത­ര­വാ­ദി­ത്ത­പ്പെ­ട്ട രാ­ഷ്ട്രീ­യ­പ്ര­സ്ഥാ­ന­ങ്ങള്‍ - പ്ര­ത്യേ­കി­ച്ച് ഇട­തു­പ­ക്ഷ പ്ര­സ്ഥാ­ന­ങ്ങള്‍ പ്ര­വര്‍­ത്തി­ക്കേ­ണ്ട­ത്. അല്ലെ­ങ്കില്‍ ­പ­രി­സ്ഥി­തി സം­ര­ക്ഷ­ണം­ എന്ന വലിയ ലക്ഷ്യ­ത്തെ മത­സം­ഘ­ട­ക­ളു­ടെ നേ­തൃ­ത്വ­ത്തില്‍ പാ­റ, റി­സോര്‍­ട്ട് മാ­ഫി­യ­യു­ടെ­യും മണല്‍ കൊ­ള്ള­ക്കാ­ര­ന്റെ­യും കു­ത്സി­ത­നീ­ക്ക­ങ്ങള്‍­ക്ക് അടി­യറ വെ­യ്ക്ക­പ്പെ­ടും. ഇട­തു­പ­ക്ഷ­ത്തി­ന് അതു കണ്ടി­രി­ക്കേ­ണ്ടി വരും­.

­ഭൂ­ഉ­പ­യോ­ഗ­ത്തി­ലെ സാ­മൂ­ഹി­ക­നി­യ­ന്ത്ര­ണം ഗാ­ഡ്ഗില്‍ കമ്മി­റ്റി­യു­ടെ പ്ര­ഥ­മ­പ­രി­ഗ­ണ­നാ­വി­ഷ­യ­മാ­ണ്. ഭൂ­മി­യെ­ന്നാല്‍ ആത്യ­ന്തി­ക­മാ­യി ആരു­ടെ­യും സ്വ­കാ­ര്യ­സ്വ­ത്ത­ല്ല. അതു­കൊ­ണ്ട് സ്വ­ന്തം ഭൂ­മി­യാ­യാല്‍­പ്പോ­ലും, അത് എങ്ങ­നെ­യും ഉപ­യോ­ഗി­ക്കാന്‍ ആര്‍­ക്കും അവ­കാ­ശ­മി­ല്ല. പരി­ഷ്കൃത രാ­ജ്യ­ങ്ങ­ളി­ലെ­ല്ലാം ഭൂ­ഉ­പ­യോ­ഗ­ത്തി­ന്   നി­യ­ന്ത്ര­ണ­ങ്ങ­ളു­ണ്ട്. പ്ര­ധാന നി­യ­ന്ത്ര­ണ­രീ­തി മേ­ഖ­ലാ­വല്‍­ക്ക­ര­ണം (zonation) തന്നെ­യാ­ണ്. അവി­ടെ കാര്‍­ഷി­ക­മേ­ഖ­ല, വന­മേ­ഖ­ല, വ്യാ­പാ­ര­മേ­ഖ­ല, ആവാ­സ­മേ­ഖല എന്നി­ങ്ങ­നെ അതാ­തി­ട­ങ്ങ­ളില്‍ നട­ത്താ­വു­ന്ന പ്ര­വര്‍­ത്ത­ന­ങ്ങള്‍ എന്തൊ­ക്കെ­യാ­ണെ­ന്ന് കൃ­ത്യ­മാ­യി വേര്‍­തി­രി­ച്ചി­ട്ടു­ണ്ട്. വി­ക­സി­ത­രാ­ജ്യ­ങ്ങ­ളി­ലൊ­ക്കെ കൃ­ഷി­ഭൂ­മി കൈ­മാ­റു­മ്പോള്‍ പ്ര­സ്തുത ഭൂ­മി കൃ­ഷി­ക്കാ­യി മാ­ത്ര­മേ ഉപ­യോ­ഗി­ക്കാ­വൂ എന്ന് രേ­ഖ­പ്പെ­ടു­ത്ത­ണ­മെ­ന്നു­ണ്ട്. ലോ­ക­മെ­മ്പാ­ടും പരി­ചി­ത­മായ ഈ രീ­തി­യാ­ണ് പശ്ചി­മ­ഘ­ട്ട­ത്തെ 3 മേ­ഖ­ല­യാ­യി തി­രി­ച്ചു­കൊ­ണ്ട് ഗാ­ഡ്ഗില്‍ കമ്മി­റ്റി­യും സ്വീ­ക­രി­ച്ച­ത്.

­മേ­ഖല തി­രി­ച്ച് ചില നി­യ­ന്ത്ര­ണ­ങ്ങള്‍ കൊ­ണ്ടു­വ­രിക എന്ന­ത് പ്ര­ദേ­ശ­ത്തി­ന്റെ­യും പ്ര­ദേ­ശ­വാ­സി­ക­ളു­ടെ­യും ദീര്‍­ഘ­കാ­ല­ന­ന്മ­യ്ക്കും നി­ലില്‍­പ്പി­നും അനി­വാ­ര്യ­മാ­ണെ­ന്ന് ആധു­നിക അറി­വ് നമ്മെ പഠി­പ്പി­ക്കു­ന്നു­ണ്ട്. ഇത്ത­രം ചില നി­യ­ന്ത്ര­ണ­ങ്ങ­ളാ­ണ് ഗാ­ഡ്ഗില്‍ കമ്മി­റ്റി ഓരോ മേ­ഖ­ല­യി­ലും നിര്‍­ദ്ദേ­ശി­ക്കു­ന്ന­ത്. പരി­സ്ഥി­തി­ലോല പ്ര­ദേ­ശ­ങ്ങള്‍ നിര്‍­ണ്ണ­യി­ക്കു­ന്ന­തി­നു നേ­ര­ത്തേ കേ­ന്ദ്ര­സര്‍­ക്കാര്‍ നി­യോ­ഗി­ച്ച പ്ര­ണാ­ബ്റോ­യ് കമ്മി­റ്റി­യു­ടെ നിര്‍­ദേ­ശ­ങ്ങള്‍ ആണ് കമ്മി­റ്റി ആധാ­ര­മാ­ക്കി­യ­ത്. ഇത് കൂ­ടാ­തെ­ conservation reserve, protected area എ­ന്നി­വി­ട­ങ്ങ­ളില്‍ ഇപ്പോള്‍ തന്നെ ബാ­ധ­ക­മായ നി­യ­ന്ത്ര­ണ­ങ്ങള്‍ നി­ല­നില്‍­ക്കും എന്നും പറ­ഞ്ഞു­.

[blurb:3:right] നി­ല­വി­ലു­ള്ള വി­ക­സ­ന­രീ­തി­യില്‍ അടി­സ്ഥാ­ന­പ­ര­മായ മാ­റ്റം ഗാ­ഡ്ഗില്‍ കമ്മി­റ്റി നിര്‍­ദേ­ശി­ക്കു­ന്നു. നവ­ലി­ബ­റല്‍ യു­ക്തി­കള്‍­ക്ക് വഴ­ങ്ങു­ന്ന­ത­ല്ല ആ മാ­റ്റം. ഗാ­ഡ്ഗില്‍ റി­പ്പോര്‍­ട്ടും ­ക­സ്തൂ­രി­രം­ഗന്‍ റി­പ്പോര്‍­ട്ടും തമ്മി­ലു­ളള മൌ­ലി­ക­മായ വ്യ­ത്യാ­സം അവി­ടെ­യാ­ണ്. പരി­സ്ഥി­തി­യു­ടെ ലോ­ല­ത­യെ നിര്‍­വ­ചി­ക്കു­ന്ന­തില്‍­ത്ത­ന്നെ ഈ അടി­സ്ഥാ­വ്യ­ത്യാ­സം പ്ര­തി­ഫ­ലി­ക്കു­ന്നു­ണ്ട്. ശി­ഥി­ല­മായ വന­ത്തി­ന്റെ അടി­സ്ഥാ­ന­ത്തി­ലാ­ണ് കസ്തൂ­രി­രം­ഗന്‍ പരി­സ്ഥി­തി ലോ­ല­ത­യെ കണ­ക്കാ­ക്കു­ന്ന­ത്. ഗാ­ഡ്ഗി­ലോ, ഇട­തൂര്‍­ന്നു­ള്ള വന­ങ്ങ­ളി­ലൂ­ടെ­യും. 37 ശത­മാ­നം വരു­ന്ന സ്വാ­ഭാ­വി­ക­മേ­ഖ­ല­യൊ­ഴി­കെ ബാ­ക്കി 63 ശത­മാ­നം വരു­ന്ന സാം­സ്കാ­രി­ക­മേ­ഖ­ല­യില്‍ എന്തു­മാ­കാ­മെ­ന്നാ­ണ് കസ്തൂ­രി­രം­ഗ­ന്റെ നി­ഗ­മ­നം. 37 ശത­മാ­നം­വ­രു­ന്ന സ്വാ­ഭാ­വി­ക­മേ­ഖല ഇപ്പോള്‍ തന്നെ കു­റേ­യൊ­ക്കെ സം­ര­ക്ഷി­ത­മാ­ണ്. ബാ­ക്കി­വ­രു­ന്ന 63 ശത­മാ­നം സ്ഥ­ല­ത്താ­ണ് നി­യ­ന്ത്ര­ണ­ത്തി­ന്റെ ആവ­ശ്യം. ഗാ­ഡ്ഗില്‍ റി­പ്പോര്‍­ട്ട് അനു­സ­രി­ച്ച് ഇപ്പോള്‍ നി­ല­വി­ലു­ള്ള സം­ര­ക്ഷി­ത­മേ­ഖ­ല ESZ1 ഉം­ ESZ2 ഉം ചേര്‍­ന്നാല്‍ പശ്ചി­മ­ഘ­ട്ട ഭൂ­പ്ര­ദേ­ശ­ത്തി­ന്റെ 75 ശത­മാ­ന­മാ­ണ്. ഇതു­വ­ഴി പശ്ചി­മ­ഘ­ട്ട­ത്തി­ന്റെ ഭൂ­രി­ഭാ­ഗം പ്ര­ദേ­ശ­ത്തും കര്‍­ശ­ന­മായ നി­യ­ന്ത്ര­ണ­വും, ബാ­ക്കി­വ­രു­ന്ന കാല്‍ ഭാ­ഗ­ത്ത് കു­റേ­ക്കൂ­ടി ലളി­ത­മായ നി­യ­ന്ത്ര­ണ­വും എന്ന­താ­ണ് ഗാ­ഡ്ഗില്‍ കമ്മി­റ്റി­യു­ടെ കാ­ഴ്ച­പ്പാ­ട്.

­പ­രി­സ്ഥി­തി­കേ­ന്ദ്രി­ത­മായ മാ­ന­വ­വി­ക­സ­നം എന്ന കാ­ഴ്ച­പ്പാ­ടി­നെ മാ­ന­വ­കേ­ന്ദ്രി­ത­മായ പരി­സ്ഥി­തി­വി­ക­സ­നം എന്നു തി­രു­ത്തു­ക­യാ­ണ് ഗാ­ഡ്ഗില്‍. മനു­ഷ്യ­ന­ട­ക്കം എല്ലാ സസ്യ­ജ­ന്തു, ജീ­വ­ജാ­ല­ങ്ങള്‍­ക്കും സു­സ്ഥി­രത വേ­ണ­മെ­ന്നാ­ണ് ഗാ­ഡ്ഗി­ലി­ന്റെ കാ­ഴ്ച­പ്പാ­ട്. അതി­നു­വേ­ണ്ടി എല്ലാ ജീ­വ­ജാ­ല­ങ്ങ­ളു­ടെ­യും ജീ­വി­ത­വും ചു­റ്റു­പാ­ടു­ക­ളും സം­ര­ക്ഷി­ക്ക­പ്പെ­ട­ണം. അതേ­സ­മ­യം, മനു­ഷ്യ­ന്റെ ദു­ര­മൂ­ത്ത ഇട­പെ­ട­ലു­ക­ളാ­ണ് ഇന്ന് പ്ര­കൃ­തി­യെ നശി­പ്പി­ക്കു­ന്ന­ത് എന്നും തി­രി­ച്ച­റി­യു­ക­യും വേ­ണം. ആവ­ശ്യ'­ത്തി­ല­ധി­ഷ്ഠി­ത­മായ ഇട­പെ­ട­ലാ­ക­ണം മനു­ഷ്യന്‍ പ്ര­കൃ­തി­യില്‍ നട­ത്തേ­ണ്ട­ത്. അത് അത്യാര്‍­ത്തി­യു­ടേ­താ­യി­ക്കൂ­ടാ. അത്യാര്‍­ത്തി­ക്കു­വേ­ണ്ടി­യു­ള്ള ഇട­പെ­ടല്‍ ഭാ­വി­ത­ല­മു­റ­യു­ടെ നി­ല­നില്‍­പ്പു തകര്‍­ക്കും. ആവ­ശ്യ­ത്തി­ല­ധി­ഷ്ഠി­ത­മായ മനു­ഷ്യ­പ്ര­കൃ­തി­ബ­ന്ധ­ത്തി­ലൂ­ടെ സം­ഘര്‍­ഷ­ര­ഹി­ത­മായ മനു­ഷ്യ­മ­നു­ഷ്യ­ബ­ന്ധം സാ­ധ്യ­മാ­ക്ക­ണം. ഒരു വി­ഭാ­ഗം ജന­ങ്ങള്‍ അത്യാര്‍­ത്തി­മൂ­ലം പ്ര­കൃ­തി­യില്‍ നട­ത്തു­ന്ന ഇട­പെ­ട­ലു­കള്‍ ഒന്നു­മ­റി­യാ­ത്ത മറ്റൊ­രു­വി­ഭാ­ഗം ജന­ങ്ങ­ളു­ടെ ജീ­വി­ത­ത്തെ ദോ­ഷ­ക­ര­മാ­യി ബാ­ധി­ക്കു­ന്നു­ണ്ട്. അവ­രു­ടെ അത്യാ­വ­ശ്യ­ങ്ങള്‍ പോ­ലും അസാ­ധ്യ­മാ­ക്കു­ന്ന ഈ സ്ഥി­തി­യാ­ണ് സു­സ്ഥി­ര­വി­ക­സ­ന­ത്തെ­യും അസാ­ധ്യ­മാ­ക്കു­ന്ന­ത്. ഒടു­ങ്ങാ­ത്ത ആര്‍­ത്തി­യോ­ടെ പ്ര­കൃ­തി­യില്‍ നട­ത്തു­ന്ന ഇട­പെ­ടല്‍ വഴി ഉള്ള­വ­നും ഇല്ലാ­ത്ത­വ­നും തമ്മി­ലു­ള്ള അന്ത­ര­വും വര്‍­ദ്ധി­ക്കു­ന്നു­.

­ത­ന്റെ റി­പ്പോര്‍­ട്ടില്‍ ഗാ­ഡ്ഗില്‍ ഇങ്ങ­നെ പറ­യു­ന്നു­:

"­ജ­ന­സം­ഖ്യ­യില്‍ ഒരു ചെ­റു­ന്യൂ­ന­പ­ക്ഷം സമ്പ­ത്തി­ന്റെ­യും രാ­ഷ്ട്രീ­യാ­ധി­കാ­ര­ത്തി­ന്റെ­യും വലി­യൊ­രു ഭാ­ഗം കൈ­ക്ക­ലാ­ക്കി വച്ചി­രി­ക്കു­ന്നു. അതോ­ടൊ­പ്പം, ഒരാള്‍­ക്ക് ഒരു വോ­ട്ട് എന്ന­തില്‍ നി­ന്ന് ഒരു രൂ­പ­യ്ക്ക് ഒരു വോ­ട്ട് എന്ന നി­ല­യി­ലേ­യ്ക്ക് ജനാ­ധി­പ­ത്യം ദുര്‍­ബ­ല­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. ഈ സാ­ഹ­ച­ര്യ­ത്തില്‍, സമ്പ­ദ്ഘ­ട­ന­യെ­യും രാ­ഷ്ട്രീ­യ­വ്യ­വ­സ്ഥ­യെ­യും തങ്ങള്‍­ക്ക­നു­കൂ­ല­മാ­യി, നി­ര­ന്ത­രം മാ­റ്റി­മ­റി­ക്കാന്‍ സമ്പ­ന്നര്‍­ക്ക് കഴി­യു­ന്നു. ഇതാ­ക­ട്ടെ ഒരു ന്യാ­യീ­ക­ര­ണ­വു­മി­ല്ലാ­ത്ത ലാ­ഭ­ത്തി­നു വേ­ണ്ടി നട­ത്തു­ന്ന­താ­ണ് (Science Democracy and Ecology in India)''.

­ച­ങ്ങാ­ത്ത മു­ത­ലാ­ളി­ത്തം സം­ബ­ന്ധി­ച്ച് ഇട­തു­പ­ക്ഷ­വി­മര്‍­ശ­ത്തി­ന്റെ യു­ക്തി തന്നെ­യാ­ണ് ഗാ­ഡ്ഗി­ലും പങ്കു­വെ­യ്ക്കു­ന്ന­ത്. അതി­ന്റെ ആസു­ര­മായ ശേ­ഷി­യെ­ക്കു­റി­ച്ചു­ളള പൂര്‍­ണ­ബോ­ധ്യ­ത്തോ­ടെ­യാ­ണ് ഗാ­ഡ്ഗില്‍ തന്റെ നിര്‍­ദ്ദേ­ശ­ങ്ങള്‍ അവ­ത­രി­പ്പി­ക്കു­ന്ന­ത്. ചങ്ങാ­ത്ത മു­ത­ലാ­ളി­ത്ത­ത്തെ രാ­ഷ്ട്രീ­യ­മാ­യും സൈ­ദ്ധാ­ന്തി­ക­മാ­യും എതിര്‍­ക്കു­ന്ന ഇട­തു­പ­ക്ഷ­ത്തി­ന് ഗാ­ഡ്ഗില്‍ കമ്മി­റ്റി­യു­ടെ ശി­പാര്‍­ശ­കള്‍ നട­പ്പി­ലാ­ക്കുക എന്ന­ത് സമ­ര­ദൌ­ത്യം കൂ­ടി­യാ­ണ്.

[blurb:4:left] ആ­ദ്യം പറ­ഞ്ഞ വി­മര്‍­ശ­ന­ങ്ങള്‍ മു­ന്നോ­ട്ടു­വെ­ച്ചു­കൊ­ണ്ടു­ത­ന്നെ ഗാ­ഡ്ഗില്‍ റി­പ്പോര്‍­ട്ടി­ന്റെ പൊ­തു­സ­മീ­പ­ന­ത്തെ അം­ഗീ­ക­രി­ക്കാന്‍ ഇട­തു­പ­ക്ഷ രാ­ഷ്ട്രീ­യ­പ്ര­സ്ഥാ­ന­ങ്ങള്‍­ക്കു കഴി­യ­ണം. ESZ നിര്‍­ണ­യം, പശ്ചി­മ­ഘ­ട്ട അഥോ­റി­റ്റി, അതി­ര­പ്പ­ള്ളി പദ്ധ­തി, താ­ലൂ­ക്കു­ക­ളു­ടെ തരം­തി­രി­വ്, അണ­ക്കെ­ട്ടു­ക­ളു­ടെ ഡീ­ക­മ്മീ­ഷന്‍ എന്നിവ സം­ബ­ന്ധി­ച്ച് കു­റേ­ക്കൂ­ടി മൂര്‍­ത്ത­മായ നിര്‍­ദ്ദേ­ശ­ങ്ങള്‍ ജന­പ­ക്ഷ­ത്തു നി­ന്ന് മു­ന്നോ­ട്ടു­വെ­യ്ക്കാ­വു­ന്ന­തേ­യു­ള്ളൂ­.

­പ­ക്ഷേ, നട­ക്കു­ന്ന­ത് അത­ല്ല. റി­പ്പോര്‍­ട്ടി­നോ­ടാ­കെ ഒരു നി­ഷേ­ധാ­ത്മക നി­ല­പാ­ടാ­ണ് സ്വീ­ക­രി­ച്ചു­കാ­ണു­ന്ന­ത്. ഗാ­ഡ്ഗില്‍ കമ്മി­റ്റി റി­പ്പോര്‍­ട്ട് അപ്പാ­ടെ തള്ള­ണ­മെ­ന്ന് തങ്ങള്‍­ക്ക് അഭി­പ്രാ­യ­മി­ല്ല എന്ന് ഒഴു­ക്കന്‍ മട്ടില്‍ പറ­യു­ക­യേ ചെ­യ്യു­ന്നു­ള­ളൂ. സമ­ഗ്ര­വും ശാ­ശ്വ­ത­വു­മായ വി­ക­സ­ന­ത്തെ സം­ബ­ന്ധി­ക്കു­ന്ന ഇട­തു­പ­ക്ഷ കാ­ഴ്ച­പ്പാ­ടില്‍ നി­ന്നു നോ­ക്കി­യാല്‍ അനു­കൂ­ലി­ക്കു­ക­യും നട­പ്പാ­ക്കു­ക­യും ചെ­യ്യേ­ണ്ട ഒട്ടേ­റെ നിര്‍­ദ്ദേ­ശ­ങ്ങള്‍ ഗാ­ഡ്ഗില്‍ റി­പ്പോര്‍­ട്ട് മു­ന്നോ­ട്ടു വെ­യ്ക്കു­ന്നു­ണ്ട്. സമ്പ­ത്തുല്‍­പാ­ദ­നം, സ്ഥാ­യി­ത്വം, സാ­മൂ­ഹി­കീ­തി, ആസൂ­ത്ര­ണം, വി­കേ­ന്ദ്രീ­ക­ര­ണം, ജന­പ­ങ്കാ­ളി­ത്തം എന്നി­വ­യ്ക്കൊ­ക്കെ ഊന്നല്‍ നല്‍­കു­ന്ന ഇട­തു­പ­ക്ഷ വി­ക­സ­ന­സ­മീ­പ­നം തന്നെ­യാ­ണ് ഈ റി­പ്പോര്‍­ട്ടി­ന്റെ അന്തര്‍­ധാ­ര.

­പ­രി­സ്ഥി­തി­യു­ടെ പേ­രി­ലു­ള്ള മൌ­ലി­ക­വാ­ദ­ത്തി­നും വി­ക­സ­ന­ത്തി­ന്റെ പേ­രി­ലു­ള്ള യാ­ന്ത്രി­ക­വാ­ദ­ത്തി­നും മധ്യേ­യു­ളള നി­ല­പാ­ട് സ്വീ­ക­രി­ക്കാന്‍ നി­ല­വില്‍ യാ­തൊ­രു വൈ­ഷ­മ്യ­വു­മി­ല്ല. ഗാ­ഡ്ഗില്‍ റി­പ്പോര്‍­ട്ടി­ലെ നിര്‍­ദേ­ശ­ങ്ങ­ളെ കേ­ര­ള­ത്തി­ന്റെ പൊ­തു­വായ വി­ക­സ­ന­പ്ര­ശ്ങ്ങ­ളു­മാ­യി കണ്ണി­ചേര്‍­ക്ക­ണം­.

­കേ­ര­ള­ത്തി­ലെ ജന­ങ്ങ­ളു­ടെ ആവാ­സ­വ്യ­വ­സ്ഥ­യു­ടെ കേ­ന്ദ്ര­മാ­ണ് പശ്ചി­മ­ഘ­ട്ടം­. അ­തി­ന്റെ സം­ര­ക്ഷ­ണ­ത്തി­ന് പഴു­ത­റ്റ ഒരു നി­യ­മ­വും ഇപ്പോ­ഴി­ല്ല. ആ സാ­ഹ­ച­ര്യ­ത്തില്‍ ഗാ­ഡ്ഗില്‍ കമ്മി­റ്റി­യു­ടെ നിര്‍­ദേ­ശ­ങ്ങ­ളും നി­ല­പാ­ടു­ക­ളും പൊ­തു­വില്‍ സ്വീ­കാ­ര്യ­മാ­ണ്. നിര്‍­ദ്ദേ­ശ­ങ്ങ­ളി­ലെ പ്രാ­യോ­ഗി­ക­മായ പ്ര­ശ്ന­ങ്ങള്‍ ചര്‍­ച്ച­യി­ലൂ­ടെ പരി­ഹ­രി­ക്കു­ക­യും അല്ലാ­ത്തവ കൂ­ടു­തല്‍ ജനോ­പ­കാ­ര­പ്ര­ദ­വും പരി­സ്ഥി­തി­സൌ­ഹൃ­ദ­പ­ര­വു­മാ­യി നട­പ്പാ­ക്കു­ക­യും ചെ­യ്യ­ണം­.

[blurb:5:right] പൊ­തു­സ­മൂ­ഹ­ത്തില്‍ ആഴ­ത്തി­ലു­ളള ചര്‍­ച്ച സം­ഘ­ടി­പ്പി­ക്ക­ണം. ഇട­തു­പ­ക്ഷ രാ­ഷ്ട്രീ­യ­പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ മുന്‍­കൈ­യില്‍­ത്ത­ന്നെ അതു നട­ക്കു­ക­യും വേ­ണം. പഞ്ചാ­യ­ത്തു­ക­ളും ഗ്രാ­മ­സ­ഭ­ക­ളും കര്‍­ഷ­ക­കൂ­ട്ടാ­യ്മ­ക­ളും പാട ശേ­ഖ­ര­സ­മി­തി­ക­ളു­മൊ­ക്കെ ആ ചര്‍­ച്ച­യ്ക്കു വേ­ദി­യാ­ക­ണം. കേ­ര­ള­ത്തി­ലെ മു­ഴു­വന്‍ പ്ര­ദേ­ശ­ങ്ങ­ളും­ ­കു­ന്നും പു­ഴ­യും പാ­ട­വും നഗ­ര­വും മനു­ഷ്യ ഇട­പെ­ട­ലു­ക­ളു­മെ­ല്ലാം സാ­മൂ­ഹി­ക­മാ­യി നി­യ­ന്ത്രി­ക്ക­പ്പെ­ടേ­ണ്ട­താ­ണ് എന്ന ബോ­ധം അതു­വ­ഴി രൂ­പ­പ്പെ­ടു­ത്ത­ണം. അതി­നു­ള്ള നി­മി­ത്ത­മാ­ക­ണം, ഗാ­ഡ്ഗില്‍ റി­പ്പോര്‍­ട്ട്. നിര്‍­ഭാ­ഗ്യ­വ­ശാല്‍ സ്ഥാ­പി­ത­താല്‍­പ­ര്യ­ങ്ങ­ളോ­ടെ റി­പ്പോര്‍­ട്ടി­നെ എതിര്‍­ക്കു­ന്ന­വ­രു­ടെ യു­ക്തി­കള്‍ ആധി­പ­ത്യം നേ­ടി­ക്ക­ഴി­ഞ്ഞു. ബല­പ്ര­യോ­ഗ­വും ഭീ­ഷ­ണി­യും വഴി സര്‍­ക്കാ­രി­നെ വരു­തി­യ്ക്കു നിര്‍­ത്താന്‍ ശ്ര­മി­ക്കു­ന്ന­വ­രു­ടെ ഉന്നം വ്യ­ക്ത­മാ­ണ്.

­ഗാ­ഡ്ഗില്‍ റി­പ്പോര്‍­ട്ടി­ന് അനു­കൂ­ല­മാ­യി വ്യ­വ­സ്ഥാ­പിത ഇട­തു­പ­ക്ഷ­ത്തു നി­ന്ന് ചെ­റിയ ശബ്ദം പോ­ലും ഉയ­രു­ന്നി­ല്ല. ചങ്ങാ­ത്ത മു­ത­ലാ­ളി­ത്ത­ത്തി­നെ­തി­രെ റി­പ്പോര്‍­ട്ട് മു­ന്നോ­ട്ടു­വെ­യ്ക്കു­ന്ന ജാ­ഗ്രത ഏറ്റെ­ടു­ക്കാന്‍ ഇട­തു­പ­ക്ഷ­ത്തി­നു കഴി­ഞ്ഞി­ട്ടി­ല്ല. പ്രാ­യോ­ഗി­ക­മായ ചില ആശ­ങ്ക­ക­ളെ­ക്കു­റി­ച്ചു­ളള മു­റ­വി­ളി­യില്‍ ഈ റി­പ്പോര്‍­ട്ടു മു­ന്നോ­ട്ടു വെ­യ്ക്കു­ന്ന രാ­ഷ്ട്രീ­യം അമ്പേ മു­ങ്ങി­പ്പോ­യി. വെ­ള്ളം കല­ക്കി കരി­മ­ണല്‍ വാ­രാ­നും കാ­യല്‍ നി­ക­ത്താ­നും കാ­ടു പി­ടി­ച്ച­ട­ക്കാ­നും ഒരേ­പോ­ലെ നീ­ക്കം നട­ക്കു­ക­യാ­ണ്. അതു­ണ്ടാ­ക്കു­ന്ന ആശ­ങ്ക­കള്‍­ക്കും ആധി­കള്‍­ക്കും ഇട­യി­ലാ­ണ് ഗാ­ഡ്ഗില്‍ റി­പ്പോര്‍­ട്ടി­നെ­തി­രെ­യു­ള്ള കൊ­ല­വി­ളി­ക­ളും അര­ങ്ങേ­റു­ന്ന­ത്. ടി­പ്പര്‍ ലോ­റി­യില്‍ ആളി­റ­ങ്ങി അടി­വാ­ര­ത്ത് പേ­ക്കൂ­ത്ത് ആടു­ന്ന­തും മറ്റൊ­രി­ട­ത്ത് ലോ­റി­ക്ക­ണ­ക്കി­ന് ആളി­റ­ങ്ങി കരി­മ­ണല്‍ കമ്പ­നി­യെ രക്ഷി­ക്കാന്‍ സ്പോണ്‍­സേ­ഡ് സമ­രം അഭി­ന­യി­ക്കു­ന്ന­തും ഒരേ കാ­ല­ത്താ­ണ് നാം കാ­ണു­ന്ന­ത്.

ഈ നാ­ട­ക­ങ്ങ­ളില്‍ വീ­ണു­പോ­കാന്‍ ഇട­തു­പ­ക്ഷ­ത്തി­നു കഴി­യി­ല്ല. ഭൂ­പ­രി­ഷ്ക­ര­ണ­വും സമ്പൂര്‍ണ സാ­ക്ഷ­ര­ത­യും ജന­കീ­യാ­സൂ­ത്ര­ണ­വു­മൊ­ക്കെ സാ­ധ്യ­മാ­ക്കി­യ­വ­രു­ടെ രാ­ഷ്ട്രീയ ഉത്ത­ര­വാ­ദി­ത്തം തന്നെ­യാ­ണ് പരി­സ്ഥി­തി പരി­പാ­ല­ന­വും പശ്ചി­മ­ഘ­ട്ട­സം­ര­ക്ഷ­ണ­വും. നിര്‍­ഭാ­ഗ്യ­വ­ശാല്‍ ആ ചു­മ­തല നിര്‍­വ­ഹി­ക്കു­ന്ന­വര്‍ ഗാ­ഡ്ഗില്‍ കമ്മി­റ്റി നിര്‍­ദ്ദേ­ശ­ങ്ങ­ളോ­ട് വേ­ണ്ട­ത്ര അവ­ധാ­ന­ത­യോ­ടെ­യ­ല്ല പ്ര­തി­ക­രി­ച്ച­ത്. അതാ­ണ് വി­ഷ­മ­വും വി­മര്‍­ശ­വും­.

എം. ഗോ­പ­കു­മാര്‍

<fieldset class="fieldgroup group-newsquotes"><legend>News Quotes</legend>

30 ശതമാനത്തിലധികം ചരിവുള്ള സ്ഥലത്ത് ഇപ്പോള്‍ തന്നെ നാം കൃഷി ചെയ്യുന്നുണ്ട്. തട്ടുകള്‍ തിരിച്ച് സമര്‍ത്ഥമായി വാര്‍ഷിക വിളകള്‍ തന്നെ ഇറക്കുന്നുണ്ട്. ചരിവുകളിലെ കൃഷി കര്‍ശനമായി നിയന്ത്രിക്കണം എന്ന നിബന്ധനയെക്കാള്‍ എന്തുകൊണ്ടും യുക്തിസഹം, ശാസ്ത്രീയമായ കൃഷിരീതികളും അനുബന്ധപ്രവര്‍ത്തനങ്ങളും കര്‍ഷകരെ അഭ്യസിപ്പിക്കുകയാണ്.

കൃഷിക്കാരന്റെ ആശങ്കകള്‍ ന്യായമായി പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാക്കിയേ തീരൂ. അതിനുവേണ്ടിയാണ് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ - പ്രത്യേകിച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. അല്ലെങ്കില്‍ പരിസ്ഥിതി സംരക്ഷണം എന്ന വലിയ ലക്ഷ്യത്തെ മതസംഘടകളുടെ നേതൃത്വത്തില്‍ പാറ, റിസോര്‍ട്ട് മാഫിയയുടെയും മണല്‍ കൊള്ളക്കാരന്റെയും കുത്സിതനീക്കങ്ങള്‍ക്ക് അടിയറ വെയ്ക്കപ്പെടും.

ശിഥിലമായ വനത്തിന്റെ അടിസ്ഥാനത്തിലാണ് കസ്തൂരിരംഗന്‍ പരിസ്ഥിതി ലോലതയെ കണക്കാക്കുന്നത്. ഗാഡ്ഗിലോ, ഇടതൂര്‍ന്നുള്ള വനങ്ങളിലൂടെയും. 37 ശതമാനം വരുന്ന സ്വാഭാവികമേഖലയൊഴികെ ബാക്കി 63 ശതമാനം വരുന്ന സാംസ്കാരികമേഖലയില്‍ എന്തുമാകാമെന്നാണ് കസ്തൂരിരംഗന്റെ നിഗമനം. 37 ശതമാനംവരുന്ന സ്വാഭാവികമേഖല ഇപ്പോള്‍ തന്നെ കുറേയൊക്കെ സംരക്ഷിതമാണ്. ബാക്കിവരുന്ന 63 ശതമാനം സ്ഥലത്താണ് നിയന്ത്രണത്തിന്റെ ആവശ്യം.

ചങ്ങാത്ത മുതലാളിത്തം സംബന്ധിച്ച് ഇടതുപക്ഷവിമര്‍ശത്തിന്റെ യുക്തി തന്നെയാണ് ഗാഡ്ഗിലും പങ്കുവെയ്ക്കുന്നത്. അതിന്റെ ആസുരമായ ശേഷിയെക്കുറിച്ചുളള പൂര്‍ണബോധ്യത്തോടെയാണ് ഗാഡ്ഗില്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നത്. ചങ്ങാത്ത മുതലാളിത്തത്തെ രാഷ്ട്രീയമായും സൈദ്ധാന്തികമായും എതിര്‍ക്കുന്ന ഇടതുപക്ഷത്തിന് ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പിലാക്കുക എന്നത് സമരദൌത്യം കൂടിയാണ്.

ഭൂപരിഷ്കരണവും സമ്പൂര്‍ണ സാക്ഷരതയും ജനകീയാസൂത്രണവുമൊക്കെ സാധ്യമാക്കിയവരുടെ രാഷ്ട്രീയ ഉത്തരവാദിത്തം തന്നെയാണ് പരിസ്ഥിതി പരിപാലനവും പശ്ചിമഘട്ടസംരക്ഷണവും. നിര്‍ഭാഗ്യവശാല്‍ ആ ചുമതല നിര്‍വഹിക്കുന്നവര്‍ ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങളോട് വേണ്ടത്ര അവധാനതയോടെയല്ല പ്രതികരിച്ചത്. അതാണ് വിഷമവും വിമര്‍ശവും.

</fieldset>

മാധവ് ഗാഡ്ഗില്‍

വര്‍ത്തമാനം

Country:

Default Home Page

UK Home Page

Authors:

Gopan Mukundan

http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/22654/%E0%B4%97%E0%B4%BE%E0%B4%A1%E0%B5%8D%E0%B4%97%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%A8%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B4%82-%E0%B4%86%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B9%E0%B4%BE%E0%B4%B0%E0%B4%B5%E0%B5%81%E0%B4%82-%E0%B4%B5%E0%B5%87%E0%B4%A3%E0%B4%82#comments ഇടതുപക്ഷം കയ്യേറ്റം കസ്തൂരിരംഗന്‍ കുടിയേറ്റം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി ദുര്‍ബല പ്രദേശം പരിസ്ഥിതി സംരക്ഷണം പരിസ്ഥിതിലോലമേഖല പശ്ചിമഘട്ടം പാരിസ്ഥിതിക പ്രശ്നങ്ങള്‍ പ്രകൃതി സംരക്ഷണം മാധവ് ഗാഡ്ഗില്‍ ഹൈറേഞ്ച് വര്‍ത്തമാനം വാര്‍ത്ത Mon, 18 Nov 2013 09:45:03 +0000 Gopan Mukundan 22654 at http://malayal.am വനങ്ങളുണ്ടാകുന്നത്... http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22653/%E0%B4%B5%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D

­കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ ­ചെ­മ്പ­നോ­ട എന്ന ഗ്രാ­മ­മാ­ണ് എന്റെ സ്വ­ദേ­ശം. പശ്ചി­മ­ഘ­ട്ട­സം­ര­ക്ഷ­ണ­ത്തി­നാ­യി കസ്തൂ­രി­രം­ഗൻ കമ്മി­റ്റി പരി­സ്ഥി­തി-ദു­ർ­ബല പ്ര­ദേ­ശ­മെ­ന്ന് മാ­ർ­ക്ക് ചെ­യ്യ­പ്പെ­ട്ടി­രി­ക്കു­ന്ന കേ­ര­ള­ത്തി­ലെ 123 ഗ്രാ­മ­ങ്ങ­ളി­ലൊ­ന്ന്. (HLWG Report 2 പേ­ജ് 26).

­സ­മീ­പ­പ്ര­ദേ­ശ­ങ്ങ­ളിൽ നി­ന്നും താ­ര­ത­മ്യേന ഒറ്റ­പ്പെ­ട്ട് കി­ട­ക്കു­ന്ന പ്ര­ദേ­ശ­ങ്ങ­ളി­ലൊ­ന്നാ­ണ് ചെ­മ്പ­നോ­ട. സമീ­പ­ത്തു­ള്ള 2 പട്ട­ണ­ങ്ങൾ പേ­രാ­മ്പ്ര­യും കു­റ്റ്യാ­ടി­യും. രണ്ടും ഏതാ­ണ്ട് 20 കി­മീ­റ്റർ ദൂ­രം. കു­റ്റ്യാ­ടി­യ്ക്കും ചെ­മ്പ­നോ­ട­യ്ക്കു­മി­ട­യി­ലു­ള്ള ഒരു പാ­ലം സമീ­പ­കാ­ല­ത്തു മാ­ത്രം പണി­ക­ഴി­ഞ്ഞ­തി­നാൽ ആ വഴി­യ്ക്ക് ബസ് സൗ­ക­ര്യ­ങ്ങ­ളി­ല്ല. ­പേ­രാ­മ്പ്ര നി­ന്നും പോ­കു­മ്പോൾ ­പെ­രു­വ­ണ്ണാ­മൂ­ഴി­ അണ­ക്കെ­ട്ട് കഴി­ഞ്ഞ് 4-5 കി­ലോ­മീ­റ്റർ വന­ത്തി­ലൂ­ടെ­യാ­ണു യാ­ത്ര.ഇ­ട­യ്ക്കു­ള്ള ഒരു പാ­ലം മഴ­ക്കാ­ല­ത്ത് വെ­ള്ളം കൊ­ണ്ട് മൂ­ടി ഗ്രാ­മം തീ­ർ­ത്തും ഒറ്റ­പ്പെ­ടും. സമീ­പ­ത്തു­ള്ള വന­ത്തിൽ നി­ന്നും ആന­യും കാ­ട്ടു­പ­ന്നി­യും നാ­ട്ടി­ലി­റ­ങ്ങു­ന്ന­ത് സാ­ധാ­ര­ണം. പു­ലി­യി­റ­ങ്ങിയ സം­ഭ­വ­ങ്ങൾ എന്റെ കു­ട്ടി­ക്കാ­ല­ത്ത് കേ­ട്ടി­ട്ടു­ണ്ട്.

­ചെ­മ്പ­നോ­ട, ­പൂ­ഴി­ത്തോ­ട് എന്നീ രണ്ടു ഗ്രാ­മ­ങ്ങ­ളി­ലാ­യി (ര­ണ്ടും ചെ­മ്പ­നോട എന്ന ഒരൊ­റ്റ വി­ല്ലേ­ജോ­ഫീ­സി­നു കീ­ഴി­ലാ­ണ്) ഏതാ­ണ്ട് ആയി­ര­ത്തോ­ളം കു­ടും­ബ­ങ്ങൾ. ജന­സം­ഖ്യ­യിൽ നല്ലൊ­രു ശത­മാ­നം കു­ടി­യേ­റ്റ ക്രി­സ്ത്യാ­നി­കൾ. ആ കാ­ര­ണം കൊ­ണ്ടു­ത­ന്നെ കോ­ൺ­ഗ്ര­സ് - കേ. കോ­ൺ­ഗ്ര­സ് അനു­ഭാ­വി­കൾ. എന്നാൽ ചെ­മ്പ­നോ­ട­യു­ൾ­പ്പെ­ടു­ന്ന പേ­രാ­മ്പ്ര അസം­ബ്ലി മണ്ഡ­ല­ത്തിൽ നി­ന്നും കാ­ല­ങ്ങ­ളാ­യി ജയി­ക്കു­ന്ന­ത് സി­പി­‌എം. ചില വല­തു­പ­ക്ഷ പ്രാ­ദേ­ശി­ക­നേ­താ­ക്ക­ള­ല്ലാ­തെ അധി­കാ­ര­ത്തി­ന്റെ­യി­ട­ങ്ങ­ളിൽ ചെ­മ്പ­നോ­ട­ക്കാ­ർ­ക്ക് പറ­യ­ത്ത­ക്ക സ്വാ­ധീ­ന­ങ്ങ­ളി­ല്ല. ഈ പ്ര­ദേ­ശ­ത്തെ ഭൂ­രി­ഭാ­ഗം വീ­ടു­ക­ളി­ലും വൈ­ദ്യു­തി, കു­ടി­വെ­ള്ളം, ടെ­ലി­ഫോ­ൺ, യാ­ത്രാ­സൗ­ക­ര്യം എന്നി­ങ്ങ­നെ­യു­ള്ള അടി­സ്ഥാ­ന­സൗ­ക­ര്യ­ങ്ങ­ളി­ല്ല. മെ­യി­ൻ‌­റോ­ഡ­രി­കി­ലു­ള്ള വീ­ടു­ക­ളി­ലെ­ങ്കി­ലും കര­ണ്ട് കി­ട്ടി­യി­ട്ട് 10-15 കൊ­ല്ല­മേ ആയി­ട്ടു­ള്ളൂ. ടെ­ലി­ഫോൺ എത്തി­യി­ട്ട് 10 കൊ­ല്ലം തി­ക­ച്ചാ­യി­ട്ടി­ല്ല, അതും ചു­രു­ക്കം വീ­ടു­ക­ളി­ൽ. വേ­ണ്ട­ത്ര യാ­ത്രാ-ആശു­പ­ത്രി സൗ­ക­ര്യ­ങ്ങ­ളി­ല്ലാ­തെ­യാ­ണ് എന്റെ വീ­ട്ടി­ലെ രണ്ടം­ഗ­ങ്ങൾ മര­ണ­പ്പെ­ട്ട­ത്. ഒരാൾ 35 കൊ­ല്ലം മു­ൻ­പും, ഒരാൾ 3 മാ­സം മു­ൻ­പും­.

­ചെ­മ്പ­നോ­ട­യിൽ ഭൂ­മാ­ഫി­യ­യോ റി­സോ­ർ­ട്ട് മാ­ഫി­യ­യോ മണൽ മാ­ഫി­യ­യോ ക്വാ­റി മാ­ഫി­യ­യോ ഇല്ല. ഉള്ള­ത് സാ­ധാ­ര­ണ­ക്കാർ മാ­ത്രം. ആരെ­ങ്കി­ലും കൃ­ഷി­ഭൂ­മി വി­ൽ­ക്കു­മ്പോൾ വാ­ങ്ങു­ന്ന­തും ­കൃ­ഷി­ ചെ­യ്യു­ന്ന­വർ തന്നെ. ചെ­മ്പ­നോ­ട­യി­ലെ മൊ­ത്തം കാ­ർ­ഷി­ക­ഭൂ­മി­യു­ടെ അള­വിൽ കഴി­ഞ്ഞ 30 കൊ­ല്ല­ത്തി­നു­ള്ളിൽ കാ­ര്യ­മായ കു­റ­വൊ­ന്നും വന്നി­ട്ടി­ല്ല (ഏ­താ­നും പു­തിയ വീ­ടു­കൾ വന്ന­തൊ­ഴി­ച്ചാ­ൽ).

­ചെ­മ്പ­നോ­ട­യും സമീ­പ­പ്ര­ദേ­ശ­ങ്ങ­ളും. പരി­സ്ഥി­തി ദു­ർ­ബല പ്ര­ദേ­ശം ചു­വ­പ്പിൽ അട­യാ­ള­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. സമീ­പ­ത്തു­ള്ള ക്വാ­റി­ക­ളും ഉരു­ൾ‌­പൊ­ട്ട­ലു­ക­ളു­മു­ള്ള (എ­ന്നാൽ ESA-യി­ലി­ല്ലാ­ത്ത) പ്ര­ദേ­ശം പച്ച­യി­ലും­.

­ചെ­മ്പ­നോ­ട­യ്ക്ക് സമീ­പ­ത്തു­ള്ള രണ്ടു വി­ല്ലേ­ജു­ക­ളാ­ണ് പെ­രു­വ­ണ്ണാ­മൂ­ഴി­യും മരു­തോ­ങ്ക­ര­യും. പെ­രു­വ­ണ്ണാ­മൂ­ഴി­യിൽ ഡാ­മു­ണ്ട്, മു­ത­ല­വ­ളർ­ത്തു­കേ­ന്ദ്ര­മു­ണ്ട്, ചെ­റിയ രീ­തി­യി­ലൊ­രു ടൂ­റി­സ്റ്റ് ലൊ­ക്കെ­ഷ­നാ­ണ്. ഈ രണ്ടു വി­ല്ലേ­ജു­ക­ളും ഏതാ­ണ്ട് 10 കി­മീ­റ്റർ അക­ലെ­യു­ള്ള പേ­രാ­മ്പ്ര, ­കു­റ്റ്യാ­ടി­ പട്ട­ണ­ങ്ങ­ളു­മാ­യി well connected ആണ്. അതു­കൊ­ണ്ടു­ത­ന്നെ കൂ­‍­ടു­തൽ സൗ­ക­ര്യ­ങ്ങൾ, സ്ഥ­ല­ത്തി­നു ചെ­മ്പ­നോ­ട­യെ അപേ­ക്ഷി­ച്ച് മൂ­ന്നി­ര­ട്ടി വി­ല. മറ്റൊ­ന്ന് ചെ­മ്പ­നോ­ട­യിൽ ക്വാ­റി­ക­ളോ മറ്റു വ്യ­വ­സായ സം­രം­ഭ­ങ്ങ­ളോ ഇല്ലെ­ങ്കിൽ മരു­തോ­ങ്ക­ര­യി­ലും പെ­രു­വ­ണ്ണാ­മൂ­ഴി­യി­ലും ഏക്ക­റു കണ­ക്കി­നു ക്വാ­റി­ക­ളു­ണ്ട്. ‘ശാ­ലോം’ എന്ന പേ­രിൽ ഒരു ഭക്തി­വ്യ­വ­സാ­യം ഏറെ­ക്കൊ­ല്ല­ങ്ങ­ളാ­യി തഴ­ച്ചു വള­രു­ന്നു­ണ്ട്. മരു­തോ­ങ്ക­ര­യി­ലും സമീ­പ­ത്തു­ള്ള കാ­വി­ലും­‌­പാറ പഞ്ചാ­യ­ത്തി­ലെ മറ്റു ഗ്രാ­മ­ങ്ങ­ളി­ലും ക്വാ­റി­കൾ ഉണ്ടാ­ക്കി വെ­ച്ച ഉരു­ൾ‌­പൊ­ട്ടൽ ഭീ­ഷ­ണി­യെ­ക്കു­റി­ച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’ വാ­ർ­ത്ത.

Many of the granite quarries in the Kuttiady, Kavilumpara, Maruthonkara and Pashukkadavu region are operating over 2,000 ft high in landslide-prone areas.

ആ­രോ­ടും കു­ടി­യൊ­ഴി­യാൻ ആവ­ശ്യ­പ്പെ­ടി­ല്ലെ­ന്നാ­ണ് കേ­ന്ദ്ര­മ­ന്ത്രി ജയ­ന്തി നട­രാ­ജൻ ഇന്ന­ലെ­യും പറ­ഞ്ഞ­ത്. അതു ഞാൻ 100% വി­ശ്വ­സി­ക്കു­ന്നു. എന്നാൽ ഇനി കസ്തൂ­രി­രം­ഗൻ റി­പ്പോ­ർ­ട്ട് അനു­സ­രി­ച്ചു­ള്ള നി­ർ­ദ്ദേ­ശ­ങ്ങൾ ഇം­‌­പ്ലി­മെ­ന്റ് ചെ­യ്ത് കഴി­യു­മ്പോൾ ചെ­മ്പ­നോ­ട­യ്ക്ക് എന്തു സം­ഭ­വി­ക്കു­മെ­ന്ന് നോ­ക്കാം­.

HLWG recommends that all proposed infrastructure projects, including transport, must be considered only after cumulative impacts are studied and assessed. All these projects will be considered by the Central government under Category A. (HLWG Report 1, പേ­ജ് 110)

­റി­പ്പോ­ർ­ട്ടി­ലെ നി­ർ­ദ്ദേ­ശ­മ­നു­സ­രി­ച്ച് ESA-യിൽ വരു­ന്ന പ്ര­ദേ­ശ­ങ്ങ­ളിൽ ഗതാ­ഗ­തം ആവ­ശ്യ­മു­ള്ള സൗ­ക­ര്യ­ങ്ങ­ളു­ടെ വി­ക­സ­നം സൂ­ക്ഷ്മ­മായ പഠ­ന­ങ്ങൾ­ക്കു ശേ­ഷ­മേ പാ­ടു­ള്ളൂ എന്ന്. ഇത്ത­രം ഒരു നി­ബ­ന്ധ­ന­യു­മി­ല്ലാ­തെ തന്നെ ചെ­മ്പ­നോ­ട­യിൽ (അ­തും ചില ഭാ­ഗ­ങ്ങ­ളിൽ മാ­ത്രം) റോ­ഡും വൈ­ദ്യു­തി­യും വെ­ള്ള­വു­മെ­ത്തി­യ­ത് സമീ­പ­കാ­ല­ത്ത്. ഇനി നി­ബ­ന്ധ­ന­കൾ കൂ­ടി­യു­ണ്ടെ­ങ്കിൽ കൂ­‍­ടു­തൽ ചു­വ­പ്പു­നാ­ട­കൾ മറി­ക­ട­ന്ന് അങ്ങോ­ട്ടു­ള്ള റോ­ഡി­ന്റെ അറ്റ­കു­റ്റ­പ്പ­ണി­കൾ നട­ക്കു­മോ? മഴ­ക്കാ­ല­ത്ത് പു­ഴ­മൂ­ടു­ന്ന ആ പാ­ലം ഇനി എന്നെ­ങ്കി­ലും പു­തു­ക്കി പണി­യു­മോ? ഇപ്പോ­ഴു­ള്ള സ്കൂൾ കെ­ട്ടി­ടം ഒരു മഴ­ക്കാ­ല­ത്ത് തകർ­ന്നു വീ­ണാൽ അതു പു­തു­ക്കി പണി­യു­മോ? അടി­സ്ഥാ­ന­സൗ­ക­ര്യ­ങ്ങ­ളെ­ങ്കി­ലു­മു­ള്ള ഒരു ആശു­പ­ത്രി അവി­ടെ ഉയ­രു­മോ? ഇപ്പോൾ തന്നെ മു­ൻ­പു­ണ്ടാ­യി­രു­ന്ന പ്രൈ­വ­റ്റ് ബസ് സർ­വീ­സു­കൾ പകു­തി­യി­ല­ധി­ക­വും നി­ന്നു­പോ­യി. ഏതാ­നും വർ­ഷം കൂ­ടി കഴി­യു­മ്പോ­ൾ, ഇപ്പോ­ഴു­ള്ള വഴി കൂ­ടു­തൽ മോ­ശ­മാ­കു­മ്പോൾ അവ­ശേ­ഷി­ക്കു­ന്ന സർ­വീ­സു­ക­ളും നി­ല­യ്ക്കും. സൗ­ക­ര്യ­ങ്ങ­ളി­ല്ലാ­ത്ത­തി­നാൽ കൈ­വ­ശ­മു­ള്ള ഭൂ­മി ക്ര­യ­വി­ക്ര­യം ചെ­യ്യുക പോ­ലും അസാ­ധ്യ­മാ­കും. വി­ദ്യാ­ഭ്യാ­സ­മോ രോ­ഗ­മോ പോ­ലു­ള്ള ആവ­ശ്യ­ങ്ങൾ­ക്കാ­യി­പ്പോ­ലും ഉട­മ­സ്ഥ­ത­യി­ലു­ള്ള ഭൂ­മി വി­ൽ­ക്കാൻ സാ­ധി­ക്കി­ല്ല. പു­തിയ തല­മു­റ­യി­ലെ ചി­ല­രെ­ങ്കി­ലും ജോ­ലി­യോ വി­ദ്യാ­ഭ്യാ­സ­മോ നേ­ടി അവി­ടു­ന്നു പു­റ­ത്തു കട­ക്കാൻ നോ­ക്കും (എ­ന്നെ­പ്പോ­ലെ­). അതി­നു സാ­ധി­ക്കാ­തെ വരു­ന്ന­വർ, ക്ര­മേണ അവി­ടെ­ത്ത­ന്നെ ജീ­വി­ച്ചു മരി­ക്കും. ഒരു നാ­ട് ക്ര­മേണ പ്രാ­കൃ­താ­വ­സ്ഥ­യി­ലേ­ക്ക് മട­ങ്ങും. തീ­ർ­ച്ച­യാ­യും, ചത്തു­വീ­ണാ­ലും ആരും കു­ടി­യൊ­ഴി­യേ­ണ്ടി വരി­ല്ല. സമീ­പ­പ്ര­ദേ­ശ­ങ്ങ­ളി­ലെ ക്വാ­റി­ക­ളൊ­ക്കെ മു­ട­ക്കം കൂ­ടാ­തെ പ്ര­വർ­ത്തി­ക്കും. ­പ­ശ്ചി­മ­ഘ­ട്ടം­ കൂ­ടു­തൽ ശക്തി­പ്പെ­ടും­.

­സ­മാ­ന­മാ­യൊ­രു കാ­ര്യം ബേ­സിൽ (Basil Abraham) പങ്കു­വെ­ച്ച­ത് ശ്ര­ദ്ധി­ക്കു­ക.

ഈ നി­യ­മ­ത്തി­ന്റെ ഒക്കെ നീ­തി കേ­ട് കാ­ണി­ക്കാൻ എന്റെ നാ­ട്ടി­ലെ തന്നെ ഒരു­ദാ­ഹ­ര­ണം പറ­യാം .!

എ­ന്റെ പഞ്ചാ­യ­ത്തി­ന്റെ തൊ­ട്ട­ടു­ത്തു­ള്ള ­വ­നം­ അതി­രായ മറ്റൊ­രു പഞ്ചാ­യ­ത്ത് ആണ് അയ്യൻ കു­ന്ന് ...

­സ­മീ­പ­സ്ഥ പഞ്ചാ­യ­ത്തു­കൾ ഉൾ­പ്പെ­ട്ട­പ്പോൾ വനം കൂ­ടു­തൽ അതി­രു­ള്ള അയ്യൻ­കു­ന്നു ദു­ർ­ബല പ്ര­ദേ­ശ­ത്ത് നി­ന്ന് ഗാ­ഡ്ഗിൽ കമ്മ­റ്റി ഉദ്യോ­ഗ­സ്ഥർ ഒഴി­വാ­ക്കി കൊ­ടു­ത്തു ........

എ­ന്താ കാ­ര­ണം ..അ­യ്യൻ കു­ന്നിൽ ആണ് ഏറ്റ­വും കൂ­ടു­തൽ ക്വാ­റി­ക­ളും , പ്ര­ത്യ­ക്ഷ കയ്യേ­റ്റ­വും ഉള്ള­ത്....­മു­ത­ലാ­ളി­മാർ അവ­രു­ടെ കാ­ര്യം സേ­ഫ് ആക്കി ...!

­പേ­രി­നു പോ­ലും ക്വാ­റി­യും , കയ്യേ­റ്റ­വും ഇലാ­ത്ത­തും വെ­റും നാ­ലു സെ­ന്റി­ന്റെ കോ­ള­നി നി­വാ­സി­കൾ ഉള്ള­തു­മായ സമീ­പ­സ്ഥ പഞ്ചാ­യ­ത്ത് ഒക്കെ ലി­സ്റ്റിൽ .....!

­ഗാ­ഡ്ഗിൽ തന്നെ­യി­താ­ണെ­ങ്കിൽ അതി­ന്റെ ഇമ്പ്ലി­മേ­ന്റ്ഷൻ വരു­മ്പോൾ ആരാ­ണ് ദു­രി­തം അനു­ഭ­വി­ക്കാൻ പോ­വു­ന്ന­ത് ഊഹി­ക്കാ­ല്ലോ ........ നി­ങ്ങൾ ഈ സി­നി­മേൽ കണ്ടി­ട്ടു­ള്ള ക്വാ­റി മാ­ഫിയ ഒക്കെ ആൾ­റെ­ഡി തടി കയി­ച്ചിൽ ആക്കി ........ആ­ക്കാ­ത്ത­വർ­ക്ക് ഇത് നട­പ്പിൽ വരു­ത്തു­മ്പോൾ അവ­രു­ടെ കാ­ര്യം സു­ര­ക്ഷി­ത­മാ­ക്കാൻ അറി­യാം­.

ഇ­തു തന്നെ­യാ­ണ് എന്റെ നാ­ട്ടി­ലും നട­ന്ന­ത്. ആദ്യം വന്ന ഗാ­ഡ്ഗിൽ കമ്മ­റ്റി റി­പ്പോ­ർ­ട്ടിൽ പരി­സ്ഥി­തി ദു­ർ­ബല പ്ര­ദേ­ശ­ങ്ങ­ളില്‍­പ്പെ­ട്ടി­രു­ന്ന, ക്വാ­റി­ക­ളു­ള്ള മരു­തോ­ങ്ക­ര, പെ­രു­വ­ണ്ണാ­മൂ­ഴി വി­ല്ലേ­ജു­കൾ രണ്ടാ­മ­ത്തെ കസ്തൂ­രി­രം­ഗൻ റി­പ്പോ­ർ­ട്ടിൽ ഒഴി­വാ­യി. ഇട­യ്ക്ക് നട­ന്ന­ത്, കസ്തൂ­രി­രം­ഗൻ കമ്മ­റ്റി, സം­സ്ഥാ­ന­സർ­ക്കാ­രു­മാ­യി വി­ഷ­യം ചർ­ച്ച ചെ­യ്തി­രു­ന്നു. സർ­ക്കാ­രു­ക­ളു­ടെ കൂ­ടി നി­ർ­ദ്ദേ­ശ­ങ്ങൾ അം­ഗീ­ക­രി­ച്ചു­കൊ­ണ്ടാ­ണ് ഫൈ­നൽ റി­പ്പോ­ർ­ട്ട് വന്ന­ത്. ക്വാ­റി­ക­ളെ­യൊ­ക്കെ സർ­ക്കാർ നി­ർ­ദ്ദേ­ശ­പ്ര­കാ­രം ഒഴി­വാ­ക്കി­യ­താ­കും എന്ന­നു­മാ­നി­ക്കാം­.

­ഞാ­നും ബേ­സി­ലും പറ­ഞ്ഞ­തു­പോ­ലെ­യു­ള്ള കാ­ര്യ­ങ്ങൾ ഒറ്റ­പ്പെ­ട്ട സം­ഭ­വ­ങ്ങ­ളാ­ണോ എന്ന­റി­യാൻ ഗാ­ഡ്ഗിൽ റി­പ്പോ­ർ­ട്ടിൽ ഉൾ­പ്പെ­ട്ടി­രു­ന്ന കേ­ര­ള­ത്തി­ലെ മു­ഴു­വൻ ക്വാ­റി­ക­ളു­ടെ­യും ലി­സ്റ്റ് എടു­ക്ക­ണം. അതിൽ എത്ര­യെ­ണ്ണം ഗാ­ഡ്ഗിൽ കമ്മ­റ്റി റി­പ്പോ­ർ­ട്ടി­നും കസ്തൂ­രി രം­ഗൻ റി­പ്പോ­ർ­ട്ടി­നും ഇട­യിൽ ഒഴി­വാ­യെ­ന്ന് നോ­ക്ക­ണം­.

­പ­റ­ഞ്ഞു വരു­ന്ന­ത്, ­ക­സ്തൂ­രി­രം­ഗൻ റി­പ്പോ­ർ­ട്ട് ഇം­‌­പ്ലി­മെ­ന്റ് ചെ­യ്താൽ പശ്ചി­മ­ഘ­ട്ട­മ­ങ്ങ് ശക്തി പ്രാ­പി­ക്കും എന്നു വി­ശ്വ­സി­ക്കു­ന്ന എല്ലാ നി­ഷ്ക­ള­ങ്കർ­ക്കും ഒരു നല്ല നമ­സ്കാ­രം­. ­കോ­ഴി­ക്കോ­ട് ജി­ല്ല­യു­ടെ പശ്ചി­മ­ഘ­ട്ട അതി­ർ­ത്തി പരി­ഗ­ണി­ച്ചാ­ൽ­ത്ത­ന്നെ, പശ്ചി­മ­ഘ­ട്ട­ത്തി­നു സമീ­പ­ത്തു­ള്ള പഞ്ചാ­യ­ത്തു­കൾ വാ­ണി­മേൽ മു­തൽ കൂ­ട­ര­ഞ്ഞി വരെ 11. പരി­സ്ഥി­തി ദു­ർ­ബ്ബ­ല­പ്ര­ദേ­ശ­ങ്ങ­ളാ­യി അട­യാ­ള­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­ത് ഈ 11 പഞ്ചാ­യ­ത്തു­ക­ളി­ലാ­യി 8 വി­ല്ലേ­ജു­കൾ മാ­ത്രം (അ­തിൽ ‘റി­ക്ക­ട്ട­പ്പ­ട്ട’ എന്ന വി­ല്ലേ­ജ് ഏതാ­ണാ­വോ !!). ജി­ല്ല­യി­ലെ വി­ല്ലേ­ജു­കൾ അട­യാ­ള­പ്പെ­ടു­ത്തിയ ഒരു മാ­പ്പ് ലഭ്യ­മ­ല്ലാ­ത്ത­തി­നാൽ എത്ര­വി­ല്ലേ­ജു­കൾ പശ്ചി­മ­ഘ­ട്ട­പ്ര­ദേ­ശ­ത്ത് വരു­ന്നു­ണ്ട് എന്ന് കൃ­ത്യ­മാ­യി അറി­യി­ല്ല. ഏതാ­യാ­ലും പകു­തി­യി­ല­ധി­ക­വും ഒഴി­വാ­യെ­ന്ന് ചു­രു­ക്കം. ഈ പ്ര­ദേ­ശ­ത്ത് ക്വാ­റീ­യിം­ഗ് അട­ക്ക­മു­ള്ള പ്ര­വർ­ത്തി­കൾ നി­ർ­ബാ­ധം തു­ട­രാം. വഴി­പാ­ടു­പോ­ലെ ചില ഗ്രാ­മ­ങ്ങ­ളിൽ മാ­ത്ര­മു­ള്ള­വർ­ക്ക് അടി­സ്ഥാ­ന­സൗ­ക­ര്യ­ങ്ങൾ പോ­ലു­മി­ല്ലാ­തെ, വേ­ണ­മെ­ങ്കിൽ ജീ­വി­തം എന്ന അഭ്യാ­സം തു­ട­രാം­.

­സി­പി­‌എ­മ്മും റി­പ്പോ­ർ­ട്ടും­

എ­ന്നാൽ ഈ റി­പ്പോ­ർ­ട്ടു­ക­ളൊ­ന്നും നട­പ്പി­ലാ­ക്ക­രു­തെ­ന്നോ പശ്ചി­മ­ഘ­ട്ടം സം­ര­ക്ഷി­ക്ക­രു­തെ­ന്നോ ഞാൻ പറ­ഞ്ഞ­തി­നർ­ത്ഥ­മി­ല്ല. തീ­ർ­ച്ച­യാ­യും വേ­ണം. ഈ വി­ഷ­യ­ത്തിൽ ­കൂ­ടു­തൽ വി­ശ­ദ­മായ ചർ­ച്ച­കൾ കൂ­ടാ­തെ­ ഈ റി­പ്പോ­ർ­ട്ട് നട­പ്പി­ലാ­ക്ക­രു­ത് എന്ന് പറ­യു­ന്ന സി­പി­‌എ­മ്മി­ന്റെ അഭി­പ്രാ­യ­ത്തോ­ടാ­ണ് എനി­ക്ക് അടു­പ്പം. എന്നാൽ സി­പി­‌എം ഈ വി­ഷ­യ­ത്തിൽ പൂ­ർ­ണ­മാ­യും നി­ഷ്ക­ള­ങ്ക­രാ­ണെ­ന്നും ഞാൻ കരു­തു­ന്നി­ല്ല. 2011 ആഗ­സ്റ്റ് 31-ന് ഗാ­ഡ്ഗിൽ കമ്മ­റ്റി റി­പ്പോ­ർ­ട്ട് സമർ­പ്പി­ച്ച­തി­നു ശേ­ഷം, രണ്ടു­മാ­സം നി­യ­മ­സ­ഭ­യിൽ ഇത് ചർ­ച്ച ചെ­യ്തി­രു­ന്നു. തീ­ർ­ച്ച­യാ­യും സി­പി­‌എ­മ്മി­നും (മ­റ്റു പാ­ർ­ട്ടി­ക­ളോ­ടൊ­പ്പം) ഈ റി­പ്പോ­ർ­ട്ട് ലഭി­ച്ചി­രു­ന്നു. എന്തു­കൊ­ണ്ട് ഈ റി­പ്പോ­ർ­ട്ട് പഞ്ചാ­യ­ത്ത് തല­ത്തിൽ ചർ­ച്ച ചെ­യ്യാ­നും പൊ­തു­ജ­ന­ശ്ര­ദ്ധ­യിൽ കൊ­ണ്ടു­വ­രാ­നും സി­പി­‌എം ശ്ര­മി­ച്ചി­ല്ല എന്ന­ത് എനി­ക്ക് മന­സ്സി­ലാ­കു­ന്നി­ല്ല. (മ­റ്റു­പാ­ർ­ട്ടി­ക­ളെ ഈ വി­ഷ­യ­മെ­ന്ന­ല്ല, ഒരു വി­ഷ­യ­ത്തി­ലും ഞാൻ കു­റ്റ­പ്പെ­ടു­ത്തി­ല്ല. അവ­രിൽ നി­ന്നും ഞാ­നൊ­ന്നും പ്ര­തീ­ക്ഷി­ക്കു­ന്നു­മി­ല്ല.) പട­ല­പ്പി­ണ­ക്ക­ങ്ങ­ളു­ടെ ഇട­യിൽ മറ­ന്നു പോ­യോ, അതോ ഈ പ്ര­ദേ­ശ­ങ്ങ­ളിൽ ഭൂ­രി­പ­ക്ഷ­വും സി­പി­‌എ­മ്മി­നു വേ­രോ­ട്ട­മു­ള്ള സ്ഥ­ല­ങ്ങ­ള­ല്ല എന്ന കാ­ര­ണ­ത്താൽ മന­പൂ­ർ­വം ഉപേ­ക്ഷി­ച്ചോ­?

എ­ന്റെ അഭി­പ്രാ­യ­ങ്ങൾ

­വി­ശ­ദ­മാ­യി വി­ഷ­യ­ത്തെ പഠി­ച്ചി­ട്ടി­ല്ലെ­ങ്കി­ലും അഭി­പ്രാ­യ­ത്തി­നു നി­കു­തി­യി­ല്ലാ­ത്ത­തി­നാൽ എന്റെ അഭി­പ്രാ­യം കൂ­ടി പറ­യാം­.

ഇ­പ്പോ­ഴു­ള്ള കസ്തൂ­രി­രം­ഗൻ റി­പ്പോ­ർ­ട്ട് പശ്ചി­മ­ഘ­ട്ട­ത്തെ ശക്തി­പ്പെ­ടു­ത്താൽ പര്യാ­പ്ത­മ­ല്ല.

­പ്ര­ദേ­ശ­ങ്ങൾ നേ­രി­ട്ട് സന്ദർ­ശി­ക്കാ­തെ സാ­റ്റ­ലൈ­റ്റ് ഡാ­റ്റ വെ­ച്ചും ഭര­ണ­ക­ക്ഷി­ക­ളു­ടെ നി­ർ­ദ്ദേ­ശ­മ­നു­സ­രി­ച്ചും റി­പ്പോ­ർ­ട്ട് തയ്യാ­റാ­ക്കി­യ­തി­നാൽ ഇതിൽ സം­ഭ­വി­ക്കാൻ സാ­ധ്യ­ത­യു­ണ്ടാ­യി­രു­ന്ന സ്ഥാ­പിത താ­ത്പ­ര്യ­ങ്ങ­ളെ തീ­ർ­ത്തും ഒഴി­വാ­ക്കാൻ കമ്മ­റ്റി­യ്ക്ക് കഴി­ഞ്ഞി­ല്ല.

­ഗാ­ഡ്ഗിൽ കമ്മ­റ്റി പരി­സ്ഥി­തി ദു­ർ­ബല പ്ര­ദേ­ശ­ങ്ങ­ളാ­യി പരി­ഗ­ണി­ച്ചി­രു­ന്ന മു­ഴു­വൻ പ്ര­ദേ­ശ­ങ്ങ­ളെ­യും നി­ല­നി­ർ­ത്ത­ണം­.

ഈ പ്ര­ദേ­ശ­ങ്ങ­ളിൽ ക്വാ­റി­കൾ, മറ്റു ഖന­ന­ങ്ങൾ എന്നിവ പൂ­ർ­ണ­മാ­യും തട­യ­ണം. പാ­ർ­പ്പി­ടാ­വ­ശ്യം, സ്കൂ­ളു­കൾ, ആശു­പ­ത്രി­കൾ എന്നി­ങ്ങ­നെ­യു­ള്ള അടി­സ്ഥാന ആവ­ശ്യ­ങ്ങ­ള­ല്ലാ­ത്ത എന്തി­നു­വേ­ണ്ടി­യു­മു­ള്ള നി­ർ­മ്മാ­ണ­പ്ര­വർ­ത്ത­ന­ങ്ങൾ നി­യ­മം മൂ­ലം നി­രോ­ധി­ക്ക­ണം­.

­റോ­ഡു­കൾ, പാ­ല­ങ്ങൾ മു­ത­ലായ അടി­സ്ഥാ­ന­സൗ­ക­ര്യ­വി­ക­സ­ന­ത്തി­ന് തട­സ്സ­മാ­ക­രു­ത്.

­വ­ന­ങ്ങൾ­ക്കും ചു­റ്റും ഫെ­ൻ­സു­കൾ നി­ർ­മ്മി­ച്ച് വന­ത്തെ സമീ­പ­വാ­സി­ക­ളിൽ നി­ന്നും, സമീ­പ­വാ­സി­ക­ളെ വന്യ­ജീ­വി­ക­ളിൽ നി­ന്നും സം­ര­ക്ഷി­ക്ക­ണം­.

­വ­നാ­തി­ർ­ത്തി­യി­ലു­ള്ള­വർ­ക്ക് കൂ­ടു­തൽ ബോ­ധ­വ­ത്ക­ര­ണം നട­ത്തു­ക. വന­ത്തെ സം­ര­ക്ഷി­ക്കാൻ അവ­രെ­ത്ത­ന്നെ ഉപ­യോ­ഗി­ക്കു­ക.

­വ­നം എന്ന പേ­രി­ല­റി­യ­പ്പെ­ടു­ന്ന തേ­ക്കി­ൻ‌­തോ­ട്ട­ങ്ങൾ മു­റി­ച്ചു­മാ­റ്റി അവി­ടെ സ്വാ­ഭാ­വി­ക­വ­നം വള­രാ­ന­നു­വ­ദി­ക്കു­ക. തേ­ക്കി­ൻ‌­തോ­ട്ട­ങ്ങൾ പരി­സ്ഥി­തി­യ്ക്ക് വരു­ത്തു­ന്ന അത്ര­യും ദോ­ഷം സാ­ധാ­ര­ണ­ക്കാർ വരു­ത്തു­ന്നി­ല്ല.

­സ­ത്യ­വാ­ങ്മൂ­ലം­.

­ചെ­മ്പ­നോ­ട­യി­ലോ മറ്റ് പരി­സ്ഥി­തി ദു­ർ­ബ­ല­പ്ര­ദേ­ശ­ങ്ങ­ളി­ലോ എനി­ക്കോ എന്റെ കു­ടും­ബ­ത്തി­ലു­ള്ള­വർ­ക്കോ ഒരി­ഞ്ചു­ഭൂ­മി­യോ വീ­ടോ മറ്റു വസ്തു­വ­ക­ക­ളോ ഇല്ല. സമീ­പ­പ്ര­ദേ­ശ­ങ്ങ­ളി­ലൊ­ന്നും എനി­ക്ക് ശത്രു­ക്ക­ളു­മി­ല്ല. വ്യ­ക്തി­പ­ര­മാ­യി ഇക്കാ­ര്യ­ത്തിൽ എനി­ക്കൊ­ന്നും നേ­ടാ­നു­മി­ല്ല.

­റോ­ബി കു­ര്യന്‍

for representative purposes only

നിരീക്ഷണം

Country:

Default Home Page

UK Home Page

Authors:

robykurian

http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22653/%E0%B4%B5%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D#comments കയ്യേറ്റം കസ്തൂരിരംഗന്‍ കുടിയേറ്റം കുറ്റ്യാടി കൃഷി കോഴിക്കോട് ചെമ്പനോട പരിസ്ഥിതി ദുര്‍ബല പ്രദേശം പരിസ്ഥിതിലോലമേഖല പശ്ചിമഘട്ടം പൂഴിത്തോട് പെരുവണ്ണാമൂഴി പേരാമ്പ്ര പ്രകൃതി പ്രകൃതി സംരക്ഷണം മാധവ് ഗാഡ്ഗില്‍ വനം നിരീക്ഷണം വാര്‍ത്ത Mon, 18 Nov 2013 07:07:33 +0000 robykurian 22653 at http://malayal.am കുടിയേറ്റം: വിലയും നിലയും നിലനില്‍പ്പും http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22652/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%AF%E0%B5%81%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AF%E0%B5%81%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%82

­ഭ­ക്ഷ്യ­ക്ഷാ­മ­ത്തെ നേ­രി­ടാ­നു­ള്ള നട­പ­ടി­യാ­യി ഒരു­കാ­ല­ത്ത് സര്‍­ക്കാ­രാ­ണ് ­കു­ടി­യേ­റ്റം­ പ്രോ­ത്സാ­ഹി­പ്പി­ച്ചി­രു­ന്ന­ത്. ക്ഷാ­മ­കാ­ല­ത്ത് വട­ക്കന്‍ മല­ബാ­റൊ­ക്കെ പട്ടി­ണി­കി­ട­ന്ന് ചാ­വാ­തെ പോ­യ­ത് 'തെ­ക്ക­ന­ച്ചാ­യന്‍­മാര്‍' 'ക­യ്യേ­റി­'­യു­ണ്ടാ­ക്കിയ കൃ­ഷി­കൊ­ണ്ടു­കൂ­ടി­യാ­ണ്. നാ­ട്ടി­ലു­ണ്ടാ­യി­രു­ന്ന­തൊ­ക്കെ വി­റ്റു­പെ­റു­ക്കി കാ­ടും മേ­ടും കേ­റി പതി­റ്റാ­ണ്ടു­ക­ളോ­ളം കഷ്ട­പ്പെ­ട്ടാ­ണ് അവര്‍­ക്കൊ­രു നില്‍­ക്ക­ക്ക­ള്ളി­യു­ണ്ടാ­കു­ന്ന­ത്. വെ­ള്ള­മി­ല്ലാ­ത്ത­തി­നും വെ­ളി­ച്ച­മി­ല്ലാ­ത്ത­തി­നും മണ­ലി­ല്ലാ­ത്ത­തി­നും വൈല്‍­ഡ് ലൈ­ഫി­ല്ലാ­ത്ത­തി­നും എന്നു­വേ­ണ്ട കേ­ര­ള­ത്തി­ന്റെ മൊ­ത്തം പരി­സ്ഥി­തി­നാ­ശ­ത്തി­നും വനം കയ്യേ­റ്റ­ക്കാര്‍ എന്ന് വി­ളി­ക്കു­പ്പെ­ടു­ന്ന കു­ടി­യേ­റ്റ­ക്കാ­രാ­ണ് കാ­ര­ണ­മെ­ന്ന് (ഓ, മറ­ന്നു. ഗള്‍­ഫു­കാ­രായ മു­സ്ലീ­ങ്ങ­ളും പെ­ടും­!) സവര്‍­ണ്ണ­കൈ­ര­ളി കേ­ഴു­ന്ന­ത് വര്‍­ഗ്ഗീ­യ­ത­കൊ­ണ്ടു­മാ­ത്ര­മ­ല്ല, നല്ല ഉള്ളു­നീ­റു­ന്ന അസൂ­യ­കൊ­ണ്ടു­കൂ­ടി­യാ­ണ്.

എ­ന്നു­വ­ച്ച് കു­ടി­യേ­റ്റ­ക്കാര്‍ വന­നി­യ­മ­വും പോ­ളി­സി­ക­ളും നിര്‍­ണ്ണ­യി­ക്കു­ക­യും നട­പ്പി­ലാ­ക്കു­ക­യും ചെ­യ്യു­ന്ന സാ­ഹ­ച­ര്യം അം­ഗീ­ക­രി­ക്കാന്‍ പറ്റി­ല്ല. അതേ സമ­യം ഒരു പ്ര­ദേ­ശ­ത്ത് ജീ­വി­ക്കു­ന്ന മനു­ഷ്യ­രെ വി­ശ്വാ­സ­ത്തി­ലെ­ടു­ത്തു­കൊ­ണ്ട് അവ­രു­ടെ പി­ന്തു­ണ­യോ­ടു­കൂ­ടി­യ­ല്ലാ­തെ ഒരു സം­ര­ക്ഷ­ണ­പ­ദ്ധ­തി­യും നട­പ്പി­ലാ­കാ­നും പോ­കു­ന്നി­ല്ല.

­ഞാന്‍ വാ­യി­ച്ചി­ട­ത്തോ­ളം ­ക­സ്തൂ­രി­രം­ഗന്‍ റി­പോര്‍­ടില്‍ കു­ടി­യേ­റ്റ­ക്കാ­രെ അന്യാ­യ­മാ­യി ബാ­ധി­ക്കു­ന്ന ഒന്നു­മി­ല്ല. തങ്ങ­ളു­ടെ സ്ഥ­ലം ഭാ­വി­യില്‍ റി­സോര്‍­ട്ടാ­ക്കാന്‍ കൊ­ടു­ത്ത് അന്യാ­യ­വില നേ­ടാ­മെ­ന്ന് കരു­തു­ന്ന­വ­രു­ടെ താ­ല്പ­ര്യ­ങ്ങള്‍ സം­ര­ക്ഷി­ക്കേ­ണ്ട ബാ­ദ്ധ്യത ഒരു സമൂ­ഹ­ത്തി­നു­മി­ല്ല­താ­നും. പള്ളി-പട്ട­ക്കാര്‍ നട­ത്തു­ന്ന കു­പ്ര­ച­ര­ണ­ങ്ങള്‍ റി­പോര്‍­ട് എന്തോ മഹാ അപ­ക­ട­മാ­ണെ­ങ്കി­ലും തങ്ങള്‍ ഇട­പെ­ട്ടാ­ണ് ഇതൊ­ക്കെ ശരി­യാ­ക്കി­യെ­ടു­ത്ത­ത് എന്ന് വരു­ത്തി­ത്തീര്‍­ക്ക­ലും കൂ­ട്ട­ത്തി­ലെ സാ­മൂ­ഹ്യ­വി­രു­ദ്ധ­രെ സഹാ­യി­ക്ക­ലു­മാ­ണ്. അതി­ല­ത്ഭു­ത­മൊ­ന്നു­മി­ല്ല, പൌ­രോ­ഹി­ത്വം എന്നും കു­ഞ്ഞാ­ടു­ക­ളു­ടെ ചോ­ര­യൂ­റ്റി­യാ­ണ­ല്ലോ ജീ­വി­ച്ചി­ട്ടു­ള്ള­ത്.

എ­നി­ക്ക് തീ­രെ മന­സ്സി­ലാ­വാ­ത്ത­ത് കമ്യൂ­ണി­സ്റ്റ് പാര്‍­ടി­യു­ടെ നി­ല­പാ­ടാ­ണ്. ഒന്നാ­മ­ത് ന്യാ­യ­മായ നി­യ­ന്ത്ര­ണ­ങ്ങള്‍ നിര്‍­ദ്ദേ­ശി­ക്കു­ന്ന കസ്തൂ­രി­രം­ഗന്‍ റി­പോര്‍­ടി­നെ എതിര്‍­ക്കു­ന്ന­തി­ലെ അസം­ബ­ന്ധം (പി­ണ­റാ­യി വി­ജ­യന്‍ ക്വോ­റി ഉട­മ­ക­ളു­ടെ കയ്യില്‍ നി­ന്ന് പണം വാ­ങ്ങി­യി­രി­ക്കും എന്ന­ല്ലേ? ഒവ്വ, ഒവ്വ!). ഗാ­ഡ്‌­ഗില്‍ റി­പോര്‍­ട്ടാ­യി­രു­ന്നെ­ങ്കില്‍ മന­സ്സി­ലാ­ക്കാ­മാ­യി­രു­ന്നു. രണ്ടാ­മ­ത് ഒരു ഇല­ക്ട­റല്‍ പൊ­ളി­റ്റി­ക്സി­ലെ അട­വെ­ന്ന നി­ല­യി­ലു­ള്ള അതി­ലെ ബു­ദ്ധി­ശൂ­ന്യ­ത­യും ദീര്‍­ഘ­ദൃ­ഷ്ടി­യി­ല്ലാ­യ്മ­യും­.

­കു­ഞ്ഞാ­ടു­ക­ളു­ടെ വോ­ട്ടു­കി­ട്ടി­യി­ട്ട് കമ്യൂ­ണി­സ്റ്റ് പാര്‍­ടി സെ­ക്ര­ട്ടേ­റി­യ­റ്റ് കണ്ട ചരി­ത്ര­മി­ല്ല, സാ­മാ­ന്യ­ബു­ദ്ധി­യ­നു­സ­രി­ച്ച് ചി­ന്തി­ച്ചാല്‍ ഇനി­യൊ­ട്ട് ഉണ്ടാ­വാ­നും പോ­കു­ന്നി­ല്ല. ഇട­തു­പ­ക്ഷ­ത്തോ­ട് ചരി­ത്ര­പ­ര­മാ­യി മു­ഖം­തി­രി­ച്ചു­നില്‍­ക്കു­ന്ന കേ­ര­ള­ത്തി­ലെ സാ­മൂ­ഹ്യ­വി­ഭാ­ഗ­ങ്ങ­ളെ എടു­ത്താല്‍ -ക്രൈ­സ്ത­വ, ഇസ്ലാ­മി­ക, സവര്‍­ണ്ണ­ഹി­ന്ദു വി­ഭാ­ഗ­ങ്ങ­ളില്‍ - ഇസ്ലാ­മി­ക­സ­മൂ­ഹം ഒരു പക്ഷേ രാ­ഷ്ട്രീ­യ­മായ കാ­ര­ണ­ങ്ങ­ളാല്‍ ഇന്ന­ല്ലെ­ങ്കില്‍ നാ­ളെ ഇട­തു­പ­ക്ഷ­ത്തി­ന്റെ കൂ­ടെ നി­ന്നേ­ക്കാം. പക്ഷേ സ്വ­ന്തം അതി­ജീ­വ­ന­ത്തി­ല­പ്പു­റം ഒരു സമൂ­ഹ­മെ­ന്ന നി­ല­യില്‍ പ്ര­ത്യേ­കി­ച്ച് സാ­മൂ­ഹ്യ­പ്ര­തി­ബ­ദ്ധ­ത­യു­ടെ­യൊ­ന്നും ചരി­ത്ര­മി­ല്ലാ­ത്ത ക്രൈ­സ്ത­വ­സ­മൂ­ഹ­ത്തി­ലെ മത­പ­രത അരി­വാള്‍ ചു­റ്റി­ക­ക്ക് വോ­ട്ടു­കു­ത്തു­മെ­ന്ന് കരു­തു­ന്ന­ത്, അവ­രു­ടെ എന്തൊ­ക്കെ പ്ര­ശ്ന­ങ്ങ­ളില്‍ ഇട­പെ­ട്ടാ­ലും പരി­ഹ­രി­ച്ചാ­ലും, ക്ലെര്‍­ജി­ക്ക് വി­ശ്വാ­സി­യി­ലു­ള്ള സ്വാ­ധീ­ന­ത്തെ ചെ­റു­താ­ക്കി­ക്കാ­ണ­ലാ­ണ്.

ഇ­ട­തു­പ­ക്ഷ­ത്തി­ന്റെ വോ­ട് കി­ട­ക്കു­ന്ന­ത് എല്ലാ മത­ങ്ങ­ളി­ലേ­യും അവര്‍­ണ്ണ­രി­ലാ­ണെ­ന്നാ­ണ് എന്റെ വി­ല­യി­രു­ത്തല്‍. അതി­ന­പ്പു­റ­ത്ത് ഒരു മത­ത്തെ മൊ­ത്ത­ത്തില്‍ വോ­ട്ടി­നു­ത­കു­മെ­ന്ന് കരു­തു­ന്ന­ത് സാ­മാ­ന്യ­മായ പ്രാ­യോ­ഗി­ക­ബു­ദ്ധി­യു­ടെ അഭാ­വ­മാ­ണ്. ഒരു പത്തു­കൊ­ല്ലം മു­മ്പാ­യി­രു­ന്നെ­ങ്കില്‍ ഒന്നും കാ­ണാ­തെ രാ­ഷ്ട്രീയ ഇട­തു­പ­ക്ഷം ഇത് ചെ­യ്യി­ല്ല എന്നെ­ങ്കി­ലും കരു­താ­മാ­യി­രു­ന്നു. പക്ഷേ ഇപ്പോള്‍, രാ­ഷ്ട്രീ­യാ­ബ­ദ്ധ­ങ്ങ­ളു­ടെ പര­മ്പ­ര­കള്‍­ക്കു­ശേ­ഷം, ആ വി­ശ്വാ­സ­ത്തില്‍ കാ­ര്യ­മൊ­ന്നു­മി­ല്ല.

എ­ന്റെ വാ­ക്കു­ക­ളോ­ടു പ്ര­തി­ക­രി­ച്ച് ബേ­സില്‍ ഏബ്ര­ഹാം ഇങ്ങ­നെ എഴു­തു­ന്നു­:

­നാ­ട് അതീവ പരി­സ്ഥി­തി ദു­ർ­ബല പ്ര­ദേ­ശ­മാ­ക്കി പ്ര­ഖ്യാ­പി­ച്ചി­രി­ക്കു­ന്നു .. വന­ത്തി­ന് തു­ല്യ­മായ അതീവ പരി­സ്ഥി­തി ദു­ർ­ബല മേ­ഖല എങ്ങ­നെ കൈ­കാ­ര്യം ചെ­യ്യ­ണം എന്ന് അന്താ­രാ­ഷ്ട്ര നി­ർ­ദ്ദേ­ശ­ങ്ങൾ വരെ ഉണ്ട് , കേ­ന്ദ്ര നി­ർ­ദേ­ശ­ങ്ങൾ പല കമ്മി­റ്റി­ക­ളും തരു­ന്നു­ണ്ട് .. സം­സ്ഥാ നത്തി­ന് ഉടൻ നട­പ്പി­ലാ­ക്കാൻ അഞ്ചു നി­ർ­ദേ­ശ­ങ്ങൾ വരു­ന്നു .. കോ­മണ്‍­സെ­ൻ­സ്( ബാ­ക്കി­യു­ള്ള­വ­രു­ടെ കണ്ണിൽ വി­വ­ര­ക്കേ­ട് ! ) ഉള്ള­ത് കൊ­ണ്ട് ബാ­ക്കി പു­റ­കെ വരും എന്ന­റി­യാം ... ഇവി­ടെ മാ­ത്ര­മ­ല്ല സമീ­പ­സ്ഥ ജീ­വി­കൾ­ക്കും ഇതേ കോ­മൻ­സെ­ൻ­സ് ( നി­ങ്ങ­ളു­ടെ വി­വ­ര­ക്കേ­ട് ) ഉള്ള­ത് കൊ­ണ്ട് അവർ ആരും ഇനി ഈ സ്ഥ­ലം എടു­ക്കി­ല്ല ......­ബി­സി­നെ­സ്സി­ലോ ,ടൌണ്‍­ലോ ,ഷെ­യർ മാ­ർ­ക്ക­റ്റ് ലോ മു­ട­ക്കൽ ശേ­ഷി ഇല്ലാ­ത്ത­തു കൊ­ണ്ട് ഏക സമ്പാ­ദ്യ­മായ വീ­ടി­നോ­ട് ചേ­ർ­ന്ന ഈ തു­ച്ഛ­മായ സ്ഥ­ലം രോ­ഗ­മോ മക്ക­ളു­ടെ ഉന്നത വി­ദ്യാ­ഭ്യാ­സ­മോ പോ­ലെ­യു­ള്ള ഒരു നി­വർ­ത്തി കേ­ടു വന്നാൽ പോ­ലും വി­ൽ­ക്കാൻ പറ്റി­ല്ല .ആ­രും റി­സ്ക്‌ എടു­ത്തു വാ­ങ്ങി­ല്ല , . നി­ല­വിൽ തന്നെ പോ­ക്കു വര­വു­കൾ­ക്ക് നട­ത്തു­ന്നി­ല്ല ...!

­ഞ­ങ്ങൾ എന്തു ചെ­യ്യ­ണം !

­പ്ര­ശ്ന­ബാ­ധി­ത­ന്റെ സ്കെ­യി­ലില്‍ തീര്‍­ത്തും ന്യാ­യ­മായ ഒരു പ്ര­ശ്ന­മാ­ണ് ബേ­യ്സില്‍ ഉന്ന­യി­ക്കു­ന്ന­ത്. ഇതി­ലെ മാ­നു­ഷി­ക­വ­ശം മന­സ്സി­ലാ­ക്കാന്‍ ബു­ദ്ധി­മു­ട്ടി­ല്ല. അതേ സമ­യം വി­ഷ­യം വേ­റൊ­രു സ്കെ­യി­ലില്‍ കാ­ണാ­തി­രി­ക്കാ­നു­മാ­വി­ല്ല.

[blurb:1:right] ­കു­ടി­യേ­റ്റം അനു­വ­ദി­ക്ക­പ്പെ­ടു­ന്ന­തി­ന്റെ അടി­സ്ഥാ­ന­ത­ത്വം ഭൂ­മി കൃ­ഷി­ക്കു­പ­യോ­ഗി­ക്കുക എന്ന­താ­ണ്, അതു­ത­ന്നെ പാ­രി­സ്ഥി­തി­ക­മാ­യി വലി­യൊ­രു ഒത്തു­തീര്‍­പ്പാ­ണെ­ന്ന് മന­സ്സി­ലാ­ക്ക­ണം. കാ­ല­ക്ര­മേണ നി­യ­ന്ത്ര­ണ­ങ്ങ­ളൊ­ന്നു­മി­ല്ലാ­തെ സമ­ത­ല­ഭൂ­മി­ക­ളു­മാ­യി മല­യോ­ര­സൈ­ക്കി­യില്‍ താ­ദാ­ത്മ്യം പ്രാ­പി­ച്ചി­രി­ക്കാ­മെ­ങ്കി­ലും ഈ പ്ര­ദേ­ശ­ങ്ങള്‍ പര­മ്പ­രാ­ഗ­ത­കൃ­ഷി­ഭൂ­മി­ക­ളു­മാ­യി ഒരു താ­ര­ത­മ്യ­മി­ല്ലാ­ത്ത­വ­യും പാ­രി­സ്ഥി­തി­ക­മാ­യി എത്ര­യോ ദുര്‍­ബ­ല­വു­മാ­ണെ­ന്ന് അം­ഗീ­ക­രി­ക്കേ­ണ്ട­തു­ണ്ട്. കു­ടി­യേ­റ്റം അതി­ന്റെ അടി­സ്ഥാ­ന­പ­ര­മായ intended purpose ആയ കൃ­ഷി എന്ന­തില്‍­നി­ന്ന് വി­ട്ട് പശ്ചി­മ­ഘ­ട്ട­പര്‍­വ്വ­ത­നി­ര­ക­ളെ റി­യല്‍ എസ്റ്റേ­യ്റ്റ് ഭാ­ഗ്യ­പ­രീ­ക്ഷ­ണ­ങ്ങള്‍­ക്ക് വേ­ദി­യാ­ക്കു­മ്പോള്‍ കു­ടി­യേ­റ്റ­ജ­ന­ത­യില്‍ നി­ന്ന് ആഭ്യ­ന്ത­ര­മായ പ്ര­തി­ഷേ­ധ­ങ്ങള്‍ ഫല­പ്ര­ദ­മാ­യി ഉയര്‍­ന്നി­ട്ടി­ല്ല എന്ന വസ്തു­ത­ക്കു­നേ­രെ കണ്ണ­ട­ച്ചി­ട്ട് കാ­ര്യ­മി­ല്ല. കു­ടി­യേ­റ്റ­ത്തി­ന്റെ മറ­വില്‍ വ്യാ­പ­ക­മായ വനം കൊ­ള്ള­യും വന്യ­ജീ­വി­വേ­ട്ട­യും പ്ര­കൃ­തി­വി­ഭ­വ­ങ്ങ­ളു­ടെ അമി­ത­ചൂ­ഷ­ണ­വും അര­നൂ­റ്റാ­ണ്ടി­ല­ധി­ക­മാ­യി നിര്‍­ബാ­ധം തു­ട­രു­ന്ന­തില്‍ ഇപ്പോള്‍ പ്ര­തി­ഷേ­ധ­ത്തി­ലേര്‍­പ്പെ­ട്ടി­രി­ക്കു­ന്ന ജന­വി­ഭാ­ഗ­ങ്ങ­ളു­ടെ നേ­തൃ­ത്വം ചെ­റു­വി­രല്‍ പോ­ലു­മ­ന­ക്കി­യി­ട്ടി­ല്ല. അതി­ന്റെ സ്വാ­ഭാ­വി­ക­മായ repercussion ആണ് ഗാ­ഡ്ഗില്‍ കമ്മ­റ്റി നിര്‍­ദ്ദേ­ശി­ച്ച­പോ­ലു­ള്ള കടു­ത്ത തോ­തി­ലു­ള്ള നി­യ­ന്ത്ര­ണ­ങ്ങള്‍. പക്ഷേ ഇപ്പോള്‍ നട­പ്പി­ലാ­ക്കാന്‍ നിര്‍­ദ്ദേ­ശ­മു­ള്ള­ത് ഗാ­ഡ്ഗില്‍ റി­പോര്‍­ട്ടി­ന­ല്ല, കസ്തൂ­രി­രം­ഗന്‍ റി­പോര്‍­ട്ടി­ലെ ഏതാ­നും നിര്‍­ദ്ദേ­ശ­ങ്ങ­ളാ­ണ്.

­ബ­ഫ­റു­കള്‍ മൊ­ത്തം ദു­രു­പ­യോ­ഗ­പ്പെ­ടു­ത്തി­യ­തി­ന്റെ ഉത്ത­ര­വാ­ദി­ത്വ­ത്തില്‍­നി­ന്ന് കു­ടി­യേ­റ്റ­സ­മൂ­ഹ­ത്തി­ന് - ഒരു സമൂ­ഹ­മെ­ന്ന നി­ല­യില്‍ മാ­ത്രം, വ്യ­ക്തി­പ­ര­മായ ഉത്ത­ര­വാ­ദി­ത്വ­മ­ല്ല - ഒഴി­ഞ്ഞു­നില്‍­ക്കാ­നാ­വി­ല്ല. അതേ സമ­യം ആ നി­യ­ന്ത്ര­ണ­ങ്ങള്‍ നേ­രി­ട്ട് ജീ­വി­ത­ത്തി­നെ ബാ­ധി­ക്കാ­തി­രി­ക്കാ­നു­ള്ള സര്‍­പ്ല­സ് അവര്‍­ക്കു­ള്ളി­ലെ 'സ­മര്‍­ത്ഥര്‍' നേ­ടി­യെ­ടു­ത്തു­ക­ഴി­ഞ്ഞി­ട്ടു­ണ്ടു­താ­നും, ആ സര്‍­പ്ല­സ് അവ­രെ കാ­ത്തോ­ളൂം. എവി­ട­ത്തെ­യും പോ­ലെ അവ­രില്‍ ഭൂ­രി­പ­ക്ഷ­വും അത്ത­രം ബഹു­മു­ഖ­ചൂ­ഷ­ണ­ത്തി­ന്റെ സാ­മ്പ­ത്തി­ക­നേ­ട്ട­ങ്ങള്‍ ട്രി­ക്കിള്‍-ഡൌണ്‍ ഇഫ­ക്റ്റാ­യി നാ­മ­മാ­ത്ര­മാ­യി മാ­ത്രം , തൊ­ഴി­ലാ­യോ ശക­ലം കൂ­ടു­ത­ലു­ള്ള കൂ­ലി­യാ­യോ ഒക്കെ മാ­ത്രം, അനു­ഭ­വി­ച്ച­വ­രാ­ണ്. സ്വാ­ഭാ­വി­ക­മാ­യും ഇത്ത­രം നട­പ­ടി­കള്‍ നി­ല­നി­ല്പി­നെ ചോ­ദ്യം ചെ­യ്യു­ന്ന വി­ധ­ത്തില്‍ ബാ­ധി­ക്കാന്‍ പോ­കു­ന്ന­ത് ആ 'സ­മര്‍­ത്ഥര്‍'­ക്കു­ള്ള ക്യൂ­വില്‍ നി­ല­വി­ലു­ള്ള­വര്‍­ക്കും അടി­സ്ഥാ­ന­ധര്‍­മ്മ­മായ കൃ­ഷി­ക്കു­വേ­ണ്ടി­മാ­ത്രം താ­ന്താ­ങ്ങ­ളു­ടെ ഭു­മി­യെ ഉപ­യോ­ഗി­ക്കു­ക­വ­ഴി കാ­ര്യ­മായ സര്‍­പ്ല­സൊ­ന്നു­മു­ണ്ടാ­ക്കാന്‍ കഴി­യാ­തെ­പോയ സാ­ധാ­ര­ണ­ക്കാ­രെ­യു­മാ­ണ് എന്ന­ത് ഒരു ദു­ഖ:­ക­ര­മായ സത്യ­മാ­ണ്. അവ­രു­ടെ അദ്ധ്യാ­ന­ത്തി­നും റി­സ്കി­നും ലഭി­ക്കേ­ണ്ടു­ന്ന നേ­ട്ട­ങ്ങള്‍ അവര്‍­ക്കി­ട­യി­ലെ സമര്‍­ത്ഥര്‍­ക്ക് മാ­ത്ര­മാ­യി പരി­മി­ത­പ്പെ­ടു­ത്തി­യ­തില്‍ അവ­രെ പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന മത-സാ­മു­ദാ­യി­ക­ശ­ക്തി­ക­ളു­ടെ പങ്ക് വള­രെ വലു­താ­ണ്.

­കൃ­ഷി­ഭൂ­മി മറ്റൊ­രു എക്ക­ണോ­മി­യെ സേ­വി­ക്കു­ന്ന­തു­വ­ഴി (ഉ­ദാ. റി­സോര്‍­ടു­കള്‍) അനു­പാ­ത­ര­ഹി­ത­മായ വില കയ്യാ­ളു­ന്ന വന്‍­കിട റി­യല്‍ എസ്റ്റേ­യ്റ്റ് അസ­റ്റാ­യി ക്ര­യ­വി­ക്ര­യം ചെ­യ്യു­ന്ന­തില്‍ നി­ന്ന് കസ്തൂ­രി­രം­ഗന്‍ റി­പോര്‍­ട് നേ­രി­ട്ട­ല്ലെ­ങ്കി­ലും ഫല­ത്തില്‍ തട­യി­ടു­ന്നു­ണ്ട് എന്ന­ത് ശരി­യാ­ണ്. എന്തും ചെ­യ്യാ­വു­ന്ന ഭൂ­മി എന്ന സ്റ്റേ­യ്റ്റ­സ് നഷ്ട­പ്പെ­ടു­ക­യും പരി­സ്ഥി­തി­ദുര്‍­ബ­ല­പ്ര­ദേ­ശ­ങ്ങ­ളില്‍ കു­ടി­യേ­റ്റം അനു­വ­ദി­ക്കുക എന്ന സ്റ്റേ­യ്റ്റി­ന്റെ ഒത്തു­തീര്‍­പ്പി­ന്റെ ലക്ഷ്യ­മായ കൃ­ഷി­ക്കാ­യും മനു­ഷ്യ­സ­മൂ­ഹ­ത്തി­ന് അനി­വാ­ര്യ­മായ വി­ക­സ­ന­പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്കാ­യും ഭൂ­മി­യു­ടെ ഉപ­യോ­ഗം പരി­മി­ത­പ്പെ­ടു­ത്തു­ക­യും ചെ­യ്യു­മ്പോള്‍ ക്യാ­പ്പി­റ്റ­ലി­സ്റ്റ് ഊഹ­ക്ക­ച്ച­വ­ട­ത്തില്‍­നി­ന്ന് ഒരു പരി­ധി­വ­രെ പ്ര­ദേ­ശ­ങ്ങള്‍ സം­ര­ക്ഷി­ക്ക­പ്പെ­ടു­ക­യും തദ്ഫ­ല­മാ­യി ഭൂ­മി­വില ഒരു വലിയ പരി­ധി­വ­രെ ഒരു ക്ലോ­സ്‌­ഡ് ലോ­ക്കല്‍ ഇക്ക­ണോ­മി­യു­ടെ ഡി­മാന്‍­ഡ്-സപ്ലൈ മാ­ക്രോ-എക്ക­ണോ­മി­ക്കല്‍ നി­യ­മ­ങ്ങള്‍ അനു­സ­രി­ക്കു­ക­യും ചെ­യ്യും. ഒറ്റ­വാ­ച­ക­ത്തില്‍­പ്പ­റ­ഞ്ഞാല്‍ ഭൂ­മി­വില നി­ല­വി­ലു­ള്ള­തില്‍­നി­ന്ന് കു­റ­യും. പക്ഷേ ആ 'നി­ല­വി­ലു­ള്ള'­തി­ന് എന്താ­യി­രു­ന്നു ന്യാ­യം എന്ന ചോ­ദ്യം അവി­ടെ­ത്ത­ന്നെ­യു­ണ്ടു­താ­നും­.

ഈ നീ­തി സമ­ത­ല­പ്ര­ദേ­ശ­ങ്ങള്‍­ക്ക് ബാ­ധ­ക­മ­ല്ലേ എന്ന ചോ­ദ്യ­ത്തി­നാ­ണെ­ങ്കില്‍ ആണ് എന്നു­ത­ന്നെ­യാ­ണ് ഉത്ത­രം. പക്ഷേ സമ­ത­ല­ത്തില്‍ അത് പാ­രി­സ്ഥി­തി­ക­മായ നി­ല­നി­ല്പി­ന്റേ­തി­ന­പ്പു­റം - പരി­സ്ഥി­തി ആഘാ­തം ഇല്ലെ­ന്ന­ല്ല പറ­ഞ്ഞു­കൊ­ണ്ടു­വ­രു­ന്ന­ത് - സ്വ­കാ­ര്യ­സ്വ­ത്തി­ന്റെ­യും രാ­ഷ്ട്രീ­യ­മായ നീ­തി­ബോ­ധ­ത്തി­ന്റെ പ്ര­ശ്ന­മാ­ണ്. പരി­സ്ഥി­തി­ദുര്‍­ബ­ല­പ്ര­ദേ­ശ­ങ്ങ­ളി­ലാ­ണെ­ങ്കില്‍ അത് മനു­ഷ്യ­സ­മൂ­ഹ­ത്തി­ന്റെ അടി­സ്ഥാ­ന­നി­ല­നി­ല്പി­ന്റെ­ത്ത­ന്നെ പ്ര­ശ്ന­മെ­ന്ന നി­ല­യില്‍ രൂ­ക്ഷ­വും ഉയര്‍­ന്ന പ്ര­യോ­റി­റ്റി­യു­ള്ള­തു­മാ­ണ്. തങ്ങ­ളു­ടെ ഭൂ­മി­യു­ടെ നി­ല­വി­ലു­ള്ള ഉയര്‍­ന്ന വി­ല­ക്ക് അതില്‍­നി­ന്ന് ലഭി­ക്കാ­വു­ന്ന കാര്‍­ഷി­കോ­ല്പ­ന്ന­ങ്ങ­ളു­ടെ വി­ല­യു­മാ­യോ അതു­കൊ­ണ്ട് ഓഫര്‍ ചെ­യ്യാ­വു­ന്ന സേ­വ­ന­ങ്ങ­ളു­ടെ വി­ല­യു­മാ­യോ ഒരു താ­ര­ത­മ്യു­വു­മി­ല്ലെ­ന്നും പാ­രി­സ്ഥി­തി­ക­മാ­യി ദുര്‍­ബ­ല­മായ പ്ര­ദേ­ശ­ങ്ങ­ളു­ടെ ദു­രു­പ­യോ­ഗ­സാ­ദ്ധ്യ­ത­കള്‍­ക്ക് ലഭി­ക്കു­ന്ന വി­ല­യാ­ണെ­ന്നും കു­ടി­യേ­റ്റ­സ­മൂ­ഹം മന­സ്സി­ലാ­ക്കി­യേ പറ്റൂ. അതി­ന്റെ ഇര­ക­ളെ മറ­ന്നു­കൊ­ണ്ട­ല്ല പറ­യു­ന്ന­ത്, സ്വ­കാ­ര്യ­സ്വ­ത്തി­ന്റെ മത്സ­ര­ലോ­ക­ത്ത് അസെ­റ്റി­ന് മൂ­ല്യ­ശോ­ഷ­ണം സം­ഭ­വി­ക്കുക എന്ന­ത് ഏതൊ­രു വ്യ­ക്തി­യും നേ­രി­ടേ­ണ്ടി­വ­രു­ന്ന പ്ര­ശ്ന­മാ­ണ്. അത് കു­ടി­യേ­റ്റ­കര്‍­ഷ­ക­ന്റെ വൈ­കാ­രി­ക­വി­ഷ­യ­മ­ല്ല. അതില്‍ കടു­ത്ത അനീ­തി­യു­ണ്ട്, പക്ഷേ അതി­നെ എതിര്‍­ക്കേ­ണ്ട­വര്‍ ക്യാ­പ്പി­റ്റ­ലി­നെ­യാ­ണ് എതിര്‍­ക്കേ­ണ്ടി­വ­രി­ക. വി­ഷ­യം പശ്ചി­മ­ഘ­ട്ട­ത്തില്‍­നി­ന്ന് മന്‍­മോ­ഹന്‍ സി­ങ്ങി­ലേ­ക്കും അതില്‍­നി­ന്ന് വീ­ണ്ടും പല­തി­ലേ­ക്കും വി­ക­സി­ക്കും­.

ഇ­ന്ത്യ­യു­ടെ പല സം­സ്ഥാ­ന­ങ്ങ­ളി­ലും (ഉ­ദാ­ഹ­ര­ണ­മാ­യി കര്‍­ണ്ണാ­ട­ക) കൃ­ഷി­ഭൂ­മി വാ­ങ്ങു­ന്ന­ത് കൃ­ഷി­ക്കാര്‍­ക്ക് മാ­ത്ര­മാ­യി പരി­മി­ത­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്. കൃ­ഷി­യില്‍­നി­ന്നു­ള്ള വരു­മാ­നം കൊ­ണ്ടു മാ­ത്ര­മേ കൃ­ഷി­സ്ഥ­ല­ങ്ങള്‍ വാ­ങ്ങാന്‍ കഴി­യൂ. ഇത് പല­രീ­തി­യി­ലും ലം­ഘി­ക്ക­പ്പെ­ടു­ന്നു­ണ്ടെ­ങ്കി­ലും ഒരു അടി­സ്ഥാ­ന­നി­യ­ന്ത്ര­ണ­മാ­യി ഒരു വലിയ പരി­ധി വരെ ഫല­പ്ര­ദ­മാ­യി­ത്ത­ന്നെ നി­ല­നില്‍­ക്കു­ന്നു­ണ്ട്. അത്ത­ര­മൊ­രു നി­യ­ന്ത്ര­ണം പശ്ചി­മ­ഘ­ട്ട­ത്തി­ലെ­ങ്കി­ലും കൊ­ണ്ടു­വ­രി­ക­യ­ല്ലാ­തെ മറ്റൊ­രു മാര്‍­ഗ്ഗ­വു­മി­ല്ല, അത്ത­ര­മൊ­രു നി­യ­ന്ത്ര­ണം കസ്തൂ­രി­രം­ഗന്‍ റി­പോര്‍­ട് പോ­ലും മു­ന്നോ­ട്ടു­വ­ക്കു­ന്നി­ല്ലെ­ങ്കി­ലും­.

"എ­ല്ലാ­ത്ത­രം പ്ര­വർ­ത്ത­ങ്ങൾ­ക്കും നി­ർ­ബാ­ധം അനു­വാ­ദം കൊ­ടു­ത്തി­രി­ക്കു­ന്ന അവ­സ്ഥ­യിൽ നി­ന്ന് ഒരു സു­പ്ര­ഭാ­ത­ത്തിൽ കു­ടി­യേ­റ്റം നി­ങ്ങൾ­ക്ക് അനു­വ­ദി­ച്ചു തന്ന­തി­ന്റെ തത്വം ഇത് എന്ന് പറ­യു­ന്ന­തിൽ നീ­തി­യു­ണ്ടോ ?"

അ­തു­ത­ന്നെ­യാ­ണ് ഇതി­ന്റെ അടി­സ്ഥാ­ന­പ്ര­ശ്നം. നി­യ­ന്ത്ര­ണ­മി­ല്ലാ­യ്മ ഒരു ഡി­ഫാ­ക്ടോ സ്റ്റാന്‍­ഡേര്‍­ഡ് ആയി മാ­റി. അതി­ന്റെ യു­ക്തി­ക്ക­ക­ത്ത് ജനി­ച്ചു­ജീ­വി­ച്ച ജന­വി­ഭാ­ഗ­ത്തി­ന് തങ്ങള്‍ കൈ­കാ­ര്യം ചെ­യ്യു­ന്ന­തി­ന്റെ മൂ­ല്യം എന്താ­ണെ­ന്ന­റി­യാ­തെ പോ­യി. അത­വ­രു­ടെ കു­റ്റ­മേ­യ­ല്ല. സാ­മ്പ­ത്തി­ക­ബാ­ദ്ധ്യത സര്‍­ക്കാ­രി­ന്റേ­താ­വ­ണം­.

­നീ­തി­യു­ണ്ടോ എന്ന ചോ­ദ്യ­ത്തി­ന് രണ്ടു­ത്ത­ര­വും സാ­ദ്ധ്യ­മാ­ണ്. പക്ഷേ അതി­ന്റെ മാ­നു­ഷി­ക­മായ വശ­ത്തു­നി­ന്നും മറു­പ­ടി പറ­ഞ്ഞാല്‍ നീ­തി­യി­ല്ല എന്നു­ത­ന്നെ പറ­യേ­ണ്ടി­വ­രും­.

"ഇ­പ്പ­റ­ഞ്ഞ­തിൽ അവ­ബോ­ധം കൊ­ടു­ക്കൽ ഗവ­മെ­ന്റ്ന്റെ ഉത്ത­ര­വാ­ദി­ത്വം ആണോ? അതോ ചെ­റു­കിട കർ­ഷ­കർ സ്വ­യം തി­രി­ച്ച­റി­യേ­ണ്ട­താ­ണോ ?"

­പ്രാ­ഥ­മി­ക­മാ­യി സര്‍­ക്കാ­രി­ന്റേ­താ­ണെ­ന്ന് പറ­യാ­മെ­ങ്കി­ലും ഗവണ്‍­മെ­ന്റി­ന്റേ­തു­മാ­ത്ര­മ­ല്ല. കാ­ര­ണം ആദ്യ­കാ­ല­കു­ടി­യേ­റ്റ­ങ്ങള്‍ ഒഴി­ച്ചു­നിര്‍­ത്തി­യാല്‍ കു­ടി­യേ­റ്റ­ത്തി­ന് നി­യ­മ­പ­ര­മായ നി­ല­നി­ല്പു­ണ്ടാ­കു­ന്ന­ത് കു­ടി­യേ­റ്റ­ത്തി­നു­ശേ­ഷം പതി­റ്റാ­ണ്ടു­കള്‍ കഴി­ഞ്ഞാ­ണ്. വനം കു­ടി­യേ­റ്റം നി­യ­മ­വി­രു­ദ്ധ­മാ­യ­തി­നു­ശേ­ഷ­വും അത് നിര്‍­ബാ­ധം തു­ടര്‍­ന്നി­രു­ന്നു (അ­തി­ന്റെ സാ­മൂ­ഹ്യ­പ­ശ്ചാ­ത്ത­ലം മന­സ്സി­ലാ­ക്കു­ന്ന ആര്‍­ക്കും അതി­നെ എതിര്‍­ക്കാ­നും പറ്റി­ല്ല. ഉണ്ടു­ഭോ­ഗി­ച്ചു­റ­ങ്ങി മാ­ത്രം ശീ­ലി­ച്ച­വര്‍­ക്കൊ­ഴി­ച്ചാല്‍) സര്‍­ക്കാ­രി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം നി­യ­മ­വി­രു­ദ്ധ­മാ­യി കു­ടി­യേ­റു­ന്ന­വ­രെ, നി­യ­മ­ഭാ­ഷ­യില്‍ വനം കയ്യേ­റു­ന്ന­വ­രെ, നി­യ­മ­പ­ര­മാ­യി ഇറ­ക്കി­വി­ടു­ക­യാ­ണ് വേ­ണ്ട­ത്, ബോ­ധ­വല്‍­ക്ക­രി­ക്കു­ക­യ­ല്ല. അത് കടു­ത്ത അന്യാ­യ­മാ­വു­മാ­യി­രു­ന്നു, അപ്രാ­യോ­ഗി­ക­വും­.

­പ­ക്ഷേ ആ ഉത്ത­ര­വാ­ദി­ത്വം ഏല്‍­ക്കേ­ണ്ടി­യി­രു­ന്ന­ത് കു­ടി­യേ­റ്റ­സ­മൂ­ഹ­ത്തി­ന്റെ സാം­സ്കാ­രി­ക­നേ­തൃ­ത്വം, പ്രാ­ഥ­മി­ക­മാ­യി മത­നേ­തൃ­ത്വം, ആയി­രു­ന്നു. അവ­രാ­ക­ട്ടെ നി­യ­ന്ത്ര­ണ­ങ്ങ­ളു­ടെ ഇള­വി­നു­വേ­ണ്ടി, കൂ­ട്ട­ത്തി­ലു­ള്ള­വ­രില്‍ 'സ­മര്‍­ത്ഥര്‍'­ക്കു­വേ­ണ്ടി, വി­ല­പേ­ശു­ക­യാ­യി­രു­ന്നു­.

"ഈ ഹൈ­പ്പ്ഡ് വാ­ല്യു പ്ര­കാ­രം പേ ചെ­യ്ത­വ­രു­ടെ നഷ്ടം ഗവണ്‍­മെ­ന്റ് ഏറ്റെ­ടു­ക്കേ­ണ്ടേ­?"

ഇ­തില്‍ രണ്ട് വശ­ങ്ങ­ളു­ണ്ട്. ഒന്ന് എല്ലാ­റ്റി­ന്റേ­യും അടി­വേ­രായ ഫ്രീ മാര്‍­ക്ക­റ്റ് ഇക്കോ­ണ­മി­യു­ടെ ലോ­ജി­ക്കി­ന്റെ അക­ത്തു­നി­ന്നു­കൊ­ണ്ടു­ള്ള കാ­ഴ്ച, രണ്ടാ­മ­ത്തേ­ത് ഫ്രീ മാര്‍­ക്ക­റ്റ് ഇക്കോ­ണ­മി­യു­ടെ പു­റ­ത്തു­നി­ന്നു­കൊ­ണ്ടു­ള്ള കാ­ഴ്ച.

1. ഈ ബു­ള്ള­റ്റില്‍ പറ­യു­ന്ന­ത് എന്റെ ലോ­ജി­ക്ക­ല്ല, നി­ല­വി­ലു­ള്ള ഇന്ത്യന്‍ സമ്പ­ദ്‌­വ്യ­വ­സ്ഥ പി­ന്തു­ട­രു­ന്ന ക്യാ­പി­റ്റ­ലി­സ്റ്റ് ലോ­ജി­ക്കി­ന്റെ അക­ത്താ­ണി­ത്. എന്നോ­ട് പരി­ഭ­വി­ച്ചി­ട്ട് കാ­ര്യ­മി­ല്ല,

ഒ­ന്നാ­മ­താ­യി റോ­ഡി­നോ അവ­ശ്യം വേ­ണ്ട മറ്റ് വി­ക­സ­ന­പ­ദ്ധ­തി­കള്‍­ക്കോ വേ­ണ്ടി സ്ഥ­ല­മെ­ടു­ക്കു­ന്ന­തും ഒരു വലിയ ഭൂ­പ്ര­ദേ­ശ­ത്തി­ന്റെ മേല്‍ അനി­യ­ന്ത്രി­ത­മാ­യി നട­ത്തി­വ­രു­ന്ന പ്ര­കൃ­തി­ചൂ­ഷ­ണ­ത്തി­നെ വരു­തി­യി­ലാ­ക്കാന്‍ അനി­വാ­ര്യ­മാ­യി കൊ­ണ്ടു­വ­രേ­ണ്ടി­വ­രു­ന്ന നി­യ­ന്ത്ര­ണ­ങ്ങ­ളാല്‍ വരു­ന്ന റെ­വ­ന്യൂ ലോ­സി­നേ­യും ഒന്നാ­യി കാ­ണു­ന്ന­തില്‍ അര്‍­ത്ഥ­മി­ല്ല. നി­യ­ന്ത്ര­ണ­മി­ല്ലാ­ത്ത ചൂ­ഷ­ണ­സാ­ദ്ധ്യ­ത­കള്‍ നിര്‍­ണ്ണ­യി­ച്ച ഭൂ­മി­വില ആ സാ­ദ്ധ്യ­ത­കള്‍ ഇല്ലാ­താ­കു­മ്പോള്‍ സ്വാ­ഭാ­വി­ക­മാ­യും ഇടി­യും. അത് പോ­സ്റ്റില്‍­ത്ത­ന്നെ വി­ശ­ദ­മാ­യി പറ­ഞ്ഞ­താ­ണ്. ആദ്യ­ത്തേ­തില്‍ ഭൂ­മി നഷ്ട­പ്പെ­ടു­ന്ന­വര്‍­ക്ക് മാര്‍­ക്ക­റ്റ് വില കി­ട്ടാ­തി­രി­ക്കു­ക­യും സ്ഥ­ല­മെ­ടു­പ്പില്‍­നി­ന്ന് സ്വാ­ധീ­നം കൊ­ണ്ടോ ഭാ­ഗ്യം കൊ­ണ്ടോ ഭൂ­മി­യു­ടെ കി­ട­പ്പു­കൊ­ണ്ടോ രക്ഷ­പ്പെ­ട്ട­വ­രു­ടെ ഭൂ­മി­ക്ക് വി­ക­സ­ന­ത്തി­ന്റെ ഫ്രീ മാര്‍­ക്ക­റ്റ് ഇഫ­ക്റ്റായ വി­ല­വര്‍­ദ്ധ­ന­യു­ടെ നേ­ട്ട­ങ്ങള്‍ ലഭ്യ­മാ­വു­ക­യും ചെ­യ്യും. ആ വി­ല­വര്‍­ദ്ധന ഭൂ­മി നഷ്ട­പ്പെ­ട്ട­വ­രെ ആ പ്ര­ദേ­ശ­ത്തു­നി­ന്നു­ത­ന്നെ പു­റ­ന്ത­ള്ളും. അതേ­സ­മ­യം ഒരു വലിയ പ്ര­ദേ­ശ­ത്തി­ന്റെ മേല്‍ മൊ­ത്തം കൊ­ണ്ടു­വ­രു­ന്ന നി­യ­ന്ത്ര­ണം അറി­ഞ്ഞി­ട­ത്തോ­ളം ഇവി­ടെ ആര്‍­ക്കും ഭൂ­മി നഷ്ട­പ്പെ­ടു­ത്തു­ന്ന അവ­സ്ഥ ഉണ്ടാ­ക്കു­ന്നി­ല്ല. പക­രം ഉള്ള ഭൂ­മി­ക്ക് വില കു­റ­യു­ക­യാ­ണ്. ഭൂ­മി­വില ഒരു മാര്‍­ക്ക­റ്റ് ഫാ­ക്ട­റാ­യി­രി­ക്കു­മ്പോള്‍ അതി­ന്റെ വര്‍­ദ്ധ­ന­യില്‍ സര്‍­ക്കാ­രി­ന് നേ­ട്ട­മു­ണ്ടാ­യി­ട്ടി­ല്ല എന്ന­തു­പോ­ലെ­ത്ത­ന്നെ അതി­ന്റെ ഇടി­വി­ലും സര്‍­ക്കാര്‍ ഇട­പെ­ടേ­ണ്ട­തി­ല്ല. (അ­ത­ല്ല കാര്‍­ഷി­കോ­ല്പ്പ­ന്ന­ങ്ങ­ളു­ടെ കാ­ര്യം, ഭൂ­മി­വില പോ­ലെ­യ­ല്ല കാര്‍­ഷി­കോ­ല്പ­ന്ന­ങ്ങ­ളു­ടെ വി­ല­യി­ടി­ച്ചില്‍. അത് വേ­റെ വി­ഷ­യം­)

­ഫ്രീ­മാര്‍­ക്ക­റ്റ് എന്നു­വ­ച്ചാല്‍­ത്ത­ന്നെ മാര്‍­ക്ക­റ്റ് നി­യ­ന്ത്ര­ണ­ങ്ങ­ളില്‍­നി­ന്ന് സ്റ്റേ­യ്റ്റ് മാ­റി­നി­ല­ക്ക­ലാ­ണ­ല്ലോ. അങ്ങ­നെ സ്റ്റേ­യ്റ്റ് മാ­റി­നി­ന്ന­തു­കൊ­ണ്ടാ­ണ് ഈപ്പ­റ­ഞ്ഞ മാര്‍­ക്ക­റ്റ് പ്രൈ­സ് ഭൂ­മി­ക്ക് ഉണ്ടാ­വു­ന്ന­ത്. അതില്‍ ഇന്‍­വെ­സ്റ്റ് ചെ­യ്ത­വര്‍ - ഒറി­ജി­നല്‍ കു­ടി­യേ­റ്റ­ക്കാര്‍ ഭൂ­മി­യില്‍ പണം ഇന്‍­വെ­സ്റ്റ് ചെ­യ്തി­ട്ടി­ല്ല, അടു­ത്ത­കാ­ല­ത്തു­വ­രെ കു­ടി­യേ­റ്റ­പ്ര­ദേ­ശ­ങ്ങ­ളി­ലെ ഭൂ­മി­വില കാര്‍­ഷി­ക­വ­രു­മാ­ന­ത്തി­ന് ആനു­പാ­തി­ക­മാ­യി­രു­ന്നു­താ­നും - അതാ­യ­ത് ഇവി­ടെ പറ­യു­ന്ന ഹൈ­പ്‌­ഡ് മാര്‍­ക്ക­റ്റ് പ്രൈ­സ് പേ ചെ­യ്ത­വര്‍, ഫ്രീ­മാര്‍­ക്ക­റ്റ് റി­സ്കാ­ണ് എടു­ക്കു­ന്ന­ത്, ഭൂ­മി ആദാ­യം തരു­ന്ന ഉല്‍­പ്പാ­ദ­നോ­പാ­ധി എന്ന നി­ല­യില്‍­നി­ന്ന് ഭാ­വി­യില്‍ ഉണ്ടാ­യേ­ക്കാ­വു­ന്ന വി­ല­വര്‍­ദ്ധ­നാ­സാ­ദ്ധ്യ­ത­യില്‍ നട­ത്തു­ന്ന നി­ക്ഷേ­പ­മാ­യി മാ­റു­ന്ന­ത് കമ്പോ­ള­സ­മ്പ­ദ്‌­വ്യ­വ­സ്ഥ­യു­ടെ ലോ­ജി­ക്ക­നു­സ­രി­ച്ചാ­ണ്. പോ­ളി­സി­ക­ളില്‍ വരു­ന്ന നി­യ­ന്ത്ര­ണ­ങ്ങ­ളോ മാ­റ്റ­ങ്ങ­ളോ ഫ്രീ മാര്‍­ക്ക­റ്റ് ഇന്‍­വെ­സ്റ്റ്‌­മെ­ന്റി­ന്റെ മൂ­ല്യ­ത്തെ സ്വാ­ധീ­നി­ക്കു­ന്ന­ത് സര്‍­വ്വ­സാ­ധാ­ര­ണ­മാ­ണ്. അതി­ന് പോ­ളി­സി പ്രൊ­ട്ട­ക്ഷന്‍ കൊ­ടു­ക്കേ­ണ്ട ഒരു ബാ­ദ്ധ്യ­ത­യും സര്‍­ക്കാ­രി­നി­ല്ല. ഇതേ ലോ­ജി­ക് വച്ചു­നോ­ക്കി­യാല്‍ നോര്‍­ത് ഈസ്റ്റി­ലെ മൈ­നി­ങ്ങ് കമ്പ­നി­ക­ളില്‍ ഇന്‍­വെ­സ്റ്റ് ചെ­യ്ത, സര്‍­ക്കാര്‍ നി­യ­ന്ത്ര­ണ­ങ്ങള്‍ ഇല്ലാ­ത്ത കാ­ല­ത്തെ മാര്‍­ക്ക­റ്റ് അപ്രൈ­സല്‍ സാ­ദ്ധ്യ­ത­കള്‍ വച്ച് അന്ന­ത്തെ നി­ര­ക്കില്‍ അവ­യു­ടെ ഷെ­യര്‍ വാ­ങ്ങി­ച്ച, സാ­ധാ­ര­ണ­ക്കാ­രു­ടെ താ­ല്പ­ര്യ­ങ്ങള്‍ സം­ര­ക്ഷി­ക്കാന്‍ വേ­ണ്ടി സര്‍­ക്കാര്‍ മൈ­നി­ങ്ങ് കമ്പ­നി­ക­ളു­ടെ മേല്‍ ഒരു തര­ത്തി­ലു­ള്ള നി­യ­ന്ത്ര­ണ­വും കൊ­ണ്ടു­വ­രേ­ണ്ട­തി­ല്ല എന്ന് നയ­പ­ര­മാ­യി തീ­രു­മാ­നി­ക്കേ­ണ്ടി­വ­രും. സാ­മ്പ­ത്തി­ക­മാ­ന്ദ്യം വരു­മ്പോള്‍ അമേ­രി­ക്കന്‍ കമ്പ­നി­കള്‍ സര്‍­ക്കാ­രി­ന്റെ ബെ­യി­ലൌ­ട് ആവ­ശ്യ­പ്പെ­ടു­ന്ന­തും ഹൈ­പ്‌­ഡ് ഭൂ­മി­വി­ല­ക്ക് സര്‍­ക്കാര്‍ പ്രൊ­ട്ട­ക്ഷന്‍ കൊ­ടു­ക്ക­ണം എന്ന് പറ­യു­ന്ന­തും ഒരേ യു­ക്തി­യാ­ണ്, ഗു­ണ­ഭോ­ക്താ­ക്ക­ളു­ടെ സ്കെ­യി­ലി­ലേ വ്യ­ത്യാ­സ­മു­ള്ളൂ­.

­സൌ­ദി അറേ­ബ്യ­യെ­പ്പോ­ലെ­യു­ള്ള ചില ബാര്‍­ബേ­റി­യന്‍ രാ­ജ്യ­ങ്ങ­ളെ ഒഴി­ച്ചു­നിര്‍­ത്തി­യാല്‍, ഫ്രീ മാര്‍­ക്ക­റ്റ് എന്ന­ത് നി­ല­വി­ലെ ഏറ്റ­വും അനാര്‍­ക്കി­ക്കായ പൊ­ളി­റ്റി­ക്കല്‍ ഓര്‍­ഡ­റാ­ണ്. അനാര്‍­ക്കി­ക്ക് അതി­നു­വേ­ണ്ടി വാ­ദി­ക്കു­ന്ന­വ­രു­ടെ നി­ക്ഷി­പ്ത­താ­ല്പ­ര്യ­ങ്ങ­ള്ളാ­തെ ഒരു പൊ­ളി­റ്റി­ക്കല്‍ ഓര്‍­ഡര്‍ എന്ന നി­ല­ക്ക് പ്ര­ത്യേ­കി­ച്ച് ലക്ഷ്യ­മൊ­ന്നു­മി­ല്ലാ­ത്ത­തു­കൊ­ണ്ടു­ത­ന്നെ അതൊ­രി­ക്ക­ലും പരാ­ജ­യ­പ്പെ­ടു­ക­യു­മി­ല്ല.

­രാ­ഷ്ട്രീ­യ­ത്തി­ലു­മു­ണ്ട് ഇതി­ന് അനാ­ല­ജി­കള്‍. ദളീ­ത് പ്ര­ശ്ന­ങ്ങ­ളെ കൈ­കാ­ര്യം ചെ­യ്യു­ന്ന­തില്‍ ഇന്ത്യന്‍ ഇട­തു­പ­ക്ഷ­ത്തി­ന് വീ­ഴ്ച­കള്‍ പറ്റി എന്ന് പറാ­യാം. എന്നാല്‍ അതേ വി­ഷ­യ­ത്തില്‍ ഒരു കോ­പ്പും ചെ­യ്യു­ക­യോ ആലോ­ചി­ക്കു­ക­പോ­ലു­മോ ചെ­യ്യാ­ത്ത കോണ്‍­ഗ്ര­സ് (പി­ന്നേ, കോണ്‍­ഗ്ര­സ്സ­ല്ലേ സാ­മൂ­ഹ്യ­പ്ര­ശ്ന­ന­ത്തെ­പ്പ­റ്റി ചി­ന്തി­ക്കു­ന്ന­ത്!) പരാ­ജ­യ­പ്പെ­ട്ടു എന്നാ­രും പറ­യി­ല്ല. ഐഡി­യോ­ള­ജി പോ­യി­ട്ട് നയം പോ­ലു­മി­ല്ലാ­ത്ത ഒരു സോ­ഷ്യല്‍ എന്റി­റ്റി എങ്ങ­നെ അവ­രു­ടെ ഐഡി­യോ­ള­ജി നട­പ്പാ­ക്കു­ന്ന­തില്‍ പരാ­ജ­യ­പ്പെ­ടാ­നാ­ണ്!

­സോ­ഷ്യ­ലി­സ­ത്തി­ന് പ്രീ­ഡി­ഫൈന്‍­ഡ്-പ്രീ­സെ­റ്റ് ചെ­യ്ത ലക്ഷ്യ­ങ്ങ­ളു­ണ്ട്. അതി­ലെ പരാ­ജ­യ­വും ഫ്രീ­മാര്‍­ക്ക­റ്റ് എന്ന ഒരി­ക്ക­ലും ഓടാ­തി­രു­ന്ന­തു­കൊ­ണ്ട് ഓട്ട­ത്തില്‍ തോ­റ്റി­ട്ടേ­യി­ല്ലാ­ത്ത ഏട്ടി­ലെ പശു­വും തമ്മില്‍ താ­ര­ത­മ്യ­മൊ­ന്നു­മി­ല്ല.

2. ഇനി എന്റെ രാ­ഷ്ട്രീ­യ­മായ അഭി­പ്രാ­യം, എല്ലാ ഈവി­ളും കി­ട­ക്കു­ന്ന­ത് ഫ്രീ മാര്‍­ക്ക­റ്റി­ലാ­ണ്. അത് നമു­ക്ക­നു­കൂ­ല­മാ­കു­മ്പോള്‍ അതി­നെ അനു­കൂ­ലി­ക്കു­ക­യും എതി­രാ­കു­മ്പോള്‍ എതിര്‍­ക്കു­ക­യും ചെ­യ്യു­ന്ന­തില്‍ നി­ല­നി­ല്പി­ന്റേ­താ­ണെ­ങ്കി­ലും അവ­സ­ര­വാ­ദ­മു­ണ്ട്. അതി­ന്റെ ഇര­ക­ളെ തമ്മില്‍­ത്ത­ല്ലി­ച്ച് അത­ങ്ങ­നെ നി­ന്ന് ചി­രി­ക്കു­ക­യാ­ണ്. ഡൈ­വേ­ഴ്സി­ഫൈ­ഡ് ഇന്‍­വെ­സ്റ്റ് നട­ത്തി ഏത് മേ­ഖല തകര്‍­ന്നാ­ലും തങ്ങ­ളു­ടെ താ­ല്പ­ര്യ­ങ്ങള്‍ സം­ര­ക്ഷി­ക്കാ­നു­ള്ള സര്‍­പ്ല­സ് ഉള്ള­വര്‍­ക്ക് മാ­ത്ര­മാ­ണ് ഫ്രീ മാര്‍­ക്ക­റ്റ് ഇക്കോ­ണ­മി­യില്‍ പി­ടി­ച്ചു­നില്‍­ക്കാ­നാ­വു­ക. തകര്‍­ക്കേ­ണ്ട­ത് ഒരാ­ളെ­യും സ്വ­സ്ഥ­മാ­യി ജീ­വി­ക്കാന്‍ അനു­വ­ദി­ക്കാ­ത്ത, ജീ­വി­ത­ങ്ങള്‍ മാര്‍­ക്ക­റ്റി­ന്റെ ചാ­ഞ്ചാ­ട്ട­ങ്ങള്‍­ക്കും പോ­ളി­സി മാ­റ്റ­ങ്ങള്‍­ക്കും എറി­ഞ്ഞു­കൊ­ടു­ക്കു­ന്ന ഫ്രീ മാര്‍­ക്ക­റ്റി­നെ­യാ­ണ്. മത­ങ്ങ­ളു­ടെ, ക്ലെര്‍­ജി­യു­ടെ, നി­ല­നി­ല്പ് മനു­ഷ്യ­ന്റെ പല­വിധ അനി­ശ്ചി­ത­ത്വ­ങ്ങ­ളി­ലാ­യ­തു­കൊ­ണ്ട് അവ നി­രു­പാ­ധി­കം ഫ്രീ മാര്‍­ക്ക­റ്റി­നെ തു­ണ­ച്ചു­കൊ­ണ്ടേ­യി­രി­ക്കും­.

­സ്റ്റേ­യ്റ്റി­ന്റെ പോ­ളി­സി­കള്‍ ഏതെ­ങ്കി­ലും പ്ര­ത്യേക ജന­വി­ഭാ­ഗ­ത്തി­ന് നേ­ട്ട­ങ്ങ­ളു­ണ്ടാ­ക്കു­ക­യോ കോ­ട്ട­ങ്ങ­ളു­ണ്ടാ­ക്കു­ക­യോ ചെ­യ്യേ­ണ്ട­തി­ല്ല. പോ­ളീ­സി മാ­റ്റ­ങ്ങള്‍­ക്ക് വില കൊ­ടു­ക്കേ­ണ്ട­തും (നേ­ട്ടം കൊ­യ്യേ­ണ്ട­തും) വ്യ­ക്തി­ക­ളോ ഏതെ­ങ്കി­ലും പ്ര­ത്യേക സമൂ­ഹ­ങ്ങ­ളോ അല്ല, സ്റ്റേ­യ്റ്റ് തന്നെ­യാ­ണ്. ഏത് വി­ക­സ­ന­പ്ര­വര്‍­ത്ത­ന­വും പരി­സ്ഥി­തി­സം­ബ­ന്ധ­മായ നി­യ­ന്ത്ര­ണ­ങ്ങ­ളും അന്തി­മ­മാ­യി സ്റ്റേ­യ്റ്റി­ന് മൊ­ത്ത­ത്തില്‍ നേ­ട്ട­മാ­ണു­ണ്ടാ­ക്കേ­ണ്ട­ത്. ഒരു വെല്‍­ഫെ­യര്‍ സ്റ്റേ­യ്റ്റി­ന്റെ മോ­ഡ­ലില്‍ എല്ലാ­വ­രും ഫല­ത്തില്‍ സ്റ്റേ­യ്റ്റി­നു­വേ­ണ്ടി ജോ­ലി­ചെ­യ്യു­ക­യും എല്ലാ­വര്‍­ക്കും ചി­കി­ത്സ­യും വി­ദ്യാ­ഭ്യാ­സ­വും ഭക്ഷ­ണ­വും അടി­സ്ഥാ­ന­സൌ­ക­ര്യ­ങ്ങ­ളും നല്‍­കേ­ണ്ട ബാ­ദ്ധ്യത സ്റ്റേ­യ്റ്റ് ഏറ്റെ­ടു­ക്കു­ക­യും ചെ­യ്യുക എന്ന­തേ അന്തി­മ­മാ­യി വഴി­യു­ള്ളൂ­.

­ഭൂ­മീ­യു­ടെ ഉട­മ­സ്ഥ­ത­യു­മാ­യി ബന്ധ­പ്പെ­ട്ടാ­യി­രി­ക്ക­രു­ത് കു­ടി­യേ­റ്റ­ഭൂ­മി­യി­ലെ അവ­കാ­ശ­ങ്ങ­ളു­ടെ നി­യ­ന്ത്ര­ണം. അത് പൂര്‍­ണ്ണ­മാ­യും പാ­രി­സ്ഥി­തി­ക­മായ കാ­ഴ്ച­പ്പാ­ടോ­ടെ­യാ­യി­രി­ക്ക­ണം. അല്ലാ­തെ സര്‍­ക്കാ­രി­ന്റെ ഭൂ­മി 'ക­യ്യേ­റി' എന്ന് അകാ­ര­ണം കൊ­ണ്ട് ആരും സമ­ത­ല­ത്തില്‍ ജാ­തീ­യ­മായ കാ­ര­ണ­ങ്ങ­ളാല്‍ തല­മു­റ­ക­ളാ­യി ഭൂ­മി കൈ­വ­ശം വച്ച­വ­രില്‍ നി­ന്ന് അപ­കര്‍­ഷ­യു­ള്ള­വ­രാ­വേ­ണ്ട­തി­ല്ല. സര്‍­ക്കാ­രി­ന്റെ ഭൂ­മി കയ്യേ­റി­യാ­ണ് നീ­യൊ­ക്കെ അവി­ടെ­യി­രി­ക്കു­ന്ന­ത് അതു­കൊ­ണ്ട് നി­ന­ക്കൊ­ക്കെ അതി­ലു­ള്ള അവ­കാ­ശം രണ്ടാം കി­ട­യാ­ണ് എന്ന മനോ­ഭാ­വം ഫ്യൂ­ഡ­ലാ­ണ്.

അ­ല്ലെ­ങ്കില്‍­ത്ത­ന്നെ ഭൂ­മി­യും വാ­യു­വും ജല­വും എങ്ങ­നെ എന്തു­കൊ­ണ്ട് വാ­ങ്ങു­ക­യും വില്‍­ക്കു­ക­യും സ്വ­ന്ത­മാ­ക്കി­വ­ക്കു­ക­യും ചെ­യ്യ­ണ­മെ­ന്ന് (നീ തെ­രു­വി­ലാ­ണോ­ജീ­വി­ക്കു­ന്ന­ത് എന്ന ചോ­ദ്യ­മു­ണ്ടോ­?!), അതി­ലെ­ന്ത് നീ­തി­യാ­ണു­ള്ള­തെ­ന്ന്, എനി­ക്കി­തു­വ­രെ പി­ടി­കി­ട്ടി­യി­ട്ടി­ല്ല. അതെ­ന്തോ­ആ­വ­ട്ടെ. ഏത് ഘട്ട­ത്തി­ലാ­ണ് ചരി­ത്ര­ത്തില്‍ ഭൂ­മി­യു­ടെ ഉട­മ­സ്ഥത നി­യ­മ­പ­ര­മാ­യി സ്ഥാ­പി­ക്ക­പ്പെ­ട്ടി­രി­ക്കു­ക? ആര്‍­ക്കാ­ണ­തി­ന് അവ­കാ­ശം? എന്തു­കൊ­ണ്ട്? കൈ­വ­ശാ­വ­കാ­ശം തന്നെ­യാ­യി­രി­ക്കി­ല്ലേ (ജാ­ത്യാ­ധി­കാ­രം കഴി­ഞ്ഞാല്‍) പി­ന്നീ­ട് ഉട­മ­സ്ഥ­താ­വ­കാ­ശ­മാ­യി മാ­റി­യി­രി­ക്കു­ക? അതേ കൈ­വ­ശാ­വ­കാ­ശ­മ­ല്ലേ കു­ടി­യേ­റ്റ­ജ­ന­ത­യും കയ്യാ­ളു­ന്ന­ത്? പി­ന്നെ­ങ്ങ­നെ­യാ­ണ് അവ­രു­ടെ അവ­കാ­ശം ധാര്‍­മ്മി­ക­മാ­യി ദുര്‍­ബ­ല­മാ­കു­ന്ന­ത്?

­പ്ര­ശ്നം പരി­സ്ഥി­തി­ദുര്‍­ബ­ല­മായ പ്ര­ദേ­ശ­ങ്ങ­ളി­ലാ­ണ് നാ­ഗ­രി­ക­മായ മനു­ഷ്യ­വാ­സ­വും അതി­ന്റെ നി­യ­ന്ത്ര­ണ­മി­ല്ലാ­ത്ത 'വി­ക­സ­ന'­പ്ര­വര്‍­ത്ത­ന­ങ്ങ­ളും എന്ന­താ­ണ്, അല്ലാ­തെ കയ്യേ­റിയ പ്ര­ദേ­ശ­ത്താ­ണ് എന്ന­ല്ല.

ഏ­ത് റി­പോര്‍­ട്ടാ­യാ­ലും ചര്‍­ച്ച­ചെ­യ്യാ­തെ മാ­റ്റ­ങ്ങ­ളി­ല്ലാ­തെ നട­പ്പി­ലാ­ക്ക­ണ­മെ­ന്നൊ­ന്നും അതി­നര്‍­ത്ഥ­മി­ല്ല, റി­പോര്‍­ട്ടു­കള്‍ സ്വാ­ധീ­ന­വി­മു­ക്ത­മാ­ണെ­ന്ന് വി­ശ്വ­സി­ക്കേ­ണ്ട­തു­മി­ല്ല.

­ദീ­പ­ക് ശങ്ക­ര­നാ­രാ­യ­ണന്‍

<fieldset class="fieldgroup group-newsquotes"><legend>News Quotes</legend>

കൃഷിഭൂമി മറ്റൊരു എക്കണോമിയെ സേവിക്കുന്നതുവഴി (ഉദാ. റിസോര്‍ടുകള്‍) അനുപാതരഹിതമായ വില കയ്യാളുന്ന വന്‍കിട റിയല്‍ എസ്റ്റേയ്റ്റ് അസറ്റായി ക്രയവിക്രയം ചെയ്യുന്നതില്‍ നിന്ന് കസ്തൂരിരംഗന്‍ റിപോര്‍ട് നേരിട്ടല്ലെങ്കിലും ഫലത്തില്‍ തടയിടുന്നുണ്ട് എന്നത് ശരിയാണ്. എന്തും ചെയ്യാവുന്ന ഭൂമി എന്ന സ്റ്റേയ്റ്റസ് നഷ്ടപ്പെടുകയും പരിസ്ഥിതിദുര്‍ബലപ്രദേശങ്ങളില്‍ കുടിയേറ്റം അനുവദിക്കുക എന്ന സ്റ്റേയ്റ്റിന്റെ ഒത്തുതീര്‍പ്പിന്റെ ലക്ഷ്യമായ കൃഷിക്കായും മനുഷ്യസമൂഹത്തിന് അനിവാര്യമായ വികസനപ്രവര്‍ത്തനങ്ങള്‍ക്കായും ഭൂമിയുടെ ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്യുമ്പോള്‍ ക്യാപ്പിറ്റലിസ്റ്റ് ഊഹക്കച്ചവടത്തില്‍നിന്ന് ഒരു പരിധിവരെ പ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടുകയും തദ്ഫലമായി ഭൂമിവില ഒരു വലിയ പരിധിവരെ ഒരു ക്ലോസ്‌ഡ് ലോക്കല്‍ ഇക്കണോമിയുടെ ഡിമാന്‍ഡ്-സപ്ലൈ മാക്രോ-എക്കണോമിക്കല്‍ നിയമങ്ങള്‍ അനുസരിക്കുകയും ചെയ്യും. ഒറ്റവാചകത്തില്‍പ്പറഞ്ഞാല്‍ ഭൂമിവില നിലവിലുള്ളതില്‍നിന്ന് കുറയും. പക്ഷേ ആ 'നിലവിലുള്ള'തിന് എന്തായിരുന്നു ന്യായം എന്ന ചോദ്യം അവിടെത്തന്നെയുണ്ടുതാനും.

</fieldset>

for representative purposes only

നിരീക്ഷണം

Country:

Default Home Page

UK Home Page

Authors:

deepak s

http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22652/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%AF%E0%B5%81%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AF%E0%B5%81%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%82#comments കയ്യേറ്റം കസ്തൂരിരംഗന്‍ കുടിയേറ്റം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ചൂഷണം പരിസ്ഥിതി ദുര്‍ബല പ്രദേശം പരിസ്ഥിതിലോലമേഖല പശ്ചിമഘട്ടം പാരിസ്ഥിതിക പ്രശ്നങ്ങള്‍ പ്രകൃതി ഭക്ഷ്യക്ഷാമം മാധവ് ഗാഡ്ഗില്‍ ഹൈറേഞ്ച് നിരീക്ഷണം വാര്‍ത്ത Mon, 18 Nov 2013 06:17:42 +0000 deepak s 22652 at http://malayal.am