അമേരിക്ക

വീട്ടുജോലി എന്ന നന്ദികെട്ട തൊഴിൽ

ഇ­ന്ത്യ, ­നേ­പ്പാ­ൾ, ­ഫി­ലി­പ്പൈൻ­സ്, ഇന്തോ­നേ­ഷ്യ: എന്നാ­ണ് ഈ നാ­ലു­രാ­ജ്യ­ങ്ങൾ­ക്കു­മു­ള്ള സമാ­നത എന്ന­ല്ലേ? ഗാ­ർ­ഹിക ജോ­ലി­ക്ക് ആളു­ക­ളെ കയ­റ്റി അയ­ക്കു­ന്ന രാ­ജ്യ­ങ്ങ­ളിൽ പ്ര­ഥ­മ­സ്ഥാ­ന­ത്ത് നി­ല്ക്കു­ന്ന ഏതാ­നം ചില രാ­ജ്യ­ങ്ങ­ളാ­ണി­വ. ലോ­ക­ത്ത് ഇന്ന് ഏതാ­ണ്ട് 52 മി­ല്യൺ ആളു­കൾ (ഇ­തിൽ 80 ശത­മാ­ന­വും സ്ത്രീ­കൾ) ആണ് ഗാ­ർ­ഹിക ജോ­ലി­ചെ­യ്യു­ന്ന­വ­രാ­യി­ട്ടു­ള്ള­ത്. ഇവ­രിൽ പല­രും ധനിക ഭവ­ന­ങ്ങ­ളി­ലെ ജോ­ലി­ക്കാ­രാ­ണ്. അവ­രിൽ നയ­ത­ന്ത്ര പ്ര­തി­നി­ധി­ക­ളു­ടെ വീ­ടു­ക­ളും പെ­ടും. മറ്റൊ­രു വി­ഭാ­ഗം ആളു­കൾ നി­യ­മ­വി­രു­ദ്ധ­മാ­യി കു­ടി­യേ­റി­യ­രാ­ണ്. ഒരു വീ­ട്ടി­ലെ അമ്മ­യ്ക്കും അച്ഛ­നും ശേ­ഷം ആ വീ­ട്ടിൽ ഏറ്റ­വും വി­ശ്വ­സി­ക്കാ­വു­ന്ന ബന്ധു­വാ­ണ് ഗാ­ർ­ഹിക തൊ­ഴി­ലാ­ളി. അതേ സമ­യം തന്നെ ഏറ്റ­വും അധി­കം ചൂ­ഷ­ണ­ത്തി­നു വി­ധേ­യ­മാ­കു­ന്ന­വ­രും, ഏറ്റ­വും കു­റ­ഞ്ഞ കൂ­ലി­ക്ക് കൂ­ടു­തൽ ജോ­ലി ചെ­യ്യു­ന്ന­വ­രും ഒക്കെ ഇതേ ആളു­കൾ ആണ്.

image
feedback