അവാര്‍ഡ്

പാളിനോട്ടങ്ങള്‍ക്കു ഷട്ടറിട്ട് ജോയ് മാത്യു

­ജോണ്‍ ഏബ്ര­ഹാ­മി­ന്റെ അമ്മ അറി­യാ­നില്‍ അഭി­ന­യി­ക്കു­മ്പോള്‍ ജോ­യ് മാ­ത്യു­വി­നും ലോ­ക­ത്തി­നും ഇന്ന­ത്തേ­ക്കാള്‍ കാല്‍­നൂ­റ്റാ­ണ്ടി­ല­ധി­കം പ്രാ­യ­ക്കു­റ­വു­ണ്ടാ­യി­രു­ന്നു. ആ ചി­ത്ര­വും മറ്റേ­തൊ­രു ഗൗ­ര­വ­പ്പെ­ട്ട കലാ­സൃ­ഷ്ടി­യെ­യും പോ­ലെ രണ്ടു തല­മു­റ­ക­ളു­ടെ ആശ­യ­ങ്ങ­ളി­ലെ വൈ­ഭി­ന്ന്യ­ത്തെ­യും അവ­യു­ടെ ലയ­ന­ത്തെ­യും പ്ര­തി­നി­ധീ­ക­രി­ച്ചു. ഇപ്പോള്‍, ആ കാ­ല­വും ഈ കാ­ല­വും തമ്മില്‍, ഒരു വ്യ­ക്തി­യു­ടെ യു­വ­ത്വ­പ്രാ­പ്തി­യോ­ളം ആണ്ടു­ക­ളു­ടെ വി­ട­വു­ണ്ടാ­യി­ക്ക­ഴി­ഞ്ഞ ശേ­ഷം ജോ­യ് മാ­ത്യൂ തന്റെ ആദ്യ­ച­ല­ച്ചി­ത്ര­സം­വി­ധാ­ന­സം­രം­ഭ­വു­മാ­യി എത്തി­യി­രി­ക്കു­ക­യാ­ണ്.

image

കാഴ്‌ചയോടുള്ള പ്രണയം

ആ­റു സി­നി­മ­കള്‍ കൊ­ണ്ടു നൂ­റു സി­നി­മ­ക­ളു­ടെ നി­റ­വൊ­രു­ക്കി മല­യാ­ളി­യു­ടെ കാ­ഴ്‌­ചാ­ശീ­ല­ങ്ങ­ളെ അട്ടി­മ­റി­ച്ച സം­വി­ധാ­യ­ക­നാ­ണു ബ്ലെ­സ്സി. 2005ല്‍ കാ­ഴ്‌­ച­യെ­ന്ന ആദ്യ­ചി­ത്രം. കഴി­ഞ്ഞ വര്‍­ഷം ആറാ­മ­ത്തെ­യും ഏറ്റ­വും പു­തി­യ­തു­മായ ചി­ത്രം ­പ്ര­ണ­യം­. കാ­ഴ്‌­ച­യി­ലൂ­ടെ മമ്മൂ­ട്ടി­യെ­ന്ന നട­നെ­യും മല­യാ­ള­സി­നി­മ­യു­ടെ നട­പ്പു­ശീ­ല­ങ്ങ­ളെ­യും പു­തു­ക്കി­പ്പ­ണിത ­ബ്ലെ­സ്സി­ പ്ര­ണ­യ­ത്തി­ലൂ­ടെ മോ­ഹന്‍­ലാ­ലെ­ന്ന നട­നെ രണ്ടാം ജന്മ­സു­കൃ­ത­മേ­കി­യ­തും നാം കണ്ടു. ഇപ്പോ­ഴി­താ, മി­ക­ച്ച സം­വി­ധാ­യ­ക­നു­ള്ള പു­ര­സ്‌­കാ­ര­ത്തി­ന്റെ പ്ര­ഭ­യും പ്ര­ണ­യ­ത്തി­ന്റെ കാ­ഴ്‌­ച­പ്പ­രു­വ­ങ്ങള്‍ ഈ തി­രു­വ­ല്ല­ക്കാ­ര­നി­ലേ­ക്കു കൊ­ണ്ടു­വ­രു­ന്നു­. 

image

സംസ്ഥാന ചലച്ചിത്രഅവാര്‍ഡിലെ പാഴ്‌പൊക്കാളികള്‍

ഇ­ത്ത­വ­ണ­ത്തെ സം­സ്ഥാന ചല­ച്ചി­ത്രഅ­വാര്‍­ഡു­നിര്‍­ണയ പരി­പാ­ടി അങ്ങ­നെ വലിയ ഖി­ലാ­ഫ­ത്തൊ­ന്നും കൂ­ടാ­തെ­ക­ണ്ട് അവ­സാ­നി­ച്ചെ­ന്നു പറ­യാം. ആക­പ്പാ­ടെ ഒരു വി­റ­ളി­പി­ടി­ത്തം കണ്ട­ത് സലിം­കു­മാ­റി­ന്റെ ഭാ­ഗ­ത്തു­നി­ന്നാ­ണ്. ദേ­ശീയ അവാര്‍­ഡു കി­ട്ടു­ന്ന­തു­വ­രെ ഹാ­സ്യ­താ­ര­മാ­യി­രു­ന്ന അദ്ദേ­ഹം അതി­നു ശേ­ഷം പൊ­തു­ജ­ന­സ­മ­ക്ഷം പൊ­ടു­ന്ന­നെ ഒരു ഹാ­സ്യ­ക­ഥാ­പാ­ത്ര­മാ­യി മാ­റി­പ്പോ­യ­തു­കൊ­ണ്ടും, ഒരി­ക്കല്‍ അവാര്‍­ഡു ലഭി­ച്ചാല്‍ പി­ന്നെ ചക്ക വീ­ഴു­മ്പോ­ളെ­ല്ലാം അവാര്‍­ഡു ലഭി­ക്ക­ണ­മെ­ന്ന രീ­തി­യാ­ണോ പ്ര­സ്തുത പത്ര­സ­മ്മേ­ള­ന­ദ്വാ­രാ ­സ­ലിം­കു­മാര്‍ സ്വീ­ക­രി­ച്ച­തെ­ന്ന പൊ­തു­ജ­ന­സ­ന്ദേ­ഹം കൊ­ണ്ടും സം­ഗ­തി അത്ര­മേല്‍ ഏശി­യ­തു­മി­ല്ല.

image

എന്നും ജനപ്രിയന്‍

­വെ­ള്ള­രി­പ്രാ­വി­ന്റെ ചങ്ങാ­തി എന്ന ചി­ത്ര­ത്തി­ലെ അഭി­ന­യ­ത്തി­നു മി­ക­ച്ച നട­നു­ള്ള സം­സ്ഥാന സര്‍­ക്കാ­രി­ന്റെ അ­വാര്‍­ഡ് നേ­ടിയ ദി­ലീ­പ്, താന്‍ ജന­പ്രിയ നാ­യ­ക­നാ­യി തന്നെ തു­ട­രാ­നാ­ണ് താ­ല്പ­ര്യ­പ്പെ­ടു­ന്ന­തെ­ന്നു വ്യ­ക്ത­മാ­ക്കി. ഇതു­വ­രെ ചെ­യ്ത­തു പോ­ലെ നാ­യ­ക­വേ­ഷ­ങ്ങ­ളില്‍ കേ­ന്ദ്രീ­ക­രി­ക്കു­ക­യാ­വും താന്‍ ചെ­യ്യു­ക. അവാര്‍­ഡ് നേ­ട്ട­ത്തി­നു ശേ­ഷം നട­ത്തിയ വാര്‍­ത്താ സമ്മേ­ള­ന­ത്തി­ലാ­ണ് ­ദി­ലീ­പ് ഇക്കാ­ര്യം വ്യ­ക്ത­മാ­ക്കി­യ­ത്. ഈ അവാര്‍­ഡ് തി­ക­ച്ചും അപ്ര­തീ­ക്ഷി­ത­മാ­യി­രു­ന്നു. ഇതി­നു മുന്‍­പ് ചെ­യ്ത പല വേ­ഷ­ങ്ങള്‍­ക്കും അവാര്‍­ഡ് പ്ര­തീ­ക്ഷി­ച്ചി­രു­ന്നെ­ങ്കി­ലും അതെ­ല്ലാം വെ­റും ­മി­മി­ക്രി­ ആണെ­ന്ന പേ­രില്‍ തള്ളി­ക്ക­ള­യു­ക­യാ­യി­രു­ന്നു.

image

കശ്മീര്‍ കഥാപാത്രമാകുന്ന പകരം

­ശ്രീ­വ­ല്ല­ഭന്‍ സം­വി­ധാ­നം ചെ­യ്യു­ന്ന ചി­ത്ര­മായ പക­ര­ത്തില്‍ ­ക­ശ്മീര്‍ പ്ര­ധാ­ന­പ­ശ്ചാ­ത്ത­ല­മാ­കു­ന്നു. ടി­പി ദേ­വ­രാ­ജ­നാ­ണു ചി­ത്ര­ത്തി­ന്റെ രചന നിര്‍­വ­ഹി­ക്കു­ന്ന­ത്. ശ്രീ­വ­ല്ല­ഭ­ന്റെ മുന്‍­ചി­ത്ര­മായ ശ്യാ­മം ­ന്യൂ­യോര്‍­ക്ക് ഫി­ലിം ഫെ­സ്റ്റി­വ­ലില്‍ മി­ക­ച്ച സം­വി­ധാ­യ­ക­നു­ള്ള പു­ര­സ്കാ­രം നേ­ടി­യി­രു­ന്നു­.

image
feedback