കൊല്ലം

കൊല്ലത്ത് കടുത്ത മത്സരമോ? ഒന്നു പോ, ആശാനേ...

­മാ­ധ്യ­മ­ങ്ങള്‍, മാ­ധ്യ­മ­നി­രീ­ക്ഷ­കര്‍, വി­ശ­ക­ല­ന­വി­ദ­ഗ്ധര്‍, ഇല­ക്ഷന്‍ സര്‍­വെ­ക്കാര്‍ എന്നി­വ­രു­ടെ­യൊ­ക്കെ ദൃ­ഷ്ടി­യില്‍ ­കൊ­ല്ലം­ പാര്‍­ല­മെ­ന്റു മണ്ഡ­ല­ത്തില്‍ നട­ക്കു­ന്ന­ത് കടു­ത്ത മത്സ­ര­മാ­ണ്. ഇഞ്ചോ­ടി­ഞ്ചു പോ­രാ­ട്ട­മാ­ണ­ത്രേ. ഏഷ്യാ­നെ­റ്റ് സീ­ഫോര്‍ സര്‍­വെ എല്‍­ഡി­എ­ഫി­ന് പ്ര­വ­ചി­ക്കു­ന്ന­ത് 43 ശത­മാ­നം വോ­ട്ട്. യു­ഡി­എ­ഫി­ന് 42 ശത­മാ­ന­വും. ഏതു നി­മി­ഷ­വും മണ്ഡ­ല­ത്തി­ന്റെ മന­സ് യു­ഡി­എ­ഫി­ന് അനു­കൂ­ല­മാ­യി മറി­യാം എന്നാ­ണ് ധ്വ­നി. ''ആര്‍എ­സ്പി­യു­ടെ ഹൃ­ദ­യ­മായ കൊ­ല്ലം സീ­റ്റ് കൊ­ടു­ത്തി­ല്ലെ­ന്നു മാ­ത്ര­മ­ല്ല, ചോ­ദി­ക്കാന്‍ ചെ­ന്ന­പ്പോള്‍ പരി­ഹ­സി­ച്ച­തി­ന്റെ വി­കാ­ര­വും കൊ­ല്ല­ത്ത് അല­യ­ടി­ച്ച­പ്പോള്‍ ആടി­യു­ല­ഞ്ഞ­തു സി­പി­എ­മ്മാ­ണ്'' എന്നു നി­രീ­ക്ഷി­ക്കു­ന്നു, മനോ­ര­മ­യി­ലെ ജയ­ച­ന്ദ്രന്‍ ഇല­ങ്ക­ത്ത്. 

image
feedback